പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, January 7, 2012

ഇരിപ്പിടം കഥാ മത്സരം

ഇരിപ്പിടം കഥാമത്സരം.

ബ്ലോഗിലെ പുതിയ കഥയെഴുത്തുകാർക്ക് പ്രോത്സാഹനത്തിനും പ്രചോദനത്തിനുംവേണ്ടി, ഇരിപ്പിടം പ്രഖ്യാപിച്ച കഥാമത്സരത്തിലേയ്ക്ക് രചനകള്‍ ലഭിച്ചു തുടങ്ങി. ചില നിബന്ധനകളില്‍ വേണ്ടത്ര വ്യക്തത ഉണ്ടാകാതിരുന്നത് മൂലം തുടക്കത്തില്‍ രചനകള്‍ ലഭിക്കാന്‍ വൈകിയിരുന്നു.

ചില സുഹൃത്തുക്കള്‍ അയച്ച കഥകള്‍ വിഷയവുമായി യാതൊരു ബന്ധവും ഇല്ലാത്തതാകയാല്‍ അത് പരിഗണിക്കുന്നതല്ല .ഈ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ പുതുവര്‍ഷാരംഭത്തോടെ പരിഗണനാ അര്‍ഹമായ കഥകള്‍ ലഭിച്ചു തുടങ്ങിയ വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. ഇരിപ്പിടത്തിലെ തുടര്‍ പോസ്റ്റുകളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരുന്നു. എങ്കിലും ഒരിക്കല്‍ കൂടി മത്സരത്തിനുള്ള മാര്‍ഗ്ഗ രേഖകള്‍ വ്യക്തമാക്കുന്നു .

*എല്ലാ ബ്ലോഗര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം
*ഒരു കഥയുടെ തുടക്കം താഴെ കൊടുത്തിരിക്കുന്നു. ഇതിന്റെ ബാക്കിയായി കഥ പൂർത്തിയാക്കി അയയ്ക്കുക. വിഷയവുമായി ബന്ധം ഇല്ലാത്തവ പരിഗണിക്കുന്നതല്ല .
*ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക് ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും , ആയിരം രൂപ രണ്ടാം സമ്മാനമായും നല്‍കും .
*രചനകള്‍ അയക്കേണ്ട അവസാന തീയതി ജനുവരി 31
*കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്‍ക്കണം. മികച്ച രചനകള്‍ ‘ഇരിപ്പിട’ത്തില്‍ പ്രസിദ്ധീകരിക്കും..
*വായിക്കാന്‍ കഴിയുന്ന ഏതു ഫോര്‍മാറ്റില്‍ വേണമെങ്കിലും രചനകള്‍ അയക്കാം ( ഉദാ: word document , G Mail ലെ Google Malayalam . കടലാസില്‍ എഴുതി Scan ചെയ്തത് .)
ഇത് സംബന്ധിച്ച കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമന്റ് ബോക്സിലൂടെ ചോദിക്കാവുന്നതാണ് .


കഥാരംഭം
അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു... ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............

തുടര്‍ന്ന് എഴുതാം. എല്ലാവര്ക്കും ആശംസകൾ

പൂര്‍ത്തീകരിച്ച രചനകള്‍

irippidamweekly@gmail.com


എന്ന വിലാസത്തില്‍ അയക്കുക .


പുതുവര്‍ഷം സ്പെഷ്യല്‍ പോസ്റ്റ്‌ ഇവിടെ അമര്‍ത്തി വായിക്കാം.
ബ്ലോഗ്‌ അവലോകന പോസ്റ്റുകള്‍ അടുത്ത ലക്കം മുതല്‍ തുടരുന്നതാണ് .


ഒരു സന്തോഷ വാര്‍ത്ത 
ഇരിപ്പിടത്തിലെ ബ്ലോഗ്‌ അവലോകനങ്ങള്‍ ഇനി മുതല്‍ 
ബൂലോകം ഓണ്‍ ലൈനിലും
വായിക്കാം .പുതുവര്‍ഷ സ്പെഷ്യല്‍ പോസ്റ്റ് ഇവിടെയും ലഭിക്കും  

20 comments:

 1. ആഹ കൊള്ളാം കഥ എഴുതി നടക്കുന്നവരെ ബാക്കി എഴുതി സമ്മാനം വാങ്ങുവിന്‍ ഞാന്‍ ഇല്ലെ ഇതിനൊന്നും !!
  സ്നേഹാശംസകളോടെ പുണ്യവാളന്‍

  ReplyDelete
 2. ആശംസകള്‍ നേരുന്നു!

  ReplyDelete
 3. ഇരിപ്പിടത്തിനും പ്രിയപ്പെട്ട എഴുത്തുകാര്‍ക്കും വിജയാശസകള്‍..!

  ReplyDelete
 4. മത്സരാര്‍ത്ഥികള്‍ക്ക് ആശംസകള്‍... ബ്ലോഗ്‌ നിരൂപണം കൂടി ചേര്‍ക്കാമായിരുന്നു..

  ReplyDelete
 5. 1500 രുപ ഒരു വലിയ മത്സരത്തുക അല്ല എന്ന്‍ എല്ലാവര്‍ക്കും അറിയാം എങ്കിലും ഒരു വിജയം എല്ലാവരും ആഗ്രഹിക്കുന്നൂ..എന്നത് അടിസ്ഥാന തത്വം... അതിനാല്‍ എഴുതിയവരും,എഴുതുന്നവരും ഈ നല്ല സംരഭത്തില്‍ കഥകള്‍ അയക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു ....സസ്നേഹം ..ചന്തുനായര്‍

  ReplyDelete
 6. പേടിയാവും മത്സരത്തിൽ പങ്കെടുക്കാൻ....കണക്ക് പരീക്ഷ എഴുതണ പോലെയാ. വിചാരിയ്ക്കുന്നതല്ല എഴുതുക....

  ReplyDelete
 7. പേടി ഉണ്ടെന്നു കരുതി പരീക്ഷ എഴുതാതിരിക്കാന്‍ പറ്റുമോ എച്മു വേ ...അല്ലെങ്കില്‍ തന്നെ പേടിക്കാന്‍ എന്തിരിക്കുന്നു ! വീട്ടില്‍ എല്ലാവരും ചേര്‍ന്ന് കളിക്കുന്ന രസം പിടിച്ച ഒരു കളി എന്ന് കരുതിയാല്‍ പോരെ. അത് കൊണ്ട് നല്ല കുട്ടികളായി വന്നു കഥ എഴുതാന്‍ കഴിവുള്ള എല്ലാവരും വേഗം എഴുതി അയച്ചാലും :)

  ReplyDelete
 8. കഥയമമ കഥയമമ കഥകളതി സാഗരം..
  കഥകളതിസാഗരം... :)

  മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഒന്നാം സ്ഥാനം കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

  സ്നേഹപൂര്‍വ്വം
  സന്ദീപ്‌

  ReplyDelete
 9. കഥാകാരന്മാർക്കും കഥാകരികൾക്കും
  ആശം സകൾ

  ReplyDelete
 10. ഒന്നില്‍ കൂടുതല്‍ രചന ഒരാള്‍ക്ക്‌ അയക്കാമോ?

  ReplyDelete
 11. ഒരാള്‍ക്ക്‌ എത്ര രചനകള്‍ വേണമെങ്കിലും അയക്കാം ..മത്സരിക്കുന്നതില്‍ സങ്കോചം എന്തിന് :)

  ReplyDelete
 12. kathayum kavithayum ezhuthy maasikakalkku ayachu .oru gunavum undakaaththathinaal oru blog pareekshichu.athum thathaiva.pinne enthu malsaram? aarenkilum ezhuthatte.sammanam vangikkotte.santhosham.

  ReplyDelete
 13. ബൂലോകത്തിലെ കഥയുടെ തലതൊട്ടപ്പന്മാരെ അറിയാൻ കാത്തിരിക്കുനൂ

  ReplyDelete
 14. ഇവിടെ സമ്മാനമായി നെല്‍കുന്ന തുകക്ക് അല്ല പ്രാധാന്യം.മറിച്ച് ഒട്ടനേകം രചനകളില്‍ നിന്നും ഏറ്റവും നല്ല രണ്ട് രചനകള്‍ തിരഞ്ഞെടുക്കുന്നു.ഒപ്പം ഏറ്റവും നല്ല രണ്ട് കഥാകൃത്തുക്കളേയും.ഇങ്ങിനെ ഒരു മത്സരം സങ്കടിക്ക പെടുമ്പോള്‍ ഒട്ടനേകം കഥാകൃത്തുക്കള്‍ പിറവി കൊള്ളുന്നു .എഴുതിയ കഥയ്ക്ക്‌ അഗീകാരം ലെഭിക്കുമ്പോള്‍. ആ കഥാകൃത്തിന് ലെഭിക്കുന്ന സന്തോഷം മറ്റ് എന്തില്‍ നിന്നാണ് ലെഭിക്കുക.ഇങ്ങിനെ ഒരു മത്സരം സങ്കടിപ്പിച്ച സങ്കാടകരെ അഭിനന്ദിക്കാതെ ഇരിക്കാന്‍ നിര്‍വാഹമില്ല.ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു വിജയികള്‍ ആരൊക്കെയാണ് എന്ന് അറിയാന്‍ .വായിക്കാന്‍ ഒരുപാട് രചനകള്‍ ഉണ്ടാവട്ടെ .എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.സ്നേഹാശംസകളോടെ.റഷീദ്‌തൊഴിയൂര്‍ ..........

  ReplyDelete