പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, March 3, 2012

മലയാളികള്‍ക്കിത് ഉത്സവകാലം ... കൃമികടി കാലവും ...


കേരളം – ഇപ്പോൾ ഉത്സവങ്ങളുടെ കാലം :

പണ്ടെങ്ങോ ഒരു പുസ്തകത്തിനു ഞാൻ   അവതാരിക എഴുതി. “കേരളത്തിലെ കലകൾ”  എന്നാണ്  പുസ്തകത്തിന്റെ പേര് അതിൽ  എഴുതിയ കുറിപ്പുകളിൽ ചിലത് എന്റെ സ്മൃതിപഥത്തിൽ …. ഞാനതൊന്ന് ഓർമ്മിച്ചെടുക്കട്ടെ...

സുന്ദര കലകളുടെ കേളീരംഗമാണ് കേരളം.മനുഷ്യരുടെ സുഖവാസത്തിനു വേണ്ടി ,പരശുരാമനാൽ സമുദ്ധരിക്കപ്പെട്ടതെന്ന് പറയുന്ന(ഇതൊരു  മിത്താകാം) കേരളം പ്രകൃത്യാ  കലാരൂപിണിയാണ്. ഒരു ഭാഗത്ത് അത്യുന്നതങ്ങളായ പശ്ചിമഘട്ടപർവ്വതനിരകൾ.മറുഭാഗത്ത് അപാരമായ മഹാസമുദ്രങ്ങളുടെ ത്രിവേണീസംഗമം. അവക്കിടയിൽ സസ്യശ്യാമള കോമളമായ നമ്മുടേ കേളം.ന്യാകുമാരിതൊട്ട് കാസർകോട് വരെ ചന്ദ്രക്കലപോലെ  കണ്ണും കരളും കുളിർപ്പിച്ച് കൊണ്ട് തെക്കുവടക്ക് നീണ്ടു കിടക്കുന്നുകുന്നും, മലയുംകാടുംകായലുംതോടും , പുഴയുംപാടവുംപറമ്പും ഇടകലർന്ന് കിടക്കുന്ന നമ്മുടെ മലയാളംഒരു ഭാഗത്ത് നെൽകൃഷി, മറുഭാഗത്ത് വാഴ കൃഷി , തെങ്ങിൻ തോപ്പ്, കവുങ്ങിൻ തോട്ടം...പിന്നെ റബ്ബർ എസ്റ്റേറ്റുകൾ..... ഓരോ ഭവനത്തിനും  ഓരോ വളപ്പ്., പ്ളാവും, മാവും, തെങ്ങും, കമുങ്ങും, പുളിയും,പൂമരങ്ങളും ഓരോരോ വളപ്പിലും. ഒരു മരത്തിൽ വെറ്റിലക്കൊടികാണാം,മറ്റൊരു മരത്തിൽ കുരുമുളകുകൊടിയും . മുറ്റത്തൊരു  മുല്ലത്തറയും തൊടിയിലൊരു പാമ്പിൻ കാവും ഓരോരോ കുടിയിരിപ്പിലും ഉണ്ടാകും.ആറുമാസം വേനൽ, ആറുമാസം വർഷം അതിയായ മഞ്ഞും തണുപ്പുമില്ലാ. കഠിനമായ ചൂടും കാറ്റുമില്ലാ.എങ്ങും സുഖം, എന്നും രസം..... കേരളത്തെപ്പോലെ ഇത്രമാത്രം സൌന്ദര്യം കളിയാടുന്ന വേറെ എവിടെയുണ്ട്. 

കേരളത്തിന്റെ ഭൂപ്രകൃതിക്കെന്നപോലെ കേരളീയരുടെ കലകൾക്കും ചില പ്രത്യേകതകള്‍   കാണാം.ആകൃതിക്കും,പ്രകൃതിക്കും, ഉടുപ്പിനും നടപ്പിനും എന്നപോലെ സംഗീത സാഹിത്യാദികലകൾക്കും ഓരോ രാജ്യക്കാർക്കും തമ്മിൽ തമ്മിൽ വ്യത്യാസമുണ്ടാകും. കേരള സംഗീതത്തിനും(കർണ്ണാടക സംഗീതത്തിനും) ഹിന്ദുസ്ഥാനി സംഗീതത്തിനും തമ്മിൽ വ്യത്യാസമുണ്ട്. അതുപോലെ തന്നെ നൃത്തവാദ്യാദികൾക്കും ദേശഭേദമനുസരിച്ച് ഭേദം കാണും. അടക്കം,ഒതുക്കം,വൃത്തി,വെടിപ്പ് ,തെളിവ് ,മിഴിവ് ഇതൊക്കെയാണ് കേരളീയ കലകൾക്കുള്ള വിശേഷങ്ങൾ.

ദൃശ്യങ്ങളെന്നും,ശ്രവ്യങ്ങളെന്നും  രണ്ട് വകയാണ് സുന്ദര കലകൾ . കണ്ടും കേട്ടും ആലോചിച്ചും  ആനന്ദിക്കാൻ വകയുണ്ടാക്കുക എന്നതാണു സുന്ദരകലകളുടെ സാമാന്യ സ്വഭാവം. നൃത്തം, അഭിനയം ,ചിത്രം, ശില്പം എന്നിവ ദൃശ്യ കലകളും വാദ്യവും, സംഗീതവും, സാഹിത്യവും ശ്രവ്യകലകളുമാണ്. എന്നാൽ ഇവയെല്ലാം തമ്മിൽ ആവുംവിധം യോജിപ്പിച്ച് പ്രയോഗിക്കുന്നതിലെ കഴിവാണ് ആ കലാകാരന്റെ മേന്മ വെളിവാക്കുന്നത്. സങ്കലനം ചെയ്യുക എന്നത് കലകളുടെ ധർമ്മവുമാണല്ലോ. സംഗീതഭംഗി ചേരുമ്പോൾ സാഹിത്യത്തിന് ആഹ്ളാദകത്വം അധികമാകുന്നു. വാദ്യയോഗം സംഗീതത്തിന് കൊഴുപ്പ് കൂട്ടുന്നു. നൃത്തത്തിന് വാദ്യഗീതങ്ങൾ ചേർന്നാലേ  അഴക് മതിയാവുകയുള്ളൂ.അഭിനയത്തിന് സാഹിത്യവും സാഹിത്യത്തിന് അഭിനയവും അന്യോന്യം  പോഷകങ്ങളാണ്.  ചിത്രശില്പങ്ങളെക്കൊണ്ട് വരുത്തേണ്ടുന്ന വേഷങ്ങളുടെ തന്മയത്വം അഭിനയകലയെ ആകർഷകമാകുന്നു.തന്മൂലം തരമുള്ളേടത്തെല്ലാം സുന്ദരകലകളെ തമ്മിലിണക്കി പ്രയോഗിക്കുന്നതിൽ മുൻപൊക്കെ കേരളീയർ പ്രത്യേകം ആദരം പ്രദർശിപ്പിച്ചിരുന്നു.

കൊട്ട്, പാട്ട്,കൂത്ത്, ആട്ടം,തുള്ളൽ,കളി,വിളക്ക്, പാന എന്നും മറ്റുമാണ് സുന്ദരകലകൾക്ക് കേരളീയർ കൊടുത്തിട്ടുള്ള പേരുകൾ ഓരോന്നും പ്രത്യേകം എടുത്ത് നിരൂപണം ചെയ്യപ്പെടേണ്ടവയാണ്.അത് പിന്നീടൊരിക്കൽ ആകാം... പതിനഞ്ച് കൊല്ലത്തോളം കാലം ഇവയൊക്കെ ഗുരു മുഖങ്ങളിൽ നിന്നും പഠിച്ചിട്ടുള്ളവനാണു ഈ ലേഖകൻ. നമ്മൾ ഒരു രചന നടത്തുമ്പോൾ അതിൽ നിന്നും വായനക്കാർക്ക് എന്തെങ്കിലും അറിവ് കിട്ടിയാൽ അത്രക്കും ധന്യമാകും നമ്മുടെ രചനകൾ...

എന്നെ ഇത്രയും എഴുതാൻ പ്രേരിപ്പിച്ചത് പുലരിയില്‍  നീലച്ചടയന്‍   എന്ന നർമ്മലേഖനം വായിച്ചത് കൊണ്ടാണ് . പ്രഭന്‍കൃഷ്ണന്‍  എഴുതിയ ശുദ്ധ ഹാസ്യത്തിന്റെ  നല്ലൊരു പ്രതീകമാണീ രചന .  “ ബാപ്പുജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ” നടത്തുന്ന വാർഷികാഘോഷമാണു ഇതിവൃത്തം.ഇന്നത്തെ തലമുറക്ക് ഒരു പക്ഷേ അന്യം നിന്ന് പോയ നാട്ടരങ്ങിലെ വിശേഷങ്ങൾ വളരെ തന്മയത്തത്തോടെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നൂ ഇന്ന് ഇത്തരം ക്ളബ്ബുകള്‍ നാട്ടിലുണ്ടോ എന്ന് തന്നെ സംശയം. തൈയ്യവും, കഥകളിയുമൊക്കെ ടൂറിസ്സം വാരാഘോഷങ്ങൾക്ക് മികവേറ്റാൻ തെരുവിലൂടെ നടത്തിക്കുകയാണല്ലോ നമ്മൾ...


സൈന്ധവം ബ്ലോഗില്‍   സുഗന്ധി എഴുതിയ പയ്യാവൂർ ഊട്ടുത്സവം ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌- ഒരു കൂട്ടുത്സവക്കാഴ്ച  എന്ന ലേഖനം ഒരു ഉത്സവത്തിന്റെ കഥ പറയുന്നു. ഐതീഹ്യം എന്തുമായിക്കോട്ടെ കുടകരേയും,  പയ്യാവൂരിലെ മലയാളിയേയും ഒരുമിച്ച് നിർത്തി വർണ്ണ,ഭാഷ,ദേശങ്ങളുടെ അതിർ വരമ്പ് മായ്ച് കളഞ്ഞ് നടത്തുന്ന ഈ ഉത്സവത്തിന്റെ പെരുമ അറിയാത്തവർക്കും അറിയാനുള്ള ഒരു പാഠമാകുന്നു.


 അങ്ങിനെയും ഒരു വാരാന്ത്യം  മാണിക്യംഎന്ന ബളോഗിൽ വായിച്ച് ഒരു കഥ,കുറച്ചു മാസങ്ങൾക്ക് മുൻപ് എഴുതിയതാണെങ്കിലും ഞാൻ വായിക്കുന്നത് ഇപ്പോഴാണ് ... ജീവിതം ഒരു നൂൽപ്പലമാണ്ഒരു വരയിലൊതുങ്ങുന്ന ജീവിതത്തെ രചയിതാവ് തന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുമ്പോൾ അത് നമ്മുടേയും ചിന്തകളിൽ ചോദ്യഛിഹ്നമാകുന്നു.

വാകപ്പൂക്കളെ സ്നേഹിയ്ക്കുകയും വെറുക്കുകയും ചെയ്യുന്നവര്‍ , ധനലക്ഷ്മി പി.വിയുടെ മധുരനെല്ലി എന്ന ബ്ലോഗിൽ രചനാ ചാതുര്യം വിളിച്ചോതുന്ന, ഒരു ലേഖനം വായിച്ചു.. നല്ല ഭാഷ...നല്ല വരികൾ ..   “ചില വിശ്വാസത്തകര്‍ച്ച്ചകള്‍ മനസ്സില്‍ തീ കോരിയിട്ടപ്പോള്‍ ഒക്കെനെറുകയില്‍ സാന്ത്വനമായി പൂക്കള്‍ പൊഴിച്ച് വാകമരച്ചോട്ടില്‍ അമ്മയുടെ സാന്നിധ്യം ഞാന്‍ അറിഞ്ഞു. . .അമ്മയോട് പറയുമായിരുന്ന എല്ലാ നുറുങ്ങുവിശേഷങ്ങളും ഞാന്‍ വാകമരച്ചോട്ടിലിരുന്നു പറയുന്നത് ചന്ദനമുല്ലയിലെ പൂക്കള്‍ അടര്ത്തിയെടുക്കുന്ന കാറ്റായി വന്നു അമ്മയും കേട്ടു....” പിന്നെ എഴുത്ത് കാരിയുടെ ഒരു ചോദ്യം, പ്രണയത്തിന്റേയും സ്നേഹത്തിന്റേയും അതിർ വരമ്പ് എവിടെയാണ് എന്ന് ?  ശരിയാണ്....നമ്മളും   അറിയാതെ ചോദിച്ചു പൊകുന്നൂ....ആ അതിർവരമ്പ് എവിടെയാണ് ?

ഇലച്ചാര്‍ത്തുകളില്‍   മഹേഷ് വിജയൻ എഴുതിയ കഥ   മറുകരയിലെ കാറ്റ്.....ബിയർ കുപ്പിയും ഗ്ളാസ്സുകളും ഈ കഥയിലാകെ നിരന്ന് കിടക്കുന്നു. തന്റെ ചുറ്റുമുള്ളവരിൽ നിന്നും രണ്ട് കഥാപാത്രത്തെ അദ്ദേഹം തിരഞ്ഞെടുത്തു. ഒരു കന്യാസ്ത്രീയും, നായിഡു അണ്ണനും... ഈ കഥാ പാത്രങ്ങൾ രചയിതാവിനെ എന്നല്ലാ വായനക്കാരേയും ഒരു വിധത്തിലും സ്പർശിക്കുന്നില്ലാ എന്ന് വിഷമത്തോടെ പറയട്ടെ...കഥാപാത്രങ്ങളുടെ ‘കരുത്തില്ലായ്മ’യാണു കാരണം. മഹേഷ് വിജയന് ഇതിലും നന്നായി എഴുതാൻ കഴിയും എന്നാണു എന്റെ വിശ്വാസം പിന്നെന്തേ ഇങ്ങനെ?


ഖാദുവിന്റെ  ആരറിയാന്‍ എന്ന ബ്ലോഗില്‍  കഥപറയുന്ന ഖബറുകൾ എന്നപേരിൽ  നല്ലൊരു കഥ വായിച്ചു. മൂന്ന് തവണയും ഹജ്ജിനു പോയിട്ട് നാട്ടിൽ ഒന്നാമനാകൻ ശ്രമിച്ച ‘പുത്ത്ൻ വീട്ടിൽ ഹാജി മൂസയും’,വൃക്ക തകരാറിലായി,ദാരിദ്രത്തിന്റെ പടുകുഴിയിൽ,ചികിത്സക്ക് കാശിനായി ഉള്ളവന്റെ വീടുകളിൽ കയറിയിറങ്ങുന്ന കഥാപാത്രത്തിന്റെ കുഞ്ഞുപെങ്ങൾ . രണ്ട് പേർക്കും അവസാനത്തെ ഇടം ‘ആറടി മണ്ണ്’ എന്ന് കഥാകാരൻ വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നൂ..ഈ  ഓർമ്മപ്പെടുത്തൽ മാത്രമല്ലാ... കണ്ണുകൾ നിറയുന്ന രീതിയിൽ പ്രധാന കഥാപാത്രത്തെക്കൊണ്ട് കുഞ്ഞിപെങ്ങളുടെ ഖബറിൽ, ഒരു കുല മൈലാഞ്ചിക്കായ് അവളുടെ വലതു കരത്തിന്റെ ഭാഗത്തായി വക്കുമ്പോൾ നമ്മുടെ മനസ് വിങ്ങുന്നെങ്കിൽ അത് കഥാകാരന്റെ വിജയം.......

പെയ്തൊഴിയാത്തോരീ മഴക്കാലം എന്ന കഥ (സ്വപ്നത്തില്‍ കണ്ടതെന്ന് കഥാകൃത്ത്‌)))) )) INTIMATE STRANGER എന്ന ബ്ലോഗില്‍ .... ഹൃദ്യമായ രചനയിലെ ചില വരികള്‍ നോക്കൂ... 1,എന്‍റെ ഉള്ളറിയാനാവും ആ പോലീസ് സര്‍ജെന്‍ന്‍റെ സര്‍ജിക്കല്‍ ബ്ലേഡ് പല തവണ ശ്രമിച്ചതും .. ലെറ്റ്‌ ദെം ഗോ അഫ്റെര്‍ സംതിംഗ് ... ദേര്‍ ചെയ്സസ് വില്‍ ഏന്‍ഡ് അപ്പ്‌ ഇന്‍ ഒബ്സ്ക്വയരിറ്റി ഐ സ്വെയര്‍ ....മാറിനിന്നു നമ്മുക്ക് ചിരിക്കാം മഹേഷ്‌പഴയത് പോലെ .ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പിന്നാലെ അവര്‍ അലഞ്ഞോട്ടെ ..കാലം അതിന്‍റെ ഓര്‍മകളില്‍ നിന്നെന്നെയും ഞാന്‍ തിരഞ്ഞെടുത്ത ഈ നിദ്രയെയും മായ്ക്കും വരെ....2, താലിയുടെ അവകാശവുമായി നിന്നെ ചേര്‍ന്നു നില്‍ക്കുന്ന ആ ചുരുളന്‍ മുടിക്കാരിയുടെ കണ്ണുകളിലും ഉണ്ട് ചോദ്യങ്ങള്‍ ...അവളോട്‌ പറയൂ മഹേഷ്‌, "ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ,എന്‍റെ ജീവന്‍ നിന്നിലാണെന്ന് നമ്മള്‍ പ്രണയിക്കുകയാണെന്ന്..... "അടുത്തിടെ വായിച്ച് നല്ല രചനകളിലൊന്നാണിത്.

പ്രവാസം എന്ന ബ്ലോഗില്‍ മനാഫ് എഴുതിയ ഞാന്‍ കിഴവനായി എന്ന കവിതയും മരണത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു...


ബൂലോകം ഓണ്‍ലൈനില്‍ മേരി പെണ്ണ് എഴുതിയിരിക്കുന്ന വ്യത്യസ്തമായ ഒരു രചന അപ്പനെയാണെനിക്കിഷ്ട്ടം” ...അതിന്റെ അവസാനം എഴുത്തുകാരി ഇങ്ങനെ പറയുന്നൂ ­എടുത്തു ചാട്ടവും മണ്ടത്തരങ്ങളും അതിലുപരി സംശയവും പെണ്ണുങ്ങളുടെ സിരകളില്‍ അന്തര്‍ലീനമായി കിടക്കുന്ന ജന്മ സ്വഭാവങ്ങളാണ്.  ആവോ ഇതിനെക്കുറിച്ച് നമ്മുടെ പെൺബ്ലോഗര്‍മാര്‍  തന്നെ മറുപടി പറയട്ടെ.....

മുഹമ്മദ്‌ സഗീറിന്റെ വെള്ളിനക്ഷത്രത്തില്‍ മുല്ലപൂവിലെ വിപ്ളവം എന്ന   കവിതവെളുപ്പിൽ പടരുന്ന ചോരയെക്കുറിച്ചാണീ കവിത..ഇപ്പോഴും എല്ലാ രാജ്യത്തും തങ്ങി നിൽക്കുന്ന ചോരയുടെ മണം  കവിതയിൽ ദർശിച്ചൂ.

അഭയം തേടുന്ന യാത്ര..... പ്രവാസിയിൽ , പ്രവാസി എഴുതിയ കഥ. ലാളിത്യമാണു ഈ കഥയുടെ മുഖമുദ്ര. പക്ഷേ ഞാൻ (വിശ്വൻ)എന്ന കഥാപാത്രമൊഴിച്ച് മറ്റുള്ള കഥാപാത്രങ്ങളെല്ലാം അപൂർണ്ണതയിൽ നിൽക്കുന്നു.കഥാകാരൻ ഒരു പുതമക്ക് വേണ്ടിയാണ്..വേണുവെന്ന കഥാപാത്രത്തിന്റെ ശിഷ്ട ജീവിതത്തെക്കുറിച്ച് പറയാതിരുന്നത്... അതിൽ പുതുമ തോന്നിയില്ലാ...മലയാള കഥകൾക്ക് ഒരു അന്ത്യം ഉണ്ടാകണം എന്നാണു അലിഖിത നിയമം.അത് ഇവിടെ ഉണ്ടായോ എന്നു സംശയം...

അങ്ങിനെ ഒരു കൃമികടിക്കാലത്ത് ...! ജീവിതത്തിൽ ഒരിക്കൽ പോലും ചിരിക്കാത്തവർ  കണ്ണൻ എഴുതിയ ഈ  ഈ നർമ്മ ലേഖനം വായിച്ച് പൊട്ടിച്ചിരിച്ച് പോകും എന്നത് സത്യം. കാരണം നമ്മളിൽ ഭൂരിഭാഗം പേരും ഇവിടെ പറഞ്ഞിരിക്കുന്ന അനുഭവം അനുഭവിച്ചവരാണു... നല്ല ആഖ്യാന ശൈലി.... കൊടുത്തിരിക്കുന്ന ചിത്രം പോലും നമ്മിൽ ചിരിയുണർത്തുന്നൂ....

‘അനന്തരം’ സേതുലകഷ്മിയുടെ കഥ.എല്ലാ ഭർത്താക്കന്മാരും ഇത് നിർബ്ബന്ധമായും വായിച്ചിരിക്കേണ്ടതാണ് എന്നാണു ഈയുള്ളവന്റെ അഭിപ്രായം ഓരൊ ഭർത്താക്കന്മാരും വിചാരിക്കും ‘ഞാൻ അവൾക്ക് എല്ലാം ചെയ്ത് കൊടുക്കുന്നില്ലേ,ചിലപ്പോൾ, ദ്വേഷ്യം വരുമ്പോൾ വല്ലതുമൊക്കെ പറയും...അതിപ്പോൾ നാട്ട് നടപ്പല്ലേ...ഞാൻ കെട്ടിയ പെണ്ണല്ലേ; എന്നൊക്കെ......’ പുതുമോടിക്കാരെക്കുറിച്ചല്ലാ ഞാൻ പറയുന്നത്. 40 – 45 വയസ്സിനിടക്ക് പ്രായമുള്ള മിക്ക ഭർത്താക്കന്മാരും ഒരിക്കലെങ്കിലും ചിന്തിച്ചിരിക്കാം എനിക്ക് ഇതിനേക്കാളും നല്ലൊരു ഭാര്യയെ കിട്ടുമായിരുന്നില്ലേ എന്ന്....( അത്തരം ഒരു ചിന്തയിൽ നിന്നും ഉടലെടുത്ത  പ്രശസ്തനായ കഥാകാരൻ.ശ്രീ.സി.രാധാകൃഷ്ണന്റെ ‘ആഴങ്ങളിൽ അമൃതം’ എന്ന കഥനിതെഴുതുന്ന ലേഖകൻ സീരിയലാക്കിയിട്ടുണ്ട്) അതിനപ്പുറവും ചിന്തിക്കുന്ന ഒരു ഭർത്താവിന്റെ ഭാര്യയാകേണ്ടി വന്ന മേരീജോസഫെന്ന നായിക ക്ഥാപാത്രത്തെ ക്കൊണ്ട് ഒരു സ്ത്രീയുടെ മനസ്സിന്റെ, യാഥാർത്ത്യവും ഭ്രമതാത്മകവുമായ ചിന്തകളെ വളരെ വ്യക്തവും സുദൃഢമായും അവതരിപ്പിച്ചിരിക്കുകയാണു കഥാകാരി. ആണിനേയും,പെണ്ണിനേയും ചിന്തിപ്പിക്കുന്ന രചന. 

 രജബിന്ദം  ബ്ലോഗിൽ രാജ് ബിന്ദ് എഴുതിയ ഒരു നർമ്മ ലേഖനം കണ്ടു  വാലന്‍ന്റൈന്‍പീഡനം!..  അതിന്റെ അവസാന വരി ഇങ്ങനെ ഹോ! ഓര്‍ക്കാന്‍ തന്നെ വയ്യ! അല്ലെങ്കിലും കാമ ഭ്രാന്ത് പിടിച്ചവര്‍ എവിടെയും അങ്ങനെതന്നെയാണല്ലോ.... അവര്‍ക്കുണ്ടോ അവര്‍ക്കുണ്ടോ വാലന്‍ന്റൈന്‍ ദിനം!

നിലാവ്  എന്ന ബ്ലോഗില്‍   കാത്തിരിപ്പ്' എന്നപേരിൽ  ബിബിന്‍കൃഷ്ണ എഴുതിയ ഒരു കവിത കണ്ടു....പ്രീയ സഹോദരനോട്  ഒരു കാര്യം മാത്രം പറയണം എന്ന് മനസ്സ് പറയുന്നൂ. ഇത്രയേറെ അക്ഷരത്തെറ്റുള്ള ഒരു കവിത ഞാൻ ഈയിടക്ക് വായിച്ചിട്ടില്ലാ...ദയവായി പലതവണ വായിച്ചിട്ട് മാത്രം പോസ്റ്റ് ചെയ്യുക.

ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...എന്നൊരു ലേഖനം ‘വിഷ്ണു.എൻ.വി. എഴുതിയിരിക്കുന്നൂ...വളരെയേറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണു ഇത്..എനിക്കുള്ള അഭിപ്രായം തന്നെയാണു ഇതിൽ ശ്രീ. പ്രദീപ്‌കുമാര്‍ എഴുതിയിരിക്കുന്നതും..അഭിപ്രായം ഇങ്ങനെ.....അവര്‍ പശുക്കളെ മാത്രമല്ല.,മേനക ഗാന്ധി മോഡലില്‍ സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്ത നങ്ങളുംആവിഷ്കരിച്ചോട്ടെ....- അതിനുമുമ്പ് പരിതാപകരമായ അവസ്ഥ യിലുള്ള മനുഷ്യ ജീവിതങ്ങള്‍ക്ക് ചെറിയ ആശ്വാസമെങ്കിലും നല്‍കുന്ന പദ്ധതികള്‍ കൂടി വേണമായിരുന്നു-സ്വന്തം മാതാവിനെ തിരിഞ്ഞു നോക്കാതെ ഗോമാതാവിനെ പൂജിക്കുകയാണിവര്‍ ...

ചില്ലു ജാലകങ്ങളില്‍  നയനമനോഹരമായ മുരുഡേശ്വേര്‍  യാത്ര  വിവരണത്തോടൊപ്പം നല്ല ചിത്രങ്ങളും ഈ ബ്ലോഗിന്റെ  പ്രത്യേകതയാണ്.
   

വരയും വരിയും എന്ന ബ്ലോഗില്‍ സിബു നൂറനാട് എഴുതിയ  യാത്രാ വിവരണം ,  "മഴയില്‍ നനഞ്ഞ് സെപ്റ്റംബര്‍  "മരതകപ്പട്ടണിഞ്ഞ് മഹാബലേശ്വര്‍ - 2" .ലേഖകൻ തുടങ്ങുന്നതിങ്ങനെ “വെന്നാ തടാകമാണ് മഹാബലെശ്വറിന്‍റെ കവാടം. തടാകത്തിന്‍റെ മുകളില്‍ തുള്ളിത്തെറിക്കുന്ന മഴ. മഴ പോകാന്‍ കാത്തുനില്‍ക്കുന്ന കോടമഞ്ഞ് ഭൂമിയിലേക്കിറങ്ങി സര്‍വ്വതിനെയും പുണരുമ്പോഴേക്കും വീണ്ടും മഴ!! മഴയും കോടമഞ്ഞും കൂടിയുള്ള ഈ കണ്ണുപൊത്തിക്കളി വെന്നാ തടാകത്തിന്‍റെ മുകളില്‍ അപൂര്‍വ്വസുന്ദരമായ കാഴ്ച ഒരുക്കി. വെന്നാ തടാകം കോടമഞ്ഞില്‍ മറയുന്നത് കണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു..തുടർന്ന് വായിക്കുക. ദൃശ്യമനോഹരമായ ചിത്രങ്ങളുടെ അകമ്പടിയോടെ.....

നമ്മൾ മുതിർന്നവർ ചിലകാര്യങ്ങൾ കുട്ടികളെ കണ്ട് പഠിക്കേണ്ടി വരും. അതിൽ കുറച്ചിൽ ഒട്ടുമില്ലാ എന്നുള്ളത് ഈ ലേഖകന്റെ അനുമാനം...വേഗതയിൽ, ഞാൻ കാർ ഓടിക്കുകയാണു...എറണകുളത്ത് വൈറ്റിലയിലയിൽ... പൊതുവേ വെറ്റിലമുറുക്കുന്ന ഞാൻ ഉച്ചമയക്കം മറക്കാനും, മറയ്ക്കാനും നന്നായി നാലും കൂട്ടി മുറുക്കിയാണ് കാർ ഓടിക്കുന്നത്...വലത് വശത്തെ ഡോർഗ്ളാസ് താഴ്തി നടുറോഡിലേക്ക് ആഞ്ഞൊന്ന് തുപ്പി....ഇടത് വശത്ത് എന്റെ അനന്തിരവളുടെ മകൾ മീനാക്ഷി എന്നെ തുറിച്ച് നോക്കി ഇരിക്കുകയാണ് . “ എന്താ കാന്താരീ...ഇങ്ങനെ നോക്കണെ....പോറ്റിമാമാ പേടിച്ച് പോകുമല്ലോ” ആ പത്ത് വയസ്സുകാരിയുടെ സ്വരം കടുത്തു.    “ഈ പോറ്റിമാമാക്ക് ഒരു മാനേഴ്സുമില്ലേ? ഇങ്ങ്നെ നടു റോഡിൽ തുപ്പുന്നത് ശരിയാണോ...പിന്നാലെ വല്ല ബൈക്ക് കാരനോ മറ്റോ വന്നിരുന്നെങ്കിൽ ” ഞാൻ അതിശയിച്ചു പോയീ...നാണിച്ച് പോയി.. ആ പത്തു വയസുകാരിയുടെ ചിന്ത എന്തേ എനിക്കുമുണ്ടാകാത്തത്...മുറുക്കിയാൽ തുപ്പുക എന്നത് ശീലം പക്ഷേ അത് എവിടെയാകണം എങ്ങനെയാകണം എന്നത് ഞാൻ ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നൂ... ഇത് പറഞ്ഞ് വന്നത് പുതിയതായി ബ്ളോഗെഴുതുന്നവർക്ക് ഒരു മാതൃക ചൂണ്ടിക്കാട്ടാനാണ്  ചിപ്പി എന്ന് ബ്ലോഗ്ഗിൽ നേനാ സിദ്ധിക്ക് എഴുതിയ അപ്പൊ ഞമ്മളിവിടെ നിക്കണോ അതോ.. ! " ഒരു അക്ഷരത്തെറ്റുപോലും ഇല്ലാതെ പറയാനുള്ള കാര്യങ്ങൾ നന്നായി പറയുകയും ആ മോൾ എഴുതാൻ തുടങ്ങുന്ന കഥക്ക് വേണ്ടി നമ്മളെ കാത്തിരിപ്പുകാരായി മറ്റാനുമുള്ള രചനാതന്ത്രം എന്നെ വല്ലാതെ ആകർഷിച്ചു... 

 മിനിടീച്ചറുടെ നല്ലൊരു ലേഖനം ആകാശം നഷ്ടപ്പെട്ടവർ


എനിക്കുണ്ടൊരു ആകാശം
നിനക്കുണ്ടൊരു ആകാശം
നമുക്കുണ്ടൊരു ആകാശം


ആകാശത്തിന്റേയും,നക്ഷത്രങ്ങളുടേയും കഥകൾ പറയുന്ന ഈ ലേഖനത്തെക്കുറിച്ച് വിനുവേട്ടന്‍ പറയുന്നത് വായിക്കുക……….ഈ സംശയങ്ങളെല്ലാം എനിക്കും തോന്നിത്തുടങ്ങിയിട്ട് കുറച്ച് നാളുകളായിരുന്നു... അതെല്ലാം ടീച്ചർ അക്ഷരം പ്രതി എഴുതിയിരിക്കുന്നു... ഓറിയോണിന്റെ തല വടക്ക് ഭാഗത്തേക്കായത് കൊണ്ട് ദിശ കണ്ടുപിടിക്കുവാൻ പണ്ടുള്ളവർക്ക് അതൊരു മാർഗ്ഗമായിരുന്നുവത്രെ. മദിരാശിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് തുറന്ന ടെറസിലാണ് കിടന്നുറങ്ങാറ്. അന്നത്തെ എന്റെ ഹോബി വാനനിരീക്ഷണമായിരുന്നു... പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് പെരുത്ത് നന്ദി ടീച്ചറേ...

ജീവിതഗാനം എന്ന ബളോഗിൽ ഭാനു കളരിക്കല്‍  എഴുതിയ ചേനക്കാര്യം എന്ന കവിതയിൽ ആനകളുടെ കാര്യമാണു പറയുന്നത്.മനോഹരമായ കവിതചില വരികൾ ശ്രദ്ധിക്കൂ

കാതടപ്പിക്കുന്ന നിന്‍റെ സംഗീതോത്സവം
പന്തങ്ങളുടെ തീവ്രത
എനിക്കസഹ്യം തന്നെ.
എന്‍റെ മസ്തകം പിളര്‍ന്ന്
ക്ഷമ കെട്ടുപോകുന്നുവെങ്കില്‍
വിചാരണ നിന്നില്‍ നിന്നും തുടങ്ങുക
നിന്‍റെ സ്വാര്‍ത്ഥതയില്‍ നിന്നും.   


ജാമാതാവ് എന്ന വാക്ക്അരുണ്‍ കായംകുളം എഴുതിയ ഹാസ്യരസം തുള്ളിത്തുളുമ്പി നിൽക്കുന്ന നല്ലൊരു പോസ്റ്റ്. ഈ പോസ്റ്റിന്റെ കാരണമായതോ അദ്ദേഹം തന്നെയെഴുതിയ   എല്ലാം ശിവമയം എന്ന് പോസ്റ്റിലെ ജാമാതാവ് എന്ന  വാക്കിനെ അവലംബിച്ചാണ് … ബൂലോകത്തെ നല്ല എഴുത്തുകാരിൽ ഒരാളായ ഇന്‍ഡ്യാഹെറിറ്റേജ്  ചൂണ്ടിക്കാട്ടിയ ഒരു തെറ്റിൽ ? നിന്നുമാണ്  ഈ ലേഖനത്തിന്റെ പിറവി. ഈ അടുത്തകാലത്ത് എന്നെ ഏറ്റവും ചിരിപ്പിച്ച ഒരു പോസ്റ്റാണു എല്ലാം ശിവമയം .....ഞാൻ അവലോകനം തുടങ്ങിയത് ഉത്സവകാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ..ഇവിടെ അരുൺ ലേഖനത്തിനു പശ്ചാത്തലമാക്കിയിരിക്കുന്നതും ഒരു ഉത്സവകാലമാണ്... കായംകുളം സൂപ്പര്‍ ഫാസ്റ്റ് എന്ന് പേർ സൂചിപ്പിക്കുന്നത് പോലെ നീണ്ട് നിവർന്ന് കിടക്കുന്ന ഈ ലേഖനത്തിന്റെ നീളം നമ്മെ ഒട്ടും അലോസരപ്പെടുത്തുന്നില്ലാ... അവിടെയാണു എഴുത്ത്കാരന്റെ വിജയവും.

എല്ലാ പേർക്കും എന്റെ ഉത്സവാശംസകൾ..... അടുത്തുള്ള ദേവീക്ഷേത്രത്തിൽ നിന്നും തോറ്റം പാട്ട് കേൾക്കുന്നൂ.. ദാരികനിഗ്രഹത്തിനായി ഭദ്രകാളിയെ വിളിച്ചുണർത്തുന്ന പാട്ട് ... അതെ ഭദ്രയായിരിക്കുന്ന സ്ത്രീത്വത്തെ സംഹരിക്കാനായെത്തുന്ന അധമജന്മങ്ങൾക്ക്  നേരേ പോരാടാൻ ആഹ്വാനം ചെയ്യുന്ന പാട്ട്... ആ പാട്ടിലൂടെയും, പാട്ടിലെ കഥയിലൂടെയും അവൾ കാളിയായി സ്വരൂപം പ്രാപിക്കും...ചരാചരങ്ങൾ അവൾക്ക് മുന്നിൽ വിറങ്ങലിച്ച് നീൽക്കും..... സ്ത്രീ ഭദ്രയാണു അതോടൊപ്പം കാളിയും...നമുക്ക് ഭദ്രയെ വാഴ്താം.......  


അഭിമുഖങ്ങള്‍ : സൂപ്പര്‍ ബ്ളോഗര്‍ നിരക്ഷരന്‍ എന്ന മനോജ്‌ രവീന്ദ്രനുമായുള്ള അഭിമുഖങ്ങള്‍ ബൂലോകത്തിലും,  തട്ടകത്തിലും ....


ഇരിപ്പിടം കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ കഥകള്‍ : വിജയികള്‍ക്ക് ഒരിക്കല്‍ കൂടി അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍ ...! കഥകള്‍ താഴെ കാണുന്ന ലിങ്കുകളില്‍ പോയി വായിക്കാം ..

-------------------------------------------------------------------------------------------------------------

ഈ ലക്കം അവലോകനം തയ്യാറാക്കിയത്  : ശ്രീ. ചന്തു നായര്‍ 

58 comments:

  1. ചന്തുവേട്ടാ വിശദമായ അവലോകനത്തിന് നന്ദി.. ആശംസകൾ - ഇവിടെ പ്രതിപാദിച്ച മിക്ക രചനകളും വായിച്ചത്, വായിക്കപ്പെടേണ്ടത്. നന്മകൾ നേരുന്നു..

    ReplyDelete
  2. അവലോകനം നന്നായി ..
    എല്ലാം വായിച്ചു കഴിഞ്ഞ ഇഷ്ടപെട്ട ബ്ലോഗ്ഗുകള്‍

    ReplyDelete
  3. ശ്രീ ചന്തു സാര്‍,

    അങ്ങയുടെ കഠിനാധ്വാനം ഇത് വായിക്കുമ്പോള്‍ പ്രകടമാകുന്നു. അടുത്തിടെ വായിച്ചതില്‍ നല്ലതെന്നു തോന്നിയവയില്‍ ഒന്നിന് പോലും താങ്കളുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാനായില്ല.

    സൃഷ്ടികള്‍ക്ക് താങ്കള്‍ നല്‍കിയ വിമര്‍ശനങ്ങള്‍, ഈ എളിയവന്റെ കാഴ്ചപ്പാടുമായി നൂറു ശതമാനം ഇണങ്ങുന്നതിനാല്‍ ഈ ലക്കം ഏറെ ഹൃദയത്തോട് ചേര്‍ത്ത് വക്കുന്നു.

    സമ്മാനം കിട്ടിയ കഥകള്‍ വായിച്ചു. ഏതടിസ്ഥാനത്തില്‍ ആണ് തിരഞ്ഞെടുത്തതെന്ന്, പ്രതിഭാധനനായ വി.എ സാര്‍ വിശദീകരിച്ചിരുന്നു.അദ്ദേഹത്തിന് കിട്ടിയവയില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ മാത്രമേ കഴിയൂ എന്ന പരിമിതി മനസ്സിലാകുന്നുണ്ട്. എങ്കിലും കഥകള്‍ വായിച്ചപ്പോള്‍ അല്പം നിരാശയുളവാക്കി എന്നാ സത്യം പറഞ്ഞു കൊള്ളട്ടെ.

    എല്ലാ ശനിയാഴ്ചയും മുടങ്ങാതെ എത്തുന്ന ഈ ഈ ശനിദോഷത്തിന് പിന്നിലെ നിശ്ചയദാര്‍ഢ്യത്തിനും പരിശ്രമത്തിനും ഇരിപ്പിടം ഭാരവാഹികള്‍ക്ക് പൊതുവെയും ഈ ലക്കം നല്ല വായന തന്ന ശ്രീ. ചന്തു സാറിന് പ്രത്യേകിച്ചും അഭിനന്ദങ്ങളും ഹൃദയംഗമായ നന്നിയും രേഖപ്പെടുത്തുന്നു.

    ReplyDelete
  4. വളരെ നല്ലത്.

    അഭിനന്ദനങ്ങള്‍.

    ReplyDelete
  5. ആശംസകളും അഭിനന്ദനങ്ങളും

    ReplyDelete
  6. ആശംസകളും അഭിനന്ദനങ്ങളും പിന്നെ നന്ദിയും... :)

    ഇനി എല്ലാം ഒന്ന് വായിക്കട്ടെ....

    ReplyDelete
  7. മനോഹരമായ അവലോകനം ...അഭിനന്ദങ്ങള്‍ ചന്തുവേട്ടാ.

    ReplyDelete
  8. ചന്തു മാഷേ...
    സംഗതികള്‍ എല്ലാം നന്നായിട്ടുണ്ട്.... നല്ല ബ്ലോഗ്‌ അവലോകനങ്ങള്‍ .. മികച്ച രചനകള്‍ പരിചയപ്പെടുത്തി... ഇതിനൊക്കെ നന്ദി പറയുന്നു....

    പിന്നെ ഒരു കാര്യം പറയട്ടെ...
    മഹേഷിന്റെ മറുകരയിലെ കാറ്റ് എന്ന കഥ ഏതു രീതിയിലാണ് അങ്ങ് വായിച്ചത് എന്നറിയില്ല....
    അതിലെ കന്യാസ്ത്രീ എന്ന കഥാപാത്രം ഒരു സാങ്കല്‍പ്പികകഥാപാത്രമാണ് എന്ന് അങ്ങേക്ക് മനസ്സിലാവാതെ പോയതാണോ...??
    കഥപറയുന്ന ഞാന്‍ എന്ന കഥാപാത്രത്തിന്റെ തന്നെ നന്മയുടെ അംശമായോ നായിഡുവിന്റെ പ്രതീകാത്മകബിംബമായോ വായിക്കപ്പെടേണ്ട ഒന്നാണ് ആ ജനലരികിലെ കന്യാസ്ത്രീ രൂപവും മെഴുതിരി വെട്ടവും... (എന്റെ വായനയില്‍ മാത്രം വന്നതല്ല... ആരിഫ്‌ സൈന്‍ , അനശ്വര എന്നിവരുടെ കമന്റുകള്‍ ശ്രദ്ധിക്കൂ.. അവര്‍ക്കും അത് തന്നെയാ കഥയില്‍ നിന്നും വായിച്ചെടുക്കാന്‍ ആയത്... )
    സാധാരണബ്ലോഗ്‌ കഥകളില്‍ കാണാത്ത വ്യത്യസ്തമായ conceptഉം ലളിതമായ അവതരണരീതിയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കഥയെ അങ്ങ് ഇത്തരം ഒരു മോശം അഭിപ്രായം പറഞ്ഞത് എന്ത് കൊണ്ട് എന്ന് മനസ്സിലാവുന്നില്ല....

    കഥകളെ ഇങ്ങനെയാണോ പരിചയപ്പെടുത്തുന്നത്... ആ കഥ നിലവാരമില്ലായെന്നു അങ്ങേക്ക് തോന്നിയിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്നില്ലേ... മോശമായ കഥയെങ്കില്‍ എന്തിനു ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ഇടം കൊടുത്തൂ....??

    ReplyDelete
    Replies
    1. പ്രീയപ്പെട്ട സന്ദീപ്..... ഞാൻ മഹേഷ് വിജയൻ എന്ന നല്ല കാഥാകാരനെയോ,അദ്ദേഹത്തിന്റെ ആഖ്യാന ശൈലിയെപ്പറ്റിയോ ഒരു വാക്കും പറഞ്ഞില്ലാ...ആ എഴുത്തുകാരനിൽ ആദരവോടെയുള്ള സ്നേഹവും എനിക്കുണ്ട്. ഈ കഥയിൽ അദ്ദേഹം വരച്ചിട്ട കഥാപാത്രങ്ങൾ എന്റെ വായനയിൽ എന്തോ,എനിക്ക് തൃപ്തി ആയില്ലാ എന്നേ ഞാൻ പറഞ്ഞൊള്ളൂ...കഥ തന്നെ സാങ്കൽപ്പികമാണു അപ്പോൾ അതിനുള്ളിലെ കന്യാസ്ത്രീ എന്ന കഥാപാത്രം ഒരു സാങ്കല്‍പ്പികകഥാപാത്രമാണ് എന്ന് പറയുന്നതിന്റെ പൊരുൾ എനിക്ക് മനസ്സിലായില്ലാ..ഒരു കാര്യം താങ്കളും ശ്രദ്ധിക്കുക... പ്രതീകാത്മകബിംബങ്ങൾ എതൊരു കഥയിൽ വന്നാലും അത് വായനക്കാരനു അതാണെന്ന് മനസിലാകണം..'കഥപറയുന്ന ഞാന്‍ എന്ന കഥാപാത്രത്തിന്റെ തന്നെ നന്മയുടെ അംശമായോ നായിഡുവിന്റെ പ്രതീകാത്മകബിംബമായോ വായിക്കപ്പെടേണ്ട ഒന്നാണ് ആ ജനലരികിലെ കന്യാസ്ത്രീ രൂപവും മെഴുതിരി വെട്ടവും' എന്ന് പറയുന്നതിൽ അസ്വാഭികതയുണ്ട്...അതൊരു കഥപാത്ർമ് മാത്രമായാണു എനിക്ക് തൊന്നിയത്....കഥ്യിലെ"ഞാൻ" എന്ന് വ്യ്ക്തിയും കന്യാസ്ത്രീയുമായി ഒരു ബന്ധവും ഞാൻ കാണുന്നില്ലാ...ബിയർ കുപ്പികളെ ഒരു പരിതിവരെ പ്രതിബഇംബമായി എടുക്കാം... പിന്നെ മറ്റൊരു കാര്യം ഇരിപ്പിടത്തിൽ അവലോകനം ചെയ്യുന്നത് നല്ലരചനയെന്നോ, മോശം രചനയെന്നോ നോക്കിയിട്ടല്ലാ...എന്റെ മെയിലിൽ എത്തുന്ന രചനകളെ ഞാൻ എന്റേതായ കാഴ്ചപ്പാടിൽ നോക്കിക്കാണൂന്നൂ...ഇവിടെ 'നിലവാരത്തിന്' പ്രെസക്തിയില്ലാ...ഇതൊരു മോശം കഥയെന്ന് ഞാൻ പറഞ്ഞിട്ടില്ലാ...പകരം 'മഹേഷ് വിജയന് ഇതിലും നന്നായി എഴുതാൻ കഴിയും എന്നാണു എന്റെ വിശ്വാസം പിന്നെന്തേ ഇങ്ങനെ?' എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ...ആ തലവാചകത്തിന് തന്നെ നല്ല ചാരുതയുണ്ട് "മറുകരയിലെ കാറ്റ്"..കൂടുതൽ പ്രതീക്ഷിച്ചത് കൊണ്ടാവാം.. എന്റെ വായനയിൽ കണ്ടത് ഞാൻ ഇവിടെ പറഞ്ഞൂവെന്ന്മാത്രം...

      Delete
    2. പ്രതീകാത്മക ബിംബം എന്നാല്‍ എന്താണ്? പ്രതീകാത്മകത അഥവാ പ്രതിരൂപാത്മകം (Symbolism) എന്നത് തന്നെയല്ലേ താന്കള്‍ ഉദ്ദേശിച്ചത്?

      പൊട്ടന്റെ പരിമിതമായ അറിവില്‍ പ്രതീകാത്മകത മൂന്നു തരത്തില്‍ ഉണ്ട്.

      ൧. പ്രാഗ് രൂപ പ്രതിരൂപാത്മകം
      ൨. വ്യവസ്ഥാനുരൂപ പ്രതിരൂപാത്മകം
      ൩. വ്യക്തിഗത പ്രതിരൂപാത്മകം

      ഇതാണ് കന്യാ സ്ത്രീ എന്നാ കഥാപാത്രത്തെ പരിചയപ്പെടുത്തിയ ശേഷമുള്ള വരികള്‍.,

      "രൂപം, പ്രായം എന്നിവ വ്യക്തമായിരുന്നില്ലെങ്കില്‍ കൂടിയും എന്തോ ഒരു നൊമ്പരം ആ കര്‍ത്താവിന്റെ മണവാട്ടിയില്‍ ഘനീഭവിച്ചു കിടക്കുന്നതായി എനിക്കനുഭവപ്പെട്ടു. എന്തായിരിക്കും അവര്‍ ചിന്തിക്കുന്നത്? എല്ലാ ദിവസവും ഉറങ്ങുന്നതിനു മുന്‍പ് കൃത്യമായി അവര്‍ എന്തിനാണാ ജാലക വാതില്‍ക്കല്‍ വന്നു പുറത്തേക്കും നോക്കി നില്‍ക്കുന്നത്?

      എത്ര ആലോചിച്ചിട്ടും അവരെ ചൂഴ്ന്നു കിടക്കുന്ന ആത്മസംഘര്‍ഷത്തിന്റെ ഉണങ്ങാത്ത
      മുറിപ്പാടുകള്‍ എനിക്ക് കാണാമറയത്തായി തന്നെ നിലകൊണ്ടു."

      അപ്പോള്‍ കന്യാ സ്ത്രീ എങ്ങനെ പ്രതീകാത്മക ബിംബം(??) ആകുന്നു.

      വ്യക്തിഗത പ്രതിരൂപാത്മകം ആണെന്നുപോലും വരുന്നുണ്ടോ?
      വ്യവസ്ഥാനുരൂപ പ്രതിരൂപാത്മകം ആണെന്ന് തോന്നുന്നുണ്ടോ? പ്രാഗ് രൂപ പ്രതിരൂപാത്മകം അല്ലെന്നു സന്ദീപ്‌ സമ്മതിക്കും, എന്നോടൊപ്പം.

      ഇത് പ്രതീകാത്മക ബിംബം(??) ആയി കാണാന്‍ കഴിവുള്ള ആള്‍ ,കണ്ണടച്ച് കുറെ നേരം ഇരുന്നാല്‍ മെല്ലെ കഥാകൃത്തും , പിന്നെ ഇരിപ്പിടവും പ്രതീകാത്മക ബിംബം(??) ആയി മാറുന്നത് മനസ്സില്‍ കാണുവാനായേക്കും.

      എന്നെ പോലെയുള്ള പൊട്ടന്മാര്‍ക്കും ഇതൊക്കെ മനസ്സിലാകെണ്ടേ?

      അപ്പോള്‍ പൊട്ടന്മാര്‍ ഇതിനെ പ്രതീകാത്മക ബിംബം ആയി മനസ്സിലാക്കണമെങ്കില്‍ ഒറ്റവഴിയെ ഉള്ളൂ. പഴയ കഥാപ്രസംഗക്കാരെക്കൊണ്ട് ഒരുസിംബലടിപ്പിച്ച്തരണം.
      ( സഹൃദയരെ, കന്യാസ്ത്രീ എന്ന
      പ്രതീകാത്മക ബിംബം(??) ഇവിടെ തുടങ്ങുകയാണ്. ബ്ലും..ബ്ലും...ബ്ലും.

      Delete
    3. This comment has been removed by the author.

      Delete
    4. @ പൊട്ടന്‍ :
      പൊട്ടന്‍ ആട്ടം കണ്ട പോലെ എന്നൊരു ചൊല്ലുണ്ട്...
      അത് പോലെയാണോ കഥ വായിക്കപ്പെടേണ്ടത് മാഷേ...??
      കഷ്ടം....

      ചിലര്‍ കഥകളി കാണാനിരിക്കുന്നത് അരങ്ങത്ത് കത്തിച്ചു വെച്ച നിലവിളക്കിന്‍ തിരി എരിയുമ്പോള്‍ ഉയരുന്ന മണം ആസ്വദിക്കാനാവും... അവര്‍ (കഥ)കളിയ്ക്കു പുറത്തല്ലേ.... അവരോടു എനിക്കൊന്നും പറയാനില്ല...

      എഴുത്തുകാരനിലേക്ക് അക്ഷരങ്ങള്‍ കൊണ്ടുള്ള പാലത്തിലൂടെ വായനക്കാരന്‍ നടന്നടുക്കുന്ന അവസ്ഥയെയാണ് യഥാര്‍ത്ഥ വായന എന്ന് പറയേണ്ടത്... അല്ലാതെ എഴുതുന്നവന്‍ "ചക്ക" എന്ന് പറയുമ്പോള്‍ വായനക്കാരന്‍ "ചുക്ക്" എന്ന് തിരിയുന്ന വായന കൊണ്ട് സമയനഷ്ടത്തിനുപരി മറ്റൊന്നും നേടാനില്ല...
      താളുകള്‍ കുറെ മറഞ്ഞു കൊണ്ടിരിക്കും.... അക്ഷരങ്ങളില്‍ മനസ്സുടക്കുന്നുമുണ്ടാവില്ല...

      മാഷേ... യുക്തി കൊണ്ടുള്ള മല്‍പ്പിടിത്തമല്ല വായനയില്‍ ആവശ്യം..... മറിച്ച്‌... ഭാവന കൊണ്ടുള്ള ആസ്വാദനമാണ്.... (വസ്തുതാപരമായ വായനയ്ക്ക് കഥയേക്കാള്‍ നല്ലത് ലേഖനമായിരിക്കുമെന്നു കൂടി ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു)
      (ഇത് എന്റെ മാത്രം തിയറിയാണ്.... ഇതിലെ ശരി തെറ്റുകള്‍ ആപേക്ഷികമാണ്.... )

      Delete
    5. @ ചന്തു നായർ :
      കഥയെ അങ്ങ് വായിച്ചത് എങ്ങനെയെന്നു വ്യക്തമാക്കിയ സ്ഥിതിയ്ക്ക് / മറ്റൊരു തരത്തിലും ഇതിനെ വായിക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞ നിലയ്ക്ക് കഥയെ പറ്റി ഞാന്‍ കൂടുതല്‍ വേദമോതുന്നില്ല..

      ഇവിടെ അങ്ങയുടെ അഭിപ്രായസ്വാതന്ത്രത്തെ ഞാന്‍ ചോദ്യം ചെയ്തതല്ല.....
      ഒരാളെ വീട്ടില്‍ ക്ഷണിച്ചു വരുത്തി, ഇരിക്കാന്‍ "ഇരിപ്പിടം" ഇട്ടു കൊടുത്തതിനു ശേഷം അയാളെ അധിക്ഷേപിക്കുന്നതു പോലെ തോന്നി അങ്ങയുടെ വാക്കുകള്‍ ....
      അതു ചൂണ്ടി കാട്ടി എന്നേയുള്ളൂ....
      മറ്റൊരാളുടെ സൃഷ്ടിയ്ക്ക് കൊടുക്കേണ്ട സാമാന്യബഹുമാനം കൊടുക്കാമല്ലോ വാക്കുകളില്‍ ...
      ഇതേ ചോദിച്ചുള്ളൂ...

      Delete
    6. @ സന്ദീപ്‌

      ഇതിനെക്കാള്‍ അനുയോജ്യം നാല് സന്ദീപ്‌_മാര്‍ ആനയെ കണ്ട കഥയാണ്. ആദ്യത്തെ ആള്‍ കാലിനെ തടവി ആനയെ തൂണ്‍ എന്ന “പ്രതീകാത്മക ബിംബം” ആക്കി. പിന്നെ നമുക്കറിയാമല്ലോ? ആന മുറം, ഉലക്ക, പാറ എന്നീ “പ്രതീകാത്മക ബിംബ”ങ്ങളായി മാറുന്നു. അതാണ് ഇവിടെ സംഭവിച്ചതും.

      കേളികെട്ട് തുടങ്ങി കുറെ നേരമായി. ആട്ടം തുടങ്ങുന്നില്ല. എന്ത് ചെയ്യാനാ തിരിയുടെ മണം ആസ്വദിച്ചു. തിരിയുടെ മണം പിടിച്ചിരുന്നവനെ നോക്കിക്കൊണ്ടിരുന്നതാണോ? തിരിയുടെ മണമെങ്കിലും പിടിച്ചിരുന്നതാണോ കൂടുതല്‍ യുക്തി.

      അല്ല, കഥകളി കാണാന്‍ എന്തിനാ യുക്തി ഭാവന പോരെ. അരങ്ങത്ത് എത്തുന്ന ഏതു കഥാപാത്രത്തെയും ഏതു കഥാപാത്രമായി കാണാനുമുള്ള ഭാവന വേണം. അര്‍ജ്ജുനന്‍ കീചകനായും കീചകന്‍ രാവണനായും ഭാവനയില്‍ നിറഞ്ഞാടുമ്പോള്‍...,..... ഹോ!!! അനുഭവിച്ചു തന്നെ അറിയണം. അല്ലാതെ ഇമ്മാതിരി "ടൈപ്പ്" കഥാപാത്രങ്ങളെ അങ്ങനെ തന്നെ കാണുന്ന നിങ്ങളോട് ഞാന്‍ എന്ത് പറയാന്‍.?

      രാജസ്വലയായ ദ്രൌപതിയെ രാജസദസ്സിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ട് വരുന്ന, ദുശ്ശാസനന്‍ എന്നാ സാങ്കല്പിക കഥാപാത്രം ഉണ്ട്. ഈ ദുശ്ശാസനന്‍ ഒരു "പ്രതീകാത്മക ബിംബം ആണ്. തിന്മയുടെ. അത് യഥാര്‍ത്ഥത്തില്‍ ഇല്ല. ഇത് മനസ്സിലാക്കാതെ ആട്ടം കാണരുത്.

      അദൃശ്യമായ ഉത്തരീയത്തെ താങ്ങി പിന്നില്‍ നിന്നും നടന്നോളൂ, ഇല്ലാത്ത വസ്ത്രത്തിന്‍റെ ഭംഗി ആസ്വദിച്ച്. പക്ഷെ, പൊട്ടന് ഭാവന കുറവായത് കൊണ്ട് രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയേണ്ടി വരുന്നു.

      എഴുത്തുകാരനിലേയ്ക്ക് അക്ഷരങ്ങള്‍ കൊണ്ടുള്ള പാലത്തിലൂടെ നടന്നടുത്താല്‍ “ചിയേര്‍സ്” പറഞ്ഞു തിരിച്ചു പോരാം. എഴുത്തിലേക്ക്‌ ആണ് നടന്നടുക്കേണ്ടത്. എഴുതിക്കഴിഞ്ഞാല്‍ സൃഷ്ടിക്ക് എഴുത്തുകാരന്റെ മനസ്സല്ല. അത് സ്വത്വമുള്ള ഒരു “ജീവി” ആയി പരിണമിക്കുന്നു. പൊട്ടന്‍ ചക്കയെ ചക്ക എന്നെ വായിച്ചുള്ളൂ. ചക്കയെ ചുക്കാക്കുന്ന “പ്രതീകാത്മക ബിംബം, ഭാവന ഇതൊന്നും വശമില്ല..

      യുക്തി വായനയില്‍ അത്യന്താപേക്ഷിതമാണ്. മുത്തശ്ശിയുടെ മടിയില്‍ കിടന്നു കഥ കേള്‍ക്കുന്ന കുട്ടി; അച്ഛന്‍റെ കാലൊച്ച കേട്ട്, കണക്ക് പുസ്തകം എടുത്ത് “ക്ലാ... ക്ലാ.. ക്ലീ... ക്ലീ.... ക്ലൂ...ക്ലൂ... മുറ്റത്തൊരു മൈന” എന്ന രീതിയില്‍ യുക്തിരഹിതമായി വായിക്കുന്നത് പോലെ വായിച്ചാല്‍ മതിയോ.

      ഭാവന വേണ്ടത് എഴുത്തുകാരനാണ്. വായനക്കാരന് ഭാവന മനസ്സിലാക്കേണ്ട യുക്തി മതി. കുറെക്കൂടെ വ്യക്തമായി പറഞ്ഞാല്‍ സഹൃദയത്വം. സഹൃദയത്വവും ഭാവനയും രണ്ടാണ്.

      ഒരു ബ്ലാങ്ക് പേപ്പര്‍ തന്നാല്‍ “ഇതില്‍, ഒന്നുമില്ലല്ലോ?” എന്ന് പറയുന്ന “വസ്തുതാപരണം” സാമാന്യ ബുദ്ധിയാണ്. “ഹോ, ജീവിതം ശൂന്യമാണെന്ന നഗ്ന സത്യം, ഇതിനേക്കാളേറെ എങ്ങനെ കഥയിലൂടെ ആവിഷ്കരിക്കാം?” എന്ന് പറഞ്ഞ് അലറി വിളിക്കുന്നത് ഭാവന ഇല്ല. സ്വയം കബളിപ്പിക്കല്‍ ആണ് ഈ തരത്തിലുള്ള വായന.

      Delete
    7. @ പൊട്ടന്‍ :

      ഇതാ ഈ ചര്‍ച്ചകളുടെ ഒരു കാര്യം...
      വടിയൊട്ടു ഒടിയത്തുമില്ല.. പമ്പൊട്ട് ചാവത്തുമില്ല...
      ചര്‍ച്ച പാതിയില്‍ ഈഗോയ്ക്കു വഴിമാറുന്നതായും കണ്ടു...
      നിങ്ങളുടെ മുയലിനു മൂന്നോ നാലോ കൊമ്പെന്നു പറഞ്ഞോളൂ....
      എനിക്ക് വിരോധമില്ല....
      എങ്കിലും അതാണ്‌ ശരിയെന്നു പറഞ്ഞു എന്റെ മേല്‍ കുതിര കേറരുത്....

      multiple entityയില്‍ എഴുതപ്പെട്ട ഒരു കഥയെ single entityയില്‍ വായിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും, ചന്തുമാഷ്‌ പറഞ്ഞ പോലെ അവിടെയുമിവിടെയുമായി ചിതറിക്കിടക്കുന്ന മദ്യക്കുപ്പികളും അയലത്തെ കന്യാസുന്ദരിയേയും കുപ്പി പെറുക്കാന്‍ വന്ന ഒരു അണ്ണനെയും മാത്രമേ ഈ കഥയില്‍ കണ്ടെത്താനാവൂ...

      ഇത്തരം വാദം മുന്‍പും പലരും കേട്ടിട്ടുണ്ട്... അശ്ലീലം മാത്രമുള്ള ഒരു നോവലായ ധര്‍മ്മപുരാണത്തെ എന്തിനു മഹത്തരം എന്ന് വാഴ്ത്തപ്പെടണമെന്ന്... വാച്യാര്‍ത്ഥത്തിനുമപ്പുറം അവിടെ വിശകലനം ചെയ്യുന്ന രാഷ്ട്രീയത്തെ കാണാന്‍ കഴിയാത്തവനാണ് ഈ അഭിപ്രായം പറയുന്നത്... അത് പോലായി നിങ്ങളുടെ വാദം... കഷ്ടം എന്നല്ലാതെന്ത് പറയാന്‍ ...
      അങ്ങനെയൊരു single entity ഈ കഥയില്‍ കഥാകാരന്‍ ഉപയോഗിക്കാന്‍ ഒരു സാധ്യതയുമില്ല... മഹേഷിന്റെ എഴുത്തിലുള്ള വിശ്വാസം കൊണ്ടാ ഞാനീ പറയുന്നത്.... ഇനി നിങ്ങള്‍ ആലോചിക്കൂ... സ്വയം കണ്ടെത്തൂ...
      (മേലെയുള്ള നിങ്ങളുടെ കമന്റിലെ ഒരു കാര്യവും എനിക്ക് മനസ്സിലായില്ലാ ട്ടോ... ആനയെ കാണാന്‍ പോയ അന്ധന്മാരും അര്‍ജ്ജുനനും കീചകനും ദുശ്ശാസനനും ഒക്കെ ആരാ.... ഉദാഹരണങ്ങള്‍ പറയുമ്പോ കാര്യപ്രസക്തമായത് പറഞ്ഞാല്‍ കൊള്ളാമായിരുന്നു..... ബ്ലാങ്ക് പേപ്പര്‍ മുന്നില്‍ വെച്ചിട്ടല്ല കഥയെന്നും പറഞ്ഞു നമ്മള്‍ ഇവിടെ ചര്ച്ചയ്ക്കിരുന്നത്... എഴുതാപ്പുറങ്ങള്‍ വായിക്കല്ലേ... )

      Delete
    8. ഇങ്ങനെ കിടന്നു സ്വയം മണ്ടന്‍ ആകല്ലേ.

      എന്താണ് entity എന്ന് ആദ്യം ഒന്ന് നല്ല വണ്ണം മനസ്സിലാക്കുക.

      ഏതു കഥയിലും multiple entity ആണ്.
      1. Author
      2. Audience
      3. Narrator as a character.(വേണമെങ്കില്‍ ആകാം)

      ആദ്യം നിരൂപണത്തില്‍ എവിടെ എന്ത് വാക്ക് ഉപയോഗിക്കണമെന്ന് മനസ്സിലാക്കൂ. താങ്കള്‍ ഉദ്ദേശിച്ചത് dimension ആണോ?
      *************************************************************************************
      പൊട്ടന്‍ : അയ്യോ, സമ്മതിച്ചിരിക്കുന്നു?

      ബുദ്ധിമാന്‍ : എന്തിനെ? സന്ദീപിന്‍റെ വിവരക്കേടിനെ?

      പൊട്ടന്‍ : അതവന് പോലും അറിയാം, അവന്‍ പറയുന്ന വാക്കുകളുടെ അര്‍ത്ഥം പോലും അവനറിയില്ല. അവന്‍ എഴുതിയിരിക്കുന്നത് മൊത്തം ഒന്ന് വായിച്ചാല്‍ മതിയല്ലോ?

      ബുദ്ധിമാന്‍ : പോടാ പൊട്ടാ, അതൊക്കെ ഒരു ജാഡക്ക് അല്ലേടാ. അവന്‌ അറിയാവുന്ന ആംഗല പദങ്ങള്‍ അവന്‍ അവന്റേതായ അര്‍ഥങ്ങള്‍ മനസ്സില്‍ കണ്ട് പ്രയോഗിക്കും. അത്രയെ ഉള്ളൂ. അതുപോലെ തന്നെ അവന്റെ വായനയും. ആട്ടെ, സമ്മതിച്ചത് എന്തിനെയാ?

      പൊട്ടന്‍ : തൊലിക്കട്ടിയെ. ധര്‍മ്മപുരണത്തെ കൂട്ടുപിടിക്കാന്‍ പറ്റിയ കലാസൃഷ്ടി. അടുത്തത് അവന്‍ മുണ്ടശ്ശേരി ആണെന്ന് സ്വയം വിളംബരം ചെയ്യും. അപ്പോള്‍ “ദേവദുന്ദുഭി തന്‍ ......” എന്ന പാട്ട് ഒരു കാരണ വശാലും ഇടരുത്, പ്രളയം വരും.

      ബുദ്ധിമാന്‍ : എടാ പൊട്ടാ, അവന്‍ പറഞ്ഞത് കേട്ടോ? " അങ്ങനെയൊരു single entity ഈ കഥയില്‍ കഥാകാരന്‍ ഉപയോഗിക്കാന്‍ ഒരു സാധ്യതയുമില്ല... മഹേഷിന്റെ എഴുത്തിലുള്ള വിശ്വാസം കൊണ്ടാ ഞാനീ പറയുന്നത്.... ഇനി നിങ്ങള്‍ ആലോചിക്കൂ... സ്വയം കണ്ടെത്തൂ..."
      പൊട്ടന്‍ : ഡാ, നില്‍ക്കു ഒന്നാലോചിക്കട്ടെ.(ഈ entity കൊണ്ട് തോറ്റു. എന്ത് എവിടെ എങ്ങനെ പ്രയോഗിക്കണം എന്ന് അറിയതിരുന്നാല്‍ എന്ത് ചെയ്യാനാ?) അപ്പോള്‍ ഇതൊക്കെ പറയുന്നത് മഹേഷിന്റെ എഴുത്തിലെ വിശ്വാസം കൊണ്ടാണ്?? അല്ലാതെ ഈ എഴുത്ത് വായിച്ച് വിശ്വാസം വന്നല്ല. ഹഹഹ്ഹഹഹ്ഹഹ
      ബുദ്ധിമാന്‍ : (മേലെയുള്ള നിങ്ങളുടെ കമന്റിലെ ഒരു കാര്യവും എനിക്ക് മനസ്സിലായില്ലാ ട്ടോ... ആനയെ കാണാന്‍ പോയ അന്ധന്മാരും അര്‍ജ്ജുനനും കീചകനും ദുശ്ശാസനനും ഒക്കെ ആരാ.... ഉദാഹരണങ്ങള്‍ പറയുമ്പോ കാര്യപ്രസക്തമായത് പറഞ്ഞാല്‍ കൊള്ളാമായിരുന്നു..... ബ്ലാങ്ക് പേപ്പര്‍ മുന്നില്‍ വെച്ചിട്ടല്ല കഥയെന്നും പറഞ്ഞു നമ്മള്‍ ഇവിടെ ചര്ച്ചയ്ക്കിരുന്നത്... എഴുതാപ്പുറങ്ങള്‍ വായിക്കല്ലേ..) ......... ഇതിനെന്താടാ, മറുപടി, പൊട്ടാ?

      പൊട്ടന്‍ : എന്റെ കമന്റിലെ ഒരു കാര്യവും, ആംഗലേയ പണ്ഡിതനും, നിരൂപണ സിംഹവും വാഗ്മിയും ആയ അങ്ങേക്ക് മനസ്സിലായില്ല എന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ ഹരിശ്രീ അശോകന്‍ സ്റ്റൈല്‍ ഇഷ്ടായി.( ആരാ? എപ്പഴാ പാലം ഇട്ടത്? ഞാന്‍ കണ്ടില്ലല്ലോ??)
      ആദ്യം എഴുതിയ പുറം നേരെ ചൊവ്വേ, മനസ്സിലാക്കൂ. എന്നിട്ട് എഴുതാത്ത പുറം വായിക്കാം. എന്നിട്ട് വല്ലവരുരെടെയും പുറവും ചൊറിയാം.( ചുമ്മാതെ, പ്രാസത്തിനു)
      ബുദ്ധിമാന്‍ : ഡാ, മൊത്തത്തില്‍ ......?
      പൊട്ടന്‍ : "സേതുവിന്‍റെ രോമത്തില്‍ തൊടാന്‍ ധൈര്യമുള്ളവനാരാടാ? എന്ന് ചോദിച്ചു നടക്കുന്ന, കൊചീന്‍ ഹനീഫ; അല്ലെങ്കില്‍ കോട്ടയം കുഞ്ഞച്ചനിലെ പരിഷ്കാരിയായ “കുഞ്ചന്‍”, “എന്നെ ഇസ്ട്ടപ്പെറ്റോ എന്ന് ഞാന്‍ ചോദിക്കുന്നില്ല”. ഭയങ്കര കോമാളത്വം.... അല്ല കോമാളിത്തം തോന്നുന്നു.

      Delete
  9. ഇരിപ്പിടം ഈ ലക്കവും മികച്ചതായി.അഭിനന്ദനങ്ങള്‍

    ReplyDelete
  10. അധികവും പരിചയമുള്ള ബ്ലോഗുകളായിരുന്നു ഇത്തവണ അവലോകനത്തില്‍ കാണാന്‍ കഴിഞ്ഞത്. ശനിയാഴ്ചയിലെക്കുള്ള കാത്തിരിപ്പ്‌ ഇത്തവണയും നിരാശപ്പെടുത്തിയില്ല.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  11. ആശംസകൾ...

    മഹേഷ് വിജയന്റെ കഥ എനിക്കിഷ്ടപ്പെട്ട ഒന്നാണ്..
    മദ്യപിക്കുന്ന കഥാപാത്രം പാലു കുടിക്കുന്നതിനെക്കുറിച്ചാണോ എഴുത്തുകാരൻ വിശദീകരിക്കേണ്ടത് ? മാത്രമല്ല, ഒഴിഞ്ഞ മദ്യക്കുപ്പികൾ കഥാനായകനേയും നായിഡുവിനെയും നിരന്തരം ബന്ധപ്പെടുത്തുന്ന ഒന്നാണ്..
    അതേ സമയം,സന്ദീപിന്റെ അഭിപ്രായത്തോടും യോജിക്കുന്നില്ല. വായനക്കാരന്/നിരൂപകന് തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാൻ സ്വാതന്ത്ര്യമുണ്ട്..

    ഇരിപ്പിടത്തിന് ആശംസകൾ..

    ReplyDelete
  12. ഇരിപ്പിടം ഈ ലക്കവും
    വളരെ നന്നായിരിക്കുന്നു
    പലതും വായിച്ചിരുന്നു
    പലതും വായിക്കാനുമുണ്ട്
    നന്ദി ആശംസകള്‍

    ReplyDelete
  13. വായിച്ചു
    എല്ലാ പോസ്റ്റുകളും മികച്ചവ തന്നെ...
    തെറ്റുള്ളത് എടുത്തു പറഞ്ഞത് നന്നായി... നമ്മളെ ശ്രദ്ധിക്കണം എന്നും തിരുത്തണം എന്നും അവര്‍ക്കൊരു ബോധം ഉണ്ടാകും
    വീണ്ടും കാണാം
    നന്ദി നമസ്കാരം

    ReplyDelete
  14. എന്റെ ബ്ലോഗ് വായന പല കാരണങ്ങള്‍ കൊണ്ടും കുറഞ്ഞുപോയ ഒരു വാരമായിരുന്നു.... ഇവിടെ പരാമര്‍ശിക്കപ്പെട്ട ബ്ലോഗുകള്‍ ചിലതൊക്കെ ഇതിനകം വായിച്ചിരുന്നു . വിട്ടുപോയവയിലേക്കു ഇവിടെയുള്ള ലിങ്കുകള്‍ ഉപയോഗിച്ച് പോയി വായിച്ചു നോക്കണം... നന്ദി..

    ReplyDelete
  15. nanaau ennu thanne vaayichu ini ellaam poi nokkanam kure vaayikkaatthathum aanu ...

    ReplyDelete
  16. എഫര്‍ട്ട് ഗംഭീരം.

    ReplyDelete
  17. ഓരോ ലക്കവും ഒന്നിനൊന്നു മികവുറ്റതാക്കാന്‍ അണിയറക്കാര്‍ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെന്ന കാര്യം അടിവരയിട്ടു പറയേണ്ടതാണ് ,
    എല്ലാവിധ ഭാവുകങ്ങളും നിറഞ്ഞ മനസ്സോടെ നേരുന്നു .

    ReplyDelete
  18. ഒരോ തവണയും വത്യസ്ഥ്മുള്ള കാഴ്ച്ചപ്പടുകളുമായി
    ഇരിപ്പിടം ബൂലോഗത്തിൽ ഇരിപ്പുറപ്പിച്ചുകഴിഞ്ഞു എന്ന് നിസംശയം പറയാം..
    ചന്തുഭായിക്കും അഭിനന്ദനങ്ങൾ..
    ലിങ്കുകളിലൊക്കെ പിന്നീട് പോകാമെന്ന് വെച്ചു

    ReplyDelete
  19. ഈ ലക്കവും നന്നായിരിക്കുന്നു.
    എല്ലാവരും എഴുതുന്നത് നല്ലതാണെങ്കിലേ നന്നെന്നു പറയാവൂ. പോരായ്മകൾ ഉള്ളത് അതേ രിതിയിൽ തന്നെ ചൂണ്ടിക്കാണിക്കുന്നതാണ് ആരോഗ്യകരമായത്. ഈ രംഗത്ത് പരിചയമുള്ളവരുടെ വാക്കുകളാകുമ്പോൾ അതിന് വിലയുണ്ട്. എഴുത്തുകാരന് കൂടുതൽ ശ്രദ്ധിക്കാനും നല്ല രചനകളിലേക്ക് നയിക്കാനും അതുപകരിക്കും.
    ആശംസകൾ...

    ReplyDelete
  20. എന്റെ ബ്ലോഗിനെപ്പറ്റി പറഞ്ഞിട്ടുണ്ട് ,ഇനിയും ശ്രദ്ധിക്കണം എന്നും തിരുത്തണം.

    പലതും വായിച്ചിരുന്നു പലതും വായിക്കാനുമുണ്ട് നന്ദി

    ReplyDelete
  21. താങ്കളുടെ തിരഞ്ഞെടുപ്പുക്കള്‍ മികച്ചതു തന്നെ ചിലതോകെ വായിച്ചു ചിലതോകെ സമയം പോലെ ആവാമെന്ന് വച്ച് , വിശദമായ വിശകലനം എല്ലാം ആഴത്തില്‍ വയിച്ചപോലെ ആശംസകള്‍

    ReplyDelete
  22. Thank you for introducing these...

    ReplyDelete
  23. ഇരിപ്പിടം വീണ്ടും ഉറപ്പിക്കുന്നു.
    ആശംസകൾ

    ReplyDelete
  24. ഈ പ്രാവശ്യവും ഇരിപ്പിടം വെത്സ്തയുള്ള പോസ്റ്റുകള്‍ പരിജയപെടുത്തി താങ്ക്സ്

    ReplyDelete
  25. വ്യത്യസ്ഥങ്ങളായ പോസ്റ്റുകളിലേക്ക് എത്തിചേരാനുള്ള മാർഗം പറഞ്ഞുതരുന്ന ഇരിപ്പിടം അവലോകനത്തിന് ഉത്സവാശംസകൾ.

    ReplyDelete
  26. ചന്തുവേട്ടന്റെ അവലോകനപരലോകപരമാനന്ദം ആസ്വാദ്യമായി അനുഭവപ്പെട്ടു.
    എഴുത്തിനെ കീറിമുറിച്ച് എഴുത്തുകാരന്റെ കൂമ്പിനിടിക്കുന്ന പരിപാടിയായാല്‍ ചുമ്മാ വായിക്കുന്നവന് പോലും ബോറടിക്കും എന്ന് ചിലരുടെ കമന്റ് കണ്ടപ്പോള്‍ തോന്നിപ്പോയി.
    ചിലര്‍ക്ക് തലനാരിഴ ചീകിയാലേ തൃപ്തിയാകൂ. ചിലര്‍ക്ക് പരിഹസിക്കണം.
    വേറെ ചിലര്‍ക്ക് ചുമ്മാ ചൊറിയാനാ ഇഷ്ട്ടം!
    എന്തായാലും പൊട്ടന്റെ മറുപടി കലക്കി, കടുകും മുളകും വറുത്തു!

    ReplyDelete
  27. @.കണ്ണൂരാനേ...ഇപ്പോൾ പറഞ്ഞത് സത്യം...ഇരിപ്പിടത്തിൽ, രചനകളെക്കുറിച്ചുള്ള അവലോകനമാണു നടത്തുന്നത്..എന്ന താങ്കളുടെ ചിന്തക്ക് നമസ്കാരം.." പണ്ട് ശ്രീ.കൃഷ്ണൻ നായർ സാഹിത്യവാരഫലത്തിൽ പറയ്ന്നതുപോലെ..മോശമായ കഥകൾ എഴുതുന്നവരോട് "ബാർബർ ഷോപ്പ്' നടത്താൻ പറയാറുണ്ട്...ഇതിലും ഭേദം അതാണെന്ന അർത്ഥത്തിൽ...ഇവിടെ ഞാൻ മഹേഷ് വിജയൻ എന്ന നല്ല എഴുത്തുകാരനെക്കുറിച്ച് ഒന്നും പറഞ്ഞില്ലാ അദ്ദേഹം എഴുതിയകഥ എനിക്ക് 'മാത്രം'തൃപ്തിയായില്ലാന്നേ പറഞ്ഞൊള്ളൂ...താങ്കൾ പറാഞ്ഞപോലെ "ചിലര്‍ക്ക് തലനാരിഴ ചീകിയാലേ തൃപ്തിയാകൂ. ചിലര്‍ക്ക് പരിഹസിക്കണം.
    വേറെ ചിലര്‍ക്ക് ചുമ്മാ ചൊറിയാനാ ഇഷ്ട്ടം!"ശ്രീ. സന്ദീപിന്റെ അത്തരം ചൊറിച്ചിലിന്, ശ്രീ.പൊട്ടൻ കൊടുത്ത മറുപടിതന്നെയാണു എന്റെയും...അതുകൊണൂം അരിശം തീർന്നില്ലങ്കിൽ പ്രീയ സന്ദീപ്...ഞാനും വരാം..കുറച്ചൊക്കെ മലയാളം മനസ്സിലാക്കിയിട്ടാണു പേന എടുത്ത് തുടങ്ങിയത്...ഞാൻ ഒരാളേ..ഇരിക്കാന്‍ "ഇരിപ്പിടം" ഇട്ടു കൊടുത്തതിനു ശേഷം അയാളെ അധിക്ഷേപിക്കുന്നതു പോലെ തോന്നി എന്ന് താങ്കൾക്ക് മാത്ർമ് തോന്നിയെങ്കിൽ അത് എന്റെ കുഴപ്പമല്ലാ.....വീണ്ടും വരാം...

    ReplyDelete
    Replies
    1. ചന്തുമാഷേ....
      ഞാന്‍ പറഞ്ഞ അഭിപ്രായത്തെ ചൊറിച്ചില്‍ എന്ന് വിശേഷിപ്പിച്ചത് പ്രായത്തില്‍ മുതിര്‍ന്ന മാഷിനെ വെറും കുട്ടിയായ ഞാന്‍ വിമര്‍ശിച്ചതിലെ അസഹിഷ്ണുതയാണെന്നെ എനിക്ക് പറയാനുള്ളൂ...
      നമുക്ക് ചര്‍ച്ചയാവാം... ആ കഥയിലെ ഓരോ വാക്കും കീറി മുറിച്ചു നമുക്ക് ഇവിടെ ചര്‍ച്ച ചെയ്യാം... ഞാനും തയ്യാറാണ്... ഒന്നുമില്ലെങ്കില്‍ എഴുത്തിലെ പുതിയ പലതും പഠിക്കാലോ എനിക്കും...

      പിന്നൊന്നു മനസ്സിലാക്കണം... എനിക്ക് അരിശമൊന്നും തീര്‍ക്കാനല്ല ഞാന്‍ അഭിപ്രായങ്ങള്‍ പറയുന്നത്.... അത് പറയാന്‍ തോന്നിയപ്പോള്‍ പറഞ്ഞു.... ആ തോന്നലിനെ തോന്ന്യാസം എന്ന് വിളിക്കല്ലേ..

      ഇരിപ്പിടത്തോടും രമേശേട്ടനോടും ഉള്ള സ്നേഹം കൊണ്ടാണ് പലപ്പോഴും ഞാനിവിടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെയ്ക്കാറുള്ളത്.... അത് ഇരിപ്പിടത്തിനെ ചെളിവാരിയെറിയാനാണ് എന്ന് എന്നൊക്കെ ആരോപിക്കുന്നത് തീര്‍ത്തും ഖേദകരം തന്നെ.. ഇരിപ്പിടത്തോടുള്ള എന്റെ ആത്മബന്ധം ചിലപ്പോള്‍ രമേശേട്ടന് മനാസ്സിലാവും.... ഞാന്‍ പറയുന്ന അഭിപ്രായങ്ങളെ ആ രീതിയില്‍ എടുക്കാന്‍ അദ്ദേഹത്തിനു കഴിയാറുണ്ട്.... എന്റെ വാക്കുകളെ തെറ്റിദ്ധരിക്കപ്പെടുന്നതിലെ സങ്കടം കൊണ്ട് പറഞ്ഞതാ ഇത് ട്ടോ....

      അപ്പൊ ശരി... നമുക്ക് ചര്‍ച്ച തുടരാം മാഷേ...... അടുത്ത ശനി ഞായര്‍ ദിവസങ്ങള്‍ ഞാന്‍ യാത്രയില്‍ ആവും.. അതോണ്ട് ആ ദിവസങ്ങളിലെ ചര്‍ച്ച നിങ്ങള്‍ തന്നെ നടത്തേണ്ടി വരും.. അല്ലാത്ത ദിവസങ്ങളില്‍ ഞാനും വരാം... :-)

      ഒരു കാര്യം കൂടി പറയട്ടെ....
      കൃഷ്ണന്‍ നായരെ അനുകരിക്കാന്‍ നില്‍ക്കല്ലേ മാഷേ... അതൊരു ബുദ്ധിമുട്ടാവും എല്ലാര്‍ക്കും...
      ഇല്ലത്തൂന്നു ഇറങ്ങേം ചെയ്തു.. അമ്മാത്തോട്ടു എത്തീം ഇല്ല്യാന്നു പറഞ്ഞ പോലാവും മാഷിന്റെം അവസ്ഥ... ഏത്.... അതന്നെ...
      (വേറൊരു ചൊല്ലൂടെയുണ്ട്.. അത് പറയണില്ല്യാ ഞാന്‍ ....)

      Delete
    2. ബഹുമാനപ്പെട്ട സന്ദീപ്....താങ്കളും ഒരിക്കൽ ഇരിപ്പിടത്തിൽ എഴുതിയിരുന്നൂ..രമേശിന്റെ നിർബ്ബ്ന്ധവും(രമേശ് ഇപ്പോൾ നാട്ടിലാണു),കുഞ്ഞൂസ്സിന്റെ നിർബ്ബന്ധവും കൊണ്ടാണു ഞാൻ ഇത്തവണ ഇരിപ്പിടം എഴുതിയത്.അല്ലതെ പത്തുപേരുടെ മുൻപിൽ ആളാകാനല്ല.അങ്ങനെ വേണമെങ്കിൽ എനിക്ക് എന്റെ ബ്ലോഗിതന്നെ എഴുതാമല്ലോ....എനിക്ക് താങ്കളുമായി വ്യക്തിപരമായി ഒരു വിരോദവുമില്ലാ...മുൻപും താങ്കൾ എനിക്ക് നേരേ വാളോങ്ങിയിട്ടുണ്ട് അത് എന്തിനാണെന്നറിയില്ലാ...പിന്നെ ചൠഇച്ചിലിന്റെ കാര്യം അത് ഞാനല്ലാ കണ്ണൂരാൻ എഴുതിന്തിനെ എടുത്തെഴുതിയെന്ന് മാത്രം..താങ്കൾക്ക് വളരെ അടുപ്പമുള്ള ആളാണല്ലോ അദ്ദെഹത്തോട് പറയൂ ഇനി ഇരിപ്പിടത്തിൽ ഇത്തരം വയസ്സന്മാരെക്കൊണ്ട് എഴുതിക്കരുതെന്ന്....താങ്കളുടെ പ്രായം എനിക്കറിയില്ലാ.അതുകൊണ്ട് തന്നെ,പ്രായം എഴുത്തിനു ഒരു മാനദണ്ഡമായി ഞാൻ കരുതുന്നില്ലാ...എന്നക്കാളും വലിയ എഴുത്തുകാരനാണു സന്ദീപ് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നൂ...പിന്നെകൃഷ്ണന്‍ നായരെ അനുകരിക്കാൻ നിൽക്കല്ലേ എന്ന താങ്കളുടെ ഭീഷണികണ്ടു..'ഒരു ബുദ്ധിമുട്ടും'എനിക്കുണ്ടാകില്ലാ..പിന്നെ ഒരു ബ്രാക്കറ്റ് കണ്ടു(വേറൊരു ചൊല്ലൂടെയുണ്ട്.. അത് പറയണില്ല്യാ ഞാന്‍ ....)പറഞ്ഞോളൂ ഇത്രയുമൊക്കെ പറൻബ്ജ്ഞ താങ്കൾക്ക് അതും പറയാം.. അപ്പൊ ശരി... നമുക്ക് ചര്‍ച്ച തുടരം അനിയാ...അവധിയൊന്നും വേണ്ടാ..ഞാൻ തയ്യാർ ദ്വന്ദയുദ്ധമാണു നല്ലത്..ശ്രീ.പൊട്ടന്റെ മറുപടികേട്ട് താങ്കൾക്ക് കാര്യങ്ങളെല്ലാം മനസ്സിലായി എന്ന കരുതിയത്..ഉറക്കം നടിക്കരുത്...വിളിച്ചുണർത്താൻ പ്രായസമാണു...

      Delete
    3. ചന്തു മാഷേ...
      ഇരിപ്പിടത്തോടുള്ള ആത്മബന്ധം ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ... ഇരിപ്പിടത്തിന്റെ നല്ല നടത്തിപ്പിലേക്കുള്ള (എന്റെ മനസ്സില്‍ തെളിയുന്ന ) നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താന്‍ യോഗ്യമെന്നു തോന്നുന്ന കഥകളുടെ ലിങ്കുകള്‍ ഒക്കെ രമേശേട്ടനു മെയില്‍ അയയ്ക്കാറുള്ള എന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന പരാമര്‍ശം അര്‍ത്ഥശൂന്യമാണ്... അത് പോട്ടെ.. മാഷിനു കാര്യങ്ങള്‍ ബോധ്യമായി എന്ന് വിശ്വസിക്കുന്നു....

      പിന്നെ കൃഷ്ണന്‍ നായരെ എന്നല്ല ഒരാളെയും അനുകരിച്ചുള്ള രചനാരീതി മാഷിനു ഗുണകരമല്ല എന്നുള്ള ഒരു ചെറിയ സൂചനയെ ഞാന്‍ എന്റെ കമന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.... ഇരിപ്പിടം ആദ്യം മുതലേ ആ ശൈലിയെ അനുകരിക്കുന്നതായി കണ്ടിട്ടുണ്ട് എങ്കിലും ഇവിടെ കമന്റില്‍ മാഷ്‌ തന്നെ ആ പേര് എടുത്തു പറഞ്ഞത് കൊണ്ട് ഞാന്‍ ഓര്‍മ്മിപ്പിച്ചതാണ്... ഇരിപ്പിടം മറ്റു സാഹിത്യ / ബ്ലോഗ്‌ അവലോകനങ്ങളെ കവച്ചു വയ്ക്കുന്ന തരത്തില്‍ ബൂലോകത്ത് എന്നും നിറഞ്ഞു നില്‍ക്കണം എന്നുള്ള ആഗ്രഹത്തില്‍ പറയുന്നതാണ്.. അങ്ങയോട് എനിക്ക് ഒരു വ്യക്തിപരമായ വിരോധവും ഇല്ലാ ട്ടോ... ഒരു പക്ഷെ generation gapല്‍ വരുന്ന ചില അഭിപ്രായവ്യത്യാസങ്ങള്‍ ആണ് ഞാന്‍ എടുത്തു പറയുന്നത്... അതിനെ ആ രീതിയില്‍ കാണുകയും വേണം... ദ്വന്ദയുദ്ധത്തിനൊന്നും ഞാനില്ല... തീര്‍ത്തും ദുര്‍ബലനായ ഞാന്‍ ഒരു തരം മത്സരങ്ങളും പങ്കെടുക്കാതെ (ജീവിതമത്സരത്തില്‍ പോലും) മാറി നില്‍ക്കുന്നവനാ.. ആ മത്സരബുദ്ധിയൊക്കെ എവിടെയോ കളഞ്ഞു പോയതുമാണ്.... അങ്ങെ കൊണ്ട് എഴുതിക്കരുത് എന്നൊക്കെ പറയാന്‍ ഞാന്‍ ആരുമല്ല.. അങ്ങനെ പറയരുത് മാഷേ.. നിരൂപകരെ ആരും വിമര്‍ശിക്കരുത് എന്ന് കരുതല്ലേ... അവരുടെ അഭിപ്രായങ്ങളെ പോലും ഇവിടെ വായനക്കാരന്‍ മുടി നാരിഴ കീറി പരിശോധിക്കുന്നുണ്ട്.... ഞാനും അവരില്‍ ഒരാളായ വായനക്കാരന്‍ മാത്രം (എഴുത്തുകാരന്‍ എന്ന പേര് എനിക്കൊട്ടും ചേരില്ല..) മാഷിവിടെ പറഞ്ഞ കൃഷ്ണന്‍ നായരെ പോലും അദ്ദേഹം സാഹിത്യവാരഫലം എഴുതിയിരുന്ന കാലത്ത് പലരും വിമര്‍ശിച്ചിരുന്നു... അപ്പോഴും അദ്ദേഹം വായനക്കാര്‍ക്ക് സ്വീകാര്യനായിരുന്നത് ഒരുപാടു വിദേശകൃതികളെ ആ പംക്തിയിലൂടെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു അന്നത് കൊണ്ടാണ്... അത് പോലെ ഇരിപ്പിടം നടത്തുന്ന ബ്ലോഗ്‌ പരിചയത്തെ ഞാന്‍ എന്നും ബഹുമാനിക്കുന്നുണ്ട്... വളരെ ചുരുങ്ങിയ നേരം മാത്രം ബ്ലോഗ്‌ വായനയ്ക്ക് ചിലവഴിക്കാന്‍ നിര്‍ബന്ധിതമായ എന്റെ സാഹചര്യത്തില്‍ പലരും നല്ലത് എന്നും പറഞ്ഞു ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുകള്‍ മാത്രം വായിച്ചു പോകാറാണ് പതിവ്.. അപ്പോള്‍ ഇരിപ്പിടം നല്ലൊരു ചൂണ്ടു പലകയാവുന്നതില്‍ എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുമുണ്ട്....

      എങ്കിലും,
      (ഞാന്‍ ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തിരിച്ചു പോകാം)
      ഒരാളുടെ സൃഷ്ടിയെ പരിചയപ്പെടുത്താന്‍ ഉപയോഗിക്കുന്ന വാക്കുകളെ അല്‍പ്പം സൂക്ഷിച്ചാല്‍ നന്നായിരുന്നു എന്ന് മാത്രമേ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നുള്ളൂ... ഇതേ കുറിച്ച് മഹേഷ്‌ ഇവിടെ ഇട്ട കമന്റ്‌ ഇരിപ്പിടം അട്മിനുകളില്‍ ആരോ ഡിലീറ്റ് ചെയ്തു എന്നും പറഞ്ഞു മഹേഷ്‌ എനിക്ക് മെയില്‍ ചെയ്തിരുന്നു.. വേണമെങ്കില്‍ ആ മെയില്‍ ഞാന്‍ ഫോര്‍വേഡ് ചെയ്തു തരാം മാഷേ... (വിമര്‍ശനം ആര്‍ക്കും അത്ര സുഖിക്കില്ലായിരിക്കും.. അതാണോ ആ കമന്റ്‌ ഡിലീറ്റ് ചെയ്തത്... )
      അതിനൊരു മറുപടി പറഞ്ഞിട്ടാവാം നമുക്ക് കഥയെ കുറിച്ചുള്ള ചര്‍ച്ച.. അതല്ലേ ഭംഗി....

      Delete
    4. കണ്ണൂരുള്ള ആ സഖാവിനോട് എനിക്ക് മറുപടി പറയേണ്ട കാര്യമില്ല ചന്തു മാഷേ... അദ്ദേഹം എന്റെ പേരെടുത്തു ഒരു പരാമര്‍ശവും നടത്തിയിട്ടില്ല... വഴിയെ പോകുന്ന വിമര്‍ശനങ്ങള്‍ എന്നെ പറ്റിയാണ് എന്നും പറഞ്ഞു മറുപടി പറയാന്‍ എനിക്ക് തത്ക്കാലം സമയമില്ല....ഞാന്‍ മാഷിനോടാണ് സംസാരിച്ചത്... ഇടയില്‍ വന്ന പൊട്ടനും ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്... (എന്നെ പേരെടുത്തു അഭിസംബോധന ചെയ്തത് കൊണ്ട് മാത്രം) മുഖമില്ലാത്തവരോട് മറുപടി പറയുന്നതിനും തീരെ താത്പര്യമില്ലാ.... സമയവുമില്ല... മാഷിന്റെ മറുപടിയ്ക്കായി കാത്തിരിക്കുന്നു... നാളെയിറങ്ങുന്ന ഇരിപ്പിടത്തിലെ പുതുവിഭാവങ്ങള്‍ക്കായി കാത്തിരിക്കുന്നു...
      സ്നേഹപൂര്‍വ്വം.............

      Delete
    5. ദ്വന്ദയുദ്ധത്തിനൊന്നും ഞാനില്ല... തീര്ത്തും ദുര്ബിലനായ ഞാന്‍ ഒരു തരം മത്സരങ്ങളും പങ്കെടുക്കാതെ (ജീവിതമത്സരത്തില്‍ പോലും) മാറി നില്ക്കു ന്നവനാ.. ആ മത്സരബുദ്ധിയൊക്കെ എവിടെയോ കളഞ്ഞു പോയതുമാണ്.... അങ്ങെ കൊണ്ട് എഴുതിക്കരുത് എന്നൊക്കെ പറയാന്‍ ഞാന്‍ ആരുമല്ല.. അങ്ങനെ പറയരുത് മാഷേ.. നിരൂപകരെ ആരും വിമര്ശി്ക്കരുത് എന്ന് കരുതല്ലേ... അവരുടെ അഭിപ്രായങ്ങളെ പോലും ഇവിടെ വായനക്കാരന്‍ മുടി നാരിഴ കീറി പരിശോധിക്കുന്നുണ്ട്.... ഞാനും അവരില്‍ ഒരാളായ വായനക്കാരന്‍ മാത്രം (എഴുത്തുകാരന്‍ എന്ന പേര് എനിക്കൊട്ടും ചേരില്ല..) മാഷിവിടെ പറഞ്ഞ കൃഷ്ണന്‍ നായരെ പോലും അദ്ദേഹം സാഹിത്യവാരഫലം എഴുതിയിരുന്ന കാലത്ത് പലരും വിമര്ശിോച്ചിരുന്നു... അപ്പോഴും അദ്ദേഹം വായനക്കാര്ക്ക് സ്വീകാര്യനായിരുന്നത് ഒരുപാടു വിദേശകൃതികളെ ആ പംക്തിയിലൂടെ മലയാളികള്ക്ക് പരിചയപ്പെടുത്തിയിരുന്നു അന്നത് കൊണ്ടാണ്... അത് പോലെ ഇരിപ്പിടം നടത്തുന്ന ബ്ലോഗ്‌ പരിചയത്തെ ഞാന്‍ എന്നും ബഹുമാനിക്കുന്നുണ്ട്... വളരെ ചുരുങ്ങിയ നേരം മാത്രം ബ്ലോഗ്‌ വായനയ്ക്ക് ചിലവഴിക്കാന്‍ നിര്ബുന്ധിതമായ എന്റെ സാഹചര്യത്തില്‍ പലരും നല്ലത് എന്നും പറഞ്ഞു ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുകള്‍ മാത്രം വായിച്ചു പോകാറാണ് പതിവ്.. അപ്പോള്‍ ഇരിപ്പിടം നല്ലൊരു ചൂണ്ടു പലകയാവുന്നതില്‍ എനിക്ക് തീര്ത്താ ല്‍ തീരാത്ത നന്ദിയുമുണ്ട്....

      എങ്കിലും,
      (ഞാന്‍ ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തിരിച്ചു പോകാം)
      ഒരാളുടെ സൃഷ്ടിയെ പരിചയപ്പെടുത്താന്‍ ഉപയോഗിക്കുന്ന വാക്കുകളെ അല്പ്പംദ സൂക്ഷിച്ചാല്‍ നന്നായിരുന്നു എന്ന് മാത്രമേ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നുള്ളൂ...

      Delete
  28. പുതിയ ലക്കവും മികച്ചതായി...അഭിനന്ദനങ്ങള്‍

    ReplyDelete
  29. ഇരിപ്പിടം ഈ ലക്കവും ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു.
    ചന്തു മാഷിന്‍റെ ആമുഖവും,ബ്ലോഗ് കൃതികളുടെ അവലോകനവും
    വളരെ നന്നായി എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
    'ഇരിപ്പിട'ത്തിലൂടെ അറിയാത്ത മറ്റു ബ്ലോഗിടങ്ങളിലേക്ക്
    എത്തിച്ചേരാനും വ്യത്യസ്തങ്ങളായ രചനകള്‍ വായിക്കാനും,
    പരിചയപ്പെടാനും കഴിഞ്ഞു എന്ന സന്തോഷം.
    വിവിധ രചനരീതികള്‍...,..........ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  30. നന്നായി മാഷേ

    ReplyDelete
  31. ബ്ലോഗുകളുടെ അവലോകനം വായിച്ചു.വളരെ നന്നായി അവലോകനം ചെയ്തിരിക്കുന്നു..ലിങ്ക് വഴി പുതിയവ വായിക്കാനും കഴിഞ്ഞു .അതില്‍ എന്റെ ബ്ലോഗിലെ പോസ്റ്റും വായിക്കുകയും വിലയരുത്തുകയും ചെയ്തിട്ടുണ്ട്..സന്തോഷവും നന്ദിയും അറിയിക്കുന്നു.എഴുതുന്നവര്‍ക്ക് ശെരിയായ വിലയരുത്തിലിന്റെ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും ഗുണം ചെയ്യുകയേയുള്ളൂ.

    ReplyDelete
  32. @ ചന്തുനായര്‍ :
    ചൊറിയാനറിയാവുന്ന ചെറിയാന്മാര്‍ ചൊറിഞ്ഞുചൊറിഞ്ഞു പിരാന്ത് മാറ്റട്ടെ.
    അങ്ങയുടെ ശ്രമം തുടരാന്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു.

    കാരണം, സ്വന്തം 'വായനാബോധ'ത്തെ കുറിച്ചും സ്വന്തമായി എഴുതുന്ന നാല് 'കിടിലന്‍' വാക്കുകളെ കുറിച്ചും അനല്പമായി ചിന്തിച്ചു തലപുണ്ണാക്കുന്ന കുറച്ചു ഏഭ്യന്മാരുണ്ട് ബൂലോകത്ത്. ബ്ലോഗ്‌താങ്ങുന്ന അത്തരം പല്ലികളാണ് മലയാള ബ്ലോഗിന്റെ ശാപമെന്നു അങ്ങ് അറിയണം.

    അത്യന്താധുനിക ജപ്പാന്‍ നിര്‍മ്മിത ആഫ്രിക്കന്‍ അമേരിക്കന്‍ ബ്രിട്ടീഷ്‌ കുളംകലക്കി മഹാന്മാരുടെ എന്തോ ലതൊക്കെ വായിച്ചുവെന്നും ബ്ലോഗ്‌ നിരൂപണം ചെയ്യാന്‍ ഞങ്ങളേക്കാള്‍ കേമന്മാര്‍ വേറെയില്ലെന്നുമാണ് ഇക്കൂട്ടരുടെ ജല്പനങ്ങള്‍ !
    എന്ത് ഒലക്ക കണ്ടിട്ടാണ് ഇവന്മാര്‍ ചര്ദ്ധിക്കുന്നത് എന്ന് മനസിലാക്കാന്‍ വേണ്ടി ദുബായ്‌ കടപ്പുറത്ത് തപസിരുന്നു. എന്നിട്ടും സുലാപ്പികളുടെ ഉദ്ദേശ്യം പുരിന്ജതേ ഇല്ലൈ!

    എടൊ, കണവെട്ടി തുപ്പാക്കികളേ,
    അലപം സര്‍ഗ്ഗശേഷി പ്രകടിപ്പിക്കാന്‍ ബ്ലോഗിലെഴുതുന്നവരുടെ പതിനെട്ടടിയന്തിരം നടത്താതെ ഒന്നങ്ങോട്ടു മാറിനില്ല്. ബാക്കിയുള്ളവര്‍ വായിച്ചുപഠിച്ചു സ്വര്‍ഗ്ഗരാജ്യം നേടട്ടെ.

    ReplyDelete
  33. എന്റെ കഥയെ കുറിച്ചും അതിനെ കുറിച്ചുള്ള ചന്തു മാഷിന്റെ പരാമര്‍ശത്തെയും ചൊല്ലിയുള്ള ചര്‍ച്ചകളും യഥാസമയം കണ്ടിരുന്നു.
    എന്തെങ്കിലും അഭിപ്രായം പറയണം എന്നാഗ്രഹിച്ചതല്ല.....പക്ഷെ...
    ഇരിപ്പിടത്തില്‍ എന്റെ കഥ ഉള്‍പ്പെടുത്തിയതിന് ആദ്യമേ ചന്തു മാഷിനോട് നന്ദി പറയട്ടെ...

    വിമര്‍ശനങ്ങളെ, വിമര്‍ശിക്കുന്നവരെ ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം എന്ന് പറഞ്ഞു കൊണ്ട് തന്നെ പറയട്ടെ, ചന്തു മാഷിന്റെ എന്റെ കഥയെ കുറിച്ചുള്ള പരാമര്‍ശത്തിലെ "ബിയർ കുപ്പിയും ഗ്ളാസ്സുകളും ഈ കഥയിലാകെ നിരന്ന് കിടക്കുന്നു" എന്ന വാചകം എന്നെ നിരാശപ്പെടുത്തി.
    ടി വാചകം ഒരു വിമര്‍ശനാത്മക വാചകമല്ല മറിച്ച് കഥയെ ഇരിപ്പിടത്തിലെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ആദ്യ വാചകമാണ്. എന്നാല്‍ ഇത് തീര്‍ത്തും നെഗറ്റീവ് ആയിട്ടുള്ള ഒരു വാചകമായിട്ടാണ് എനിക്ക് തോന്നുന്നത്. "പുഴയും കൊച്ചരുവികളും അല്ലെങ്കില്‍ മുത്തും പവിഴങ്ങളും ഈ കഥയിലാകെ നിരന്ന് കിടക്കുന്നു" എന്ന് പറയുന്ന പോലല്ലല്ലോ ബിയര്‍ കുപ്പികള്‍ നിരന്നു കിടക്കുന്നു എന്ന പറച്ചില്‍....
    ഈ പോസ്റ്റ് വായിക്കുന്ന വായനക്കാരില്‍, എന്റെ കഥ വായിച്ചിട്ടില്ലാത്തവരിലേക്ക് ടി വാചകം ചില മുന്‍വിധികള്‍ ഉണ്ടാക്കിയേക്കും.

    മാത്രവുമല്ല, മാഷ്‌ എഴുതിയ ടി വാചകത്തില്‍ പോലും ഒരു തെറ്റുണ്ട്. "ബിയർ കുപ്പിയും ഗ്ളാസ്സുകളും" എന്നല്ല "ബിയർ കുപ്പികളും ഗ്ലാസ്സും" എന്നാണു വേണ്ടത്, ദിവസവും ബിയര്‍ കുടിക്കുമ്പോള്‍ കുപ്പികളുടെ എണ്ണം കൂടുമെങ്കിലും ഗ്ലാസ്സിന്റെ എണ്ണം കൂടില്ലല്ലോ....ഗ്ലാസ് ഒന്നോ രണ്ടോ മറ്റോ കാണുകയുള്ളൂ...ഈ കഥയുടെ ഒരു അഭിവാജ്യ ഘടകമാണ് ഈ ബിയര്‍ കുപ്പികള്‍, അവയില്ലെങ്കില്‍ ഈ കഥയില്ല. ഇതിലെ കഥാപാത്രങ്ങള്‍ പിറവിയെടുക്കാനും കാരണം മാഷ്‌ പറഞ്ഞ ബിയര്‍കുപ്പികള്‍ തന്നെ.

    കഥ അവലോകനം എന്നാല്‍ അതിലെ നല്ലതും പോരായ്മകളും തമ്മിലുള്ള ഒരു തരം വേര്‍തിരിക്കലാണ്... എഴുതുന്ന ആള്‍ തനിക്കു ലഭിച്ച വായനാനുഭവത്തില്‍ നിന്നും കഥയെ കുറിച്ചുള്ള പഠനത്തില്‍ നിന്നും അവയെ വേര്‍തിരിച്ചെടുക്കുന്നു.
    ഒരു നല്ല അവലോകനത്തില്‍ ആദ്യം കഥയെ കുറിച്ച് ഒരു നല്ലകാര്യം എങ്കിലും പറഞ്ഞ ശേഷം - ഒരു കഥ അവലോകനത്തിന് വിധയമാക്കണമെങ്കില്‍ എന്തെങ്കിലും ഗുണം ഉണ്ടാകും എന്ന നിഗമനത്തില്‍ - അതിന്റെ എല്ലാവിധ പോരായ്മകളിലെക്കും വിരല്‍ ചൂണ്ടുന്നതായിരിക്കില്ലേ ഉചിതം?

    ഈ കഥാ പാത്രങ്ങൾ രചയിതാവിനെ എന്നല്ലാ വായനക്കാരേയും ഒരു വിധത്തിലും സ്പർശിക്കുന്നില്ലാ എന്ന് അങ്ങ് പറഞ്ഞല്ലോ. വായനക്കാരെ സ്പർശിക്കുന്നില്ലാ എന്ന് പറയാം പക്ഷെ രചയിതാവിനെ സ്പര്‍ശിക്കുന്നില്ല എന്ന് എങ്ങനെയാണ് മറ്റൊരാള്‍ക്ക് പറയുവാന്‍ കഴിയുക?

    കഥാപാത്രങ്ങളുടെ ‘കരുത്തില്ലായ്മ’ എന്ന മാഷിന്റെ വാക്കുകള്‍ ഒരു വായനക്കാരന്റെ അഭിപ്രായമായി തുറന്നു സ്വീകരിക്കുന്നു. അടുത്ത കഥയില്‍ മെച്ചപ്പെടുത്തുവാന്‍ പരമാവധി ശ്രമിക്കാം. എന്ത് കൊണ്ടായിരിക്കാം ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് കരുത്ത് കുറഞ്ഞു പോയതെന്നാണ് അങ്ങ് കരുതുന്നത് ? അറിയുന്ന പക്ഷം അടുത്ത കഥയില്‍ എനിക്കത് ശ്രദ്ധിക്കാന്‍ സാധിക്കും.

    പ്രിയ സുഹൃത്ത്‌ പൊട്ടന്റെയും സന്ദീപിന്റെയും അഭിപ്രായങ്ങളില്‍ നിന്നും എനിക്കറിയാന്‍ പാടില്ലാത്ത പലകാര്യങ്ങളും മനസിലാക്കാന്‍ സാധിച്ചു എന്നതും നന്ദിയോടെ സ്മരിക്കുന്നു...

    വാല്‍ക്കഷണം: എന്റെ കഥയുടെ പേരില്‍ ഇവിടെ ഉണ്ടായ ഈ തല്ലു കൂടല്‍ കണ്ടു ഞാന്‍ പെരുത്ത്‌ സന്തോഷത്തിലാണ്. നാല് പേര്‍ ആദ്യമായി എന്റെ കഥ ചര്‍ച്ച ചെയ്തല്ലോ എന്ന സന്തോഷം...വായനക്കാര്‍ക്ക് ഇന്നത്തെ ബിയര്‍ എന്റെ വക...പക്ഷേങ്കില് ഇബടെ ബരണം, നമ്മ ബാന്ഗ്ലൂരില്...അപ്പോള്‍ പറഞ്ഞ പോലെ...എല്ലാവര്ക്കും എന്റെ ഹൃദയം തുറന്ന നന്ദി....

    ReplyDelete
  34. എന്റെ കഥയെ കുറിച്ചും അതിനെ കുറിച്ചുള്ള ചന്തു മാഷിന്റെ പരാമര്‍ശത്തെയും ചൊല്ലിയുള്ള ചര്‍ച്ചകളും യഥാസമയം കണ്ടിരുന്നു.
    എന്തെങ്കിലും അഭിപ്രായം പറയണം എന്നാഗ്രഹിച്ചതല്ല.....പക്ഷെ...
    ഇരിപ്പിടത്തില്‍ എന്റെ കഥ ഉള്‍പ്പെടുത്തിയതിന് ആദ്യമേ ചന്തു മാഷിനോട് നന്ദി പറയട്ടെ...

    വിമര്‍ശനങ്ങളെ, വിമര്‍ശിക്കുന്നവരെ ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം എന്ന് പറഞ്ഞു കൊണ്ട് തന്നെ പറയട്ടെ, ചന്തു മാഷിന്റെ എന്റെ കഥയെ കുറിച്ചുള്ള പരാമര്‍ശത്തിലെ "ബിയർ കുപ്പിയും ഗ്ളാസ്സുകളും ഈ കഥയിലാകെ നിരന്ന് കിടക്കുന്നു" എന്ന വാചകം എന്നെ നിരാശപ്പെടുത്തി.
    ടി വാചകം ഒരു വിമര്‍ശനാത്മക വാചകമല്ല മറിച്ച് കഥയെ ഇരിപ്പിടത്തിലെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ആദ്യ വാചകമാണ്. എന്നാല്‍ ഇത് തീര്‍ത്തും നെഗറ്റീവ് ആയിട്ടുള്ള ഒരു വാചകമായിട്ടാണ് എനിക്ക് തോന്നുന്നത്. "പുഴയും കൊച്ചരുവികളും അല്ലെങ്കില്‍ മുത്തും പവിഴങ്ങളും ഈ കഥയിലാകെ നിരന്ന് കിടക്കുന്നു" എന്ന് പറയുന്ന പോലല്ലല്ലോ ബിയര്‍ കുപ്പികള്‍ നിരന്നു കിടക്കുന്നു എന്ന പറച്ചില്‍....
    ഈ പോസ്റ്റ് വായിക്കുന്ന വായനക്കാരില്‍, എന്റെ കഥ വായിച്ചിട്ടില്ലാത്തവരിലേക്ക് ടി വാചകം ചില മുന്‍വിധികള്‍ ഉണ്ടാക്കിയേക്കും.

    മാത്രവുമല്ല, മാഷ്‌ എഴുതിയ ടി വാചകത്തില്‍ പോലും ഒരു തെറ്റുണ്ട്. "ബിയർ കുപ്പിയും ഗ്ളാസ്സുകളും" എന്നല്ല "ബിയർ കുപ്പികളും ഗ്ലാസ്സും" എന്നാണു വേണ്ടത്, ദിവസവും ബിയര്‍ കുടിക്കുമ്പോള്‍ കുപ്പികളുടെ എണ്ണം കൂടുമെങ്കിലും ഗ്ലാസ്സിന്റെ എണ്ണം കൂടില്ലല്ലോ....ഗ്ലാസ് ഒന്നോ രണ്ടോ മറ്റോ കാണുകയുള്ളൂ...ഈ കഥയുടെ ഒരു അഭിവാജ്യ ഘടകമാണ് ഈ ബിയര്‍ കുപ്പികള്‍, അവയില്ലെങ്കില്‍ ഈ കഥയില്ല. ഇതിലെ കഥാപാത്രങ്ങള്‍ പിറവിയെടുക്കാനും കാരണം മാഷ്‌ പറഞ്ഞ ബിയര്‍കുപ്പികള്‍ തന്നെ.

    കഥ അവലോകനം എന്നാല്‍ അതിലെ നല്ലതും പോരായ്മകളും തമ്മിലുള്ള ഒരു തരം വേര്‍തിരിക്കലാണ്... എഴുതുന്ന ആള്‍ തനിക്കു ലഭിച്ച വായനാനുഭവത്തില്‍ നിന്നും കഥയെ കുറിച്ചുള്ള പഠനത്തില്‍ നിന്നും അവയെ വേര്‍തിരിച്ചെടുക്കുന്നു.
    ഒരു നല്ല അവലോകനത്തില്‍ ആദ്യം കഥയെ കുറിച്ച് ഒരു നല്ലകാര്യം എങ്കിലും പറഞ്ഞ ശേഷം - ഒരു കഥ അവലോകനത്തിന് വിധയമാക്കണമെങ്കില്‍ എന്തെങ്കിലും ഗുണം ഉണ്ടാകും എന്ന നിഗമനത്തില്‍ - അതിന്റെ എല്ലാവിധ പോരായ്മകളിലെക്കും വിരല്‍ ചൂണ്ടുന്നതായിരിക്കില്ലേ ഉചിതം?

    ഈ കഥാ പാത്രങ്ങൾ രചയിതാവിനെ എന്നല്ലാ വായനക്കാരേയും ഒരു വിധത്തിലും സ്പർശിക്കുന്നില്ലാ എന്ന് അങ്ങ് പറഞ്ഞല്ലോ. വായനക്കാരെ സ്പർശിക്കുന്നില്ലാ എന്ന് പറയാം പക്ഷെ രചയിതാവിനെ സ്പര്‍ശിക്കുന്നില്ല എന്ന് എങ്ങനെയാണ് മറ്റൊരാള്‍ക്ക് പറയുവാന്‍ കഴിയുക?

    കഥാപാത്രങ്ങളുടെ ‘കരുത്തില്ലായ്മ’ എന്ന മാഷിന്റെ വാക്കുകള്‍ ഒരു വായനക്കാരന്റെ അഭിപ്രായമായി തുറന്നു സ്വീകരിക്കുന്നു. അടുത്ത കഥയില്‍ മെച്ചപ്പെടുത്തുവാന്‍ പരമാവധി ശ്രമിക്കാം. എന്ത് കൊണ്ടായിരിക്കാം ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് കരുത്ത് കുറഞ്ഞു പോയതെന്നാണ് അങ്ങ് കരുതുന്നത് ? അറിയുന്ന പക്ഷം അടുത്ത കഥയില്‍ എനിക്കത് ശ്രദ്ധിക്കാന്‍ സാധിക്കും.

    പ്രിയ സുഹൃത്ത്‌ പൊട്ടന്റെയും സന്ദീപിന്റെയും അഭിപ്രായങ്ങളില്‍ നിന്നും എനിക്കറിയാന്‍ പാടില്ലാത്ത പലകാര്യങ്ങളും മനസിലാക്കാന്‍ സാധിച്ചു എന്നതും നന്ദിയോടെ സ്മരിക്കുന്നു...

    വാല്‍ക്കഷണം: എന്റെ കഥയുടെ പേരില്‍ ഇവിടെ ഉണ്ടായ ഈ തല്ലു കൂടല്‍ കണ്ടു ഞാന്‍ പെരുത്ത്‌ സന്തോഷത്തിലാണ്. നാല് പേര്‍ ആദ്യമായി എന്റെ കഥ ചര്‍ച്ച ചെയ്തല്ലോ എന്ന സന്തോഷം...വായനക്കാര്‍ക്ക് ഇന്നത്തെ ബിയര്‍ എന്റെ വക...പക്ഷേങ്കില് ഇബടെ ബരണം, നമ്മ ബാന്ഗ്ലൂരില്...അപ്പോള്‍ പറഞ്ഞ പോലെ...എല്ലാവര്ക്കും എന്റെ ഹൃദയം തുറന്ന നന്ദി....

    ReplyDelete
    Replies
    1. ബഹുമാനപ്പെട്ട മഹേഷ് വിജയൻ….ഞാൻ താങ്കളുടെ “ മറുകരയിലെ കാറ്റ്” എന്നകഥ യെക്കുറിച്ച് ഇവിടെ അവലോകനം നടത്തിയതിൽ താങ്കൾക്ക് വേദനയുണ്ടായെങ്കിൽ സദയം ക്ഷമ ചോദിക്കുന്നൂ.. താങ്കൾ നല്ലൊരു കഥാകാരനാണ്...അതു പലതവണ തെളിയിച്ചിട്ടുമുണ്ട്.പ്രസ്തുത കഥ വായിച്ചപ്പോൾ എന്നിലുണ്ടായ ചിന്തയാണു ഞാനിവിടെ കുറിച്ചത്…വ്യക്തിപരമായിആരോടും വിരോധം ഇല്ലാത്തവനാണു ഞാനും ഇരിപ്പിടവും..നല്ല കഥയായത് കൊണ്ട്തന്നെയാണ് ഞാൻ അതിനെ അവലോകനത്തിൽ ഉൾപ്പെടുത്തിയതും....കഥയിലും ജീവിതത്തിലും മദ്യപാനം അത്ര ആരോഗ്യകരമായ ഒന്നാല്ലാത്ത എന്ന ചിന്തയിലാണ് കഥയിലുടനീളം ചിതറിക്കിടക്കുന്ന ബിയർകുപ്പികളെപ്പറ്റി ഞാൻ പരാമർശിച്ചത്...അത് ഒരു സിംബലായിട്ടാണു താങ്കൾ പ്രയോഗിച്ചതെന്നും ഞാൻ മനസ്സിലാക്കുന്നു .( മാത്രവുമല്ലാ അതു പലതവണ ആവർത്തിക്കുകയും ചെയ്യുന്നൂ..ഇവിടെ താങ്ങളുടെ കഥയിലെ നായകനായ’ഞാൻ’ വായനക്കരുടെ മുമ്പിലെത്തുമ്പോൾ ‘ഞാൻ’ വായനക്കാരനാകുന്നു. (ഇവിടെ ആ കഥാ പാത്രത്തിന് പ്രത്യേകം പേർ കൊടുക്കാത്ത സ്ഥിതിക്ക്) ഇവിടെ ഞാനും കന്യാസ്ത്രീയും യതൊരു വിധ ബന്ധവുമില്ലാ....’ഞാൻ’ എന്ന എന്റെ കണ്ണിൽ അവൾ എല്ലാ ദിവസവും ഉറങ്ങുന്നതിനു മുന്പ് കൃത്യമായി ജാലക വാതില്ക്കണല്‍ വന്നു പുറത്തേക്കും നോക്കി നില്ക്കുൊന്നത് മാത്രം കാണുന്നു......( ഇവിടെ കഥാ നായകന് കന്യാസ്ത്രീയെ ഒരു സിംബൽ ആക്കാനുള്ള കാരണങ്ങൾ ഒന്നും പറഞ്ഞിട്ടുമില്ലാ.)..എന്നിട്ട് കഥാകാരൻ മറ്റൊരിടത്ത് ഇങ്ങനെ പറയുന്നൂ.. ‘കാപട്യം നിഴലിച്ച നഗരത്തില്‍ മറ്റാരേക്കാളും ഒരു ആത്മബന്ധം എനിക്ക് തോന്നിയിട്ടുള്ളത് രണ്ടു പേരോടാണ്. അയാളോടും പിന്നെ പേരറിയാത്ത രൂപമറിയാത്ത ആ കന്യാസ്ത്രീയോടും’ നായിഡുഅണ്ണൻ അയ്യാളുടെ ജീവിതത്തിൽ കടന്ന് വന്ന വ്യക്തിയാണു...ആ ബ്ന്ധത്ത്ക്കുറിച്ച് കഥാകാരൻ പലയിടത്തും വ്യക്തമായി പ്രതിപാദിക്കുന്നുമുണ്ട്...പക്ഷേ കന്യാസ്ത്രീയോ...? ഇവിടെയാണു ഞാൻ അവലോകനത്തിൽ പറഞ്ഞ കഥാപാത്രങ്ങളുടെ ഘടനയിലെ അപര്യാപ്തത.... അനിയാ ഞാൻ താങ്കളൂടെ ആഖ്യാന പാടവത്തെ ഒരിക്കലും മോശമെന്ന് പറഞ്ഞിട്ടില്ലാ...മറിച്ച്..... “മഹേഷ് വിജയന് ഇതിലും നന്നായി എഴുതാൻ കഴിയും എന്നാണു എന്റെ വിശ്വാസം പിന്നെന്തേ ഇങ്ങനെ?” എന്നേ ചോദിച്ചുള്ളൂ...അത് അത്ർ വലിയ തെറ്റാണെങ്കിൽ ഒരു വാക്ക് മാത്രം......ക്ഷമിക്കുക... അറിവില്ലാത്തവനോട്, കാരണം എനിക്ക് ആരേയും വേദനിപ്പിക്കുന്നത് ഇഷ്ടമല്ല...

      Delete
    2. എന്റെ കഥയെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ എനിക്കൊന്നും പറയാനില്ല , ഒരിക്കല്‍ എഴുതി കഴിഞ്ഞാല്‍ അത് വായനക്കാരന്റെതാണ്....
      എന്റെ പ്രതിഷേധം ഒരു കാര്യത്തില്‍ മാത്രമാണ്, 'ബിയർ കുപ്പിയും ഗ്ളാസ്സുകളും ഈ കഥയിലാകെ നിരന്ന് കിടക്കുന്നു' എന്ന അവലോകനത്തിലെ ആദ്യ വാചകത്തെ കുറിച്ച് മാത്രം....

      താങ്കള്‍ ഇപ്പോള്‍ പറഞ്ഞു...
      "കഥയിലും ജീവിതത്തിലും മദ്യപാനം അത്ര ആരോഗ്യകരമായ ഒന്നാല്ലാത്ത എന്ന ചിന്തയിലാണ് കഥയിലുടനീളം ചിതറിക്കിടക്കുന്ന ബിയർകുപ്പികളെപ്പറ്റി ഞാൻ പരാമർശിച്ചത്"
      മറ്റൊരു രീതിയില്‍ ഇതേ ചിന്തയിലൂടെ തന്നെയല്ലേ, ഒരു പരിധി വരെ ഈ കഥയും സഞ്ചരിക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത്. അല്ലാതെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ആണെന്ന് തോന്നുന്നില്ല. ഉദാ: "പക്ഷെ എന്റെ ധൂര്ത്തിനെ ഓര്‍ത്തു എനിക്ക് സ്വയം അവജ്ഞ തോന്നുകയാണ് ചെയ്തത്." എന്ന ആ സാഹചര്യം ശ്രദ്ധിക്കൂ. മറിച്ചാണെങ്കില്‍ ഈ കഥയില്‍ ഞാന്‍ പരാജപ്പെട്ടു എന്ന് നിസ്സംശയം പറയാം..

      രമേശേട്ടന്‍ ഈ കഥയ്ക്ക്‌ ഇട്ട കമന്റില്‍ പറഞ്ഞ പോലെ, "എന്തായാലും നന്മ ഉണ്ടാകണം ,,ദുഃഖങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങളോട്‌ ഉള്ള പ്രതിഷേധം ഒക്കെ ഈ കഥയില്‍ ഉണ്ട്..". അദ്ദേഹം പറഞ്ഞത് ശരിയാണെങ്കില്‍, മറ്റ് എത്ര പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടിയും, മാഷുടെ ആദ്യ വാചകം സദുദ്ദേശത്തോടെയുള്ള ഈ കഥയെ കുറിച്ച് വായനക്കാര്‍ക്ക് നല്‍കിയതു ഒരു നെഗട്ടീവ് ഇമ്പ്രെഷന്‍ ആണ് എന്നതിലാണ് എന്റെ പരാതി.

      പിന്നെ, ഈ കഥാപാത്രങ്ങള്‍ എഴുത്തുകാരനെ സ്വാധീനിച്ചില്ല എന്ന് പറഞ്ഞതിനെ കുറിച്ച്..അങ്ങനെ എങ്കില്‍ ഒരു ദിവസം പോലും വിടാതെ ദിവസവും ഒന്നും രണ്ടും ബിയര്‍ അടിച്ചു കൊണ്ടിരുന്ന ഞാന്‍ ഈ കഥ എഴുതിയ ശേഷം ആഴ്ചയില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് എന്ന നിലയില്‍ കുറയ്ക്കുമായിരുന്നോ ? :-) എന്ന് വെച്ചാല്‍ എന്റെ ഒരു കഥാപാത്രം മൂലം ഞാന്‍ ലേശം നന്നായെന്നു... :-)

      ചന്തു മാഷേ, ഈ പറഞ്ഞതൊന്നും താങ്കള്‍ വ്യക്തിപരമായി എടുക്കില്ല എന്ന വിശ്വാസത്തോടെ...............

      Delete
  35. രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞാല്‍ കമന്റ് ഡിലീറ്റ് ചെയ്യും അല്ലെ?
    അവിടുന്ന് ഡിലീറ്റ് ചെയ്ത എന്റെ കമന്റിന്റെ അന്ത്യകൂദാശയില്‍ ഏവരേയും ക്ഷണിക്കുന്നു....

    കഷ്ടം, ഇരിപ്പിടത്തിനും ഈ ഗതി വന്നല്ലോ....
    ഏതായാലും ഇനി ഞാന്‍ എത്ര നല്ല കഥയെഴുതിയാലും അത് ഇരിപ്പിടത്തില്‍ വരില്ലായിരിക്കും അല്ലേ...

    ക്ഷമിക്കൂ സുഹൃത്തേ, എല്ലാം എന്റെ തെറ്റാണ്, എന്റ മാത്രം തെറ്റ്....

    ReplyDelete
  36. ചന്തുവേട്ടാ ഈയുള്ളവന്റെ ആ കുഞ്ഞു കവിതയും താങ്കള്‍ ഇരിപ്പിടത്തില്‍ പരാമര്‍ശിച്ചതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു ഒപ്പം അതിനുള്ള നന്ദിയും അറിയിക്കുന്നു.

    ReplyDelete
  37. പുതിയ ലക്കം ഇരിപ്പിടത്തിലെത്താന്‍, അല്‍പ്പം തിരക്കിലായതിനാല്‍ വളരെ വൈകി.
    അപ്പോഴല്ലേ പതിവില്ലാത്തൊരു വാഗ്വേദം ഇവിടെ നടക്കുന്നത് കണ്ടത്.
    വാഗ്വാദം കഥാ രചനയോടുള്ള ബന്ധത്തില്‍ നല്ലത് തന്നെ, പക്ഷെ ഇതിവിടെ
    അല്പം (വാക്കുകള്‍) അതിരുകടന്നു പോയില്ലേ എന്നൊരു തോന്നല്‍,
    ഇരിപ്പിടത്തിന്റെ ഉദ്യേശ്യവും ലക്ഷ്യവും അതല്ലല്ലോ!
    ഏതായാലും ഇത്തരം വാഗ്വാദങ്ങള്‍ നമ്മെ ഒരിടത്തും
    കൊണ്ടെത്തിക്കില്ലാ എന്നാണ് എനിക്കു തോന്നുന്നത്, എഴുത്തുകാര്‍, ഒപ്പം വിമര്‍ശകരും
    കുറേക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്!
    കഥയെ വിമര്‍ശന ബുദ്ധിയോടു കാണുന്ന വിമര്‍ശകര്‍, ആ വിമര്‍ശനത്തെ അതിലും
    വിമര്‍ശന ബുദ്ധിയോടെ കാണുന്ന മറ്റു ചിലര്‍ (വായനക്കാരും, ഒപ്പം എഴുത്തുകാരും)
    പലരും പലവിധത്തില്‍ വീക്ഷിക്കുന്നതിനാല്‍ അഭിപ്രായവും വ്യത്യസ്ഥാമാകുമല്ലോ
    പല ദൃഷ്ടികോണത്തിലൂടെയായിരിക്കും അവര്‍ അവയെ വീക്ഷിക്കുക. അപ്പോള്‍
    അവരുടെ വീക്ഷണത്തെ അതങ്ങനെയല്ല ഇങ്ങനെയാണെന്ന്ന്നും മറ്റും
    പറയുന്നതിലും വലിയ അര്‍ദ്ധമില്ലല്ലോ! അത്തരം വിമര്‍ശനങ്ങളെ
    വിമര്‍ശന ബുദ്ധിയോടു തന്നെ ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുക. അതല്ലേ നല്ലത്?
    പിന്നെ, കൃഷ്ണന്‍ നായരുടെ ശൈലി, അതെപ്പറ്റി പറയാതിരിക്കുന്നതല്ലേ നല്ലത്!
    ഒരുകാലത്ത് താന്‍ മലയാള നാട്ടില്‍ സ്ഥിരമായി എഴുതിയത് വായിച്ചിരുന്ന ഒരാളാണ് ഞാന്‍
    മിക്കപ്പോഴും അല്ല, എപ്പോഴും പാശ്ചാത്യ കൃതികളെ താരതമ്യപ്പെടുത്തിയുള്ള ഒരു വിമര്‍ശനമാണ്‌
    തന്റെ വിമര്‍ശന സാഹിത്യത്തില്‍ കാണുവാന്‍ കഴിയുന്നത്‌ ഇത് വായിക്കുന്ന ഒരാള്‍ക്ക്‌
    തന്റെ വിശാലമായ വായനയുടെ ആ മഹാ സമുദ്രത്തെ വായനക്കാരെ ഒന്ന് ധരിപ്പിക്കാനാണോ
    ഈ വേവലാതി തന്റെ വാക്കുകളില്‍ കാണിക്കുന്നതെന്നെ തോന്നൂ!
    അത്ര വലിയ വായന വിസ്തൃതി ഇല്ലാത്ത സാധാരണ വായനക്കാരന്‍ ഇത് കണ്ടു സത്യത്തില്‍
    ഞട്ടിപ്പോകും! ഹെന്റമ്മോ! എന്തൊരു വായനക്കാരന്‍, അത്തരം ഒരു ശ്രമം കൃതിയെ വിമര്‍ശിക്കുന്നവര്‍
    കൈക്കൊള്ളാതിരിക്കുന്നതും നല്ലത് തന്നെ.
    ഇര്പ്പിടതിനും അണിയറ ശില്‍പ്പികള്‍ക്കും അവര്‍ നടത്തുന്ന ഈ യെജ്ജ്നത്തില്‍ എല്ലാ ആശംസകളും
    ഭാവുകങ്ങളും നേരുന്നു.
    ബ്ലോഗുലകത്തില്‍ ഒരു കന്നിക്കാരന്‍ മാത്രമായ
    എന്റെ വാകുകളില്‍ അര്രും പിടിച്ചു തൂങ്ങില്ലന്നു തോന്നുന്നു
    ചിരിയോ ചിരി! :-)

    ReplyDelete
  38. പ്രിയരേ ..
    ചര്‍ച്ചകള്‍ ആരോഗ്യകരമായി നീങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നു ..അവലോകനം എഴുതുന്നവരും അതിന്മേല്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നവരും കൃതികളുടെ മേന്മെയെ ശ്ലാഖിക്കുന്നത് പോലെ വിമര്‍ശിക്കുകയും ചെയ്യുന്നത് സ്വാഭാവികം ..പക്ഷെ ആ തലം വിട്ടു ചര്‍ച്ചകള്‍ ബാലിശമായി നീങ്ങി പരസ്പരം മാനഹാനി ഉണ്ടാക്കുന്നിടത്ത് സര്‍ഗ്ഗാത്മകത കൈമോശം വരികയും
    മനസ്സില്‍ കാലുഷ്യം ഉണ്ടാവുകയും ചെയ്യും..അങ്ങിനെ വരാനിടയായതിനാലാണ് ഇപ്പോള്‍ ഇടപെടുന്നത് .പരസ്പര ബഹുമാനം സൂക്ഷിക്കാത്ത വിധം വ്യക്തിഹത്യ ഉണ്ടെന്നു തോന്നിയ അഭിപ്രായങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.അത് കമന്റു എഴുതിയവരോടുള്ള യാതൊരു വിധ വിരോധം കൊണ്ടല്ല മറിച്ച് ആ കമന്റുകള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തിഹത്യാ സ്വഭാവത്തെയാണ്‌ കമന്റ് നീക്കം ചെയ്തുകൊണ്ട് എതിര്‍ക്കുന്നത് . വിമര്‍ശനങ്ങള്‍ ആയാല്‍ പോലും അത് പ്രകടിപ്പിക്കാന്‍ അന്തസ്സുള്ള ഭാഷയും സംസ്കാരവും വേണം എന്ന് ഓര്‍മ്മപ്പെടുത്താന്‍ കൂടി ഈ സ്വാതന്ത്ര്യം വിനിയോഗിക്കുന്നു ...കാമ്പുള്ള വിമര്‍ശങ്ങള്‍ സ്വാഗതം ചെയ്യുന്നു ...എഡിറ്റര്‍

    ReplyDelete
  39. എന്നെക്കുറിച്ച് വീണ്ടും ഇരിപ്പിടത്തില്‍ കണ്ടതില്‍ വളരെ സന്തോഷം , ചന്തു അങ്കിളിനും രമേശേട്ടനും ഒരായിരം നന്ദി.എക്സാം ആയിരുന്നതുകൊണ്ട് ഇവിടെയൊന്നും വരാരില്ലായിരുന്നു അതോണ്ടാണ് കാണാന്‍ വൈകിയത് .

    ReplyDelete
  40. ബ്ലോഗർ കണ്ണന്റെ ബ്ലോഗിൽ ഒരു ആത്മഹത്യാകുറിപ്പ് :O
    is that true?
    ആത്മഹത്യാകുറിപ്പ്

    ReplyDelete