http://www.remesharoor.blogspot.com/ മരുഭൂമികളിലൂടെ
http://www.remesharoors.blogspot.com/ കാവ്യാംശു
http://www.marubhoomikalil.blogspot.com/ ഇരിപ്പിടം
http://www.marubhoomikaliloode.blogspot.com/ ഒരിടത്തൊരിടത്തൊരു
പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59
Friday, October 8, 2010
Thursday, October 7, 2010
ഇരിപ്പിടം
ആരും ആഗ്രഹിക്കുന്ന ഒന്നാണ് അവനവനു യോജിച്ച ഒരു ഇരിപ്പിടം .ജീവിതത്തെ അല്പമെങ്കിലും സ്നേഹിക്കുന്ന ഏതൊരാളുടെയും തുച്ചമായ ആഗ്രഹം .ഓടിത്തളര്‍ന്നു കിതയ്ക്കുമ്പോള്‍ ഈ വിശാലമായ ലോകത്തില്‍എവിടെയെങ്കിലും
ഒന്ന് നടു നിവര്‍ക്കാന്‍ ഒരഭയ സ്ഥാനം . .എല്ലാവരും തന്റേതു മാത്രമായ ഒരു സ്പേസിനു വേണ്ടി യാണ് ഈ ജീവിത കൊടും വഴികളില്‍ കാത്തു നില്‍ക്കുന്നത്.
കിട്ടുന്ന ഇരിപ്പിടങ്ങളില്‍ മാത്രം ഒതുങ്ങി ക്കൂടി ജീവിതം ജീവിച്ചു തീര്‍ക്കുന്നവര്‍ ഉണ്ട് .കിട്ടിയ ഇരിപ്പിടങ്ങള്‍ പോരാതെ പുതിയവ തേടി അലയുന്നവരും ഉണ്ട് ,ഇരിപ്പിടങ്ങള്‍ മാറി മാറി കണ്ടെത്തുന്നത് ചിലര്‍ക്ക് ഹരമാണ് .ചിലര്‍ക്ക് കലയും ,ചിലര്‍ക്കതൊരു കളിയും ആണ് ,ജീവിത യാത്രക്കിടയില്‍ സൌകര്യങ്ങള്‍ നോക്കി ഇരിപ്പിടങ്ങള്‍ മാറി മാറി ഇരിക്കും ചിലര്‍ .അടുത്ത ഇരിപ്പിടത്തിന്നായി അപരനെ തള്ളി മാറ്റും ചിലര്‍.. .ചിലര്‍ക്കാകട്ടെ പരക്കം പാച്ചിലിനിടയില്‍ ഉണ്ടായിരുന്ന ഇരിപ്പിടം തന്നെ നഷ്ടപ്പെട്ടെന്നും വരാം .
ഉന്നതമായ ഇരിപ്പിടങ്ങളിലേക്ക് പൊടുന്നനെ ഉയര്‍ത്തപ്പെട്ടവര്‍ എത്രയോ അധികമുണ്ട് .ഉറച്ചിരുന്ന ഇരിപ്പിടങ്ങളില്‍ നിന്ന് പെട്ടന്നൊരു നിമിഷം പതനത്തിലേക്ക് എറിയപ്പെട്ടവരും അനവധി !
സ്ഥായിയാണെന്ന് കരുതിയ ഇരിപ്പിടങ്ങള്‍ കൊടുങ്കാറ്റുകളില്‍ പെട്ട് ഇളകി മറിഞ്ഞെന്നു വരാം .
തകര്‍ന്നു വീഴുമെന്നു കരുതിയ ഇരിപ്പിടങ്ങള്‍ അത്ഭുതം പോലെ ഉറച്ചു നിന്നെന്നും വരാം.
എന്ത് തന്നെ യായാലും ഇരിപ്പിടം എല്ലാവര്ക്കും അത്യന്താപേക്ഷിതമാണ് .ജീവിതത്തിന്റെ അനിവാര്യത.
കിട്ടിയ ഇരിപ്പിടങ്ങളില്‍ ഇരുന്നു കിട്ടാനുള്ള ഇരിപ്പിടങ്ങളെ ക്കുറിച്ച് സ്വപനം കാണുന്നവരേ .......
മറ്റുള്ളവരുടെ ഇരിപ്പിടങ്ങള്‍ കൈക്കലാക്കാന്‍ കൊതിക്കുന്നവരെ ....
നിങ്ങള്‍ ഇനിയെങ്കിലും അറിയുക ഒരിക്കല്‍ പോലും ഇരിപ്പിടങ്ങള്‍ കിട്ടാതെ അലയുന്ന
ജന്മങ്ങളെക്കുറിച്ച് ...അവരുടെ സങ്കടങ്ങളെ ക്കുറിച്ച് ....

Subscribe to:
Posts (Atom)