സത്യത്തില്‍ മറ്റു ചില ദൌത്യങ്ങളുമായാണ് ഇരിപ്പിടം എന്ന ഈ ബ്ലോഗിന് തുടക്കം കുറിച്ചത് .അതിനിടയില്‍ യാദൃശ്ചികമായി ബ്ലോഗര്‍ മാര്‍ക്കു ചില ഞുണ്ക്കു വിദ്യകള്‍ പകര്‍ന്നു നല്‍കാനുള്ള അവസരവും ഈ ബ്ലോഗുലകത്തില്‍
നിന്നു വീണു കിട്ടി .അതിനു ബ്ലോഗനാര്‍ കാവില്‍ അമ്മയോടും ബ്ലോഗുല മാതാവിനോടും നന്ദി പറയുന്നു .
ചില സുഹൃത്തുക്കള്‍ ആറ്റു നോറ്റു ണ്ടാക്കുന്ന ബ്ലോഗുകളില്‍ അനുയായികളെ (followers =ആരാധകര്‍ എന്ന് സ്വയം പുകഴ്ത്തി പറയാം ) ചേര്‍ക്കാന്‍ പാടു പെടുന്നത് കണ്ടു ഉണ്ടായ മന:ക്ലേശം കൊണ്ടാണ് ഈ പോസ്റ്റിനു തുനിയുന്നത്.തുടക്കത്തില്‍ ഞാനും ഈ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.ബ്ലോഗിങ് സഹായിയായ ആദ്യാക്ഷരിയൊക്കെ
കാണാതെ പഠിച്ചിട്ടും പരിഹരിക്കാതെ കിടന്നു എന്‍റെ അനുയായി പ്രശ്നം .ബ്ലോഗറില്‍ അനുയായി ഗാഡ്ജെറ്റ് തപ്പുമ്പോ ളൊക്കെ പരീക്ഷണാത്മകം എന്നോ experimental എന്നോ പറഞ്ഞു ബ്ലോഗര്‍ ആശാന്‍ നമ്മളെ വട്ടം ചുറ്റിക്കുകയാവും.
അങ്ങനെ വിഷമിച്ചിരിക്കുന്നവരെ നിങ്ങള്‍ ഉണര്ന്നെനീക്കുവിന്‍ ഇതാ GOOGLE FRIEND CONNECT നിങ്ങളുടെ സഹായത്തിനു എത്തിയിരിക്കുന്നു .
എങ്ങനെയെന്നല്ലെ ? വളരെ എളുപ്പം . ആദ്യം ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനില്‍ google friend connect തിരഞ്ഞു തുറന്നു വരുന്ന പേജില്‍ നിങ്ങളുടെ G mail അക്കൌണ്ട് ഉപയോഗിച്ച് പ്രവേശിക്കുക .അപ്പോള്‍ ഇടതു വശത്ത് നിങ്ങളുടെ ബ്ലോഗുകളുടെ പേരും അതിനു വലതു ഭാഗത്തായി ആദ്യം തന്നെ അംഗങ്ങള്‍ ഗാഡ് ജെറ്റ് ചേര്‍ക്കുക എന്ന് മലയാളത്തിലോ
ADD FOLLOWER GADJET എന്ന് ഇന്ഗ്ലിഷിലോ കാണാം .അവിടെ ക്ലിക്ക് ചെയ്‌താല്‍ ബ്ലോഗില്‍ ഫോളോവര്‍ ഗാഡ് ജെറ്റ് ചേര്‍ക്കാന്‍ വേണ്ട ചില നിര്‍ദേശങ്ങള്‍ നിങ്ങള്ക്കു ലഭിക്കും.അവിടെ പൂര്‍ത്തീകരിക്കേണ്ട ചുമതലകള്‍ ഭംഗി യാക്കിയാല്‍ ഉടന്‍ അവിടെ നിന്നു തന്നെ ഗാഡ്ജെറ്റിനുള്ള കോഡു ലഭിക്കും.അത് കോപ്പി ചെയ്തു നേരെ ബ്ലോഗിലെ ഡാഷ് ബോര്‍ഡില്‍ വന്നു ഡിസൈന്‍ പേജു ക്ലിക്ക് ചെയ്യുക.അത് തുറന്നാല്‍ Add a gadjet (ഒരു ഗാഡ്ജെറ്റ് ചേര്‍ക്കുക ) എന്ന ഓപ്ഷന്‍ വരും .അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ ജാവ ഹോട്ട് മെയില്‍ (+HTML /JAWASCRIPT +) ഭാഗത്ത് വീണ്ടും ക്ലിക്കുക .അപ്പോള്‍ വീണ്ടും ഒരു ബോക്സ് തുറന്നു വരും .അവിടെ വിസ്താരം കൂടിയ ഭാഗത്ത് നേരത്തെ കോപ്പി ചെയ്ത ഗാഡ് ജെറ്റ് കോഡു പേസ്റ്റ് ചെയ്യുക .ബോക്സിനു മുകളില്‍ ഉള്ള നീണ്ട കോളത്തില്‍ ഫോളോവര്‍ എന്നോ ,അനുയായികള്‍ എന്നോ ,കൂട്ടുകാര്‍ എന്നോ തലക്കെട്ടും കൊടുക്കാം .ഇനി ഇത് സേവ് ചെയ്തതിനു ശേഷം ബ്ലോഗു
ഒന്ന് ഓപ്പന്‍ ചെയ്തു നോക്ക് ..ഒരു പോലീസ് കാരനെ സഹായത്തിനു വിളിക്കാന്‍ മറക്കണ്ട .ക്യു നില്‍ക്കുന്ന ആരാധകര്‍ ബഹളമുണ്ടാക്കാതിരിക്കാന്‍ ഒരു മുന്കരുതലിനാ...::))
remeshjournalist@gmail.com
പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59
Monday, November 15, 2010
Saturday, November 13, 2010
ബ്ലോഗര്‍മാര്‍ അറിയാന്‍
ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ ക്ക് മറുപടി എഴുതി പോസ്റ്റു ചെയ്യുന്നതിനിടയില്‍ സെര്‍വര്‍ പ്രോബ്ലം മൂലമോ നമ്മുടെ അശ്രദ്ധ കൊണ്ടോ ഒരേ കമന്റു ഒന്നില്‍ അധികം പ്രാവശ്യം പ്രത്യക്ഷപ്പെടാറുണ്ട് .
ഇങ്ങനെ സംഭവിക്കുമ്പോള്‍ സാധാരണ യായി ആവശ്യം ഉള്ള കമന്റു ഒഴികെ ബാക്കിയുള്ളവ കമെന്റ് ബോക്സ് നു സമീപം തന്നെ ഡിലീറ്റ് ചെയ്യുകയാണ് കൂടുതല്‍ പേരും ചെയ്യാറുള്ളത് . ഇങ്ങനെ കമന്റു ഡിലീറ്റ് ചെയ്യുമ്പോള്‍ അഭിപ്രായം മാഞ്ഞു പകരം This comment deleted by the auther എന്നോ "ഈ അഭിപ്രായം രചയിതാവിനാല്‍ ഇല്ലാതാക്കി " എന്നോ വരും .അഭിപ്രായം ഇല്ലാതായെങ്കിലും പകരം വരുന്ന ഈ കുണ്ടാമണ്ടിയും അഭിപ്രായങ്ങളുടെ എണ്ണത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. അതായത് ഇല്ലാത്ത അഭിപ്രായം കൂടി ഉള്ളതായി കണക്കാക്ക പ്പെടുന്നു .
ചിലരെ സംബന്ധിച്ച് കമന്റുകളുടെ എണ്ണം പെരുപ്പിച്ചു സ്വയം സമാധാനിക്കാന്‍ ഇത് ചെറിയ സഹായം ചെയ്യുന്നുണ്ടെങ്കിലും ബഹു ഭൂരിപക്ഷം ബ്ലോഗര്‍ സുഹൃത്തുക്കളും ഇത് ഇഷ്ടപ്പെടുന്നില്ല
എന്നാണു മനസിലാക്കുന്നത് .
ഇത്തരം അനാവശ്യ കമന്റുകള്‍ ബ്ലോഗില്‍ നിന്ന് വേരോടെ പിഴുതുകളയാന്‍ ഒരെളുപ്പ വഴിയുണ്ട് .
ബ്ലോഗര്‍ അക്കൌണ്ട് സൈന്‍ ഇന്‍ ചെയ്തു ഡാഷ് ബോര്‍ഡില്‍ പോയി കമന്റ്സ് ഓപ്പണ്‍ ചെയ്യുക .അപ്പോള്‍ കമന്റുകളും അതിനു മുകളിലായി delete comments/remove/spam എന്നിങ്ങനെ മൂന്നു ഓപ്ഷനുകളും വരും .ഇതില്‍ remove എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തു ടിക്ക് ചെയ്‌താല്‍ കമന്റു പോയ വഴിയില്‍ പുല്ലു പോലും കിളിര്‍ക്കില്ല .സ്വന്തമായി കമന്റിട്ടു നീക്കം ചെയ്തു ഒന്ന് പരീക്ഷിച്ചു നോക്ക് ..സ്വന്തമായി കമന്റിട്ടു പെരുപ്പിച്ചു കാണിക്കുന്നു എന്ന ചീത്തപ്പേര് എങ്കിലും മാറിക്കിട്ടും .

Saturday, November 6, 2010
ഒബാമ വരുന്നത് കള്ള് കുടിക്കാനോ ?
അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്‌ക്കായി വന്‍ മദ്യശേഖരവും ഒരുക്കി കാത്തിരിക്കുകയാണ് മുംബൈയിലെ താജ് ഹോട്ടല്‍. ഒബാമ മുംബൈ സന്ദര്‍ശിക്കുമ്പോള്‍ ഇവിടെയാണ് താമസിക്കുന്നത്. താജ് ഹോട്ടല്‍ തയാറാക്കിയിരിക്കുന്ന മദ്യശേഖരത്തിന്റെ കണക്കുകള്‍ കേട്ടാല്‍തോന്നും ഒബാമ കള്ളുകുടിക്കാനാണോ ഇന്ത്യയിലേക്ക് വരുന്നതെന്ന്. അഞ്ചു ലക്ഷം മുതല്‍ അമ്പതിനായിരം രൂപവരെ വില വരുന്ന മദ്യങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റിനായി താജ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
ഒബാമയ്‌ക്കായി ഒരുക്കുന്ന ബാറിലെ ഏറ്റവും മുന്തിയ മദ്യം അഞ്ചു ലക്ഷം രൂപ വിലവരുന്ന ഗ്ലെന്‍ഫിഡിച്ച് സ്‌കോച്ച് വിസ്‌കിയാണ്. 40 വര്‍ഷം പഴക്കമുള്ളതാണ് ഈ വിസ്‌കി. 600 ബോട്ടിലുകള്‍ മാത്രമേ ഇത് നിര്‍മിച്ചിട്ടുള്ളൂ. ഇതില്‍ ഒരു ബോട്ടില്‍ മാത്രമാണ് താജ് ഹോട്ടലുകാരുടെ പക്കലുള്ളത്.
ലോകത്തിലെ ഏറ്റവും മുന്തിയ ഇനം മദ്യമാണിത്.
ലൂയിസ് 13 കോണ്‍യാക്ക് ബ്രാന്‍ഡിയാണ് ശേഖരത്തിലെ മറ്റൊരു പ്രമുഖന്‍. 1,48,000 രൂപയാണ് ഇതിന്റെ വില. ഇതും അപൂര്‍വ ഇനം ബ്രാന്‍ഡിയാണ്. 30 വര്‍ഷം പഴക്കമുള്ള ബാല്‍വെയ്‌നി വിസ്‌കി. 1,58,000 രൂപയാണ് ഇതിന്റെ വില. അമ്പതിനായിരം രൂപ വിലവരുന്ന ഡോം പെര്‍ജിനോണ്‍ റോസ് ഷാമ്പേയ്‌നും ഒബാമയ്‌ക്കായി ഒരുക്കിയിട്ടുണ്ട്.
ഫ്രാന്‍സില്‍നിന്നാണ് ഇവന്റെ വരവ്. ഒബാമയുടെ ഭാര്യ മിഷേലിനായി പ്രത്യേക വൈനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇങ്ങനെ മദ്യപിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതിരിക്കും എന്നാണ് അമേരിക്കക്കാര്‍ ചോദിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിടന്റിനായി വേറെ വല്ല മസാലക്കൂട്ടും നമമുടെ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചു വരികയാണ് ..അതിഥി ദേവോ ഭവ : എന്നാണല്ലോ !

Subscribe to:
Posts (Atom)