കാലാനുസൃതമായും ദേശാനുസൃതമായും പ്രകൃതി തരുന്ന സമ്പത്തുകൾ എങ്ങനെ, ഏതെല്ലാം വിധത്തിൽ കഴിച്ചു ശീലിക്കണമെന്ന ചെറിയ നല്ല ഉപദേശങ്ങൾ ഇൻഡ്യാ ഹെറിറ്റേജിൽ കൂടി ഡോ:പണിക്കർ എൻ.എസ്. നിർദ്ദേശിക്കുന്നു, ‘എന്ത് കഴിക്കണം’ എന്ന പേരിൽ. മിതമായ ഭക്ഷണക്രമത്തിൽ, ‘പഥ്യം’ എന്നതിന്റെ പൊരുളറിഞ്ഞുവേണം രുചിവ്യത്യാസങ്ങൾ മനസ്സിലാക്കാൻ. നമ്മുടെ ശരീരത്തിന് അതിന്റെ സ്വന്തം ഭൂതഘടന നിലനിർത്താൻ സഹായിക്കുന്ന ഉത്തമമായ ‘കുറിപ്പടി’യിൽ, ‘ഇന്ദുപ്പ്’ ചേർക്കാതെ കഴിക്കാനുള്ള ഉപായം വായിച്ചു മനസ്സിലാക്കാം.
‘ചിഡിയാ ഘർ’ എന്നാൽ പക്ഷിക്കൂടല്ലെന്ന് അറിയാത്തവർ വളരെ കുറയും. ഒരു ‘മൃഗശാല’യിൽ മാത്രമല്ല, നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാ ഘടകങ്ങളിലുംചെന്ന് കുത്തിനോക്കി പരിശോധിക്കുന്ന ‘ആൾരൂപൻ’ എന്ന വ്യക്തിയുടെ ഒരു നല്ല ബ്ലോഗ്, ‘മനുഷ്യരായാൽ ഇങ്ങനെത്തന്നെ വേണം’..... മാത്രമല്ല, ഒരു തീവണ്ടിയാത്രയുടെ തുടക്കംമുതൽ ‘ശുഭം’വരെ സുന്ദരമായ ശൈലിയിൽ ‘ശിംലയിലേയ്ക്കൊരു തീവണ്ടിയാത്ര’ അനുഭവമായി വർണ്ണിച്ചിട്ടുള്ളത് വായിക്കാനും രസകരം.
എറണാംകുളം മറൈന്‍ ഡ്രൈവില്‍ സയാഹ്നം ചിലവിടാന്‍ എത്തിയപ്പോഴാണ് എക്സ് പട്ടാളക്കാരന്‍ കുറുപ്പ് സാറ് മുള കൊണ്ടുണ്ടാക്കിയ പുട്ടുകുറ്റി കണ്ടത്. എങ്കില്‍ അതൊന്നു വാങ്ങിക്കളയാമെന്നായി. എന്നാല്‍ പുട്ടുകുറ്റി വാങ്ങുമ്പോള്‍ അതു ഉണ്ടാക്കിയേക്കാവുന്ന പോല്ലാപുകളെ പറ്റി അവര്‍ ഓര്‍ത്തില്ല. പുട്ടുകുറ്റി വാങ്ങി കഴിഞ്ഞപ്പോള്‍ കുറുപ്പ് സാറ് മറ്റൊരു കാഴ്ച കൂടി കണ്ടു. "മോണിക്കാലെവന്‍സ്കി" കടലില്‍ നങ്കൂരമിട്ടിരിക്കുന്നു. പട്ടാളക്കഥകള്‍ ബ്ലോഗില്‍ ശ്രീ രഘുനാഥന്‍ എഴുതിയ എന്ട്രിക് ലസ്ക്കിയും ഒരു പുട്ടുകുറ്റിയും എന്ന പോസ്റ്റ് വായനക്കാരെ ചിരിപ്പിക്കും.
ചെറിയ യാത്രകളിൽപോലും നമ്മൾ എത്രയെത്ര ആളുകളെ പരിചയപ്പെടുന്നു?. അവരിൽ വിദേശികളായവരും ഏറെ. എല്ലാവർക്കും നമ്മുടെ നാടിനെപ്പറ്റി നല്ലതേ പറയാനുള്ളൂ. എന്നാൽ, നമുക്കറിയാവുന്നതും മനഃപൂർവ്വം ശ്രദ്ധിക്കാത്തതുമായ നാടിന്റെ പരിസര ശുചീകരണമില്ലായ്മ മറ്റുള്ളവർ പറഞ്ഞുകേൾക്കുമ്പോൾ, ഒരു ജാള്യത ഉണ്ടാവുന്നില്ലേ? സ്നേഹഗീതത്തിൽ ശ്രീ.ജയരാജ് മുരുക്കുംപുഴ പറയുന്നത് അതിനെപ്പറ്റിയാണ്. ‘എല്ലാം നമുക്കറിയാം, പക്ഷെ...’. വായിക്കുകയും നമ്മൾ പ്രവൃത്തിയിൽ കൊണ്ടുവരേണ്ടതുമായ നല്ല കാര്യങ്ങൾ മാത്രം.
‘ഖത്തറിലെ അഞ്ചു തലയുള്ള സർപ്പ’ത്തെക്കാണാൻ ശ്രീ. ആഷിക്കിന്റെ കൂടെ നമ്മൾ പോകുമ്പോൾ അതു വാസ്തവമല്ലെന്നറിയാമെങ്കിലും, ‘ദോഹാ സൂ’വിൽ ചെന്ന് അഞ്ചു റിയാൽ ടിക്കറ്റെടുത്ത് കയറും. ആദ്യംതന്നെ ആ പൂന്തോട്ടത്തിന്റെ മനോഹാരിതയിൽ മയങ്ങി ചുറ്റിനടക്കും. നല്ല വൃത്തിയുള്ള കൂടുകളിൽ കടുവ, ആന, മാൻ, പക്ഷികൾ, വിവിധയിനം പാമ്പുകൾ എന്നിങ്ങനെ വിശാലവും വിശിഷ്ടവുമായ കാഴ്ചകളിലേയ്ക്ക്, നമ്മളെ കൂട്ടി, നല്ല ഫോട്ടോകളുമെടുത്ത് കാണിച്ചുതരുന്നു. നല്ല വിവരണം...
നരാധമാന്മാരുടെ കാമ വൈകൃതങ്ങളില്‍ നിന്നും പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ല എന്നത് എത്ര ഭീകരമായ അവസ്ഥയാണ്. കേരളത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന കുറ്റ കൃത്യങ്ങളുടെ വ്യാപ്തി, ഏതാനും ഉദാഹരണങ്ങളിലൂടെ വിവരിക്കുകയാണ് പ്രസിദ്ധ എഴുത്തുകാരന്‍ ഹംസ ആലുങ്ങല്‍ തന്‍റെ വിളംബരം എന്ന ബ്ലോഗിലെ പീഡിപ്പിക്കപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ എന്ന പോസ്റ്റിലൂടെ. സംസ്ഥാനത്ത് നടക്കുന്ന ബലാല്സംഗങ്ങളില്‍ 15 ശതമാനവും ഇരകളാകുന്നത് പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് എന്നു കണക്കുകളുടെ പിന്‍ബലത്തില്‍ ലേഖകന്‍ പറയുന്നു. ബാലപീഡന വാര്‍ത്തകള്‍ അധികരിച്ച് കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ നിതാന്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു എന്നു ഓര്‍മ്മിക്കുന്ന കാലിക പ്രസക്തമായ ലേഖനം.
മനസ്സില്‍ തട്ടുന്ന വിഷയങ്ങള്‍ പറയാന്‍ എഴുത്തുകാര്‍ ഓരോ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. കഥാവശേഷന്‍ എന്ന ബ്ലോഗില്‍ ശ്രീ അംജത് വ്യത്യസ്തമായ ചിന്താതലത്തിലൂടെ സഞ്ചരിച്ചു ഒരു തെരുവ് നായയുടെ ദൈന്യതകളും, കാഴ്ചകളും ശുനകഭോജനം എന്ന കഥയിലൂടെ വരച്ചിടുന്നു. തെരുവ് നായക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എന്ന ചിന്തയില്‍ നിന്നാവാം ഈ കഥ. കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശം അവസാനം വരെ നന്നായി. എങ്കിലും അവസാന ഭാഗത്ത് കഥാകൃത്ത് നായയുടെ മനോതലത്തില്‍ നിന്നും പുറത്തു കടന്നു. മണം പിടിക്കാന്‍ കഴിവുള്ള നായക്ക് ആ പൊതി അഴിച്ചു നോക്കാതെ തന്നെ അതൊരു മനുഷ്യക്കുഞ്ഞാണെന്ന് മനസ്സിലാകുന്നിടത്ത് പറഞ്ഞു നിര്‍ത്തി കഥ ഭദ്രമാക്കാമായിരുന്നു. കഥയിലെ ആദ്യാവസാന രംഗങ്ങള്‍ വ്യാനക്കാരുടെ മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചു.
കരുണയും സഹാനുഭൂതിയും മനുഷ്യത്വവും കൈമോശം വന്ന യുവത്വത്തിന്റെ ചിന്താവൈകല്യമാണ് നിഴലുകള്‍ എന്ന ബ്ലോഗില്‍ പ്രദീപ് പറയുന്ന ജ്വാലമുഖികളുടെ രാത്രികള്‍ എന്ന കഥ. ദുരന്തഭൂമിയില്‍ സഹജീവികള്‍ മരണത്തിലേക്ക് നീങ്ങുന്ന രംഗങ്ങള്‍ അവനെയും അവളെയും ഒട്ടും അലോസരപ്പെടുത്തുന്നില്ല. പാതി വെന്തവര്‍ക്കിടയില്‍ തളര്‍ന്നുവീണ പെണ്‍കുട്ടിയെ കുറിച്ച് പോലും അവര്‍ ലൈംഗികച്ചുവയോടെ സംസാരിക്കുന്നു. ഇരുവരുടെയും മനസ്സില്‍ മനുഷ്യത്വം ഇല്ല, പ്രണയവും. ഉള്ളത് രാത്രിയുടെ സ്വകാര്യതയില്‍ ഇന്റെര്‍നെറ്റ് നല്‍കിയ സൌകര്യത്തില്‍ പരസ്പരം ആനന്ദിപ്പിക്കുമ്പോള്‍ ലഭിക്കുന്ന വേഴ്ചാസുഖം മാത്രം.
ഇതു ഇങ്ങിനെ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇന്നു സംഭവിച്ചു കൊണ്ടിരിക്കുന്നു. വെബ് ലോകത്തിന്റെ കാസിനോകളില്‍ യവ്വനം ചൂതാടപ്പെടുമ്പോള്‍ നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നത് ഒരു തലമുറയുടെ പൈതൃകവും, കരുത്തും, മനുഷ്യത്വവും, പരസ്പരസ്നേഹവും, തിരിച്ചറിവുമാണ് എന്ന സന്ദേശമാണ് കഥ നല്‍കുന്നത്.
പുരോഗതിയിലേക്കുള്ള കുതിപ്പിനും കിതപ്പിനും ഇടയില്‍ മറഞ്ഞു പോകുന്ന , മറന്നു പോകുന്ന നാടിന്റെ നന്മകളില്‍ ചിലത് . കാര്‍ഷിക അഭിവൃദ്ധി കൊണ്ട് സമ്പന്നമായിരുന്ന ഒരു കാലത്തിന്റെ ഓര്‍മ പുതുക്കലുമായി ക്ഷേത്രോത്സവങ്ങള്‍ കൊണ്ടാടപ്പെടുന്നു മനോജ്ജ ത്തിലെ ഉത്സവമേളത്തില്‍
കഥ എഴുതാന്‍ ഒരു പാട് സംഭവങ്ങള്‍ വേണ്ടതില്ല, ഒരു കഥാപാത്രമോ അല്ലെങ്കില്‍ ഒരു സന്ദര്‍ഭമോ മതി. ഉണ്ണീലിയെന്ന കഥാപാത്രത്തിലൂടെ , പക്വതയാര്‍ന്ന കഥാകഥന രീതിയിലൂടെ അത് ബോധ്യപ്പെടുത്തുന്നു ശ്രീ. വി.പി. ഗംഗാധരന്‍ .
തല മുതല്‍ വാലറ്റം വരെ ആണുലകമായ ഈ ലോകത്ത് ചിന്തിക്കാനോ വേവലാതിപ്പെടാനോ അര്‍ഹതയുണ്ടോ എന്നന്വേഷിക്കുന്നു ജ്യോതിസ്സിലെ ഞാന്‍ (വെറും ) പെണ്ണ്
സ്വപ്നായനം ബ്ലോഗില്‍ സ്വപ്ന നാ യര്‍ എഴുതിയ കവിത കളങ്കം . കാഴ്ചകള്‍ എത്ര മനോഹരം, പറഞ്ഞിട്ടെന്താ ..നല്ല കാഴ്ചകള്‍ ക്ഷണികമെന്നു കവി സങ്കടപ്പെടുന്നു. ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ചന്ദ്രനെ നോക്കിക്കാണുകയാണ് കവിയത്രി.
പ്രണയം എന്തിന് എന്ന ചോദ്യവുമായി ഒരു പുതു ബ്ലോഗര്‍ കൂടി.... ജോബിന്‍ പോള്‍ വര്‍ഗീസ് . കുറഞ്ഞ വരികളിലൂടെ നല്ല ഭാഷാ സ്വാധീനമുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. കൂടുതല്‍ നല്ല രചനകള്‍ ആ തൂലികയില്‍ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു.
--------------------------------------------------------------------
>>>>>>>>>>>>>> ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും <<<<<<<<<<<<
കസേര ക്കായി കടിപിടി കൂടുന്ന രാഷ്ട്രീയക്കോമരങ്ങള്‍ക്ക് നേരെ ഒരു കൊഞ്ഞനംകുത്തലായി ശ്രീദേവി യുടെ ഒരു മഴ പോലെ എന്ന ബ്ളോഗിലെ മിനിക്കഥ .
സ്വപ്നായനം ബ്ലോഗില്‍ സ്വപ്ന നാ
പ്രണയം എന്തിന് എന്ന ചോദ്യവുമായി ഒരു പുതു ബ്ലോഗര്‍ കൂടി.... ജോബിന്‍ പോള്‍ വര്‍ഗീസ് . കുറഞ്ഞ വരികളിലൂടെ നല്ല ഭാഷാ സ്വാധീനമുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. കൂടുതല്‍ നല്ല രചനകള്‍ ആ തൂലികയില്‍ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു.
സജിനിക്കും കുട്ടികള്‍ക്കും വേണ്ടി
മേലുകാവിലെ സജിനി പതിനഞ്ചോളം കുട്ടികളുടെ അമ്മയായത് ആകസ്മികമായാണ് . സജിനിയും ഭര്‍ത്താവ് മാത്യൂസും ഒരു യാത്രക്കിടയിലാണ് ഒരമ്മയേയും രണ്ടു കുട്ടികളെയും കണ്ടുമുട്ടിയത്...., തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ... അവരെ വീട്ടിലേക്കു കൊണ്ട് വന്നു.അതൊരു തുടക്കമായിരുന്നു. ഇപ്പോള്‍ അനാഥരാക്കപ്പെട്ട പതിനൊന്നു കുട്ടികള്‍ സജിനിയോടൊപ്പം ഉണ്ട്. ഇതൊരു ഓര്‍ഫനേജല്ല, അധികം കുട്ടികള്‍ ഉള്ള അധികം സ്നേഹമുള്ള ഒരു വീട്...!
സജിനിയുടെ ഫോണ്‍ നമ്പര്‍ : 098479 32799
--------------------------------------------------------------------
ഈ ആഴ്ചയിലെ അവലോകനം തയാറാക്കിയത് : ഇരിപ്പിടം അംഗങ്ങള്‍
>>>>>>>>>>>>>> ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും <<<<<<<<<<<<

