പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, July 23, 2011

ഇരിപ്പിടം @ E സ്കൂള്‍ -ചൂരല്‍ വടി തയ്യാര്‍

ബ്ലോഗ് എന്ന ഇലക്ട്രോണിക് മാധ്യമത്തിലേക്കു നിരവധി ആളുകള്‍ എത്തുകയും  മറ്റു മാധ്യമങ്ങള്‍ പോലെ ബ്ലോഗുകള്‍ പ്രചാരം നേടുകയും ‌   ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ്  E യുഗം .

സമാന്തര മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി  എഴുത്തുകാരനും എഡിറ്ററും പ്രസാധകനും എല്ലാം ഒരേ ആള്‍ തന്നെ ആയി മാറുന്ന  സര്‍ഗ പ്രക്രിയ .

 എഴുത്തുകാരന് ആശയപരമായും സാമൂഹികമായും വിഷയ സംബന്ധമായും ഒക്കെ  വലിയ സ്വാതന്ത്ര്യം നല്‍കുന്നു എന്നത്  ബ്ലോഗിനെ  സംബന്ധിച്ച് വലിയൊരു കാര്യമാണ് .അതെ സമയം എന്തും എഴുതാനുള്ള ഈ സ്വാതന്ത്ര്യവും എഴുത്തിന്റെ വഴികളില്‍ പാലിച്ചിരിക്കേണ്ട നിയമങ്ങളെ പറ്റിയുള്ള അറിവില്ലായ്മയും എഴുതുന്ന ഭാഷയിലെ സ്വാധീനമില്ലായ്മയും ഒക്കെ ചേര്‍ന്ന് ബ്ലോഗുകള്‍ അബദ്ധ പഞ്ചാംഗങ്ങള്‍ ആയി മാറുകയോ   വായന   അരോചകമായി തീരുകയോ ചെയ്യാറുണ്ട് ..

പക്ഷെ ഇതൊന്നും  ഒരു ബ്ലോഗരുടെ ആത്മാര്‍ഥമായ ആഗ്രഹത്തിന് തടസമായി തീരാനും പാടില്ല .
എഴുത്ത്  തുടരുന്നതിനൊപ്പം അതിന്റെ മേന്മയും നിലവാരവും വര്‍ധിപ്പിക്കാനുള്ള അശ്രാന്തമായ പരിശ്രമവും തുടരേണ്ടതുണ്ട് .

ബ്ലോഗ് എഴുതാന്‍ തുടങ്ങുമ്പോള്‍ തന്നെ കവിതകളും കഥകളുമൊക്കെ പ്രസിദ്ധീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കൂട്ടുകാരുണ്ട് . ബ്ലോഗിലെ അസൂയാവഹമായ സ്വാതന്ത്ര്യം മൂലം ആര്‍ക്കും എന്തും എഴുതി കവിതയെന്നും കഥയെന്നും പേരിട്ടു വായനക്കാര്‍ക്ക് നല്‍കാം എന്നായിട്ടുണ്ട് .

ഇക്കൂട്ടര്‍ മേലില്‍ ഇങ്ങനെയൊന്നും ചെയ്യരുത് എന്നല്ല , ബ്ലോഗില്‍ വന്നു പ്രതിഭ തെളിയിച്ച ഒട്ടേറെ സുഹൃത്തുക്കള്‍ നമുക്കിടയില്‍ ഉണ്ട് . വായന ഇല്ലായ്മയാണ് പലരുടെയും എഴുത്തിനെ വികലമാക്കുന്നത് .കൂടുതല്‍ വായിക്കാനും പൂര്‍വ സൂരികളായ എഴുത്തുകാരെ അറിയാനും എഴുത്തില്‍ അവര്‍ കാണിച്ചിട്ടുള്ള  സൂക്ഷ്മതയും ഭാവനയും ,അവധാനതയും ,ആത്മാര്‍ത്ഥത   മനസിലാക്കാനും ശ്രമിക്കുകയാണ് നിങ്ങള്‍ ആദ്യമായി ചെയ്യേണ്ടത് . വായന ഇല്ലാത്ത എഴുത്ത്  വരണ്ട്  ഉണങ്ങിയ  ശുഷ്ക ഫലം പോലെയാണ് .അതില്‍ നിന്ന് വായനക്കാരന് ഒരു "രസ"വും ലഭിക്കില്ല .

ഇങ്ങനെ അക്ഷരവും അര്‍ത്ഥവും അറിയാതെയുള്ള ചിലരുടെ യെങ്കിലും ഇ -യാത്രയ്ക്ക്  പുതി യൊരു ദിശാബോധം നല്‍കണം ,അവര്‍ നേരിടുന്ന അക്ഷര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകണം .

ഏറ്റവും പ്രതിഷേധാര്‍ഹമായി തോന്നുന്ന ത്  "അഭ്യസ്ത വിദ്യര്‍ക്കിടയിലെ 'നിരക്ഷരത"യാണ് ഇവര്‍ക്ക് ചുട്ട അടി കൊടുക്കണം എന്നാണു എന്റെ ആഗ്രഹം :)

ഇങ്ങനെ ഒരാശയം ആണ്  ഇരിപ്പിടം @ E സ്കൂള്‍  എന്ന ഈ ബ്ലോഗിലൂടെ ഞാന്‍ മുന്നോട്ടു വയ്ക്കുന്നത്


 ഓരോ ആഴ്ചയിലും ഇറങ്ങുന്ന  ബ്ലോഗുകളില്‍ ചിലത് തിരഞ്ഞെടുത്ത് നിരൂപണം നടത്തുക എന്നതാണ്  ആദ്യ ഘട്ടം  . ആശയം അല്ല ഉള്ളടക്കവും അതില്‍ സംഭവിച്ചേക്കാവുന്ന പിശകുകളും ആയിരിക്കും വിലയിരുത്തപ്പെടുക .ഇത് ആരെയെങ്കിലും ആക്ഷേപിക്കാനോ അവഹേളി ക്കാനോ ഉള്ള വേദിയല്ല. മറിച്ച് തെറ്റുകള്‍ തിരുത്തി ഒരുമിച്ചു മുന്നോട്ടു പോകാനുള്ള സന്തോഷ ഭരിതമായ യാത്രയുടെ  തുടക്കം മാത്രമാണ് . നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ബ്ലോഗുകളും  ശനിയാഴ്ച തോറുമുള്ള "ശനി ദോഷം " പംക്തിയിലെ നിരൂപണ ത്തില്‍ ഉള്‍പ്പെടുത്തും. നിര്‍ദേശങ്ങള്‍ കമന്റു ബോക്സില്‍ പോസ്റ്റ്‌ ലിങ്ക് സഹിതം നല്‍കുകയോ

remeshjournalist @gmail .com 

എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുകയോ ആവാം ..നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു ...
ഇന്ന് ലഭിച്ച ഒരു ബ്ലോഗു കവിത  കര്‍മങ്ങള്‍   


കർമ്മങ്ങൾ

കിടന്ന കിടപ്പിനു   (കിടന്നു കൊണ്ട് വില്‍ക്കുന്നതെങ്ങനെ ? നിന്ന നില്‍പ്പിനു എന്ന് ആവാമായിരുന്നു)
കിടപ്പാടം
വിറ്റു തുലച്ചു

ഇരുന്ന ഇരുപ്പിനു
മൊത്തായം ?????         (മോന്തായം ആണെന്ന് തോന്നുന്നു കവി ഉദ്ദേശിച്ചത്  )
കുടിച്ചു തീർത്തു

നിന്ന നിൽപ്പിനു            
നാലുപേരെ
തെറി വിളിച്ചു
(പോയ പോക്കിന്  എന്നായാല്‍ എന്താ കുഴപ്പം ?.നില്പ് ,ഇരുപ്പു ,പോക്ക്   ,  വീഴ്ച എന്നിങ്ങനെ ക്രമവും കിട്ടും )

വീണ വീഴ്ച്ചക്കു
വാളാൽ
പൂക്കളം തീർത്തു
 -----------------------------------
ഇത്തരം കൊച്ചു കൊച്ചു പിഴവുകള്‍ തിരുത്തിയാല്‍ ഈ കവിത കുറച്ചു കൂടി കെട്ടുറപ്പ് ഉള്ളതാവില്ലേ ?

'ശനിദോഷം' അടുത്ത ലക്കം :
നെരൂദ മരിക്കും നേരം  ,ടാഗോറിന്റെ കടത്ത് വഞ്ചിയില്‍ കുട്ടി ബ്ലോഗര്‍മാര്‍ ....

77 comments:

  1. കൊമ്പന്‍റെ എല്ലാ സപ്പോര്‍ട്ടും ആ ദ്യമേ അറിയിക്കുന്നു

    ReplyDelete
  2. രമേശേട്ടാ നല്ല ഒരു കാൽ വെയ്പ്പ്...
    നിങ്ങളല്ലേ ഞങ്ങളെ നന്നാക്കേണ്ടത്..
    ആശംസകൾ...

    ReplyDelete
  3. ഏറെ സന്തോഷം നല്‍കുന്ന ഒന്ന്.
    നാമൂസും നാമൂസിന്‍റെ തൌദാരവും ഈ ഇരിപ്പിടത്തിനു താഴെയായി ഇരിപ്പുണ്ട്.
    മാഷേ... എന്നെയും ശ്രദ്ധിക്കണേ..!!

    ReplyDelete
  4. “ഓ... ഒരു എം. കൃഷ്ണൻ നായർ വന്നിരിക്കുന്നു!”
    “എന്റെ ബ്ലോഗ്, എനിക്കിഷ്ടമുള്ള പോലെ എഴുതും. സൌകര്യമുള്ളവൻ വായിച്ചാൽ മതി!”
    “ഇയാൾക്ക് വേറെ പണിയൊന്നുമില്ലെ?”

    ഈ ചോദ്യങ്ങളൊക്കെ പ്രതീക്ഷിച്ചുകൊള്ളുക. മുമ്പൊരാൾ സാഹിത്യവാരഫലം പോലെ ബ്ലോഗ് വാരഫലം നടത്തിയിരുന്നു. അയാൾക്ക് പതിവായി കിട്ടിയിരുന്ന കമന്റുകൾ ഈവിധമായിരുന്നു.

    പുതിയ സം‍രഭത്തിനു എല്ലാവിധ ആശംസകളും.

    ReplyDelete
  5. ഹ ഹ ..അലി ..ഇത്തരം തമാശകള്‍ ഏതെല്ലാം ഗുദാമുകളില്‍ നിന്ന് വരും എന്ന് നോക്കാല്ലോ ..തെറി കിട്ടും എന്നാകും ചിലപ്പോള്‍ എന്റെ വാര ഫലം ..ജാതകത്തില്‍ ഉള്ളതല്ലേ അനുഭവിക്യ ..അത്രാ ന്നെ ,,ഹൈ ഹൈ ..:)

    ReplyDelete
  6. @@
    ഹോ!
    ഇത്രവേഗം രമേശ്ഭായ്‌ ഒരു ചൂരലുമായി വന്നല്ലോ!
    നന്നായി ഈ തുടക്കം.

    ഓം ബ്ലോഗായ പോസ്റ്റായ കമന്റായ തല്ലായ തെറിയായ സ്വാഹ!
    ഇനി ഭായീടെ കാര്യം കട്ടപ്പൊഹ!

    **

    ReplyDelete
  7. ഞാന്‍ ഇപ്പോളെ ഹാജര്‍ ... ഇന്ന് തന്നെ എനിക്കിട്ടൊരു പണി ബ്ലോഗില്‍ തന്നിട്ടുണ്ടല്ലോ ഹി ഹി ആ അത് തന്നെ (കുഞ്ഞു കഥ എന്ന പേരും കവിതയെഴുത്തും)എന്റെ ശനി ദശ കൂടി നോക്കുമല്ലോ. ദേ ഞാന്‍ ഇവിടെ ഉണ്ട് http://arjunstories.blogspot.com

    ReplyDelete
  8. വളരെ നല്ല കാര്യം ഒരു പാട് പഠിക്കാമല്ലോ
    വടി വെട്ടിക്കോ ...തയാറാണ്
    ആശംസകള്‍

    ReplyDelete
  9. ഇതുവളരെ നല്ലകാര്യമാണു രമേശേട്ടാ...
    ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ മാത്രമേ എനിക്കെന്റെ ന്യൂനതകൾ കണ്ടെത്താൻ കഴിയൂ. താങ്കളിൽ നിന്നും ഒരു പാട് പഠിക്കാനുണ്ട്.

    ReplyDelete
  10. കലാകൗമുദിയിലും പിന്നീട് മലയാളം വാരികയിലും കൃഷ്ണന്‍ നായര്‍ സാര്‍ സാഹിത്യവാരഫലം എഴുതിയിരുന്നതുപോലെ ബ്ലോഗ് എഴുത്തിലും പരീക്ഷിക്കാവുന്നതാണ്. അങ്ങിനെ ഒന്ന് ഇവിടെ ആവശ്യമാണ്. നല്ല സംരംഭം.

    ഇങ്ങിനെ വിലയിരുത്തല്‍ നടക്കുമ്പോള്‍ പുലി ബ്ലോഗര്‍മാരുടെ ബ്ലോഗുകള്‍ മാത്രമാണോ പരിഗണനക്കെടുക്കക. ഉറുമ്പിനേക്കാളും ചെറിയ ഞങ്ങള്‍ ചില ബ്ലോഗര്‍മാരുടെ പാവം ബ്ലോഗുകളും വല്ലപ്പോഴുമൊന്ന് പരിഗണിക്കണേ.

    ReplyDelete
  11. @@പ്രദീപ്‌ കുമാര്‍ :ബ്ലോഗിങ്ങില്‍ പുലി ,പുപ്പുലി തുടങ്ങിയ വിശേഷണങ്ങള്‍ ആര് എന്തിനു വേണ്ടി ഉപയോഗിച്ച് തുടങ്ങി എന്ന് എനിക്ക് മനസിലാകുന്നില്ല. എല്ലാവരും നന്നായി എഴുതണം നല്ല അഭിപ്രായം കേള്‍പ്പിക്കണം എന്നാണു ആഗ്രഹിക്കുന്നത്.അതിനുള്ള പരിശ്രമം ഇല്ലാതെയാണ് പലരുടെയും ആഗ്രഹം എന്നുള്ളത് മാത്രമാണു പോരായ്മ.നന്നായി എഴുതി പേരെടുത്ത ആളുകളേക്കാള്‍ തുടക്കാര്‍ക്ക് ആണ് കൂടുതല്‍ പരിഗണയും പ്രോത്സാഹനവും വേണ്ടത് ,,അല്ലെ :)

    ReplyDelete
  12. നല്ല ഒരു കാല്‍വെപ്പ്‌ ......എല്ലാ ആശംസകളും ........

    http://www.vattapoyilvalillapuzha.blogspot.com/

    ReplyDelete
  13. മാഷേ... എനിക്ക് കണ്ടകശ്ശനിയാ..... !!!

    ReplyDelete
  14. രമേശേട്ടാ, ധീരമായ തീരുമാനം! ഇതിനു പ്രാപ്തിയുള്ള പലരും അടി ഇരന്നു വാങ്ങണോ എന്ന് കരുതി മടിച്ച്‌ നിൽക്കുകയാണു.

    ഞാൻ ബൂലോകത്ത്‌ മൂന്ന് മാസം മാത്രം പ്രായമായ ശിശുവാണു. എൻട്രൻസ്‌ കോച്ചിങ്ങിനു പി.സി.തോമസ്‌, എന്ന പോലെ ഇവിടെ ആരെ സമീപിയ്ക്കും എന്ന് ആലോചിച്ച്‌ ഇരിയ്ക്കുകയായിരുന്നു.

    ഒരു തളിർ വെറ്റിലയിൽ, നാലണ തുട്ട്‌ തന്നെ വെച്ച്‌ എന്റെ ബ്ലോഗിനെ സമർപ്പിയ്ക്കുന്നു.
    www.angelvoiceonline.blogspot.com

    ReplyDelete
  15. ‘...എനിക്കുശേഷം ശക്തനായ ഒരാൾ വരും. ഇടയന്മാരുടെ നായകനായി അവൻ അറിയപ്പെടും. പാപത്തിൽ പശ്ചാത്തപിക്കുന്നവനെ അവൻ സുഖപ്പെടുത്തും.....’(ബൈബിൾ) ‘ധർമ്മോ ജയതി നാധർമ്മഃ സത്യം ജയതി നാനൃതം ക്ഷമാ ജയതി നക്രോധോ വിഷ്ണുർജയതി നാസുരഃ’ മമക്രിയം പാഠമിധം തഥൈവ......സമ്മതിച്ചു മാഷേ, ഈ ധൈര്യത്തിന്. ‘സമയമുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർക്കേ ഇതു സാധിക്കൂ.‘ എങ്കിലും മുകളിൽ പറഞ്ഞതൊക്കെ ഒന്നു ശ്രദ്ധിക്കണേ.നല്ല ആശയമോ നല്ല സന്ദേശമോ ഉള്ള എഴുത്തിന് പ്രാമുഖ്യം കൊടുക്കുക. എന്റെ എല്ലാവിധ ഭാവുകാശംസകളും നേരുന്നു....

    ReplyDelete
  16. എന്റെ ബ്ലൊഗിനെ ഈ-യുഗത്തിൽ വിലയിരുത്തിയതിനും പിശകുകൾ പറഞ്ഞു തന്നതിനു നന്ദി....

    ReplyDelete
  17. രമേഷ്ജി..എല്ലാ ഭാവുകങ്ങളും...എന്നെയും കൂടെ ഒന്ന് പരിഗണിക്കുമല്ലോ !

    ( ചൂരല്‍ക്കഷായം കിട്ടിയാലും നന്നാവും എന്ന് തോന്നുന്നില്ല...എന്നാലും ..സലിം കുമാര്‍ പറഞ്ഞപോലെ...എങ്ങാനും ബിരിയാണി ഉണ്ടെങ്കിലോ )

    ReplyDelete
  18. ശ്രമകരമായ ഇത്തരമൊരു ദൗത്യം ഏറ്റെടുത്ത മാഷിനു ആദ്യമേ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ!

    ബൂലോകത്ത് വസ്തുനിഷ്ഠമായ നിരൂപണവും ഉള്‍ക്കാമ്പറിഞ്ഞ അപഗ്രഥനവും നടത്തുന്നവര്‍ പൊതുവേ കുറവാണ്.അത് കൈകാര്യം ചെയ്യനറിവുള്ളവര്‍ പോലും അതിന് മടിക്കുന്നതിനുള്ള കാരണം
    ഒരു അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ പോലും പിന്നെ ആബ്ലോഗ്ഗറുടെ കറുത്ത ലിസ്റ്റില്‍ സ്ഥാനം പിടിക്കുകയും സ്ഥാനത്തും അസ്ഥാനത്തും ആരോപണങ്ങള്‍ നേരിടേണ്ടി വരുമെന്നുള്ളതും പലപ്പോഴും അത് ഒരു തലവേദന പോലെ തുടരും എന്നുമൊക്കെയുള്ള തീര്‍ത്തും ആശാവഹമല്ലാത്ത ഒരു ദുസ് സ്ഥിതി നിലനില്‍ക്കുന്നു എന്നുള്ളത് കൊണ്ട് തന്നെയാണ്.

    ഒപ്പം വല്ലാതെ വിമര്‍ശിച്ചാല്‍ തിരികെ കിട്ടുന്ന കമന്റ് നഷ്ടപ്പെടുമെന്നുള്ള ഉള്‍ഭയവും.
    അതു കൊണ്ട്ടാണ് സ്ഥിരം കമന്റര്‍മാരുടെ മോശം പോസ്റ്റിനും പലപ്പോഴും പലരും വൈമസ്സ്യത്തോടെയെങ്കിലും കമന്റ് ചാര്‍ത്തുന്നത്.

    അക്ഷരത്തെറ്റുകളും വികട പദപ്രയോഗങ്ങളും അസ്ഥാനത്തുള്ള ഉപമകളും കൊണ്ട് മറിമായം നടത്തുന്ന നമ്മുടെ ബൂലോകത്തെ കവികളും കഥാകാരന്മാരും രാഷ്ട്രീയ നിരീക്ഷകരുമൊക്കെ
    ഇനി സൂക്ഷിച്ചേ എഴുതൂ എന്നനിലയിലേക്ക് കാര്യങ്ങള്‍ വളരെട്ടെ...

    അങ്ങയുടെ ഈ ദൗത്യം വിജയകരമായ് മലയാള ഭാഷ അതിന്റെ പൂര്‍ണ്ണ ചൈതന്യത്തോടെ ബ്ലോഗ്ഗുകളില്‍ പരിലസിക്കട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  19. എന്തിനായാലും കൂടെത്തന്നെയുണ്ട് മാഷേ.

    ReplyDelete
  20. ദൈവമേ പേടിയാവുന്നു...
    എന്നാലും ആശംസകള്‍..

    ReplyDelete
  21. കുട്ടികളുടെ ബ്ലോഗാണ് ഞങ്ങളുടേത്..ഞങ്ങളെ പരിഗണിക്കില്ലേ?http://cherapuramups.blogspot.com

    ReplyDelete
  22. വളരെ നല്ല ഉദ്യമം.ആശംസകള്‍

    ReplyDelete
  23. ആഹാ..
    ആരൂരേ...!!അവസാനം വടിയെടുക്കാന്‍ തന്നെ തീരുമാനിച്ചു അല്ലേ..?ആരെങ്കിലും ഒക്കെ ചോദിക്കാനും പറയാനുമുള്ളത് നല്ലതാ..
    എന്തായാലും..ഞാന്‍ റഡി..!ചന്തിക്ക് നാലു പെടകിട്ടാത്തേന്റെ കൊഴപ്പം പലരേം പോലെ എനിക്കുമുണ്ട്.ആയിക്കോ..ചെലപ്പൊ ഞാന്‍ നന്നായാലോ...!!
    എല്ലാഭാവുകങ്ങളും നേരുന്നു.!

    ReplyDelete
  24. രേമേശേട്ട,

    പുതിയ സംരഭത്തിനു എല്ലാവിധ ആശംസകളും നേരുന്നു..എന്നെയും പരിഗണിക്കണേ.

    http://orudubayikkaran.blogspot.com/

    ReplyDelete
  25. 'മൊത്തായം' 'മൊത്തമായും' ആണെന്ന് എനിക്ക്‌ തോന്നുന്നു. സംരംഭത്തിനു ഭാവുകങ്ങള്‍!

    ReplyDelete
  26. രമേഷ് ജി..,,

    എന്‍റെ ദൈവമേ...
    ഇത് എനിക്കുള്ള പാരയാണ്.
    മൂന്നര തരം.
    ചൂരല്‍ പണ്ടേ പേടിയാണ്.
    അതാണ്‌ഒരു മുന്‍‌കൂര്‍ ജാമ്യത്തിനായി ഓടി വന്നത്.

    നിങ്ങളെ പോലെ അല്ല.
    ഞങ്ങള്‍ ബ്ലോഗിനികള്‍ വല്ല്യ പ്രാരാബ്ധക്കാര്‍ ആണ്.
    ജോലിക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ (ക്യാബിനില്‍ ആരുമില്ലാത്തപ്പോള്‍) ...

    അടുക്കള പണിക്കിടയില്‍ (കറി അടുപ്പത്ത് വെച്ച് വേവുന്ന സമയം).....

    മക്കളെ പഠിപ്പിക്കുമ്പോള്‍( ഒരു മാത്സ് പ്രോബ്ലം കൊടുത്ത് അത് ചെയ്യുന്ന സമയം)

    ഇങ്ങനെ വീണു കിട്ടുന്ന ഇടവേളയില്‍ ...അങ്ങനെ നൂറു കൂട്ടം തിരക്കുകള്‍ക്കിടയിലാണ് വല്ലതും എഴുതുക.ഗൂഗിള്‍ മംഗ്ലീഷ് - മലയാളം ആണ് ഉപയോഗിക്കുന്നത്...ചില വാക്കുകള്‍ ടൈപ്പ് ചെയ്താല്‍ ശരിയായ വിധംവരില്ല.ഉദാഹരണത്തിന്..(ധ.. ദ്ധ ..ശ്രേ..സൃ...മുതലായ അക്ഷരങ്ങള്‍ വാക്കുകളുടെ കൂടെ ചേരുമ്പോള്‍ തലതിരിഞ്ഞു വരും)ആ സമയം സ്പെല്ലിംഗ് മിസ്റ്റേക്ക് അഥവാ അക്ഷരത്തെറ്റ്വരുത്തരുത് എന്ന് ആഗ്രഹിച്ചാല്‍ പോലും "അക്ഷര പിശാചു" കടന്നു കൂടുന്നത് സ്വാഭാവികം.

    പിന്നെ ഭാഷയില്‍ വലിയ പാണ്ഡിത്യം ഒന്നും ഇല്ലട്ടോ...മലയാളം ആയിരുന്നില്ല പാട്യവിഷയം (പാട്യ -എന്നെഴുതിയത് തെറ്റാണ് എന്നറിയാം).അത് ശരിക്കും എഴുതുന്നതിനു ഗൂഗിള്‍ മംഗ്ലീഷ്-ഇല്‍ ഓപ്ഷന്‍ ഇല്ല.തന്മൂലം ഇത്തരം കാര്യങ്ങളില്‍ ഒരു സെര്‍ച്ച്‌ സ്കാന്‍ വെക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.

    ബൂലോകത്തെ എല്ലാ പുത്തന്‍ കാല്‍ വെയ്പുകള്‍ക്കും ജീവകാരുണ്യങ്ങള്‍ക്കുംപിന്തുണഅറിയിക്കുന്നു.

    ഇതിനും...പതിവ് പോലെ അലി അടക്കമുള്ള സുഹൃത്തുക്കളുടെ കല്ലേറുകള്‍ പ്രതീക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു.

    എറിയുന്ന കല്ലൊക്കെ പെറുക്കി ഞാന്‍ അവര്‍ക്കായി സ്നേഹ സ്മാരകം പണിയും പറഞ്ഞില്ലാന്നു വേണ്ടട്ടോ....

    സ്നേഹാദരങ്ങളോടെ ,
    ഷീബ രാമചന്ദ്രന്‍.

    ReplyDelete
  27. നല്ല കാര്യം....
    ആശംസകള്‍

    ReplyDelete
  28. ഹൃദയം നിറഞ്ഞ ആശംസകള്‍ രമേശേട്ട. എന്നെയും പരിഗണിക്കുമല്ലോ..

    ReplyDelete
  29. @@ഷീബ : മലയാളം പ്രശ്നം പരിഹരിക്കാന്‍ നമ്മുടെ സ്വന്തം ബ്രൌസര്‍ ആയ എപിക്
    ഡൌണ്‍ ലോഡ് ചെയ്യുക ....അതില്‍ സമാനം എന്ന് തോന്നിപ്പിക്കുന്ന ഒരു വാചകത്തിന്റെ വിവിധ പാഠ ഭേദങ്ങള്‍ ഉണ്ട് . ഉദാ :പാട/പാദ/പാടാ/പാഡ/പാഠ /paada /ഇതില്‍ നിന്ന് കൃത്യമായ പദം എടുത്തെഴുതാന്‍ കഴിയും ..

    ReplyDelete
  30. ഞാന്‍ ഹാജര്‍....പുതിയ ആളായത് കൊണ്ട് എനിക്ക് ഒരു പാട് പഠിക്കാനുണ്ട്.പഠിക്കാന്‍ ആഗ്രഹവും ഉണ്ട്.....

    ReplyDelete
  31. നല്ല ശ്രമം. വടിയെടുക്കാൻ ആളൂണ്ടെങ്കിൽ കുട്ടികൾ നന്നാവും.ആശംസകൾ.

    (അധ്യാപകരും നന്നാവുമായിരിക്കും :)... നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം ..... ഇപ്പോഴെ ജപിച്ചു തുടങ്ങി.)

    ReplyDelete
  32. ശനി ദോഷം മാറാന്‍ നവഗ്രഹ പൂജ തന്നെ തുടങ്ങി അല്ലെ ശ്രീ ..:)

    തെറ്റാതെ മന്ത്രം ചൊല്ലി തുടങ്ങിക്കോളൂ ടീച്ചറെ :)

    ReplyDelete
  33. എന്നെ പരിഗണിക്കാന്‍ ഞാന്‍ പറയേണ്ടല്ലോ ...?

    ഒടിഞ്ഞ ചൂരലിന് പകരം പുതിയത് വാങ്ങിയതോ , അതോ ഒടിഞ്ഞത് തന്നെ ശരിയാകി എടുത്തതോ? എന്തായാലും നല്ല ശ്രമം . അഭിനന്ദനങ്ങളും ആശംസകളും

    ReplyDelete
  34. ചൂരല്‍ കഷായം കൊണ്ട് നന്നാവുമോ ...ആക്കണം അല്ലെ..എന്തായാലും ഇത് ഒരു അടിപൊളി ആശയം തന്നെ സാറിന് ആശംസകള്‍..പിന്നെ വിമര്‍ശനങ്ങള്‍ ഇഷ്ട്ടപ്പെടാത്തവര്‍ ഉണ്ടാകും അവര്‍ അസഹിഷ്ണുത പ്രകടിപ്പിചെക്കാം..എന്തേ കരുതി ഇരുന്നോലൂന്നെ

    ReplyDelete
  35. ഈ പോസ്റ്റിലെ ചെറിയ ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ വിഷമം തോന്നരുത്‌ :).
    (അക്ഷരത്തെറ്റുകൾ മാത്രമാണവ).

    'ഇന്നു ലഭിച്ച ഒരു ബ്ലോഗു കവിത കർമങ്ങൾ'

    'കർമങ്ങൾ' തെറ്റ്‌.
    'കർമ്മങ്ങൾ' ശരി. ശരിയല്ലേ?

    സ്വധീനമില്ലായ്മ - 'സ്വാധീനമില്ലായ്മ'

    ആത്മാർഥമായ - 'ആത്മാർത്ഥമായ'

    തടസമായി - 'തടസ്സമായി' (ഇതെനിക്കു ചെറിയ സംശയം ഉണ്ട്‌).

    നിർദേശങ്ങൾ - 'നിർദ്ദേശങ്ങൾ'

    സംശയം:
    'സർഗ പ്രക്രിയ'
    ഇതാണോ, സർഗ്ഗപ്രക്രിയ ആണോ ശരി?

    'വരമൊഴി' ഉപയോഗിച്ചാൽ അക്ഷരത്തെറ്റുകൾ പലതും ഒഴിവാക്കാൻ കഴിയുമെന്നു തോന്നുന്നു...

    ഞാൻ അഭിപ്രായം പറയുന്നതും നിർത്തണോ എന്നാലോചിച്ചു കൊണ്ടിരിക്കുകയാണ്‌. ആ സമയവും എഴുതാനും വായിക്കാനും ഉപയോഗിക്കാമല്ലോ :)

    ആശംസകൾ.

    സസ്നേഹം,
    സാബു എം എച്ച്‌

    ReplyDelete
  36. സാബൂ ചില്ലക്ഷരങ്ങള്‍ക്ക് ശേഷം വരുന്ന സ്വരാക്ഷരങ്ങളില്‍ ഇരട്ടിപ്പ് വേണം എന്ന് നിര്‍ബന്ധം (ബ്ബ.വേണ്ട )ഇല്ലല്ലോ :) . ഞാനും സാബുവും ഒക്കെ പഴയ മലയാളം സ്കൂളില്‍ ആണ് പഠിച്ചത് .അത് കൊണ്ട് നമ്മള്‍ക്ക് അല്പം കണിശം തോന്നാം. പക്ഷെ പുതിയ ലിപിയില്‍ ര്‍, ന്‍ ,ണ്‍ തുടങ്ങിയ അക്ഷരങ്ങള്‍ക്ക് ശേഷം ഇരട്ടിപ്പ് ഉണ്ടോ എന്ന് പുതിയ പുസ്തകങ്ങള്‍ നോക്കി പരിശോധിക്കൂ ..സ്വിറ്റ്സര്‍ ലാന്‍ഡില്‍ പുതിയ മലയാളം പുസ്തകങ്ങള്‍ കിട്ടുമെന്ന് കരുതുന്നു :)
    മറ്റൊന്ന് ഞാന്‍ വിമര്‍ശന ങ്ങള്‍ക്ക് അതീതനായ മഹാ പ്രതിഭയൊന്നും അല്ല .എല്ലാവരെയും പോലെ എന്നെയും വിമര്‍ശിക്കാം .വിമര്‍ശനം വരുമ്പോള്‍ എന്റെ മുഖവും മനസും ചുളുങ്ങില്ല സാബൂ .ഇനിയും സ്വാഗതം :)
    ഈ ഉദ്യമം ആളുകളെ കളിയാക്കാന്‍ അല്ല .പിഴവുകള്‍ ചൂണ്ടി ക്കാണിച്ചു തിരുത്താന്‍ മാത്രമാണ് .

    ReplyDelete
  37. ക്രിയാത്മകമായിരിക്കട്ടെ തിരുത്തല്‍ ശ്രമങ്ങള്‍. അക്ഷരത്തെറ്റുകളെ രണ്ടായിക്കാണണമെന്ന അപേക്ഷയുണ്ട്. ടൈപ്പിംഗ് തെറ്റുകളും അജ്ഞതകൊണ്ടുണ്ടാവുന്നവയും. "ശ"യും 'ഷ'യും മാറിപ്പോകുന്നതും 'ച'ക്ക് പകരം 'ജ' ഉപയോഗിക്കുന്നതുമൊക്കെ പലപ്പോഴും അറിവില്ലായ്മകൊണ്ടാണ്. ബാക്കി 'ഉപദേശങ്ങള്‍' വഴിയേ തരാം!! ;-) വിജയീ ഭവന്തൂ!

    ReplyDelete
  38. @@ചിരാമുളക് :"ഉപദേശം " വരവ് വച്ചിരിക്കുന്നു ..ഇനിയും വരട്ടെ ഇത്തരം സ്ട്രോങ്ങ്‌ ഉപദേശങ്ങള്‍ ..:)

    ReplyDelete
  39. ഒരു കാര്യം പറയാൻ വിട്ടു പോയി.
    എന്റെ പോസ്റ്റിലെ പിഴവുകൾ ദയവായി ചൂണ്ടി കാണിച്ചു തരിക.
    അറിവിനെക്കാൾ അറിവില്ലായ്മയാണ്‌ കൂടുതൽ (അതൊക്കെ ഒരു വിധം മൂടി വെച്ചിരിക്കുകയാണ്‌).

    മറ്റൊരു കാര്യം. സ്ഥലം ന്യൂ സീലാൻഡ്‌ ആണ്‌.
    ഇവിടെ ഇന്ത്യാക്കാരുടെ പേരുകൾ പറയുന്നത്‌ കേട്ടാൽ ഒരു കുഞ്ഞിനും മനസ്സിലാവില്ല. എന്നെ ഇവിടെ സബു എന്നാണ്‌ വിളിക്കുന്നത്‌ ('സാബു' 'സാബു' എന്നൊക്കെ പറഞ്ഞു കൊടുത്താലും, 'കമ്പിളി പുതപ്പ്‌, കമ്പിളി പുതപ്പ്‌' എന്നൊക്കെ പറയുന്നതിന്റെ ഫലമെ ഉള്ളൂ).

    ReplyDelete
  40. Reji Puthenpurackal പറഞ്ഞു...
    ദൈവമേ പേടിയാവുന്നു...
    എന്നാലും ആശംസകള്‍..kikikikii

    ReplyDelete
  41. ഷാജുവിന്റെ ചിരി എന്താ ഇങ്ങനെ ? പല്ല് കടിച്ചു പിടിക്കാതെ വാ തുറന്നു ചിരിക്കൂ ..ലോകം കാണട്ടെ ..:)

    ReplyDelete
  42. ഈ സ്കൂളിലെ മാഷേത്തിയോ ചൂരലുമായി.. നല്ലതു.. മര്‍ത്യനു കൈപിഴ ജന്മസിദ്ധമാണല്ലോ.. അതാവര്‍ത്തിക്കാതിരിക്കാന്‍ തെറ്റൊന്നിനും ഓരോ അടി.. അത് വേണമെന്ന് തന്നെയാ അഭിപ്രായം.. ഭാഷയെ അത്രയേറെ സ്നേഹമുള്ളത് കൊണ്ട് പറയുന്നതാ..
    പിന്നെ ഒരു നിര്‍ദ്ദേശമുണ്ട്.. തല്ലു മാത്രം പോരാ ട്ടോ.. രണ്ടു വര കോപ്പിയില്‍ കൈ പിടിച്ചു എഴുതിക്കാം.. തെറ്റുകളുടെ താഴെ ചുവന്ന മഷി കൊണ്ട് അടയാളം ഇടുക മാത്രം ചെയ്യാതെ.. അതിനു ശരിയായ രൂപം കൂടി എഴുതി ചേര്‍ത്താല്‍ നന്ന്‍.. കാരണം ചേട്ടന്‍ ചൂണ്ടി കാണിച്ച തെറ്റ് ഒരു പക്ഷെ മനസിലാക്കാന്‍ കഴിയാതെ പോയാലോ..
    എന്റെ ബ്ലോഗിലും ഒരു കണ്ണ് വേണം ട്ടോ.. പണ്ട് പള്ളിക്കൂടത്തില്‍ പഠിച്ച അക്ഷരങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു.. അമ്ലെഷ്യം ഹ ഹ ഹ.. കുഞ്ഞികുട്ടിയായ എനിക്ക് ശരി പറഞ്ഞു തരാന്‍ ചേട്ടനെ പോലെ ഒരാള്‍ വേണമല്ലോ..

    വാള്‍കഷ്ണം : രമേശേട്ടന്‍ ചൂരലുമായി ഇറങ്ങിയ സ്ഥിതിയ്ക്ക് ഞാന്‍ സൈഡ് ബിസിനസ്‌ ആയി ചൂരല്‍ കച്ചവടം തുടങ്ങാമെന്ന് വിചാരിക്കുന്നു.. നല്ല ചിലവുണ്ടാവുമല്ലോ.. :)

    ReplyDelete
  43. ഇനിയെന്തെങ്കിലും എഴുതിക്കൂട്ടുന്നതിനു മുമ്പ് എല്ലാവരും രമേശേട്ടന്റെ മുഖം കൂടെ ഓര്‍മിച്ചോളും.

    ReplyDelete
  44. ഒരു മാഷെ അന്വേഷിച്ചുള്ള എന്‍റെ ഓട്ടത്തിനൊരു പൂര്‍ണ്ണവിരാമം.
    തല്ലുമ്പോഴ് നോവാതെ തല്ലണേ :)

    എല്ലാ ആശംസകളും..!

    ReplyDelete
  45. ഈ പുതിയ സംരംഭത്തിന് ആശംസകള്‍ രമേഷേട്ടാ .... ചുരുക്കത്തില്‍ പുതിയ ലിപി ആയാലും , പഴയ ലിപി ആയാലും ഇനി മുതല്‍ 'ലിപി' സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന് മനസ്സിലായി !! :))

    ReplyDelete
  46. രമേഷ് ചേട്ടാ, നല്ലൊരു ചുവടുവയ്പ്പ്!! എല്ലാവിധ ആശംസകളും!!

    ReplyDelete
  47. രമേശ് സാറെ, ഈ ക്ലാസില്‍` ഹോംവര്‍ക്ക് ഉണ്ടോ? ഉണ്ടെങ്കില്‍ ഞാനില്ല.
    ബാലപാഠങ്ങള്‍ ആരെങ്കിലും ആരെയെങ്കിലും പഠിപ്പിക്കണമല്ലോ!സംരംഭം വിജയിക്കട്ടെ!

    ReplyDelete
  48. അയ്യോ! അയ്യോ! റീനി ഇത് യൂണിവേര്‍സിറ്റി അല്ലാട്ടോ ..വെറും ഒരു നഴ്സറി സ്കൂള്‍ ആണേ !
    ലിപീ ..ശബ്ദ താരാവലി വച്ച് എഴുതിക്കൊള്ളൂ ..കമന്റാനും കവിത ക്കഷായത്തില്‍ ചേര്‍ക്കാനും പറ്റിയ വാക്കുകള്‍ കിട്ടും :)

    ReplyDelete
  49. കൊള്ളാം മാഷേ..ഇന്നലേ വായിച്ചതാ..അപ്പോ തിരക്കില്‍ കമന്റാന്‍ പറ്റിയില്ല. നല്ല കാല്‍ വെപ്പ്. ഒരുപാട് സമയം എടുക്കൂലേ മാഷെ ഇതിനു..? എന്തായാലും ഞാനൊക്കെ ഇനി ഒന്നൂടെ ശ്രദ്ധിക്കണം അല്ലേ..?
    ആശംസകളോടെ...

    ReplyDelete
  50. വളരെ നല്ല പരിപാടിയാണ് തുടങ്ങിയിരിക്കുന്നത് കേട്ടൊ രമേഷ് ഭായ്.
    എല്ലാവിധ ഭാവുകങ്ങളും...


    പിന്നെ വിമർശനങ്ങളും,ചൂണ്ടി കാണിക്കലുകളും എഴുത്തിന് നല്ലൊരു വളമായി, എല്ലാവരും സ്വീകരിക്കുമെന്ന് പ്രതീക്ഷ അരുത്..

    പ്രതീക്ഷ സന്തോഷത്തെ ഇല്ലാതാക്കും..!

    ReplyDelete
  51. രമേശനിയാ..... എല്ലാ ഭാവുകങ്ങളും,പൂച്ചക്കാര് മണി കെട്ടും എന്ന് ആലോചിച്ചിരിക്കുകയായിരുന്നൂ... തല്ലുന്നതിനോടൊപ്പം തലോടലും വേണം കേട്ടോ?... ഇതിൽ നിരൂപണം(അല്ലെങ്കിൽ തെറ്റ് തിരുത്തിയ)ചെയ്ത് കണ്ട ബ്ലോഗറുടെ പേരും,ബ്ലൊഗിന്റെലിങ്കും കൂടെ ചേർക്കേണ്ടതാണ്.എന്നെനിക്കു തോന്നുന്നൂ..തുടർന്നും അങ്ങനെ ചെയ്യുമല്ലോ? ഈ കവിത എഴുതിയത് ഒരു തുടക്കാരൻ എന്ന് തോന്നുന്നൂ..ഇത്തരം“ വാള്” കവിതകളെ നല്ലോണ്ണം കീറിമുറിക്കുക.. കുറ്റപ്പെടുത്താനല്ലാ...കുറ്റമറ്റ രചനകൾ ഇനി രചിക്കുവാൻ വേണ്ടി.. .. പൂരപ്പാട്ട് കേൾക്കുവാൻ താങ്കൾ മനസ്സാൽ തയ്യാറെടുക്കുക... നമ്മുടെ ചില ബ്ലോഗെഴ്ത്തുകാർക്കൊരു കുഴപ്പമുണ്ട് എഴുതിക്കഴിഞ്ഞാൽ പിന്നെ ഒന്ന് കൂടെ തിരിച്ച് വായിക്കില്ലാ... അത്തരക്കാർക്ക് ചൂരൽകഷായം അത്യാവശ്യമാണ്...എന്റെ എല്ലാ പിന്തുണകളും...

    ReplyDelete
  52. @@മുകുന്ദേട്ടാ :ആശ ..അവള്‍,, അവള്‍ ഒരുത്തി മാത്രമാണ് ദുഖത്തിന് കാരണം എന്ന് ശ്രീബുദ്ധന്‍ പറഞ്ഞത് ഓര്‍മയുണ്ട് ,,:)
    കാണുന്നതും കേള്‍ക്കുന്നതും ഒക്കെ കുറിച്ചിടാം ..ആവശ്യമുള്ളവര്‍ സ്വീകരിക്കട്ടെ ..അല്ലാതുള്ളവര്‍ "പാട്ടിനു "(music) പോട്ടെ :)

    ReplyDelete
  53. @@ചന്തു ഏട്ടാ ..ആദ്യം തന്നെ ആ ബ്ലോഗിന്റെയും ,കവിതയുടെയും ലിങ്ക് കൊടുത്തിരുന്നു ..ആ ചുവന്ന അക്ഷരങ്ങളില്‍ ഒന്ന് ഞെക്കൂ ..കവിത വിരിഞ്ഞു വരുന്നത് കാണാം :)
    "ശനി ദോഷ"വുമായി ബന്ധപ്പെടുന്ന എല്ലാ ബ്ലോഗുകളും മറ്റു ഉദ്ധരണികളും ബന്ധപ്പെട്ട ലിങ്കുകള്‍ ചേര്‍ത്തു തുടര്‍ വായന യ്ക്ക് പ്രേരിപ്പിക്കും വിധം നല്‍കാന്‍ ശ്രമിക്കുന്നുണ്ട് .:)

    ReplyDelete
  54. സ്കൂളൊക്കെ തുടങ്ങിയെന്നറിഞ്ഞു ,നന്നായി. പിന്നെ ഞാനീയിടെയായി പോസ്റ്റിടാത്തതു കൊണ്ട് രക്ഷപ്പെട്ടു. ഇനി പഴയതെങ്ങാനുമെടുത്തു പോസ്റ്റ് മോര്‍ട്ടം ചെയ്യുമോ ആവോ? പടച്ചോന്‍ കാക്കട്ടെ!

    ReplyDelete
  55. @@കുട്ടിക്കാ:പഴയത് ഒക്കെ നിലവറയില്‍ തന്നെ ഇരുന്നോട്ടെ ..പുതിയത് എഴുതി തുടങ്ങുക ,,ആരെങ്കിലും ഒക്കെ വായിച്ചോട്ടെ ..
    അല്ലെങ്കില്‍ തന്നെ നിര്‍ത്തി പോകാന്‍ അത്ര പെട്ടെന്ന് കഴിയില്ലാത്തത് കൊണ്ടല്ലേ കമന്റും മറ്റുമായി ബൂലോകത്ത് കുട്ടിക്കാ ഒരു നിരീക്ഷകനെ പോലെ ഇങ്ങനെ കറങ്ങി നടക്കുന്നത് .:)

    ReplyDelete
  56. രാമേശേട്ടാ ഇതെന്നായാലും നന്നായി ... ഇനി എന്തും പ്രതീക്ഷിക്കാം... ഇരുട്ടടിക്കാരെ സൂക്ഷിച്ചോളു.. എന്‍റെ വിപ്ലവാഭിവാദനങ്ങള്‍ ..

    ReplyDelete
  57. രമേശേട്ട ആദ്യത്തെ ബഞ്ചില്‍ ഇടത്തെ അറ്റത്തെ സീറ്റ് എനിക്ക് തരണം
    (സ്കൂളില്‍ പഠിക്കുമ്പോള്‍ ഏറ്റവും പിറകിലെ ബഞ്ചില്‍ ആയിരുന്നു)
    ആവിശ്യത്തിന് തല്ലോ കിഴുക്കോ ഒക്കെ തരാം - നന്നാവനല്ലേ
    അഡ്മിഷന്‍ ഫീസായി 50 റിയാല്‍ അയക്കുന്നു. രസീപ്റ്റ് അയച്ചു തരുമല്ലോ?

    പുതിയ സംരംഭത്തിനു സുനാമിയുടെ എല്ലാവിധ ആശംസകളും

    ReplyDelete
  58. @@റഷീദ് :) അമ്പത് റിയാല്‍ ..തരക്കേടില്ലാത്ത അഡ്മിഷന്‍ ഫീസാണ് .പക്ഷെ തല്ക്കാലം നിരസിക്കുന്നു ...ഫീസില്ലാ പഠിപ്പ് ആണ് ഇവിടെ ..ഫീസ്‌ വാങ്ങിയാല്‍ അവകാശ വാദം ആയി ,രസീത് ചോദിക്കല്‍ ആയി അങ്ങനെ കുഴയും ..അങ്ങനെ ഫീസില്ലാതെ പഠിച്ച കുറെ വിദ്യാര്‍ഥികള്‍ ആണ് എപ്പോഴത്തെയും എന്റെ ശക്തി . ഫീസിനത്തില്‍ പണ്ട് എന്റെ പ്രിയപ്പെട്ട രത്നമ്മ ടീച്ചര്‍ക്ക് ഞാന്‍ രണ്ടു രൂപ അമ്പത് പൈസ കടക്കാരന്‍ ആണ് .മുപ്പതു കൊല്ലം കഴിഞ്ഞിട്ടും ടീച്ചര്‍ അത് കടമാക്കി തന്നെ നിര്‍ത്തിയിരിക്കയാണ് :)

    ReplyDelete
  59. രമേശേട്ടാ,ഞങ്ങളീ ബൂലോകത്ത് പുതിയതാണ്.ദക്ഷിണ വെക്കാന്‍ വന്നതാണ്.സ്വീകരിച്ചാലും.നഴ്സിംഗ് സൂപ്രണ്ട് ലിസമ്മ സിസ്റ്റര്‍ കാണാതെ ഓവര്‍ ടൈം ഡ്യൂട്ടി ക്കിടയിലുള്ള എഴുത്താണ്തെറ്റ് കാണും.പൊറുക്കണം.

    ReplyDelete
  60. @@ ശ്യാമ മേഘമേ :അത് പറ :അതാണ്‌ ഒരാശു പത്രി മണം ഫീല്‍ ചെയ്തത് ..അവിടെ ആവശ്യത്തിനു ഉറക്ക ഗുളികകള്‍ കാണുമല്ലോ ..ബ്ലോഗ്‌ എഴുതുന്ന സമയത്ത് നമ്മട ലീലാമ്മ സിസ്ടരെ ഒന്ന് വിശദമായി "മയക്ക് " ബാക്കി സൂത്രം പിന്നെ പറയാം :)

    ReplyDelete
  61. പുതിയ സം‍രഭത്തിനു എല്ലാവിധ ആശംസകളും

    ReplyDelete
  62. സാര്‍ വല്ലാത്ത തലവേദന. വീട്ടില്‍ പൊയ്ക്കോട്ടേ?

    ReplyDelete
  63. നല്ല സംരംഭം എല്ലാ വിധ പിന്തുണയും ആശംസകളും നേരുന്നു ....

    ReplyDelete
  64. താങ്കളുടെ അഭിപ്രായങ്ങളിലൂടെ ഒരുപാടു ഊര്‍ജം ഉള്‍ക്കൊണ്ടവനാണ് ഞാന്‍ .ഇത്തരം ഒരു സംരംഭത്തിന് മുന്നിട്ട് ഇറങ്ങിയതിനു എല്ലാ ആശംസകളും

    ReplyDelete
  65. നല്ല ഉദ്യമം.ആശംസകള്‍.

    ReplyDelete
  66. ഞാനെഴുതുന്നതൊക്കെ ലോകോത്തരം എന്ന് വിചാരിച്ചിരുന്നതാ!!!....
    ഇനിപ്പോ അതിനും സമ്മതിക്കില്ലാലേ???
    :))) ഭാവുകങ്ങൾ.

    ReplyDelete
  67. @@ലക്ഷണം കണ്ടിട്ട് എല്ലാവരും കൂടി എന്നെ പടം ആക്കുമെന്നാ തോന്ന...ണേ ..:)

    ReplyDelete
  68. പരപ്പനാടന്‍ അഭിവാദ്യങ്ങള്‍......

    ReplyDelete
  69. രമേഷ്ജി....നല്ലൊരു കാര്യം......
    ദേവൂട്ടിയേയും നന്നാക്കണേ ......

    ReplyDelete
  70. ആഹാ കൊള്ളാം
    നല്ലത്, നല്ല പ്രവര്‍ത്തനം

    ReplyDelete
  71. ഇന്‍റെ റബ്ബേ ഞാനിതിപ്പഴാണല്ലോ കാണുന്നത്,
    എന്തായാലും ഈ ചൂരല്‍ പ്രയോഗം ഇശ്ശി പിടിച്ചൂട്ടോ..
    രമേശ്‌ സാറേ..
    ആദ്യത്തെ അടി എനിക്കിട്ടാകുമോന്നാ ഇപ്പൊ എന്‍റെ പേടി!!
    ഞാനെന്തായാലും ഈ ഇഷ്ക്കൂളില്‍ ചേര്‍ന്നു...
    അയ്യോ..സാറേ തല്ലല്ലേ,,

    ReplyDelete
  72. രമേഷ്ജീ.. നല്ല ഒരു സംരംഭമാണ് എറ്റെടുത്തിരിക്കുന്നത്.
    എല്ലാ ഭാവുകങ്ങളും...

    ReplyDelete
  73. വീണ്ടും ബിലാത്തിമലയാളിയിൽ...!


    കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി, ഈ പോസ്റ്റിന്റെ ലിങ്ക് ഈ ആഴ്ച്ചത്തെ ‘ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ, കൊടുത്തിട്ടുണ്ട് കേട്ടൊ രമേശ് ഭായ്.
    നന്ദി...
    ദേ...ഇവിടെ
    https://sites.google.com/site/bilathi/vaarandhyam

    ReplyDelete
  74. നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുറവാണ്, നല്ലൊരു ചൂരല് കൊണ്ട് ചന്തിക്ക് നല്ല നാലെണ്ണം കൊടുത്താല് ശരിയാകും ...

    ReplyDelete