പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, August 20, 2011

എഴുത്തും ജീവിതവും ഒന്നല്ലെങ്കില്‍ റോസാപ്പൂ ചൂടുന്ന ഭാര്യ അടികൊള്ളും

 -------------------------------------------------------------------------
സ്നേഹിതരെ  ശനിയാഴ്ചതോറും  പ്രസിദ്ധീകരിച്ചിരുന്ന ശനിദോഷം വളരെ താല്പര്യത്തോടെ നിങ്ങള്‍ സ്വീകരിച്ചതില്‍ വളരെയേറെ നന്ദിയുണ്ട് .ഇതെപ്പറ്റി എനിക്ക് ലഭിക്കുന്ന എല്ലാ പ്രതികരണങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി.
ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ ശനിദോഷം അവതരിപ്പിക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം  എങ്കിലും കഴിഞ്ഞ ശനിയാഴ്ച ആ  വാക്ക് പാലിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.വ്യക്തിപരവും ജോലിസംബന്ധവുമായ ഒഴിച്ച് കൂടാന്‍ വയ്യാത്ത ചില തിരക്കുകളായിരുന്നു തടസം. ഇതിനു ക്ഷമചോദിക്കുന്നു. ഈ ലക്കം മുതല്‍ ഞാന്‍ തുടക്കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത് പോലെ ചില പുതുമകള്‍ വരുത്തുന്നു.
ബ്ലോഗുകള്‍ വായിച്ചു അവലോകനം എഴുതാന്‍ തയ്യാറുള്ള സുഹൃത്തുക്കള്‍ക്ക് കൂടി  ശനിദോഷം പംക്തി കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കുകയാണ്.മറ്റൊന്ന് ശനിദോഷം പ്രസിദ്ധീകരണം ഒന്നിട വിട്ടുള്ള ശനിയാഴ്ച്ചകളിലേക്ക് മാറ്റുക. ആദ്യ ഘട്ടം എന്ന നിലയില്‍ ഇന്നത്തെ വാരഫലം തയ്യാറാക്കി യിട്ടുള്ളത്  ആരഭി ബ്ലോഗിന്റെ സാരഥിയായ ശ്രീ ചന്തു നായര്‍ ആണ് . സഹകരണ പ്രതീക്ഷയോടെ : രമേശ്‌ അരൂര്‍ .
-------------------------------------------------------------------------




ചന്തു നായര്‍ 
ഴുകാനായി തൊണ്ട് വെള്ളത്തിലിടുന്നപോലെ നമ്മുടെ ചില സാഹിത്യകാരന്മാർ ഭാഷയെ സവിശേഷ സന്ദർഭങ്ങളിൽ നിവേശിപ്പിച്ച് അതിനു അഴുകൽ വരുത്തുന്നത് എന്തിനാണെന്ന്
ആലോചിച്ച് കൊണ്ട്,ഞാൻ ഏകാന്തതയിൽ ഇരിക്കുകയായിരുന്നു.മൂക്കിൽ തൊണ്ട് ചീഞ്ഞ നാറ്റം അപ്പോഴുമുണ്ട് .എന്റെ പറമ്പിന് താഴെയുള്ള ഭാഗം ഒരുകാലത്ത്  നെൽ‌പ്പാടമായിരുന്നു.
ഇപ്പോൾ തെങ്ങിൻ കണ്ടത്തിനിടയിലെ കൈച്ചാലുകളിൽ തൊണ്ട് അഴുകിക്കിടക്കുന്നു..കയർ പിരിക്കാനായിട്ടല്ലാ. നാളികേരത്തിനുപോലും വിലയില്ലാത്ത നാട്ടിൽ തൊണ്ടിനെവിടെയാ വില.?
നാളികേരം പൊതിച്ചെടുത്ത ജോലിക്കാരൻ തൊണ്ടിനെ ചാലിലേക്കെടുത്തെറിഞ്ഞിരിക്കുകയാണ്. ചില കവികളും,കഥാകാരന്മാരും വാക്കുകളെ താളിലേക്ക് വലിച്ചെറിയുന്നപോലെ.
പടിഞ്ഞാറൻ കാറ്റിലൂടെ പനിനീർപൂവിന്റെ സൌരഭ്യം വരുന്നു.അതിനോടൊപ്പം ഇടപ്പള്ളി രഘവൻപിള്ളയുടെ ചില  വരികളും.
          “ പാടത്ത് നെന്മണി കൊത്തിപ്പറക്കുന്ന
           മാടപ്പിറാക്കളെ നോക്കി നോക്കി,
           മാനഞ്ചും കണ്ണിയാളാനന്ദ സ്തബ്ധയായ്
           മാനവും നോക്കി നിന്നീടുന്ന നേരം
           ഞാനരികത്തണഞ്ചാറ് പൂവവൾ
           കാണാതെ മന്ദമപഹരിച്ചാൽ
           ‘ആട്ടെ” യെന്നുള്ളൊരു വാക്കിൽ - പരിഭവ
           മാക്കിയവൾ നിൽക്കും മൌനമായി
           എങ്കിലുമന്നു ഞാനോർത്തതില്ലോമലാ-
           ളെൻ കരൾതാരു കവർന്നകാര്യം.

പൂതി ഗന്ധം പോയി,പരിമളം മാത്രം.എന്ത് കൊണ്ടാണ് ഈ വരികൾക്ക് ഇത്രയും സൌരഭ്യം വന്നത്? ഒറ്റ ഉത്തരമേയുള്ളൂ...കവി വേറൊരാളായിട്ടല്ലാ പാടുന്നത്. ഇടപ്പള്ളി  രാഘവൻ പിള്ള എന്ന വ്യക്തിയും ഇത് എഴുതിയ  കവിയും വിഭിന്നരല്ലാ. ഇതല്ലാ ഇന്നത്തെ പല കവികളുടേയും രചനാരീതി.അവർ അവരായിട്ടല്ലാ എഴുതുന്നത്. എനിക്ക് വളരെയേറെ അഭിമതനായ, മലയാളം വണങ്ങുന്ന ജി.ശങ്കരക്കുറുപ്പ് പോലും ജി.ആയിട്ടല്ലാ കവിയായിട്ടാണ് പലപ്പോഴും മുൻപിൽ വന്ന് നിൽക്കുന്നത്...
“ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം
  താന്തമാരബ്ധ ക്ലേശരോമനഥം മമ സ്വാന്തം"

എന്ന് എഴുതുമ്പോൾ അദ്ദേഹം കവിയാണ്. ശ്രീ ശങ്കരക്കുറുപ്പല്ലാ.എന്നാൽ

       “നിശ്ചയം സ്നേഹിക്കാനാവുമെനിക്കൊരു
           കൊച്ചനുജത്തിയെപ്പോലെ നിന്നെ”

എന്ന് കേൾക്കുമ്പോൾ അതെഴുതിയ ചങ്ങമ്പുഴ.(കവി) ചങ്ങമ്പുഴ കൃഷ്ണപിള്ളയായി പ്രത്യക്ഷപ്പെടുന്നു. അനുവാചകന്റെ, ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് കവിത ചെന്നെത്തണമെങ്കിൽ വ്യക്തി കവിയുടെ മുഖാവരണം എടുത്തണിയരുത്. മുഖാവരണം ധരിച്ചവർ കുറച്ച് കാലത്തേക്ക് ആളുകളെ ഭ്രമിപ്പിക്കും.

                   നമ്മുടെ ബ്ലോഗെഴുത്തുകാരിലെ ചില കവികളും ,കവിയത്രികളും കൂടുതലും കാല്പനികതയെ കൂട്ട് പിടിക്കുന്നു. ബിംബ പ്രതിബിംബങ്ങളുടെ അനവസരത്തിലുള്ള പ്രയോഗങ്ങൾ വായനക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.ഒരു പക്ഷേ അന്യ നാടുകളിൽ ജീവിക്കുന്ന അവർക്ക് കൂടുതൽ വായിക്കാനുള്ള അവസരങ്ങൾ കിട്ടാത്തത് കൊണ്ടാകാം,പ്രണയം, വിരഹം,മഴ തുടങ്ങിയ ക്ലീഷേ രചനകളിൽ ഒതുങ്ങിക്കൂടുന്നോ എന്നൊരു സമശയം..പക്ഷേ മിനിക്കഥകള്‍ എന്ന ബ്ലൊഗിൽ  രഹസ്യമായികിട്ടിയ സമ്മാനം എന്ന വ്യത്യസ്ഥമായ ഒരു കഥ വായിച്ചു
ഇത്  'മഹത്തരമായ ഒരു കഥ' എന്നല്ലാപറഞ്ഞു വരുന്നത് 

അവിടെ ഒരു ബിംബത്തെ പ്രകടമായി തന്നെ കാണിക്കാതെ എന്താണോ രചയിതാവ് ഉദ്ദേശിച്ചത്   അത് വളരെ ലളിതമായി വായനക്കാരിലേക്ക് എത്തിക്കപ്പെടുന്നു. അതിന്റെ ഇതിവൃത്തത്തിൽ അതിഭാവുകത്വം ഇല്ലേ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നു.പക്ഷേ ഇങ്ങനേയും നടക്കുന്നു എന്നുള്ളതാണ് സത്യം...കഥയിൽ തുടക്കക്കാരിയെന്ന് എഴുതിക്കണ്ടു എന്റെ അഭിപ്രായത്തിൽ മിനിടീച്ചർക്ക് കഥയും വശമായിരിക്കുന്നു.

                ന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു ബ്ലോഗാണ്  സീതായനം  വിവിധങ്ങളായ വിഷയങ്ങളിലൂടെ സീത നടത്തുന്ന യാത്രകൾ ചിന്തനീയമാണ്  ഈഡിപ്പസ്     എന്ന കഴിഞ്ഞരചനയിലുള്ള ഇതിവൃത്തം നന്നായെങ്കിലും അത് അവതരിപ്പിച്ച് രീതി നന്നായില്ലാ...ഒരു തിടുക്കം എവിടെയോ കണ്ടു..പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ അനുവാചകരിൽ എത്തിയോ എന്ന് സംശയം..എന്നാൽ സീതയുടെ പുതിയ പോസ്റ്റായ കിളിപ്പാട്ട്.... വാത്മീകിയെന്ന കവിയെയും  രത്നാകരൻ എന്ന കാട്ടാളനെയും തന്റേതായ കണ്ണുകളിലൂടെ നോക്കിക്കാണുകയാണിവിടെ 

ലോക നന്മ സ്വപ്നം കണ്ട് സന്യാസം സ്വീകരിച്ച , മാനിഷാദ പാടിയ കവി ഇന്നത്തെ അവസ്ഥ കണ്ട്    അതുപേഷിച്ച് തന്നിലേക്ക് മടങ്ങുന്നു  എന്ന്  പറയാനാണു സീത ഇവിടെ ഉദ്ദേശിക്കുന്നത്...

എഴുത്തച്ഛൻ കിളിയെക്കൊണ്ട് രാമായണം പാടിച്ചത് പോലെ സീത തന്റെ കിളിയെക്കൊണ്ട് 

(നേരറിയാത്തൊരു കിളി) ഈ കവിത പാടിക്കുന്നൂ....

 

കഥയുടെ കാണാപ്പുറങ്ങൾ

            തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ തല വെളിയിലേക്കിട്ട് നോക്കിയിട്ടുണ്ടോ? ദൃശ്യങ്ങൾ ഒന്നൊന്നായി കണ്ണിൽ വന്ന് വീഴും.ഒരു ദൃശ്യത്തിന് മറ്റൊരു ദൃശ്യവുമായിപ്രത്യക്ഷത്തിൽ ബന്ധം കാണില്ല എങ്കിലും പുഷ്പഹാരത്തിലെ വാഴനാര്  പൂക്കളെ കൂട്ടിയിണക്കുമ്പോലെ ഒരാന്തര ചൈതന്യം ആ ദൃശ്യങ്ങളെ യോജിപ്പിക്കുന്നുണ്ടാകും. 
ജീവിത സംഭവങ്ങളാണ് ദൃശ്യങ്ങൾ,അവ വിഭിന്നങ്ങളാണെങ്കിലും ഒരേയൊരു ചെതന്യം അവയെ ബന്ധിപ്പിക്കുന്നൂ. ഈ വിഭിന്ന സംഭവങ്ങക്കെ ചിത്രീകരിച്ച് ആന്തരമായ ചൈതന്യത്തെ ധ്വനിപ്പിക്കുന്നവനാണ് കലാകാരൻ ,അഥവാ കഥാകാരൻ.
രചനകളിലെ എഡിറ്റിംഗ്

ബൂലോകത്തിൽ ഏറ്റവും കൂടുതൽ സമസാരമായ ഒരു വാക്കാണ് എഡിറ്റിംഗ്. എന്താണു രചനയിലെ എഡിറ്റിംഗ്. ഇവിടെ ,എഴുത്തുകാരായ സഹോദരങ്ങളോട് പൊതുവേ എനിക്കൊരു കാര്യം പറയാനുണ്ട്. നമ്മുടെ  രചനകളിലെ തെറ്റുകകൾ നമുക്ക് പെട്ടെന്ന് കണ്ട് പിടിക്കാൻ ക്ഴിയില്ല ‘ഞാൻ എഴുതിയതാണ് ശരി എന്ന ധാരണ നാം അറിയാതെ തന്നെ നമ്മിൽ ശക്തിയാർജ്ജിക്കുന്നൂ. അത് ആരെങ്കിലും കമന്റിലൂടെ നമ്മളെ അറിയിക്കുമ്പോൾ നമ്മൾ ഓടിപ്പോയി ഖഡ്ഗം എടുക്കയല്ലാ വേണ്ടത് . അവയെ ഉൾക്കൊള്ളാൻ ശ്രമിക്കുക... ഒന്ന് രണ്ട് 

ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടട്ടെ

 

കടലാസ് പൂക്കൾ എന്നബ്ലൊഗിൽ     ഞാന്‍ കണ്ട ചിരിയും ഞാന്‍ ചിരിച്ച ചിരിയും    എന്ന  ‘കഥ’ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. എന്നാൽ എഡിറ്റിങ്ങിലെ അഭാവം, കഥക്കുള്ള  നീളക്കുടുതലിനും, വായനാ സുഖത്തിനും ഭംഗം വരുന്നു. ഞാൻ അവ കഥാകാരനെ അറിയിക്കുകയും അത് തിരിച്ചറിഞ്ഞ അദ്ദേഹം വളരെ സന്തോഷത്തോടെ തെറ്റുകൾ (?) ചൂണ്ട്ക്കാട്ടിയതിന് നന്ദി പറയുകയും ചെയ്തു ...എഡിറ്റിംഗ് ഇങ്ങനെ( മറ്റുള്ളവരും ശ്രദ്ധിക്കാൻ)

 

 എഡിറ്റിംഗ് ചെയ്യേണ്ട ഭാഗങ്ങളും  ബ്രാക്കറ്റിൽ നൽകുന്നൂ...

1 )  മാനം നോക്കി മലര്‍ന്നു കിടക്കുന്ന എന്നെ നോക്കി കുസൃതിക്കാരികളായ ചില നക്ഷത്രങ്ങള്‍ 

കണ്ണിറുക്കിക്കാണിച്ചു. ചിലനക്ഷത്രങ്ങളാകട്ടെ (ചിലതാകട്ടെ) ദേഷ്യത്തോടെ തുറിച്ചു 

നോക്കുന്നുമുണ്ടായിരുന്നു. ദൂരെ നഭസ്സിണ്റ്റെ(നഭസിന്റെ) താഴ്‌വരയില്‍ അമ്പിളിത്തോണി ഭൂമിയെ

നോക്കി സ്വപ്നം കണ്ടുകൊണ്ടങ്ങിനെ( നോക്കിക്കൊണ്ട് സ്വപ്നം കാണാൻ പറ്റില്ലാ) അലഞ്ഞു 

നടക്കുന്നു; തുഴയാനാളില്ലാത്ത ഒരു കൊതുമ്പു വള്ളം പോലെ!

2 ) വിശപ്പിന്റെ  ഒരു നേര്‍ത്ത തീനാളം ഉദരാന്തര്‍ ഭാഗത്ത്‌ (ഉദരത്തിൽ - അത് മതി)  

 എരിയാന്‍ തുടങ്ങിയിരിക്കുന്നു. 

 3 ) ഞാനാ സ്‌ത്രീയുടേയും കുട്ടിയുടേയും അരികിലേക്ക്‌ തിരിച്ചു ചെന്നു. അവരോട്‌ ചോറു തരട്ടെ എന്നു ചോദിച്ചു.  

 (ഇതും വേണ്ടാ... പകരം.. ഞാൻ എന്റെ ചോറ്റ് പാത്രം അവർക്ക് നേരെ നീട്ടി)വര്‍ധിച്ച 

സന്തോഷത്തോടെ ആ സ്‌ത്രീ അഴുക്കു പുരണ്ട ഒരു പാത്രമെടുത്തു നീട്ടി. എന്റെ കയ്യിലെ ചോറ്റു 

പാത്രത്തിലേക്ക്‌ നോക്കുന്ന ആ കുട്ടിയുടെ കണ്ണുകള്‍ക്ക്‌ ആകാശത്ത്‌ കത്തി നില്‍ക്കുന്ന- ഇതും 

വേണ്ടാ കാരണം സൂര്യൻ ആകാശത്തേ കത്തി നിൽക്കൂ ( വയറ് വിശക്കുന്നൂ എന്ന് പറയേണ്ട 

കാര്യമില്ലാ കാരണം വയറല്ലാതെ എന്താ വിശക്കുക? ) സൂര്യനെക്കാള്‍ തിളക്കമുണ്ടായിരുന്നു. 

ഇങ്ങനെ കുറെയുണ്ട് . വിസ്താര ഭയത്താൽ അതൊന്നും ഇവിടെ എടുത്തെഴുതുന്നില്ലാ.....
  

എഴുത്തുകാരും വ്യക്തികളും

രിക്കൽ പ്രശസ്ത സാഹിത്യ നിരൂപകനായിരുന്ന പ്രൊഫ:എം.കൃഷ്ണൻ നായർ സാർ ( അദ്ദേഹം എന്റേയും അദ്ധ്യാപകനായിരുന്നൂ) സാഹിത്യ വാരഫലത്തിൽ എഴുതിയ ഒരു വാചകം എന്റെ ഓർമ്മയിലെത്തുന്നു.

പ്രസിദ്ധരായ ചില എഴുത്തുകാരെ  അവരുടെ രചനകളിൽകൂടി മാത്രം അറിയാൻ ശ്രമിച്ചാൽ മതി.നേരിട്ടറിയാൻ ശ്രമിച്ചാൽ നമുക്കദ്ദേഹത്തെ വെറുക്കേണ്ടി വരും”

1, എഫ്.എ.സി.റ്റി.യിൽ ജോലി നോക്കിയിരുന്ന പ്രസിദ്ധനായ ഒരു കഥാകാരൻ, ഒരു ബസ്സ് 

സ്റ്റോപ്പിലേക്ക് വേഗതയിൽ കാറോടിച്ചെത്തി. പുറത്തിറങ്ങിയ അദ്ദേഹം ,ബസ്സ് കാത്ത് 

നിൽക്കുന്ന കുലീനയായ ഒരു സ്ത്രീയുടെ കവിളിൽ ആഞ്ഞ് ഒരടികൊടുത്ത ശേഷം വന്ന 

വേഗതയിൽ തന്നെ തിരികെ പോയി.അവർക്കടുത്ത് ആളുകൾ ഓടിയെത്തി കാര്യമെന്താണെന്ന് 

തിരക്കി. നിറമിഴികളോടെ അവർ ചിരിച്ചു. പറഞ്ഞു.  

“ ഹേയ് പ്രശ്നമൊന്നുമില്ലാ ...അദ്ദേഹം എന്റെ ഭർത്താവാണ്”   

                                            പിന്നീട് ഒരിക്കൽ ആ മാന്യ വനിതയോട് ഞാൻ കാര്യം 

തിരക്കി. നമ്മുടെ കഥാകാരന് പൂക്കളോടും  ചെടികളോടും പൂച്ചകളോടും വലിയ കമ്പമാണ്. 

സംഭവം നടന്ന പ്രഭാതത്തിൽ  മുറ്റത്തെ റോസാ പൂത്ത് നിൽക്കുന്നത് കണ്ടപ്പോൾ സ്ത്രീ 

സഹജമായ ഉൾപ്രേരണയിൽ,തന്റെ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അവർ 

അതിലൊന്ന് അടർത്തിയെടുത്ത് മുടിയിൽ ചൂടി.കുറച്ച് കഴിഞ്ഞ്  കഥാകാരൻ പുറത്ത് വന്ന് 

നോക്കിയപ്പോൾ റോസാപ്പൂവ് കാണാനില്ല. അപഹരിച്ചത് ഭാര്യയാണെന്ന് മനസ്സിലാക്കിയ 

അദ്ദേഹം.ബസ്സ് സ്റ്റാന്റിൽ എത്തി.ഭാര്യയുടെ തലയിൽ റോസാപ്പൂവ്. പരിസര പോലും 

നോക്കാതെ അദ്ദേഹം ഭാര്യയെ തല്ലി............ അന്ന് വരെ എന്റെ മനസ്സിൽ കൂട്ടായി 

ഉണ്ടായിരുന്ന ആ മാന്യനെ ഞാൻ എന്റെ മനസ്സിൽ നിന്നും ഇറക്കി വിട്ടു. പിന്നീട് ഇന്ന് വരെ 

ഞാൻ ആ വ്യക്തിയെ ഞാൻ ആദരിക്കാറില്ലാ..പക്ഷേ അദ്ദേഹത്തിന്റെ രചനകളെ ഞാൻ 

ആരാധിക്കുന്നൂ...


2, എന്റെ കൌമാരകാലത്ത് , എനിക്ക് അടുത്തിടപഴകാൻ അവസരം ലഭിച്ച മഹാനായ ഭക്ത 

കവി തിരുവനന്തപുരത്തുള്ള സി.പി. സത്രത്തിൽ താമസിക്കുകയായിരുന്നു. ‘കവിയുടെ 

കാല്പാടുകൾ പിന്തുടർന്ന്  ‘എന്നെ തിരയുന്ന ഞാൻ’ അദ്ദേഹത്തിനടുത്തെത്തിയത് ഒരു 

സന്ധ്യക്കായിരുന്നു.ഞാനും കവിയും മുറിക്കുള്ളിൽ .കൊട്ടിയടക്കാത്ത വാതിലിലൂടെ ഒരു 

സർവ്വാംഗ സുന്ദരി ഞങ്ങളുടെ മുറിയിലേക്കെത്തി.കവിക്ക് സ്ത്രീ പണ്ടേ ദൌല്യമായിരുന്നു.

അദ്ദേഹത്തിന് തന്നെ അറിയാനാവാത്തത്ര കാമുകിമാരും, ഭാര്യമാരും കേരളക്കരയാകെ.....
          
 സുന്ദരിയെ കണ്ടതും കവിയുടെ കണ്ണുകൾ വികസിച്ചു.രംഗബോധം വന്ന ഞാൻ മുറി വിട്ട് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ കവി തടഞ്ഞു....കവി പെൺകുട്ടിയോട് ചോദിച്ചു...”ആരാ” പെട്ടെന്ന്  കവിയുടെ ഇരുപാദങ്ങളിലും  കൈ തൊട്ട് തൊഴുന്നെഴുന്നേറ്റ കുട്ടി പറഞ്ഞു ....“മകളാ”.പെട്ടെന്ന്  കവി...“ എന്റെയോ?” ...മോളെവിടുന്നാ”. കുട്ടി സ്ഥലം പറഞ്ഞു. അമ്മയുടെ പേരും. തെല്ലിട മൌനം കനത്തു. 
നീർ നിറഞ്ഞ മിഴികൾ തുടക്കാതെ ആ കുട്ടി പറഞ്ഞു .... “ അടുത്ത ആഴ്ച എന്റെ വിവാഹമാണ് ...അച്ഛന്റെ അനുഗ്രഹം തേടണമെന്ന് അമ്മ പറഞ്ഞു.
കുറേ ദിവസങ്ങളായി തേടി നടക്കുകയായിരുന്നു....ഭാഗ്യം കൊണ്ട് ഇന്ന് എനിക്കെന്റെ അച്ഛനെ കാണാൻ സാധിച്ചൂ...ഇനി....” 
കവിക്ക് ശബ്ദം നഷ്ടപ്പെട്ടപോലെ...അദ്ദേഹം തന്റെ ജൂബയുടെ വലത് വശത്തെ കീശയിൽ കൈയ്യിട്ടു. കൈയ്യിൽ തടഞ്ഞനോട്ടുകൾ പുറത്തെടുത്ത് ആ കുട്ടിക്ക് നൽകിക്കൊണ്ട്  പറഞ്ഞു... “ നാന്നായിവരട്ടെ... അച്ഛന്റെ അനുഗ്രഹം എന്നും ഉണ്ടാകും...”
                   ആ കുട്ടി, തിരിച്ച് ഇടനാഴിയിലൂടെ തലകുമ്പിട്ട് നടന്ന് പോകുന്ന്..ഇന്നും എന്റെ ഓർമ്മയിൽ ഒരു മായാചിത്രം...........
 അനുഭവങ്ങളുടെ കലവറ തുറക്കാനുള്ള പംക്തിയല്ലാ ‘ശനി ദോഷം’ .പക്ഷെ  എന്നെ ഇത്രയും 

എഴുതിപ്പിച്ചത് സിദ്ധിക്ക യുടെ   ഉടയോന്റെ കനിവിനായി കണ്ണീരോടെ  

 എന്ന ലേഖനം വായിച്ചപ്പോഴുണ്ടായ അവസ്ഥയാണ് . നല്ല മനസ്സുള്ളഒരെഴുത്തുകാരനേ ഇത്തരം  ഹൃദയത്തിൽ തട്ടിയുള്ള രചന നടത്താൻ കഴിയൂ...ലേഖനം എഴുതുന്ന സഹോദരങ്ങൾഈ നല്ല എഴുത്ത് ഒന്ന് കൂടെ വായിച്ച് നോക്കാൻ അഭ്യർത്ഥിക്കുന്നൂ.
------------------------------------------------------------------------------------------------------
ശനി ദോഷത്തില്‍ പംക്തി കൈകാര്യം ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ തങ്ങളുടെ അവലോകനങ്ങള്‍
വ്യാഴാഴ്ച യ്കുള്ളില്‍ remeshjournalist@gmail.com എന്ന വിലാസത്തില്‍ അയച്ചു തരിക .
--------------------------------------------------------------------------------------------------------
"ശനിദോഷം" അടുത്ത ലക്കം സെപ്തം :3 ശനിയാഴ്ച :

മണ്ഡോവിയിലെ ഒട്ടകപ്പക്ഷിക്ക് വന്യ പ്രണയം!!  വലിയ പിഴയോ? 
സെബസ്ത്യാനോസ്  പറയട്ടെ 

Saturday, August 6, 2011

(ലക്കം രണ്ട് ) നാറാ ണത്തുഭ്രാന്തനും ചങ്ങമ്പുഴയും ബൂലോകത്തെ അപ്പനും മക്കളും

സാഹിത്യ വിമര്‍ശകനും അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ: എം.കെ.സാനു  വിഖ്യാത കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തെയും കാവ്യ രചനകളെയും ആസ്പദമാക്കി ഒരു ജീവചരിത്രം രചിച്ചിട്ടുണ്ട് . "ചങ്ങമ്പുഴ കൃഷ്ണപിള്ള ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം " എന്നാണ്  ആ കൃതിയുടെ നാമം. മലയാള സാഹിത്യ വിദ്യാര്‍ഥികള്‍ക്ക്  ചങ്ങമ്പുഴ എന്ന കവിയെക്കുറിച്ചും കാല്‍പനിക കവിതാ പ്രസ്ഥാനത്തെക്കുറിച്ചും സമഗ്രമായി മനസ്സിലാക്കാനുള്ള  ആധികാരിക പഠന ഗ്രന്ഥം കൂടിയാണ് ആ പുസ്തകം.

ഈ ഗ്രന്ഥത്തില്‍ ചങ്ങമ്പുഴയുടെ ജീവിതത്തില്‍ ഉണ്ടായ രസകരമായ ഒരു സംഭവം വായിച്ചതായി ഓര്‍ക്കുന്നു .വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാള കവിതാ സാമ്രാജ്യത്തില്‍ ചക്രവര്‍ത്തിമാരായി വിരാചിച്ച   പ്രതിഭാധനര്‍ക്കൊപ്പം സിംഹാസനസ്ഥനായ കവിയാണ്‌ ചങ്ങമ്പുഴ. മലയാള കവിതയിലെ എക്കാലത്തെയും ക്ലാസ്സിക്കായ രമണന്‍  ഒക്കെ കേരളക്കരയിലെ കാവ്യാസ്വാദകരുടെ ചുണ്ടില്‍ തത്തിക്കളിക്കുകയും മദ്രാസ് യൂണിവേഴ്സിറ്റിയില്‍ ബി.എ ഡിഗ്രിക്കോ യ്ക്കോ മറ്റോ  രമണന്‍  പഠന വിഷയം ആവുകയും ചെയ്ത കാലം രമണന്റെ ദുരന്ത കാവ്യം രചിച്ച കവി എറണാകുളം മഹാരാജാസ് കോളേജില്‍ മലയാള സാഹിത്യം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു എന്നത് ഓര്‍ക്കണം. ക്ലാസ്സില്‍ ഇരിക്കുന്നത്  ചങ്ങമ്പുഴ കൃഷ്ണ പിള്ള എന്ന മഹാ കവിയാണ്‌ എന്നൊന്നും കൂടുതല്‍ സഹാപാഠികള്‍ക്കോ അദ്ധ്യാപകര്‍ക്കോ അറിയില്ലായിരുന്നു .അദ്ദേഹം രമണന്‍ പഠിപ്പിക്കുന്ന ക്ലാസ്സുകളില്‍ ഇരിക്കില്ലായിരുന്നു എന്നതാണു സത്യം .      ചങ്ങമ്പുഴയുടെ  രമണന്‍  കവി തന്നെ പഠിക്കേണ്ടി വരുന്ന രസകരമായ അനുഭവം .  സംഭവത്തിലെ വിരോധാഭാസം അതൊന്നുമല്ല. രമണനെ ആസ്പദമാക്കി നടന്ന പരീക്ഷയില്‍ രമണനെ സൃഷ്ടിച്ച  കവി തോറ്റു!! മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ മാര്‍ക്കിന്റെ പകുതി പോലും ചങ്ങമ്പുഴയ്ക്ക് കിട്ടിയില്ലത്രെ !    

തമിഴ് ബ്രാഹ്മണനും കണിശക്കാരനുമായ  പ്രൊഫസര്‍ അദ്ദേഹത്തെ ഇക്കാര്യത്തില്‍ കഠിനമായി ശകാരിക്കുകയും  ക്ലാസ്സില്‍ കയറാതെ പരീക്ഷ എഴുതിയാല്‍ ചങ്ങമ്പുഴയെ പോലെ ഒരു വലിയ കവി ഈ കവിതയിലൂടെ പറയാന്‍ ശ്രമിച്ചത് എന്താണെന്ന് മനസിലാക്കാന്‍ കഴിയില്ല എന്നും പറഞ്ഞു വത്രേ ...താന്‍ എഴുതിയതൊന്നും അല്ല ചങ്ങമ്പുഴ ഉദ്ദേശിച്ചതെന്നും കൂടി പറഞ്ഞപ്പോള്‍ കവി ഉള്ളില്‍ ചിരിച്ചു എന്ന്  സാനുമാഷ് പറയുന്നു .

ഈ സംഭവത്തില്‍ നിന്ന് നമുക്ക് മനസിലാകുന്ന പാഠം എന്താണ് ? കവിത എഴുതിക്കഴിഞ്ഞാല്‍ പിന്നെ അത് ആസ്വാദകന്റെ സ്വന്തമാണ് ..വായനയുടെ വ്യത്യാസം അനുസരിച്ച് ,സന്ദര്‍ഭം പോലെ വ്യാഖ്യാനങ്ങളും മാറി മാറി വരും .കവിതയെ സംബന്ധിച്ചിടത്തോളം എത്ര മേല്‍ വ്യാഖ്യാനിച്ചാലും അര്‍ത്ഥ തലങ്ങള്‍ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. അമ്പതു കൊല്ലം പിന്നിട്ടിട്ടും രമണന്‍ ഇന്നും പഠന വിഷയമാണ് .എത്രയോ ആയിരങ്ങള്‍ രമണനെ വ്യാഖാനിച്ചിട്ടും പിടിതരാത്ത പ്രഹേളിക യായി ആ മനോഹര കാവ്യം  അകന്നകന്നു പോകുന്നു .
ഇത് പോലൊരു അനുഭവമാണ്  ഏതാണ്ട് കാലനൂറ്റാണ്ട്  മുന്‍പ്  പ്രൊഫ :വി .മധുസൂതനന്‍ നായര്‍ എഴുതിയ നാറാണത്തുഭ്രാന്തന്‍ എന്ന കവിത. 

ഈ കവിത കേള്‍ക്കാത്ത ,അതിലെ രണ്ടു വരിയെങ്കിലും ഉറക്കെ ചൊല്ലാത്ത മലയാളികള്‍ ഉണ്ടാവില്ല എന്ന് തന്നെ പറയാം .കവിത വായിക്കാന്‍ താല്പര്യമില്ലാത്തവര്‍ കൂടി ഇഷ്ടപ്പെടുന്ന കവിത; കവിതന്നെ ഈണത്തില്‍ ചൊല്ലി നമ്മുടെ മനസുകളില്‍ പതിപ്പിച്ച ആ വാഗ്മയ ചിത്രങ്ങള്‍    വല്ലാത്തൊരു ഗൃഹാതുരത്വ ബോധത്തിലെക്കാണ് ആസ്വാദകനെ കൂടിക്കൊണ്ടു പോവുക.
നാറാണത്തു ഭ്രാന്തനെ ആസ്പദമാക്കിയും നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട് . ഇപ്പോളും പഠനങ്ങള്‍ നടക്കുന്നു .അപരാജിത   (കിങ്ങിണിക്കുട്ടി വക ) എന്ന ബ്ലോഗില്‍ കഴിഞ്ഞ വാരം കണ്ട ഒരു പുതുമ നാറാണത്തു ഭ്രാന്തനെക്കുറിച്ചുള്ള ഒരു ആസ്വാദനം ആണ് . നിലവാരം പുലര്‍ത്തുന്ന ആ ആസ്വാദനത്തെ വളരെ ഉത്സാഹത്തോടെ വായനക്കാര്‍ ഏറ്റെടുത്തു ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ പൊലിപ്പിക്കുന്നതായി കാണാം . വെറും കേള്‍വിക്കാരായ കാവ്യാസ്വാദകര്‍ക്ക് നാറാണത്തു ഭ്രാന്തനെ ക്കുറിച്ചും പറയി പെറ്റ പന്തിരു കുലത്തെക്കുറിച്ചും ഒക്കെ മനസിലാക്കാന്‍ കിങ്ങിണിക്കുട്ടി യുടെ ഈ രചനയും തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളും സഹായകമായിട്ടുണ്ട് . കിങ്ങിണി ക്കുട്ടിക്ക് (ആഴ്ച തോറും പേര് മാറുന്നത് കൊണ്ട് പഴയ പേര് തന്നെ വിളിക്കുന്നു ) പ്രതിബദ്ധതയുള്ള രചനകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. :)

 ബ്ലോഗുകള്‍ അച്ചടി മഷി പുരളാന്‍ എന്ത് ചെയ്യണം ?

ബ്ലോഗു സുഹൃത്തുക്കളില്‍ ചിലര്‍ എഴുതുന്ന കവിതയും കഥയും ലേഖനവും എല്ലാം ചില പ്രസിദ്ധീകരണങ്ങളില്‍ വരുന്നത് കാണുമ്പോളും അതൊക്കെ ഫോട്ടോ സഹിതം ബ്ലോഗു പോസ്റ്റ് ആയി വരുമ്പോളും അതുപോലെ ഒരു ഭാഗ്യം കിട്ടിയിരുന്നു എങ്കില്‍ എന്ന് പലരും ആഗ്രഹിക്കാറുണ്ട് .
കഴിഞ്ഞ ദിവസം നാമൂസിന്റെ ഒരു ലേഖനം ലോക് 'പാലിലെ' കറുപ്പ് 
വര്‍ത്തമാനം പത്രത്തില്‍ വന്നിരുന്നു .,നൌഷാദ് അകമ്പാടം  
ലിപി ,ഇങ്ങനെ ഒരു പാട് സുഹൃത്തുക്കളുടെ രചനകള്‍ പത്രത്തില്‍ നമ്മള്‍ വായിച്ചു .  .മാധ്യമം  .മാതൃഭൂമി ബ്ലോഗന തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ബ്ലോഗു രചനകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്  .
ഇതെങ്ങനെ എന്നറിയാല്‍ താല്പര്യം ഉള്ളവര്‍ക്കായി ചില വിവരങ്ങള്‍ നല്‍കാം. ആദ്യമേ പറയട്ടെ അഴകൊഴമ്പന്‍ രചനകളെ ഒരു പ്രസിദ്ധീകരണവും പരിഗണിക്കില്ല .എന്തെങ്കിലും കഴമ്പും കാര്യവും ഉണ്ടാകണം .യാത്രാ വിവരണങ്ങള്‍ ,പൊതുജനോപകാര പ്രദമായ വിവരങ്ങള്‍ ,വിജ്ഞാന പ്രദമായ ലേഖനങ്ങള്‍ എന്നിവയ്ക്ക്  സാധ്യത ഏറുന്നു. 
വര്‍ത്തമാനം ആണ് ബ്ലോഗര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത് .മുഖ്താര്‍ ഉദരംപൊയില്‍   എന്ന ബ്ലോഗ്ഗര്‍ വര്‍ത്തമാനം പത്രാധിപ സമിതിയില്‍ ഉള്ളതാണ് ഇതിനു കാരണം .അദ്ദേഹത്തിന്‍റെ പ്രത്യേക താല്പര്യം ഇക്കാര്യത്തില്‍ ഉണ്ടെന്നു മനസിലാക്കുന്നു .സന്തോഷം .
നിങ്ങളുടെ കൊള്ളാവുന്ന(തു മാത്രം) ബ്ലോഗു രചനകള്‍ ശ്രീ മുഖ്താറിനു അയച്ചു കൊടുക്കുക .വിലാസം
muktharuda@gmail.com /
 മാതൃഭൂമി ബ്ലോഗനയുടെ വിലാസം : mblogana@mail.com
  1. ബൂലോകത്തെ അപ്പനും മക്കളും അഥവാ അമ്മയും മക്കളും 

'മുന്‍ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മം മക്കള്‍  ആയി ജനിക്കു' മെന്ന് ഒരു പഴമൊഴിയുണ്ട് :) ഭൂരിപക്ഷം മനുഷ്യരുടെയും കാര്യത്തില്‍ ഇത് സത്യമായ ഒരനുഭവമായി കാണാറുണ്ട് .മാതാപിതാക്കള്‍ക്ക് പാരകളായി മാറുന്ന മക്കള്‍ ! പക്ഷെ ഇവിടെ സൂചിപ്പിക്കുന്നത് മാതാപിതാക്കള്‍ക്ക്  എന്നും അഭിമാനിക്കാനും സന്തോഷിക്കാനും മാത്രം അവസരം നല്‍കുന്ന മക്കളെ കുറിച്ചാണ് . ഏഷ്യ നെറ്റിലെ മഞ്ച്‌ സ്റ്റാര്‍ സിന്ഗറിലെ കുട്ടികളുടെ  പ്രകടനം കാണുമ്പോള്‍ അത് പോലുള്ള കുട്ടികളെ മക്കളായി ലഭിക്കാന്‍ കൊതിക്കുന്ന എത്രയോ മാതാപിതാക്കള്‍ ഉണ്ട് .ഈ ഞാനും അതിലുണ്ട് :)
മഞ്ച്‌ സ്റ്റാര്‍ സിന്ഗര്‍ അവിടെ നില്‍ക്കട്ടെ ! നമ്മുടെ സ്വന്തം ബൂലോകത്ത് ഇങ്ങനെ സന്തോഷിക്കാനും അഭിമാനിക്കാനും അസൂയപ്പെടാനും വക നല്‍കുന്ന മക്കളും മാതാപിതാക്കളും ഉണ്ട് .അവരെ കുറിച്ചും അവരുടെ  ബ്ലോഗുകളെക്കുറിച്ചും പറയാം .
ഖത്തറിലുള്ള ബ്ലോഗര്‍ ശ്രീ സിദ്ദിക്ക് തൊഴിയൂര്‍ വളരെ കാലമായി  എഴുതുന്ന മാലപ്പടക്കം  
ബ്ലോഗില്‍   മാലപ്പടക്കം പോലുള്ള രചനകള്‍ വരാറുണ്ട് .ഇക്കുറിയും ഉണ്ട് നര്‍മം വിതറുന്ന ഖോള്ളീന്ഗ് ഫൂല മജ്ജീനി 
എന്നൊരു അനുഭവ കഥ ."കലക്കന്‍ " എന്ന് നിസംശയം പറയാവുന്ന ഒന്ന് .അദ്ദേഹത്തിന്‍റെ മകളും ഏഴാം ക്ലാസ് വിദ്യാര്‍ഥി നിയും ആയ നേനക്കുട്ടിയും കുറച്ചു കാലമായി ബ്ലോഗിന്റെ വഴിയിലാണ് .പ്രായത്തെ അതിശയിപ്പിക്കുന്ന രസകരമായ കൃതികളാണ് നേനയുടെ ചിപ്പി എന്ന ബ്ലോഗില്‍ ഉള്ളത് .ഇക്കുറി  ആനമുട്ടകള്‍ ഉണ്ടാവുന്നത് ...എങ്ങനെ എന്നാണു വിവരണം. അതെങ്ങനെ !!! എന്ന്   അതിശയിക്കേണ്ട .നേരെ അങ്ങോട്ട്‌ ചെല്ലൂ . അച്ഛനെ പോലെ നന്നായി എഴുതുന്ന ഈ മകളെ നിങ്ങള്‍ വായിക്കണം..ഇഷ്ടപ്പെടും തീര്‍ച്ച .:)
മ്മളെ ചിരിപ്പിക്കാന്‍ പ്രതിജ്ഞ എടുത്ത ഒരപ്പനും മകനുമുണ്ട് അപ്പന്‍ അപ്പച്ചന്‍ ഒഴാക്കന്‍ 
വിവാഹത്തോടെ ബ്ലോഗില്‍  അല്പം വിശ്രമം എടുത്ത മകനും ചില്ലറക്കാരന്‍ അല്ല അതും ഒരു ഒഴാക്കന്‍  
തന്നെ.രണ്ടു പേരും  പരിചയപ്പെട്ടിരിക്കേണ്ട മഹാ സംഭവങ്ങള്‍ തന്നെ .

ചിത്രങ്ങളുടെ ലോകത്ത് അഭിരമിക്കുന്ന കൊച്ചു സഹോദരിമാരാണ്  ജുമാന യും ,ആരിഫ യും . റിയാദിലുള്ള ബ്ലോഗറും ചിത്രകാരനുമായ ശ്രീ ഇസഹാക്കിന്റെ  മക്കളാണ് സ്കൂള്‍ വിദ്യാര്‍ഥിനികളായ ഈ മിടുക്കികള്‍ .ചിത്ര രചനയില്‍ അഭൂത പൂര്‍വമായ മികവു കാണിക്കുന്ന ഇവര്‍ സൗദി സര്‍ക്കാരിന്റെതടക്കം നിരവധി  പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് . റിയാദില്‍ തന്നെ ചിത്ര പ്രടര്‍ശനങ്ങളിലൂടെ ഇവര്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുമുണ്ട്. ഈ കുഞ്ഞു മക്കളിലൂടെ ഇസഹാക്കും കുടുംബവും പങ്കിടുന്ന അഭിമാനത്തിലും സന്തോഷത്തിലും നമുക്കും ചേരാം.

മുന്‍പ് സൌദിയിലെ ജിദ്ദയില്‍ പ്രവാസ ജീവിതം നയിച്ച്‌  ഇപ്പോള്‍ വിരമിച്ചു നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന എക്സ് പ്രവാസിനി ബ്ലോഗ് എഴുതുന്നുണ്ട് .എനിക്കും ബ്ലോഗോ? എന്നാണു ബ്ലോഗിന്റെ പേര് . ഇക്കുറി റമദാന്‍ നോമ്പ് പ്രമാണിച്ച് കൊതിപ്പിക്കുന്ന ഒരു വിഭവമാണ് ബ്ലോഗില്‍ .   കുറിഞ്ഞി പൂച്ചയുടെ നോമ്പനുഭവം.
വ്രതാരംഭം വാരം  വായിച്ച മനോഹരമായ ഒരു കഥ. രസകരമായ ചിത്രങ്ങളും. അവിടെ തീര്‍ന്നില്ല എക്സ് പ്രവാസിനിയുടെ വിശേഷംസ് :) അവരുടെ രണ്ടു മക്കളും ബൂലോകത്ത് ഓടി നടക്കുന്നു .ആ ലിങ്കുകള്‍ ഇതാണ് ഒന്ന് nechusworld. രണ്ടാമന്‍ blogimon. 
ഇതൊക്കെ ഈ കുട്ടികളുടെ യഥാര്‍ത്ഥ പേരാണോ എന്നറിയില്ല .അതല്ലെങ്കില്‍ ബ്ലോഗെഴുതി ബ്ലോഗെഴുതി ബ്ലോഗി മോന്‍ എന്ന് പേരിട്ടതാണോ എന്നും അറിയില്ല. ഏതായാലും നിറയെ വിഭവങ്ങളുണ്ട് ഈ മൂന്നു ബ്ലോഗിലും .പോയി വായിക്കാം.:)

അര്‍ത്ഥം അനര്‍ത്ഥം

ഭേദം   =  സുഖം        (ഉദാ : അവന്റെ രോഗം ഭേദമായി ).
ഭേതം  =  വ്യത്യാസം  (ഉദാ : ഋതുഭേതം / തമ്മില്‍ ഭേതം തൊമ്മന്‍ .)
വാദം  =  പറച്ചില്‍ ,വാക്ക് (argument )
വാതം = വായു ,കാറ്റ്


അനുവിന് ഒരു വഴി തെളിയുമോ ? 

ഴിഞ്ഞയാഴ്ച വായിച്ച ബ്ലോഗു പോസ്റ്റുകളില്‍ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന ഒന്നാണ് ചോക്ക് പൊടി എന്ന ബ്ലോഗിലെ പരിസര പഠനം ദാരിദ്ര്യം കൂട് കൂട്ടിയ  ചുറ്റു പാടുകളിലും  ജീവിതത്തോടു പട വെട്ടി ഡിഗ്രീ പരീക്ഷയില്‍ റാങ്ക് നേടിയിട്ടും തുടര്‍ പഠനത്തിനു വഴിയെന്ത് എന്നറിയാതെ വിഷമിക്കുന്ന  അനു എന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ വിഷ്ണു എന്ന ബ്ലോഗര്‍ പങ്കു വയ്ക്കുന്നത് .അനുവിന് ഒരു വഴി തുറന്നു കിട്ടുമോ ? ഇക്കാര്യത്തില്‍ ആര്‍ക്കു എന്ത് ചെയ്യാനാകും ?