കമ്മ്യൂണിറ്റി അഥവാ ഒരു സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് അതാത് സ്ഥലത്തെ സ്കൂളുകളെപ്പറ്റി അറിയാനുള്ള ഒരെളുപ്പ വഴി, 'ഹോംപരേഡ് ' എന്ന പേരില്‍ നടത്തുന്ന സ്കൂളുകളുടെ പരേഡ്. നമുക്ക് അധികം പരിചിതമല്ലാത്ത ഈ സംവിധാനത്തെപ്പറ്റി ബ്ലോഗര്‍ സിയ ഷമിന്‍ ചിത്രങ്ങള്‍ സഹിതം രസകരമായി എഴുതിയിരിക്കുന്നു .
എഴുത്ത് പോലെ തന്നെ ശക്തമായ മാധ്യമമാണ് ഫോട്ടോഗ്രഫിയും .വാക്കുകള്‍ക്കു അതീതമായ ചില കാര്യങ്ങള്‍ അതി തീവ്രമായ ഭാഷയില്‍ ഒരു ചിത്രം വിശദീകരിച്ചേക്കും. അത്തരത്തിലുള്ള ചില ഫോട്ടോ ബ്ലോഗുകള്‍ ബൂലോകത്തുണ്ട് .അവയില്‍ ഒന്നിനെപ്പറ്റി... പ്രശസ്ത ഫോട്ടോഗ്രാഫറായ ദത്തന്‍ പുനലൂരിന്റെ ഫോട്ടോ ബ്ലോഗായ ' നേര്‍ക്കാഴ്ച' യോടൊപ്പം അദ്ധേഹത്തിന്റെ ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ അനുഭവങ്ങളുടെ 'ആല്‍ബവും'... ഒന്ന് കണ്ടു നോക്കൂ .
നമ്മോടു നേരിട്ട് സംസാരിക്കുന്നതു പോലെ, ലളിതമായും എന്നാല്‍ ചടുലമായതുമായ വായന സമ്മാനിക്കുന്ന ബ്ലോഗ് ആണ് മനോഹര്‍ ദോഹയുടെ മനോവിഭ്രാന്തികള്‍. കുറച്ചുകാലമായി യാതൊരു അനക്കവും ഇല്ലാതെ കിടക്കുന്ന കാഴ്ചയാണിപ്പോഴെങ്കിലും, അദ്ദേഹം തുടര്‍ന്നും എഴുതുമെന്നു നമുക്ക് പ്രതീക്ഷിക്കാം. പോസ്റ്റുകള്‍ക്കിടയില്‍ നല്ലൊരു ഇടവേള, അദ്ദേഹത്തിന്റെ മുഖമുദ്രയാണോ എന്നും സന്ദേഹം...!
കവിതകളും കഥകളും നിറഞ്ഞ മുല്ലപ്പൂക്കളില്‍ , മുല്ലപ്പൂവിന്റെ സുഗന്ധത്തെക്കാളേറെ, ജീവിതത്തിന്റെ ഗന്ധമാണ് നാം അനുഭവിക്കുക...' പ്രവാസിയുടെ മകന്റെ' രചയിതാവിന്, എഴുത്ത് വെറുമൊരു നേരമ്പോക്ക് അല്ലെന്നു തെളിയിക്കുന്നു ഓരോ രചനയും. നല്ലൊരു വായനാനുഭവമായിടും സൈനുദ്ധീന്‍ ഖുറൈഷിയുടെ ഈ മുല്ലപ്പൂക്കള്‍...
ഉഷശ്രീയുടെ കിലുക്കാംപെട്ടി കഥകളുടെ ഒരു നിധിപ്പെട്ടി തന്നെയാണ്.കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ മൂല്യങ്ങള്‍ പകര്‍ന്ന് കൊടുക്കുന്ന ശൈലി. കുഞ്ഞുങ്ങള്‍ക്കായി എഴുതുന്ന പഞ്ചതന്ത്ര കഥകളും പാട്ടുകളും ഒക്കെ കുഞ്ഞുങ്ങളെപ്പോലെ മുതിര്‍ന്നവര്‍ക്കും ഇഷ്ടമാവും. അത്രയ്ക്ക് ലളിതമാണ് ഈ കിലുക്കാംപെട്ടിയും അതിലെ നിധിപ്പെട്ടിയും, വര്‍ണപ്പെട്ടിയും, കഥപ്പെട്ടിയും എല്ലാം.
സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ സൌഹൃദങ്ങള്‍ വളര്‍ത്താനുള്ള വേദിയായി കരുതുന്നവര്‍ സത്യത്തില്‍ ശത്രുക്കളുടെ എണ്ണമാണ് വര്‍ദ്ധിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്ന അര്‍ത്ഥവത്തായ ഒരു ലേഖനം,
ഫേസ് ബുക്ക് നക്കിയ ജീവിതം ജെനിത് കാച്ചപ്പിള്ളിയുടെ ജനിതക വിശേഷങ്ങള്‍

അനാവശ്യ കമന്റുകള്‍ വേരോടെ പിഴുതെറിയാന്‍
ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ ക്ക് മറുപടി എഴുതി പോസ്റ്റു ചെയ്യുന്നതിനിടയില്‍ സെര്‍വര്‍ പ്രോബ്ലം മൂലമോ നമ്മുടെ അശ്രദ്ധ കൊണ്ടോ ഒരേ കമന്റു ഒന്നില്‍ അധികം പ്രാവശ്യം പ്രത്യക്ഷപ്പെടാറുണ്ട് .ഇങ്ങനെ സംഭവിക്കുമ്പോള്‍ സാധാരണ യായി ആവശ്യം ഉള്ള കമന്റു ഒഴികെ ബാക്കിയുള്ളവ കമെന്റ് ബോക്സ് നു സമീപം തന്നെ ഡിലീറ്റ് ചെയ്യുകയാണ് കൂടുതല്‍ പേരും ചെയ്യാറുള്ളത് . ഇങ്ങനെ കമന്റു ഡിലീറ്റ് ചെയ്യുമ്പോള്‍ അഭിപ്രായം മാഞ്ഞു പകരം This comment deleted by the auther എന്നോ "ഈ അഭിപ്രായം രചയിതാവിനാല്‍ ഇല്ലാതാക്കി " എന്നോ വരും .അഭിപ്രായം ഇല്ലാതായെങ്കിലും പകരം വരുന്ന ഈ കുണ്ടാമണ്ടിയും അഭിപ്രായങ്ങളുടെ എണ്ണത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. അതായത് ഇല്ലാത്ത അഭിപ്രായം കൂടി ഉള്ളതായി കണക്കാക്ക പ്പെടുന്നു .
ചിലരെ സംബന്ധിച്ച് കമന്റുകളുടെ എണ്ണം പെരുപ്പിച്ചു സ്വയം സമാധാനിക്കാന്‍ ഇത് ചെറിയ സഹായം ചെയ്യുന്നുണ്ടെങ്കിലും ബഹു ഭൂരിപക്ഷം ബ്ലോഗര്‍ സുഹൃത്തുക്കളും ഇത് ഇഷ്ടപ്പെടുന്നില്ല എന്നാണു മനസിലാക്കുന്നത് . ഇത്തരം അനാവശ്യ കമന്റുകള്‍ ബ്ലോഗില്‍ നിന്ന് വേരോടെ പിഴുതുകളയാന്‍ ഒരെളുപ്പ വഴിയുണ്ട് .
ബ്ലോഗര്‍ അക്കൌണ്ട് സൈന്‍ ഇന്‍ ചെയ്തു ഡാഷ് ബോര്‍ഡില്‍ പോയി കമന്റ്സ് ഓപ്പണ്‍ ചെയ്യുക .അപ്പോള്‍ കമന്റുകളും അതിനു മുകളിലായി delete comments/remove/spam എന്നിങ്ങനെ മൂന്നു ഓപ്ഷനുകളും വരും .ഇതില്‍ remove എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തു ടിക്ക് ചെയ്‌താല്‍ കമന്റു പോയ വഴിയില്‍ പുല്ലു പോലും കിളിര്‍ക്കില്ല .സ്വന്തമായി കമന്റിട്ടു നീക്കം ചെയ്തു ഒന്ന് പരീക്ഷിച്ചു നോക്ക് ..സ്വന്തമായി കമന്റിട്ടു പെരുപ്പിച്ചു കാണിക്കുന്നു എന്ന ചീത്തപ്പേര് എങ്കിലും മാറിക്കിട്ടും .
കമന്റുകള്‍ക്ക് മറുപടി
മറ്റുള്ള ബ്ലോഗുകള്‍ വായിച്ചു അവിടെ അഭിപ്രായം കുറിക്കുന്നവര്‍ക്ക് അവരുടെ സംശയങ്ങള്‍ക്കുള്ള മറുപടി
യായോ .നന്ദി പ്രകടനമായോ ചില വാക്കുകള്‍ എഴുതുന്ന പതിവുണ്ട് ബ്ലോഗില്‍ . ഈ മറുപടിയോ ,നന്ദി പ്രകടനമോ അഭിപ്രായം കുറിച്ചയാള്‍ക്ക് മെയിലില്‍ നല്‍കാനും അവസരമുണ്ട് .പക്ഷെ അത് എല്ലാ ബ്ലോഗര്‍മാരുടെ മെയിലി ലേക്കും പോകുന്നതിനു ചില തടസങ്ങള്‍ കാണാം .അവര്‍ക്കുള്ള മറുപടി അയക്കാനുള്ള മെയില്‍ ID തിരയുമ്പോള്‍ ബ്ലോഗരുടെ പേര്<noreply-comment@blogger.com> എന്നാവും കാണുക .അതിലേക്കു മെയില്‍ അയച്ചാല്‍ വിട്ട വേഗത്തില്‍ തിരിച്ചു വരുന്നതും കാണാം .ഇതിനു പരിഹാരം ഉണ്ട് .

ബ്ലോഗു സെറ്റിംഗ്സ് പേജില്‍ പോയി മുകളില്‍ Comments എന്ന ലിങ്ക് തുറക്കുക . അതില്‍ ഏറ്റവും താഴെയായി Comment Notification Email എന്നെഴുതിയ ഭാഗത്തെ ബോക്സില്‍ നിങ്ങളുടെ ഇ മെയില്‍ ID കൊടുത്ത് സേവ് ചെയ്യുക . ഇപ്പോള്‍ ബ്ലോഗില്‍ വരുന്ന കമന്റുകള്‍ നിങ്ങളുടെ മെയില്‍ ബോക്സിലും വരുന്നതായി കാണാം .അവിടെ തന്നെ മറുപടി നല്‍കാനായി Reply എന്നെഴുതിയ ഭാഗത്ത് ക്ലിക്ക് ചെയ്തു മെയില്‍ എഴുതി അയക്കാവുന്നതുമാണ്, ഒന്ന് പരീക്ഷിച്ചു നോക്കൂ .
ഈയാഴ്ചയിലെ വാരഫലം തയ്യാറാക്കിയത് , മണിമുത്തുകള്‍ എന്ന ബ്ലോഗിന്റെ ഉടമ ശ്രീമതി കുഞ്ഞൂസ്