പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, February 18, 2012

നന്മയ്ക്ക് അംഗീകാരം ; ബ്ലോഗിലെല്ലാം പാട്ടായി ,മസ്തകം ഉയര്‍ത്തുന്ന മുറിവ്

അഭിനന്ദനങ്ങള്‍ ...അഭിനന്ദനങ്ങള്‍ ...അഭിനന്ദനങ്ങള്‍ ...
ബൂലോകം ഓണ്‍ ലൈന്‍ സൂപ്പര്‍ ബ്ലോഗര്‍ 2011 വിജയി നിരക്ഷരന്‍
എന്ന മനോജ്‌ രവീന്ദ്രനും ഫസ്റ്റ് റണ്ണര്‍ അപ്പ്‌ നൌഷാദ് അകമ്പാടവും
വിജയികള്‍ക്ക് അനുമോദനങ്ങള്‍   
ങ്ങിനെ ഏറെ  കൌതുകമുണര്‍ത്തിയ ബൂലോകം ഓണ്‍ ലൈന്‍ സംഘടിപ്പിച്ച 2011 ലെ സൂപ്പര്‍ ബ്ലോഗര്‍ മത്സരം തികച്ചും യോഗ്യരായ രണ്ടു പേരെ തെരഞ്ഞെടുത്തുകൊണ്ട് ഭംഗിയായി അവസാനിച്ചു .
     സീനിയര്‍ ബ്ലോഗറും  സാമൂഹിക നന്മയെ ലക്ഷ്യമാക്കി മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന നിരക്ഷരന്‍  എന്ന ശ്രീ മനോജ്‌ രവീന്ദ്രനാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ എത്തിയ പത്തു പേരുടെ ലിസ്റ്റില്‍ നിന്ന് ഓണ്‍ ലൈന്‍ വോട്ടിങ്ങിലൂടെ സൂപ്പര്‍ ബ്ലോഗറായി തെരഞ്ഞെടുക്കപ്പെട്ടത്  .
മത്സര രംഗത്ത് പ്രചരണത്തില്‍ ഏറെ മുന്നില്‍ നിന്നിരുന്ന എന്റെ വര ബ്ലോഗറും കാര്‍ട്ടൂണിസ്റ്റ്ഉം   ഫോട്ടോ ഗ്രാഫറുമായ ശ്രീ നൌഷാദ് അകമ്പാട മാണ് ഫസ്റ്റ് റണ്ണര്‍ അപ്പായി  തെരഞ്ഞെടുക്കപ്പെട്ടത്. പതിമൂവായിരത്തി അഞ്ഞൂറ് രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം. റണ്ണര്‍ അപ്പിന് ഫലകവും പ്രശസ്തിപത്രവും ലഭിക്കും.  കൊച്ചിയില്‍ താമസിയാതെ സംഘടിപ്പിക്കുന്ന പൊതു ചടങ്ങില്‍ വച്ച് സമ്മാന ദാനം നടക്കും . വിജയികള്‍ക്ക്   ഇരിപ്പിടത്തിന്റെ  അനുമോദനങ്ങള്‍ ...


സുസ്മേഷിനു കേന്ദ്ര സാഹിത്യ അക്കാദമി അംഗീകാരം 

 

എഴുത്തുകാരന്‍ ,പത്രപ്രവര്‍ത്തകന്‍ ,ബ്ലോഗര്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശ്രീ സുസ്മേഷ് ചന്ദ്രോത്തിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ എഴുത്തുകാര്‍ക്കുള്ള പുരസ്കാരം ലഭിച്ചത് സന്തോഷജനകമായ ഒരു വാര്‍ത്തയാണ് . മുഖ്യ ധാരാ മാധ്യമങ്ങ ള്‍ക്കൊപ്പം ബ്ലോഗിലും സജീവമായി തുടരുന്നതും ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതുമായ നിലപാടാണ് ശ്രീ സുസ്മേഷ് തുടരുന്നത് എന്നത് പ്രധാനമാണ് .

പൊതു സമൂഹത്തിന് സാഹിത്യത്തോടുള്ള താത്പര്യം കുറഞ്ഞിട്ടുണ്ടെങ്കിലും വളരെ ഗൗരവമായിത്തന്നെ വായനയെ സമീപിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഇന്നുമുണ്ടെന്നതാണ് എഴുത്തുകാരനെന്ന നിലയില്‍ സുസ്‌മേഷിന്റെ ജീവിതം ഫലപൂര്‍ണമാക്കുന്നത്. നല്ലൊരു ബ്ലോഗര്‍ കൂടിയായ സുസ്‌മേഷിനെ മലയാളത്തിലെ വായനലോകത്തെക്കുറിച്ച് സ്വന്തമായ ചില ധാരണകളുണ്ട്. വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഇടയില്‍ ആണ്‍വായനക്കാര്‍ ഇല്ലേയില്ല എന്നാണ് നിരീക്ഷണം. എന്നാല്‍ ഏതാണ്ട് 25 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ഗൗരവമായി വായിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഈ ആണ്‍ അസാന്നിധ്യം വായനയുടെ മേഖലയില്‍ മാത്രമല്ലെന്നാണ് എഴുത്തുകാരന്റെ നിരീക്ഷണം. പകിട്ടേറിയ മത്സരക്കളികളുടെ പോഷ് വേദികളിലല്ലാതെ കലാസാംസ്‌കാരിക രംഗങ്ങളിലെങ്ങുമില്ല യുവസാന്നിധ്യം. രാഷ്ട്രീയത്തില്‍ പോലും യുവാക്കളുടെ സാന്നിധ്യം കുറയുകയാണെന്ന് സുസ്‌മേഷ് പറയുന്നു. ഗൗരവമായി വായിക്കുകയും സമര്‍ഥമായി പ്രതികരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളും പക്ഷേ ഒരു പ്രായഘട്ടം കഴിഞ്ഞാല്‍ അപ്രത്യക്ഷരാകുന്നു. പിന്നെയുള്ളത് 45 പിന്നിട്ട സ്വസ്ഥജീവിതക്കാരായ ഗൃഹസ്ഥന്മാരും വീട്ടമ്മമാരുമാണ്. ആ വായനക്കാരുടെ കൂട്ടമാണ് ഇന്ന് നമ്മുടെ എഴുത്തിന്റെ ലോകത്തെ നിലനിര്‍ത്തുന്നത്.  കടപ്പാട് :മാതൃഭൂമി ബുക്സ്‌ 

കവിതയില്‍ ഗീതാ രാജന് ഒന്നാം സ്ഥാനം 
വാഷിംഗ്ടണിലെ മലയാളി അസോസിയേഷന്‍ ഓഫ്   മേരി ലാന്‍ഡ്‌ (മാം) സംഘടിപ്പിച്ച ഗ്ലോബല്‍ ലിറ്റററി അവാര്‍ഡിന് അദ്ധ്യാപികയും  ഗീതം ബ്ലോഗിലെ  എഴുത്തുകാരിയും കവയിത്രിയുമായ ശ്രീമതി ഗീത രാജന്‍ അര്‍ഹയായി .അച്ചടി /ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വന്ന രചനകളെയാണ് അവാര്‍ഡിന് പരിഗണിച്ചത് .
"മഴയനക്കങ്ങള്‍ " എന്ന കവിതയ്ക്കാണ് അവാര്‍ഡ്‌ .
ബ്ലോഗിലും ആനുകാലികങ്ങളിലും  അടക്കം നിരവധി കവിതകള്‍ ഗീതയുടെതായുണ്ട് .വാഷിങ്ങ്ടണില്‍ അവാര്‍ഡ്‌ വിതരണം .

 ബ്ലോഗിലെല്ലാം പാട്ടായി 

ബ്ളോഗേഴ്സ്റേഡിയോ  മലയാളം ബ്ലോഗെഴുത്തുകാരുടെ സംഗമ കേന്ദ്രമായ മലയാളം ബ്ലോഗേര്‍സ്  ഗ്രൂപ്പില്‍ പുതിയ വിശേഷങ്ങളുമായി ശ്രീ ദേവന്‍ തൊടുപുഴ  ആരംഭിച്ച   ഓണ്‍ ലൈന്‍ റേഡിയോ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു .ഇഷ്ട ഗാനങ്ങള്‍ കേള്‍ക്കാനും ഇഷ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇഷ്ടമുള്ള പരിപാടികള്‍ തയ്യാറാക്കി അവതരിപ്പിക്കാനും ഈ റേഡിയോ അവസരമൊരുക്കുന്നു . ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഈ റേഡിയോ കൂടുതല്‍ വ്യത്യസ്തയുള്ള പരിപാടികളുമായി  മുന്നേറാനുള്ള തയ്യാറെടുപ്പുകളിലാണ് .റേഡിയോ  പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അസുലഭമായ ഒരു വേദിയായി നമ്മുടെ റേഡിയോ മാറുകയാണ് . ഒപ്പം കൂടുതല്‍ ശ്രോതാക്കള്‍ ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു .


രു പ്രണയ ദിനം കൂടി കടന്നു പോയി .മാതൃ പിതൃ  സ്നേഹത്തിനും, വൃദ്ധ ജന പരിപാലനത്തിനും ,ഗുരുജന വന്ദന ത്തിനും ഒക്കെ ഇപ്പോള്‍ ഓരോ ദിനങ്ങള്‍ മാറ്റി വച്ചിരിക്കുകയാണ് . അതു പോലെ  പ്രണയവും ഒരു പ്രത്യേക ദിനത്തില്‍ ആഘോഷിക്കപ്പെടുന്നു .'വാലന്റൈന്‍ ദിനം ' എന്ന പേരില്‍ . ഒരു പത്തു വര്‍ഷമേ ആയിക്കാണൂ പ്രണയികളുടെ ദിനം ഇന്ത്യയിലും വിശേഷിച്ച് മലയാളികള്‍ക്കിടയിലും ആഘോഷമായി മാറിയിട്ട് .പക്ഷെ ആഘോഷത്തില്‍ പങ്കെടുക്കുന്ന പകുതിയില്‍ ഏറെ പേര്‍ക്കും എന്ത് കൊണ്ടാണീ  പ്രണയ ദിനത്തിന് വാലന്റൈന്‍ ദിനം എന്ന പേര്  വന്നതെന്ന് അറിഞ്ഞു കൂടാ . അങ്ങിനെയുള്ളവര്‍ക്ക് വായിക്കാന്‍ ഇവിടെ  പോവുക  എന്താണ് വാലന്റൈന്‍ ദിനം 

കൂടാതെ പ്രണയദിനത്തില്‍ വായിച്ച നല്ലൊരു കഥയും  പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍

മറ്റൊരു പ്രണയം സബിതാ ബാലയുടെ ഓര്‍മപ്പൂക്കളില്‍ ...

ശ്രീ. സലാം എഴുതിയ  ലേഖനം കുഞ്ഞുണ്ണിയുടെ സന്ദേഹങ്ങള്‍ .കാലിക പ്രസക്തമായ ഒരു വിഷയം  വളരെ ലളിതമായി , ആര്ജ്ജവപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്നു . ഈ ലേഖനം ഒരു പാഠമാണു. ലേഖനം എഴുതൂന്നവക്ക്.... ആനുകാലികമായ കാര്യങ്ങ തന്റെ ചിന്താധാരയിലൂടെ എങ്ങനെ ശക്തവും,ചിന്തനീയവും,കാര്യ് മാത്രപ്രസക്തവുമായി അവതരിപ്പിക്കാം എന്ന് ഈ നല്ല ലേഖനം കാട്ടിത്തരുന്നൂ...

ഉള്ളു പൊള്ളിക്കുന്ന  ഒരു കുറിപ്പ് 
 
തെമ്മാടിയുടെ കുറിപ്പുകള്‍  എന്ന ബ്ലോഗില്‍ വിഗ്നേഷ് എഴുതിയ ഏപ്രില്‍ 19  എന്ന കുറിപ്പ് വായിച്ചപ്പോള്‍ കരള്‍ പിടഞ്ഞു പോയി . അത് കഥയോ ? അതോ അനുഭവക്കുറിപ്പോ എന്ന് വ്യക്തമല്ല .പക്ഷെ അനുഭവത്തിന്റെ തീഷ്ണതയുള്ള വാക്കുകളും സന്ദര്‍ഭങ്ങളും ആണ് അവിടെ കോറിയിട്ടിരിക്കുന്നത് . വിഗ്നേഷ് ബ്ലോഗില്‍ നവാഗതനാണ് എന്ന് തോന്നുന്നു .പക്ഷെ വായിക്കുമ്പോള്‍ നമുക്കാ ശൈലിയില്‍ അപരിചിതത്വം തോന്നുകയില്ല എന്നതാണ് പ്രത്യേകത .വിഗ്നേഷിലെ  നല്ല എഴുത്തുകാരന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനായി തീരട്ടെ .

 വര്‍ണ്ണാഭമീ വരണമാല്യം  അനശ്വര കണ്ണാടി യിൽ എഴുതിയ ‘വർണ്ണാഭമീ വരണമാല്യം’ എന്ന കഥ കഴിഞ്ഞവാരത്തിലെ ഏറ്റവും നല്ല കഥകളിലൊന്നാണു. അമ്മയേയും തന്നേയും വിട്ട് മറ്റാരുടേയോ കൂടെപ്പോയ അച്ഛൻ. ഏക മകളായ അനുവും അമ്മയും മാത്രം കല്ല്യണ ദിനത്തിൽ മകളുടെ  കൈ പിടിച്ച് കൊടുക്കാൻ അച്ഛൻ വേണം.ബന്ധുക്കൾ ഇടപെട്ട്. അച്ഛൻ വരാമെന്ന് സമ്മതിച്ച് പക്ഷേ ഒരു നിബന്ധന കല്ല്യാണ മണ്ഡപത്തിൽ അമ്മയുണ്ടാകരുത്…അങ്ങനെ കല്ല്യാണ ദിവസം വന്നെത്തി……! മനസ്സിലേക്കൊഴുകിഎത്തുന്ന നല്ല വാക്കുകളിലൂടെ കഥാകാരി ചേതോഹരമായ ഒരു കഥ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു

വാസു മാഷിന്റെ പാരലല്‍ പാഠശാല വിജ്ഞാന പ്രദമായ ഒരു ബ്ളോഗ് ആണ്... കുട്ടികള്‍ക്കും    മുതിര്‍ന്നവര്‍ക്കും ഒരുപോലെ മനസിലാവുന്നത്ര ലളിതമായ വിവരണം.

 ലൈന്‍ വലിച്ച കഥ നര്‍മ രസത്തോടെ വഴി പറഞ്ഞു തരുന്നു, കുറിയോടന്‍ .സ്കൂള്‍ കാലത്തെ പ്രണയങ്ങളിലേക്കും  പ്രണയ സാഹസങ്ങളിലെക്കും കൂട്ടിക്കൊണ്ടു പോകുന്ന സരസമായ ആഖ്യാനം. പ്രിയ കവി ഓ .എന്‍ .വി .കുറുപ്പ് സാര്‍ പാടിയത് പോലെ 

"ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന 
തിരു മുറ്റത്തെ ത്തുവാന്‍ മോഹം ..."     തോന്നിപ്പോയി 

കഴിഞ്ഞ   വാരം ഏറെ ചിരി ഉണര്‍ത്തിയ ഒരു പോസ്റ്റ് ആണ് ശ്രീ യൂനുസ്‌ കൂള്‍ എഴുതിയ കോപ്പിലെ ബ്ലോഗര്‍ -2012 .സൂപ്പര്‍ ബ്ലോഗര്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു ചിരിപ്പോസ്റ്റ് . 

 അഭ്യസ്തവിദ്യര്‍ എന്നഭിമാനിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ അന്ധവിശാസങ്ങളെ പരിഹാസത്തോടെ വിശകലനം ചെയ്യുന്നു പടന്നക്കാരന്‍ ഷബീര്‍ , തന്റെ പതിമൂന്ന് പടിക്ക് പുറത്ത് ....   എന്ന പോസ്റ്റിലൂടെ.

വിദേശ വാസം നുഭവങ്ങളുടെ വൈവിധ്യമാര്‍ന്ന ഒരു സര്‍വ്വകലാശാലാനുഭവം പോലെയാണ് .ലോകവും ജീവിതവും എന്തെന്ന് പഠിക്കാന്‍ ഏറെ പ്രയോജനം ചെയ്യുന്ന പാഠശാല .അറബിയും, യമനിയും .മിസരിയും (ഈജിപ്ഷ്യന്‍ ) സുഡാനിയും ,ബംഗാളിയും ,പാകിസ്ഥാനിയും ഫിലി പിനോയും  അടക്കം എത്രയോ ദേശക്കാര്‍ ...എത്രയോ ഭാഷക്കാര്‍ .. വേഷം ,ആചാരം ,ഭക്ഷണം,ശീലങ്ങള്‍  എന്നിങ്ങനെ എത്രയോ വൈവിധ്യമാര്‍ന്ന മനുഷ്യരുമായുള്ള സഹവാസം ,സൗഹൃദം ...ഈ വ്യത്യസ്ഥാനുഭവം പകര്‍ന്നു തരുന്ന ഒരു കഥയാണ്‌ പരപ്പനാടന്‍  ബ്ലോഗില്‍ ശ്രീ മുഹമ്മദു ഷാജി എഴുതിയിട്ടുള്ളത് .നര്‍മ്മം മേമ്പൊടിയായ ഈ കഥ നിങ്ങള്‍ക്കിഷ്ടപ്പെടും .അതാണ്‌ മാപീ ഡിസ്ക്കൌണ്ട്  

ന്ത്യന്‍ പൌരന്റെ സഞ്ചാരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായി മാറുന്നു ടോള്‍ പിരിവുകള്‍ , ചിന്താര്‍ഹാമായ പോസ്റ്റാണ്  അനില്‍ഫിലിന്റെ 'ഒരു പാവം കോട്ടയം അച്ചായന്‍ ' എന്ന ബ്ളോഗിലെ പരിഹാരം ടോള്‍ പിരിവു മാത്രമോ? എന്ന ലേഖനം.    

 കിഴക്കന്‍ ഗ്വീസാനും അവിടുത്തെ കിരാതമായ മേധാവിത്വ നിയമങ്ങളും നിറഞ്ഞ  അരുണ്‍ കറുകച്ചാലിന്റെ 'ഗ്വീസാന്‍ ഡയറി'  എന്ന തുടര്‍ക്കഥ  വ്യത്യസ്തമായ ഒരു വായനാനുഭവം നല്‍കുന്നു. ഒരേസമയം വായനക്കാരെ രോഷം കൊള്ളിക്കുകയും  മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു ഈ ഡയറി.  ഇങ്ങിനെയൊരു  സാഹചര്യത്തില്‍ പ്രണയത്തില്‍ വീണു പോയ തസ്ലിമക്ക് എന്തായിരിക്കും സംഭവിച്ചിരിക്കുക...? ഉത്തരം കഥ വായിച്ചു തന്നെ കണ്ടെത്തണം .

മേരിക്കയും ഇസ്രായേലും ഇറാനെതിരെ സ്വീകരിക്കുന്ന ഏതൊരു നടപടിയും ഹോര്‍മുസ്‌ കടലിടുക്കിലേക്കാണ്‌ നീണ്ടുപോകുന്നതെന്ന്‌ അമേരിക്കയ്‌ക്ക്‌ നല്ലവണ്ണം അറിയാം. അമേരിക്കയുടെ സാമ്പത്തിക ക്രമീകരണങ്ങള്‍ പോലും എണ്ണയില്‍ ഊന്നി നിന്നുകൊണ്ടുള്ളതാണെന്നിരിക്കെ അമേരിക്കയ്‌ക്ക്‌ അതില്‍ ചെറുതല്ലാത്ത ആശങ്കയുണ്ടു താനും  മാത്രമല്ല, ഇറാന്റെ ആയുധ സംഭരണശേഷിയെക്കുറിച്ച്‌ അമേരിക്കയ്‌ക്കോ ഇസ്രായേലിനോ വേണ്ട തിട്ടമില്ല എന്നൊരു പരിമിതിയുമുണ്ട്‌. ഇറാന്‍ പുലര്‍ത്തുന്ന നിലപാടുകളിലെ ചങ്കുറപ്പ്‌ തന്നെയാണ്‌ ഇവരെ ആശങ്കയിലാഴ്‌ത്തുന്നത് 
അന്താരാഷ്‌ട്ര വിഷയങ്ങള്‍ ഗൌരവ പൂര്‍വ്വം അവതരിപ്പിക്കുന്ന ബ്ലോഗു പോസ്റ്റുകള്‍ മലയാളത്തില്‍ കുറവാണ് . എണ്ണം പറഞ്ഞ അത്തരം ബ്ലോഗുകള്‍ക്കിടയിലെ തുടക്കക്കാരനാണ് ശ്രീ ഷൈജു.എം .സൈനുദ്ധീന്‍ മുകുളങ്ങള്‍.  എന്ന ബ്ലോഗില്‍ പഠനാര്‍ഹമായ ഒരന്താരാഷ്ട്ര വിഷയം കൈകാര്യം ചെയ്യുന്നു ഇക്കുറി . ഹോര്‍ മുസ് കടലിടുക്കില്‍ വീണ്ടും തിരയിളകുന്നു

"വേണ്ട, നിനക്കുചിതമീ മരണം..
ജീവിതം മുഴുവന്‍ ഉറ്റവര്‍ക്കായ് 
സ്നേഹം ഉരുക്കിയ കരളിന്‍
ഉറ്റവരുടെ ചവിട്ടേറ്റൊരു മരണം,
ഹാ..!! എത്ര മനോഹരം ജീവിതം,
അതോ മരണമോ....!! "

സ്നേഹിച്ചവര്‍ തന്നെ കരള്‍ ഞെരിച്ചു കൊല്ലുമ്പോള്‍  എത്ര  വേദനാ ജനകം ആയിരിക്കും ആ മരണം !ഈ ജീവിതം വ്യര്‍ത്ഥമോ , സ്വയം എരിഞ്ഞു വെളിച്ചമേകുന്ന മെഴുകുതിരി ജീവിതങ്ങള്‍ .... ഇലഞ്ഞിപ്പൂക്കളുടെ കവിതയില്‍ തീവ്രമായ പ്രതിഷേധവും സങ്കടവും നിറഞ്ഞു നില്‍ക്കുന്നു. ഇലഞ്ഞിപ്പൂക്കളിലെ കവിതയില്‍ 


നമ്മള്‍ ഇപ്പോള്‍ ഏതു യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചിലപ്പോളെങ്കിലും സ്വയം ചോദിച്ചു പോകുന്ന ഒരവവസ്ഥയുണ്ട് . നമ്മള്‍ക്ക് പറ്റിയത് ഈ യുഗം തന്നെയായിരുന്നോ ? നമ്മള്‍ക്കൊപ്പം ജീവിക്കുന്നവര്‍ സഹജീവികള്‍ ആകേണ്ടവര്‍ തന്നെയോ ? ഉത്തരം തേടാനുള്ള ശ്രമമാണ്   ഡിസംബര്‍ ഏതു കലണ്ടറിലാണ്...?  എന്ന ധന്യാ ദാസിന്റെ  കവിത .

വാടക ഗുണ്ടകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടിക്കാരെന്തു ചെയ്യും...? ഗുണ്ടക്ക് മുറിവേറ്റാലും മരണപ്പെട്ടലും പാര്‍ട്ടിക്ക് എന്ത് നഷ്ടം...? കനല്‍ചിന്തുകളിലെ 'ഗുണ്ടായിസം '   എന്ന കവിതയിലൂടെ  ഒന്ന് പോകാം 

ഗീതാ രാജന്റെ ട്രാഫിക്  ചുരുങ്ങിയ വരികളില്‍ കുറിക്കപ്പെട്ട ഒരു കവിത .വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പിലും വന്നതാണ് .

അമ്മമാര്‍ക്ക് സ്വന്തമായി ഇഷ്ടങ്ങളുണ്ടോ...? അമ്മക്ക് കാപ്പിക്ക് എത്ര മധുരം വേണം..? അമ്മയുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണ് ...? അറിയാന്‍ വരൂ മൈലാഞ്ചിയുടെ മറന്നു വച്ച രുചികളിലേക്ക്....

.കുറെ പൂക്കളും പിന്നെ ഓര്‍മ്മകളുടെ കുത്തൊഴുക്കും ചേര്‍ന്ന നീറുന്ന ഒരു വായനാനുഭവം ആണ് ശ്രീ റിനി ശബരിയുടെ ഓര്‍മകളിലെ കൊങ്ങിണി പൂക്കള്‍ . നാട്ടുവഴിയോരങ്ങളില്‍ , മൈതാനത്തെ അതിരിട്ടു നില്‍ക്കുന്ന കാട്ടുപോന്തകളില്‍ ഇളം കാറ്റില്‍ സുഗന്ധം വിതറി പുഞ്ചിരിച്ചു നില്‍ക്കുന്ന എത്ര യോ നാട്ടു പൂവുകള്‍ ബാല്യ കാലത്തിലെ നമ്മുടെ ഓര്‍മയില്‍ ഉണ്ടാകും ? മനസുലയ്ക്കുന്ന  ചില ഓര്‍മ്മകള്‍ ...    ..നനഞ്ഞ പ്രഭാതങ്ങള്‍ ...,ആള്‍ പെരുമാറ്റം നിലച്ച വൈകുന്നേരങ്ങള്‍ ......ഓര്‍മകളിലെ കൊങ്ങിണി പൂക്കള്‍ !!! കുറെ പുതിയ വായനക്കാരെയും ഇവിടെ കണ്ടു ! സന്തോഷം .

ചില മുറിവുകള്‍ നന്നായി വേദനിപ്പിക്കുമെന്കിലും ആ വേദന നമ്മെ വേദനിപ്പിക്കില്ല ! വേദനിക്കില്ല എന്ന് ലോകത്തെ വാശിയോടെ കാണിച്ചു കൊടുക്കുമ്പോള്‍ ആ മുറിവ് മസ്തകം ഉയര്‍ത്തി നില്‍ക്കുന്ന മനുഷ്യന്റെ അഭിമാന ബോധമാകും . എ. ശശിയുടെ എരകപ്പുല്ല്   എന്ന ബ്ളോഗിലെ കവിത , പ്രൌഡമായ മുറിവുകള്‍  വ്യത്യസ്തമായ ചില ചിന്തകള്‍ വായനക്കാരില്‍ ഉണര്‍ത്തുന്നു .
 .
അമിതമായ  വൃത്തിഭ്രമം  ഒരു പെരുമാറ്റ വൈകല്യമാണോ ...? ചിലരിലെല്ലാം കാണുന്ന ഈ പ്രവണത വളരെ മനോഹരമായി തന്മയീ ഭാവത്തോടെ ആവിഷ്കരിച്ചിരിക്കുകയാണ് നാസര്‍ അമ്പഴേക്കേലിന്റെ കഥയിലൂടെ ,  നഗരജീവിതത്തിനു വേണ്ട അണുനാശിനികള്‍  അധികം പരത്തി പറയാതെ തികഞ്ഞ കയ്യടക്കം കാണിക്കുന്നു ഈ കഥാകൃത്ത് .

ഗ്രാമീണ ജീവിതങ്ങളുടെ അന്ധവിശ്വാസങ്ങളും അതില്‍പ്പെട്ടുഴലുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്ച സുനില്‍ പെരുമ്പാവൂരിന്റെ ' ചുവന്ന ഇലകളും മൂന്നു മുലകളും ' എന്ന കഥയില്‍ ....

പുതുകവിതകളുടെ  സുപ്പര്‍ മാര്‍ക്കറ്റ്‌ ആയ ഒരു ബ്ലോഗുണ്ട്...."കവിതത്തോട്ടം" .ശ്രദ്ധിക്കപ്പെടേണ്ട കവികളുടെ ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ ഇവിടെ  കാണാം ... പുതുകവിതകളെ അടയാളപ്പെടുത്തുന്നത് ഇവരിലൂടെയാണ്..

40 comments:

  1. ഏറ്റവും പുതിയ ബ്ലോഗ്‌ ബൂലോക വിശേഷങ്ങളടക്കം പ്രതിപാദിച്ച ഇരിപ്പിടത്തിന്റെ ഈ ലക്കവും ശ്രദ്ധേയയമാക്കി

    ReplyDelete
  2. അഭിനന്ദനങ്ങൾ, രമേശ്ജി!
    'ചുവന്ന് ഇലകളും, മൂന്നു മുലകളും' ശ്രദ്ധേയമായി തോന്നി.

    ReplyDelete
  3. നല്ല പോസ്റ്റ്‌ (കഴിഞ്ഞ പോസ്റ്റിലെ ലിങ്കുകളിലെ പോസ്റ്റുകൾ ഇനിയും വായിച്ചു തീർന്നിട്ടില്ല).

    ഇവിടെയെവിടെയോ ഒരു കഥാ മത്സരം നടത്തുന്നുണ്ടായിരുന്നല്ലോ..അതെവിടം വരെയായെന്നറിയാൻ താത്പര്യമുണ്ട്‌ :)

    ReplyDelete
  4. വളരെ നല്ലൊരു വായാനാവിഭവങ്ങളുമായി ഒരാഴ്ച്ചയിലെ കുറെ നല്ല ആലേഖനങ്ങളാണല്ലോ ഇത്തവണ ഈ ബൂലോഗ അരിപ്പയെന്ന ഇരിപ്പിടത്തിൽ കൂടി ഉതിന്ന് വീണിട്ടുള്ളത്..
    നന്നായി കേട്ടൊ രമേശ് ഭായ്

    ReplyDelete
  5. വായിച്ചു മനസ്സിലാക്കി, ഇവിടെ സൂചിപ്പിച്ച ചില പോസ്റ്റുകളെല്ലാം വായിച്ചതാണ്, ബാക്കി വായിക്കാൻ ഇതുപകരിക്കും.. ആശംസകൾ

    ReplyDelete
  6. ഈ പരിചയപ്പെടുത്തല്‍ പലപ്പോഴും ഒരു അനിവാര്യതയായി തോന്നിയിട്ടുണ്ട്. തിരക്കിനിടയില്‍ ശ്രദ്ധയില്‍ പെടാതെ പോകുന്ന നല്ല പോസ്റ്റുകള്‍ക്ക് ആഴ്ചയിലൊരിക്കല്‍ ഇരിപ്പിടത്തില്‍ വന്നാല്‍ ലിങ്ക ലഭിക്കുന്നുവെന്ന സൗകര്യം മഹത്തായതാണ്. അതോടൊപ്പം ബൂലോകത്തെ വിശേഷങ്ങളും കൂടി പകര്‍ന്നു നല്‍ക്കുന്ന ഈ പംക്തി എന്തുകൊണ്ടും ശ്രദ്ധേയവുമാണ്. ബൂലോകത്തിന്റെ ഒരു മൂലയില്‍ ഒതുങ്ങി അല്ലറ ചില്ലറ ഉടായിപ്പുകളുമായി കഴിയുന്ന പരപ്പനാടന്‍ ബ്ലോഗിനെ കൂടി ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷവും, നന്ദിയും ഉണ്ട് രമേശേട്ടാ...

    ReplyDelete
  7. മാതൃഭൂമി ബുക്സില്‍ സുഷ്മേഷ് പറഞ്ഞതു ഒന്ന് എടുത്തെഴുതുന്നു......

    "ഒരെഴുത്തുകാരന്‍ എഴുത്തിനു വേണ്ട ആത്മീയ മൂലധനം ആര്‍ജിക്കുന്നത് രണ്ടു തരത്തിലാണെന്ന് കരുതുന്നു. കൗമാരം പിന്നിടുന്നതു വരെയുള്ള കാലത്തെ അന്തംവിട്ട വായനയാണ് അതില്‍ ആദ്യത്തേത്. യൗവനത്തിലേക്കെത്തുന്നതോടെ വായനയുടെ സ്വഭാവം മാറും. വായനയില്‍ അവരവരുടേതായ ഇഷ്ടാനിഷ്ടങ്ങളും തിരഞ്ഞെടുപ്പുകളുമുണ്ടാകും. മിക്കവര്‍ക്കും വായനയുടെ തീവ്രത കുറയുകയും ചെയ്യും. പിന്നെയുള്ളത് യാത്രകളാണ്. അങ്ങനെ ഏതാണ്ടൊരു 35-40 വയസ്സാകുമ്പോഴേ ഒരെഴുത്തുകാരന്‍ എഴുത്തിനു വേണ്ട പക്വതയിലേക്ക് എത്തുന്നുള്ളൂ. അതുവരെയുള്ള എഴുത്തെല്ലാം വരാനിരിക്കുന്ന എഴുത്തുകള്‍ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ മാത്രം. "

    വിഗ്നെഷിന്റെ ഏപ്രില്‍ 19 വല്ലാത്തൊരു വായനാനുഭവമായി....
    നാസറും സുനില്‍ പെരുമ്പാവൂരും ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാര്‍ ആണെന്ന് തോന്നി.... ബാക്കിയുള്ളവ വായിക്കണം സമയം പോലെ..

    ഒത്തിരി സ്നേഹം... ഇരിപ്പിടത്തോട്...

    സന്ദീപ്‌

    ReplyDelete
  8. കുറച്ചു മുൻപ്‌ ഒരു കമന്റ്‌ ഇട്ടിരുന്നു..കാണ്മാനില്ല!

    പോസ്റ്റുകൾ വായിച്ചു കൊണ്ടിരിക്കുന്നു.
    കഥാമത്സരത്തിന്റെ കാര്യമെന്തായെന്നറിയുവാൻ താത്പര്യപ്പെടുന്നു.

    ReplyDelete
    Replies
    1. സാബു :ആദ്യ കമന്റ് സ്പാമില്‍ ആയിരുന്നു ,കണ്ടെത്തി പ്രിദ്ധീകരിച്ചിട്ടുണ്ട് .കഥാമത്സര ഫലം അടുത്ത ലക്കം ഇരിപ്പിടത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് .

      Delete
  9. പതിവ് പോലെ ഈ ലക്കവും നന്നായി ...

    ReplyDelete
  10. രമേഷ്ജി ..
    അവലോകനം നന്നായി ..
    ശ്രീമതി ഗീത രാജന് കവിതയില്‍ ഒന്നാം സ്ഥാനം കിട്ടിയത് വിവരിച്ചത് ഏതു ഭാഷയില്‍ ആണ്. അത് എനിക്ക് വായിക്കാന്‍ പറ്റുന്നില്ല. എന്റെ സിസ്ടത്തിന്റെ കുഴപ്പമാണോ ? നോക്കുമല്ലോ .....

    ReplyDelete
    Replies
    1. വേണുജി :അത് ഫോണ്ട് പ്രശ്നം ആയിരുന്നു .പരിഹരിച്ചിട്ടുണ്ട്.

      Delete
  11. ഓരോ ലക്കവും ഒന്നിനൊന്നു മികവുറ്റതാകുന്നു രമേശ്‌.

    ReplyDelete
  12. ഈ ലക്കവും നന്നായിട്ടുണ്ട്...പിന്നെ അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങളും നേരുന്നു....

    ReplyDelete
  13. ഇരിപ്പിടത്തിന്റെ പുതിയ ലക്കവും പതിവ് പോലെ നന്നായി.വിശദീകരണങ്ങള്‍ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍

    ReplyDelete
  14. പതിവ് പോലെ ഈ ലക്കവും നന്നായി ...
    അഭിനന്ദനങ്ങള്‍

    ReplyDelete
  15. നിരക്ഷരനും, നൌഷാദ് അകമ്പാടത്തിനും അഭിനന്ദനങ്ങള്‍. നിരക്ഷരന്‍റെ ഏറ്റവും പുതിയ പോസ്റ്റ്‌ "വിളപ്പിൽശാലകൾ ഒഴിവാക്കാൻ" വായിച്ചു. നിരക്ഷരനെ blogger with a cause എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. eco-friendly ആവാതെ ഇനി നമുക്ക് ഒരു ഇഞ്ച് മുന്നോട്ടു പോവാന്‍ കഴിയില്ല എന്നതാണ് നേര്.

    " പൊതു സമൂഹത്തിന് സാഹിത്യത്തോടുള്ള താത്പര്യം കുറഞ്ഞിട്ടുണ്ടെങ്കിലും വളരെ ഗൗരവമായിത്തന്നെ വായനയെ സമീപിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഇന്നുമുണ്ടെന്നതാണ് എഴുത്തുകാരനെന്ന നിലയില്‍ സുസ്‌മേഷിന്റെ ജീവിതം ഫലപൂര്‍ണമാക്കുന്നത്. നല്ലൊരു ബ്ലോഗര്‍ കൂടിയായ സുസ്‌മേഷിനെ മലയാളത്തിലെ വായനലോകത്തെക്കുറിച്ച് സ്വന്തമായ ചില ധാരണകളുണ്ട്. വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഇടയില്‍ ആണ്‍വായനക്കാര്‍ ഇല്ലേയില്ല എന്നാണ് നിരീക്ഷണം. എന്നാല്‍ ഏതാണ്ട് 25 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ഗൗരവമായി വായിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഈ ആണ്‍ അസാന്നിധ്യം വായനയുടെ മേഖലയില്‍ മാത്രമല്ലെന്നാണ് എഴുത്തുകാരന്റെ നിരീക്ഷണം. പകിട്ടേറിയ മത്സരക്കളികളുടെ പോഷ് വേദികളിലല്ലാതെ കലാസാംസ്‌കാരിക രംഗങ്ങളിലെങ്ങുമില്ല യുവസാന്നിധ്യം. രാഷ്ട്രീയത്തില്‍ പോലും യുവാക്കളുടെ സാന്നിധ്യം കുറയുകയാണെന്ന് സുസ്‌മേഷ് പറയുന്നു. ഗൗരവമായി വായിക്കുകയും സമര്‍ഥമായി പ്രതികരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളും പക്ഷേ ഒരു പ്രായഘട്ടം കഴിഞ്ഞാല്‍ അപ്രത്യക്ഷരാകുന്നു. പിന്നെയുള്ളത് 45 പിന്നിട്ട സ്വസ്ഥജീവിതക്കാരായ ഗൃഹസ്ഥന്മാരും വീട്ടമ്മമാരുമാണ്. ആ വായനക്കാരുടെ കൂട്ടമാണ് ഇന്ന് നമ്മുടെ എഴുത്തിന്റെ ലോകത്തെ നിലനിര്‍ത്തുന്നത്. കടപ്പാട് :മാതൃഭൂമി ബുക്സ്‌ "

    ഇത് ഒരു വസ്തുത തന്നെ. അതെ സമയം ജീവത്തായ വിഷയങ്ങള്‍ വായിക്കുന്നവരുടെ, എഴുതുന്നവരുടെ ഒരു ന്യൂനപക്ഷ സമൂഹം ഏതു ഐ പാഡ് യുഗത്തിലും ബാക്കിയാവുമെന്നു വിശ്വസിക്കാനാണ് എനിക്ക് തോന്നുന്നത്. അച്ചടി പുസ്തകങ്ങള്‍ കുറഞ്ഞു വരുമ്പോള്‍ Kindle പോലുള്ള reading gadget കള്‍ പോപ്പുലര്‍ ആവുന്നതില്‍ നിന്ന് വായനാ സമൂഹം ദ്രുതഗതിയിലുള്ള ഒരു പരിണാമാത്തിലാണ് എന്ന് മനസ്സിലാക്കാം. ന്യൂനാല്‍ നൂനപക്ഷമെങ്കില്‍ കൂടി.

    നല്ല രചനകള്‍ അവലോകനം ചെയ്യുന്ന ഇരിപ്പിടത്തില്‍ ഈയുള്ളവന്റെ പോസ്റ്റും പരമര്‍ശിച്ചതിനു നന്ദി.

    ReplyDelete
  16. മഹത്തായ ദൌത്യമാണ് 'ഇരിപ്പിടം'നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
    വായനയില്‍ ഇഷ്ടപ്പെടുന്നതും,രസപ്രദവുമായ വിവിധ വിഭവങ്ങള്‍
    തിരഞ്ഞെടുക്കാന്‍ കാണിക്കുന്ന ജാഗരൂകത അഭിനന്ദനീയമാണ്.
    തീര്‍ച്ചയായും അനുഗ്രഹമാണ്,അനുഭവമാണ്.

    ആശംസകള്‍

    ReplyDelete
  17. വീണ്ടും കുറെ ആളുകളെ പരിചയപ്പെട്ടു .....

    ReplyDelete
  18. ഈ പ്രാവശ്യം ഇരിപ്പിടം കളര്‍ഫുള്‍ ആണല്ലോ !! പതിവുപോലെ വിഭവങ്ങള്‍ എല്ലാം നന്നായിരിക്കുന്നു...ആദ്യ പോസ്റ്റില്‍ തന്നെ ഇരിപ്പിടത്തില്‍ ഇരിപ്പിടം ലഭിച്ച പ്രിയ സുഹൃത്ത്‌ യൂനുസ് കൂളിന് എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍..രെമേശേട്ട, എന്റെ പോസ്റ്റിനെ ഇവിടെ പരാമര്‍ശിച്ചാല്‍ ഞാന്‍ 'കട്ടന്‍ ചായയും പരിപ്പ് വടയും' വാങ്ങിത്തരാം :-)

    ReplyDelete
  19. വായിക്കാതെ വിട്ടു പോയ നല്ല ബ്ലോഗുകള്‍ വായിക്കാന്‍ ഇവിടുന്നുള്ള ലിങ്കുകള്‍ ഉപകാരമാവുന്നു.
    അതുപോലെ, ഇരിപ്പിടത്തില്‍ ഈയുള്ളവന്റെ കോപ്പിലെ ബ്ലോഗ്‌ ഉള്പെടുത്തിയതില്‍ നന്ദി. കോപ്പിലെ ബ്ലോഗ്ഗര്‍ പോസ്റ്റ്‌ ആരെയെങ്കിലും വിഷമിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല,എഴുതിയപ്പോള്‍ ചിരി മാത്രം ആയിരുന്നു ലക്‌ഷ്യം. ഇരിപ്പിടത്തില്‍ കോപ്പിലെ ബ്ലോഗ്ഗര്‍ 2012 എന്നാ പോസ്റ്റ്‌ ഒരു ചിരി വിരുന്നായി ഉള്പെടുത്തിയതില്‍ ഒരുപാട് സന്തോഷിക്കുന്നു.


    ആശംസകള്‍

    ReplyDelete
  20. ഫെയിസ് ബുക്കിലെ ലിങ്ക് പിറ്റിച്ചിവിടെയെത്തിയപ്പോള്‍ എന്റെയൊപ്പം ബ്ലോഗ് ചെയ്യുന്ന പല ചിരപരിചിത മുഖങ്ങളെ കാണാനും ഇവിടെയുള്ള ബ്ലോഗ് ലിങ്കുകളില്‍ പോയി വായിക്കാനും സാധിച്ചതില്‍ സന്തോഷം.

    ReplyDelete
  21. ഒരാഴ്ചയിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍..
    ഓരോ തവണയും കൂടുതല്‍ കൂടുതല്‍ ശോഭിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  22. സുസ്മേഷിനെപ്പോലെയൊരു എഴുത്തുകാരനെ പ്രതിപാദിച്ചതിലൂടെ ഈ ലക്കം പൂര്‍വ്വാധികം തിളക്കമുള്ളതായി അനുഭവപ്പെട്ടു.പരിചയമില്ലാതിരുന്ന മികച്ച ചില ബ്ലോഗുകള്‍ കാണിച്ചുതന്നതില്‍ സന്തോഷം.

    ReplyDelete
  23. വായനക്ക് ബ്ലോഗുകള്‍ തിരഞ്ഞെടുക്കാന്‍ ഇരിപ്പിടത്തിന്‍റെ അടയാളപ്പെടുതലുകള്‍ കാത്തിരിക്കുകയായിരുന്നു.
    സുനിലിന്‍റെ കഥ വായിച്ചു കഴിഞ്ഞു. മനോഹരമായി പറഞ്ഞു പോയിരിക്കുന്ന ആ കഥ. ബാക്കി വായിക്കട്ടെ.
    സുസ്മെഷിനും നിരക്ഷരനും, നൌഷാദ് അകമ്പാടത്തിനും അഭിനന്ദനങ്ങള്‍...

    ReplyDelete
  24. കഴിഞ്ഞ വാരത്തില്‍ ഇരിപ്പിടത്തിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല...
    പുതു ലക്കത്തിലെ വിഭവങ്ങള്‍ നനായി ബോധിച്ചു...ആശംസകള്‍....

    ReplyDelete
  25. ഈ ലക്കവും നന്നായിട്ടുണ്ട്. ഇരിപ്പിടം ടീമിന് ആശംസകള്‍...

    ReplyDelete
  26. മറ്റൊരു നല്ല ലക്കം കൂടി.


    ആശംസകള്‍...

    ReplyDelete
  27. നിരക്ഷരനും നൌഷാദിനും സുസ്മേഷിനും ഗീതടീച്ചര്‍ക്കും ഖത്തര്‍ ബ്ലോഗേര്‍സിനും എല്ലാം അഭിനന്ദനങ്ങളുടെ പൂഞ്ചെണ്ടുകള്‍

    ReplyDelete
  28. അവാർഡ് ജേതാക്കൾക്കെല്ലാം അഭിനന്ദനങ്ങൾ...
    പതിവിലും ഭംഗിയായിരിക്കുന്നു ഈ ലക്കം.
    ആശംസകൾ...

    ReplyDelete
  29. സുസ്മെഷിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ,ബ്ലോഗില്‍ അദ്ദേഹത്തിന്റെ സജീവസാനിധ്യം ബ്ലോഗില്‍ തുടക്കാക്കാര്‍ ആയ എല്ലാവര്ക്കും പ്രചോദന കരമാണ് .ബൂലോകം അവാര്‍ഡ്‌ നേടിയ നിരക്ഷരന്‍ പണ്ടേ ഫേസ്ബുക്ക് ഫ്രണ്ട് ആയിരുന്നെങ്കിലും അദ്ദേഹം ഇങ്ങനെ ഒരു സംഭവം ആണെന്ന് അറിയുന്നത് അവാര്‍ഡ്‌ പ്രഖ്യാപനം വന്നപ്പോള്‍ മാത്രം ,കൂടുതല്‍ കൂടുതല്‍ നന്നാവുന്നു ഇരിപ്പിടം ,ആശംസകള്‍ ..

    ReplyDelete
  30. ഇരിപ്പിടത്തില്‍ എന്റെ കവിതയെകുറിച്ചു പറഞ്ഞതു വായിച്ചു.
    സ്നേഹത്തോടെ നന്ദി.

    ReplyDelete
  31. ഈ ലക്കവും നന്നായിട്ടുണ്ട്.

    ReplyDelete
  32. നിരക്ഷരന്‍ മനോജ്‌ ഭായിക്കും നൌഷാദു ഭായിക്കും സുസ്മേഷിനും ഗീതടീച്ചര്‍ക്കും ഹൃദയപൂര്‍വ്വം എല്ലാം അഭിനന്ദനങ്ങളുംആശംസകളും

    ReplyDelete
  33. ഇരിപ്പിടം ഭാരവാഹികള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി
    ഈ ലക്കം ഇരിപ്പിടത്തില്‍ എത്താന്‍ അല്പം വൈകി
    ഈ ലക്കവും കലക്കി എന്ന് പറഞ്ഞാല്‍ മതി
    ഈ യാത്ര അവിരാമം തുടരട്ടെ എന്ന ആശംസയോടെ
    ഈയുള്ളവന്‍, പല പുതിയ ബ്ലോഗുകളും
    ഈ ലക്കത്തിലൂടെ പരിചയപ്പെടുത്തിയതില്‍ നന്ദി
    പി വി ഏരിയല്‍

    ReplyDelete
  34. വരാന്‍ വൈകി.. ലിങ്കുകള്‍ വായിച്ചു വരുന്നു,, എന്‍റെ ബ്ലോഗും ഉള്‍പ്പെടുത്തികണ്ടതില്‍ നിറഞ്ഞ സന്തോഷം, നന്ദി.

    ReplyDelete
  35. ഈ ലക്കത്തിനും അഭിനന്ദനങ്ങൾ..

    ReplyDelete
  36. സന്തോഷം മറ്റൊരു നല്ല ലക്കം കൂടി,അഭിനന്ദനങ്ങൾ...

    ReplyDelete
  37. കുറെ നല്ല വര്‍ത്തമാനങ്ങള്‍ അറിയാന്‍ കഴിഞ്ഞു..... നല്ല സംരംഭം. അഭിനന്ദനങ്ങള്‍ ....

    ReplyDelete