കാലാനുസൃതമായും ദേശാനുസൃതമായും പ്രകൃതി തരുന്ന സമ്പത്തുകൾ എങ്ങനെ, ഏതെല്ലാം വിധത്തിൽ കഴിച്ചു ശീലിക്കണമെന്ന ചെറിയ നല്ല ഉപദേശങ്ങൾ ഇൻഡ്യാ ഹെറിറ്റേജിൽ കൂടി ഡോ:പണിക്കർ എൻ.എസ്. നിർദ്ദേശിക്കുന്നു, ‘എന്ത് കഴിക്കണം’ എന്ന പേരിൽ. മിതമായ ഭക്ഷണക്രമത്തിൽ, ‘പഥ്യം’ എന്നതിന്റെ പൊരുളറിഞ്ഞുവേണം രുചിവ്യത്യാസങ്ങൾ മനസ്സിലാക്കാൻ. നമ്മുടെ ശരീരത്തിന് അതിന്റെ സ്വന്തം ഭൂതഘടന നിലനിർത്താൻ സഹായിക്കുന്ന ഉത്തമമായ ‘കുറിപ്പടി’യിൽ, ‘ഇന്ദുപ്പ്’ ചേർക്കാതെ കഴിക്കാനുള്ള ഉപായം വായിച്ചു മനസ്സിലാക്കാം.
‘ചിഡിയാ ഘർ’ എന്നാൽ പക്ഷിക്കൂടല്ലെന്ന് അറിയാത്തവർ വളരെ കുറയും. ഒരു ‘മൃഗശാല’യിൽ മാത്രമല്ല, നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാ ഘടകങ്ങളിലുംചെന്ന് കുത്തിനോക്കി പരിശോധിക്കുന്ന ‘ആൾരൂപൻ’ എന്ന വ്യക്തിയുടെ ഒരു നല്ല ബ്ലോഗ്, ‘മനുഷ്യരായാൽ ഇങ്ങനെത്തന്നെ വേണം’..... മാത്രമല്ല, ഒരു തീവണ്ടിയാത്രയുടെ തുടക്കംമുതൽ ‘ശുഭം’വരെ സുന്ദരമായ ശൈലിയിൽ ‘ശിംലയിലേയ്ക്കൊരു തീവണ്ടിയാത്ര’ അനുഭവമായി വർണ്ണിച്ചിട്ടുള്ളത് വായിക്കാനും രസകരം.
എറണാംകുളം മറൈന്‍ ഡ്രൈവില്‍ സയാഹ്നം ചിലവിടാന്‍ എത്തിയപ്പോഴാണ് എക്സ് പട്ടാളക്കാരന്‍ കുറുപ്പ് സാറ് മുള കൊണ്ടുണ്ടാക്കിയ പുട്ടുകുറ്റി കണ്ടത്. എങ്കില്‍ അതൊന്നു വാങ്ങിക്കളയാമെന്നായി. എന്നാല്‍ പുട്ടുകുറ്റി വാങ്ങുമ്പോള്‍ അതു ഉണ്ടാക്കിയേക്കാവുന്ന പോല്ലാപുകളെ പറ്റി അവര്‍ ഓര്‍ത്തില്ല. പുട്ടുകുറ്റി വാങ്ങി കഴിഞ്ഞപ്പോള്‍ കുറുപ്പ് സാറ് മറ്റൊരു കാഴ്ച കൂടി കണ്ടു. "മോണിക്കാലെവന്‍സ്കി" കടലില്‍ നങ്കൂരമിട്ടിരിക്കുന്നു. പട്ടാളക്കഥകള്‍ ബ്ലോഗില്‍ ശ്രീ രഘുനാഥന്‍ എഴുതിയ എന്ട്രിക് ലസ്ക്കിയും ഒരു പുട്ടുകുറ്റിയും എന്ന പോസ്റ്റ് വായനക്കാരെ ചിരിപ്പിക്കും.
ചെറിയ യാത്രകളിൽപോലും നമ്മൾ എത്രയെത്ര ആളുകളെ പരിചയപ്പെടുന്നു?. അവരിൽ വിദേശികളായവരും ഏറെ. എല്ലാവർക്കും നമ്മുടെ നാടിനെപ്പറ്റി നല്ലതേ പറയാനുള്ളൂ. എന്നാൽ, നമുക്കറിയാവുന്നതും മനഃപൂർവ്വം ശ്രദ്ധിക്കാത്തതുമായ നാടിന്റെ പരിസര ശുചീകരണമില്ലായ്മ മറ്റുള്ളവർ പറഞ്ഞുകേൾക്കുമ്പോൾ, ഒരു ജാള്യത ഉണ്ടാവുന്നില്ലേ? സ്നേഹഗീതത്തിൽ ശ്രീ.ജയരാജ് മുരുക്കുംപുഴ പറയുന്നത് അതിനെപ്പറ്റിയാണ്. ‘എല്ലാം നമുക്കറിയാം, പക്ഷെ...’. വായിക്കുകയും നമ്മൾ പ്രവൃത്തിയിൽ കൊണ്ടുവരേണ്ടതുമായ നല്ല കാര്യങ്ങൾ മാത്രം.
‘ഖത്തറിലെ അഞ്ചു തലയുള്ള സർപ്പ’ത്തെക്കാണാൻ ശ്രീ. ആഷിക്കിന്റെ കൂടെ നമ്മൾ പോകുമ്പോൾ അതു വാസ്തവമല്ലെന്നറിയാമെങ്കിലും, ‘ദോഹാ സൂ’വിൽ ചെന്ന് അഞ്ചു റിയാൽ ടിക്കറ്റെടുത്ത് കയറും. ആദ്യംതന്നെ ആ പൂന്തോട്ടത്തിന്റെ മനോഹാരിതയിൽ മയങ്ങി ചുറ്റിനടക്കും. നല്ല വൃത്തിയുള്ള കൂടുകളിൽ കടുവ, ആന, മാൻ, പക്ഷികൾ, വിവിധയിനം പാമ്പുകൾ എന്നിങ്ങനെ വിശാലവും വിശിഷ്ടവുമായ കാഴ്ചകളിലേയ്ക്ക്, നമ്മളെ കൂട്ടി, നല്ല ഫോട്ടോകളുമെടുത്ത് കാണിച്ചുതരുന്നു. നല്ല വിവരണം...
നരാധമാന്മാരുടെ കാമ വൈകൃതങ്ങളില്‍ നിന്നും പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ല എന്നത് എത്ര ഭീകരമായ അവസ്ഥയാണ്. കേരളത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന കുറ്റ കൃത്യങ്ങളുടെ വ്യാപ്തി, ഏതാനും ഉദാഹരണങ്ങളിലൂടെ വിവരിക്കുകയാണ് പ്രസിദ്ധ എഴുത്തുകാരന്‍ ഹംസ ആലുങ്ങല്‍ തന്‍റെ വിളംബരം എന്ന ബ്ലോഗിലെ പീഡിപ്പിക്കപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ എന്ന പോസ്റ്റിലൂടെ. സംസ്ഥാനത്ത് നടക്കുന്ന ബലാല്സംഗങ്ങളില്‍ 15 ശതമാനവും ഇരകളാകുന്നത് പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് എന്നു കണക്കുകളുടെ പിന്‍ബലത്തില്‍ ലേഖകന്‍ പറയുന്നു. ബാലപീഡന വാര്‍ത്തകള്‍ അധികരിച്ച് കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ നിതാന്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു എന്നു ഓര്‍മ്മിക്കുന്ന കാലിക പ്രസക്തമായ ലേഖനം.
മനസ്സില്‍ തട്ടുന്ന വിഷയങ്ങള്‍ പറയാന്‍ എഴുത്തുകാര്‍ ഓരോ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. കഥാവശേഷന്‍ എന്ന ബ്ലോഗില്‍ ശ്രീ അംജത് വ്യത്യസ്തമായ ചിന്താതലത്തിലൂടെ സഞ്ചരിച്ചു ഒരു തെരുവ് നായയുടെ ദൈന്യതകളും, കാഴ്ചകളും ശുനകഭോജനം എന്ന കഥയിലൂടെ വരച്ചിടുന്നു. തെരുവ് നായക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എന്ന ചിന്തയില്‍ നിന്നാവാം ഈ കഥ. കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശം അവസാനം വരെ നന്നായി. എങ്കിലും അവസാന ഭാഗത്ത് കഥാകൃത്ത് നായയുടെ മനോതലത്തില്‍ നിന്നും പുറത്തു കടന്നു. മണം പിടിക്കാന്‍ കഴിവുള്ള നായക്ക് ആ പൊതി അഴിച്ചു നോക്കാതെ തന്നെ അതൊരു മനുഷ്യക്കുഞ്ഞാണെന്ന് മനസ്സിലാകുന്നിടത്ത് പറഞ്ഞു നിര്‍ത്തി കഥ ഭദ്രമാക്കാമായിരുന്നു. കഥയിലെ ആദ്യാവസാന രംഗങ്ങള്‍ വ്യാനക്കാരുടെ മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചു.
കരുണയും സഹാനുഭൂതിയും മനുഷ്യത്വവും കൈമോശം വന്ന യുവത്വത്തിന്റെ ചിന്താവൈകല്യമാണ് നിഴലുകള്‍ എന്ന ബ്ലോഗില്‍ പ്രദീപ് പറയുന്ന ജ്വാലമുഖികളുടെ രാത്രികള്‍ എന്ന കഥ. ദുരന്തഭൂമിയില്‍ സഹജീവികള്‍ മരണത്തിലേക്ക് നീങ്ങുന്ന രംഗങ്ങള്‍ അവനെയും അവളെയും ഒട്ടും അലോസരപ്പെടുത്തുന്നില്ല. പാതി വെന്തവര്‍ക്കിടയില്‍ തളര്‍ന്നുവീണ പെണ്‍കുട്ടിയെ കുറിച്ച് പോലും അവര്‍ ലൈംഗികച്ചുവയോടെ സംസാരിക്കുന്നു. ഇരുവരുടെയും മനസ്സില്‍ മനുഷ്യത്വം ഇല്ല, പ്രണയവും. ഉള്ളത് രാത്രിയുടെ സ്വകാര്യതയില്‍ ഇന്റെര്‍നെറ്റ് നല്‍കിയ സൌകര്യത്തില്‍ പരസ്പരം ആനന്ദിപ്പിക്കുമ്പോള്‍ ലഭിക്കുന്ന വേഴ്ചാസുഖം മാത്രം.
ഇതു ഇങ്ങിനെ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇന്നു സംഭവിച്ചു കൊണ്ടിരിക്കുന്നു. വെബ് ലോകത്തിന്റെ കാസിനോകളില്‍ യവ്വനം ചൂതാടപ്പെടുമ്പോള്‍ നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നത് ഒരു തലമുറയുടെ പൈതൃകവും, കരുത്തും, മനുഷ്യത്വവും, പരസ്പരസ്നേഹവും, തിരിച്ചറിവുമാണ് എന്ന സന്ദേശമാണ് കഥ നല്‍കുന്നത്.
പുരോഗതിയിലേക്കുള്ള കുതിപ്പിനും കിതപ്പിനും ഇടയില്‍ മറഞ്ഞു പോകുന്ന , മറന്നു പോകുന്ന നാടിന്റെ നന്മകളില്‍ ചിലത് . കാര്‍ഷിക അഭിവൃദ്ധി കൊണ്ട് സമ്പന്നമായിരുന്ന ഒരു കാലത്തിന്റെ ഓര്‍മ പുതുക്കലുമായി ക്ഷേത്രോത്സവങ്ങള്‍ കൊണ്ടാടപ്പെടുന്നു മനോജ്ജ ത്തിലെ ഉത്സവമേളത്തില്‍
കഥ എഴുതാന്‍ ഒരു പാട് സംഭവങ്ങള്‍ വേണ്ടതില്ല, ഒരു കഥാപാത്രമോ അല്ലെങ്കില്‍ ഒരു സന്ദര്‍ഭമോ മതി. ഉണ്ണീലിയെന്ന കഥാപാത്രത്തിലൂടെ , പക്വതയാര്‍ന്ന കഥാകഥന രീതിയിലൂടെ അത് ബോധ്യപ്പെടുത്തുന്നു ശ്രീ. വി.പി. ഗംഗാധരന്‍ .
തല മുതല്‍ വാലറ്റം വരെ ആണുലകമായ ഈ ലോകത്ത് ചിന്തിക്കാനോ വേവലാതിപ്പെടാനോ അര്‍ഹതയുണ്ടോ എന്നന്വേഷിക്കുന്നു ജ്യോതിസ്സിലെ ഞാന്‍ (വെറും ) പെണ്ണ്
സ്വപ്നായനം ബ്ലോഗില്‍ സ്വപ്ന നാ യര്‍ എഴുതിയ കവിത കളങ്കം . കാഴ്ചകള്‍ എത്ര മനോഹരം, പറഞ്ഞിട്ടെന്താ ..നല്ല കാഴ്ചകള്‍ ക്ഷണികമെന്നു കവി സങ്കടപ്പെടുന്നു. ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ചന്ദ്രനെ നോക്കിക്കാണുകയാണ് കവിയത്രി.
പ്രണയം എന്തിന് എന്ന ചോദ്യവുമായി ഒരു പുതു ബ്ലോഗര്‍ കൂടി.... ജോബിന്‍ പോള്‍ വര്‍ഗീസ് . കുറഞ്ഞ വരികളിലൂടെ നല്ല ഭാഷാ സ്വാധീനമുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. കൂടുതല്‍ നല്ല രചനകള്‍ ആ തൂലികയില്‍ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു.
--------------------------------------------------------------------
>>>>>>>>>>>>>> ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും <<<<<<<<<<<<
കസേര ക്കായി കടിപിടി കൂടുന്ന രാഷ്ട്രീയക്കോമരങ്ങള്‍ക്ക് നേരെ ഒരു കൊഞ്ഞനംകുത്തലായി ശ്രീദേവി യുടെ ഒരു മഴ പോലെ എന്ന ബ്ളോഗിലെ മിനിക്കഥ .
സ്വപ്നായനം ബ്ലോഗില്‍ സ്വപ്ന നാ
പ്രണയം എന്തിന് എന്ന ചോദ്യവുമായി ഒരു പുതു ബ്ലോഗര്‍ കൂടി.... ജോബിന്‍ പോള്‍ വര്‍ഗീസ് . കുറഞ്ഞ വരികളിലൂടെ നല്ല ഭാഷാ സ്വാധീനമുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. കൂടുതല്‍ നല്ല രചനകള്‍ ആ തൂലികയില്‍ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു.
സജിനിക്കും കുട്ടികള്‍ക്കും വേണ്ടി
മേലുകാവിലെ സജിനി പതിനഞ്ചോളം കുട്ടികളുടെ അമ്മയായത് ആകസ്മികമായാണ് . സജിനിയും ഭര്‍ത്താവ് മാത്യൂസും ഒരു യാത്രക്കിടയിലാണ് ഒരമ്മയേയും രണ്ടു കുട്ടികളെയും കണ്ടുമുട്ടിയത്...., തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ... അവരെ വീട്ടിലേക്കു കൊണ്ട് വന്നു.അതൊരു തുടക്കമായിരുന്നു. ഇപ്പോള്‍ അനാഥരാക്കപ്പെട്ട പതിനൊന്നു കുട്ടികള്‍ സജിനിയോടൊപ്പം ഉണ്ട്. ഇതൊരു ഓര്‍ഫനേജല്ല, അധികം കുട്ടികള്‍ ഉള്ള അധികം സ്നേഹമുള്ള ഒരു വീട്...!
സജിനിയുടെ ഫോണ്‍ നമ്പര്‍ : 098479 32799
--------------------------------------------------------------------
ഈ ആഴ്ചയിലെ അവലോകനം തയാറാക്കിയത് : ഇരിപ്പിടം അംഗങ്ങള്‍
>>>>>>>>>>>>>> ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും <<<<<<<<<<<<
ഇപ്പോൾ കുറച്ചു തിരക്കിലാണ്. ബ്ലോഗുകളിലേക്ക് പോകുവാൻ കഴിഞ്ഞിട്ടില്ല. അവലോകനം അവസാനമെത്തിയപ്പോൾ 'സ്വപ്നായനത്തില്‍ കളങ്കം ' എന്നു മാത്രം എഴുതിയിരിക്കുന്നതു കണ്ടു. വാചകം പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തന്റെ ബ്ലോഗിനെ കുറിച്ച് എന്താണു പറഞ്ഞിരിക്കുന്നതെന്നറിയാൻ എഴുത്തുകാരിക്കും ആഗ്രഹമുണ്ടാകും.
ReplyDeleteതെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു. വിട്ടു പോയ ഭാഗം ചേര്‍ത്തിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി.
Deleteപോസ്റ്റുകള്‍ മിക്കതും കാണാത്തവ തന്നെ. അതുകൊണ്ട് തന്നെ അവയിലൂടെ കടന്നു പോകേണ്ടതുണ്ട്. viddiman പറഞ്ഞതോട് യോജിക്കുന്നു. ആ വാചകം പൂര്‍ത്തിയാക്കുക. ടൈപ്പിങ് മിസ്റ്റേക്ക് ആയിരിക്കുമെന്ന് കരുതുന്നു. പോസ്റ്റ് പബ്ലിഷ് ചെയ്ത് കഴിയുമ്പോള്‍ ഒരാവര്‍ത്തി വായിച്ചു നോക്കുക എന്നത് എല്ലാ ബ്ലോഗേര്‍ഴ്സും സ്വയം ചെയ്യേണ്ട ഒരു കര്‍ത്തവ്യമാണ്. നമ്മെ വായിക്കുന്നവരോട് നാം കാണിക്കേണ്ട മിനിമം നീതിയും ഗ്യാരണ്ടിയും അതില്‍ ഉണ്ട്..
ReplyDeleteനന്ദി മനോജ്.താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. തിരുത്തിയിട്ടുണ്ട്.
Deleteചില ബ്ലോഗുകളെങ്കിലും പുതിയതായിരുന്നു...
ReplyDeleteഈ ലക്കം അത്ര പോര എന്നാണ് വ്യക്തിപരമായ അഭിപ്രായം..
തുറന്ന അഭിപ്രായത്തിന് നന്ദി മക്ബൂല്‍. പോരായ്മകള്‍ പരിഹരിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കുന്നതാണ്.
Deleteശനിയ്ഴ്ച ദിവസങ്ങളില്‍ മാത്രം "ബെഡ് ടീ" ബെഡില്‍ ഇരുന്നു കുടിക്കില്ല. ഇരിപ്പിടം വായിക്കാനുള്ള ആകാംക്ഷ കാരണം കമ്പ്യൂട്ടറിന്റെ മുന്നില്‍ എത്തുന്നു. സത്യത്തില്‍ ഞാന്‍ വരുന്നത് എന്റെ ആസ്വാദ്യതയുടെ നിലവാരം അളക്കാനാണ്. മനസ്സില്‍ നല്ലതെന്നു തോന്നുന്ന ഒരുപിടി രചനകള്‍ ഇരിപ്പിടത്തില്‍ പ്രതിഫലിക്കുമ്പോള്‍ ഒരു സന്തോഷം. കുഴപ്പമിലാത്ത വായനക്കരന്‍ എന്നാ ആത്മവിശ്വാസം നല്‍കുന്നു.
ReplyDeleteഒരു കാര്യം, ഇരിപ്പിടം പ്രസിദ്ധീകരിച്ച മെയില്‍ ലഭിക്കുന്നത് ചിലപ്പോള്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ്. നേരത്തെ രാവിലെ നോക്കുമ്പോള്‍ തന്നെ അറിയിപ്പ് മെയില്‍ ബോക്സില്‍ ഉണ്ടാകും. കൂടാതെ ഇവിടെ പരാമര്‍ശിക്കുന്ന സൃഷ്ടികളുടെ കമന്റ് ബോക്സിലും ആ വിവരം അറിയിച്ചിരുന്നു.
നിഷ്പക്ഷമായ "നിരൂപണ ബ്ലോഗ്," ഇപ്പോള്‍ ഉള്ളത് ഇരിപ്പിടം മാത്രമാണ്.(തെറ്റാണെങ്കില്‍ ചൂണ്ടിക്കാണിക്കുക). കൂടുതല്‍ വായനക്കാരില്‍ ഇരിപ്പിടത്തെ എത്തിക്കേണ്ട നടപടികള്‍ ഒന്നും ഇരിപ്പിടം സ്വീകരിക്കുന്നത് കണ്ടില്ല. ബ്ലോഗേര്‍സിന്റെ ഇ_മെയില്‍ ഡിറക്ടരി ഉണ്ടാക്കി പരമാവധി ആള്‍ക്കാരില്‍ എത്തിക്കാന്‍ എന്ത് കൊണ്ട് ശ്രമിച്ചുകൂടാ?
എന്തുകൊണ്ട് "തൂപ്പുകാരി ഫെയിം" പൊട്ടനെ "ഓണററി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്" ആയി നിയമിച്ചു കൂടാ?
നിലവാരം കാത്തു സൂക്ഷിച്ചുകൊണ്ട് നല്‍കിയ ഈ ലക്കത്തിനും ഹൃദയംഗമായ നന്ദി.
കമന്റ് സ്പാമില്‍ ആയിരുന്നത് കൊണ്ടാണ് പ്രസിദ്ധീകരണം വൈകിയത് ..ക്ഷമിക്കുക ..ഇരിപ്പിടം ആര്‍ക്കും എഴുതാവുന്നതും ആര്‍ക്കും പ്രചരിപ്പിക്കാവുന്നതുമായ ഒരു സ്വതന്ത്ര ബ്ലോഗാണ് .പൊട്ടനും അതില്‍ എഴുതാം ..മാര്‍ക്കറ്റിംഗ് എന്ന വാക്ക് ഇരിപ്പിടത്തിനു ചേരില്ല .കാരണം സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ പാകത്തില്‍ ഒന്നും ഇരിപ്പിടത്തില്‍ ഇല്ല.പരസ്പര സഹകരണം ,സഹവര്‍ത്തിത്ത്വം ..അതാണിവിടെ എല്ലാവരും പ്രതീക്ഷിക്കുന്നത് .നിഷ്പക്ഷ നിരൂപണം ആണ് ഇരിപ്പിടത്തില്‍ എന്ന് അഭിപ്രായപ്പെട്ടത്തില്‍ വളരെ സന്തോഷം ..അത്തരം അവലോകനങ്ങള്‍ താങ്കള്‍ക്കും ഇരിപ്പിടത്തില്‍ എഴുതി വരുന്ന ലക്കങ്ങള്‍ പ്രകാശ മാനമാക്കം ..നന്ദി ..:)
Deleteഈ ലക്കത്തിലും എന്റെ ബ്ലോഗ് പരാമര്‍ശിക്കപ്പെട്ടതില്‍ സന്തോഷം നന്ദി.
ReplyDeleteNon- Conventional രീതിയിലുള്ള ചിന്തകള്‍ - ആയുര്‍വേദത്തിലുള്ള വിധികള്‍ ഇവയൊക്കെ ഇന്നു സാധാരണ ജനങ്ങള്‍ക്ക് അന്യമായി കൊണ്ടിരിക്കുന്നു എന്നു തോന്നിയതിനാല്‍, അവ എനിക്കറിയാവുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമം ആണ്
ആഹാരകാലം എന്ന പോസ്റ്റ് മുതല്‍ വായിക്കാനപേക്ഷ
ഇരിപ്പടം ആലോകനം നന്നായി പുരോഗമിക്കുന്നു. ബൂലോഗത്തില്‍ അവശ്യം ആവശ്യമായ ഈ അവലോകനം വിജയകരമായി തുടരട്ടെ എന്ന് ആശംസിക്കുന്നു. അവലോകനത്തിനായി അയക്കേണ്ട ഇമെയിലോ ലിങ്കോ എല്ലാ ലക്കത്തിലും കാണിച്ചാല്‍ പുതിയതായി കടന്ന് വരുന്നവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. പലരും മേല്‍ക്കാണിച്ചവ അറിയാമോ എന്ന് ഫോണിലൂടെ ചോദിക്കുന്നതില്‍ നിന്നുമാണു ഈ ആവശ്യം അറിയിച്ചത്.
Deleteഷെരീഫ് ഇക്കാ :ഇരിപ്പിടത്തിന്റെ ഇ മെയില്‍ വിലാസം മുകളില്‍ എല്ലാ ലക്കവും നല്‍കുന്നുണ്ട് ..ശ്രദ്ധിക്കുമല്ലോ ..അവലോകനത്തിനുള്ള ബ്ലോഗു ലിന്കൂകള്‍ മെയിലില്‍ അയക്കാവുന്നതാണ്
Deleteഅവലോകനം എന്നതില്‍ അച്ചടി പിശാച് കടന്നുകൂടി ആലോകനം ആയി ക്ഷമിക്കുക, അവലോകനം എന്ന് തിരുത്തി വായിക്കുക.
ReplyDeleteഷെരീഫ് ഇക്കാ :ഇരിപ്പിടത്തിന്റെ ഇ മെയില്‍ വിലാസം മുകളില്‍ എല്ലാ ലക്കവും നല്‍കുന്നുണ്ട് ..ശ്രദ്ധിക്കുമല്ലോ ..അവലോകനത്തിനുള്ള ബ്ലോഗു ലിന്കൂകള്‍ മെയിലില്‍ അയക്കാവുന്നതാണ്
Deleteപലപ്പൊഴും നല്ല ചില വരികളിലേക്ക്
ReplyDeleteഎത്തിപെടാന്‍ കഴിയാതെ വരും ..
അതിന് സഹായമാകുന്നുണ്ട് ഈ വരികള്‍ ..
ഒരു തവണ ഉള്‍പെടുത്തുന്ന എല്ലാ ബ്ലൊഗിനും
പ്രധാന്യം നല്‍കുക , ഒന്നിന് വേണ്ടീ കൂടുതല്‍
വരികളും മറ്റൊന്നിന് കുറവുമാകുന്നതില്‍ ഒരു
സുഖകുറവുണ്ട് , എന്റേ അഭിപ്രായം കേട്ടൊ ..
ഇരിപ്പിടത്തിന്റെ പുതിയ ലക്കത്തിലൂടെ പുതിയ പലതും വായിക്കാന്‍ കഴിഞ്ഞു.ആശംസകള്‍
ReplyDeleteഈ ആഴ്ചയിലെ ഇരിപ്പിടം അവലോകനം അല്പം തിരക്ക് പിടിച്ച് ചെയ്തതുപോലെ തോന്നി!
ReplyDeleteബ്ലോഗുകളെ പരിചയെപ്പെടുത്തുന്നതിനോടു കൂടെ തന്നെ ശ്രീരാമന്റെ വേറിട്ട കാഴ്ചകളും ഉള്‍പ്പെടുത്തിയത് നന്നായി.
ReplyDeleteപല വാക്കുകളിലും അക്ഷരതെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്.. ശ്രദ്ധിയ്ക്കുക!
നന്ദി!
ഈയാഴ്ച അധികം ബ്ലോഗ്ഗുകള്‍ ഇല്ലെന്നു തോന്നുന്നു.. പിന്നെ മിക്കതും വായിച്ചതുമാണ്...
ReplyDeleteഅവലോകനം തുടരട്ടെ....
സജിനിയെയും കുടുംബത്തെയും പരിചയപെടുത്തിയത് നന്നായി... നന്മ വറ്റാത്തവര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം...
നന്മകള്‍ നേരുന്നു... അവര്‍ക്കും... ഇരിപ്പിടം ടീമിനും...
പതിവുപോലെ ഇരിപ്പിടം ഈ ആഴ്ചയിലും നന്നായിട്ടുണ്ട്.ആശംസകൾ !
ReplyDeleteഅധികവും എത്തിപ്പെടാത്ത ബ്ലോഗുകളാണ്.
ReplyDeleteഒന്ന് പോയി വരട്ടെ.
നന്നായിട്ടുണ്ട് ട്ടോ ഈ ആഴ്ച....
ReplyDeleteഇതില്‍ ആകെ വായിച്ചത് പ്രദീപ് മാഷിന്റെ കഥയും
അംജത്തിന്റെ ശുനക ഭോജനവും മാത്രം...
ബാക്കിയുള്ളത് വായിക്കാന്‍ ഇനിയും വരാം.....
വിഭവങ്ങള്‍ കുറഞ്ഞു പോയി എന്നൊരു പരിഭവമുണ്ട്....
സൈബര്‍ സ്പേസിലെ കിടിലന്‍ കവികളെ പരിചയപ്പെടുത്താന്‍ ശ്രമിക്കുമല്ലോ....
ആശംസകള്‍ .....
അനില്‍കുമാര്‍ സി പി യുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു ..
ReplyDeleteകഴിഞ്ഞ ലക്കം വി എ അവതരിപ്പിച്ച അവലോകനം എല്ലാം കൊണ്ടും മികച്ചു നിന്നെങ്കില്‍ ഇത്തവണ തിരക്കിട്ട് പണി തീര്‍ത്ത പോലെ തോന്നി. ബ്ലോഗ്ഗുകളുടെ എണ്ണത്തിലും കുറവ്.
വായിക്കാത്തവ വായിക്കട്ടെ ... ആശംസകള്‍
thank you for the Inspiring story of Sajani & mathews
ReplyDeleteonnum vaichittilla. vaikkatte.
ReplyDeleteഇരിപ്പിടം അവലോകനത്തില്‍ വരുന്ന ബ്ലോഗുകളെല്ലാം സശ്രദ്ധം
ReplyDeleteവായിക്കാറുണ്ട്.ശ്രദ്ധിക്കപ്പെടേണ്ടവ തിരഞ്ഞുനോക്കിയെടുക്കേണ്ട
കൃത്യം ശ്രമകരമാണ്.വളരെ നല്ല രീതിയില്‍ ഈ ദൌത്യം നിര്‍വിഘ്നം
നിര്‍വഹിക്കുന്നതില്‍ ഇരിപ്പിടത്തെ അഭിനന്ദിക്കുന്നു.
ആശംസകള്‍
ഇന്നാണ് ഒരു വിധം ലിങ്കുകളൊക്കെ
ReplyDeleteഒന്ന് ഓടിച്ച് വായിച്ച് അവസാനിപ്പിച്ചത്.
ചിലതെല്ലാം ശ്രദ്ധിക്കപ്പെടേണ്ടത് തന്നെ ...!
ഞാനാദ്യമായിട്ടാണി ഇരിപ്പിടം കാണുന്നത്. നല്ല ഉദ്യമം. ആശംസകൾ. എന്റെ വികൃതി വായിച്ചതിനും ബ്ലോഗർക്ക് ശുപാർശ ചെയ്തതിനും നന്ദി.
ReplyDeleteനല്ലൊരു ലക്കം കൂടി കാണാനായതില്‍ സന്തോഷം ..
ReplyDeleteഈ ഇരിപ്പിടതിലോന്നു എത്തി നോക്കി പോകാന്‍ വന്നതാണ് ഞാന്‍...
ReplyDeleteവായിച്ചപ്പോള്‍ ഒന്ന് ഇരുന്നു പോകാന്‍ ഉണ്ടെന്നു തോന്നി....ആശംസകള്‍ ഈ അണിയറ ശില്‍പ്പികള്‍ക്ക്
ഇരിപ്പിടത്തില്‍ ശ്രീരാമന്റെ 'വേറിട്ട കാഴ്ചകള്‍' ഉള്‍പ്പെടുത്തിയത് വളരെ നന്നായി.. സജിനിയുടെയും മാത്യൂസിന്റെയും നല്ല മനസിന് മുന്നില്‍ നമിക്കുന്നു.. അവരെ സഹായിക്കാന്‍ കഴിവുള്ളവര്‍ക്ക് അതിനുള്ള മനസുകൂടി ഉണ്ടാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു..
ReplyDeleteസമയ പരിമിതി മൂലം ഈ ലക്കം മൊത്തത്തില്‍ ഒന്ന് ഓടിച്ചു നോക്കിയതല്ലാതെ ആരുടേയും ബ്ലോഗില്‍ പോയി നോക്കിയില്ല പൊതുവേ ഈ ലക്കവും കലക്കിയിട്ടുണ്ട് എന്നു തോന്നുന്നു സാറന്മാരെ യാത്ര തുടരുക,
ReplyDeleteപിന്നെ തലവാചകം തന്നെ
പീഡിപ്പിക്കപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ ;എന്ന വരികളോട് തുടങ്ങിയത് തന്നെ അല്പം ഭീതി ഉള്ളില്‍ പടര്‍ത്തി, ആ ബ്ലോഗു കണ്ടതോടെ അതിന്റെ ആക്കവും വര്‍ദ്ധിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ, അതിന്റെ എഴുത്തുകാരന്റെ രചനാ പാഠവം കേമം തന്നെ പക്ഷെ ആ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയത തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി ക്രൂരന്മാര്‍ ആ പിഞ്ചു ജീവിതങ്ങളോട് കടും ക്രൂരത തന്നെ കാട്ടിയെങ്കിലും അവരുടെ ചിത്രങ്ങള്‍ വീണ്ടു ബ്ലോഗിലിട്ടു അതിലും വലിയ ക്രൂരത അല്ലേ അതിന്റെ മാതാപിതാക്കളോട് കാട്ടിയതെന്ന് തോന്നിപ്പോയി. ഇതൊരു പക്ഷെ എന്റെ വേറിട്ടൊരു ചിന്തയാകാനും മതി. തെറ്റിയെങ്കില്‍ പൊറുക്കുക
പിന്നൊരു കാര്യം പറയാതെ വയ്യ, ഇന്നത്തെ അവലോകനത്തില്‍ കാസിനയെപ്പറ്റി എഴുതിയ വരികള്‍ക്കടുത്തു കൊടുത്ത ചിത്രവും copyright ഉള്ള ചിത്രമാണ്, പണം കൊടുത്തു മാത്രമേ അത് ഉപയോഗിക്കാന്‍ പാടുള്ളൂ അല്ലങ്കില്‍ അത് കുറ്റകരവും ശിക്ഷാര്‍ഹാവുമാണ് ആ ചിത്രത്തിലെ watermark ശ്രദ്ധിക്കുക, ദയവായി ആ ചിത്രം മാറ്റുക. മറ്റൊരു ചിത്രം stockexchangil നിന്ന് തന്നെ എടുക്കുക ധാരാളം free ചിത്രങ്ങള്‍ അവിടെ ലഭ്യമാണല്ലോ പിന്നെന്തിനീ വയ്യാവേലി വലിച്ചു തലയില്‍ വെക്കണം :-)
ശ്രീരാമന്റെ വേറിട്ട കാഴ്ചകള്‍ ചേര്‍ത്തത് വളരെ നന്നായി നല്ല അവതരണം
നന്ദി നമസ്കാരം
ഏരിയല്‍ ഫിലിപ്പ്
സിക്കന്ത്രാബാദ്
തെറ്റ് ചൂണ്ടിക്കാണിച്ചതില്‍ വളരെ നന്ദി ഫിലിപ്പ് , ചിത്രം മാറ്റിയിട്ടുണ്ട്.
Deleteവായനക്കാരുടെ ഇത്തരം ഇടപെടലുകളാണ് ഇരിപ്പിടത്തിന്റെ വിജയം... !