പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, September 17, 2011

വിജയിക്കുന്ന ബ്ലോഗര്‍ ആരാണ് ? ശനിദോഷം വിചാരണയ്ക്ക്

സുഹൃത്തുക്കളേ...,

ഈ ലക്കം ബ്ലോഗുകളിലെ തെറ്റും ശരിയും ആസ്വാദനവും പ്രതികരണവും അംഗീകാരവും ഒക്കെ പരിശോധിക്കുന്നതിനും പങ്കു വയ്ക്കുന്നതിനും ഉപരിയായി ബ്ലോഗര്‍മാരില്‍ കണ്ടുവരുന്ന ഗുണപരവും മാതൃകാ പരവുമായ കാര്യങ്ങളും  ചിലരിലെങ്കിലും ഉള്ളതായി തോന്നുന്ന അനാരോഗ്യകരമായ പ്രവണതകളും സ്വയം വിമര്‍ശനത്തിനും പരിശോധനയ്ക്കും വയ്ക്കേണ്ടത് അത്യാവശ്യ മാണെന്ന് തോന്നുന്നു .
ബ്ലോഗു തുടങ്ങുന്ന നിമിഷം മുതല്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട് .
അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ ആവുക .
നിറയെ വായനക്കാരുള്ള , അതിലേറെ അനുയായികള്‍ ഉള്ള ,പോസ്റ്റുകള്‍ ഇട്ടാല്‍ ഉടന്‍  കമന്റുകള്‍ കുമിഞ്ഞു കൂടുന്ന നല്ലൊരു പ്രസിദ്ധീകരണമായി തങ്ങളുടെ ബ്ലോഗുകള്‍ മാറണം എന്നാണു എല്ലാവരും ആഗ്രഹിക്കുന്നത് .

ഇന്നലെ പുതിയ ബ്ലോഗു തുടങ്ങിയ സുഹൃത്തും വര്‍ഷങ്ങളായി ഇവിടെ നിലനിന്നു പോരുന്നവരും ഇതൊക്കെത്തന്നെയാണ്  ആഗ്രഹിക്കുന്നത് .
എന്നാല്‍ ഇത് വായിക്കുമ്പോള്‍ ചിലര്‍ എങ്കിലും ഇവിടെ വന്ന്

"ഞാന്‍ എഴുതുന്നത്‌ എന്റെ ആത്മ സംതൃപ്തി മാത്രം ഉദ്ദേശിച്ചാണ് ,അല്ലാതെ പത്തു കമന്റിനു വേണ്ടിയല്ല " 
എന്ന് പറഞ്ഞാല്‍ അത് ആത്മ വഞ്ചനയും പച്ചക്കള്ളവും വെറും ജാഡയും ആണെന്നു ഞാന്‍ പറയും .
അതെന്തെങ്കിലും ആകട്ടെ .പക്ഷെ ഇങ്ങനെ ഒരു സൂപ്പര്‍ ബ്ലോഗര്‍ ആയി മാറാന്‍ കൊതിക്കുമ്പോള്‍
ആ ലക്ഷ്യത്തില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി എന്ത് ചെയ്തു  അഥവാ ചെയ്തു കൊണ്ടിരിക്കുന്നു  എന്ന് ഒരാത്മ പരിശോധന നടത്തേണ്ടത് ആവശ്യമല്ലേ ?

ഇന്ന് പല ബ്ലോഗുകളും വായിക്കപ്പെടാന്‍ നൂറു നൂറു അവസരങ്ങള്‍ ഉണ്ട് .അഗ്രിഗേറ്ററുകള്‍ ,ഫേസ് ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ കൂട്ടായ്മകള്‍   തുടങ്ങിയ സൌകര്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ വായനക്കാരെ ബ്ലോഗിലേക്ക് ആകര്‍ഷിക്കുന്നു .എന്നാല്‍ മുന്‍കാലങ്ങളില്‍ ഈ സൌകര്യങ്ങള്‍ ഒന്നും ഇല്ലാതെ സേര്‍ച്ച്‌ എന്‍ജിനുകളെ മാത്രം ആശ്രയിച്ചു ബ്ലോഗിങ് നടത്തിയ ഒരു തലമുറയും നമ്മോടൊപ്പമുണ്ട് .
എട്ടും പത്തും വര്‍ഷം കഴിഞ്ഞിട്ടും കൂടുതല്‍ വായനക്കാരോ അനുയായി വൃന്ദമോ ഇല്ലാത്തവര്‍.
അതേ സമയം   ചുരുങ്ങിയ കാലയളവിനുള്ളില്‍   നൂറുകണക്കിന് പേര്‍ ഇടിച്ചു കയറുന്ന ബ്ലോഗുകളും  നമ്മുടെ കണ്മുന്നില്‍ ഉണ്ട് .

ഇവരുടെ വിജയ രഹസ്യം എന്താണ് ?

തങ്ങള്‍ക്കു "കമന്റു കിട്ടുന്നില്ല ,ഫോളോ ചെയ്യാന്‍ ആളുകള്‍ മടിക്കുന്നു , സ്ത്രീ നാമത്തില്‍ ബ്ലോഗു തുടങ്ങിയാല്‍ മാത്രം രക്ഷപ്പെടുന്നു , ബ്ലോഗര്‍മാര്‍ കോക്കസുകളായി നിന്ന്  അനര്‍ഹരായ ആളുകളെ പ്രമോട്ട് ചെയ്യുന്നു "  ഇങ്ങനെ നൂറു നൂറു പരാതികള്‍ പറയുന്നവരുടെ എണ്ണം അനുദിനം കൂടിവരികയാണ് .
ഇവര്‍ പറയുന്നത് ചിലപ്പോള്‍ ശരിയാണെന്ന് തോന്നാം .ചിലപ്പോള്‍ തെറ്റാണെന്നും .ഇരിപ്പിടം എന്ന ഈ ബ്ലോഗിനെക്കുറിച്ചും  ശനിദോഷം എന്ന ഈ പ്രതിവാര അവലോകന പംക്തി ആരംഭിച്ചതിനു ശേഷം ഇത്തരം നിരവധി ആരോപണങ്ങള്‍ വന്നിട്ടുണ്ട് .
അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പറയാം .

പരാതിയും ആരോപണവും  ഉന്നയിക്കുന്നവര്‍ സ്വയം ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങള്‍  . 

1 )നിങ്ങളുടെ  ബ്ലോഗിംഗ് കുറ്റമറ്റതും രസകരവും വായനായോഗ്യവുമാക്കാന്‍    എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്  ?

2 ) നിങ്ങളുടെ ബ്ലോഗുവായിച്ച്  അഭിപ്രായം പറയുന്നവരുടെയും ഒരിക്കല്‍  പോലും അഭിപ്രായം പറയാന്‍ കൂട്ടാക്കാത്തവരുടെയും ബ്ലോഗുകള്‍ നിങ്ങള്‍ സന്ദര്‍ശിച്ചു  വായിക്കുകയും അവയില്‍ സത്യ സന്ധമായ അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ടോ ? ( കൂടുതല്‍ കമന്റുകള്‍ വേണമെന്ന്  ആഗ്രഹമുള്ള ആള്‍  ആണെങ്കില്‍   നിബന്ധമായും ചെയ്തിരിക്കണം  )

3 )എന്തിനാണ് നിങ്ങള്‍ മറ്റു ബ്ലോഗുകള്‍ വായിക്കുന്നതും സ്വയം ബ്ലോഗ് എഴുതുന്നതും  ഓണ്‍ ലൈന്‍ സൈറ്റുകളില്‍ സമയം ചിലവഴിക്കുന്നതും ?
സാഹിത്യത്തോടുള്ള താല്പര്യം? നേരംപോക്ക്? എഴുതുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ വായിച്ച്    അഭിപ്രായം എഴുതുന്നത്‌  കണ്ടു സന്തോഷിക്കാന്‍ ?  അറിവ് നേടാനും പകര്‍ന്നു കൊടുക്കാനും ? 

4 ) ബ്ലോഗിങ്ങില്‍ ഏതു തരത്തിലുള്ള പ്രോത്സാഹനവും സഹായവുമാണ്  നിങ്ങള്‍ ആഗ്രഹിക്കുന്നത് ? അതേ തരത്തിലുള്ള  സഹായവും പ്രോത്സാഹനവും മറ്റുള്ളവര്‍ക്കായി നല്‍കാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ?

5 ) കൊള്ളാം ,നന്നായിട്ടുണ്ട് ,കിടിലന്‍ ,അതിക്രമം , അപാര കയ്യടക്കം  ,തകര്‍ത്ത് വാരി .തുടങ്ങിയ
പുകഴ്ത്തല്‍ കമന്റുകള്‍ നിങ്ങളുടെ എഴുത്തിന് എന്തെങ്കിലും ഗുണം /സഹായം ചെയ്യുന്നു എന്ന് തോന്നാറുണ്ടോ ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തൂ .

നന്നായി വിജയിച്ച ബ്ലോഗര്‍മാരുടെ വിജയ രഹസ്യം എന്റെ നിരീക്ഷണത്തില്‍ 

1 ) നല്ല വിഷയങ്ങള്‍ കണ്ടെത്തി സമയം എടുത്തു ഗൃഹപാഠം ചെയ്ത്  ഒരുക്കി ഒതുക്കി  എഴുതുന്നു .ഇതാണ്  ഏറ്റവും പ്രധാനം .ബ്ലോഗെഴുത്തിന്റെ മേന്മ തന്നെയാണ് പ്രധാന വിജയ ഘടകം .ഇക്കൂട്ടരെ ആരും പ്രമോട്ട് ചെയ്യേണ്ട കാര്യമില്ല .വായനക്കാര്‍ അവരെ തേടി വന്നു കൊള്ളും.

2 )  കമന്‍റ് കിട്ടണം എന്ന ആക്രാന്തത്തെക്കാള്‍ ഉപരി ഇവര്‍ മറ്റുള്ള ബ്ലോഗുകള്‍  വായിക്കാനും കമന്റുകള്‍ എഴുതാനും  സന്‍മനസ്സ് പ്രകടിപ്പിക്കുന്നു . എന്തും അങ്ങോട്ട്‌ നിര്‍ലോപം  കൊടുത്താലല്ലേ ഇരട്ടിയായി ഇങ്ങോട്ടും കിട്ടൂ . :)


3 ) വിമര്‍ശനങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് എഴുത്തിനെ മെച്ചപ്പെടുത്തുന്നു .സ്വയം തെറ്റുകള്‍ മനസിലാക്കാനും   മറ്റുള്ളവര്‍ക്ക് സംഭവിച്ചതായി കാണുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തിരുത്താനും   സഹായിക്കുന്നു  .

"എന്നെ ആരും ശ്രദ്ധിക്കുന്നില്ലേ .."എന്ന് പരാതി പറയുന്നവര്‍ ഇതൊക്കെ ഒന്ന് ശീലിച്ചു നോക്കൂ .നിങ്ങളും സ്ഥിതി മെച്ചപ്പെടുത്താന്‍ പ്രാപ്തി നേടും .
കൊള്ളാം എന്ന് തോന്നുന്ന ശ്രദ്ധിക്കപ്പെടാത്ത ബ്ലോഗുകള്‍ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് ഉപാധികള്‍ കൂടാതെ ശ്രമിക്കുകയും ആവാം ,അവയുടെ ലിങ്കുകള്‍ കൂട്ടുകാര്‍ക്ക് കൈമാറുന്ന നല്ല പ്രവണത മാതൃകയാക്കിയാല്‍ അത് നിങ്ങള്‍ക്കു ഗുണമേ ചെയ്യൂ . ചിലര്‍ അതി പ്രശസ്തരെ പ്രോത്സാഹിപ്പിച്ചു  അവരുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കാറുണ്ട് . ആയിരങ്ങള്‍ക്ക് മുകളില്‍ അനുയായികള്‍ വരെയുള്ള ബ്ലോഗര്‍മാരുടെ ലിങ്ക് മെയില്‍ ചെയ്യുന്ന ത്യാഗശാലികള്‍ അതേ പുണ്യ കര്‍മ്മം 'അന്തിപ്പട്ടിണിക്കാരായ ' ബ്ലോഗര്‍മാര്‍ക്കും കൂടി ചെയ്തു കൊടുക്കാത്തതെന്തേ ? എന്ന് ആലോചിക്കുക .
ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയാലും പരസ്പര സഹായവും കടപ്പാടും നന്ദി പ്രകടനവും ഒക്കെ നന്മയും സല്‍ഗ്ഗതിയുമേ  ഉണ്ടാക്കൂ . ബ്ലോഗിങ്ങില്‍ പിച്ച വച്ചു നടക്കുന്നവര്‍ക്കും ഒരു ബ്ലോഗു രൂപ കല്‍പ്പന ചെയ്യാനും അതില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു തരാന്‍ വര്‍ഷങ്ങളായി നിരന്തരം പ്രവര്‍ത്തിക്കുന്ന ആദ്യാക്ഷരി പോലെയുള്ള  സൈബര്‍ സഹായികളുടെ ലിങ്ക്  എത്രപേര്‍ 
സ്വന്തം ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചു മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നുണ്ട് ?


ഇനി ഇരിപ്പിടത്തെ ക്കുറിച്ചുള്ള പരാതികള്‍ .ഇ മെയില്‍ ആയും മറ്റു ബ്ലോഗുകളിലെ കമന്റായും ഊരും പേരും ഇല്ലാത്ത ചിലര്‍ ഉന്നയിച്ചത്, 

1 ) ഇരിപ്പിടത്തില്‍ ഇഷ്ടക്കാരുടെ ബ്ലോഗുകള്‍ മാത്രമാണ് കയറ്റി വിടുന്നത് .
മറുപടി :ബൂലോകത്തിലെ എല്ലാ ബ്ലോഗ്‌ എഴുത്തുകാരും എന്റെ ഇഷ്ടക്കാര്‍ തന്നെയാണ് .ആവശ്യത്തിനു നിലവാരവും വായനക്കാരും കമന്റുകളും ഉള്ള ബ്ലോഗുകളെ ഇവിടെ കൊണ്ടുവന്നു പ്രചരിപ്പിക്കേണ്ട ആവശ്യമില്ലല്ലോ .ഇവിടെ പ്രതിപാദിച്ചില്ലെങ്കിലും അവ വിജയകരമായി നിലനിക്കും .

2 ) എല്ലാ ബ്ലോഗുകളും ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്തുന്നില്ല .

മറുപടി :ശരിയാണ് . അന്‍പതിനും നൂറ്റി അന്‍പതിനും ഇടയില്‍ ബ്ലോഗുകള്‍  ദിനംപ്രതി പുറത്തിറങ്ങുന്നുണ്ട് .ഇവയൊക്കെ വായിക്കാനും അഭിപ്രായം പറയാനും അത് മുഴുവന്‍ ഇവിടെ പ്രതിപാദിക്കാനും ബുദ്ധിമുട്ടാണെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ ?  അസാധ്യം ..

3) സ്ത്രീ ബ്ലോഗര്‍മാരെ മാത്രമാണ് ഇരിപ്പിടം പരിഗണിക്കുന്നത് .അക്ഷരത്തെറ്റുകള്‍ മാത്രം ചൂണ്ടിക്കാണിച്ചു "ബ്ലോഗുകള്‍ കുളമാക്കുന്നു " കഴിഞ്ഞ ദിവസം തുടങ്ങിയ മാനത്തു കണ്ണി 
എന്ന ബ്ലോഗില്‍ ഒരു അനോണി വായനക്കാരന്‍ എഴുതിയ "വിലപ്പെട്ട അഭിപ്രായ" ത്തില്‍ നിന്നാണിത് 
തുടക്കക്കാരന്‍ ആയതു കൊണ്ടാകാം ബൂലോകത്തെ ചതിക്കുഴികള്‍ ശീലിക്കാത്ത ആ സുഹൃത്ത് അത്  ഡിലീറ്റി . എന്നാലും മെയിലില്‍ ഫോളോ ചെയ്യുന്നവര്‍ക്ക്  വായിക്കാം .

മറുപടി : ശനിദോഷം ഈ കഴിഞ്ഞതുള്‍പ്പെടെ ആകെ നാല് ലക്കം മാത്രമാണ് പ്രസിദ്ധീകരിച്ചത് .അവയില്‍ എല്ലാവിഭാഗം ബ്ലോഗുകളെയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട് . ബ്ലോഗ് എഴുതുന്നവര്‍ എന്ന പരിഗണനയ്ക്കപ്പുറം മറ്റൊന്നും ഇവിടെ മാനദണ്ഡം ആയിട്ടില്ല എന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു .

അനോണി സുഹൃത്തുക്കള്‍  അറിയാന്‍ :
മാനത്തു കണ്ണി  ഒരു പുരുഷനാണ് . നിങ്ങള്‍  സ്വന്തം പേരുവച്ച് വായിക്കാന്‍ കൊള്ളാവുന്ന എന്തെങ്കിലും എഴുതൂ സുഹൃത്തുക്കളെ .  ഒരു മടിയും ഇല്ലാതെ ആരെങ്കിലുമൊക്കെ വന്നു പ്രോത്സാഹിപ്പിക്കും .ദയവായി മൂടുപടം മാറ്റി ആര്‍ജവത്തോടെ വന്നു അഭിപ്രായവും വിമര്‍ശനവും നടത്തുക . ഇരിപ്പിടം ഇതേ രീതിയില്‍ എനിക്ക് കഴിയും വിധം ഞാന്‍ മുന്നോട്ടു കൊണ്ട് പോകാന്‍ ശ്രമിക്കും  . അടിക്കുമ്പോള്‍ മുന്നില്‍ വന്നു മുഖം കാണിച്ച്    അടിക്കുന്നതാണ് യുദ്ധത്തില്‍ പോലും ധാര്‍മികത.. ഒളിപ്പോര്‍ ഭീരുക്കള്‍ക്കും ദുര്‍ബലര്‍ക്കും മാത്രം ചേര്‍ന്നതാണ് . എല്ലാവര്‍ക്കും   നല്ലത് മാത്രം വരട്ടെ .
നന്ദി ..നമസ്ക്കാരം
ശ്രദ്ധിക്കപ്പെടേണ്ട ചില  കൃതികള്‍ /ബ്ലോഗുകള്‍ :
ചിരിക്കുന്ന മനസുകളെ കരയിക്കാനും കരയുന്ന മനസുകളെ ചിരിപ്പിക്കാനും കഴിയുന്ന ചില ഒറ്റമൂലിക ളുണ്ട്  .അപാര ശക്തിയുള്ള ചില വാക്കുകള്‍ . എല്ലാവര്‍ക്കും  സ്വന്തമായുള്ള എന്നാല്‍ പലപ്പോഴും  പറയാതെ  പിടിച്ചു വയ്ക്കുകയും ചെയ്യുന്ന വാക്കുകള്‍ ,അതിലൊന്ന് പ്രയോഗിക്കാന്‍ ഇതാ ഒരവസരം .കരയുന്ന ഒരു മനസിനെ അതൊരു പക്ഷെ തെല്ലുനേരം സാന്ത്വനിപ്പിച്ചേക്കും,ഈ ബ്ലോഗില്‍ ഒന്ന് പോകൂ .ഇപ്പോള്‍ തന്നെ
വിശദ വിവരങ്ങള്‍ താഴെയുള്ള ബ്ലോഗിലും ഉണ്ട് 
നല്ലൊരു വായനാ വാരം ആശംസിക്കുന്നു :)

64 comments:

  1. ഇന്നാദ്യം വായിച്ചത് ശനിദോഷമാണ്. ശനി ദോഷമാകുമോ എന്ന് നോക്കട്ടെ !!
    >>അടിക്കുമ്പോള്‍ മുന്നില്‍ വന്നു മുഖം കാണിച്ച് അടിക്കുന്നതാണ് യുദ്ധത്തില്‍ പോലും ധാര്‍മികത ...<< അതിഷ്ടമായി....

    ReplyDelete
  2. aa anonikk oru marupadi type cheyth vechappozhekkum comment aa blogil ninnum aprathyakshamayirunnu.. :-)

    ReplyDelete
  3. ശനിദോഷമില്ലാതെ ഈ പംക്തി മുന്നോട്ട് പോകട്ടെ...

    ReplyDelete
  4. അനോനികള്‍ക്കുള്ള കൊട്ട് എനിക്കിസ്ട്ടായി ബാക്കി എല്ലാം ഓക്കേ

    ReplyDelete
  5. രേമേശേട്ട, അനോണികളുടെ പരാതികളും കുറ്റപ്പെടുത്തലും ഒന്നും ചേട്ടന്‍ കാര്യമാക്കേണ്ട..കുറ്റം പറയാന്‍ ഏതു പോലീസുകാരനും പറ്റും..എന്നാല്‍ ഇതുപോലെ ഒരു സംരംഭം തുടങ്ങാന്‍ അവര്‍ക്കൊന്നും തോന്നിയില്ലല്ലോ!! ചേട്ടന്‍ പക്ഷപാതം പുലര്‍ത്തുന്ന ആളല്ല എന്നും എല്ലാരേയും പ്രോത്സാഹിപ്പിക്കുന്ന ആളാണെന്നും ഞങ്ങള്‍ക്ക് എല്ലാര്ക്കും അറിയാവുന്ന കാര്യം ആണ്..ഈ ലക്കവും കുറെ നല്ല ബ്ലോഗുകള്‍ വായിക്കാന്‍ പറ്റി..പരിചയപ്പെടുത്തലിനു നന്ദി.

    ReplyDelete
  6. കി കി കി!

    കമന്റിനേക്കാൾ നിർവ്വൃതി തരുന്നത് വായക്കാരുടെ എണ്ണമാണ്. പക്ഷേ പല പഹയന്മാർക്കും ലിങ്ക് കാണുമ്പോഴേക്ക് ദേഷ്യം വരും. ലവന്മാരുടെ മൂന്നാറിലെ സ്ഥലം നമ്മൾ കയ്യേറിയത് പോലെ!

    ReplyDelete
  7. മുഖസ്തുതിയല്ല എന്ന ആമുഖത്തില്‍ പറയട്ടെ, ഞാന്‍ ഈയടുത്ത് വായിച്ച ലേഖനങ്ങളില്‍ ഏറ്റവും ഗുനകരമായവയുറെ ഗണത്തില്‍ ഞാന്‍ ഇതിനെ പെടുത്തുന്നു...........

    ReplyDelete
  8. ബ്ലോഗുകളെ കുറിച്ചുള്ള പരാതികള്‍ക്ക് ഒരു പരിഹാരം ,കൃഷ്ണന്‍ നായര്‍ മോഡല്‍ നിരൂപണത്തിന് സ്കോപ് ഉണ്ടോ ?

    ReplyDelete
  9. രമേഷേട്ടാ ആ മേത്തന്‍ മണിയുടെ ലിങ്ക് ഒന്ന് ചെക്ക് ചെയ്യണേ ..എനിക്ക് അത് ഓപ്പണ്‍ ആവുന്നില്ല . സന്ദീപിന്റെ ആ പോസ്റ്റ്‌ ഞാന്‍ നേരത്തെ വായിച്ചിരുന്നു. ബാകി ഒക്കെ ഒന്ന് നോക്കട്ടെ..ഇവിടെ ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ ..അപ്പോഴേക്കും വായന കഴിഞ്ഞിങ്ങു എത്തിയേക്കാം.

    ReplyDelete
  10. @@സിയാഫ് അബ്ദുള്‍ഖാദര്‍ :എന്തിനാണ് സ്കോപ് ഇല്ലാത്തത് ? ആശയം ഉണ്ടെങ്കില്‍ തുടങ്ങിക്കോളൂ ...:) വരാനുള്ളത് ആംബുലന്‍സ് പിടിച്ചും വരുമല്ലോ :)

    @@INTIMATE STRANGER :കേടായ മേത്തന്‍ മണിയുടെ ലിങ്ക് ശരിയാക്കിയിട്ടുണ്ട് :)

    ReplyDelete
  11. വായിച്ചു... ഇപ്പൊ തല്‍കാലം നിശബ്ദം ആയി തുടരുന്നു.. :)

    ReplyDelete
  12. ശരിയായ വീക്ഷണം തന്നെ.

    എഴുത്തിലെ പുതുമയാണ് എന്നെ ആകര്‍ഷിക്കുന്നത്. ചില ബ്ലോഗുകലെങ്കിലും വിരസമാണ് എന്ന് പറയാതെ വയ്യ. മറ്റുചിലര്‍ക്ക് എന്‍റെ ബ്ലോഗും അങ്ങിനെ ആയി തോനാം.

    ചിലപ്പോള്‍ കിട്ടുന്ന കുറച്ചു ഒഴിവു സമയങ്ങള്‍ ആണ് ബ്ലോഗ്‌ വായനക്കായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പല നല്ല ബ്ലോഗുകളും വായിക്കാന്‍ പറ്റാറില്ല.

    അത്തരം ബ്ലോഗുകള്‍ / പോസ്റ്റുകള്‍ ഇങ്ങനെ തിരഞ്ഞെടുത്തു പ്രതിപാതിക്കുന്നത് നല്ല പ്രവണതയാണ്

    ReplyDelete
  13. കണ്ടെന്‍റ് നന്നാവുക, വായിക്കുന്നവര്‍ക്ക് അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാവുക - ഒന്ന് ചിരിക്കാനുള്ള/ചിന്തിക്കാനുള്ള വകയെങ്കിലും. അപ്പോള്‍ വായനക്കാര്‍ സ്വമനസാലെ കമെന്റ്റ്‌/റീഷെയര്‍ ചെയ്യും. നമ്മള്‍ ഈ ബ്ലോഗര്‍ കോക്കസ് എന്നൊക്കെ പറയുമ്പോള്‍ മറന്ന് പോകുന്ന ഒന്നുണ്ട് - ബ്ലോഗ്‌ എഴുതുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ് ബ്ലോഗ്‌ ഇല്ലാത്ത വായനക്കാര്‍.

    എന്‍റെ അഭിപ്രായത്തില്‍, ഒരു നല്ല പോസ്റ്റ്‌ എന്നത്, അത് എത്രത്തോളം റീ-ഷെയര്‍ ചെയ്യപ്പെട്ടു എന്നതാണ് കൂടുതല്‍ അഭികാമ്യമായ മാനദണ്ഡം എന്ന് തോന്നുന്നു. സൌഹൃദത്തിന്‍റെ പേരില്‍ പലരും കമെന്റ്റ്‌ ചെയ്യും, പക്ഷെ റീ-ഷെയര്‍ ചെയ്യപ്പെടുന്നത് വായനക്കാരന് ഇഷ്ടമാകുമ്പോള്‍ (പോസ്റ്റോ ബ്ലോഗോ ബ്ലോഗ്ഗരെയോ :) ) മാത്രമാണ്.

    NB: Use AddThis To Track resharing

    ReplyDelete
  14. വായിക്കുമ്പോള്‍ ഇഷ്ടമാവുന്ന ബ്ലോഗുകള്‍ സുഹൃത്തുക്കള്‍ക്ക് ലിങ്ക് കൊടുക്കാറുണ്ട്, അവര്‍ വായിക്കുന്നതില്‍ നല്ലത് എനിക്കും. അതിനെ കോക്കസ് എന്ന് വിളിക്കാമോ?

    പിന്നെ, അനോണികള്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് ഒരു പരിധിയ്ക്കപ്പുറം പ്രാധാന്യം കൊടുക്കണോ? സ്വന്തം പേരില്‍ വന്നുപറയാന്‍ തന്റേടം ഇല്ലാത്ത ഭീരുക്കള്‍ അല്ലേ അനോണികള്‍ ആവുന്നത്?

    പരിചയപ്പെടുത്തിയതില്‍ എന്റെ ബ്ലോഗും ഉള്‍പ്പെടുത്തിയതിന് നന്ദി.

    ReplyDelete
  15. നന്ദി ഈ ആഴ്ചയും കുറെ നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിനു ,

    അതുപോലെ കുറെ നല്ല നിര്‍ദേശങ്ങളും .................

    ഇരിപ്പിടം ഇനിയും മുന്നോട്ടു പോകട്ടെ ...........ആശംസകള്‍

    ReplyDelete
  16. ബ്ലോഗ് തുടക്കം മുതൽ വായിച്ചു. ഉഷാറായി മുന്നോട്ട് പോകട്ടെ. ആശംസകൾ.....

    ReplyDelete
  17. ആദ്യമായിട്ടാണിവിടെ. വരവ് വെറുതെയായില്ല പുതിയ ബ്ലോഗ്‌ കള്‍ പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  18. നന്നായി ഇത്തവണത്തെ വിലയിരുത്തല്‍. എനിക്കും ഒന്നു തിരിഞ്ഞ് നോക്കാന്‍ പറ്റി .എന്റെ ബ്ലോഗിലേക്ക്, ദൈവമേ..ഞാനെന്താണു അവിടെ കാട്ടിക്കൂട്ടുന്നത് അല്ലേ..പാവം വായനക്കാര്‍.

    പിന്നെ അനോണികളെ പറ്റി പറഞ്ഞത് ബെസ്റ്റ്.

    ReplyDelete
  19. ഈ അനോണിമിയെ വെടുവെച്ചു കൊല്ലാന്‍ തോന്നും ചിലതു വായിക്കുമ്പോള്‍

    ReplyDelete
  20. നാലു ലക്കം പുറത്തിറങ്ങിയപ്പോഴേക്കും പരാതിപ്രളയമായോ..?

    ഇത്തരം പരാതികൾ സാധാരണമാണെന്നു കരുതി മുന്നോട്ടു പോകുക. കുറേ കഴിയുമ്പോൾ പരാതിയിൽ കഴമ്പില്ലെന്ന് സ്വയം അനുഭവത്തിൽ നിന്നും ബോദ്ധ്യപ്പെടുമ്പോൾ നിറുത്തിക്കോളും. അതിനു മറുപടിയൊന്നും പറയാൻ പോകേണ്ടതില്ലായിരുന്നു.

    പരിചയപ്പെടുത്തിയ ബ്ലോഗിൽ ഇനിയും കയറാത്തത് ഉണ്ട്. അവിടെയൊക്കെ പതുക്കെ പോയി വരട്ടെ.
    സധൈര്യം മുന്നോട്ടു പോകുക.
    ആശംസകൾ...

    ReplyDelete
  21. കുറെ നല്ല ബ്ലോഗുകള്‍ കണ്ടു
    നല്ല വാക്കുകള്‍ കേട്ടു (അനോണിയല്ല )
    നന്ദിയുണ്ട്, വീണ്ടും കാണാം

    ReplyDelete
  22. ശനിദോഷത്തിൽ ഒരു ദോഷവും ഇല്ല..

    ReplyDelete
  23. വിമർശിക്കുന്നവർ വിമർശിക്കട്ടെ. നമ്മൽ നമ്മുടെ കർമ്മപഥങ്ങളിലൂടെ മുന്നേറുക. ക്രിയാത്മകമായ വിമർശനങ്ങളെ മുഖവിലയ്ക്കുമെടുക്കുക. എഴുതുന്നത് ആരെങ്കിലുമൊക്കെ വന്ന് കണ്ടു, വായിച്ചു എന്നൊക്കെ അറിയുന്നത് എല്ലാവർക്കും സന്തോഷം തന്നെ. എനിക്കും. വെറും ആത്മ സംതൃപ്തിയ്ക്കു വേണ്ടി മാത്രമാണെങ്കിൽ അവരവർക്ക് മാത്രം വായിക്കുവാൻ കഴിയുന്നതരത്തിലുള്ള ബ്ലോഗ് സെറ്റ് ചെയ്താൽ മതിയല്ലോ. പിന്നെ അങ്ങോട്ടുണ്ടെങ്കിലേ ഇങ്ങോട്ടുമുള്ളൂ എന്ന നയം ചിലരെങ്കിലും സ്വീകരിക്കുന്നെങ്കിൽ അവരെ കുറ്റം പറയാനാകില്ല. എന്നാൽ ഈയുള്ളവൻ ഒരു ബ്ലോഗ് വായിച്ചാൽ കഴിവതും വായന ഒരു കമന്റ് വഴി രേഖപ്പെടുത്തിയേ പോകാറുള്ളൂ. പിന്നെ വലിയ “പുലിജാഡ”ഉള്ളവരാണെന്നു തോന്നിയാൽ നമ്മൾ പാവങ്ങളുടെ കമന്റിട്ട് അവരുടെ ബ്ലോഗിന്റെ സ്റ്റാൻഡാർഡ് കുറയ്ക്കേണ്ടെന്നു വിചാരിക്കും. അവരുടെ കമന്റ് നമുക്കും വേണ്ട. അത്രതന്നെ!
    കണ്ണൂ‍ർ സൈബർമീറ്റ്പോസ്റ്റിലേയ്ക്കൊരു ലിങ്ക്

    ReplyDelete
  24. @@
    രമേഷ്ജീ,
    വെടിവെക്കണോ? കട്ടയും കമ്പിപ്പാരയുമെടുക്കണോ?
    അതോ കത്തികൊണ്ട് കുത്തണോ?

    അനോണിഹനുമാന്മാര്‍ പറയുന്നത് കേള്‍ക്കാതെ മുന്നോട്ടുപോകൂ ഭായ്‌. വേണേല്‍ 999ല്‍ വിളിക്കൂ. കണ്ണൂരാന്‍ ഓടിയെത്തും!

    **

    ReplyDelete
  25. രമേശേട്ടാ..

    ഒരുപാട് വായിച്ചറിവുള്ള രമേശേട്ടന്‍ 'മേത്തന്‍ മണി'യെ വായിക്കാന്‍ കൊള്ളാവുന്നത് എന്ന് ഇവിടെ പരിചയപ്പെടുത്തിയതില്‍ അതിയായ സന്തോഷം..

    ഈ ലക്കം ശനിദോഷം എല്ലാവര്ക്കും ഒരു ആത്മപരിശോധനയ്ക്ക് ഉതകുന്നതാണ്.. ഞാനും അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നു..
    മനസ്സില്‍ നിറഞ്ഞു വരുന്ന വാക്കുകള്‍ മാത്രമേ എനിക്ക് കടലാസ്സില്‍ പകര്‍ത്താന്‍ കഴിയാറുള്ളൂ.. (അതെന്റെ പോരായ്മ തന്നെ) അത് കൊണ്ട് തന്നെ ഞാന്‍ എഴുതുന്നത്‌ എനിക്ക് ആത്മസംതൃപ്തി തരുന്നുണ്ട് ആവോളം..
    പക്ഷെ ഇവിടെ പറയുമ്പോലെ എനിക്ക് പറയാന്‍ ആവില്ല എന്നതും സത്യം.. കാരണം എന്റെ അക്ഷരങ്ങള്‍ നാലാള്‍ കൂടുതല്‍ ആയി വായിക്കുന്നു എന്നറിയുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.. അഭിനന്ദനങ്ങള്‍ മാത്രമല്ല ആരോഗ്യകരമായ വിമര്‍ശനങ്ങളും ഏറെ ഇഷ്ടപ്പെടുന്നുണ്ട്.. അങ്ങനെയേ എഴുത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാവൂ എന്ന സത്യം ഞാന്‍ വിശ്വസിക്കുന്നു.. പക്ഷെ ഇവിടെ ബ്ലോഗ്‌ കമന്റുകള്‍ stereo type ആയി പോകുന്നു എന്നുള്ളത് പല നല്ല ബ്ലോഗുകളും ശ്രദ്ധിക്കപെടാതെ കിടക്കുന്നതും വിഷമകരമായ കാര്യമാണ്.. മാനത്തുകണ്ണിയെ പോലുള്ളവരെ ശ്രദ്ധയില്‍ പെടുത്തുകയും അത് വഴി ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചതും രമേശേട്ടനോട് നന്ദി പറയേണ്ടു.. ഇനിയും ആ ശ്രമങ്ങള്‍ തുടരുമല്ലോ.. ചിരപുരാതനമായ ബ്ലോഗ്‌ എഴുത്ത് ശൈലികള്‍ പൊളിച്ചെരിയേണ്ട കാലം കഴിഞ്ഞു.. (സൂചന : ഹാസ്യമെന്നും സാമൂഹിക വിമര്‍ശനം എന്ന് പറഞ്ഞു ബ്ലോഗില്‍ പടച്ചു വിടുന്ന മഹാസംഭവങ്ങള്‍ !!! )

    അനോണികളോടായുള്ള അറിയിപ്പിനു താഴെ എന്റെയും ഒപ്പ്‌.. അതിനു ഒരു അനുബന്ധം എന്ന നിലയില്‍ പറയട്ടെ..

    പേര് വെളിപ്പെടുത്താതെ എഴുതുന്നവരെ.......
    ഈ മുഖംമൂടിയുടെ അപ്പുറത്ത് നിന്നും നിങ്ങള്‍ എത്ര വികാരപ്രകടനങ്ങളോ ഗോഷ്ടികളോ കാട്ടിയാലും ഇപ്പുറത്ത് നില്‍ക്കുന്നവര്‍ കാണില്ല എന്ന വസ്തുത നിങ്ങള്‍ അറിയണം..

    വ്യാജപ്പേരില്‍ എഴുതുന്നവരെ...... (തൂലികാനാമത്തെ അങ്ങനെ കാണാനുള്ള സഹിഷ്ണുതയെ എനിക്കുള്ളൂ)

    നിങ്ങളെ രാജപ്പനെന്ന സരോജ്കുമാറിന്റെ നിലയിലെ എനിക്ക് കാണാനാവൂ.. നിങ്ങള്‍ എഴുതാന്‍ തുടങ്ങുന്നതോടെ നിങ്ങളുടെ കണ്‍ട്രി പാരന്റ്സ് ഇട്ട പേരു പോരാന്ന് തോന്നുന്നതാണോ ഈ പേരു മാറ്റത്തിന്റെ പിന്നിലുള്ള ചേതോവികാരം.. നിങ്ങളെ ജ്ഞാനസ്നാനം നടത്തി പുതിയ ബ്ലോഗ്‌ നാമം സ്വയം വിളിച്ചു ചൊല്ലി വിഖ്യാതനായ ബ്ലോഗ്ഗര്‍ ആവുക എന്ന് സ്വയം അനുഗ്രഹിച്ചു ബ്ലോഗ്‌ തുടങ്ങുന്ന നിങ്ങള്‍ മുന്‍പ് ആരോ കാട്ടിക്കൂട്ടിയ കൊപ്രായങ്ങളുടെ അവശാനുകരണങ്ങള്‍ നടത്തുകയല്ലേ.. ബ്ലോഗിലെ ഇത്തരം പ്രവണതകള്‍ മാറണമെന്ന് പറയാന്‍ തന്നെ ഞാനീ അവസരത്തില്‍ ഉദ്ദേശിക്കുന്നത്..

    എങ്കിലും വ്യക്തിതാല്പര്യങ്ങളെ ഞാന്‍ എന്നും മാനിക്കുന്നത് കൊണ്ട് ആരോടും അത് നേരിട്ട് പറയാനുള്ള മണ്ടത്തരത്തിനു ഞാന്‍ നില്‍ക്കുന്നില്ല.. ഞാന്‍ പറഞ്ഞതില്‍ കാമ്പുണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ സ്വയം തിരുത്തുക.. അത്തരം ഒരുപാട് പേര്‍ എന്റെ സൌഹൃദത്തിലുണ്ട്.. എന്നെ അറിയുന്ന അവര്‍ എന്റെയീ അഭിപ്രായം പ്രകടനം അവരെ അവഹെളിക്കുന്നതാണ് എന്ന് കരുതില്ല... മറിച്ചു സ്നേഹം കൊണ്ട് പറയുന്നതാണ് എന്ന് കരുതും എന്ന വിശ്വാസത്തോടെ നിര്‍ത്തുന്നു..

    സ്നേഹപൂര്‍വ്വം..

    ( off note : കേടായ മേത്തന്‍ മണി നന്നാക്കാന്‍ നിര്‍ദ്ദേശിച്ച അരുമയാം അജ്ഞാതസ്നേഹിതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി..)

    ReplyDelete
  26. പ്രിയ രമേശ്‌ജി ,
    പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതിനോടു കൂടുതലും യോജിക്കാവുന്നവ ആണെങ്കിലും ചില വിയോജനക്കുറിപ്പുകള്‍ കുറിച്ചോട്ടെ.അറിയപ്പെടുന്ന ബ്ലോഗ്ഗര്‍ ആകുക എന്നുള്ളത് എലാവരുടെയും ആഗ്രഹം എന്നതിന് പകരം ഭൂരിപക്ഷക്കാരുടെ എന്നായിരുന്നെങ്കില്‍ കൂടുതല്‍ യോജിക്കുമായിരുന്നു.
    ബ്ളോഗില്‍ ഒരാള്‍ എഴുതുന്നത്‌ അയാളുടെ ആത്മസംതൃപ്തിക്ക് വേണ്ടിയാണോ അല്ലയോ എന്ന് വായിക്കുന്ന ആള്‍ക്ക് എങ്ങിനെ കണ്ടെത്താനാവും.അയാള്‍ എഴുതുന്നത്‌ മറ്റുള്ളവര്‍ക്ക് വായിക്കാന്‍ അവസരം കൊടുക്കുന്നത് ആത്മസംതൃപ്തിയ്ക്ക് വിരുദ്ധമാണോ?വായിക്കണോ വേണ്ടയോ എന്നത് വായനക്കാരന് തീരുമാനിച്ചു കൂടെ?ഒരു ബ്ലോഗ്ഗര്‍ എഴുതുകയും വായിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്നത് അയാളുടെ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യമായി കണ്ടു കൂടെ?
    ബ്ലോഗിങ്ങ് കുറ്റമറ്റതും രസകരവും വായനായോഗ്യവും ആക്കാന്‍ ഒരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാ ബ്ലോഗ്ഗര്‍ മാര്‍ക്കും വായനക്കാര്‍ക്കും ഒരു പോലെ ശരിയാണെന്ന് പറയാന്‍ കഴിയുമോ?പോതുവിലെ തെറ്റുകള്‍ തിരുത്താം ബാക്കി അവനവന്റെ അഭിരുചിയ്ക്കനുസരിച്ച് എഴുതുകയോ വായിക്കുകയോ ചെയ്‌താല്‍ പോരെ? കമന്റുകളുടെ എണ്ണം ബ്ളോഗ് rating ലെ ഒരു ഘടകമായി കാണുമ്പോള്‍ നൈസ്,കിടിലന്‍ എന്ന മട്ടില്‍ എന്തെങ്കിലും കിട്ടുന്നത് ബ്ളോഗില്‍ ഒച്ചയും അനക്കവും ഉണ്ടെന്ന ആത്മവിശ്വാസം ബ്ലോഗ്ഗെര്‍ക്ക് നല്‍കില്ലേ?
    പിന്നെ അനോണികളെ അടച്ചു ആക്ഷേപിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക.രമേശ്‌ അരൂര്‍ എന്ന വ്യക്തിയെ (ഉദാഹരണത്തിനാണേ കൊല്ലരുത് )ഈ ബൂലോഗത്തില്‍ എത്ര പേര്‍ക്ക് നേരിട്ട് അറിയാം? ബൂലോഗികള്‍ നിങ്ങളെ അല്ല നിങ്ങളുടെ എഴുത്തിനെ ആണ് വായിക്കുന്നത്.കൊള്ളാവുന്നത് എഴുതിയാല്‍ വായിക്കാന്‍ ആളുണ്ടാകും എന്ന് പറഞ്ഞ നിങ്ങള്‍ തന്നെ അഡ്രസ്‌ ഉണ്ടെങ്കിലെ പ്രോത്സാഹിപ്പിക്കാന്‍ ആളുണ്ടാകൂ എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?തങ്ങളെ ആരെങ്കിലും വിമര്‍ശിച്ചാല്‍ സനോണികള്‍ അനോണികള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ മോശമായ ഭാഷ ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട് .സനോണികള്‍ എഴുതുന്നതിനെക്കാള്‍ നന്നായി എഴുതുകയും തികച്ചും നിഷ്പക്ഷമായി നല്ല ഭാഷയില്‍ അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന അനോണികള്‍ ഉണ്ടെന്ന്നുള്ള കാര്യം മറക്കരുത് .അവര്‍ ബൂലോഗത്തിനു എന്ത് ദോഷമാണ് വരുത്തുന്നത്?
    പിന്നെ ധര്മ്മയുദ്ധത്തെക്കുറിച്ച് അനോണികളും സനോണികളും തമ്മില്‍ നേരിട്ട് എതിരിടുമ്പോള്‍ സനോണിയുടെ സ്വന്തം അനോണി യഥാര്‍ത്ഥ അനോണിയുടെ പിന്നില്‍ നിന്നും ആകമിക്കുന്നില്ലെന്നു ഉറപ്പുവരുത്താന്‍ സാധിക്കാത്ത (അ)ധര്‍മ്മയുദ്ധത്തില്‍ അനോണിയുടെ ധാര്‍മ്മികതയെ മാത്രം കുറ്റം പറയാമോ?
    ഈ പറഞ്ഞതൊന്നും രമേശ്‌ അരൂരിനുള്ള മറുപടി അല്ല. ഈ പോസ്റ്റിലെ അഭിപ്രായങ്ങള്‍ക്കുള്ള മറുപടി മാത്രമാണ്.

    ReplyDelete
  27. രമേശനിയാ ശനിദോഷത്തിന് എല്ലാ ഭാവുകങ്ങളും...ഞാൻ പിന്നെ വരാം......

    ReplyDelete
  28. നല്ലത് ഈ ശനി ദോഷം മാറ്റാന്‍ വല്ല പൂജയോ എലസ്സോ മോതിരമോ വല്ലതും ഉണ്ടോ

    ഹ ഹ ഹ നല്ല പോസ്റ്റ്‌ ഇവിടെ വന്നത് നഷ്ടമായില്ല നന്ദി രമേഷ്ജി

    ReplyDelete
  29. @@ നാരദന്‍ :ഞാന്‍ എന്റെ നിരീക്ഷണം ആണെന്ന് പറഞ്ഞുകൊണ്ടാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എഴുതിയത് ,,താങ്കള്‍ പറയുന്നത് താങ്കളുടെ നിരീക്ഷണം ..യോജിക്കാം ,വിയോജിക്കാം ,,അത് വായനക്കാരുടെ ഇഷ്ടം ..
    എഴുത്ത് നന്നാക്കണം ,ഗുണം കൂട്ടണം എന്ന് തന്നെയല്ലേ ഞാനും പറഞ്ഞത് .അനോണി എന്നത് കൊണ്ട് ഉദ്ദേശിച്ചത് പടവും പേരും ഇല്ലായ്മ മാത്രമല്ല .രമേശ്‌ അരൂര്‍ എന്ന ഞാന്‍ ഈ പേരും പടവും വച്ച് എന്നെ അറിയുന്നവരുടെയും അറിയാത്തവരുടെയും മുന്നില്‍ എന്തും പറയാനോ എഴുതാനോ പാടില്ല എന്ന് വിശ്വസിക്കുന്നു .
    ഒരാളെ ഒന്ന് കളിയാക്കാനോ അസഭ്യം പറയാനോ അപകീര്‍ത്തിപ്പെടുത്താനോ എന്റെ അഡ്രസ്‌ അഥവാ വ്യക്തിബോധം എന്നെ അനുവദിക്കില്ല .ഇതൊന്നും പ്രശ്നമ ല്ലാത്തവരും ഉണ്ട് ,
    പക്ഷെ ഞാന്‍ പൂര്‍ണമായും വ്യാജപ്പേരില്‍ എഴുതുന്ന ഒരാള്‍ ആണെങ്കില്‍ എനിക്ക് ഇതെപ്പറ്റി യൊന്നും ഭയപ്പെടേണ്ട ആവശ്യമില്ല .ആരെക്കുറിച്ചും എന്തും പറയാം ,,പ്രചരിപ്പിക്കാം .സംസ്കാരത്തിന് യോജിക്കാത്ത കാര്യങ്ങള്‍ വരെ എഴുതിപ്പിടിപ്പിക്കാം.ഒരു തടസവുമില്ല .
    പേര് വെളിപ്പെടുത്താന്‍ ഇഷ്ടമില്ലാത്തവര്‍ പലകാരണങ്ങളാലും അത് ചെയ്യണമെന്നില്ല ,അവരെ അതിനു നിര്ബ്ബന്ധിക്കുന്നുമില്ല പക്ഷെ വ്യാജപ്പേരുകള്‍ ഉപയോഗിച്ച് മനുഷ്യ മനസുകളെ മലീമസമാക്കുന്ന പ്രവൃത്തികള്‍ നീതീകരിക്കാനാവുമോ ? അതിനെയാണ് എതിര്‍ക്കുന്നത് .

    ReplyDelete
  30. രമേശ്‌ജീ.....നമോവാകം!! :)
    ഇക്കണക്കിന് പോയാല് രമേശ്ജി സമ്മതിച്ചില്ലേലും ചെറുത് കേറിയങ്ങ് ഫാനായികളയും. അമ്മാതിരി എഴുത്തല്യോ! ഈ വിജയരഹസ്യൊക്കെ വായിച്ച് ചെറുത് പലതീരുമാനോം എട്ത്തൂട്ടാ. ഇനീപ്പൊ വല്യ വല്യ ബ്ലോഗര്‍മാരൊക്കെ ചെറുതിന്‍‌റെ പോസ്റ്റില്‍ കമന്‍‌റിടാന്‍ ക്യൂ നിക്കണ കാണേണ്ടി വരൂലോ ഫഗോതീ.......ഓര്‍ക്കാന്‍ മേല. മൊത്തത്തില്‍ ഇഷ്ടപെട്ടു ഈ ശനിദോഷം. ആശംസോള് ട്ടാ :)

    ഈ ചെറിയ കാലത്തിനുള്ളിലെ പരിചയമില്ലായ്മേം, വിവരക്കേടും വച്ച് ചെറുതിനൊരു കാര്യൂടെ പറയാനുണ്ടേയ്. അതായതുത്തമാ...., എല്ലാവരും ഉപദേശിക്കാറ് വ്യക്തിപരമായ യാതൊരു വിവരവും ഇന്‍‌റര്‍നെറ്റില്‍ പരസ്യപെടുത്തരുതെന്നാട്ടാ. വേണ്ടപെട്ടവര് പറയണത് കേക്കണോ, അതോ ഇന്നലെ കണ്ടവഴിപോക്കര് പറയണത് കേക്കണോന്നൊരു കണ്‍ഫ്യൂഷന്‍. ആ....അത് വിട്. നല്ല ചിരിച്ചിരിക്കണ പോട്ടോയും, പറ്റിയൊരു പേരും വച്ച് കറങ്ങി നടക്കണ ചിലചേട്ടന്മാരുടെ തനി ‘സൊവാവം‘ അനോണികളേക്കാള്‍ വെടക്കാണെന്ന സീക്രട്ട് അറിയോ? അതേ....ന്ന്, സത്യം! അത്തരം കൂട്ട് ഈ അനോണി മുഖം മൂടികൊണ്ട് ഒഴിവായി പോകുന്നെങ്കില്‍ അത്രേം നല്ലതല്ലേ. ചുമ്മാതെ നാണോം മാനോം ഇല്ലാത്ത അനോണികളെ പറ്റി... അതും ഇത്രനല്ലോരു പോസ്റ്റില്‍..ച്ഛെ ച്ഛെ!!

    ഒരു സീക്രട്ടൂടെ, ഇന്നാളൊരു ബ്ലോഗറെ ചാറ്റിനിടയില്‍ പിടിച്ചപ്പൊ അങ്ങേര് പറഞ്ഞു, ഇടക്ക് അനോണി ആയി വന്ന്‍ വേറൊരു ശൈലിയിയില്‍ സ്വന്തം ബ്ലോഗില്‍ ബഹളം ഉണ്ടാക്കിയാല്‍ ആള്‍ക്കാര് കൂടുതല് കേറൂത്രേ. വിജയരഹസ്യങ്ങളില്‍ ഇങ്ങനേം ഒരു സംഭവം വേണേല്‍ ചേര്‍ത്തോ, ഫ്രീയാ ;)
    മട്ടും ഭാവോം ഒക്കെ കാണുമ്പോ ആ നാരദനൊരു അടൂര്‍ക്കാരനാണോ........ന്നൊരു ഹ്ഹ്ഹ് ഉം ഉം....!! പറയാമ്പറ്റൂല്യേ ;)
    (( ന്നെ തല്ലാന്‍ കിട്ടൂലാ........ബ്ലും! മുങ്ങി ))

    ReplyDelete
  31. @@ചെറുതേ:വ്യക്തി വിവരം കൊടുത്തത് കൊണ്ട് എനിക്കിതുവരെ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല .വഴീല്‍ കണ്ടവര്‍ പറയുന്നത് കേട്ട് കുളത്തില്‍ ചാടാനും പറയുന്നില്ല .അനോണി ആയാലും ഇല്ലെങ്കിലും മറ്റുള്ളവരെ ഉപദ്രവിക്കരുതേ എന്ന അപേക്ഷ മാത്രമേയുള്ളൂ. പിന്നെ ആത്മാര്‍ഥതയുള്ള അഭിനന്ദനവും പുകഴ്ത്തിക്കൊണ്ടുള്ള "ആക്കലും" മനസിലാകൂട്ടോ ,,
    എനിക്ക് ആവശ്യത്തിനു ഫാന്‍ വീട്ടിലും ജോലിസ്ഥലത്തും ഉണ്ട് .തല്‍ക്കാലം പുറത്തു നിന്ന് ഫാനുകള്‍ എടുക്കുന്നില്ല ..:)
    ഞാന്‍ അരൂര്‍ക്കാരന്‍ ആണ് <> അരൂര്‍(ആലപ്പുഴ ) വേറെ അടൂര്‍ (പത്തനം തിട്ട )വേറെ ..എനിക്ക് മുഖം മൂടി വയ്ക്കേണ്ട ഒരു ഗതികേടും ഇതുവരെ ഇല്ല ,നന്ദി ,,നമോവാകം , എന്റെ ബ്ലോഗില്‍ വരുന്ന മുഴുവന്‍ കമന്റും ഞാന്‍ അനോണിയായി ബഹളം സൃഷ്ടിച്ചു എഴുതി ക്കു ന്നതാണെന്നോ അതല്ല മുഴുവനും ഞാന്‍ തന്നെ എഴുതുന്നതാണെന്ന് തന്നെ പറഞ്ഞാലും എന്നെ അത് ബാധിക്കില്ല ,ട്ടോ ,,

    ReplyDelete
  32. അയ്യോ.....!!!മൂന്ന് വട്ടം മെയിലില്‍ കിട്ടീട്ടാ നോട്ടിഫിക്കേഷന്‍, ഇനീം ഡിലീറ്റി പോസ്റ്റണ്ടാ........! :)
    ഉപദ്രവം.....അനോണി....സനോണി....ഹ്ഹ്ഹ്ഹ് ചിരിക്കാന്‍‌മേല :D, അനോണികള്‍ ബ്ലോഗിലേ ഉപദ്രവിക്കൂ, സനോണികള്‍ കുടും‌മ്മത്ത് കേറിയാ ഉപദ്രവം. യെന്താ പ്പൊ ചെയ്യാ ലെ.
    രമേശ്ജീടെ അത്ര തണ്ടും തടിയും ലുക്കും ഉള്ളോര്‍ക്ക് മാത്രം പോരല്ലോ ബ്ലോഗിംങ്ങ്, നുമ്മ പാവങ്ങളും ജീവിക്കട്ടേ ഇഷ്ടാ :)
    അക്ഷരതെറ്റിന് മാപ്പുണ്ടേയ്. ന്നാലും ഇങ്ങള്‍ടെ പോസ്റ്റോള് സൂപ്പറാട്ടാ. ആക്കീതല്ലാന്ന്. ശോ!

    ReplyDelete
  33. @@ചെറുതെ: പോസ്റ്റി വായിച്ചു നോക്കുമ്പോള്‍ അക്ഷരത്തെറ്റ്..അതാ ഡിലീറ്റിയത്,,ഒരു ചെറിയ തെറ്റ് വന്നു നോക്കട്ടെ ഈ ചെറുത്‌ പോലും സമ്മതിക്കില്ല .എന്നെ തല്ലാന്‍ അറിഞ്ഞു കൊണ്ട് ഞാന്‍ തന്നെ വടി വെട്ടി തരണോ ?

    ReplyDelete
  34. കൊള്ളാം നല്ല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രമേശേട്ടാ...ആത്മ സംതൃപ്തിക്ക് മാത്രം എഴുതുന്നവരും എന്റെ അറിവില്‍ ഉണ്ടേ..ആ ബ്ലോഗുകള്‍ ആരും കാണാതെയും അറിയാതെയും പോകുന്നു...പിന്നെ അനോണി പരാമര്‍ശം..ബ്ലോഗുകളില്‍ അനോണി എന്ന് മാത്രം വച്ചിട്ടും കഴമ്പുള്ള അഭിപ്രായം പറയുന്നവര്‍ ഉണ്ട്...ബ്ലോഗ്‌ ഇല്ലാത്ത എത്രയോ ബ്ലോഗ്‌ വായനക്കാര്‍ ഉണ്ട്.. അവരില്‍ പലരും വായിച്ചു പോകും ..ചിലര്‍ക്ക് കമെന്ടണം എന്ന് തോന്നുമ്പോ അനോണി എന്ന ലേബലില്‍ കമെന്റും. പിന്നെ ചില കമെന്റ്സ് കണ്ടു...ഒരു പോസ്ടിനോട് മാത്രമേ പ്രതികരിക്കാവൂ അതിലെ കമെന്റ്സിനോട് പ്രതികരിക്കരുത് എന്ന ചിന്തയുള്ളവള്‍ ആണ് ഞാന്‍ .പക്ഷെ ഇവിടെ പറയാതിരിക്കാന്‍ വയ്യ അത് കൊണ്ട് പറയുന്നതാണ്..തൂലികാ നാമത്തെയും അനോണിയേയും കൂട്ടി കുഴയ്ക്കാമോ..ശ്രീ ഓ.എന്‍. വി സാര്‍ ആദ്യ കാലങ്ങളില്‍ ബാല മുരളി എന്ന പേരിലാണ് എഴുതിക്കൊണ്ടിരുന്നത്...അത് അദ്ദേഹം സ്വയം ജ്ഞാനസ്നാനം ചെയ്ത് പേര് മാറ്റിയതല്ല..ആകാശവാണിയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് അങ്ങനെ പരസ്യമായി എഴുതാന്‍ പാടില്ലായിരുന്നു..ഇത് പോലെ സാഹചര്യങ്ങള്‍ക്ക് വശംവദരായി തൂലിക നാമത്തില്‍ എഴുതുന്ന ധാരാളം പേരുണ്ട്...പിന്നെ രാജപ്പന്‍ സരോജ്കുമാര്‍ ആയെങ്കില്‍ മുഹമ്മദുകുട്ടി മമ്മൂട്ടി ആയതും ചരിത്രം അംഗീകരിച്ച സത്യമാണ്..

    ReplyDelete
  35. @@സീത : തൂലികാ നാമം എന്ന വാക്ക് അനോണി എന്ന വാക്കുമായി കൂട്ടിക്കുഴക്കുന്നതാണ് പ്രശ്നം . Nameless; of unknown name; also, of unknown authorship; as, an anonymous benefactor; an anonymous pamphlet or letter.(ഇതാണ് അനോണി )
    രണ്ടിന്റെയും അര്‍ഥം രണ്ടാണ് എന്ന് മനസിലാക്കിത്തന്നെയാണ് ഞാന്‍ ഇക്കാര്യം പരാമര്‍ശിച്ചത് .മറ്റുള്ളവരുടെ അഭിപ്രായം അവരുടെ മനോധര്‍മത്തിനു വിടുന്നു. തൂലികാ നാമങ്ങളില്‍ സാഹിത്യ രചന നടത്തിയ പ്രമുഖരും അല്ലാത്തവരും സമൂഹം അറിയാതെ അജ്ഞാത വാസം നടത്തിയവര്‍ അല്ലല്ലോ .. അഭിപ്രായത്തിന് നന്ദി ,

    ReplyDelete
  36. പോസ്റ്റില്‍ അനോണി എന്നുദ്ദേശിച്ചത് മനസിലായി...കമെന്റ്സിനോടാണ് ഞാന്‍ പ്രതികരിച്ചത്..അങ്ങനൊരു പതിവ് എനിക്കില്ലെങ്കിലും..പിന്നെ അജ്ഞാതവാസം നടത്തിയ പ്രമുഖരെ സമൂഹം തിരിച്ചറിഞ്ഞത് ഒരുപാട് വൈകിയിട്ടായിരുന്നു..അതും അവര്‍ സ്വയം മുഖം മൂടി അഴിച്ചു സാഹചര്യ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു പുറത്തു വന്നപ്പോള്‍ മാത്രം..വലിയൊരു സംവാദത്തിനു വേണ്ടി അല്യാ ട്ടോ ഈ രണ്ടാമത്തെ അഭിപ്രായം..മറുപടി പറയണം എന്ന് തോന്നി...അത്ര മാത്രം..

    ReplyDelete
  37. നന്നായി വരുന്നു വാരാന്ത്യ വിചാരങ്ങള്‍.
    തുടരുക, ഇനിയും

    ReplyDelete
  38. ശനിദോഷം കൂടുതല്‍ മെച്ചപ്പെടുന്നുണ്ട്‌ , കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ.

    ReplyDelete
  39. പറഞ്ഞതെല്ലാം പൂര്‍ണ്ണമായും അംഗീകരിക്കുന്നു രമേശേട്ടാ...

    'സ്ത്രീ നാമത്തില്‍ ബ്ലോഗു തുടങ്ങിയാല്‍ മാത്രം രക്ഷപ്പെടുന്നു' എന്ന പരാതി പലയിടത്തും കേട്ടിട്ടുണ്ട് ! ബൂലോകത്ത് ഏറ്റവും കൂടുതല്‍ വായനക്കാരും ഫോളോവേഴ്സും ഉള്ളത് പുരുഷ നാമത്തില്‍ ഉള്ള ബ്ലോഗുകള്‍ക്കാണെന്ന കാര്യം ഈ പരാതിക്കാര്‍ അറിയുന്നില്ലേ ! എഴുതുന്നത്‌ വായിക്കാന്‍ കൊള്ളാവുന്നതാണെങ്കില്‍ ആരെഴുതിയാലും വായിക്കാന്‍ ആളുണ്ടാവും...

    ഇത്തവണ ശനിദോഷത്തില്‍ പരിചയപ്പെടുത്തിയതിലും, ഇതുവരെ കാണാത്ത ബ്ലോഗുകള്‍ ഉണ്ട്, അവിടെയൊക്കെ ഒന്ന് പോയി നോക്കട്ടെട്ടോ ....

    ReplyDelete
  40. @ സീത*...
    ഈ അനിയന്റെ അഭിപ്രായമാണോ പ്രകോപനപരമായത്... ഓപ്പോള്‍ ക്ഷമിക്കുക.. ഇനിയീ അനിയന്റെ വിശദീകരണം... O.N.V യെ പോലെ പലരും ഔദ്യോതിക ജീവിതത്തിനു പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ തൂലികാനാമം ഉപയോഗിച്ചിരുന്നു.. അത്തരം പ്രശ്നങ്ങള്‍ ഈ ബ്ലോഗ്‌ എഴുത്തില്‍ ഇല്ലല്ലോ..
    ഇവിടെ പുതുതായി ബ്ലോഗ്‌ തുടങ്ങുന്ന പലരും അതാണ്‌ ബൂലോകനാട്ടുനടപ്പ് എന്ന് തെറ്റിദ്ധരിച്ചു വശായി തൂലികാനാമത്തിനു പുറകെ പായുന്നു.. മാധ്യമത്തിലോ മറ്റോ 'ബ്ലോഗ്‌ സ്കാന്‍' എന്ന ഒരു പംക്തിയില്‍ സ്ഥിരമായി എഴുതുന്ന ഒരു ബ്ലോഗ്‌ ചേച്ചി അതാണ്‌ ബ്ലോഗിലെ രീതി എന്ന് എഴുതിയത് വായിച്ചത് ഓര്‍ക്കുന്നു.. വിശാലമനസ്ക്കന്‍ എന്ന ബ്ലോഗറെ പരിചയപ്പെടുത്തിയ ഒരു ലക്കത്തിലെ ഏതാനും വരികള്‍ ആണ് ഞാന്‍ ഇവിടെ കടമെടുത്തു പറഞ്ഞത്.. (സൂചന : ജ്ഞാനസ്നാനം ചെയ്യിക്കല്‍ etc) സത്യത്തില്‍ അത് വായിച്ചു ഞാന്‍ വ്രീളാവിവശനായി.. :-) ഇതൊക്കെയാണോ ഇവിടത്തെ നാട്ടു നടപ്പ്. പാവം പുതുമുഖങ്ങള്‍ .. അവരും അങ്ങനെ കരുതി അതില്‍ തൂങ്ങി കിടക്കുന്നു.. ഈ അനാവശ്യപ്രവണതയെയാണ് ഞാന്‍ ചോദ്യം ചെയ്തത്.. എന്നാല്‍ ആരെയും ഞാന്‍ നിര്‍ബന്ധിച്ചില്ലല്ലോ.. നമ്മള്‍ എത്രയോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും ഇതേ വരെ ഞാനീ ആശയം ഒപ്പോളോട് നേരിട്ട് പറഞ്ഞിട്ടുണ്ടോ..

    എന്റെയീ അഭിപ്രായം എന്റെ മാത്രം ആണ്.. അത് ഇവിടെ പറയുന്നത് വഴി കുറച്ചു പേരെങ്കിലും സ്വയം ചിന്തിക്കും എന്ന മൂഢധാരണയാണ് എന്നെ മദിച്ചത്... എന്റെ പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ ചിന്താശേഷിയുള്ളവര്‍ ആണ് എന്ന് ഞാന്‍ കരുതുന്നു... അപക്വമായ അനുകരണങ്ങളായി സ്വയം പേക്കോലം കേട്ടാതിരിക്കട്ടെ അവര്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.. അവര്‍ ആത്മപരിശോധന നടത്തി ഒരു ട്രെന്‍ഡിനു പുറകെയും അല്ല എന്ന് ഉത്തമ ബോധ്യമുള്ളവരെങ്കില്‍ ഈ തൂലികാനാമവുമായി തുടരുക.. അല്ലാത്തവര്‍ ആരുടെയോ ദുരിത ഭാരം വൃഥാപേറുന്നു.. വലിച്ചെറിയൂ ആ മാറാപ്പുകെട്ടുകള്‍ എന്ന് അവരോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..

    രാജാവ് നഗ്നന്‍ എന്ന് പറഞ്ഞ കുട്ടിയാകും ഇവിടെ ഞാന്‍.. കാരണം എന്റെ ആശയം അധികം ആര്‍ക്കും ദഹിക്കാത്ത ഒന്നാണ് എന്നത് കൊണ്ട് തന്നെ.. സമൂലമായ മാറ്റമൊന്നും എന്റെയീ കമന്റ്‌ കൊണ്ട് ഉണ്ടാവുമെന്ന് കരുതുന്നില്ല.. ആരെയും അവഹേളിക്കാനോ വേദനിപ്പിക്കാനോ അല്ല എന്ന് ഞാന്‍ മുന്‍പേ പറഞ്ഞിരുന്നുവല്ലോ.. അനോണി സനോണി മുഖംമൂടി വച്ചവര്‍ വയ്ക്കാത്തവര്‍ തൂലികാ നാമം ഉള്ളവര്‍ ഇല്ലാത്തവര്‍ എന്ന വിഭാഗീതയും ചേരി പോരും ധര്‍മ്മാധര്‍മ്മയുദ്ധങ്ങള്‍ ഇല്ലാത്ത സമത്വ സുന്ദര ബൂലോകം സ്വപ്നം കാണുന്നു ഞാന്‍

    സ്നേഹപൂര്‍വ്വം ഒപ്പോളുടെ സ്വന്തം അനിയന്‍..

    ReplyDelete
  41. രമേശ്‌ജി,
    വാദിച്ചു തോലിപിക്കാനല്ല വ്യക്തതയ്ക്ക് വേണ്ടി ഞാനും ചിലത് കുറിയ്ക്കുന്നു.
    "രമേശ്‌ അരൂര്‍ എന്ന ഞാന്‍ ഈ പേരും പടവും വച്ച് എന്നെ അറിയുന്നവരുടെയും അറിയാത്തവരുടെയും മുന്നില്‍ എന്തും പറയാനോ എഴുതാനോ പാടില്ല എന്ന് വിശ്വസിക്കുന്നു."
    "ഒരാളെ ഒന്ന് കളിയാക്കാനോ അസഭ്യം പറയാനോ അപകീര്‍ത്തിപ്പെടുത്താനോ എന്റെ അഡ്രസ്‌ അഥവാ വ്യക്തിബോധം എന്നെ അനുവദിക്കില്ല"
    പേരും പടവും വച്ചിട്ടില്ലെന്കിലും അറിയുന്നവരുടെയും അറിയാത്തവരുടെയും മുന്നില്‍ എന്തും പറയാനോ എഴുതാനോ പാടില്ല എന്ന് ഞാനും വിശ്വസിക്കുന്നു.അഡ്രസ്‌ പ്രസിദ്ധപ്പെടുത്താത്ത അനോണിയുടെ വ്യക്തിബോധവും പ്രസിദ്ധപ്പെടുത്തിയ സനോണിയുടെ വ്യക്തിബോധവും ബൂലോഗത്ത് അനുവദിക്കുന്നതും അനുവദിക്കാത്തതും ഒന്നാണെങ്കില്‍ അനോണികളെ മാത്രം എന്തിനു കുറ്റം പറയണം അഡ്രസ്‌ പ്രസിദ്ധപ്പെടുത്തിയ സനോണി മോശമായി പ്രതികരിച്ചിട്ടുള്ള അനുഭവങ്ങള്‍ ബൂലോഗത്ത് ഉണ്ടെന്നു ഇരിക്കെ അവര്‍ ചെയ്യുന്നതിനെക്കൂടി താന്കള്‍ വിമര്ശിച്ചിരുന്നെങ്കില്‍ എന്റെയും താങ്കളുടെയും സമയം മറുപടികള്‍ക്കായി നീക്കിവയ്ക്കേണ്ടി വരില്ലായിരുന്നു.പിന്നെ ബൂലോഗത്ത് സനോണി ബഹളം വച്ചാലും അനോണി ബഹളം വച്ചാലും ഒരു പോലെയൊക്കെ തന്നെയാ നിങ്ങളെ ആയാലും എന്നെ ആയാലും സനോണികള്‍ തെറി വിളിച്ചാലും അനോണികള്‍ തെറി വിളിച്ചാലും നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഒരു പോലെയാണ് എന്നിരിക്കെ പിന്നെ എന്തിനാ ആരെ തോപ്പിക്കാനാ? എല്ലാവരും ജീവിച്ചു പൊയ്ക്കോട്ടേ
    നല്ലത് എഴുതിയാല്‍ വായിക്കാന്‍ ആരെങ്കിലുമൊക്കെ കാണും.കമന്റ് ഇട്ടാല്‍ സൌകര്യമുള്ളവര്‍ നോക്കും .ചിലര്‍ അഭിപ്രായങ്ങള്‍ കേള്‍ക്കും തിരുത്തും.ചിലര്‍ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ബ്ലോഗില്‍ നന്ദി പറയും.മനസ്സില്‍ പറയും ഓ പിന്നെ താന്‍ പറഞ്ഞിട്ടല്ലേ ഇനി.
    ചിലര്‍ പപ്പുവിനെപ്പോലെ "ആ ചെറീയ സ്പാനര്‍ ഇങ്ങെടുത്തേ ഇപ്പ ശരിയാക്കിത്തരാം" എന്ന് പറയും.എന്ത് നടക്കുമെന്ന് കണ്ടറിയാം.നിങ്ങളെ അന്ഗീകരിക്കുന്നവര്‍ ഉണ്ട് സനോണികളിലും അനോനികളിലും.അത് പോലെ നിങ്ങളെ അന്ഗീകരിക്കാത്തവരും ഉണ്ടാവും സനോണികളിലും അനോണികളിലും.
    അത് കൊണ്ട് അന്ധമായ അനോണി വിരോധം അവസാനിപ്പിക്കാന്‍ താങ്കളോടും എല്ലാ സനോണികളോടും
    അപേക്ഷിക്കുന്നു.

    ReplyDelete
  42. ശനിദോഷത്തിനു സര്‍വ വിധ ഭാവുകങ്ങളും നേരുന്നു ...

    വിവാദങ്ങളുടെ കാലത്ത് ശനി ദോഷത്തിനു മാത്രം മാറി നില്‍ക്കുക വയ്യല്ലോ അല്ലെ ....

    ReplyDelete
  43. ...നിസ്സാരകാര്യങ്ങൾക്ക് വിശദീകരണം വേണ്ടെന്നാണ് എന്റെ അഭിപ്രായം. ‘ശനിദോഷം’ ശുക്രദശയിലേയ്ക്ക് നീങ്ങുന്നുണ്ട് ഇപ്പോൾ. മറ്റൊരു മാർഗ്ഗത്തിൽക്കൂടി രാഹുവും കേതുവും ഒക്കെ സഞ്ചരിച്ചോട്ടെ. നമ്മുടെ ‘ഭ്രമണപഥ’ത്തിന് തടസ്സമില്ലാതെ, നല്ല നിരൂപണദൃഷ്ട്യാ തുടരുക. ഇനിയും പലതും വായിക്കാൻ കാത്തിരിക്കുന്നു.....

    ReplyDelete
  44. @@ആക്ഷേപ സ്വഭാവമുള്ള രണ്ടു കമന്റുകള്‍ (അനോണി എന്ന പേരുകാരന്റെയും അതിനെതിരെ പ്രതികരിച്ച നാരദന്റെയും) നീക്കം ചെയ്തിട്ടുണ്ട് ,ആനോനിയായാലും സനോനിയായാലും പുലഭ്യം പുറത്ത്,,ദയവായി സഹകരിക്കുക .

    ReplyDelete
  45. @രമേശ്‌ അരൂര്‍ : താങ്കള്‍ ചെയ്തതിനെ ഞാന്‍ അംഗീകരിക്കുന്നു.ഇത് താങ്കളുടെ ബ്ലോഗ്‌ ആണ്. ഒപ്പം "പുലഭ്യം പുറത്തു" എന്ന് എന്ന് പറഞ്ഞപ്പോള്‍ പുലഭ്യം പറയാതെ തികച്ചും സഭ്യമായി ഞാന്‍ പറഞ്ഞ മറുപടിയെ പുലഭ്യം എന്ന വിഭാഗത്തില്‍ താങ്കള്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു.

    ReplyDelete
  46. പുലഭ്യം ഉള്ള കമന്റ് നീക്കം ചെയ്യുമ്പോള്‍ അതിനുള്ള മറുപടി മാത്രം നിലനിര്‍ത്തുന്നത് നീതീകരിക്കാന്‍ ആവില്ലല്ലോ ,എന്റെ ബ്ലോഗ്‌ ആണ് എന്ന അഹന്ത കൊണ്ടല്ല ,ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഇവിടെ എഴുതുകയും അത് കാണുന്ന മറ്റുള്ളവര്‍ കൂടി വായിച്ചു അതിനുള്ള മറുപടികളും കൂടി എഴുതി ബഹളം ഉണ്ടാക്കുന്നത്‌ തടയാനാണ് അത് ചെയ്തത് ..കമന്റുകളുടെ എണ്ണം മാത്രം നോക്കിയാല്‍ പോരല്ലോ ഗുണനിലവാരം കൂടി പരിശോധിക്കണ്ടേ ..നാരദാ ,, പുലഭ്യം പറഞ്ഞു എന്നല്ല,മറിച്ച് പറയാന്‍ ഉദ്ദേശിക്കുന്ന പുലഭ്യം ഇവിടെ വേണ്ട എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ .

    ReplyDelete
  47. E - സ്കൂളില്‍ എനിക്കുമൊരു ഇരിപ്പിടം തന്നതിന് നന്ദി രമേശ്‌...!

    ReplyDelete
  48. രമേശ്‌ ജി ... നന്ദി ... ഇത് തികച്ചും ഒരു കൈ പിടിച്ചുയര്‍ത്തല്‍ തന്നെ .. ഈ നല്ല സംരംഭം തുടരുക ... ആശംസകള്‍

    ReplyDelete
  49. ഇരിപ്പിടത്തില്‍ ഇഷ്ടക്കാരുടെ ബ്ലോഗുകള്‍ മാത്രമാണ് കയറ്റി വിടുന്നത് .
    ഈ പരാതി അത്ഭുതം ആയി തോന്നുന്നു. രമേഷ്ജിയും ആയി ഒരു എഫ് ബി ചങ്ങാത്തം പോലും ഇല്ലാത്ത ഈ ബ്ലോഗ്‌ ശിശുവിനെയും പരിചയപെടുത്തി എന്ന് പറയുമ്പോ ..............
    സന്തോഷവും നന്ദിയും അറിയിക്കട്ടെ,

    ReplyDelete
  50. രമേഷ്, ഈ സദുദ്യമം തുടരുക.

    ഉണ്ടവന് പായ് കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട് എന്ന തരത്തില്‍ പരാതിയും വിമര്‍ശനവും എവിടെയാണുയരാത്തത്.

    ആശംസകള്‍

    ReplyDelete
  51. അഭിസംബോധന ചെയ്യുമ്പോള്‍ ‘സുഹൃത്തുക്കളേ’ എന്നു വേണം എഴുതാന്‍. (സുഹൃത്തുക്കളെ - തെറ്റ്, സുഹൃത്തുക്കളേ - ശരി : ഞാന്‍ പറഞ്ഞതല്ല, പന്മന രാമചന്ദ്രന്‍ നായര്‍ അദ്ദേഹത്തിന്റെ ‘തെറ്റും ശരിയും’ എന്ന പുസ്തകത്തില്‍ പറഞ്ഞതാണ്)
    പിഴവുകള്‍ തിരുത്താന്‍ മനസ്സുള്ള ഒരാളായതുകൊണ്ട് ചൂണ്ടിക്കാട്ടിയതാണ്. ഭാവുകങ്ങള്‍.

    ReplyDelete
  52. രമേശേട്ടന്റെ ‘ശനിദോഷ’ത്തിലേക്ക് ഞാനിതാദ്യമായാണു വരുന്നത്. വ്യത്യസ്തമാണിത്. വളരെ ഇഷ്ടമായി.

    ReplyDelete
  53. ശനിദോഷം നന്നാവുന്നു.
    നല്ല ഭാഷയില്‍ ചര്‍ച്ചകള്‍ നല്ലത് തന്നെ.

    ReplyDelete
  54. രമേഷ്ജീ ,
    താങ്കള്‍ അത്തരം ഒരു നിരൂപണം (സാഹിത്യ വാരഫലം മോഡല്‍ )തുടങ്ങുന്ന കാര്യം ആയിരുന്നു ഞാന്‍ ഉദ്ദേശിച്ചത് ,ഇരിപ്പിടത്തിലെ മുഴുവന്‍ പോസ്റ്റുകളും കുത്തിയിരുന്നു വായിച്ചപ്പോഴല്ലേ രണ്ടാഴ്ച കൂടുമ്പോഴേ ശനിദോഷം ഉണ്ടാവൂ എന്നറിഞ്ഞത് ,ഏതായാലും നല്ലൊരു സംരംഭം ..ആശംസകള്‍ നേരുന്നു ,അടുത്ത ശനി ദോഷത്തിനായി കാത്തിരിക്കുന്നു ..

    ReplyDelete
  55. വായിച്ചു..കാര്യമാത്രം.പ്രയോജനപ്രദം. കമന്റുകൾ വായിച്ചു തീരുന്നില്ല. പിന്നീടിരിക്കാം. സ്നേഹപൂർവ്വം

    ReplyDelete
  56. വീണ്ടും നല്ല പരിചയപ്പെടുത്തലുകൾ..
    അനോണികളെയൊക്കെ ആരനുസരിക്കണം ഭായ്
    ധൈര്യമായി മുന്നോട്ട് പോകൂ

    ReplyDelete
  57. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ,സ്നേഹം :)

    ReplyDelete
  58. ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങള്‍ക്ക് എന്റെ ഉത്തരങ്ങൾ.

    ഉത്തരം 1.

    പോസ്റ്റ് രസകരവും വായനായോഗ്യവും ആക്കാൻ ആവുന്നതൊക്കെ ചെയ്യാറുണ്ട്. പത്തായത്തിലുള്ളതേ ചൊരിയാനാകൂ എന്നൊരു സത്യം സ്വയം മനസ്സിലാക്കുന്നുണ്ട് എന്ന് എടുത്ത് പറയട്ടെ. കൂടുതൽ രസകരമായിട്ടില്ലെങ്കിൽ അത് പത്തായത്തിൽ അങ്ങനൊന്ന് ഇല്ല എന്നുള്ളത് കൊണ്ട് തന്നെയാണ്. തയ്യാറെടുപ്പുകളുടെ കാര്യം പറഞ്ഞാൽ, ഒരു പോസ്റ്റ് എഴുതി ഉണ്ടാക്കിയാൽ ഉടനെ തന്നെ പോസ്റ്റ് ചെയ്യാറില്ല. (ഉണ്ടെങ്കിൽ അത് അത്രയ്ക്ക് അത്യാവശ്യം ഉള്ള കാര്യമാണെങ്കിൽ മാത്രം.) കഴിഞ്ഞ 6 കൊല്ലത്തിനിടയിൽ അങ്ങനെ തിരക്കിട്ട് പോസ്റ്റ് ചെയ്തത് രണ്ടോ മൂന്നോ ലേഖനങ്ങൾ മാത്രം. ഒരു എഴുത്തുകാരൻ അല്ല കുറിപ്പെഴുത്തുകാരൻ മാത്രമാണ് എന്ന പൂർണ്ണ ബോദ്ധ്യം ഉള്ളതുകൊണ്ട് എഴുതി പൂർത്തിയാക്കിയ ലേഖനം 3 ദിവസമെങ്കിലും കാത്തുവെച്ച് പല പല മാനസ്സിലാവസ്ഥയിൽ വീണ്ടും വീണ്ടും വായിച്ച് തിരുത്തി, ഘടനയിലും മറ്റും മാറ്റം വരുത്തിയശേഷം അക്ഷരപ്പിശകുകൾക്കായി മാത്രം വീണ്ടും ഒരു പ്രൂഫ് റീഡിങ്ങ് നടത്തിയശേഷമാണ് പോസ്റ്റ് ചെയ്യാറ്. പോസ്റ്റ് ചെയ്ത ഉടനെ വീണ്ടും രണ്ടുവട്ടം വായിച്ചു നോക്കും. കമ്പോസ് സ്ക്രീനിൽ കാണുന്നത് പോലല്ല പോസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം വായിക്കുമ്പോൾ. പോസ്റ്റ് ചെയ്ത ഉടനെ, കുറഞ്ഞത് 3 തിരുത്തെങ്കിലും കിട്ടാറുണ്ട്. ഇതെല്ലാം ചെയ്തിട്ടും കണ്ടുപിടിക്കാനാവാത്ത പിശകുകൾ കണ്ടുപിടിച്ച് തരാൻ സ്ഥിരമായി എന്റെ പോസ്റ്റുകൾ വായിക്കുന്ന വളരെ അടുത്ത രണ്ട് ബ്ലോഗ് സുഹൃത്തുക്കളെ ശട്ടം കെട്ടിയിട്ടുണ്ട്. അവർ പരസ്യമായിത്തന്നെ പിശകുകൾ പറയണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി ഒരാൾ നമ്മെ തിരുത്തുന്നത് മറ്റൊരാൾ കണ്ടാൽ, അത് നമ്മൾ നല്ല മനസ്സോടെ എടുക്കുന്നു എന്ന് മനസ്സിലാക്കിയാൽ തിരുത്താനുള്ള പ്രവണത മറ്റുള്ളവർക്കും ഉണ്ടാകും എന്നതുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. ‘എഡിറ്ററില്ലാത്ത മാദ്ധ്യമമല്ല ബ്ലോഗ്, എന്റെ ബ്ലോഗിൽ എഡിറ്ററുടെ സ്ഥാനം വായനക്കാർക്ക് ആണ് ‘ എന്ന് കമന്റുറയുടെ മുകളിൽ എഴുതി ഇട്ടിട്ടുമുണ്ട്.

    ReplyDelete
  59. ഉത്തരം 2.

    എനിക്ക് താൽ‌പ്പര്യമുള്ള വിഷയങ്ങൾ എഴുതുന്ന ബ്ലോഗുകളിൽ പോയി പോസ്റ്റുകൾ വായിക്കാറുണ്ട്. വായിച്ച പോസ്റ്റുകളീൽ 10 % എങ്കിലും എന്തെങ്കിലും ഉണ്ടെങ്കിൽ കമന്റിടുന്ന പതിവ് ഉണ്ടായിരുന്നു. വളരെ മോശം ആണെങ്കിൽ മാത്രം ഒന്നും പറയാതെ മടങ്ങും. ഇക്കാര്യത്തിൽ എനിക്ക് കമന്റിടുന്നോ ഇല്ലയോ എന്ന വ്യത്യാസം കാണിച്ചിട്ടില്ല. ഇപ്പോൾ പക്ഷെ ഏത് ബ്ലോഗിൽ ആയാലും, എത്ര നല്ല പോസ്റ്റുകൾ ആയാലും കമന്റ് ഇടുന്നത് വളരെ കുറവാണ്.(കാരണങ്ങൾ ഒരുപാടുണ്ട്.)

    കമന്റായി ഞാൻ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ ഒക്കെയും സത്യസന്ധമാണ്, വിശദമായിട്ടുള്ളതാണ്. ഒറ്റവരിക്കമന്റുകൾ വളരെ ചുരുക്കമായിരിക്കും. ഈ - മെയിൽ വഴി ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് അയച്ചുതരുന്നവരുടെ മെയിലുകൾ കൈയ്യോടെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്. അത്തരം മെയിലുകൾ ഒരു ദിവസം 20 എണ്ണമെങ്കിലും കിട്ടാറുണ്ട് എന്നതുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. ഇക്കാര്യം അവരോട് തുറന്ന് പറഞ്ഞ് അവരെ വിഷമിപ്പിക്കാറില്ലെങ്കിലും ഫലത്തിൽ സംഭവിക്കുന്നത് ഇതാണ്. ഇതാ ഒരു നല്ല പോസ്റ്റ് നോക്കൂ എന്ന് പറഞ്ഞ് രണ്ടാമതൊരാളുടെ പോസ്റ്റിന്റെ ലിങ്ക് ആരെങ്കിലും അയച്ച് തന്നാൽ അത് തീർച്ചയായും വായിക്കാറുണ്ട്.

    (കൂടുതൽ കമന്റുകൾ കിട്ടിയാൽ ആസ്വദിച്ചിരുന്ന/സന്തോഷം തോന്നിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ബ്ലോഗിൽ വന്ന കാലത്താണ് അത്. പിന്നീട് കമന്റുകളുടെ രാഷ്ടീയം, അതിലെ കള്ളത്തരം, സുഖിപ്പിക്കൽ, അങ്ങോട്ട് കമന്റിട്ടാൽ ഇങ്ങോട്ടും കമന്റ് ഇടും എന്നീ കാര്യങ്ങളൊക്കെ മനസ്സിലാക്കാനായതുകൊണ്ട് കമന്റുകളുടെ എണ്ണം വ്യാകുലപ്പെടുത്തുന്നില്ല. കമന്റിടൽ, ബ്ലോഗ് ഫോളോ ചെയ്യൽ എന്നിവയൊന്നും ഇല്ലെങ്കിലും നമ്മുടെ ബ്ലോഗ് പോസ്റ്റുകൾ എപ്പോഴെങ്കിലുമൊക്കെയായി വായിക്കാൻ വരുന്ന കുറേയധികം അൾക്കാർ ഉണ്ടെന്നുള്ളത് എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ കമന്റ് കൂടിയാലും ഇല്ലെങ്കിലും പ്രത്യേകിച്ച് ഒരു വിശേഷവും ഈയിടെയായി തോന്നാറില്ല. 50 കമന്റുകൾ വരെ കിട്ടിയിട്ടുണ്ടെങ്കിലും, ഇപ്പോൾ 15 കമന്റാണ് ആവറേജ്. അത് വായന കുറഞ്ഞതുകൊണ്ടാണെന്ന് കരുതുന്നില്ല. )

    ReplyDelete
  60. ഉത്തരം 3.

    മറ്റ് ബ്ലോഗുകൾ വായിക്കുന്നത് അതിൽ പലതിന്റേയും വിഷയം താൽ‌പ്പര്യം ഉള്ളതുകൊണ്ട്. സ്വയം ബ്ലോഗ് എഴുതുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഞാൻ കൂടുതലായും എഴുതുന്നത് യാത്രാവിവരണങ്ങളാണ്. ഒരുപാട് പണം ചിലവഴിച്ച് നടത്തുന്ന യാത്രകൾ കുറെക്കാലം കഴിയുമ്പോൾ മറന്ന് പോകുന്നത് ഒരു സ്ഥിരം സംഭവമായി മാറാൻ തുടങ്ങി. ഡിജിറ്റൽ ക്യാമറകൾ വന്നതോടെ അതിന് ഒരു പരിഹാരമെന്ന നിലയ്ക്ക് പോകുന്ന വഴിക്കുള്ള പടങ്ങളൊക്കെ തുരുതുരാ എടുത്ത് വെക്കാൻ തുടങ്ങി. അത് തുടർച്ചയായി നോക്കുമ്പോൾ കുറേ കാര്യങ്ങൾ ഓറ്മ്മയിൽ തെളിഞ്ഞ് വരും. അന്നേ തോന്നിയിട്ടുള്ളതാണ് എല്ലാം കുറിച്ച് വെക്കണം എന്നത്. അത്യാവശ്യം ഡയറിയിൽ കുത്തികുറിക്കൽ അന്നും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. പക്ഷെ അത് പോരാ, വിശദമായിത്തന്നെ എഴുതിവെക്കണം, മറന്നുപോകുന്ന കാലത്ത് എനിക്ക് തന്നെ വീണ്ടും വായിച്ച് ഓർമ്മ പുതുക്കണം എന്ന ഒരാഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ ബ്ലോഗുകളെപ്പറ്റി കേൾക്കാനിടയായി. ബ്ലോഗിൽ എഴുതി ഇടാൻ തുടങ്ങി.

    സാഹിത്യത്തോടുള്ള താൽ‌പ്പര്യം കാരണം വായിക്കുന്നു എങ്കിലും ഞാൻ എഴുതുന്നത് സാഹിത്യമാണെന്ന് കരുതുന്നില്ല. നേരം പോക്ക് ഒരു പരിധി വരെയുണ്ട്. പക്ഷെ അതിനായി ഉപയോഗിക്കുന്നത് ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ ആണ്. ബ്ലോഗിൽ നേരമ്പോക്കുകൾക്കായി സമയം ചിലവഴിക്കാറ് പതിവില്ല. എഴുതുന്ന കാര്യങ്ങൾ മറ്റുള്ളവർ കണ്ട് അഭിപ്രായം പറയുമ്പോൾ തീർച്ചയായും സന്തോഷിക്കുന്നുണ്ട്. പക്ഷെ അതിന് മാത്രമായിട്ടല്ല എഴുതുന്നത് എന്ന് മുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അറിവ് നേടാനും പകർന്ന് കൊടുക്കാനുമായി എഴുതാറും വായിക്കാറുമുണ്ട്.

    ReplyDelete
  61. ഉത്തരം 4.

    ബ്ലോഗിങ്ങ് തുടങ്ങിയ ആദ്യകാലങ്ങളിൽ അഭിപ്രായം കമന്റു രൂപത്തിൽ വരുന്നത് ഒരു പ്രോത്സാഹനം തന്നെ ആയിരുന്നു. അതേപ്പറ്റി ഉത്തരം 2ൽ വിശദമാക്കിയിട്ടുണ്ട്. ഇനിയിപ്പോൾ കൂടുതൽ പ്രോത്സാഹനങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല. സ്കൂളിലോ കോളേജിലോ പഠിക്കുന്ന കാലത്ത് ഒരു ലേഖനം പോലും എഴുതാത്ത എന്നെപ്പോലൊരാൾക്ക് കിട്ടാവുന്നതിലും അധികം പ്രോത്സാഹനം ബൂലോകത്തുനിന്ന് കിട്ടിക്കഴിഞ്ഞു. സഹായങ്ങൾ ആവശ്യമായി വന്നിരുന്ന കാലത്ത് നിർലോഭം കിട്ടിയിട്ടുണ്ട്. ഇപ്പോൾ ബ്ലോഗിങ്ങിൽ കാര്യമായ സഹായങ്ങൾ ഒന്നും ആവശ്യമായി വരാറില്ല. വന്നാലും ആരൊടൊക്കെ ചോദിച്ചാൽ എന്തൊക്കെ സഹായങ്ങൾ കിട്ടും എന്ന് കൃത്യമായി അറിയാം.

    എന്തെങ്കിലും സഹായം ആരെങ്കിലും ഇങ്ങോട്ട് ചോദിച്ച് വന്നപ്പോഴൊക്കെ അത് തീർപ്പാക്കി കൊടുക്കുന്നത് വരെ കൂടെ നിന്നിട്ടുണ്ട്. ഇനിയും അത്തരം സഹകരണം ഉണ്ടാകുന്നതാണ്.

    ReplyDelete
  62. ഉത്തരം 5.

    ഇല്ല, കരുതുന്നില്ല. അത്തരം കമന്റുകളുടെ കാര്യം ഉത്തരം 2ൽ സൂചിപ്പിച്ചിട്ടുണ്ട്.

    ReplyDelete