പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, September 3, 2011

മണ്ഡോവിയിലെ ഒട്ടകപ്പക്ഷിക്ക് വന്യ പ്രണയം!! വലിയ പിഴയോ? സെബസ്ത്യാനോസ് പറയട്ടെ

----------------------------------------------------------------------------------------------------
ഓണാശംസകള്‍ ...ഓണാശംസകള്‍... ഓണാശംസകള്‍ .....
------------------------------------------------------------------------------------------------------
മുന്‍‌കൂര്‍ ജാമ്യം അപേക്ഷിക്കുന്നു
പ്രിയരേ
ബൂലോക യാത്രക്കിടയില്‍ ഞാന്‍ കണ്ട ബ്ലോഗുകളും അതിലെ വിഭവങ്ങളും മറ്റുവായനക്കാരുടെയും  ശ്രദ്ധയില്‍ കൊണ്ടുവരികയും അതിലെ ഗുണ ദോഷങ്ങള്‍ എന്റെ മാത്രം കാഴ്ചപ്പാടില്‍ അവലോകനം ചെയ്യുകയുമാണിവിടെ..അതുകൊണ്ട് ആ ബ്ലോഗുകളെ സംബന്ധിച്ചുള്ള 'ആധികാരികവും അവസാനത്തേതും' ആയ അഭിപ്രായങ്ങളാണിതെന്നു തെറ്റിദ്ധരിച്ച്  എനിക്കെതിരെ വാളെടുക്കരുതേ എന്നപേക്ഷ..എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ ഒരുപക്ഷെ കഴിഞ്ഞേക്കില്ല. ഇരിപ്പിടം ദയവായി ഒരു തര്‍ക്കവസ്തു ആക്കാതിരിക്കുക..
______________________________________________________________
കഥകള്‍ തീരുന്നില്ല
ഴിഞ്ഞ വാരം വായിച്ച ചെറുകഥകളില്‍ കൊള്ളാം എന്ന് തോന്നിയ രണ്ടു കഥകളെയും കഥാകൃത്തുക്കളെയും കുറിച്ച് പറയാം . ആദ്യം ജാനകി  യുടെ അമ്മുന്റെ കുട്ടി' എന്ന ബ്ലോഗിലെ 'ഒട്ടകപക്ഷി 'എന്ന കഥ ,കഥ ഒറ്റവായനയില്‍ ഇഷ്ടപ്പെട്ടു ...ചില കാര്യങ്ങള്‍ എഴുതുമ്പോള്‍ ,ചിലത് വായിക്കുമ്പോള്‍ ആണായാലും പെണ്ണായാലും ഇങ്ങനെയൊക്കെ പറയുന്നത് കുറച്ചു കൂടിപ്പോയില്ലേ എന്ന് തോന്നാം, പക്ഷെ കഥയും സന്ദര്‍ഭവും അനുസരിച്ച് പറയേണ്ട കാര്യങ്ങള്‍ പറയാതെ വയ്യല്ലോ ...അല്ലെ ?
ഉത്തമയായ ഭാര്യ ,ഉത്തമനായ ഭര്‍ത്താവ് എന്നീ സങ്കല്പങ്ങള്‍ പരമ്പരാഗതമായ ചില വിശ്വാസങ്ങളില്‍ സമൂഹം കെട്ടിപ്പടുത്ത വിഡ്ഢിത്തങ്ങളാണ് എന്ന് പല സംഭവങ്ങളും തോന്നിപ്പിക്കുന്നു .യഥാര്‍ത്ഥത്തില്‍ ഉള്ള മനുഷ്യരുടെ വെറും ഡ്യൂപ്ലിക്കെറ്റോ , കോപ്പിയോ മാത്രമാണ് സമൂഹത്തിലും പൊതു ജീവിതത്തിലും നിറഞ്ഞു പൂണ്ടു വിളയാടുന്ന ആണും പെണ്ണും .
മനസ് ഓരോ സെക്കന്റിലും സ്വന്തം ജീവിതത്തെയും അപരനെയും അനുഭവങ്ങളെയും സുഖ ദു:ഖങ്ങളെയും വൈകാരികമായും വൈചാരികമായും അപഗ്രഥിച്ചു കൊണ്ടിരിക്കുകയാണ് .
ഏറെ സ്നേഹിക്കുന്ന വാത്സല്യ നിധിയായ സ്വന്തം അച്ഛനെയോ ബീജമായി ഗര്‍ഭപാത്രത്തില്‍ ഓരോ ജീവനും പ്രവേശിച്ചത്‌ മുതല്‍ സ്വപ്രേരണയാല്‍ ചലിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് വരെ സ്വ ശരീരം പോലെ കൊണ്ടുനടന്ന അമ്മയെയോ ചില നിമിഷങ്ങളിലെങ്കിലും വെറുക്കേണ്ടി വന്നിട്ടുണ്ടാകില്ലെ ? നമ്മള്‍ അല്ലാതെ ആരും ഒരു പക്ഷെ അതറിഞ്ഞിട്ടുണ്ടാവില്ല.

പെറ്റും പോറ്റിയും വളര്‍ത്തിയ മക്കളെ മാതാ പിതാക്കള്‍ വെറുത്ത എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് !
ഭാര്യയെ /ഭര്‍ത്താവിനെ ഒരു നിമിഷത്തേക്കെങ്കിലും മനസിന്റെ പടി കടത്തിവിട്ട എത്രയോ ആളുകളുണ്ട് !!
അത്ര സങ്കീര്‍ണമായ വ്യാപാരങ്ങളാണ് ഓരോ മനസിലും നടക്കുന്നത് ...പ്രത്യേകിച്ച് സ്ത്രീ മനസ്സില്‍ .അതിന്റെ ആഴവും പരപ്പും അര്‍ത്ഥവും അന്ത:സാരവും പൂര്‍ണമായി മനസിലാക്കിയ ഒരു ശാസ്ത്രവും ഉണ്ടെന്നു തോന്നുന്നില്ല .
ഒരു നൂറു വര്ഷം ഒരുമിച്ചു മറ്റുള്ളവരുടെ മുന്നില്‍ "made for each other " ആയി ജീവിച്ചിട്ടും എത്ര പേര്‍ക്ക് പരസ്പരം മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവും??
പക്ഷെ ആരും അറിയാതെ അവര്‍ വ്യര്‍ഥമായ സാമൂഹിക സദാചാരങ്ങളെ ഓര്‍ത്ത്‌ നല്ല നടന്മാരും നടികളുമായി ദാമ്പത്യത്തിന്റെ സില്‍വര്‍ /സുവര്‍ണ /വജ്ര ജൂബിലികള്‍ ആഘോഷിച്ചു ജീവിതം ജീവിച്ചു തീര്‍ക്കുന്നു.
മനസിനെ തുറന്നു പിടിച്ച്‌ സ്വന്തം ഇഷ്ടം പോലെ ജീവിക്കുന്നവര്‍ അപഥ സഞ്ചാരി കളായി മുദ്രകുത്തപ്പെടുന്ന ഒരു നീണ്ടയുഗത്തിന്റെ അസ്തമനാവസ്ഥയായി എന്ന് തോന്നുന്നു .(തോന്നല്‍ മാത്രം ) ദമ്പതികളായി ജീവിച്ചു ചുരുങ്ങിയ കാലയളവിനുള്ളില്‍ വേര്‍പിരിയുന്നവരുടെ എണ്ണപ്പെരുക്കം അതാണ്‌ സൂചിപ്പിക്കുന്നത് .
പരസ്പരം സഹിക്കാന്‍ ഇന്നാര്‍ക്കും കഴിയുന്നില്ല ,അതൊരു കുറ്റവുമല്ല ..ഉള്ളുകൊണ്ട് വെറുക്കുന്ന ഇണയെ സഹിച്ചു ജീവിക്കുന്നത് അരോചകവും അസഹനീയവും സംഘര്‍ഷാത്മകവും ആണ് . ഇങ്ങനെയൊക്കെ ചിന്തിക്കുംപോളും ഇണയെ തിരഞ്ഞെടുക്കേണ്ട ഘട്ടത്തില്‍  തുടര്‍ച്ചയായി തെറ്റ് പറ്റുന്നതായി കാണാം ,പ്രത്യേകിച്ച് പ്രേമത്തിലും മറ്റും പെടുന്ന സ്ത്രീകള്‍ക്ക് ! കഥാകൃത്ത് ഒരു സ്ത്രീ ആയതു കൊണ്ടാവാം അറിഞ്ഞോ അറിയാതെയോ ഈ കഥയിലും നായികയ്ക്കും  അങ്ങനെ ഒരു തെറ്റ് സംഭവിക്കുന്നുണ്ട് .
അന്‍വര്‍ (കഥയിലെ ഭര്‍ത്താവ് ) ഒരു അനേകം പൂന്തോട്ടങ്ങളിലൂടെ ഒരേ സമയം തേന്‍ നുകര്‍ന്ന് സഞ്ചരിക്കുന്ന ഒരു ടിപ്പിക്കല്‍ പുരുഷന്‍ ആണെങ്കില്‍ യതീന്ദ്രനും (കാമുകന്‍ )അതെ പാതയില്‍ തന്നെ സഞ്ചരിക്കുന്ന മച്ചാന്‍ തന്നെ !
ഭാര്യയായ ജയശ്രീയെ അയാള്‍ നന്നായി പറ്റിക്കുന്നുണ്ട്,,:) ഇത് നായികയ്ക്കും അറിയാം . അന്‍വറിന്റെ നീക്കങ്ങള്‍ ഒന്നൊന്നായി ചോര്‍ത്തിക്കൊടുത്ത്  അയാള്‍ സന്ദര്‍ഭം അവസരോചിതമായി മുതലാക്കുന്നുണ്ട് .  അന്‍വറിനോടുള്ള വാശി ക്കിടയില്‍  സുനൈന (നായിക ) നടത്തിയ ഒരു പകരക്കാരന്റെ തിരഞ്ഞെടുപ്പ് പക്വമായില്ല എന്നത് സത്യം . ഇങ്ങനെ ഒട്ടേറെ ചിന്തകള്‍ക്ക് വഴി തുറക്കുന്നു ഈ കഥ ..യാഥാര്‍ത്യ ങ്ങളോട് അടുത്തു നില്‍ക്കുന്ന ഇത്തരം കഥകള്‍ കൂടുതല്‍ എഴുതപ്പെടണം ..സാഹിത്യ ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളെക്കാള്‍ ജനങ്ങളോട് സംവദിക്കുന്നത് ഇത്തരം കഥകളിലെ ജീവിക്കുന്നവരാണ് ..സമൂഹത്തിന്റെ പ്രതിഫലനമോ .പൊളി ച്ചെഴുത്തോ ഒരു കലാസൃഷ്ടി ആവശ്യപ്പെടുമ്പോളാണ് അത് അര്‍ത്ഥപൂര്‍ണമാകുന്നത് ..കഥാകാരിക്ക് ആശംസകള്‍ :)

അടുത്ത ബ്ലോഗ് ശ്രീ ശ്രീ ബിജു കൊട്ടില എഴുതുന്ന  നാടകക്കാരന്‍  . ഈ ബ്ലോഗില്‍ വരുന്ന കഥകളും അനുഭവക്കുറിപ്പുകളും പച്ചയായ ജീവിതത്തില്‍ നിന്ന് അടര്‍ത്തി എടുത്തിട്ടുള്ളതാണെന്ന് അവ വായനക്കാരന്റെ മനസ്സില്‍ ഉണ്ടാക്കുന്ന വൈകാരിക ചലനങ്ങളില്‍ നിന്ന് മനസിലാക്കാം .  കഥകളെ ഗൌരവമായ എഴുത്തിന്റെ ശൈലിയില്‍ സമീപിക്കുന്ന ബിജു ഏറ്റവും ഒടുവില്‍ ബ്ലോഗ് ചെയ്ത കഥയാണ്‌  മണ്ഡോവി. ഗോവയിലൂടെ ഒഴുകുന്ന ഒരു പുഴയാണിത് .പുഴ പോലോഴുകുന്ന  വര്‍ത്തമാന കാലത്തിന്റെ ഭ്രമാത്മകതകളില്‍ ഒരു പൊങ്ങു തടിപോലെ ഒഴുകി നടക്കുമ്പോളും    ഭൂതകാലത്തിന്റെ  ചുഴികളിലും മലരികളിലും പെട്ടുഴലുന്ന കുറച്ചു മനുഷ്യരുടെ കഥകൂടിയാണ്‌  ണ്ഡോവി  .
എഴുപതുകളിലെ യുവത്വം നേരിട്ട അസ്തിത്വ ദുഃഖം പോലുള്ള ഒരു ഫീലിംഗ് ഈ കഥയില്‍ ഉടനീളം സ്പന്ദിക്കുന്നു.സ്നേഹവും ജീവിതവും പ്രണയവും കുടുംബവും ഒക്കെ കൈവിട്ട്  എവിടെല്ലാമോ അലയുന്ന മനുഷ്യര്‍..മണ്ഡോവിയെപ്പോലെ ഒഴുകുന്നജീവിത കാമനകള്‍ ...
വിറളി പിടിച്ച നഗരം ....ഗോവന്‍ പശ്ചാത്തലത്തില്‍ എഴുതിയ ബിജുവിന്റെ ഈ കഥ നല്ലൊരു വായനാനുഭവം തന്നു :) 
 ഈ ബ്ലോഗിലെ പിന്‍ പേജുകളിലേക്ക് പോയാലും നല്ല വിഭവങ്ങള്‍ കിട്ടും .
നല്ലൊരു ചിത്രകാരനും സംഘാടകനും കൂടിയായ ബിജു ഓണത്തോടനു ബന്ധിച്ചു നടക്കുന്ന  കണ്ണൂര്‍ സൈബര്‍ മീറ്റിന്റെ നടത്തിപ്പുകാരില്‍  പ്രധാനിയാണ്‌ .മീറ്റിനും ബിജുവിനും വിജയാശംസകള്‍ .:)

കവിതകള്‍  
വിതകള്‍    അനുഭൂതികളാണ്  . ഓരോ വായനയും ഓരോ അനുഭവം .എന്റെ വായനയിലൂടെ വ്യത്യസ്ഥാനുഭവം സമ്മാനിച്ച ബ്ലോഗിലെ ചില കവിതകള്‍ ഇനി പറയാം .
 തീനിറം/അലയൊതുങ്ങിയ 
എല്ലാവര്‍ക്കും അവരുടേതായ കാരണങ്ങളാല്‍ ഒരു പേനയും ആത്മാവിലൊരു കടലാസുമുണ്ട് 
 .പക്ഷെ ,അച്ഛനോ ,അയല്‍ക്കാരനോ പകര്‍ത്തിത്തന്ന ഇടിത്തീ  നിറമുള്ള ഓര്‍മ്മകളെ ചാരമായിപ്പോയ കടലാസില്‍ അവള്‍   എങ്ങനെ പകര്‍ത്തിയെഴുതും..?  പെണ്‍ മനസിന്‍റെ വിഹ്വലതകള്‍ ഷൈന ഷാജന്റെ തൂലികയിലൂടെ ..

ഗീതം /ഓണക്കാഴ്ച  
ഓണം മലയാളിയുടെ നിത്യ നിര്‍മ്മലമായ ഗൃഹാതുരതയും ചിരന്തനമായ സംസ്കൃതിയുമാണ്‌ .ലോകത്തെവിടെ പോയാലും ഓണവും ഓണസ്മരണകളും ഒരിക്കലും നിലയ്ക്കാത്ത കടല്‍ത്തിരകള്‍ പോലെ മലയാളി മനസ്സില്‍  അലയടിക്കുന്നു. നഷ്ടപ്പെട്ട മനോഹരമായ ഇന്നലെകളെ  ഓര്‍ത്ത്‌ വിങ്ങുന്ന മനസുകള്‍ അക്ഷരങ്ങളില്‍ ആവാഹിച്ച ഒരു ബ്ലോഗു കവിത. 
ഹൈഫ സുബൈര്‍  എന്ന പുതു ബ്ലോഗറെ അത്ര പരിചയമില്ല .എന്നാല്‍ ബ്ലോഗിലെ ക്ലീഷേ  പ്രണയ കവിതകളുടെ മലവെള്ളപ്പാച്ചിലില്‍ പെട്ടു പോകാതെ മാറി ഒഴുകുന്ന ഒരു കുഞ്ഞരുവി പോലെ തോന്നി വന്യം ഈ പ്രണയം എന്ന  കവിത .പ്രണയത്തെ നിര്‍വചിക്കുകയാണ് ഈ കവയിത്രി തന്റേതായ രീതിയില്‍ .കവിത നിങ്ങള്‍ക്കും ഇഷ്ടപ്പെട്ടേക്കും .ഒന്ന് വായിക്കൂ .
മറ്റൊരു കവി ബ്ലോഗറെ പരിചയപ്പെടാം .ആള് സ്കൂള്‍ മാഷാണ് . പേര് ബാബു ഫ്രാന്‍സീസ് .
ബ്ലോഗ്: തുടിയന്റെ ചിന്തകള്‍ /കവിത -വലിയ പിഴ    ഈ കവിതയില്‍ കവിയുടെ വീക്ഷണം ഉണ്ട് ,,മൂല്യ ബോധമുണ്ട് ,,അപചയങ്ങള്‍ക്കെതിരെയുള്ള ആത്മരോഷമുണ്ട് .കാലികമായ ചിലത് ഉറക്കെ വിളിച്ചു പറയാന്‍ ശ്രമിക്കുകയാണീ  കവി .വായിച്ചില്ലെങ്കില്‍ അതൊരു വലിയ പിഴവാകും.:)

സുഖമുള്ള കുഞ്ഞുങ്ങള്‍ക്ക്  രോഗശാന്തിക്കായി ഡോക്ടര്‍മാര്‍ നല്‍കുന്ന ഗുളികയും മരുന്നുമൊക്കെ സാധാരണ അവര്‍ സ്വമേധയാ കഴിക്കാറില്ല .മരുന്നിന്റെ കയ്പ്പും അരുചിയും തന്നെയാണ് വില്ലന്മാര്‍ .എന്നാല്‍ മധുര പദാര്‍ത്ഥങ്ങളിലോ  തേന്‍ പോലുള്ള പ്രകൃതിജന്യ വസ്തുക്കളിലോ ഗുളികകള്‍ ചാലിച്ച് ചേര്‍ത്തു കൊടുത്താല്‍ കുട്ടികള്‍ ഇഷ്ടത്തോടെ കഴിക്കുകയും രോഗം മാറുകയും ചെയ്യും .ഇത് പോലെ കവിതകള്‍ വായിക്കാന്‍ ഇഷ്ടപ്പെടാത്ത .അഥവാ വായിച്ചാല്‍ മനസിലാകാത്ത ഒട്ടേറെ ആളുകളുണ്ട് .
ഒരഭിപ്രായം ആരായുന്ന വേളയില്‍ കവികളോട് ആ പാവങ്ങള്‍ അത് തുറന്നു പറയാറുമുണ്ട് . ഇങ്ങനെയുള്ളവര്‍ പക്ഷെ ഇഷ്ടപ്പെടുന്ന ഒന്നുണ്ട് .സംഗീതം .കവിതയുടെ കയ്പ്പ് നുകരാന്‍   ഇഷ്ടമില്ലാത്തവര്‍ക്കായി  സംഗീതത്തിന്റെ തേനില്‍ ചാലിച്ച് അത്  മനോഹരമായി ചൊല്ലിക്കേള്‍പ്പിച്ചാല്‍ ആരും ഇഷ്ടപ്പെട്ടു പോകും .

വിതയും വായനയും ഒന്നും താല്പര്യപൂര്‍വ്വം കൊണ്ടുനടക്കാതിരുന്നിട്ടും നാറാണത്തു ഭ്രാന്തനും(മധു സൂതനന്‍ നായര്‍ ) , ശാന്തയും (കടമ്മനിട്ടക്കവിത ) കോതമ്പു മണികളും (ഓ .എന്‍ .വി .) ജെസ്സിയും  (കുരീപ്പുഴ ശ്രീകുമാര്‍ ) ഗസലും (ബാലചന്ദ്രന്‍ ചുള്ളിക്കാട് ) കണ്ണടയും (മുരുകന്‍ കാട്ടാക്കട ) ഒക്കെ പാടിക്കൊണ്ട് നടക്കുന്ന ആയിരങ്ങള്‍ മലയാളികള്‍ക്കിടയിലുണ്ട്. സംഗീതത്തിലൂടെ കവിതയെ അറിഞ്ഞവര്‍ .
അതുപോലൊരു സല്ക്കര്‍മം ബ്ലോഗിലും സംഭവിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം .ശ്രീ ജി. ആര്‍. കവിയൂര്‍  എന്നാ കാവ്യാസ്വാദകനാണ്  ബ്ലോഗുകവിതകളെ  സംഗീതവല്‍ക്കരിച്ച്  MP3 ഫയല്‍ ആക്കി വായനയ്ക്കൊപ്പം കേട്ട് ആസ്വദിക്കാന്‍ അവസരമൊരുക്കുന്നത്.കവികളുടെയും വായനക്കാരുടെയും പേരില്‍ ആദ്ദേഹത്തിന് നന്ദി പറയുന്നു .പക്ഷേ കവികളോടും ആദ്ദേഹത്തിന്റെ മധുര സംഗീതം കേള്‍ക്കുന്ന വായനക്കാരോടും ഒരഭ്യര്‍ത്ഥന .ശ്രീ കവിയൂരിനും  ഒരു ബ്ലോഗുണ്ട് .
ആത്മാവിഷ്കാരങ്ങള്‍  .ചില കുറിപ്പുകളും കവിതകളും ഒക്കെ അവിടെയുമുണ്ട് . അധികമാരും ശ്രദ്ധിക്കാതെ കിടക്കുന്ന ആ ബ്ലോഗില്‍ ഒന്നെത്തി നോക്കണം .

വിതകള്‍ സംഗീതം ചെയ്തു വായനക്കാരെയും ശ്രോതാക്കളേയും സന്തോഷിപ്പിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട് .ശ്രീ പണിക്കര്‍ അദ്ദേഹത്തിന്‍റെ ബ്ലോഗ്  My Songs പാട്ടുകളും കവിതകളും സംഗീതം പൊഴിക്കുന്ന ആ മനോഹരമായ ബ്ലോഗില്‍ അല്‍പനേരം ചെന്നിരിക്കൂ ..അറിയാതെ പാടിപ്പോകും "സംഗീതമീ ജീവിതം ..ഒരു മധുര സംഗീതമീ ജീവിതം .."
അതേ സമയം നമ്മുടെ കാവ്യാസ്വാദനത്തിന്റെ രസനയില്‍  തേനും വയമ്പും പകര്‍ന്ന   വിഖ്യാതമായ കവിതകള്‍ അതെഴുതിയ കവികള്‍ തന്നെ ചൊല്ലിക്കേള്‍പ്പിച്ചാലോ ? അതില്‍പ്പരം സന്തോഷം വേറെന്ത്? ഇതാ കുറച്ചു ബ്ലോഗര്‍മാര്‍ ചേര്‍ന്ന് അതിനവസരമൊരുക്കുന്നു .പ്രൊഫ :മധുസൂതനന്‍ നായരും ,കടമ്മനിട്ടയും എല്ലാം കവിതകള്‍ ചൊല്ലുന്നത് കേള്‍ക്കാം. ദേ ഇവിടെ :കാവ്യാഞ്ജലി   .അടുത്ത കാലത്ത് തുടങ്ങിയ ബ്ലോഗാണ് .
വളരെ കാലം മുന്‍പേ ഈ രംഗത്ത് പ്രശംസനീയമായ സേവനം ചെയ്യുന്ന ജ്യോതിബായിയുടെ
കാവ്യം സുഗേയം     എന്ന ബ്ലോഗും ഓര്‍മവരുന്നു .
        നര്‍മം മര്‍മം      
 റ്റുള്ളവരില്‍ നിന്ന് കടം കൊള്ളുന്ന വാക്കുകള്‍ നിത്യ ജീവിതത്തിനിടയില്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചു കയ്യടി നേടുകയോ അല്ലെങ്കില്‍ ഇളിഭ്യര്‍ ആവുകയോ ചെയ്യുന്നവര്‍ കഥകളിലും ജീവിതത്തിലും ,സിനിമയിലും ഒക്കെ ധാരാളമായുണ്ട് .
മായാവി എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപത്രം അത്തരത്തില്‍ ഒരാളാണ് .ജീവിച്ചിരിക്കുന്ന മന്ത്രിയെ മുന്നില്‍ ഇരുത്തി ബാഷ്പാഞ്ജലി അര്‍പ്പിക്കുന്ന കഥാപാത്രം .
ഇതുപോലൊരാളെ  കഴിഞ്ഞ ദിവസം കണ്ടു .സെബസ്ത്യാനോസ്
ബിജു ഡേവിസ് എന്ന പ്രവാസിയുടെ Ugranmaar എന്ന ബ്ലോഗില്‍   തൃശൂര്‍ ഭാഷ യില്‍ ചാലിച്ചെടുത്ത നര്‍മ കഥയാണ്
വേര്‍ഡ്സ് ഓഫ് ദി വിസ് ഡം ഫ്രം സെബസ്ത്യാനോസ്  ഞാന്‍ ആദ്യമായാണ് അവിടെ പോയി വായിക്കുന്നത് .കന്നിവായന നഷ്ടമായില്ല .പേര് പോലെ ഉഗ്രന്‍  തന്നെ !
ബാല്യകാലം മുതല്‍ വാടകയ്ക്ക് താമസിച്ച വീട്ടിലെ  കാര്‍ത്യായനി ചേച്ചിയുടെ ചില വാഗ്വിലാസങ്ങള്‍  കാണാതെ പഠിച്ച് ജീവിതത്തിലുടനീളം പ്രയോഗിച്ചു കേള്‍വിക്കാരെ വിഷമ വൃത്തത്തിലാക്കുകയാണ് ഈ കഥാപാത്രം .
നര്‍മം നിറഞ്ഞ ഈ പോസ്റ്റ് എനിക്കിഷ്ടപ്പെട്ടു .നിങ്ങളും   ഇഷ്ടപ്പെടും :)

ര്‍മം വഴങ്ങുന്ന വനിതാ രത്നങ്ങള്‍ കൂടുതലായി മുന്നോട്ടു വരുന്നത് സന്തോഷമുണ്ടാക്കുന്നു . അധ്യാപികയായ Sreee യുടെ പോസ്റ്റ്‌  എന്റെ ചേച്ചീ ! കൈ എന്റേതല്ലേ .. എന്ന പോസ്റ്റ്‌ ഒരു ദീര്‍ഘദൂര ബസ് യാത്രക്കിടയില്‍ ഉണ്ടായ തമാശ നിറഞ്ഞ അനുഭവങ്ങളാണ് .
യഥാര്‍ത്ഥ സംഭവത്തിന്റെ തനിമ അതേപടി നിലനിര്‍ത്തിക്കൊണ്ട്  തന്നെ ലേഖിക എഴുതിയിട്ടുണ്ട് .
പറഞ്ഞു നീട്ടുന്നില്ല .പോയി വായിച്ചു രസിക്ക്..:)

ശ്രദ്ധിക്കപ്പെടേണ്ട ചില ബ്ലോഗുകള്‍  
വായിച്ചിരിക്കേണ്ട ചില  ബ്ലോഗുകള്‍  പുതിയ ബ്ലോഗര്‍മാരുടെയും വായനക്കാരുടെയും ശ്രദ്ധയ്ക്കായി നല്‍കുന്നു .
1 . പോങ്ങുമ്മൂടന്‍ .ഒന്ന് പോയി നോക്കൂ .ആള്‍ മഹാ മടിയനാണ് .പക്ഷെ വിഭവം കസറും :) ചിലര്‍ ആഹാരം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നു .മറ്റു ചിലര്‍ ജീവിക്കാന്‍ വേണ്ടി ആഹാരം കഴിക്കുന്നു .രണ്ടു കൂട്ടരുടെയും ദാര്‍ശനിക സമസ്യകള്‍ വ്യത്യസ്തമാണ് ..അത്തരം ചില സന്ദഭങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ്..വായിക്കൂ ..
2 .മാര്‍ജ്ജാരന്‍ (ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ ) 
 ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന  അന്തരിച്ച ശ്രീ രവീന്ദ്രനെ അനുസ്മരിക്കുന്ന ഹൃദയ സ്പര്‍ശിയായ ഒരനുഭവക്കുറിപ്പ് മാതൃഭൂമി ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ബ്ലോഗാണ് .പക്ഷെ ബ്ലോഗര്‍മാര്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് സംശയമുള്ളത് കൊണ്ട്  ഇവിടെ ചേര്‍ക്കുന്നു

3 .  PAIMA /ചെറിയ ചിന്തകള്‍   പ്രമേയത്തിലും ക്ലൈമാക്സിലും   വ്യത്യസ്തമായ പരിണാമങ്ങള്‍ കൊണ്ടുവരുന്ന രചനാശൈലിയുള്ള ഒരു ബ്ലോഗര്‍ .പ്രദീപ്‌ പൈമ അധിക കാലമായില്ല ബൂലോകത്ത് വന്നിട്ട് .പക്ഷെ ഗൌരവമായ എഴുത്തിന്‍റെ ഒരു തീപ്പൊരി ചിന്തയില്‍ സൂക്ഷിക്കുന്ന PAIMA വായിച്ചിരിക്കേണ്ട ഒരു ബ്ലോഗാണ് .
സ്ഥല പരിമിതികള്‍ മൂലം കുറെയേറെ ബ്ലോഗുകളെ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ക്ഷമിക്കുക.
എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ  ഓണാശംസകള്‍ !!!

31 comments:

 1. @രമേശ്.. ഉഗ്രന്‍മാര്‍ എന്ന ബ്ലോഗ് ഹടിപൊളി..
  പരിചയപ്പെടുത്തിയതിന് താങ്ക്‌സ്,,,

  ReplyDelete
 2. ശ്രദ്ധിക്കപ്പെടേണ്ട ബ്ലോഗുകളെ പരിചയപ്പെടുത്തുന്നത് എല്ലാ ലക്കത്തിലും തുടരും എന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. എന്റെ നാട്ടുക്കാരന്‍ ബാബു മാഷിനെ ഭൂലോകര്‍ക്ക് പരിജയപെടുത്തിയത്തില്‍ ഉള്ള നന്ദി ഞാന്‍ അറിയിക്കുന്നു

  ReplyDelete
 4. പ്രിയ രമേശ്,
  പ്രശംസിക്കുന്നവരുടെ മുഖത്ത് മണല്‍ വാരി ഇടാന്‍ പ്രവാചകന്‍ പറഞ്ഞു. പ്രശംസ കൊണ്ട് ഒരുത്തന്‍ വഴി തെറ്റരുത് എന്ന് കരുതിയാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്.
  പക്ഷേ ഞാന്‍ ദൂരത്തിരിക്കുന്നതിനാല്‍ മണലിനെ ഭയപ്പെടേണ്ടതില്ലാ എന്ന ധൈര്യത്തില്‍ പറയട്ടെ; സുഹൃത്തേ! ഈ പരിപാടി ഉഗ്രനായി. അഭിനന്ദനങ്ങള്‍.
  ഒരിക്കല്‍ ഇങ്ങിനെയൊരു പ്രോഗ്രാമിന് ഞാന്‍ മുതിര്‍ന്നതായിര്‍ന്നു.മടി..വല്ലാത്ത മടി എന്നെ അതില്‍ നിന്നും തടഞ്ഞു. ഇപ്പോള്‍ താങ്കള്‍ അത് തുടങ്ങി വെച്ചപ്പോള്‍ എത്ര സന്തോഷമുണ്ടെന്നോ..തുടരുക ഈ അവലോകനം. എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 5. പുതിയ, കുറേ ബോഗുകളെ പരിചയപ്പെടുവാൻ കഴിഞ്ഞു...രമേശനിയാ എല്ലാ ഭാവുകങ്ങളും....

  ReplyDelete
 6. രമേശേട്ട, ഈ ലക്കം ശനിദോഷവും നന്നായി. കുറെ പുതിയ ബ്ലോഗുകളെ പരിചയപ്പെടാന്‍ കഴിഞ്ഞു..എല്ലാര്‍ക്കും ഓണാശംസകള്‍.

  ReplyDelete
 7. രമേശ്ജീ:

  ഇത്‌ എനിയ്ക്ക്‌ ഒരു വലിയ അംഗീകാരമാണു. രമേശ്ജി ഇവിടെ വന്നതും, വായിച്ചതും, ഇങ്ങനെയൊരു അഭിപ്രായം എഴുതിയതും എനിയ്ക്കെന്നും ഓർമ്മയിൽ സൂക്ഷിയ്ക്കാവുന്ന ഒരു അനുഭവമായിരിയ്ക്കും..തീർച്ച !

  നാലു മാസം മുമ്പ്‌ എന്നെ ബൂലോകത്തേയ്ക്ക്‌ കൈപ്പിടിച്ച്‌ കയറ്റിയ പ്രശസ്ത ബ്ലോഗ്ഗർ ചാണ്ടിച്ചനെ നന്ദിപൂർവ്വം ഓർക്കുന്നു.

  ഇന്നു രാവിലെ ശനിദോഷത്തിലെ 'ഉഗ്രന്മാർ' റെഫറൻസ്‌' കണ്ടയുടൻ നാട്ടിലേയ്ക്ക്‌ രണ്ട്‌ 'ജുബ്ബ' കൊടുത്തുവിടാൻ അമ്മയോടെ വിളിച്ചുപറഞ്ഞിട്ടുണ്ട്‌.

  "ചത്ത്‌ കിടന്നാലും ചമഞ്ഞ്‌ കിടക്കണം എന്നല്ലേ?" (കടപ്പാട്‌: സെബസ്ത്യാനോസ്‌) :)

  ReplyDelete
 8. രമേശ്‌ ജി

  നന്ദിയുണ്ട്‌ വളരെ വളരെ

  സസ്നേഹം

  ReplyDelete
 9. നല്ല പോസ്റ്റ്
  ആശംസകള്‍

  ReplyDelete
 10. പരിചയപ്പെടുത്തിയ എല്ലാ ബ്ളോഗും വായിക്കാന്‍ പോണൂ ....
  "maid for each other " അത് കൊള്ളാം ഭാര്യാ ഭര്‍ത്താക്കന്മാര് പരസ്പരം വേലക്കാരായി ജീവിച്ചാല്‍ വിവാഹ ജീവിതം പരിപൂര്‍ണ വിജയമാകും എന്നാണോ ഉദ്ദേശിച്ചത് .

  ReplyDelete
 11. മല്ലു അത് അക്ഷര പിശാച് ആയിരുന്നു .തിരുത്തി ,പക്ഷെ ആ സംഗതിയും കൊള്ളാം ട്ടോ ..:) ശരിക്കും അങ്ങനെ കൂടിയല്ലേ ..വിശ്വസ്ത സേവകന്‍ /സേവിക എന്ന മട്ടിലുള്ള കള്ളത്തരം :) നന്ദി ..:)

  ReplyDelete
 12. ആദ്യം പറഞ്ഞ രണ്ട് കഥകളും വായിച്ചിട്ടുള്ളവ തന്നെ. മേല്‍പ്പറഞ്ഞ ഇരുവരും അവരുടേതായ രചനാശൈലിയില്‍ മികവുറ്റവര്‍ തന്നെയെന്നതും തര്‍ക്കമില്ല.. മറ്റുള്ളവരെയെല്ലാം ഒന്ന് വായിക്കട്ടെ... പ്രദീപ് പൈമ എന്ന ബ്ലോഗറുടെ ബ്ലോഗിലൂടെ കഴിഞ്ഞ ദിവസം ഒരു ഓട്ടപ്രദക്ഷിണം നടത്തിയിരുന്നു. വിസ്മയിപ്പിക്കുന്ന വിഷയവൈവിദ്ധ്യമുണ്ട് പ്രദീപിന്..

  ശനിദോഷം വീണ്ടും ശരിയായ ട്രാക്കില്‍ എത്തുന്നു. രമേശിന് ആശംസകള്‍

  ReplyDelete
 13. വളരെ നന്ദി രമേഷേട്ടാ .....എന്നെ എല്ലാവരും സ്വികരിക്കുന്നു എന്നറിഞ്ഞതില്‍ ..അതിയായ സന്തോഷം(manoraj chettan thanks..)

  ReplyDelete
 14. പുതുബ്ലോഗുകളും ശ്രദ്ധയർഹിയ്ക്കേൺടുന്ന ബ്ലോഗുകളും പരിചയപ്പെടുത്തി തന്നതിന് നന്ദി രമെശേട്ടാ...രമെശേട്ടാ....... :)

  ReplyDelete
 15. ഇതുവരെ കണ്ടിട്ടില്ലാത്ത ചില നല്ല ബ്ലോഗുകള്‍ കാണാനായി , വളരെ സന്തോഷം രമേശ്‌ജീ .

  ReplyDelete
 16. രെമേശേട്ടാ..

  ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഓണപ്പതിപ്പ് കയ്യില്‍ കിട്ടിയ സന്തോഷം.. ഈ ഓണക്കാലം മുഴുവന്‍ വായിക്കാന്‍ കുറെ നല്ല ബ്ലോഗ്‌ പോസ്റ്റുകള്‍ പരിചയപ്പെടുത്തിയതില്‍ നന്ദി പറയട്ടെ.. ബ്ലോഗ്‌ വിശകലനങ്ങള്‍ നന്നായി നടക്കട്ടെ.. എന്റെ ആശംസകളും എല്ലാ പിന്തുണയും എന്നും ഉണ്ടാവും.. കഴിഞ്ഞ പോസ്റ്റിലെ തര്‍ക്കങ്ങള്‍ തികച്ചും ആശയപരമായിരുന്നു എന്ന് മനസ്സിലാക്കുമല്ലോ.. ആ നിലപാടില്‍ മാറ്റമില്ല താനും.. എങ്കിലും എന്റെ വാക്കുകള്‍ ഏതെങ്കിലും രീതിയില്‍ നിങ്ങള്‍ക്ക് വേദനയുണ്ടാക്കിയിട്ടുണ്ടെകില്‍ ഒരു അനിയന്റെ സ്ഥാനത്ത് കണ്ടു ക്ഷമിക്കുമല്ലോ.. ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് സ്നേഹപൂര്‍വ്വം..

  ReplyDelete
 17. നല്ല ജോലിയ്ക്ക് ഒത്തിരി ആശംസകള്‍!

  ReplyDelete
 18. നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങൾ.

  ReplyDelete
 19. ഹൃദയം നിറഞ്ഞ ആശംസകള്‍ രമേഷേട്ട..

  ReplyDelete
 20. നന്നായിട്ടുണ്ടേട്ടാ...ഇതിൽ കുറേയൊക്കെ ഞാൻ വായിച്ചിട്ടുള്ളതാണു...മറ്റുള്ളവ കൂടി അറിയാൻ വഴിയൊരുക്കിയതിനു നന്ദി....സന്തോഷം..

  ReplyDelete
 21. എനിക്കും കൂടി ഒരു ഇരിപ്പിടം തന്നതിന് നന്ദി..!.!

  ReplyDelete
 22. കളി അക്ഷരത്തിൽ മാത്രമല്ല, സ്പോർട്സിലും മിടുക്കനാണ് അല്ലേ? ഇപ്പോൾ ഹൈജമ്പിലാണ് ഒന്നാമൻ, എത്ര ഉയരമായാലും ചാടും. നല്ല പരിചയപ്പെടുത്തലുകൾ, ഹൃദയം നിറഞ്ഞ ഓണാശംസകൾ.........

  ReplyDelete
 23. ഇത്രയധികം ബ്ലോഗുകളെ ഒരു ലക്കത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയണമെങ്കില്‍ രമേഷേട്ടന്‍ എത്രയേറെ വായിച്ചിട്ടുണ്ടാവണം! ഞാനിതില്‍ ചിലതൊക്കെ വായിച്ചിട്ടുള്ളതാണെങ്കിലും വായിക്കാത്തവയാണ് കൂടുതല്‍ ... ഈ നല്ല ശ്രമത്തിനു അഭിനന്ദനങ്ങള്‍ .

  ReplyDelete
 24. രമേശ്ജി.. എനിക്കുമൊരിരിപ്പിടം തന്നതിനൊരുപാട് നന്ദി...
  babufrancis

  ReplyDelete
 25. ഇത്രയും സമയം താങ്കൾക്ക് കണ്ടെത്താനാവുന്നല്ലോ, മതി.
  വളരെ നന്നായിട്ടുണ്ട്.
  ഓണാശംസകൾ

  ReplyDelete
 26. താങ്കളുടെ ഈ ശ്രമം എങ്ങനെയാണു നന്ദി പറയുക അതിനു പറ്റിയ വാക്കുകല്‍ കിട്ടുന്നില്ല
  നന്ദി
  നന്ദി
  നന്ദി

  ReplyDelete
 27. നന്നായി രമേഷേട്ട ഈ ലക്കം. പരിച്ചയപെടുതിയത്തില്‍ ചിലതൊക്കെ വായിച്ചത് ആയിരുന്നു.

  ReplyDelete
 28. enthu vayikkanm ennathinu oru vazhikattiyayathinu nanniremesh............. thanks a lot.........:)

  ReplyDelete