പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, November 13, 2010

ബ്ലോഗര്‍മാര്‍ അറിയാന്‍

ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ ക്ക് മറുപടി എഴുതി പോസ്റ്റു ചെയ്യുന്നതിനിടയില്‍ സെര്‍വര്‍ പ്രോബ്ലം മൂലമോ നമ്മുടെ അശ്രദ്ധ കൊണ്ടോ ഒരേ കമന്റു ഒന്നില്‍ അധികം പ്രാവശ്യം പ്രത്യക്ഷപ്പെടാറുണ്ട് .
ഇങ്ങനെ സംഭവിക്കുമ്പോള്‍ സാധാരണ യായി ആവശ്യം ഉള്ള കമന്റു ഒഴികെ ബാക്കിയുള്ളവ കമെന്റ് ബോക്സ്‌ നു സമീപം തന്നെ ഡിലീറ്റ് ചെയ്യുകയാണ് കൂടുതല്‍ പേരും ചെയ്യാറുള്ളത് . ഇങ്ങനെ കമന്റു ഡിലീറ്റ് ചെയ്യുമ്പോള്‍ അഭിപ്രായം മാഞ്ഞു പകരം  This comment deleted by the auther എന്നോ "ഈ അഭിപ്രായം രചയിതാവിനാല്‍ ഇല്ലാതാക്കി " എന്നോ വരും .അഭിപ്രായം ഇല്ലാതായെങ്കിലും പകരം വരുന്ന ഈ കുണ്ടാമണ്ടിയും    അഭിപ്രായങ്ങളുടെ എണ്ണത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. അതായത് ഇല്ലാത്ത അഭിപ്രായം കൂടി ഉള്ളതായി കണക്കാക്ക പ്പെടുന്നു .
ചിലരെ സംബന്ധിച്ച് കമന്റുകളുടെ എണ്ണം പെരുപ്പിച്ചു സ്വയം സമാധാനിക്കാന്‍ ഇത് ചെറിയ സഹായം ചെയ്യുന്നുണ്ടെങ്കിലും ബഹു ഭൂരിപക്ഷം ബ്ലോഗര്‍ സുഹൃത്തുക്കളും ഇത് ഇഷ്ടപ്പെടുന്നില്ല 
എന്നാണു മനസിലാക്കുന്നത്‌ .
ഇത്തരം അനാവശ്യ കമന്റുകള്‍ ബ്ലോഗില്‍ നിന്ന് വേരോടെ പിഴുതുകളയാന്‍ ഒരെളുപ്പ വഴിയുണ്ട് .

ബ്ലോഗര്‍ അക്കൌണ്ട് സൈന്‍ ഇന്‍ ചെയ്തു ഡാഷ് ബോര്‍ഡില്‍ പോയി കമന്റ്സ് ഓപ്പണ്‍ ചെയ്യുക .അപ്പോള്‍ കമന്റുകളും അതിനു മുകളിലായി delete comments/remove/spam എന്നിങ്ങനെ  മൂന്നു ഓപ്ഷനുകളും  വരും .ഇതില്‍ remove  എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തു ടിക്ക് ചെയ്‌താല്‍ കമന്റു പോയ വഴിയില്‍ പുല്ലു പോലും കിളിര്‍ക്കില്ല .സ്വന്തമായി കമന്റിട്ടു നീക്കം ചെയ്തു ഒന്ന് പരീക്ഷിച്ചു നോക്ക് ..സ്വന്തമായി കമന്റിട്ടു പെരുപ്പിച്ചു   കാണിക്കുന്നു എന്ന ചീത്തപ്പേര് എങ്കിലും  മാറിക്കിട്ടും .

13 comments:

 1. ഒരു കുഞ്ഞു അറിവ് പങ്കു വയ്ക്കുന്നു .അത്ര മാത്രം

  ReplyDelete
 2. ബ്ലോഗര്‍ പുതുതായി കൊണ്ടുവന്ന ഏര്‍പ്പാടാണെന്നു തോന്നുന്നു ഇത്. ഇതു കണ്ടിട്ടുണ്ടായിരുന്നെങ്കിലും ഇങ്ങനെയൊരു ഗുണം അറിയില്ലായിരുന്നു. നന്ദി, രമേശ്.

  ReplyDelete
 3. അപ്പൊ ഞാന്‍ പോയി എന്റെ തന്നെ ഒരു പാട് കമെന്റ്റ്‌ ഉണ്ട് കുറ്റി മാത്രം കിടക്കുന്നത് ..അതും കൂടി വേരോടെ പരച്ചിട്ടു ബ്ലോഗ്‌ ഒന്ന് അടിച്ചു വാരി ക്ലീന്‍ ആകിയിട്ടു വരാം ...ഇതിനു സ്പെഷ്യല്‍ താങ്ക്സ് രമേശ്‌ ജി ...

  ReplyDelete
 4. നമസ്കാരം മാഷേ, ഈയിടെ ബ്ലോഗിലേയ്ക്കു നുഴഞ്ഞുകയറിയ ഞാൻ, ഈ ഡബിൾ ജമ്പ് എങ്ങനെ മാറ്റാമെന്ന് എത്ര ഗണിച്ചുനോക്കിയിട്ടും പിടികിട്ടിയില്ല. സന്ദർഭോചിതം താങ്കൾ എടുത്തു കാട്ടിയത് ‘പൊടിക്കൈ’ അല്ല, ബ്ലോഗിലേയ്ക്കുള്ള ‘വലിയ കൈ’ തന്നെയാണ്. ഇതിന് എന്റെ വക പ്രത്യേക അഭിനന്ദനങ്ങൾ.... (എന്റെ വീട്ടിൽ വന്നതിനാലാണ്, താങ്കളുടെ വീടും സന്ദർശിക്കാൻ സാധിച്ചത്. വളരെ സന്തോഷം, വീണ്ടും കാണാം....)

  ReplyDelete
 5. ഉത്തരവ് അടിയന്‍

  http://viralthumbu.blogspot.com/

  ReplyDelete
 6. ഈ ‘അറിവ്’ നേരത്തെ അറിയാമായിരുന്നു രമേശ്.തുടർന്നും അറിവുകൾ പോരട്ടെ.

  ReplyDelete
 7. njan ennu thanne cheythu nokkunnudu...

  ReplyDelete
 8. ..
  സ്വന്തം ബ്ലോഗിലെ കമന്റ്സിനെപ്പറ്റിയാണോ?
  എങ്കില്‍ ഇതിന്റെ ഒക്കെ ആവശ്യമില്ല.
  ഡിലീറ്റ് ഫോര്‍ എവെര്‍ എന്നോ മറ്റോ ഒരു ഓപ്ഷനുണ്ട്. ഡിലീറ്റില്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത പോപ് അപ് വിന്‍ഡോയില്‍ ചോദിക്കുന്നുണ്ട്, ടിക് ചെയ്ത് ഡിലീറ്റിയാല്‍ മാത്രം മതിയാകും, വേരോടെ മാറ്റപ്പെടാന്‍.

  മറ്റു ബ്ല്ലോഗില്‍ ഒരുപോലെയുള്ള ഇരട്ട കമന്റുകള്ഇലൊന്ന് പൂര്‍ണ്ണമായും നീക്കാന്‍ കഴിയുമോ?
  ..

  ReplyDelete
 9. ഇപ്പം പിടികിട്ടി

  ReplyDelete