പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, March 31, 2012

ഇരിപ്പിടം വായനക്കാര്‍ക്കായി സ്നേഹപൂര്‍വ്വം എച്ച്മുക്കുട്ടി എഴുതുന്നത്‌ ....


എന്റെ പരിമിതമായ അറിവിലും വായനയിലും സ്വയം താല്പര്യം തോന്നിയ ചില ബ്ലോഗുകളെക്കുറിച്ച് വ്യക്തിപരമായി എഴുതുന്ന ഒരു ചെറുകുറിപ്പു മാത്രമാണിത്. വളരെയേറെ ബ്ലോഗുകൾ വായിയ്ക്കാൻ ബാക്കിയുണ്ടെന്ന വലിയൊരു തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ഞാനിതെഴുതുന്നത്. എന്റെ എല്ലാ പരിമിതികൾക്കുമുള്ളിൽ വായിയ്ക്കാൻ കഴിഞ്ഞ, എന്നെ കൂടുതൽ കൂടുതൽ വിനയാന്വിതയാക്കിയ ചില രചനകൾ. ബ്ലോഗുലകവും അച്ചടി ഉലകവും ആരാദ്യം ആരാദ്യം ആരു കേമം ആരു കേമം എന്ന വെറും തർക്കത്തിലേർപ്പെടുന്നത് തികച്ചും അനാവശ്യമാണെന്ന് വിശ്വസിയ്ക്കുന്നതുകൊണ്ട് ആദ്യം തന്നെ ഒരു പുസ്തകത്തെ പരിചയപ്പെടുത്താമെന്ന വിചാരത്തിൽ…….

രു പുസ്തകം

ട്രാവലിംഗ് ടു ഇൻഫിനിറ്റി. മൈ ലൈഫ് വിത് സ്റ്റീഫൻ ബൈ ജെയിൻ ഹാക്കിംഗ്

ഇതൊരു പുസ്തകമാണ്. ഊർജ്ജ തന്ത്രത്തിനുള്ള എല്ലാ അവാർഡുകളും (നോബൽ സമ്മാനം മാത്രം ലഭിച്ചിട്ടില്ല) നേടിയ സ്റ്റീഫൻ ഹാക്കിംഗിന്റെ മുൻ ഭാര്യ എഴുതിയ പുസ്തകം. ഇംഗ്ലണ്ടിൽ അറുന്നൂറോളം  പേജുകളുമായി 1999 ൽ ഇറങ്ങിയ പുസ്തകത്തിന്റെ അല്പം ചുരുങ്ങിയ പതിപ്പാണ് (ഏകദേശം നാനൂറു പേജ്) 2004ൽ അമേരിയ്ക്കയിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. 

അസാധാരണ പ്രതിഭാശാലിയെന്ന് ലോകം വാഴ്ത്തുന്ന ഒരു ശാസ്ത്രജ്ഞന്റെ ഭാര്യ മാത്രമായിരുന്നില്ല അവർ. അതി കഠിനമായ ശാരീരിക അവശതകളുള്ള പല അർഥത്തിലും വളരെ പ്രത്യേകമായ മനുഷ്യ ശരീരമുള്ള ഒരു വ്യക്തിത്വത്തിന്റെ പ്രേമവതിയായ കൂട്ടുകാരിയായിരുന്നു, സ്നേഹമസൃണയായ അമ്മയായിരുന്നു, ത്യാഗശീലയായ ശുശ്രൂഷകയായിരുന്നു. മൂന്നു കുട്ടികൾ ആ ദാമ്പത്യത്തിലുണ്ടായി. ഒടുവിൽ ഇരുപത്തഞ്ചു വർഷങ്ങൾക്ക് ശേഷം അവർ വേർപിരിഞ്ഞു. ആ കഥയാണ് ഈ പുസ്തകത്തിലുള്ളത്. 

അനിതരസാധാരണമായ കൈയടക്കത്തോടെയാണ് ജെയിൻ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. അവർ ആരേയും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും സ്റ്റിഫൻ ഹാക്കിംഗ് എന്ന അത്യുന്നതനായ ആ ശാസ്ത്രജ്ഞന്റെ പല സങ്കീർണതകളും വായനക്കാരായ നമ്മെ ആഴത്തിൽ അസ്വസ്ഥരാക്കും. അദ്ദേഹം തന്റെ പരാധീനതകളിൽ സഹായിയ്ക്കാൻ കഴിയുന്ന ഒരു ഊന്നുവടിയായി മാത്രമേ ജെയിനെ കണ്ടിരുന്നുള്ളൂ എന്ന്  വേദനയോടെ നമ്മളും മനസ്സിലാക്കും. നദി കടന്നപ്പോൾ പിന്നെ, വേണ്ടാതായിത്തീർന്ന ചങ്ങാടം പോലെയായിപ്പോകുന്നു ഒടുവിൽ ജെയിൻ. ഭാര്യയെ ഉപേക്ഷിച്ച് തന്നെ ശുശ്രൂഷിയ്ക്കാൻ വന്ന നഴ്സിനെ സ്വീകരിയ്ക്കുവാൻ സ്റ്റിഫൻ ഹാക്കിംഗ്സിനെ പ്രേരിപ്പിച്ചതെന്തെന്ന്  ഒരുപക്ഷെ, നമുക്കൊരിയ്ക്കലും മനസ്സിലാകാനിടയില്ല.  

കവിതകൾ

ബ്ലോഗുകളിൽ  കവിതകളാണു അധികം എന്ന് മലയാളം ബ്ലോഗുകളെക്കുറിച്ചും സൈബർ മലയാളത്തെക്കുറിച്ചും കാര്യമായി പഠനം നടത്തിയ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ അധ്യാപിക കൂടിയായ ശ്രീമതി ടി വി സുനിത പറയുകയായിരുന്നു. ഇപ്പോൾ എല്ലാം കുറച്ചു പറഞ്ഞാൽ മതി, നീട്ടി വായിയ്ക്കാൻ, കൂടുതൽ സമയം വേണം. ആരുടെ പക്കലാണ് ഇപ്പോൾ സമയമുള്ളത്? അതുകൊണ്ട് കൂടുതൽ പേരും കവിതയിലാണ് ആത്മാവിഷ്ക്കാരം നടത്തുന്നത്. കുറച്ചു പറയുക, ഏറ്റവും മൂർച്ചയോടെ ഉൾക്കാഴ്ചയോടെ പറയുക, പുതുമയുള്ള ബിംബങ്ങളെ ആവിഷ്ക്കരിയ്ക്കുക., നെഞ്ചു കീറി നേരിനെ കാട്ടുക.

ഇസ്മയിൽ അത്തോളിയുടെ അത്തോളിക്കഥകളിലെ ഒറ്റക്കയ്യൻ എന്ന കവിത. ജെ സി ബിയെ പരിചയപ്പെടുത്തുന്ന രീതി അതു വായിച്ച് സങ്കടത്തിന്റെ നനവുള്ള ഒരു ചിരിയുതിർന്നു.

കൂടെ,മഞ്ഞക്കുപ്പായക്കാരന്‍ -
ചിറ്റാരിക്കൊഞ്ചുപോലൊരുത്തന്‍ ഒറ്റക്കയ്യന്‍ ...........

ജെ സി ബി കണ്ടു പിടിച്ചവനെ വെടിവെച്ചു കൊല്ലണമെന്ന് സുഹൃത്ത് പ്രാകിയത് കേട്ട് നിശ്ശ്ബദയായിരുന്നത്, അവന്റെ വീടിരുന്ന കുന്ന് ജെ സി ബിയും കടവും ബാങ്കും ചേർന്ന് പൊടിച്ചെടുത്തൊരു നനഞ്ഞ സന്ധ്യയിലായിരുന്നു. അവൻ മൂക്കറ്റം മദ്യപിയ്ക്കുകയും ചെയ്തിരുന്നു. സ്ത്രീ സമത്വം പറയുമ്പോഴും മദ്യപിച്ചു ശീലിച്ചിട്ടില്ലാത്ത കൂട്ടുകാരി, ആ പ്രാക്കും ചങ്കു തകരുന്ന ഒച്ചയും കേട്ട് മൌനമായിരുന്നു. അവളുടെ വിരലുകൾ വിറച്ചുകൊണ്ടിരുന്നു.

പകലിന്റെ മരണമാണ് ഞാനെന്ന് പറയുന്ന സായംസന്ധ്യ യുടെ ബ്ലോഗ് ഒറ്റപ്പെടലുകളുടെ വിഹ്വലതകൾ നിറഞ്ഞതാണ്. സൌന്ദര്യമുള്ള വരികളാണ് ഈ ബ്ലോഗിന്റെ കവിതകൾ. വേദനിച്ച് വെന്തുരുകുമ്പോഴുള്ള നീറ്റലോടെ കവിതകൾ വായിയ്ക്കാം. 

രാമൊഴി കെ പി ചിത്രയുടെ ബ്ലോഗ് അതിശക്തമായ ആവിഷ്ക്കാരമാണ് ഇതിലെ ഓരോ കവിതയും നെഞ്ചു പിളർക്കുന്ന വരികളാൽ തീക്ഷ്ണമാണ്. മുറിവുകളിൽ കത്തിപ്പടരുന്ന വേദനയാണ് ഈ ബ്ലോഗിലെ മിയ്ക്കവാറും കവിതകൾ പകർന്നു നൽകിയത്.  

മുറിവുകൾ എന്ന ബ്ലോഗ് , പേരു പോലെ ഈർന്നു മുറിയ്ക്കുന്ന കവിതകൾ. തൊള്ളായിരത്തിലധികം ഫോളോവേർസുള്ള ഈ ബ്ലോഗ് കണ്ണീരുണ്ടാക്കും, ഹൃദയം ചുട്ടു പഴുക്കുന്ന വേദന പകരും. അസാധാരണമായ കൈയടക്കവും നിരീക്ഷണങ്ങളും കൊണ്ട് സമ്പന്നമായ കവിതകൾ. ഏതു കവിത വായിയ്ക്കണം എന്ന് പ്രത്യേകം ചൂണ്ടിക്കാണിയ്ക്കാനാവാത്ത വിധം എല്ലാ കവിതകളും ചൂണ്ടക്കൊളുത്തു പോലെ വലിച്ചെടുക്കുന്നവയാണ്. 

അലയൊതുങ്ങിയ എന്ന ബ്ലോഗിലെ എഴുന്നേൽക്കു കൂട്ടുകാരി  എന്ന കവിത പരാജിതരുടെ ദയനീയ ഘോഷയാത്രയെ കൂട്ടാക്കാതെ വീണ്ടും തലയുർത്തിപ്പിടിച്ച് യാത്രയാവുന്ന വിണ്ടുണങ്ങിയ മുറിവുകളെക്കുറിച്ച് പറയുന്നു. വരികളിലൂടെ കടന്നു പോകുമ്പോൾ നിസ്സഹായതയുടെ തേങ്ങൽ എന്റെ മനം നിറയെ.

 വിശ്വസാഹിത്യം 

പരിഭാഷ ന്ന ബ്ലോഗ് മഹാനായ ബഷീർ പറഞ്ഞിട്ടുള്ളതു പോലെ വിശ്വസാഹിത്യം കാച്ചി വെച്ചിട്ടുള്ള ഒന്നാണ്. അനർഘരത്നങ്ങൾ മാത്രമേ അതിലുള്ളൂ.  നെരൂദയും ബോദ് ലെയറും വാസ്കോപോപ്പയും യെവ്തുഷെങ്കോയും ബ്രെഹ്തും ബേക്കണും കാഫ്കയും അന്നാ അഹ് മത്തോവയും എന്നു വേണ്ട വിശ്വസാഹിത്യ നഭസ്സിലെ എല്ലാ ഉജ്ജ്വല താരങ്ങളും മിന്നിത്തിളങ്ങുന്നു.  ജീവിതം എത്ര മേൽ നിരർഥകമെന്ന് തോന്നുമ്പോൾ ആ ബ്ലോഗിലേയ്ക്ക് കടന്നു ചെല്ലൂ, അല്ലെങ്കിൽ ഹാ! എന്റെ എത്ര ഗംഭീരമായ രചനയാണ്, ഇതിനെ അതിശയിയ്ക്കാൻ ലോകത്ത് മറ്റെന്തുള്ളൂ എന്ന് തോന്നുമ്പോൾ പരിഭാഷയിലേയ്ക്ക് കടന്നു ചെല്ലൂ.  എല്ലാ അഹന്തകളും തെറ്റിദ്ധാരണകളും സന്ദേഹങ്ങളും മാറി, മനസ്സ് നിർമ്മല ജലാശയമായി മാറുന്നത് കാണാം. അവിടെ ആ അതിശയ എഴുത്തുകാരുടെ മൊഴിമുത്തുകൾ നമ്മെ ഒരു കണ്ണാടി പോലെ മിനുക്കിയെടുക്കുന്നു. പരിഭാഷകൾ വളരെ ഭംഗിയായി, അതീവ സുന്ദരമായി നിർവഹിയ്ക്കപ്പെടുന്നുണ്ടെന്ന് പറയാതെ വയ്യ.

വെറുതേ ഒരില യുടെ പുതിയ പോസ്റ്റ് പല കാലങ്ങൾ ആൽകെമിസ്റ്റ് വായിയ്ക്കുന്നു എന്ന കുറിപ്പ് അതീവ മനോഹരം. ആ പുസ്തകത്തിന്റെ ആദ്യ വായനാനുഭവത്തെകുറിച്ചുള്ള രചന, ആ രചന കാലങ്ങൾക്ക് ശേഷം ഉണർത്തുന്ന വിചാരങ്ങൾ ഇവയിലേയ്ക്ക് നടക്കുമ്പോൾ പൌലോകൊയേലാ എന്ന എഴുത്തുകാരനേയും നിശിതമായി വിചാരണ ചെയ്യുന്നു.

കഥകൾ 

നല്ല കഥയെഴുതുന്നവരെ കാണുമ്പോൾ ഞാൻ അന്തം വിട്ട് നോക്കി നിൽക്കും. കഥകളോട് എനിയ്ക്ക് വ്യക്തിപരമായി താല്പര്യം കൂടുതലാണ്. എന്റെയുള്ളിലെ കഥകൾ കേൾക്കാനിഷ്ടമുള്ള ഒരു കുട്ടി, ഊണു കഴിയ്ക്കാതെ, ഉറങ്ങാതെ ഏതു സമയത്തും കണ്ണുകൾ വിടർത്തി കാതുകൾ കൂർപ്പിച്ച്…… 

ജയേഷിന്റെ ലസ്സി എന്ന ബ്ലോഗിൽ ക്ല ! എന്നൊരു കഥയുണ്ട്. ഒരക്ഷരം നെടുനായകത്വം വഹിയ്ക്കുന്ന ഒരു കഥ. ക്ല എന്നു തുടങ്ങുന്ന ഇത്രയേറെ വാക്കുകൾ മലയാളത്തിലുണ്ടെന്ന് ആ കഥയാണ് എന്നോട് പറഞ്ഞത്. അക്ഷരപ്പേടിയിൽ നിന്ന് ആ കഥ വളർന്നു വലുതാവുന്നത് വിസ്മയാവഹമായ ഒരനുഭവമാണ്. വല്ലഭനു പുല്ലുമായുധം എന്ന് പറഞ്ഞത് തീർത്തും വിവരമുള്ളയാൾ തന്നെ. 

സുജയുടെ വയൽ‌പ്പൂവുകൾ  കാൺകേ ഞാൻ അൽഭുതസ്തബ്ധയായി, എന്നെപ്പോലെ ഒരു സാധാരണക്കാരിയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു ഭൂഭാഗമായിരുന്നു ആ കഥാപരിസരം. ഡാന്യൂബ്  നദിയുടെ തീരം.

സ്നേഹിക്കപ്പെടാന്‍ ഇത്രമേ തരം താഴേണ്ടിയിരുന്നില്ല എന്ന് ഇപ്പോ തോന്നുന്നു .പണ്ട് സ്നേഹം അഭിനയിച്ച് ജോ കാട്ടികൂട്ടിയതൊക്കെ വെറും കോപ്രായങ്ങ ആയിരുന്നല്ലോ എന്നോര്‍ക്കുമ്പോ ചിരിയും.

എങ്കിലും....
"പ്രണയം മനസ്സിലെ കുളിരുള്ള സുഖമാണെന്ന് പറഞ്ഞ ജോ.......
പ്രണയിനിയുടെ സാമീപ്യം ലോകത്തേതിലും ദിവ്യമെന്ന്‌ പറഞ്ഞ എന്‍റെ ജോ ......“ഡാന്യൂബ് നീന്തിക്കയറുമ്പോൾ……കഥ വായിച്ച് അവസാനിപ്പിയ്ക്കുമ്പോൾ "പ്രണയം കൂലം കുത്തിയൊഴുകുന്ന പ്രളയമെന്നും ,അത് തണുത്തുറഞ്ഞ മരണമെന്നും".ചില പുതിയ നിര്‍വചനങ്ങ കൂടി ഞാഎഴുതിച്ചേര്‍ത്തു.  അത് കഥയിൽ മാത്രമല്ല, ജീവിതത്തിലെ തന്നെ വരികളായിത്തീരുന്നു. 

മൊഹിയുടെ ഞാനൊരു പാവം പ്രവാസിയിൽ പിണക്കം ഇണക്കം എന്ന ലളിത മധുരമായ കഥ വായിച്ച് പുഞ്ചിരിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല. കമന്റുകളുടെ ആധിക്യം കഥ എങ്ങനെ സ്വീകരിയ്ക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. 

പലവക 

മുന്നൂറിലധികം ഫോളോവേഴ്സുണ്ടെങ്കിലും എല്ലാവരും കമന്റെഴുതാൻ നന്നെ പിശുക്ക് കാണിയ്ക്കുന്ന ഒന്നാണ് വെള്ളെഴുത്ത് എന്ന ബ്ലോഗ്. പലവക എന്ന ലേബലിൽ ധാരാളം കുറിപ്പുകൾ ഉള്ള, അന്യാദൃശവും മൌലികവുമായ നിരീക്ഷണങ്ങളാൽ സമ്പന്നമായ ഒന്ന്. എല്ലാ പോസ്റ്റുകളിലും പ്രതിഭയുടെ മിന്നലാട്ടം കാണാമെന്നതുകൊണ്ട് ഏതു പോസ്റ്റിനെക്കുറിച്ച് എടുത്ത് പറയണമെന്ന് അറിയുന്നില്ല. 

മഖ്ബൂലിന്റെ ജാഡലോടകം ബോർഡ് കണ്ട് അവിടെ പോയപ്പോൾ ഒരു സുഹൃത്തിനെ എവിടെ തിരയേണ്ടുവെന്നാണ്  അദ്ദേഹം ചോദിയ്ക്കുന്നത്. ബ്ലോഗിന്റെ പേരു വായിച്ചപ്പോൾ, അവിടെ വൈദ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാണുമെന്നായിരുന്നു എന്റെ വിചാരം. വായിയ്ക്കാൻ താല്പര്യം തോന്നിപ്പിയ്ക്കുന്ന രചന തന്നെ.

ചോക്കുപൊടി എന്ന ബ്ലോഗിലെ ചില ന്യൂ ജനറേഷൻ മറവിരോഗങ്ങൾ  എന്ന പോസ്റ്റ് എല്ലാവരും വായിയ്ക്കേണ്ടതാണ്. ധീര ദേശാഭിമാനിയായ ഭഗത്  സിംഗിനെക്കുറിച്ചാണ്  ഉജ്ജ്വലമായ ആ വരികൾ. നാം അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം അതിന് എത്ര കുറവുകൾ ഉണ്ടെങ്കിലും അത് അനേകം മനുഷ്യരുടെ കണ്ണീരിലും വിയർപ്പിലും ചോരയിലും ജീവത്യാഗത്തിലും കെട്ടിപ്പടുത്തതാണെന്ന് ആ വരികൾ നമ്മെ ഓർമ്മിപ്പിയ്ക്കുന്നു. ആർത്തി പെരുത്ത സാമ്രാജ്യത്തത്തോട് നാം ചെയ്യുന്ന ഓരോ സന്ധി സംഭാഷണവും സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞവരോടുള്ള കൊടിയ അനീതി തന്നെയാകുന്നുവെന്ന് ഈ പോസ്റ്റ് വിളിച്ചു പറയുന്നു. 

മിനിടീച്ചറുടെ  മിനിലോകത്തിൽ പരീക്ഷാഡ്യൂട്ടിക്കിടയിലെ ലീഗിനെ ക്കുറിച്ച് പറയുന്നുണ്ട്. ഒരു കുഞ്ഞു നർമ്മം വിതറുന്ന ആ പോസ്റ്റ് നമ്മിൽ പുഞ്ചിരിയുണ്ടാക്കാതിരിയ്ക്കില്ല. അല്പം ചരിത്രബോധവും വിജ്ഞാനവുമുണ്ടെങ്കിൽ പ്രത്യേകിച്ചും.

മുല്ലയുടെ സിറിങ്ക്സിൽ ഒരു വട്ടം കൂടി യെത്തുന്ന ഓർമ്മകളാണ്. അനുഗൃഹീതമായ രചനാ ശൈലിയാൽ മനം  കവരുന്ന മുല്ല ഈ കോളേജ് സ്മരണകളിലും സ്വന്തം വ്യക്തിത്വം നിലനിറുത്തുന്നുണ്ട്. 

വർഷിണിയുടെ ഇച്ചിരി കുട്ടിത്തരങ്ങൾ എന്ന ബ്ലോഗിലെ ഒട്ടും കുട്ടിത്തരമില്ലാത്ത പോസ്റ്റ്. എന്റെ പ്രാൺ . ഓട്ടിസം ബാധിച്ച പ്രാൺ എന്ന വിദ്യാർഥിയും അധ്യാപികയുമായുള്ള അപൂർവമായ ബന്ധത്തെക്കുറിച്ച്, ഹൃദയസ്പർശിയായ ഭാഷയിൽ എഴുതിയിരിയ്ക്കുന്നു. നമ്മിൽ പലർക്കും ഒട്ടും അറിഞ്ഞു കൂടാത്ത ആ പ്രത്യേകതയെ, ആ അവസ്ഥയെ – ഓട്ടിസത്തെ- കൂടുതൽ മനസ്സിലാക്കാനും വർഷിണിയുടെ രചന പ്രയോജനപ്രദമായി ഭവിയ്ക്കും. 

കോണത്താന്റെ മറ്റൊരാൾ എന്ന ബ്ലോഗിൽ നുറുങ്ങുകൾ വായിയ്ക്കു,  വിസ്മയാവഹമായ നിരീക്ഷണങ്ങൾ കാണാം.

ദൈവത്തിന്റെ  മനോഹര സൃഷ്ടി മനുഷ്യനാവാം,പക്ഷെ -
മനുഷ്യന്റെ  മോശം സൃഷ്ടിയാണ് ദൈവം .
അവൻ  അവനെത്തന്നെ ദൈവമായ് പകർത്തി വെച്ചു.
ഇത് വളരെ ശരിയാണെന്ന് എനിയ്ക്കു തോന്നിയ ഒരു നുറുങ്ങു മാത്രം.

യാത്രാവിവരണം

കുഞ്ഞന്റെ ബ്ലോഗ് ആൽപ്സ് താഴ്വരയിൽ നിന്നും ഓഷ് വീസ് സ്മാരകത്തെക്കുറിച്ചാണ് പറയുന്നത്. പഴയൊരു പോസ്റ്റാണെങ്കിലും പ്രതീക്ഷകളെല്ലാം അറ്റു പോയൊരു നിലവിളിയായി, മാനവരാശിയ്ക്കൊരു മുന്നറിയിപ്പായി നാസി ക്രൂരതയുടെ അടയാളത്തെക്കുറിച്ചുള്ള  ഈ പോസ്റ്റ് എല്ലാവരും ഒന്നു വായിയ്ക്കേണ്ടതാണ്. മനുഷ്യൻ എന്തുകൊണ്ട് ഇങ്ങനെയാവുന്നുവെന്ന് എപ്പോഴും ചിന്തിയ്ക്കുകയും മനുഷ്യനിലുള്ള ഈ ക്രൂരതയെ അധികാരാസക്തിയെ കുഴിച്ചു മൂടാൻ തയാറാവുകയും വേണം.

പാചകം

പാചകം ഏറ്റവും മഹത്തായ കലയാണ്. ഞാൻ പറയുന്നതല്ല. ഒത്തിരി വിവരമുള്ളവരൊക്കെ, വലിയ മഹത്തുക്കളൊക്കെ അങ്ങനെ പറഞ്ഞിട്ടുണ്ട്. എല്ലാവരും പാചകം ചെയ്യാൻ പഠിയ്ക്കുന്നതും മറ്റുള്ളവർക്ക് എന്തെങ്കിലും ഒക്കെ സ്വയമുണ്ടാക്കിക്കൊടുത്ത് സന്തോഷിപ്പിയ്ക്കുന്നതും അവരുടെ സന്തോഷം കണ്ട് കൂടുതൽ സന്തോഷിയ്ക്കാൻ സ്വയം ശ്രമിയ്ക്കുന്നതും നന്നായിരിയ്ക്കും എന്ന് എനിയ്ക്ക് അഭിപ്രായമുണ്ട്.

കെ പി ബിന്ദുവിന്റെ അടുക്കളത്തളം  എന്ന ബ്ലോഗിൽ പോയി നോക്കു. മറക്കാനാവാത്ത രുചികൾ വിളമ്പിയിരുന്ന ആ പഴയ അടുക്കളത്തളത്തിന്റെ ഓർമ്മയ്ക്ക് എന്ന് ബിന്ദു തന്റെ ബ്ലോഗിനെക്കുറിച്ച് പറയുന്നു. നിരത്തിവെച്ചിരിയ്ക്കുന്ന വിഭവങ്ങൾ ആരുടെയും വായിൽ വെള്ളമൂറിയ്ക്കും എന്നതാണ് സത്യം. അതുകൊണ്ട് എല്ലാവരും സമയം കളയാതെ അവിടെ പോയി പാചകം ആസ്വദിയ്ക്കണമെന്നാണു എന്റെ ആഗ്രഹം.

നർമ്മം

നർമ്മമെഴുതാൻ എനിയ്ക്ക് വലിയ ആശയാണ്. എഴുതി വരുമ്പോൾ നർമ്മം ഉണ്ടാവില്ലെന്ന് മാത്രമല്ല, നിലയ്ക്കാത്ത കണ്ണീരോ പ്രിൻസിപ്പലിന്റെ ഗൌരവമോ അമ്മായിഅമ്മയുടെ മുഖം വീർപ്പോ ഒക്കെയായി പോവുകയും ചെയ്യും. ബൂലോഗത്തെ സകല നർമ്മ ഉസ്താദുമാരോടും ഗുരുക്കന്മാരോടും എനിയ്ക്ക് ഒടുക്കത്തെ ആരാധനയാണെങ്കിലും ഞാനത് അങ്ങനെ പ്രകടിപ്പിയ്ക്കാറില്ലെന്നെയുള്ളൂ. അസൂയയൊന്നുമല്ല, ഹേയ് എനിക്ക് അങ്ങനെ ആരോടും അസൂയയില്ല.

ജോസലെറ്റ് എം ജോസഫിന്റെ പുഞ്ചപ്പാടത്ത്  പോയി വിളവെടുക്കാമോ? രക്തദാനം ഒരു മഹാ അപരാധം  എന്ന് അദ്ദേഹം നമ്മെ ഉദ്ബോധിപ്പിയ്ക്കുന്നു. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് എത്ര ഭംഗിയായിട്ടാണു പറഞ്ഞിരിയ്ക്കുന്നത്! സ്വന്തം വാദം ഉറപ്പിയ്ക്കാൻ താരരാജാവായ മമ്മൂക്കയുടെ സഹായവും തേടിയിട്ടുണ്ട്. 

ഒടുക്കം

തുടക്കത്തിൽ ഒരു പുസ്തകത്തെപ്പറ്റി എഴുതി. ഒടുക്കം ഒന്നു രണ്ട് ഇ മാഗസിനുകളെ കുറിച്ചു എഴുതികൊണ്ടാവാം. എല്ലാവരും കാണുകയും വായിയ്ക്കുകയും ചെയ്യുന്നുണ്ടാവുമെങ്കിലും കാണാത്തവരും വായിയ്ക്കാത്തവരുമായ ആർക്കെങ്കിലും പ്രയോജനപ്പെട്ടേയ്ക്കും എന്നു കരുതി.....

തർജ്ജനി മാസിക 2005 മുതലുള്ള പഴയ ലക്കങ്ങൾ വായിയ്ക്കാൻ കഴിയും. സമകാലികമായതും കനപ്പെട്ടതുമായ ധാരാളം രചനകൾ തർജ്ജനിയിലുണ്ട്. താല്പര്യമുള്ളവർക്ക് നല്ലൊരു വിരുന്നായിരിയ്ക്കും തർജ്ജനി മാസിക.

ബഫല്ലൊ സോൾജ്യർ 2011 മേയ് മാസം മുതലുള്ള ലക്കങ്ങൾ വായിയ്ക്കാൻ കഴിയുന്ന ഈ മാസികയും വ്യത്യസ്തങ്ങളായ വിഭവങ്ങളാൽ സമൃദ്ധമാണ്. വായനയെ ഗൌരവമായി സമീപിയ്ക്കുമ്പോൾ ബഫല്ലോ സോൾജ്യറെയും കാണാതിരിയ്ക്കാനാവില്ല.
----------------------------------------------------------------------------------------------------------------------------------- 
ലക്കം അവലോകനം എഴുതാന്‍ അതിഥിയായെത്തിയ പ്രശസ്ത ബ്ലോഗ്ഗര്‍  എച്ച്മുക്കുട്ടി ക്ക് ഇരിപ്പിടത്തിന്റെയും വായനക്കാരുടെയും ഹൃദയം നിറഞ്ഞ നന്ദി... 

56 comments:

 1. നന്ദി, എച്ച്മുക്കുട്ടി. കയറിച്ചെന്നിട്ടില്ലാത്ത പല ഇടങ്ങളും പരിചയപ്പെടാന്‍ കഴിഞ്ഞു.

  ReplyDelete
  Replies
  1. എവിടെയും ഒന്നിനും ഒരു അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടന്നിരുന്ന ബൂലോഗത്തിനു ഒരു രൂപഭംഗി വരുന്നത് പോലെ തോന്നുന്നു ഇരിപ്പിടത്തിലേക്ക് കയറി വരുമ്പോള്‍. അച്ചടി സാഹിത്യത്തോടൊപ്പം നില നിന്നു പോരാനുള്ള യോഗ്യത ബൂലോഗത്തിനും കൈ വരുന്നു എന്ന് തോന്നിക്കുന്ന വിധം കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ മനസില്‍ സന്തോഷത്തിന്റെ അലകള്‍ ഉയരുന്നത് സ്വാഭാവികം.എച്ച്മികുട്ടിയെ പോലുള്ളവര്‍ കൈകാര്യം ചെയ്യുന്ന “വാരഫലം“ ചിട്ടയോടെ മുന്നോട്ട് പോകുവാനായി ആഗ്രഹിക്കുകയും ആശംസകള്‍ നേരുകയും ചെയ്യുന്നു.

   Delete
  2. ഷെരീഫിക്ക പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു
   ഇരിപ്പിടത്തിന്റെ ഉദ്യമം സഫലീകൃതം ആകുന്നു എന്ന്
   കാണുന്നതില്‍ സന്തോഷം ഉണ്ട്. ഇതൊരു തികവുറ്റ
   ഇരിപ്പിടം തന്നെ ആകും എന്നതിനു രണ്ടു പക്ഷം വേണ്ട.
   എച്ച്മുക്കുട്ടി ഒരു തുടക്കം മാത്രം എന്ന് തോന്നുന്നു
   ഇനിയും പല പ്രതിഭാശാലികളും തങ്ങളുടെ അവലോകനങ്ങളുമായി വരട്ടെ!
   ഇരിപ്പിടം അണിയറശില്‍പ്പികള്‍ക്കു എന്റ് ആശംസകള്‍
   നന്ദി നമസ്കാരം
   ഏരിയല്‍ ഫിലിപ്പ്
   സിക്കന്ത്രാബാദ്

   Delete
 2. പുതിയ ചില നല്ല ബ്ലോഗുകളെയും രചനകളെയും കൂടി പരിചയപ്പെടാനാണെത്തുന്നത്. വിശ്വാസം തെറ്റിച്ചില്ല.
  'വ്യക്തിപരമായി' എഴുതിയതാണെങ്കിലും 'ഇരിപ്പിട'ത്തിലായതിനാൽ അങ്ങനെ കാണുന്നില്ല...
  ഇരിപ്പിടത്തിന്റെ സംരംഭങ്ങൾക്കും തുടർന്നുള്ള ലക്കങ്ങൾക്കും എല്ലാവിധ ആശംസകളും. അക്ഷരസ്നേഹത്തോടെ...

  ReplyDelete
 3. നന്നായിട്ടുണ്ട് കല ചേച്ചിയുടെ അവതരണം....
  ആശംസകള്‍ ...
  ഇരിപ്പിടം മുന്നോട്ട് ....

  ReplyDelete
 4. നന്ദി എച്ചുമു,
  ഈ പരിചയപ്പെടുത്തലിലൂടെ പുതിയ കുറേ ബ്ലോഗുകള്‍ സന്ദര്‍ശിക്കാനായി

  ReplyDelete
 5. ഇനിയൊന്ന് കറങ്ങിയിട്ട് വരാം.. ആശംസകള്‍..
  സുപ്രഭാതം..!

  ReplyDelete
 6. ട്രാവല്ലിംഗ് ടു ഇന്ഫിഫിനിടി ഇവിടെ പരമാര്‍ശിച്ചതിനു ഹൃദയംഗമായ നന്ദി. ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമും എം- തിയറിയും വായിച്ച, ഹാക്കിങ്ങിന്റെ ജീവ ചരിത്രം അറിയവുന്ന ഏതൊരാളും ഇതും വായിച്ചിരിക്കണം. അസാധാരണ സാഹചര്യങ്ങളില്‍ സാധാരണ ജീവിതം നയിച്ച സ്ത്രീ. പുസ്തകത്തിന്‍റെ സത്ത മുഴുവന്‍ ഉള്‍ക്കൊണ്ട ഈ പരിചയപ്പെടുത്തല്‍ ഈ ലക്കം ഇരിപ്പിടം വായന പുതിയൊരു അനുഭവമാക്കി മാറ്റുന്നു.

  പരിചയപ്പെടുത്തിയ രചനകളുടെ വൈവിധ്യം കൊണ്ടും അവയുടെ സ്വീകാര്യത കൊണ്ടും ഈ ലക്കം ഇരിപ്പിടം ഒന്നാംതരമായി.

  അവലോകനത്തിന്‍റെ നിലവാരം ഒരുപടി മുന്നില്‍ എത്തിച്ച എച്ച്മുവിനും ഇരിപ്പിടം സാരഥികള്‍ക്കും എല്ലാവിധ ആശംസകളും.

  ReplyDelete
 7. എച്ചുമുക്കുട്ടിയെപ്പോലെ മറ്റുള്ളവർക്കും ഇവിടെ അതിഥികളായെത്താം....എല്ലാവരുടെ മനസ്സിലും ഒരുന്നിരൂപകൻ(നിരൂപക) ഉറങ്ങിക്കിടക്കുന്നുണ്ടല്ലോ.....കലക്ക് ആശംസകൾ

  ReplyDelete
 8. അവതരണം നന്നായിട്ടുണ്ട് എച്ച്മു ...പരിചയപ്പെടാത്ത ഇടങ്ങള്‍ തന്നെ ഏറെയും... പരിചയപ്പെടാന്‍ കഴിഞ്ഞു...സമയം പോലെ ഓരോന്നും വായിക്കണം ..

  ReplyDelete
 9. നല്ല രചനകളെ പരിചയപെടുത്തിയ ഈ അവലോകനം വളരെ ഇഷ്ട്ടമായി. വായിക്കാന്‍ ബാക്കിയുള്ളവ വായിക്കട്ടെ .... ആശംസകള്‍

  ReplyDelete
 10. ശെടാ......
  എന്റെ "പുഞ്ചപ്പാടത്ത്" എച്ചുമ്മക്കുട്ടി എത്തിയ വിവരം ഞാന്‍ അറിഞ്ഞില്ലല്ലോ!!
  ഇരിപ്പിടവും ഒരു "ബ്ലഡ്‌ ഡോനെര്സ്" ക്ലബ്‌ ഉണ്ടാക്കിക്കോ! ആവശ്യം വരും. ഒക്കെ കണ്ണില്ചോരയില്ലാത്തവന്മ്മരാനെന്നെ......:)

  ഇത്തവണ പ്രതിപാദിച്ചവയില്‍ ഏറെയും പരിചിതങ്ങളായ ബ്ലോഗുകലാനെന്കിലും ചിലതില്‍ ഇനിയും എന്റെ കണ്ണെത്താനുണ്ട്.

  ഒത്തിരിയൊത്തിരി പ്രചോദനം നല്‍കുന്നതാണ് ഇരിപ്പിടം പോലെ വസ്തുനിഷ്ഠവും, സത്യസന്ധവുമായ നിരൂപണങ്ങളും നിരീക്ഷണവും നടത്തുന്ന ലേഖനങ്ങളില്‍ എന്റെ ബ്ലോഗ് പ്രതിപാദിക്കപ്പെടുക എന്നത്.

  അണിയറപ്രവര്‍ത്തകരോടുള്ള ഒത്തിരി നന്ദി അറിയികട്ടെ.
  സ്നേഹപൂര്‍വ്വം
  ജോസെലെറ്റ്‌

  ReplyDelete
 11. കുറേ ബ്ലോഗ് പരിചയമില്ലാത്തത് ഉണ്ട്....
  അതേപറ്റിയൊക്കെ വായിച്ച് വന്ന് അഭിപ്രായം പറയാം..
  അതില്‍ പരിഭാഷ എന്ന ബ്ലോഗിനെ പറ്റി പറഞ്ഞതിന് പ്രത്യേകം അഭിനന്ദിക്കുന്നു.. ഉജ്വലമായ ഒരു ബ്ലോഗാണത്..

  ReplyDelete
 12. വ്യത്യസ്തമായ കുറെ നല്ല രചനകളെ പരിചയപ്പെടുത്തിയ എച്മുവിനു ആദ്യമേ നന്ദി. കുറച്ചു ബ്ലോഗുകള്‍ വായിച്ചിരുന്നു...ബാക്കിയുള്ളവ ഇനി വായിക്കണം...ഇരിപ്പിടം ടീമിന് ആശംസകള്‍ !

  ReplyDelete
 13. വളരെ നല്ല അവലോകനം എച്ചുമു. ഒരു പാട് ബ്ലോഗുകള്‍ പരിചയപ്പെടുത്തി. പലതും ഇതു വരെ വായിചിട്ടില്ലാത്തത് തന്നെ. ഈ പരിശ്രമത്തിനും ആവിഷ്ക്കാരത്തിനും അഭിനന്ദനങ്ങള്‍

  ReplyDelete
 14. എച്ചുമുക്കുട്ടിയുടെ നിരൂപണം വളരെ നന്നായിരുന്നു...

  ഇരിപ്പിടത്തിനും എച്ചുമുക്കുട്ടിക്കും ഭാവുകങ്ങള്‍!

  ReplyDelete
 15. “എന്റെ പ്രാൺ “ഇരിപ്പിടത്തിൽ പരിചതനായിരിയ്ക്കുന്നു....ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക ..സന്തോഷം, സ്നേഹം പ്രിയരേ.......!

  കൂട്ടുകാരിയുടെ അവലോകനം നന്നായിരിയ്ക്കുന്നൂ ട്ടൊ...ആശംസകൾ...!

  ReplyDelete
 16. ഒരു 'അതിഥിയെ' കൊണ്ട് നിരൂപണം നടത്തിച്ച ഇരിപ്പിടത്തിന്റെ ഈ ഉദ്യമം ശ്ലാഘനീയം തന്നെ. എച്മു അത് നന്നായി ചെയ്യുകയും ചെയ്തു.

  ReplyDelete
 17. ഇവിടെ പറഞ്ഞിട്ടുള്ള ഏതാണ്ടെല്ലാ ബ്ലോഗുകളും മിക്കവാറും പോകാറുള്ളത് തന്നെ ,ആദ്യം പരാമര്‍ശിച്ച പുസ്തകം വായിക്കാനും കഴിഞ്ഞിട്ടില്ല .എച്ചുമുക്കുട്ടിയുടെ നിരൂപണം നന്നായി എന്ന് പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും.അവര്‍ എഴുതുന്ന എന്താണ് നന്നാവാത്തത് ?ഇരിപ്പിടം ബൂലോകത്തിലെ പുതിയ എഴുത്തുകാര്‍ക്ക് ഊര്‍ജ്ജം പകരുന്ന ചാലകശക്തിയാകട്ടെ

  ReplyDelete
 18. അതെന്നെ വ്യത്യസ്തമായ കോണുകളിലൂടെ കണ്ട വ്യത്യസ്ത അവലോകനം..ആശംസകള്‍ ഇരിപ്പിടം ഒപ്പം എച്മുക്കുട്ടിക്കും

  ReplyDelete
 19. ഈ ലക്കം ഇരിപ്പിടം തികച്ചും വ്യത്യസ്തമായ ഒരു അനുഭവം കാഴ്ച വെച്ചു
  എന്ന് പറയുന്നതില്‍ അതിയായ സന്തോഷം ഉണ്ട്.
  ഇരിപ്പിടം വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഇത്തരം അവസരങ്ങള്‍ നല്‍കുന്നത്
  തികച്ചും അഭിനന്ദനാര്‍ഹം തന്നെ.
  ഇനി എച്ച്മുക്കുട്ടിയുടെ അവലോകനതെപ്പറ്റി :
  സ്റ്റീഫൻ ഹാക്കിംഗിന്റെ മുൻ ഭാര്യ എഴുതിയ പുസ്തകത്തെപ്പറ്റി തുടക്കത്തില്‍
  എഴുതിക്കണ്ടു, പക്ഷെ അതിന്റെ വില ലഭ്യത തുടങ്ങിയവകൂടി ചെര്തിരുന്നങ്കില്‍ നന്നായിരുന്നു.
  പരാമര്‍ശിച്ച ഭൂരിപക്ഷം ബ്ലോഗുകളും എനിക്കു അജ്ഞാതം തന്നെ ഓരോന്നായി സന്ദര്‍ശിക്കാം
  എന്ന് കരുതുന്നു, ഇത്രയും നല്ല വിഭവങ്ങളെ പരിജയപ്പെടുതിയത്തില്‍ എച്ച്മുക്കുട്ടി ക്കും ഇരിപ്പിടം
  അണിയറശില്‍പ്പികള്‍ക്കും എന്റ് ആശംസകള്‍
  നന്ദി നമസ്കാരം
  ഏരിയല്‍ ഫിലിപ്പ്

  ReplyDelete
 20. പരിചയപ്പെടുത്തിയതിലധികവും വായിക്കാന്‍ കിടക്കുന്നു. ഓരോന്നായി എടുക്കാം. വളരെ നല്ല പരിചയപ്പെടുത്തല്‍. വെറുതെ വായിച്ചു പോയാല്‍ പോരല്ലോ ഇതൊക്കെ വിലയിരുത്തുകയും വേണ്ടേ, വളരെ നന്ദി എച്മുകുട്ടീ.

  ReplyDelete
 21. വായിച്ചു... ഇവിടെ പ്രതിപാദിച്ചവയില്‍ ചില കഥകളും കവിതകളുമെല്ലാം വായിച്ചത്‌. എന്‌റെ പിണക്കവും ഇണക്കവും പ്രതിപാദിച്ചതിനും ഒരുപാട്‌ നന്ദി... കല ചേച്ചിയാണ്‌ ഈ വാരാന്ത്യം കൈകാര്യം ചെയ്തിരിക്കുന്നത്‌ എന്നത്‌ പ്രശംസനീയം... ഇരിപ്പിടത്തിന്‌ എല്ലാ ഭാവുകങ്ങളും

  ReplyDelete
 22. നല്ല നീരൂപണം...അഭിനന്ദനങ്ങൾ...

  ReplyDelete
 23. അതിഥികള്‍ ഇനിയും കൂടുതല്‍ വരട്ടെ.
  ഇരിപ്പിടം കൂടുതല്‍ ശോഭിക്കട്ടെ.
  നന്നായിരിക്കുന്നു.

  ReplyDelete
 24. അവതരണം നന്നായിട്ടുണ്ട് എച്ചുമു ....
  ആശംസകള്‍ ... അഭിനന്ദനങ്ങൾ.

  ReplyDelete
 25. ....തികച്ചും വ്യത്യസ്തശൈലിയുടെ ഗംഗാപ്രവാഹവുമായി വന്ന വിശേഷപ്പെട്ട അതിഥി. ഇതുപോലെ എല്ലാ നല്ല എഴുത്തുകാരും ‘ഇരിപ്പിട’ത്തിലെത്തി ബ്ലോഗ്പരിചയം നടത്തുന്നത്, അറിവിനും അനുമോദനത്തിനും അർഹരാക്കും. വരവേൽ‌പ്പുകൾ......

  ReplyDelete
 26. ശ്രീ ഖാദർ പട്ടേപ്പാടം,
  ശ്രീ ഷെരീഫ് കൊട്ടാരക്കര,
  ശ്രീ പി വി ഏരിയൽ,
  ശ്രീ അജിത് കെ സി,
  ശ്രീ സന്ദീപ് ഏകെ
  റോസാപ്പൂക്കൾ,
  കൊച്ചുമുതലാളി,
  പൊട്ടൻ,
  ശ്രീ ചന്തുനായർ,
  ശ്രീമതി കൊച്ചുമോൾ,
  ശ്രീ വേണുഗോപാൽ വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി.

  ReplyDelete
 27. ശ്രീ ജോസെലെറ്റ് എം ജോസഫ്,
  ശ്രീ മെഹദ് മഖ്ബൂൽ,
  ഒരു ദുബായിക്കാരൻ,
  ശ്രീ‍ അക്ബർ,
  ശ്രീ മനെഫ്,
  ശ്രീമതി വർഷിണി വിനോദിനി,
  ശ്രീ അനിൽ കുമാർ,
  ശ്രീ സിയാഫ് അബ്ദുൽഖാദർ,
  ആചാര്യൻ എല്ലാവരുടേയും വാക്കുകൾക്ക് നന്ദി.

  ReplyDelete
 28. ശ്രീ പി വി ഏരിയൽ പുസ്തകത്തെപ്പറ്റി എഴുതിയത് വായിച്ചു. Alma books ആ‍ണു പബ്ലിഷ് ചെയ്തിരിയ്ക്കുന്നത്. ഏകദേശം 25 ഡോളറോളം വിലയുണ്ട്. നല്ല ബുക് ഷോപ്പുകളിൽ ലഭ്യമാകേണ്ടതാണ് എന്നു മാത്രമേ എനിയ്ക്ക് അറിയൂ.
  ശ്രീ ആരിഫ് സെയിൻ,
  ശ്രീ മൊഹിയുദ്ദീൻ,
  ശ്രീ പ്രദീപ് പൈമ,
  ശ്രീ പട്ടേപ്പാടം രാംജി,
  ശ്രീമതി ലീല എം ചന്ദ്രൻ,
  ശ്രീ വി ഏ എല്ലാവരുടെയും വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി പറഞ്ഞു കൊള്ളുന്നു.

  ReplyDelete
 29. കൊടുത്തിരിക്കുന്ന ബ്ലോഗ് ലിങ്ക്സ് വായിച്ചു വരുന്നതേയുള്ളൂ.. ഓരോ ലിങ്കും വായിക്കാന്‍ തോന്നിക്കുന്ന അവതരണം.

  ReplyDelete
 30. This comment has been removed by the author.

  ReplyDelete
 31. എന്റെ 'അലയൊതുങ്ങിയ' ബ്ലോഗിലും വന്നെത്തി നോക്കിയതിനും , നല്ല വാക്കുകള്‍ പറഞ്ഞതിനും.....നന്ദി.., സന്തോഷം..!

  ReplyDelete
 32. ബ്ലോഗർ കണ്ണന്റെ ബ്ലോഗിൽ ഒരു ആത്മഹത്യാകുറിപ്പ് :O
  is that true?
  http://loverofevening.blogspot.in/2012/04/blog-post_01.html

  ReplyDelete
 33. പരാമര്‍ശിച്ച പല ബ്ലോഗുകളും വായിക്കാനിരിക്കുന്നേയുള്ളു, വഴികാണിച്ചതിനു നന്ദി. പിന്നെ പുസ്തകത്തെ പറ്റി പറഞ്ഞതും, പേപ്പര്‍ബാക്ക് എഡിഷന്‍ വരുമായിരിക്കും അല്ലേ അപ്പോ വില കുറയും.
  എന്റെ കുറിപ്പിനെ ഉള്‍പ്പെടുത്തിയതിലും സന്തോഷം.

  ReplyDelete
 34. വ്യക്തമായ വിശകലനങ്ങള്‍
  നല്‍കി കാര്യ മാത്ര
  പ്രസക്തമായ കുറിപ്പുകളോടെ
  അവതരിപ്പിച്ചത് കൊണ്ടാവാം
  വായന വളരെ ഹൃദ്യം ആയി...
  സമയം പോലെ ബാക്കി കൂടി
  വായിക്കണം...നന്ദി എച്മു..

  ReplyDelete
 35. എച്ചുമുവിന്റെ കഥകള്‍ പോലെതന്നെ ഹൃദ്യം ഈ വിലയിരുത്തലുകളും ..

  ReplyDelete
 36. ഇലഞ്ഞിപ്പൂക്കൾ,
  ഷൈനാ ഷാജൻ ഇരുവർക്കും നന്ദി പറഞ്ഞുകൊള്ളുന്നു.
  വിമുഖന്റെ ഉൽക്കണ്ഠ പങ്കുവെച്ച് ആ ബ്ലോഗിൽ പോയി നോക്കി. അത് ഒരു ഏപ്രിൽ ഫൂൾ തമാശയായിരുന്നുവെന്ന അറിയാൻ വൈകി, കുറച്ച് നേരത്തേയ്ക്ക് എനിയ്ക്ക് നല്ല പേടിയുണ്ടായിരുന്നു.
  മുല്ലയ്ക്കും എന്റെ ലോകത്തിനും നന്ദി.

  ReplyDelete
 37. ഈ ആഴ്ചയിലെ അവലോകനം ഏറെ നന്നായിരിക്കുന്നു. പരിചയപ്പെടുത്തിയ ബ്ലോഗുകൾ മിക്കതും വായിച്ചു കഴിഞ്ഞു. തീര്‍ച്ചയായും ഇവിടെ പരിചയപ്പെടുത്തേണ്ടവ തന്നെ. എച്ചുമുക്കുട്ടിയുടെ ഉദ്യമത്തെ അഭിനന്ദിക്കുന്നു

  ReplyDelete
 38. എച്മൂ....,ഇങ്ങ്നെ കുറേ ബ്ലോഗുകൾ ഉണ്ടായിരുന്നല്ലെ...വളരെ നന്ദി എച്ച്മൂ.. പ്രത്യേകിച്ച് കഥകളുടെ ബ്ലോഗിനെക്കുറിച്ചുള്ള അറിവു തന്നതിൽ...

  ReplyDelete
 39. വെള്ളെഴുത്ത്, മിനിറ്റീച്ചർ പോലെ കുറച്ചെണ്ണമെ വായിച്ചിട്ടുള്ളു.
  കണ്ടതെത്ര തുഛം കാണാനുള്ളതെത്ര അല്ലെ :)

  കാര്യമാത്രപ്രസക്തമായ അവലോകനം
  നന്ദി

  ReplyDelete
 40. പുതിയ കുറെ ബ്ലോഗുകളെ പരിചയപ്പെടടുത്തി എച്ച്മു.
  എല്ലാം ഓരോന്നായി വായിച്ചു വരുന്നു.....
  നന്മകള്‍...

  ReplyDelete
 41. എല്ലാം ശ്രദ്ധാപൂര്‍വ്വം വായിച്ചുതീര്‍ക്കാന്‍ സമയം കുറെ എടുക്കേണ്ടി
  വന്നു.വായിച്ചു കഴിഞ്ഞപ്പോള്‍ വിവിധ രുചികളില്‍ ഒരുക്കിയ
  വിഭവസമൃദ്ധമായ സദ്യ ആസ്വദിച്ചുണ്ട പ്രതീതി.ഭേഷായി.....
  അതിനിടയില്‍ കല്ലുകടിപോലെ ശകുനം മുടക്കിയും ശല്യവുമായ
  അപ്രഖ്യാപിത കറന്‍റ് കട്ട്!ഇനി ഏപ്രില്‍ഒന്നാം തിയ്യതി മുതല്‍
  പ്രഖ്യാപിതവും.ഒന്നിനും സമ്മതിക്കില്ല................
  ഇരിപ്പിടം വഴി സുഗമമായ പാതയിലൂടെ നടന്ന് പലതും
  പരിചയപ്പെടാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും കഴിഞ്ഞുഎന്നത്‌ ചാരിതാര്‍ത്ഥ്യജനകമാണ്.ഇരിപ്പിടത്തിനോട് നന്ദിയും,കടപ്പാടും.
  വളരെ ഭംഗിയായി അവലോകനം എഴുതിയ എച്ച്മുക്കുട്ടിക്കും
  ഇരിപ്പിടം സാരഥികള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
 42. നന്നായിട്ടുണ്ട് എച്ചുമുക്കുട്ടിയുടെ ഈ പരിചയപ്പെടുത്തലുകൾ. കാണാത്ത ചില ബ്ലോഗുകളും ഉണ്ട് ഇതിൽ. ഇനി അവിടെ പോകാമല്ലോ, വളരെ നന്ദി.

  ReplyDelete
  Replies
  1. വളരെ നല്ല സംരംഭം... എല്ലാ ബ്ലോഗിലും എത്താൻ കഴിയുന്നില്ല . ഈ കൈപിടിച്ചുനടത്തൽ നന്നായി എച്ചുമു. എത്രയോ നല്ല ബ്ലോഗുകൾ ആണ് കാണാതിരുന്നത്.നന്ദി നന്ദി നന്ദി.....

   Delete
 43. അവലോകനം കൊള്ളാം. പളതിലും സമയക്കുറവു കൊണ്ട്എത്താന്‍ കഴിയുന്നില്ല.

  ReplyDelete
 44. നന്നായിട്ടുണ്ട്

  ReplyDelete
 45. ഒരു പുസ്തകത്തിൽ ചാടിക്കയറി ബൂലോഗത്തിലെ
  കവിതകളിലേക്ക് എടുത്തുചാടി,കഥകളിൽ നീന്തിത്തുടിച്ച്
  യാത്രവിവരണത്തിൽ വിശ്രമിച്ച്,നർമ്മത്താൽ ദാഹം തീർത്ത്
  രണ്ടു മാഗസിനുകളുമായീ ഈ എച്മുകുട്ടി ഇരിപ്പിടത്തിൽ ഇരിക്കുന്ന കാഴ്ച്ച മനോഹരം തന്നെ...!

  ഇനിയും ഇടക്കിടക്ക് വരുമല്ലോ ...
  എന്നെപ്പോലെയുള്ള പൂവാലന്മാർക്ക് ഇത്തരം
  ഇരിപ്പുവശങ്ങൾ നോക്കി കാണാനാണ് കേട്ടൊ

  ReplyDelete
 46. നന്നായിട്ടുണ്ട് അവതരണം, ആശംസകള്‍

  ReplyDelete
 47. വളരെ നന്നായി ഈ അവലോകനം ..നന്ദി .

  ReplyDelete
 48. പ്രിയ എച്ച്മുക്കുട്ടിയ്ക്ക് ,
  പരിചയപ്പെടുത്തിയ ബ്ലോഗുകള്‍ഓരോന്നായി വായിച്ചു വരുന്നു.
  ഡാന്യൂബ് തീരങ്ങളിലേക്ക് വന്നതിന് ഏറെ നന്ദി.

  സ്നേഹപൂര്‍വ്വം
  സുജ -വയല്‍ പൂവുകള്‍

  ReplyDelete
 49. എച്ച്മു കുട്ടി ആരാന്നറിയണമെങ്കിൽ ഇനി എച്മു കുട്ടിയോട് ചോദിക്കണ്ടാ, അതിന് ഇരിപ്പിടം വായിച്ചാൽ മതി. വിശദമായി കാര്യങ്ങൾ പറഞ്ഞു. ഒരുപാട് ബ്ലോഗ്ഗേഴ്സിനെ പരിചയപ്പെടുത്തി. നന്ദി. ആശംസകൾ.

  ReplyDelete
 50. ഇരിപ്പിടം സന്ദര്‍ശിച്ചു.എച്ച്മുക്കുട്ടി എഴുതിയ ലേഖനം വായിച്ചു.ബൂലോകത്തിലെ അര്‍ത്ഥവത്തായ ആ കറക്കത്തിന് അഭിനന്ദനങ്ങള്‍ .

  ReplyDelete
 51. ഇരിപ്പിടം ഈ ലക്കം കാണാന്‍ വൈകി. മെയില്‍ വന്നു കണ്ടില്ല. എച്ച്മുവിന്റെ ബ്ലോഗ്‌ അവലോകനം തികച്ചും വേറിട്ടതും ഹൃദ്യവുമായി. നല്ലത് തിരഞ്ഞെടുത്തു വായിക്കുവാന്‍ ഈ പങ്കു വെക്കലുകള്‍ ഏറെ സഹായിക്കുന്നു.

  ReplyDelete
 52. എച്മു ,എന്റെ വരികള്‍ ശ്രദ്ധയില്‍ പെടുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം ,എനിക്ക് ഒരു ഇരിപ്പിടം തന്നതിനും ....സ്നേഹപൂര്‍വ്വം മറ്റൊരാള്‍

  ReplyDelete
 53. ആദ്യം പറഞ്ഞ ആ പുസ്തകം വായിച്ചാല്‍ കൊള്ളാമെന്നുണ്ട്.

  ReplyDelete