പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, May 25, 2013

വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം





എഴുത്തുകാർക്കുമുമ്പിൽ ബൂലോകം തുറന്നിടുന്ന സാദ്ധ്യതകൾ അനന്തവിശാലമാണ്. മുഖ്യധാരയെന്നും ഇ-എഴുത്തെന്നുമുള്ള വേർതിരിവുകൾ അതിലംഘിച്ച് ബൂലോകത്തുനിന്നും പ്രിന്റ്‌ മീഡിയയിലേക്കും തിരിച്ചുമുള്ള പോക്കുവരവുകൾ കൂടിക്കൊണ്ടിരിക്കുന്നു. ബൂലോകത്തുനിന്ന് ഏതാനും പുസ്തകങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങിയത് ഇത്തരത്തിലുള്ള വലിയ നേട്ടമാണ്.

ആ നിലയിൽ എഴുത്തിന്‍റെ നല്ല കളരിയായിത്തന്നെ ബ്ലോഗ്‌ ലോകത്തെ കാണാം. തങ്ങളുടെ രചനകൾ പൊതു ഇടങ്ങളിൽ വായനയ്ക്ക് വെക്കുമ്പോൾ വായനക്കാരുടെ പ്രതികരണങ്ങൾ നേരിട്ട് അറിയാൻ കഴിയുന്നു. ഈ ഒരു സൗകര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ തങ്ങളുടെ രചനകളുടെ പോരായ്മകൾ സ്വയമറിഞ്ഞു ഭാവിയിൽ കൂടുതൽ തിളക്കമാർന്ന രചനകൾ നടത്താൻ ഓരോ ബ്ലോഗർക്കും കഴിഞ്ഞേക്കാം.

തുറന്ന അഭിപ്രായങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാൻ തയാറാവുക എന്നതാണ് അതിനു വേണ്ടത്. സർഗ്ഗവാസന ജന്മസിദ്ധമാണ്. അത്തരം നൈസർഗ്ഗിക വാസനകൾ ഒരു വിമർശനത്തിലോ നെഗറ്റീവ് അഭിപ്രായത്തിലോ കൂമ്പ് വാടിപ്പോകും എന്ന് പറയാനാവില്ല. അത്തരം ആക്ഷേപങ്ങൾ ചിലപ്പോഴൊക്കെ കേൾക്കാറുണ്ടെങ്കിലും ബൗദ്ധിക ചിന്തകൾക്ക് സ്വതന്ത്രാവിഷ്ക്കാരം തേടുന്ന ധിഷണാശാലികളുടെ ലോകത്ത് ഈ കൊടുക്കൽ വാങ്ങലുകൾ ഗുണമേ ചെയ്യൂ. ഇരിപ്പിടത്തിന്‍റെ പ്രിയ വായനക്കാർക്ക്  ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം.


കടിച്ചാല്‍ പൊട്ടാത്ത വാക്കുകളോ, വളഞ്ഞുതിരിഞ്ഞ ഭാഷയോ ഒന്നുമില്ലെങ്കില്‍ കവിതയാവില്ല എന്ന് കരുതുന്ന ചിലരെങ്കിലുമുണ്ട്. അതിനാല്‍ത്തന്നെ, ലളിതമായ അര്‍ത്ഥവും വായനാസുഖവും രചനാവൈഭവവും ഒത്തിണങ്ങിയ കവിതകള്‍ ബ്ലോഗില്‍ കണ്ടെത്തുന്നത് അപൂര്‍വമാണ്.

പ്രസന്ന ആര്യന്‍ എന്ന പ്രയാണിന്‍റെ മറുനാടന്‍ പ്രയാണ്‍ എന്ന ബ്ലോഗിലെ 'വാക്കേറ്' സംസ്കൃതം കലരാത്ത ശുദ്ധമായ മലയാളത്തില്‍ വളരെ കുറഞ്ഞ വരികളില്‍ എഴുതിയ കവിതയാണ്. വായിച്ചാല്‍ മനസിലാവില്ല എന്ന് കുറിച്ചുപോകാന്‍ വായനക്കാരനെ അനുവദിക്കാത്ത അപൂര്‍വം കവിതകളില്‍ ഒന്നാണിത്.
.
ബാഹ്യലോകത്തിലെ വർണ്ണ ചാരുതകൾക്ക് നിയതമായ രൂപഭാവങ്ങൾ നല്കാനാവാതെ ഏകാന്തതയുടെ തടവറയിലേക്ക് ഉള്‍വലിയുന്ന ജീവിതാവസ്ഥയാണ് പലപ്പോഴും അന്ധർക്ക്. അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു പെണ്‍കുട്ടിയുടെ മനോവികാരങ്ങളാണ് വർഷിണി വിനോദിനി പറയുന്ന "മരിയ" എന്ന കഥയുടെ ഇതിവൃത്തം .

മരിയയുടെ ട്യൂട്ടർ ഫെര്‍ണോ, അമ്മ എന്ന ആത്മബന്ധത്തിന്‍റെ ഊര്‍ജ്ജം പകർന്നുനൽകി അവളുടെ ഉൾക്കാഴ്ചകളിലേക്ക് ജീവിതവർണ്ണങ്ങൾ വിതറുന്നു. മരിയക്കും ഫെര്‍ണോയ്ക്കുമിടയിൽ അങ്ങിനെ പവിത്രമായ ഒരു ഹൃദയബന്ധം വളരുന്നു. സ്ത്രീജീവിതത്തിന്‍റെ അനിവാര്യമായ അവസ്ഥാന്തരത്തെപോലും സൂക്ഷ്മതയോടെ സ്പർശിക്കുന്ന ഈ കഥ മികച്ച ഭാഷകൊണ്ടും പ്രമേയത്തിലെ പുതുമ കൊണ്ടും നല്ല നിലവാരം പുലർത്തി.


എന്നാൽ കൂടാരങ്ങൾ ബ്ലോഗിൽ നവാസ് പറയുന്ന കഥയായ  സുഖാന്ധ്യം...  കാഴ്ച തിരിച്ചു കിട്ടിയവന്‍റെ ദു:ഖമാണ് പറയുന്നത്.  ഇരുപത്തിനാലു വര്ഷം അന്ധനായി ജീവിച്ച ഒരു വ്യക്തി തനിക്കു തിരിച്ചു കിട്ടിയ കാഴ്ചശക്തിയിലൂടെ ലോകത്തിലെ അരുതായ്മകൾ കണ്ട് അന്ധതതയെ സ്നേഹിച്ചു പോകുന്നതാണ് കഥയുടെ ഇതിവൃത്തം.

കഥാന്ത്യത്തിൽ അതിഭാവുകത്വം കടന്നുവരുന്നുവെങ്കിലും  "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്നു കവി  അക്കിത്തം അച്യുതൻ നമ്പൂതിരി പാടിയത്‌ എത്ര ശരിയെന്ന് ആസുരകാലത്തിലെ ക്രൂരതയുടെ മൃഗീയകാഴ്ചകൾ നമ്മെ ബോദ്ധ്യപ്പെടുത്തുമ്പോൾ, കാഴ്ചകൾ സുഖപ്രദമാവാൻ സമൂഹമനസ്ഥിതിയിൽ മാറ്റം അനിവാര്യമെന്ന സന്ദേശം കഥയിലൂടെ പറയുകയാണ് നവാസ്.

ആവർത്തനങ്ങൾ തുടർക്കഥയാകുമ്പോൾ  ഇത്തരം ഓർമ്മപ്പെടുത്തലുകൾ നല്ലതാണ്. അതിനായി കഥയെഴുത്തിന്‍റെ പുതിയ സങ്കേതങ്ങൾ പരീക്ഷിക്കാവുന്നതാണ്.


ശരീരത്തിൽ എവിടെയെങ്കിലും അപ്രതീക്ഷിതമായി ഒരു നിറംമാറ്റം, തടിപ്പ്... ഇതൊക്കെ ആരിലും ഉണ്ടാക്കുന്ന ആശങ്കയും ഉത്കണ്ഠയുമൊക്കെ ഏറെ വലുതാണ്.

തുടക്കത്തിൽ ചെറുതായി കാണപ്പെട്ട പൊട്ടുകള്‍ ക്രമേണ  ശരീരമാസകലം വെള്ളപ്പാണ്ടായി പടർന്ന ഒരു പെണ്‍കുട്ടിയുടെ  മാനസിക സംഘർഷങ്ങളാണ് എം എച്ച് സാബു പറയുന്ന കറുപ്പിന്റെ ശാപം എന്ന കഥ.

അസുഖം ജീവിത മോഹങ്ങൾ കരിച്ചുകളഞ്ഞപ്പോൾ  പ്രതീക്ഷയുടെ വിദൂര തുരുത്ത് പോലും കാണാതെ  ജീവിതത്തിന്‍റെ പിന്നാമ്പുറത്തേക്ക് സ്വയം ഉള്‍വലിയാൻ വിധിക്കപ്പെട്ട നായികയെ അനുവാചകരുടെ നൊമ്പരമാക്കി മാറ്റാൻ കഥാകാരന് കഴിഞ്ഞു.  ഒരു നല്ല സന്ദേശം ഈ കഥ കൈ മാറുന്നു. എപ്പോഴും കഥയ്ക്ക് അനുയോജ്യമായ ഒരു ചിത്രം നല്‍കുന്നത് നന്നായിരിക്കും.

ചലച്ചിത്രത്തെ കാവ്യാത്മകമായി വ്യാഖ്യാനിക്കുന്നവരില്‍ നിന്നും വേറിട്ട നിരീക്ഷണങ്ങളാണ് റോബിയെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സിനിമയ്ക്കുള്ളിലെ സാങ്കേതികതയും പൂര്‍ണ്ണതയും തേടി അലയുന്നതിനിടെ അതാസ്വദിക്കുവാന്‍ റോബിക്ക് കഴിയുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകരുടെ പക്ഷം.

ഒരു ഡോക്ടറേറ്റ് ഡിഗ്രി എന്ന തന്‍റെ ജീവിതാഭിലാഷത്തിലേക്ക് എത്താനുള്ള യാത്രയില്‍ പ്രതിബന്ധങ്ങളില്‍ താങ്ങായി പുസ്തകങ്ങളെയും സിനിമയെയും എങ്ങനെ ഉപയോഗപ്പെടുത്തി എന്നാണു ഈ ചെറു കുറിപ്പില്‍ വിവരിക്കുന്നത്.

ആനന്ദ്‌ എന്ന എഴുത്തുകാരന്‍ തന്‍റെ കൃതികളിലൂടെ ഈ യുവാവിനെ കൈപിടിച്ചു നടത്തി എന്ന് നമുക്ക് കാണാനാവുന്നു. ഒരു സൃഷ്ടി ശരിയായ തലത്തില്‍ സംവേദനം ചെയ്യപ്പെടുകയും അത് വായിക്കുന്ന ഒരാളെയെങ്കിലും സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ താനറിയാതെ തന്നെ എഴുത്തുകാരന്‍ പൂര്‍ണ്ണനാകുകയാണ്.

ഞാന്‍
ഒളിച്ചിരിക്കാന്‍
തെളിച്ചിടത്തൊക്കെ
നീ
നിന്‍റെ കണ്ണുകള്‍
അടക്കാതെ കൊണ്ടു വെച്ചു...

മുന്‍പേ എഴുതിത്തുടങ്ങിയ, ഏറെ പോസ്റ്റുകളുമുള്ള, എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ബ്ലോഗ്‌ ആണ് കൃഷ്ണദാസിന്‍റെ 'പാര്‍വണം'. കൊച്ചുകൊച്ചുവരികളില്‍ എഴുതുന്ന കവിതകള്‍ പലതിലും ഗഹനമായ വിഷയങ്ങളൊന്നും പ്രതിപാദിക്കാറില്ല. എന്നാല്‍ നല്ല വായനാസുഖം നല്‍കുന്നവയാണ് മിക്കതും. 'നീ' എന്ന കവിതയിലെ വരികളാണ് മുകളില്‍ കുറിച്ചത്‌.  മറ്റൊരു കവിത ഇങ്ങനെ -

കണ്ണടച്ച് ഇരുട്ടുണ്ടാക്കി,
ഇരുട്ട് കൊണ്ടു ഓട്ടയടച്ചു...
എന്നിട്ടും ചോരുന്നല്ലോ
എന്‍റെയീ ഓര്‍മ്മക്കുടില്‍ - കവിതകളോട് പ്രത്യേക മമത ഒന്നുമില്ലാത്തവര്‍ പോലും താല്പര്യത്തോടെ വായിച്ചുപോകും ഈ ചെറുകവിതകള്‍

മുകളില്‍ പരിചയപ്പെടുത്തിയ ലളിതമായ കവിതകളോട് ചേര്‍ത്തുവായിക്കാന്‍ കഴിയുന്ന ഒന്നാണ് ശ്രീകുമാര്‍ എം.എസിന്‍റെ 'തെരുവ്‌' എന്ന ബ്ലോഗിലെ കവിതകള്‍ .

'പെട്ടെന്ന്' എന്ന കവിത ഒരു ഉദാഹരണം മാത്രം. കവി തന്‍റെ ചിന്തകൾ ലളിതമായ ഭാഷയിൽ പങ്കുവെക്കുമ്പോൾ അതൊരു വലിയ സന്ദേശമായി, ഓർമ്മപ്പെടുത്തലായി തീരുകയാണിവിടെ.

ക്ഷണികമാണ് മനുഷ്യ ജീവിതം. എത്ര പെട്ടെന്നാണ് അനേക ജനലുകളുള്ള വീട്ടിൽ നിന്നും ആളും, അരങ്ങും, ആരവങ്ങളുമില്ലാത്ത ഒറ്റ മുറിയുടെ ഇരുട്ടിൽ നാം ഒടുങ്ങിപ്പോകുന്നത്.  തുടങ്ങിയാല്‍ ഒടുക്കം വരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം കവിതകളാണ് 'തെരുവി'ന്‍റെ പ്രത്യേകത.

ഒരു കഥയ്ക്ക് ത്രെഡില്ല എന്ന് നിരാശപ്പെടുന്നവര്‍ക്ക് തോമസ്‌ കൊടിയന്‍റെ 'പൂങ്കാറ്റ്'  എന്ന ബ്ലോഗിലെ "വിശുദ്ധമായ ചില വ്യാകരണപ്പിശകുകള്‍'" എന്ന ഈ രചന ഒരു മാര്‍ഗ്ഗദർശിയാണ് .

ഉറ്റവരാല്‍ തിരസ്കൃതരായവരുടെയും, അനാഥാലയങ്ങളുടെയും അനേകം കഥകള്‍ കേട്ട് വിഷയത്തില്‍ പുതുമയില്ല എന്ന് നാം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ മനോരോഗികളെ സംരക്ഷിക്കുന്ന ഒരാലയത്തിന്‍റെ ചുറ്റുപാടില്‍ നിന്നുകൊണ്ട് തന്നെ കഥപറയുമ്പോഴും അത് വേറിട്ടൊരു അനുഭവമാക്കാന്‍ കഥാകൃത്തിനു കഴിയുന്നുണ്ട്.

പ്രൌഡമായ ഭാഷയും കൃത്യമായി നിര്‍വചിച്ച ചട്ടക്കൂടും ഈ എഴുത്തുകാരന്‍റെ സവിശേഷതയാണ്. കഥാപാത്രങ്ങളുടെ മനോവിചാരങ്ങളിലൂടെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച ചിന്തകളിലൂടെയും വായനക്കാരോട് സംവദിക്കുന്ന ഇത്തരം രചനകള്‍ ബ്ലോഗുകഥകളിലെ വേറിട്ട അനുഭവമാണ്.

അകാലത്തില്‍ പൊലിഞ്ഞു പോയ  എഴുത്തുകാരി ഗീതഹിരണ്യന്റെ  കഥകളെ  "ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവാത്ത  കഥകള്‍ " എന്ന പോസ്റ്റില്‍  ഇലഞ്ഞിപൂക്കള്‍  ഇങ്ങിനെ പരിചയപ്പെടുത്തുന്നു. "ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവാത്ത ജന്മസത്യങ്ങളെ നാൽപ്പത്തഞ്ചാം വയസ്സില്‍ വിധി ചുരുട്ടിക്കൂട്ടി തിരികെയെടുത്തപ്പോഴേക്കും വരുംകാലത്തോട് അലറിവിളിക്കാന്‍  അര്‍ത്ഥഗര്‍ഭം പേറുന്ന ഒരുപിടി അക്ഷരക്കൂട്ടങ്ങളെ മായ്ക്കാനാവാത്തവിധം മലയാളത്തിന്‍റെ വായനാചുവരില്‍ പതിപ്പിച്ച് കഴിഞ്ഞിരുന്നു മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ട അക്ഷരങ്ങളുടെ പ്രിയതോഴി ഗീതാഹിരണ്യൻ.

അതുകൊണ്ടാവാം ‘ഗീതാഹിരണ്യന്‍റെ  കഥകള്‍ ’ വായിക്കുമ്പോള്‍ മനസ്സ് കാലത്തിന് മുന്‍പേ നടന്ന ആ എഴുത്തുകാരിയുടെ നഷ്ടവേദനയില്‍ നെടുവീര്‍പ്പിടുന്നത്. ഓരോ കഥയിലും വരികള്‍ക്കിടയില്‍ എഴുത്തുകാരി ഒളിപ്പിച്ചു വെച്ച വലിയൊരു ഭാവ-വിവക്ഷാ സാഗരമുണ്ട്, എത്ര ശ്രമിച്ചാലും സമുദ്രത്തിന്‍റെ ആഴമളക്കാന്‍ അക്കങ്ങളില്ലാത്ത നിസ്സഹായതയില്‍ നില്‍ക്കാനേ എനിക്കാവൂ".  മനോഹരമായ ഭാഷയിൽ ബ്ലോഗർ ഇലഞ്ഞിപ്പൂക്കൾ പ്രിയ എഴുത്തുകാരിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് അവസാനിപ്പിക്കുന്ന ഈ കുറിപ്പ് ശ്രദ്ധേയമാണ്.

ഒരു കാലത്ത് ആശയവിനിമയരംഗത്ത് സജീവമായിരുന്ന റേഡിയോകള്‍ക്ക് ഇന്ന് പഴയ പ്രതാപം നഷ്ടപ്പെട്ടിരിക്കുന്നു. മറ്റു ദൃശ്യ മാധ്യമങ്ങളുടെ കടന്നുവരവ് ഇതിനു കാരണമായിരിക്കാം. എന്നാൽ  ആകാശവാണി നിലയങ്ങൾ ഒരു കാലത്ത് മലയാളത്തിലെ പ്രതിഭകളുടെ കേന്ദ്രമായിരുന്നു.

സാഹിത്യവും, വിജ്ഞാനവും, കലയും, ചിന്തയും സമ്മാനിച്ചിരുന്ന  ആകാശവാണിയുടെ പരിപാടികള്‍ക്ക് കാതോര്‍ത്തിരുന്ന ശ്രോതാക്കളുടെ സമൂഹവും, അവര്‍ ആകാശവാണിയുമായി നടത്തിയിരുന്ന കത്തിടപാടുകളുമൊക്കെ അയവിറക്കുന്ന "കുഞ്ഞിപ്പ പന്താവൂരും ഒപ്പം സഹയാത്രികനായ ഞാനും" എന്ന ലേഖനം മൊയ്തീന്‍ ചേറൂരിന്‍റെ രചന എന്ന ബ്ലോഗിൽ  വായിക്കാം.

ഹംദാന്‍റെ വിധവയായി 'മുസന്ന' എന്ന അറേബ്യൻ കടലോര പ്രദേശത്ത് ശിഷ്ടായുസ്സു കഴിയാൻ വിധിക്കപ്പെട്ട ഒരു മലയാളി പെണ്ണിന്‍റെ അതിജീവന കഥ പറയുകയാണ്‌ ഇത്തവണ ആറങ്ങോട്ടുകര മുഹമ്മദ്‌ "ഹിന്ദി ആയിശ"യിലൂടെ. പറിച്ചു നടപ്പെട്ട മണ്ണിൽ വേരുപിടിക്കാത്ത അമ്മവൃക്ഷത്തിലേക്ക് വീശിയടിക്കുന്ന കാറ്റും കോളും അനുവാചക ഹൃദയങ്ങളിൽ ജിജ്ഞാസയും കൗതുകവും ഉണർത്തുംവിധം ഭംഗിയായി പറഞ്ഞു പോകുന്നു.

അറബിക്കല്യാണങ്ങളുടെ പഴങ്കഥകളിൽ നിന്നും അടർത്തിയെടുത്ത ഒരു കഥാപാത്രത്തിന്‍റെ പിൽക്കാല ജീവിതത്തെ പിന്തുടരുന്ന ഈ കഥയിലൂടെ നാമറിയാത്ത ഭൂപ്രദേശത്തേക്കും ജീവിതങ്ങളിലേക്കും ചുരുങ്ങിയ വാക്കുകളിലൂടെ കഥ നമ്മെ നയിക്കുന്നു എന്നത് എടുത്തു പറയാവുന്ന ആഖ്യാന മികവാണ്.

കാനഡയിലെ സവിശേഷമായ കാലാവസ്ഥയോടും, ജീവിതരീതികളോടും പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന മലയാളികളിലൂടെ, ആ നാടിനെയും, അവിടുത്തെ ഭൂപ്രകൃതിയേയും, ചില സാംസ്കാരികത്തനിമകളേയും അറിയിക്കുന്ന ലളിതമായൊരു ലേഖനമാണ് മുബിയുടെ ഡയിലി സ്ക്രിബിള്‍സിലെ മഞ്ഞിന്‍റെ നാട്ടിലെ മലയാളിജീവിതം.  


തിരിച്ചയക്കലോ, വെട്ടിത്തിരുത്തലോ, പ്രൂഫ്‌ റീഡിങ്ങോ, കാത്തിരിപ്പോ ഒന്നുമില്ലാതെ ഓരോ ബ്ലോഗറും സ്വയം എഡിറ്ററും പ്രസാധകനും ആകുന്ന എഴുത്തിന്‍റെ സ്വതന്ത്ര മേഖലയാണ് ബ്ലോഗെഴുത്ത്. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയാണ്. തിരുത്താൻ മറ്റാരുമില്ലാതിരിക്കുമ്പോൾ തന്റെ വായനക്കാരന് നല്ലത് കൊടുക്കാനുള്ള വലിയ ഉത്തരവാദിത്വം എഴുത്തുകാരനുണ്ട്. വളർന്നുവരുന്ന എഴുത്തുകാരനെ നേരായ പാതയിലൂടെ നയിക്കാൻ പണ്ട് എഡിറ്ററുടെ കത്രിക ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആ ഉത്തരവാദിത്വം വായനക്കാരന്റേതാണ്. താൻ വായിക്കുന്ന ബ്ലോഗറുടെ നന്മ കാംക്ഷിക്കുന്ന വായനക്കാരൻ എഡിറ്ററുടെ ഉത്തരവാദിത്വബോധത്തോടെ ബ്ലോഗുകൾ വായിക്കുകയും, നന്മകളെ പുകഴ്ത്തുന്നതോടൊപ്പം തിരുത്തലുകൾ നിർദേശിക്കുകയും വേണം എന്നാണ് ഇരിപ്പിടത്തിന്‍റെ വിനീതമായ അഭിപ്രായം.

-------------------------------------------------------------------------------------------

അഭിപ്രായങ്ങളും നിർദേശങ്ങളും തുറന്ന വിമർശനങ്ങളും ഒരു പോലെ സ്വാഗതം ചെയ്യുന്നു.
എല്ലാവർക്കും നല്ല വായനാ വാരം ആശംസിച്ചു കൊണ്ട് സസ്നേഹം - ഇരിപ്പിടം ടീം.           

41 comments:

  1. ഇത്തവണ ഇരിപ്പിടം നന്നായിട്ടുണ്ട്. പക്ഷേ, ഒരു വിഷമവും ഇല്ലാതില്ല... വിവാദങ്ങളെ വിട എന്നാണോ ? :(

    ReplyDelete
  2. നല്ല വിശകലനങ്ങള്‍ ...

    ReplyDelete
  3. Paranjathu pole Mikacha vilayiruthalukal..
    Nandi irippidame...
    Blogulakathinu irippidam anivaaryamaakunnathu Athu kondokkeyaanu..

    ReplyDelete
  4. നന്ദി..എന്റെ കഥയും പരാമർശിച്ചതിനു....

    ReplyDelete
  5. ഇരിപ്പിടം ഈ ലക്കം മേന്മയേറിയ പല ബ്ലോഗുകളിലേയ്ക്ക് വാതില്‍ തുറന്നുതന്നു. റോബിയുടെ അനുഭവക്കുറിപ്പ് ആണതില്‍ ഏറ്റവും ആകര്‍ഷിച്ചത്. പാര്‍വണം എന്ന ബ്ലോഗ് മുമ്പ് ശ്രദ്ധയില്‍ പെട്ടിട്ടില്ല. തോമസ് കൊടിയന്റെ ബ്ലോഗ് മുമ്പ് കണ്ടിരുന്നു. വളരെ ലളിതമായ എഴുത്താണദ്ദേഹത്തിന്റെ. മൊയ്തീന്‍ ചേറൂരിന്റെ രചനയും ആദ്യമായാണ് കാണുന്നത്.

    [തിരിച്ചയക്കലോ, വെട്ടിത്തിരുത്തലോ, പ്രൂഫ്‌ റീഡിങ്ങോ, കാത്തിരിപ്പോ ഒന്നുമില്ലാതെ ഓരോ ബ്ലോഗറും സ്വയം എഡിറ്ററും പ്രസാധകനും ആകുന്ന എഴുത്തിന്‍റെ സ്വതന്ത്ര മേഖലയാണ് ബ്ലോഗെഴുത്ത്. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയാണ്. തിരുത്താൻ മറ്റാരുമില്ലാതിരിക്കുമ്പോൾ തന്റെ വായനക്കാരന് നല്ലത് കൊടുക്കാനുള്ള വലിയ ഉത്തരവാദിത്വം എഴുത്തുകാരനുണ്ട്. വളർന്നുവരുന്ന എഴുത്തുകാരനെ നേരായ പാതയിലൂടെ നയിക്കാൻ പണ്ട് എഡിറ്ററുടെ കത്രിക ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആ ഉത്തരവാദിത്വം വായനക്കാരന്റേതാണ്. താൻ വായിക്കുന്ന ബ്ലോഗറുടെ നന്മ കാംക്ഷിക്കുന്ന വായനക്കാരൻ എഡിറ്ററുടെ ഉത്തരവാദിത്വബോധത്തോടെ ബ്ലോഗുകൾ വായിക്കുകയും, നന്മകളെ പുകഴ്ത്തുന്നതോടൊപ്പം തിരുത്തലുകൾ നിർദേശിക്കുകയും വേണം എന്നാണ് ഇരിപ്പിടത്തിന്‍റെ വിനീതമായ അഭിപ്രായം.

    ഈ ലക്കത്തിന്റെ അവസാനമൊഴികള്‍ വളരെ ഇഷ്ടപ്പെട്ടു!!

    ReplyDelete
  6. വായിച്ചു. നല്ലത്!

    ReplyDelete
  7. പുതിയവ പരിചയപ്പെടുത്തിയത് നന്നായിട്ടുണ്ട്.

    ReplyDelete
  8. ഏറെ ഇഷ്ടമായി ,പുതിയ ലോകത്തേക്കുള്ള വഴിയും
    ഇവിടെ തുറന്നിരിക്കുന്നു ...ആശംസകൾ .

    ReplyDelete
  9. തുടക്കവും ഒടുക്കവും നല്ല കാര്യങ്ങൾ പറഞ്ഞു .

    തീർച്ചയായും പരാമർശിക്കപ്പെട്ട ബ്ലോഗുകൾ ശ്രദ്ധേയമാണ് . .
    ഇരിപ്പിടത്തിന് ആശംസകൾ

    ReplyDelete
  10. ഇതുവരെ കണ്ണില്‍ പെടാത്ത ചില വരികള്‍ കണ്ണിലുടക്കി
    ഇത്തവണ പരാമര്‍ശിക്കപെട്ട വരികളും
    അവ കണ്ടെത്തിയ ഇരിപ്പിടത്തിനും അഭിനന്ദനങ്ങള്‍ ..
    അവസ്സാന വരികള്‍ മൂല്യവത്തായത് ...!

    ReplyDelete
  11. ഈ ലക്കം ഇരിപ്പിടത്തിൽ പരാമര്ശിക്കപ്പെട്ട ചില ബ്ലോഗുകള ഒഴിച്ചാൽ മിക്കവാറും എല്ലാ ബ്ലോഗും സന്ദർശിച്ചതാണ് ചിലയിടങ്ങളിൽ അഭിപ്രായങ്ങളും കുറിച്ചിട്ടുണ്ട് അതിൽ പറയേണ്ടതും കൂടുതൽ പ്രോത്സാഹനം അർഹിക്കുന്നതുമായ ഒരു ബ്ലോഗത്രേ മൊയ്തീന്‍ ചേറൂരിന്‍റെ രചന എന്ന ബ്ലോഗ് കുഞ്ഞിപ്പ പന്താവൂരും ഒപ്പം സഹയാത്രികനായ ഞാനും" എന്ന ലേഖനം ചിന്തനീയം തന്നെ

    ReplyDelete
  12. ഒരു കാര്യം സൂചിപ്പിക്കാൻ വിട്ടു പോയി, വിചിന്തനത്തിനൊടുവിൽ കുറിച്ച വരികൾക്ക് ശ്രീ അജിത്‌ കുമാർ പറഞ്ഞതുപോലെ എന്റെയും കൈയ്യൊപ്പ് താൻ വായിക്കുന്ന ബ്ലോഗറുടെ നന്മ കാംക്ഷിക്കുന്ന വായനക്കാരൻ എഡിറ്ററുടെ ഉത്തരവാദിത്വബോധത്തോടെ ബ്ലോഗുകൾ വായിക്കുകയും, നന്മകളെ പുകഴ്ത്തുന്നതോടൊപ്പം തിരുത്തലുകൾ നിർദേശിക്കുകയും വേണം എന്നാണ് ഇരിപ്പിടത്തിന്‍റെ വിനീതമായ അഭിപ്രായം" ഇതിനോട് പൂർണ്ണമായും യോജിക്കുന്നു. അത് ചെയ്യുന്നവർ എഴുത്തുകാരനെ തേജോവധം ചെയ്യും വിധം ആകെരുതന്നും ഒരു അടിക്കുറിപ്പ് ഇവിടെ ചേര്ക്കുന്നു.
    "Let us be Constructive ones, not be Destructive ones"
    Best Regards
    Philip Ariel

    ReplyDelete
  13. വായിച്ചു, വിശകലനം ചെയ്ത രീതി വളരെ നന്നായിരിക്കുന്നു. ആശംസകൾ.

    ReplyDelete
  14. തുറന്ന അഭിപ്രായങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാൻ തയാറാവുക എന്നതാണ് അതിനു വേണ്ടത്. സർഗ്ഗവാസന ജന്മസിദ്ധമാണ്. അത്തരം നൈസർഗ്ഗിക വാസനകൾ ഒരു വിമർശനത്തിലോ നെഗറ്റീവ് അഭിപ്രായത്തിലോ കൂമ്പ് വാടിപ്പോകും എന്ന് പറയാനാവില്ല. അത്തരം ആക്ഷേപങ്ങൾ ചിലപ്പോഴൊക്കെ കേൾക്കാറുണ്ടെങ്കിലും ബൗദ്ധിക ചിന്തകൾക്ക് സ്വതന്ത്രാവിഷ്ക്കാരം തേടുന്ന ധിഷണാശാലികളുടെ ലോകത്ത് ഈ കൊടുക്കൽ വാങ്ങലുകൾ ഗുണമേ ചെയ്യൂ. ഇരിപ്പിടത്തിന്‍റെ പ്രിയ വായനക്കാർക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം.

    വളരെ നല്ല കാഴ്ചപ്പാട് ....
    എല്ലാ നന്മകളും

    ReplyDelete
  15. തല്ലലും തലോടലുമില്ലാതെ കടന്നുപോയ ഒരു വായനാവലോകനം..എല്ലാ ആശംസകളും.

    ReplyDelete
  16. പുതിയ ബ്ലോഗുകളെയും പുതു സൃഷ്ടികളെയും പരിചയപ്പെടുവാന്‍ കഴിയുന്നതോടൊപ്പം സ്വയം എഡിറ്ററും പ്രസാധകനും ആകുന്ന ഒരു ബ്ലോഗര്‍ക്ക് പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പകര്‍ന്നു നല്‍കുന്നു എന്നതാണ് ഈ വഴിയില്‍ ഇരിപ്പിടത്തിന്റെ പ്രാധാന്യം.ഇരിപ്പിടത്തിന്റെ അവലോകനങ്ങളില്‍ നിന്നും ഒരു സൃഷ്ടി എങ്ങിനെയൊക്കെയായിരിക്കണം വായനക്കാരുടെ മുമ്പിലേക്കെത്തിക്കെണ്ടതെന്ന ഒരു കാഴ്ച്ചപ്പാട് വായനക്കാരനും ഉണ്ടാവേണ്ടതുണ്ട് .അപ്പോള്‍ മാത്രമാണ് ഇരിപ്പിടത്തിന്റെ ഉദ്ദേശങ്ങള്‍ ലക്ഷ്യത്തിലെത്തുന്നത്.
    എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന ഒരു എളിയവനെന്ന നിലക്ക് ഇരിപ്പിടം നല്‍കുന്ന പ്രോത്സാഹനങ്ങള്‍ സൃഷ്ടികളില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കാന്‍ സ്വയം ഓര്‍മ്മപ്പെടുത്തുന്ന ചില വാക്കുകളായി മനസ്സില്‍ അച്ചടിച്ചുവരുന്നുണ്ടെന്ന് വിനീതമായി അറിയിക്കട്ടെ.
    ആശംസകളോടെ..

    ReplyDelete
  17. നല്ല രചനകള്‍ പരിചയപ്പെടുത്തിയ ഒരു ലക്കം ,.ഒന് രണ്ടു എണ്ണം ഒഴികെ ബാക്കിയെല്ലാം വായിച്ചതാണ് ,ബാക്കി കൂടി നോക്കട്ടെ

    ReplyDelete
  18. മരിയയെ ഉൾക്കൊള്ളിച്ച ഇരിപ്പിടത്തിനു നന്ദി അറിയിക്കട്ടെ..
    മറ്റു രചനകൾ വായിച്ചു വരുന്നു..ആശംസകൾ..!

    ReplyDelete
  19. നല്ല രചനകളിലെക്കുക്കുള്ള വഴികാട്ടിയായി,
    ഇരിപ്പിടം മുന്നേറുന്നു. ഒരു വിവാദം ഇല്ലാത്ത ലക്കമായതില്‍ ഇത്തിരി സങ്കടം ഇല്ലാതില്ല.

    ReplyDelete
  20. കഥ 'കറുപ്പിന്റെ ശാപം' പരാമർശിച്ചതിനു നന്ദി പറയുന്നു.

    ReplyDelete
  21. പോസ്റ്റുകളൊക്കെ വായിച്ചു നോക്കട്ടെ, നന്ദി.

    ReplyDelete
  22. പരിചയപ്പെടുത്തിയത് ഒക്കെയും മികച്ച രചനകള്‍.
    നല്ല അവലോകനം. ആശംസകള്‍.

    ReplyDelete
  23. നല്ല വിശകലനം.കുറെ രചനകൾ നേരത്തെ
    വായിച്ചു.ബാക്കി കൂടെ നോക്കട്ടെ

    ReplyDelete
  24. നന്നായിരിക്കുന്നു അവലോകനം.
    വായിക്കാത്ത ബ്ലോഗുകള്‍ വായിക്കാനും പരിചയപ്പെടാനും കഴിഞ്ഞു.
    ആശംസകള്‍

    ReplyDelete
  25. കുറെ ബ്ലോഗ്‌ പോസ്റ്റുകള്‍ നല്ല നിലവാരം ഉള്ളവകള്‍ തന്നെ ..വായിക്കാന്‍ ഇനിയും ബാക്കി ..വിശകലനം നന്നായി എങ്കിലും....!!!!

    ReplyDelete
  26. കാണാത്തതും വായിക്കാത്തതുമായ
    ഇത്തവണത്തെ ഈ പരിചയപ്പെടുത്തലുകളിലൂടെ
    തിരക്കൊഴിഞ്ഞിട്ട് വേണം സന്ദർശനം നടത്തുവാൻ...

    ReplyDelete
  27. അവലോകനം വളരെ നന്നായിരിക്കുന്നു.
    "എഴുത്തിന്‍റെ നല്ല കളരിയായിത്തന്നെ ബ്ലോഗ്‌ ലോകത്തെ കാണാം. തങ്ങളുടെ രചനകൾ പൊതു ഇടങ്ങളിൽ വായനയ്ക്ക് വെക്കുമ്പോൾ വായനക്കാരുടെ പ്രതികരണങ്ങൾ നേരിട്ട് അറിയാൻ കഴിയുന്നു. ഈ ഒരു സൗകര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ തങ്ങളുടെ രചനകളുടെ പോരായ്മകൾ സ്വയമറിഞ്ഞു ഭാവിയിൽ കൂടുതൽ തിളക്കമാർന്ന രചനകൾ നടത്താൻ ഓരോ ബ്ലോഗർക്കും കഴിഞ്ഞേക്കാം."

    ഇതു തന്നെയാണ് എന്റേയും അഭിപ്രായം.
    ‘എഴുതിത്തെളിയാനൊരു കളരി-ബ്ലോഗ്’
    ആശംസകൾ...

    ReplyDelete
  28. ഇത്തവണയും കുറെ നല്ല ബ്ലോഗുകള്‍.. ചിലതൊക്കെ വായിക്കാനും ഉണ്ട്.
    എഴുത്തുകാര്‍ വിമര്‍ശനങ്ങളോടു മുഖം തിരിക്കാതെ അതിന്റെ സദുദ്ദേശം മനസ്സിലാക്കി വളരട്ടെ
    ആശംസകള്‍

    ReplyDelete
  29. എന്നെ ഇവിടെ കണ്ടതില്‍ സന്തോഷം.

    കുറെ നല്ല ബ്ലോഗുകളിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഇരിപ്പിടം സഹായകമാകുന്നുണ്ട്. നന്ദി

    ആശംസകള്‍

    ReplyDelete
  30. സന്തോഷം എന്‍റെ പോസ്റ്റും പരാമര്‍ശിച്ചതിന്. ബൂലോകത്ത് അലയാന്‍ സമയം കിട്ടാതിരുന്ന കുറേ ദിവസങ്ങളിലെ നല്ല പോസ്റ്റുകളൊന്നും വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ നല്ലൊരു വഴിക്കാട്ടിയായി ഇരിപ്പിടം എന്നെ ഇത്തവണ ഏറെ സന്തോഷിപ്പിക്കുന്നു.

    ReplyDelete
    Replies
    1. ഓളങ്ങളും ചുഴികളുമില്ലാതെ
      പാകതയുടെ ആസ്വാദനവഴി
      നന്നായിരിക്കുന്നു
      അഭിനന്ദനങ്ങള്‍....

      Delete
  31. മികച്ച കയ്യടക്കത്തോടെ ഈ 'ശനിദോഷം' കൂടുതല്‍ ആധികാരികമായി അനുഭവപ്പെടുന്നു.
    മികച്ച ആവിഷ്കാരം
    ഇരിപ്പിടം ടീമിന് അഭിനന്ദനങ്ങള്‍

    ReplyDelete
  32. മികച്ച രചനകൾ.. ഇരിപ്പിടത്തിനു അഭിനന്ദനങ്ങൾ..

    ReplyDelete
  33. ആശംസകള്‍, നല്ല വിമര്‍ശനങ്ങള്‍ക്ക്‌.

    ReplyDelete
  34. This comment has been removed by the author.

    ReplyDelete
  35. പാർവണം എന്ന ബ്ലോഗിനു ഈ ലിസ്റ്റിൽ സ്ഥാനം കൊടുത്തതിനു ആ ബ്ലോഗിന്റെ സ്ഥിരം വയനക്കാരി എന്ന നിലയിൽ വളരെ അധികം സന്തോഷം ..പരിചയപെടുത്തിയ മറ്റു ബ്ലോഗുകളിൽ ചിലതൊക്കെ വായിച്ചു നോക്കാൻ ഉണ്ട്..വായിക്കണം..

    ReplyDelete
  36. പരിചയപ്പെടുത്തല്‍ അസ്സലായി. അഭിനന്ദനങ്ങള്‍

    ReplyDelete
  37. നല്ല പരിചയപ്പെടുത്തലായി...

    ReplyDelete
  38. പക്വത പ്രാപിക്കുന്ന ഇരിപ്പിടം സന്തോഷം നല്കുന്നു

    ReplyDelete