_______________________________________________________
പ്രിയ സുഹൃത്തുക്കളേ. എഴുതാന്‍ പ്രാപ്തിയുള്ള മികച്ച ബ്ലോഗ് എഴുത്തുകാരുടെ ഒരു പാനല്‍ സന്നദ്ധരായി മുന്നോട്ടു വന്നതോടെ ഇരിപ്പിടത്തിലെ ശനിദോഷം പംക്തി തുടക്കത്തില്‍ ഉണ്ടായിരുന്നത് പോലെ ആഴ്ചതോറും പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചു കൊള്ളുന്നു .കൂടുതല്‍ ബ്ലോഗുകളെ വായനാ ലോകത്തിനു പരിചയപ്പെടുത്താന്‍ ഇത് സഹായകരമാവും എന്നാണു ഞങ്ങളുടെ പ്രതീക്ഷ . വായനക്കാര്‍ ഇതുവരെ നല്‍കിയിരുന്ന പ്രോത്സാഹനവും സഹകരണവും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
ഈ ലക്കം വാരഫലം തയ്യാറാക്കി അവതരിപ്പിക്കുന്നത് ശ്രീ VA // വി എ ______________________________________________________________________________പ്രിയ സുഹൃത്തുക്കളേ. എഴുതാന്‍ പ്രാപ്തിയുള്ള മികച്ച ബ്ലോഗ് എഴുത്തുകാരുടെ ഒരു പാനല്‍ സന്നദ്ധരായി മുന്നോട്ടു വന്നതോടെ ഇരിപ്പിടത്തിലെ ശനിദോഷം പംക്തി തുടക്കത്തില്‍ ഉണ്ടായിരുന്നത് പോലെ ആഴ്ചതോറും പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചു കൊള്ളുന്നു .കൂടുതല്‍ ബ്ലോഗുകളെ വായനാ ലോകത്തിനു പരിചയപ്പെടുത്താന്‍ ഇത് സഹായകരമാവും എന്നാണു ഞങ്ങളുടെ പ്രതീക്ഷ . വായനക്കാര്‍ ഇതുവരെ നല്‍കിയിരുന്ന പ്രോത്സാഹനവും സഹകരണവും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞമാസം ബ്ലോഗില്‍ വന്ന കൂടുതൽ ‘കവിത’കളിലും, നിരാശനിറഞ്ഞ് കാമുകൻ കാമുകിയേയോ, അവൻ അവളേയോ കാത്തിരുന്ന് കണ്ണീരൊഴുക്കി, മരണത്തെ ഉറ്റുനോക്കുന്ന കഥാപാത്രങ്ങളെയാണ് കാണുന്നത്. ഇനി ഈ ‘ചിരപ്രതീക്ഷ’ ഒന്ന് കുറയ്ക്കാം. അവനേയോ അവളേയോ ‘കണ്ടുമുട്ടിയതിനുശേഷം എന്തൊക്കെ സംഭവിക്കാ’മെന്ന് സങ്കല്പിച്ചെഴുതാന്‍ ശ്രമിക്കാം. അല്ലെങ്കില്‍ , കാത്തിരുന്ന് കാണാതെയാവുമ്പോൾ അതിലൊരാളെ ‘ഏതെങ്കിലും വിധത്തില്‍ കൊന്നുകളയാം’.
ഈ രണ്ടിനത്തിൽ ഏതു സ്വീകരിച്ചാലും ആ എഴുത്തിലും വേണം ഒരു ആകര്‍ഷണഘടകം; കഥയോ നര്‍മ്മമോ, സറ്റയറോ, സഹാനുഭൂതിയോ എന്തുമാകാം, ശ്രദ്ധിക്കുമല്ലോ...?
അനീഷ് പുതുവലിന്റെ പ്രണയം ‘ത്തില്‍ ‘എന്തിന് നീയിന്ന് കണ്ണീര്‍ പൊഴിക്കുന്നു, ചാരത്ത് ഞാന്‍ ഉള്ള കാലം..’എന്നാശ്വസിപ്പിച്ചിട്ട്, ;സുഹൃത്ത് ' ല്‍ ഇനിയുള്ള പുലരിയില്‍ പ്രണയത്തിനു സാക്ഷിയായ് മാറട്ടെ...’ എന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ജയരാജിന്റെ തുലാമഴ ‘യിൽ ‘..പ്രണയത്തിന്റെ തുള്ളിക്കിലുക്കമായി അന്തരാളം വരെ പെയ്തിറങ്ങു’ന്ന ഈ നിരാശാവാക്കുകള്‍ വായിക്കാം. ബ്ലോഗ് പാട്ടത്തിനെടുത്ത് കവിത കൃഷിചെയ്യുന്ന പാവം ദളിതനുമുണ്ട് കൂട്ടത്തിൽ. ‘കാവ്യമായില്ലെങ്കിലും കുലയെങ്കിലുമാകുമല്ലോ’യെന്ന സഹിഷ്ണുത വച്ചുപുലർത്തുന്ന വരികൾ... ഉമാ രാജീവിന്റെ കവികളില്‍ ഞാന്‍ ലളിതന്‍
പ്രണയം വിഷയമാക്കുന്ന നവ എഴുത്തുകാര്‍ ഒ.എൻ.വി യുടെ ‘പ്രേമിച്ചു തീരാത്തവർ’ എന്ന ഖണ്ഡകാവ്യസമാനമായ കവിത ഒന്നു വായിക്കൂ. അവസാനം വരെ ‘പ്രണയിനിയോടുള്ള അഭ്യര്‍ത്ഥന’യും ‘തമ്മിലൊന്നായാലുള്ള ഭാഗ്യ’ ങ്ങളും അതില്‍ അതി മനോഹരമായി വര്‍ണ്ണിച്ചിട്ടുണ്ട്.
കൂട്ടുകാര്‍ തമ്മിലും കുടുംബങ്ങളിലും മദ്യംവിളമ്പുകയും ആ ലഹരിയില്‍ ആര്‍ത്തുല്ലസിക്കുകയും ചെയ്യുന്നുണ്ട് പല എഴുത്തുകാരും. തമിഴ് നാട്ടില്‍ സിനിമയിലും സീരിയലിലുമൊക്കെ മദ്യപാനം-പുകവലി രംഗങ്ങള്‍ വരുമ്പോൾ ‘...ഇത് ആരോഗ്യത്തിന് ഹാനികരമാണ്..’ എന്ന് ഉദ്ദേശശുദ്ധിയോടെ എഴുതിക്കാണിക്കും. ചില എഴുത്തുകള്‍ വായിച്ചാല്‍ ഈ ‘പൂസാകല്‍ ’ രസകരവും പ്രയോജനപ്രദവുമാണെന്ന് ‘വരുംതലമുറ’യ്ക്ക്-പ്രത്യേകിച്ച് പുതിയ എഴുത്തുകാര്‍ക്ക് (വായനക്കാര്‍ക്കും ) തോന്നും. എന്നാല്‍ , ഈ ‘സേവ’മൂലം നാശനഷ്ടങ്ങളിലേയ്ക്കു വീഴുന്ന ജീവിതരംഗങ്ങളെ അവതരിപ്പിക്കുന്നതാണ് ഉത്തമമായ എഴുത്ത്.
വഴിവക്കുകളില്‍ കുഴഞ്ഞ്, ബോധമറ്റുകിടക്കുന്ന ‘മുഴുക്കുടിയന്മാര്‍ ’ സമൂഹത്തിലെ വിഷംകുറഞ്ഞ
പാമ്പുകളാണ്. ഇക്കൂട്ടര്‍ക്ക് കാണുന്നിടത്തൊക്കെ ഇഴഞ്ഞുനടക്കാനുള്ള പ്രചോദനം എഴുത്തിലൂടെ നമ്മള്‍ കൊടുക്കരുതെന്നപേക്ഷ. ‘നല്ല ആശയാവിഷ്കരണം നല്ല മനസ്സുകളെ സൃഷ്ടിക്കും.’
നർമ്മം പൊടിച്ചുകലക്കിച്ചേർത്ത രണ്ടു ലഹരിക്കാര്യങ്ങളുണ്ട് ഇത്തവണ. സിഡ്നി മലയാളിയായ ശ്രീ ഗംഗാധരന്റെ ധര്‍മ്മടന്‍ . എന്ന ബ്ലോഗിലാണ് അതിലൊന്ന് തണ്ണിത്താഹം.
മരണ വീട്ടില്‍ ഭജനയ്ക്ക് പോകുന്ന സംഘം മദ്യപിച്ചുണ്ടാക്കുന്ന പുകിലുകലാണ് കഥയ്ക്കാധാരം
.മറ്റൊന്ന് ശ്രീ പ്രഭന്‍ കൃഷ്ണന്റെ പുലരി ബ്ലോഗിലെ ഒറ്റമൂലി എന്ന നര്‍മ്മ കഥ.
മദ്യപാനം കുടുംബങ്ങളില്‍ ഉണ്ടാക്കുന്ന ദുരിതങ്ങള്‍ക്കൊപ്പം ചില കുടുംബനാഥന്മാരുടെ വീട്ടില്‍ വച്ചുള്ള വിശേഷപ്പെട്ട "കുടി" കളെപ്പറ്റിയും നര്‍മ്മത്തില്‍ പൊതിഞ്ഞു പറയുകയാണ് കഥാകൃത്ത് .
പറക്കോട് എൻ.ആർ.കുറുപ്പിന്റെ ‘ഇവിടെ മരണം പതിയിരിക്കുന്നു’ എന്ന കവിതയും, തകഴിയുടെ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന നോവലും ലഹരി വിതയ്ക്കുന്ന നാശങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന സോദ്ദേശ കൃതികളാണ് .ഇവ കൂടി വായിച്ചിട്ടുമതി ‘ലഹരിപ്പൂശ’ലിന്റെ തുടക്കം...
സ്ഥല-കാല-നാമങ്ങൾ കുറിക്കുമ്പോൾ ഒരു കാരണവശാലും അക്ഷരത്തെറ്റ് വരുത്തരുത്, പ്രത്യേകിച്ച് ചരിത്ര-പുരാണങ്ങളിലുള്ളത്. നൂറ്റാണ്ടുകളിലൂടെ നമ്മൾ പഠിച്ചുശീലിച്ചുവരുന്നവയാണ് അതൊക്കെയും. ഒരു തെറ്റുവന്നാൽ അതാവും അടുത്ത തലമുറയും പുതിയ എഴുത്തുകാരും അനുകരിക്കുന്നത്. ‘അശ്വത്ഥാമാവ്’ എന്ന പേരിന് ‘അശ്വാത്മാ’ എന്നെഴുതിയാല്‍ വേദവ്യാസന്‍ പോലും സഹിക്കില്ല. ഒരു ബ്ലോഗ്പോസ്റ്റില്‍ രണ്ടുമൂന്നുപ്രാവശ്യം ഇങ്ങനെയും, കമന്റില്‍ അപരന്‍ ഇതുതന്നെ എടുത്തുപയോഗിക്കുകയും ചെയ്തുകണ്ടു. മറ്റൊന്നില്‍ , ‘പാണ്ഡവര്‍’ക്ക് ‘പാണ്ടവര്‍’ എന്നും കണ്ടു. ‘ബൃഹന്നള’യും ‘ഗാന്ധാരി’യും വേഷംമാറി, സല്‍ മാന്‍ ഖാനും ഐശ്വര്‍യാറായിയും ആയാല്‍ എന്താ ചെയ്ക?.
‘ഒരു സുന്ദരനായ രാജകുമാരൻ കൂലിവേലക്കാരിയായ യുവതിയെ പ്രേമിച്ചു. മന്ത്രിവഴി ഈ വിവരം രാജാവറിഞ്ഞു. കയ്യോടെ അവളെ പിടികൂടി, ശിക്ഷയായി അവളുടെ തല ഛേദിച്ചുകളഞ്ഞു.’ കഥ തീർന്നു.
“ ഇതെന്തു കഥയാടോ?”
“ നായിക മരിച്ചാല്‍ പ്പിന്നെ എന്താടോ കഥ? അവനു വേറേ പെണ്ണുങ്ങളെ കിട്ടും, അതിലൊന്നിനെ കെട്ടും. ശേഷമെന്തു ചെയ്യുമെന്ന് നമ്മളെന്തിനാ ഒളിച്ചുനോക്കുന്നത്?”
ഇതാണ് പല ‘കഥ’കളുടേയും ഇപ്പോഴത്തെ അവസ്ഥ...!
* തെങ്ങുകയറ്റക്കാരന്‍ അയ്യപ്പന്‍ മനസില്‍ പതിയുന്ന ഒരു കഥാപാത്രം മാത്രം. ചില ചലനവിശേഷങ്ങൾ....അയാളുടെ മരണം.......നമ്മളും മരണത്തിന്റെ നാൾവഴിപ്പുസ്തകത്തിലുണ്ടെന്ന ഒരു ഓർമ്മ..അതെല്ലാം പങ്കുവയ്ക്കുന്നു ,കാലം മറിച്ചോരേട് എന്ന കഥയില്‍ .ഈ ഇലഞ്ഞിമരത്തണലില്‍ എന്നാണു ബ്ലോഗിന്റെ പേര് .
ട്രെയിന്‍ യാത്രയില്‍ മറ്റെല്ലാം മറന്ന്, മൊബൈല്‍ ഫോണില്‍ വിരലുകള്‍ ചലിപ്പിച്ചിരിക്കുന്ന പതിനഞ്ചുകാരന്‍ പയ്യന്‍ . അവസാനസ്റ്റേഷനിലെത്തിയപ്പോൾ ചോദിച്ചറിഞ്ഞു, ‘അവന് ഇറങ്ങേണ്ടുന്ന ഇടം കഴിഞ്ഞുപോയി’. പിന്നെ സഹയാത്രികര്‍ അവനെ സമാധാനപ്പെടുത്തി മറ്റൊരു ട്രെയിനില്‍ കയറ്റിവിടുന്നു. ഇടയ്ക്ക് കിട്ടുന്ന സമയം, കഥാകാരന്‍ തന്റെ ചെറുപ്പകാലവും ഇന്നത്തെ മൊബൈല്‍ ഫോണ്‍ ദുരന്തങ്ങളും ചിന്തിച്ചു. സംഭവിക്കാന്‍ ഏറെ സാധ്യതയുള്ള കഥ-
അവര്‍ തിരിച്ചെത്തുംവരേയ്ക്കും ശ്രീ സുനിലിന്റെ കഥാനകം ബ്ലോഗില്‍
പിള്ള മനസ്സില്‍ കള്ളം ഇല്ലെന്നു പഴമൊഴി. കുട്ടികളുടെ അമിതമായ നിഷ്കളങ്കത ചിലപ്പോള്‍ അബദ്ധങ്ങള്‍ ഉണ്ടാക്കും .അപൂര്‍വ്വം നമ്മെ ചിരിപ്പിക്കും .ആഴത്തില്‍ ചിന്തിപ്പിക്കും .അത്തരത്തില്‍ ഒന്ന് ഇതാ ..
കൂട്ടുകാരിയുടെ കല്യാണത്തിന് ഉടുക്കാൻ ഒരു പുതിയ സാരി വാങ്ങുന്നതിന് ഭാര്യ എത്ര നിർബ്ബന്ധിച്ചിട്ടും, മകള്‍ പറഞ്ഞിട്ടും ‘കയ്യിൽ രൂപയില്ലെ’ന്ന് അയാളുടെ മറുപടി. അപ്പോള്‍ മകള്‍ :-
“ അന്ന് കമ്പ്യൂട്ടറിര്‍ ഞെക്കിയപ്പോള്‍ രൂപ വന്നില്ലേ, അവിടുന്ന് ഞെക്കി പൈസ കൊണ്ടുവന്നാല്‍ പോരേ?.” കഥ-എ ടി എം മെഷീന്‍ കുറച്ചു വാക്കുകളില്‍ ഒരു കുഞ്ഞു കഥ.
കാര്യം നേടാനുള്ള ഒരു ബുദ്ധിപ്രയോഗംകൂടി കാണിച്ചെങ്കില്‍ രസാവഹമായേനെ.
*ഏതുകാര്യത്തില്‍ ഇടപെട്ടാലും ‘ഗുണം’ ഒപ്പിക്കുന്ന ഒരു വിരുതനെ കാണണോ?. പ്രശസ്തനായ ആൽബർട്ട് ഹിച്ച്കോക്ക് എഡിറ്റുചെയ്തു പ്രസിദ്ധീകരിച്ച ‘ഒറ്റിക്കൊടുത്തവന്റെ അത്താഴം’ എന്ന കഥാപ്പുസ്തകത്തിലെ ‘എന്തിനും ഒരെളുപ്പവഴി’ എന്ന കഥ വായിച്ചുനോക്കുക, രസാവഹമായ ബുദ്ധി നമുക്ക് തനിയേ വരും.
കഥ പറയുമ്പോള്‍
2011 നവംബർ 4 വെള്ളിയാഴ്ച - മാധ്യമം ‘ചെപ്പി’ൽ വന്ന ഒരു കഥ നോക്കൂ.
അത്യാവശ്യമായി മുടി വെട്ടിച്ചുകിട്ടാൻ ഞാൻ ബാർബർഷാപ്പിൽ ചെന്നപ്പോൾ, എനിക്കുമുമ്പ് ഇരുന്നുകഴിഞ്ഞ മറ്റൊരാൾക്ക് പരമു കത്രികപ്രയോഗം തുടങ്ങി. മുടിവെട്ടിത്തീരുന്നതിനുള്ളിൽ ആ ‘അയാൾ’ തന്റെ ഭാര്യ മരിച്ച രംഗം പറഞ്ഞു കണ്ണീരൊഴുക്കുമ്പോൾ, കേട്ട ഞാനും പരമുവും ശക്തിയായ വിങ്ങലിൽ പെട്ടുപോയി....ചുരുക്കം വാചകങ്ങളിൽ ഷരീഫ് കൊട്ടാരക്കര എഴുതിയിരിക്കുന്നു. വായിച്ചുതുടങ്ങുമ്പോൾത്തന്നെ കാരൂരിന്റെ ‘കുട നന്നാക്കാനുണ്ടോ?’ എന്ന കഥ ഓർമ്മയിലെത്തുമെങ്കിലും, ആ നല്ല കഥയുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു ‘നല്ല കഥ’.
പറഞ്ഞു വരുന്നത് ബ്ലോഗില്‍ എഴുതുന്ന ചിലതിനു നാം ‘കഥ’ എന്ന ലേബൽ കൊടുക്കുമ്പോൾ, അതിൽ ഒരു നുള്ള് ആശയമോ സന്ദേശമോ മനസ്സിൽ പതിയുന്ന രംഗങ്ങളോ ഉണ്ടായിരിക്കണം. വായിച്ച് അവസാനമെത്തിയാൽ വായനക്കാരന്റെ മനസ്സിൽ ഒരു ചലനാത്മകഭ്രമം ഉണ്ടാക്കണം.
കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഓരോന്നും തൊട്ടുമുമ്പത്തെ വരിയെക്കാൾ ആർജ്ജവമുള്ളതാവണം. അപ്പോൾ ആകാംക്ഷ കൂടിക്കൂടിവരും. ശക്തിയുറ്റതല്ലാത്തവ വിരസതയുണ്ടാക്കും. ഒരുദാഹരണം ഇതാ :
ഞങ്ങളുടെ പഞ്ചായത്തിലെ ഒരു വനിതാമെമ്പർ , എപ്പോഴും എവിടെവച്ചും - ചർച്ചകളിൽവരെ ആരേയും കളിയാക്കിയേ സംസാരിക്കൂ. ഫോൺനമ്പർ ഫൈവിന് ‘ഫൈ’ എന്നുപറയാനേ അറിയൂ. കാരണം വിദ്യാഭ്യാസം കഷ്ടി. അന്ന് പഞ്ചായത്ത്മെമ്പറിന് ഒരു കമ്മിറ്റി കൂടുമ്പോൾ ‘സിറ്റിങ് ഫീ’യായി കിട്ടുന്ന നൂറുരൂപയാണ് വരുമാനം ഒരു കമ്മിറ്റിയിൽ, നടപ്പിൽ വരുത്താനുള്ള കാര്യങ്ങളാണ് ചർച്ച. ഈ മെമ്പർ എഴുന്നേറ്റു പറയുന്നു..
“മെമ്പറമ്മാർക്ക് ഈ തുക പോരാ...ഒരു ‘സീറ്റിങ്ങി’ന് മുന്നൂറെങ്കിലും ആക്കണം..”.
സരസനായ വൈസ് പ്രസിഡന്റ് മറുപടി കൊടുത്തു..
“ മുന്നൂറാക്കാം, സിറ്റിങ്ങിനു മാത്രമല്ല, ബെഡ്ഡിങ്ങിനും സ്ലീപ്പിങ്ങിനും ചേർത്തായിക്കോട്ടെ....”
സമ്മതഭാവത്തിൽ മെമ്പറെഴുന്നേറ്റ് കയ്യടിച്ചു. മറ്റുള്ളവരുടെ പരിഹാസച്ചിരി കണ്ടും കേട്ടും, അർത്ഥമറിഞ്ഞ് കാര്യം പിടികിട്ടിയപ്പോൾ, ദ്വേഷ്യത്തോടെ മെമ്പർ തിരിച്ചുകാച്ചി..
“ എന്നാപ്പിന്നെ സാറുകാരണം ഞാൻ പെറ്റ എളയകുട്ടീടെ ചെലവിനുംകൂടിച്ചേർത്ത് ആയിരം രൂപാ തെകച്ചു കിട്ടണം..”
കൂട്ടച്ചിരിക്കിടയിൽ ബഹുമിടുക്കനായ പ്രസിഡന്റ് പരിഹാരമാർഗ്ഗേണ പറഞ്ഞു..
“ ശരി, മെമ്പർക്ക് ഇപ്പോൾ നാലു മക്കളല്ലേ ഉള്ളത്? ബാക്കി മൂന്നുപേരുടെ സൃഷ്ടികർത്താക്കളെക്കൂടി പറയൂ. .അവരും ആയിരം രൂപാവീതം മെമ്പർക്കുതരാൻ ഞങ്ങൾ നിർദ്ദേശിക്കാം...”
ഉടനേ അദ്ദേഹത്തിനും ഒരു കൊട്ട് കൊടുക്കാനായി മെമ്പർ..
“ എന്നാൽ ഒന്നാമൻ പ്രസിഡന്റ് തന്നെ ആയിക്കോട്ടെ..”
“ ആയിക്കോട്ടെ...” പെട്ടെന്ന് ചിരിച്ചുകൊണ്ട് പ്രസിഡന്റ്..“ ഇന്നുമുതൽ മെമ്പറുടെ വീട്ടിൽ എനിക്കുകൂടി രാത്രിയൂണ് വിളമ്പിയേക്കൂ....പുഷിങ്ങിനും പമ്പിങ്ങിനും കൂടിച്ചേര്‍ത്ത് ഞാനും തന്നേക്കാം എന്റെ വിഹിതം . ഹാളില്‍ മുഴങ്ങിയ കൂട്ടച്ചിരിയില്‍ കഥയറിയാതെ മെമ്പറും ചേര്‍ന്നു."
ബ്ലോഗിലെ ആയുര്‍വേദം
ആയൂര്‍ വ്വേദ വിധിപ്രകാരമുള്ള പല മരുന്നുകളും ശുശ്രൂഷകളും സ്വീകരിക്കുന്നത്, നമ്മുടെ മനം
ഉന്മേഷമായും തനു ആരോഗ്യസമൃദ്ധിയായും സംരക്ഷിക്കാനുതകും. അതിന്റെ വിവിധതലങ്ങൾ വിശദമായി വിവരിക്കുന്ന സ്ഥിര- പംക്തിയാണ് ഡോ. ജിഷ്ണു ചന്ദ്രൻ അവതരിപ്പിക്കുന്ന....ആയുര്‍വേദ മഞ്ജരി
സാമൂഹിക വിമര്‍ശനം , യാത്ര
കള്ളനു കഞ്ഞിവച്ചുകൊടുക്കുകയും കൂട്ടത്തിൽ കയ്യിട്ടുവാരുകയും ചെയ്യുന്ന അധികാരികളുടെ ‘ധിക്കാരം’
എങ്ങനെയാണ് അടക്കിയൊതുക്കുക? കഞ്ഞിക്കുവേണ്ടുന്ന അരിയും തേങ്ങയും വെള്ളവും വിറകുമൊക്കെ നമ്മൾ ‘ വോട്ടുകുത്തികൾ’ നിരന്തരം കൊടുക്കുന്നു. രാജ്യമാകെയുള്ള ആയിരക്കണക്കിന് ഭിക്ഷാംദേഹികളെ
കോടീശ്വരന്മാരാക്കാൻ നമ്മൾ പെടാപ്പാടുപെടുന്നു. എന്നിട്ടും രാജ്യസുസ്ഥിതി അപകടത്തിൽ....
റഷീദ് കോട്ടപ്പാടം എഴുതിയ അവസരോചിതമായ ഒരു ഹാസ്യകവിത രാഷ്ട്രീയ ഭാഷ്യങ്ങള്‍
എസ്.കെ.പൊറ്റെക്കാടിന്റെ ‘ഇൻഡൊനേഷ്യൻ ഡയറി’ വായിക്കുമ്പോഴുണ്ടാകുന്ന കാഴ്ചാനുഭൂതി നമുക്കുണ്ടാവും, പഥികൻ’ വിവരിക്കുന്ന യാത്രാനുഭവങ്ങളിൽക്കൂടി സഞ്ചരിക്കുമ്പോൾ.......
സ്നേഹം നിറഞ്ഞ വായനാസുഹൃത്തുക്കൾക്ക് പരിപാവനമായ ‘ബക്രീദ് ആശംസകൾ’
പെരുന്നാള്‍ ആശംസകള്‍ .... പെരുന്നാള്‍ ആശംസകള്‍
വി.എം ഇരിപ്പിടത്തിലെ പോസ്റ്റ് മനോഹരമാക്കിയിരിക്കുന്നു. കാരണം ഒരു ആഴ്ചവട്ടത്തെ വിശകലനം എന്ന രീതിയില്‍ (ബ്ലോഗിലാവുമ്പോള്‍ ആ ആഴ്ച എഴുതിയത് എന്നതിനേക്കാള്‍ ആ ആഴ്ച വായിച്ചത് എന്ന രീതിയാവും ഉചിതം) വളരെ നല്ല നിലവാരം ഈ പോസ്റ്റിനുണ്ട്. പറഞ്ഞിരിക്കുന്ന പോസ്റ്റുകളെ പറ്റി ഒരു വിശകലനം നടത്തുവാന്‍ ഉള്ള സജീവമായ ശ്രമവും പോസ്റ്റില്‍ കാണം.. നല്ലത്. ശനിദോഷം എന്ന പംക്തിക്ക് ആശംസകള്‍..
ReplyDeleteഇരിപ്പിടത്തിന്റെ മോഡറേറ്ററോട് : സത്യത്തില്‍ ഇരിപ്പിടം എന്ന പേര് ഈ ബ്ലോഗിന് എന്തിന് നല്‍കി എന്ന് പലവട്ടം ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. അതിലും എത്രയോ മനോഹരമായിരിക്കും ശനിദോഷം എന്ന പേര് അല്ലെങ്കില്‍ ആഴ്ചവട്ടം എന്ന പേര് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇവിടെ പോസ്റ്റിന് മുകളില്‍ മോഡറേറ്ററുടെതായി / അഡ്മിന്റെതായി ഒരു കമന്റ് ഉന്റ്. ഇരിപ്പിടത്തിലെ ശനിദോഷമെന്ന പംക്തിയെന്ന്.. അതെ, ഈ ബ്ലോഗിലെ ഒരു പംക്തി മാത്രമാണ് ശനിദോഷമെങ്കില്‍ അത് കൃത്യമാണ്. പക്ഷെ ഈ ബ്ലോഗില്‍ ശനിദോഷമല്ലാതെ മറ്റു പംക്തികളോ പോസ്റ്റുകളോ ഞാന്‍ അടുത്തിടെ ഒന്നും വായിച്ചിട്ടില്ല. അതുകൊണ്ട് ആ പ്രസ്ഥാവന ശരിയാണോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക :) ആദ്യകാലത്ത് മറ്റെന്തൊക്കെയോ ഉദ്ദേശത്തോടെയാവാം ബ്ലോഗ് തുടങ്ങിയതെന്ന് തോന്നുന്നു. അതുകൊണ്ടാവുമല്ലോ ഇരിപ്പിടം@സ്കൂള്‍ എന്ന ഒരു പേരു പോലും നല്‍കിയത്. പക്ഷെ ഇപ്പോള്‍ ആ പേരിന് പ്രസക്തിയുണ്ടോ എന്നൊരു സംശയം.
ഈ കമന്റ് വിവാദത്തിനല്ല.ദയവ് ചെയ്ത് ഇതേല്‍ പിടിച്ച് തൂങ്ങി ആരും വി.എംന്റെ പോസ്റ്റിലെ നല്ല ലക്ഷ്യങ്ങള്‍ കാണാതെ പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു
ബ്ലോഗുകളൊക്കെ ഒന്നു കയറിയിറങ്ങി നോക്കട്ടെ.....പരിചപ്പെടുത്തലുകൾക്ക് ഒരുപാട് നന്ദി വി എ
ReplyDeleteഇരിപ്പിടത്തിന് എന്‍റെ എല്ലാ ആശംസകളും നേരുന്നു. എന്‍റെ കുഞ്ഞുമഞ്ജരിയെ പരാമര്‍ശിച്ചതിന് ഒരുപാട് നന്ദി. തീര്‍ച്ചയായും ഇതൊരു നല്ല സംരംഭമാണ്. വി യെ ക്കു പ്രത്യേകം നന്ദിപറയുന്നു. ഇരിപ്പിടത്തിന്‍റെ ഒരു സ്ഥിരം വായനക്കാരന്‍ ആയിരിക്കും ഞാന്‍.
ReplyDeleteഇതില്‍കുടെ ഒരുപാട് ബ്ലോഗുകളെ പരിജയപ്പെടാന്‍ സാതിച്ചു
ReplyDeleteമനോഹരമായ അവലോകനങ്ങള്‍.
ReplyDeleteകുറെ പരിചയപ്പെടുത്തലുകള്‍ .
എത്ര ബ്ലോഗുകള്‍, രചനകള്‍ കാണാതെ പോകുന്നു .
വീ എ ക്കും ഇരിപ്പിടത്തിനും നന്ദി
എല്ലാ വായനക്കാര്‍ക്കും പെരുന്നാള്‍ ആശംസകളും
നന്നായിരിക്കുന്നു
ReplyDeleteഈ പരിചയപെടുത്തല്‍ നന്നായി ... സമയ ലഭ്യതയനുസരിച്ച് അതിലെ ഒക്കെ ഒന്ന് കയറി നോക്കട്ടെ ...
ReplyDeleteആശംസകളോടെ .... (തുഞ്ചാണി)
പരിചപ്പെടുത്തലുകൾക്ക് ഒരുപാട് നന്ദി
ReplyDeleteപരിചപ്പെടുത്തലുകൾക്ക് ഒരുപാട് നന്ദി
ReplyDeleteഈ പരിചയ പെടുത്തലിനു ആശംസകള്‍
ReplyDelete@@മനോരാജ് :ഒരു പാട് വായനക്കാര്‍ മുന്‍പ് വിശേഷിപ്പിച്ചത് പോലെ "ബൂലോകത്ത് ഇരിക്കാന്‍ ഇടം കിട്ടാതെ വിഷമിക്കുന്ന ബ്ലോഗര്‍മാര്‍ക്ക് ഇരിക്കാന്‍ ഉള്ള ഒരു കുഞ്ഞു സ്ഥലം.അതാണ് ഇരിപ്പിടം." ശനി ദോഷം ആലങ്കാരികമായി നല്‍കിയ പേരാണ് .അത് തുടങ്ങുന്നതിനു മുന്‍പ് മറ്റു ചിലതുകൂടി ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതില്‍ ഏറിയ പങ്കും ബ്ലോഗര്‍മാര്‍ക്ക് സഹായം നല്‍കുന്ന പോസ്റ്റുകള്‍ ആയിരുന്നു.അത് തന്നെയായിരുന്നു ബ്ലോഗിന്റെ തുടക്കം മുതലുള്ള ലക്ഷ്യവും.ബ്ലോഗിങ്ങിന്റെ തുടക്കത്തില്‍ ഞാന്‍ നേരിട്ട പ്രശ്നങ്ങള്‍ ഒരളവുവരെ പുതു ബ്ലോഗര്‍മാരെ ബാധിക്കാതിരിക്കണം എന്ന ആഗ്രഹമാണ് അതിനു കാരണം 2010 ഒക്ടോബര്‍ പത്തിനാണ് ഇരിപ്പിടം ആരംഭിച്ചത് . ഈ ചുരുങ്ങിയ കാലം നിരവധി പുതു ബ്ലോഗര്‍മാര്‍ക്ക് ഈ ബ്ലോഗ് എളിയ തോതില്‍ ഒരു വഴികാട്ടിയായിരുന്നു എന്നതില്‍ സന്തോഷം. ഇനിയും കഴിവും സന്മനസ്സും ഉള്ള നിങ്ങളുടെയെല്ലാം സഹായത്തോടെ ഈ സംരംഭം മുന്നോട്ടു പോകണം എന്നാണു ആഗ്രഹം. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് .നന്ദി ..
ReplyDeleteഭാഷകൊണ്ടും,അവതരണം കൊണ്ടും,വളരെയേറെ പോസ്റ്റുളിലൂടെയുള്ള സഞ്ചാരം കൊണ്ടും ശ്രദ്ധേയമായി....വി.എ യുടെ ഈ അവലോകനം...ഒരു കാലത്ത് മലയാളനാട് വാരികയും,പിന്നിട് കലാകൌമുദിയും വിൽപ്പനയി റെക്കോഡിട്ട പോലെ....ശനിദോഷത്തിലും വായനക്കരെത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നൂ...വി.എ ക്കും...സ്കൂൾ നടത്തിപ്പുകാരനായ രമേശനിയനും( ഹെഡ് മാസ്റ്റർ)എന്റെ നല്ല നമ സ്കാരം...
ReplyDeleteപുതിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിന് നന്ദി..
ReplyDeleteശനിദോഷത്തിന് സര്‍വ മംഗളങ്ങളും മനോരമകളും മാധ്യമങ്ങളും നേരുന്നു...
നല്ല അവലോകനം വി എ.
ReplyDeleteആശംസകളോടെ.
എന്റെ കഥ പരാമര്‍ശിച്ചതിന് നന്ദി....
ReplyDeleteഎന്റെ കഥ പരാമര്‍ശിച്ചതിന് നന്ദി....
ReplyDeleteനല്ല വിലയിരുത്തല്‍ .....എല്ലാ നന്മകളും നേരുന്നു ...ഈ കുഞ്ഞു മയില്‍പീലി
ReplyDeleteപരിചയപെടുത്തല്‍ നന്നായി .ബക്രീദ് ആശംസകൾ
ReplyDeleteതിരിച്ചറിയാതെ പോകുന്ന ബ്ലോഗെഴുത്തിനു ഒരു തിരിച്ചറിവ്!
ReplyDeleteആശംസകള്‍ ...
ഇരിപ്പിടം ഇഷ്ടപ്പെട്ടു,,, ഞാനീ പരിസരത്തൊക്കെ കാണും
ReplyDeleteപരിചയ പെടുത്തലുകള്‍ നന്നായി, ബക്രീദ് ആശംസകള്‍...
ReplyDeleteRAMESHJI....... thulamazhaye kurichu paramarshichathinu orayiram nandhiyum, kadappadum...... ella nanmakalum undakatte... prarthanayode...........
ReplyDeleteഒരുപാടു നന്ദിയോടെ ആശംസകള്‍
ReplyDeleteബ്ലോഗ്ഗ് പരിചയപെടുതലിനു നന്ദി...
ReplyDeleteഇത്തരം വിലയിരുത്തലുകള്‍ ബ്ലോഗ് എഴുത്തിനെ കൂടുതല്‍ ഗൗരവമാര്‍ന്നതും അര്‍ത്ഥവത്തും ആക്കി മാറ്റുന്നു.ഇവിടെ പരാമര്‍ശിച്ച രചനകള്‍ പലതും ഈ ആഴ്ചയിലെ എന്റെ ബ്ലോഗ് വായനയില്‍ വന്നതാണ്. തീര്‍ച്ചയായും പരാമര്‍ശിക്കപ്പെടേണ്ട രചനകള്‍ തന്നെ..
ReplyDeleteഇത്തരം രചനകള്‍ കൂടി ഇവിടെ പരിഗണിക്കാമായിരുന്നു എന്നു തോന്നി ഇത്തരം പോസ്റ്റുകള്‍. കൂടി പരിഗണിക്കാമായിരുന്നു എന്ന് തോന്നി. ( അഭിപ്രായം വ്യക്തിപരം. ലേഖകന് അദ്ദേഹത്തിന്റെതായ മാനദണ്ഡങ്ങള്‍ ഉണ്ടാവും.അതിനെ ആദരിക്കുന്നു)
@@പ്രദീപ് മാഷ് : താങ്കള്‍ ചൂണ്ടിക്കാണിച്ച സീതായനം ബ്ലോഗ് കഴിഞ്ഞ ആഗസ്റ്റ് രണ്ടാം ലക്കം ഇരിപ്പിടത്തില്‍ ചേര്‍ത്തിരുന്നു. ഇടം കിട്ടാത്ത ബ്ലോഗുകള്‍ക്കാണ് സ്വാഭാവികമായും മുന്‍ഗണന എന്നറിയാമല്ലോ.മറ്റു ബ്ലോഗുകള്‍ മന:പൂര്‍വ്വം ഒഴിവാക്കുന്നതല്ല.കാണാതെ പോകുന്നവ ചൂണ്ടിക്കാണിക്കണം എന്ന് തുടക്കം മുതല്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പലരും അത് ചെയ്യാറില്ല എന്നതാണ് സത്യം. എല്ലാബ്ലോഗുകളും ഇരിപ്പിടത്തില്‍ അല്‍പനേരം ഇരുന്നിട്ട് പോകണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം .
ReplyDeleteഈ ലക്കം ഇരിപ്പിടവും വളരെ മനോഹരമായിരിക്കുന്നു. പുതിയ നല്ല ബ്ളോഗുകൾ വീണ്ടും പരിചയപ്പെടാനുള്ള അവസരം..അഭിനന്ദനങ്ങൾ രമേശേട്ടനും വി.എ.ക്കും..
ReplyDeleteനല്ല ഉദ്യമം.
ReplyDeleteഅഭിനന്ദനങ്ങൾ!
എനിക്കുമൊരു ഇരിപ്പടം തന്നതിന്‍ ഒരുപാട് നന്ദി, സന്തോഷം.. എല്ലാവിധ ആശംസകളും.. ഞാനുമിനി ഇവിടെ പതിവായ് വരും.. നല്ല ബ്ലോഗ് ലിങ്ക്സ് കിട്ടാന്‍..
ReplyDeleteപരിചയ പെടുത്തലുകള്‍ നന്നായി, ബക്രീദ് ആശംസകള്‍...
ReplyDeleteഞാന്‍ എത്തിപ്പെടാത്ത ബ്ലോഗുകള്‍ ആണ് ഈയാഴ്ചത്തെ ഇരിപ്പിടത്തില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാ ബ്ലോഗുകളും..എല്ലാം വായിക്കട്ടെ..വീ എ മാഷിനും രെമേശേട്ടനും നന്ദി.
ReplyDeleteഎനിക്കുമൊരു ഇരിപ്പിടം നല്കാൻ കാണിച്ച സൗമനസ്യത്തിനു നന്ദി രമേഷ്ജി..
ReplyDeleteരമേശേട്ടാ..
ReplyDeleteഈ ലക്കം വളരെ നന്നായിട്ടുണ്ട്.. നല്ല വിലയിരുത്തലുകള്‍ , ഒരു വിധം എല്ലാ സാഹിത്യവിഭാഗങ്ങളെയും സ്പര്‍ശിക്കുന്നുണ്ട് ഇത്തവണത്തെ വിഭവങ്ങള്‍ .. നല്ലത്... നല്ല നിലവാരത്തില്‍ തുടരട്ടെ നമ്മുടെ പ്രസ്ഥാനം...
@ VA // വി എ.. ഈ ബ്ലോഗ് അവലോകനത്തിനു പ്രത്യേക ആശംസകള്‍ ..
മരുഭൂമിയിലൊരിടത്ത് പച്ചവിരിപ്പിട്ട മലർവാടിയിൽ, സന്മനസ്സുകാരായ ബ്ലോഗർമാരുടെ കൂട്ടത്തിൽ, ഒരു ‘ഇരിപ്പിടം’ കിട്ടിയതിൽ ഞാനും സന്തോഷിക്കുന്നു. നല്ല രചനാപാടവമുള്ള, നന്മനിറഞ്ഞ നല്ലവരായ എല്ലാ എഴുത്തുകാരുടേയും കൂട്ടായ്മയോടെ ഈ ‘ഇരിപ്പിടം ബ്ലോഗുദ്യാനം’ പരിലസിച്ചുനിറയട്ടെ.......
ReplyDeleteഅഭിപ്രായങ്ങൾകുറിച്ച എല്ലാ സുഹൃത്തുക്കൾക്കും, ശ്രീ.രമേശ് അരൂരിനും വളരെവളരെ നന്ദി,നന്ദി......
പൂര്‍ണ്ണമെന്ന് പറയാന്‍ സാധിക്കുകയില്ലെന്കിലും ഇന്നുവരെ ശനിദോഷത്തില്‍ (അതോ ഇരിപ്പിടത്തിലോ ആ എന്തായാലും അത്) കണ്ടതില്‍ വിഷയത്തോട് ഏറ്റവും നീതി പുലര്‍ത്തിയ പോസ്റ്റ്. പരിചയപ്പെടുത്തുന്ന എല്ലാ ബ്ലോഗിനും വിശദീകരണം നല്‍കാന്‍ സാധിക്കുകയില്ലെന്നിരിക്കെ ലോ ലവിടെ ഏതാണ്ടൊന്നു കാണുന്നില്ലേ എന്ന് ചൂണ്ടിക്കാണിതിനേക്കാള്‍ കുറഞ്ഞ വാക്കുകളില്‍ എന്ത് കൊണ്ട് ലതിനെ ഞാന്‍ പരാമര്‍ശിച്ചു എന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ പോസ്റ്റിന്റെ ഗുണം.
ReplyDeleteവി എയെ പോലുള്ള നല്ല പ്രതിഭ തിരഞ്ഞെടുത്ത പോസ്റ്റുകള്‍ ഒന്നും നിരാശപ്പെടുത്തിയില്ല. അദ്ദേഹം ഭംഗിയായി അദ്ദേഹത്തിന്റെ കൃത്യം നിര്‍വഹിച്ചു.
ReplyDeleteഅഭിനന്ദനങ്ങള്‍!!
അനീഷിന്റെയും ജയരാജന്റെയും ഉമയുടെയും കവിതകള്‍ വായിച്ചു. നന്നായിട്ടുണ്ട്.
മറ്റുള്ളവയും വായിക്കണം.
“നാം ‘കഥ’ എന്ന ലേബൽ കൊടുക്കുമ്പോൾ, അതിൽ ഒരു നുള്ള് ആശയമോ സന്ദേശമോ മനസ്സിൽ പതിയുന്ന രംഗങ്ങളോ ഉണ്ടായിരിക്കണം. വായിച്ച് അവസാനമെത്തിയാൽ വായനക്കാരന്റെ മനസ്സിൽ ഒരു ചലനാത്മകഭ്രമം ഉണ്ടാക്കണം.”
ReplyDelete“കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഓരോന്നും തൊട്ടുമുമ്പത്തെ വരിയെക്കാൾ ആർജ്ജവമുള്ളതാവണം. അപ്പോൾ ആകാംക്ഷ കൂടിക്കൂടിവരും. ശക്തിയുറ്റതല്ലാത്തവ വിരസതയുണ്ടാക്കും.”
പ്രിയ വിഎ||VA, ഇത്തരം അനുഭവജ്ഞാനം മറ്റുള്ളവർക്കു കൂടി പകർന്നു കൊടുക്കുന്ന ഈ ലക്കം മുന്നിട്ടു നിൽക്കുന്നുവെന്ന് ഞാൻ പറയും. എനിക്ക് ഏറ്റവും ഇഷ്ടമായതും ഇതു തന്നെയാണ്.
വിശകലനങ്ങൾ നന്നായിരിക്കുന്നു..
വീഎയ്ക്കും അരൂർജിക്കും ഭാവുകങ്ങൾ...
ഇതു നന്നായി,..തുടരുക
ReplyDeleteഇതു നന്നായി..തുടരുക..
ReplyDeleteഇതില്‍ പറയുന്ന പലതും കണ്ടിട്ടില്ലാത്ത ബ്ലോഗുകള്‍ ആയിരുന്നു.. കഴിഞ്ഞ ആഴ്ചയിലെ പോസ്റ്റുകളുടെ നല്ലൊരു അവലോകനത്തിന് നന്ദി മാഷേ...
ReplyDeleteതുടരട്ടെ ഈ നല്ല ഉദ്യമം!
ReplyDeleteഅഭിനന്ദനങ്ങള്‍,,!
വളരെ നല്ലൊരു വായന ..ആശംസകള്‍ മാഷേ
ReplyDeleteമനസ്സാക്ഷിയുള്ള മനുഷ്യ സ്നേഹികളെ ഈ മനുഷ്യകുലത്തിന്റെ ശത്രുക്കളെ തിരിച്ചറിയുക, കരുതിയിരിക്കുക, പ്രതികരിക്കുക.
ReplyDeleteഇവിടെവന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാ നല്ല എഴുത്തുകാർക്കും എന്റെ അകൈതവമായ നന്ദിയും കൃതജ്ഞതയും അറിയിച്ചുകൊള്ളട്ടെ... വീണ്ടും വിവരിച്ചും വിശകലനംചെയ്തും എഴുതുന്നതിന്, നിർല്ലോഭം പ്രചോദനംതന്ന സഹൃദയരേ, വളരെവളരെ നന്ദി, നന്ദി......
ReplyDeleteനല്ലോരവലോകനം നടത്തി എഴുതിയ നല്ലൊരു പോസ്റ്റ്. കാണാത്ത പല ബ്ലോഗുകളിലും ചെന്നെത്താന്‍ സഹായിക്കുന്നു എന്നത് പോലെ പലര്‍ക്കും രചനയെ കൂടുതല്‍ പരിപോഷിപ്പിക്കാനും സമൂഹത്തില്‍ നന്മകള്‍ വളര്‍ത്തേണ്ടത് ഓരോരുത്തന്റെയും കടമയെന്ന് തോന്നിപ്പിക്കുയും ചെയ്യുന്നു.
ReplyDeleteആശംസകള്‍.
എല്ലാം വായിയ്ക്കുന്നുണ്ട്. ഈ ഉദ്യമം വളരെ നന്ന്. ഇനിയും വന്ന് വായിച്ചുകൊള്ളാം.
ReplyDeleteഇരിപ്പിടത്തിൽ “വക്കീലും” “വി.എ ” യും നടത്തിയ വിലയിരുത്തലുകൾ വളരെ നിലവാരം പുലർത്തിയിട്ടുണ്ട്. പലരുടെ വിലയിരുത്തലുകളാവുമ്പോൾ പുതിയ പലരും ഇരിപ്പിടത്തിലെത്താനുള്ള അവസരം കൂടുകയാണ്.
ReplyDeleteആശംസകൾ
വളരെ നല്ല അവലോകനം. ഇനിയും കണ്ടിട്ടില്ലാത്ത കുറെ നല്ല ബ്ലോഗുകള്‍ സന്ദര്‍ശിക്കുവാനും സാധിച്ചു .
ReplyDeleteകണ്ടിട്ടില്ലാത്ത ബ്ലോഗുകളിലേക്ക് പോകണം...പരിചയപ്പെടുത്തലിനു നന്ദി
ReplyDeleteഇത്തവണ ഇയ്യുള്ളവന്റെ തട്ടിക്കൂട്ട് അവലോകനം ചെയ്തതില്‍ സന്തോഷം.
ReplyDeleteനന്ദി.
ആശംസകളോടെ
പുലരി
ഇന്ന് 2 മണിക്കൂർ ഈ ഇരിപ്പിടത്തിൽ വന്നിരുന്നു...
ReplyDeleteനല്ല വായനാ സുഖമയം...