പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, May 26, 2012

വായന മരിക്കുന്നില്ല ; 'ആണ്‍ ഞരമ്പ് രോഗികള്‍ 'ക്ക് എന്തിനീ കുറ്റബോധം ?

ഈ ലക്കം അവലോകനം തയാറാക്കിയത് -  ശ്രീമതി ലീല എം ചന്ദ്രന്‍ -  ബ്ലോഗ്‌  ജന്മസുകൃതം


ജോസൂട്ടിയുടെ അവലോകനം വായിച്ചു തൃപ്തിയോടെ ഇരിപ്പിടത്തില്‍ സസുഖം വാഴുന്ന  പ്രിയ   വായനക്കാരുടെ  സുഖചിന്തകളില്‍ ഒരു കരുകരുപ്പ്  ആകുമോ എന്റെ    വാക്കുകള്‍  എന്ന് എനിക്ക്  ശങ്കയുണ്ട്. എങ്കിലും അതി  സാഹസത്തിനു ഞാന്‍ അരയും തലയും  മുറുക്കുകയാണ്. സാധാരണ വായിക്കാറുള്ള  ഒരു പിടി  ബ്ലോഗുകള്‍  ഉണ്ട്.  പോസ്റ്റ്‌ ഇടുന്നവര്‍ അതിന്റെ ലിങ്ക്  അയച്ചു തരികകൂടി ചെയ്യുമ്പോള്‍ അത്  ക്രമമായി  നടക്കുകയും ചെയ്യും. എന്നാല്‍ ഈ  ആഴ്ച  ബ്ലോഗുകള്‍  തേടി  ചെല്ലുകയായിരുന്നു ഞാന്‍.

വായന മരിക്കുന്നു ,പുതിയ എഴുത്തുകാര്‍ ഉണ്ടാവുന്നില്ല , സാഹിത്യവും കലയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നിങ്ങനെയുള്ളയുള്ള പരാതികള്‍ പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും അതിനപവാദമായി ചില കൂട്ടായ്മകളും പങ്കുവെയ്ക്കലുകളും സംവാദങ്ങളും, പുസ്തക പ്രസിദ്ധീകരണങ്ങളും നടക്കുന്നുണ്ട്.

അത്തരത്തില്‍ ഒരു പങ്കുവയ്ക്കല്‍ ആണ് ബ്ലോഗറും കവയിത്രിയും ആയ  ശ്രീമതി  ശാന്ത കാവുമ്പായി   നടത്തുന്നത് . മോഹപ്പക്ഷി എന്ന ബ്ലോഗില്‍
വ്യത്യസ്തമായ ഒരു സാഹിത്യ കൂട്ടായ്മയുടെ റിപ്പോര്‍ട്ട് വായിക്കാം .

ഇതുവരെ  കാണാത്ത, ശ്രദ്ധയില്‍ പെടാത്ത  ഒട്ടേറെ ബ്ലോഗുകള്‍ ഞാന്‍ കണ്ടു. കഥ, കവിത, ലേഖനങ്ങള്‍, ചിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍  എന്ന്  വേണ്ട എന്തെല്ലാം  സാധ്യതകള്‍  ബ്ലോഗുകള്‍ നല്കുന്നുവോ അതെല്ലാം  ഉപയോഗിച്ചിരിക്കുന്നത്  എന്നെ അത്ഭുതപ്പെടുത്തി. അതില്‍ ചിലത്  നല്ല  നിലവാരം പുലര്‍ത്തി .മറ്റു ചിലത്  വേണ്ടത്ര  വിജയിച്ചതായി  തോന്നിയില്ല.  മനസ്സ്
വച്ചാല്‍  അതതു രംഗങ്ങളില്‍ വിജയിക്കാന്‍  പ്രാപ്തി യുള്ള ഒരു  പാട് പ്രതിഭകള്‍  നമ്മുടെ  ബ്ലോഗര്‍മാരുടെ ഇടയില്‍ ഉണ്ട്  എന്നത്   സന്തോഷം നല്‍കി. ഓരോരുത്തരെയും പേരെടുത്ത്  പ്രശംസിക്കാനും  വിമര്‍ശിക്കാനും ഞാന്‍ ആളല്ല. ഏതാനും ബ്ലോഗുകളിലേയ്ക്ക്   മാത്രം 

  
ടുക്കിയിലെ കുന്നുകളും കാടുകളും ഒരു സെക്കന്‍ഡുകൊണ്ട് മാഞ്ഞുപോയി, ഒന്നു നിലവിളിക്കാന്‍പോലും സാധിക്കാതെ ജലത്താല്‍ വിഴുങ്ങപ്പെടുന്ന മനുഷ്യര്‍, കോട്ടയത്തെ കുരിശുചൂടി നില്‍ക്കുന്ന പള്ളികളും എസ്റ്റേറ്റുകളും തീവണ്ടിപ്പാതകളും തിരക്കേറിയ ചന്തകളും തിരുനക്കര മൈതാനവും ഒഴുകിപ്പോവുന്ന മഹാരാജാസ് കോളേജും മറൈന്‍ഡ്രൈവും മുത്തൂറ്റ് ടവറും ഗോശ്രീപ്പാലവും, തീപ്പെട്ടിക്കൊള്ളിപോലെ ഒടിഞ്ഞുവീഴുന്ന കൂറ്റന്‍ ഫ്ലാറ്റുകള്‍ , നങ്കൂരമൊടിഞ്ഞ് പുറംകടലിലേക്ക് തെറിച്ച കപ്പലുകള്‍ .

ഭൂമിയോടെ പറിഞ്ഞുപോകുന്ന ആലപ്പുഴയിലെ തെങ്ങിന്‍തുരുത്തുകള്‍ , കടലിലേക്ക് ഒഴുകിനിറഞ്ഞ കായലുകള്‍ , ആയിരക്കണക്കിന് സ്‌കൂളുകള്‍ , ആസ്പത്രികള്‍ ... ഒരു മണിക്കൂര്‍കൊണ്ട് നിശ്ശബ്ദമായിപ്പോകുന്ന നാല് ജില്ലകള്‍, ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ജീവിതങ്ങള്‍ ..." നാടിനെ  മാടിവിളിക്കുന്ന  രാഷ്ട്രീയ ദുരന്തത്തെ ക്കുറിച്ചുള്ള ഒരു നേര്‍ ചിന്തയാണ്  എന്റെ വായനയില്‍ ആദ്യംപെട്ടത്. നിതാന്തജാഗ്രത അവശ്യമാവശ്യമായ ഈ പ്രശ്നം ഞാന്‍ പുണ്യവാളന്‍ എന്ന ബ്ലോഗ്‌ നമുക്ക് കാണിച്ചു തരുന്നു. ഈ ബ്ലോഗര്‍ രംഗത്തെത്തിയിട്ടു കൂടുതല്‍ കാലമായിട്ടില്ല. എങ്കിലും സാമുഹ്യ തിന്മയ്ക്കെതിരെയുള്ള ഒരു വജ്രായുധം കയ്യില്‍ കരുതിയിട്ടുണ്ടെന്ന് മുന്‍ പോസ്റ്റുകളും നമ്മെ ബോധ്യപ്പെടുത്തുന്നു.

ഫലീകരിയ്ക്കപ്പെടാത്ത കുറെ സ്വപ്നങ്ങളുടെ കലവറ സൂക്ഷിപ്പുകാരന്‍ . ചത്ത മോഹങ്ങളുടെ - ശവ പറമ്പില്‍ കഴുകനെ ആട്ടിയോടിയ്ക്കുന്ന അനാഥന്‍ എന്ന പരിചയപ്പെടുത്തലോടെ  പകലും രാത്രിയും....തൂവനാം തുമ്പി,     ഹൃദയമില്ലാത്ത നിനക്ക് .... എന്നീ  ബ്ലോഗുകളില്‍ ഒരുപിടി കവിതകള്‍ വാരിനിരത്തിയ ഫൈസലിന്റെ പലകവിതകളും നിലവാരം പുലര്‍ത്തുന്നവയാണ്. ഏപ്രില്‍ മാസത്തിലാണ് അദ്ദേഹം ബ്ലോഗ്‌ ആരംഭിച്ചതായി കാണുന്നത് .

ഒന്നോ രണ്ടോ ദിവസം കൊണ്ടുതന്നെ അന്‍പതിലേറെ കവിതകള്‍ പോസ്റ്റ്‌ ചെയ്ത്‌ കഴിഞ്ഞു. സ്വന്തം കവിതകള്‍ സൂക്ഷിക്കാനുള്ള ഒരു സ്ഥലം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ല.വായനക്കാരുടെ താല്പര്യങ്ങള്‍ സ്വീകാര്യമെങ്കില്‍ ഓരോ പോസ്റ്റിനും അല്പം ഇടവേള നല്‍കുന്നത് നന്നായിരിക്കും.എന്തായാലും ശ്രദ്ധിക്കപ്പെടേണ്ട ഒരു ബ്ലോഗ്‌ ആയി ഞാന്‍ ഇതിനെ കാണുന്നു.

സ്വന്തം  രചനകള്‍ അച്ചടി മഷി പുരണ്ടു കാണാന്‍ കൊതിക്കാത്തവര്‍ വിരളമാണ് . പക്ഷെ എഴുതി തുടങ്ങുമ്പോള്‍ തന്നെ മാധ്യമങ്ങള്‍ അവ സ്വീകരിക്കണം വാശി പിടിക്കുന്നതില്‍
അര്‍ത്ഥവും ഇല്ല. എഴുത്ത് വളരട്ടെ , എഴുത്തുകാരന്റെ വായനയും. ചുറ്റും ഉള്ളവര്‍ വായിക്കട്ടെ ,അങ്ങനെ എഴുത്തുകാരനും അറിയപ്പെടട്ടെ ...അതിനിടയില്‍ അച്ചടി മാധ്യമ ങ്ങളിലേയ്ക്കും എഴുത്തുകാരന്‍ പതുക്കെ കടന്നു വരിക തന്നെ ചെയ്യും ..നാം അറിയുന്ന ഒട്ടുമിക്ക  എഴുത്തുകാരുടെയും വളര്‍ച്ച ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു .

അച്ചടിക്കപ്പെടാന്‍ ആഗ്രഹിച്ച  ഒരു നോവലുമായി പത്രാധിപന്മാരെ കണ്ടു കണ്ടു പരാജയപ്പെട്ട ഒരു എഴുത്തുകാരന്‍ ആണ് താന്‍ എന്ന് അവകാശപ്പെട്ടു ബ്ലോഗില്‍ എത്തിയ ആളാണ്‌ ശ്രീ നജിമുദീന്‍ . എന്തായാലും നിരാശപ്പെട്ട് പിന്തിരിയാന്‍ അദ്ദേഹം തയ്യാറായില്ലെന്നത്  നല്ലകാര്യം.  'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് എന്ന് നോവലിസ്റ്റ് അവകാശപ്പെടുന്നു .  വായനക്കാരുടെ ശ്രദ്ധയില്‍  Najeem's Paradise  എന്ന   ബ്ലോഗ്‌ ഞാന്‍ പരിചയപ്പെടുത്തുന്നു ഖ് ദൂദ് എന്ന പ്രാചീന നഗരത്തിലൂടെ   ഒന്ന് ചുറ്റി വരാനും പ്രപഞ്ചനാഥനില്‍ വിശ്വസിച്ച് എന്ന ഒറ്റ കാരണത്താല്‍ അഗ്നിയില്‍ ജീവിതം ഹോമിക്കേണ്ടി വന്ന വിശ്വാസികളുടെ ചരി ത്രം ഗ്രഹിക്കാനും എം ടി  മനാഫിന്റെ  എന്‍റെ ചില്ലുജാലകം അവസരം തന്നു. ചെറിയ വിവരണം  എങ്കിലും ചിത്രങ്ങള്‍ ബ്ലോഗ്‌ പോസ്റ്റിനു മാറ്റ് വര്‍ദ്ധിപ്പിച്ചു.

ഷീദ്‌ തൊഴിയൂരിന്‍റെ രചനകള്‍ ആദ്യമായി എന്റെ വായനയില്‍ ഉള്‍പ്പെട്ടു.ശ്രദ്ധേയമായ  പലകഥകളും അതിലുണ്ട്....പുരസ്കാര ജേതാവ് എന്ന ബഹുമതി ഇരിപ്പിടത്തില്‍ നിന്നും കൈവന്നു  എന്നതും പ്രശംസനീയം തന്നെ.പക്ഷെ മൊത്തത്തില്‍ ബ്ലോഗിന് ഒരു കാറ്റു വീഴ്ച ഉള്ളതായി അനുഭവപ്പെടുന്നു. ശ്രദ്ധിക്കുമല്ലോ.

തിവുപോലെ     മനോരാജ്  തേജസ്സില്‍    ആണ്‍ ഞരമ്പ് രോഗികളുടെ വാര്‍ഡും    നന്നായി വരച്ചു കാട്ടി. ഓരോ രോഗികളുടെയും മനസ്സിനുള്ളില്‍  കടന്നു ചെല്ലാന്‍ വ്യത്യസ്തതയാര്‍ന്ന രചനാ ശൈലിയിലൂടെ അദ്ദേഹം നമ്മെ പ്രാപ്തരാക്കി. അനുഭവങ്ങള്‍ രചനയ്ക്ക് ചാരുത ഏറ്റും  എന്ന് ഈ പോസ്റ്റ്‌ തെളിയിക്കുന്നു."വടി വാളിന്റെ മിന്നല്‍ 
വീഥിയില്‍ ചോരപ്പുഴ
ഉറ്റവര്‍ക്ക് തീരാ മഴ "
-----------------------------
"നാടിനു വേണ്ടി 
വീട് മറന്നവന്റെ
ശവ ഘോഷയാത്ര "

എന്നിങ്ങനെ നുറുങ്ങു കവിതകളിലൂടെ സമകാലിക സംഭവങ്ങളോട് പ്രതികരിക്കുന്ന പുതിയ ബ്ലോഗറാണ് ശ്രീ    അരുണ്‍  പതിയറില്‍.. മിക്കവാറും മൂന്നു വരിയില്‍ ഒതുങ്ങുന്ന ഉള്ളടക്കം  മനസിലാക്കാന്‍ ബുദ്ധിമുട്ടാണ് എന്നതിന്റെ പേരില്‍ കവിതകള്‍ വായിക്കാതെ പോകുന്നവര്‍  ശ്രീ അരുണിന്റെ വരികള്‍ വായിച്ചു നിലപാട് മാറ്റേണ്ടി വരും . ഈ രചനാ രീതിയും പരിഗണിക്കപ്പെടേണ്ടത് തന്നെ 

"എന്നെ കുറിച്ച് ഞാനെന്തു പറഞ്ഞാലും അധികമായിപ്പോവും ... കാരണം വെറുതെയെങ്കിലും ഞാനെന്നെ അത്രയേറെ
സ്നേഹിക്കുന്നു... വാക്കിന്നു തീയിടാന്‍ എന്നില്‍ അഗ്നിയില്ല... അക്ഷരങ്ങളില്‍ വീതുളിയുടെ മൂര്‍ച്ചയില്ല.... മുഖംമൂടി മാറ്റിവെച്ച ഒരു മനസ്സിന്റെ ചകിത വ്യഥകളാണ് മുനമ്പുകളില്‍ രക്തം പുരണ്ട ചില്ലു ചീളുകള്‍ പോലെ ചിതറി കിടക്കുന്നത്..."  എന്ന്  പറഞ്ഞു  കൊണ്ട്  കനല്‍ ചിന്തുകള്‍ എന്ന ബ്ലോഗിലൂടെ  ഷലീര്‍ അലി സാന്നിധ്യം അറിയിക്കുന്നതു.  

എന്നാല്‍  ബ്ലോഗര്‍ മുകളില്‍ പറയുന്നത് പോലെ അല്ല .ബ്ലോഗിലെ പലകവിതകളിലും വാക്കിന് തീയിടാന്‍ അഗ്നിയും അക്ഷരങ്ങള്‍ക്ക് വീതുളിയുടെ മൂര്‍ച്ചയും സൂക്ഷിക്കുന്നുണ്ട്. കലാപത്തെരുവിലെ വിളക്കുകാല്‍ തുടങ്ങിയ കവിതകളിലൂടെയൊക്കെ ഒന്ന് കടന്നു പോകുക.  ഒരാശംസ തീര്‍ച്ചയായും അര്‍ഹതപ്പെട്ടതാണ്.

ചില സീനിയര്‍ ബ്ലോഗേഴ്സ് എഴുത്തില്‍ ആലസ്യം കാണിക്കുന്നത് നല്ല പ്രവണത ആയി തോന്നുന്നില്ല. ഒരു പാട് നല്ല പോസ്റ്റുകള്‍ കാഴ്ചവച്ച ശ്രീ ശശി ചിറയില്‍ ( കൈതമുള്ള്  » ) എഴുതിയ ഒരു കഥ ഈ അഭിപ്രായത്തിനു പ്രേരകം ആയതില്‍ വിഷമം ഉണ്ട്. പണ്ടത്തെ ആ ഊറ്റം ഇനിയും രചനയില്‍ ഉണ്ടാകട്ടെ.

നു നെല്ലായ് യുടെ  രചനയില്‍ ഒളി മിന്നുന്ന ചില സത്യങ്ങളുണ്ട്.  കവിതയിലായാലും ലേഖനത്തില്‍ ആയാലും ഒരു നിമിഷം നമ്മെ ചിന്തിപ്പിക്കാന്‍ പോരുന്നവ.  നിക്ഷ്പക്ഷ ചിന്തകളില്‍ നമുക്ക്   നീലാംബരി:- ചില ദിനാന്ത്യ കുറിപ്പുകള്‍,    മനു സ്മൃതികള്‍.!,   !എന്‍റെ കവിതകള്‍..ചിന്തക... മനു നെല്ലായ  ക്കു കൂടി സ്ഥാനം കൊടുക്കുന്നതില്‍ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്.

ശി ടി എ യുടെ എരകപ്പുല്ല് ബ്ലോഗില്‍ ഒരുപിടി  നല്ല കവിതകള്‍ ഉണ്ട്. .ആനുകാലിക പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നു അദ്ദേഹത്തിന്റെ രചനകള്‍.  രു പുതിയ ബ്ലോഗ്‌ പരിചയപ്പെട്ടു.  നികുഞ്ചം!  നല്ല രചനയുടെ മിന്നലുകള്‍ അതില്‍ തെളിയുന്നുണ്ട്.  നല്ല ഒരു കഥാകൃത്തിനെ  ബ്ലോഗിന് കിട്ടുമെന്ന് കരുതാം.

"മരണം വിളിക്കുമ്പോള്‍ കൂടെ പോകുക. മരണത്തെ വിളിച്ചു കൂടെ കൂട്ടരുത്. ആത്മഹത്യ ചെയ്യുക ഭീരുക്കളാണ്. ആത്മ ധൈര്യം ഉള്ളവര്‍ പ്രതിസന്ധികളോട് പൊരുതി ജീവിക്കും. പരസ്പരം  എന്ന ബ്ലോഗില്‍ ലാലു കടക്കല്‍ എഴുതുന്നു. പരസ്പരം  ബ്ലോഗിലേയ്ക്ക്‌ കയറാനുള്ള ശ്രമം വിജയിക്കാന്‍ ഒരു പാട് സമയം വേണ്ടി വരുന്നു. സന്ദര്‍ശകര്‍ക്കൊരു പരീക്ഷണമാണ് അത് . എനിക്ക് മാത്രം സംഭവിക്കുന്ന പ്രശ്നമാണെങ്കില്‍ മറന്നേക്കു....അല്ലെങ്കില്‍ അവിടെയ്ക്കുള്ള പാത അല്പം കൂടി സുഗമമാക്കൂ.

ശാന്തസുന്ദരം എന്ന് എന്നെക്കുറിച്ച് അറിയാത്തവര്‍ പറയും..:)   പക്ഷേ ഞാന്‍ നിങ്ങള്‍ കരുതുന്നത് പോലെ തന്നെ..! കൃത്യമായ് പറഞ്ഞാല്‍ 'ഒന്നും അറിയില്ല' എന്ന 'വലിയ അറിവുള്ള'വന്‍ :   ഇടുക്കിയിലെ മിടുക്കി യെപ്പറ്റി ഒരു നല്ല പോസ്റ്റ്‌ . അതിന്റെ പിന്നിലെ കളികളെപ്പറ്റിയു ള്ള  വിശദീകരണവും നന്നായി.

ഏതു വിഷയത്തിലും തന്‍റെ നിലപാടുകള്‍ തുറന്നടിക്കുന്ന ബ്ലോഗറാണ്  ഷബീര്‍. "സ്വന്തം പിതാവിന്റെ വാരിയെല്ലിന്റെ ഇടയില്‍ നിന്നും തെറിപ്പിച്ച് വീണ കേവലം കട്ടിയുള്ള വെള്ളത്തില്‍ നിന്നുമാണു താങ്കള്‍ ജനിച്ചതെങ്കില്‍ താങ്കള്‍ എഴുതിയത് തെറ്റ് തെറ്റ് തെറ്റ്.....ഒരായിരം അല്ല അതിനേക്കാളേറേയും വട്ടം തെറ്റ്. വന്ദിച്ചില്ലെങ്കിലും ആരേയും നിന്ദിക്കരുത്. അതല്ല സ്വന്തം പേരു വെക്കാതെ സമൂഹത്തിനേയും ഒരു മതത്തേയും തെറ്റിദ്ധരിപ്പിച്ച് ഏതോ ഒരു ലാഭത്തിനു വേണ്ടി ചെയ്ത കേവല കുബുദ്ധിയാണെങ്കില്‍ ഒന്നോര്‍ക്കുക... “ജീവിതം ഇവിടം കൊണ്ട് തീരില്ല”!! ഹേ മലയാളീസ് ഇവനെ എന്ത് ചെയ്യണം എന്ന പോസ്റ്റിലൂടെ ഒന്ന് കടന്നു പോകുന്നത് നല്ലതാണ്...ഓരോ മനുഷ്യനും ചിന്തിക്കേണ്ട വിഷയമാണ് അത്  .

 എന്തിനീ കുറ്റബോധം?    ......"ദൈവത്തെ പണത്തിലൂടെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതിലെ വിരോധാഭാസം ദൈവ ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. അവനവനുവേണ്ടി മറ്റൊരാള്‍ പൂജിക്കുന്നതിലെ പ്രാര്‍ത്ഥിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുന്നവയാണ് നമ്മുടെ മതഗ്രന്ഥങ്ങളെല്ലാം. എന്നിട്ടും ആരാധിക്കുന്ന ദൈവത്തെ തീണ്ടാപ്പാടകലെ നിന്ന് മാത്രമേ ദര്‍ശിക്കാവൂ എന്ന് ആചാരം വരെ നമ്മളുണ്ടാക്കി! ദൈവം ഒരു ദിവസം മുന്നില്‍ വന്നുനിന്ന് ''ഞാന്‍ പറഞ്ഞപോലെയാണോ നിങ്ങള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും'' എന്നു ചോദിച്ചാല്‍ നമ്മുടെയിടയില്‍ എത്ര പേര്‍ക്ക് ദൈവത്തിനു നേര്‍ക്ക് പേടിയില്ലാതെ നോക്കാന്‍ കഴിയും? 

പുനപ്രതിഷ്ഠ, പുരുദ്ധാരണം, ദക്ഷിണ, വഴിപാട് തുടങ്ങിയവയ്ക്കായി ചെലവിടുന്ന പണത്തിന്റെ പത്തിലൊന്നെങ്കിലും അതാതു സ്ഥലത്തെ ദുരിത നിവാരണ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്നെങ്കില്‍ ദൈവം നമ്മോട് ക്ഷമിച്ചേനെ. അല്ലെങ്കില്‍ അടുത്തുതന്നെ ധൂര്‍ത്തെന്ന അശ്ലീലത്തിനെതിരെ അദ്ദേഹം മൂന്നാം കണ്ണ് തുറക്കാനിട...... യുടെ തികച്ചും  പ്രസക്തമായ  ഈ പോസ്റ്റ്‌ വായിക്കുകതന്നെ വേണം 

 
"കൂരിരുള്‍ക്കാട്ടിലും ഒരു മിന്നാമിനുങ്ങായ്.. 
ഇത്തിരിയെങ്കിലിത്തിരിവെട്ട- 
മിറ്റിച്ചുനില്‍ക്കാന്‍ ...." ഒരു പുതിയ ബ്ലോഗിന് തുടക്കം കുറിച്ചിരിക്കുന്നു. ഇനിയും  ചൂണ്ടിക്കാണിക്കാന്‍  ഒരു പാട്  ബ്ലോഗുകള്‍ ഉണ്ട്. സുമ  രാജീവിന്റെ നീഹാരം.  ശക്കാരന്റെ  ഭ്രകുടി...
 
  
ഏതു വിഷയത്തെപ്പറ്റിയും വ്യക്തമായി  പറഞ്ഞു തരുന്ന ഒരു സീനിയര്‍ ബ്ലോഗറാണ് ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടി. അദ്ദേഹത്തെ ഞാന്‍ പരിചയ പ്പെടുത്തെണ്ടതില്ല . എന്നാലും ബ്ലോഗിനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകളില്‍ നിന്നും ശിഥില ചിന്തകള്‍ മാറ്റി നിര്‍ത്താന്‍ കഴിയില്ല.
ഇനിയും ശ്രദ്ധ പിടിച്ച്‌ പറ്റിയ  ഒട്ടേറെ ബ്ലോഗുകള്‍ ഉണ്ട്. അതേക്കുറിച്ച് എല്ലാം  പറയണമെങ്കില്‍ സമയം കുറച്ചൊന്നും പോരാ. ഈ ആഴ്ചത്തെ വായനയില്‍ മനസ്സില്‍ തടഞ്ഞ ചില രെ മാത്രം സൂചിപ്പിച്ചു എന്നുമാത്രം. ആശംസകളോടെ തല്ക്കാലം വിട ....

----------------------------------------------------------------------------------------

ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ 
---------------------------------------------------------------------------------------

29 comments:

 1. പ്രിയപ്പെട്ട വായനക്കാരേ....
  ഇത് നിങ്ങള്‍ക്കും കൂടിയുള്ള അവസരമാണ് ..ഇരിപ്പിടത്തില്‍ വാരാന്ത്യ അവലോകനം തയ്യാറാക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് അതിനു അവസരം ഒരുക്കുന്നു ..താല്പര്യം ഉള്ളവര്‍ irippidamweekly@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക..

  ReplyDelete
  Replies
  1. ഈ ലക്കം അവലോകനവും വായിച്ചു. കൊള്ളാം പക്ഷെ!
   ആ തലക്കെട്ടില്‍ എന്തോ അരഭാങ്ങിയോ, അതോ അപാകതയോ
   കടന്നു കൂടിയതുപോലെ. ഹല്ല. ആത്രയും വേണോ മാഷേ രമേഷേ!/
   ശ്രീമതി ലീല എം ചന്ദ്രന്‍
   ആശംസകള്‍
   PS: post comment button കാണാനില്ല അതുകൊണ്ട് reply button അമര്‍ത്തി പോസ്റ്റു ചെയ്യുന്നു

   Delete
  2. @@ശ്രീ പി .വി .ഏരിയല്‍ തലക്കെട്ടുകള്‍ പൊതുവേ ഉള്ളടക്കത്തിന്റെ രത്നചുരുക്കം ആണല്ലോ .വായനയ്ക്ക് പ്രേരണ നല്കുന്നതായാല്‍ ഉത്തമവും . ഈ പൊതു തത്വം അനുസരിച്ചു ഇരിപ്പിടം ഈ ലക്കത്തില്‍ ചേര്‍ത്തിട്ടുള്ള വിഭവങ്ങളുടെ സൂചനമാത്രമാണ് ഈ തലക്കെട്ടിലും ഉള്ളത് ..ശ്രീമതി ശാന്ത കാവുമ്പായിയുടെ ബ്ലോഗിലെ വായന സംബന്ധമായ വിശേഷങ്ങളും ,മനോരാജിന്റെ കഥയുടെ തലക്കെട്ട്‌ ആയ "ആണ്‍ ഞരമ്പുരോഗികളുടെ വാര്‍ഡും" ,മാനസിയുടെ പോസ്റ്റിന്റെ തലക്കെട്ടായ "കുറ്റബോധവും" ചേര്‍ത്താണ് ഇരിപ്പിടത്തിന്റെ ഈ ലക്കം തലക്കെട്ട്‌ രൂപപ്പെടുത്തിയത് ..ഉള്ളടക്കം- അത് മാത്രമാണ് ഇരിപ്പിടം ഈ തലക്കെട്ട്‌ കണ്ടെത്തിയപ്പോള്‍ ചിന്തിച്ചത് ..വേറെ ഒരര്‍ത്ഥവും ഇല്ല എന്ന് വ്യക്തമാക്കട്ടെ .അഭിപ്രായത്തിന് നന്ദി...

   Delete
 2. എഴുത്തിനെ വാനോളം പുകഴ്ത്തുകയും, പ്രോത്സാഹിപ്പിക്കുകയും , പുതിയ എഴുത്തുക്കാരെ കണ്ടെത്തുകയും, ഒട്ടും നിരാശപെടുത്താതെ എഴുത്തിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടി കാണിക്കുകയും ചെയ്യുന്ന ഇരിപ്പിടം മറ്റു എല്ലാ മേഘലകളില്‍നിന്നും വേറിട്ടുനില്‍ക്കുന്നു.എഴുത്തിന്‍റെ ലോകത്തേക്ക് എനിയ്ക്ക് കടന്നുവരുവാന്‍ പ്രോത്സാഹനം നല്‍കിയത് ഇരിപ്പിടമാണ്.ഇത്തവണത്തെ അവലോകനത്തില്‍ എന്‍റെ ബ്ലോഗിനെക്കുറിച്ച് പരാമര്‍ശിച്ചതില്‍ ഞാന്‍ അതീവ സന്തോഷവാനായി.അവലോകനം തയ്യാറാക്കിയ ശ്രീമതി ലീല എം ചന്ദ്രന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .

  ReplyDelete
 3. pakwamaya avalokanam...... aashamsakal..... blogil puthiya post..... PRIYAPPETTA ANJALI MENONU....... vaayikkane..........

  ReplyDelete
 4. അവലോകനം നന്നായി .മിതത്വമുള്ള ഭാഷയില്‍ പുതിയ ചില ബ്ലോഗുകളെ പരിചയപ്പെടുത്തിയതിനു നന്ദി

  ReplyDelete
 5. ഈ എഴുത്ത് വായിച്ചു.. നല്ലൊരു വായനാ വാരം പ്രതീക്ഷിച്ച് ലിങ്കുകള്‍ വായിക്കട്ടെ..

  ReplyDelete
 6. സുമ രാജീവിന്റെ നീഹാരം വളരെ ഇഷ്ടപ്പെട്ടു. ഇരിപ്പിടത്തിനു നന്ദി!

  നിലവാരം താഴ്ത്താനുള്ള ജോസൂട്ടിയുടെ ഒരു ഒറ്റപ്പെട്ട നീക്കത്തിൽ നിന്ന് കുതറിമാറി ഇരിപ്പിടം വീണ്ടും പതിവു ഫോമിലേയ്ക്ക്.....:)

  ആശംസകൾ!

  ReplyDelete
 7. നല്ല അവലോകനം ..ആശംസകള്‍ ....

  ReplyDelete
 8. ലീലേച്ചിക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 9. അവലോകനം വായിച്ചു.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 10. അവലോകനം വായിച്ചു.
  ആശംസകള്‍

  ReplyDelete
 11. ഷബീറിന്റെ "ഹേ മലയാളീസ് ഇവനെ എന്ത് ചെയ്യണം" എന്ന പോസ്റ്റിന്റെ ലിങ്ക് ശെരിയല്ല ,ശ്രദ്ധിക്കുമെല്ലോ..ആശംസകള്‍

  ReplyDelete
  Replies
  1. ചൂണ്ടികാണിച്ച ബ്ലോഗു ലിങ്ക് ശരിയാക്കിയിട്ടുണ്ട് ..നന്ദി ...:)

   Delete
 12. അഭിനന്ദനങ്ങള്‍ ...

  ReplyDelete
 13. ആസ്വദിച്ചു വായിച്ചു. പുതിയ ബ്ലോഗുകള്‍ ഒരു പാട് പരിചയപ്പെട്ടു. നന്ദി.

  ReplyDelete
 14. പതിവ് പോലെ ആശംസകള്‍ നേരുന്നു...

  ReplyDelete
 15. വായനയുടെ കുത്തൊഴുക്കിലേക്ക് പുതിയ പാലങ്ങള്‍ തീര്‍ത്തും ഒരു വാരത്തിലെ പ്രധാന ബ്ലോഗു വര്‍ക്കുകളെ അപഗ്രഥിച്ചും ഒരു പോസ്റ്റിടുക എന്നത് തീര്‍ത്തും ശ്രമകരമായ ഉദ്യമം തന്നെയാണ്. ശ്രീമതി ലീല എം ചന്ദ്രന്റെ ഈ ലക്കം ഇരിപ്പിടത്തിന്റെ നിലവാരം കാക്കുന്നു. സമയവും അധ്വാനവും ചേര്‍ത്തു വെച്ചതായി മനസ്സിലാകുന്നു. അണിയറയിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ‍ അഭിനന്ദനങ്ങള്‍...ഒപ്പം എന്റെ ചരിത്ര ഖണ്ഡം ചേര്‍ത്തു കെട്ടിയതിലുള്ള നന്ദിയും!

  ReplyDelete
 16. ലീലാ .എം.ചന്ദ്രൻ...ആശംസകൾ... അവലോകനം നടത്തുന്നതിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോൾ മനസ്സിലായിക്കാണൂമല്ലോ? ഇനിയും പുതുയ ബ്ലോഗർമാരും അവലോകനം നടത്താൻ മുന്നോട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നൂ...പലവിധ തിരക്കുകൾ കാരണം രണ്ട് മൂന്ന് ആഴ്ചകളായി എനിക്ക് ബ്ലോഗുകളിൽ എത്തിച്ചേരാനുള്ള സമയം കിട്ടിയില്ലാ...ഇനി അവയിലൂടെയും ,ഇവയിലൂടെയും ഓട്ടപ്രദക്ഷണം നടത്തട്ടെ,ലീലാ .എം.ചന്ദ്രൻ. ആശംസകൾ

  ReplyDelete
 17. ഇപ്രാവശ്യം ഇരിപ്പിടത്തിലേക്കൊന്നു നോക്കിയപ്പോൾ ഒരു പുതുമ കണാനായി.
  ആശംസകൾ

  ReplyDelete
 18. നല്ല ബൂലോകയാത്ര ലീല ചന്ദ്രൻ നടത്തിയത്.അറിയാതിരുന്ന നല്ല സഹയാത്രികരെ പരിചയപ്പെടുത്തി തന്നതിന് നന്ദി.

  ReplyDelete
 19. ലീല എം.ചന്ദ്രന് ആശംസകൾ നേരുന്നു.

  ReplyDelete
 20. നല്ല നിരീക്ഷണം
  http://admadalangal.blogspot.com/

  ReplyDelete