ശരിയായ വാക്കുകളുടെ ഉപയോഗം / അക്ഷരത്തെറ്റ് ഇല്ലാത്ത വാക്കുകള്‍
കേവലം അക്ഷരപ്പിശകുകള്‍ മാത്രമല്ല ; അര്‍ത്ഥം തന്നെ മാറിപ്പോയേക്കാവുന്ന സമാന പദങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടു വരുന്നു .
ഉദാഹരണം :വിത്യാസം x ( വ്യത്യാസം )
ആവിശ്യം (ആവശ്യം )
അവശ്യം (അത്യന്താപേക്ഷിതം)
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ( ദാരിദ്ര്യത്തെ ഇല്ലാതാക്കല്‍ )
ദരിദ്ര നിര്‍മ്മാര്‍ജ്ജനം (ദരിദ്രന്മാരെ ഉന്മൂലനം ചെയ്യല്‍ )
ഭേദം ( നല്ലത് ,സുഖം )
ഭേതം (വ്യത്യാസം )
അക്ഷരത്തെറ്റുകളുടെ കാര്യവും ഇക്കൂട്ടത്തില്‍ നിര്‍ബ്ബന്ധമായും പരിഹരിക്കപ്പെടേണ്ടതാണ് .
ഇതിലൊക്കെ ഇത്ര ശ്രദ്ധിക്കാന്‍ എന്തിരിക്കുന്നു ? എന്ന ഉദാസീന സമീപനം ഇക്കാര്യത്തില്‍ നന്നല്ല . മുഖ്യധാരാ എഴുത്തിനൊപ്പം ബ്ലോഗെഴുത്തും വളര്‍ന്നു എന്ന് വാദിക്കുന്നവരുടെ എണ്ണം അധികരിച്ച സാഹചര്യത്തില്‍ തെറ്റില്ലാത്ത ഭാഷയില്‍ എഴുതേണ്ടത് അത്യാവശ്യം തന്നെ. അക്ഷര /വാചകപ്പിശകുകള്‍ ഒഴിവാക്കുന്നതിന് എഡിറ്റിംഗ് എന്ന അദ്ധ്യായത്തില്‍ മുഖ്യ സ്ഥാനം കൊടുത്തതും ഇത് കൊണ്ടുതന്നെ . എഴുതിയാല്‍ ഉടന്‍ പ്രസിദ്ധീകരിക്കുക എന്നതിനല്ല പ്രാധാന്യം .ശരിയായാണോ എഴുത്ത് എന്ന് പരിശോധിച്ച് ഉറപ്പിച്ചിട്ടാകാം പ്രസിദ്ധപ്പെടുത്തല്‍ . അത് എഴുത്തുകാരന്റെ ആത്മവിശ്വാസം കൂട്ടുകയും വായനക്കാര്‍ക്ക് എഴുത്തുകാരനോടുള്ള മതിപ്പ് ഉയര്‍ത്തുകയും ചെയ്യും .
വിരാമ ചിഹ്നം ഇടല്‍ (അര്‍ദ്ധ വിരാമം ,പൂര്‍ണ വിരാമം) ( punctuation )
ഒരു കാര്യം വ്യക്തമാക്കാന്‍ കഴിയാവുന്നതും കുഞ്ഞു വാചകങ്ങള്‍ ഉപയോഗിക്കുന്നതാവും ഭംഗി. ലളിതമായ വാചകം എളുപ്പം വായനക്കാരന് ഗ്രഹിക്കും അഥവാ ദഹിക്കും .ഒരു വാചകത്തില്‍ ഒന്നിലധികം കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടി (Complicated Sentence ) വരികയാണെങ്കില്‍ വിരാമ ചിഹ്നങ്ങള്‍ അനുയോജ്യമായി ചേര്‍ത്തു വാചകത്തെ അര്‍ത്ഥ പൂര്‍ണവും സുന്ദരവും ഗ്രാഹ്യവും ആക്കാം . ഉദാഹരണത്തിന് ആദ്യ ഖണ്ഡികയിലെ അടിവരയിട്ട വാചകത്തിലെ അര്‍ദ്ധ വിരാമവും (;) പൂര്‍ണ്ണ വിരാമവും (.) ശ്രദ്ധിക്കുക.
കൃത്യമായ സ്ഥലങ്ങളില്‍ കുത്തും കോമയും ഒന്നും ചേര്‍ക്കാതെ വന്നാല്‍ അര്‍ത്ഥം മാറി അനര്‍ത്ഥങ്ങള്‍ സംഭവിച്ച കഥകള്‍ സാഹിത്യത്തിലും ജീവിതത്തിലുമൊക്കെ എത്രയോ കേട്ടിരിക്കുന്നു ! ഒരുദാഹരണം നോക്കൂ :
കണ്ടീലയോ , നീ ? (നീ കണ്ടില്ലയോ ? )
കണ്ടീല , യോനീ ? (യോനി കണ്ടില്ലേ ?) ഒരു കോമ മാറിയപ്പോള്‍ നല്ലൊരു വാചകം മറ്റൊന്നായി മാറിയത് കണ്ടില്ലേ ?
മറ്റൊന്ന് :
kill him . not let go (അവനെ കൊല്ലുക , രക്ഷപ്പെടാന്‍ അനുവദിക്കരുത് )
kill him not . let go (അവനെ കൊല്ലരുത് , പോയ്കൊട്ടെ)
ഒരു കുത്ത് സ്ഥാനം മാറ്റി പ്രയോഗിച്ചപ്പോള്‍ ഒരാള്‍ മരണത്തില്‍ നിന്ന് എത്ര അനായാസമായാണ് രക്ഷപ്പെട്ടതെന്ന് നോക്കൂ .
വ്യാകരണം ( grammar )
ഭാഷ രചനയില്‍ അത്യന്താപേക്ഷിതമായ ഒന്നാണ് വ്യാകരണം . വളരെ ചെറിയ ക്ലാസുകളില്‍ തന്നെ അത്യാവശ്യം ഇക്കാര്യങ്ങള്‍ നമ്മള്‍ ഹൃദിസ്ഥമാക്കിയിട്ടുള്ളതുകൊണ്ട് വിശദമായി പ്രതിപാദിക്കുന്നില്ല . കര്‍ത്താവ് ,കര്‍മ്മം ,ക്രിയ , കാലം ,വിശേഷണം ഇത്യാദി കാര്യങ്ങള്‍ അനുക്രമമായി എഴുത്തില്‍ നാമറിയാതെ തന്നെ സന്നിവേശിക്കപ്പെടുന്നുണ്ട് .
വാചക ഘടന (word structure )
പലപ്പോഴും എഴുത്തുകാരെ വട്ടം കറക്കുന്ന ഒന്നാണ് വാചക ഘടന . എഴുത്തിനെ വായനക്കാരനിലേക്ക് എത്തിക്കുന്നതിന്റെ പ്രധാന പങ്ക് വാചക ഘടനയ്ക്കുണ്ട് . കര്‍ത്താവ് ,കര്‍മ്മം ,ക്രിയ ,കാലങ്ങള്‍ ,ഇവ യഥാവിധി യോജിച്ചാല്‍ മാത്രമേ പൂര്‍ണമായ ഒരു വാചകം ജനിക്കൂ . രചനാ വേളയില്‍ ഇവയ്ക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചാല്‍ ഘടന തെറ്റി വാചകം വികലമാകും ചിലപ്പോള്‍ ഏച്ച് കെട്ടിയത് പോലെയും ആകും . തല ഇരിക്കേണ്ട സ്ഥലത്ത് വയറും .വയറിന്റെ സ്ഥാനത്തു കയ്യും വന്നാല്‍ അത് പൂര്‍ണം ആകില്ലല്ലോ . ദുര്‍ഘടമായ (Complicated ) വാചകങ്ങളെ ചെറുതാക്കി എഴുതിയാല്‍ അത് മനോഹരമാകും .
ഉദാ: ഒരു ബ്ലോഗില്‍ കണ്ടത് :
പഠിപ്പിലും ബുദ്ധിയിലും സ്വയം പര്യാപ്തയാണെന്നു ആത്മ വിശ്വാസം സ്ഫുരിക്കുന്ന ഓരോ ചലനത്തിലും വിളിച്ചോതിയ മകളെ വിവാഹത്തിനു സമ്മതിപ്പിക്കാന്‍ ഒരു പിതാവിന്‍റെ പതിവു രീതികളെ അവലംബിക്കാനാവില്ലെന്നു അയാള്‍ക്ക് നന്നായി അറിയാമായിരുന്നു.
ഒരു വാചകം എത്രയോ അധികം കാര്യങ്ങളാണ് ഉള്‍ക്കൊള്ളുന്നത് . വായനയെ ഇത് ബുദ്ധിപരമായ ഗുസ്തിയാക്കി മാറ്റി ഒഴുക്ക് തടസപ്പെടുത്തുന്നു . ഇതൊന്നു ചുരുക്കി എഴുതാം..
പഠിപ്പിലും ബുദ്ധിയിലും തികഞ്ഞ ആത്മ വിശ്വാസമുള്ള മകളെ ഒരു വിവാഹത്തിനു സമ്മതിപ്പിക്കുക അത്ര എളുപ്പമല്ലെന്ന് ആ പിതാവിനറിയാം.
ദുര്‍മ്മേദസ്സ് (cholesterol ) ഭാഷയില്‍ ആയാലും ശരീരത്തില്‍ ആയാലും അത് ദോഷം തന്നെ .ദുര്‍മ്മേദസ്സ് ഇല്ലാത്ത ഭാഷയ്ക്ക് ആസ്വാദന ക്ഷമത കൂടും .
തടിച്ചിയാണോ അതോ സ്ലിം ബ്യൂട്ടിയാണോ നല്ലത് എന്ന് ചോദിച്ചാല്‍ സ്ലിം ബ്യൂട്ടി എന്ന് ഉത്തരം പറയുന്നവര്‍ ഈ തത്വമാണ് അനുസ്മരിപ്പിക്കുന്നത് .
പദങ്ങളുടെ ഉപയോഗം (word usage )
എഴുതാന്‍ പോകുന്ന വിഷയത്തിന്റെ സ്വഭാവം അനുസരിച്ച് അതിനു യോഗ്യമായ പദങ്ങളും വാക്യങ്ങളും തിരഞ്ഞു പിടിച്ച് അവതരിപ്പിക്കുക എന്നത് എഴുത്തിന്റെ ഭംഗിയും ഊര്‍ജ്ജവും കൂട്ടും . വായനക്കാരനെ ആര്ദ്രമാക്കാനും കഥയുടെയോ സംഭവത്തിന്റെയോ സ്വാഭാവികമായ അവതരണത്തിനും ഭാഷയുടെയും പ്രയോഗങ്ങളുടെയും തിരഞ്ഞെടുപ്പ് വളരെ സഹായിക്കുന്നു .
ഉദാഹരണം (ഒന്ന് ) " അമ്മേ എനിക്ക് വിശക്കുന്നു" (രണ്ട് ) " എനിക്ക് വിശക്കുന്നൂ അമ്മേ "
ഇതില്‍ രണ്ടാമത്തെ രീതിയാണ് കൂടുതല്‍ ആര്ദ്രമെന്നു കാണാം .ഒന്നാമത്തെ രീതിയില്‍ പറഞ്ഞാല്‍ അലിയുന്നതിനേക്കാള്‍ വേഗം രണ്ടാമത്തെ പ്രയോഗം കേട്ട് അമ്മയുടെ മനസ് അലിഞ്ഞു പോകും .
മറ്റൊന്ന് : "ചേച്ചി എനിക്ക് ചുട്ട പപ്പടം തന്നു "" ചേച്ചി എനിക്ക് പപ്പടം ചുട്ടു തന്നു "
രണ്ടാമത്തെ വാചകം വായിക്കുമ്പോള്‍ ചേച്ചിയുടെ സ്നേഹം വഴിഞ്ഞൊഴുകുന്നത് അനുഭവിക്കുന്നില്ലേ ? ഒന്ന് കൂടി വിശദമാക്കിയാല്‍ ഒന്നാമത്തെ വാചകം വായിക്കുമ്പോള്‍ പപ്പടം ആര്‍ക്കോ വേണ്ടി നേരത്തെ ചുട്ടു വച്ചിരുന്നതാണെന്ന് കാണാം .
രണ്ടാമത്തേതില്‍ ചേച്ചി അതെനിക്കുവേണ്ടി മാത്രം ചുട്ടതാണെന്നും കാണാം . ഇത് എഴുത്തിന്റെ ഒരു ടെക്നിക് ആണ് .ഇത് പോലെ അല്പം ചിന്തയും സൂത്രവും പ്രയോഗിച്ചാല്‍ ആത്മാവുള്ള വാക്കുകള്‍ പിറവികൊള്ളും.
ഇതേ പോലെ തന്നെ ക്രൂരത ,ഭീകരത ,ശക്തി ,സഹനം തുടങ്ങിയ ഏതു വികാരത്തെയും ചില വാക്പ്രയോഗങ്ങളിലൂടെ വായനയെ വിറകൊള്ളിക്കും വിധം അവതരിപ്പിക്കാനാകും . ചില പത്ര വാര്‍ത്തകള്‍ നോക്കൂ . മര്‍ദ്ദനമേറ്റ് മരിച്ചു എന്നത് തല്ലിക്കൊന്നു എന്നും തൊഴിലാളിക്ക് കുത്തേറ്റു എന്നത് തൊഴിലാളിയുടെ വയര്‍ കുത്തിക്കീറി എന്നും എഴുതിയാല്‍ സംഭവത്തിന്റെ ഭീകരത ദൃശ്യാത്മകം ആകുന്ന ഇന്ദ്രജാലം കാണാം . ചില വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും എഴുത്തില്‍ നമ്മള്‍ തൊട്ടുകൂടായ്മ കല്‍പ്പിച്ചിട്ടുള്ളതായി കാണാം .അതൊക്കെ എഴുതുന്നത് മോശമല്ലേ? എന്ന ബോധമാണ് തടസം . ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നതെന്തും എഴുത്തിനു വിഷയമാക്കാം എന്നിരിക്കെ വാക്കുകള്‍ക്കു മാത്രം തീണ്ടലും തൊടീലും നിഷിദ്ധമാക്കുന്നതില്‍ അര്‍ത്ഥമില്ല .ഒരു സംഭവത്തെ പൂര്‍ണമായി അവതരിപ്പിക്കാന്‍ ശക്തിയുള്ള ഏറ്റവും യോജ്യമായ വാക്കും വാചകവും തന്നെ എഴുതിയാലേ യാഥാര്‍ത്യ ബോധമുള്ള സാഹിത്യം ഉണ്ടാവുകയുള്ളൂ .അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇങ്ങനെ സൃഷ്ടിക്കാന്‍ കഴിയുന്ന വാചകങ്ങളുടെ ഒരു പട്ടിക തയ്യാറാക്കൂ .എഴുതിയ ബ്ലോഗുകളില്‍ ഇങ്ങനെ തിരുത്താന്‍ പാകമുള്ള വാചകങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കാം .
തല വാചകം .(Heading )
എഴുത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് തലവാചകം നിര്‍ണ്ണയിക്കല്‍.കഥയുടെയോ ,കവിതയുടെയോ ലേഖനത്തിന്റെയോ തലക്കെട്ട് എന്തായിരിക്കണം എന്നോര്‍ത്തു തല പുണ്ണാക്കുന്നവരും കണ്ടെത്തിയ തലക്കെട്ട് ചേരുന്നുണ്ടോ എന്നോര്‍ത്ത് ആശങ്കപ്പെടുന്നവരും കുറവല്ല . തയ്യാറാക്കിയ ആര്‍ട്ടിക്കിളിന്‍റെ രത്നച്ചുരുക്കം ആയിരിക്കണം തലക്കെട്ട് . അതില്‍ എഴുതിയ സംഭവത്തിന്റെ സത്ത അടങ്ങിയിരിക്കണം . ആദ്യം തലക്കെട്ട് മാത്രം കണ്ടു പിടിച്ച് അതില്‍ നിന്ന് കഥയും കവിതയും ലേഖനവും എഴുതിത്തുടങ്ങുന്ന വല്ലഭന്‍മാരും ഉണ്ട് .
വിചിത്രമായ തലക്കെട്ടുകള്‍ കൊണ്ട് കൃതിയെ സൂപ്പര്‍ ഹിറ്റാക്കിയ എഴുത്തുകാരും ഉണ്ട് കേട്ടോ ..തലക്കെട്ട് കൊണ്ടുമാത്രം കൃതിയെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന സൂത്രവിദ്യയും പ്രചാരത്തിലുണ്ട് .
ജീവിതാനുഭവം , നിരീക്ഷണം , വായന ,യാഥാര്‍ത്യ ബോധം ഇവയെല്ലാമുണ്ടെങ്കില്‍ അല്പം ഭാവനയും കൂടി ചേരുംപടി ചേര്‍ത്ത് എഴുതിത്തുടങ്ങാം . എഴുതിയ കാര്യങ്ങള്‍ തിടുക്കം കൂടാതെ ആവര്‍ത്തന വായനയിലൂടെ വെട്ടിയും തിരുത്തിയും മിനുക്കിയെടുത്തു പൂര്‍ണതയില്‍ എത്തിക്കാം .സ്വന്തം വായനയില്‍ കല്ലുകടിയോ രസക്കുറവോ തോന്നുന്നു എങ്കില്‍ അതിനര്‍ത്ഥം അത് മറ്റുള്ളവര്‍ക്കും അനുഭവപ്പെടാം എന്നാണ്. അത്തരം ഭാഗങ്ങള്‍ കണ്ടെത്തി കുറവുകള്‍ മനസിലാക്കി തിരുത്തിയാല്‍ നല്ല രചനകള്‍ ഉണ്ടാകും .ഇനി എത്ര എഡിറ്റ് ചെയ്താലും നമ്മള്‍ വിട്ടുപോകുന്ന ഭാഗങ്ങള്‍ ഉണ്ടായെന്നു വരാം ,അവ വായനക്കാര്‍ക്ക് വിടുക ,അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി മാനിച്ചു ആവശ്യമെങ്കില്‍ ആത്മാവ് നഷ്ടപ്പെടാതെ നിങ്ങളുടെ രചന മെച്ചപ്പെട്ട വായനാ വിഭവമാക്കാം.
ശ്രദ്ധിക്കപ്പെടേണ്ട ചില ബ്ലോഗുകള്‍ .
ഇപ്പോഴാണ്‍ ട്ടൊ ഇവിടെ എത്തിപ്പെടാന്‍ സാധിച്ചത്...എന്നെ പോലെ ഉള്ളവര്‍ക്ക് വളരെ ഉപകാരം ചെയ്യും...നന്ദി...ആശംസകള്‍..!
ReplyDeleteനന്ദി രമേശേട്ടാ...
ReplyDeleteനന്നായി രമേശ് ജീ,ഒന്നൂടെ പഴയ മലയാളം ക്ലാസ്സിൽ എത്തിയ പോലെ.
ReplyDeleteപ്രിയ രമേഷേട്ടാ ഒരുപാട് നന്ദിയുണ്ട് ഇതുപോലെയുള്ള അറിവുകള്‍ പകര്‍ന്നുനല്‍കുന്നതിനു;എന്നെ തുടക്കക്കാര്‍ക്ക് ഒരുപാട് ഒരുപാട് ഗുണംചെയ്യും.ഇനിയുംഇതുപോലെയുള്ള വിവരണങ്ങള്‍ തരും എന്ന പ്രതീക്ഷയോടെ....
ReplyDeleteതാങ്കൂസ്.....
ReplyDeleteനന്ദി
ReplyDeleteശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍.
ReplyDeleteഇരിപ്പിടത്തിന് എന്റെ നന്ദി അറിയിക്കുന്നു.,
എന്‍റെ തെറ്റുകളും പിടിച്ചിട്ടുണ്ടല്ലോ ഒരിക്കല്‍. :-)
ReplyDeleteഅതുകൊണ്ട് ഇത് ശ്രദ്ധിച്ചു നോക്കും.
ആശംസകള്‍
വളരെ നന്ദി രമേശേട്ടാ
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
nalla post.
ReplyDeleteabinandanangal!
(Sorry, my malayalam font doesn't work)
A GOOD ONE. THANK YOU
ReplyDeleteവളരെ നന്ദി
ReplyDeleteരമേശനിയനും,ചിലപ്പോൾ ഞാനും ഇക്കാര്യങ്ങൾ:ഇത്ര പ്രത്യക്ഷത്തിലല്ലെങ്കിലും,പരോക്ഷമായി ചില ബ്ലോഗ് സഹോദേഅന്മാരോട് പറഞ്ഞിട്ടുണ്ട്;പക്ഷേ അടുത്ത പോസ്റ്റിൽ തിരുത്തിക്കോളാം, അല്ലെങ്കിൽ ഇനി ശ്രദ്ധിക്കാം എന്ന് പറയുന്നവർ...ആ പോസ്റ്റിലെ തെറ്റുകൾ തിരുത്താറില്ലാ എന്നത് സത്യം.അത് ഒഴിവാക്കുക.കാരണം ഇപ്പോൾ കൊച്ച് കുട്ടികൾ വര ബ്ലോഗ് വായിക്കുന്നുണ്ട്.അവർക്ക് വിത്യാസംx( വ്യത്യാസം ) എന്നത് ശരിയായി മനസ്സിലാക്കണമല്ലോ...‘ഞനെഴുതിയതാണ് ശരി എന്ന മനോഭാവം’ ദയവായി എഴുത്തുകാർ മാറ്റിച്ചിന്തിക്കുക... രമേശ് അരൂർ... ഒരു വലിയ നമസ്കാരം
ReplyDeleteനന്നായി രെമേശേട്ടാ..ഉപയോഗപ്രദമായ പോസ്റ്റ്.
ReplyDeleteഎന്റെ അമ്മെ... ഒരു നാല് വരി എഴുതണമെങ്കില്‍ എന്തൊക്കെ നോക്കണം !!
ReplyDeleteമലയാള ഭാഷ പഠിക്കാത്ത എഴുത്തുകാര്‍ക്കു വായിച്ചു നോക്കാം.ഇതൊക്കെ അടിസ്ഥാന പാഠങ്ങളല്ലേ..ഇങ്ങനെയൊക്കെ തെറ്റിച്ചാല്‍ അതിനര്‍ത്ഥം മലയാളത്തെ ഇഷ്ടപ്പെടുന്നില്ല എന്നാണ്.അല്ലെങ്കില്‍ ഭാഷയെ പഠിക്കാന്‍ ശ്രമിക്കുന്നില്ല എന്നാണ്
ReplyDeleteനന്ദി രമേശേട്ടാ.. “രമേശേട്ടൻ എനിക്ക് പപ്പടം ചുട്ടു തന്നു.”
ReplyDeleteഎങ്ങനെ എഴുതണം; എങ്ങനെ എഴുതണ്ടയെന്നു മനസ്സിലാക്കാൻ ഇതു ധാരാളം.
ReplyDeleteഎങ്കിലും ഇനിയും പഠിക്കാനും മനസ്സിലാക്കാനുമുണ്ട്. അതിനായി ക്ഷമയോടെ അങ്ങയുടെ ക്ലാസ്സിൽ വളരെ ശ്രദ്ധാപൂർവ്വം ഞാനിരിക്കുന്നു. കൂട്ടത്തിൽ കഥയും കവിതയും മറ്റും എഴുതാനുള്ള സൂത്രപ്പണികളൂം ഒന്നു പറഞ്ഞു തരണേ..
ആശംസകൾ...
വളരെ ശരിയാണ്. പല നല്ല പോസ്റ്റും രസകരമായി വായിച്ചുവരുമ്പോഴാണ് പുത്തരിയില്‍ കല്ലുകടിച്ചപോലെ അക്ഷരപ്പിശാചുക്കള്‍ കയറി വരുന്നത്. ചിലതൊക്കെ ചിലരോട് നേരില്‍ പറഞ്ഞിട്ടുണ്ട്, അടുത്ത പോസ്റ്റ് ടൈപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന്. പക്ഷെ പലരും പിന്നീടും അത് ശ്രദ്ധിക്കാറേയില്ല. നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിന് നന്ദി.
ReplyDeleteഇത് ഇപ്പൊ ഒന്നാം ക്ലാസില്‍ പോയിരുന്ന പോലുണ്ട് രസിച്ചു വായിച്ചു .. ഒത്തിരി മനസ്സിലാക്കാനുമുണ്ട് ...ഞാനൊക്കെ ഈ പിശാചിന്റെ കൂട്ടത്തിലാ ഇനിയും വരാം അടുത്ത ക്ലാസില്‍ ... ആശംസകള്‍..
ReplyDeleteപാടം ഒന്ന് > അച്ചരാപ്പ്യാസം. പാഡം രണ്ട് > അച്ചരശ്ഫുടത. പാഢം മൂന്ന് > അഷരാബ്യാസം. പാഠം നാല് > അക്ഷരബുടത. പാഠം അഞ്ച് > അക്ഷരാഭ്യാസം. പാഠം ആറ് > അക്ഷരസ്ഫുടത. പാഠം ഏഴ് രചനാപാടവം ആയിരിക്കുമല്ലോ മാഷേ? അതിനായി ശ്രദ്ധിച്ച് കാത്തിരിക്കുന്നു... പുതിയ എഴുത്തുകാർക്ക് പ്രയോജനപ്പെടുന്ന താങ്കളുടെ ഈ ‘ദീർഘസമയനിരൂപണപംക്തി’ വിജയപ്രദമായിവരുന്നുണ്ട്. അനുമോദനങ്ങൾ.....
ReplyDeleteചില കാര്യങ്ങള്‍ ചേമ്പിലയില്‍ വീണ വെള്ളം പോലെയാണ്.എന്നെപ്പോലുള്ള ചേമ്പിലകള്‍ നശിച്ചു തുടങ്ങുമ്പോള്‍ എങ്കിലും വെള്ളം ഉള്‍ക്കൊള്ളാന്‍ തുടങ്ങും എന്ന് പ്രതീക്ഷിക്കാം.
ReplyDeleteഎന്നെപ്പോലെ മടിയന്മാരായ ബ്ലോഗ് വായന്നക്കാര്‍ക്ക് വേണ്ടി ബ്ലോഗുകള്‍ അവതരിപ്പിക്കുന്നതിനു നന്ദി
നന്ദി... ആശംസകള്‍..!
ReplyDeleteഅക്ഷരങ്ങള്‍ കൊണ്ടുള്ള രസകരമായ കളിയെ പറ്റി വിശദമായി പറഞ്ഞത് നന്നായി.. എല്ലാരും ബേപ്പൂര്‍ സുല്‍ത്താനെ പോലെ.. "പാത്തുമ്മയുടെ ആടി"ലെ ബഷീറിക്ക അനിയനോട് പറഞ്ഞ പോലെ പറയാന്‍ ആഗ്രഹിക്കുന്നവരാണ്.. :) എന്തെങ്കിലും പ്രയോജനമുണ്ടായെങ്കില്‍ നന്നായിരുന്നു..
ReplyDeleteഎന്റെ പ്രിയ സുഹൃത്തായ ഹരിയുടെ "പാലപ്പപ്പാട്ട്" ഇവിടെ പരിചയപ്പെടുത്തിയതില്‍ വലിയ സന്തോഷം.. അവന്റെ നാമത്തില്‍ ഞാനിവിടെ നന്ദി പറയട്ടെ...
കഥാരചനയുടെ സങ്കേതങ്ങളെ കുറിച്ച് ഈ പംക്തി വഴി പറഞ്ഞു തരുമോ..?? അത് എന്നെ പോലെ കഥയെ സ്നേഹിക്കുന്ന പലര്‍ക്കും ഗുണകരമാവുമെന്ന് വിശ്വസിക്കുന്നു..
സ്നേഹപൂര്‍വ്വം..
എല്ലാ ആഴ്ച്ചയും ബൂലൊകരെല്ലാം ഈ ക്ലാസ്സിൽ വന്ന് ഹോം വർക്കുകൾ ചെയ്താൽ സ്വയം ഇമ്പ്രൂവ് ചെയ്യാൻ സാധിക്കും അത് ..തീർച്ച !
ReplyDeleteഉപകാരപ്രദമായ ലേഖനം...നല്ല ബ്ലോഗുകളെ പരിചയപ്പെടുത്തിയതിനും നന്ദി...
ReplyDeleteകൊള്ളാം പുതിയ അറിവുകളും പുതിയ ബ്ലോഗുകളും..
ReplyDeletevalare nandhi................
ReplyDeleteഅക്ഷര തെറ്റുകള്‍ നമ്മുടെ കൂടെ പിറപ്പാ
ReplyDeleteഎന്നാലും നന്നാക്കാന്‍ ശ്രമിക്കുന്നുണ്ട്
പക്ഷേ ചില വാക്കുകള്‍ ഗൂഗിള്‍ അമ്മച്ചി സന്ധിക്ക് തയ്യാറാവുന്നില്ല എന്താ പ്പോ ചെയ്യാ
ഇരിപ്പിടം കൂടുതല്‍ കൂടുതല്‍ ഉപകാരപ്രദം.
ReplyDeleteവളരെ ഉപകരമുണ്ട് പോസ്റ്റിനു ....ഭാഷ എന്തെന്നറിയാത്ത എനിക്ക് ....ആവശ്യമായിരുന്നു ..ഇത് .ഇപ്പൊ ശരിക്കും ഇത് സ്കൂള്‍ ആയി
ReplyDeleteവായിക്കാന്‍ വൈകി. ഇത്തവണ എന്നെ പിടിച്ചല്ലോ രമേശേട്ടാ. ശരിയാണ്, എന്‍റെ എഴുത്തില്‍ പലപ്പോഴും വായന സങ്കീര്‍ണ്ണമാക്കുന്ന ഘടകങ്ങള്‍ കയറി വരുന്നുണ്ട് എന്ന് എനിക്ക് തന്നെ അഭിപ്രായമുണ്ട്. എന്നാലും ഇനി ഒന്ന് കൂടി ജാഗ്രത പാലിക്കാന്‍ ഇതുപകരിക്കും.
ReplyDeleteഈ ക്ലാസ്സ് ഞാന്‍ മുടങ്ങാതെ നോക്കട്ടെ. നന്ദി.
സത്യം പറഞ്ഞാൽ പലരും മലയാളം എഴുതുന്നത് വലിയ ഇടവേളക്ക് ശേഷമാണ്.. എന്നാലും മാതൃഭാഷ തെറ്റുകൂടാതെ എഴുതേണ്ടത് അത്യാവശ്യം തന്നെ..ഒരു മലയാളം സ്പെൽ ചെക്കർ ഇ-ലോകത്തിനു കൂടിയേ കഴിയൂ.ഉടനേ അതും വരുമായിരിക്കും..
ReplyDeleteശരിക്കും ഉപയോഗപ്രദമായ പോസ്റ്റ് ..
ReplyDeleteഒരു സംശയം ചോദിച്ചോട്ടെ രമേശേട്ടാ , >>ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ( ദാരിദ്ര്യത്തെ ഇല്ലാതാക്കല്‍ ), ദരിദ്ര നിര്‍മ്മാര്‍ജ്ജനം (ദരിദ്രന്മാരെ ഉന്മൂലനം ചെയ്യല്‍ ) << ഇതില്‍ ദരിദ്രന്മാരെ ഉന്മൂലനം ചെയ്യല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താ ? ദരിദ്രന്മാരെ ഇല്ലാതാക്കുക എന്നാല്‍ ദാരിദ്ര്യത്തെ ഇല്ലാതാക്കല്‍ തന്നെയല്ലേ ? അല്ലാതെ മറ്റേതു രീതിയില്‍ ആണ് ദരിദ്രന്മാരെ ഇല്ലാതാക്കുക ! ഈ സംശയം കുറച്ചു ദിവസമായി മനസ്സില്‍ കിടക്കുന്നു. ഈ പോസ്റ്റില്‍ ഇതിനെക്കുറിച്ച് കണ്ടതുകൊണ്ടു സംശയം തീര്‍ക്കാം എന്ന് കരുതി ചോദിച്ചതാ...
കൊള്ളാം .. ഉപകാരപ്രദമായ പോസ്റ്റ്
ReplyDeleteഇതല്ലേ ബൂസ്റ്റ്,,,,,,,,,, ഇഷ്ടപ്പെട്ടു
ReplyDelete@@അല്ല ലിപീ ,,മുതലാളിമാരെയും ജന്മികളേയും ഉന്മൂലനം ചെയ്‌താല്‍ മുതലാളിത്തവും ജന്മിത്തവും ഇല്ലാതാകും എന്ന് കരുതിയ വിപ്ലവ പ്രസ്ഥാനങ്ങള്‍ ഉണ്ട് . ദരിദ്ര നിര്‍മ്മാര്‍ജ്ജനം എന്ന് പറഞ്ഞാല്‍ ദരിദ്രരായ ആളുകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുക എന്നതാണ് . അതായത് മുതലാളിമാര്‍ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട സാമ്പത്തിക സാമൂഹിക ഘടന .ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നാല്‍ ദാരിദ്ര്യം ഇല്ലാത്ത സ്ഥിതി സമത്വമുള്ള വ്യവസ്ഥിതി വരാനുള്ള പ്രക്രിയ എന്നാണു വിവക്ഷ . വ്യത്യാസം മനസിലായെന്നു കരുതുന്നു :)
ReplyDeleteവ്യത്യാസം മനസിലായി... അപ്പൊ ഞാന്‍ മനസിലാക്കിയതിന്റെ കുഴപ്പം ആയിരുന്നു... :)
ReplyDeleteനന്ദിട്ടോ...
നന്നായി രമേശ് ഇത്.. ഞാനുള്‍പ്പെടെ പലരും പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു ഇവയില്‍ പലതും. ഇനി ഈ ലിങ്കുകള്‍ വഴി കൂടെ ഒന്ന് സഞ്ചരിക്കട്ടെ.
ReplyDeleteരമേശ് ജീ.. ഇപ്പോഴാ ഈ വഴി വന്നത്.
ReplyDeleteവളരെ ഉപകാര പ്രദമായ പോസ്റ്റ്.
രമേശ്ജീ...........ഈ വഴി ആദ്യമാണ്.....ഇരിപ്പിടം വല്ലാതെ ഇഷ്ടമായി.....ഇപ്പുറം അറബി ക്ലാസ്സില്‍ ഇരുന്നു അപ്പുറത്തെ ക്ലാസ്സിലെ മലയാളം പഠിച്ചവനാണ്.....അത് കൊണ്ട് അറബി യും മലയാളവും സ്വാഹ.....
ReplyDeleteഎങ്കിലും എന്തൊക്കെയോ കുത്തിക്കുറിക്കുന്നു ഞാനും....
[എന്‍റെ മുറ്റത്തോളം ഒന്ന് വരില്ലേ...?സ്വാഗതം ]
@ commentators
ReplyDeleteഅക്ഷരത്തെറ്റുകളെയും വ്യാകരണ-പ്രയോഗത്തെറ്റുകളെപ്പറ്റിയും പ്രതിപാദിച്ച് അവയെ നന്നാക്കുന്നതിലേക്കായി പോസ്റ്റെഴുതുന്നവരെ ‘ബൂസ്റ്റ്’ ചെയ്യുന്നതില്‍ കുഴപ്പമൊന്നും ഇല്ല. എന്നാല്‍ തന്റെ ഇല്ലാത്ത ഒരു കൈ മറന്ന് മറ്റുള്ളവന്റെ ഇല്ലാത്ത രണ്ട് വിരലിനെപ്പറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയല്ല ദയനീയതയാണ് തോന്നുന്നത്!
@ramesh
ഇനി എത്ര എഡിറ്റ് ചെയ്താലും നമ്മള്‍ വിട്ടുപോകുന്ന ഭാഗങ്ങള്‍ ഉണ്ടായെന്നു വരാം ,അവ വായനക്കാര്‍ക്ക് വിടുക ,അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി മാനിച്ചു ആവശ്യമെങ്കില്‍ ആത്മാവ് നഷ്ടപ്പെടാതെ നിങ്ങളുടെ രചന മെച്ചപ്പെട്ട വായനാ വിഭവമാക്കാം.
ഇത് കൊണ്ടൊന്നുമായിരിക്കില്ല ചിലര്‍ താങ്കളുടെ തെറ്റ് ചൂണ്ടിക്കാണിച്ചത്. മലയാളഭാഷയെ കൊല്ലാക്കൊല ചെയ്യരുതെന്നോര്‍ത്തായിരിക്കണം! തെറ്റ് തിരുത്തുന്നതിലാണ് മാന്യത, അല്ലാതെ..!!
അനോണികമന്റ് മറ്റൊരു അനോണി ഡിലീറ്റുമെന്നറിയാം, എന്നാലും എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞിട്ടുണ്ട്!
ReplyDeleteരമേശേട്ടാ.. നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിന് താങ്ക്‌സ്
ReplyDeletehhaahah ath kalakki ramesh ji
ReplyDeleteഎട്ടുകാലി ഒരു വിഷ ജീവിയാണ് .അത് വിഷം വമിപ്പിച്ച് അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. അറിഞ്ഞോ അറിയാതെയോ താങ്കളുടെ നാമം പോലെ തന്നെ പ്രവൃത്തിയും ആയിത്തീര്‍ന്നു .വേറെന്തു പറയാനാണ് ??
ReplyDeleteമുഖം ഇല്ലാത്ത താങ്കളെ പോലുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല ,നിങ്ങളുടെ ലക്‌ഷ്യം എന്ത് തന്നെയായാലും അതെന്നെ ബാധിക്കില്ല സുഹൃത്തെ. ഞാന്‍ വെറുതെ ഇരുന്നാല്‍ എന്നെ ആരും വിമര്ശിക്കില്ല എന്ന് നന്നായി മനസിലാക്കുന്നു .താങ്കളും താങ്കളുടെ "പണി" ആത്മ സംതൃപ്തിയോടെ തുടരുക ,ആശംസകള്‍ :)
നന്നായി.
ReplyDeleteഇവിടെയുള്ള ഈ ചുവന്നക്ഷരങ്ങൾക്ക് മറ്റൊരു നിറം നല്കുമായിരുന്നെങ്കിൽ കണ്ണിനല്പം ആശ്വാസം കിട്ടുമായിരുന്നു.
തത്വം ആണോ തത്ത്വം ആണോ
ReplyDeleteമനസ് ആണോ മനസ്സ് ആണോ