അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ കൊച്ചു കൂട്ടുകാരി ബ്ലോഗര്‍ നിസ വെള്ളൂരിന് ബാഷ്പാഞ്ജലികള്‍ ..
ലുക്കീമിയ ബാധിച്ചു ചികില്‍സയില്‍ ആയിരുന്ന നിസ തുഞ്ചന്‍ പറമ്പ് ബ്ലോഗു മീറ്റില്‍ കവിത ചൊല്ലിയപ്പോള്‍ (ഫയല്‍ വീഡിയോ )
പ്രിയരേ ഇരിപ്പിടം ഈ ലക്കം കുട്ടികള്‍ക്കും അവരെ സ്നേഹിക്കുന്ന മുതിര്‍ന്നവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു .
------------------------------------------------------------------------------------------------------------------------------------------------------------------
കഥയില്ലാ പൈതങ്ങൾ
കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന ഉഷശ്രീ യുടെ കുറിപ്പ്
------------------------------------------------------------------------------------------------------------------------------------------------------------------
“മോന് അമ്മ പറയുന്ന കഥ കേൾക്കാൻ താൽപര്യമേ ഇല്ല !
കഥ പറഞ്ഞുതരാം എന്നു പറഞ്ഞു വിളിക്കുമ്പോൾ അവൻ പറയുവാ കൊച്ചുടീവീൽ കഥയുണ്ടെന്ന്…” ഒരമ്മയുടെ വിലാപമായിരുന്നു അത്….പാവം. ഇത് ഒരുപാട് അമ്മമാരുടെ സങ്കടം ആണ്.
മക്കളേ...
നിങ്ങൾ എന്താ ഇങ്ങനെ? ഞങ്ങളുടെയൊക്കെ കുഞ്ഞുനാളിൽ കഥ കേൾക്കാനായി അമ്മമാരുടെ അടുത്തേയ്ക്ക് ഓടിയെത്തിയിരുന്നു. കഥയിലൂടെയാണ് സിംഹത്തെയും കരടിയെയും ആനയെയും മയിലിനെയും ഒക്കെ ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്. കുറുക്കൻ കൗശലക്കാരനാണെന്നും മുയൽ വലിയ ഓട്ടക്കാരനാണെന്നും കരടിയും മറ്റും ചത്ത മൃഗത്തെ തിന്നില്ലെന്നും ഒക്കെ മനസ്സിലാക്കിയത് അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയൂം ഒക്കെ പറഞ്ഞു തന്ന കഥകളിലൂടെയാണ്.
ധാരാളം ഗുണപാഠങ്ങളും സാരാംശങ്ങളും ഇത്തരം മുത്തശ്ശിക്കഥകളിലൂടെ പഠിക്കാൻ കഴിഞ്ഞിരുന്നു അന്നത്തെ കുഞ്ഞുങ്ങൾക്ക്. പക്ഷേ ഇപ്പോഴെന്താ മക്കളെ നിങ്ങൾ ഇങ്ങനെ? കാക്കയെ അറിയില്ലാ, പശുവിനെ അറിയില്ല എന്ന് പറയുന്ന, പൂവൻ കോഴിയെ കണ്ടിട്ടേയില്ലാത്ത കുഞ്ഞുങ്ങൾ… അതുപോലെ തന്നെ സമൂഹത്തിൽ തീരെ സ്വാർത്ഥരും ഏകാകികളുമായി വളരുന്നു നിങ്ങൾ മക്കൾ. നിങ്ങളാരും അല്ലതിനു കുറ്റക്കാർ.................... .......
അമ്മമാരെ..
കുഞ്ഞുങ്ങളെ കഥ പറഞ്ഞുതരാം എന്നു പറഞ്ഞ് ഒരു ടൈംടേബിൾ ചിട്ടയിൽ വിളിക്കുന്നത് തന്നെയല്ലേ ഒരു കാരണം? കൊച്ചു കുഞ്ഞുങ്ങൾ ടിവി കാണട്ടേ, മുതിർന്നവർ തന്നെ ടിവിയുടെ അടിമകളല്ലേ? (കുഞ്ഞുങ്ങളേ റ്റി. വി അടികമകളാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം വീട്ടിലെ മുതിർന്നവർക്കു തന്നെയാണ്. ഭക്ഷണം എടുത്ത് നേരേ റ്റി. വി ഓണാക്കി അതിന്റെ മുൻപിൽ
കൊണ്ടിരുത്തും. പാവം കുഞ്ഞുങ്ങൾ) പക്ഷേ എപ്പോഴും ടിവിയ്ക്കു മുന്നിലല്ലല്ലോ കുഞ്ഞുങ്ങൾ. റ്റി.വി കണ്ടു തുടങ്ങുന്നതിനും മുൻപ് മക്കൾ കഥകളും കുഞ്ഞിപ്പാട്ടുകളും ഒക്കെ കേട്ടു തുടങ്ങുന്നു. ആഹാരം കൊടുക്കാൻ കുഞ്ഞിനെ ഒക്കത്തിരുത്തി അമ്മമാർ പാടിക്കൊടുത്തിരുന്ന പാട്ടല്ലേ, 'കാക്കേ കാക്കേ കൂടെവിടെ?' എന്നത്. ഇതിലൂടെ പാട്ടും, കഥയും, കാക്കയ്ക്കൊരു കൂടുണ്ടെന്നും,കുഞ്ഞുങ്ങൾ ഉണ്ടന്നും കാക്കമ്മ അവർക്കും ഭക്ഷണംകൊണ്ടു കൊടുക്കും എന്നും ഒക്കെ പറഞ്ഞു കൊടുക്കാൻ പറ്റില്ലേ. അതെ..., കഥ പറഞ്ഞു കൊടുക്കാൻ പ്രത്യേകിച്ച് സമയമൊന്നും വേണ്ട. കുഞ്ഞിന് ആഹാരം കൊടുക്കുമ്പോഴോ, അവരെ കുളിപ്പിക്കുമ്പോഴോ, നടക്കാൻ കൊണ്ടു പോകുമ്പോഴോ, പിന്നെ അമ്മയുടെ അടുത്ത് ചേർന്ന് കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാൻ നേരമോ ഒക്കെ കഥ പറഞ്ഞു കൊടുക്കാമല്ലോ. രാത്രി ഉറക്കത്തിനിടയ്ക്ക് പെട്ടെന്ന് ഉണരുമ്പോൾ മക്കളെ ഉറക്കാനും ചെറിയ കഥകൾ പറയാമല്ലോ. കുഞ്ഞുങ്ങൾക്ക് അവരുടെ മൂഡനുസരിച്ചുള്ള സമയത്ത് ആ മൂഡിനനുസരിച്ചുള്ള കഥകൾ പറഞ്ഞു കൊടുക്കാം. പ്രകൃതിയെയും സമൂഹത്തെയും കുറിച്ച് കഥകളിലൂടെയും പാട്ടുകളിലൂടെയും ഒക്കെ അമ്മയിൽ നിന്ന് കിട്ടുന്ന പ്രാഥമിക അറിവ് കുഞ്ഞിന് പിന്നെയും പിന്നെയും പലതും അറിയണമെന്നുള്ള ജിജ്ഞാസ ഉണ്ടാക്കണം. കഥപറയണം. ആ കുഞ്ഞിക്കണ്ണുകളേ രക്ഷിക്കണം...
നിങ്ങൾക്ക് അറിയാമോ ? ഞങ്ങളുടൊയൊക്കെ കുഞ്ഞുനാളുകളിൽ ഞങ്ങൾക്കൊക്കെ ഒരുപാടു കഥകൾ പറഞ്ഞു തരാൻ ജീവിത അനുഭവങ്ങളിലൂടെ അറിവിന്റെ നിറകുടങ്ങളായിരുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഉണ്ടായിരുന്നു . മിക്ക കഥകളും ‘പണ്ടു പണ്ട് ഒരു സ്ഥലത്ത് ഒരു മുത്തശ്ശിയുണ്ടായിരുന്നു’എന്നൊക്കെയായിരുന്നു ആരംഭിച്ചിരുന്നത്. ആപത്തിലുപേക്ഷിക്കുന്ന ചങ്ങാതി ചങ്ങാതിയല്ലെന്നും, ജീവകാരുണ്യത്തോളം വലുത് മറ്റൊന്നും ഇല്ലയെന്നുള്ള അറിവുകളൂം പ്രായമായവരെ ബഹുമാനിക്കണം, വയ്യാത്തവരെ സഹായിക്കണം . ഇങ്ങനെയുള്ള ഗുണപാഠങ്ങളും എല്ലാം മുത്തശ്ശിക്കഥകളിലൂടെയണ് ഞങ്ങൾ പഠിച്ചത്. നിങ്ങൾക്കും ഉണ്ട് മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെ. ഇടക്കിടെ അവരുടെ അടുത്തുപോകാനും അവർ പറഞ്ഞു തരുന്ന നല്ല നല്ല കാര്യങ്ങൾ പഠിക്കാനും ഒക്കെ ശ്രമിക്കണം മക്കളേ നിങ്ങൾ ...
അച്ഛനമ്മമാരോട്...
പറ്റുമ്പോഴൊക്കെ കഥകൾ പറഞ്ഞു കൊടുക്കണം. കുഞ്ഞുങ്ങളെ വിദ്യാസമ്പന്നരാക്കിയാൽ മാത്രം പോര, അവരെ വിവേകമുള്ളവരും ആക്കണം. അതിനാണ് മുത്തശ്ശിക്കഥകൾ. അതിൽ ഒരുപാട് അറിവുകളുണ്ട്, ഗുണപാഠങ്ങളുണ്ട്, നന്നായി പെരുമാറാനും നിസ്വാർത്ഥരാകാനും മുതിർന്നവരെ ബഹുമാനിക്കാനും ഒക്കെ കുഞ്ഞുങ്ങൾക്ക് വളരെ സരസമായി പറഞ്ഞു മനസ്സിലാക്കാനുള്ള വഴികളുമുണ്ട്.
കുഞ്ഞുങ്ങളുടെ കണ്ണുകളും കാതുകളും ഈ ലോകത്തിലേക്ക് നന്നായി തുറന്നിടാൻ സഹായിക്കുക, ഒരുപാട് പഠിപ്പിക്കുന്നതിനെക്കാൾ പഠിക്കാനും മനസ്സിലാക്കാനും ഉള്ള താത്പര്യം ഉണ്ടാക്കാൻ കഥകളിലൂടെയും പാട്ടുകളിലൂടെയും കളികളിലൂടെയൂം അവർക്കൊപ്പം ചേരാം. കഥ പറഞ്ഞു കൊടുക്കാൻ കണ്ണുരുട്ടി പേടിപ്പിച്ച് വിളിക്കാതെ, ഒരു കഥ പറഞ്ഞുതാ എന്ന് അവരെക്കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കുക.
'കഥകൾ കേട്ടു വളരുന്നവരെ
കളങ്കം നിങ്ങളിൽ വളരില്ല
കഥകൾ കേട്ടു വളർന്നാലോ?
ലോകം നിങ്ങൾ അറിഞ്ഞീടും
ഈ ലോകം നീങ്ങളേയറിഞ്ഞീടും'
------------------------------
കുട്ടികള്‍ കൈകാര്യം ചെയ്യുന്ന ബ്ളോഗുകളും കുട്ടികള്‍ക്കായി രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും കുട്ടികളോട് ,അവരുടെ കുസൃതികളോട് കുട്ടിക്കാലം പോലെയൊരു ഉല്സാഹത്തോടെയും സ്നേഹത്തോടെയും മറ്റും മുതിര്‍ന്നവര്‍ എഴുതുന്ന ബ്ളോഗുകളും ഉണ്ട് .
മുതിര്‍ന്നവരില്‍ നിന്ന് നല്ല എഴുത്തുകാരെ കണ്ടെത്തുകയും അവര്‍ക്കാവശ്യമുള്ള പ്രചോദനം നല്‍കുകയും ചെയ്യുന്നത് പോലെ പരമപ്രധാനമാണ് നമ്മുടെ കുട്ടി എഴുത്തുകാരെ കണ്ടെത്തി , അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കുക എന്നുള്ളത് . മുന്‍പൊരിക്കല്‍ ഇരിപ്പിടം ഈ വഴി ഒന്ന് സഞ്ചരിച്ചു കുറച്ചു കുഞ്ഞു കൂട്ടുകാരെ കണ്ടെത്തി വിശാലമായ ബൂലോകത്തിനു പരിചയപ്പെടുത്തിയതാണ് . അവരില്‍ പലരും ഇപ്പോളും ഉത്സാഹത്തോടെ ബ്ളോഗുകള്‍ തുടര്‍ന്ന് കൊണ്ട് പോകുന്നുണ്ട് . മറ്റു ചിലര്‍ എന്തുകൊണ്ടോ രംഗം വിട്ടു പോയി .
എഴുതാന്‍ കഴിവുള്ള കുറെയേറെ കൊച്ചു കൂട്ടുകാര്‍ നമുക്ക് ചുറ്റും ഉണ്ടെങ്കിലും പ്രതികൂലമായ ഒട്ടേറെ സാഹചര്യങ്ങള്‍ അവരെ പിന്നോട്ട് വലിക്കുന്നുണ്ട് .പലര്‍ക്കും കമ്പ്യൂട്ടറോ ഇന്റര്‍നെറ്റ് സംവിധാനങ്ങളോ ഇല്ല . ബ്ളോഗുകളും കമ്പ്യൂട്ടറും ഇന്റര്‍ നെറ്റുമൊക്കെ പഠനവിഷയമായി സര്‍ക്കാര്‍ ചില ക്ലാസ്സുകളില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് സ്കൂളുകളുമായി ബന്ധപ്പെട്ടാണ് നമ്മുടെ കുട്ടി എഴുത്തുകാര്‍ ഏറെപ്പേരും ഉത്തര വാദിത്വ ബോധമുള്ള കുറച്ചു അദ്ധ്യാപകരുടെ സഹായത്താല്‍ ബ്ലോഗിങ് നടത്തുന്നത് .അത്തരം ചില ബ്ലോഗുകളെ നമുക്ക് പരിചയപ്പെടാം.
ഇവയില്‍ ചില ബ്ലോഗുകള്‍ ഇപ്പോള്‍ സജീവമല്ല .എങ്കിലും നമുക്കവിടങ്ങളില്‍ സന്ദര്‍ശനം നടത്തി അവരെ ഉണര്‍ത്താം...
.ബൂലോകത്ത് സജീവമായുള്ള നേന സിദ്ധിക്കിന്റെ ബ്ലോഗാണ് ചിപ്പി കാര്യഗൌരവമുള്ള വിഷയങ്ങളും തമാശയും എല്ലാം ഒരുമിച്ചു കൊണ്ടുപോകുന്നു നേനയെന്ന മിടുക്കി... സീനിയര്‍ ബ്ലോഗര്‍ ശ്രീ സിദ്ധിക് തൊഴിയൂരിന്റെ മകള്‍ . പഠനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൂടി ഉള്ളതിനാല്‍ വല്ലപ്പോഴും കൂടിയാണു ബ്ലോഗില്‍ പോസ്റ്റ് വരിക ,പക്ഷെ ഉള്ളത് രസകരം തന്നെ .
വിദ്യാര്‍ഥിയായ അല്‍ത്താഫ് ഹുസൈന്റെ ബ്ളോഗ് ആണ് തൂലിക .മുതിര്‍ന്നവരെ പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനിങ്ങും അതിനോട് കിടപിടിക്കുന്ന വിവരങ്ങളും വിവരണങ്ങളും ചിത്രങ്ങളും അടങ്ങിയതാണ് ഈ ബ്ലോഗ്. കൊച്ചു കൊച്ചു കാര്യങ്ങള്‍ ആയതിനാല്‍ വായിച്ചു പോകാനും വളരെ എളുപ്പം .
ഇച്ചിരി കുട്ടിത്തരങ്ങള്‍
മുതിര്‍ന്ന ബ്ലോഗര്‍ വര്‍ഷിണി വിനോദിനി കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി എഴുതുന്ന ബ്ലോഗാണ് ഇച്ചിരി കുട്ടിത്തരങ്ങള്‍ .മനോഹരമായ ചിത്രങ്ങളും ,കൊച്ചു കഥകളും വിശേഷങ്ങളും
ഈ ബ്ലോഗിന്റെ ആകര്‍ഷണമാണ് .
കുട്ടികള്‍ക്ക് വേണ്ടി അല്‍പ്പം മുതിര്‍ന്ന കുട്ടിയായ റിന്‍ഷാ ഷെറിന്‍ എഴുതുന്ന ബ്ലോഗാണ് പാല്‍ നിലാവ് ..കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ് ഇവിടെയുള്ളത് . വളരെ കുറച്ചു പോസ്റ്റുകളെ ഈ ബ്ലോഗില്‍ ഉള്ളുവെങ്കിലും , എല്ലാം തന്നെ ഗുണപാഠം പകര്‍ന്നു നല്‍കുന്നവയാണ്....ഈയിടെ യാണ് റിന്‍ഷയുടെ വിവാഹം നടന്നത് .അത് കൊണ്ട് കുറച്ചു കാലമായി പുതിയ പോസ്റ്റുകള്‍ ഇല്ല .അധികം വൈകാതെ കുഞ്ഞിക്കഥകളുമായി റിന്‍ഷ തിരികെ വരുമെന്ന് പ്രതീക്ഷിക്കാം .
വരയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ബ്ലോഗാണ് അപ്പുവിന്റെ അത്ഭുത ലോകം . വേണ്ടത്ര പ്രോല്‍സാഹനം കിട്ടാത്തത് കൊണ്ടാകണം അപ്പുവിന്റെ ബ്ലോഗില്‍ അടുത്ത കാലത്തായി വര കുറവാണ് .ഒന്ന് പോയി പറഞ്ഞു നോക്കാം .
കൊച്ചു കൂട്ടുകാര്‍ക്കു കഥയും സാരോപദേശവും സമാസമം ചേര്‍ത്തു വിളമ്പുന്ന ബ്ലോഗാണ് ഉഷശ്രീയുടെ കഥപ്പെട്ടി .ഒരു പാട് കഥകള്‍ ഈ ബ്ലോഗിലുണ്ട് .കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ സാരോപദേശ കഥകള്‍ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ഈ ബ്ലോഗ് താല്‍ക്കാലിക ശാന്തി നല്‍കും .
ചക്കര മുത്ത്
മുതിര്‍ന്ന ബ്ലോഗര്‍ കുസുമ കുമാരി കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന ബ്ലോഗാണ് ചക്കര മുത്ത്
ഈ ബ്ലോഗിലും രസകരങ്ങളും ആലോചനാമൃതങ്ങളും ആയ കുറച്ചു കഥകള്‍ . ആനുകാലികങ്ങളില്‍ സാഹിത്യവും ബാലസാഹിത്യവും ഒരു പോലെ കൈകാര്യം ചെയ്യുന്ന എഴുത്തുകാരിയാണ് ശ്രീമതി കുസുമം .
മനോഹരമായ ചിത്രങ്ങളും പെയിന്റിങ്ങുകളും ഉള്‍പ്പെടുത്തി വിദ്യാര്‍ഥിനി യായ ആരിഫ ഇസഹാക്ക് തുടങ്ങിയ ബ്ലോഗാണ് ആരിഫ .ഇതിലെ ചിത്രങ്ങള്‍ പലതും ഒറിജിനലി നോട് കിടപിടിക്കുന്നതാണ്
ജമാന
ആരിഫയുടെ അനുജത്തി , ജമാന യും ഒരു വര ബ്ലോഗു സ്വന്തമാക്കിയിട്ടുണ്ട് .ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടി ചിത്രകലയില്‍ പരീക്ഷണം നടത്തുന്ന ഈ സഹോദരിമാര്‍ ചിത്രകലയുടെ വാഗ്ദാനങ്ങള്‍ ആണ് .
ക്യാന്‍വാസ്
രാധുവിന്റെ രചന
ഇത്തിരി നേരം
തസ്ലീം എഴുതുന്ന ഇത്തിരിനേരം എന്ന ബ്ളോഗില്‍ മുല്ലപ്പെരിയാര്‍ പോലുള്ള ഗൌരവ വിഷയങ്ങളും ഉണ്ട് .ഈ ചിത്ര ബ്ലോഗു കുറച്ചു നാളായി പ്രവര്‍ത്തന രഹിതമാണ് ..ആ കൂട്ടുകാരന്‍ മടങ്ങിവരും എന്ന് പ്രത്യാശിക്കാം .
രാധുവിന്റെ രചന
ബാല സാഹിത്യ രംഗത്ത് സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള രാധികയുടെ ബ്ലോഗ് .
സ്കൂളുകളും ബ്ളോഗുകളും
മുന്‍പ് സൂചിപ്പിച്ചത് പോലെ കംപ്യുട്ടര്‍ പഠനവും ബ്ലോഗ് എഴുത്തുമൊക്കെ ജനകീയം ആക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അനുസരിച്ച് അദ്ധ്യാപകരുടെ സഹായത്തോടെ യാണ് കൊച്ചു കൂട്ടുകാര്‍ വലിയവര്‍ക്കും പോലും മാതൃകയായി ബ്ലോഗ് മുന്നോട്ടു കൊണ്ട് പോകുന്നത് .നല്ല ആശയങ്ങളും രചനകളും കൊണ്ട് നിങ്ങളുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ഈ ബ്ലോഗ് നിറഞ്ഞു കവിയട്ടെ എന്ന് ആശംസിക്കുന്നു .കഴിയാവുന്നത് പോലെ ഈ കൂട്ടുകാരെയും നമ്മള്‍ക്ക് സഹായിക്കാം
എന്റെ മലയാളം
സ്കൂളുകളിലെ മലയാള ഭാഷാ പഠനത്തിനായി പ്രഗത്ഭരായ അദ്ധ്യാപകര്‍ ചേര്‍ന്ന് എഴുതുന്ന ബ്ലോഗ് ആണ് എന്റെ മലയാളം .എട്ടാം ക്ലാസ് മുതലുള്ള മലയാള പഠനം അതിന്റെ സര്‍വ്വ തലത്തിലും സ്പര്‍ശിക്കുന്ന കാര്യങ്ങളാണ് ഈ ബ്ലോഗിലെ പ്രധാന വിഭവങ്ങള്‍ .പഠനം മാത്രമല്ല മലയാള സാഹിത്യത്തില്‍ അറിഞ്ഞിരിക്കേണ്ട അത്യാവശ്യ ഘടകങ്ങള്‍ കൂടി ഇവിടെ ലഭിക്കും .
ചേരാപുരം യു .പി .സ്കൂളിലെ മിടുക്കന്മാരും മിടുക്കികളും ചേര്‍ന്ന് എഴുതുന്ന ബ്ലോഗാണ് വോയ്സ് ഓഫ് ചേരാപുരം സ്കൂള്‍ ...
വിദ്യാലയ വിശേഷങ്ങള്‍
കോഴിക്കോട് കാളികാവ് സ്കൂളിലെ കുട്ടികള്‍ എഴുതുന്ന ബ്ലോഗാണ് വിദ്യാലയ വിശേഷങ്ങള്‍. കുട്ടികളുടെ രചനകള്‍ ,സ്കൂള്‍ പരിപാടികള്‍ എന്നിവ ബ്ലോഗ് നാള്‍വഴിയില്‍ ഉണ്ട് .മനോഹരമായ ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് .
കോഴിക്കോട് കാളികാവ് സ്കൂളിലെ കുട്ടികള്‍ എഴുതുന്ന ബ്ലോഗാണ് വിദ്യാലയ വിശേഷങ്ങള്‍. കുട്ടികളുടെ രചനകള്‍ ,സ്കൂള്‍ പരിപാടികള്‍ എന്നിവ ബ്ലോഗ് നാള്‍വഴിയില്‍ ഉണ്ട് .മനോഹരമായ ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് .
ഓല
വടകര പുതുപ്പണം ജെ എന്‍ എം .ഗവ:ഹൈസ്കൂളില്‍ നിന്നും കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ബ്ലോഗാണ് .
വടകര പുതുപ്പണം ജെ എന്‍ എം .ഗവ:ഹൈസ്കൂളില്‍ നിന്നും കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ബ്ലോഗാണ് .
2003 സപ്തമ്പറില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ.ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ ശ്രുതികൃഷ്ണന്‍.പി.പി യ്ക്ക് നല്കിയാണ് ഓലമാസിക പ്രകാശനം ചെയ്തത് . ആദ്യപ്രതി ഇന്‍ലന്‍ഡ് രൂപത്തില്‍ പുറത്തിറങ്ങി. 2000 കോപ്പിയാണ് പുറത്തിറക്കിയത്. പ്രഥമ എഡിറ്റര്‍ ദിതിന്‍.കെ. വായനാ വാരം ആഘോഷിച്ചു കൊണ്ട് ഓല യാത്ര തുടരുകയാണ് .സമാനമായ് കുറച്ചു ബ്ലോഗു ലിങ്കുകള്‍ കൂടി ഇവിടെ പരിചയപ്പെടുത്താം .സാവധാനം പരിശോധിക്കാമല്ലോ .
PSA UPS കീഴാറ്റൂര്‍ യു .പി .സ്കൂളിലെ കുട്ടികള്‍ എഴുതുന്ന ബ്ളോഗ് .
ഇരിങ്ങല്ലൂര്‍ സ്കൂള്‍ - കോഴിക്കോട് , ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍ സ്കൂള്‍ ബ്ളോഗ്
SNV സയന്‍സ് ക്ളബ് - എറണാകുളം നോര്‍ത്ത് പറവൂര്‍ എസ്.എന്‍
വിദ്യാഭ്യാസ മേഖലയിലും സ്കൂളുകള്‍ക്കാകെയും മാര്‍ഗ്ഗദര്‍ശിയാകുന്ന ബ്ളോഗാണ് ചൂണ്ടു വിരല്‍ .
സര്‍ക്കാരിന്റെ സര്‍വ്വ ശിക്ഷാ അഭിയാന്‍ സംസ്ഥാന ചുമതലക്കാരന്‍ കൂടിയായ ശ്രീ. കലാധരന്‍ മാസ്റ്റര്‍ ആണ് ചൂണ്ടുവിരലിന്റെ രക്ഷാധികാരി .അധികം ആളുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ഈ വിദ്യാഭ്യാസ ബ്ളോഗില്‍ ഉണ്ട് .
മാത്ത്സ് ബ്ലോഗ്ഗണിത ശാസ്ത്ര വിദ്യാര്‍ഥികളെ സഹായിക്കുന്ന പഠന ബ്ളോഗാണ് മാത്ത്സ് ബ്ളോഗ്. എസ്.എസ്. എല്‍ .സി പരീക്ഷക്ക് തയ്യാറാവുന്ന കുട്ടികള്‍ക്കായി ടിപ്സും വര്‍ക്ക് ഷീറ്റും എല്ലാമുണ്ട് അവിടെ... മോഡല്‍ ചോദ്യപേപ്പറുകളും ... നിര്‍ഭയരായി പരീക്ഷയെ നേരിടാന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുന്നു ഈ ബ്ളോഗിലൂടെ....
ആയിരക്കണക്കിന് മുതിര്‍ന്ന ബ്ളോഗര്‍മാര്‍ക്കിടയില്‍ നിലനിലപ്പിനായി പൊരുതിക്കൊണ്ട് ബൂലോകത്ത് നിലനില്‍ക്കുന്ന ഈ കുഞ്ഞുങ്ങളെ നമുക്ക് കൂട്ടായി പ്രോത്സാഹിപ്പിക്കാം ... അവര്‍ക്കായി രണ്ടു നല്ല വാക്കുകള്‍ നല്‍കാം....
-----------------------------------------------------------------------------------------------------------------------------------
ഈ ലക്കം അവലോകനം : ഇരിപ്പിടം അംഗങ്ങള്‍

