പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, October 15, 2011

കഥപ്പെട്ടിയും ഹോം പരേഡും കമന്റടിക്കാന്‍ പൊടിക്കൈ പ്രയോഗങ്ങളും



മ്മ്യൂണിറ്റി അഥവാ ഒരു സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് അതാത് സ്ഥലത്തെ സ്കൂളുകളെപ്പറ്റി അറിയാനുള്ള ഒരെളുപ്പ വഴി, 'ഹോംപരേഡ്‌ ' എന്ന പേരില്‍ നടത്തുന്ന സ്കൂളുകളുടെ പരേഡ്‌. നമുക്ക് അധികം പരിചിതമല്ലാത്ത ഈ സംവിധാനത്തെപ്പറ്റി ബ്ലോഗര്‍ സിയ ഷമിന്‍ ചിത്രങ്ങള്‍ സഹിതം രസകരമായി എഴുതിയിരിക്കുന്നു .

എഴുത്ത് പോലെ തന്നെ ശക്തമായ മാധ്യമമാണ് ഫോട്ടോഗ്രഫിയും .വാക്കുകള്‍ക്കു അതീതമായ ചില കാര്യങ്ങള്‍ അതി തീവ്രമായ ഭാഷയില്‍ ഒരു ചിത്രം വിശദീകരിച്ചേക്കും. അത്തരത്തിലുള്ള ചില ഫോട്ടോ ബ്ലോഗുകള്‍ ബൂലോകത്തുണ്ട് .അവയില്‍ ഒന്നിനെപ്പറ്റി... പ്രശസ്ത ഫോട്ടോഗ്രാഫറായ ദത്തന്‍ പുനലൂരിന്റെ ഫോട്ടോ ബ്ലോഗായ ' നേര്‍ക്കാഴ്ച' യോടൊപ്പം അദ്ധേഹത്തിന്റെ ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ അനുഭവങ്ങളുടെ 'ആല്‍ബവും'... ഒന്ന് കണ്ടു നോക്കൂ .

നമ്മോടു നേരിട്ട് സംസാരിക്കുന്നതു പോലെ, ലളിതമായും എന്നാല്‍ ചടുലമായതുമായ വായന സമ്മാനിക്കുന്ന ബ്ലോഗ്‌ ആണ് മനോഹര്‍ ദോഹയുടെ മനോവിഭ്രാന്തികള്‍. കുറച്ചുകാലമായി യാതൊരു അനക്കവും ഇല്ലാതെ കിടക്കുന്ന കാഴ്ചയാണിപ്പോഴെങ്കിലും, അദ്ദേഹം തുടര്‍ന്നും എഴുതുമെന്നു നമുക്ക് പ്രതീക്ഷിക്കാം. പോസ്റ്റുകള്‍ക്കിടയില്‍ നല്ലൊരു ഇടവേള, അദ്ദേഹത്തിന്റെ മുഖമുദ്രയാണോ എന്നും സന്ദേഹം...!

കവിതകളും കഥകളും നിറഞ്ഞ മുല്ലപ്പൂക്കളില്‍ , മുല്ലപ്പൂവിന്റെ സുഗന്ധത്തെക്കാളേറെ, ജീവിതത്തിന്റെ ഗന്ധമാണ് നാം അനുഭവിക്കുക...' പ്രവാസിയുടെ മകന്റെ' രചയിതാവിന്, എഴുത്ത് വെറുമൊരു നേരമ്പോക്ക് അല്ലെന്നു തെളിയിക്കുന്നു ഓരോ രചനയും. നല്ലൊരു വായനാനുഭവമായിടും സൈനുദ്ധീന്‍ ഖുറൈഷിയുടെ മുല്ലപ്പൂക്കള്‍...

ഉഷശ്രീയുടെ കിലുക്കാംപെട്ടി കഥകളുടെ ഒരു നിധിപ്പെട്ടി തന്നെയാണ്.കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ മൂല്യങ്ങള്‍ പകര്‍ന്ന് കൊടുക്കുന്ന ശൈലി. കുഞ്ഞുങ്ങള്‍ക്കായി എഴുതുന്ന പഞ്ചതന്ത്ര കഥകളും പാട്ടുകളും ഒക്കെ കുഞ്ഞുങ്ങളെപ്പോലെ മുതിര്‍ന്നവര്‍ക്കും ഇഷ്ടമാവും. അത്രയ്ക്ക് ലളിതമാണ് ഈ കിലുക്കാംപെട്ടിയും അതിലെ നിധിപ്പെട്ടിയും, വര്‍ണപ്പെട്ടിയും, കഥപ്പെട്ടിയും എല്ലാം.

സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ സൌഹൃദങ്ങള്‍ വളര്‍ത്താനുള്ള വേദിയായി കരുതുന്നവര്‍ സത്യത്തില്‍ ശത്രുക്കളുടെ എണ്ണമാണ് വര്‍ദ്ധിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്ന അര്‍ത്ഥവത്തായ ഒരു ലേഖനം,
ഫേസ് ബുക്ക്‌ നക്കിയ ജീവിതം ജെനിത് കാച്ചപ്പിള്ളിയുടെ ജനിതക വിശേഷങ്ങള്‍

ബ്ലോഗു പൊടിക്കൈകള്‍ :
അനാവശ്യ കമന്റുകള്‍ വേരോടെ പിഴുതെറിയാന്‍
ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ ക്ക് മറുപടി എഴുതി പോസ്റ്റു ചെയ്യുന്നതിനിടയില്‍ സെര്‍വര്‍ പ്രോബ്ലം മൂലമോ നമ്മുടെ അശ്രദ്ധ കൊണ്ടോ ഒരേ കമന്റു ഒന്നില്‍ അധികം പ്രാവശ്യം പ്രത്യക്ഷപ്പെടാറുണ്ട് .ഇങ്ങനെ സംഭവിക്കുമ്പോള്‍ സാധാരണ യായി ആവശ്യം ഉള്ള കമന്റു ഒഴികെ ബാക്കിയുള്ളവ കമെന്റ് ബോക്സ്‌ നു സമീപം തന്നെ ഡിലീറ്റ് ചെയ്യുകയാണ് കൂടുതല്‍ പേരും ചെയ്യാറുള്ളത് . ഇങ്ങനെ കമന്റു ഡിലീറ്റ് ചെയ്യുമ്പോള്‍ അഭിപ്രായം മാഞ്ഞു പകരം This comment deleted by the auther എന്നോ "ഈ അഭിപ്രായം രചയിതാവിനാല്‍ ഇല്ലാതാക്കി " എന്നോ വരും .അഭിപ്രായം ഇല്ലാതായെങ്കിലും പകരം വരുന്ന ഈ കുണ്ടാമണ്ടിയും അഭിപ്രായങ്ങളുടെ എണ്ണത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. അതായത് ഇല്ലാത്ത അഭിപ്രായം കൂടി ഉള്ളതായി കണക്കാക്ക പ്പെടുന്നു .

ചിലരെ സംബന്ധിച്ച് കമന്റുകളുടെ എണ്ണം പെരുപ്പിച്ചു സ്വയം സമാധാനിക്കാന്‍ ഇത് ചെറിയ സഹായം ചെയ്യുന്നുണ്ടെങ്കിലും ബഹു ഭൂരിപക്ഷം ബ്ലോഗര്‍ സുഹൃത്തുക്കളും ഇത് ഇഷ്ടപ്പെടുന്നില്ല എന്നാണു മനസിലാക്കുന്നത്‌ . ഇത്തരം അനാവശ്യ കമന്റുകള്‍ ബ്ലോഗില്‍ നിന്ന് വേരോടെ പിഴുതുകളയാന്‍ ഒരെളുപ്പ വഴിയുണ്ട് .

ബ്ലോഗര്‍ അക്കൌണ്ട് സൈന്‍ ഇന്‍ ചെയ്തു ഡാഷ് ബോര്‍ഡില്‍ പോയി കമന്റ്സ് ഓപ്പണ്‍ ചെയ്യുക .അപ്പോള്‍ കമന്റുകളും അതിനു മുകളിലായി delete comments/remove/spam എന്നിങ്ങനെ മൂന്നു ഓപ്ഷനുകളും വരും .ഇതില്‍ remove എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തു ടിക്ക് ചെയ്‌താല്‍ കമന്റു പോയ വഴിയില്‍ പുല്ലു പോലും കിളിര്‍ക്കില്ല .സ്വന്തമായി കമന്റിട്ടു നീക്കം ചെയ്തു ഒന്ന് പരീക്ഷിച്ചു നോക്ക് ..സ്വന്തമായി കമന്റിട്ടു പെരുപ്പിച്ചു കാണിക്കുന്നു എന്ന ചീത്തപ്പേര് എങ്കിലും മാറിക്കിട്ടും .

കമന്റുകള്‍ക്ക് മറുപടി

മറ്റുള്ള ബ്ലോഗുകള്‍ വായിച്ചു അവിടെ അഭിപ്രായം കുറിക്കുന്നവര്‍ക്ക് അവരുടെ സംശയങ്ങള്‍ക്കുള്ള മറുപടി
യായോ .നന്ദി പ്രകടനമായോ ചില വാക്കുകള്‍ എഴുതുന്ന പതിവുണ്ട് ബ്ലോഗില്‍ . ഈ മറുപടിയോ ,നന്ദി പ്രകടനമോ അഭിപ്രായം കുറിച്ചയാള്‍ക്ക് മെയിലില്‍ നല്‍കാനും അവസരമുണ്ട് .പക്ഷെ അത് എല്ലാ ബ്ലോഗര്‍മാരുടെ മെയിലി ലേക്കും പോകുന്നതിനു ചില തടസങ്ങള്‍ കാണാം .അവര്‍ക്കുള്ള മറുപടി അയക്കാനുള്ള മെയില്‍ ID തിരയുമ്പോള്‍ ബ്ലോഗരുടെ പേര്<noreply-comment@blogger.com> എന്നാവും കാണുക .അതിലേക്കു മെയില്‍ അയച്ചാല്‍ വിട്ട വേഗത്തില്‍ തിരിച്ചു വരുന്നതും കാണാം .ഇതിനു പരിഹാരം ഉണ്ട് .

ബ്ലോഗു സെറ്റിംഗ്സ് പേജില്‍ പോയി മുകളില്‍ Comments എന്ന ലിങ്ക് തുറക്കുക . അതില്‍ ഏറ്റവും താഴെയായി Comment Notification Email എന്നെഴുതിയ ഭാഗത്തെ ബോക്സില്‍ നിങ്ങളുടെ ഇ മെയില്‍ ID കൊടുത്ത് സേവ് ചെയ്യുക . ഇപ്പോള്‍ ബ്ലോഗില്‍ വരുന്ന കമന്റുകള്‍ നിങ്ങളുടെ മെയില്‍ ബോക്സിലും വരുന്നതായി കാണാം .അവിടെ തന്നെ മറുപടി നല്‍കാനായി Reply എന്നെഴുതിയ ഭാഗത്ത് ക്ലിക്ക് ചെയ്തു മെയില്‍ എഴുതി അയക്കാവുന്നതുമാണ്, ഒന്ന് പരീക്ഷിച്ചു നോക്കൂ .



ഈയാഴ്ചയിലെ വാരഫലം തയ്യാറാക്കിയത് , മണിമുത്തുകള്‍ എന്ന ബ്ലോഗിന്റെ ഉടമ ശ്രീമതി കുഞ്ഞൂസ്

32 comments:

  1. കൂടുതല്‍ അറിവുകള്‍ പങ്കു വച്ചതിനു നന്ദി കുഞ്ഞൂസ്

    ReplyDelete
  2. കൊള്ളാം. അപ്പോ ആദ്യത്തെ തേങ്ങ എന്റെ വക.ഠോ‍ാ‍ാ

    ReplyDelete
  3. കുഞ്ഞുവേ....ഈ പരേട് നന്നായിരിക്കുന്നു കേട്ടോ.ജാലകത്തിൽ പോയി എത്തി നോക്കി എത്തി നോക്കി സമയം കളയാതെ കഴിയാമല്ലോ.എനിക്കും പരേടിൽ ഒരു സ്ഥാനം തന്നതിൽ സന്തോഷം.ഒരുപാട് അറിവുകളും കൊണ്ട് പരേട് മുൻപോട്ട് മുൻപോട്ട് നീങ്ങട്ടങ്ങനേ നീങ്ങട്ട്..........

    ReplyDelete
  4. അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി ഇതുപോലെ വീണ്ടും പ്രതീക്ഷിക്കുന്നു

    ReplyDelete
  5. കുഞ്ഞേച്ചി പരിചയപ്പെടുത്തിയ ബ്ലോഗു പോസ്റ്റുകള്‍ നോക്കട്ടെ..

    ReplyDelete
  6. പുതിയ അറിവുകള്‍ തന്നതിന് നന്ദി ..കൂടെ പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിനും

    ReplyDelete
  7. പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിനു നന്ദി കുഞ്ഞേച്ചീ....

    ReplyDelete
  8. കുഞ്ഞൂസ്സേ...പങ്കു വെയ്ക്കലുകള്‍ക്ക് നന്ദി, സന്തോഷം ട്ടൊ..!

    ReplyDelete
  9. പുതുവിവരങ്ങള്‍ക്ക് നന്ദി

    ReplyDelete
  10. Thank u thank u very much!! Ithile aadyamayaanu... Veendum varam. Vannal ethenkilum tharathil upakarappedum ennu ee postil ninnu thanne manasilaayi :)

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  11. ബ്ലോഗായണത്തിൽ എന്റെവക ഒരു തിരുത്ത്...... “ബ്ലോഗുകൾ സർവ്വം ചിരപ്രഭാചഞ്ചലം, വേഗേന നീങ്ങുന്ന വിജ്ഞാനമോർക്ക നീ...”. (കൂട്ടത്തിൽ, എന്റെ കമന്റ് ഒന്ന് ‘ഇരട്ടിപ്പിച്ചു’തരൂ തായേ...’)

    ReplyDelete
  12. പരിചയപ്പെടുത്തലുകളും പുതു അറിവുകൾ പങ്കു വയ്ക്കലും നന്നായി ചേച്ചി.

    ReplyDelete
  13. kunjoose chechiyeee.... kure naalukalk shesham inna onnu bhoolokathu varunnath..nalla postkal vaayikkan eluppa vazhiya rameshettante ee school...angane kurukku vazhi anweshich vannappo de kunjoose teacher...he he..
    ippol pazhaya pole blogs onnum vaayikkan samayam kittunilla enna sangadathode...

    ReplyDelete
  14. കുഞ്ഞൂസ് പകർന്ന് തന്ന അറിവുകൾക്കും...വേദി മറ്റുള്ളവർക്കായും പങ്കുവക്കുന്ന രമേശനിയനും എല്ലാ ഭാവുകങ്ങളും....

    ReplyDelete
  15. മനോവിഭ്രാന്തികള്‍ , കിലുക്കാംപെട്ടി , ഇവ രണ്ടും മുന്‍പേ ശ്രദ്ധിച്ചിട്ടുള്ള ബ്ലോഗുകള്‍ ആണ്. മറ്റുള്ളത് കൂടി പോയി നോക്കട്ടെട്ടോ, നന്ദി കുഞ്ഞേച്ചി...

    ReplyDelete
  16. അറിയാത്ത ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിന് നന്ദി.

    ReplyDelete
  17. ഇത്ര നല്ല ഒരു വാര ഫലം വായിച്ചു എല്ലാരും എന്താ ടോ ..ടോ .. എന്ന് പറയുന്നത് .... ഈ അറിവുകള്‍ പങ്കു വെച്ചതിനു വളരെയധികം നന്ദി ... നന്ദി ശ്രീമതി കുഞ്ഞൂസ് ... നന്ദി രമേഷ്ജി ... ടോ ..

    ReplyDelete
  18. കുഞ്ഞൂസിനു്‌..
    ബ്ലോഗുകളുടെ പുതിയ പരിചയപ്പെടുത്തലിനും നല്ല ചില പൊടിക്കൈകള്‍പറഞ്ഞുതന്നതിലും സന്തോഷം. കൂട്ടത്തില്‍ എന്റെ ബ്ലോഗുകളും ഉള്‍പ്പെടുത്തിയിരിക്കുന്നതു്‌ കണ്ടു. വളരെ നന്ദി. ഇനിയും നൂതനമായ സാങ്കേതിക വിദ്യകളും പൊടിക്കൈകളും പ്രതീക്ഷിക്കുന്നു ! ആശംസകള്‍ !

    ReplyDelete
  19. ചില ബ്ലോഗുകള്‍ ആദ്യമറിയുന്നു. നന്ദി

    ReplyDelete
  20. ഉപകാരമായി ട്ടോ .. എന്റെ ബ്ലോഗില്‍ ഞാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കി...നന്ദി..നന്ദി..നല്ല നമസ്കാരം

    ReplyDelete
  21. ഖുറൈഷിക്കഥകള്‍, കവിതകള്‍ പരിചിതമാണ്, മറ്റുള്ളവ ആദ്യമായാണ്, നോക്കട്ടെ! ആശംസകള്‍

    ReplyDelete
  22. ഉപകാരമായി.
    നന്ദി.

    ReplyDelete
  23. പുതിയ ബ്ലോഗുകൾ പരിചയപ്പെടുത്തിയതിനും, പൊടിക്കൈകൾക്കും നന്ദി.

    ReplyDelete
  24. ചില അറിവുകള്‍ നല്ലതാണ്
    അറിവുള്ള അറിവുകള്‍ മറ്റുള്ളവര്‍ അറിയുന്നത് കൊണ്ടുണ്ടാകുന്ന അസൌകര്യമോ ?
    ഇത് ഒരു വെറും അഭിപ്രായം മാത്രം

    ReplyDelete
  25. നല്ലൊരു ഉപദേശത്തിനു എല്ലാവിധ മംഗളങ്ങളും നേരുന്നു സ്നേഹത്തോടെ വിനയന്‍

    ReplyDelete
  26. മുന്‍പേ വന്നിരുന്നു ഇവിടെ.. മൊബൈല്‍ വഴിയായത് കൊണ്ട് അഭിപ്രായം എഴുതാതെ പോയി..
    tips പറഞ്ഞു തന്നതിന് നന്ദി.. അറിയപ്പെടാത്ത ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിനും..
    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു രമേശേട്ടാ..

    ReplyDelete