ഇരിപ്പിടം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതല്ല.
ഇത്തരം ഒരു സംരംഭം ബൂലോകത്ത് ആവശ്യമില്ല എന്ന തോന്നല്‍ കൊണ്ടല്ല ഈ പിന്‍വാങ്ങല്‍. സമയം ഇല്ലാത്തതു കൊണ്ടും ബൂലോകത്ത് കളം നിറഞ്ഞാടുന്ന പൊളിറ്റിക്‌സില്‍ ഇരിപ്പിടം എന്ന
പേരിനെ വലിച്ചിഴക്കുന്നതു കണ്ടുനില്‍ക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതുകൊണ്ടുമാണ് ഈ തീരുമാനം.സദുദ്ദേശ്യത്തോടു കൂടി ഞാന്‍ ഒറ്റയ്ക്ക് ആരംഭിക്കുകയും, പിന്നീട് വായനക്കാരും വിഷയങ്ങളും വിമര്‍ശനങ്ങളും അധികരിച്ച സന്തോഷത്താല്‍ എഴുത്തുകാരുടെ നിര വിപുലീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തപ്പോള്‍ സമാനഹൃദയര്‍ താങ്ങായെത്തി. പ്രിയപ്പെട്ടവരായ ചന്തുനായര്‍ (ചന്തു ഏട്ടന്‍), അക്ബര്‍ ചാലിയാര്‍, വി.എ.എന്ന ബാബുരാജ് ഏട്ടന്‍, കുഞ്ഞൂസ്,അഡ്വ.ലിപി രഞ്ജു..ഇവരുടെ നല്ല മനസ്സും നിക്ഷിപ്ത താല്‍പര്യമില്ലാത്ത അദ്ധ്വാനവും ഒരുമിച്ചു ചേര്‍ന്നപ്പോള്‍ അവിസ്മരണീയമായ ഒട്ടനവധി ലക്കങ്ങളും അവയെ ഹൃദയപൂര്‍വം സ്വീകരിച്ച വായനക്കാരും അഭ്യുദയ കാംക്ഷികളും ഇരിപ്പിടത്തിനുണ്ടായി.വളരെ പിന്നിലുള്ള താളുകള് അതു പറയും.
ഇവര്‍മാത്രമല്ല ഇരിപ്പിടത്തിന് ബൂലോകത്തില്‍ ഇരിപ്പിടം നേടാന്‍ അവസരമൊരുക്കിയത്. നല്ലതും ചീത്തയുമായ ഉദ്ദേശ്യങ്ങളോടെ ഇരിപ്പിടത്തിന്റെ ഓരോ വാക്കും നിലപാടും അളന്നു മുറിച്ച വിമര്‍ശക സുഹൃത്തുക്കളും കൂടിയാണ് ഇരിപ്പിടത്തിന്റെ വളര്‍ച്ച പോഷിപ്പിച്ചത്. തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടും ഇരിപ്പിടത്തെ സ്‌നേഹിക്കുകമാത്രം ചെയ്തവരോടെന്നതു പോലെ ഇരിപ്പിടത്തെ വിമര്‍ശിച്ച് വളര്‍ത്തിയവരോടും ഇതിന്റെ പ്രഥമ സംരംഭകന്‍ എ നിലയില്‍ ഞാന്‍ നന്ദി പറയുന്നു.ഇരിപ്പിടത്തിന്റെ ഇതപ്പര്യന്തമുള്ള ഇടപെടലുകള്‍ കൊണ്ട് മലയാളം ബ്ലോഗ് ലോകം വളര്‍ന്നു എന്നവകാശപ്പെടാന്‍ മാത്രം വങ്കത്തംകാട്ടുന്നില്ല. എന്നാല്‍ ഗുണനിലവാരമുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി ബ്ലോഗുകളെ ഇരിപ്പിടം വായനക്കാരുടെ മുന്നിലേക്കു കൊണ്ടു വന്നു എന്നത് അത്തരം ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും ഇപ്പോഴും ഓര്‍മിക്കുന്നു എന്നത് അനുഭവമാണ്.
പ്രതിസന്ധികള്‍ മൂര്‍ച്ഛിക്കുകയും ഇരിപ്പിടം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ ലക്കങ്ങള്‍ മുടങ്ങുകയും ചെയ്ത ഘട്ടത്തില്‍ എന്റെ യാതൊരുവിധ ഇടപെടലുകളുമില്ലാതെ തന്നെ വീണ്ടും നിങ്ങളില്‍ ചിലര്‍ ചേര്‍്ന്ന് മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിപ്പിടത്തെ താങ്ങി നിര്‍ത്താന്‍ ശ്രമിച്ചു. അതു വിജയിച്ചോ പരാജയപ്പെട്ടോ എന്ന തരത്തിലുള്ള ചര്ച്ചകള് കാര്യമാക്കുന്നില്ല. നന്മയ്ക്കുവേണ്ടിയുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായി മാത്രം അതിനെ കാണാനാണ് താല്‍പ്പര്യം. ഇരിപ്പിടത്തിന്റെ രണ്ടാം വരവിലെ കുതിപ്പിന് ആക്കം കൂട്ടാന് വളരെ വലിയ പങ്കാണ് അവര് വഹിച്ചത്. ആ പരിശ്രമത്തില്‍ പങ്കു ചേര്‍ന്ന പ്രിയ സുഹൃത്തുക്കളോട് പ്രത്യേക നന്ദിയും.കടപ്പാടുമുണ്ട്..
ഇനിയും ഇരിപ്പിടം പോലെ ഒന്ന് എന്ന താല്‍പ്പര്യം ഉള്ളവര്‍ക്ക് സമാന സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. അത്തരം ചില അഭിപ്രായങ്ങളും കാണാനിടയായി. ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകണം. അതാണ് പ്രകൃതിദൃഷ്ടാന്തം.
ഇനി ഇരിപ്പിടത്തിന്റെ പേരില്‍ വിവാദങ്ങള്‍ വേണ്ടെന്നാണ് വിനീതമായ അപേക്ഷ...അല്ലെങ്കിലും അര്‍ത്ഥമില്ലാത്ത വിവാദങ്ങള്‍ നമ്മെ ഏതു ലക്ഷ്യത്തിലാണ് കൊണ്ടെത്തിക്കുക?
നന്ദി......
കുറ്റബോധം അറിയിക്കലോ ദുഖഭാരം ഇറക്കി വയ്ക്കലോ ഒന്നുമല്ല സ്നേഹിതരെ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. തല്ക്കാലം ഇതിന്റെയൊന്നും പിന്നാലെ നടക്കാന് സമയമില്ല എന്ന കാര്യം മാന്യമായ രീതിയില് അറിയിക്കുന്നു എന്നു മാത്രം. വേറെ തുടങ്ങാന് താല്പ്പര്യവും ആത്മ വിശ്വാസവും ഉണ്ടെങ്കില് വേറെ പേരില് തന്നെ തുടങ്ങുന്നതല്ലേ നല്ലത്. ഇരിപ്പിടം ഇനി ആരുടെ കയ്യിലേക്കും ഏല്പ്പിക്കുവാന് താല്പ്പര്യമില്ല എന്ന് അതു കൈകാര്യചെയ്തവരോടു പറയാനാണ് ഈ വരികള്..അത് വായനക്കാരുടെ ഇരിപ്പിടം സംബന്ധിച്ച ഉദ്ദേശ്യങ്ങള്ക്കും ആഗ്രഹങ്ങള്ക്കും കൂടി ബാധകമാണ്.
കഴിഞ്ഞ കാര്യങ്ങള് വീണ്ടും ചര്ച്ചക്ക് വയ്ക്കുവാന് താല്പ്പര്യമില്ല.. ചോദ്യങ്ങള്ക്കും പരിഹാസങ്ങള്ക്കു ഉള്ള മറുപടിയും ഇതോടെ അവസാനിപ്പിക്കുകയാണ്.നന്ദി..
സ്നേഹപൂര് വ്വം
രമേശ് അരൂര്

ഇരിപ്പിടം ഒരു തിരി തെളിച്ചുവെച്ചു. എണ്ണ പകര്‍ന്ന് അതു കെടാതെ നിലനിനിര്‍ത്താന്‍ പലരും ശ്രമിച്ചു. എങ്കിലും വളരെ ശ്രമകരമായ ദൌത്യമായതിനാല്‍ അത് അവസാനിപ്പികേണ്ടി വന്നു എന്നത് മനസിലാക്കാവുന്ന കാര്യമാണ്.
ReplyDeleteപുതുതായി ബ്ലോഗിങ്ങിലേക്ക് പ്രവേശിച്ച കാലത്തെ എന്നെപ്പോലെയുള്ളവരുടെ രചനകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുകയും കൃത്യമായ തിരുത്തലുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്ത ഇരിപ്പിടത്തോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ഒന്നുകൂടി സ്മരിക്കൂന്നു.
ഒരു ബ്ലോഗ് എന്ന നിലയിൽ തുടര്ന്നും ഇരിപ്പിടം പ്രസിദ്ധീകരിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നു. വിമർശനങ്ങൾക്കോ വികാരപരമായ ഒരു തീരുമാനത്തിനോ ഇത്തരം ഒരു നല്ല ഉദ്ദ്യമത്തിനെ തടഞ്ഞു വക്കാൻ കഴിയും എന്ന് കരുതുന്നില്ല
ReplyDeleteപല ലക്കങ്ങളും വായിച്ചിട്ടുണ്ട് ഒരു പാട് ബ്ലോഗ്ഗുകൾ ഇത് വഴി തന്നെ പരിചയപ്പെട്ടിട്ടും ഉണ്ട് അതിന്റെ നന്ദി രേഖപ്പെടുത്തുന്നു. ഇനി ഒരു അറിയിപ്പ് എന്നത് അധികം വൈകാത ഒരു നല്ല അറിയിപ്പായി ഇരിപ്പിടം വീണ്ടും ഉയിര്ത്തെഴുന്നേൽക്കട്ടെ. ഇതിന്റെ പിന്നിൽ പ്രവര്ത്തിച്ച എല്ലാവര്ക്കും നന്മയും പുതുഊര്ജവും നേരുന്നു
വിജയിച്ച ഒരു സംരംഭമായിരുന്നു.വീണ്ടും കാണാം എന്നു പ്രതീക്ഷിക്കുന്നു.
ReplyDeleteനല്ല നിലയില്‍ നീങ്ങിയിരുന്ന ഇരിപ്പിടത്തെ അടച്ചുപൂട്ടണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് അതിന്‍റെ ഉടമസ്ഥന്‍ ആണെങ്കിലും ..അതിലെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഈ തീരുമാനം ദുഖകരമാണ്....പ്രസിദ്ധപ്പെടുത്തുന്ന കാലയളവുകള്‍ നീട്ടിയും...പ്രഗത്ഭരായ മറ്റു അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയും ഈ പംക്തിയെ നിലനിറുത്താന്‍ ശ്രമിച്ചുകൂടെ....
ReplyDeleteഎന്റെ ബ്ലൊഗിനു വായനക്കാരെ തന്നതിൽ ഇരിപ്പിടത്തോടുള്ള വ്യക്തിപരമായ കടപ്പാടും നന്ദിയും സ്മരിക്കട്ടെ.. ഇരിപ്പിടവും എന്റെ കുഞ്ഞു ബ്ലോഗും എപ്പോഴെങ്കിലും തിരിച്ച് വരും എന്ന ആഗ്രഹത്തോടെ...
ReplyDeleteഇരിപ്പിടം മാതൃകയില്‍ ഒരു മാസികപംക്തി ആരംഭിയ്ക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ തുടങ്ങിയാല്‍ തുടര്‍ച്ചയായി സമയം ലഭിക്കുമോ എന്നറിയാതെ സംശയിച്ചുനില്‍ക്കുന്നു.
ReplyDeletenallathu ajiththettaa
DeleteIt is a good idea . We will support
Deleteനല്ല കാര്യം അജിത്തേട്ടാ..
Deleteആശംസകള്‍
DeleteThis comment has been removed by the author.
ReplyDeleteഎന്തിനേയും വിജയ പീഢത്തിലേക്ക് കൈ പിടിച്ച് നടത്തുന്ന കുറച്ച് തീട്ടത്തിലെ പുഴുക്കളുണ്ട് ബൂലോകത്ത് ഇപ്പോൾ - അവർക്ക് നടത്താൻ തരുന്നോ?
ReplyDeleteഏത്, പണ്ട് നിങ്ങളൊക്കെ വിശേഷിപ്പിച്ച് തള്ളിയ ഞമ്മടെ വൻ മരങ്ങൾക്കിടയിൽ കാണുന്ന പാഴ്മരങ്ങളില്ലേ , അവർ - അവരിപ്പോൾ ചെറിയ കാറ്റൊന്നും വന്നാൽ തകരാത്ത രീതിയിൽ മൂല വേര് അടിയിലേക്ക് ഊർന്നിറങ്ങിയവരായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്.
ഒരു ഗ്രൂപ്പിന്റെ ആണിവേര് ഇളക്കി എല്ലാം ഇട്ടെറിഞ്ഞ് സന്യാസം സ്വീകരിച്ച അങ്ങുന്നേക്ക് സോത്രം.
അല്ലെങ്കിൽ തന്നെ ഇരിപ്പിടം കൊണ്ട് ആർക്കാണ് നേട്ടം ! എന്നൊരു ചോദ്യം എപ്പോഴും അവശേഷിക്കുന്നു....
ഇരിപ്പിടത്തിന്‍റെ ശനിദോഷം മാറി ഉച്ചസ്ഥായിയായ ഒരു ദശയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന എന്നെപ്പോലെയുള്ളവരില്‍ ഈ തീരുമാനം നിരാശയും,ദുഃഖവുമാണ് ഉണ്ടാക്കിയത്.ഒരു മൂലയില്‍ ചുരുങ്ങിക്കഴിഞ്ഞിരുന്നവരെ വിശാലമായ ബ്ലൂലോകത്തേക്ക്
ReplyDeleteഎത്തിക്കാനും പരസ്പരം പരിചയപ്പെടുത്താനും 'ഇരിപ്പിടം' നിര്‍വ്വഹിച്ച പങ്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.വളരെയേറെ നന്ദിയുണ്ട് നിസ്വാര്‍ത്ഥമായ ആ സേവനപ്രവര്‍ത്തനങ്ങളില്‍......... ഈയിടെവരെ 'ഇരിപ്പിടം' ഇറങ്ങിയിയിട്ടുണ്ടോ എന്ന് ഞാന്‍ പലവട്ടം പരിശോധിച്ചിട്ടുണ്ട്.
എന്താണ് പുതിയലക്കം ഇറങ്ങാത്തത് എന്നും ചിന്തിച്ചുപോയിട്ടുണ്ട്. മറ്റു ഉള്ളുകള്ളികളൊന്നും മനസ്സിലായതുമില്ല.........
ശ്രീ.ബൈജു അഭിപ്രായപ്പെട്ടതുപോലെ ഇനിയത്തെ അറിയിപ്പ് ഇരിപ്പിടത്തിന്‍റെ അടുത്തലക്കം ഇറക്കുന്നു എന്നായിരിക്കാനാണ് പ്രാര്‍ത്ഥന!
ഇരിപ്പിടം ഭാരവാഹികള്‍ക്ക് നന്മയും,സന്മനസ്സും,നവോന്മേഷവും ഉണ്ടാവട്ടെയെന്ന്
ഒരിക്കല്‍ക്കൂടി പ്രാര്‍ത്ഥിച്ചുകൊണ്ട്;
ആശംസകളോടെ
നമ്മള്‍ കുഴിച്ച കുഴില്‍ നമ്മള്‍ തന്നെ വീണുവല്ലേ അരൂരെ.
ReplyDeleteഫെയ്ക്ക് ഐഡിയില്‍ ഉള്ള നിന്റെ ആഗ്രഹം കൊള്ളാം :)
Deleteഇരിപ്പിടം വിട വാങ്ങുന്നതിൽ ദുഃഖിക്കുന്നു.ബ്ളോഗർ എന്ന നിലയിൽ വളർച്ചക്ക് ഒരു പാട് സഹായിച്ചിട്ടുണ്ട്,നന്ദി..
ReplyDeleteഇരിപ്പിടം വിട വാങ്ങുന്നതിൽ ദുഃഖിക്കുന്നു.ബ്ളോഗർ എന്ന നിലയിൽ വളർച്ചക്ക് ഒരു പാട് സഹായിച്ചിട്ടുണ്ട്,നന്ദി..
ReplyDeleteഇരിപ്പിടം ഇല്ലാതാകുന്നതില്‍ വളരെ സങ്കടം ഉണ്ട്.. അതുപോലെ രമേശ് അരൂരിന്റെ അസാന്നിധ്യവും.എങ്കിലും വറ്റാത്ത പ്രതീക്ഷയും ഉണ്ട്.
ReplyDeleteതികച്ചും സങ്കടകരമായ തീരുമാനം. ഇത് പുന:പരിശോധിച്ചു കൂടെ?
ReplyDeleteഅക്ഷരങ്ങളിലൂടെയാണ് ഇവിടെ എല്ലാവരും അറിയപ്പെടുന്നത്. ഇരിപ്പിടവും ആ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സംരഭമായിരുന്നു. നിസ്സാരമായ എന്തെങ്കിലും കാരണങ്ങളുടെ പേരില്‍ അക്ഷരങ്ങളെ ഉപേക്ഷിക്കുന്നത് സ്വന്തം ആത്മാവിനെ ഉപേക്ഷിക്കുന്നതിന് തുല്യമല്ലേ !!
ReplyDeleteതിടുക്കത്തില്‍ എടുത്ത ഇത്തരം തീരുമാനങ്ങള്‍ മാറ്റി, വീണ്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ !!
ആകെയൊരു വിഷമം,, എന്താ പറയേണ്ടത്?
ReplyDeleteവ്യക്തിപരമായ ഈ തീരുമാനത്തിന് സ്വാഗതം. കൂട്ടായ്മ അല്ലെന്നും കൂടെ കൂട്ടിയതാണ് എന്നും വെളിപ്പെട്ടതിലും സന്തോഷം !.എന്നിരുന്നാലും മൂന്നാം ഭാവം പ്രതീക്ഷിക്കുന്നു.
ReplyDeleteമുപ്പത് കസേരകള്‍ ഒഴിപ്പിച്ച തീരുമാനത്തിന് സ്വാഗതം പറഞ്ഞ എല്ലാര്‍ക്കും സന്തോഷമാവട്ടെ
Deleteഞാനൊരു പാവം ഭ്രാന്തന്‍ ! വ്യക്തിപരമായ തീരുമാനത്തിനാണ് സ്വാഗതം ഫൈസല്‍ ഭായ്. മുപ്പതു കസേരകള്‍ ഒഴിഞ്ഞത് തിരക്കുകള്‍ മൂലമാണെന്നാണല്ലോ വയ്പ്പ് !
Deleteവീണ്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു..:(
ReplyDeleteഇരിപ്പിടത്തിന് എന്തെങ്കിലും രാഷ്ട്രീയം ഉണ്ടായിരുന്നോ.. എന്തോ അറിയില്ല. ഓരോ ലക്കവും നന്നായി വായിച്ചിരുന്നു. പുതിയ പല ബ്ലോഗ്ഗേഴ്സിനേയും പരിചയപ്പെടുത്തിയത് ഇതിലൂടെയാണ്. നിന്നു പോകുന്നതിൽ സങ്കടമുണ്ട്. പൂർവ്വാധികം ഭംഗിയായി തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ....
ReplyDeleteനന്ദി
ReplyDeleteഇരിപ്പിടം നിര്‍ത്തിയതിനാണോ ഭായ് നന്ദി? :)
Deleteഎന്‍റെ ചെറിയ എഴുത്തിന്‍റെ വഴികളിൽ ഒരുപാട് സഹായിച്ച ഒന്നാണ് ഇരിപ്പിടം . നന്ദിയുണ്ട് അതിൽ .
ReplyDeleteഅനാവശ്യമായ വിവാദങ്ങളിലേക്ക് ഇരിപ്പിടത്തെ വലിച്ചിഴക്കുന്നത് കണ്ട് സങ്കടവും തോന്നിയിട്ടുണ്ട് . കുറെ നല്ല സൃഷിടികളിലേക്ക് ,ബ്ലോഗുകളിലേക്ക് , ചർച്ചകൾക്ക് എല്ലാം ഇരിപ്പിടം വഴി തുറന്നിട്ടുണ്ട് . ഈ പിൻവാങ്ങൽ അതുകൊണ്ട് തന്നെ വിഷമം നൽകുന്നു . തലയെടുപ്പോടെ തിരിച്ചുവരുമെന്നും പ്രതീക്ഷിക്കുന്നു . നൽകിയ പിന്തുണക്ക് സ്നേഹവും നന്ദിയും ഒരിക്കൽക്കൂടെ അറിയിക്കുന്നു
അരുത് നിറുത്തെരുത് .മാസത്തില്‍ ഒരുതവണയെങ്കിലും പ്രസിദ്ധീകരിക്കണം .അനേകം വായനക്കാരുള്ള ഇരിപ്പിടം എഴുത്തുകാര്‍ക്ക് വഴികാട്ടിയും സഹായിയുമാണ് .ഞാന്‍ എന്തെങ്കിലുമൊക്കെ എഴുതുന്നുണ്ടെങ്കില്‍ ഇരിപ്പിടത്തില്‍ നിന്നും ലഭിച്ച പ്രചോദനം ഒന്നുകൊണ്ടുമാത്രമാണ് .അനേകം ബ്ലോഗുകള്‍ സന്ദര്‍ശിച്ചതിന് ശേഷം വായനക്കാരിലേക്ക് എത്തിക്കേണ്ടുന്നവ മാത്രം എത്തിക്കുന്ന ഇരിപ്പിടം എന്തുകൊണ്ടും മറ്റുള്ളവയില്‍ നിന്നും വിത്യസ്തമാണ്.ഇരിപ്പിടത്തിലെ എഴുത്ത് തുടരുക തുടര്‍ന്നുകൊണ്ടേയിരിക്കുക .വി.എ.എന്ന ബാബുരാജ് സമയം ഇല്ലാതിരുന്നിട്ടും ഉറക്കമൊഴിഞ്ഞ് അവലോകനം തയ്യാറാക്കിയിരുന്നു എന്നത് എനിക്ക് അറിയാം ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു അദ്ദേഹത്തിന് .രമേശ് ജി ഇങ്ങിനെയൊരു തീരുമാനം എടുത്തതില്‍ ഖേദിക്കുന്നു
ReplyDeleteവീണ്ടും വരും.
ReplyDeleteസ്വരം നല്ലപ്പോള്‍ പാട്ട് നിര്‍ത്തുക എന്നത് നല്ല രീതി തന്നെ ..പക്ഷെ ഇരിപ്പിടം നിര്‍ത്താതിരിക്കാന്‍ ശ്രമിക്കുക ...പൊതുജനം പലതും പറയും ..ധീരതയോടെ പോട്ടെ ...
ReplyDeleteഎഴുത്തിന്‍റെ വഴിയില്‍ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട് ഇരിപ്പിടം. നന്ദി എന്നതില്‍ കൂടുതല്‍ ഈ അവസരത്തില്‍ മറ്റെന്തു പറയാന്‍.
ReplyDeleteകോട്ടപ്പള്ളി... നമ്മള്‍ എന്ത് കൊണ്ട് പൂട്ടി ???
ReplyDelete.താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദ്രിഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം മനസിലാക്കാന്‍..”!!
:)
Delete"എന്നാല്‍ ഗുണനിലവാരമുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി ബ്ലോഗുകളെ ഇരിപ്പിടം വായനക്കാരുടെ മുന്നിലേക്കു കൊണ്ടു വന്നു എന്നത് അത്തരം ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും ഇപ്പോഴും ഓര്‍മിക്കുന്നു എന്നത് അനുഭവമാണ്."
ReplyDeleteഇക്കാര്യം സ്മരിക്കുന്നവരുടെ കൂട്ടത്തിൽ തീര്ച്ചയായും ഞാനുമുണ്ട് നന്ദി..!
"ഇരിപ്പിടം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതല്ല."
ഖേദകരമായ തീരുമാനം, പുന:പരിശോധനക്ക് വിധേയമാക്കേണ്ടത്.
.
Velicham dukham aanu unnee thamassallo sukhapradm....
ReplyDeleteഇരിപ്പിടം ജയിച്ചു, വായനക്കാര്‍ തോറ്റു.!
ReplyDeleteഒന്നും പറയാനില്ല..
ReplyDeleteഅനാവശ്യ വിവാദങ്ങൾ ഈ ശാഖയെ തളര്ത്തുകയെ ഉള്ളു എന്ന് ഞാൻ കരുതുന്നു.
ഇരിപ്പിടത്തിന്റെ താളുകളിൽ വില്ലേജ് മാന് ഒരിക്കൽ എങ്കിലും എത്താൻ സാധിച്ചു...അതുവഴി കുറെ പേരിലേക്കും...അതിനുള്ള അകൈതവമായ നന്ദി ഒരിക്കൽ കൂടി അറിയിക്കുന്നു...
വീണ്ടും വരുമെന്ന പ്രത്യാശ മാത്രം..
ഇരിപ്പിടം നല്‍കിയ പ്രോത്സാഹനത്തിന് നന്ദി, സ്നേഹം....
ReplyDeleteതിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു...
ഇരിപ്പിടം ത്തിനു സ്വന്തം "ഇരിപ്പിടം" അറിഞ്ഞു കൊണ്ട് നഷ്ട്ടപ്പെടുതുന്നതിൽ ദുഖ മുണ്ട് .. വന്ന വഴികൾ ആരും മറക്കാതിരിക്കട്ടെ .. ഒരിക്കൽ പടിയിറങ്ങുമ്പോൾ വഴി കാണിചു തരാൻ ആരും ഉണ്ടായെന്നു വരില്ല ...
ReplyDeleteസസ്നേഹം
ആഷിക് തിരൂർ
പ്രിയ രമേശ് ഭായ്,
ReplyDeleteതൽക്കാലം വിട പറയുന്നു എന്ന് പറഞ്ഞാൽ മതി.
താങ്കളെപ്പോലെയുള്ള എഴുത്തിന്റേയും, വായനയുടേയും
കാലിബർ ഉള്ളവർ തന്നെയാണ് ...
ശൈശവദശയിൽ സഞ്ചരിക്കുന്ന മലയാളം ബൂലോഗത്തെ
‘ഇരിപ്പിടം’ പോലുള്ള പ്രസ്ഥാനങ്ങളിലൂടെ ബൂലോകർക്ക് നേർ
വഴികാട്ടികൊടുക്കേണ്ടത്...
തിരക്കുകളിൽ നിന്ന് മോചിതനാകുമ്പോൾ
ഈ ‘ഇരിപ്പട’ത്തിൽ ഭായിയേയും മറ്റു കൂട്ടരേയും
വീണ്ടും കാണാമെന്ന ശൂഭാപ്തി വിശ്വാസത്തോടെ ...
സസ്നേഹം ,
മുരളീമുകുന്ദൻ
ഒരു തിരിച്ചു വരവിനായി പ്രതീക്ഷയോടെ ......
ReplyDeletethank you for your valuable content.I expect more useful posts from you.
ReplyDeletebest software development company in kerala
best web designing company in kerala
best web designing company in trivandrum
leading it company in trivandrum
top web development company in trivandrum
seo service company in trivandrum
best digital marketing company in kerala
digital marketing tutorial malayalam
THANKS FOR SHARING