കഥയെന്നാല്‍ ഭാവനയുടെ അതിരുകള്‍ക്കകത്തു നിന്നു ചുറ്റിത്തിരിയുന്ന സാഹിത്യസഞ്ചാരമാണെന്ന ഒരു കാലഘട്ടത്തിന്റെ ധാരണയെ തിരുത്തിക്കുറിക്കുകയാണ് ഇന്നത്തെ ബ്ലോഗ് കഥകൾ. കഥ പറയുന്നവന് സംതൃപ്തിയുണ്ടാവണം, കഥ കേള്‍ക്കുന്നവനും. ആശയവിനിമയത്തിന്റെ പൂര്‍ണ്ണതയാണത്. ഭാവന ഉപയോഗിച്ച് ഇന്നിന്റെ സത്യങ്ങളെ ഊട്ടിയുറപ്പിക്കുകയാണ് കഥാകൃത്തിന്റെ കടമ. വായനയ്ക്കൊടുവില്‍ കഥ പറയുന്ന മാന്ത്രികശൈലിയെ അവന് തിരിച്ചറിയാന്‍ തുടങ്ങുകയും, ഇതു തന്റെ കഥയാണെന്നും തന്നോട് അടുപ്പമുള്ളവരുടെ കഥയാണെന്നും ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നിടത്താണ് കഥാകൃത്തിന്റെ വിജയം. കവിതയുടെ കാര്യവും വിഭിന്നമല്ല. അത്തരത്തിലുള്ള കുറച്ചു ബ്ലോഗുകള്‍ ആണ് ഈ ലക്കം ഇരിപ്പിടം പരിചയപ്പെടുത്തുന്നത്.
 വായനക്കാരനെ
 കഥയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാനാവുന്നത് നല്ല കഥാകൃത്തുക്കൾക്കു 
മാത്രമുള്ള മഹാസിദ്ധിയാണ്. ആ മഹാസിദ്ധി പ്രകടമാക്കുന്ന കഥയാണ് വിഡ്ഢിമാന്റെ തണൽ മരങ്ങളിലെ തന്നൂർ എന്ന കഥ. പരിണാമഗുപ്തി കഥയിലുടനീളം നിലനിർത്തുവാനും വലിയ വെല്ലുവിളി അനായാസം
 കൈകാര്യം ചെയ്യാനും കഥാകൃത്തിന് സാധ്യമായിരിക്കുന്നു. അളന്നുമുറിച്ച് 
കൃത്യമാക്കിയ കഥാപരിണാമം എഴുത്തുകാരന് താൻ കൈകാര്യം ചെയ്യുന്ന 
മാധ്യമത്തിലുള്ള കൈയടക്കം വിളിച്ചോതുന്നു.
വായനക്കാരനെ
 കഥയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാനാവുന്നത് നല്ല കഥാകൃത്തുക്കൾക്കു 
മാത്രമുള്ള മഹാസിദ്ധിയാണ്. ആ മഹാസിദ്ധി പ്രകടമാക്കുന്ന കഥയാണ് വിഡ്ഢിമാന്റെ തണൽ മരങ്ങളിലെ തന്നൂർ എന്ന കഥ. പരിണാമഗുപ്തി കഥയിലുടനീളം നിലനിർത്തുവാനും വലിയ വെല്ലുവിളി അനായാസം
 കൈകാര്യം ചെയ്യാനും കഥാകൃത്തിന് സാധ്യമായിരിക്കുന്നു. അളന്നുമുറിച്ച് 
കൃത്യമാക്കിയ കഥാപരിണാമം എഴുത്തുകാരന് താൻ കൈകാര്യം ചെയ്യുന്ന 
മാധ്യമത്തിലുള്ള കൈയടക്കം വിളിച്ചോതുന്നു.  സാമ്പത്തിക
 പരാധീനതകളാണ് മൈസൂർ കല്യാണങ്ങളുടേയും, മാലി കല്യാണങ്ങളുടേയും പിന്നിലുള്ള 
പ്രധാന കാരണം. ചാലിയാർ ബ്ലോഗിലെ പുതിയ കഥയായ സൈനബ മൈസൂർ കല്യാണത്തിന്റെ 
പശ്ചാത്തലത്തിൽ എഴുതപ്പെട്ട നല്ലൊരു കഥയാണ്. മൈസൂർ കല്യാണങ്ങളുടെ കെണികളിൽ
 അകപ്പെട്ട് ജീവിതം ഹോമിക്കേണ്ടിവരുന്ന പല പെൺകുട്ടികളോടും തട്ടിച്ചുനോക്കുമ്പോൾ സൈന ഭാഗ്യവതിയാണ്. കാരണം, ഇവിടെ സൈനയ്ക്ക് സഹോദരിയുടെ 
വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ വരാൻ പറ്റുന്നു. ജനിച്ച നാടിനോടും 
മാതാപിതാക്കളോടുമുള്ള ബന്ധം അൽപ്പമെങ്കിലും നിലനിർത്താൻ കഴിയുന്നു. 
ദാരിദ്ര്യവും, രണ്ടാം ഭാര്യയുടെ പരിമിതികളും തളർത്തുന്നുവെങ്കിലും അവളെ 
വിലപേശി വിൽക്കാൻ അവളുടെ പുരുഷൻ തയ്യാറായിട്ടുമില്ല. ഒതുക്കമുള്ള ഭാഷയിൽ
 അതിഭാവുകത്വം കലരാതെയുള്ള എഴുത്താണ് ഈ കഥയുടെ സവിശേഷത.
സാമ്പത്തിക
 പരാധീനതകളാണ് മൈസൂർ കല്യാണങ്ങളുടേയും, മാലി കല്യാണങ്ങളുടേയും പിന്നിലുള്ള 
പ്രധാന കാരണം. ചാലിയാർ ബ്ലോഗിലെ പുതിയ കഥയായ സൈനബ മൈസൂർ കല്യാണത്തിന്റെ 
പശ്ചാത്തലത്തിൽ എഴുതപ്പെട്ട നല്ലൊരു കഥയാണ്. മൈസൂർ കല്യാണങ്ങളുടെ കെണികളിൽ
 അകപ്പെട്ട് ജീവിതം ഹോമിക്കേണ്ടിവരുന്ന പല പെൺകുട്ടികളോടും തട്ടിച്ചുനോക്കുമ്പോൾ സൈന ഭാഗ്യവതിയാണ്. കാരണം, ഇവിടെ സൈനയ്ക്ക് സഹോദരിയുടെ 
വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ വരാൻ പറ്റുന്നു. ജനിച്ച നാടിനോടും 
മാതാപിതാക്കളോടുമുള്ള ബന്ധം അൽപ്പമെങ്കിലും നിലനിർത്താൻ കഴിയുന്നു. 
ദാരിദ്ര്യവും, രണ്ടാം ഭാര്യയുടെ പരിമിതികളും തളർത്തുന്നുവെങ്കിലും അവളെ 
വിലപേശി വിൽക്കാൻ അവളുടെ പുരുഷൻ തയ്യാറായിട്ടുമില്ല. ഒതുക്കമുള്ള ഭാഷയിൽ
 അതിഭാവുകത്വം കലരാതെയുള്ള എഴുത്താണ് ഈ കഥയുടെ സവിശേഷത.  മാതാപിതാക്കളില്‍ നിന്നും ലഭിക്കേണ്ട സ്നേഹത്തിന്റെ അഭാവത്തില്‍ അത് വേലക്കാരിയില്‍ തേടുന്ന പിഞ്ചുമനസ്സ് ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു  ' ബബിത ബാബു ' തന്റെ  ' ഒരേ  ആകാശങ്ങള്‍ ' എന്ന കഥയില്‍. മക്കള്‍ക്ക് വേണ്ടി ഒരായുസ്സുമുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിക്കുമ്പോഴും, അവരെ അടുത്തിരുത്തി ഒന്ന് സ്നേഹിക്കാനോ അവരുടെ മനസ്സറിയാനോ ശ്രമിക്കാത്ത മാതാപിതാക്കള്‍ക്കുള്ള  ഒരോര്മ്മക്കുറിപ്പാണീകഥ.
 മാതാപിതാക്കളില്‍ നിന്നും ലഭിക്കേണ്ട സ്നേഹത്തിന്റെ അഭാവത്തില്‍ അത് വേലക്കാരിയില്‍ തേടുന്ന പിഞ്ചുമനസ്സ് ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു  ' ബബിത ബാബു ' തന്റെ  ' ഒരേ  ആകാശങ്ങള്‍ ' എന്ന കഥയില്‍. മക്കള്‍ക്ക് വേണ്ടി ഒരായുസ്സുമുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിക്കുമ്പോഴും, അവരെ അടുത്തിരുത്തി ഒന്ന് സ്നേഹിക്കാനോ അവരുടെ മനസ്സറിയാനോ ശ്രമിക്കാത്ത മാതാപിതാക്കള്‍ക്കുള്ള  ഒരോര്മ്മക്കുറിപ്പാണീകഥ. മരണത്തിനും
 ജീവനും ഇടയ്ക്കുള്ള യാത്രയിലൂടെ മനോജ് വെങ്ങോല മനോഹരമായ  കഥ പറഞ്ഞു 
പോയിരിക്കുന്നു. ഒടുവില്‍ മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് യാത്ര 
ചെയ്യുന്ന കഥാനായകന്റെ  കാഴ്ചകളിലൂടെയുള്ള   കഥയാണ്  ആധി.
 മരണത്തിനും
 ജീവനും ഇടയ്ക്കുള്ള യാത്രയിലൂടെ മനോജ് വെങ്ങോല മനോഹരമായ  കഥ പറഞ്ഞു 
പോയിരിക്കുന്നു. ഒടുവില്‍ മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് യാത്ര 
ചെയ്യുന്ന കഥാനായകന്റെ  കാഴ്ചകളിലൂടെയുള്ള   കഥയാണ്  ആധി. നര്‍മ്മ രസപ്രധാനമായ  ബ്ലോഗുകള്‍ ഏറെയുണ്ട്  ഭൂലോകത്ത്. അക്കൂട്ടത്തില്‍ വേറിട്ട വായന സമ്മാനിച്ച  ബ്ലോഗാണിത്. മലബാറിലെ
  ഗ്രാമത്തിലെ സ്വന്തം കൃഷിയിടത്തിന്റെ വിവരണവും വിരുന്നുകാരിയായി 
അമേരിക്കയില്‍ നിന്നുവന്ന മദാമ്മയുമായി നടത്തിയ  വയനാടന്‍ യാത്രയും 
ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് മനോഹരമായി എഴുതിയിരിക്കുന്നു 
"അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബിൽ." മനോഹരങ്ങളായ ചിത്രങ്ങളും ഈ 
പോസ്റ്റില്‍ ഉണ്ട്.
 നര്‍മ്മ രസപ്രധാനമായ  ബ്ലോഗുകള്‍ ഏറെയുണ്ട്  ഭൂലോകത്ത്. അക്കൂട്ടത്തില്‍ വേറിട്ട വായന സമ്മാനിച്ച  ബ്ലോഗാണിത്. മലബാറിലെ
  ഗ്രാമത്തിലെ സ്വന്തം കൃഷിയിടത്തിന്റെ വിവരണവും വിരുന്നുകാരിയായി 
അമേരിക്കയില്‍ നിന്നുവന്ന മദാമ്മയുമായി നടത്തിയ  വയനാടന്‍ യാത്രയും 
ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് മനോഹരമായി എഴുതിയിരിക്കുന്നു 
"അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബിൽ." മനോഹരങ്ങളായ ചിത്രങ്ങളും ഈ 
പോസ്റ്റില്‍ ഉണ്ട്.  സ്ത്രീ പീഡനങ്ങള്‍  രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, പുരുഷനെ പ്രകോപിപ്പിക്കുന്നത് സ്ത്രീയുടെ  വസ്ത്രധാരണമാണെന്ന്  പരക്കെ ആക്ഷേപം ഉണ്ട്.  മൈലാഞ്ചി  എന്ന ബ്ലോഗര്‍ എഴുതിയ  " കുറ്റവാളികളില്‍ നിങ്ങള്‍ ഇല്ലെങ്കില്‍ ന്യായീകരിക്കാതിരിക്കുക " എന്ന പോസ്റ്റ് പ്രസക്തമാകുന്നത്  ഈ സാഹചര്യത്തിലാണ്. ഇതൊരു
 സ്ത്രീപക്ഷ എഴുത്തെന്നു പറഞ്ഞ് തള്ളിക്കളയാവുന്ന  ഒന്നല്ല.  സ്ത്രീയും പുരുഷനും സമൂഹത്തിന്റെ 
ഭാഗമെന്നിരിക്കെ, അവര്‍ക്ക് വേണ്ടി എഴുതുന്ന ഓരോ എഴുത്തും സമൂഹത്തിനു 
വേണ്ടിയുള്ളതാണ്. "എന്താണ് മാന്യമായ വേഷം...?  ഒരാള്‍ക്ക് സാരിയാണ് ഏറ്റവും 
മാന്യം. അപ്പോ വേറൊരാള്‍ക്ക് സാരിയോളം സെക്സിയായ വേഷമില്ല. ചുരിദാറിന്റെ 
സ്ലിറ്റ് ഒരാള്‍ക്ക് പ്രശ്നമാണെങ്കില്‍ വേറൊരുത്തന് അത് വിഷയമേയല്ല, പക്ഷേ 
കഴുത്തിറങ്ങിയിട്ടുണ്ടെങ്കില്‍ അറിയാതെ നോക്കിപ്പോകും. ജീന്‍സ് വെരി 
അണ്റൊമാന്റിക് എന്നൊരാൾ. റ്റൂ സെക്സി എന്ന് വേറൊരാൾ. മുഴുവന്‍ മൂടിയ 
പര്‍ദയില്‍ ഇത്തിരി കാണുന്ന മുഖമാണ് കൊതിപ്പിക്കുന്നതെന്ന് ഇനിയൊരാൾ."  കാലികപ്രസക്തമായ  മികച്ച ലേഖനമാണിത്.
സ്ത്രീ പീഡനങ്ങള്‍  രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, പുരുഷനെ പ്രകോപിപ്പിക്കുന്നത് സ്ത്രീയുടെ  വസ്ത്രധാരണമാണെന്ന്  പരക്കെ ആക്ഷേപം ഉണ്ട്.  മൈലാഞ്ചി  എന്ന ബ്ലോഗര്‍ എഴുതിയ  " കുറ്റവാളികളില്‍ നിങ്ങള്‍ ഇല്ലെങ്കില്‍ ന്യായീകരിക്കാതിരിക്കുക " എന്ന പോസ്റ്റ് പ്രസക്തമാകുന്നത്  ഈ സാഹചര്യത്തിലാണ്. ഇതൊരു
 സ്ത്രീപക്ഷ എഴുത്തെന്നു പറഞ്ഞ് തള്ളിക്കളയാവുന്ന  ഒന്നല്ല.  സ്ത്രീയും പുരുഷനും സമൂഹത്തിന്റെ 
ഭാഗമെന്നിരിക്കെ, അവര്‍ക്ക് വേണ്ടി എഴുതുന്ന ഓരോ എഴുത്തും സമൂഹത്തിനു 
വേണ്ടിയുള്ളതാണ്. "എന്താണ് മാന്യമായ വേഷം...?  ഒരാള്‍ക്ക് സാരിയാണ് ഏറ്റവും 
മാന്യം. അപ്പോ വേറൊരാള്‍ക്ക് സാരിയോളം സെക്സിയായ വേഷമില്ല. ചുരിദാറിന്റെ 
സ്ലിറ്റ് ഒരാള്‍ക്ക് പ്രശ്നമാണെങ്കില്‍ വേറൊരുത്തന് അത് വിഷയമേയല്ല, പക്ഷേ 
കഴുത്തിറങ്ങിയിട്ടുണ്ടെങ്കില്‍ അറിയാതെ നോക്കിപ്പോകും. ജീന്‍സ് വെരി 
അണ്റൊമാന്റിക് എന്നൊരാൾ. റ്റൂ സെക്സി എന്ന് വേറൊരാൾ. മുഴുവന്‍ മൂടിയ 
പര്‍ദയില്‍ ഇത്തിരി കാണുന്ന മുഖമാണ് കൊതിപ്പിക്കുന്നതെന്ന് ഇനിയൊരാൾ."  കാലികപ്രസക്തമായ  മികച്ച ലേഖനമാണിത്.  സൈബര്‍ കുറ്റവാളികള്‍ പെരുകുന്ന  ഈ വലയ്ക്കുള്ളില്‍ നിയമപരമായ  അറിവില്ലായ്മ മൂലം  പെണ്‍കുട്ടികള്‍ കുറ്റവാളികള്‍ക്ക്  നേരെ കണ്ണടയ്ക്കുകയോ, പരാതിപ്പെടാതിരിക്കുകയോ ചെയ്യുന്നു. "ഇന്ത്യന്‍
  ശിക്ഷാ  നിയമം അടുത്ത കാലത്ത്  ഭേദഗതി  ചെയ്തതില്‍  ഐ.പി.സി. 354ഡി 
പ്രകാരം  ഇന്റര്‍നെറ്റിലൂടെയോ  മറ്റോ മാനസികമായി  പീഡിപ്പിച്ചാല്‍  മൂന്നു
 വര്‍ഷക്കാലം  വരെ  തടവും  പിഴയും  പ്രതിയ്ക്കു  ലഭിക്കുമെന്നും, ക്രിമിനല്‍ 
 നടപടിക്രമ  ഭേദഗതി  പ്രകാരം  പരാതിക്കാരിയുടെ
  മൊഴിയെടുക്കാന്‍  പോലീസ്  സ്റ്റേഷനില്‍  പോകേണ്ടതില്ലെന്നും  
പരാതിക്കാരിയുടെ  വീട്ടിലോ  അവര്‍ക്ക്  സൌകര്യപ്രദമായ  മറ്റ്  സ്ഥലങ്ങളിലോ 
  ഒരു  വനിതാ  പോലീസ്  ഓഫീസര്‍  പോകണമെന്നും   മൊഴി  എടുക്കല്‍  വീഡിയോ  
റിക്കോര്‍ഡ്  ചെയ്യണമെന്നുമുള്ള  വിവരം   ഇനിയെങ്കിലും  പെണ്‍കുട്ടികള്‍   
മനസിലാക്കേണ്ടിയിരിക്കുന്നു."നിന്നെ ഫെയിസ് ബുക്കില്‍ കയറ്റും"എന്ന ഉപകാരപ്രദമായ പോസ്റ്റ്  ഇവിടെ വായിക്കാം.
 സൈബര്‍ കുറ്റവാളികള്‍ പെരുകുന്ന  ഈ വലയ്ക്കുള്ളില്‍ നിയമപരമായ  അറിവില്ലായ്മ മൂലം  പെണ്‍കുട്ടികള്‍ കുറ്റവാളികള്‍ക്ക്  നേരെ കണ്ണടയ്ക്കുകയോ, പരാതിപ്പെടാതിരിക്കുകയോ ചെയ്യുന്നു. "ഇന്ത്യന്‍
  ശിക്ഷാ  നിയമം അടുത്ത കാലത്ത്  ഭേദഗതി  ചെയ്തതില്‍  ഐ.പി.സി. 354ഡി 
പ്രകാരം  ഇന്റര്‍നെറ്റിലൂടെയോ  മറ്റോ മാനസികമായി  പീഡിപ്പിച്ചാല്‍  മൂന്നു
 വര്‍ഷക്കാലം  വരെ  തടവും  പിഴയും  പ്രതിയ്ക്കു  ലഭിക്കുമെന്നും, ക്രിമിനല്‍ 
 നടപടിക്രമ  ഭേദഗതി  പ്രകാരം  പരാതിക്കാരിയുടെ
  മൊഴിയെടുക്കാന്‍  പോലീസ്  സ്റ്റേഷനില്‍  പോകേണ്ടതില്ലെന്നും  
പരാതിക്കാരിയുടെ  വീട്ടിലോ  അവര്‍ക്ക്  സൌകര്യപ്രദമായ  മറ്റ്  സ്ഥലങ്ങളിലോ 
  ഒരു  വനിതാ  പോലീസ്  ഓഫീസര്‍  പോകണമെന്നും   മൊഴി  എടുക്കല്‍  വീഡിയോ  
റിക്കോര്‍ഡ്  ചെയ്യണമെന്നുമുള്ള  വിവരം   ഇനിയെങ്കിലും  പെണ്‍കുട്ടികള്‍   
മനസിലാക്കേണ്ടിയിരിക്കുന്നു."നിന്നെ ഫെയിസ് ബുക്കില്‍ കയറ്റും"എന്ന ഉപകാരപ്രദമായ പോസ്റ്റ്  ഇവിടെ വായിക്കാം. ആനുകാലികങ്ങളിൽ 
 വായിക്കാനാവുന്നതിലും മികച്ച കവിതകൾ ബ്ലോഗുകളിൽ വന്നുകൊണ്ടിരിക്കുന്നു.
 ശക്തമായ ബിംബകൽപ്പനകളാൽ സമൃദ്ധമാണ് ഷലീർ അലിയുടെ കനൽക്കൂട്ടിലെ കവിതകൾ.
 ഹതാശമായ നമ്മുടെ കാലത്തോടുള്ള പ്രതികരണമായി വായിക്കാവുന്ന നല്ലൊരു 
കവിതയാണ് ' മകളേ മാപ്പ്'.
ആനുകാലികങ്ങളിൽ 
 വായിക്കാനാവുന്നതിലും മികച്ച കവിതകൾ ബ്ലോഗുകളിൽ വന്നുകൊണ്ടിരിക്കുന്നു.
 ശക്തമായ ബിംബകൽപ്പനകളാൽ സമൃദ്ധമാണ് ഷലീർ അലിയുടെ കനൽക്കൂട്ടിലെ കവിതകൾ.
 ഹതാശമായ നമ്മുടെ കാലത്തോടുള്ള പ്രതികരണമായി വായിക്കാവുന്ന നല്ലൊരു 
കവിതയാണ് ' മകളേ മാപ്പ്'.   അതുപോലെ  തികച്ചും വ്യത്യസ്തമായ കവിതകളാണ്  'ഭാനു കളരിക്കലി'ന്റേത്. വാക്കുകളാല്‍ വികാരങ്ങള്‍ പൊതിഞ്ഞുകെട്ടിയ ഈ വരികളെ കവിതയെന്നതിനേക്കാള്‍ മാനവഹൃദയമെന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു.
അതുപോലെ  തികച്ചും വ്യത്യസ്തമായ കവിതകളാണ്  'ഭാനു കളരിക്കലി'ന്റേത്. വാക്കുകളാല്‍ വികാരങ്ങള്‍ പൊതിഞ്ഞുകെട്ടിയ ഈ വരികളെ കവിതയെന്നതിനേക്കാള്‍ മാനവഹൃദയമെന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു.“പുരാതനമായ തുറമുഖം
ഏകാകിയായ മനുഷ്യനെപ്പോലെ
ഭൂമിയിലേക്ക് കുനിഞ്ഞിരിക്കുന്നു...” എന്ന് തുടങ്ങുന്ന ‘പുരാതനമായ തുറമുഖം’ എന്ന കവിത ഭാനു കളരിക്കലിന്റെ പതിവുകവിതകള് പോലെ വായനക്കാരനെ പിടിച്ചിരുത്തുന്ന പ്രയോഗങ്ങളാല്‍ സമൃദ്ധമാണ്. കറുത്ത കമ്പളത്താല്‍ വലിച്ചുമൂടപ്പെട്ട വസന്തവും കാഴ്ചകളെ മറയ്ക്കുന്ന യാഥാര്‍ത്ഥ്യവും ജീവിതത്തെ വൈകി മനസ്സിലാക്കുന്ന നാളെകളും തിരിച്ചറിവുകളുടെ അപൂര്‍ണ്ണതകളിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ ഇതുപോലെ തലകുനിച്ചിരിക്കേണ്ടിവരുന്ന മനുഷ്യതുറമുഖങ്ങള് ഏറെയാണ് നമുക്ക് ചുറ്റും. കവി പറഞ്ഞതുപോലെ, നാളത്തെ ഖനനത്തില്‍ നിങ്ങള്‍ കണ്ടെത്തിയേക്കാവുന്ന എന്റെ ഫോസിലിന് നിങ്ങളോട് ജീവിതത്തിന് പറയാമായിരുന്നതൊന്നും പറയാനാവില്ല. എഴുതിത്തെളിഞ്ഞവന്റെ അക്ഷരവഴക്കം നിഴലിക്കുന്ന കവിത.
 സരസമായ
 ഒരു  കവിത. അതിലേറേ സാമൂഹികപ്രസ്ക്തവും. ചെമ്മരത്തിക്കാളി എന്ന കവിതയില്‍ നല്ല നാടന്‍ താളത്തില്‍ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ലിഷ വി എന്‍ 
എന്ന യുവകവയിത്രിയാണ്.  വിരിഞ്ഞുനില്ക്കുന്ന ചെമ്പരത്തിയും തേന്‍ 
കുടിക്കുന്ന കിളിയെ നോക്കി കൊതിയോടെ നില്ക്കുന്ന
 ചേരയും തമ്മില്‍ സംവദിക്കുന്ന ഈ കവിതയുടെ ആഴങ്ങള്‍ ഇന്നിന്റെ 
സാമൂഹികചുറ്റുപാടില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നു  
'തോന്നിവാസിപ്പെണ്ണ്' എന്ന ബ്ലോഗിൽ.

'തോന്നിവാസിപ്പെണ്ണ്' എന്ന ബ്ലോഗിൽ.              മലയാള
 കവിതകളുടെ നല്ലൊരു റഫറൻസ് പേജാണ് ഗംഗാധരൻ മക്കന്നേരിയുടെ 'കവിത'. ഓരോ 
കവിതയുടേയും ഭാവതാളലയങ്ങൾ അറിഞ്ഞുള്ള ചൊൽക്കാഴ്ച ഇവിടെ അറിയാം ......
 മലയാള
 കവിതകളുടെ നല്ലൊരു റഫറൻസ് പേജാണ് ഗംഗാധരൻ മക്കന്നേരിയുടെ 'കവിത'. ഓരോ 
കവിതയുടേയും ഭാവതാളലയങ്ങൾ അറിഞ്ഞുള്ള ചൊൽക്കാഴ്ച ഇവിടെ അറിയാം ...... കുറച്ചു ഫോട്ടോബ്ലോഗുകള്‍ കൂടി നമുക്ക് പരിചയപ്പെടാം -
1. സ്നേഹജാലകം
2.Kiran’s World of Photography
3. അനശ്വരം ( Anaswaram )
4. | NATURE |
5. Mobile photography
6. Kaleidoscope
7. 4 my amigos..........
നല്ല വായനാനുഭവങ്ങള്‍ തന്നവയാണീ ബ്ലോഗുകളെല്ലാം തന്നെ. ഇരിപ്പിടം ടീമിന്റെ വായനയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത നല്ല ബ്ലോഗുകള്‍ ഇനിയും ഉണ്ടാവാം. അത് കണ്ടെത്താന്‍ പ്രിയപ്പെട്ട വായനക്കാര്‍ ഞങ്ങളെ സഹായിക്കുമല്ലോ.
എല്ലാ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകളോടെ,
ഇരിപ്പിടം ടീം
വായനക്കാരുടെ നിർദേശങ്ങളുംഅഭിപ്രായങ്ങളും
irippidamweekly@gmail.com
എന്ന ഇ-മെയിൽ വിലാസത്തില്‍അറിയിക്കുക.
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വളരെയേറെ വിലപ്പെട്ടവയാണ്.
 
ഈ ലക്കം മനോഹരമായിട്ടുണ്ട്...
ReplyDeleteആശംസകൾ
My Blog
വായനയില്‍ ഏറ്റവും ഇഷ്ടമായതും എന്നാല്‍ നാം അറിഞ്ഞിരിക്കേണ്ടതുമായ പോസ്റ്റ് ആണ് ശരീഫ് കൊട്ടാരക്കരയുടെ ."നിന്നെ ഫെയിസ് ബുക്കില്‍ കയറ്റും" എന്ന പോസ്റ്റ് അതിനെകുറിച്ച് ഇവിടെ പരാമര്‍ശിച്ച ഇരിപ്പിടം ടീമിന് പ്രത്യേക അഭിനന്ദനങ്ങള്‍ ..
ReplyDeleteKollaam ee thiranjedutha kathakal
ReplyDeleteithivide avatharippicha irippidathinum nanni
aashamsakal
ബ്ലോഗെഴുത്തിന്റെ ശക്തിശ്രോതസ്സായി ഇരിപ്പിടം മുന്നേറട്ടെ....
ReplyDeleteമനോജ് വെങ്ങോലയുടെ കഥ വായിച്ചില്ലായിരുന്നു. ബാക്കിയെല്ലാ പോസ്റ്റുകളും വായിച്ചിട്ടുള്ളതാണ്.
ReplyDelete(ഇരിപ്പിടത്തിന് രചനകളെ അല്പം കൂടെ ആഴത്തില്‍ അപഗ്രഥിച്ച് നെല്ലും പതിരും വേര്‍തിരിച്ച് കാണിയ്ക്കാന്‍ കഴിയുകയില്ലേ? അതല്ലേ ശരിയായ ഒരു രീതി? പറയുന്നതിന് കാരണം നമ്മള് ഒരു ബ്ലോഗില്‍ ചെന്ന് അതിലെ പോസ്റ്റ് വായിച്ച് അവിടെ അഭിപ്രായം എഴുതുന്നതുപോലെയല്ല ഇതുപോലുള്ള ഒരു വേദിയില്‍ പല ബ്ലോഗുകളില്‍ നിന്ന് ചിലതിനെ ഇവിടെ എടുത്ത് വിശകലനം ചെയ്യുന്നത്. വായനക്കാരായവര്‍, ഒരുപക്ഷെ ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ബ്ലോഗിന്റെ രചയിതാക്കള്‍ പോലും അങ്ങനെയൊരു സമീപനം പ്രതീക്ഷിക്കുന്നുണ്ട്. ആശംസകള്‍)
This comment has been removed by the author.
ReplyDeleteബ്ലോഗ് എഴുത്ത് നാള്‍ക്കുനാള്‍ അധികരിച്ച് കൊണ്ടേയിരിക്കുന്നു.ബ്ലോഗ് വായനക്കാര്‍ ബ്ലോഗ് എഴുത്തുക്കാര്‍ മാത്രമാണ് എന്ന് പല ബ്ലോഗുകള്‍ സന്ദര്‍ശിച്ചപ്പോള്‍ തോന്നി പോകുന്നു .comment കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായമാണ് നിലവിലുള്ളത് എന്നും തോന്നി പോകുന്നു .ബ്ലോഗ് രചനകള്‍ എഴുത്തുകാരല്ലാത്തവരിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം .
ReplyDeleteപരിണാമഗുപ്തി കഥയിലുടനീളം നിലനിർത്തുവാനും വലിയ വെല്ലുവിളി അനായാസം കൈകാര്യം ചെയ്യാനും കഥാകൃത്തിന് സാധ്യമായിരിക്കുന്നു. അളന്നുമുറിച്ച് കൃത്യമാക്കിയ കഥാപരിണാമം എഴുത്തുകാരന് താൻ കൈകാര്യം ചെയ്യുന്ന മാധ്യമത്തിലുള്ള കൈയടക്കം വിളിച്ചോതുന്നു. ഇത് മാത്രമാണോ വിഡ്ഢിമാന്റെ താന്നൂര് എന്നാ കഥ സംവേദനം ചെയ്യ്യുന്നത് ? കഷ്ടം ...! ഇരിപ്പിടം കഥകള്‍ ഇഴകീറി പരിശോധിക്കേണ്ടി ഇരിക്കുന്നു ഓരോര ആസ്വാദനവും പോസ്റ്റും മുന്‍പേ ....
ReplyDeleteഇവിടെ ഞാൻ അംജതിനോട് യോജിക്കുന്നു ... " തന്നൂർ " വായനക്കാര്‍ക്ക് മുന്നിലേക്കിട്ട മെസ്സേജ് വളരെ വലുതാണ് .. ഇരിപ്പിടം ചെറുതായിപ്പോകുന്നു .
Deleteഅനുകൂലിക്കുന്നു..,
Deleteപ്രിയപ്പെട്ട അംജത്,
Deleteഇവിടെ നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തുക എന്ന ഉദ്ധ്യമം മാത്രമേ നിര്‍വഹിക്കപ്പെട്ടിട്ടുള്ളു. നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വായനാനുഭവങ്ങള്‍ “ഇരിപ്പിടം വായനാ ലക്കം” നല്കുന്നുണ്ടല്ലൊ.
കൂടുതല്‍ ബ്ലോഗുകള്‍ ഓരോ പോസ്റ്റിലും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാകാം വളരെ നല്ല വായന നല്കുന്ന പോസ്റ്റിന് പ്രത്യേക പരിഗണന നല്കുവാന് ഇരിപ്പിടത്തിന് നല്കാന് കഴിയാതെ വരുന്നത്.
അങ്ങനെയുള്ള വിമര്‍ശനങ്ങള്‍ നല്കുന്നതോടു കൂടി തക്കതായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൂടി അഭിപ്രായമായി അറിയിക്കുന്നത് നന്നായിരിക്കുകയില്ലെ..?
എനിക്കങ്ങനെ തൊന്നുന്നു..ന്റ്റെ മാത്രം അഭിപ്രായമാണു ട്ടൊ...നന്ദി...സ്നേഹം.
ഇരിപ്പിടത്തിന് നല്കാന് കഴിയാതെ വരുന്നത്*.....ഇവിടെ ചേര്‍ത്തിട്ടുള്ള “നല്കാന് “ ഒഴിവാക്കി വായിക്കുമല്ലൊ...!
Deleteഅംജദ്, അവലോകനം അല്ലെങ്കില്‍ ബ്ലോഗ് പരിചയം എന്ന് പറയുമ്പോള്‍ താങ്കളുടെ നിര്‍ദേശപ്രകാരം വിശദമായി വായിച്ചാല്‍ ഓരോ ലക്കവും മൂന്നോ നാലോ പോസ്റ്റുകള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ. മാത്രമല്ല, ഇവിടെ ഉദ്ദേശിക്കുന്നത് താങ്കള്‍ പറഞ്ഞതുപോലെ ഒരു 'ആസ്വാദനം' അല്ല. അതിനാണ് ഇരിപ്പിടം 'വായന' എന്ന സംരംഭം തുടങ്ങിയിരിക്കുന്നത്. (കൂടുതല്‍ വിശദമായി താഴെ മറ്റൊരു കമന്റില്‍ പറഞ്ഞിട്ടുണ്ട്.)
Deleteകുറച്ചു പുതിയ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ പറ്റി... നന്ദി...
ReplyDeleteഅമ്ജത്തിന്റെയും അജിതെട്ടന്റെയും അഭിപ്രായം ശ്രദ്ധിക്കുമല്ലോ....
പരിചയപ്പെടുത്തിയ ബ്ലോഗുകള്‍ എല്ലാം പ്രാധാന്യമുള്ളവ തന്നെ. എന്നാല്‍ അവയെ പരിചയപ്പെടുത്തിയതില്‍ കുറച്ചുകൂടി പ്രാധാന്യം കൊടുക്കേണ്ടതായിരുന്നുവെന്ന് തോന്നി. വളരെ ധിറുതിയില്‍ എഴുതി പോസ്റ്റ് ചെയ്തതു പോലെയായിപ്പോയോന്ന് ഒരു സംശയം.കുറ്ച്ചു കൂടി ആഴത്തിലുള്ള ഒരു അവലോകനമാവാമായിരുന്നുവോ?
ReplyDeleteപുതിയ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ പറ്റി... നന്ദി...
ReplyDeleteഇരിപ്പിടത്തിനു ആശംസകള്‍
ReplyDeleteകുറച്ചു പുതിയ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ പറ്റി... നന്ദി...
ReplyDeleteഇരിപ്പിടം മുന്നേറട്ടെ....
ഇരിപ്പിടത്തിന് എന്റെ ആശംസകള്‍ !
ReplyDeleteഞാനും പലപ്പോഴും സൂചിപ്പിച്ച ഒരു കാര്യമാണത് . എന്തുകൊണ്ട് വിമർശനങ്ങളെ ഇരിപ്പിടം മാറ്റി നിർത്തുന്നു എന്ന് . പലപ്പോഴും ഇരിപ്പിടത്തിന്റെ തലോടൽ കിട്ടിയിട്ടുണ്ട് എനിക്ക് . അതേ സമയം തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട് . അങ്ങിനെ ഉണ്ടെങ്കിൽ . ഒരു ധൈര്യത്തിന് ആദ്യത്തെ പണി എനിക്ക് തന്നെ തന്നോളൂ എന്ന് :) .
ReplyDeleteഇരിപ്പിടം എന്നത് അന്ന് മുതലേ നിശ്ചയമായും വായനക്കാരിലേക്ക് എത്തപ്പെടെണ്ട കുറച്ചു പോസ്റ്റുകളെ അപഗ്രഥനം ചെയ്യുന്ന ഒരു പരിപാടി ആണല്ലോ?..അപ്പോള്‍ ഓരോ പോസ്റ്റിനെ കുറിച്ചും എന്ത് കൊണ്ട് വായിക്കപ്പെടാം എന്നുള്ളതിനെ ഏറ്റവും ചുരുക്കത്തില്‍ അവതരിപ്പിച്ചു കൂടുതല്‍ പോസ്റ്റുകളെ ,ബ്ലോഗിനെ പരിചയപ്പെടുത്താന്‍ ഉള്ള വേദി ആയി ഇനിയും ഉപയോഗിക്കുക...ഇത്തവണയും നല്ല പല ബ്ലോഗുകളെയും പരിചയപ്പെടാന്‍ സാധിച്ചതിന്നു നന്ദി ഇരിപ്പിടം ടീംസ് ...
ReplyDeleteഇവിടെ ഞാൻ അംജതിനോട് യോജിക്കുന്നു ... " തന്നൂർ " വായനക്കാര്‍ക്ക് മുന്നിലേക്കിട്ട മെസ്സേജ് വളരെ വലുതാണ് .. ഇരിപ്പിടം ചെറുതായിപ്പോകുന്നു .
ReplyDeleteഈ ലക്കവും മനോഹരമായി. എല്ലാം ഉൾപെടുന്ന ഒരു അവലോകനം നടത്തുമ്പോഴും ഏറ്റവും നല്ലത് എന്ന് തോന്നിയ ഒന്നിനെ ആഴത്തിൽ വിലയിരുത്തിയാൽ ഒന്ന് കൂടി നന്നാകും
ReplyDeleteപുതിയ ബ്ലോഗുകളിലേക്ക് വഴികാട്ടിയതിന് നന്ദി.
ReplyDeleteഇരിപ്പിടം ടീമിന് ആശംസകള്‍
ഇരിപ്പിടം ടീമിന് ഈ എളിയ വായനക്കാരന്റെ
ReplyDeleteആശംസകള്‍....
ഇരിപ്പിടത്തിന്റെ നേര് ക്കാഴ്ച്ചകളിലൂടെ ഒന്നു ഭ്രമണം ചെയ്ത പ്രതീതി..ഇരിപ്പിടത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.ഒപ്പം പരിചയപ്പെട്ട എല്ലാ ബ്ലോഗര്‍മാര്‍ക്കും ..!!!
ReplyDeleteആധി വായിച്ചില്ല. ഒന്ന് നോക്കട്ടെ.
ReplyDeleteആശംസകള്‍
പുതിയ ബ്ലോഗുകള്‍ പരിചയപ്പെട്ടു.ഇരിപ്പിടത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
ReplyDeleteന്റ്റേം ആശംസകള്‍....
ReplyDeleteഞങ്ങള്‍ വൈവിദ്ധ്യം ആഗ്രഹിക്കുന്നുവെന്നും അറിയിക്കട്ടെ ഇരിപ്പിടമേ....!
പതിവു പോലെ നന്നായിട്ടുണ്ട് ഈ ലക്കവും ..ആശംസകള്‍....
ReplyDelete
ReplyDeleteഇരിപ്പിടം കൂടുതല്‍ വിമര്‍ശനാത്മകമാവണം എന്ന് നിര്‍ദേശിച്ചവരോട് ഒരു വാക്ക് -
ബ്ലോഗുകളിൽ വരുന്ന മികച്ച രചനകൾ പരിചയപ്പെടുത്തുക എന്നതാണ് ഇരിപ്പിടം അവലോകനത്തിന്റെ ലക്ഷ്യം. നല്ല രചനകളിലേക്കു വിരൽ ചൂണ്ടുന്നതിനൊപ്പം ആ പോസ്റ്റിനെക്കുറിച്ച് ചില സൂചനകളും ഇരിപ്പിടം നൽകുന്നു. അതിനപ്പുറം ഓരോ രചനയേയും അതിന്റെ സമഗ്രതയിലും, വിവിധ വീക്ഷണകോണുകളിലും വിലയിരുത്തുക എന്നത് രണ്ട് വാരങ്ങളിൽ ബൂലോകത്ത് ഇറങ്ങിയ മികച്ച ബ്ലോഗ് രചനകളെക്കുറിച്ചുള്ള ഒരു ചെറിയ അവലോകനത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല. ഓര്‍മ്മിക്കുക, ഓരോ വായനയും ആ വായനക്കാരന്റെ മാത്രം വായനയാണ്. അതിനുള്ളിലെ മുത്തും പവിഴവും ഒരാള്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍ മറ്റുചിലര്‍ക്ക് വെറും മണല്‍ത്തരികള്‍ മാത്രമേ കാണാനാവൂ.
എന്നാൽ രചനകൾ അതിന്റെ സമഗ്രതയിൽ വായിക്കപ്പെടണമെന്ന ലക്ഷ്യവും ഇരിപ്പിടത്തിനുണ്ട്. അതുകൊണ്ടാണ് ഇരിപ്പിടം തന്നെ 'ഇരിപ്പിടം വായന' എന്ന പേരിൽ ഒരു പംക്തി കൈകാര്യം ചെയ്യുന്നത്. 'ഇരിപ്പിടം അവലോകന'ത്തിലൂടെ ശ്രദ്ധ ക്ഷണിച്ച പോസ്റ്റുകളെക്കുറിച്ച് വായനക്കാർക്ക് ഇരിപ്പിടം വായനയിലൂടെ വിശദമായി എഴുതാവുന്നതാണ്. ഇതിനുമുമ്പുള്ള ഇരിപ്പിടം വായനകൾ ദയവായി പരിശോധിക്കുക. ഇവിടെ അംജത് പരാമർശിച്ചതുപോലെ പോസ്റ്റിനെക്കുറിച്ച് വിശദവും, സമഗ്രതല സ്പർശിയും, വിവിധ വീക്ഷണങ്ങൾ ഉൾപ്പെടുത്തിയതുമായ വായന ഇരിപ്പിടത്തിൽ വായനക്കാര്‍ക്കും പങ്കുവയ്ക്കാം.
വസ്തുനിഷ്ഠമായ വിലയിരുത്തലിനും, തുറന്ന അഭിപ്രായത്തിനും ഇരിപ്പിടം ടീം നന്ദി അറിയിക്കുന്നു.
പുതിയ ബ്ലൊഗിലെക്കുള്ള വഴികാട്ടി..
ReplyDeleteഇരിപ്പിടത്തിന്റെ ഈ ലക്കത്തില്‍ എന്നെയും ഉള്‍പ്പെടുത്തിയതിലുള്ള സന്തോഷം മറയില്ലാതെ തന്നെ പങ്കു വെക്കട്ടെ ... കൂടുതല്‍ ബ്ലോഗുകളെ പരിചയപ്പെടാന്‍ സാധിച്ചതിനും നന്ദി.....
ReplyDeleteഇരിപ്പിടത്തിൽ എന്റെ കവിതയ്ക്ക് ഇരിപ്പിടം തന്നതിന് നന്ദി. കൂടുതൽ എഴുതാൻ ഇത്തരം അംഗീകാരങ്ങൾ പ്രേരണയാണ്. ഇരിപ്പിടം പ്രവര്‍ത്തകര്‍ക്ക് സ്നേഹത്തോടെ.
ReplyDeleteചിലര്‍ ചൂണ്ടി കാണിച്ചതുപോലെ ഓരോ എഴുത്തിന്റേയും ധനാത്മകവും നിഷേധാത്മകവുമായ വശങ്ങൾ തുറന്നുകാണിക്കുന്നത് ഇരിപ്പിടത്തെ കൂടുതൽ ശക്തമാക്കും. എം കൃഷ്ണൻ നായരുടെ തല്ലുകൊള്ളാൻ പോലും എഴുത്തുകാർ ആഗ്രഹിച്ചിരുന്നല്ലോ.
ഇരിപ്പിടത്തിൽ ഇടം തന്നതിന് നന്ദി..
ReplyDeleteമുൻപ് പലരും എഴുതിയതുപോലെ, ഇരിപ്പിടത്തിൽ നിന്ന് പ്രോത്സാഹനം മാത്രമല്ല, ക്രിയാത്മകമായ വിമർശനം കൂടി പ്രതീക്ഷിക്കുന്നു.
ഇരിപ്പിടത്തിൽ പണ്ടെങ്ങും കാണാത്ത അഭിപ്രായപ്രകടനങ്ങൾ കാണുന്നു
ReplyDeleteപണ്ട് ഒന്നിനൊന്നു മെച്ചപ്പെട്ട അവലോകന രീതികൾ ഇരിപ്പിടത്തിന് സ്വന്തം
എന്ന് തോന്നിയിരുന്നു ..
ഈ മാറ്റങ്ങളിലും അവലോകനങ്ങളിൽ നിന്നും എനിക്ക് തോന്നുന്നത്
ഇരിപ്പിടം ടീമിൽ മാറ്റങ്ങൾ സംഭവിച്ചു എന്നാണു ..
വി കെ സര് സർ ..ചന്തു സർ ടീം ആയിരുന്നപ്പോൾ ഇരിപ്പിടം പോസ്റ്റുകളിൽ
ഒരിക്കലും വിശദീകരണങ്ങളോ തിരുത്തലുകളോ വരുത്തേണ്ടതായി കണ്ടിട്ടില്ല ..
പുതിയവരെങ്കിൽ തീര്‍ച്ചയായും പഴയ നിലവാരം നിലനിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നു
ഇവിടെ ആദ്യം .ഒന്ന് കണ്ണോടിച്ചു.പൂര്ണ്ണവായനക്കായി സമയലഭ്യതക്കൊത്ത് വന്നോളാം
ReplyDelete