പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, August 20, 2011

എഴുത്തും ജീവിതവും ഒന്നല്ലെങ്കില്‍ റോസാപ്പൂ ചൂടുന്ന ഭാര്യ അടികൊള്ളും

 -------------------------------------------------------------------------
സ്നേഹിതരെ  ശനിയാഴ്ചതോറും  പ്രസിദ്ധീകരിച്ചിരുന്ന ശനിദോഷം വളരെ താല്പര്യത്തോടെ നിങ്ങള്‍ സ്വീകരിച്ചതില്‍ വളരെയേറെ നന്ദിയുണ്ട് .ഇതെപ്പറ്റി എനിക്ക് ലഭിക്കുന്ന എല്ലാ പ്രതികരണങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി.
ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ ശനിദോഷം അവതരിപ്പിക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം  എങ്കിലും കഴിഞ്ഞ ശനിയാഴ്ച ആ  വാക്ക് പാലിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.വ്യക്തിപരവും ജോലിസംബന്ധവുമായ ഒഴിച്ച് കൂടാന്‍ വയ്യാത്ത ചില തിരക്കുകളായിരുന്നു തടസം. ഇതിനു ക്ഷമചോദിക്കുന്നു. ഈ ലക്കം മുതല്‍ ഞാന്‍ തുടക്കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത് പോലെ ചില പുതുമകള്‍ വരുത്തുന്നു.
ബ്ലോഗുകള്‍ വായിച്ചു അവലോകനം എഴുതാന്‍ തയ്യാറുള്ള സുഹൃത്തുക്കള്‍ക്ക് കൂടി  ശനിദോഷം പംക്തി കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കുകയാണ്.മറ്റൊന്ന് ശനിദോഷം പ്രസിദ്ധീകരണം ഒന്നിട വിട്ടുള്ള ശനിയാഴ്ച്ചകളിലേക്ക് മാറ്റുക. ആദ്യ ഘട്ടം എന്ന നിലയില്‍ ഇന്നത്തെ വാരഫലം തയ്യാറാക്കി യിട്ടുള്ളത്  ആരഭി ബ്ലോഗിന്റെ സാരഥിയായ ശ്രീ ചന്തു നായര്‍ ആണ് . സഹകരണ പ്രതീക്ഷയോടെ : രമേശ്‌ അരൂര്‍ .
-------------------------------------------------------------------------
ചന്തു നായര്‍ 
ഴുകാനായി തൊണ്ട് വെള്ളത്തിലിടുന്നപോലെ നമ്മുടെ ചില സാഹിത്യകാരന്മാർ ഭാഷയെ സവിശേഷ സന്ദർഭങ്ങളിൽ നിവേശിപ്പിച്ച് അതിനു അഴുകൽ വരുത്തുന്നത് എന്തിനാണെന്ന്
ആലോചിച്ച് കൊണ്ട്,ഞാൻ ഏകാന്തതയിൽ ഇരിക്കുകയായിരുന്നു.മൂക്കിൽ തൊണ്ട് ചീഞ്ഞ നാറ്റം അപ്പോഴുമുണ്ട് .എന്റെ പറമ്പിന് താഴെയുള്ള ഭാഗം ഒരുകാലത്ത്  നെൽ‌പ്പാടമായിരുന്നു.
ഇപ്പോൾ തെങ്ങിൻ കണ്ടത്തിനിടയിലെ കൈച്ചാലുകളിൽ തൊണ്ട് അഴുകിക്കിടക്കുന്നു..കയർ പിരിക്കാനായിട്ടല്ലാ. നാളികേരത്തിനുപോലും വിലയില്ലാത്ത നാട്ടിൽ തൊണ്ടിനെവിടെയാ വില.?
നാളികേരം പൊതിച്ചെടുത്ത ജോലിക്കാരൻ തൊണ്ടിനെ ചാലിലേക്കെടുത്തെറിഞ്ഞിരിക്കുകയാണ്. ചില കവികളും,കഥാകാരന്മാരും വാക്കുകളെ താളിലേക്ക് വലിച്ചെറിയുന്നപോലെ.
പടിഞ്ഞാറൻ കാറ്റിലൂടെ പനിനീർപൂവിന്റെ സൌരഭ്യം വരുന്നു.അതിനോടൊപ്പം ഇടപ്പള്ളി രഘവൻപിള്ളയുടെ ചില  വരികളും.
          “ പാടത്ത് നെന്മണി കൊത്തിപ്പറക്കുന്ന
           മാടപ്പിറാക്കളെ നോക്കി നോക്കി,
           മാനഞ്ചും കണ്ണിയാളാനന്ദ സ്തബ്ധയായ്
           മാനവും നോക്കി നിന്നീടുന്ന നേരം
           ഞാനരികത്തണഞ്ചാറ് പൂവവൾ
           കാണാതെ മന്ദമപഹരിച്ചാൽ
           ‘ആട്ടെ” യെന്നുള്ളൊരു വാക്കിൽ - പരിഭവ
           മാക്കിയവൾ നിൽക്കും മൌനമായി
           എങ്കിലുമന്നു ഞാനോർത്തതില്ലോമലാ-
           ളെൻ കരൾതാരു കവർന്നകാര്യം.

പൂതി ഗന്ധം പോയി,പരിമളം മാത്രം.എന്ത് കൊണ്ടാണ് ഈ വരികൾക്ക് ഇത്രയും സൌരഭ്യം വന്നത്? ഒറ്റ ഉത്തരമേയുള്ളൂ...കവി വേറൊരാളായിട്ടല്ലാ പാടുന്നത്. ഇടപ്പള്ളി  രാഘവൻ പിള്ള എന്ന വ്യക്തിയും ഇത് എഴുതിയ  കവിയും വിഭിന്നരല്ലാ. ഇതല്ലാ ഇന്നത്തെ പല കവികളുടേയും രചനാരീതി.അവർ അവരായിട്ടല്ലാ എഴുതുന്നത്. എനിക്ക് വളരെയേറെ അഭിമതനായ, മലയാളം വണങ്ങുന്ന ജി.ശങ്കരക്കുറുപ്പ് പോലും ജി.ആയിട്ടല്ലാ കവിയായിട്ടാണ് പലപ്പോഴും മുൻപിൽ വന്ന് നിൽക്കുന്നത്...
“ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം
  താന്തമാരബ്ധ ക്ലേശരോമനഥം മമ സ്വാന്തം"

എന്ന് എഴുതുമ്പോൾ അദ്ദേഹം കവിയാണ്. ശ്രീ ശങ്കരക്കുറുപ്പല്ലാ.എന്നാൽ

       “നിശ്ചയം സ്നേഹിക്കാനാവുമെനിക്കൊരു
           കൊച്ചനുജത്തിയെപ്പോലെ നിന്നെ”

എന്ന് കേൾക്കുമ്പോൾ അതെഴുതിയ ചങ്ങമ്പുഴ.(കവി) ചങ്ങമ്പുഴ കൃഷ്ണപിള്ളയായി പ്രത്യക്ഷപ്പെടുന്നു. അനുവാചകന്റെ, ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് കവിത ചെന്നെത്തണമെങ്കിൽ വ്യക്തി കവിയുടെ മുഖാവരണം എടുത്തണിയരുത്. മുഖാവരണം ധരിച്ചവർ കുറച്ച് കാലത്തേക്ക് ആളുകളെ ഭ്രമിപ്പിക്കും.

                   നമ്മുടെ ബ്ലോഗെഴുത്തുകാരിലെ ചില കവികളും ,കവിയത്രികളും കൂടുതലും കാല്പനികതയെ കൂട്ട് പിടിക്കുന്നു. ബിംബ പ്രതിബിംബങ്ങളുടെ അനവസരത്തിലുള്ള പ്രയോഗങ്ങൾ വായനക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.ഒരു പക്ഷേ അന്യ നാടുകളിൽ ജീവിക്കുന്ന അവർക്ക് കൂടുതൽ വായിക്കാനുള്ള അവസരങ്ങൾ കിട്ടാത്തത് കൊണ്ടാകാം,പ്രണയം, വിരഹം,മഴ തുടങ്ങിയ ക്ലീഷേ രചനകളിൽ ഒതുങ്ങിക്കൂടുന്നോ എന്നൊരു സമശയം..പക്ഷേ മിനിക്കഥകള്‍ എന്ന ബ്ലൊഗിൽ  രഹസ്യമായികിട്ടിയ സമ്മാനം എന്ന വ്യത്യസ്ഥമായ ഒരു കഥ വായിച്ചു
ഇത്  'മഹത്തരമായ ഒരു കഥ' എന്നല്ലാപറഞ്ഞു വരുന്നത് 

അവിടെ ഒരു ബിംബത്തെ പ്രകടമായി തന്നെ കാണിക്കാതെ എന്താണോ രചയിതാവ് ഉദ്ദേശിച്ചത്   അത് വളരെ ലളിതമായി വായനക്കാരിലേക്ക് എത്തിക്കപ്പെടുന്നു. അതിന്റെ ഇതിവൃത്തത്തിൽ അതിഭാവുകത്വം ഇല്ലേ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നു.പക്ഷേ ഇങ്ങനേയും നടക്കുന്നു എന്നുള്ളതാണ് സത്യം...കഥയിൽ തുടക്കക്കാരിയെന്ന് എഴുതിക്കണ്ടു എന്റെ അഭിപ്രായത്തിൽ മിനിടീച്ചർക്ക് കഥയും വശമായിരിക്കുന്നു.

                ന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു ബ്ലോഗാണ്  സീതായനം  വിവിധങ്ങളായ വിഷയങ്ങളിലൂടെ സീത നടത്തുന്ന യാത്രകൾ ചിന്തനീയമാണ്  ഈഡിപ്പസ്     എന്ന കഴിഞ്ഞരചനയിലുള്ള ഇതിവൃത്തം നന്നായെങ്കിലും അത് അവതരിപ്പിച്ച് രീതി നന്നായില്ലാ...ഒരു തിടുക്കം എവിടെയോ കണ്ടു..പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ അനുവാചകരിൽ എത്തിയോ എന്ന് സംശയം..എന്നാൽ സീതയുടെ പുതിയ പോസ്റ്റായ കിളിപ്പാട്ട്.... വാത്മീകിയെന്ന കവിയെയും  രത്നാകരൻ എന്ന കാട്ടാളനെയും തന്റേതായ കണ്ണുകളിലൂടെ നോക്കിക്കാണുകയാണിവിടെ 

ലോക നന്മ സ്വപ്നം കണ്ട് സന്യാസം സ്വീകരിച്ച , മാനിഷാദ പാടിയ കവി ഇന്നത്തെ അവസ്ഥ കണ്ട്    അതുപേഷിച്ച് തന്നിലേക്ക് മടങ്ങുന്നു  എന്ന്  പറയാനാണു സീത ഇവിടെ ഉദ്ദേശിക്കുന്നത്...

എഴുത്തച്ഛൻ കിളിയെക്കൊണ്ട് രാമായണം പാടിച്ചത് പോലെ സീത തന്റെ കിളിയെക്കൊണ്ട് 

(നേരറിയാത്തൊരു കിളി) ഈ കവിത പാടിക്കുന്നൂ....

 

കഥയുടെ കാണാപ്പുറങ്ങൾ

            തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ തല വെളിയിലേക്കിട്ട് നോക്കിയിട്ടുണ്ടോ? ദൃശ്യങ്ങൾ ഒന്നൊന്നായി കണ്ണിൽ വന്ന് വീഴും.ഒരു ദൃശ്യത്തിന് മറ്റൊരു ദൃശ്യവുമായിപ്രത്യക്ഷത്തിൽ ബന്ധം കാണില്ല എങ്കിലും പുഷ്പഹാരത്തിലെ വാഴനാര്  പൂക്കളെ കൂട്ടിയിണക്കുമ്പോലെ ഒരാന്തര ചൈതന്യം ആ ദൃശ്യങ്ങളെ യോജിപ്പിക്കുന്നുണ്ടാകും. 
ജീവിത സംഭവങ്ങളാണ് ദൃശ്യങ്ങൾ,അവ വിഭിന്നങ്ങളാണെങ്കിലും ഒരേയൊരു ചെതന്യം അവയെ ബന്ധിപ്പിക്കുന്നൂ. ഈ വിഭിന്ന സംഭവങ്ങക്കെ ചിത്രീകരിച്ച് ആന്തരമായ ചൈതന്യത്തെ ധ്വനിപ്പിക്കുന്നവനാണ് കലാകാരൻ ,അഥവാ കഥാകാരൻ.
രചനകളിലെ എഡിറ്റിംഗ്

ബൂലോകത്തിൽ ഏറ്റവും കൂടുതൽ സമസാരമായ ഒരു വാക്കാണ് എഡിറ്റിംഗ്. എന്താണു രചനയിലെ എഡിറ്റിംഗ്. ഇവിടെ ,എഴുത്തുകാരായ സഹോദരങ്ങളോട് പൊതുവേ എനിക്കൊരു കാര്യം പറയാനുണ്ട്. നമ്മുടെ  രചനകളിലെ തെറ്റുകകൾ നമുക്ക് പെട്ടെന്ന് കണ്ട് പിടിക്കാൻ ക്ഴിയില്ല ‘ഞാൻ എഴുതിയതാണ് ശരി എന്ന ധാരണ നാം അറിയാതെ തന്നെ നമ്മിൽ ശക്തിയാർജ്ജിക്കുന്നൂ. അത് ആരെങ്കിലും കമന്റിലൂടെ നമ്മളെ അറിയിക്കുമ്പോൾ നമ്മൾ ഓടിപ്പോയി ഖഡ്ഗം എടുക്കയല്ലാ വേണ്ടത് . അവയെ ഉൾക്കൊള്ളാൻ ശ്രമിക്കുക... ഒന്ന് രണ്ട് 

ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടട്ടെ

 

കടലാസ് പൂക്കൾ എന്നബ്ലൊഗിൽ     ഞാന്‍ കണ്ട ചിരിയും ഞാന്‍ ചിരിച്ച ചിരിയും    എന്ന  ‘കഥ’ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. എന്നാൽ എഡിറ്റിങ്ങിലെ അഭാവം, കഥക്കുള്ള  നീളക്കുടുതലിനും, വായനാ സുഖത്തിനും ഭംഗം വരുന്നു. ഞാൻ അവ കഥാകാരനെ അറിയിക്കുകയും അത് തിരിച്ചറിഞ്ഞ അദ്ദേഹം വളരെ സന്തോഷത്തോടെ തെറ്റുകൾ (?) ചൂണ്ട്ക്കാട്ടിയതിന് നന്ദി പറയുകയും ചെയ്തു ...എഡിറ്റിംഗ് ഇങ്ങനെ( മറ്റുള്ളവരും ശ്രദ്ധിക്കാൻ)

 

 എഡിറ്റിംഗ് ചെയ്യേണ്ട ഭാഗങ്ങളും  ബ്രാക്കറ്റിൽ നൽകുന്നൂ...

1 )  മാനം നോക്കി മലര്‍ന്നു കിടക്കുന്ന എന്നെ നോക്കി കുസൃതിക്കാരികളായ ചില നക്ഷത്രങ്ങള്‍ 

കണ്ണിറുക്കിക്കാണിച്ചു. ചിലനക്ഷത്രങ്ങളാകട്ടെ (ചിലതാകട്ടെ) ദേഷ്യത്തോടെ തുറിച്ചു 

നോക്കുന്നുമുണ്ടായിരുന്നു. ദൂരെ നഭസ്സിണ്റ്റെ(നഭസിന്റെ) താഴ്‌വരയില്‍ അമ്പിളിത്തോണി ഭൂമിയെ

നോക്കി സ്വപ്നം കണ്ടുകൊണ്ടങ്ങിനെ( നോക്കിക്കൊണ്ട് സ്വപ്നം കാണാൻ പറ്റില്ലാ) അലഞ്ഞു 

നടക്കുന്നു; തുഴയാനാളില്ലാത്ത ഒരു കൊതുമ്പു വള്ളം പോലെ!

2 ) വിശപ്പിന്റെ  ഒരു നേര്‍ത്ത തീനാളം ഉദരാന്തര്‍ ഭാഗത്ത്‌ (ഉദരത്തിൽ - അത് മതി)  

 എരിയാന്‍ തുടങ്ങിയിരിക്കുന്നു. 

 3 ) ഞാനാ സ്‌ത്രീയുടേയും കുട്ടിയുടേയും അരികിലേക്ക്‌ തിരിച്ചു ചെന്നു. അവരോട്‌ ചോറു തരട്ടെ എന്നു ചോദിച്ചു.  

 (ഇതും വേണ്ടാ... പകരം.. ഞാൻ എന്റെ ചോറ്റ് പാത്രം അവർക്ക് നേരെ നീട്ടി)വര്‍ധിച്ച 

സന്തോഷത്തോടെ ആ സ്‌ത്രീ അഴുക്കു പുരണ്ട ഒരു പാത്രമെടുത്തു നീട്ടി. എന്റെ കയ്യിലെ ചോറ്റു 

പാത്രത്തിലേക്ക്‌ നോക്കുന്ന ആ കുട്ടിയുടെ കണ്ണുകള്‍ക്ക്‌ ആകാശത്ത്‌ കത്തി നില്‍ക്കുന്ന- ഇതും 

വേണ്ടാ കാരണം സൂര്യൻ ആകാശത്തേ കത്തി നിൽക്കൂ ( വയറ് വിശക്കുന്നൂ എന്ന് പറയേണ്ട 

കാര്യമില്ലാ കാരണം വയറല്ലാതെ എന്താ വിശക്കുക? ) സൂര്യനെക്കാള്‍ തിളക്കമുണ്ടായിരുന്നു. 

ഇങ്ങനെ കുറെയുണ്ട് . വിസ്താര ഭയത്താൽ അതൊന്നും ഇവിടെ എടുത്തെഴുതുന്നില്ലാ.....
  

എഴുത്തുകാരും വ്യക്തികളും

രിക്കൽ പ്രശസ്ത സാഹിത്യ നിരൂപകനായിരുന്ന പ്രൊഫ:എം.കൃഷ്ണൻ നായർ സാർ ( അദ്ദേഹം എന്റേയും അദ്ധ്യാപകനായിരുന്നൂ) സാഹിത്യ വാരഫലത്തിൽ എഴുതിയ ഒരു വാചകം എന്റെ ഓർമ്മയിലെത്തുന്നു.

പ്രസിദ്ധരായ ചില എഴുത്തുകാരെ  അവരുടെ രചനകളിൽകൂടി മാത്രം അറിയാൻ ശ്രമിച്ചാൽ മതി.നേരിട്ടറിയാൻ ശ്രമിച്ചാൽ നമുക്കദ്ദേഹത്തെ വെറുക്കേണ്ടി വരും”

1, എഫ്.എ.സി.റ്റി.യിൽ ജോലി നോക്കിയിരുന്ന പ്രസിദ്ധനായ ഒരു കഥാകാരൻ, ഒരു ബസ്സ് 

സ്റ്റോപ്പിലേക്ക് വേഗതയിൽ കാറോടിച്ചെത്തി. പുറത്തിറങ്ങിയ അദ്ദേഹം ,ബസ്സ് കാത്ത് 

നിൽക്കുന്ന കുലീനയായ ഒരു സ്ത്രീയുടെ കവിളിൽ ആഞ്ഞ് ഒരടികൊടുത്ത ശേഷം വന്ന 

വേഗതയിൽ തന്നെ തിരികെ പോയി.അവർക്കടുത്ത് ആളുകൾ ഓടിയെത്തി കാര്യമെന്താണെന്ന് 

തിരക്കി. നിറമിഴികളോടെ അവർ ചിരിച്ചു. പറഞ്ഞു.  

“ ഹേയ് പ്രശ്നമൊന്നുമില്ലാ ...അദ്ദേഹം എന്റെ ഭർത്താവാണ്”   

                                            പിന്നീട് ഒരിക്കൽ ആ മാന്യ വനിതയോട് ഞാൻ കാര്യം 

തിരക്കി. നമ്മുടെ കഥാകാരന് പൂക്കളോടും  ചെടികളോടും പൂച്ചകളോടും വലിയ കമ്പമാണ്. 

സംഭവം നടന്ന പ്രഭാതത്തിൽ  മുറ്റത്തെ റോസാ പൂത്ത് നിൽക്കുന്നത് കണ്ടപ്പോൾ സ്ത്രീ 

സഹജമായ ഉൾപ്രേരണയിൽ,തന്റെ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അവർ 

അതിലൊന്ന് അടർത്തിയെടുത്ത് മുടിയിൽ ചൂടി.കുറച്ച് കഴിഞ്ഞ്  കഥാകാരൻ പുറത്ത് വന്ന് 

നോക്കിയപ്പോൾ റോസാപ്പൂവ് കാണാനില്ല. അപഹരിച്ചത് ഭാര്യയാണെന്ന് മനസ്സിലാക്കിയ 

അദ്ദേഹം.ബസ്സ് സ്റ്റാന്റിൽ എത്തി.ഭാര്യയുടെ തലയിൽ റോസാപ്പൂവ്. പരിസര പോലും 

നോക്കാതെ അദ്ദേഹം ഭാര്യയെ തല്ലി............ അന്ന് വരെ എന്റെ മനസ്സിൽ കൂട്ടായി 

ഉണ്ടായിരുന്ന ആ മാന്യനെ ഞാൻ എന്റെ മനസ്സിൽ നിന്നും ഇറക്കി വിട്ടു. പിന്നീട് ഇന്ന് വരെ 

ഞാൻ ആ വ്യക്തിയെ ഞാൻ ആദരിക്കാറില്ലാ..പക്ഷേ അദ്ദേഹത്തിന്റെ രചനകളെ ഞാൻ 

ആരാധിക്കുന്നൂ...


2, എന്റെ കൌമാരകാലത്ത് , എനിക്ക് അടുത്തിടപഴകാൻ അവസരം ലഭിച്ച മഹാനായ ഭക്ത 

കവി തിരുവനന്തപുരത്തുള്ള സി.പി. സത്രത്തിൽ താമസിക്കുകയായിരുന്നു. ‘കവിയുടെ 

കാല്പാടുകൾ പിന്തുടർന്ന്  ‘എന്നെ തിരയുന്ന ഞാൻ’ അദ്ദേഹത്തിനടുത്തെത്തിയത് ഒരു 

സന്ധ്യക്കായിരുന്നു.ഞാനും കവിയും മുറിക്കുള്ളിൽ .കൊട്ടിയടക്കാത്ത വാതിലിലൂടെ ഒരു 

സർവ്വാംഗ സുന്ദരി ഞങ്ങളുടെ മുറിയിലേക്കെത്തി.കവിക്ക് സ്ത്രീ പണ്ടേ ദൌല്യമായിരുന്നു.

അദ്ദേഹത്തിന് തന്നെ അറിയാനാവാത്തത്ര കാമുകിമാരും, ഭാര്യമാരും കേരളക്കരയാകെ.....
          
 സുന്ദരിയെ കണ്ടതും കവിയുടെ കണ്ണുകൾ വികസിച്ചു.രംഗബോധം വന്ന ഞാൻ മുറി വിട്ട് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ കവി തടഞ്ഞു....കവി പെൺകുട്ടിയോട് ചോദിച്ചു...”ആരാ” പെട്ടെന്ന്  കവിയുടെ ഇരുപാദങ്ങളിലും  കൈ തൊട്ട് തൊഴുന്നെഴുന്നേറ്റ കുട്ടി പറഞ്ഞു ....“മകളാ”.പെട്ടെന്ന്  കവി...“ എന്റെയോ?” ...മോളെവിടുന്നാ”. കുട്ടി സ്ഥലം പറഞ്ഞു. അമ്മയുടെ പേരും. തെല്ലിട മൌനം കനത്തു. 
നീർ നിറഞ്ഞ മിഴികൾ തുടക്കാതെ ആ കുട്ടി പറഞ്ഞു .... “ അടുത്ത ആഴ്ച എന്റെ വിവാഹമാണ് ...അച്ഛന്റെ അനുഗ്രഹം തേടണമെന്ന് അമ്മ പറഞ്ഞു.
കുറേ ദിവസങ്ങളായി തേടി നടക്കുകയായിരുന്നു....ഭാഗ്യം കൊണ്ട് ഇന്ന് എനിക്കെന്റെ അച്ഛനെ കാണാൻ സാധിച്ചൂ...ഇനി....” 
കവിക്ക് ശബ്ദം നഷ്ടപ്പെട്ടപോലെ...അദ്ദേഹം തന്റെ ജൂബയുടെ വലത് വശത്തെ കീശയിൽ കൈയ്യിട്ടു. കൈയ്യിൽ തടഞ്ഞനോട്ടുകൾ പുറത്തെടുത്ത് ആ കുട്ടിക്ക് നൽകിക്കൊണ്ട്  പറഞ്ഞു... “ നാന്നായിവരട്ടെ... അച്ഛന്റെ അനുഗ്രഹം എന്നും ഉണ്ടാകും...”
                   ആ കുട്ടി, തിരിച്ച് ഇടനാഴിയിലൂടെ തലകുമ്പിട്ട് നടന്ന് പോകുന്ന്..ഇന്നും എന്റെ ഓർമ്മയിൽ ഒരു മായാചിത്രം...........
 അനുഭവങ്ങളുടെ കലവറ തുറക്കാനുള്ള പംക്തിയല്ലാ ‘ശനി ദോഷം’ .പക്ഷെ  എന്നെ ഇത്രയും 

എഴുതിപ്പിച്ചത് സിദ്ധിക്ക യുടെ   ഉടയോന്റെ കനിവിനായി കണ്ണീരോടെ  

 എന്ന ലേഖനം വായിച്ചപ്പോഴുണ്ടായ അവസ്ഥയാണ് . നല്ല മനസ്സുള്ളഒരെഴുത്തുകാരനേ ഇത്തരം  ഹൃദയത്തിൽ തട്ടിയുള്ള രചന നടത്താൻ കഴിയൂ...ലേഖനം എഴുതുന്ന സഹോദരങ്ങൾഈ നല്ല എഴുത്ത് ഒന്ന് കൂടെ വായിച്ച് നോക്കാൻ അഭ്യർത്ഥിക്കുന്നൂ.
------------------------------------------------------------------------------------------------------
ശനി ദോഷത്തില്‍ പംക്തി കൈകാര്യം ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ തങ്ങളുടെ അവലോകനങ്ങള്‍
വ്യാഴാഴ്ച യ്കുള്ളില്‍ remeshjournalist@gmail.com എന്ന വിലാസത്തില്‍ അയച്ചു തരിക .
--------------------------------------------------------------------------------------------------------
"ശനിദോഷം" അടുത്ത ലക്കം സെപ്തം :3 ശനിയാഴ്ച :

മണ്ഡോവിയിലെ ഒട്ടകപ്പക്ഷിക്ക് വന്യ പ്രണയം!!  വലിയ പിഴയോ? 
സെബസ്ത്യാനോസ്  പറയട്ടെ 

64 comments:

 1. puthuma nannayi Rameshetta...ithuvazhi palarude kaazhachapaadukalil koodiyulla oru avalokanam saadhyamaakum..ee azhachayile sanidhosham thayyaarakkiya chanthu sir nu nanni..

  [malayalam type cheyyan pattunnilla..kashmachodikkunu]
  :drishya

  ReplyDelete
 2. ക്ഷമിക്കണം,
  ഉദര നിമിത്തമോ ശനിദോഷത്താലോ ബ്ലോഗുടമയ്ക്ക് അസൌകര്യം നേരിട്ടതിനാൽ പകരക്കാരൻ ഒരു “മുട്ടുശാന്തി” മാത്രമായോ എന്നൊരു സംശയം. ഏതായാലും ഇതുപോലൊരു നല്ല പരിപാടി തുടങ്ങിയ സ്ഥിതിയ്ക്ക് ഒരു വലിയ ബ്ലോഗവലോകനം നടത്തി എഴുതുകായിരിക്കും ഉത്തമം. ഒന്നോ രണ്ടോ പേരുടെ പോസ്റ്റ് മാത്രം നിരീക്ഷിക്കാനാണെങ്കിൽ അവരുടെ പോസ്റ്റിനൊരു കമന്റിട്ടാൽ മതിയാവുമല്ലേ ?
  ഇത്രയും പറഞ്ഞതിനാൽ എന്നോട് വിരോധം തോന്നരുത് എന്നപേക്ഷ.

  ReplyDelete
 3. @@കലാവല്ലഭന്‍: ഒന്നിലധികം പേര്‍ ശനിദോഷം കൈകാര്യം ചെയ്യുന്നതിനെ ക്കുറിച്ച് ഈ ആശയത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. ഇതുപോലുള്ള സാഹചര്യങ്ങള്‍ ഉണ്ടാകും എന്ന് മുന്‍കൂട്ടി കണ്ടാണ്‌ ആ ആശയം പങ്കു വച്ചതും ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയതും. ഇത് മുട്ടുശാന്തി ആണെങ്കിലും അല്ലെങ്കിലും വേണ്ടത്ര ക്ഷമയും സമയവും അധ്വാനവും ആവശ്യമുള്ള ജോലിയാണ് . ഒരു ലക്കത്തില്‍ പരമാവധി ബ്ലോഗ് ഉള്‍പ്പെടുത്തണം എന്ന ആഗ്രഹമുണ്ട് . ഉദരനിമിത്തം ഉണ്ടായ ദോഷം കൊണ്ട് തന്നെയാണ് ഈ "മുട്ടുശാന്തി" വേണ്ടി വന്നത് . കാരണം ബ്ലോഗെഴുതിയാല്‍ വയറു നിറയില്ലെന്നു ബ്ലോഗറായ താങ്കള്‍ക്കും അറിവുള്ളതാണല്ലോ :)
  താങ്കള്‍ക്കും സമയം മെനക്കെടുത്താന്‍ സന്മനസ് ഉണ്ടെങ്കില്‍ ഈ പരോപകാര പ്രവൃത്തിയില്‍ പങ്കു ചേരാം .സ്വാഗതം .:)

  ReplyDelete
 4. കലാഭവൻ ക്ഷമിക്കണം....പകരക്കാരൻ“മുട്ടുശാന്തി” ആയതിന് ചില കാരണങ്ങൾ ഉണ്ട് ബൂലോകത്തെ നല്ലൊരു സംരഭം ആണ് “ശനി ദോഷം” അത് എഴുതിയുണ്ടാക്കാൻ ഇമ്മിണി ബുദ്ധിമുട്ടുമുണ്ട്.ശ്രീ.രമേശ് അരൂരിന് കഴിഞ്ഞലക്കം ഈ പംക്തി എഴുതാൻ ഒട്ടും തന്നെ സമയം കിട്ടിയില്ലാന്ന് മാത്രമല്ലാ..അദ്ദേഹത്തിൻ ഇപ്പോഴും നല്ല തിരക്കാണ്(അത് വ്യക്തിപരം)ഈ സംരഭത്തിന്റെ തുടക്കത്തിൽ,ഇതിനോട് മറ്റ് ബ്ലോഗെഴുത്തുകാരും പങ്കെടുക്കണം എന്ന് പറഞ്ഞിരുന്നെങ്കിലും..അതിൻ വലിയ പ്രതികരണം ഒന്നും ഉണ്ടായില്ലാ...ഒരു ദിവസം മുൻപാണ് ശ്രീ.രമേശ്‘ശനി ദോഷം’ ഈ ലക്കം ചേട്ടൻ എഴുതണം എന്ന് എന്നോട് ആവശ്യപ്പെട്ടതു.. അതുകൊണ്ട് വളരെക്കുറച്ച് എഴുത്തുകാരുടെ രചനകളേ ഇവിടെ നിരീക്ഷിക്കാൻ അവസർക് കിട്ടിയുള്ളൂ.അത് എന്റെ തെറ്റായി ഞാൻ കാണുന്നു. എന്നാൽ ശനിദോഷം വെറും നിരൂപണ പംക്തിയായി മാത്രം കാണരുത്..പല കാര്യങ്ങളും പങ്ക് വയ്കാനും അറിവുകൾ പകർത്താനുമുള്ള വേദിയാണ് ശനി ദോഷം എന്നും അറിയുക...എല്ലാരോടുമായി ഒരു അപേക്ഷ പുതിയ എഴുത്തുകാരുടേയും,പുതിയതായി വരുന്ന രചനകളുടേയും, മെയിൽ കിട്ടുമ്പോൾ അതിന്റെ ലിങ്ക് ‘ശനിദോഷ’ത്തിലെക്കയക്കുക..രമേശ് പറഞ്ഞപോലെ ‘സന്മനസ് ഉണ്ടെങ്കില്‍ ഈ പരോപകാര പ്രവൃത്തിയില്‍ പങ്കു ചേരാം .സ്വാഗതം...കാരണം.... ബ്ലോഗുകള്‍ വായിച്ചു അവലോകനം എഴുതാന്‍ തയ്യാറുള്ള സുഹൃത്തുക്കള്‍ക്ക് കൂടി ശനിദോഷം പംക്തി കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കുകയാണ് ....... എല്ലാ നന്മകളും

  ReplyDelete
 5. ചന്തു ഏട്ടന്റെ അവലോകനം ഇഷ്ടായി...എഡിറ്റിംഗ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നെപ്പോലെയുള്ള പുതു മുഖങ്ങള്‍ക്കു വളരെ ഉപകാരപ്രദം ആണ്. കഴിഞ്ഞ ലക്കങ്ങളിലെ പോലെ ഒന്ന് രണ്ടു പുതിയ ബ്ലോഗുകള്‍ കൂടി പരിചയപ്പെടുത്താമായിരുന്നു..അടുത്ത എഡിഷന് വേണ്ടി കാത്തു നില്‍ക്കുന്നു.

  ReplyDelete
 6. തെറ്റുകള്‍ പറഞ്ഞു തന്നാല്‍ സന്തോഷം
  അതിനൊരാളുണ്ടായാല്‍ സന്തോഷം
  അതു ചെയ്തു തന്നാല്‍ അതിലേറെ സന്തോഷം

  ഇത്തരം പ്രവര്‍ത്തങ്ങള്‍ തുടരുക
  ആശംസകള്‍

  ReplyDelete
 7. ഈ പംക്തി വളരെ നന്നായി തുടരട്ടെ..
  ആശംസകൾ!

  ReplyDelete
 8. മറ്റുള്ളവരുടെ നന്മക്കായി ചെയ്യുന്ന ഏതു പ്രവര്‍ത്തിയും അതെത്ര ചെറുതായാലും പ്രശംസാര്‍ഹം തന്നെ...
  വ്യത്യസ്തത പുലര്‍ത്തിയ ലക്കം നന്നായി. പലര്‍ ചെയ്യുമ്പോഴല്ലേ കൂടുതല്‍ നന്നാവുക എന്ന സങ്കുചിതമല്ലാത്ത രമേശിന്റെ മനോഭാവത്തിനും നന്ദി.

  ReplyDelete
 9. ഈയോരു പംക്തി കൈകാര്യം ചെയ്യുക എന്നത് ഏറെശ്രമകരം തന്നെ.ഇതൊരു വലിയ സേവനം കൂടിയാണ്.ഈപോസ്റ്റ് വളരെ പ്രയോജനപ്രദമാണ്..തുടർന്നും നല്ല നിരൂപണങ്ങൾ പ്രതീക്ഷിക്കുന്നു..സസ്നേഹം

  ReplyDelete
 10. ശ്രാന്തമംബരം
  നിദാഘോഷ്മള സ്വപ്നാക്രാന്തം
  താന്തമാരബ്ധക്ലേശ രോമന്ഥം
  മമ സ്വാന്തം..

  നല്ല സംഗീതം, നല്ല ആലാപനം..
  ദാ, ഇപ്പോള്‍ കേട്ടോണ്ടിങ്ങനെ.. ഹെ ഹേ.. :)
  ===========
  തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പലര്‍ക്കും മടി, തന്റെ ബ്ലോഗില്‍ കിട്ടാനുള്ളത് കിട്ടില്ലെന്ന പേടിയാവാം.  അവലോകനത്തിലേക്ക്.
  ശ്രീ ചന്തുനായര്‍ ചൂണ്ടിക്കാണിച്ച പോലെ എഡിറ്റിംഗ് പാളിച്ചകള്‍

  01. “..ല്ല” എന്ന അക്ഷരങ്ങള്‍ എല്ലായിടത്തും പാടുന്ന പോലെ നീളം വെച്ചത് എന്താണ്?
  02. എഡിറ്റിംഗ് ചെയ്യേണ്ട ഭാഗങ്ങളും ബ്രാക്കറ്റിൽ നൽകുന്നൂ..[ഈ വാചകം അപൂര്‍ണ്ണമായത് എഡിറ്റര്‍ കണ്ടില്ലേ?]
  03. ഇതെപ്പറ്റി [ലേഖനഭാഷ, ഇതിനെപ്പറ്റി]
  04. “മൂക്കില്‍ തൊണ്ട് ചീഞ്ഞ നാറ്റം” [മൂക്കില്‍ തൊണ്ട് ചീഞ്ഞെന്ന് എഴുതിയാല്‍ വിശ്വസിക്കാന്‍ എനിക്ക് പ്രയാസമുണ്ട്. കുത്തും കോമയുമൊക്കെ യഥാസ്ഥാനം പ്രയോഗിക്കണമെന്ന് പറയേണ്ടതില്ലല്ലോ?]
  05. പൂതി ഗന്ധം പോയി,പരിമളം മാത്രം [പൂതി ഗന്ധം എന്നെങ്കില്‍ പരി മളം എന്നും എഴുതാം അല്ലെ?]
  ഇങ്ങനെ വേര്‍പെടുത്തപ്പെട്ട വാക്കുകള്‍ ധാരാളം ഈ ലേഖനത്തില്‍ത്തന്നെയുണ്ട്.

  പ്രധാനമായും എഡിറ്റിംഗ് എന്ന വിഷയം കൈകാര്യം ചെയ്തതിനാല്‍ ഇത്തരം തെറ്റുകള്‍ ഇവിടെ ചൂണ്ടിക്കാണിച്ചത്. വായനയുടെ കുറവല്ല, പദപ്രയോഗങ്ങള്‍ താളുകളിലേക്ക് പകര്‍ത്തുമ്പോഴുള്ള അശ്രദ്ധയാണിതെന്ന് എന്റെ അഭിപ്രായം

  ഈ അവലോകനം വലിയ നിലവാരം പുലര്‍ത്തിയോ എന്ന് ശ്രീ ചന്തുനായര്‍ & പ്രൂഫ് വായിച്ച് പ്രസിദ്ധീകരിച്ച ശ്രീ രമേശ് അരൂര്‍ എന്നിവര്‍ക്ക് ഒന്നുകൂടെ ചിന്തിക്കാം. ഇനി അത്രയൊന്നും വേണ്ട എന്നാണെങ്കില്‍..

  ബ്ലോഗിലെ വ്യത്യസ്തത നന്നായി, ഇത്തരം ഉദ്യമങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ ശ്രമിക്കുക, എന്റെ ശരികള്‍ ‘എന്ന വിശ്വാസം’ തെറ്റാവുന്നത് അങ്ങനെയൊക്കെയാണ്.

  ആശംസകള്‍

  ReplyDelete
 11. ഇനിയും മുന്നോട്ടു മുന്നോട്ട്...എന്നെ ഒന്ന് കൊല്ലാമോ..എന്റെ ബ്ലോഗ്‌ "അക്ഷരകോളനി.കോം "..http://arjunstories.blogspot.com

  ReplyDelete
 12. ഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.

  ReplyDelete
 13. ശനിദോഷം തുടര്‍ന്ന് വായിക്കാം.

  ReplyDelete
 14. പഠിക്കാനുണ്ട് പലതും.
  ഇനിയും അറിയാനേറെ
  ഇനിയും വരാം ഇതിലെ
  ആശംസകൾ...

  ReplyDelete
 15. @@ നിശാസുരഭി :വായനക്കാരന് കൂടി പ്രാതിനിധ്യമുള്ള ബ്ലോഗാണിത് ..ഇവിടെ എഴുതുന്നത്‌ വേണമെങ്കില്‍ വായിച്ചാല്‍ മതി എന്ന മുട്ടാപ്പോക്ക് നിലപാട് ശനിദോഷത്തിനില്ല..നിശാസുരഭി ചൂണ്ടിക്കാണിച്ച ദോഷങ്ങള്‍ ഒന്നുകൂടി വിലയിരുത്തി പരിഹരിക്കുന്നതാണ് .
  സമയം ഒരു പ്രധാന ഘടകമാണ് നി:സു: :) പക്ഷെ തെറ്റുകള്‍ക്ക് അതൊരു എക്സ്ക്യൂസ് അല്ല കേട്ടോ :)
  എഡിറ്റിങ്ങിനെ പറ്റി വിശദമായ ഒരു പോസ്റ്റ് ശനിദോഷത്തില്‍ താമസിയാതെ പ്രസിദ്ധീകരിക്കുന്നുണ്ട്..ബ്ലോഗുകള്‍ ആശയ സംപുഷ്ടമായി എന്നാല്‍ പരമാവധി ചുരുക്കിയും എങ്ങനെ എഴുതാം എന്നതിനാവും പ്രാധാന്യം .

  ReplyDelete
 16. ശ്രീ. നിശാസുരഭി > താങ്കളുടെ ശരികൾ ‘എന്ന വിശ്വാസം’ തീർത്തും വിശ്വസിക്കാവുന്നതുതന്നെയാണ്. കുറ്റപ്പെടുത്തലും ശിക്ഷാവിധികളും നടത്തുന്ന കോടതിയല്ലല്ലോ നമ്മുടെ ബ്ലോഗിടം? നിരർത്ഥകമായ അക്ഷര-ആശയത്തെറ്റുകളും തിരുത്തലുകളും രചനകളിലെ ഗുണദോഷങ്ങളും വിലയിരുത്തുന്ന സൌഹൃദകേന്ദ്രമാണല്ലോ സുഹൃത്തേ. ഉള്ളതുപറഞ്ഞാൽ ഉള്ളറിഞ്ഞ് സഹവർത്തിക്കുന്ന സന്തുഷ്ടസംഗമസ്ഥാനമാകട്ടെ ഈ ‘ബ്ലോഗുവീട്.’ ശ്രീ.കലാവല്ലഭൻ > ഒന്നിനെക്കുറിച്ചു വിശദീകരിക്കുമ്പോൾ ഏറെ പറയേണ്ടിവന്നാൽ, സ്ഥലപരിമിതിക്കു പുറത്തുപോകാതെയും സൂക്ഷിക്കണമല്ലോ സുഹൃത്തേ. എന്നാൽ, ആവശ്യത്തിന് വിശദീകരിക്കുകയും വേണം. ഇനിവരുന്നതുമൊക്കെ വായിച്ചും അഭിപ്രായങ്ങൾ പരഞ്ഞും നമുക്ക് മുന്നോട്ടു പോകാം. ശ്രീ. രമേശിന്റെ ഉദ്യമം പ്രശംസനീയം.ശ്രീ.ചന്തുനായരുടെ അവലോകനത്തിലും വ്യത്യസ്ഥതയുണ്ട്. എന്നാൽ, ‘എഡിറ്റിംഗ്’ വളരെ ശ്രദ്ധിക്കേണ്ടതുതന്നെയാണെന്ന് ഈ ലക്കം ചൂണ്ടിക്കാട്ടുന്നു. എല്ലാവരും വീണ്ടും ഒന്നുചേർന്ന് സംവേദിക്കാനുള്ള ഈ സൌഹൃദവേദിക്ക് ആശംസകൾ........

  ReplyDelete
 17. rameshetta.. this blog loosing its grip.. :-(

  ReplyDelete
 18. രമേശ്‌ജീ : കൂടുതല്‍ ബ്ലോഗുകളെക്കുറിച്ച് എഴുതാന്‍ ശ്രമിക്കണമെന്ന് ഒരപേക്ഷ, ചന്തുഭായ് , എന്റെ പോസ്റ്റും താങ്കള്‍ എഴുതിയ കുറിപ്പുകളും തമ്മിലുള്ള ബന്ധം എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല,നല്ല വാക്കുകള്‍ക്കു വളരെ നന്ദി, സന്തോഷം.ഇരിപ്പിടം കൂടുതല്‍ മികവോടെ വായനക്കാരിലെതത്തുമെന്ന പ്രതീക്ഷയോടെ..ആശംസകളോടെ..

  ReplyDelete
 19. രമേഷേട്ട ഒരു സംശയം. നിരൂപണം ചെയ്യുന്ന വ്യക്തി അദ്ധേഹത്തിന്റെ ശൈലിയില്‍ നിന്ന് കൊണ്ട് മാത്രമല്ലേ വായനെയെ കാണുക. മറ്റൊരാള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ അത് എഴുത്തുകാരന്‍ ഉപയോഗിക്കുന്ന അദ്ധേഹത്തിന്റെ സ്വന്തം ശൈലിയില്‍ ആണ് പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ ഇത് രണ്ടും കൂടി ചേര്‍ന്ന് പോകുമോ. (സംശയം മാത്രമാണ്)
  ഈ ബ്ലോഗ്‌ ഉപകാര പ്രദമായ ഒന്ന് തന്നെ എന്നതില്‍ എനിക്ക് യാതൊരു സംശയവും ഇല്ല. ഹൃദയം നിറഞ്ഞ ആശംസകള്‍ രമേഷേട്ടാ..

  ReplyDelete
 20. ഒരു പക്തി പോലെ ഇതിനെ കയികാര്യം ചെയ്യാന്‍ രമേശ്‌ ശ്രമിക്കുനത് എന്ന് അറിഞ്ഞതില്‍ സന്തോഷം ....
  ഈ ശനി ദോഷം എന്നാ പേര് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുനത് എന്ന് അറിയില്ല ......ഇതില്‍ ചിലരുടെ ദോഷം മാത്രം പറയാന്‍ ഒരു ശനി ദോഷത്തിന്റെ ആവശ്യം ഒന്നും ഇല്ല എന്ന് തോനുന്നു ...
  ചില്ലപ്പോ നല്ലത് കാണാനും ഇതിനെ ഉപയോഗപെടുത്തും എന്ന് പ്രതീഷികട്ടെ .....

  ReplyDelete
 21. മിക്കവരും സ്വന്തം എഴുത്തില്‍ മാത്രം ശ്രദ്ധിക്കുകയും , അത് മാത്രം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ , മറ്റുള്ളവരുടെ എഴുത്തുകള്‍ വിലയിരുത്തുകയും അത് മറ്റു വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യാനുള്ള ഈ സംരംഭം പ്രശംസനീയം തന്നെ... ഇത് തുടങ്ങി വച്ച രമേഷേട്ടനും, ഈ അവലോകനം നടത്തിയ ചന്തുവേട്ടനും ഒരായിരം അഭിനന്ദനങ്ങള്‍ ...
  പിന്നെ ഏതു നല്ല സംരംഭം തുടങ്ങിയാലും അതിലെ നല്ലത് കാണുന്നതിനേക്കാള്‍ അതിലുള്ള പോരായ്മകള്‍ കണ്ടെത്തി കുറ്റപ്പെടുത്തുക എന്നത് മലയാളികളുടെ ഒരു പ്രത്യേക കഴിവാണ് ! ആ കഴിവിനെയും സമ്മതിക്കാതെ വയ്യ !!

  ReplyDelete
 22. പിന്നെ ഏതു നല്ല സംരംഭം തുടങ്ങിയാലും അതിലെ നല്ലത് കാണുന്നതിനേക്കാള്‍ അതിലുള്ള പോരായ്മകള്‍ കണ്ടെത്തി കുറ്റപ്പെടുത്തുക എന്നത് മലയാളികളുടെ ഒരു പ്രത്യേക കഴിവാണ് ! ആ കഴിവിനെയും സമ്മതിക്കാതെ വയ്യ !! lipi you said it !

  ReplyDelete
 23. പ്രീയ സിദ്ധിക്ക...എഴുത്തുകാരും വ്യക്തികളും.... അതിനെപ്പറ്റി പറഞ്ഞപ്പോൾ...താങ്കളിലെ നല്ലവ്യക്തിത്വമാണ് താങ്കളെക്കൊണ്ട് ഇത്തരത്തിലുള്ള ഒരു ലേഖനം എഴുതാൻ പ്രേരിപ്പിച്ചത്....അതാണ് ഞാൻ,നല്ല മനസ്സുള്ളഒരെഴുത്തുകാരനേ ഇത്തരം ഹൃദയത്തിൽ തട്ടിയുള്ള രചന നടത്താൻ കഴിയൂ...എന്ന് എഴുതിയത്...

  ReplyDelete
 24. @MyDreams :കുറ്റം പറയുന്നത് മാത്രമേ താങ്കള്‍ കണ്ടതുള്ളോ ?
  ബ്ലോഗുകളില്‍ കണ്ട നന്മകളും പറയുന്നുണ്ട് . ഈ പോസ്റ്റിലും അങ്ങനെ ചിലതുണ്ട് .താങ്കളെ പോലെയുള്ള ആളുകള്‍ അശ്രദ്ധകൊണ്ട് വരുത്തിവയ്ക്കുന്ന ദോഷങ്ങള്‍ പറയാതെ വയ്യ ,ഈ ബ്ലോഗില്‍ താങ്കള്‍ എഴുതിയിട്ടുള്ള കമന്റിലെ തെറ്റുകള്‍ ഒന്ന് ശ്രദ്ധിക്കൂ .
  പക്തി (പംക്തി)
  കയികാര്യം (കൈകാര്യം )
  ശ്രമിക്കുനത് (ശ്രമിക്കുന്നത് )
  എന്നാ പേര് (എന്ന പേര് )
  അര്‍ത്ഥമാക്കുനത് (അര്‍ത്ഥമാക്കുന്നത് )
  തോനുന്നു(തോന്നുന്നു )
  ഉപയോഗപെടുത്തും (ഉപയോഗപ്പെടുത്തും )
  പ്രതീഷികട്ടെ(പ്രതീക്ഷിക്കട്ടെ )
  താങ്കളുടെ ബ്ലോഗില്‍ ഇത് പോലുള്ള തെറ്റുകളുടെ ആറാട്ടാണ്,,ചൂണ്ടിക്കാണിച്ചപ്പോള്‍ എല്ലാം താങ്കള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുമുണ്ട് ..അത് കൊണ്ടാണ് ഇതിവിടെ കുറിക്കുന്നത് ..താങ്കള്‍ക്കു നല്ലത് വരട്ടെ .:)

  ReplyDelete
 25. ഒരു പംക്തി പലരും ചെയ്യുമ്പോഴാകും അതിനു കനം കൂടുക എന്ന് തോന്നുന്നു .. തീര്‍ച്ചയായും പ്രോല്സാഹനാര്‍ഹം തന്നെ ഈ സംരംഭം ..

  ReplyDelete
 26. ശനി ദോഷവും അതിലെ പുത്തൻ നിരൂപകരുമെല്ലാം എഴുതുന്നതെല്ലാം കൂടുതൽ വായനക്കരിലെത്തിക്കണം കേട്ടൊ രമേഷ് ഭായ്

  ReplyDelete
 27. രേമേഷ് ....ചെറിയ ചെറിയ അക്ഷര തെറ്റുകളെ പെരുപ്പിച്ചു കാണിച്ചു അതിനെ കുറിച്ച് മാത്രം പറയുകയും ചെയ്യുന്ന പ്രവണതയെ കുറിച്ച് മാത്രം ആണ് ഇത് വരെ ഞാന്‍ പറഞ്ഞുള്ളൂ ...അല്ലാതെ എന്റെ പോസ്റ്റില്‍ വരുന്ന അപാകതകളെ ചൂണ്ടി കാണിച്ചാല്‍ അത് ഭാവിയില്‍ അത് ഗുണം ചെയ്യും എന്ന് മാത്രം ആണ് ഞാന്‍ കരുതുന്നത് ... എന്റെ പോസ്റ്റില്‍ ആര് എങ്കിലും വന്നു പോസ്റ്റ്‌ മോശമായി എന്ന് പറഞ്ഞാല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് ആരും പറയില്ല...
  പിന്നെ രേമേഷിന്റെ ചില വില കുറഞ്ഞ വിലയിരുത്തലുകളില്‍ എനിക്ക് ചിരിക്കാനുള്ള വക നല്‍കാറുണ്ട് എന്നത് സത്യം ..
  അത് വേറെ ചിലര്‍ ചില ഇടങ്ങളില്‍ ചൂണ്ടി കാണിച്ചത് ഓര്‍മ്മിക്കുമല്ലോ ...

  ReplyDelete
 28. @@MyDreams :അക്ഷരത്തെറ്റുകള്‍ മാത്രമാണ് ഈ ബ്ലോഗില്‍ പ്രതിപാദിക്കുന്നത്
  എന്ന താങ്കളുടെ കണ്ടെത്തല്‍ വിചിത്രമാണ് .ആകെ മൂന്നു ലക്കമാണ് ഇരിപ്പിടം എന്ന ബ്ലോഗില്‍ അവലോകനമായി വന്നിട്ടുള്ളത് .അതില്‍ മൂന്നിലും സ്ഥല പരിമിതി അനുവദിക്കുന്ന തരത്തില്‍ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് .അതൊന്നും കാണാതെ കുറ്റം മാത്രം കണ്ടെത്തി അത് നിരത്തണം എന്നാഗ്രഹിക്കുന്നവരോട് എന്ത് പറയാന്‍ ? ഒരാളെ എതിര്‍ത്തു കമന്റ് ഇട്ടാല്‍ അത് മോശം പറയുകയാണ്‌ എന്ന് വിചാരിക്കുന്നതാണ് കുഴപ്പം :) എന്റെ കമന്റുകള്‍ താങ്കളെ ചിരിപ്പിക്കുന്നു വെങ്കില്‍ ഞാന്‍ സന്തോഷിക്കുന്നു ,,എന്റെ നര്‍മം താങ്കള്‍ക്കും ഇഷ്ടപ്പെടുന്നുണ്ടല്ലോ ,,താങ്കള്‍ ബ്ലോഗില്‍ നല്ല കൃതികള്‍ എഴുതിയപ്പോള്‍ വളരെ നന്നായി എന്ന് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് .അതെ സ്വാതന്ത്ര്യത്തോടെയാണ് കൊള്ളില്ല എന്ന് തോന്നിയ രചനകളെ പറ്റി കൊള്ളില്ല എന്ന് തന്നെ പറഞ്ഞത് .മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ നിര്‍ഭയമായി പറയുന്ന ശീലം എന്റെ ഒരു പോരായ്മയാണ് എന്ന് തോന്നുന്നു വെങ്കില്‍ അതങ്ങനെ തുടരാനാണു എനിക്കിഷ്ടം .മുഖം നോക്കി സുഖിപ്പിക്കാന്‍ തല്ക്കാലം എന്നെ കിട്ടില്ല .അത് അംഗീകരിക്കുന്ന കുറെ ഏറെപ്പേര്‍ ഇപ്പോളും എന്റെ സുഹൃത്തുക്കളായി തുടരുന്നതിനാല്‍ ഇതങ്ങിനെ തന്നെ പോകും .എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞാല്‍ ഞാന്‍ പുനര്‍ ചിന്തനം നടത്താം.:)
  ഇനി മലയാളം അക്ഷരം തെറ്റ് കൂടാതെ എഴുതാന്‍ അറിയില്ല എങ്കില്‍ "കവി "എന്ന ഗമയും പറഞ്ഞു നടക്കരുത് ...കപി എന്ന് വേണേല്‍ പറഞ്ഞോളൂ (നര്‍മം ആണ് കേട്ടോ ..അറിഞ്ഞു ചിരിച്ചേക്കണം :)

  താങ്കള്‍ ഇപ്പോള്‍ ഇട്ട കമന്റിലും അക്ഷരത്തെറ്റുകള്‍ നിരവധിയുണ്ട് . മലയാളം അക്ഷരങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ബുക്ക്‌ സ്റ്റാളുകളില്‍ ലഭിക്കും .ഒന്ന് വാങ്ങി വച്ചോളൂ ,ഒരു പാട് "ഗഫിതകള്‍ " എഴുതാനുള്ളതല്ലേ (തമാശ )

  ReplyDelete
 29. ചന്തു ഭായ് : ഞാന്‍ എനിക്ക് മനസ്സിലാകാത്തത് ചോദിച്ചെന്നേയുള്ളൂ, താങ്കളുടെ നല്ലമനസ്സിനും സ്നേഹത്തിനും ആദരവോടെ നന്ദിയും സന്തോഷവും അറിയിക്കട്ടെ.

  ReplyDelete
 30. രമേശേട്ടാ.. കമന്റ്‌ പറഞ്ഞു പറഞ്ഞു വെറുതെ ബോര്‍ ആക്കണ്ട.. വിവാദങ്ങള്‍ക്കുള്ള ഇരിപ്പിടമല്ലല്ലോ ഇവിടം.. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള കമന്റുകള്‍ എന്ത് തമാശയുടെ മേല്‍കുപ്പായമണിഞ്ഞാലും അത് തെറ്റാണ് എന്നതാണ് എന്റെ അഭിപ്രായം.. അഭിപ്രായങ്ങള്‍ ബന്ധുത്വഭേദമന്യെ മുഖത്തു നോക്കി പറയാനാണ് ഞാന്‍ പഠിച്ചിട്ടുള്ളത്..

  ഒരു വട്ടം വന്നു മിണ്ടാതെ പോയത് അധികപ്രസംഗങ്ങള്‍ നടത്തി എന്റെ വാക്കുകള്‍ ആരെയും വേദനിപ്പിക്കുന്ന തരത്തില്‍ ആവരുതെന്ന നിര്‍ബന്ധബുദ്ധിയോടെയാണ്.. ഒപ്പം ആത്മസംയമനം ഓരോ അണുവിലും ശീലിക്കുന്നത് കൊണ്ടും..

  രമേശേട്ടനോടു സ്നേഹത്തോടെ ഒന്ന് മാത്രം പറയാന്‍ ആഗ്രഹിക്കുന്നു.. ഒരാള്‍ നമ്മളില്‍ തെറ്റ് (അത് തെറ്റോ ശരിയോ ആവട്ടെ) ആരോപിക്കുമ്പോള്‍ നമ്മള്‍ അയാളുടെ തെറ്റുകള്‍ ഉയര്‍ത്തിപിടിച്ചു സ്വരക്ഷ നടത്തുന്ന രീതി അത്ര നല്ലതല്ല.. അല്ലാതെ തന്നെ സ്വന്തം ഭാഗത്തെ ന്യായത്തെ വിശദീകരിച്ചു കൊടുത്ത് ആ ആരോപണത്തെ നിഷ്ഫലമാക്കുന്നതിലാണ് അന്തസ്സ്.. എന്താ.. അങ്ങനെ തന്നെയല്ലേ..??

  ഇനി ചന്തുനായര്‍ സാറിന് (ചേട്ടന്).... സിദ്ധീക്കയുടെ ഹൃദയസ്പര്‍ശിയായ ഒരു ലേഖനത്തിന്റെ ലിങ്ക് ഇവിടെ കൊടുത്തത് വഴി എനിക്കത് വായിക്കാന്‍ പറ്റിയതില്‍ ഏറെ സന്തോഷവാനും താങ്കളോട് നന്ദിയുള്ളവനാണ് ഞാന്‍..

  പക്ഷെ ഇവിടെ സിദ്ധീക്ക കമന്റില്‍ സൂചിപ്പിച്ച പോലെ ആ ലേഖനവും നിങ്ങളുടെ ആ അനുഭവകുറിപ്പും തമ്മില്‍ എന്ത് ബന്ധമാണുള്ളത് (അസംബന്ധം ആണോ..??)..
  ഈ ചോദ്യത്തിനുള്ള താങ്കളുടെ വിശദീകരണം വായിച്ചിട്ടും പാവം എന്നിലെ കുട്ടിക്ക് സംശയങ്ങള്‍ ബാക്കി.. ദയവായി പറഞ്ഞു തന്നാലും..

  ഈ ബ്ലോഗ്‌/സാഹിത്യ അവലോകനം എന്ന് പറഞ്ഞാല്‍ സ്വഗീര്‍വാണങ്ങളുടെയും നിങ്ങളുടെ നിറഞ്ഞു തുളുമ്പുന്ന അറിവിന്റെ വിളംബരങ്ങള്‍ക്കുള്ള വേദിയെന്നോ..??

  സ്വന്തം അനുഭവങ്ങള്‍ പറയുന്നതില്‍ തെറ്റില്ല.. പക്ഷെ അത് പ്രതിപാദ്യവിഷയവുമായി പുലബന്ധം പോലുമില്ലാതെ വരുമ്പോള്‍ വായിക്കുന്നവനു ഈ വക സംശയങ്ങള്‍ തോന്നാതെ തരമില്ല.. അത് ഇത്തരത്തില്‍ ചോദിച്ചാല്‍ പരിഭവവുമരുത്..

  പിന്നെ എഴുത്തുകാരന്റെ സ്വകാര്യജീവിതവും അയാളുടെ സൃഷ്ടികളെയുമായി എന്തിനു ബന്ധിപ്പിക്കണം.. ഇവിടെ കണ്ടു വരുന്ന രീതികളും അങ്ങനെയാണ് എന്നത് സത്യമാണ്..
  ജോണ്‍ അബ്രഹാമിന്റെ സൃഷ്ടികളെ പറ്റി പറയാതെ അയാളുടെ പ്രണയത്തിന്റെ ഉള്ളറകള്‍ തേടി പോകുന്നു ഇവിടത്തെ ആളുകള്‍.. വിജയന്റെയും പത്മനാഭന്റെയും പൂച്ചയെയും പട്ടിയെയും കുറിച്ച് നെടുനീളന്‍ ഫീച്ചര്‍ എഴുതുന്നു.. പിന്നെ കലാകാരന്റെ സ്ത്രീവിഷയ താത്പര്യാധിക്യത്തെ കുറിച്ച് വര്‍ദ്ധിത വീര്യത്തില്‍ കോള്‍മയിരോടെ
  വൃത്തവും പ്രാസവുമൊപ്പിച്ചു ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ സമം ചേര്‍ത്തു ചൊല്ലി നിറയ്ക്കുന്നു.. ഒന്ന് ചോദിച്ചോട്ടെ.. ഇതൊക്കെ കൊണ്ട് വായനക്കാരന് എന്ത് നാളികേരകുലയാണ് കിട്ടുന്നത് മാഷേ.. കാഫ്കയും മിലേനയും തമ്മില്‍ എന്ത്..?? ഇതൊക്കെ അറിയണോ അവരുടെ കൃതികള്‍ വായിച്ചറിയാന്‍...

  ഈ (സാഹിത്യ)ലോകത്തെ ബാലകൗതുകത്താല്‍ നോക്കി കാണുന്ന ഒരു കൊച്ചു കുട്ടിയുടെ ചില സംശയങ്ങളായി കണക്കാക്കുക.. സമയം കിട്ടുമെങ്കില്‍ എന്റെയീ സംശയങ്ങള്‍ സമചിത്തതയോടെ ദൂരീകരിച്ചു തരണമെന്നും അഭ്യര്‍ഥിക്കുന്നു..

  സ്നേഹപൂര്‍വ്വം..

  ReplyDelete
 31. @@ സന്ദീപ്‌ : "അഭിപ്രായങ്ങള്‍ ബന്ധുത്വഭേദമന്യെ മുഖത്തു നോക്കി പറയാനാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.." -അനിയന്‍ എഴുതിയ അഭിപ്രായത്തിലെ ഒരു വാചകം . അത് തന്നെയല്ലേ ഞാനും ചെയ്തത് സന്ദീപേ ...അറിവില്ലായ്മ ഒരു പാപമല്ല.പക്ഷെ അത് ആഘോഷമാക്കുന്നവരോട് രണ്ടു വാക്ക് പറയണം .അത് പറഞ്ഞു .ഇനിയും പറയണം. വ്യക്തികള്‍ക്കുണ്ടാകുന്ന പാളിച്ചകളാണ് ചൂണ്ടിക്കാണിക്കുന്നത് .അത് മറ്റാരും കേള്‍ക്കാതെ പറയുമ്പോള്‍ മനസിലാക്കാതെ വീണ്ടും ന്യായീകരി ച്ച് ഉച്ചത്തില്‍ പറയാന്‍ പ്രേരിപ്പിച്ചാല്‍ ഉച്ചത്തില്‍ പറയണം .
  ശരിയും തെറ്റും ഉറക്കെ വിളിച്ചു പറയാനുള്ള വേദിയാണിത്. എന്റെ മറ്റു ബ്ലോഗുകളില്‍ ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടായിട്ടില്ല
  മേലില്‍ ഉണ്ടാവുകയുമില്ല .പക്ഷെ ഇവിടെ അതാവാം .

  രണ്ടാമത്തെ കാര്യം :സന്ദീപ് ആവശ്യപ്പെടുന്നത് പോലെ കഥയും ജീവിതവും തമ്മില്‍ ബന്ധപ്പെടുത്തരുത് എന്ന് തന്നെയാണ് ശ്രീ ചന്തു നായരും കവിയുടെ അനുഭവത്തിലൂടെ പറഞ്ഞു വച്ചത് .അത് തന്നെയാണ് പണ്ട് എം .കൃഷ്ണന്‍ നായര്‍ സാറും പറഞ്ഞത് ,അത് വായിച്ചപ്പോള്‍ എനിക്ക് അങ്ങിനെയാണ് മനസിലായത് .സന്ദീപിന് അങ്ങനെ മനസിലാകാഞ്ഞത് എന്ത് കൊണ്ടാണെന്ന് പിടികിട്ടുന്നില്ല . ബ്ലോഗിലെ കഥയോ കവിതയോ വായിച്ചു അത് എഴുതിയ ആളിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി കമന്റ് എഴുതുന്ന ഒരു പ്രവണത നിലവിലുണ്ട് .അത് വേണ്ടാ എന്ന് തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നു തോന്നുന്നു .എഴുതുന്നയാള്‍ ആരും (ഏതു സ്വഭാവക്കാരനും) ആകട്ടെ കൃതി നോക്കി മാത്രം വിലയിരുത്തുക ,അതല്ലേ സന്ദീപിന്റെയും (എല്ലാവരുടെയും ) ആവശ്യം ,അതിനു വിപരീതമായ ഒന്നും ഈ ലേഖനത്തില്‍ ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു. പിന്നെ "എന്ത് നാളികേരക്കുലയാണ് കിട്ടുന്നത് മാഷെ? " എന്ന് ചോദിക്കുന്നത് താന്‍ തെറ്റൊന്നും പറഞ്ഞില്ല എന്ന് വരുത്തി ത്തീര്‍ക്കാനുള്ള ഒരു കള്ളത്തരത്തിന്റെ ഭാഗമായേ കാണാന്‍ കഴിയുന്നുള്ളൂ . എന്തിനാ ആ ചീത്ത ഇങ്ങനെ പരിഷ്കരിച്ചു വികൃതമാക്കിയത് ? "എന്ത് തേങ്ങാക്കൊല യാണ് കിട്ടുന്നത് ? "എന്ന് ചോദിക്കുമ്പോള്‍ മാത്രമേ ചോദിക്കുന്നയാളിന്റെ രോഷം ശരിയായി പ്രതിഫലിപ്പിക്കാന്‍ പറ്റൂ . അത് കേള്‍ക്കുന്നയാളിനും താന്‍ ഒരു ചീത്ത കേട്ടു എന്ന ജാള്യത ഉണ്ടാകണ്ടേ സന്ദീപേ ? :)

  ReplyDelete
 32. @@ഈ (സാഹിത്യ)ലോകത്തെ ബാലകൗതുകത്താല്‍ നോക്കി കാണുന്ന ഒരു കൊച്ചു കുട്ടിയുടെ ചില സംശയങ്ങളായി കണക്കാക്കുക.. സമയം കിട്ടുമെങ്കില്‍ എന്റെയീ സംശയങ്ങള്‍ സമചിത്തതയോടെ ദൂരീകരിച്ചു തരണമെന്നും അഭ്യര്‍ഥിക്കുന്നു.."
  കമന്റു വായിച്ചാല്‍ അത്ര കൊച്ചു കുട്ടിയാണെന്ന് തോന്നില്ല ."കൊച്ചു കുട്ടികള്‍ വലിയ വായില്‍ സംസാരിക്കുന്നത് അഭംഗിയാണ് ."(പതിരുള്ള പഴമൊഴി )
  അതെന്തെങ്കിലും ആകട്ടെ ഈ വലിയ കുട്ടി ആവശ്യപ്പെട്ട "സമചിത്തതയോടെ" തന്നെ ഒരു നിര്‍ദേശം കൂടി: ഈ പംക്തി എങ്ങനെയൊക്കെ ആകണം എന്ന് സാഹിത്യ വിദ്യാര്‍ഥി എന്ന നിലയില്‍ സന്ദീപിന് ഒരേകദേശ രൂപം കിട്ടിക്കാണുമെന്നു ഇവിടെ സൂചിപ്പിച്ച കാര്യങ്ങളില്‍ നിന്ന് മനസിലാക്കുന്നു .അടുത്ത ലക്കം സന്ദീപിന്റെ വകയാകട്ടെ . എന്ത് പറയുന്നു ?

  ReplyDelete
 33. My Dreams എന്ന മാന്യ ബ്ലോഗര്‍ തന്നെ വിമര്‍ശിച്ചതിന് പ്രത്യുപകാരമായി ഇന്ന് എനിക്ക് മെയിലില്‍ അയച്ചു തന്ന മറുപടി (തെറി എന്നും പറയാം )
  വായിക്കൂ എന്നിട്ട് പറയൂ ,
  ----------------------------------------------------------------------------------------------
  "ചുമ്മാ അക്ഷര തെറ്റിന്റെ മാത്രം കുറ്റം കണ്ടു പിടിച്ചു മേനി പറഞ്ഞു നടക്കുകയും ..വിമര്‍ശനം എന്ന് പറഞ്ഞു വികലമായി എന്ത് ഒക്കെയോ പറയുന്നവരോട് എനിക്ക് ഒന്നും പറയാന്‍ ഇല്ല ...

  ഞാന്‍ ഒരികളും കവി എന്ന് പറഞ്ഞു നടക്കാറില്ല ......പിന്നെ തന്നിക്ക് ഞാന്‍ കപിയായി തോനി എങ്കില്‍ അത് എന്നും കണ്ണാടി നോക്കുന്നതിന്റെ കുഴപ്പമാണ് ...(തമാശ... ) ...
  താന്‍ ഒരു മാഷ് ആവു.... എനിക്ക് തോനുന്നു താന്‍ ഒരു ഏതോ പത്ര ഓഫീസില്‍ പ്രൂഫ്‌ വായനകാരന്‍ ആയിരുന്നു mathram എന്ന് ?
  ശരി അല്ലെ ? എന്നിട്ട് പത്ര ക്കാരന്‍ ...........:)

  കൊള്ളില്ല എന്നോ നന്നായി എന്നോ പറഞ്ഞാല്‍ അവര്‍ക്ക് ഒക്കെ ഒറ്റ വാക്കില്‍ നന്ദി പറയും അതില്‍ കൂടുതല്‍ ഞാന്‍ ഒന്നും ചെയ്യാറില്ല ...

  പിന്നെ താങ്ങളെ പോലെ ഉള്ള വലിയ വിമര്‍ശകന്റെ കുപ്പായം തയിപ്പിച്ചു നടക്കുന്നവര്‍ പറയുന്നത്തിനു
  മറുപടി വേണം എന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് മാത്രം ചില്ലപ്പോ ഒന്നോ രണ്ടോ വാക്ക് എഴുതാറുണ്ട്

  ചിലര്‍ സ്തുതി പാടക്കരായി ഉണ്ടായാല്‍ അവര്‍ക്ക് ഒക്കെ എന്റെ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ ഒരു പുനര്‍ ചിന്തനം നടത്തേണ്ട ആവശ്യം ഇല്ല ....
  അത് ആര് ഒക്കെ ആണ് എന്ന് സ്വയം അറിയാല്ല്ലോ അല്ലെ .........

  ഞാന്‍ ഒന്ന് ചിരിക്കട്ടെ .... (നാല് ഹ അഞ്ചു ഹി )
  വേണമെങ്കില്‍ ചിരിച്ചോ കൂടെ അവരെ കൂട്ടിക്കോ ............

  i know ur intention and wht is ur hidden ajanda aginst me and ur plying very well ur role ... ....so pls.....im not interested in this ply and not time for it .."
  -------------------------------------------------------------------------------------------
  ഇവരെയൊക്കെ എന്ത് ചെയ്യണം ?? :)

  ReplyDelete
 34. ഇനി ഞാന്‍ അദ്ദേഹത്തോട് ചെയ്ത തെറ്റ് നോക്കൂ : അദ്ദേഹത്തിന്‍റെ പുതിയ കവിത വായിച്ചു ഞാന്‍ ഇങ്ങനെ എഴുതി :
  "കവിതയും ആലാപനവും നന്നായി ...കവി പക്ഷെ അക്ഷരം കൂട്ടി വായിച്ചും തെറ്റ് തിരുത്തി എഴുതിയും പഠിക്കണം .എന്നിട്ട് മറ്റുള്ളവരെ കൊണ്ട് വായിപ്പിച്ചാല്‍ നന്ന് ..:)

  കണ്ടതില്‍ ചിലത് :
  പൂമുഖപടി (പൂമുഖപ്പടി)
  തെക്കിനി കാറ്റായി (തെക്കിനിക്കാറ്റായി)
  പൂകളം (പൂക്കളം )
  നീന്തി തുടിച്ചതും, (നീന്തിത്തുടിച്ചതും )
  നെല്‍കതിര്‍ (നെല്‍ക്കതിര്‍ )
  പൊത്തികളിച്ചതും (പൊത്തിക്കളിച്ചതും)
  പുത്തരിചോറ് (പുത്തരിച്ചോറ്)
  ഉരുളയാക്കിയതുയൊക്കയും (ഇതിന്റെ അര്‍ഥം പിടികിട്ടിയില്ല,('ഉരുളയാക്കിയതൊക്കെയും' എന്നെഴുതണം)
  മയില്‍‌പീലികള്‍, (മയില്‍പ്പീലികള്‍)
  ഇറ്റുയിറ്റു വീഴുന്ന ('ഇറ്റിറ്റു വീഴുന്ന' എന്നതാണ് ശരി )
  ജല കണിക്കളിലെ ( 'ജല കണികകളിലെ' ഇങ്ങനെ എഴുതിയാലേ ശരിയാകൂ )
  ദേശാടന പക്ഷിയുടെ (ദേശാടനപ്പക്ഷിയുടെ )
  മേഘകീരുകള്‍ക്കിടയിലുടെ (മേഘക്കീറുകള്‍ക്കിടയിലൂടെ )
  തുറന്നങ്ങയരൂ (???) ( തുറന്നങ്ങുയരൂ എന്നാണോ ?)
  എന്റെ സ്വപനങ്ങളെ .(എന്റെ സ്വപ്നങ്ങളെ )
  തിരച്ചുനടന്നു (തിരിച്ചു നടന്നു )
  പിന്നില്ലെക്ക് (പിന്നിലേക്ക്‌ )

  ഓ!!! ഇതിലെന്തിരിക്കുന്നു ?? കുറച്ച് അക്ഷരത്തെറ്റല്ലേ എന്ന് ചോദിക്കല്ലേ .. കവിതയിലെ ഒരക്ഷരം മാറിയാല്‍ കഫിതയോ കഴുതയോ , കപിതയോ ആയിപ്പോകുമേ ..അതാ !! :)
  2011, ആഗസ്റ്റ് 22 11:06 വൈകുന്നേരം
  ഋതുസഞ്ജന പറഞ്ഞു...

  അക്ഷരത്തെറ്റുകൾ തിരുത്തൂ.. രമേഷേട്ടൻ പറഞ്ഞത് പോലെ.. കേൾക്കാൻ സുഖമുണ്ട്
  2011, ആഗസ്റ്റ് 23 8:14 രാവിലെ

  MyDreams പറഞ്ഞു...

  ഓഹോ പ്രൂഫ്‌ വായാനക്കാരന്‍ വന്നോ ... നന്ദി

  ഈ മറുപടിക്ക് ശേഷമാണു കോപാക്രാന്തനായ കവി എന്നെ തെറി പറഞ്ഞു മെയില്‍ അയച്ചത് :)

  ReplyDelete
 35. പ്രീയ സന്ദീപ്...“സന്ദീപ് ആവശ്യപ്പെടുന്നത് പോലെ കഥയും ജീവിതവും തമ്മില്‍ ബന്ധപ്പെടുത്തരുത് എന്ന് തന്നെയാണ് ശ്രീ ചന്തു നായരും കവിയുടെ അനുഭവത്തിലൂടെ പറഞ്ഞു വച്ചത് .അത് തന്നെയാണ് പണ്ട് എം .കൃഷ്ണന്‍ നായര്‍ സാറും പറഞ്ഞത് ,അത് വായിച്ചപ്പോള്‍ എനിക്ക് അങ്ങിനെയാണ് മനസിലായത് ” എന്ന് രമേശ് എഴുതിയത് വായിച്ച് കാണും....അത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്...സിദ്ധിക്കയുടെ ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തപ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലായി...താങ്കളും അത്തരത്തിൽ ഒരിക്കൽക്കൂടെ ഒന്ന് വായിച്ച് നോക്കണം അപ്പോൾ ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകും....പിന്നെ ‘ശനിദോഷം’ വെറുതേ നിരൂപണം നടത്തി ആൾക്കരെ കുറ്റം പറയാൻ മാത്രമുള്ള പംക്തിയായി എനിക്ക് തോന്നിയിട്ടില്ലാ, സാഹിത്യത്തെക്കുറിച്ചും സാഹിത്യകാരന്മാരെക്കുറിച്ചും ചർച്ച ചെയ്യാൻ ഒരു വേദി എന്ന കാചത്തിലൂടെയാണു ഞാൻ നോക്കിക്കാണുന്നത്.. ഞാൻ,പൊതുവേ ആരേയും വേദനിപ്പിച്ച് കൊണ്ട് കമന്റിടുന്ന വ്യക്തിയല്ലാ...ഒരു പക്ഷേ പ്രായം തന്ന പക്വതയാകം...ഞാൻ എന്ന വ്യക്തിക്ക് ചിലപ്പോൾ തെറ്റ് കുറ്റങ്ങളുണ്ടാകാം..അറിയാതെ ചെയ്യുന്ന തെറ്റുകൾപോലും ഇനിയും ആവർത്തിക്കരുതേ എന്ന് ‘ആ മഹാ ശക്തിയോട്’ എന്നും പ്രാർത്ഥിക്കുന്ന ആളുമാണ്...പക്ഷേ “ഇതൊക്കെ കൊണ്ട് വായനക്കാരന് എന്ത് നാളികേരകുലയാണ് കിട്ടുന്നത് മാഷേ..” എന്ന ചോദ്യം ഒട്ട് കൂടിപ്പോയില്ലേ.. എനിക്കതിൽ പരിഭവമില്ലാ...താങ്ങൾക്ക് നന്മ മാത്രം നേരുന്നൂ.... @My Dreams...... സ്നേഹത്തോടെ ഒന്ന് പറഞ്ഞോട്ടെ..നമ്മളാരും ജ്ഞാനസോപാനം കയ റിയവരല്ലാ...നമ്മുടെ രചനകളിൽ കടന്ന് കൂടുന്ന തെറ്റുകൾ ഒരാൾ ചൂണ്ടിക്കാട്ടിത്തരുന്നതിനെ നമ്മൾ അംഗീകരിക്കണം എന്നാണെന്റെ അപേക്ഷ... താങ്കളുടെ കവിതയിൽ,താങ്കൾ കാണത്ത അക്ഷരപിശാചിനെ രമേശ് ചൂണ്ടിക്കാ‍ട്ടിയപ്പൊഴല്ലേ..താങ്കൾക്ക് തന്നെ അത് മനസ്സിലായത്.. നമ്മളൊക്കെ എത്രയോ അകളങ്ങളിൽ ഇരുന്ന് വളരെ‘അടുപ്പം’ ഉണ്ടാക്കിയേടുത്തവരാണ്. രമേശ് അരൂരും,താങ്കളൂം എനിക്ക് ഒരുപോലെയാണ് നമ്മൾ ബൂലോകം വഴി മാത്രമേ സംസാരിച്ചിട്ടുള്ളൂ...നേരിട്ട് കണ്ടിട്ടില്ലാ..അത് കൊണ്ട് തന്നെ പറയട്ടെ...വാശിയും വൈരാഗ്യവും ഒക്കെ വെടിഞ്ഞ് സാഹിത്യ രംഗത്ത് കൈ കോർത്ത് നിൽക്കൂ...എല്ലാ ക്ഷേമവും ഉണ്ടാകും.. എന്റെ രചനകളിൽ ചിലതിനെ നിശിതമായി വിമർശിച്ചിട്ടുള്ള വ്യക്തിയാണ് രമേശ് അരൂർ. പക്ഷേ ആ നിരൂപണങ്ങളിൽ ശരി കണ്ടേത്തിയപ്പോൾ എനിക്ക് അദ്ദേഹത്തോട് ബഹുമാനമാണ് തോന്നിയത്.. “ നമിക്കുകിലുയരാം, നടുകിൽ തിന്നാം, നൽകുകിൽ നേടീടാം, നമുക്ക് നാമേ പണിവത് നാകം, നരഗവുമത് പോലെ”..... എല്ലാ ഭാവുകങ്ങളും....

  ReplyDelete
 36. പ്രശംസനാർഹമായ ശ്രമം തന്നെ. അഭിനന്ദനങ്ങൾ.....

  ReplyDelete
 37. ഇത് വളരെ നല്ല ഒരു ശ്രമം ആണെന്നുള്ളതില്‍ ഒരു സംശയവുമില്ല. പിന്നെ, വളരെക്കുറച്ച് ബ്ലോഗുകള്‍ മാത്രം പരാമര്‍ശിച്ചതിന് ചന്തുവേട്ടന്‍ കാരണവും പറഞ്ഞുകഴിഞ്ഞു. എന്റെ നിരീക്ഷണത്തില്‍ അക്ഷരത്തെറ്റുകള്‍ രണ്ടുവിധത്തില്‍ സംഭവിക്കുന്നു. ഒന്ന് മനഃപൂര്‍വ്വം അല്ലാതെ എഡിറ്ററില്‍ ടൈപ്പ് ചെയ്യുന്നതുകൊണ്ട് സംഭവിക്കുന്ന തെറ്റ്. രണ്ട്, തെറ്റാണെന്ന് അറിഞ്ഞിട്ടും ഒന്നുകില്‍ തിരിഞ്ഞുനോക്കാനുള്ള മടികൊണ്ട് അല്ലെങ്കില്‍ എത്രയും പെട്ടെന്ന് പോസ്റ്റിട്ട് ജോലി തീര്‍ക്കാനുള്ള വെമ്പല്‍ കൊണ്ട് വരുത്തുന്ന മനഃപൂര്‍വ്വമായ അക്ഷരത്തെറ്റ്. രണ്ടാമത് പറഞ്ഞതിന് ന്യായീകരണമില്ല. എങ്കിലും, എഴുതുന്നവന്‍ എത്ര തെരഞ്ഞാലും ചില തെറ്റുകള്‍ കണ്ടുപിടിക്കാന്‍ കഴിയില്ല. അത് ക്ഷമിക്കാം. പക്ഷെ, ചൂണ്ടിക്കാണിച്ചാല്‍ തിരുത്താനുള്ള മനസ്സുണ്ടാവണം. എനിക്ക് കവിത ആസ്വദിക്കാനുള്ള വലിയ കഴിവില്ല. എങ്കിലും വായിക്കും. ചിലതൊക്കെ ഇഷ്ടമാവും. കവിത എന്റെ പ്രിയവിഷയമല്ലാത്തതുകൊണ്ട് ഞാന്‍ അവയിലെ അക്ഷരത്തെറ്റുകള്‍ പരിശോധിക്കാറില്ല. MYDreams എഴുതിയ മേല്‍പ്പരാമര്‍ശിച്ച കവിത എനിക്കിഷ്ടമായി. കാരണം, ആ കവിതയ്ക്ക് ചില പഴയ നല്ല ചിത്രങ്ങള്‍ എന്റെ ഉള്ളില്‍ തെളിയിക്കാന്‍ കഴിഞ്ഞു. അതുമാത്രമെ, ഞാന്‍ നോക്കിയുള്ളൂ. പക്ഷെ, ഒരു കഥ വായിക്കുമ്പോള്‍, ഒരു ലേഖനം വായിക്കുമ്പോള്‍ ഞാന്‍ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കാറുണ്ട്. എനിക്ക് തോന്നുന്നു വായിക്കുന്നവരില്‍ ഭൂരിഭാഗം പേരും ചെറിയ ചെറിയ അക്ഷരത്തെറ്റുകള്‍ കാര്യമാക്കാറില്ല. വായനക്കാരുടെ സമയക്കുറവാണ് അതിന് കാരണമെന്ന് എനിക്ക് തോന്നുന്നു. പക്ഷെ, സമയമുള്ള ആരെങ്കിലും ആ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അതില്‍ അസഹിഷ്ണുത പുലര്‍ത്താതെ തിരുത്താന്‍ ശ്രമിക്കുന്നതാണ് നല്ല കാര്യം. കാരണം, തെറ്റുകളില്‍ നിന്നുമാത്രമേ പഠിക്കാന്‍ കഴിയൂ. :-)

  ReplyDelete
 38. @വി.എ || V.A സാബ്
  ശരികളെന്ന് വിശ്വസിക്കുന്നത് തെറ്റായിരുന്നു എന്ന് മനസ്സിലാകുന്നിടം പലതുണ്ടല്ലോ, അതിലൊന്ന് തന്നെ വസ്തുനിഷ്ടമായ ചൂണ്ടിക്കാട്ടല്‍ :)

  @രമേശ്‌ അരൂര്‍
  താങ്കളുടെ കമന്റിലെ ആദ്യഭാഗം എനിക്കങ്ങോട്ട് മനസ്സിലായില്ല :(

  എഡിറ്റിംഗിനെപ്പറ്റി പോസ്റ്റു പോസ്റ്റു, വേം..
  ഞാനുമൊന്ന് കാണട്ടെ, എന്തെല്ലാം എനിക്കതില്‍ നിന്നും മോഷ്ടിക്കാനുണ്ടെന്ന്!

  ReplyDelete
 39. അനോണി സ്വഭാവമുള്ള ഒരു കമന്റ് നീക്കം ചെയ്തിട്ടുണ്ട് .മേലിലും അനോണികള്‍ ഇടുന്ന കമന്റുകള്‍ നീക്കം ചെയ്യുന്നതാണ് ..

  ReplyDelete
 40. ഇത് നല്ലൊരു ആശയമാണ്. പ്രഗല്‍ഭരായ വ്യത്യസ്ത
  എഴുത്തുകാര്‍ മാറി മാറി പംക്തി കൈകാര്യം ചെയ്യുമ്പോള്‍
  അതിനു കൂടുതല്‍ പുതുമ കൈവരും. നന്നായിരിക്കുന്നു.

  ReplyDelete
 41. അക്ഷരത്തെറ്റുകളെക്കുറിച്ച് തന്നെ പറയട്ടെ. പലപ്പോഴും അത് സംഭവിക്കുന്നത് ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ടു കൊണ്ടാണ്. അല്ലെങ്കിൽ ഫോണ്ട് പ്രശ്നം കൊണ്ടും ആകാം.എന്തായാലും അത് ന്യായീകരിക്കാവുന്നതല്ല.കാരണം ഒരു തെറ്റ് പലപ്രാവശ്യം കാണുമ്പോൾ തെറ്റേത് ശരിയേത് എന്ന സംശയം എല്ലാവർക്കും തോന്നാം.കൂടാതെ ഇതൊക്കെ ഇപ്പോൾ കൊച്ചുകുട്ടികളും വായിക്കുന്നുണ്ട്.അവർ മുതിർന്നവരെ പറ്റി മോശമായി ധരിക്കും എന്നു മാത്രമല്ല അവർ ഈ തെറ്റുകൾ ഒക്കെ ശരിയാണെന്നു ധരിക്കുകയും ചെയ്യും. ഒരു പാട് ചർച്ച ചെയ്യേണ്ട വിഷയമല്ലിത്. പെട്ടന്ന് അവസാനിപ്പിക്കേണ്ടതാണ്.ഇത്തരം പരമർശങ്ങൾ ഒരു ഈഗോ പ്രശ്നമായി ആരും കണക്കാക്കരുത്. സ്നേഹപൂർവ്വം

  ReplyDelete
 42. ചിലത് എഴുതിയിടാറുണ്ട് എന്നതിലുപരി ബ്ലോഗ്‌ലോകത്തെ കുറിച്ചൊന്നും ഒട്ടും അറിയില്ലായിരുന്നു..
  ഒരു വിസിറ്റിനായി ദുബായില്‍ എത്തിപ്പെട്ടപ്പോള്‍ കരാമയില്‍ നടന്ന ഒരു ബ്ലോഗു മീറ്റില്‍ അനിലേട്ടന്‍ (വൈഖരി) ക്ഷണിച്ചപ്പോള്‍ പങ്കെടുക്കാന്‍ സാധിച്ചു
  അന്ന് പരിചയപ്പെട്ട ചിലരിലൂടെയാണ് ഇവിടെയൊക്കെ എത്തി നോക്കാന്‍ തുടങ്ങിയതും...
  ഇപ്പോള്‍ പുതിയ പലരുമായും ബന്ധപ്പെടാന്‍ കഴിയുന്നു.
  സന്തോഷം...
  ഇപ്പോള്‍ സമയം കിട്ടുമ്പോള്‍ ഇവിടെയൊക്കെ കിടന്നു നട്ടം തിരിയാറുണ്ട്...
  എന്തായാലും ശനിദശ മുന്നോട്ടു പോകട്ടെ..
  കമന്റുകള്‍ വായിച്ചു.
  ആരോഗ്യകരമായ സംവാദങ്ങള്‍ തുടരട്ടെ!
  ഞാനും ഓരം ചേര്‍ന്ന് നടക്കാന്‍ ശ്രമിക്കുന്നു....

  ReplyDelete
 43. രമേശേട്ടാ നമസ്ക്കാരം..

  ഇന്നലത്തെ കമന്റില്‍ ഞാന്‍ എന്റെയൊരു അഭിപ്രായം പറഞ്ഞതാണ്.. അല്ലാതെ ഇത്രേം ജീവിതാനുഭവമുള്ള ചേട്ടനെ ഉപദേശിക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍.. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.. :) (അനാവശ്യമായ വഴക്കുകള്‍ ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞതാണ് അതൊക്കെ.. എന്നിട്ടും തീരുന്നില്ലെങ്കിലോ..?)

  ഇന്നത്തെ നിങ്ങളുടെ ഫേസ്ബുക്ക്‌ ചര്ച്ച യില്‍ തിരക്കുകള്‍ മൂലം എനിക്ക് ഇടപെടാന്‍ സാധിച്ചില്ലായിരുന്നു.. (മൊബൈല്‍ വഴിയായിരുന്നു വായിച്ചത്.. കംമെന്റിംഗ് ശ്രമകരമാണ്)
  എങ്കിലും രണ്ടു പേരുടെയും വാദപ്രതിവാദങ്ങള്‍ കണ്ടിരുന്നു..

  ഒന്ന് ചോദിച്ചോട്ടെ രമേശേട്ടാ.. ഒരാള്‍ നമ്മോട് രഹസ്യമായി പറയുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ പേര്സണണല്‍ ആയി അയക്കുന്ന ഒരു കത്തോ മെയിലോ.. അതിങ്ങനെ പൊതുജനം മുന്പേ പരസ്യപ്പെടുത്തുന്നത് ഔചിത്യമില്ലായ്മയല്ലേ.. അതും അയാളെ ചെളിവാരിയെറിയും വിധം പുള്ളി തെറി പറഞ്ഞു എന്നൊക്കെ ആരോപിച്ചാല്‍ .. (അത്തരം ഒരു വാക്കും ഞാന്‍ അതില്‍ വായിച്ചില്ലായിരുന്നു) തികച്ചും ബാലിശമായി പോയി ആ ചര്ച്ച .. നിങ്ങളെ പോലുള്ള അറിവും വിവരവും ജീവിതപരിചയവുമുള്ള രണ്ടു പേര്‍ നേര്ക്ക് ‌ നേര്‍ നിന്നും വാക്ക്‌പയറ്റ് നടത്തുന്നത് കാണുമ്പോള്‍ കുട്ടിയായ എനിക്ക് പോലും ലജ്ജ തോന്നുന്നു.. നിങ്ങളൊന്നും മനസ്സാല്‍ വളര്ന്നി ല്ലേ എന്ന് തോന്നി പോകുന്നും.. (രണ്ടു പേരോടുമായി പറഞ്ഞതാണ് ട്ടോ) ഇത്തരം വഴക്കുകള്‍ മറ്റുള്ളവര്ക്ക്ാ രമേശേട്ടനോടുള്ള ആദരവിനു ക്ഷീണം സംഭാവിക്കാനേ ഉപകരിക്കുകയുള്ളൂ..

  ReplyDelete
 44. പിന്നെ രമേശേട്ടന്‍ പറഞ്ഞത്..

  "എന്ത് നാളികേരക്കുലയാണ് കിട്ടുന്നത് മാഷെ? " എന്ന് ചോദിക്കുന്നത് താന്‍ തെറ്റൊന്നും പറഞ്ഞില്ല എന്ന് വരുത്തി ത്തീര്ക്കാ്നുള്ള ഒരു കള്ളത്തരത്തിന്റെ ഭാഗമായേ കാണാന്‍ കഴിയുന്നുള്ളൂ . എന്തിനാ ആ ചീത്ത ഇങ്ങനെ പരിഷ്കരിച്ചു വികൃതമാക്കിയത് ? "എന്ത് തേങ്ങാക്കൊല യാണ് കിട്ടുന്നത് ? "എന്ന് ചോദിക്കുമ്പോള്‍ മാത്രമേ ചോദിക്കുന്നയാളിന്റെ രോഷം ശരിയായി പ്രതിഫലിപ്പിക്കാന്‍ പറ്റൂ . അത് കേള്ക്കു ന്നയാളിനും താന്‍ ഒരു ചീത്ത കേട്ടു എന്ന ജാള്യത ഉണ്ടാകണ്ടേ സന്ദീപേ ? :)"
  ഞാന്‍ കള്ളത്തരം ഒന്നും പറയുന്നില്ല.. അതിനുള്ള മറുപടിയായി ചേട്ടന്റെ about meയിലെ വാക്കുകള്‍ കടമെടുക്കുന്നു.. "അക്ഷരങ്ങള്‍ പെറുക്കിയെടുത്താണ് എന്റെ കളി"

  എഴുത്തില്‍ ഞാന്‍ ഒരു കൊച്ചു കുട്ടിയല്ലേ.. മണ്ണപ്പം ഉണ്ടാക്കും പോലെ വാക്കുകള്‍ ആശയങ്ങളുമായി കൂട്ടി കുഴച്ചു ചുട്ടുവിളമ്പുന്നു.. അത്രേം കരുതിയാല്‍ മതി.. ശിശുസഹജമായ കുട്ടികുറുമ്പുകള്‍.. :) (മാഷ് വടിയെടുക്കും വരെയുള്ളൂ കുറുമ്പ്).. :)

  പിന്നെ "നാളികേരകുല" എന്ന വാക്ക്.. തെങ്ങകുല എന്ന വാക്ക്‌ എല്ലാരാലും പറഞ്ഞു പഴകിയതല്ലെ.. ഒരു പുതുമയ്ക്കായി ഞാന്‍ എന്റെ എഴുതിലെന്ന പോലെ നിത്യസംസാരത്തിലും ശ്രമിക്കാറുണ്ട്.. പിന്നെ തേങ്ങാകുല എന്ന വാക്കില്‍ ചന്തുമാഷോടുള്ള ആത്മരോഷം ഒന്നുമില്ല.. ഒരു സംശയം ചോദിച്ചുവെന്നെയുള്ളൂ..

  ReplyDelete
 45. ഇനി ഒരു കഥ പറയാം.. പണ്ട് കേട്ടിട്ടുള്ള ഒരു സെന്‍ കഥയാണ്‌.. ഈയിടെ "പരിഭാഷ' എന്നൊരു ബ്ലോഗില്‍ വീണ്ടും വായിക്കുകയുണ്ടായി.. കഥയിങ്ങനെ കോപ്പി പേസ്റ്റ് ചെയ്യുന്നു..

  "ഖഡ്ഗപ്രയോഗത്തിൽ അതിനിപുണനായിരുന്നു ഗുരു. വാർദ്ധക്യം അതിനൊരു തടയായിട്ടുമില്ല. അങ്ങനെയിരിക്കെ വിദേശത്തു നിന്നൊരു വാൾപ്രയോഗക്കാരൻ വന്നു ഗുരുവിനെ വെല്ലുവിളിച്ചു. പ്രതിയോഗിയുടെ ദൗർബല്യമേതെന്നു കണ്ടറിഞ്ഞ് മിന്നൽവേഗത്തിൽ അതുപയോഗപ്പെടുത്തുക എന്നതായിരുന്നു അയാളുടെ തന്ത്രം. അതൊരിക്കലും വിജയിക്കാതെ പോയിട്ടുമില്ല. ഇങ്ങനെയൊരാളോടു മത്സരിക്കാൻ പോകേണ്ടെന്ന് ശിഷ്യന്മാർ വിലക്കിയെങ്കിലും ഗുരു പിന്മാറിയില്ല. കളരിയിൽ നേർക്കുനേർ നില്ക്കുകയാണ്‌ എതിരാളികൾ. മറ്റേയാൾ ഗുരുവിന്റെ മുഖത്തു നോക്കി ആക്ഷേപിക്കാൻ തുടങ്ങി. ലോകത്തുള്ള സകല പുലഭ്യങ്ങളും അയാൾ വിളിച്ചുപറഞ്ഞു. ഗുരുവിന്റെ ദേഹത്ത് അയാൾ ചെളി വാരിയെറിഞ്ഞു, മുഖത്തു കാറിത്തുപ്പി. ഗുരു പക്ഷേ അക്ഷോഭ്യനായി നിന്നതേയുള്ളു. മണിക്കൂറുകൾ കഴിഞ്ഞിട്ടും തന്റെ പ്രയോഗം ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ വെല്ലുവിളിച്ചവൻ തോൽവി സമ്മതിച്ചു മടങ്ങുകയാണുണ്ടായത്.

  ഇത്രയും തന്നെ ആക്ഷേപിച്ച ഒരാളെ ഗുരു വെറുതേ വിട്ടതിൽ ശിഷ്യരിൽ ചിലർക്കു നിരാശ തോന്നി. അവരോടു ഗുരു പറഞ്ഞു:
  ‘നിങ്ങൾക്കു തരാനൊരുപഹാരവുമായി ഒരാൾ വരികയും, അയാളതു വച്ചുനീട്ടുമ്പോൾ നിങ്ങൾ കൈ നീട്ടി വാങ്ങാതിരിക്കുകയുമാണെങ്കിൽ അതാരുടെ കൈയിലിരിക്കും?’"

  അപ്പൊ പറഞ്ഞു വന്നത് ചേട്ടന് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു.. ഇനി രണ്ടാമത്തെ കാര്യം.. അതിനുള്ള മറുപടി ഞാന്‍ താഴെ ചന്തു മാഷിനു കൊടുക്കുന്നുണ്ട്..

  ReplyDelete
 46. ഈ ചര്ച്ച കൂടുതല്‍ ദീര്ഘി പ്പിച്ചു വഷളാക്കാന്‍ എനിക്ക് താല്പര്യമില്ല.. അഥവാ ഉണ്ടെങ്കില്‍ പറയുക.. തര്ക്കപശാസ്ത്രത്തിലെ ഒരു ചാണക്ക്യതന്ത്രം പണ്ടൊരു വൈദികസുഹൃത്ത് (പള്ളിയിലെ അച്ഛന്‍) പഠിപ്പിച്ചു തന്നിട്ടുണ്ട്.. ഏതു വലിയ ചര്ച്ചുയും ഇല്ലാതാക്കാന്‍ എളുപ്പം കഴിയുന്ന ഒരു വിദ്യ.. ഞാന്‍ അതങ്ങു പ്രയോഗിക്കും.. ഹല്ലപിന്നെ.. (സമാധാനം പ്രഖ്യാപിക്കല്‍ ആണ് ട്ടോ ആ അവസാനത്തെ അടവ്) :)

  അപ്പൊ ശരി.. അടുത്ത ആഴ്ചയിലെ ശനിദോഷത്തിനായി കാത്തിരിക്കുന്നു..
  അള്ളാ അത് മറന്നല്ലോ.. എനിക്ക് നേരെയുള്ള ആ നിര്ദ്ദേ ശം.. അടുത്ത ആഴ്ചത്തെ അവലോകനം എഴുതല്‍..

  അത് നിങ്ങള്‍ തല മുതിര്ന്ന വര്‍ എന്നെക്കാള്‍ അറിവുള്ളവര്‍ എഴുതിയാല്‍ മതിട്ടോ.. ലോകമെന്ന "ഈ സ്കൂളി"ലെ വിദ്യാര്ത്ഥി യായിരിക്കാന്‍ തന്നെ എന്നും താല്പര്യം.. ഇടക്ക് വല്ല സംശയങ്ങളുമായി മാഷുമാരോട് മല്ലിടുന്നതും ഒരു രസമല്ലേ.. എന്റെ പണ്ടത്തെ സ്കൂളിലെ ഒരു ടീച്ചറെ ഞാന്‍ ഇപ്പോഴും വിളിച്ചു സംസാരിക്കാറുണ്ട്.. അവര്‍ പറയാറുണ്ട്‌.. സംശയങ്ങള്‍ ചോദിക്കുന്ന കുട്ടികളെ എന്നും ടീച്ചര്മാചര്ക്ക് പ്രിയമാണ് എന്ന്.. എന്താ ശരിയല്ലേ രമേശേട്ടാ.. അല്ല സംശയങ്ങള്‍ ഒരു ശല്യമാകുന്നുവെങ്കില്‍ ദയവായി പറഞ്ഞാല്‍ ഞാന്‍ ഒഴിവാക്കാം..

  സ്നേഹപൂര്വ്വംവ

  ReplyDelete
 47. പിന്നെ രമേശേട്ടന്‍ പണ്ടൊരിക്കല്‍ എന്നോട് കമന്റിലൂടെ പറഞ്ഞ ഒരു ആശയം ഇവിടെയും ആവര്ത്തി ച്ചത് കൊണ്ട് അതിനും മറുപടി പറഞ്ഞേക്കാം..

  ഒരാളെ തെറി വിളിക്കണമെങ്കില്‍ അത് കേള്ക്കു ന്നവന് കൂടി മനസ്സിലാകുന്ന ഭാഷയില്‍ ആകണമെന്നുള്ളതാണ് രമേശേട്ടന്റെ ആ കമന്റ്‌..

  ആദ്യമേ പറയട്ടെ.. ഞാന്‍ അത്ര ക്ഷുപിതനായാലും തെറി പറയാറില്ല.. അതെന്റെ സംസ്കാരവുമല്ല.. പിന്നെ ഒരാളോടുള്ള ദേഷ്യം പ്രകടിപ്പിക്കാന്‍ തെറിയേക്കാള്‍ ശക്തമായ ഒരു ഭാഷ എന്റെ കയ്യിലുണ്ട്.. അതാണ്‌ ഹൃദയത്തിന്റെ ഭാഷ..

  ഞാന്‍ പറയുന്ന എല്ലാ കാര്യങ്ങളും മറ്റൊരാളെ മുഴുവന്‍ മനസ്സിലാക്കി കൊടുക്കണം എന്ന ഉദ്ദേശമൊന്നുമില്ല.. അത് കേള്ക്കു മ്പോള്‍ മനസിലാക്കുന്നവര്‍ മനസിലാക്കട്ടെ എന്ന് മാത്രമേ ഞാന്‍ കരുതാറുള്ളൂ പൊതുവേ.. എന്റെ രചനകളിലും പലപ്പോഴും വായനക്കാരന് ദുര്ഗ്രാ ഹ്യമായ ബിംബങ്ങള്‍ വരുമ്പോള്‍ പലരും എന്നോടിതു പറഞ്ഞിട്ടുണ്ട്.. എല്ലാര്ക്കും മനസിലാവും തരത്തില്‍ എഴുതണം എന്ന്.. എന്ത് ചെയ്യാം.. എന്റെ ശൈലി ഇങ്ങനെയാണ്.. എല്ലാവരേം തൃപ്തരാക്കി എഴുതുക പറയുക എന്നൊക്കെ പറഞ്ഞാല്‍ അത് എനിക്ക് താല്പര്യവുമില്ല.. ബഹുജനം പലവിധം എന്നല്ലേ ചൊല്ല്.. പിന്നെങ്ങനെ നടക്കും അത്..
  എന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് മനസിലാക്കിയാല്‍ മതിയെന്നെ.. അതില്‍ കൂടുതല്‍ എനിക്കും ആഗ്രഹമില്ല.. താല്പര്യവുമില്ല..

  ReplyDelete
 48. ചന്തു മാഷേ..

  ഞാന്‍ ആദ്യമേ പറഞ്ഞുവല്ലോ.. ഒരു തര്ക്കംി എന്ന രീതിയിലല്ല എന്റെ കമന്റ്‌ ഞാന്‍ കൊടുത്തിരിക്കുന്നത്.. ഒരു സംശയം മാത്രം ആണ്.. അങ്ങനെ പറയാന്‍ കാരണമുണ്ട്.. എന്റെ പരിമിതമായ അറിവ് കൊണ്ട് തന്നെ.. ഇനി അങ്ങ് പറഞ്ഞത് പോലെ നമുക്ക് ഒന്ന്‌ കൂടെ വായിക്കാം ലേഖനവും നിങ്ങളുടെ കമന്റുകളും.. വരികള്ക്കി ടയില്‍ വായിക്കാം..

  "എഴുത്തുകാരും വ്യക്തികളും " ഈ തലക്കെട്ടിനു താഴെയായി രണ്ടു സംഭവങ്ങളുടെ വിവരണമാണ് ഉള്ളത്..
  ഈ വിവരണത്തിനുള്ള ഈ പംക്തിയിലെ പങ്കിനെ അങ്ങ് ഇങ്ങനെ പറയുന്നു..

  "പ്രസിദ്ധരായ ചില എഴുത്തുകാരെ അവരുടെ രചനകളിൽകൂടി മാത്രം അറിയാൻ ശ്രമിച്ചാൽ മതി.നേരിട്ടറിയാൻ ശ്രമിച്ചാൽ നമുക്കദ്ദേഹത്തെ വെറുക്കേണ്ടി വരും"
  ഇനി കാര്യത്തിലേക്ക്..

  "എഫ്.എ.സി.റ്റി.യിൽ ജോലി നോക്കിയിരുന്ന പ്രസിദ്ധനായ ഒരു കഥാകാരൻ, ഒരു ബസ്സ് സ്റ്റോപ്പിലേക്ക് വേഗതയിൽ കാറോടിച്ചെത്തി"
  "നമ്മുടെ കഥാകാരന് പൂക്കളോടും ചെടികളോടും പൂച്ചകളോടും വലിയ കമ്പമാണ്. "

  ഈ രണ്ടു പ്രസ്താവനകളില്‍ നിന്നും എന്റെ കുഞ്ഞു മനസ്സില്‍ തെളിയുന്ന ചിത്രം മലയാളത്തിന്റെ എക്കാലത്തെയും മികച്ച 10 കഥാകാരന്മാരെ എടുത്താല്‍ അതില്‍ ഒരാളായ ശ്രീ. ടി. പത്മനാഭാനെയാണ്.. (അത് എത്ര കൃത്യമെന്നു ഉറപ്പില്ല.. എങ്കിലും അദ്ദേഹമാണെന്ന് തല്ക്കാ ലം സങ്കല്പ്പി ക്കാം).
  അദ്ദേഹത്തിന്റെെ രചനകളെ പറ്റി ഞാന്‍ അധികം പറയേണ്ടതില്ലല്ലോ.. "പ്രകാശം പരത്തുന്ന പെണ്കുചട്ടി" "ഗൗരി" "കാലവര്ഷംക" "മഖന്‍ സിങ്ങിന്റെ മരണം" "അമ്മ" അങ്ങനെ എന്റെ പ്രിയപ്പെട്ട കഥകള്‍ കുറെയുണ്ട് അദ്ദേത്തിന്റെ വകയായി.. അതവിടെ നില്ക്ക്ട്ടെ..
  രചനകളില്‍ മാനുഷികമൂല്യങ്ങളെ ഏറെ ഉയര്ത്തിാ പിടിക്കുന്ന അദ്ദേഹം സ്വന്തം ജീവിതത്തില്‍ ഭാര്യയെ തല്ലുന്ന ഒരു ഭര്ത്താ വാണ് എന്ന് ഇവിടെ പറയുന്നു.. ഇതൊക്കെ ഒരു വായനക്കാരന്‍ അറിയേണ്ട കാര്യങ്ങളല്ലല്ലോ.. lime lightഇല്‍ ഉള്ളവരുടെ സ്വകാര്യജീവിതം പകര്ത്തുലന്ന പാപ്പരാസി സംസ്കാരമല്ലേ അത്.. അത് കൊണ്ട് തന്നെ ഈ നേരം കൊണ്ട് അദ്ദേഹത്തിന്റെ് രണ്ടോ മൂന്നോ കൃതികള്‍ ഇവിടെ പരിചയപ്പെടുത്തിയിരുന്നെങ്കില്‍ അതെത്ര നല്ലത് എന്ന് മാത്രമാണ് എന്റെ സംശയം.. ഇപ്പോള്‍ ഞാന്‍ പറഞ്ഞതിന്റെ ഏകദേശം പൊരുള്‍ മനസ്സിലായിരിക്കുമെന്നു വിശ്വസിക്കുന്നു..

  ReplyDelete
 49. ഇനി ഒരു കാര്യം കൂടി.. സിദ്ധീക്കയ്ക്ക് അങ്ങ് പറഞ്ഞ മറുപടിയില്‍ നിന്നും ഒന്നും വ്യക്തമായില്ലെന്നാണ് എനിക്ക് തോന്നുന്നത്.. പ്രായത്തിന്റെ പക്വതകൊണ്ട് ഒരു നന്ദി കമന്റില്‍ ഒതുക്കി ആ വിഷയം.. എനിക്കും അത്ര മതിയായിരുന്നു.. പക്ഷെ എന്ത് ചെയ്യാന്‍ പ്രായത്തിന്റെ എടുത്തു ചാട്ടം തന്നെ.. എന്തായാലും ചാടിയതല്ലേ.. ഇനി കുളിച്ചു കയറിയാക്കാം.. അല്ലെ മാഷേ..

  ഇനിയും അങ്ങേയുടെ വാദവുമായി മുന്നോട്ടു പോകുകയാണെന്നും ഞാനീ പറഞ്ഞത് അസംബന്ധമെന്നും പറയുകയാണ് എങ്കില്‍ സ്നേഹത്തോടെ ഞാന്‍ പറയുന്നു ഒരു നല്ല നമസ്കാരം.. എന്റെ സംസ്കാരത്തില്‍ അതില്‍ കുറഞ്ഞതൊന്നും പറയാന്‍ ഞാന്‍ ഒരുക്കമല്ല..

  പിന്നെ ഒരു ക്ഷമാപണത്തോടെ എന്റെയീ അധികപ്രസംഗം (off note comment) നിര്ത്തു ന്നു.. “ഇതൊക്കെ കൊണ്ട് വായനക്കാരന് എന്ത് നാളികേരകുലയാണ് കിട്ടുന്നത് മാഷേ..” എന്ന ചോദ്യം ഒട്ട് കൂടിപ്പോയില്ലേ.. എന്ന മാഷിന്റെ ചോദ്യം.. അത് മാഷിന്റെ ഈ ലേഖനത്തെ ഉദ്ദേശിച്ചല്ല.. അതിനു മേല്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി വായിച്ചാല്‍ അത് വ്യക്തമാകും.. പൊതുവെയുള്ള ഒരു പ്രവണതയെ ചോദ്യം ചെയ്തുവേന്നെയുള്ളൂ അതും എന്നേക്കാള്‍ വിവരമുള്ള അങ്ങേയോടു ഒരു സംശയം ആയി ചോദിച്ചു കൊണ്ട്.. വിരോധം അരുതേ.. "നാളികേരകുല" എന്ന വാക്ക്‌ അങ്ങനെയേ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചുവെങ്കില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ് ചോദിച്ചു കൊണ്ട്..

  സ്നേഹപൂര്വ്വം

  ReplyDelete
 50. ഇനി അവിടെയും തീരുന്നില്ല എന്നിലെ സന്ദേഹം..
  സിദ്ധീക്കയുടെ ആ ലേഖനത്തില്‍ ഞാന്‍ വായിച്ചതു ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ദൈവത്തിന്റെ കാരുണ്യം കാത്തു കഴിയുന്ന കൊച്ചു കുട്ടിയെ പറ്റിയാണ്.. സിദ്ധീക്ക വഴി നമ്മള്‍ അത് വായിച്ചറിയുകയും നമ്മുടെയെല്ലാം പ്രാര്ത്ഥ ന ആ കുട്ടിയുടെ കൂടെയുണ്ടായിരുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു.. ഇപ്പോള്‍ ആ കുഞ്ഞു ആരോഗ്യം വീണ്ടെടുത്തു എന്നറിയാന്‍ കഴിയുന്നു..

  ഇവിടെ "എഴുത്തുകാരും വ്യക്തിയും " എന്ന തലക്കെട്ടിനു താഴെയായി പറഞ്ഞ രണ്ടു മഹാന്മാര്‍ എഴുത്തില്‍ പ്രഗത്ഭരും ജീവിതത്തില്‍ അത്ര ശരിപുള്ളികളുമല്ല എന്നൊരു ധ്വനിയുണ്ട്.. അപ്പോള്‍.. ??..
  സിദ്ദീക്കയുടെ ലേഖനത്തെ ഇവിടെ അവതരിപ്പിച്ചുള്ള അങ്ങേയുടെ വാക്കുകളിങ്ങനെ..
  "എന്നെ ഇത്രയും എഴുതിപ്പിച്ചത് സിദ്ധിക്കയുടെ ഉടയോന്റെ കനിവിനായി കണ്ണീരോടെ എന്ന ലേഖനം വായിച്ചപ്പോഴുണ്ടായ അവസ്ഥയാണ് .."

  ഇനി ഈ വാക്കുകളെ വിശകലനം ചെയ്യാം.. സിദ്ദീക്കയുടെ രചനകളില്‍ മാത്രമേ കാരുണ്യം നിറഞ്ഞു നില്ക്കു ന്നുള്ളൂ.. ജീവിതത്തില്‍ അത്ര നല്ല പുള്ളിയല്ല എന്നൊരു ധ്വനിയില്ലേ.. സത്യത്തില്‍ അങ്ങനെയൊന്നും വ്യാഗ്യാനിക്കേണ്ടാതില്ല എന്നെനിക്കറിയാം.. പക്ഷെ വാക്കുകള്‍ ഇരുതല മൂര്ച്ചനയുള്ള വാളാണെന്നും അതെടുത്തുപയോഗിക്കുമ്പോള്‍ അങ്ങേയറ്റം സൂക്ഷമത വേണം എന്നും പറയാന്‍ വേണ്ടി പറഞ്ഞു വന്നതാണ്.. (അക്ഷരത്തെറ്റ് മാത്രമല്ല ഭാഷയുടെ പുഴുക്കുത്ത്.. ഇത്തരം വികടസരസ്വതികളും എഴുത്തില്‍ കടന്നു കൂടാം.. സൂക്ഷിക്കുക)

  പിന്നെ ഇത്രേം വിശദീകരിക്കേണ്ടി വന്നത് എനിക്ക് ഇതില്‍ നിന്നും നിങ്ങള്‍ പറഞ്ഞ കാര്യം മനസിലായില്ല.. പോയി ഒന്ന് കൂടെ വായിച്ചു നോക്കൂ എന്ന് പറഞ്ഞത് കൊണ്ടാണ്.. (ഞാനേയ് മലയാളം കൂട്ടി വായിക്കാന്‍ തുടങ്ങിയിട്ട് ഇശ്ശി നാളായിട്ടോ.. )

  അത് മാത്രമല്ല അങ്ങേയുടെ വാക്യഘടനയിലെ അവ്യക്ത ചൂണ്ടി കാണിച്ചപ്പോള്‍ അതില്‍ ഒരു തെറ്റുമില്ല എന്നുള്ള ഉറപ്പിച്ചു പറഞ്ഞത് കൊണ്ടും കൂടിയാണ് വാക്കുകളെ ഇത്രയധികം manipulate ചെയ്തു പറഞ്ഞു മനസിലാക്കേണ്ടി വന്നത്.. (മനസ്സിലാക്കി തരാന്‍ വേണ്ടി മാത്രം പറഞ്ഞതാണ് ട്ടോ ഇത്രേം.. അല്ലാതെ അങ്ങ് ഇത്രേം പറഞ്ഞു എന്ന് അര്ത്ഥസമാക്കിയില്ല)

  ReplyDelete
 51. ഈ സംരംഭത്തിന് രമേശിന് ആദ്യമേ നന്ദി. ഇതിലേക്ക് കൂടുതല്‍ പേരെ ഉള്‍പെടുത്തുന്നതും നല്ലത്. പക്ഷെ ഇവിടെ ഈ പോസ്റ്റിലെ ചില കാര്യങ്ങളോട് അല്ലെങ്കില്‍ ഇത് എഴുതിയ ചന്തുനായര്‍ ഈ പോസ്റ്റിനോടെങ്കിലും കൃത്യമായി നീതി പുലര്‍ത്തിയോ എന്ന സംശയം ഇവിടെ പങ്കുവെക്കട്ടെ. മറ്റൊന്നുമല്ല, ഇവിടെ എഡിറ്റിങ് എന്ന ഭാഗത്ത് കുറേയേറെ തിരുത്തുകള്‍ അല്ലെങ്കില്‍ സജഷന്‍സ് സൂചിപ്പിച്ചു കണ്ടു. പലതിനെയും അംഗീകരിക്കുന്നു. ഉദാ: ഉദരത്തില്‍, നഭസ്സിന്റെ മുതലായവയൊക്കെ. പക്ഷെ അതേ പോലെതന്നെയാണ് “ഞാനാ സ്‌ത്രീയുടേയും കുട്ടിയുടേയും അരികിലേക്ക്‌ തിരിച്ചു ചെന്നു. അവരോട്‌ ചോറു തരട്ടെ എന്നു ചോദിച്ചു.“ എന്ന ഭാഗമെന്ന് ഞാന്‍ കരുതുന്നില്ല. അതില്‍ പറഞ്ഞ ഭാഗത്തിന് ചന്തുനായര്‍ കൊടുത്ത എഡിറ്റിങ് ഒരു പക്ഷെ ശരിയാവണമെന്നില്ല. ചോറു തരട്ടെ എന്ന് ചോദിപ്പിച്ച നായകനെകൊണ്ട് ആ വാക്കുകള്‍ മറ്റൊരു രീതിയില്‍ ചോദിപ്പിക്കുകയല്ല ചന്തുനായര്‍ ചെയ്തത്. മറിച്ച് ചോറ്റുപാത്രം എടുത്തു നീട്ടുകയാണ്. അത് കഥയിലേക്കുള്ള കടന്നുകയറ്റമാണ്. കഥ വേണമെങ്കില്‍ അങ്ങിനെ മാറ്റാം. അതില്‍ തെറ്റില്ല. അത് കഥാകാരന്റെ ഇഷ്ടവുമാണ്. പക്ഷെ എന്റെ വിയോജിപ്പ് അതിനോടല്ല, മറിച്ച് കഥാകാരന്‍ എഴുതിയതിന് പകരം ഉചിതമായ പ്രയോഗം ഇതാണ് എന്ന് പറഞ്ഞതിനോടാണ്. അതുപോലെ തന്നെ “പാത്രത്തിലേക്ക്‌ നോക്കുന്ന ആ കുട്ടിയുടെ കണ്ണുകള്‍ക്ക്‌ ആകാശത്ത്‌ കത്തി നില്‍ക്കുന്ന സൂര്യനെക്കാള്‍“ എന്ന പ്രയോഗത്തെ പറ്റി പറഞ്ഞതിനോടും ചെറിയ വിയോജിപ്പ്. മറ്റൊന്നുമല്ല, മാഷ് പറഞ്ഞത് ശരി തന്നെ. സൂര്യന്‍ ആകാശത്തേ കത്തി നില്‍ക്കൂ. അത് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ, ചിലയവസരങ്ങളില്‍ കഥാകാരന്‍ /കവി ചിലവയെ അല്പം പൊലിപ്പിച്ച് സാഹിത്യം ചേര്‍ത്ത് പറയാറുണ്ട്. അങ്ങിനെയുള്ള ഒരു പദപ്രയോഗമായേ അതിനെ കാണാന്‍ കഴിയൂ. അതല്ല, അങ്ങിനെ ഒരിക്കലും എഴുതുന്നത് ശരിയല്ല എന്നാണെങ്കില്‍ ഈ പോസ്റ്റില്‍ ചന്തുമാഷെഴുതിയ “കൊട്ടിയടക്കാത്ത വാതിലിലൂടെ ഒരു സർവ്വാംഗ സുന്ദരി ഞങ്ങളുടെ മുറിയിലേക്കെത്തി“ എന്ന പ്രയോഗത്തിലെ കൊട്ടിയടക്കാത്ത വാതില്‍ എന്ന പ്രയോഗം തെറ്റല്ലേ. എന്താ വാതിലില്‍ കൊട്ടിയിട്ടാണോ അത് അടക്കുന്നത്. അതല്ല, പക്ഷെ അത് ഒരു പ്രയോഗമാണ്. അങ്ങിനെ ഒരു പ്രയോഗം നമുക്കിടയില്‍ , അല്ലെങ്കില്‍ സാഹിത്യത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. അപ്പോള്‍ മേല്‍പ്പറഞ്ഞ സൂര്യന്റെ വിവരണത്തെ ഈ കൊട്ടിയടക്കാത്ത വാതില്‍ പോലെയേ എനിക്ക് തോന്നിയുള്ളൂ. അഥവാ എന്റെ തോന്നല്‍ തെറ്റാണെങ്കില്‍ /അതില്‍ യുക്തിയില്ലെങ്കില്‍ തീര്‍ച്ചയായും തിരുത്തിത്തരണമെന്നും അഭ്യര്‍ത്ഥിക്കുന്നു. മറ്റൊന്നുക്കൂടെ , ഇതൊരു തലഴിയനാരു കീറിയുള്ള പരിശോധനയാണെന്ന് കരുതില്ലെങ്കില്‍ ചന്തുമാഷിന്റെ ഈ വരികള്‍ ഒരിക്കല്‍ കൂടെ ഒന്ന് വായിക്കൂ.. “അന്ന് വരെ എന്റെ മനസ്സിൽ കൂട്ടായി
  ഉണ്ടായിരുന്ന ആ മാന്യനെ ഞാൻ എന്റെ മനസ്സിൽ നിന്നും ഇറക്കി വിട്ടു. പിന്നീട് ഇന്ന് വരെ ഞാൻ ആ വ്യക്തിയെ ഞാൻ ആദരിക്കാറില്ലാ“ .. ഞാന്‍ എന്റെ മനസ്സില്‍ നിന്നും ഇറക്കിവിട്ടു. അങ്ങിനെ വേണോ ? അന്ന് വരെ എന്റെ മനസ്സില്‍ കൂട്ടായി ഉണ്ടായിരുന്ന ആ മാന്യനെ ഞാന്‍ മനസ്സില്‍ നിന്നും ഇറക്കിവിട്ടു എന്ന് പോരെ.. രണ്ടാമത്തെ വാക്കില്‍ രണ്ട് വട്ടം ഞാന്‍ എന്നത് ആവര്‍ത്തിച്ചിരിക്കുന്നു. ഇത്രയും പറയാന്‍ കാരണം, ബ്ലോഗേര്‍സിന്റെ എഡിറ്റിങിലെ പാളിച്ചകള്‍ പറയാന്‍ ശ്രമിച്ച ഒരു ഭാഗത്ത് ഇത്രയേറെ പാളിച്ചകള്‍ വരുവാന്‍ പാടൂണ്ടോ എന്ന ചിന്തയില്‍ നിന്നുമാണ്. പിന്നെ പോസ്റ്റുകളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതോട് ആര്‍ജ്ജവമില്ലാതെ പെരുമാറുന്നതിനോട് യോജിപ്പില്ല. അതല്ലെങ്കില്‍ കര്‍ശനമായും പോസ്റ്റിനോടൊപ്പം മുന്‍‌കുറിപ്പ് വെക്കുക. ഇവിടെയുള്ള അക്ഷരതെറ്റുകള്‍ ആരും ചൂണ്ടിക്കാട്ടരുതെന്ന് ഹി..ഹി

  ReplyDelete
 52. “പിന്നെ പോസ്റ്റുകളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതോട് ആര്‍ജ്ജവമില്ലാതെ പെരുമാറുന്നതിനോട് യോജിപ്പില്ല. അതല്ലെങ്കില്‍ കര്‍ശനമായും പോസ്റ്റിനോടൊപ്പം മുന്‍‌കുറിപ്പ് വെക്കുക. ഇവിടെയുള്ള അക്ഷരതെറ്റുകള്‍ ആരും ചൂണ്ടിക്കാട്ടരുതെന്ന് ഹി..ഹി .“ ഇത് പറഞ്ഞത് ഈ പോസ്റ്റെഴുതിയതിനെ പറ്റിയല്ല. മൊത്തത്തില്‍ പറഞ്ഞു എന്നേയുള്ളൂ കേട്ടോ. അതല്ലാതെ ഇതിനെ ഈ പോസ്റ്റുമായി കൂട്ടിവായിക്കരുതെന്ന് എല്ലാവരോടും പറയട്ടെ

  ReplyDelete
 53. കൊള്ളാവുന്നത്‌ വല്ലതും വായിക്കാനുണ്ടാവുമെന്നു കരുതിയാണ്‌ വന്നത്‌. നിരാശപ്പെട്ടു.

  പോസ്റ്റും കമന്റുകളും വായിച്ചു കഴിഞ്ഞപ്പോൾ ഈ ബ്ലോഗിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടോ എന്നു സംശയം തോന്നുന്നുണ്ട്‌.

  ചെളിവാരിയെറിയലും, ഉരുളലും..ആകെ മോശമായി. സിദ്ധീക്കയുടെ പോസ്റ്റ്‌നെ കുറിച്ചുള്ള പരാമർശം അദ്ദേഹത്തിനു അപമാനമാവും വരുത്തിവെയ്ക്കുക. മറ്റൊന്നുമല്ല കാരണം, അതെഴുതിയത്‌ മറ്റു ചില 'കഥ'കൾക്ക്‌ ശേഷമായതു കൊണ്ടു തന്നെ. ശ്രീ. രമേശ്‌ My Dreams ന്റെ അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടിയതിൽ തെറ്റില്ല. എന്നാൽ ശേഷം വന്ന കമന്റുകൾ (രണ്ടു പേരുടെയും) മോശമായി പോയി. ഒരു തരം വൈരാഗ്യബുദ്ധിയോടെ രണ്ടു പേരും തമ്മിൽ കുറ്റം പറഞ്ഞു കൊണ്ടിരുന്നതും നിർഭാഗ്യകരമായി പോയി. പ്രൂഫ്‌ റീഡറെന്നും, കപിയെന്നുമുള്ള പരാമർശങ്ങൾ..തരംതാഴ്‌ന്നതായി പോയി :(

  എഡിറ്റിംഗ്‌ നെ കുറിച്ച്‌ പറഞ്ഞതിൽ തന്നെ തെറ്റുകളുണ്ടായതും (നിശാസുരഭി പറഞ്ഞത്‌ ശ്രദ്ധിക്കുക. അതിതു വരെ തിരുത്തിയിട്ടുമില്ല!.. അപ്പോഴെങ്ങനെയാണ്‌ മറ്റുള്ളവർ തിരുത്തുക?) മോശമായി. പോസ്റ്റിന്റെ ആദ്യഭാഗം (ഇടപ്പള്ളി, ചങ്ങമ്പുഴ എന്നീ കവികളെ കുറിച്ച്‌ പറഞ്ഞത്‌) നന്നായി.

  അക്ഷരത്തെറ്റുകൾ വലിയ സംഭവമാണോ? (വരമൊഴി സോഫ്റ്റ്‌വെയർ ഉപയോഗിക്കൂ, കൂടുതൽ വായിക്കൂ).

  ചില പ്രയോഗങ്ങൾ എഴുത്തുകാരന്റെ സ്വാതന്ത്ര്യമല്ലേ?. അതു മാറ്റിയെഴുതിയാൽ, എഴുത്തുകാരനെ അപമാനിക്കുന്നതിനു തുല്യമാവും ('ആകാശത്ത്‌ കത്തി നിൽക്കുന്ന' എന്ന ഭാഗം)

  എഴുതിയതിനെ പാടെ നീക്കി, മറ്റൊരു രീതിയിലെഴുതിയതും കണ്ടു (ചോറ്റുപാത്രം). തെറ്റ്‌!. ഇവിടെ 'ചിത്രീകരണം' തന്നെ മാറി പോയി.

  ഒരാളെഴുതിയ കവിത (അതെന്തോ ആയിക്കോട്ടെ) യെ കുറിച്ചെഴുതാം. കവിയെ കുറിച്ചെന്തിനെഴുതണം?. ഗുരുതരമായ തെറ്റ്‌.

  അതിരുവിട്ട തമാശകൾ എങ്ങനെയാണ്‌ വായിക്കുന്നവർക്ക്‌ ഗുണകരമാവുക?
  സമയനഷ്ടമല്ലാതെ? 'തമാശ' എന്നു ബ്രാക്കറ്റിലെഴുതിയാൽ അതു തമാശയാവുമോ?

  'എഴുത്തുകാരും വ്യക്തികളും' - അത്‌ ഈ പോസ്റ്റിൽ എഴുതിയതിന്റെ ഉദ്ദേശ്യം തന്നെ മനസ്സിലായില്ല :(
  ഒരു എഴുത്തുകാരന്റെയോ, ശാസ്ത്രജ്ഞന്റെയോ സ്വകാര്യജീവിതത്തിലെ കാര്യങ്ങൾ എഴുതുന്നത്‌..അതു മഞ്ഞയാണ്‌..മഞ്ഞ മാത്രമാണ്‌..
  പോസ്റ്റിന്റെ തലക്കെട്ട്‌ തന്നെ മഞ്ഞയാണ്‌ വിഷയം എന്ന വിളിച്ചു പറഞ്ഞത്‌ ഞാനാദ്യം ശ്രദ്ധിക്കാതെ പോയി. അതെന്റെ തെറ്റ്‌.

  ഈ ബ്ലോഗ്‌ കൈകാര്യം ചെയ്യുന്നവർക്ക്‌ തെറ്റുപറ്റിയിരിക്കുന്നു എന്നു പറയേണ്ടി വന്നതിൽ വിഷമമുണ്ട്‌.

  ബ്ലോഗിന്റെ പ്രസക്തി നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക, ശ്രമിക്കുക. ആശംസകൾ.

  ReplyDelete
 54. സന്ദീപ് എ.കെ. മേലെ എഴുതിയ കാര്യങ്ങൾ നേരത്തേ ഒരു മെയിലായി എനിക്കയച്ച് തന്നിരുന്നൂ..അതിന് ഞാൻ മറുപടിയും കൊടുത്ത്...ഇനി അത് ഞ്ജൻ ഇവിടെ എഴുതണോ? പിന്നെ മനോരാജ്ജ് ചൂണ്ടിക്കാട്ടിയ “അന്ന് വരെ എന്റെ മനസ്സിൽ കൂട്ടായി
  ഉണ്ടായിരുന്ന ആ മാന്യനെ ഞാൻ എന്റെ മനസ്സിൽ നിന്നും ഇറക്കി വിട്ടു. പിന്നീട് ഇന്ന് വരെ ഞാൻ ആ വ്യക്തിയെ ഞാൻ ആദരിക്കാറില്ലാ“ ..എന്ന ഭാഗം ഞാൻ എഴുതിയപ്പോഴോ.രമേശ് എടുത്തെഴുതിയപ്പോഴോപറ്റി വലിയ തെറ്റാണ്... ആ തെറ്റിന് ഞാൻ ക്ഷമചോദിക്കുന്നൂ...നിരൂപണത്തേയും നല്ല രീതിയിൽ വിമർശിക്കുക...എന്ന് തന്നെയാണ് എന്റെ അഭിപ്രായം..അല്ലാതെ വ്യക്തിഹത്യ ഒഴിവാക്കുക...തമ്മിൽ ചെളി വാരി എറിയാനുൾല പംക്തിയല്ലാ ഇതെന്നും മനസ്സിലാക്കുക..ഒരു ദിവസം മുൻപാണ് ശ്രീ.രമേശ്‘ശനി ദോഷം’ ഈ ലക്കം ചേട്ടൻ എഴുതണം എന്ന് എന്നോട് ആവശ്യപ്പെട്ടത് എന്ന് ഞാൻ ആദ്യം എഴുതിയ കമന്റിൽ കൊടുത്തിരുന്നത് ദയവായി വായിക്കുക... പിന്ന് ചിലർ ചൂണ്ടിക്കാട്ടിയ വലിയൊരു “തെറ്റ്” സിദ്ധിക്ക യെക്കുറിച്ച് ഞാൻ പറഞ്ഞന്നാണ്.... മേലുദ്ധരി ലേഖനത്തിന്റെ അവസ്ദാനഭാഗത്ത് കുറിച്ചിട്ടത് ആരും കണ്ടില്ലേ.....“നല്ല മനസ്സുള്ളഒരെഴുത്തുകാരനേ ഇത്തരം ഹൃദയത്തിൽ തട്ടിയുള്ള രചന നടത്താൻ കഴിയൂ..എന്ന് ഞാൻ പറഞ്ഞത്...വ്യക്തിയായും,എഴുത്തുകാരനായും സിദ്ധിക്ക നല്ല വ്യക്തിയാണെന്നാണ്...കുറ്റം കണ്ട്പിടീക്കുന്നവർ ഒരു കാര്യം ചെയ്യുക,എല്ലാം വായിച്ചിട്ട് മാത്രം ആടിനെ പട്ടിയാക്കൂ....

  ReplyDelete
 55. @ ചന്തുനായര്‍ : “നിരൂപണത്തേയും നല്ല രീതിയിൽ വിമർശിക്കുക...എന്ന് തന്നെയാണ് എന്റെ അഭിപ്രായം..അല്ലാതെ വ്യക്തിഹത്യ ഒഴിവാക്കുക...തമ്മിൽ ചെളി വാരി എറിയാനുൾല പംക്തിയല്ലാ ഇതെന്നും മനസ്സിലാക്കുക.“ ഈ പറഞ്ഞ കാര്യങ്ങള്‍ എന്റെ കമന്റിനെ ഉദ്ദേശിച്ചാണോ എന്നെനിക്ക് വ്യക്തമല്ല. അങ്ങിനെയെങ്കില്‍ വ്യക്തിഹത്യ ഒന്നും ഞാന്‍ ഇവിടെ നടത്തിയതായി എനിക്ക് തോന്നുന്നില്ല. അഥവാ, ഇത് എന്റെ കമന്റിനെ ഉദ്ദേശിച്ചല്ലെങ്കില്‍ ക്ഷമിക്കുക. മനോരാജ് സൂചിപ്പിച്ച കാര്യങ്ങള്‍ എന്ന് പറഞ്ഞ് തുടങ്ങിയത് കൊണ്ട് പറഞ്ഞെന്നേയുള്ളൂ. പിന്നെ മറ്റൊന്ന്, “കുറ്റം കണ്ട്പിടീക്കുന്നവർ ഒരു കാര്യം ചെയ്യുക,എല്ലാം വായിച്ചിട്ട് മാത്രം ആടിനെ പട്ടിയാക്കൂ...“ഇത് കണ്ടപ്പോള്‍ ശരിക്ക് വിഷമം തോന്നി. മന:പൂര്‍വ്വം കുറ്റങ്ങള്‍ കണ്ടുപിടിക്കുവാന്‍ വേണ്ടി കമന്റുന്നവനാണെങ്കില്‍ അവന് ഗഹനമായ ഒരു വായനയുടെ ആവശ്യമില്ലാതെ തന്നെ അത് ചെയ്യാം. മറിച്ച് തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിനെ പറ്റിയാണ് പറഞ്ഞതെങ്കില്‍, തന്റെ വായനയില്‍ വ്യക്തമായി മനസ്സിലാവാത്ത കാര്യങ്ങള്‍ ചോദിക്കുന്നതൊക്കെ ആടിനെ പട്ടിയാക്കലാണെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ വിഷമമുണ്ട് മാഷേ.. ഇവിടെ മാഷിന് കൂടെ പ്രയോജനമാകുവാനായി പല തെറ്റുകളും ചൂണ്ടിക്കാട്ടിയ ഒരു കൂട്ടം നല്ല വായനക്കാരോടുള്ള വെല്ലുവിളിയായി മാത്രമെ അത് കേട്ടപ്പോള്‍ തോന്നിയുള്ളൂ. അതുകൊണ്ട് തന്നെ വിവരക്കേടുകള്‍ക്ക് ക്ഷമിക്കുക എന്ന് മാത്രം പറഞ്ഞ് കൊണ്ട് വിടവാങ്ങുന്നു:)

  ReplyDelete
 56. "വായനയില്‍ വ്യക്തമായി മനസ്സിലാവാത്ത കാര്യങ്ങള്‍ ചോദിക്കുന്നതൊക്കെ ആടിനെ പട്ടിയാക്കലാണെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ വിഷമമുണ്ട് മാഷേ.. ഇവിടെ മാഷിന് കൂടെ പ്രയോജനമാകുവാനായി പല തെറ്റുകളും ചൂണ്ടിക്കാട്ടിയ ഒരു കൂട്ടം വായനക്കാരോടുള്ള വെല്ലുവിളിയായി മാത്രമെ അത് കേട്ടപ്പോള്‍ തോന്നിയുള്ളൂ. "

  മനോരാജിന്റെ വാക്കുകള്‍ക്കു താഴെ എന്റെയും ഒപ്പ്‌.. he said it all..

  ReplyDelete
 57. മനോരാജ് ക്ഷമിക്കണം...താങ്കളെയെന്നല്ലാ.ആരെയും വ്യക്തിപരമായല്ലാ ഞാനത് എഴുതിയത്...സധാരണ ബ്ലോഗൊൽ കാണുന്ന പ്രവണതയെക്കുറിച്ചെഴുതിയെന്ന് മാത്രം ...ക്ഷമിക്കുക...സന്ദീപ്....ഞാൻ ഒരിക്കലും തെറ്റ് ചൂണീക്കാട്ടുന്നവരെ എതിർക്കാറില്ലാ...ഉൾക്കൊള്ളുകയേയുള്ളൂ....വായനക്കരെ വെല്ലുവിളിക്കാൻ...ഞാനാരാ........?

  ReplyDelete
 58. പ്രീയ സന്ദീപ്...“ഇനി ഈ വാക്കുകളെ വിശകലനം ചെയ്യാം.. സിദ്ദീക്കയുടെ രചനകളില്‍ മാത്രമേ കാരുണ്യം നിറഞ്ഞു നില്ക്കു ന്നുള്ളൂ.. ജീവിതത്തില്‍ അത്ര നല്ല പുള്ളിയല്ല എന്നൊരു ധ്വനിയില്ലേ.. സത്യത്തില്‍ അങ്ങനെയൊന്നും വ്യാഗ്യാനിക്കേണ്ടാതില്ല എന്നെനിക്കറിയാം.. പക്ഷെ വാക്കുകള്‍ ഇരുതല മൂര്ച്ചനയുള്ള വാളാണെന്നും അതെടുത്തുപയോഗിക്കുമ്പോള്‍ അങ്ങേയറ്റം സൂക്ഷമത വേണം എന്നും പറയാന്‍ വേണ്ടി പറഞ്ഞു വന്നതാണ്.. (അക്ഷരത്തെറ്റ് മാത്രമല്ല ഭാഷയുടെ പുഴുക്കുത്ത്.. ഇത്തരം വികടസരസ്വതികളും എഴുത്തില്‍ കടന്നു കൂടാം.. സൂക്ഷിക്കുക) ഇത് താങ്കൾ എഴുതിയ കമന്റിൽ ഉള്ളത് ഇനി എന്റെ ലേഖനത്തിന്റെ അവസാൻ ഭാഗത്തുള്ളത്..... “സിദ്ധിക്ക യുടെ ഉടയോന്റെ കനിവിനായി കണ്ണീരോടെ

  എന്ന ലേഖനം വായിച്ചപ്പോഴുണ്ടായ അവസ്ഥയാണ് . നല്ല മനസ്സുള്ളഒരെഴുത്തുകാരനേ ഇത്തരം ഹൃദയത്തിൽ തട്ടിയുള്ള രചന നടത്താൻ കഴിയൂ...ലേഖനം എഴുതുന്ന സഹോദരങ്ങൾഈ നല്ല എഴുത്ത് ഒന്ന് കൂടെ വായിച്ച് നോക്കാൻ അഭ്യർത്ഥിക്കുന്നൂ.... ഇവിടെ,സഹോദരാ..സിദ്ദീക്കയുടെ രചനകളില്‍ മാത്രമേ കാരുണ്യം നിറഞ്ഞു നില്ക്കു ന്നുള്ളൂ.. ജീവിതത്തില്‍ അത്ര നല്ല പുള്ളിയല്ല എന്നൊരു ധ്വനി കണ്ട് പിടിച്ചത് വളരെ വിചിത്രമായിരിക്കുന്നൂ...“ നല്ല മനസ്സുള്ളഒരെഴുത്തുകാരനേ ഇത്തരം ഹൃദയത്തിൽ തട്ടിയുള്ള രചന നടത്താൻ കഴിയൂ.” എന്ന് ഞാൻ എഴുതിയത് സിദ്ധിക്ക നല്ല വ്യക്തിയും,നല്ല എഴുത്തുകാരനും, നല്ല മനുഷ്യനുമാണെന്ന് ആര് വായിച്ചാലും മനസ്സിലാകും..താങ്കൾ അത് കണ്ടില്ലെന്നുണ്ടോ? വിശകലനം ചെയ്ത്,ചെയ്ത്..ഞാനും സിദ്ധിക്കയും തമ്മിൽ അടുയുണ്ടാക്കണം എന്ന് താങ്കൾക്ക് വല്ല ദുരുദ്ദേശവുമുണ്ടോ???? താങ്കൾ മുകളിൽ എഴുതിക്കണ്ടൂ....(ഞാനേയ് മലയാളം കൂട്ടി വായിക്കാന്‍ തുടങ്ങിയിട്ട് ഇശ്ശി നാളായിട്ടോ.. ) അപ്പോൾ ഈ 56 കാരൻ വായിച്ച്തിന്റെയത്ര എന്തായാലും എന്റെ മകനാകാൻ പ്രായമുള്ള സന്ദീപ് വായിച്ചിരിക്കില്ലാ...വർത്തമാനപ്പത്രമായലും...ഇത് എന്റെ ബ്ലോഗല്ലാ ഇനി ഇതിനൊക്കെ മറുപടി പറയേണ്ടത് രമേശാണ്...തൽക്കാലം ഞാൻ നിർത്തുന്നു...

  ReplyDelete
 59. @@സന്ദീപ്‌ & ചന്തു നായര്‍ : പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറയുന്നത് കൊണ്ട് വലിയ പ്രയോജനം കാണുന്നില്ല .ദയവായി ഇത് സംബന്ധിച്ച തുടര്‍ കമന്റുകള്‍ ഒഴിവാക്കുക, അപേക്ഷയാണ് :)
  ഇനി അടുത്ത ശനിയാഴ്ച പുതിയ വിഭവങ്ങളുമായി ശനിദോഷം വരുന്നുണ്ട് ,,അതിനെക്കുറിച്ചും അഭിപ്രായങ്ങള്‍ ഉണ്ടാകുമല്ലോ .കൂടുതല്‍ അടുത്തലക്കത്തെക്കുറിച്ച് :)

  ReplyDelete
 60. ഇടിയും മഴയും എല്ലാം തോര്‍ന്നല്ലോ അല്ലെ .., ഇനി ഞാന്‍ പറഞ്ഞോട്ടെ ...

  ..ഈ നല്ല സംരംഭം ഇങ്ങനെയൊക്കെ ആവുന്നതില്‍ സങ്കടമുണ്ട് ..

  എന്തായാലും സന്ദീപ് AK യെ ക്ഷ പിടിച്ചു എനിക്ക് .. നല്ല സംസാരം ..
  എല്ലാവര്‍ക്കും നന്മ നേരുന്നു

  ReplyDelete
 61. ശനിദോഷം എഴുതുന്നവര്‍ക്ക് ചൊവ്വാദോഷം ഉണ്ടായേക്കുമെന്ന് ഈ പോസ്റ്റും കമന്റുകളും വായിച്ചപ്പോള്‍ മനസിലായി.
  പോസ്റ്റിലെ അക്ഷരത്തെറ്റ് വലിയൊരു ആനക്കാര്യമാകുന്നത്, ആ അക്ഷരത്തെറ്റ് കാരണം രചനയിലെ ഘടനയെ ബാധിക്കുമ്പോഴാണ്. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ 'ഒരു അക്ഷരത്തെറ്റ്' എടുത്തു പറഞ്ഞ് വാരഫലക്കാര്‍ എന്നെപ്പോലുള്ള പട്ടിണിബ്ലോഗര്‍മാരുടെ കഴുത്തിന്‌ കുത്തിപ്പിടിക്കാതിരിക്കാന്‍ സന്മനസ്‌ കാണിക്കണം.

  എഡിറ്റിംഗ് എന്നാല്‍ വെറും അക്ഷരത്തെറ്റ് കണ്ടുപിടിക്കലല്ല. എഴുത്തിനെ മൊത്തത്തില്‍ എങ്ങനെ ഭംഗിയാക്കാം എന്നൊരു നിരീക്ഷണം കൂടിയാണ്. തിരക്കുകള്‍ക്കിടയില്‍ പോസ്റ്റ്‌ എഴുതുന്നവര്‍ക്ക് പോലും ഒന്ന് മനസ് വെച്ചാല്‍ പോസ്റ്റുകള്‍ മികച്ചതാക്കാം. ഈ പോസ്റ്റിനു കീഴിലെ കഥകളിയാട്ടം എന്തിനെന്ന് മനസിലായില്ല. എങ്കിലും ചന്തുവേട്ടന്‍ അഭിനന്ദനമര്‍ഹിക്കുന്നു.

  രമേശ്‌ ഭായി,
  കുച്ച് കുച്ച് ഹോത്താഹേ..! (ഹം ആണോ ഹും ആണോ എന്നൊന്നും അറിയില്ലാട്ടോ)

  ReplyDelete
 62. രമേശേട്ടാ.. ഞാനും നിര്‍ത്തി ട്ടോ... ജ്ഞാനപാന വായിച്ചു കൊണ്ടിരിക്കുകയാണ് ഞാന്‍.. ശാന്തിയും സമാധാനം തന്നെ എന്റെയും ജീവിതമൂല്യങ്ങള്‍ .. :)
  I realized that this is a good for nothing discussion going ahead.. so i am leaving my part..

  ചന്തു മാഷേ.. വായിച്ചതിന്റെ കണക്കുകള്‍ ഒന്നും പറയാന്‍ എനിക്കില്ല ട്ടോ.. ഞാന്‍ വായിച്ചത് വെറും ഒരു തുള്ളി.. വായിക്കാനുള്ളതോ ഒരു കടല്‍ എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.. മൂഡവിചാരങ്ങളില്‍ നിന്നും ഉയിര്‍കൊള്ളുന്ന അഹംബോധങ്ങള്‍ എനിക്കില്ല തന്നെ.. ഒരിക്കല്‍ കൂടി സ്നേഹപൂര്‍വ്വം ക്ഷമ ചോദിച്ചു കൊണ്ട് നിര്‍ത്തുന്നു..

  ReplyDelete