മലയാള ബ്ലോഗു സാഹിത്യം അച്ചടി മാധ്യമ സാഹിത്യ ത്തിനു സമാന്തരമായി മത്സരിച്ചു സഞ്ചരിക്കുന്ന ഒരു പുഷ്കലകാലമാണിത്. ശ്രദ്ധിക്കപ്പെടുകയും വിലയിരുത്ത പ്പെടുകയും ചെയ്യാന്‍ പ്രാപ്തമായ ഗൌരവ പൂര്‍ണ്ണമായ മികച്ച രചനകള്‍ ഇന്റെര്‍നെറ്റ് മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുകയാണ് . എഴുത്തിലും ശൈലിയിലും ഉള്ള യോഗ്യതക്കുറവല്ല, മറിച്ച് സാങ്കേതികമായ മറ്റു പരിമിതികള്‍ മാത്രമാണ് മുഖ്യ ധാരയിലെത്താന്‍ ഇന്റര്‍ നെറ്റിലെ പ്രതിഭയുള്ള എഴുത്തുകാര്‍ക്ക് തടസ്സമാകുന്നത് എന്ന് അനുദിനം ബ്ലോഗുകളിലും മറ്റും വരുന്ന ചില രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു .മുഖ്യധാരയില്‍ അനുഭവപ്പെടുന്ന കാല വിളംബം എന്ന കടമ്പ കൂടാതെ തങ്ങളുടെ കൃതികള്‍ ചൂടോടെ വായനക്കാരില്‍ എത്തിക്കാന്‍ കഴിയുന്നു എന്നതും ഇന്റര്‍ നെറ്റിലെ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നു .
ഇതോടൊപ്പം തന്നെ 'മുഖ്യ ധാരയോ അതോ ബ്ലോഗുകളിലെ സമാന്തര ധാരയോ മികച്ചത് ?' എന്ന തരത്തില്‍ ഇരു മേഖലകളിലും ഉള്ളവര്‍ നടത്തുന്ന ഹിത പരിശോധനകളും വാഗ്വാദങ്ങളും അതില്‍ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും കൂടിവരികയാണ്.ഈ തര്‍ക്കത്തില്‍ പങ്കെടുക്കുന്ന ബ്ലോഗേഴുത്തിലെ ഏറ്റവും പുതിയ പ്രതികരണമാണ് ആലിഫ് കുമ്പിടിയുടെ സമാന്തര സാഹിത്യത്തെ ആരാണ് ഭയപ്പെടുന്നത് ? എന്ന പോസ്റ്റ് .ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരുപാട് കാര്യങ്ങള്‍ ആലിഫ് പങ്കുവയ്ക്കുന്നു
കോഴിയോ അതോ കോഴി മുട്ടയോ നല്ലത് ? എന്ന് ചോദിക്കുന്ന ലാഘവത്തോടെയല്ല ബ്ലോഗെഴുത്തിനെ ഗൌരവത്തോടെ സ്വീകരിച്ചിരിക്കുന്ന പലരും വീക്ഷിക്കുന്നത്. നേരം പോക്ക് മാത്രമായി ബ്ലോഗില്‍ സാഹിത്യം എഴുതുന്നവര്‍ കുറച്ചു കൂടി ജാഗരൂകരായി മാറണം . "വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് " എന്ന ശൈലി തുടര്‍ന്നാല്‍ ....ശേഷം ചിന്ത്യം !
ബ്ലോഗില്‍ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതാണ് സാഹിത്യമെഴുതാന്‍ അറിയാമെന്കിലും ഇല്ലെങ്കിലും ബ്ലോഗില്‍ എഴുതുന്നവര്‍ക്ക് ഗൂഗിള്‍ നല്‍കുന്ന ഏറ്റവും വലിയ ഔദാര്യം. പക്ഷെ എന്തൊക്കെ ന്യൂനതകള്‍ ഉണ്ടായാലും എഴുത്തിനോടുള്ള ഇഷ്ടവും എഴുതാനുള്ള അദമ്യമായ ആഗ്രഹവും അതിലൂടെ കിട്ടുന്ന ചെറുതും വലുതുമായ അംഗീകാരങ്ങളും ഒക്കെയാണ് എല്ലാ മേഖലയിലെയും എഴുത്തുകാരെ ബ്ലോഗു തുടങ്ങാനും അതില്‍ തുടരാനും പ്രേരിപ്പിക്കുന്നത്. ഈ ഗുണം നിലനിര്‍ത്തിയാല്‍ തങ്ങളുടെ കഴിവുകള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും.
ബ്ലോഗെഴുത്ത് സാഹിത്യമല്ല എന്ന് ആരോപിക്കുന്ന മുഖ്യധാരക്കാരോട് തര്‍ക്കിച്ചും തലയിട്ടടിച്ചും വായിലെ വെള്ളം വറ്റിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മേഖലയിലെ എഴുത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കാനോ അത് മെച്ചപ്പെടുത്താനോ ഫലപ്രദമായി തങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്ന് പ്രതിയോഗികളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത കൂടി ഉണ്ടെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു .
ബ്ലോഗെഴുത്തിനെ സ്നേഹിക്കുന്നവര്‍ , അര്‍പ്പണ മനസ്ഥിതിയോടെ ഈ മാധ്യമത്തില്‍ എഴുതുന്നവര്‍ , സഹകരണവും വിമര്‍ശനവും തിരുത്തലുകളും ആയി ഒപ്പം സഞ്ചരിക്കുന്ന വായനക്കാര്‍ ഇങ്ങനെ എല്ലാവരും കൂടിച്ചേര്‍ന്ന് നിര്‍വ്വഹിക്കുന്ന ഒരു സര്‍ഗ്ഗ പ്രക്രിയയാണ് ഇന്റെര്‍നെറ്റ് എഴുത്തില്‍ സംഭവിക്കുന്നത്.
കഥകളും കവിതകളും ലേഖനങ്ങളും മറ്റിതര കാര്യങ്ങളും എഴുതുന്ന നിരവധിപേര്‍ക്ക് എഴുത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സഞ്ചരിക്കുന്നത് കൃത്യമായ വഴികളിലൂടെയാണോ എന്ന കാര്യത്തില്‍ ഒരു ബോദ്ധ്യം വന്നിട്ടില്ല എന്ന് പലരും സ്വയം വിമര്‍ശനപരമായി തുറന്നു സമ്മതിക്കാറുണ്ട് . തിരുത്തല്‍ വരുത്താനുള്ള ആഗ്രഹം എത്രയോ അധികമായി നിലനില്‍ക്കുന്നുവോ അത്രയും എഴുത്തിന്റെ മേന്മയ്ക്ക് നല്ലത് എന്ന് കരുതാം .
എഴുതുന്നത് എന്തിനു വേണ്ടി ? ആര്‍ക്കു വേണ്ടി ?
ബ്ലോഗില്‍ നൂറുകണക്കിന് എഴുത്തുകാര്‍ ഉണ്ട് .യുക്തിഭദ്രമായി യാഥാര്‍ത്ഥ്യ ബോധത്തോടെ ഭംഗിയായി എഴുതുന്നവര്‍ .ഒട്ടും കാമ്പില്ലാതെ കഥയെന്നും കവിതയെന്നും 'ഗവിത' യെന്നും (ഇതെന്താണ് എന്ന് അറിയില്ല ) പേരില്‍ വല്ലതുമൊക്കെ എഴുതി നിറയ്ക്കുന്നവരും കുറവല്ല . നന്നായി എഴുതാന്‍ കഴിയുന്നവരിലും അല്ലാത്തവരിലും പല തരം എഴുത്ത് പൊതുവേ കണ്ടു വരുന്നു . നല്ല ആശയവും നന്മ പകരുന്ന സന്ദേശവും എഴുതുന്നവര്‍ ചീത്ത ആശയത്തെ പോലും വായനാ സ്വീകാര്യത ഉറപ്പാകും വിധം ഭംഗിയായി അവതരിപ്പിക്കുന്നവര്‍ നല്ല ആശയങ്ങളെ നന്നായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ ....
നാം എഴുതുന്നത് എന്തിനു വേണ്ടിയാണ് എന്ന് കണ്ടെത്തിയാല്‍ ഇവയില്‍ ഒന്നാമത്തെ പ്രശ്നം പരിഹരിക്കപ്പെടും . പാശ്ചാത്യം ആയാലും പൌരസ്ത്യം ആയാലും സാഹിത്യത്തില്‍ പണ്ട് മുതലേ നടന്നു വരുന്ന ഒരു വലിയ തര്‍ക്കമാണ് കല അല്ലെങ്കില്‍ സാഹിത്യം എങ്ങിനെ ഉപയോഗിക്കപ്പെടണം എന്നത് ."കല കലയ്ക്ക് വേണ്ടി " എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ , "കല ജീവിതത്തിനു വേണ്ടി "(ലോക നന്മയ്ക്ക് വേണ്ടി ) എന്ന് മറുവാദം ഉന്നയിക്കപ്പെടുകയും അവയ്ക്ക് വേണ്ടി വലിയ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു.
1930 കളുടെ ഉത്തരാര്‍ദ്ധത്തില്‍ ലോകമാകമാനം പടര്‍ന്നു പിടിച്ച ജീവല്‍ സാഹിത്യ പ്രസ്ഥാനം സാമൂഹിക ഉച്ചനീചത്വങ്ങള്‍ അനുഭവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മാനവരാശിയുടെ ജീവിത പഥങ്ങളില്‍ പ്രകാശവും പ്രതീക്ഷയും നല്‍കിക്കൊണ്ട് അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്. ഒപ്പം ഇന്ത്യയിലെ പുരോഗമന സാഹിത്യ പ്രസ്ഥാനവും (1936 ഏപ്രില്‍ -ലഖ്നോ ) ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് .കലയും സാഹിത്യവും ജനജീവിതത്തെ എത്ര കണ്ടു സ്വാധീനിച്ചു ? അവരുടെ ജീവിതങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി ? തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തില്‍ അതെത്ര കണ്ടു പ്രയോജനം ചെയ്തു ? തുടങ്ങിയ കാര്യങ്ങള്‍ ലോകമാകമാനം ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വേളയില്‍ ബ്ലോഗിലും അതിന്റെ ചലനങ്ങള്‍ ഉണ്ടാകും എന്ന് പ്രത്യാശിക്കാം .ജീവല്‍ സാഹിത്യ ശാഖയ്ക്ക് ഇരിപ്പിടം എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു .
രണ്ടാം ലോക മഹായുദ്ധാനന്തരം സര്‍വ്വ മേഖലയിലും ഉണ്ടായ അനിശ്ചിതത്വത്തിലും അരാജക വാദത്തിനും ഇടയിലേക്ക് ലോകമാകമാനം പുരോഗമന സാഹിത്യ പ്രസ്ഥാനം ശക്തി പ്രാപിച്ചതോടു കൂടിയാണ് കല ജീവിതത്തിനു വേണ്ടി എന്ന സിദ്ധാന്തം ശക്തി പ്രാപിച്ചത് . മാക്സിം ഗോര്‍ക്കി ,ജോര്‍ജു ലൂക്കാച്ച്, ബര്തോള്‍ഡ് ബ്രഹ്ത്തു ,ക്രിസ്റ്റഫര്‍ കാഡ്വല്‍ , റാല്‍ഫ് ഫോക്സ് തുടങ്ങിയ എഴുത്തുകാര്‍ ജനപക്ഷത്തു ഉറച്ചു നിന്ന് ഉച്ചനീചത്വങ്ങള്‍ നിറഞ്ഞ ലോക വ്യവസ്ഥിതി ക്കെതിരെ ചോദ്യം ഉന്നയിക്കുന്ന ശക്തമായ രചനകള്‍ നടത്തി . ദേശീയ തലത്തില്‍ മുന്‍ഷി പ്രേം ചന്ദ് ,രബീന്ദ്ര നാഥ ടാഗോര്‍ സജ്ജാദ് സാഹിര്‍ ,മുല്‍ക്ക് രാജ് ആനന്ദ് എന്നിവരും മലയാളത്തില്‍ കേശവദേവ് ,തകഴി ,കെ .ദാമോദരന്‍ ,പൊന്‍ കുന്നം വര്‍ക്കി , വി .ടി .ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ ആയിരുന്നു ജീവല്‍ സാഹിത്യ ശാഖയുടെ പ്രചാരകര്‍ .ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ജീവല്‍ സാഹിത്യം ബഹുദൂരം മുന്നോട്ടു കുതിക്കട്ടെ .നവ ലിബറല്‍ സിദ്ധാന്തങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്ന സമകാലിന ജീവിത സമസ്യകളില്‍പ്പെട്ടുഴലുന്ന ജനകോടികള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി ബ്ലോഗിലും നമ്മുടെ ഐക്യദാര്‍ഢ്യം തുടരാം . ഈ തത്വങ്ങളില്‍ ഊന്നി മുന്നേറുന്ന ചില മാതൃകകള്‍ ഇതാ :
കഥകള്‍ /മാതൃകകള്‍
"യുക്തിബോധത്തിന് നിരക്കുന്ന ഇതിവൃത്തം, യഥാര്‍ത്ഥമനുഷ്യരുടെ ഛായയും പ്രകൃതിയുമുള്ള കഥാപാത്രങ്ങള്‍ , വിശ്വസനീയമായ ജീവിതചിത്രണം, ഭാവസൂചകമായ അന്തരീക്ഷസൃഷ്ടി, ഏക സംഭവത്തെയോ കഥാപാത്രത്തെയോ കേന്ദ്രീകരിച്ചുള്ള ധ്വന്യാത്മകമായ ആഖ്യാനം, ജീവിതത്തിന്റെ ആന്തരിക സത്യത്തിലേക്ക് ഉൾക്കാഴ്ച നൽകാനുള്ള കഴിവ് തുടങ്ങിയ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ് ചെറുകഥ . ഇതിൽനിന്നു ചെറിയ കഥ ആയതുകൊണ്ട് ചെറുകഥ ആകുന്നില്ല എന്നുകാണാം. ഒരു കഥാരൂപം, ഒരു വികാരം, ഒരവസ്ഥ എന്ന തരത്തിൽ ഏകാഗ്രതാ ഗുണം പ്രകടമാക്കുന്നവയാണ് ചെറുകഥകൾ. മറ്റു കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ കേന്ദ്രസ്ഥാനത്തുള്ളതിനെ തിളക്കിക്കാട്ടുകയും പരിപോഷിപ്പിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. നോവലിലെന്നപോലെ സ്ഥലകാലങ്ങളുടെ മൂർത്തവും വിശാലവുമായ പശ്ചാത്തലത്തിൽ ജീവിതപരിണാമങ്ങളെ ആവിഷ്‌കരിക്കുന്നതിനുപകരം സംക്ഷിപ്തത ചെറുകഥയുടെ ഘടനാപരമായ സവിശേഷതകളിൽ ഒന്നാണ്. "
കഥ എഴുത്തിനെക്കുറിച്ച് സാമാന്യേന വിവക്ഷിക്കപ്പെടുന്നത് ഇങ്ങനെയൊക്കെയാണ് .ഈ സിദ്ധാന്തങ്ങളോട് ഏറെ ക്കുറെ നീതി പുലര്‍ത്തുകയാണ് എങ്കില്‍ സംശയം വേണ്ട മികച്ച കഥകള്‍
പിറവികൊള്ളുകയായി . ഇതിനുദാഹരണങ്ങള്‍ ഒത്തിരിയുണ്ട് ബ്ലോഗുകളിലും . നന്നായി കഥയും അനുഭവങ്ങളും ഓര്‍മകളും ഒക്കെ എഴുതണം എന്ന് ആഗ്രഹിക്കുന്നവര്‍ ബ്ലോഗിലെ ഈ കഥയെഴുത്തുകാരെയും അവരുടെ കഥകളെയും കുറിപ്പുകളെയും ഒന്ന് നിരീക്ഷിക്കുക .
പി .വി .ഷാജികുമാര്‍ (മുഖ്യ ധാരയിലും ബ്ലോഗിലും എഴുതുന്നു )
എച്മൂവോടെ ഉലകം (സി .കല .മുഖ്യ ധാരയിലും ബ്ലോഗിലും ഇടം നേടിയ എഴുത്തുകാരി )
എച്മൂവോടെ ഉലകം (സി .കല .മുഖ്യ ധാരയിലും ബ്ലോഗിലും ഇടം നേടിയ എഴുത്തുകാരി )
നിഴലുകള്‍ (പ്രദീപ് കുമാര്‍ .ബ്ലോഗിലെ കഥാ സാന്നിദ്ധ്യം/അദ്ധ്യാപകന്‍ )
ശ്രീ മനോരാജ് .കെ .ആര്‍ . (ബൂലോകം കഥാമത്സരത്തില്‍ രണ്ടാം സമ്മാനം നേടിയ ബ്ലോഗര്‍ / സംഘാടകന്‍ )
ശ്രീ അനില്‍കുമാര്‍ .സി .പി .( കഥാകൃത്ത് എന്ന നിലയില്‍ നിരവധി അന്ഗീകാരങ്ങള്‍ നേടി )
പി .കെ .കുസുമ കുമാരി .(വനമാല )
പി .കെ .കുസുമ കുമാരി .(വനമാല )
അമ്മൂന്റെ കുട്ടി (ജാനകി . കഥകളെഴുതി നിരവധി പുസ്കാരങ്ങള്‍ നേടിയ ബ്ലോഗര്‍ )
ശൂന്യതയിലെക്കൊരു തീവണ്ടി . സതീഷ് ഹരിപ്പാട് എഴുതിയ നീണ്ട കഥ .
കഥ വണ്ടി ( ബ്ലോഗില്‍ പുതിയതെങ്കി ലും ഇരുത്തം വന്ന കഥാകഥന ശൈലി പുലര്‍ത്തുന്ന സിയാവുള്‍ അബ്ദുല്‍ ഖാദിര്‍ .
റോസിലി ജോയ് (ഏറെ നാളായി ഓണ്‍ ലൈനിലും മുഖ്യ ധാരയിലും മികച്ച കഥകള്‍ എഴുതുന്നു .കഥകളുടെ സമാഹാരം ഈയിടെ പുറത്തിറക്കി )
മുഖ്യധാരയെ വെല്ലു വിളിക്കുന്ന കവിതകള്‍
ഈ അടുത്ത കാലത്ത് മലയാളത്തില്‍ ഏറ്റവും മോശം കവിതകളെഴുതുന്ന നാലു കവികള്‍ സച്ചിദാനന്ദനും ,ഓ.എന്‍.വി.യും ബാലചന്ദ്രന്‍ ചുള്ളിക്കാക്കാടും ,ശങ്കരപ്പിളയുമാണ്. അവരുടേത് പരാജയപ്പെടുന്നകാവ്യമാതൃകകളും കൂടിയാണ് (സാബു ഷണ്മുഖം )
'എഴുതും തോറും മുറിയുകയും മുറിയും തോറും പൂക്കുകയും ചെയ്യുന്ന മുറിവ്.' കവിത എനിക്ക് അതാണ്.. എന്ന് കവി പറയുമ്പോള്‍ ...ആത്മാവ് കീറി മുറിയുന്ന ഒരു ഒതുങ്ങല്‍ ഉണ്ട് , (രോഷ്‌നീ സ്വപ്ന )
കാവ്യ ശിക്ഷണം ഒരു മോശം കാര്യമല്ല..ഏതുതൊഴിലിനും പ്രകാശനത്തിനും അഭ്യാസവും വ്യുല്പത്തിയുമൊക്കെ ആവശ്യമാണെന്നിരിക്കെകവിതയ്ക്കു മാത്രമെങ്ങനെയാണത് വര്‍ജ്ജ്യമാവുക. * എല്‍ .തോമസ് കുട്ടി )
ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വിമര്‍ശിക്കുക എന്നത് (കവിതയെ അല്ല) പുതിയ ചില കീഴ്വഴക്കമായി മലയാള കവിതാ എഴുത്തുകാരില്‍ കടന്നു കൂടിയ കാന്‍സര്‍ ആണ്.(രാജു ഇരിങ്ങല്‍ )
സച്ചിദാനന്ദനും കെ.ജി. ശങ്കരപ്പിള്ളയും ഡി. വിനയചന്ദ്രനും അവരവരുടെ രീതിയില്‍ എഴുതിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് നാലു പതിറ്റാണ്ടുകള്‍ നീണ്ട അവരുടെ കാവ്യസപര്യകള്‍ പലതരത്തിലുള്ള വ്യതിയാനങ്ങളിലൂടെ ആ കവിതകള്‍ കടന്നുപോയിട്ടുണ്ട്. അവയെ വായിച്ച് മനസ്സിലാക്കി വിമര്‍ശിക്കുന്നതിനു പകരം "ഫാക്ടറി'' എന്ന യാന്ത്രികരൂപം ഉപയോഗിച്ച് അവയെ റദ്ദാക്കാം എന്നത് വ്യാമോഹമാണ്. ( പി .എന്‍ .ഗോപീ കൃഷ്ണന്‍ )
ബാലചന്ദ്രന്‍ ചുള്ളിക്കാട് വിപുലീകരിക്കുന്ന അവനവന്‍ മാഹാത്മ്യത്തെ അട്ടിമറിച്ചു കൊണ്ട് ആനന്ദിക്കുന്ന നാറാണത്ത് നേര് കെ .ആര്‍ .ടോണിയുടെ കവിതയിലുണ്ട് ( പ്രസാദ് കാക്കശ്ശേരി )
ഇങ്ങനെ കാവ്യ ഗംഗയില്‍ പുതു ത്തിരയിളക്കം സൃഷ്ടിക്കുന്ന ഇരുപത്തി അഞ്ചോളം കവിതകളും അപഗ്രഥനങ്ങളും വായിക്കുക ആനുകാലിക കവിത യില്‍
കൂടാതെ ബ്ലോഗുകളില്‍ വിരിഞ്ഞ എല്ലാം അവള്‍ - വാടാമാലരുകളിലെ കവിത
തെളിവ് ജീവിതം സനല്‍ കുമാറിന്റെ "ക"യിലെ കവിത
ഇതെന്റെ ഹൃദയമായിരുന്നു കൈവെള്ള എന്ന ബ്ലോഗിലെ കവിത
യാത്രാ-വിദേശ വാസക്കുറിപ്പുകള്‍
നെതര്‍ലാന്‍ഡ് യാത്ര : നിരക്ഷരന്റെ യാത്രാക്കുറിപ്പുകള്‍ ..
ബിലാത്തി വിശേഷങ്ങളുമായി മുരളി മുകുന്ദന്‍ വീണ്ടും.... പന്ത്രണ്ടും ലണ്ടനും പിന്നെ കുറെ മണ്ടരും
പുസ്തക വിചാരം /വായനാമുറി
ഓരോ പുസ്തകത്തിന്റെയും വായന കഴിയുമ്പോള്‍ ആ പുസ്തകത്തെക്കുറിച്ച്എന്തെങ്കിലും കുറിച്ചിടണമെന്ന് പ്രചോദനം നല്‍കാന്‍, മറുനാട്ടില്‍ മലയാള പുസ്തകങ്ങള്‍ ലഭിക്കാതെ പോകുന്ന പുസ്തക സ്നേഹികള്‍ക്ക് പുസ്തകങ്ങളെപ്പറ്റിയുള്ള ധാരണ ലഭിക്കാന്‍ എന്താണ് പോം വഴിയെന്ന് ആലോചിക്കുന്നവര്‍ക്ക് ഒരു വഴി കാട്ടിയാണ് പുസ്തകവിചാരം. ഇതിന്റെ മുഖ്യ സംഘാടകന്‍ ശ്രീ മനോരാജ് ആണ് .
അത് പോലെ തന്നെയാണു പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയണം എന്ന ആഗ്രഹം .ഈ ആഗ്രഹ പൂര്‍ത്തീകരണത്തിന് ശ്രീ മിനേഷ് ആര്‍ മേനോന്റെ നേതൃത്വത്തില്‍ ഉള്ള വായനാമുറി യില്‍ അത്യാവശ്യം വേണ്ട സൌകര്യങ്ങള്‍ ഉണ്ട് .
തയ്യാറാക്കിയത് : രമേശ് അരൂര്‍ ,കുഞ്ഞൂസ് .
കടപ്പാട് : തര്‍ജ്ജനി മാസിക . വര്‍ക്കേഴ്സ് ഫോറം , വിക്കീപീഡിയ, ഗൂഗിള്‍ വിവിധ ബ്ലോഗുകള്‍ .
ഈ ലേഖനം ബൂലോകം ഓണ്‍ ലൈനിലും വായിക്കാം
വായനക്കിടയില്‍ ഇതു വഴിയൊക്കെ ഒന്നു പോയി. കുട്ടത്തില്‍ ഇതും. http://alifkumbidi.blogspot.com/2012/01/blog-post_18.html
ReplyDeleteഅങ്ങനെ ബ്ലോഗ് സാഹിത്യത്തില്‍ അതിനെക്കുറിച്ച് തന്നെ ഗവേഷണസ്വഭാവത്തില്‍ ഒരു കുഞ്ഞു ലേഖനം കൂടെ ആയി. ഈ വിഷയം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതിലെ ലിങ്കുകള്‍ ഉപകാരപ്രദമാകും. അഭിനന്ദനങ്ങള്‍.
ReplyDeleteബ്ലോഗുകള്‍ ഇടയ്ക്കിടെ ഒന്നു അങ്ങിനെ പോസ്റ്റ് ചെയ്തു വിടും എന്നല്ലാതെ , ബ്ലോഗെഴുതുകാരുമായി ബന്ധവും ബ്ലോഗിടങ്ങളില്‍ സജീവതയുമൊക്കെ വന്നത് ദുബായിയിലെ ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചതിലൂടെയാണ്..
ReplyDeleteഇപ്പോഴും ഒരു നവാഗതന്റെ അങ്കലാപ്പുകള്‍ വിട്ടൊഴിയാത്ത കൌതുകങ്ങളാണ് പുതിയ ഓരോ ഇടവും നല്‍കുന്നത്..
ഈ ലിങ്ക് അയച്ചു തന്നത് മുഹമ്മദ് കുട്ടിക്കയാണ്...
സ്നേഹത്തോടും നന്ദിയോടും ...
@ആലിഫ് :വെറും നേരമ്പോക്ക് എന്നതിലുപരിയായി ബ്ലോഗെഴുത്തിനെ വളര്‍ത്തിയെടുക്കുക എന്ന ഉത്തരവാദിത്വം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂട്ടായി ഏറ്റെടുക്കണം .എങ്കില്‍ മാത്രമേ കരുത്തുള്ള എഴുത്തിന്റെ ഒരു തലം വളര്‍ത്തിയെടുക്കാനും ഒരു ബദല്‍ ആയി അതിനെ അഭിമാനപൂര്‍വ്വം പ്രതിഷ്ടിക്കാനും ബ്ലോഗേഴുത്തുകാര്‍ക്ക് കഴിയൂ. പ്രവര്‍ത്തനങ്ങള്‍ തുടരട്ടെ ,,ആശംസകള്‍ .
Deleteപതിവ് പോലെ ഏറെ പ്രയോജനകരം
ReplyDeleteഇത്തരത്തില്‍ ആധികാരികമായി ഒരു വിഷയത്തെ സമീപിക്കുമ്പോള്‍ സ്വീകരിക്കേണ്ട പക്വതയും നീതിബോധവും ഇവിടെ ഉണ്ടായിട്ടില്ല.
ReplyDeleteമുഖ്യധാരയിലുള്ള പ്രതിഷ്ഠിത എഴുത്തുകാര്‍ക്കപ്പുറം മലയാള സാഹിത്യം വളരാതെ നില്‍ക്കുന്നത് ഇവിടെയുള്ള അച്ചടി മാധ്യമങ്ങളുടെ കച്ചവട മനഃസ്ഥിതി മൂലമാണ്. മുഖ്യധാരാ എഴുത്തുകാരുടേതിനേക്കാള്‍ നന്നായി എഴുതുന്നവരെ പോലും വളരെ വിരളമായാണ് അവര്‍ പ്രോത്സാഹിപ്പിക്കുക. അതുകൊണ്ട് തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ഉദാത്തമായ മേഖലയായി ബ്ലോഗുകള്‍ അരങ്ങ് വാഴുന്നു. പല പ്രതിഭാധനരായ എഴുത്തുകാര്‍ക്കും രംഗത്ത് വരാനും കഴിവുകള്‍ വായനക്കാരെ ബോധ്യപ്പെടുത്താനും സാധിക്കുന്നുണ്ട്. ഒപ്പം നിലവാരമില്ലാത്തതും ശുദ്ധ അസംബന്ധവുമായ രചനകളും കാണാനുമാവുന്നുണ്ട്.
ബ്ലോഗ് പ്രസ്ഥാനത്തെ ഈ വിധം പ്ര്ത്സാഹിപ്പിക്കുമ്പോള്‍ അതിന് ഗൌരവമുള്ള പഠനങ്ങള്‍ ഉണ്ടാവണം ആദ്യം. തങ്ങള്‍ക്ക് അറിയാവുന്ന ചിലരെ മാത്രം എടുത്ത് എഴുതി മാറി നില്‍ക്കുന്നത് അനൌചിത്യവും സ്വാര്‍ത്ഥതാപരവും ആണ്. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പല ബ്ലോഗര്‍മാരും പൈങ്കിളി സാഹിത്യത്തേക്കാള്‍ താഴെ നിലവാരമുള്ളവരാണ്. പരിമിതികളാണൊ അതല്ല സ്വജനപക്ഷപാതമാണൊ ഇതിന്‍റെ പിന്നിലെന്ന് സ്വയം പരിശോധിക്കുക. എങ്കില്‍ മാത്രമെ മുഖ്യധാരക്കാരെ മാത്രം അരങ്ങ് വാഴിക്കുന്ന വിപണനസംസ്കാരത്തില്‍ നിന്ന് നമ്മള്‍ വ്യത്യസ്ഥരാകൂ.
ഉദ്യമത്തിന് നന്ദിയും അഭിനന്ദനങ്ങളും.
@ശ്രീ സൈനുദ്ധീന്‍ ഖുറൈഷി :മുഖ്യധാരയെയെയും അച്ചടി മാദ്ധ്യമങ്ങളെയും ഇകഴ്ത്തി ബ്ലോഗെഴുത്തുകാരെ വാഴ്ത്തുക എന്നതായിരുന്നില്ല ഈ ലേഖനത്തിന്റെ ലക്‌ഷ്യം .ഇരു മേഖലയിലും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണതയെ ചൂണ്ടിക്കാണിച്ചു കൊണ്ട് ബ്ലോഗെഴുത്തുകാര്‍ മുഖ്യ ധാരാ എഴുത്തിനു ബദല്‍ ആകും വിധം തങ്ങളുടെ എഴുത്തിന്റെ നിലവാരം മെച്ചപ്പെടുത്തണം എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത് .ഇവിടെ നല്‍കിയിട്ടുള്ള ലിങ്കുകള്‍ ഇരിപ്പിടം പ്രവര്‍ത്തകരുടെഒരാഴ്ചത്തെ പരിമിതമായ വായനയില്‍ ഉള്‍പ്പെടുന്നത് മാത്രമാണ് .എല്ലാ ആഴ്ചയിലും ഇപ്രകാരം ഇരിപ്പിടത്തില്‍ സംഭവിക്കുന്നുണ്ട് .ദിനം പ്രതി ആയിരക്കണക്കിന് ബ്ലോഗു പോസ്റ്റുകള്‍ ഇറങ്ങുന്ന ഇന്റര്‍നെറ്റില്‍ നിന്ന് നല്ലതും ചീത്തയും തെരഞ്ഞു പിടിച്ചു എടുക്കുന്നതിനു പിന്നിലുള്ള ശ്രമം എത്രയാണെന്ന് പറയേണ്ടതില്ലല്ലോ.വായന വ്യക്തിനിഷ്ടമാണ്. ഇരിപ്പിടത്തില്‍ ചേര്‍ക്കുന്നതിന് വേണ്ടി നല്ല വായന അര്‍ഹിക്കുന്ന (പൈങ്കിളിയോ /ക്ലാസ്സിക്കോ /ആധുനികനോ) പ്രിയ വായനക്കാര്‍ നല്കണം എന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതാന് .അപ്പോള്‍ ശ്രീ ഖുറൈഷിയെപ്പോലുള്ളവര്‍ പുലര്‍ത്തി പ്പോരുന്ന നിസംഗതയാണ് ഞങ്ങള്‍ അനുഭവിക്കുന്ന പ്രധാന പരിമിതി എന്ന് സദയം മനസിലാക്കുക.ഇരിപ്പിടത്തിനു എല്ലാവരും സ്വജനങ്ങള്‍ ആണ് .അച്ചടി മാധ്യമക്കാരും ബ്ലോഗെഴുത്തുകാരും നിലത്തെഴുത്ത്കാരും തുല്യ നീതി നേടണം എന്നാണു താല്പര്യം.ലേഖത്തില്‍ ഉള്‍പ്പെടുത്താന്‍ യോജിച്ച ലിങ്കുകള്‍ ഉണ്ടെങ്കില്‍ അറിയിച്ചാല്‍ അവയെ പരിശോധിച്ച് ചേര്‍ത്തുകൊണ്ട് താന്കള്‍ പ്രതീക്ഷിക്കും വിധം ലേഖനം വിപുലീകരിക്കുന്നതില്‍ വിമുഖതയില്ല.പുതിയ എഴുത്തുകാരെയും ഇരിപ്പിടം സ്വാഗ തം ചെയ്യുന്നു .
DeleteDelete
രമേശിനും,കുഞ്ഞൂസിനും നല്ല നംസ്കാരം.. കഴിഞ്ഞ വാരം ഞാൻ വായിച്ച നല്ല ലേഖനങ്ങളിൽ ഒന്നാണ് ആലിഫ് കുമ്പിടിയുടെ സമാന്തര സാഹിത്യത്തെ ആരാണ് ഭയപ്പെടുന്നത് ? എന്ന പോസ്റ്റ് പിന്നെ ,വി.എ.യുടെ പ്രകാശം പരത്തുന്ന കഥ ; പൂവ് =പെണ്ണ് = കവിത.. നമ്മുടെ ബൂലോകത്തിലെ ഏറ്റ്വും നല്ല ലേഖകൻ ആരെന്ന് ചോദിച്ചൽ എനിക്ക് ഒരു ഉത്തരമേയുള്ളൂ ശ്രീ.രമേസ് അരൂർ... മലയാള സാഹിത്യത്തിനും,നിരുപണമേഖ്ാലയിയിലും ഒരു മുതൽകൂട്ടാണു ഈ ചെറുപ്പകാരൻ...നേരത്തേ പല ബ്ലോഗെഴുത്തുകാരുടെ പേരുകൾ പറഞ്ഞകൂട്ടത്തിൽ ഉൾപ്പെടുത്തേണ്ട ഒന്ന്. ഈ പംക്തി അദ്ദേഹവും കൂടി കൈകാര്യം ചെയ്യുന്നത് കൊണ്ടാവം അത് അവിടെ എഴുതാത്തത്...ഇനിയും വിട്ട് പോയിട്ടുള്ള കുറേ നല്ല എഴുത്തുകാർ ഈ ബൂലോകത്തെ ധന്യമാക്കുന്നുണ്ട്.അവർക്കെന്റെ എല്ലാ ഭാവുകങ്ങളും.....
ReplyDeleteപ്രീയ സൈനുദ്ധീന്‍ ഖുറൈഷി.... ഇരിപ്പിടത്തിനു ഒരു പക്ഷമേയുള്ളൂ..നല്ല രചനകളെ പരിചയപ്പെടുത്തുക. അല്ലാതെ ഒരു സ്വാർത്ഥ താൽപ്പര്യവും ഇതിനു പിന്നിൽ ഇല്ല...സ്വജനപക്ഷപാതവുമില്ലാ... ചില പേരുകൾ ഇവിടെ ലേഖകർ പരാമർശിച്ചെന്നെയുള്ളൂ...ഇരിപ്പിടത്തിന്റെ മുൻലക്കങ്ങൾ നോക്കിയാൽ താങ്കൾക്ക് അത് മനസ്സിലാകും...പിന്നെ ഞങ്ങൾക്ക് കിട്ടുന്ന ലിങ്കുകളിലൂടെ മാത്മേ ഞങ്ങൾക്ക് സഞ്ചരിക്കാനാകൂ..താങ്കൾക്ക് നല്ലതെന്ന് തോന്നുന്ന പോസ്റ്റുകളുടെ ലിങ്കുകൾ ദയവായി അയച്ച് തരിക...
ReplyDeleteഅവലോകനം കൊള്ളാം. എന്‍റ പേരും എഴുതിയിരിക്കുന്നതു കണ്ടു. സന്തോഷം. എന്നാല്‍
ReplyDeleteസൈനുദ്ദീന്‍ പറഞ്ഞതുപോലെ നല്ലവണ്ണം എഴുതുന്ന സാഹിത്യകാരന്മാര്‍ ഇനിയും ഉണ്ട്. പിന്നെ ബ്ലോഗെഴുത്തിന്‍റ വേറൊരു ദോഷംഞാനീയിടെ അറിഞ്ഞത്..നല്ല നല്ല സൃഷ്ടികള്‍ അടിച്ചുമാറ്റി ഓരോ വിരുതന്മാര്‍ സിനിമ ആക്കുന്നതാണ്. അല്‍പ്പസ്വല്‍പ്പം മാറ്റം വരുത്തിയാണ് ഈ ചെയ്യുന്നത്. എന്‍റ ഒരു കഥയും ഇതേപോലെ അടിച്ചു മാറ്റി സിനിമയാക്കി പുറത്തുവന്നു. ശരിയ്ക്കും പറഞ്ഞാല്‍ അത് വാര്‍ത്തയാക്കാന്‍ ഒരു മാധ്യമം ഈയിടെയും എന്നെ സമീപിച്ചു. ഞാനെന്‍റ ബ്ലോഗിന്‍റ ലിങ്ക് ആ പേപ്പറിനു കൊടുത്തു. അവരതില്‍ ശരിയാണെന്നു കണ്ടാണ് വാര്‍ത്തയാക്കാമെന്നു പറഞ്ഞത്. പക്ഷെ ഇപ്പോള്‍
സ്വസ്തമായി കഴിയുന്ന എനിയ്ക്ക് ഈ പുലിവാല്‍ പിടിയ്ക്കേണ്ട എന്നു കരുതി വേണ്ടാന്നു വെച്ചു.
ഞാന്‍ മനസ്സിലാക്കിയിടത്തോളം ഗുണ്ടകളെ വരെ കൂട്ടുപിടിച്ച് പിന്നെ അവനൊക്കെ നമ്മളെ ഒതുക്കുവാന്‍ നോക്കും എന്നാണ് അറിഞ്ഞത്.അതുകൊണ്ട് ശരിയ്ക്കും പറഞ്ഞാല്‍ കഴിയുന്നതും ഏതെങ്കിലും പുറത്തുള്ള മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടാണ് ഞാനിപ്പോള്‍ ബ്ലോഗിലിടുന്നത്. അതാകുമ്പോളൊരു ചെറിയഗ്രിപ്പെങ്കിലും നമുക്ക് കിട്ടും. ഇപ്പോഴും ഒരു നീണ്ടകഥ കേരളകൌമുദി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്നു. ആനുകാലികങ്ങള്‍ക്കയയ്ക്കുന്നതും മോഷണം നടത്തി സിനിമയും സീരിയലും ഒക്കെ ആക്കുന്നുണ്ട്. അതും ഒരു വാസ്തവമാണ്. എന്നാലും കൂട്ടുകാരെ ബ്ലോഗുകളില്‍ നല്ല രചനയിടുമ്പോളതില്‍ കൂടുതല്‍ശ്രദ്ധിയ്ക്കണം. നമ്മള്‍ കഷ്ടപ്പെട്ടെഴുതിയരചനയുടെ പിതൃത്വം മറ്റൊരുത്തനെടുക്കുന്നത് നിശ്ശബ്ദം കണ്ടുകൊണ്ട് നില്‍ക്കേണ്ടിവരും.നമ്മള്‍ വെറും ബ്ലോഗെഴുത്തുകാരല്ലെ എന്നുള്ള മനോഭാവത്തോടെയാണ് ഈ ചെയ്യുന്നത്. ബ്ലോഗെഴുത്തുന്നു പറഞ്ഞാല്‍ മുഖ്യധാരാ സാഹിത്യകാരന്മാര്‍ക്ക് ഞങ്ങടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വെറും" പുഞ്ഞം"
തന്നെയാണ് ഇപ്പോഴും.പഴയ അധഃകൃതര്‍ മനോഭാവം.
രമേശിന്‍റയും കുഞ്ഞൂസിന്‍റയും അവലോകനത്തിന് ആശംസകള്‍
@കുസുമം: നന്ദി :ഇവിടെ കുസുമം ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന പേരുകള്‍ നല്ല വായന നല്‍കുന്ന നൂറുകണക്കിന് ബ്ലോഗ് എഴുത്തുകാരുടെ പ്രതിനിധികളും മാതൃകകളും ആയിട്ടാണ് .അതിനര്‍ത്ഥം ഈ ലിസ്റ്റില്‍ പെട്ടവര്‍ മാത്രമേ നന്നായി ബ്ലോഗില്‍ എഴുതുകയുള്ളൂ എന്നല്ല.ഇതിനേക്കാള്‍ നന്നായി എഴുതുന്നവര്‍ ഉണ്ടെന്നറിയാം ഓര്‍മ്മപ്പിശകും ലിങ്കുകളുടെ അഭാവവും ആണ് അവരെ ഉള്‍പ്പെടുത്തുന്നതിനു തടസമായതെന്നു വിനയപൂര്‍വ്വം അറിയിക്കുന്നു..
Deleteസഹോദരീ,,,കുസുമം....കഥ മോഷണം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ലാ...എന്റെ എത്രയോകഥകൾ എന്റെ കൂട്ടത്തിലുള്ള സിനിമാകാർ അടിച്ച് മാറ്റിയിട്ടുണ്ട്....അദ്യമൊക്കെ വേദനിച്ചിരന്ന്നു.പിന്നെ ഞാൻ എഴുതുന്ന കഥകൾ ഒരു 'നോട്ടറിയെ'ക്കൊണ്ട് അറ്റസ്റ്റ് ചെയ്ത് വക്കാറാണു പതിവ്.പിന്ന ബ്ലോഗ്ഗിൽ എന്റെ കഥകൾ കൂടുതൽ വരാത്തതിനും ഒരു കാരണം താങ്കൾ പറഞ്ഞത് തന്നെ.കഥാ മോഷ്ടാക്കൾ നമ്മുടെ നാട്ടിൽ വളരെ പെരുകിയിരിക്കുന്നു...
Deleteനന്ദി.
ReplyDeleteസ്വജനപക്ഷപാതം അപകടകരമായ ഒരു പ്രവണതയാണ്. അതില്ല എന്ന് അറിയുന്നത് ഏറെ ഹൃദ്യവുമാണ്. പരിമിതികള്‍ എല്ലാ രംഗത്തും സ്വാഭാവികവുമാണ്!
അച്ചടി മാധ്യമങ്ങളെ ഇകഴ്ത്തുകയല്ല എന്‍റെ ലക്ഷ്യം. പുതിയ എഴുത്തുകാര്‍ക്ക് അവസരം ഉണ്ടാവണമെങ്കില്‍, അവരെ എഴുത്തുകാരായി വായനാലോകം അറിയുകയും അംഗീകരിക്കുകയും ചെയ്യണമെങ്കില്‍ അതിന് അച്ചടി മാധ്യമങ്ങളുടെ പ്രോത്സാഹനം അനിവാര്യമാണ്. അച്ചടിമാധ്യമങ്ങളാണെങ്കിലൊ സ്ഥിരപ്രതിഷ്ട നേടിയ കുറെ ആളുകളുടെ പുറകേയുമാണ്.
അംഗീകരിക്കപ്പെട്ടവരുടെ എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ കാണിക്കുന്ന താത്പര്യം എത്ര നല്ല രചനയായാലും ഒരു പുതുക്കക്കാരന്‍റെ കാര്യത്തില്‍ ഒരു പത്രവും കാണിക്കാറില്ല.
എന്നാല്‍ സമകാലികങ്ങളില്‍ ഈയിടെ വരുന്ന ചില മുഖ്യധാരക്കാരുടെ കവിതകളും കഥകളും കാണുമ്പോള്‍ ശ്രീ.എം.കൃഷ്ണന്‍ നായരോട് അത്യധികമായ ആധരവും അദ്ധേഹത്തിന്‍റെ വിയോഗത്തില്‍ വലിയ ഖേദവും തോന്നുന്നുണ്ട്.
എന്നാല്‍ ഇതിനെ അതിജീവിക്കാന്‍ ഉള്ള ഉപാധിയായ ബ്ലോഗുകള്‍ ഏറെ പരിമിതികള്‍ ഉള്‍ലവയുമാണ്. അച്ചടിമാധ്യമങ്ങള്‍ എഴുത്തുകാരന്‍റെ അസാനിദ്ധ്യത്തിലും അയാളുടെ എഴുത്തുകളെ ജീവിപ്പിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുമ്പോള്‍ ബ്ലോഗുകള്‍ എഴുത്തുകാരനിലൂടെ മാത്രം ജീവന്‍ വെയ്ക്കുന്ന ഒന്ന് മാത്രമാണ്. ഒരു ബ്ലോഗര്‍ എത്ര മാത്രം ബൂലോകത്ത് സജീവമാണൊ അത്ര മാത്രമേ അയാളുടെ എഴുത്തുകള്‍ക്ക് നിലനിൽപ്പുള്ളു എന്നതാണ് സത്യം. മാത്രവുമല്ല; ബ്ലോഗുകളിലെ “കൊടുക്കല്‍ വാങ്ങലുകള്‍ “ അതായത് പഴയകാല “ബാര്‍ട്ടര്‍ സിസ്റ്റെം “ മാത്രമാണ് ഈ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നതും. പുറം ചൊറിയല്‍ എന്ന് ആക്ഷേപിക്കപ്പെടുന്ന ഈ വ്യവസ്ത്ഥ പരിപാലിക്കപ്പെടാത്ത ഒരു ബ്ലോഗറും ഈ മേഖലയില്‍ നിലനിന്ന് കണ്ടിട്ടില്ല എന്നതാണ് വാസ്തവം. ബ്ലോഗെഴുത്തിനെ നിലനിര്‍ത്തുന്ന ഈ വ്യവസ്ഥയെ നമുക്ക് “ബ്ലോട്ടര്‍ സിസ്റ്റം “ എന്ന് വിളിക്കാമെന്ന് തോന്നുന്നു.
എന്തായാലും എല്ലാ ബ്ലോഗര്‍മാരെയും ഏകോപിപ്പിക്കുവാന്‍ പര്യാപ്തമായ ഒരു വേദി രൂപപ്പെടുത്തുവാന്‍ ഈ ഉദ്യമത്തിന് സാധിക്കുമെങ്കില്‍ അതൊരു ചരിത്രവിജയമായിരിക്കും എന്ന് അടിവരയിടുന്നു.
ഖുറൈഷി.
ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍...
ReplyDeleteരമേശ്ജി/കുഞ്ഞൂസ്, അഭിനന്ദങ്ങൾ! ജോലിത്തിരക്കിനിടയിൽ ഇത്ര പരന്ന വായനയ്ക്കും, അവലോകനത്തിനും സമയം കണ്ടെത്തുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. നല്ല ബ്ളോഗുകൾ തിരഞ്ഞെടുക്കാൻ ശനിദോഷം തെല്ലൊന്നുമല്ല സഹായിയ്ക്കുന്നത്.
ReplyDeleteഇതിനുള്ള ആരോഗ്യവും, നല്ല മനസ്സും എക്കാലവും ഉണ്ടായിരിയ്ക്കട്ടെ!
ഇത്തരം എഴുത്തുകൾ തന്നെ ബൂലോക്കത്തിനു ശക്തിയാണ്. പോസ്റ്റ് വായിച്ചു. ആശംസകൾ!
ReplyDeleteee udhyamathinu abhinandanangalum, aashamsakalum......
ReplyDeleteപുതുമയും വൈവിദ്ധ്യവും പതിവുപോലെ നിലനിര്‍ത്തി.പുരോഗമനപരമായ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കാം.അഭിനന്ദനങ്ങള്‍
ReplyDeleteഞാന്‍ ഈയടുത്ത അടുത്ത അവസരത്തിലാണ് ബ്ലോഗുമായി ബന്ധപ്പെട്ടു
ReplyDeleteവരുന്നത്.ഈ സമയത്തിനിടയില്‍ കുറയേറെ ബ്ലോഗുകള്‍ കാണാനും
രചനകള്‍ വായിക്കാനും അവസരം ലഭിച്ചു.എന്‍റെ അഭിപ്രായത്തില്‍
ബ്ലോഗിലെ രചനകള്‍ മൊത്തത്തില്‍ ശ്രദ്ധേയമാണ്,മികവു് പുലര്‍ത്തുന്നവയുമാണ്.ധൃതിയിലും,അശ്രദ്ധയാലും,തെറ്റുതിരുത്താതെയും,
ഇടാന്‍വേണ്ടി ഇടുന്നവരെയും കണ്ടിട്ടുണ്ട്.അഭിപ്രായങ്ങളില്‍
അത്തരക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സന്മനസ്സുകള്‍.,.പലരും അത്
വിലപ്പെട്ടതായി ഗണിക്കുന്നു.രചനകള്‍ മെച്ചപ്പെടുത്തുന്നു.
അതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും മഹത്തായ ഗുണം.
50 വര്‍ഷങ്ങളായി സാഹിത്യസാംസ്കാരിക രംഗത്തും,രചനയിലും,
നിത്യപുസ്തകപാരായണത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന എനിക്ക്
ബ്ലോഗുരചനകള്‍ കാണുമ്പോള്‍ സന്തോഷവും,പ്രത്യാശയുമാണ് തോന്നുന്നത്.
മറ്റാരുടെയും പകര്‍ത്തി സ്വന്തമാണെന്ന് ഊറ്റം കൊള്ളാതെ തനതായ
ശൈലിയില്‍ സൃഷ്ടിച്ചു് പോസ്റ്റിടുന്നു.അതുതന്നെയല്ലേ മഹനീയകര്‍മ്മം!
ഇരിപ്പിടത്തിന്‍റെ സദുദ്യമങ്ങള്‍ക്ക് ആശംസകളോടെ,
സി.വി.തങ്കപ്പന്‍
നന്ദി സര്‍ .താങ്കളെ പോലെയുള്ള പ്രഗത്ഭരുടെ കഴിവുകള്‍ ഇരിപ്പിടത്തിനു വേണ്ടിയും പ്രയോജനപ്പെടുത്തണം എന്നപെക്ഷിക്കുന്നു ..കൂട്ടായ പരിശ്രമം സല്ഫലങ്ങള്‍ ഉണ്ടാക്കും :)
Deleteരമേശേട്ടന് നമോവാകം..
ReplyDeleteവളരെ ഗഹനമായും, സംഷിപ്തമായും തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചു... പതിവു പോലെ നിലവാരം കാത്തു സൂക്ഷിച്ചു.. ബ്ലോഗ് ലോകത്തെ കുറിച്ച് വിശദമായി പറഞ്ഞത് കൊണ്ട് ആ നിലയ്ക്ക് ഒരു പടി മുന്നില്‍ നില്‍ക്കുന്നു ഈ ആഴ്ച...
"art for art sake" എന്ന നിലപാടാണ് എനിക്കുള്ളത് എന്നു പറയട്ടെ.. കലയുടെ സാധ്യതകളെ ഭംഗിയായി സാമൂഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് സത്യം.. അത് മനുഷ്യമനസ്സുകളില്‍ കലയ്ക്കുള്ള സ്വാധീനം അത്ര വലുതാണ് എന്ന സത്യത്തെ അടിവരയിടുന്നുമുണ്ട്... എന്നു കരുതി കല സമൂഹത്തിനു വേണ്ടിയാണ് എന്നുള്ള വാദങ്ങള്‍ ഒരുതരം അതിമോഹമാണ്... അതിന്റെ ഗുണഫലങ്ങള്‍ കാലോചിതമായി ഉപയോഗപ്പെടുത്തുന്നതില്‍ മിടുക്കു കാണിക്കേണ്ടതുള്ളൂ അത്തരം വാദക്കാര്‍ ... ഒരിക്കല്‍ കൂടി പറയുന്നു.. കല കലയ്ക്ക് വേണ്ടി തന്നെയുള്ളതാണ്.. അതിനു മറ്റൊരു ഉദ്ദേശലക്ഷ്യങ്ങള്‍ ഉണ്ടാവുമ്പോള്‍ കലാംശങ്ങള്‍ക്കു സ്വാഭാവികമായും ശോഷണം സംഭവിക്കും (എന്നു ഞാന്‍ വിശ്വസിക്കുന്നു)... :)
മേലെയുള്ള കമന്റുകളിലെ അനാവശ്യവിവാദങ്ങളോട് നിസ്സംഗമായി പ്രതികരിക്കുന്നു... ഇരിപ്പിടത്തിന്റെ നല്ല ലക്ഷ്യങ്ങളെ കാണാന്‍ കഴിയാത്തവരോട് എന്തു പറയാന്‍ ... :)
പിന്നെ കഥാകാരന്മാരെ പരിചയപ്പെടുത്തിയതില്‍ എന്റെ ചില കൂട്ടി ചേര്‍ക്കലുകള്‍ :
1 ) മനോജ് വെങ്ങോല
2 ) മേശപ്പുറം
3 ) മാനസി
4 ) മുഖക്കണ്ണട
5 ) ഓരിലകള്‍
6 ) സേതുലക്ഷ്മി
മുന്‍പിവിടെ പരിചയപ്പെടുത്തിയവര്‍ തന്നെ..
എങ്കിലും കിടക്കട്ടെ.. എന്റൊരു സന്തോഷത്തിന്...
ഇവരെ അറിയാത്തവര്‍ക്ക് പരിചയപ്പെടാന്‍ ഒരു അവസരമാവുമല്ലോ....
പുറം ചൊറിയല്‍ ആണ് എന്നു ആരും കരുതരുത്..
ഇതിലുള്ള പലരും "ഇരിപ്പിടം" ഇതുവരെ കണ്ടിട്ട് പോലും ഇല്ലാത്തവരാണ്...
ഇവരില്‍ പലരും എന്നെ തീരെ അറിയാത്തവര്‍ ആണ്...
ഹ ഹ ഹ...
ഇതില്‍ മേശപ്പുറം ഒഴികെയുള്ളവര്‍ എല്ലാവരും ഇരിപ്പിടത്തില്‍ സ്ഥാനം പിടിച്ചവര്‍ തന്നെയാണു സന്ദീപ് ..ഓര്‍മ്മപ്പെടുത്തലിനു നന്ദി :)
Deleteകല കലക്ക് വേണ്ടി എന്നതിനേക്കാള്‍ കല ജീവിതത്തിന് വേണ്ടി എന്നതിനോടാണ് യോജിപ്പ്.ഇരിപ്പിടം ഈ ലക്കം നല്ല നിലവാരം പുലര്‍ത്തി..ബ്ലോഗെഴുത്തുകാര്‍ക്ക് തങ്ങള്‍ ശരിയായ റൂട്ടിലാണോ പോകുന്നതെന്നതിനു ഒരു ആത്മപരിശോധന നടത്താന്‍ ഇതു ഉപകരിക്കും.ഏല്ലാ ആശംസ്കളും
ReplyDeleteരമേശ്, അഭിനന്ദനാര്‍ഹമാണ് ഈ ശ്രമം ("പുറംചൊറിയൽ“ അല്ല കേട്ടോ). കുറെ ‘പേരുകൾ‘ നൽകുന്നു എന്നതിനപ്പുറം ബ്ലോഗിന്റേയും, സാഹിത്യത്തിന്റേയും, ജീവിതത്തിന്റെ തന്നെയും മറ്റ് മേഖലകളിലേക്ക് കടന്നു ചെല്ലാനും അവയെക്കുറിച്ചെഴുതാനും ഈ പംക്തി ഉപയോഗപ്പെടുത്തുന്നു എന്നിടത്താണ് ഇരിപ്പിടത്തിന്റെ വിജയം.
ReplyDeleteഅറിഞ്ഞിട്ടില്ലാത്ത പല നല്ല ബ്ലോഗ്ഗെര്സിലും എത്തിച്ചേരാന്‍ ഇരിപ്പിടം എന്നെ സഹായിച്ചു.
ആശംസകള്‍
ഇരിപ്പിടത്തിലേക്ക് വീണ്ടും വരാന്‍ കഴിഞ്ഞതില്‍ സന്തോഷം
ReplyDeleteഇത്തവണത്തെ വിചിന്തനം നന്നായിട്ടുണ്ട് ഒപ്പം സൈനുദ്ധീന്‍ ഖുറൈഷി
സൂചിപ്പിച്ചതും അതിനുള്ള ഇരിപ്പിടത്തിന്റെ മറുപടിയും കണ്ടു
നല്ല പ്രതികരണം. ഇവിടെ നാം നിഷ്പക്ഷരായി, (സ്വജന, ദേശ ഭേദമില്ലാതെ)
തന്നെ ചിന്തിക്കുകയും എഴുത്തുകാരെ ആ നിലയില്‍ തന്നെ നേരിടുകയും അങ്ങനെ തന്നെ വിശകലനം
നടത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കാം. കഴിവുള്ളിടത്തോളം പൈങ്കിളി സാഹിത്യത്തെ
ഒഴിച്ച് നിര്‍ത്താന്‍ ശ്രമിക്കുക, അവരെ പ്രോത്സാഹിപ്പിക്കാതിരിക്കുക,
ഇവിടെ നല്ല സാഹിത്യത്തിനു നമുക്ക് വളമിടാം, അതുമാത്രം അനശ്വരമാകട്ടെ !!.
താങ്കളുടെ മറുപടി "ഇരിപ്പിടത്തിനു എല്ലാവരും സ്വജനങ്ങള്‍ ആണ് .
അച്ചടി മാധ്യമക്കാരും ബ്ലോഗെഴുത്തുകാരും നിലത്തെഴുത്ത്കാരും തുല്യ നീതി നേടണം
എന്നാണു താല്പര്യം"തികച്ചും ഹൃദ്യമായി തോന്നി, ആ നിലപാടിന് മാറ്റമില്ലാതിരിക്കട്ടെ.
രമേശ് അരൂരിന്റെയും കുഞ്ഞൂസ് (Kunjuss)കുഞ്ഞൂസിന്റെയും പ്രയക്തങ്ങള്‍ക്ക് അഭിനന്ദനം
വളഞ്ഞവട്ടം പി വി ഏരിയല്‍
നന്ദി സര്‍ ..വായനയ്ക്കും വസ്തു നിഷ്ടമായ വിലയിരുത്തലിനും :)
Deleteവായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്നാ പ്പോലെ എയുതാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ ഇരിപ്പിടത്തിനു പറയാം ഞാന്‍ കേള്‍ക്കില്ല എന്റെ ബ്ലോഗ് വാഴില്‍ തോന്നുന്ന പാട്ടുകള്‍ തന്നെ ആണ്
ReplyDeleteഅല്ല പിന്നെ
ഒരു കാര്യം കൂടി പറയട്ടെ ഇരിപ്പിടത്തോട് മുഖ്യ ധാരക്കാര്‍ ആയ ബ്ലോഗുകാര്‍ ഏതായാലും മുഖ്യ ധാരയില്‍ എത്തി ഒരാള്‍ പോലും എത്തിനോക്കാത്ത അനവധി ബ്ലോഗുകള്‍ ഇനിയും മലയാളത്തില്‍ ഉണ്ട് ആ തരത്തില്‍ ഉള്ള ബ്ലോഗുകള്‍ ആവട്ടെ ഇരിപ്പിടം പരിജയ പെടുത്തുന്നത് അതല്ലംകില്‍ ഇതും ഒരു പ്രഹസനം ആവും
ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ള മിക്ക ബ്ലോഗുകളേയും ഇവിടെ പരിചയപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് സഹോദരാ...താങ്കളൂടെ ശ്രദ്ധയിൽ പെട്ടിട്ടുള്ള ബ്ലോഗുകളുടെ ലിങ്കുകൾ ദയവായി അയച്ച് തരിക.. ഇതൊരു കൂട്ടായ്മയാണു....നന്ദി...
Deleteസമാന്തരം ആയാലും മുഖ്യധാര ആയാലും എഴുത്തിന്റെ നിലവാരം കാത്തു സൂക്ഷിക്കാതെ "വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നെഴുതിയാല്‍ " ആളുകള്‍ ചിലപ്പോള്‍ എതെഴുത്ത്കാരനെയും വിമര്‍ശിക്കുകയോ കക്കൂസ് സാഹിത്യകാരന്‍ എന്ന് ആക്ഷേപിക്കുകയോ ചെയ്തെന്നിരിക്കും
Delete.ഇരിപ്പിടത്തിലെയും /ആലിഫ് കുമ്പിടി യുടെയും പുതിയ പോസ്റ്റില്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരിടത്ത് "കിടു" എന്നെഴുതിയ കൊമ്പന്‍ മൂസ ഇരിപ്പിടത്തില്‍ വന്നു എനിക്ക് തോന്നിയ പോലെ എഴുതും നിങ്ങളാരാ ചോദിക്കാന്‍ ? എന്ന ചോദ്യം ഉന്നയിച്ചു . ..ബ്ലോഗില്‍ അമ്പതോ നൂറോ കമന്റ് കിട്ടുന്നുണ്ട് എന്ന അഹങ്കാരമാണോ താങ്കളെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത് എന്നറിയില്ല .പിന്നെ പക്ഷപാതവും രണ്ടിടത്തും വ്യത്യസ്ത അഭിപ്രായം കണ്ടപ്പോള്‍ പക്ഷപാതവും തോന്നി ..
കൊമ്പന് ഇഷ്ടമുള്ള വഴിയില്‍ നീങ്ങാം..മറ്റുള്ളവര്‍ക്കും..പൊതു പ്രവണത ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇരിപ്പിടം ചെയ്തിട്ടുള്ളത്..നന്നാകാനും ചീത്തയാകാനും ഓരോര്‍ത്തര്‍ക്കും മുന്നില്‍ വ്യക്തമായ വഴികള്‍ ഉണ്ട് എന്നിരിക്കെ മറ്റുള്ളവരുടെ വാക്കുകള്‍ക്കു പ്രസക്തി ഇല്ല .എന്നാലും പറയേണ്ടത് പറയണമല്ലോ ..നന്ദി .
ഹോ ഞാന്‍ കരുതി എനിക്ക് കണ്ണു കാണാതായോ എന്ന്, നേരത്തെ നാഷുവിന്റെ ബ്ലൊഗില്‍ പോയപ്പോഴും കമന്റാനുള്ള സ്ഥലം കാണാനില്ല, പിന്നെ റിപ്ലൈയില്‍ ഇട്ടു രക്ഷപ്പെട്ടു....
ReplyDeleteനല്ല അവലോകനം, ആധികാരികമായ് തന്നെ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.അഭിനന്ദനങ്ങള്‍.
ബ്ലോഗെഴുത്തിനെ കുറച്ചു ഗൌരവതരമായി കാണാൻ ഈ വിശകലനങ്ങൾ സഹായിക്കും..
ReplyDeleteഎല്ലാ ഭാവുകങ്ങളും...
ഞാനും ഇതില്‍ ഉള്‍പ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ReplyDeleteഞാന്‍ എന്‍റെ സുഹൃത്തായ ഒരു ബ്ലോഗറെ പരിചയപ്പെടുത്താം.
ബൂലോകത്തില്‍ അത്ര സജീവമല്ല ഈ എഴുത്തുകാരന്‍.പക്ഷെ അദ്ദേഹത്തിന്‍റെ ഓരോ കഥയും എഴുത്ത്കാര്‍ക്കൊരു പാഠശാലയാണ്.
ഇതാണ് നീയും ഞാനും ലേക്കുള്ള ലിങ്ക്
സസ്നേഹം
റോസാപ്പൂകള്‍
ഹ ഹ..ഗവിത എഴുതുന്ന ഗവി ഞാനാണ്. എഴുതുന്നതിൽ ഗദ്യം കൂടുതലായതുകൊണ്ടും കവിത കുറവായതുകൊണ്ടും ഗവിത എന്നു പേരിട്ടു. ആരുണ്ടിവിടെ ചോദിക്കാൻ !
ReplyDeleteഎഴുതാനും അത് പ്രചരിപ്പിക്കാനും എഴുത്തുകാരനു സ്വാതന്ത്ര്യമുള്ളതുപോലെ അത് നിരാകരിക്കാനും അവഗണിക്കാനും വായനക്കാരനു സ്വാതന്ത്ര്യമുള്ളിടത്തോളം കാലം ഗവിതയെഴുത്ത് തുടരും.. ഇവിടെ ബ്ലോഗിന്റെ ലിങ്ക് ഇടാനുള്ള സ്വാതന്ത്ര്യമെടുക്കുന്നു. തണൽമരങ്ങൾ ( എല്ലാവരും വന്ന് ഗവിതകൾ വായിക്കൂ..)
ഇരിപ്പിടത്തിനു എല്ലാവിധ ആശംസകളും !
ഞാനും ഇതില്‍ ഉള്‍പ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ReplyDeleteഞാന്‍ ഒരു ബ്ലോഗറെ പരിചയപ്പെടുത്താം.
ബൂലോകത്തില്‍ അത്ര സജീവമല്ല ഈ എഴുത്തുകാരന്‍.പക്ഷെ അദ്ദേഹത്തിന്‍റെ ഓരോ കഥയും എഴുത്ത്കാര്‍ക്കൊരു പാഠശാലയാണ്.
ഇതാണ് നീയും ഞാനും ലേക്കുള്ള ലിങ്ക്
സസ്നേഹം
റോസാപ്പൂക്കള്‍
all the best wishes..
ReplyDeleteരമേശ് ഭായിക്കും കുഞ്ഞൂസിനും അഭിനന്ദനങ്ങള്‍. പുതിയ ചിന്തകളിലേക്ക് ബ്ലോഗര്‍മാരെ സഞ്ചരിപ്പിക്കാന്‍ സഹായിക്കുന്ന അവലോകനം എല്ലാം കൊണ്ടും ശ്രദ്ധേയമായി.
ReplyDeleteആലിഫ് കുമ്പിടിയുടെ "സമാന്തര സാഹിത്യത്തെ ആരാണ് ഭയപ്പെടുന്നത്" എന്ന ലേഖനം എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണെന്ന് തര്‍ക്കത്തിന് വക നല്‍കാതെ പറയാന്‍ കഴിയും.
വായിച്ചു വളരെ പ്രയോജനമുള്ള പോസ്റ്റ് പലരേയും പരിചയപ്പെട്ടു ആശംസകള്‍.. ബ്ലോഗു വെറും സമയം കൊല്ലി ആയിട്ടല്ല കാണേണ്ടത് ..അതില്‍ ധാരാളം നല്ല എഴുത്തുകാര്‍ ഉണ്ടെന്നതില്‍ ഒട്ടും തര്‍ക്കമില്ല... ഇവിടെ ഇരിപ്പിടം പറഞ്ഞവര്‍ എല്ലാം അതിനു യോഗ്യതയുള്ളവര്‍ തന്നെ... ആശംസകള്‍..
ReplyDeleteഉഗ്രന്‍!!!
ReplyDeleteനല്ലൊരു ചര്‍ച്ച ഇവിടെ കാണാനായത് അത്യപൂര്‍വ്വമായ ഒരു വിജയമാണ്.
കൂടുതല്‍ പടര്‍ന്ന് ഒരു മഹാവൃക്ഷമായി പരിണമിക്കട്ടെ. ആശംസകള്‍.
"ബ്ലോഗെഴുത്ത് സാഹിത്യമല്ല എന്ന് ആരോപിക്കുന്ന മുഖ്യധാരക്കാരോട് തര്‍ക്കിച്ചും തലയിട്ടടിച്ചും വായിലെ വെള്ളം വറ്റിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മേഖലയിലെ എഴുത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കാനോ അത് മെച്ചപ്പെടുത്താനോ ഫലപ്രദമായി തങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്ന് പ്രതിയോഗികളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത കൂടി ഉണ്ടെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു."
ReplyDeleteഅതെ,തീർച്ചയായും.
രമേഷേട്ടാ, കുഞ്ഞൂസ് ... ഇപ്രാവശ്യം ബ്ലോഗ് ലിങ്കുകള്‍ ചേര്‍ക്കുന്നതിനു മുന്‍പുള്ള ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു. പതിവ് പോലെ ലിങ്കുകള്‍ പലതും എനിക്ക് പുതിയതാണ്. അഭിനന്ദനങ്ങള്‍..
ReplyDeleteബൂലോകരെയെല്ലാം നല്ല ചിന്തയിലേക്കും,ആയത് പ്രാവർത്തികമാക്കുന്നതിലേക്കും നയിക്കുന്ന നല്ല ഗുണനിലവാരമുള്ള വിശകലനങ്ങളൂം...
ReplyDeleteഒപ്പം തന്നെ ചില നല്ല പരിചയപ്പെടുത്തലുകളും...
രണ്ടുപേർക്കും അഭിനന്ദനങ്ങൾ കേട്ടൊ
പിന്നെ
"വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് " എന്ന ശൈലി തുടര്‍ന്നാല്‍ ....
ശേഷം ചിന്ത്യം ..!‘
എന്നരീതിയിൽ നേരം പോക്ക് മാത്രമായി ബ്ലോഗില്‍ സാഹിത്യം എഴുതുന്നവര്‍ കുറച്ചു കൂടി ജാഗരൂകരായി മാറണം ....
കുഞ്ഞൂസ് മേമും ,രമേശ് ഭായിയുമൊക്കെ കൂടി മുകളിൽ പറഞ്ഞത് എന്നെപ്പോലെയുള്ളവരെ കുറിച്ചാണെന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ട ആവശ്യമൊന്നുമില്ലല്ലോ അല്ലേ ...
എന്നെ തല്ലണ്ടമ്മാവാാാ ഞാൻ നേര്യാവില്ലാ എന്ന് ചിന്തിച്ച് നടക്കുന്നവർക്കുണ്ടോ ഇതെല്ലാം കേട്ടാലും വല്ല കൂസൽ..?
ഇനി ഇത് വായിച്ചെങ്കിലും നേര്യാവാൻ നോക്കണം..!
ഒരു വിലയിരുത്തൽ എന്തിനും നല്ലതുതന്നെ; ബ്ലോഗിനായാലും.ശ്രമകരമായ യത്നം അഭിനന്ദനീയം .-http://valsananchampeedika.blogspot.com
ReplyDeleteകഥകള്‍ രചിക്കാന്‍ ആഗ്രഹം ഇല്ലാത്തവരായി ആരുണ്ടാവും ഇ ഭൂലോകത്ത്.പക്ഷെ എല്ലാവര്‍ക്കും അതിന് കഴിയുന്നില്ലാ എന്നതാണ് വാസ്തവം .മറ്റൊരു വ്യക്തിയുടെ കഥ വായിക്കാന്‍ ഇടയായാല്‍ .ആ കഥയെ കുറിച്ച് മനസ്സില്‍ തോന്നിയ അഭിപ്രായം എഴുതുക .അയാള്‍ കഥ എഴുതുവാന്‍ അര്‍ഹനാണ് എന്ന് തോന്നുകയാണെങ്കില്‍ .അടുത്ത രചനയില്‍ എന്തൊക്കെയാണ് ശ്രദ്ധികേണ്ടത് എന്ന് കൂടി അര്‍ഹതയുള്ളവര്‍ എഴുതുക .അത് പുതിയ എഴുത്ത് കാര്‍ക്ക് വലിയ ഉപകാരപ്രദമായ കാര്യമാണ്......
ReplyDeleteവായിൽ തോന്നുന്നതു കോതയ്ക്കു പാട്ട് എന്നതുതന്നെയാണ് എല്ലാ ബ്ലോഗർമാരും അനുവർത്തിയ്ക്കുന്നത്. അല്ലാതെ മറ്റെന്തെഴുത്താണു ലോകത്തു നടക്കുന്നത്? ബ്ലോഗർമാർ മാത്രമല്ല ലോകത്തെ പത്ര പത്രേതര മാധ്യമങ്ങളെല്ലാം അതു തന്നെയാണ് ചെയ്യുന്നത്, അവയിൽ എഴുതുന്നവരെല്ലാം അങ്ങനെയാണു ചെയ്യുന്നത്. അല്ലാതെ ഒരാളുടെ ഇഷ്ടത്തിനാണോ മറ്റൊരാൾ എഴുതുന്നത്? ഒരു പത്രത്തിന്റെ ഇഷ്ടത്തിനാണോ മറ്റൊരു പത്രം എഴുതുന്നത്? ഒരിയ്ക്കലും ഒന്നും അങ്ങനെയല്ല. ഒരാൾ തന്റെ സൃഷ്ടി പങ്കുവയ്ക്കുമ്പോൾ അതു മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നുവെങ്കിൽ അത് ആസ്വാദദായകമെന്നു വിശേഷിപ്പിയ്ക്കും. ചിന്തകൾക്കു പണികൊടുക്കുന്നുണ്ടെങ്കിൽ അത് ഉദാത്ത സൃഷ്ടിയെന്ന് വിശേഷിപ്പിയ്ക്കും. അവാർഡുകൊടുക്കും. മിയ്ക്കവാറും അവാർഡുകൾ പരസ്പരസഹായത്തിനുദാഹരങ്ങളുമാണ്.
ReplyDeleteബ്ലോഗുകളിലും അതുതന്നെയാണു നടക്കുന്നത്. എല്ലാരും വളരെ നന്നായിത്തന്നെ എഴുതുന്നു. കഴിവുള്ളവരും ഇല്ലാത്തവരും നന്നായിത്തന്നെ എഴുതുന്നു. മറ്റുള്ളവർക്ക് ആസ്വദിയ്ക്കാൻ കഴിയുമ്പോൾ നല്ല പോസ്റ്റുകളാകുന്നു. പ്രൊഫൈലിന്റെ ലിംഗസൂചന നോക്കി അഭിപ്രായങ്ങളുടെ രൂപവും ഭാവവും എണ്ണവും ചിലപ്പോഴൊക്കെ മാറുന്നുണ്ടെന്നതു മാത്രമാണു വ്യത്യസ്ഥമായുള്ളത്. ചിലർക്ക് വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിയ്ക്കാൻ കഴിയുമ്പോൾ മറ്റുചിലർക്ക് അതിനേക്കാൾ നന്നായി ചിന്തിയ്ക്കാൻ കഴിയുന്നുണ്ടെങ്കിലും അതു ബ്ലോഗിലേയ്ക്കു പകർത്താൻ കഴിയുന്നില്ല. എല്ലാരും ഒരേപോലെയല്ലാത്തനിലയ്ക്ക് തോന്നുന്നപോലെ പോസ്റ്റുകൾ വരട്ടെ. കമന്റുകളുടെ എണ്ണം കൊണ്ടു നിരാശപ്പെടുന്നതും സന്തോഷം കൊള്ളുന്നതും ഒഴിവാക്കുമ്പോൾ നല്ല പോസ്റ്റുകൾ എഴുതാനുള്ള മാനസിക സാഹചര്യം വന്നുകൊള്ളും.
പ്രവാസികളായ ബൂലോകരിൽ നല്ലൊരു ശതമാനവും അവരുടെ വിദേശവാസത്തിന്റെ ഇടവേളകൾ ഉപയോഗപ്പെടുത്തിയവരാണ്. മാനസിക പിരിമുറുക്കത്തിന് അത് അവർക്ക് ഗുണകരമായ മാറ്റം കൊടുത്തിട്ടുണ്ടാവും. അത് വിദേശത്ത് അവർക്ക് അനിവാര്യമായി വേണ്ടിയിരുന്നിരിയ്ക്കണം. അത്രകണ്ട് സീരിയസ്സായി ബൂലോകത്തെ അവർ കണ്ടിരുന്നില്ല. അതുകൊണ്ടാണ് പ്രവാസജീവിതം അവസാനിപ്പിച്ചവരും അവധിയ്ക്കുവന്നവരും എത്ര നന്നായി എഴുതുന്നവരായിരുന്നാലും പിന്നെ ഓൺലൈനിൽപ്പോലും കാണാത്തത്. നാട്ടിലുള്ള ചിലരും സമാന സാഹചര്യത്തിൽ ബ്ലോഗെഴുതിയവരാണ്. അവരുടെ തിരക്കുപിടിച്ച ജീവിതത്തിന്റെ ഇടവേളകളിൽ അൽപ്പസമയം ബൂലോകത്തു ചെലവഴിച്ചെന്നു മാത്രം. നിത്യവും ബ്ലോഗെഴുത്തിനും വായനയ്ക്കും വേണ്ടി അൽപ്പസമയം മാറ്റിവച്ചിരിയ്ക്കുന്നവർ വളരെക്കുറവാണ്. അവരാവട്ടെ ബൂലോകത്തു കൊഴിഞ്ഞുപോകാതെ നിൽക്കാൻ ഇഷ്ടപ്പെടുന്നവരാണ്.
ഒരു വിഭാഗം ബൂലോക വളർച്ചക്കു വേണ്ടി ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നവരാണ്. അവർ കഴിയുന്നിടത്തൊക്കെ സാമ്പത്തിക ബാധ്യതയും സമയവും കാര്യമാക്കാതെ ബ്ലോഗ്ശിൽപ്പശാലകൾ സംഘടിപ്പിച്ചുകൊണ്ട് പുതിയ ബ്ലോഗർമാരെ സൃഷ്ടിച്ചുകൊണ്ടേയിരിയ്ക്കുന്നു. അവർക്കു വേണ്ടുന്ന പിന്തുണ കൊടുത്തുകൊണ്ടാവണം നാം ബ്ലോഗെഴുത്തിനെക്കുറിച്ചു വിലപിയ്ക്കേണ്ടത്. അവയിൽ പങ്കുചേർന്നുവേണം നാം ബൂലോകത്തെക്കുറിച്ച് സംസാരിയ്ക്കേണ്ടത്. ഇപ്പോഴും സീരിയസ്സായി ബ്ലോഗെഴുതുന്നവർ, അങ്ങനെ എഴുതാതിരിയ്ക്കാനാവാത്തവർ ബൂലോകത്ത് ധാരാളമുണ്ട് എന്നത് നമുക്ക് അഭിമാനിയ്ക്കാവുന്നതു തന്നെയാണ്. അവരെ നമ്മൾ മറന്നുപോകരുത്.
നല്ല പോസ്റ്റ്...അഭിപ്രായങ്ങളും..
ReplyDeleteകീറിക്കളയാൻ കൊടുത്ത സാബൂ ഷണ്മുഖം എഴുതിയത് നേരത്തെ വായിച്ചിരുന്നു. അദ്ദേഹത്തിനു ചിലത് തുറന്നു പറയാനുണ്ടാവാം. അത് കവിതയ്ക്ക് പ്രയോജനപ്പെടുമായിരിക്കാം.
ReplyDeleteബ്ലോഗ് കവിതകളെ വിമർശനാത്മകമായപഠനത്തിന് ആരും തുനിയുന്നില്ല. ഇവിടെ ഇപ്പോൾ അനിവര്യമായ ഒന്നാണിതെന്ന് എനിക്കു തോന്നുന്നു.
സാഹിത്യ ചക്രവാളത്തിൽ ആനുകാലികങ്ങളിലെ കവിതകൾ മാത്രം പഠനത്തിനു(?) വിധേയമാക്കാറുണ്ട്. അക്കാദമിക്കും പ്രിന്റു മാധ്യമത്തിനപ്പുറം ഒന്നുമില്ല. നിരക്ഷരന്റെ നേതൃത്വത്തിൽ കുത്തിപ്പൊക്കാൻ ഒരു ശ്രമം നടന്നിരുന്നതൊഴിച്ചാൽ ഒന്നും കേൾക്കാനുമില്ല.
വളർച്ചയുടെ പാതയിലുള്ളവരാണ് ബ്ലോഗിലുള്ളവരിലധികവും. നാമ്പു് ചവിട്ടിയരയ്ക്കാതെ വിമർശിക്കാൻ കഴിവുള്ളവർ മുന്നോട്ട് വരണമെന്നും ആഗ്രഹിക്കുന്നു.
എല്ലാവിധ ആശംസകളും.. എന്നെകൂടി ഉൾപ്പെടുത്തിക്കണ്ടതിൽ.. വളരെ സന്തോഷവും.
ReplyDeleteവളരെ ആധികാരികവും പ്രസക്തവുമായ ഒരു വിലയിരുത്തല്‍ . ഇതു് കുറച്ചുകൂടി നേരത്തേ വേണമായിരുന്നു എന്നാണു് എന്റെ അഭിപ്രായം. കഴമ്പില്ലാതെ വെറുതെ എഴുതിവിടുന്നവര്‍ക്കുള്ള താക്കീതും ഏറെ ശ്രദ്ധേയമായി ! ഒരു പക്ഷേ ഇതു് ഒട്ടും ഇഷ്ടപ്പെടാത്തവരും കൂട്ടത്തില്‍ കണ്ടേക്കാം.എന്നാലും ഇത്തരം അവലോകനങ്ങളിലൂടെ, വിമര്‍ശനങ്ങളിലൂടെ ഊതിക്കാച്ചിയെടുത്താല്‍ ബ്ലോഗെഴുത്തിനു് ഇനിയും മാറ്റ് കൂടും എന്നതിനു് സംശയമില്ല. നല്ലനിരീക്ഷണം ..
ReplyDeleteആശംസകള്‍ !
നല്ല ലേഖനം..ഒത്തിരി പേരെ അറിയാനുമായി...
ReplyDeleteഗവിത ബ്ലോഗില്‍ വന്നപ്പോഴാണ് ഞാനും കേള്‍ക്കുന്നത്....കവിത തെറ്റിയതാവാം എന്നൊക്കെ ഊഹിച്ചു..പല ഇടത്തും കാണാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് പിടി ഇല്ലാത്ത എന്തോ എന്ന് തോന്നി..ഇപ്പോള്‍ വിഡിമാന്‍ പറഞ്ഞപ്പോഴാണ് ഇതാണ് ഗവിത എന്ന് പിടി കിട്ടിയത്..[പൊതുവെ നല്ല കമന്റുകള്‍..]
ചിലതെല്ലാം കുത്തിക്കുറിച്ചു
ReplyDeleteപ്രസിധീകരിചിട്ടുന്ടെങ്കിലും
ഈ ബ്ലോലോകം തികച്ചും
പുതുമയുടെ പോന്പുലരിയായി
യെനിക്കനുഭാവപ്പെടുന്നു
കേവലം രണ്ടു നാളത്തെ
അറിവുമാത്രം ബ്ലോകുലകതെക്കുറിച്ചു
ബൂലോകം നിരങ്ങി
നിരങ്ങി
ഇരിപ്പിടത്തിലും
എത്തി.ഇതൊരു
ഇരിപ്പിടം മാത്രമല്ല
ഒരു ചെറു പാഠശാല
തന്നെ എന്ന്
വിശേഷിപ്പിച്ചാല്‍
അതസ്ഥാനതാകില്ല
തന്നെ.
വിശകലനം മൊത്തത്തില്‍
നന്നായിരിക്കുന്നു.
വീണ്ടും വരണം അല്ല
വരും എന്ന് തന്നെ
ഉറപ്പു പറയട്ടെ
.
നല്ലൊരു ശ്രമം.. ഇതിനു പിന്നിലുള്ള പരിശ്രമത്തെ നമിക്കുന്നു.. ആശംസകള്‍..
ReplyDeleteഞാൻ വായിയ്ക്കാൻ വൈകിപ്പോയി. യാത്രയിലായിരുന്നു. ക്ഷമിയ്ക്കുമല്ലോ. എന്റെ പേരു കണ്ടിട്ട് ശരിയ്ക്കും ഉത്തരവാദിത്തത്തോടെ എഴുതണമെന്ന് മനസ്സിലാക്കുന്നു. അതിന് കഴിവുണ്ടാകട്ടെ എന്ന് ആഗ്രഹിയ്ക്കുന്നു.
ReplyDeleteഇരിപ്പിടത്തിലെ വിശകലനം നന്നായി വരുന്നുണ്ട് ഓരോ ലക്കത്തിലും. അഭിനന്ദനങ്ങൾ
നല്ല വിവരങ്ങൾ തന്ന പോസ്റ്റ്. ഒരുപാട് നല്ല, എനിക്ക് ബ്ലൊഗ്ഗിലറിയാൻ പാടില്ലാത്ത വിവരങ്ങൾ തന്നു. പിന്നെ സ്വന്തം സന്തോഷത്തിനു വേണ്ടി എന്തേലും കുത്തിക്കുറിക്കുന്നവരെ അങ്ങ് അടച്ചാക്ഷേപിച്ച് പരഞ്ഞത് എനിക്കിഷ്ടായില്ല. ആശംസകൾ.
ReplyDeleteലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ട പലരുടേയും സൃഷ്ടികള്‍ വായിക്കാറുണ്ട്. മറ്റുള്ളവരെ പരിചയപ്പെടുത്തിയതിന്ന് നന്ദി.
ReplyDelete