എഴുത്തുകാരന്റെ ഉത്തരവാദിത്വം
"ഒരു കൃതി വായിപ്പിക്കുക എന്നത് ഇന്ന് എഴുത്തുകാരന്‍റെ മാത്രം ഉത്തരവാദിത്വമാണ്. അവന് പറയാനുള്ളത് വായനക്കാരനോട് പറയും എന്ന ദൃഢനിശ്ചയത്തോടെ എഴുത്തുകാരന്‍ വായനക്കാരനെ സമീപിക്കേണ്ടതുണ്ട്. അതിനര്‍ത്ഥം വായനക്കാരന് ഇഷ്‌ടമുള്ളത് കൊടുക്കുക എന്നല്ല. തനിക്ക് പറയാനുള്ളതിലേക്ക്, തന്റെ ശൈലിയിലേക്ക്, തന്റെ വാചകങ്ങളിലേക്ക് എഴുത്തിന്റെ മാന്ത്രികദണ്ഡ് വീശി വായനക്കാരനെ ആകർഷിച്ച് കൊണ്ടുവരുക എന്നതാണ്. അതുമാത്രമാണ് എഴുത്തുകാരന് വായനക്കാരനോടുള്ള കമ്മിറ്റ്മെന്റ്.." ബെന്യാമിന്‍റെ ഈ വാക്കുകള്‍ തേജസില്‍ , മനോരാജ് നടത്തിയ അഭിമുഖത്തില്‍ വായിച്ചിരിക്കുമല്ലോ... ഒരുപക്ഷെ ഈ കാഴ്ചപ്പാട് തന്നെയാവും ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ വിജയത്തിന്‍റെ പ്രധാന കാരണവും..
ഈ കാഴ്ചപ്പാട് പൂര്‍ണ്ണമായും ശരിയാണ് എന്ന് വിശ്വസിക്കുമ്പോള്‍ തന്നെ ബ്ലോഗ് എഴുത്തില്‍ എത്രത്തോളം ഇത് പ്രാവര്‍ത്തികമാകുന്നുണ്ട് എന്ന് ആലോചിച്ചു നോക്കൂ... ഒരു നോവലിസ്റ്റിനു വായനക്കാരന്‍ അനുവദിക്കുന്ന സൗജന്യം ആദ്യ അഞ്ചു പേജ് ആണെങ്കില്‍ ബ്ലോഗര്‍ക്ക് അത് ആദ്യ ഒരു പാരഗ്രാഫ് ആണെന്നാണ് തോന്നിയിട്ടുള്ളത്. അതു പക്ഷെ സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ അറിയാത്ത ബ്ലോഗേര്‍സിന്‍റെ പോസ്റ്റുകളില്‍ മാത്രം! ഒരു തരത്തില്‍ ബ്ലോഗ് വായനകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനെ ആശ്രയിച്ചല്ലേ നിലനില്‍ക്കുന്നത് ?
നല്ല എഴുത്തുകള്‍ മിക്കപ്പോഴും വായിക്കപ്പെടാതെ പോകുന്നത് അവയുടെ പരസ്യം/ലിങ്ക് ലഭിക്കാതെ പോകുന്നു എന്നതുകൊണ്ടാണ്. തന്‍റെ പോസ്റ്റിന്‍റെ ലിങ്ക് അയച്ചാല്‍ മറ്റുള്ളവര്‍ക്ക് ശല്യമാവുമോ എന്ന് സംശയിക്കുന്നവരുടെ നല്ല എഴുത്തുകള്‍ പലപ്പോഴും വായിക്കപ്പെടാതെ പോകുന്നു എന്നത് സങ്കടകരമാണ്... എന്നാല്‍ മെയില്‍ വഴി അറിയിക്കുന്ന ചില പോസ്റ്റുകള്‍ക്കെങ്കിലും അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അംഗീകാരം ലഭിക്കുന്നതായും കണ്ടിട്ടുണ്ട്! ലിങ്ക് അയച്ചതല്ലേ എന്ന് കരുതി അവിടെ പേരിനെങ്കിലും എന്തെങ്കിലും അഭിപ്രായം കുറിക്കാന്‍ പലരും നിര്‍ബന്ധിതരാവുന്നു.. അവിടെ ഈ പറയുന്ന ആദ്യ പാരഗ്രാഫില്‍ വായനക്കാരനെ പിടിച്ചിരുത്താന്‍ കഴിഞ്ഞില്ലെങ്കിലും ആ ബ്ലോഗര്‍ വായിക്കപ്പെടുന്നു! ഒരു ബ്ലോഗര്‍ക്ക് വായനക്കാരനോടുള്ള കമ്മിറ്റ്മെന്റ് തന്‍റെ പോസ്റ്റുകളുടെ ലിങ്ക് മെയില്‍ അയക്കല്‍ ആണെന്ന് പോലും ചിലപ്പോള്‍ തോന്നിപ്പോകുന്നു!!!
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴനോടുള്ള രോഷം ഫേസ് ബുക്കു വഴി അവരെ ചീത്ത വിളിച്ചു തീര്‍ത്താല്‍ മാത്രം പോരാ, വേറെ പലതും ചെയ്യാനാവും എന്ന് തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കുട്ടികൾ കാണിച്ചു തന്നപ്പോള്‍, നമുക്കും ഇതു ചെയ്തുകൂടേ? എന്ന ജയന്‍ ഡോക്ടറുടെ ചോദ്യം കാണാത്തവര്‍ ഉണ്ടാവില്ലല്ലോ.. തമിഴനെ ചീത്ത വിളിക്കാന്‍ കാണിക്കുന്ന സാമര്‍ത്ഥ്യം അവരെ ആശ്രയിക്കാതെ തന്നെ നമുക്കു ജീവിക്കാനാവും എന്ന് കാണിച്ചു കൊടുക്കാന്‍ ഉപയോഗിക്കാം എന്ന തിരിച്ചറിവ് ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് അത്ര ചീത്ത കാര്യം അല്ല! എന്നല്ല അതു വളരെ വലിയൊരു കാര്യം തന്നെയാണ് .
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഇപ്പോളത്തെ അവസ്ഥ സുപ്രീം കോടതിയേയും ,തമിഴ്‌നാട് ഭരണ കൂടത്തെയും പറഞ്ഞു മനസ്സിലാക്കി പുതിയൊരു ഡാം നിര്‍മ്മിക്കാന്‍ ആര് വിചാരിച്ചാല്‍ നടക്കും ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പ്രോബ്ലം സോള്‍വ്‌ഡ് എന്ന കഥയിലൂടെ ഗീത പറയാന്‍ ശ്രമിക്കുന്നത് . ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കും നമ്മുടെ പ്രോബ്ലം സോള്‍വ് ചെയ്യാന്‍ ആകില്ല എന്ന നിരാശയില്‍ നിന്നാകാം ഗീതയുടെ ഈ സങ്കല്പ കഥ രൂപം കൊണ്ടത് . ഏതായാലും ഈ പ്രശ്നത്തെ കേരള ജനതയുടെ കണ്ണിലൂടെ മാത്രം നോക്കി കണ്ടിരുന്ന നമുക്ക് പുതിയൊരനുഭവമാവും ഈ കഥ .
ജീവിതം വരച്ചിടുന്ന കഥകള്‍
കൂടെ ജീവിക്കുന്ന മനുഷ്യ ജന്മങ്ങളേക്കാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ മുഖമില്ലാത്ത സൌഹൃദങ്ങള്‍ക്ക് പലരും വിലകല്‍പ്പിക്കുന്ന ഈ കാലഘട്ടത്തിന്‍റെ കഥയാണ് ഒറ്റയാന്‍റെ മുഖമില്ലാത്തവര്‍ .
കഥയില്‍ നിന്ന്: പതിയെ വീശുന്ന പടിഞ്ഞാറന്‍ കാറ്റില്‍ മുത്തച്ഛന്‍ അങ്ങിനെ കിടക്കുന്നതു കാണുമ്പോള്‍ രഞ്ചന്‍ അസ്വസ്ഥനാകും. waste of time . പഴയ തലമുറയുടെ സാങ്കേതിക വിവരമില്ലായ്മയില്‍ രഞ്ചന്‍ പരിതപിക്കും. ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റ് ചെയ്യാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ആ ചാരുകസേരയില്‍ കിടന്ന് മുത്തച്ഛന് വെറുതേ സമയം കളയണ്ടായിരുന്നു. പണ്ട് മുത്തശ്ശി മരിച്ചപ്പോള്‍ ആ നെല്ലിമരത്തിനടുത്താണ് ചിതയൊരുക്കിയത്. അന്ന് വിതുമ്പുന്ന മനസ്സ് പുറത്തുകാണിക്കാതെ മുത്തച്ഛന്‍ പറഞ്ഞതാണ്... 'എന്‍റെ ചിതയും ഇവിടെത്തന്നെ ഒരുക്കണം'. ഒരുപക്ഷേ ഒറ്റപ്പെടലിന്റെ ഭീതി മുത്തച്ഛന് അന്നുതന്നെ തോന്നിക്കാണാം.
ഇതേ വിഷയം മറ്റൊരു രീതിയില്‍ ഹൃദയസ്പര്‍ശിയായി പറയുന്നു ഞാനൊരു പാവം പ്രവാസിയിലെ അപരിചിതര്‍ എന്ന കഥ.
ചാറ്റിങ്ങിലൂടെ ഉണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ചുള്ള പലരുടെയും ഭാവനകള്‍ കഥയായും കവിതയായും ഒക്കെ നമ്മള്‍ വായിച്ചിട്ടുണ്ട് .പക്ഷെ ഭ്രമരത്തിലെ കഷ്ടകാലം വരുന്ന വഴി ഒരു കഥയല്ല ജീവിതാനുഭവം ആണ്. തനിക്ക് പറ്റിയ അബദ്ധം തുറന്നു പറഞ്ഞാലെങ്കിലും മറ്റുള്ളവര്‍ ഇത്തരം അബദ്ധങ്ങളിലേക്ക് ചെന്ന് ചാടാതെ ഇരിക്കുമല്ലോ എന്ന് കരുതി വിനയന്‍ എഴുതുന്ന ആ സംഭവം നാം വായിച്ചിരിക്കേണ്ടതാണ്.
ഭ്രാന്തില്ലാത്ത മനുഷ്യരുണ്ടോ! ഇല്ലെന്നായിരിക്കും കടുത്ത ഭ്രാന്തന്മാര്‍ പോലും പറയുക, പക്ഷെ എല്ലാ മനുഷ്യരിലും ഭ്രാന്തിന്‍റെ ചെറിയൊരംശം ഉണ്ടെന്നു പലപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം . നമ്മില്‍ ഒരു ഭ്രാന്തന്‍ (ഭ്രാന്തി ) ഉണ്ടോ?? ഏ...യ്! അല്ല... ഇനി ഉണ്ടാവുമോ? നമുക്ക് അഞ്ജുവിന്‍റെ ചില മനുഷ്യര്‍ ഇങ്ങനെയാണ്,സത്യം.... എന്ന കഥയൊന്നു വായിച്ചു നോക്കാം. ചിലപ്പോള്‍ നമ്മുടെ ചില ഭ്രാന്തുകള്‍ തിരിച്ചറിയാന്‍ കഴിയുമെങ്കിലോ...
കുഞ്ഞു മക്കള്‍ക്കും, കൊച്ചുമനസുള്ള വലിയ മക്കള്‍ക്കും, ഇച്ചിരി പോന്ന കഥകളുമായി വര്‍ഷിണിവിനോദിനിയുടെ ഇച്ചിരി കുട്ടിത്തരങ്ങള്‍ എന്ന ബ്ലോഗ് ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്.
മുല്ലപെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ എന്താവും! ആ ചിന്തകളില്‍ നിന്നും നമ്മെ രക്ഷപ്പെടാന്‍ അനുവദിക്കില്ല ജിഗിഷിന്‍റെ ജലസമാധി എന്ന കഥ. എന്നാല്‍ ആ ടെന്‍ഷന്‍ ഒന്ന് കുറയ്ക്കാന്‍ ഹരീഷ് തൊടുപുഴയുടെ മുല്ലപ്പെരിയാറും മറ്റു കുറച്ച് നുറുങ്ങുകളും.. നമ്മെ സഹായിച്ചേക്കും
മുല്ലപ്പെരിയാറില്‍ മുങ്ങി നിവരുന്ന കവിതകള്‍
കുഞ്ഞുണ്ണിക്കവിതകൾ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവുമോ! കുറുങ്കവിതകളിലൂടെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപാടു ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ കവിയാണ് കുഞ്ഞുണ്ണി മാഷ്. കുറച്ചു വരികളിലൂടെ ഒരുപാട് ചിന്തിപ്പിക്കുന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് ഒരു കഴിവുതന്നെയാണ്. ബൂലോകത്ത് തന്നെ അത്തരം ചിലര്‍ ഉണ്ട്, നമ്മുടെ ഉസ്മാന്‍ ഇരിങ്ങാട്ടിരി മാഷിനെ പോലുള്ളവര്‍ . അത്തരത്തില്‍ ഒരു കുട്ടിക്കവിതയാണ് വട്ടപോയിലെന്റെ വട്ടുകളിലെ കുടുംബം.
കുട്ടിക്കാലം മുതലേ കേള്‍ക്കുന്നതാണ് ആമയും മുയലും ഓട്ടപ്പന്തയം വച്ച കഥ. ആ കഥയുടെ പല തരത്തില്‍ ഉള്ള അവതരണം നാം ഒരുപക്ഷെ കണ്ടുമടുത്തതാണ്! പക്ഷെ സാബിദ മുഹമ്മദ് റാഫിയുടെ പന്തയം എന്ന കവിത പറയുന്നത് ആ കഥയല്ല, ആ പന്തയത്തില്‍ തോറ്റവളുടെ തിരിച്ചറിവിനെ കുറിച്ചാണ്.. മനുഷ്യര്‍ക്കില്ലാതെ പോകുന്ന ആ തിരിച്ചറിവുകള്‍ നാം വായിച്ചിരിക്കേണ്ടതാണ്..
"മുഖമില്ലാത്ത കാലമാം നപുംസകമേ...
നിനക്കെന്തിനു മുഖം മൂടി......
വര്‍ത്തമാനം നിനക്കു മുന്നില്‍ തുണിയഴിച്ചാടുമ്പോള്‍
നിനക്കെന്തിനു മാനഭയം... "
അസിന്‍റെ യമ യാമി എന്ന കവിതയിലെ ആദ്യ വരികളാണിത്.. ഇന്നത്തെ അവസ്ഥകളോടുള്ള രോഷം ആ വരികളില്‍ കാണാനായി...
ഒരിറ്റിലെ കണ്ണീരര്‍ഥനകള്‍... പോലുള്ള നല്ല കവിതകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകരുത്...
ബെന്യാമിന്‍ പറഞ്ഞതുപോലെ, ഒരെഴുത്തുകാരന്‍ അയാള്‍ക്ക് പറയാനുള്ളതാണ് വായനക്കാരനോട് പറയേണ്ടത്, അല്ലാതെ വായനക്കാരന് ഇഷ്‌ടമുള്ളത് മാത്രം പറയുക എന്നത് കഴിവില്ലായ്മയായേ കാണാനാവൂ... ആളുകള്‍ക്ക് താല്പര്യം സന്തോഷ് പണ്ഡിറ്റിനെ രണ്ടു ചീത്ത വിളിക്കുന്നതാണെന്ന് മനസിലാക്കി അതിനു താല്പര്യം ഇല്ലാത്തവര്‍ പോലും ആ പേരിലൊരു പോസ്റ്റ് ഇടുന്നത് കണ്ടിരുന്നു! ചാനലുകള്‍ റേറ്റിംഗ് കൂട്ടാന്‍ സന്തോഷ് പണ്ഡിറ്റിനെ ഉപയോഗിക്കുന്നു എന്ന് കുറ്റപ്പെടുത്തുമ്പോള്‍ , നാം ചെയ്യുന്നതും അതുതന്നെയല്ലേ എന്നോര്‍ക്കുന്നത് നന്ന്.. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രോഷം കൊണ്ടും വേദന കൊണ്ടും പലരും പോസ്റ്റ് എഴുതിയപ്പോള്‍ , ആളുകളുടെ താല്‍പ്പര്യം ആ വിഷയത്തിലെന്നറിഞ്ഞ് മുല്ലപ്പെരിയാറിന്‍റെ പേരില്‍ പോസ്റ്റുകള്‍ തട്ടിക്കൂട്ടിയവരെയും ബൂലോകത്തു കണ്ടു!
അസിന്‍റെ യമ യാമി എന്ന കവിതയിലെ ആദ്യ വരികളാണിത്.. ഇന്നത്തെ അവസ്ഥകളോടുള്ള രോഷം ആ വരികളില്‍ കാണാനായി...
ഒരിറ്റിലെ കണ്ണീരര്‍ഥനകള്‍... പോലുള്ള നല്ല കവിതകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകരുത്...
ബെന്യാമിന്‍ പറഞ്ഞതുപോലെ, ഒരെഴുത്തുകാരന്‍ അയാള്‍ക്ക് പറയാനുള്ളതാണ് വായനക്കാരനോട് പറയേണ്ടത്, അല്ലാതെ വായനക്കാരന് ഇഷ്‌ടമുള്ളത് മാത്രം പറയുക എന്നത് കഴിവില്ലായ്മയായേ കാണാനാവൂ... ആളുകള്‍ക്ക് താല്പര്യം സന്തോഷ് പണ്ഡിറ്റിനെ രണ്ടു ചീത്ത വിളിക്കുന്നതാണെന്ന് മനസിലാക്കി അതിനു താല്പര്യം ഇല്ലാത്തവര്‍ പോലും ആ പേരിലൊരു പോസ്റ്റ് ഇടുന്നത് കണ്ടിരുന്നു! ചാനലുകള്‍ റേറ്റിംഗ് കൂട്ടാന്‍ സന്തോഷ് പണ്ഡിറ്റിനെ ഉപയോഗിക്കുന്നു എന്ന് കുറ്റപ്പെടുത്തുമ്പോള്‍ , നാം ചെയ്യുന്നതും അതുതന്നെയല്ലേ എന്നോര്‍ക്കുന്നത് നന്ന്.. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രോഷം കൊണ്ടും വേദന കൊണ്ടും പലരും പോസ്റ്റ് എഴുതിയപ്പോള്‍ , ആളുകളുടെ താല്‍പ്പര്യം ആ വിഷയത്തിലെന്നറിഞ്ഞ് മുല്ലപ്പെരിയാറിന്‍റെ പേരില്‍ പോസ്റ്റുകള്‍ തട്ടിക്കൂട്ടിയവരെയും ബൂലോകത്തു കണ്ടു!
അവലോകനം തയ്യാറാക്കിയത് - അഡ്വക്കേറ്റ് : ലിപി രഞ്ജു
ഇരിപ്പിടം കഥാമത്സരം.
ബ്ലോഗിലെ കഥയെഴുത്തുകാർക്ക് പ്രോത്സാഹനത്തിനും, പ്രചോദനത്തിനും, വേണ്ടി സംഘടിപ്പിക്കുന്ന കഥാ മത്സരത്തിന്റെ നിബന്ധനകളില്‍ പൊതു താല്പര്യം പരിഗണിച്ചു ചില മാറ്റങ്ങള്‍ വരുത്തി. ബ്ലോഗു എഴുതുന്ന ആര്‍ക്കും ബ്ലോഗു തുടങ്ങിയ കാലപരിധി കണക്കാക്കാതെ മത്സരത്തില്‍ പങ്കെടുക്കാം ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക് ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും രണ്ടാം സമ്മാനാർഹമായതിന് ആയിരം രൂപയും നല്‍കുന്നതാണ്. ഡിസംബര്‍ പത്തു മുതല്‍ ജനുവരി 15 വരെ അയയ്ക്കുന്ന കഥകളില്‍ നിന്നും ‘ഇരിപ്പിട’ത്തിലെ അവലോകനസമിതി തെരഞ്ഞെടുക്കുന്ന ‘കഥ’യ്ക്കാണ് സമ്മാനങ്ങള്‍ . കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്‍ക്കണം. മികച്ച രചനകള്‍ ‘ഇരിപ്പിട’ത്തില്‍ പ്രസിദ്ധീകരിക്കും..
രചനകള്‍ അയക്കേണ്ട വിലാസം
irippidamweekly@gmail.com
വിശദവിവരങ്ങള്‍ ഇവിടെ അമര്‍ത്തിയാല്‍ ലഭിക്കും.
നന്ദി. അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും 'ഇരിപ്പിടം'
ReplyDeleteവഴി അറിയാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.
പലപുതിയ വിവരങ്ങളും. അതുപോലെതന്നെ, കാണപ്പെടാതെ കടന്നു പോകുന്ന ബ്ലോഗുകളെപ്പറ്റിയും ഈ അവലോകനത്തില്‍നിന്ന് എടുത്തുകാണാന്‍ കഴിയുന്നത് എന്നെപ്പോലുള്ളവര്‍ക്ക് പ്രയോജനം
ചെയ്യുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
അവലോകനം വളരെ നന്നായിരിക്കുന്നു ലിപി. ഇതിനു പിന്നിലെ അദ്വാനത്തെ അഭിനന്ദിക്കാതെ വയ്യ.
ReplyDeleteകഴിഞ്ഞ രണ്ടു ഇരിപ്പിടം ലക്കങ്ങളില്‍ വായന സുഖം തരുന്ന കുറെ പൊതു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പരിച്ചയപെടുത്തിയ ബ്ലോഗ്ഗുഗളുടെ എണ്ണം വല്ലാതെ കുറഞ്ഞു പോയി എന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു... അത് കൊണ്ട് തന്നെ ഈ ആഴ്ചത്തെ അവലോകനം കുറെ അതികം പരിച്ചയപെടുതളിലൂടെ എനിക്ക് പ്രിയപ്പെട്ടതാകുന്നു..
ReplyDeleteചിലതൊക്കെ വായിച്ചതാനെന്കിലും.. വായിക്കാതതാണ് കൂട്ടുതലും.. സമയം പോലെ നോക്കാം...
ഇരിപ്പിടത്തിനു എല്ലാ ആശംസകളും... അവലോകനം തയ്യാരാക്കിയവര്‍ക്കും.. പിന്നില്‍ പ്രവര്തിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍..
Good One ... Lipi
ReplyDeleteപുതിയ ബ്ലോഗേര്‍സിനെ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ എന്റെയും ബ്ലോഗു ഉള്‍പ്പെടുത്തിയതില്‍,ഒരുപാടു നന്ദി ഉണ്ട്. എല്ലാ ആഴ്ചയും ഇരിപ്പിടം ഞാന്‍ നോക്കാറുണ്ട് ,കൂടുതുല്‍ ബ്ലോഗുകള്‍ അറിയാനും
ReplyDeleteഇരിപ്പിടം വളരെ സഹായകമാണ് ,ഇരിപ്പിടത്തിന്റെ എല്ലാ അംഗങ്ങള്‍ക്കും,ഈ ആഴ്ചത്തെ അവലോകനംതയ്യാര്‍ ആക്കിയ ലിപി ചേച്ചിക്കും,പ്രത്യേകം നന്ദി അറിയിക്കുന്നു .........
ഇരിപ്പിടത്തിനു എല്ലാ ആശംസകളും... അവലോകനം തയ്യാരാക്കിയവര്‍ക്കും.
ReplyDeleteഇരിപ്പിടത്തിന്റെ ഓരോ ലക്കവും മികച്ചതാവുന്നു.
ReplyDeleteനല്ല അവലോകനങ്ങള്‍, ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍.
ഈ ലക്കവും ഭംഗിയായി
നന്ദി ...
ReplyDeleteപുതിയ ബ്ലോഗ് പരിചയപ്പെടുത്തിയതിനു നന്ദി ...
ReplyDeleteലേഖിക കഥമത്സരത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ഒട്ടും ശരിയായില്ല ...കാരണം ആദ്യം തന്ന പാരഗ്രാഫ് വച്ച് കഥ എഴുതി തീര്‍ന്നതാണ് ..അത് കൊണ്ട് ഈ ലക്കം നല്ലതെന്ന് പറയുന്നില്ല ..
മനോചേട്ടന്റെ പോസ്റ്റ് വായിച്ചിരുന്നു നല്ലത് ..അത് മാതൃഭൂമി ബ്ലോഗ്ഗനയില്‍ വന്നിരുന്നു ..ആശംസകള്‍ മോനോചെട്ടനു..
ഒരോ പ്രാവശ്യവും വായിക്കുമ്പോൾ ഞാൻ ഊഹിച്ചു നോക്കാറുണ്ട് ഈ ലക്കം ആരായിരിക്കും എഴുതിയതെന്ന്. അതെപ്പോഴും തെറ്റിയിട്ടേയുള്ളൂ! ഇക്കുറിയും അങ്ങനെ തന്നെ!
ReplyDeleteലോ പോയിന്റുകൾ പറയുന്ന രീതിയിൽ, ആധികാരികമായി എഴുതിയ ശൈലി ഞാൻ ശ്രദ്ധിക്കാതെ പോയി. എന്റെ പരാജയം. ലിപി നന്നായി എഴുതി.
മുന്‍പ് തന്നിരുന്ന വിഷയത്തില്‍ മാറ്റം ഇല്ല പ്രദീപ് ..ഒരു വര്ഷം എന്ന നിബന്ധന മാത്രമേ മാറ്റിയിട്ടുള്ളൂ ..:)
ReplyDeleteലേഖിക അല്ല കഥാ മത്സരത്തില്‍ മാറ്റം വരുത്തിയത്,,വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചും ഇരിപ്പിടം അവലോകന സമിതിയുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചും ആണ് നിബന്ധനയില്‍ ഭേദഗതി വരുത്തിയത്. ഒരാള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന തോന്നല്‍ ഉണ്ടായി എന്ന ഒറ്റ കാരണം പരിഗണിച്ചു മാത്രം അതുമായി ഒരു ബന്ധവും ഇല്ലാത്ത അവലോകനം നന്നായില്ല എന്ന് പറഞ്ഞത് സങ്കുചിതമായി പോയില്ലേ ? അവലോകനം നന്നായില്ല എങ്കില്‍ അത് പ്രത്യേകം പറയുന്നതായിരുന്നു ഭംഗി.
Put a lot of effort
ReplyDeletewishes
upakaarapradam
ReplyDeleteഅവലോകനം നന്നായിരിക്കുന്നു...
ReplyDeleteഇനിയും വായിക്കാത്ത ബ്ലോഗുകൾ ധാരാളം...
നന്ദി അരൂർജീ
നന്ദി ലിപീജീ.
പതിവായി പറയുന്നത് തന്നെ പറയാന്‍ ഒള്ളൂ
ReplyDeleteഅവലോകനം നന്നായിട്ടുണ്ട്.
ReplyDeleteഎഴുത്തുകാരന്റെ വിശദീകരണം എന്ന ഭാഗം വളരെ നല്ല ഒരു വിലയിരുത്തലായി.അതുപോലെത്തന്നെ ഉപകാരപ്രദവും. ബ്ലോഗര്‍മാര്‍ക്ക് അതിലെ പല നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു തങ്ങളുടെ ബ്ലോഗിന് കൂടുതല്‍ വായനക്കാരെ നേടിക്കൊടുക്കാന്‍ കഴിയും.
ReplyDeleteബാക്കിയുള്ള അവലോകനങ്ങളിലൂടെ പുതിയ പല ബ്ലോഗുകളെയും വായിക്കാനും കഴിഞ്ഞു.നന്ദി.
ശ്രദ്ധയോടെ കൈകാര്യം ചെയ്ത ഇത്തവണത്തെ അവലോകനവും നന്നായി.
ReplyDeleteലിപി ചേച്ചിയുടെ അവതരണം മികവുറ്റതു തന്നെ അതിലേക്കു ഞങ്ങളെ വലിച്ചു അടിപ്പിക്കുകയാണ് !! നല്ല ചില ബ്ലോഗുകള്‍ വായിക്കാന്‍ ആയതില്‍ സന്തോഷിക്കുന്നു
ReplyDeleteസ്നേഹാശംസകളോടെ പുണ്യവാളന്‍
അഡ്വക്കേറ്റ് ലിപി... ഇത്തവണ ബ്ലോഗിടങ്ങളില്‍ നല്ല വായന നടത്തിയിട്ടുണ്ട് എന്നു വ്യക്തമാണ്... ശ്രദ്ധേയം എന്ന് എന്റെ വായനയില്‍ തോന്നിയ പല പോസ്റ്റുകളും ഇവിടെ നല്ല മുഖവുരയോടെ അവതരിപ്പിച്ചിട്ടുണ്ട്...
ReplyDeleteതുടരുക.... ഇരിപ്പിടത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു...
ലിപി ചേച്ചി...
ReplyDeleteമുന്‍പ് നമ്മള്‍ ഒരിക്കല്‍ മെയിലില്‍ സംസാരിച്ച വിഷയമാണ് ബ്ലോഗ് പോസ്റ്റ് ലിങ്ക് അയയ്ക്കുന്നതിനെ പറ്റി.. :-)
ബ്ലോഗ്ഗര്‍മാര്‍ പോസ്റ്റുകളുടെ ലിങ്ക് മെയില്‍ അയക്കുന്നത് എനിക്കിതുവരെ ഒരു ശല്യമായി തോന്നിയിട്ടില്ലാ... ഞാന്‍ കൂടുതലും പോസ്റ്റുകള്‍ വായിക്കുന്നത് മെയില്‍ വഴിയാണ് എന്നത് കൊണ്ട് തന്നെ... അഗ്രിഗേറ്റര്‍ വഴിയോ ഡാഷ്ബോര്‍ഡിലുള്ള പോസ്റ്റുകള്‍ തിരഞ്ഞു വായിക്കാനോ മിനക്കെടാറില്ല എന്നതാണ് സത്യം.. മടി തന്നെ കാരണം..
എന്നാല്‍ മെയില്‍ കിട്ടിയാല്‍ സമയം കിട്ടുമ്പോള്‍ വായിക്കാറുണ്ട് താനും... കഴിയുന്ന അഭിപ്രായങ്ങളും കുറിക്കാറുണ്ട്.. എന്റെ ബ്ലോഗ് വായന അതില്‍ ഒതുങ്ങുന്നു.. സമയപരിമിതി മൂലവും..
ഈ ലക്കത്തില്‍ എനിക്കേറ്റവും ഇഷ്ടമായത് ചേച്ചി അവസാനം പറഞ്ഞ കാര്യങ്ങള്‍ ആണ്.. അതായത് ഈ വാചകം : "ആളുകളുടെ താല്‍പ്പര്യം ആ വിഷയത്തിലെന്നറിഞ്ഞ് മുല്ലപ്പെരിയാറിന്‍റെ പേരില്‍ പോസ്റ്റുകള്‍ തട്ടിക്കൂട്ടിയവരെയും ബൂലോകത്തു കണ്ടു"
കാറ്റുള്ളപ്പോള്‍ പാറ്റുക എന്നൊരു ചൊല്ലുണ്ട്.. അത് പോലെ "hit while iron is hot" എന്നൊരു english proverbഉം ഉണ്ട്.. ചേച്ചിയ്ക്ക് അറിയാവുന്നവ.. നമ്മുടെ ബ്ലോഗ്ഗര്‍മാര്‍ അത് പാലിക്കുന്നു എന്ന് മാത്രം.. (അത് നല്ല പ്രവണതയാണ് എന്ന് എനിക്കഭിപ്രായമില്ല..)
മുല്ലപെരിയാര്‍ വിഷയം കത്തി കയറുമ്പോള്‍ എന്റെയൊരു പുസ്തകപ്രസാധക സുഹൃത്ത് മുല്ലപെരിയാറിന്റെ പേരില്‍ പുസ്തകം ഇറക്കി സംഭവത്തോട് കൂറു പുലര്‍ത്തി.. :) പുരകത്തുമ്പോള്‍ കഴുക്കോല്‍ വലിച്ചൂരാന്‍ ശ്രമിക്കുന്ന പോലെയാണ് ഇത് കണ്ടപ്പോള്‍ തോന്നിയതെങ്കിലും അത് കച്ചവടത്തിന്റെ നീതി എന്ന് കരുതി പ്രതികരിച്ചില്ല.. (ആവശ്യക്കാരനെ അറിഞ്ഞു കൊടുക്കുക എന്നതാണല്ലോ വൈശ്യധര്‍മ്മം)
അത് പോലെ ഇവിടെയും ബ്ലോഗ് വാണിജ്യത്തില്‍ നൂറു മേനി കൊയ്യാന്‍ ഇത്തരം exclusive വിഷയങ്ങള്‍ കണ്ടെത്തി, എഴുതി നിറയ്ക്കുന്നതിലൂടെ കൂടുതല്‍ കമന്റും ഫോളോവേര്‍സിനെയും കിട്ടുമെന്നുള്ള എളുപ്പവഴി സൂത്രങ്ങള്‍ അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കാം നമുക്ക്.. ഹല്ലപിന്നെ..
ഈ ലക്കവും നിലവാരമുള്ള വിലയിരുത്തലുകള്‍ ആയി ചേച്ചി..
സ്നേഹപൂര്‍വ്വം
സന്ദീപ്
പതിവ് പോലെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. .. ഇത്തവണ ഇതില്‍ കയറിക്കൂടാന്‍ സാധിച്ചതില്‍ കൂടുതല്‍ സന്തോഷവാനുമാണ് :)
ReplyDeleteവായിച്ച, അഭിപ്രായങ്ങള്‍ അറിയിച്ച, എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
ReplyDelete@ Pradeep paima - കഥാ മത്സരത്തില്‍ വരുത്തിയ മാറ്റത്തില്‍ ഉള്ള സംശയം രമേശേട്ടന്‍ തന്ന മറുപടി കണ്ടപ്പോള്‍ മാറിയിരിക്കുമല്ലോ... പിന്നെ ഈ ലക്കം നന്നായില്ല എന്ന് കേള്‍ക്കുന്നതില്‍ വിഷമം ഉണ്ട്. കുറവുകള്‍ നികത്താന്‍ ഇനിയുള്ള എഴുത്തുകളില്‍ ഞാന്‍ ശ്രദ്ധിച്ചോളാം.. അഭിപ്രായം തുറന്നു പറഞ്ഞതിന് നന്ദിയുണ്ട്.
@ Sandeep.A.K - പോസ്റ്റുകളുടെ ലിങ്ക് മെയില്‍ അയക്കുന്നതില്‍ എനിക്കും വിരോധം ഇല്ലാട്ടോ.. ഇരിപ്പിടത്തിന്റെ ലിങ്കും മെയില്‍ അയച്ചിരുന്നല്ലോ.. :) പക്ഷെ ചിലര്‍ അത് മാത്രമേ വായനക്കാരനോടുള്ള കമ്മിറ്റ്മെന്റ് ആയി കരുതുന്നുള്ളൂ എന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. മെയില്‍ അയച്ചു ക്ഷണിച്ചു വരുത്തിയാല്‍ വായനക്കാര്‍ക്കായി എന്തെങ്കിലും കരുതണം എന്ന ഉത്തരവാദിത്തം മറക്കുന്ന ചിലരെയെങ്കിലും കണ്ടത് കൊണ്ടാണിത് പറഞ്ഞത്. നമ്മള്‍ മെയിലില്‍ സംസാരിച്ചപ്പോള്‍ എത്തിയ കണ്‍ക്ലൂഷനും ഇതുതന്നെയായിരുന്നല്ലോ.. :)
ഇരിപ്പിടത്തിലെ ഈ ലക്കവും ഇഷ്ടമായി. അത് എന്റെ പോസ്റ്റിനെ പരാമര്‍ശിച്ചത് കൊണ്ടോ (അതില്‍ സന്തോഷമുണ്ടെന്നത് വേറെ കാര്യം) എനിക്ക് കൂടെ പങ്കെടുക്കാവുന്ന രീതിയില്‍ കഥാമത്സരത്തിന്റെ നിബന്ധനയില്‍ മാറ്റം വരുത്തിയത് കൊണ്ടോ അല്ല. മറിച്ച് ഇത്രയേറെ ബ്ലോഗുകളിലൂടെ പ്രദക്ഷിണം വെച്ച്, അതിലെ പോസ്റ്റുകള്‍ ആ വരികള്‍ ഉള്‍പ്പെടെ ക്വോട്ട് ചെയ്ത് അവലോകനം തയ്യാറാക്കിയതിലും അതിനോടൊപ്പം ചില ജനറല്‍ കാര്യങ്ങള്‍ പോസ്റ്റിലേക്ക് ഏകോപിപ്പിച്ചതിലുമാണ്. വി.എയുടെ പോസ്റ്റുകളായിരുന്നു ഇരിപ്പിടത്തിലെ ഹൈ റീച്ച് ആയി എനിക്ക് തോന്നിയിരുന്നത്. ഇപ്പോള്‍ മറ്റുള്ളവരും അതേ നിലവാരത്തിലേക്ക് വാശിയോടെ എത്തപ്പെടുന്നത് കാണുമ്പോള്‍ സന്തോഷം (പ്ലീസ്, ഈ അഭിപ്രായത്തെ പോസിറ്റീവ് ആയി കാണുക). ഇരിപ്പിടത്തിന്റെ ലക്കങ്ങള്‍ കാണുമ്പോള്‍ നിലച്ചു പോയ ബൂലോകസഞ്ചാരം പൊടിതട്ടിയെടുക്കണമെന്ന് കരുതാറുണ്ടെങ്കിലും ഇത് വരെ നടന്നില്ല എന്നത് സത്യം :(
ReplyDelete@പ്രദീപ് പൈമ : അഭിനന്ദനങ്ങള്‍ക്ക് നന്ദി.
ലിപി ഭംഗിയായി എഴുതി. ഈ അദ്ധ്വാനത്തിനെ ആദരിയ്ക്കുന്നു. നമസ്ക്കാരം.
ReplyDeleteഇരിപ്പിടം ഈ ലക്കം ഏറെ മികവുപുലര്‍ത്തി.. ഇത്രയും നല്ലൊരു അവലോകനത്തിന്‍ പിന്നിലെ അധ്വാനത്തെ നമിക്കുന്നു. ആശംസകള്‍.
ReplyDeleteസമ്മതിച്ചിരിക്കുന്നു.
ReplyDeleteപന്തയം ഒഴികെ ഇതില്‍ പറഞ്ഞവയെല്ലാം വായിച്ചവയാണ്. പന്തയം വായിക്കാന്‍ അവസരം ഉണ്ടാക്കി തന്നതിന് നന്ദി. മനസ്സില്‍ തട്ടിയ രചനകളെ ഒന്നിച്ചു കണ്ടപ്പോള്‍ അതിശയിച്ചുപോയി. എല്ലാം വ്യത്യസ്തത പുലര്‍ത്തുന്നവയും. അവലോകനം തന്നെ മികച്ച ലേഖനമാണ്.
പക്ഷെ ഒരു സംശയം ബാക്കിയായി. നമ്മള്‍ രചനകള്‍ക്ക് മറ്റുള്ളവര്‍ക്ക് ലിങ്ക് അയക്കണോ വേണ്ടയോന്ന്‍.എഴുതുന്നവന്‍, ഒന്നൊന്നര സാധനമാണെന്നു പടച്ച് വെച്ചിരിക്കുന്നതെന്ന് വിചാരിക്കുന്നത് സ്വാഭാവികം. വിരുന്നുകര്‍ക്ക് നമ്മള്‍ കിടിലം ഭക്ഷണമാണ് എന്ന് കരുതി വിളമ്പും. അവരും അത് കഴിച്ചു " ഭലേ..ഭേഷ്" എന്ന് പറയും. മാറിയിരുന്നു വാള് വയ്ക്കുന്നത് തിന്നുന്നവന്‍ മാത്രമേ അറിയൂ.
അതിനാല്‍ നല്ലതിനെ മാത്രം നല്ലത് എന്ന് പറയുന്ന സംസ്കാരം ബ്ലോഗില്‍ വളരണം. ഞാന്‍ അങ്ങനെ ചെയ്യുന്ന ഒരാളാണെന്ന് വിശ്വസിക്കുന്നവനാണ്.
അരൂര്‍ സാറേ നന്ദി. ഞാനും കരുതിയത് വിഷയം മാറ്റിയെന്നാണ്. എല്ലാവര്‍ക്കും അവസരം കൊടുക്കാനുള്ള തീരുമാനം എനിക്ക് ഒരു പാര ആണെങ്കിലും അതാണ് ശരി.
ലിപിക്ക് അഭിനന്ദനങ്ങള്‍.. ഇപ്രാവശ്യവും ഇരിപ്പിടം അതി മനോഹരം..
ReplyDeleteഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.
ReplyDelete@പ്രദീപ് :എത്രയോ പേരുടെ രചനകള്‍ മറ്റു പ്രസിദ്ധീകരണങ്ങളില്‍ വരുന്നു .അതൊക്കെ ഇവിടെ ചൂണ്ടിക്കാണിക്കുന്നതിനു കഴിയുമോ? മാത്രമല്ല അതു ഇരിപ്പിടത്തിന്റെ പണിയും അല്ല. ,ബ്ലോഗിലെ നല്ല എഴുത്തുകളിലേക്ക് വായനക്കാരെ വഴി നടത്തുക ,ബ്ലോഗര്‍മാര്‍ക്ക് സഹായകമാകുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ പങ്കു വയ്ക്കുക എന്നതാണ് ഇരിപ്പിടത്തിന്റെ ഉദ്ദേശ്യം.
ReplyDeleteകഥാ മത്സരത്തിന്റെയെന്നല്ല ഒരു മത്സരത്തിന്റെയും ജൂറിയെ മുന്‍കൂട്ടി പറയാന്‍ തല്ക്കാലം ഉദ്ദേശമില്ല.അതറിഞ്ഞിട്ടു പ്രദീപിന് അവരെ സ്വാധീനിക്കാന്‍ ആണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ ഒക്കില്ലല്ലോ :-)
,അത് കൊണ്ട് ആ ആവശ്യം അത്യാഗ്രഹം ആണെന്ന് കരുതി തള്ളിക്കളയുന്നു .ഇരിപ്പിടത്തെ കുറിച്ചുള്ള ആക്ഷേപം ഇരിപ്പിടത്തില്‍ പറയണം ,പക്ഷെ ഇരിപ്പിടത്തില്‍ എഴുതുന്നവരെക്കുറിച്ചുള്ള വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഇവിടെ പറയാമോ? ലേഖിക ഫെമിനിസ്റ്റോ സാഡിസ്റ്റോ ആകട്ടെ ഇരിപ്പിടത്തില്‍ അത് ചര്‍ച്ച ചെയ്യേണ്ട വിഷയം അല്ല. പിന്നെ വിശ്വാസം ..അതല്ലേ എല്ലാം :)
ദയവായി വ്യക്തി വിദ്വേഷങ്ങള്‍ അലക്കാനുള്ള വേദിയാക്കി ഇരിപ്പിടത്തെ മാറ്റരുതെ എന്നും അപേക്ഷിക്കുന്നു.
വളരെ നന്നായിട്ടുണ്ട് ലിപി. അഭിനന്ദനങ്ങള്‍
ReplyDeleteവളരെ നല്ല പരിചയപ്പെടുത്തലും അതിന്റെ വിശദീകരണവും കൊണ്ട്, ഈ ലക്കത്തിലെ അവലോകനം അനുമോദനീയംതന്നെ. ശ്രീ.പ്രദീപ് : ബൂലോകത്ത് ഒരു ഓട്ടപ്രദക്ഷിണം നടത്തുകയും അവിടവിടെ ഇറങ്ങി, പോസ്റ്റുകൾവായിച്ച് കുറിപ്പുകളും തയ്യാറാക്കിയാലേ, ഒരു ലക്കം അവതരിപ്പിക്കാനൊക്കൂ. അതിന് വളരെ ശുഷ്കാന്തി കാണിക്കുന്ന ശ്രീ.ലിപിയെ അഭിനന്ദിക്കുകതന്നെ വേണം. താങ്കൾ എഴുതിവച്ച കഥ ഏറ്റവും നല്ലതാണെന്ന വിശ്വാസമുണ്ടെങ്കിൽ, മറ്റാരൊക്കെ പങ്കെടുത്താലെന്താ, അതിന് അതിന്റെ മൂല്യം നഷ്ടപ്പെടാതെ അതുതന്നെ അയയ്ക്കാമല്ലോ? ഒന്നു നന്നായില്ല എന്ന് ഉദ്ധരിക്കുമ്പോൾ, അത് മറ്റുള്ളവർക്കുകൂടി തോന്നാനുള്ള സത്യാവസ്ഥ ഉണ്ടാവണ്ടേ സുഹൃത്തെ. ശ്രീ. മനോരാജ് : താങ്കൾക്ക് നന്ദിയുണ്ട്. എന്നെക്കാൾ വളരെ നല്ല വിലയിരുത്തലുകൾതന്നെ മറ്റുള്ളവരും നടത്തുന്നുണ്ടെന്ന്, അവർ സൂചിപ്പിക്കുന്ന ബ്ലോഗുകളുടെ എണ്ണത്തിലും പരാമർശത്തിലുംകൂടി നമുക്കു മനസ്സിലാക്കാം. അഭിപ്രായക്കാർക്ക് വായിച്ചാൽ മതി. കുറിപ്പുകളാക്കി, കമ്പോസ് ചെയ്തുവിടുന്ന ഭാരിച്ച ഉത്തരവാദിത്വം ‘ഇരിപ്പിട’ത്തിലെ അവലോകനക്കാർ വളരെ സമയം കണ്ടെത്തി ചെയ്യുന്നുണ്ട്. ഞാൻ ഒരെണ്ണം വായിക്കുമ്പോൾ, അതുമായി ബന്ധപ്പെട്ടതും സാമ്യവുമായ മറ്റൊരു ആശയത്തിലോ കൃതിയിലോ ചെന്നെത്തുമ്പോഴാണ്, വായിച്ചുവന്നതിൽനിന്ന് വിട്ടുസഞ്ചരിക്കേണ്ടിവരുന്നത്. അതുമൂലം തെരഞ്ഞെടുക്കുന്ന പോസ്റ്റുകളുടെ എണ്ണം കുറയുന്നത് എന്റേതിനാണല്ലോ സുഹൃത്തേ. ചില പോസ്റ്റുകൾ വായിക്കുമ്പോൾ, കഥ-കവിതയിലെ തുടക്കക്കാർക്ക് ചില മാർഗ്ഗനിർദ്ദേശങ്ങൾ ആയാൽകൊള്ളാം എന്ന തോന്നലാണ് അതിനു കാരണം. ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാ മാന്യസുഹൃത്തുക്കൾക്കും ഒരിക്കൽക്കൂടി നന്ദി അറിയിക്കട്ടെ....
ReplyDeleteപതിവ് പോലെ ഈ ലക്കവും നന്നായി
ReplyDeleteകൂട്ടത്തില്‍ സന്തോഷവും . കുഞ്ഞു വരികള്‍ക്കായി ഞാന്‍ ഒരു പുതിയ ബ്ലോഗ് (http://wwwpuzhayoratthu.blogspot.com/2011/12/blog-post.html) തുടങ്ങിയ
ദിവസം തന്നെ എന്റെ "കുടുംബം" ഇവിടെ പരാമര്‍ശിക്കപ്പെട്ടത്തില്‍ സന്തോഷം അറിയിക്കുന്നു , ഒപ്പം
ഈ അവലോകനം എഴുതിയ ലിപിക്കും ഇരിപ്പിടത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദിയും ..
പതിവ് പോലെ ഈ ലക്കവും നന്നായി
ReplyDeleteകൂട്ടത്തില്‍ സന്തോഷവും . കുഞ്ഞു വരികള്‍ക്കായി ഞാന്‍ ഒരു പുതിയ ബ്ലോഗ് (http://wwwpuzhayoratthu.blogspot.com/2011/12/blog-post.html) തുടങ്ങിയ
ദിവസം തന്നെ എന്റെ "കുടുംബം" ഇവിടെ പരാമര്‍ശിക്കപ്പെട്ടത്തില്‍ സന്തോഷം അറിയിക്കുന്നു , ഒപ്പം
ഈ അവലോകനം എഴുതിയ ലിപിക്കും ഇരിപ്പിടത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദിയും ..
നല്ല അവലോകനം.
ReplyDeleteആശംസകൾ!
എല്ലാ സുഹൃത്തുക്കളുടെയും വായനയ്ക്കും പ്രോത്സാഹനത്തിനും
ReplyDeleteഹൃദയം നിറഞ്ഞ നന്ദി.
@ Pradeep paima - പ്രദീപ് കമന്റ് നീക്കം ചെയ്താലും മറുപടി തരേണ്ട ഉത്തരവാദിത്വം എനിക്കുണ്ടല്ലോ..
മനോരാജിന്റെ പോസ്റ്റ് ബ്ലോഗാനയില്‍ വരുന്നതിനു മുന്‍പാണ് ഞാന്‍ ഈ ലക്കം ഡ്രാഫ്റ്റ് ചെയ്തത്. അതിനു ശേഷം ചില പോസ്റ്റുകള്‍ കൂട്ടി ചേര്‍ത്തുവെങ്കിലും ആ കാര്യം പറയാന്‍ വിട്ടു പോയതാണ്. എന്‍റെ തെറ്റ്.. മനോരാജിനെ പോലെ ബൂലോകത്ത് അറിയപ്പെടുന്ന ബ്ലോഗേര്‍സിന്റെ സൃഷ്ടികള്‍ അച്ചടി മഷി പുരളുന്നത് പുതിയ സംഭവമല്ല, അതൊക്കെ ഇവിടെ പറയാതെ തന്നെ വായനക്കാര്‍ അറിയുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ ഒരു കാര്യം പറയാന്‍ വിട്ടുപോയതുകൊണ്ടു മാത്രം ഞാന്‍ ഫെമിനിസ്റ്റ് ആണെന്ന് പറയാന്‍ കഴിയുമോ? ഇനി ഞാന്‍ ഫെമിനിസ്റ്റ് ആണെങ്കില്‍ തന്നെ അതെങ്ങനെയാണ് കഥാ മത്സരത്തിന്റെ വിധി നിര്‍ണ്ണയത്തെ സ്വാധീനിക്കുക എന്നറിഞ്ഞാല്‍ കൊള്ളാം!! ഞാന്‍ ഇവിടെ പരിചയപ്പെടുത്തിയത് മുഴുവന്‍ സ്ത്രീകളുടെ മാത്രം പോസ്റ്റുകള്‍ ആണോ!
നല്ല അവലോകനം. കഥാ മത്സരത്തിന് ആശംസകള്‍
ReplyDeleteലിപിക്കും...ഇരിപ്പിടത്തിനും എല്ലാ ഭാവുകങ്ങളും
ReplyDeleteവളരെ നല്ല ഉദ്യമം.
ReplyDeleteലിപി എഴുത്തു തുടരുക! തുടരുക! തുടരുക! തുടരുക! തുടരുക! തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!തുടരുക!
ReplyDeleteഅവലോകനം നന്നായിരിക്കുന്നു.. ആശംസകൾ ലിപിചേച്ചീ
ReplyDeleteലിപിയിലൂടിരിപ്പിടത്തിലിടം കിട്ടിയതിപ്പോഴാണറിഞ്ഞത്.
ReplyDeleteനന്ദി.
ലിപിചേച്ചി എന്‌ടെ ബ്ലോഗും പോസ്റ്റും ഇവിടെ പരാമർശിച്ചതിന് ഒരായിരം നന്ദി... ഞാൻ ഈയിടെയാണ് ഇരിപ്പിടം ശ്രദ്ദിക്കാൻ തുടങ്ങിയത്...ഫോളൊ ചെയ്തിട്ടുണ്ട്..
ReplyDelete