പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Showing posts with label ശനിദോഷം ലക്കം -18. Show all posts
Showing posts with label ശനിദോഷം ലക്കം -18. Show all posts

Saturday, January 7, 2012

ഇരിപ്പിടം കഥാ മത്സരം

ഇരിപ്പിടം കഥാമത്സരം.

ബ്ലോഗിലെ പുതിയ കഥയെഴുത്തുകാർക്ക് പ്രോത്സാഹനത്തിനും പ്രചോദനത്തിനുംവേണ്ടി, ഇരിപ്പിടം പ്രഖ്യാപിച്ച കഥാമത്സരത്തിലേയ്ക്ക് രചനകള്‍ ലഭിച്ചു തുടങ്ങി. ചില നിബന്ധനകളില്‍ വേണ്ടത്ര വ്യക്തത ഉണ്ടാകാതിരുന്നത് മൂലം തുടക്കത്തില്‍ രചനകള്‍ ലഭിക്കാന്‍ വൈകിയിരുന്നു.

ചില സുഹൃത്തുക്കള്‍ അയച്ച കഥകള്‍ വിഷയവുമായി യാതൊരു ബന്ധവും ഇല്ലാത്തതാകയാല്‍ അത് പരിഗണിക്കുന്നതല്ല .ഈ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ പുതുവര്‍ഷാരംഭത്തോടെ പരിഗണനാ അര്‍ഹമായ കഥകള്‍ ലഭിച്ചു തുടങ്ങിയ വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. ഇരിപ്പിടത്തിലെ തുടര്‍ പോസ്റ്റുകളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരുന്നു. എങ്കിലും ഒരിക്കല്‍ കൂടി മത്സരത്തിനുള്ള മാര്‍ഗ്ഗ രേഖകള്‍ വ്യക്തമാക്കുന്നു .

*എല്ലാ ബ്ലോഗര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം
*ഒരു കഥയുടെ തുടക്കം താഴെ കൊടുത്തിരിക്കുന്നു. ഇതിന്റെ ബാക്കിയായി കഥ പൂർത്തിയാക്കി അയയ്ക്കുക. വിഷയവുമായി ബന്ധം ഇല്ലാത്തവ പരിഗണിക്കുന്നതല്ല .
*ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക് ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും , ആയിരം രൂപ രണ്ടാം സമ്മാനമായും നല്‍കും .
*രചനകള്‍ അയക്കേണ്ട അവസാന തീയതി ജനുവരി 31
*കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്‍ക്കണം. മികച്ച രചനകള്‍ ‘ഇരിപ്പിട’ത്തില്‍ പ്രസിദ്ധീകരിക്കും..
*വായിക്കാന്‍ കഴിയുന്ന ഏതു ഫോര്‍മാറ്റില്‍ വേണമെങ്കിലും രചനകള്‍ അയക്കാം ( ഉദാ: word document , G Mail ലെ Google Malayalam . കടലാസില്‍ എഴുതി Scan ചെയ്തത് .)
ഇത് സംബന്ധിച്ച കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമന്റ് ബോക്സിലൂടെ ചോദിക്കാവുന്നതാണ് .


കഥാരംഭം
അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു... ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............

തുടര്‍ന്ന് എഴുതാം. എല്ലാവര്ക്കും ആശംസകൾ

പൂര്‍ത്തീകരിച്ച രചനകള്‍

irippidamweekly@gmail.com


എന്ന വിലാസത്തില്‍ അയക്കുക .


പുതുവര്‍ഷം സ്പെഷ്യല്‍ പോസ്റ്റ്‌ ഇവിടെ അമര്‍ത്തി വായിക്കാം.
ബ്ലോഗ്‌ അവലോകന പോസ്റ്റുകള്‍ അടുത്ത ലക്കം മുതല്‍ തുടരുന്നതാണ് .


ഒരു സന്തോഷ വാര്‍ത്ത 
ഇരിപ്പിടത്തിലെ ബ്ലോഗ്‌ അവലോകനങ്ങള്‍ ഇനി മുതല്‍ 
ബൂലോകം ഓണ്‍ ലൈനിലും
വായിക്കാം .പുതുവര്‍ഷ സ്പെഷ്യല്‍ പോസ്റ്റ് ഇവിടെയും ലഭിക്കും