പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, June 1, 2013

ബൂലോകത്തിലെ ഏരിയല്‍ കാഴ്ചകള്‍


വായന : ലക്കം  6 




സ്വന്തം  ബ്ലോഗിനേക്കാള്‍ മറ്റു ബ്ലോഗുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാഗ്രഹിക്കുകയും, സ്വന്തം  ബ്ലോഗുകളില്‍ക്കൂടി മറ്റു ബ്ലോഗുകളിലേക്ക് വഴി തുറക്കുകയും ചെയ്യുന്ന ബ്ലോഗര്‍മാര്‍ വിരളമാണ് ബൂലോകത്തില്‍. എഴുത്തിനെ സൂക്ഷ്മമായി വായിക്കുകയും കമന്റുകളില്‍ക്കൂടി പോരായ്മകള്‍ ശ്രദ്ധയില്‍ പെടുത്തുകയും, വേണ്ട  നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ബ്ലോഗറാണ് ഏരിയല്‍ ഫിലിപ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഫിലിപ്പ് വര്‍ഗീസ് അഥവാ പി.വി.ഏരിയല്‍. ഏരിയലിന്‍റെ കുറിപ്പുകള്‍ എന്ന ബ്ലോഗില്‍ക്കൂടി  വായനക്കാരുമായി പങ്കുവയ്ക്കുന്ന ആനുകാലികലേഖനങ്ങളിലൂടെ മാത്രമല്ല, മറ്റു ബ്ലോഗുകളില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളില്‍ തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുക കൂടി ചെയ്തുകൊണ്ട് ഇതര ബ്ലോഗര്‍മാരില്‍ നിന്നും വേറിട്ട്‌ സഞ്ചരിക്കുകയും ചെയ്യുന്നു അദ്ദേഹം.


ഒരു  വര്‍ഷംകൊണ്ട് ഈ ബ്ലോഗില്‍ പിറന്നത് ചെറുതും വലുതുമായി എണ്‍പത്തിയെട്ടോളം പോസ്റ്റുകളാണ്. വായനാദിനങ്ങളില്‍ ശ്രദ്ധയില്‍ പെടുന്നതും  ഒപ്പം മറ്റുള്ളവര്‍ക്കുകൂടി അറിവ് നല്‍കാന്‍ ഉപകാരപ്രദമാവും എന്ന് തോന്നുന്നതുമായ  വിഷയങ്ങളെ ഇദ്ദേഹം സ്വന്തം ബ്ലോഗുകളില്‍ക്കൂടി കൂടുതല്‍  വായനക്കാരിലേക്ക് എത്തിക്കുന്നു. ഇ-എഴുത്തിനെയും എഴുത്തുകാരെയും ഏറെ സ്നേഹിക്കുന്ന ഇദ്ദേഹത്തിന്‍റെ ബ്ലോഗിലെ  "വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെഅനുഭവക്കുറിപ്പുകള്‍" എന്ന പോസ്റ്റ്‌ പുതുതായി ബ്ലോഗ് രംഗത്തേയ്ക്ക് കടന്നുവരുന്നവര്‍ക്കും ബൂലോകത്തില്‍ എഴുതി തെളിഞ്ഞവര്‍ക്കും ഒന്നുപോലെ ഒരു ആത്മപരിശോധന നടത്താനുതകുന്നതാണ്.

മലയാള മനോരമയില്‍ ഒരു കത്ത് എഴുതിക്കൊണ്ടായിരുന്നു പ്രിന്റ്‌ മീഡിയയിലേക്ക്  ഇദ്ദേഹം കടന്നുവന്നത്. മനോരമയുടെ തന്നെ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണമായ ബാലരമയില്‍ കഥകളും ലേഖനങ്ങളും, തുടര്‍ന്ന് മനോരമ ദിനപ്പത്രത്തിന്‍റെ യുവതരംഗം പേജിലും സ്ഥിരമായി എഴുതിത്തുടങ്ങിയ ഫിലിപ്പ് പിന്നീട്  മനോരാജ്യം, ദീപിക, ജനയുഗം, മധുരം, പശ്ചിമതാരക തുടങ്ങിയ വാരികകളിലും കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങളായ ബാലയുഗം, കുട്ടികളുടെ ദീപിക, പൂമ്പാറ്റ, Children's World  തുടങ്ങിയവയിലും സ്ഥിരം പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു. 

ബൂലോകത്തേയ്ക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് ശ്രീ ഫിലിപ്പിന്‍റെ തന്നെ വാക്കുകളിലേക്ക്...

"തെലുങ്ക്‌ നാട്ടുകാരനായ സഹപ്രവര്‍ത്തകനില്‍നിന്നും  ബ്ലോഗിനെക്കുറിച്ച്  അറിഞ്ഞപ്പോള്‍ ഗൂഗിൾ അമ്മച്ചിയുടെ സഹായം തേടി ചില പ്ലാറ്റ്ഫോമുകൾ കണ്ടെത്തി അവിടെ ചിലതെല്ലാം കുറിക്കുവാൻ തുടങ്ങി.  തുടക്കം ഇംഗ്ലീഷിൽ ആയിരുന്നു, യാഹൂവിൻറെ associated content തുടങ്ങി പലയിടത്തും എഴുതി ഒടുവിൽ മറ്റൊരു സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ഗൂഗിളിൻറെ പുതുതായി ആരംഭിച്ച നോൾ പേജുകളിലേക്ക് വഴിമാറി. 

"വിക്കിപീഡിയ പോലെയുള്ളൊരു സംരംഭം. അവിടെ നിരവധി പ്രഗൽഭരായ എഴുത്തുകാരെ കാണാൻ കഴിഞ്ഞു. ഓരോ വിഷയങ്ങളിൽ നിപുണത നേടിയ ഡോക്ടർമാരും എഞ്ചിനിയേഴ്സും, അതുപോലെ പ്രഗത്ഭരായ എഴുത്തുകാരും. അവർക്കിടയിൽ ഞാൻ  വെറും ഒരു പുഴു പോലെ തോന്നി. ഈ വിവരം ഞാൻ എൻറെ സുഹൃത്തിനോട്‌ പറഞ്ഞു. "നമുക്കറിയാവുന്ന അറിവുകൾ പകരുക, അത് മാത്രം മതി, അതത്രേ നോൾ അഥവാ knowledge.  അവിടെ നമുക്ക് വായനക്കാർ ഉണ്ടാകും. ഇവിടെയും തെലുങ്ക്‌ നാട്ടുകാരനായ, മുംബയിൽ സ്ഥിരതാമസമാക്കിയ ഇഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറുടെ വാക്കുകൾ എനിക്ക് ഉത്തേജനമേകി.

"നിർഭാഗ്യം എന്ന് പറയട്ടെ ഗൂഗിളിന്  ആ പ്ലാറ്റ് ഫോമിലൂടെ ഉദ്ദേശിച്ച  ലാഭം കൈവരാഞ്ഞതിനാലും സ്റ്റാഫിന്റെ ദൗർലഭ്യം മൂലവും അവർ തിനു ഷട്ടർ ഇട്ടു. എന്നാലും നോൾ എഴുത്തുകാർക്ക് അവർ പുതിയൊരു പ്ലാറ്റ്ഫോം നൽകി. നോൾ എഴുത്തുകാരുടെ എല്ലാ സൃഷ്ടികളും wordpress.com ലേക്ക് മൈഗ്രേറ്റ് ചെയ്യുവാൻ അവർ തന്നെ സൗകര്യം ഒരുക്കി. തന്മൂലം അവിടെ എഴുതിയതെല്ലാം നഷ്ടമാകാതെ സുരക്ഷിതമായിരിക്കുന്നു. peeveesknols.Wordpress.com എന്ന ബ്ലോഗ്‌ പേജിൽ. എന്നാൽ വേർഡ്‌ പ്രസ്‌ ബ്ലോഗ്‌ ഒട്ടും വശമില്ലാഞ്ഞതിനാൽ സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ബ്ലോഗ്ഗർ പ്ലാറ്റ് ഫോം തന്നെ ഞാൻ തുടർന്ന് എഴുത്തിനായി തിരഞ്ഞെടുത്തു, അവിടെ എഴുതിത്തുടങ്ങി.   (ഫിലിപ്സ്കോം (Philipscom)  ഇതെല്ലാം കൂടുതലും ഇംഗ്ലീഷിൽ ആയിരുന്നു, ഇടയ്ക്കിടെ മലയാളത്തിലും എഴുതിയിരുന്നു. എന്നാൽ ഈ അടുത്ത സമയത്ത് മാത്രമാണ് (കഴിഞ്ഞ ജൂണിൽ) മലയാളത്തിൽ  "ഏരിയലിന്റെ കുറിപ്പുകൾ" എന്ന പേരിൽ ഒരു പ്രത്യേക പേജു രൂപീകരിച്ചതും അവിടെ ചെറിയ തോതിൽ എഴുത്തു തുടങ്ങിയതും."

എഴുതാന്‍ ഇഷ്ടമായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങിനെ തുടരുന്നു.

"മറ്റുള്ളവർക്ക് അതായത് എന്‍റെ സഹജീവികൾക്ക് ഗുണകരമായ ഏത് വിഷയത്തെക്കുറിച്ചും എഴുതാൻ താൽപ്പര്യം ഉണ്ട്.  പ്രധാനമായും പ്രകൃതി സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ താൽപ്പര്യം. നാമിന്നഭിമുഖീകരിക്കുന്ന ഗ്ലോബൽ വാമിംഗ് ഒരു പ്രധാന വിഷയം തന്നെ. ഈ വിഷയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ചില പോസ്റ്റുകൾ എഴുതിയിട്ടുണ്ട്. പ്രകൃതി സംരക്ഷണം എന്നതു നാം വളരെ ഗൗരവതരമായി തന്നെ പരിഗണിക്കേണ്ട ഒരു വിഷയമാണ്. ഈ വിഷയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

അതിൽ ഇംഗ്ലീഷിൽ എഴുതിയ "Our Existence Depends on Trees (peeveesknols.wordpress.com) ഈ ലേഖനത്തിന് ബെസ്റ്റ് നോൾ അവാർഡ്‌ ലഭിക്കുകയുണ്ടായി.  പിന്നെ എന്റെ എഴുത്ത് സപര്യ ആരംഭിച്ചതു തന്നെ ഞാൻ വിശ്വസിച്ചുനിൽക്കുന്ന മതസംബന്ധിയായ വിഷയങ്ങൾ കൊണ്ടാണ്, ആ വിഷയങ്ങളിൽ എഴുതാനും അതേപ്പറ്റി മറ്റുള്ളവരോട് പറയാനും താൽപ്പര്യം വളരെയാണ്. ഏതാണ്ട് അറുപതിലധികം ക്രൈസ്തവഗാനങ്ങളും കവിതകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഒപ്പം ആ ലൈനിൽ നിരവധി ലേഖനങ്ങളും എഴുതി."

ബ്ലോഗില്‍  ശ്രദ്ധിക്കപ്പെട്ട ചില പോസ്റ്റുകളിലേക്ക്..

കൂടുതല്‍ പേര്‍ വായിച്ച ഒരു പോസ്റ്റ്‌ ആയിരുന്നു  വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍കഴിഞ്ഞ ചില വർഷങ്ങളിലായി ബ്ലോഗെഴുത്തിലൂടെ നേടിയ ചില അറിവുകളാണീ പോസ്റ്റിൽ പങ്കുവെക്കുന്നത്. ഓരോ ബ്ലോഗറും, വിശേഷിച്ച് ബ്ലോഗുകളില്‍ കമന്റ് എഴുതുന്നവരും അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നതാണ് ഈ ചെറുലേഖനം.

കഴിഞ്ഞ വര്‍ഷാവസാനം നമ്മെ വിട്ടുപിരിഞ്ഞുപോയ പുണ്യവാളനെ അനുസ്മരിച്ചുകൊണ്ടും ആയിടയ്ക്ക് വായിച്ച ചില ബ്ലോഗുകളെ പരിചയപ്പെടുത്തിയും എഴുതിയ 'പുണ്യാളന് പ്രണാമം 2012 - ബ്ലോഗുകളിലൂടെ ഒരു യാത്ര' എന്ന പോസ്റ്റുകളും, ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ഒരു മീറ്റ്‌ എങ്ങിനെ ഭംഗിയായി നടത്താം എന്നതിനെപ്പറ്റിയും എഴുതിയ ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ എന്ന പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

ബാക്ക്  റ്റു  ദ ബൈബിൾ ഇന്റർനാഷണൽ (Back to the Bible Intl.) എന്ന സംഘടനയുടെ ഇന്ത്യ ഹെഡ് ഓഫീസ്സിൽ (സിക്കന്ത്രാബാദ്) പബ്ലിക്കേഷൻ ഡിവിഷനിൽ എഡിറ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ ഏരിയല്‍, ഇപ്പോൾ അതിന്റെ ഒഫീഷ്യൽ ഓർഗൻ (official organ) ആയ "Confident  Living" എന്ന ഇംഗ്ലീഷ്  മാസികയുടെ മുഖ്യചുമതല കൂടി വഹിക്കുന്നു.  ഒപ്പം ചില ഇംഗ്ലീഷ് ചെറുപുസ്തകങ്ങൾ മലയാളത്തിലേക്കു  ഭാഷാന്തരം നടത്തിക്കൊണ്ടുമിരിക്കുന്നു. Ann's Blog  എന്ന ബ്ലോഗ്‌ ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി അന്നമ്മയുടേതാണ്.

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും, ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിച്ചും ശ്രീ ഏരിയല്‍ ഫിലിപ്പ്, ബൂലോകത്ത് ജൈത്രയാത്ര  തുടരുകയാണ്. മലയാളം ബ്ലോഗായ "എരിയലിന്റെ കുറിപ്പുകള്‍" ഈ വരുന്ന ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. എഴുത്തിന്‍റെ വഴികളില്‍ ഇനിയും ഒട്ടേറെ മുന്നേറാന്‍ എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്... 

ശ്രീ ഏരിയല്‍ ഫിലിപ്പിന്‍റെ ഇംഗ്ലീഷ്‌ ബ്ലോഗ്‌ ഇവിടെ വായിക്കാം 

============================================================

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുക.

57 comments:

  1. ബൂലോകത്തില്‍ ഇഷ്ടപെട്ട ഒരു ബ്ലോഗറെ പരിചയപ്പെടുത്താന്‍ അവസരം നല്‍കിയ ഇരിപ്പിടം ടീമിന് ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  2. നന്നായി ഈ പരിചയപ്പെടുത്തല്‍

    ReplyDelete
  3. ഫിലിപ്പേട്ടന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പരിചയപ്പെടുത്തല്‍ പോലും ആവശ്യമില്ല... എഴുതിത്തെളിഞ്ഞ ബ്ലോഗ്ഗര്‍ തന്നെ...

    ReplyDelete
  4. ബൂലോകത്തില്‍ ഇഷ്ടപെട്ട ഒരു ബ്ലോഗറെ പരിചയപ്പെടുത്താന്‍ അവസരം നല്‍കിയ ഇരിപ്പിടം ടീമിന് ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  5. ഡിയർ ഫൈസൽ ,


    ഈ വിശദമായ പരിചയപ്പെടുത്തൽ മനോഹരമായി .


    ഫിലിപ് വർഗീസ്‌ ചേട്ടന് എല്ലാ ഭാവുകങ്ങളും നേരുന്നു .അദ്ദേഹത്തിന് കൂടുതൽ എഴുതാനും കൂടുതൽ ഉയർച്ചയുടെ പടവുകൾ കയറാനും കഴിയട്ടെ എന്ന് അത്മാർതമായി ആശംസിക്കുന്നു . അദ്ദേഹത്തിനും കുടുംബത്തിനും നന്മകൾ നേരുന്നു കൊണ്ട്....

    ഒപ്പം ഇരിപ്പിടത്തിനും ആശംസകൾ നേരുന്നു


    സസ്നേഹം....



    ReplyDelete
  6. ഈ പരിചയപ്പെടുത്തല്‍ വളരെ ഉചിതമായി ഫൈസല്‍ .

    ReplyDelete
  7. നെറ്റിലൂടെ കൂടുതല്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഇദ്ദേഹത്തെ കൂടുതല്‍ നന്നായി പരിചയപ്പെടുത്തിയതില്‍ ഫൈസല്‍ ബാബുവിനെ അഭിനന്ദിക്കുന്നു. ഒപ്പം ഏരിയലിനും കുടുംബത്തിനും മഗളങ്ങള്‍ നേരുന്നു.

    ReplyDelete
  8. ഈ പരിചയപ്പെടുത്തല്‍ ഉചിതമായി

    ReplyDelete
  9. ബൂലൊകത്തിന്റെ സ്വന്തം ഫിലിപ്പെട്ടനു എല്ലവിധ ആശംസകളും

    ReplyDelete
  10. ഏറിയൽ സർ എന്റെ ബ്ലോഗിനെക്കുറിച്ച് പല തവണ പരിചയപ്പെടുത്തിയിട്ടുണ്ട്. നല്ലൊരു പരിചയപ്പെടുത്തൽ,, ഇരിപ്പിടത്തിന് ആശംസകൾ

    ReplyDelete
  11. ഫൈസൽ
    ഫിലിപ്പ് അച്ചായനെ പോലെയുള്ളവരെ പരിചയപ്പെടുത്തുക തന്നെ വേണം ഏതായാലും പരിചയപ്പെടുത്തലിലൂടെ കൂടുതൽ വായന സാധ്യമാകും

    ReplyDelete
  12. പരിചയപ്പെടുത്തല്‍ നന്നായിട്ടുണ്ട്.
    കൂടുതല്‍ ആളുകളിലെയ്ക്ക് അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ എത്തട്ടെ.

    ReplyDelete
  13. നന്നായി ഈ പോസ്റ്റ്.
    ഏരിയല്‍ എന്ന ബ്ലോഗര്‍ക്ക് എല്ലാവിധ ആശംസകളും
    അദ്ദേഹത്തെ ഇവിടെ അവതരിപ്പിച്ച ഫൈസലിന് നന്ദിയും

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. അര്‍ഹതപെട്ട പരിചയപെടുത്തല്‍ ..
    സ്വന്തം വരികളേ എപ്പൊഴും മുന്നിലേക്ക്
    തള്ളി കേറ്റുവാന്‍ ഊര്‍ജ്വസലമാകുന്നവരില്‍
    നിന്നും വേറിട്ട് നില്‍ക്കുന്ന ഈ മനസ്സിനേ
    അഭിനന്ദിക്കാതെ തരമില്ല , ഈ ബളൊഗ് തിരഞ്ഞെടുത്തതും ,
    അതിന്റെ വിവരണത്തിനും ഫൈസലിന് നന്ദി
    ഇരിപ്പിടത്തിനും , ഫൈസലിനും അഭിനന്ദനങ്ങള്‍

    ReplyDelete
  16. പരിചയപ്പെടുത്തൽ നന്നായി, ഫിലിപ്പേട്ടനെ അറിയാത്തവർ ബൂലോകത്ത് കാണില്ലെന്ന് തോന്നുന്നു :)

    ReplyDelete
  17. nannayi, eriyal chettane kurichu kooduthal ariyan kazhinju.

    ReplyDelete
  18. അര്‍ഹതപെട്ട പരിചയപെടുത്തല്‍ ..ഇരിപ്പിടത്തിനും , ഫൈസലിനും നന്ദി

    ReplyDelete
  19. പരിചയപ്പെടുത്തല്‍, പലര്‍ക്കും ഉപകാരപെടും .

    ReplyDelete
  20. വിത്യസ്തമായ വിഷയം,നന്നായ് പറഞ്ഞു.ഇരിപ്പിടത്തിനും ഫൈസല്‍ ബാബുവിനും ആശംസകള്‍

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. Kollaam ... athu cheythatho mattu bloggers ne help cheyyunna Faisal thanne.. Athupole ellaayidathum aadyam ethunna Ajithettanum avidundu.....
    Athaanu njaan ettavum sradhicha vishayanm...

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. ഇരിപ്പിടത്തിലെ പുതിയ പംക്തിയായ 'വായന'യുടെ ഈ ലക്കത്തിൽ പുതിയൊരു സംരംഭമായ ബ്ലോഗർ പരിചയപ്പെടുത്തലിലേക്ക് എന്നേയും എന്റെ ബ്ലോഗിനേയും തിരഞ്ഞെടുത്ത പ്രിയ ഫൈസലിനും അതിനൊരു അവസരം നൽകിയ പ്രിയ ഇരിപ്പിടം സാരഥികൾക്കും എന്റെ ഹൃദയം നിറഞ്ഞ കൂപ്പു കൈ. ഒപ്പം ഈ അവലോകനം വായിച്ചു മനം കുളിർപ്പിക്കുന്ന വാക്കുകൾ കുറിച്ച എല്ലാ പ്രിയ മിത്രങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ കൂപ്പു കൈ. നിങ്ങളുടെ ഈ നല്ല വാക്കുകൾ എഴുത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ എന്നെ കൂടുതൽ പ്രേരിതനാക്കുന്നു. നന്ദി, നമസ്കാരം

    ReplyDelete
  26. ബ്ലോഗെഴുത്തിനെ കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഫിലിപ്പ് സാറിനെ പരിചയപ്പെടുത്തിയ ഈ ലക്കം മികച്ചുനില്‍ക്കുന്നു.... ഫൈസല്‍ നന്നായി എഴുതി....

    ReplyDelete
  27. ഈ പരിചയപ്പെടുത്തല്‍ ഏറ്റവും ഉചിതമായി.
    ശ്രീ.ഫൈസല്‍ ബാബുവിനും ഇരിപ്പിടത്തിനും അഭിനന്ദനങ്ങള്‍.
    ആശംസകളോടെ

    ReplyDelete
  28. നമ്മൾ തമ്മിൽ കണ്ടിട്ടില്ല. പക്ഷെ ഇപ്പോൾ നമ്മൾ നല്ല സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ കുറിപ്പുകൾ ഞാൻ വായിക്കാറും കമന്റിടാറുമൂണ്ട്. ഒരു നല്ല മനസ്സിന്റെ ഉടമയാണ് അദ്ദേഹമെന്നാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹം മതവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരനുമാണ്. ഒരു പക്ഷെ അദ്ദേഹത്തിന്റെ മതവിശ്വാസമാകാം അദ്ദേഹത്തിൽ ചില നന്മകൾ ഉണ്ടാക്കിയിട്ടുള്ളത്. ആ നന്മകൾ അദ്ദേഹത്തിന്റെ എഴുത്തിലും ബൂലോകത്തെ ഇടപെടലുകളിലും പ്രതിഫലിക്കുന്നുണ്ട്. ഞാൻ ഒരു മതത്തെയും പിൻ‌പറ്റുന്ന ആളല്ല. എങ്കിലും ഒരു മതത്തിലുള്ള വിശ്വാസം നല്ലമനുഷ്യരെയും സൃഷ്ടിക്കുമെന്നതിന് ഉദാഹരണമാണ് പി. വി ഏരിയൽ. അദ്ദേഹത്തിന്റെ കർമ്മപഥത്തിലൂടെ ഇനിയും മുന്നേറാൻ അദ്ദേഹത്തിനാകട്ടെ. ഞാൻ അദ്ദേഹത്തിന്റെ മതപ്രവർത്തനത്തിൽ കയറി പിടിക്കാൻ കാരണം ഇന്ന് പലരും മതത്തിന്റെ പേരിൽ മതവിരുദ്ധമായ ക്രൂരതകളിൽ ഏർപ്പെടുമ്പോൾ യതാർത്ഥ മതം എന്ത് എന്ന് നമ്മെ പഠിപ്പിക്കുന്നത് ഏരിയലിനെ പോലുള്ള നല്ല മനുഷ്യരാണ്. നിർമതനും നിരീശ്വരവാദിയുമായ എന്നെ അദ്ദേഹം ഉൾക്കൊള്ളുമോ എന്നെനിക്കറിയില്ല. ഉൾക്കൊണ്ടാലുമില്ലെങ്കിലും ഏരിയൽ നല്ല എഴുത്തുകാരനാണ് .നല മനുഷ്യനാണ്. മറ്റുള്ളവരുടെ നേട്ടങ്ങളിൽ താല്പര്യമൂള്ള ആളാണ്.ബൂലോകത്തിന്റെ അഭിമാനമാണ്. ആശംസകൾ!

    ReplyDelete
    Replies
    1. പ്രീയപ്പെട്ട സജിം,

      ഈ വരവിനും കുറിക്കും നന്ദി.
      ഇത്രയൊക്കെ നന്മകൾ എന്നിൽ
      കണ്ടെത്തിയതിൽ സന്തോഷം :-)
      അത് അങ്ങനെ തന്നെ ആകട്ടെ !തുടരട്ടെ
      എന്ന് ആത്മാർഥമായി ആശിക്കുന്നു.
      താങ്കളുടെ നിരീശ്വരത്വം ഒരിക്കലും
      താങ്കളെ ഉൾക്കൊള്ളാതിരിക്കാൻ
      എനിക്കൊരു തടസ്സം ആകുന്നില്ല
      ഈ നല്ല വാക്കുകൾക്കും
      ആശംസകൾക്കും
      ഹൃദയം നിറഞ്ഞ നന്ദി

      Delete
  29. ഈ പരിചയപ്പെടുത്തല്‍ തീര്‍ത്തും നന്നായി. രണ്ടാള്‍ക്കും ആശംസകള്‍

    ReplyDelete
  30. Thanks Faisal Babu. Ariel unclil ninnu njangal inium nalla blogugal prathiskikunnu !!!

    ReplyDelete
  31. ബ്ലോഗ്ഗുകളെയും എഴുത്തുക്കാരേയും പല വേദികളിലും പരിചയപ്പെടുത്തുന്ന ഫൈസലിന്റെ ഈ ഉദ്യമവും നന്നായി.
    ബൂലോകത്ത് അറിയപ്പെടുന്ന വ്യക്തികളില്‍ ഒരാളായ ശ്രീ ഏരിയല്‍ ഫിലിപ്പ് ബ്ലോഗ്ഗ് എന്ന മാധ്യമത്തെ വൈവിധ്യമാര്‍ന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്നത് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. ഈ സംരംഭത്തിനും ശ്രീ ഫൈസലിനും ആശംസകള്‍

    ReplyDelete
  32. പരിചയപ്പെടുത്തൽ മനോഹരമായി .


    ഫിലിപ് വർഗീസ്‌ ചേട്ടന് എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  33. അദ്ദേഹത്തോടുള്ള നന്ദി അറിയിക്കുവാനുള്ള അവസരമാണു ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്‌..
    പരിചയപ്പെടുത്തിയ ഫൈസലിനും നന്ദി അറിയിക്കട്ടെ..
    ഫിലിപ്‌ വർഗ്ഗീസ്‌ ഏട്ടനും അഭിനന്ദനങ്ങൾ..!

    ReplyDelete
  34. ഫിലിപ്പ് ചേട്ടന് ആശംസകൾ

    ReplyDelete
  35. വളരെയധികം അവസരോചിതമായ പരിചയപ്പെടുത്തല്‍ ഫിലിപ്പ്സാറിനും കുടുംബത്തിനും കൂട്ടത്തില്‍ ഫൈസല്‍ ബാബുവിനും എല്ലാവിധ ആശംസകളും

    ReplyDelete
  36. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും, ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിച്ചും ശ്രീ ഏരിയല്‍ ഫിലിപ്പ്, ബൂലോകത്ത് ജൈത്രയാത്ര തുടരുകയാണ്.........ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന അദ്ദേഹത്തിന്റെ ബ്ലോഗെഴുത്തിനു എന്റെ എല്ല വിധ ആശംസകളും.............

    ReplyDelete
    Replies
    1. Thank you very much Sir,
      for this encouraging and
      kind words. I am very much
      indebted to all of you.
      Thanks again,
      Best Regards.

      Delete
  37. ഈ ഏരിയലിന്റെ വെണ്മ ഇരിപ്പിടത്തിൽ ശോഭ കൂട്ടിടട്ടേ...
    ഫിലിപ് ഭായിയുടെ എല്ലാനന്മകളേയും ഫൈസൽ നന്നായി ചിത്രീകരിച്ചിട്ടുമുണ്ട്

    ReplyDelete
  38. ഇത്രയും കഴിവുള്ള ഒരാളെ പരിചയപ്പെടുത്തിയത് തന്നെ വളരെ നന്നായി ...ആശംസകള്‍ ...ഒത്തിരി നന്ദിയും

    ReplyDelete
  39. ബ്ലോഗ്‌ എഴുത്തുകാർക്ക്‌ ഒരു മാതൃകയാവേണ്ട ഈ വ്യക്തിത്വത്തിന്റെ വാഗ്മയചിത്രം അമിതമായ വർണ്ണക്കൂട്ടുകളില്ലാതെ യഥാതഥമായി വരച്ചുകാട്ടിയ ഫൈസൽ ബാബുവിനും, ഫിലിപ്പിനും എന്റെ അഭിനന്ദനങ്ങൾ.

    ReplyDelete
  40. ഈ പരിചയപ്പെടുത്തൽ വളരെ ഇഷ്ടമായി . കാരണം വാക്കുകളിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന എളിമ അദ്ദേഹത്തെ ബ്ലോഗ്‌ വായനക്ക് മുൻപേ എനിക്ക് വളരെ .ഇഷ്ടമുണ്ടാക്കി അദ്ധേഹത്തിന്റെ പശ്ചാത്തലം അറിഞ്ഞപ്പോൾ ആ ഇഷ്ടം കൂടുതലായി .. വാക്കുകളിൽ എളിമ സൂക്ഷിക്കുന്ന ഫിലിപ്പ് ഏരിയൽ സാറിനും , വളരെ വിശദമായി അദ്ദേഹത്തെ വിലയിരുത്തിയ ഫൈസൽ ഭായിക്കും നന്മകൾ ആശംസിക്കുന്നു

    ReplyDelete
  41. ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന അദ്ദേഹത്തിന്റെ ബ്ലോഗെഴുത്തിനു എല്ല വിധ ആശംസകളും നേരുന്നു..

    ReplyDelete
  42. ഫിലിപ്പ് വര്‍ഗീസ് സാറിനും, അദ്ദേഹത്തിന്‍റെ രചനകള്‍-
    പരിചയപ്പെടുത്തിയ ഫൈസല്‍ ബാബുവിനും ആശംസകള്‍ നേരുന്നു.

    ReplyDelete
  43. ഒരു ചെറിയ ഒഫീഷ്യൽ പര്യടനത്തിൽ
    ആയിരുന്നതിനാൽ ഇവിടെയെത്താൻ വൈകി.
    ഇതിനകം ഇവിടെ വന്നു എന്നെപ്പറ്റിയും ഈ കുറിപ്പിന്റെ
    അവതാരകനേപ്പറ്റിയും നല്ല വാക്കുകൾ കുറിക്കുകയും
    ആശംസകൾ നേരുകയും ചെയ്ത എല്ലാ പ്രീയ മിത്രങ്ങൾക്കും
    പേരു പേരായി ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം.
    ഫൈസൽ ഇപ്പോൾ നാട്ടിലേക്കുള്ള യാത്രാ തിരക്കിലായതിനാൽ
    ആണ് ഇവിടെയെത്താൻ കഴിയാഞ്ഞത് എന്ന് കരുതുന്നു.
    ആശംസകൾ. വീണ്ടും കാണാം.

    ReplyDelete
  44. ഈ പരിചയപ്പെടുത്തല്‍ വളരെ ഉചിതമായി...മനോഹരമായി. ഫൈസലിനും ഏരിയല്‍ ജിക്കും എല്ലാ ആശംസകളും...
    ബ്ലോഗ് വായിക്കാറുണ്ടെങ്കിലും അതില്‍ ഒരു അഭിപ്രായവും എഴുതാന്‍ പറ്റിയിട്ടില്ല. കാരണം ഞാനെഴുതുന്നതൊന്നും അദ്ദേഹത്തിന്‍റെ ബ്ലോഗ് സ്വീകരിക്കുന്നില്ല.. പിന്നെ സാരമില്ല, എന്‍റെ അഭിപ്രായമല്ലല്ലോ ആ എഴുത്തല്ലേ മുഖ്യം എന്ന് ഞാന്‍ സമാധാനിച്ചു...

    ReplyDelete
    Replies
    1. യെച്ചു്മ ഇന്നുമാത്രമാണാ രഹസ്യം വെളിവായത്
      അത് ഗൂഗിളമ്മച്ചിയുടെ ഒരു വിദ്യ ആയിരുന്നു എന്ന്

      ബ്ലോഗർ മുകേഷ് എം ന്റെ ധ്വനി എന്ന ബ്ലോഗിൽ നിന്നും മനസ്സിലായി
      ഗൂഗിൾ പ്ലസ് കമന്റു ബോക്സായി ഉപയോഗിക്കുന്നവർക്ക്
      മാത്രമേ കമന്റു ചെയ്യാൻ കഴിയൂ, അതേപ്പറ്റി രസകരവും
      വിജ്ജാനപ്രദവുമായ ഒരു പോസ്റ്റ്‌ ഇവിടെ വായിക്കുക
      Dhwani/Voice
      പിന്നെ facebooki നൊപ്പം ഓട്ടം തുടരുന്ന ഗൂഗിൾ പ്ലസ്സിലും
      ജി മെയിൽ ആക്കൌണ്ട് ഉള്ളവർക്ക് ഒരു അക്കൌണ്ട് തുറക്കാവുന്നതാണ്
      അതുകൊണ്ട് പല നേട്ടങ്ങൾ ഉണ്ട് ഒപ്പം ചില കുറവുകളും ഉണ്ട്, അത്
      വളരെ രസകരമായി മുകേഷ്പ പോസ്റ്റിൽ പറയുന്നുണ്ട് വായിക്കുക.
      ഈ കുറിപ്പ് കമന്റു ചെയ്യാൻ പറ്റാത്ത പലര്ക്കും പ്രയോജനപ്പെടും
      എന്ന് കരുതുന്നു
      ആശംസകൾ

      Delete
  45. എത്രതിരക്കിനിടയിലും ഇവിടെ എത്താനും വായിക്കാനും ഞാന്‍ സമയം കണ്ടെത്തുകതന്നെ ചെയ്യും .അത്രക്ക് കടപ്പാടുണ്ട് ഏരിയാല്‍ സാറിനോട് എനിക്ക്.
    മലയാളത്തിലെ ബ്ലോഗര്‍മാരില്‍ വേറിട്ടൊരു വ്യക്തിത്വം തന്നെ അദ്ദേഹം . എനിക്ക് ഒരു വഴികാട്ടിയാണ് സാര്‍. .
    ബ്ലോഗിലെ മിക്കപോസ്റ്റുകളും പുതുതായി കടന്നു വരുന്നവര്‍ക്ക് പ്രചോദനമാകുന്നവയാണ്.
    നന്ദി ഫൈസല്‍

    ReplyDelete
    Replies
    1. നന്ദി മൊയ്ദിൻ ഈ നല്ല വാക്കുകൾക്കു
      എഴുതുക അറിയിക്കുക
      ആശംസകൾ

      Delete
  46. പരിചയപ്പെടുത്തൽ മനോഹരമായി . ആശംസകള്‍

    ReplyDelete
  47. This comment has been removed by the author.

    ReplyDelete
  48. This comment has been removed by the author.

    ReplyDelete
  49. ശ്രീ ഫൈസല്‍ ബാബുവിന്‍റെ പരിചയപ്പെടുത്തല്‍ വായിച്ചു നന്നായിട്ടുണ്ട്... തികച്ചും അര്‍ഹിക്കുന്ന വാക്കുകള്‍ തന്നെ... ആശംസകള്‍

    ReplyDelete
  50. വളരെ താല്പ്പര്യത്തോടെ വായിച്ചു. അങ്ങിനെതന്നെയാണ് എന്ന് ഏറെക്കുറെ അനുഭവത്തിൽനിന്നും അറിയുന്നു. നെറ്റ് വഴി കുറെക്കാലത്തെ പരിചയമുണ്ടെങ്കിലും ഫൈസൽഭായുടെ ഈ പരിചയപ്പെടുത്തൽ നന്നായി. ഇദ്ദേഹത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  51. ഇവിടെ വരുവാനും ചില നല്ല വാക്കുകൾ പറയാൻ
    സന്മനസ്സു കാട്ടുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും
    ഒരിക്കൽ കൂടി എന്റെ അല്ല ഞങ്ങളുടെ ഹൃദയം നിറഞ്ഞ
    നന്ദി അറിയിക്കുന്നു
    വീണ്ടും കാണാം

    ReplyDelete