പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, November 6, 2010

ഒബാമ വരുന്നത് കള്ള് കുടിക്കാനോ ?

മേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയ്‌ക്കായി വന്‍ മദ്യശേഖരവും ഒരുക്കി കാത്തിരിക്കുകയാണ്‌ മുംബൈയിലെ താജ്‌ ഹോട്ടല്‍. ഒബാമ മുംബൈ സന്ദര്‍ശിക്കുമ്പോള്‍ ഇവിടെയാണ്‌ താമസിക്കുന്നത്‌. താജ്‌ ഹോട്ടല്‍ തയാറാക്കിയിരിക്കുന്ന മദ്യശേഖരത്തിന്റെ കണക്കുകള്‍ കേട്ടാല്‍തോന്നും ഒബാമ കള്ളുകുടിക്കാനാണോ ഇന്ത്യയിലേക്ക്‌ വരുന്നതെന്ന്‌. അഞ്ചു ലക്ഷം മുതല്‍ അമ്പതിനായിരം രൂപവരെ വില വരുന്ന മദ്യങ്ങളാണ്‌ അമേരിക്കന്‍ പ്രസിഡന്റിനായി താജ്‌ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്‌.
ഒബാമയ്‌ക്കായി ഒരുക്കുന്ന ബാറിലെ ഏറ്റവും മുന്തിയ മദ്യം അഞ്ചു ലക്ഷം രൂപ വിലവരുന്ന ഗ്ലെന്‍ഫിഡിച്ച്‌ സ്‌കോച്ച്‌ വിസ്‌കിയാണ്‌. 40 വര്‍ഷം പഴക്കമുള്ളതാണ്‌ ഈ വിസ്‌കി. 600 ബോട്ടിലുകള്‍ മാത്രമേ ഇത്‌ നിര്‍മിച്ചിട്ടുള്ളൂ. ഇതില്‍ ഒരു ബോട്ടില്‍ മാത്രമാണ്‌ താജ്‌ ഹോട്ടലുകാരുടെ പക്കലുള്ളത്‌.
ലോകത്തിലെ ഏറ്റവും മുന്തിയ ഇനം മദ്യമാണിത്‌.
ലൂയിസ്‌ 13 കോണ്‍യാക്ക്‌ ബ്രാന്‍ഡിയാണ്‌ ശേഖരത്തിലെ മറ്റൊരു പ്രമുഖന്‍. 1,48,000 രൂപയാണ്‌ ഇതിന്റെ വില. ഇതും അപൂര്‍വ ഇനം ബ്രാന്‍ഡിയാണ്‌. 30 വര്‍ഷം പഴക്കമുള്ള ബാല്‍വെയ്‌നി വിസ്‌കി. 1,58,000 രൂപയാണ്‌ ഇതിന്റെ വില. അമ്പതിനായിരം രൂപ വിലവരുന്ന ഡോം പെര്‍ജിനോണ്‍ റോസ്‌ ഷാമ്പേയ്‌നും ഒബാമയ്‌ക്കായി ഒരുക്കിയിട്ടുണ്ട്‌.
ഫ്രാന്‍സില്‍നിന്നാണ്‌ ഇവന്റെ വരവ്‌. ഒബാമയുടെ ഭാര്യ മിഷേലിനായി പ്രത്യേക വൈനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇങ്ങനെ മദ്യപിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതിരിക്കും എന്നാണ്‌ അമേരിക്കക്കാര്‍ ചോദിക്കുന്നത്‌. ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിടന്റിനായി വേറെ വല്ല മസാലക്കൂട്ടും നമമുടെ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍  അന്വേഷിച്ചു വരികയാണ് ..അതിഥി ദേവോ ഭവ : എന്നാണല്ലോ !

9 comments:

  1. ഒബാമ വരുന്നത് കള്ള് കുടിക്കാനോ ?

    ReplyDelete
  2. കുടിച്ചു ചാവട്ടെ. മുഴുത്ത അസൂയയാ :))

    ReplyDelete
  3. avrkku anthum avam nammalonnum arinhilla

    ReplyDelete
  4. എല്ലാറ്റിനും വേണ്ടേ ഒരു റോയല്‍ ടച്ച്. ഇനി മദ്യത്തിനായി അതെന്തിനാ കുറക്കുന്നത്. ദിവസം 900 കോടി ഒബാമയുടെ സുരക്ഷാ ചിലവുകള്‍ക്ക് മാത്രമായി നമ്മുടെ ദരിദ്ര നാരായണ്ടാന്മാര്‍ ചിലവിടുമ്പോള്‍ ഈ സന്ദര്‍ശനം കൊണ്ട് ആര്‍ക്കാണാവോ ഗുണം.

    ReplyDelete
  5. നാല്പതു വർഷമൊക്കെ കുഴിച്ചിട്ട മദ്യം എന്നു പറയുമ്പൊൾ അതിന്റെ expiry date കഴിഞ്ഞു കാണുമല്ലൊ....?! അതൊക്കെയാണൊ ഇത്തരം ലോക തലവന്മാർക്കൊക്കെ കൊടുക്കുന്നെ...?!!
    പാവം തലവന്മാർ...!!
    പുതിയതായിട്ടുണ്ടാക്കിയ ഒന്നും കഴിക്കാൻഭാഗ്യമില്ലാത്ത നിർഭാഗ്യവന്മാർ..!!!

    ആശംസകൾ...

    ReplyDelete
  6. രമേശ്‌ ഭായീ, ഇത്രയ്ക്കു അസൂയ പാടില്ല കേട്ടോ. എന്നാലും കണ്ണൂരാന്റെ നാട്ടിലെ രാഘവേട്ടന്‍ ഏറ്റവും മുന്തിയ അന്തിക്കള്ള് അന്നന്ന് കുടിക്കുമ്പോ ഒബാമക്ക് കുടിക്കാന്‍ കരുതി വെച്ചത് expiry date കഴിഞ്ഞ കള്ള്‌!

    ReplyDelete
  7. shiva...shiva..enthokkayaa ee kelkkane..

    ReplyDelete
  8. കുടിയ്ക്കട്ടേന്ന്.. അങ്ങനെയെങ്കിലും വെളിവു വന്നുറങ്ങട്ടെ....

    ReplyDelete
  9. ഇതിനുവേണ്ടിയെങ്കിലും ഒന്ന് അമേരിക്കന്‍ പ്രസിഡണ്ട്‌ ആയാല്‍ കൊള്ളാമെന്നുണ്ട് :)

    ReplyDelete