ഈ ബ്ലോഗില്‍ ഞാന്‍ പങ്കു വച്ച ആശയത്തിന് പ്രിയപ്പെട്ട ബൂലോകം നല്‍കിയ സന്തോഷകരമായ പ്രതികരണങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു . തിരുത്തലുകള്‍ക്ക് വിധേയരാകാന്‍ സ്വയം മുന്നോട്ടു വന്ന സഹൃദയരുടെ വിശാല സമീപനം അഭിനന്ദനീയമാണ് ..
എന്റെ ഉത്തരവാദിത്ത്വം വളരെ വലുതാണ് എന്നും ഞാനും തിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അതീതനല്ല എന്നും ബോധ്യപ്പെടുന്നു .ഇനി ബ്ലോഗുകളിലേക്ക് : )
മഹാകവി, വിപ്ലവകാരിയായ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്ക് അര്‍ഹനായ പാബ്ലോ നെരൂദയുടെ കവിതകള്‍ മുന്‍പ് മലയാളത്തിന്റെ പ്രിയപ്പെട്ട കവികളും എഴുത്തുകാരുമായ സച്ചിദാനന്ദന്‍, അയ്യപ്പപണിക്കര്‍, ടി ,പി .സബിത എന്നിവര്‍ അതി മനോഹരമായി മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
ബ്ലോഗിലും മുഖ്യ ധാരയിലുമൊക്കെ കവിതയില്‍ ഒട്ടേറെ പുതു നാമ്പുകള്‍ തളിര്ക്കുന്നുണ്ട് എങ്കിലും വ്യക്തി നിഷ്ടമായ അനുഭവങ്ങളും ചിന്താധാരകളും നിറഞ്ഞ സ്വന്തം കവിതകള്‍ എഴുതിക്കൂട്ടാനാണ് കൂടുതല്‍ പേര്‍ക്കും താല്പര്യം. കഴിഞ്ഞ ലക്കം സൂചിപ്പിച്ചത് പോലെ നമ്മുടെ ഭാഷകളിലും വിദേശ ഭാഷകളിലും കൊണ്ടാടപ്പെടുന്ന നല്ല കവിതകളെയും എഴുത്തുകാരെയും അടുത്തറിയാന്‍ ശ്രമിക്കുകയാണ് കവിതകളെയും കഥകളെയും ഒക്കെ സ്നേഹിക്കുന്ന ഏതൊരാളും എന്നും എപ്പോളും ശ്രമിക്കേണ്ടത്.ആദി കവി വാത്മീകി മുതല്‍ ആധുനിക കവികളുടെ പ്രതിനിധികളെ വരെ വായനാ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം
പഴയ കാല മലയാള കവിതാ സാഹിത്യ നഭസ്സിലെ രജത നക്ഷത്രങ്ങള്‍ ആയിരുന്ന ആശാനും ,ഉള്ളൂരും ,വള്ളത്തോളും .കുഞ്ഞിരാമന്‍ നായരും ,വൈലോപ്പിള്ളിയും ,ശങ്കരക്കുറുപ്പും വായിക്കപ്പെടുന്നത് പോലെ തന്നെ നെരൂദയും ഖലീല്‍ ജിബ്രാനും , ഗബ്രിയേല്‍ ഗാര്‍ഷ്യ മര്കെസും ഒക്കെ പുതിയ എഴുത്തുകാര്‍ക്ക്
മുന്നില്‍ പ്രകാശ ഗോപുരങ്ങളായി നിലകൊള്ളുന്നു . ഇവരെ പോലുള്ള പ്രതിഭാധനര്‍ കാണിച്ച വെളിച്ചം കണ്ടാവണം പുതിയ കവികള്‍ സ്വന്തം വഴി കണ്ടെത്തി സഞ്ചരിക്കേണ്ടത് .
നമ്മുടെ ഭാഷാ കൃതികള്‍ കണ്ടെത്തി വായിക്കുന്നത് പോലെ അന്യ ഭാഷാ രചനകള്‍ വായിക്കുകയും പറ്റുന്നത് പോലെ മൊഴിമാറ്റാന്‍ ശ്രമിക്കുകയും ചെയ്‌താല്‍ അത് സ്വന്തം വളര്‍ച്ച യുടെ ഗ്രാഫ് കൂട്ടുകയെ ചെയ്യൂ . ഇത്തരമൊരു ശ്രമത്തിന്റെ വഴിയിലാണ് അനില്‍ ജിയെ എന്ന ബ്ലോഗര്‍ .ആദ്ദേഹത്തിന്റെ
ആത്മഗതങ്ങള്‍
എന്ന ബ്ലോഗിലെ ഞാന്‍ മരിക്കും നേരം
എന്ന കവിത ഒരു നെരൂദ കവിതയുടെ മനോഹരമായ മൊഴിമാറ്റ ശ്രമം ആണ് .
പരിഭാഷാ രംഗത്ത് വളരെ കാലമായി സജീവമായി ഇടപെടുന്ന ബ്ലോഗര്‍ ശ്രീ രവികുമാറിന്റെ സംഭാവനകള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ് .അദ്ദേഹത്തിന്‍റെ ബ്ലോഗിന്റെ പേര് തന്നെ പരിഭാഷ എന്നാകുന്നു .
റൂമി യുടെയും,പുഷ്കിന്റെ യും ,കാഫ്ക യുടെയും റില്‍ക്കെ യുടെയും, ടാഗോറിന്റെയും എല്ലാം നിരവധി കഥകളും കവിതകളും രവികുമാര്‍ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട് ..കമന്റുകളോ പ്രോത്സാഹനങ്ങ ളോ പ്രതീക്ഷിച്ചായിരുന്നില്ല ഇത്ര ശ്രമകരമായ ദൌത്യം അദ്ദേഹം ഏറ്റെടുത്തതെന്നു മനസിലാക്കുമ്പോള്‍ അദ്ദേഹത്തോടുള്ള നമ്മുടെ ആദരവ് കൂടുന്നു . വായനക്കാര്‍ ഇദ്ദേഹത്തിലേക്കും എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇക്കുറി ടാഗോറിന്റെ കവിതയാണ് അദ്ദേഹത്തിന്‍റെ പരിഭാഷാ രചന.
വിദ്യാ സമ്പന്നര്‍ ആയ ബ്ലോഗര്‍മാര്‍ പോലും പതിവായി തെറ്റിച്ച് എഴുതുന്ന വാക്കുകളില്‍ ചിലത് .
1 ) വിത്യാസം (തെറ്റ് ) വ്യത്യാസം (ശരി )
2 ) ആവിശ്യം (തെറ്റ് ) ആവശ്യം (ശരി )
3 ) കയിഞ്ഞു (തെറ്റ് ) കഴിഞ്ഞു (ശരി )
4 ) വായ ,മയ (തെറ്റ് ) വാഴ ,മഴ (ശരി )
നാലാമത് പറഞ്ഞ തരം ഭാഷ കേരളത്തിലെ ചില പ്രദേശങ്ങളില്‍ ആളുകളുടെ സംസാര ഭാഷയാണ് എന്നത് അംഗീകരിക്കുന്നു. കഥയിലോ കവിതയിലോ കഥാപാത്രങ്ങളെ കൊണ്ട് ഇങ്ങനെ സംസാരിപ്പിക്കുന്നതില്‍ തെറ്റില്ല ,പക്ഷെ എഴുത്തുകാരന്റെതായി ചേര്‍ക്കുന്ന വാചകങ്ങള്‍ ശരിയായ മലയാളം കൊണ്ട് അലങ്കരിക്കുന്നതാണ് തന്നെയാണ് ഭംഗി .അത് തന്നെ ഉചിതവും .
അടുത്ത ലക്കത്തിലേക്കുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ബ്ലോഗു ലിങ്കുകളും ക്ഷണിക്കുന്നു .

"ഞാന്‍ മരിക്കും നേരമോമനേ നീ നിന്റെ
തൂവല്‍ കരമെന്‍ മിഴികള്‍ മേല്‍ വെക്കുക!
ഞാന്‍ അറിയട്ടെ -
എന്‍ ചേതനയെ
ഇത്ര ചേതോഹരമായ് പരിണമിപ്പിച്ചതാം
ആ സ്പര്‍ശനത്തിന്നതുല്യതയെ വീണ്ടും
ഞാന്‍ അറിയട്ടെ - അന്നാ നിമിഷത്തിലും !!!"
(കവിതയുടെ പൂര്‍ണ രൂപം ബ്ലോഗില്‍ പോയി വായിക്കാം )
ശ്രീ അനില്‍ തന്റെ ശ്രമത്തില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട് എന്നാണു എന്റെ വായനയില്‍ തോന്നിയത് . കൂടുതല്‍ മൊഴിമാറ്റ കവിതകള്‍ക്ക് അനിലിന്റെ ബ്ലോഗില്‍ ഇടമുണ്ടാകും എന്നും പ്രതീക്ഷിക്കാം .(കവിതയുടെ പൂര്‍ണ രൂപം ബ്ലോഗില്‍ പോയി വായിക്കാം )
പരിഭാഷാ രംഗത്ത് വളരെ കാലമായി സജീവമായി ഇടപെടുന്ന ബ്ലോഗര്‍ ശ്രീ രവികുമാറിന്റെ സംഭാവനകള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ് .അദ്ദേഹത്തിന്‍റെ ബ്ലോഗിന്റെ പേര് തന്നെ പരിഭാഷ എന്നാകുന്നു .
റൂമി യുടെയും,പുഷ്കിന്റെ യും ,കാഫ്ക യുടെയും റില്‍ക്കെ യുടെയും, ടാഗോറിന്റെയും എല്ലാം നിരവധി കഥകളും കവിതകളും രവികുമാര്‍ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട് ..കമന്റുകളോ പ്രോത്സാഹനങ്ങ ളോ പ്രതീക്ഷിച്ചായിരുന്നില്ല ഇത്ര ശ്രമകരമായ ദൌത്യം അദ്ദേഹം ഏറ്റെടുത്തതെന്നു മനസിലാക്കുമ്പോള്‍ അദ്ദേഹത്തോടുള്ള നമ്മുടെ ആദരവ് കൂടുന്നു . വായനക്കാര്‍ ഇദ്ദേഹത്തിലേക്കും എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇക്കുറി ടാഗോറിന്റെ കവിതയാണ് അദ്ദേഹത്തിന്‍റെ പരിഭാഷാ രചന.
കുട്ടി ബ്ലോഗര്‍മാരെ പരിചയപ്പെടാം
മുതിര്‍ന്നവര്‍ക്ക് വേണ്ടി എഴുതപ്പെടുന്ന ബ്ലോഗുകളാണ് ഭൂരിപക്ഷവും .കുട്ടികള്‍ക്ക് വേണ്ടിയോ കുട്ടികളെ പോലെ നിഷ്കളങ്കമായ മനസ് ഉള്ളവര്‍ക്ക് വേണ്ടിയോ എഴുതാന്‍ നിര്‍ഭാഗ്യ വശാല്‍ അധികം പേര്‍ മുന്നോട്ടു വരുന്നില്ല എന്ന് കാണാം. കുട്ടികള്‍ തന്നെ മുന്‍കയ്യെടുത്തു തുടങ്ങിയ ഏതാനും ബ്ലോഗുകള്‍ ഉണ്ട് എന്നുള്ളത് വളരെ സന്തോഷം നല്‍കുന്നു .അത്തരം ഒന്ന് രണ്ട് ബ്ലോഗുകളുടെ ലിങ്കുകള്‍ നല്‍കുന്നു .അവരെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ എഴുതാനുള്ള സഹായങ്ങള്‍ ചെയ്യുക എന്നതൊക്കെ യാണ് കുട്ടി എഴുത്തുകാര്‍ക്കായി മുതിര്‍ന്നവര്‍ ചെയ്യേണ്ടത് .
റിന്‍ഷ ഷെറിന്‍ എന്ന മിടുക്കിയാണ് പാല്‍ നിലാവിന്റെ ഉടമ.കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ് ഇവിടെയുള്ളത് .
ചേരാപുരം യു .പി .സ്കൂളിലെ മിടുക്കന്മാരും മിടുക്കികളും ചേര്‍ന്ന് എഴുതുന്ന ബ്ലോഗാണ്
വോയ്സ് ഓഫ് ചേരാപുരം സ്കൂള്‍ കംപ്യുട്ടര്‍ പഠനവും ബ്ലോഗ് എഴുത്തുമൊക്കെ ജനകീയം ആക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അനുസരിച്ച് അദ്ധ്യാപകരുടെ സഹായത്തോടെ യാണ് കൊച്ചു കൂട്ടുകാര്‍ വലിയവര്‍ക്കും പോലും മാതൃകയായി ബ്ലോഗ് മുന്നോട്ടു കൊണ്ട് പോകുന്നത് .നല്ല ആശയങ്ങളും രചനകളും കൊണ്ട് നിങ്ങളുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ഈ ബ്ലോഗ് നിറഞ്ഞു കവിയട്ടെ എന്ന് ആശംസിക്കുന്നു .കഴിയാവുന്നത് പോലെ ഈ കൂട്ടുകാരെയും നമ്മള്‍ക്ക് സഹായിക്കാം.
മുസ്തഫ പെരും പറമ്പത്ത് എഴുതുന്ന സത്രം ബ്ലോഗിലെ കടവ് എന്ന കഥ.
കഥ മനസിരുത്തി വായിച്ചു ..ആദ്യമേ പറയട്ടെ ; ചരിഞ്ഞ അക്ഷരങ്ങള്‍ വായനയുടെ രസം കെടുത്തി .പ്രസിദ്ധീകരണങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന ഫോണ്ടുകള്‍ തന്നെയാവും ബ്ലോഗിനും നല്ലത് .എഴുതിയ മാറ്ററുകള്‍ അച്ചടിയില്‍ മിഴിവാര്‍ന്നു നില്‍ക്കുമ്പോള്‍ ഭംഗിയും ഭാവവും മാറുന്നു എന്ന് തോന്നുന്നത് പോലെ കഥയും കവിതയും എല്ലാം ഉരുണ്ട അക്ഷരങ്ങളില്‍ തന്നെ വരട്ടെ .:)
ഈ കഥ ഇതിലും തീവ്രമായി എഴുതാമായിരുന്നു എന്നാണു എന്റെ തോന്നല്‍ ...
റാഹേലമ്മ യുടെ കഥയ്ക്ക് സമാന്തരമായി ദീപയുടെയും കഥാനായകന്റെയും മറ്റും ജീവിതവും പഠനകാലവും ഒക്കെ കയറിവന്നതാണ് കുഴപ്പമായതെന്ന് തോന്നുന്നു ..അത്തരം പരിചരണ രീതി നോവലുകള്‍ക്കും മറ്റുമാണ് ഇണങ്ങുക ..ചെറുകഥ യാവുമ്പോള്‍ (അങ്ങനെ ലേബല്‍ ഇല്ല ;പക്ഷെ ഒന്നാം കമന്റില്‍ ഉണ്ട് താനും ) ഒറ്റ ത്രെഡില്‍ തന്നെ കഥ വികസിക്കണം ...അതാണ് വേണ്ടത് ...
തുടര്‍ന്നുള്ള കഥകളില്‍ ഈ നോട്ടപ്പിശക് ഉണ്ടാകാതിരിക്കട്ടെ ..ആശംസകള്‍ ..:)
മര്‍മ്മം നര്‍മ്മം
സാരിയും കുഞ്ഞി രാമനും പിന്നെ ഞാനും
കഥ കഥയില്ലായ്മയും ....
മുസ്തഫ പെരും പറമ്പത്ത് എഴുതുന്ന സത്രം ബ്ലോഗിലെ കടവ് എന്ന കഥ
ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്റെ അനുഭവത്തിലൂടെ യാണ് കഥ പറച്ചില്‍ . തെരുവില്‍ കൊല്ലപ്പെടുന്ന ഒരു കുട്ടിയുടെ ജീവിത പശ്ചാത്തലത്തിലേക്ക് ലേഖകന്‍ നടത്തുന്ന യാത്രയും അവിടെ കണ്ട വൃദ്ധയായ റാഹേലമ്മ യുടെ ദുരിത ജീവിതത്തിന്റെ ദൈന്യതകളും ആണ് വിഷയം .
കണ്ണൂരാന്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മുന്‍പ് വ്യത്യസ്ത മാധ്യമങ്ങളില്‍ രണ്ടു തവണ പ്രസിദ്ധീകരിച്ച ഈ കഥ ബ്ലോഗില്‍ വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്ന മുന്‍കൂര്‍ ജാമ്യവും കഥാകൃത്ത് നടത്തുന്നു .അത്ര കഷ്ടപ്പെടാതെ പുതിയത് ഒരെണ്ണം എഴുതാമായിരുന്നു .അല്ലെ ?
കഥ മനസിരുത്തി വായിച്ചു ..ആദ്യമേ പറയട്ടെ ; ചരിഞ്ഞ അക്ഷരങ്ങള്‍ വായനയുടെ രസം കെടുത്തി .പ്രസിദ്ധീകരണങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന ഫോണ്ടുകള്‍ തന്നെയാവും ബ്ലോഗിനും നല്ലത് .എഴുതിയ മാറ്ററുകള്‍ അച്ചടിയില്‍ മിഴിവാര്‍ന്നു നില്‍ക്കുമ്പോള്‍ ഭംഗിയും ഭാവവും മാറുന്നു എന്ന് തോന്നുന്നത് പോലെ കഥയും കവിതയും എല്ലാം ഉരുണ്ട അക്ഷരങ്ങളില്‍ തന്നെ വരട്ടെ .:)
ഈ കഥ ഇതിലും തീവ്രമായി എഴുതാമായിരുന്നു എന്നാണു എന്റെ തോന്നല്‍ ...
റാഹേലമ്മ യുടെ കഥയ്ക്ക് സമാന്തരമായി ദീപയുടെയും കഥാനായകന്റെയും മറ്റും ജീവിതവും പഠനകാലവും ഒക്കെ കയറിവന്നതാണ് കുഴപ്പമായതെന്ന് തോന്നുന്നു ..അത്തരം പരിചരണ രീതി നോവലുകള്‍ക്കും മറ്റുമാണ് ഇണങ്ങുക ..ചെറുകഥ യാവുമ്പോള്‍ (അങ്ങനെ ലേബല്‍ ഇല്ല ;പക്ഷെ ഒന്നാം കമന്റില്‍ ഉണ്ട് താനും ) ഒറ്റ ത്രെഡില്‍ തന്നെ കഥ വികസിക്കണം ...അതാണ് വേണ്ടത് ...
തുടര്‍ന്നുള്ള കഥകളില്‍ ഈ നോട്ടപ്പിശക് ഉണ്ടാകാതിരിക്കട്ടെ ..ആശംസകള്‍ ..:)
മര്‍മ്മം നര്‍മ്മം
സാരിയും കുഞ്ഞി രാമനും പിന്നെ ഞാനും
വായനക്കാരെയും ആരാധകരെയും ആകര്‍ഷിക്കുകയും താരങ്ങള്‍ ആയി മാറുകയും ചെയ്ത ബ്ലോഗര്‍മാര്‍ പലരും നര്‍മം എഴുതി വിജയിപ്പിച്ചവരാണെന്നു കാണാം . നര്‍മം അത്ര പെട്ടെന്ന് എല്ലാവര്ക്കും വഴങ്ങുകയി ല്ല .നര്‍മം എഴുതുന്നവരും അഭിനയിക്കുന്നവരും ഒക്കെ പറയുന്നത് കരയിക്കുന്നത്ര എളുപ്പമുള്ള കാര്യമല്ല ചിരിപ്പിക്കുന്നത് എന്നാണു . ഒറ്റ തവണ കൊണ്ട് എഴുതിയ നര്‍മം വെറും വളിപ്പ് മാത്രമായി അധപതിച്ചു തലയും കുത്തി വീണ് "ഇനി താനാ വഴിക്കേ ഇല്ല " എന്ന് പറഞ്ഞു ഓടിയവരും ബ്ലോഗര്‍മാരുടെ കൂട്ടത്തില്‍ ഉണ്ട് ..ബ്ലോഗിലെ ഹാസ്യ എഴുത്തുകാരായ മീശ ക്കൊമ്പന്മാരെ മലര്‍ത്തി യടിക്കാന്‍ ഇതാ ഒരു ഉണ്ണിയാര്‍ച്ച വന്നിരിക്കുന്നു ! INTIMATE STRANGER
എന്നാണു ആ കൊമ്പിയുടെ പേര് ..വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന " പെണ്ണ് കാണല്‍'എന്ന ചടങ്ങ് പരിണമിച്ച് " ആണ് കാണല്‍ "ആയി മാറിയ സംഭവമാണ് ചിരിയുടെ ഇരുനില അമിട്ടുകള്‍ക്ക് തിരികൊളുത്തുന്നത്.. ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഒത്തിരി വാചക കസര്‍ത്തുകള്‍ ഉണ്ട് ഈ വെടിക്കെട്ട് കഥയില്‍ ..
തെറ്റും ശരിയും
വിദ്യാ സമ്പന്നര്‍ ആയ ബ്ലോഗര്‍മാര്‍ പോലും പതിവായി തെറ്റിച്ച് എഴുതുന്ന വാക്കുകളില്‍ ചിലത് .
1 ) വിത്യാസം (തെറ്റ് ) വ്യത്യാസം (ശരി )
2 ) ആവിശ്യം (തെറ്റ് ) ആവശ്യം (ശരി )
3 ) കയിഞ്ഞു (തെറ്റ് ) കഴിഞ്ഞു (ശരി )
4 ) വായ ,മയ (തെറ്റ് ) വാഴ ,മഴ (ശരി )
നാലാമത് പറഞ്ഞ തരം ഭാഷ കേരളത്തിലെ ചില പ്രദേശങ്ങളില്‍ ആളുകളുടെ സംസാര ഭാഷയാണ് എന്നത് അംഗീകരിക്കുന്നു. കഥയിലോ കവിതയിലോ കഥാപാത്രങ്ങളെ കൊണ്ട് ഇങ്ങനെ സംസാരിപ്പിക്കുന്നതില്‍ തെറ്റില്ല ,പക്ഷെ എഴുത്തുകാരന്റെതായി ചേര്‍ക്കുന്ന വാചകങ്ങള്‍ ശരിയായ മലയാളം കൊണ്ട് അലങ്കരിക്കുന്നതാണ് തന്നെയാണ് ഭംഗി .അത് തന്നെ ഉചിതവും .
അടുത്ത ലക്കത്തിലേക്കുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ബ്ലോഗു ലിങ്കുകളും ക്ഷണിക്കുന്നു .
രമേശ്‌ജി .. ഈ ഒരു "ശ്രമകരമായ" ശ്രമത്തിനു നന്ദി ..
ReplyDeleteപരിചയ പെടുത്തിയ പലതും പുതിയതാണ് ..നന്ദി ..മറ്റു ചിലത് വായനക്കിടയില്‍ കണ്ടതും.
തീര്‍ച്ചയായും ഇത് വായനക്കാര്‍ക്കും ബ്ലോഗ്ഗെര്‍മാര്‍ക്കും ഉപകാരപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല
എല്ലാവിധ ആശംസകളും
രമേഷ് ഭായി
ReplyDeleteഅപ്പോള്‍ ക്ലാസ് ആരംഭിച്ചു,
ഇനി സൂക്ഷിച്ചോളാം
എല്ലാ വിധ ആശംസകളും
രമേശേട്ടാ ഇന്ന്ഓഫീസില്‍ എത്തിയിട്ട് ആദ്യം വായിക്കുന്ന ബ്ലോഗ്പോസ്റ്റ് ഇതാണ് ..ദൈവമേ വലിയ ഒരു സര്‍പ്രൈസ് .. ഇപ്പോഴത്തെ എന്റെ അവസ്ഥ ഹാപ്പി ജാമിന്‍റെ പരസ്യം പോലാ ..സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലേ... ഞാനിപ്പോ ബോസ്സിന്റെ കാബിനില്‍ വലിഞ്ഞു കേറും..
ReplyDeleteഒരു വര്‍ഷത്തിനു ശേഷം ഇട്ട പോസ്റ്റ് ആണ് ...വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇവിടെ ഇങ്ങനെ ഒരു പരിചയപെടുതലിനും ഒരുപാട് ഒരുപാട് നന്ദി.
എന്നെപോലത്തെ എട്ടും പൊട്ടും തിരിയാത്ത പിള്ളേര് ഇടണ പോസ്റ്റ് വായിച്ചു തെറ്റും ശെരിയും മനസ്സിലാകി തരാനുള്ള രമേശേട്ടന്റെ ഈ ശ്രമത്തിനു ഒരായിരം വിപ്ലവാഭിവാദനങ്ങള്‍ ...
തെറ്റ് കാണുമ്പോള്‍ ഇമ്പോസിഷന്‍ തന്നു [ അടി എനിക്ക് പേടിയാ] നേരെ നടത്താന്‍ ഒരാള്‍ ഉണ്ടെന്നുള്ള പേടിയുണ്ട് ഇപ്പൊ ..ഹി ഹി.
: drishya
ഇതത്ര എളുപ്പമുള്ള ഒന്നല്ല തന്നെ...!
ReplyDeleteഅടുത്തയാഴ്ച വീണ്ടും കാണാം.
അടുത്ത ആഴ്ച വീണ്ടും സന്തിപ്പും വരെ വണക്കം !!
ReplyDeleteനല്ല ശ്രമം തുടരുക.
ReplyDeleteബ്ലോഗ് ലിങ്ക് തരാന്‍ ആഗ്രഹമുണ്ട്. പക്ഷെ എന്റെ ബ്ലോഗില്‍ ഞാന്‍ കയറി നോക്കിയിട്ട് കാലം ഇമ്മിണി ആയി
രമേശേട്ട,
ReplyDeleteപുതിയ സംരഭത്തിനു ആശംസകള്‍..ചേട്ടന്‍ പരിചയപ്പെടുത്തിയ രണ്ടു പോസ്റ്റുകള്‍ ഞാന്‍ മുന്‍പേ വായിച്ചിരുന്നു. (സത്രം ബ്ലോഗിലെ കടവ് ,സാരിയും കുഞ്ഞി രാമനും പിന്നെ ഞാനും). കുട്ടി ബ്ലോഗര്‍മാരുടെ ലോകത്തേക്ക് പോവുകയാണ് അടുത്ത പരിപാടി. കവിതയിലും കഥയിലും ഒതുക്കാതെ ആക്ഷേപ ഹാസ്യങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൂടി പറഞ്ഞു തരണേ.
വിമര്‍ശനം
ReplyDeleteആകര്‍ഷകമാക്കാനുള്ള ശ്രമത്തിനു അഭിനന്‍ദനം..
ഘടനയിലും വിഷയ ക്രമീകരണത്തിലും
ഇത്തരത്തില്‍ പുതിയ രീതിയിലുള്ള നുറുങ്ങുകളും മറ്റും മുറക്ക് ചേര്‍ക്കുന്നത്
വായനയെ ആസ്വാദ്യകരമാക്കും..
മുന്നോട്ട്............!
അപ്പോള്‍ 'ബൂലോക വാരഫലം' ആരംഭിച്ചു എന്നു കരുതട്ടെ.നന്നായി.ഇവിടെ ഇങ്ങിനെ ഒന്ന് അത്യാവശ്യമായിരുന്നു.ഒരുപാട് റിസ്ക് ഫാക്ടേഴ്സ് ഉള്ള ഈ ജോലിക്ക് രമേശ് സാറുതന്നെയാണ് അനുയോജ്യന്‍.ആരുടെയും പക്ഷം പിടിക്കാതെ,മുഖം നോക്കാതെയുള്ള വിലയിരുത്തലുകള്‍ തുടരുക.ഭാവുകങ്ങള്‍.
ReplyDeleteശ്രമകരമായ ഒരു കാര്യം തന്നെയണു ഇത്. നല്ല എഴുത്തുകാരെ തിരഞ്ഞു പിടിച്ച് പരിചയപ്പെടുത്തിയതിനു നന്ദി.... എന്നെ പോലുള്ള പുതിയ ബ്ലോഗർമാർക്ക് ഈ പോസ്റ്റ് തീർച്ചയായും ഗുണം ചെയ്യും...നന്ദി.
ReplyDeleteആഹാ.. കൊള്ളാലൊ ഇത്. എനിക്കും ഏറെ പഠിക്കാനുണ്ടിവിടെ...
ReplyDeleteഎനിക്കും ഒരു ഇരിപ്പിടം നല്‍കിയതിനു നന്ദി!
ReplyDeleteഎന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ ഒരുനുഭവം !!!
എല്ലാ ഭാവുകങ്ങളും!!!!
ഞങ്ങളെ ഈ പൊസ്റ്റിലൂടെ പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി..ഈ ബ്ലോഗിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. സസ്നേഹം വോയ്സ് ഓഫ് ചേരാപുരം.യു.പി.എസ്
ReplyDeleteനല്ല തുടക്കം, രമേശ് ജീ! (ഇല്ല, ഈ കമന്റിൽ അക്ഷരത്തെറ്റൊന്നും കാണാനാവില്ല, ഞാൻ വളരെ ശ്രദ്ധിച്ചിരുന്നു) :)
ReplyDeleteദൃശ്യയുടെ "സാരിയും,കുഞ്ഞിരാമനും,.." ഞാൻ നേരത്തെ വായിച്ചിരുന്നു. വളരെ നന്നായിട്ടുണ്ട്
ഈ ചങ്ങായി പണ്ട് പണ്ട് പിള്ളേരെ അംഗ്രേസി പഠിപ്പിച്ചിരുന്നു എന്ന് കേട്ടിരുന്നു ഐതിഹ്യ മാലയില്‍ മലയാളത്തിലും പണ്ഡിതപുലി തന്നേ......
ReplyDeleteകൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്‍ദനാ ..................
നല്ല ഉദ്യമം.
ReplyDeleteഎന്‍റെ ആശംസകള്‍
ശ്രമകരമായ ഈ സദുദ്യമം തുടരട്ടെ....
ReplyDeleteവളരെ ശ്രമകരമായ പരീക്ഷണം. എല്ലാ നന്മകളും, ആശംസകളും.
ReplyDeleteനല്ല മാഷും അതിനൊത്ത ചൂരൽ പ്രയോഗങ്ങളും...!
ReplyDelete..
ReplyDeleteഅനിലിന്റെ കവിത വായിച്ചിരുന്നു
പരിഭാഷയില്‍ പോയിട്ടില്ലെന്ന് തോന്നുന്നു
(മറുഭാഷാകവിത-കഥകള്‍ ആസ്വദിക്കാത്തതിനാല്‍ വര്‍ഗ്ഗീകരണം സാധ്യമല്ല, ആസ്വാദനം മാത്രം)
ഇന്റിമേറ്റ് ഉണ്ണിയാര്‍ച്ചയെ വായിച്ച് പൊട്ടിച്ചിരിച്ചു, ബ്ലോഗിലെ പല വളിപ്പന്‍ നര്‍മ്മത്തില്‍ നിന്നും മാറി ഒന്ന് കണ്ടപ്പോള്‍ സന്തോഷവും.
കഥയും കഥയില്ലായ്മയുമെങ്കില്‍, എന്നെ ആരും ഭീഷണിപ്പെടുത്താത്തതിനാല്‍ ഒന്നും റീപോസ്റ്റാന്‍ ഉദ്ദേശ്യമില്ല.
കുട്ടിബ്ലോഗേര്‍സിനെപ്പറ്റി പറഞ്ഞപ്പോള്‍ മലപ്പുറത്തെ ഒരു കുഞ്ഞുബ്ലോഗര്‍ മരണത്തോട് മല്ലിടുന്നകാര്യം ഓര്‍മ്മ വന്നു.
വിവരണങ്ങളിലെ അക്ഷരത്തെറ്റുകള്‍ അക്ഷന്തവ്യം. കറുത്ത അക്ഷരങ്ങള്‍, ഉരുണ്ട് സാധാരണ വലുപ്പം ഇത് തന്നെ ബ്ലോഗിനും നല്ലത്. അഞ്ജലി ഓള്‍ഡ് ലിപി തന്നെ വേണം ആകൃതി മനസ്സിലാക്കാന്‍.
സംഭാഷണങ്ങളിലെ നാടന്‍ പ്രയോഗങ്ങള്‍ തന്നെ ഹൃദ്യം, കഥയെ ആസ്വാദ്യമാക്കുന്നതും അത് തന്നെ. (വെറുതെ, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, മുകുന്ദന്റെ നോവല്‍ ഓര്‍ക്കാം). എന്നാല്‍ വിവരണങ്ങളില്‍ അത് വരുമ്പോള്‍..?
ചില സംശയം
അങ്ങനെ or അങ്ങിനെ
എങ്ങനെ or എങ്ങിനെ
അങ്ങനെ, എങ്ങനെ എന്നാണ് ശരി എന്റോര്‍മ്മ.
‘തന്‍’(തന്റേത്) എന്നത് വാക്കില്‍നോട് കൂട്ടിച്ചേര്‍ക്കാതെ എഴുതുക.
ആന പുറത്ത്, ആനപ്പുറത്ത് രണ്ടും രണ്ടെന്നത് മനസ്സിലാക്കിയാല്‍ ആദ്യത്തേതും മനസ്സിലാവും.
(മലയാളം ആധികാരികമായ് പഠിച്ചവര്‍ക്കാണിത്തരം ചൂണ്ടിക്കാട്ടല്‍, മലയാളം സ്വമേധയാ പഠിച്ചവരോട് ആരാധന മാത്രം, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തെറ്റ് പറ്റിയ കുട്ടിയോടെന്ന പോലെയും. എന്നാല്‍ മുന്‍ഷിമാര്‍ എഴുതുന്നത് കാണുമ്പോള്‍ ചെവിക്ക് പിടിച്ച് തൂക്കിയെറിയാനുള്ള വികാരവും)
ചില ബ്ലോഗുകള്‍ നൊസ്റ്റാള്‍ജിക്, കഥ തുടങ്ങിയവ കൊണ്ട് സമൃദ്ധം, എന്നാല്‍ വായനയുടെ (പേപ്പര്‍ വായന പോലും) കുറവ് പലയിടത്തും കാണാനാവുന്നുണ്ട്. അവിടെ എഴുത്തുകാര്‍ നോണ്‍സ്റ്റോപ് വണ്ടി പോലെ പോകുന്നു.
ചിലയിടത്ത് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതെന്റെ ശൈലി, ഞാന്‍ മാറില്ല എന്ന രീതിയില്‍ മറുപടി. എന്നാല്‍ പറഞ്ഞത് മനസ്സിലാക്കി എഴുത്ത് ഭംഗിയാക്കിയവര്‍ പലരും ഉണ്ട്.
വാരഫലം തുടരട്ടെ.
ആശംസകള്‍
..
..
ReplyDeleteഒന്നുകൂടെ
ഡോട്സ് ആര്‍ഭാടമാക്കിയിരിക്കുന്നത് പല ബ്ലോഗുമളിലും കാണാം.
അച്ചടിയുടെ ശൈലി ഞാന്‍ മനസ്സിലാക്കിയത്
വാചകം, അതിനു ശേഷം തുടര്‍ച്ചയെ കാണിക്കാന്‍.. ഇതു പോലെ 2 കുത്തുകള്‍ മതിയാവും.
വേറൊന്ന്,
കോമ, കുത്ത്, മറ്റു ചിഹ്നങ്ങള്‍ വാക്കിന് അടുപ്പിച്ചായിരിക്കണം, ശേഷം സ്പേസ്, അതിനു ശേഷമാണ് അടുത്ത വാക്ക്.
ഒന്നുകൂടി
ഒരു വാക്കിനു ശേഷം ചോദ്യചിഹ്നം, അത്ഭുത ചിഹ്നം ഇങ്ങനെ >> ?!
അത് !? ഇങ്ങനെ വരുമ്പോള്‍ സൗന്ദര്യമില്ലെന്ന് എന്റെ പക്ഷം.
ഈ പറഞ്ഞതിനൊക്കെ നിയതമായ ഒരു രീതി ഉണ്ടോയെന്നറിയില്ല, ചില നിരീക്ഷണങ്ങള്‍ ഇങ്ങനെ ചിന്തിപ്പിച്ചത്.
ഹാജ്യാര്‍ വക ഓ. ടോ: കുറ്ന്തോട്ടിക്ക് ബാദം ബെര്വോ കോയാ?
..
..
ReplyDeleteഒന്ന് കൂടെ,
ഒന്നു കൂടി..
ഹ ഹ ഹ!!
“എനീട നിന്നാ ശെര്യാകൂല്ല പഹയാ, ബെക്കം ബണ്ടി ബിട്ടോളീ..” ന്നും പറഞ്ഞ് തല്ലാനോങ്ങുന്നു മ്മ്ടെ ഹാജ്യാര്‍. അതിനാല്‍ ഞാന്‍ പോയി.
പക്ഷെ, ഞാനിനിയും വരും, ഹാജ്യാര്‍ കേള്‍ക്കണ്ട!
..
ഒന്നുകൂടി, മരുമക്കത്തായംവഴി നോക്കിയാൽ, ‘ബ്ലോഗുലക‘ത്തിലെ കാരണവരുടെ കസേരയിൽ,അറ്റം വളഞ്ഞ ചൂരൽ വടിയുമായി ശ്രീ. രമേശ് അരൂർ പ്രതാപവാനായി ഇരുന്ന് വിശാലനിരീക്ഷണം നടത്തുന്നു എന്ന നിയമാനുസൃതമായ സദ്പ്രവൃത്തി കണ്ട്, എഴുത്തുകാർ ജാഗരൂകരായി പൂർവ്വാധികം സശ്രദ്ധയോടെ, നല്ല ഉദ്ദേശശുദ്ധിയും ഉത്തമവുമായ ‘രചനകൾ‘ ഈ കുടുംബത്തിലേയ്ക്ക് കാഴ്ചവയ്ക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്........
ReplyDeleteബ്ലോഗുകളില്‍ കാണുന്ന തെറ്റുകളും കുറവുകളും കൂടുതലുകളും ശ്രീ സൂര്യ കണം ചൂണ്ടി ക്കാണി ച്ചത് പോലെ ആര്‍ക്കും ഇവിടെ സൂചിപ്പിക്കാവുന്നതാണ് ..
ReplyDelete@@ ശ്രീ .വി ,എ . ഞാന്‍ കാരനവ സ്ഥാനത്ത് ഇരിക്കാനൊന്നും യോഗ്യനല്ല .അതിനൊക്കെ പ്രാപ്തരായ അനേകം പേര്‍ നേതൃ സ്ഥാനീയരായി നിലകൊള്ളുന്നുണ്ട് :)
പരിചയപ്പെടുത്തിയ ബ്ലോഗുകള്‍ എല്ലാം ഞാന്‍ നേരത്തെ കണ്ടതാണെങ്കിലും, പലരും ഇപ്പോഴാണ് അറിയുന്നത് എന്ന് അഭിപ്രായങ്ങളില്‍ നിന്നും മനസിലാവുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന ബ്ലോഗുകള്‍ എല്ലാം ശ്രദ്ധിക്കപ്പെടെണ്ടവയാണ്. ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍ രമേഷേട്ടാ...
ReplyDeleteഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.
ReplyDeleteരമേഷ് ചേട്ടാ, നല്ലൊരു പോസ്റ്റായിരുന്നു ഇത്. ഉപയോഗപ്രദമായ ഒന്ന്. ആശംസകള്‍!! സൂര്യകണം പറഞ്ഞതും ചില നല്ല പ്രവണതകളാണ്. പക്ഷെ, തുടര്‍ച്ചയെ കാണിക്കാന്‍ ... ഇങ്ങനെ മൂന്ന് പൂര്‍ണ്ണവിരാമം ആണ് നല്ലതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷെ, ! ചിഹ്നം എനിക്കുതോന്നുന്നു അത് ഓരോരുത്തരുടെ മനോധര്‍മ്മം അനുസരിച്ച് ഉപയോഗിക്കാമെന്ന്. ഇനി, ബ്ലോഗുകളില്‍ കൂടുതല്‍ പേര്‍ തെറ്റിക്കുന്ന ഒന്നാണ് 'ധ; യുടെയും 'ദ്ധ' യുടെയും പ്രയോഗം. ഉദാഹരണം, അദ്ധ്യാപകര്‍, അധ്യാപകര്‍, അധ്യായം, അദ്ധ്യായം, അദ്ധ്യാപനം, അധ്യാപനം ഇതില്‍ ഏതൊക്കെയാണ് ശരി? അതുപോലെ മധ്യവേനല്‍ ആണ് ശരി. മദ്ധ്യവേനല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ അറിയാം തുപയോഗിച്ചവരുടെ എണ്ണം. രമേഷ് ചേട്ടന്‍, ഇതിനെപ്പറ്റി ഒരു ക്ലാസ്സ് എടുക്കാമോ വരുന്ന ഏതെങ്കിലും പോസ്റ്റില്‍?
ReplyDeleteരമേശ്... എല്ലാഭാവുകങ്ങളും...തുടരുക അനുവേലം.... ഷാബൂ...അദ്ധ്യാപകർ,അദ്ധ്യായം,മധ്യവേനൽ എന്നിവയാണ് ശരി..
ReplyDeleteരമേശ്‌ജീ ഇത് വിചാരിച്ച പോലെ അത്ര എളുപ്പമുള്ള പണിയല്ല അല്ലേ? എന്തായാലും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ReplyDeleteരമേശ് സാറേ,ഇത് വലിയൊരു ഉധ്യമം തന്നെ..
ReplyDelete(എന്റള്ളോ.."ഉധ്യമം" തെറ്റിയോ)
ഇവിടെ പരാമര്‍ശിച്ച പല ബ്ലോഗുകളും ഞാന്‍ കണ്ടിട്ടില്ല.അതൊക്കെ അറിയാന്‍ പറ്റി.ഈ പരിപാടികൊണ്ട് ഇങ്ങനെയും ഒരു ഗുണമുണ്ടായതിനു വലിയൊരു നന്ദി.
എല്ലാവിധ ആശംസകളും.
എനിക്കും ഇമ്പോസിഷന്‍ മതി.അടി വേണ്ട.
ഞമ്മക്ക് ഇതൊരു സ്കൂളാ ഒടിയാത്ത ചൂരല്‍ ഉള്ള സ്കൂള്‍
ReplyDeleteഞാന്‍ പലതും പഠിക്കേണ്ടത് ഉണ്ടെന്നു ഉണര്‍ത്തിച്ച, ഓര്‍മിപ്പിച്ച അഭിപ്രായ കുറിപ്പിലൂടെ എത്തിയതാണ് ഇവിടെ.. വളരെ ഇഷ്ടപ്പെട്ടു..
ReplyDeleteഈ തല്ലിന് ഒരു സുഖമുണ്ട്.! ബ്ലോഗ് എങ്ങിനെ എഴുതണം എന്ന് എന്നെ മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദിയുണ്ട്.
അപ്പൊ മാഷ് പണി തുടങ്ങീല്‍ല്ലേ? ഇനിയിപ്പോ പോസ്റ്റ് എഴുതുമ്പോള്‍ പെടിക്കണല്ലോ.
ReplyDeleteരമേശേട്ടനും അത് പോലെ സൂര്യകണത്തിനും വലിയ നന്ദി രേഖപ്പെടുത്തുന്നു.. എഴുത്തില്‍ സാധാരണയായി കടന്നു കൂടുന്ന തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതില്‍ ..
ReplyDeleteഎഴുത്തില്‍ അശ്രദ്ധമായി വരുന്ന ചെറിയ (വലുതും ) അക്ഷരപ്പിഴവുകള്‍ എനിക്കും സംഭവിക്കാറുണ്ട്.. ആവര്‍ത്തിച്ചുള്ള പ്രൂഫ് റീഡിംഗ് നടത്തിയിട്ടാണ് പോസ്റ്റ് ചെയ്യാറുള്ളത്.. എന്നാലും അക്ഷരത്തെറ്റുകള്‍ വിരലിന്‍ തുമ്പില്‍ കൂടുമെന്നെ.. :-( ഒന്നൂടെ ഉണര്‍ന്നിരുന്നു ടൈപ്പ് ചെയ്യണം ഇനി.. :)
ഇത് സംഗതി കളരായി നടകട്ടെ നടകട്ടെ
ReplyDeleteഞാന്‍ പിന്‍ ബെഞ്ചില്‍ ഉണ്ടേ
സദുദ്യമത്തിനു സകലഭാവുകങ്ങളും നേരുന്നു.
ReplyDeleteപരിചയപ്പെടുത്തലിന് നന്ദിയും സന്തോഷവും.
കാണാന്‍ വൈകി.....എന്നെകൂടി ഉള്‍പ്പെടുത്തിയതില്‍ വളരെ സന്തോഷം...എന്റെ നന്നിയും എല്ലാ ആശംസകളും അറിയിക്കുന്നു...
ReplyDelete