പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, May 5, 2012

നാടു ചുറ്റി, വിവരങ്ങള്‍ തേടി, കഥ വായിച്ച്, കവിത കേട്ട്, കാഴ്ചകള്‍ കണ്ടങ്ങനെ...


അവലോകനം തയ്യാറാക്കിയത്  ശ്രീ ആരിഫ്‌ സെയിന്‍  ബ്ലോഗ്‌ :സേയ്നോക്കുലര്‍


റിവര്‍ബെന്‍ഡിന്‍റെ ബഗ്ദാദ് ബേണിംഗ് ആയിരുന്നു വായിച്ചു തുടങ്ങിയ ആദ്യ ബ്ലോഗുകളിലൊന്ന്. രണ്ടായിരത്തി മൂന്നു മുതലാണത് ശ്രദ്ധയില്‍ പെട്ടത്. അധിനിവേശം തകര്‍ത്താടിയ ബഗ്ദാദ് നഗരത്തില്‍ നിന്നുള്ള വിവരണങ്ങളുമായി ഇടക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന പേരറിയാത്ത ഒരിറാഖി പെണ്‍കുട്ടിയായിരുന്നു റിവര്‍ബെന്‍ഡ് എന്ന ബ്ലോഗര്‍. ഇന്നിതെഴുതുമ്പോള്‍ റിവര്‍ബെന്‍ഡ് ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കെന്നല്ല ആര്‍ക്കുമറിഞ്ഞു കൂടാ. എന്നാല്‍ 2007 ഒക്ടോബര്‍ 22 ന് ശേഷം ബഗ്ദാദ് ബേണിംഗില്‍ ഒരു പോസ്റ്റുമില്ല. 

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ഇരുപതുകളില്‍ തന്നെ ഒരാധുനിക നഗരത്തിന്‍റെ പൂര്‍ണത നേടിക്കഴിഞ്ഞിരുന്ന ബാഗ്ദാദ്‌ തലസ്ഥാനമായുള്ള മഹാരാജ്യത്തിന്  'സ്വാതന്ത്യ്രം' നേടിക്കൊടുക്കാനായി അടിച്ചേല്‍പിക്കപ്പെട്ട യുദ്ധം തകര്‍ത്തു തവിട്പൊടിയാക്കിയ പുരാതന നഗരത്തില്‍ നിന്നുള്ള നേര്‍വിവരങ്ങള്‍ ലോകത്തെ അവള്‍ അറിയിച്ചു കൊണ്ടിരുന്നു. നഗരത്തിനു മേല്‍ ഭൂതത്തെപ്പോലെ കാവലിരുന്ന പവര്‍കട്ടിനെ കണ്ണുവെട്ടിച്ചെത്തുന്ന വൈദ്യുതി തോണ്ടിവിളിച്ച സമയത്ത് അവള്‍ തിടുക്കപ്പെട്ട് കുറിച്ചിടുന്നവയായിരുന്നു ആ കുറിപ്പുകള്‍ .

സാബ്രീന്‍ ജനാബി എന്ന യുവതിയെ ഇറാഖി സെക്യൂ റിട്ടി ഫോഴ്സ് ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കിയതും അബീര്‍ എന്ന പതിനാലുകാരി സ്വന്തം സഹോദരിയോടൊപ്പം ബലാല്‍സംഗം ചെയ്യപ്പെടുന്നതും കൊല്ലപ്പെടുന്നതും മാതാപിതാക്കളോടൊപ്പം ചുട്ടെരിക്കപ്പെടുന്നതും ലാവയായിയൊഴുകിയ വാക്കുകളില്‍ അവള്‍ വിവരിച്ചു. 

കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ പൊടുന്നനെ കാണാതാകുന്നത് ബഗ്ദാദില്‍ നിന്നുള്ള ദിനസരികളെ നിറച്ച ഘട്ടത്തില്‍, ദിവസങ്ങളായി ഒരു വിവരവുമില്ലാതിരുന്ന ബന്ധുവായ സമപ്രായക്കാരനെത്തേടി മോര്‍ഗുകളായ മോര്‍ഗുകള്‍ മുഴുവന്‍ കയറിയിറങ്ങുകയും, തേടിയലയുന്ന വസ്തു  കണ്ടുകിട്ടരുതേ എന്ന് നിശ്ശബ്ദം പ്രാര്‍ഥിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ അവള്‍ പകര്‍ന്നു തന്നു. 

ബ്ലോഗെഴുത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് എത്രപേര്‍  നിര്‍വചിച്ചിട്ടുണ്ട് എന്നറിഞ്ഞു കൂടാ. നിര്‍വച്ചനങ്ങളോരോന്നും  പ്രതിജനഭിന്നമായിരിക്കും എന്ന കാര്യത്തില്‍ സംശയവുമില്ല. റിവെര്‍ബെന്‍ഡ്, മീഡിയ ഈസ് എ പ്ലൂറല്‍ തുടങ്ങിയവയായിരുന്നു തുടര്‍ച്ചയായി അക്കാലത്ത് ശ്രദ്ധിച്ചിരുന്ന ബ്ളോഗുകള്‍ എന്നതിനാലാകാം എന്നെ സംബന്ധിച്ചേടത്തോളം ബ്ലോഗെഴുത്ത് വിവരങ്ങളുടെ കൈമാറ്റം, അിറിവിന്‍റെ വ്യാപനം, അനുഭവങ്ങളുടെ പങ്കുവെയ്പ് തുടങ്ങിയ  ലക്ഷ്യങ്ങള്‍ക്ക്  വേണ്ടിയായരിക്കണം അതല്ലെങ്കില്‍ അവ ലക്ഷ്യങ്ങളുടെ പട്ടികയില്‍ അഗ്രിമ സ്ഥാനം കയ്യടക്കണം. മലയാളത്തിലേക്ക് വരുമ്പോള്‍ അധികവും ഒഴിവുസമയ വിനോദമായിട്ടാണ് തോന്നിയിട്ടുള്ളത്.

ഗൌരവത്തോടെ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ചില സീനിയര്‍ ബ്ലോഗര്‍മാരെ ഒഴിച്ചു നിര്‍ത്തിയാല്‍ രംഗം വാഴുന്നത് പുതുതലമുറയിലെ കുട്ടികളാണ്. അവര്‍ക്കാകട്ടെ പങ്കുവെക്കാനായി കാര്യമായ അനുഭവങ്ങളുമില്ല. സ്വാഭാവികമായും അവര്‍ തങ്ങളുടെ അതിരിക്തോര്‍ജം (surplus energy) അവരുടെ കുട്ടിജീവിതത്തിലെ ചില്ലറ കാര്യങ്ങളെ നര്‍മ്മത്തില്‍ കലര്‍ത്തി അവതരിപ്പിക്കാനായി വിനിയോഗിക്കുന്നു.  വായനക്കാരന് എന്തെങ്കിലും നല്‍കണമെന്ന വാശിയുള്ളവരല്ല ഇവരില്‍ മഹാ ഭൂരിഭാഗവും.   

ഗൌരവമുള്ള വായന സമ്മാനിക്കുന്ന ബ്ലോഗുകളിലൊന്നാണ് ആല്‍ക്കെമിസ്റ്റ് (വിഷ്ണു പത്മനാഭന്‍) ന്‍റെ കാലിഡോസ്കോപ്. അധികം വായനക്കാരും അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താതെ കടന്നു പോകുന്നുവെങ്കിലും അതില്‍ ബ്ലോഗര്‍ക്ക് പരാതികളൊന്നുമില്ല. എഴുത്തില്‍ സംതൃപ്തി തോന്നിയെങ്കില്‍ അതവിടെ നിലനില്‍ക്കും അതല്ലെങ്കില്‍ നാലു ദിനത്തിനുള്ളില്‍ കമന്‍റ്കളോടെ ഡിലീറ്റ് ചെയ്തെന്നിരിക്കും. വിഭവവൈവിധ്യം കൊണ്ട് ശ്രദ്ധേയമായ കാലിഡോസ്കോപിലെ ഏറ്റവും അവസാനത്തെ പോസ്റ്റ്‌ പുസ്തകങ്ങളോടുള്ള അമിത സ്നേഹത്താല്‍ അവ അടിച്ചുമാറ്റുന്ന ജോണ്‍ ഗിര്‍ക്കിയുടെയും അത്തരം കള്ളന്മാരെ നിരീക്ഷിച്ച്  അവര്‍ക്ക്‌ പിറകെ പോയി കുറ്റാന്വേഷകനായി മാറിയ കെന്‍ സാന്റേഴ്സിന്‍റെയും സംഭവകഥ പരാമര്‍ശിക്കുന്ന ‘പുസ്തകക്കള്ളന്‍റെ കഥ’യാണ്.

THE MAN WHO LOVED BOOKS TOO MUCH എന്ന പുസ്തകത്തിന്‍റെ വായനയുടെ പുരോഗതിയില്‍ കള്ളനെയും കുറ്റാന്വേഷകനെയും വിട്ട് ജീവിതത്തില്‍  കണ്ടുകിട്ടിയ പഴമ്പുസ്തകങ്ങളെയും അവയെ സ്നേഹിക്കുന്നവരെയും കുറിച്ച് വിവരിക്കുന്ന ലേഖനം അല്‍പം നീണ്ടുപോയെങ്കിലും നല്ല  വായനാസുഖം നല്‍കുന്നു; ഒപ്പം കുറെ പുതിയ വിവരങ്ങളും. കഴിയുമെങ്കില്‍ വിഷ്ണുവിന്‍റെ സ്ഥിരം വായനക്കാരനായേക്കുക; നഷ്ടം വരില്ല. ഗ്യാരണ്ടി.

ഇതുപോലെ നിലവാരമുള്ള മറ്റൊരു ബ്ലോഗാണ് യുവ കവിയും പത്രപ്രവര്‍ത്തകനുമായ റഫീഖ് തിരുവള്ളൂരിന്‍റെ ഇക്കരപ്പച്ച. 35 കൊല്ലം ഒരു മിസ്വാക്ക് തുണ എന്ന പോസ്റ്റ് അല്‍പം പഴയതാണെങ്കിലും വിഷയത്തിന്‍റെ ഗൌരവവും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ബ്ലോഗെന്ന പരിഗണനയും വെച്ച് അനുവാചകരുമായി പങ്കുവെക്കട്ടെ. വിധി തനിക്കായി മരുഭൂമിയില്‍ വിതറിയ അന്നം പെറുക്കിക്കൂട്ടാനായി യു.എ.ഇ യില്‍ എത്തിയ പിള്ളേരി അമ്മദെന്ന ആദ്യകാല ഗള്‍ഫുകാരനെ തോരണങ്ങള്‍ തൂക്കിയ ഭാഷയില്‍ വരച്ചിടുന്നു റഫീഖ്. ഉറ്റവരുടെയും ഉടയരവരുടെയും വയറ്റില്‍ ഭക്ഷണമെത്തിക്കാനായി അമ്മദ്ക്ക സ്വയം വിറകായി. പതിവു മെഴുകുതിരി ശൈലിയില്‍ നിന്ന് മാറി വിറകിനോടുപമിച്ചത് വെറും വൈവിധ്യത്തിന് വേണ്ടിയല്ല. തികച്ചും ആപ്ള്‍ ആപ്ളിനോടെന്ന പോലെയുള്ള ഒരു താരതമ്യം തന്നെയാണത്. ചൂടും പുകയും ത്യാഗവും അന്യന്‍റെ വിശപ്പടക്കലും കരിക്കട്ടയും.. എല്ലാം. 

വിപണനത്തിലെ വീഴ്ചകള്‍ കൊണ്ടും മറ്റു ബ്ലോഗുകള്‍ സന്ദര്‍ശിച്ച് കമന്‍റ്കളിട്ട് ഇരകളെ ആകര്‍ഷിക്കുന്ന രീതി പിന്തുടരാത്തതു കൊണ്ടുമാകണം, ഒരു കമന്‍റ് പോലും ലഭിക്കാത്ത നിരവധി പോസ്റ്റുകള്‍ ഒരുമിച്ച് കാണണമെങ്കില്‍ ഈ ബ്ലോഗ് സന്ദര്‍ശിച്ചാല്‍ മതി എന്ന അവസ്ഥയാണുള്ളത്. ഒപ്പരം എന്ന പേരില്‍ കവിതകള്‍ക്കായി മറ്റൊരു ബ്ളോഗുമുണ്ട് റഫീഖിന്. 

ഓരോ കൂടിക്കാഴ്ചയുടെയും പര്യവസാനം വേര്‍പ്പാടാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി കശ്മീരില്‍ നിന്ന് കഥകളും ലേഖനങ്ങളുമായി വന്നിരുന്ന റോസിലി  ജോയ് ഇത്തവണ കശ്മീരിനോട് വിടപറയുന്ന വേദന പങ്കുവെക്കുകയാണ് മേരീ..കശ്മീര്‍..ര്‍.. ബൈ ബൈ ...കശ്മീര്‍ എന്ന പോസ്റ്റിലൂടെ . ആശങ്കകള്‍ക്ക് നടുവിലായിരുന്നു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് സൂറത്തില്‍ നിന്ന് കശ്മീരിലെത്തിയത്. വൈകാതെ ആശങ്കള്‍ നിര്‍ഭയതക്ക് വഴിമാറി, പതുക്കെ കശ്മീരിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഇന്നവര്‍ കശ്മീര്‍ വിടുമ്പോള്‍ വേര്‍പ്പാടിന്‍റെ വേദനയനുഭവിക്കന്നു. മഹാകവി ഹാഫിസിന്‍റെ ഭൂമിയിലെ സ്വര്‍ഗം (അഗര്‍ ബറൂയെ ഫിര്‍ദൌസ് സമീന്‍ അസ്ത്, ഹമീ അസ്തൊ ഹമീ അസ്തൊ ഹമീ അസ്ത്) അതിന്‍റെ മാദകവും അനാച്ഛാദിതവുമായ സൌന്ദര്യം, മഞ്ഞുവീഴ്ച,  നല്ലവരായ  ജനങ്ങള്‍ … എല്ലാമെല്ലാമായി ഗൃഹാതുരത ഉണര്‍ത്തിക്കൊണ്ടിരിക്കുമെന്ന് തീര്‍ച്ച. അന്ന് നമുക്ക് വീണ്ടും റോസാപ്പൂക്കള്‍ ലഭിക്കുമായിരിക്കും. ഇല്ലെങ്കില്‍ തന്നെ മുംബയില്‍ നിന്ന് റോസാപ്പൂക്കളുമായി അവര്‍ വരുമെന്ന് പ്രതീക്ഷിക്കാം. ഇതിവിടെ  അവസാനിപ്പിച്ച് പടിയിറങ്ങുമ്പോള്‍ ചെറുതായൊന്ന് തല ചൊറിയട്ടെ,  'പിരാനകള്‍ ' എഴുതിയ കഥാകാരിക്ക്‌ കുറച്ചുകൂടി കൊഴുപ്പിക്കാമായിരുന്നില്ലേ ഈ യാത്രാമൊഴി?  

അറിവുകള്‍ വര്‍ധിപ്പിക്കാനെന്തൊക്കെ മാര്‍ഗങ്ങള്‍ എന്നു ചോദിച്ചാല്‍ പണ്ടുള്ളവര്‍ പറയുമായിരുന്നു, ഒരു നൂറു പുസ്തകങ്ങള്‍ വായിക്കുക, പിന്നെ, ഒരു നൂറു കൂട്ടുകാരെ ഉണ്ടാക്കുക, പിന്നേ.. ഒരു നൂറു നഗരങ്ങള്‍ സന്ദര്‍ശിക്കുക. നമുക്ക് വേണമെങ്കില്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കാം ഇതൊക്കെ ചെയ്യുന്ന ഒരു നൂറുളാകളുമായി  ബന്ധം സ്ഥാപിക്കാം, അവരെഴുതുന്ന ബ്ലോഗുകള്‍ വായിച്ചാട്ടാണെങ്കില്‍ അങ്ങനെ. ജെയ്ംസ് പെരുമനയുടെ പെരുമനം ബ്ലോഗിലെ പുതിയ പോസ്റ്റ്‌ സെയ്ന്‍റ് പീറ്റേഴ്സ്ബെര്‍ഗ് ഓര്‍മകള്‍ വായിച്ചപ്പോള്‍ ഇത്രയും പറയാതെ വയ്യ എന്നായി.  തന്‍റെ യാത്രയില്‍ അനുഭവിച്ചതൊക്കെ നമ്മെയും  അനുഭവിപ്പിക്കാന്‍ മാത്രം ഭാഷ ജെയ്ംസിന്‍റെ കയ്യില്‍ കളിമണ്ണാണ്. അല്‍പം നീണ്ടുവെങ്കിലും വായനക്കാരനെ ഒട്ടും മടുപ്പിക്കുന്നില്ല. ചരിത്ര സ്മൃതികളുടെ കടലാഴങ്ങള്‍ ചികഞ്ഞ് മുത്തുകള്‍ പെറുക്കിക്കൂട്ടിയത് മനം കുളിര്‍ക്കെ നിങ്ങള്‍ക്കവിടെ ആസ്വദിക്കാം.

അരുതായ്മകളുടെ വേലിയേറ്റമുണ്ടാകുമ്പോള്‍ ഇടപെടുക എന്ന ദൌത്യം സോഷ്യല്‍ മീഡിയ ഫലപ്രദമായി ഏറ്റെടുത്തിട്ടുണ്ട് എന്നത് ഇതിനോടകം തെളിഞ്ഞ വസ്തുകയാണ്. മതബോധം വ്യക്തിയില്‍ ധാര്‍മികതയും സ്നേഹവും സന്നിവേശിപ്പിക്കുന്നതിന് പകരം വര്‍ഗീയതയും പരമതവിദ്വേഷവും വളര്‍ത്തുകയാണെങ്കിലോ? അത്തരം ഒരു വിപത്തിനെയോര്‍ത്ത് ആധി കൊള്ളുകയാണ് പുഞ്ചപ്പാടത്തില്‍ ജോസെലെറ്റ് ജോസ് സൌഹൃദത്തിന്‍റെ മതം എന്ന ലേഖനത്തില്‍. സുമനസ്സുകള്‍ സമാനമായ വേദന പങ്കുവെക്കുമെന്നുറപ്പ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ബ്ലോഗുലകത്തിലെ ഒഴിച്ചു നിര്‍ത്താനാകാത്ത സാന്നിദ്ധ്യമായി മാറിയിരിക്കുന്നു ജോസിപ്പോള്‍. എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന വിളകളുണ്ട് പുഞ്ചപ്പാടത്ത്.

ഒരു പ്രമുഖ ചാനലില്‍ സൂപ്പര്‍ സ്റ്റാര്‍ അവതരിപ്പിക്കുന്ന കോടീശ്വരന്‍ പരിപാടിയെക്കുറിച്ച തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറയുകയാണ് നന്മ ബ്ളോഗിലൂടെ ശ്രീ ശ്രീകുമാര്‍ ചെയ്യുന്നത്. വന്നതും ഇല്ല, പോയതും ഇല്ല…? എന്ന പേരിലുള്ള പുതിയ പോസ്റ്റില്‍ ഈ മഹാ നടനെ ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപുര്‍വമായ ശ്രമമാണോ ചാനല്‍ നടത്തുന്നത് എന്ന് പോലും അദ്ദേഹം സംശയിക്കുന്നു. അറിഞ്ഞോ അറിയാതെയോ മഹാനടന്‍ പ്രഹസനമായി മാറുകയാണെന്നദ്ദേഹം അസന്ദിഗ്ദം പറയുന്നു. ഇത്തരമൊരു നിലവാരം കുറഞ്ഞ പരിപാടി ഏറ്റെടുത്ത് നടത്താനുണ്ടായ കാരണം അതെത്ര വലുതായാലും ചെറുതായാലും ദയനീയമാണെന്ന തന്‍റെ വേദന  കീഴ്ചുണ്ടുകളില്‍ അമര്‍ത്തുന്നു. വാക്കുകള്‍ക്കുകള്‍ക്കും വാചകങ്ങള്‍ക്കും കുറേക്കൂടി തൂക്കവും തടിയും നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.

വളരെ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരു ബ്ലോഗാണ് പ്രവീണ്‍ ശേഖറിന്‍റെ എന്‍റെ തോന്നലുകള്‍. കൊച്ചു തോന്നലുകളും വിചാരങ്ങളുമായി മിക്കപ്പോഴും കടന്നുവരുന്ന പ്രവീണ്‍ തീര്‍ച്ചയായും വായനക്കാരന്‍റെ പ്രശംസപിടിച്ചു പറ്റും. ഞാനും എന്‍റെ പ്രണയവും പിന്നെ പ്രണയിനിയും എന്ന പുതിയ പോസ്റ്റും  വളരെ നല്ല വായന സമ്മാനിച്ചു. ഒരു വലിയ കൈയടി പ്രവീണിന് കൊടുക്കുക. പ്രശ്നമതല്ല ഇതാ എന്‍റെ തോന്നലുകളില്‍ ഏറ്റവും പുതിയ പോസ്റ്റ് എന്ന് പറഞ്ഞു തീരുമ്പോഴേക്ക് പറഞ്ഞവനെ മാനം കെടുത്തി അത് പഴയതായിക്കഴിഞ്ഞിട്ടുണ്ടാകും. അനങ്ങിയാല്‍ പോസ്റ്റ്‌ എന്ന് ഏതോ നേര്‍ച്ചയുള്ളതു പോലെ.

ഓരോ മനുഷ്യനും ഓരോ ശീലവും മാനറിസവുമുണ്ട്.  കുടഞ്ഞൊഴിവാക്കിയാലും ഇത്തരം ശീലങ്ങള്‍ എവിടെയും പിന്തുടര്‍ന്നു കൊണ്ടിരിക്കും. ആ ശീലങ്ങളാകട്ടെ പലപ്പോഴും ആളുകളെ കൊണ്ടെത്തിക്കുക മഹാദുരന്തങ്ങളിലുമായിരിക്കും. അത്തരമൊരു കഥ മനോഹരമായി പറയുകയാണ് എന്‍റെ ഉപാസനയിലൂടെ ബ്ലോഗര്‍ സുനില്‍ ഉപാസന. തികവുറ്റ ഒരു കഥ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നുണ്ട് സുനില്‍. മാനസിക വൈക്യലത്തോളം വളര്‍ന്ന വിചിത്രമായ ഒരു ശീലമായിരുന്നു രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള കഥയിലെ നായകന്‍റെത്; മൃതദേഹങ്ങള്‍ കാണുക. അതാകട്ടെ ചെറുപ്പം മുതലേ അയാളെ പിന്തുടരുന്നതുമാണ്. ഭ്രാന്തമായ ആവേശത്തോടെ അയാള്‍ മരണവീടുകള്‍ സന്ദര്‍ശിക്കുകയും മൃതദേഹങ്ങള്‍ കാണുകയും ചെയ്തു. ഈ ശീലം അയാളെ കൊണ്ടെത്തിച്ചത് വലിയ ഒരപകടത്തിലാണ്. വായനക്കാരന്‍ ഒട്ടും നിനച്ചിരിക്കാത്ത ഒരു ട്വിസ്റ്റിലൂടെ മരണദൂതന്‍ എന്ന കഥ പറഞ്ഞവസാനിപ്പിക്കുന്നു അദ്ദേഹം. നല്ല ഭാഷ, അവസാനം വരെ പിടിച്ചിരുത്തുന്ന ശൈലി, കൌതുകമുളവാക്കുന്ന കഥാതന്തു. ഈ ബ്ലോഗില്‍ കാണുന്ന മിക്കവാറും രചനകളും ഇത്തരത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവ തന്നെയാണ്.

എന്‍റെ പുലരിയിലെ ഡിവൈന്‍ പില്‍ഗ്രിമെയ്ജ് ആണ് ശ്രദ്ധയില്‍ പെട്ട നല്ലൊരു കഥ. കൂട്ടുകാരനെ കുറിച്ച് തങ്ങള്‍ കുറിച്ചിട്ട വരികള്‍ അറംപറ്റിയതിന്‍റെ വ്യഥ കാലം കഴിഞ്ഞിട്ടും വേട്ടയാടുന്ന രണ്ടു യൌവനങ്ങളെ കഥയെഴുത്തിന്‍റെ  സങ്കേതങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ച് വരച്ചിടുന്നു. തെളിമയും ഒഴുക്കുമുള്ള  ഭാഷയില്‍  ഹൃദ്യമായി അവതരിപ്പിച്ചു. വലിയ ലോകം ചെറുതാക്കിച്ചെറുതാക്കി ചിപ്പിയിലൊതുക്കിയിരിക്കുന്നു. Not that the story need be long, but it will take a long while to make it short  എന്നു പറഞ്ഞതാരാണ്?

ദുരന്ത പര്യവസായിയായ ഒരു പ്രണയത്തിന്‍റെ വാഗ്ചിത്രമാണ് ശലീര്‍ അലിയുടെ മലര്‍വനിയില്‍ തനിയെ എന്ന കഥ. കവികൂടിയായ ശലീറിന്‍റെ കഥാകഥനവും ഏകദേശം കവിതയോടടുത്തു നില്‍ക്കുന്നു. സ്ഫടികസ്ഫുടം നേടിയ വാക്കുകള്‍അടുക്കി വച്ചിരിക്കുന്നു. എന്നാല്‍ നിലാവിനോട് എന്നു പേരുള്ള ബ്ലോഗില്‍ ഒറ്റയൊരു കഥയും രണ്ടു കവിതകളും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. കൂടുതല്‍ വിഭവങ്ങളുമായി പ്രതീക്ഷയേകുന്ന ഈ എഴുത്തുകാരന്‍ ഇനിയും വരുമെന്ന് പ്രത്യാശിക്കാം. 

കൈക്കുടന്നയില്‍ ഒരു കടലിനെ ഒതുക്കുന്ന വിദ്യയാണ് കവിത. ഒരു നോവലിസ്റ്റ് മൈലുകള്‍ സഞ്ചരിച്ച് (ആ സഞ്ചാരം ഒരു പോരായ്മയല്ല) ലക്ഷ്യ സ്ഥാനത്തെത്തുമ്പോള്‍ കവിക്ക് ഏതാനും ചില ചുവടുവെയ്പുകള്‍ മതിയാകും.

നല്ല ചില കവിതകളും ഈയാഴ്ച കണ്ടു. അത്തരം ഒരു കവിതയാണ് ശലീര്‍ അലിയുടെ തന്നെ  നല്‍ ചിന്തുകളില്‍ അവസാനം പ്രത്യക്ഷപ്പെട്ട പാതിരാപ്പൂച്ചകള്‍. ജന്മം നല്‍കിയ മനുഷ്യന്‍ തന്നെ കൂട്ടിക്കൊടുപ്പുകാരനായി വന്ന് തകര്‍ത്തെറിഞ്ഞ ഒരു പെണ്ണിന്‍റെ സംഗരമായ തേങ്ങല്‍ ബാഷ്പകണങ്ങളാക്കി  നിങ്ങളുടെ കണ്ണിലൊഴിച്ചു തരുന്നു യുവകവി. നിസ്സഹായരുടെ അവസാനത്തെ അത്താണിയായ ആഗ്രഹ വിചാരങ്ങള്‍ ത്രസിപ്പിച്ച ഒരു പെണ്‍കുട്ടിയെക്കുറിച്ച് ആറ്റിക്കുറുക്കി ഒരു കവിത.

പെറ്റിട്ട വിത്തിന്‍റെ ‘മഖച്ഛായ’ തിരക്കാന്‍
പാത്തും പതുങ്ങിയും പിന്‍വാതില്‍ മുട്ടിയ
അതേ പാതിരാ പൂച്ചകളെ
മുഖം മൂടിയഴിച്ച്
മുറ്റത്ത് വരിയിട്ട് നിര്‍ത്തിയ
ആ രീതിയിലാണ്
ആണ്ടൊന്നിനിപ്പുറം 
എല്ലാം മറന്നവള്‍ ചിരിച്ചത്

കനല്‍ ചിന്തുകളില്‍ വേറെയും വിഭവങ്ങളുണ്ട്. സന്ദര്‍ശിച്ചെന്ന് ഉറപ്പുവരുത്തുക.

സതീശന്‍ ഒ.പി.യുടെ പൂമരത്തില്‍ വന്ന ഉല്‍ബോധനം എന്ന കവിത നടപ്പുകാലത്തിന്‍റെ രീതികള്‍ക്ക് നേരെ ഒരു വാള്‍ത്തല ചുഴറ്റുലാണ്. പെണ്ണിലെ പെണ്മയും ആണിലെ ആണത്തവും നഷ്ടപ്പെട്ട സമൂഹത്തിന് സമര്‍പ്പിക്കുന്ന കവിത അടിമേല്‍ മറിഞ്ഞ വ്യവസ്ഥകളെ പോയ്ന്‍റ് ബ്ലാങ്ക് റെയ്ന്‍ജില്‍ നിര്‍ത്തി  വെടിയുതിര്‍ക്കുന്നു. പറയാനുള്ളതെല്ലാം ഏതാനും വരികളില്‍ തിക്കിയടുക്കി വൈദഗ്ധ്യം കാട്ടിയിട്ടുണ്ട്. താന്താങ്ങളുടെ ഭാഗം അഭിനയിച്ചു തീര്‍ക്കാനറിയാതെ മറ്റു വേഷങ്ങള്‍ തേടിപ്പോകുന്ന ആണുംപെണ്ണും കെട്ടവരുടെ കാതരത വായനക്കാരനെ അനുഭവിപ്പിക്കുന്നുമുണ്ട്.  ചുട്ടു പഴുപ്പിച്ച വാക്കുകളടുക്കിയ വരികള്‍ ഒന്നു വെറുതെ വായിക്കുക

കാമം വിളമ്പാം കൂട്ടിനു വിളിക്കാം
കുടുംബ ബന്ധത്തിന്റെ ആത്മാവ് തോണ്ടാം
മരങ്ങളാകാം മരവുരി ധരിക്കാം
ഒരേയിടത്തില്‍ പരാഗം നടത്താം

ചില ബന്ധങ്ങള്‍ ഊര്‍ജ്ജം പകരുകയും പുതുജീവന്‍ നല്‍കുകയും ചെയ്യുന്നു. അത്തരം ഒരു ബന്ധത്തിന്‍റെ മസൃണമായ മുകുളങ്ങളെ താലോലിക്കുകയാണ് പ്രിയ തോഴന്‍ എന്ന കവിതയിലൂടെ സാം ചാക്കോ വര്‍ണക്കാഴ്ചകളില്‍

എത്രയോ കാതം അകലെയാണെങ്കിലും
സ്നേഹ ബന്ധത്താല്‍ നാം അരികിലല്ലേ
ഏകാന്തമെന്‍ തപോസ്ഥലികളില്‍
കാലിടറാതെ മുമ്പോട്ടു പോയിടാന്‍
കരം പിടിച്ചെന്നും നീ കൂട്ടിനുണ്ടെങ്കില്‍ 
ഇനിയെത്ര ദൂരവും നടന്നിടാം

ഇതെഴുതിക്കഴിഞ്ഞതിനു ശേഷമാണ് സാമിന്‍റെ പുതിയ കവിത വരുന്നത്. ഏകാന്ത തീര്‍ത്ഥാടകനായ നദി യാണ് വിഷയം. കൈയ്യേറ്റങ്ങള്‍ സഹിച്ചും, അകമേ കരിഞ്ഞും പുറമേ ചിരിച്ചും ത്രസിപ്പിച്ചും കാലത്തിന് കവര്‍ന്നെടുക്കാനാകാത്ത ചരിത്രമൊളിപ്പിച്ച് സംസ്കൃതികളുടെ കളിത്തൊട്ടില്‍ തീര്‍ത്ത് നിലാവില്‍ നിസ്തന്ദ്രം നിറഞ്ഞൊഴുകുന്ന നദിയുടെ നിഗൂഢ സൌന്ദര്യത്തെ ഗൃഹാതുരയുടെ ഓളങ്ങളോടൊപ്പം നിങ്ങള്‍ ഇഷ്ടപ്പെടുന്നു. ഇല്ലെയെന്നു നോക്കൂ.

കാലം കവരാത്ത ചരിത്രവും പേറി
അതിജീവിനത്തിന്‍റെ തുരുത്തുകള്‍ തേടി
അതിരുകള്‍ ലംഘിച്ച് ആകാശം നോക്കി
നിറഞ്ഞ ഭൂവിനെ കഴുകി വെളുപ്പിച്ചും
സംസ്കാരത്തിന്‍ കളിത്തൊട്ടിലായും 
ലോകത്തിന്‍ ശ്വാസകോശമായും
പലദേശങ്ങളില്‍ നാമങ്ങളില്‍
ശാന്തയായ് സൌമ്യയായ് 
പെരുമഴപ്പെരുക്കങ്ങളില്‍ 
സംഹാര രുദ്രയായ് നദിയൊഴുകുന്നു.


Poetry lifts the veil from the hidden beauty of the world, and makes familiar objects be as if they were not familiar. (PB Shelley)

ദുരൂഹതകളൊളിപ്പിക്കാതെ ലളിതമായി എഴുതിയ കവിതകള്‍ ഇനിയും ഈ ബ്ലോഗിലുണ്ട്. കാര്യമായി വിപണനം നടക്കാത്തതു കൊണ്ടായിരിക്കണം വായനക്കാര്‍ കുറവാണെന്നു തോന്നുന്നു.

അനശ്വരയുടെ അനശ്വരം ബ്ലോഗില്‍ മനോഹരമായ ഒരു കുഞ്ഞു കവിതയുണ്ട്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അമ്പിളി അമ്മാവനെക്കുറിച്ച്. അമ്പിളിയുടെ വൃദ്ധിക്ഷയമാണ് വിഷയം.

നാളില്‍ നാളില്‍ വീണ്ടും വീണ്ടും...
വെണ്ണക്കിണ്ണം ഒഴിയുന്നു...
നാളില്‍ നാളില്‍ വീണ്ടും വീണ്ടും...
അമ്മയാ തളിക നിറക്കുന്നു...

ഫിറോസിന്‍റെ (കണ്ണുര്‍ പാസഞ്ചര്‍) മൂന്നു വിലാപങ്ങള്‍ എന്ന പേരിലുള്ള മൂന്നു കുറുങ്കവിതകള്‍ അവയുടെ നിര്‍മലത കൊണ്ട് നിങ്ങളിഷ്ടപ്പെടും. മറ്റൊന്നു കൂടി പറയാതെ വയ്യ. ഫിറോസ് എന്ന കവിയെക്കാളുപരി അദ്ദേഹത്തിലെ ഹാസ്യ എഴുത്തുകാരനെയാണ് വായനക്കാര്‍ ഇഷ്ടപ്പെടുന്നത്. ഒരു ഹമുക്കും കുറേ ഹമുക്കീങ്ങളും എന്ന സൂപ്പര്‍ കഥ വായനക്കാര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചിരിക്കുന്നത്.

ഹാസ്യത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് പോയ വാരം വായിച്ച ഏറ്റവും നിലവാരമുള്ള ഷംസീറിന്‍റെ വക്താക്കളിലെ അശ്ലീലങ്ങളും എ.കെ.ജി സെന്‍ററിലെ ഡാര്‍വിനും  എന്ന   രാഷ്ട്രീയ ഹാസ്യത്തെക്കുറിച്ചോര്‍ത്തത്. മനു അഭിഷേക് സിംഘ്വി ബന്ധപ്പെട്ട വിവാദത്തെ കളത്തില്‍ നിര്‍ത്തി എല്ലാ രാഷ്ട്രീയക്കാര്‍ക്കും ചാടാപടാ ചൂരലടി കൊടുക്കുന്നുണ്ടവിടെ. ഇന്ദ്രനും പാര്‍ത്ഥനും ഒക്കുന്ന ആക്ഷേപ ഹാസ്യം എന്ന് പറഞ്ഞാല്‍ അത് വെറും വാക്കാകില്ല എന്നെങ്കിലും എനിക്കുറപ്പുണ്ട്.

താന്‍ കണ്ട തൃശൂര്‍ പൂരത്തിന്റെ പെരുമ പറയാന്‍ വന്നിരിക്കുന്നു സീനിയര്‍ ബ്ളോഗര്‍ സായാഹ്നങ്ങളുടെ ഇഷ്ടക്കാരന്‍ കണ്ണന്‍. അകമ്പടിയായി ചിത്രങ്ങളുമുണ്ട്. വായിച്ചും കണ്ടും വരിക.

വിരലുകള്‍ കീ ബോഡില്‍  തളര്‍ന്നു വീഴുന്നതിന് മുമ്പ് ഒരു വാക്ക്, ഇവിടെ പരാമര്‍ശിക്കാതെ പോയ ബ്ലോഗുകളും പോസ്റ്റുകളും ഒരു പക്ഷേ ശ്രദ്ധയില്‍ പെടാത്തതു കൊണ്ടോ,  കണ്ടും അറിഞ്ഞും ഏറെ പരിചയിച്ച ബ്ലോഗര്‍മാരെ ഇനിയും ഒന്നു പരിചയപ്പെടുത്തി സ്വയം നിലവാരം കളയേണ്ട എന്ന്‍ കരുതിയോ ആണ് ആ ഗണത്തില്‍ ഉള്‍പ്പെട്ടത്.  അനിവാര്യമായ ചില കാരണങ്ങളാലാണ്  ചില സീനിയര്‍ ബ്ലോഗര്‍മാര്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ടത്. മാപ്പാക്കുക.
 
അവലോകനം തയ്യാറാക്കിയത്  ശ്രീ ആരിഫ്‌ സെയിന്‍  ബ്ലോഗ്‌ :സേയ്നോക്കുലര്‍

111 comments:

  1. ആരിഫ്‌ ഇക്കാന്റെ വിശദമായ ബ്ലോഗു വായന തുറന്നു കാണിക്കുന്നതാണ് ഈ ലക്കം ഇരിപ്പിടം. മാത്രമല്ല ഒരു ക്ലാസ്സ്‌ ലക്കം തന്നെയാണ് ഇതും എന്ന് പറയാതെ വയ്യ.

    രോസാപൂക്കളിനെ പരാമര്ഷിച്ചിടത്തു ഒരു ചെറിയ തിരുത്ത്.
    >> 'പിനാര' എഴുതിയ കഥാകാരിക്ക്‌ കുറച്ചുകൂടി കൊഴുപ്പിക്കാമായിരുന്നില്ലേ ഈ യാത്രാമൊഴി? >>
    ഇവിടെ പിരാനയായിരിക്കും ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.
    (റോസ്ലി ചേച്ചിയുടെ പ്രശസ്തമായ കഥയുടെ പേര് പിരാനകള്‍ എന്ന് ആയിരുന്നു )

    ReplyDelete
    Replies
    1. വളരെ നന്ദി ചെമ്മാട്. സോറി. ഒരു ടൈപ്പോ ആയിരുന്നു. എഡിറ്റര്‍മാര്‍ തന്നെ അത് തിരുത്തിയിട്ടുണ്ട്.

      Delete
  2. നല്ല അവലോകനം!

    പുതിയ ബ്ലോഗര്‍മാര്‍ക്കു അഭിനന്ദനങ്ങള്‍!സുനിലും, പ്രവീണും കഴിവുള്ളവര്‍ തന്നെയെന്ന് നേരത്തെ അറിഞ്ഞിരുന്നു.

    ആരിഫ് ഭായ്, ഈ റോള്‍ താങ്കള്ക്ക് നല്ല പോലെ ചേരും.

    ReplyDelete
  3. റഫീഖിനെ പരിചയപ്പെടുത്തിയതിനു നന്ദി!!നിലവാരമുള്ള അവലോകനം...തുടക്കം വായിച്ചപ്പോള്‍ ശരിക്കും എന്തോ ഒരു ..... “ആ ഇറാഖി “സുഹുര്‍ത്ത് ജീവിച്ചിരിക്കട്ടെ ...എന്നു മാത്രം പ്രാര്‍ഥന...

    ReplyDelete
  4. ആരിഫ്‌ സൈനിന്റെ ഈ അവലോകനം വളരെ നന്നായി

    ആശംസകള്‍

    ReplyDelete
    Replies
    1. @ബിജു ഡേവിസ്‌, ഷബീര്‍, വേണുവേട്ടാ, നന്ദി കൂട്ടുകാരേ

      Delete
  5. ആരിഫ്ക്കാ, വളരെ നല്ല അവലോകനം. പറഞ്ഞതില്‍ വച്ചേറ്റവും എന്നെ ചിന്തിപ്പിച്ചത് ഈ വരികളായിരുന്നു.
    "ഗൌരവത്തോടെ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ചില സീനിയര്‍ ബ്ലോഗര്‍മാരെ ഒഴിച്ചു നിര്‍ത്തിയാല്‍ രംഗം വാഴുന്നത് പുതുതലമുറയിലെ കുട്ടികളാണ്. അവര്‍ക്കാകട്ടെ പങ്കുവെക്കാനായി കാര്യമായ അനുഭവങ്ങളുമില്ല. സ്വാഭാവികമായും അവര്‍ തങ്ങളുടെ അതിരിക്തോര്‍ജം (surplus energy) അവരുടെ കുട്ടിജീവിതത്തിലെ ചില്ലറ കാര്യങ്ങളെ നര്‍മ്മത്തില്‍ കലര്‍ത്തി അവതരിപ്പിക്കാനായി വിനിയോഗിക്കുന്നു. വായനക്കാരന് എന്തെങ്കിലും നല്‍കണമെന്ന വാശിയുള്ളവരല്ല ഇവരില്‍ മഹാ ഭൂരിഭാഗവും. "
    ...
    ....
    ....
    ....

    പറഞ്ഞ കാര്യത്തെ അംഗീകരിക്കുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ള പലരും ബ്ലോഗെഴുത്തിന്റെ സാമൂഹിക പ്രതിബദ്ധത എന്ന വശത്തെ കുറിച്ച് ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു. ഹാസ്യവും അനുഭവങ്ങളും കവിതയും പങ്കു വക്കുന്നതിലുപരി സാമൂഹിക പ്രസക്തിയും, ചിന്തകള്‍ക്ക് മുന്‍‌തൂക്കം കൊടുക്കുന്ന ലേഖനങ്ങളും ഞങ്ങളില്‍ നിന്നും ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയെ മാനിക്കുന്നു.

    റഫീഖ് തിരുവള്ളൂര്‍ , വിഷ്ണു പദ്മനാഭന്‍ എന്നിവരെ പരിചയപ്പെടുത്തിയതിനു നന്ദി.

    ഈ അവലോകനം വായിക്കുന്ന സുഹൃത്തുക്കള്‍ തീര്‍ച്ചയായും ഗൌരവമുള്ള വായനയുടെ ആവശ്യകത മനസിലാക്കും എന്ന് ഞാന്‍ വിചാരിക്കുന്നു.

    ReplyDelete
  6. നിരവധി ബ്ലോഗുകളിലൂടെയുള്ള എഴുത്തുകാരന്റെ സഞ്ചാരമാണ് ഓരോ ആഴ്ചയിലേയും ബ്ലോഗ്‌ അവലോകനം. നിരവധി ബ്ലോഗുകളിലെ നിരവധി പോസ്റ്റുകളില്‍ നിന്നും ഒരു പിടി നല്ല രചനകളെ കണ്ടെത്തി വിശകലനം ചെയ്യുക എന്നത് ദുഷ്ക്കരമായ ഒരു പ്രക്രിയയാണ്.

    എഴുത്തിനോടും വായനയോടും അത്യഘാതമായ പ്രണയവും പ്രതിപത്തിയും ഉള്ളവരുടെ നിസ്വാര്‍ത്ഥ താല്പര്യം മാത്രമാണ് ഇതിനു പിന്നിലെ പ്രചോദനം. ഇരിപ്പിടം നിരവധി വാരങ്ങളിലായി അത് ഭംഗിയായി നിര്‍വഹിച്ചു പോരുന്നു. ബൂലോകത്തെ നിരവധി പേരുടെ പ്രോത്സാഹനവും നല്ല വാക്കുകളും ഇരിപ്പിടത്തെ എന്നും മുന്നോട്ട് നയിക്കുന്നു.

    ഇത്തവണ ബൂലോകത്തിന് ഗൌരവമുള്ള വായന സമ്മാനിച്ച, ഒട്ടേറെ പോസ്റ്റുകളിലൂടെ സാമൂഹിക പ്രസക്തമായ വിഷയങ്ങള്‍ വായനക്കാരോട് പങ്കുവെച്ച അക്ഷരങ്ങളുടെ തോഴന്‍ Arif Zain എന്ന പ്രമുഖ ബ്ലോഗര്‍ ഇരിപ്പിടത്തിനു സമ്മാനിച്ചത്‌ അദ്ദേഹത്തിന്റെ പരന്ന വായനാനുഭാവത്തില്‍ നിന്നുള്ള വിലപ്പെട്ട കണ്ടെത്തലുകളാണ്.

    ബൂലോകത്തെ അശ്ലീലമെഴുതിയും തെറി പറഞ്ഞും മലീമസമാക്കാന്‍ ഒരു പറ്റം ഒരുംബെടുമ്പോള്‍ അവസാനത്തെ പ്രതീക്ഷയുടെ കൈത്തിരി നാളമാണ് അക്ഷരങ്ങളെ ഉപാസിക്കുന്ന, വായനയെ ഗൌരവത്തില്‍ എടുക്കുന്ന, മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പറ്റം നല്ല എഴുത്തുകാര്‍. നമുക്കവരെ പ്രോല്‍സാഹിപ്പിക്കാം. ഈ നല്ല അവലോകനത്തിന് അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. നല്ല വാക്കിനും നന്ദി.

      Delete
  7. പരിചയമില്ലാത്ത പലരെയും ഇതിലൂടെ പരിചയപ്പെടാനാവുന്നു.നന്ദി.ഇടയ്ക്കു പരാമര്‍ശിച്ച പുസ്തകത്തിന്റെ പേര് The man who loved books too much എന്നല്ലേ? TWO MUCH അല്ലല്ലോ.

    ReplyDelete
    Replies
    1. ഹഹ, ഞങ്ങള്‍ ഇവിടെ പരസ്പരം ദിസ്‌ ഈസ്‌ ടൂ മച്, ത്രീ മച് എന്നെല്ലാം കളിയായി പറയാറുണ്ട്‌. ഇപ്പോള്‍ കളി കാര്യമായി. അപ്പൊ തന്നെ പോയി തിരുത്തി. നന്ദി ഹനീഫ സര്‍.

      Delete
  8. ആദ്യമേ ഇങ്ങിനെ ഒരു വേദി കണ്ടെത്തി ബ്ലോഗ്‌ എഴുത്തിനെ പ്രോത്സഹപ്പിക്കുന്നതിനു അവസരം ഉണ്ടാക്കിയ ഇരിപ്പിടം വരികയോടും അത് പോലെ നിരവധി ബ്ലോഗു കാഴ്ചകളില്‍ നിന്ന് ശ്രി ആരിഫിന്റെ മനസ്സിലൂടെ കടന്നു പോയ എന്റെ ബ്ലോഗ്‌ നെ കുറിച്ചുള്ള പരാമര്‍ശവും എന്നെ വാരികയോടും അദ്ദേഹത്തോടും എന്റെ ആദരവും നന്ദിയും അറിയിക്കാന്‍ കടപ്പെട്ടവനായി തീര്‍ത്തിരിക്കുന്നു. . രഹസ്യം എന്ന വിഷയത്തെ ആസ്പദമാക്കി എഴുതിയ ഒരു കഥയാണ് അത്. എന്റെ മറ്റു കഥകളില്‍ നിന്ന് ഭാഷയെ ലളിതമാക്കിയാണ് ഞാന്‍ അത് അവതരിപ്പിച്ചിട്ടുള്ളത്. അത് കൊണ്ടാവാം , ആദ്യ വായനയില്‍ തന്നെ, വായനക്കാരന്റെ മനസ്സില്‍ ആ കഥ ഓളങ്ങള്‍ തീര്‍ക്കുന്നത്. ബ്ലോഗ്‌ വായനക്കാര്‍ പൊതുവേ ഇഷ്ടപെടുന്നത് ആദ്യ വായന കൊണ്ട് മനസ്സിലാക്കാന്‍ പറ്റുന്ന കൃതികളെയാണ്.. അത് കൊണ്ടാവാം.. ഇതിലും നന്നായി ഞാന്‍ എഴുതിയ , പല കഥകളും, ശ്രദ്ധിക്കപ്പെടാതെ പോയത്.

    ഇങ്ങിനെ ഒരു പംക്തിയിലൂടെ ബ്ലോഗ്‌ ലോകത്തിന്റെ വാതായനങ്ങള്‍ കൂടുതല്‍ വിശാലമാക്കുന്ന വാരിക, ഇനിയും കൂടുതല്‍ ലോകത്തിന്റെ വിശാലതയിലേക്ക്‌ എത്തിപ്പെടട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.. അതോടപ്പം സഹോദരന്‍ ആരിഫിന്റെ ലോകവും വളരെട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
    Replies
    1. അങ്ങനെത്തന്നെ വരട്ടെ.

      Delete
  9. നന്നായിട്ടുണ്ട് ഈ ലക്കം... ആരിഫ്‌ ഭായ്‌ക്ക് അഭിനന്ദനങ്ങള്‍ ....
    റിവര്‍ബെന്‍ഡിന്റെ കുറച്ചു കുറിപ്പുകള്‍ വായിച്ചു നോക്കി...
    ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ഓര്‍മ്മ വന്നു...
    നന്ദി ഭായ്‌...

    ReplyDelete
    Replies
    1. അന്ന് എന്തായിരുന്നു ബഗ്ദാദില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് ഏകദേശ ധാരണ റിവര്‍ബെന്‍ഡിലൂടെ ലഭിച്ചിരുന്നു. അതെ ആന്‍ ഫ്രാങ്ക് ടച് ഉണ്ടതിന്

      Delete
  10. ബാഗ്ദാദ്‌ ബെര്‍നിങ്ങും,മീഡിയ ഈസ്‌ എ പ്ലുരലും കണ്ടു. വായിച്ചു നോക്കണം. പരിചയപ്പെടുത്തിയതിന് നന്ദി അറിയിക്കുന്നു.

    ശ്രദ്ദിക്കപ്പെടെണ്ട ബ്ലോഗുകളും രചനകളുമാണ് പരിചയപ്പെടുത്തിയത്. പലതും പരിചയം ഉള്ളവ തന്നെ.

    ഈ ലക്കവും മികച്ചതായി.....

    ReplyDelete
  11. ഈ ലക്കത്തിന് ആരിഫ് കൈയടി അര്‍ഹിക്കുന്നു.. ഗഹനമായ വായനയുടെ ആഴം ഇതില്‍ കാണാം.. നന്ദി..

    ReplyDelete
  12. നല്ല കുറെ ലോക ബ്ലോഗുകള്‍ കാണാന്‍ സാധിച്ചു...നല്ല അവലോകനം ...ഹൃദയത്തിലൂടെ വായിക്കുന്ന ആളില്‍ നിന്നും ഞാനൊക്കെ ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു...

    ReplyDelete
    Replies
    1. @പ്രദീപ്‌ സര്‍
      മനോജ്‌,
      ഇംത്തീ
      നന്ദി

      Delete
  13. താങ്ക്സ് ഇരിപ്പിടം,ആരിഫ് ഇക്കാ..

    ReplyDelete
  14. ഗൌരവത്തോടെ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ചില സീനിയര്‍ ബ്ലോഗര്‍മാരെ ഒഴിച്ചു നിര്‍ത്തിയാല്‍ രംഗം വാഴുന്നത് പുതുതലമുറയിലെ കുട്ടികളാണ്. അവര്‍ക്കാകട്ടെ പങ്കുവെക്കാനായി കാര്യമായ അനുഭവങ്ങളുമില്ല. സ്വാഭാവികമായും അവര്‍ തങ്ങളുടെ അതിരിക്തോര്‍ജം (surplus energy) അവരുടെ കുട്ടിജീവിതത്തിലെ ചില്ലറ കാര്യങ്ങളെ നര്‍മ്മത്തില്‍ കലര്‍ത്തി അവതരിപ്പിക്കാനായി വിനിയോഗിക്കുന്നു. വായനക്കാരന് എന്തെങ്കിലും നല്‍കണമെന്ന വാശിയുള്ളവരല്ല ഇവരില്‍ മഹാ ഭൂരിഭാഗവും.
    ഇതൊരു സത്യസന്ധമായ കാര്യമാണ് ആരിഫിക്കാ.

    പുഞ്ചപ്പാടത്തില്‍ ജോസെലെറ്റ് ജോസ് സൌഹൃദത്തിന്‍റെ മതം എന്ന ലേഖനത്തില്‍. സുമനസ്സുകള്‍ സമാനമായ വേദന പങ്കുവെക്കുമെന്നുറപ്പ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ബ്ലോഗുലകത്തിലെ ഒഴിച്ചു നിര്‍ത്താനാകാത്ത സാന്നിദ്ധ്യമായി മാറിയിരിക്കുന്നു ജോസിപ്പോള്‍. എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന വിളകളുണ്ട് പുഞ്ചപ്പാടത്ത്.

    ഇവിടെ പരാമര്‍ശിക്കാതെ പോയ ബ്ലോഗുകളും പോസ്റ്റുകളും ഒരു പക്ഷേ ശ്രദ്ധയില്‍ പെടാത്തതു കൊണ്ടോ, കണ്ടും അറിഞ്ഞും ഏറെ പരിചയിച്ച ബ്ലോഗര്‍മാരെ ഇനിയും ഒന്നു പരിചയപ്പെടുത്തി സ്വയം നിലവാരം കളയേണ്ട എന്ന്‍ കരുതിയോ ആണ്.
    ആരിഫിക്കായുടെ നിലവാരം കളയാതെ കാത്തതിന് എന്റെ ബ്ലോഗിനെ ഞാൻ നമിക്കുന്നു. നല്ല നിരീക്ഷണങ്ങൾ ആരിഫിക്കാ. ആശംസകൾ.

    ഇത് വളരെ കാര്യമാത്ര പ്രസക്ത വിവരങ്ങളുടെ സമ്പുഷ്ടമായ ഒരു നിരീക്ഷണമാണ് ആരിഫിക്കാ.

    ReplyDelete
    Replies
    1. പല വര്‍ണങ്ങള്‍ നിറഞ്ഞ ഒരു കുടയുടെ തണല്‍ പറ്റി, കാലപഴക്കം കൊണ്ട് കുടയില്‍ വീണ ചെറിയ സുഷിരങ്ങളില്‍ കൂടി കാണുന്ന കാഴ്ചകള്‍ മാത്രമല്ല ലോകം എന്ന് തിരിച്ചറിയാന്‍ മണ്ടൂസനെ ഞാന്‍ ഉണര്ത്തട്ടെ.. പഴയത് പുതിയത് എന്നതിന് അപ്പുറം ഇരുളിന്റെ ലോകത്ത് നിന്ന് വെളിച്ചത്തിലേയ്ക്കു എത്തുന്ന ചിന്തകലേക്ക് സഞ്ചരിക്കു....എന്നിട്ട് കണ്ണ് തുറന്നു.. കാലത്തിന്റെ ഹൃദയത്തിലൂടെ ഒന്ന് കണ്ണോടിക്കു.. ബ്ലോഗ്‌ എന്നത് ആസ്വാദനങ്ങള്‍ക്ക് അപുറം, മനുഷ്യന്റെ ചിന്തകലേക്ക് എത്തി നോക്കുന്നുണ്ടോ എന്നറിയു.. കാണുന്നത് മാത്രമല്ല കാഴ്ച സുഹ്ര്തെ.. കാണാന്‍ ഇനി എത്ര കിടക്കുന്നു..

      Delete
    2. മനേഷ്, മനേഷിന്‍റെ ബ്ലോഗ്‌ അവലോകനത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് അതില്‍ പുതിയ പോസ്റ്റ്‌ ഇല്ലാതിരുന്നത് കൊണ്ടാണ്. അല്ലെങ്കലും മനേഷിനെ അവഗണിക്കാന്‍ എനിക്കാകുമെന്ന് തോന്നുന്നുണ്ടോ?

      Delete
  15. "പുഞ്ചപ്പാടത്തെ" തുടര്‍ച്ചയായ മൂന്നു പോസ്റ്റുകളും ഇരിപ്പിടം വിലയിരുത്തിയത്തില്‍ അതീവ സന്തോഷമുണ്ട്. വിശദമായ നിരൂപണത്തിനു വിധേയമാകുമ്പോള്‍ എന്റെ ഉത്തരവാദിത്വ ബോധത്തെയെയും എഴുത്തിന്റെ നിലവാരത്തെയും കുറിച്ച് തെല്ല് ആധിയും ഇല്ലാതില്ല.

    ദേസ്തെവിസ്കിയെ "ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള എഴുത്തുകാരന്‍" എന്ന് വിളിക്കുമ്പോള്‍ "മനുഷ്യസ്നേഹത്തിന്റെ മഷിയുള്ള കൈപ്പടയാണ്" നല്ല നിരൂപകനും ചിന്തകനും എഴുത്തുകാരനുമായ പ്രിയപ്പെട്ട ആരിഫ്‌ സൈന്‍ എന്ന ആരിഫ്‌ജിയുടെത്!

    ഒത്തിരി സ്നേഹത്തോടെ,
    ജോസെലെറ്റ്‌

    ReplyDelete
    Replies
    1. <<>>യാഥാര്‍ത്ഥ്യവും ഇതും തമ്മില്‍ ധൃവാന്തരമുണ്ടെങ്കിലും ഇതൊക്കെ കേള്‍ക്കാന്‍ രസമുണ്ട്. അത് കൊണ്ട് തുറന്ന അനുവാദം. പക്ഷെ ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നെടത്ത്വാ വെച്ചാകണം.അല്ലെങ്കില്‍ എനിക്കവ കാണാന്‍ പറ്റില്ലല്ലോ. :D

      Delete
  16. അവലോകനത്തിന് നന്ദി

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. നന്നായി ഭായി....ഓർത്തിരിക്കാവുന്ന ഒരുപിടി പോസ്റ്റുകളാണു പരാമർശിക്കപ്പെട്ടത്

    ReplyDelete
    Replies
    1. @മുനീര്‍
      സുമേഷ്‌,
      നന്ദി.

      Delete
  19. ഇരിപ്പിടം അവലോകനത്തില്‍ എനിക്കും ഒരു സ്ഥാനം തന്നതില്‍ ഒരുപാട് നന്ദി... ആശ്ചര്യം ആണ് ആദ്യം തോന്നിയത്... എന്‍റെ പൊട്ടത്തരങ്ങള്‍ വായിക്കാനും ആളുണ്ടോ എന്ന്... ഉണ്ടെന്നു ഇതോടെ മനസ്സിലായി... അതുകൊണ്ട് തന്നെ പൊട്ടത്തരങ്ങള്‍ തുടരും എന്ന് ഇതിനാല്‍ അറിയിക്കുന്നു... :-) എന്തെങ്കിലും എഴുതി നാലാളെ കാണിക്കുന്നത് ആദ്യമായാണ്‌... എഴുതി ശീലവും ഇല്ല... ഫോട്ടോഗ്രാഫിയാണ് താല്‍പ്പര്യം... ചില ചിത്രങ്ങള്‍ എടുത്തു കഴിയുമ്പോള്‍ അറിയാതെ ചിലതെല്ലാം മനസ്സില്‍ തോന്നുന്നു... അതെല്ലാം കുറിച്ച് വച്ച് ഫോട്ടോ കാണാന്‍ വരുന്നവരുടെ മുന്‍പില്‍ വിളമ്പുന്നു... അത്രയേ ഉള്ളു... ഇനിയും അങ്ങനെ തന്നെ തുടരാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ടു ഒരിക്കല്‍ കൂടി ഞാന്‍ എന്‍റെ നന്ദി അറിയിക്കുന്നു... സ്നേഹാദരങ്ങളോടെ, അനശ്വര.

    ReplyDelete
    Replies
    1. എന്തിനാ ആശ്ചര്യം? നിങ്ങള്‍ പരാമര്‍ശം അര്‍ഹിക്കുന്നു.

      Delete
  20. ഞാന്‍ വളരെ പുതിയ ഒരു ബ്ലോഗര്‍ ആണ്. ബ്ലോഗര്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍ ആണോ എന്ന് പോലും എനിക്കറിയില്ല. മാര്‍ച്ച് പകുതിയോടെ ആണ് ഞാന്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തു തുടങ്ങിയത്. ഇത് രണ്ടാം തവണ ആണ്, ഇരിപ്പിടം എന്നെ അവലോകനത്തില്‍ പരിചയപ്പെടുത്തുന്നതും. വളരെ നന്ദി ഉണ്ട്. ഞാന്‍ എന്‍റെ യാത്രയില്‍ കണ്ടു മുട്ടിയ കാര്യങ്ങള്‍ സുതാര്യമായി പറയുവാന്‍ ശ്രമിക്കുന്നു എന്ന് മാത്രം.

    ബ്ലോഗര്‍ മാര്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു തരം വിചിത്ര ജീവികള്‍ ആണെന്നും അവരാണ് സൈബര്‍ ലോകം നിയന്ത്രിക്കുന്നതും എന്ന്മായിരുന്നു കരുതിയിരുന്നത്. അതിനാല്‍ ഈ ബ്ലോഗു ലോകത്തില്‍ കുറെയധികം വായനകള്‍ നടത്തിയതിനപ്പുരം ഒന്നും എഴുതുവാന്‍ ശ്രമിച്ചിരുന്നില്ല. ഒരു പുതു ബ്ലോഗ്‌ എഴുത്തുകാരന്‍ ആയ എന്നെ ഇവിടെ പരാമര്‍ശിച്ചപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി. കാരണം ഒരു ബ്ലോഗര്‍മാരെയും ഞാന്‍ അറിയില്ല എന്നതിനാല്‍ തന്നെ.
    നിങ്ങള്‍ തരുന്ന പ്രോല്‍സാഹനം സമയക്കുറവിനിടയിലും എഴുതുവാന്‍ പ്രേരിപ്പിക്കുന്നു.
    നന്ദി.

    ReplyDelete
    Replies
    1. ഞാന്‍ കരുതിയിരുന്നത് താങ്കള്‍ സീനിയര്‍ ബ്ലോഗര്‍ ആണെന്നാണ്‌. ബ്ലോഗ്‌ രംഗത്ത്‌ പുതിയ ആലായിരിക്കാം എന്നാല്‍ ഇരുത്തം വന്ന എഴുത്ത് കാരനാണ് താങ്കള്‍.

      Delete
  21. സന്തോഷം റോസാപ്പൂക്കളെ ഇവിടെ പരാമര്ശിച്ചതില്‍

    ReplyDelete
    Replies
    1. സന്തോഷം പങ്കുവെക്കട്ടെ.

      Delete
  22. അർത്ഥവത്തായ അവലോകനം.. അഭിനന്ദനങ്ങൾ..

    ReplyDelete
  23. ഒരു നല്ല അവലോകനം കൂടി വായിക്കാന്‍ കഴിഞ്ഞ സംതൃപ്തി.
    മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ടൈപ്പ് ചെയ്യുക എന്ന

    (Type in Malayalam. Google Trnsliteration ബട്ടണ്‍) embedd
    ചെയ്താല്‍ കമന്റു എഴുതുന്നവര്‍ക്ക് കൂടുതല്‍ സൌകര്യമാകുമായിരുന്നു
    'ബ്ലോഗ്ഗര്‍ ഷാഹിദ്' ഇതെങ്ങനെ ചെയ്യാം എന്നതിനെപ്പറ്റി ഒരു ബ്ലോഗ്‌
    എഴുതിയിട്ടുന്ന്ട്.
    അവലോകനകരന്‍ ആരിഫിനും ഇരിപ്പിടം സംഘാടകര്‍ക്കും
    എന്റെ നന്ദി
    വീണ്ടും കാണാം.
    പി. വി ഏരിയല്‍

    ReplyDelete
  24. Sorry,
    ഷാഹിദിന്റെ ബ്ലോഗിലേക്കുള്ള വഴി ഇവിടെ

    ComputerTips

    ഫിലിപ്പ് ഏരിയല്‍

    ReplyDelete
  25. sorry the link is broken
    here is the correct link
    Computer Tips

    ReplyDelete
  26. something went wrong with the html code here is the link without html code.please copy, paste and read.

    http://shahhidstips.blogspot.in/2012/05/blog-post.html

    ReplyDelete
  27. ആരിഫ്ജിയുടെ പേര് കണ്ടപ്പോള്‍ തന്നെ മനസ്സില്‍ തോന്നിയ പ്രതീക്ഷ അസ്ഥാനത്തായില്ല.

    ReplyDelete
    Replies
    1. @അനില്‍ സര്‍
      താങ്കളുടെ പ്രതീക്ഷ എന്‍റെ നിലവാരത്തോളം താഴ്ന്നോ? അതോ എന്‍റെ നിലവാരം താങ്കളുടെ പ്രതീക്ഷയോളം ഉയര്‍ന്നോ? എന്താണ് സംഭവിച്ചത്?

      Delete
  28. വായിച്ചിരിക്കേണ്ട, എന്നാല്‍ ഇതുവരെ എത്തിപ്പെടാന്‍ പറ്റാത്ത ഒരുപാട് ബ്ലോഗ്ഗിലേക്കുള്ള വഴിയായി ഈ പോസ്റ്റ്‌..അത്രമേല്‍ ഇഷ്ടപ്പെട്ടു.. :)
    എന്‍റെ ബ്ലോഗ്ഗും അവലോകനത്തില്‍ പെട്ട് എന്നത് വല്ലാത്ത സന്തോഷം നല്‍കുന്നു.. പ്രോത്സാഹനത്തിനു ഒരായിരം നന്ദി.. :)
    ഫിറോസ്‌
    http://kannurpassenger.blogspot.com/

    ReplyDelete
    Replies
    1. കണ്ണൂര്‍ പാസഞ്ചര്‍ ഉടനെ നമുക്ക്‌ അപ്ഗ്രേഡ് ചെയ്ത് കണ്ണൂര്‍ എക്സ്പ്രസ്‌ ആക്കണം.

      Delete
  29. ഇത്തവണ പരിചയമില്ലാത്ത കൂടുതല്‍ ബ്ലോഗുകള്‍ കണ്ടെത്താന്‍ സഹായിച്ചു. കൂടുതല്‍ ആഴത്തിലുള്ള ഈ അവലോകനം വളരെ നന്നായി.

    ReplyDelete
  30. നല്ല അവലോകനം ....അഭിനന്ദനങ്ങള്‍...

    ReplyDelete
  31. Replies
    1. @പട്ടേപ്പാടം റാംജി,
      ശ്രീക്കുട്ടന്‍,
      വീ.കെ.
      നന്ദി

      Delete
  32. ആരിഫ്ക്കയുടെ ഈ അവലോകനത്തിന് ആശംസകൾ..... കുട്ടികളെ അങ്ങോട്ട് അത്രക്ക് കൊച്ചാക്കേണ്ടിയിരുന്നില്ല ആരിഫ്ക്ക :)))അവരുമൊന്ന് പയറ്റി തെളിഞ്ഞ് മുഖ്യധാരയിലേക്കും സീരിയസ് വായനയിലേക്കും വന്നോട്ടെ.

    ആരിഫ്ക്കയെ പോലുള്ള നിക്ഷ്പക്ഷമതികളുടെ നിരീക്ഷണത്തെ തള്ളിക്കളയാനും വയ്യ. കാ‍രണം ആരിഫ്ക്കക്ക് തുല്യം ബൂലോകത്ത് ആരിഫ്ക്ക മാത്രമാണ്.

    ReplyDelete
    Replies
    1. മോഹീ/ദൈവമേ എന്തെല്ലാം കേള്‍ക്കണം?

      Delete
  33. ആരിഫ്ക്കയുടെ അവലോകനം ഇഷ്ടായി...കുറെ പരിചയമില്ലാത്ത ബ്ലോഗുകളെ പറ്റി അറിയാന്‍ കഴിഞ്ഞു..ആശംസകള്‍

    ReplyDelete
  34. അവതരണമികവു കൊണ്ട് ഈ അവലോകനം ശ്രദ്ധേയമായി
    ആശംസകള്‍

    ReplyDelete
  35. നല്ല അവലോകനം...ശ്രദ്ധേയം ആയപരിചയപ്പെടുതലുകള്‍..
    നന്ദി ആരിഫ്‌....

    ReplyDelete
    Replies
    1. @സജീര്‍, ഇസ്മാഈല്‍, എന്‍റെ ലോകം. എല്ലാവര്‍ക്കും നന്ദി.

      Delete
  36. അസ്സലായിരിക്കുന്നു ഈ വഴികാട്ടിയുള്ള ആരിഫ്ഹിന്റെ നടത്തം . എത്ര നല്ല ബ്ലോഗുകളാ കണ്ടത്.വലിയ കേമം എന്നു ഞാൻ വിചാരിച്ചു ഞെളിഞ്ഞിരുന്ന എന്റെ ബ്ലോഗ് ഒക്കെ ഒന്നും അല്ല എന്നും എനിക്കു മനസ്സിലായി. നന്ദി. ആസംസകൾ

    ReplyDelete
    Replies
    1. താങ്കളുടെ ബ്ലോഗ്‌ ഇന്നാദ്യമായാണ് ഞാന്‍ കാണുന്നത് എന്നത് തന്നെ എന്‍റെ വലിയ പോരായ്മയായി ഞാന്‍ കാണുന്നു. ഈ ഇരിപ്പിടം കൊണ്ട് ആ ഒരു മെച്ചം കിട്ടി.

      Delete
  37. കാലിഡോസ്കോപ് വിഷ്ണുവിനെ ബ്ലോഗിന് പുറത്തും പരിചയമുണ്ട്..
    വിഷ്ണു വിന്റെ പ്രത്യേകത തന്റെ ബ്ലോഗ്‌ വായിച്ചിട്ട് ഉഗ്രന്‍ ഗംഭീരം എന്നൊക്കെ ഒരാള്‍ കുറിച്ചാല്‍ അത് ഉടനെ ഡിലീറ്റു ചെയ്തിരിക്കും..
    തന്റെ ലേഖനത്തിലെ നിരീക്ഷണങ്ങളെ അനുകൂലിച്ച്ചാലും പ്രതികൂലിച്ചാലും മറുപടി എഴുതുകയും ചെയ്യും...
    പിന്നെ തിരുവള്ളൂരും നേരിട്ടും മെയിലുകളിലൂടെയും പരിചയമുള്ള എഴുത്തുകാരനാണ്‌....
    വിഷ്ണുവിനെ പോലെ എഴുത്തിനെ സീരിയസ്സായി സമീപിക്കുന്ന എഴുത്തുകാരനാണ്‌ ശ്രീജിത്ത്‌ കൊണ്ടോട്ടി....
    ഇപ്പൊ കമന്റടിച്ചു കറങ്ങി നടക്കുന്നത് കാണാം കാര്യമായി ഒന്നും എഴുതാതെ
    :)
    നല്ല അവലോകനം ആരിഫ് ...
    ഇത്രേം വലിയ അവലോകനം തന്നെ വായിക്കാന്‍ നമ്മളെ സമയം അനുവദിക്കുന്നില്ല..
    അപ്പൊ അവലോകനം എഴുതാന്‍ ഈ കണ്ട ബ്ലോഗുകളൊക്കെ സൂക്ഷ്മമായി വായിച്ച നിങ്ങളെ സമ്മതിക്കണം
    :)

    ReplyDelete
  38. ഇരിപ്പിടം നല്ല നിലവാരം പുലര്‍ത്തുന്നു ആശംസകള്‍

    ReplyDelete
  39. ഇരിപ്പിടത്തിന്റെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും കാര്യമാത്രപ്രസക്തമായയതാണ്.ഈ വഴികളില്‍ ഒരു ചൂണ്ടുപലകയായി ഇരിപ്പിടം മാറുന്നു.അഭിനന്ദനങ്ങള്‍

    ReplyDelete
  40. മനോഹരവും നിലവാരമുള്ളതുമായ അവലോകനം. ആശംസകള്‍

    ReplyDelete
  41. പ്രസക്തം.നല്ല സംരംഭം.ആശംസകള്‍ !

    ReplyDelete
  42. ആദ്യകാലത്ത് വായിച്ചിരുന്ന ബ്ലോഗിനെ സ്മരിച്ച് കൊണ്ട് ആരംഭിച്ച് ഈ വാരത്തിലെ വിവിധയിനം പോസ്റ്റുകളിലൂടെ സഞ്ചരിച്ച ഈ വിവരണം മനോഹരമായിരുന്നു...

    ReplyDelete
    Replies
    1. @ആറങ്ങോട്ടുകര മുഹമ്മദ്‌
      കമാരന്‍ സര്‍,
      ദീപ എന്ന ആതിര,
      മുഹമ്മദ്‌ കുട്ടി മാസ്റ്റര്‍
      അനശ്വര
      എല്ലാവക്കും ഒരായിരം നന്ദി.

      Delete
  43. അങ്ങനെ ഒരിക്കല്‍ കൂടി ആരിഫ്‌ സെയിന്‍ നിറഞ്ഞു നില്‍കുന്നു.

    ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ അച്ചടിച്ച്‌ വന്നിരുന്ന കാലത്ത്‌ അത് വായിക്കാന്‍ വേണ്ടി തിരക്ക്‌ കൂട്ടുമായിരുന്നു..,

    പിന്നെ ഞാന്‍ ആരിഫിന്റെ ആരാധകനാണെന്നു എന്റെ പിതാവ് ഒരിക്കല്‍ പറഞ്ഞു.

    തന്റെ മകന്‍ ആരിഫ്‌ സെയിനിന്റെ സുഹൃത്ത്‌ ആണ് എന്നതില്‍ അദ്ദേഹം സന്തോഷിക്കുകയും ചെയ്യുന്നു..

    ഇങ്ങനെയൊക്കെ കഴിവുള്ള ഈ മഹാ മനുഷ്യന്‍ എന്റെ സഹപ്രവര്‍ത്തകനും സഹ മുറിയനുമായതില്‍ ഞാന്‍ അഭിമാനിക്കുന്നു.

    എഴുതുന്ന പോസ്റ്റുകള്‍ പോസ്ടുന്നതിനു മുന്‍പ്‌ എനിക്ക് വായിക്കാന്‍ തരാരുണ്ടായിരുന്നു..ഇത്തവണ അതുണ്ടായില്ല..അതിന്റെ എല്ലാ പരിഭവങ്ങളും ഇവിടെ അറിയിക്കുന്നു..

    പതിവുപോലെ എന്റെ എല്ലാവിധ അനുഗ്രഹങ്ങളും പ്രാര്‍ഥനകളും..

    കിരീടത്തില്‍ പതിച്ച രത്നം പോലെ നിങ്ങളും നിങ്ങളുടെ എഴുത്തുകളും എക്കാലത്തും തിളങ്ങി നില്കട്ടെ..!!

    ReplyDelete
    Replies
    1. @നുണ പറയുമ്പോള്‍ സ്വന്തം നിഴലുകളെയെങ്കിലും സൂക്ഷിക്കണം. മനസ്സിലുള്ളത് പറഞ്ഞെന്ന് വെച്ച് ഞാനാരെയും ശിക്ഷിക്കാനൊന്നും പോകുന്നില്ല.

      Delete
  44. ഗൌരവമുള്ള നല്ല വായനയുടെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഈ അവലോകനം ഇരിപ്പിടത്തിനു ഒരു മുതല്‍ക്കൂട്ടാണ് ,നല്ല നിരൂപണം നല്ല ചിന്ത തിരഞ്ഞെടുത്ത ബ്ലോഗുകളില്‍ ഒട്ടും പതിരില്ല, കാണാതെ; അറിയാതെ കിടന്ന ചില നല്ല ബ്ലോഗുകള്‍ കണ്ടെത്താനായെന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നു , സ്നേഹാദരങ്ങളോടെ ..

    ReplyDelete
  45. പ്രിയ ആരിഫ്‌,

    ബ്ളോഗ്‌ ഒരു മധ്യവര്‍ത്തിയും ആവശ്യമില്ലാത്ത, എഴുത്തുകാരനും വായനക്കാരനും മനസ്സുകൊണ്ട്‌ നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഒരിടമാണ്‌. എണ്റ്റെ ചുമരില്‍ എനിക്ക്‌ തോന്നുന്ന എന്തും എഴുതാമെന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിണ്റ്റെ ആകാശം എഴുതുന്ന ആള്‍ക്ക്‌ സമ്മാനിക്കുന്നുണ്ട്‌. സ്വാതന്ത്ര്യം ഗൌരവമായി ഉപയോഗിക്കേണ്ടതിണ്റ്റെ ആവശ്യകതയും ബ്ളോഗുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. നല്ല ബ്ളോഗുകള്‍ പലപ്പോഴും ശ്രദ്ധയില്‍ വരാതെ പോകാന്‍ ബ്ളോഗെഴുത്തുകളുടെ ഈ വെള്ളപ്പൊക്കം കാരണാമാവുന്നു. നല്ല ബ്ളോഗുകളുടെ ഈ പരിചയപ്പെടുത്തല്‍ വളരെ പ്രയോജനപ്പെട്ടു. ഈ ഉദ്യമം തുടരുക, സുഹൃത്തേ

    ReplyDelete
    Replies
    1. വിനോദ്, ഈ കുറിപ്പ്‌ തയ്യാറാക്കുന്നതിന് മുന്‍പ് ഞാന്‍ താങ്കളുടെ രണ്ടു ബ്ലോഗിലും പോയിരുന്നു
      കരിയിലയിലും (thallasseri.blogpost.com)
      പഴമ്പാട്ടിലും (vkthalasseri.blogpost.com)
      രണ്ടിലും അടുത്ത കാലത്തൊന്നും പുതിയ പോസ്റ്റുകള്‍ കാണാനായില്ല. താങ്കളുടെ പോസ്റ്റുകളെല്ലാം തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. ആ ഗസല്‍ പ്രേമിയുടെ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ച ഒരു പോസ്റ്റ്‌ ആയിരുന്നു. അടുത്ത തവണ എനിക്ക് ഇരിപ്പിടം തയ്യാറാക്കേണ്ടി വരുമ്പോള്‍ ഞാന്‍ വീണ്ടും അവിടെ എത്തി നോക്കും. അന്നവിടെ പുതിയ പോസ്റ്റുകള്‍ ഉണ്ടാകും എന്ന പ്രതീക്ഷയോടെ.
      നന്ദി വിനോദ് ഈ ഘടാഘടിയന്‍ അഭിപ്രായത്തിന്

      Delete
  46. നന്നായി, മാഷേ...

    ReplyDelete
  47. നല്ല കുറെ ലോക ബ്ലോഗുകള്‍ കാണാന്‍ സാധിച്ചു...നല്ല അവലോകനം

    ReplyDelete
    Replies
    1. @ശ്രീ, കാര്‍ന്നോരേ വളരെ നന്ദി.

      Delete
  48. ബ്ലോഗിങ്ങിനെ കുറിച്ച് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് താഴെകുറിക്കുന്നത് .


    സര്‍ഗ്ഗാത്മകതയെക്കാള്‍ പ്രവാസിയുടെ ഗൃഹാതുരതയും അവനവന്റെ രചനകള്‍ ഒരു മാധ്യമത്തില്‍ ഇത്ര എളുപ്പത്തില്‍ പ്രസിദ്ധീകരിക്കപ്പെടുമെന്നുള്ള സാധ്യതയുമായിരിക്കും ഭൂരിപക്ഷം ബ്ലോഗേഴ്സിന്റെയും ജനന ഹേതു , സര്‍ഗ്ഗാത്മകത ഇല്ലെന്നൊന്നും പറഞ്ഞു കൂടാ - അച്ചടി മാധ്യമങ്ങളില്‍ വരുന്നതിനെക്കാള്‍ നല്ല “എഴുത്തുകള്‍ “ ബ്ലോഗിലുണ്ടാകാറുണ്ട് എന്നിരുന്നാലും ബ്ലോഗ് ഒരിക്കലും മുഖ്യധാരാ സര്‍ഗ്ഗാത്മകതയ്ക്കൊരു ബദലാകാന്‍ സാധിക്കില്ല എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത് , എന്തിനൊരു സമാന്തര പാത പോലും ഇക്കാലം കൊണ്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണെന്റെ വ്യക്തിപരമായ അഭിപ്രായം ,പക്ഷെ ബ്ലോഗിങ്ങിനു സിറ്റിസെന്‍ ജേണലിസം പോലെ ഒക്കെ ഒരു ബദല്‍ മാധ്യമമാകാന്‍ കഴിയും അതല്ലാതെ സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ ബ്ലോഗിലൂടെ ഒരു സമാന്തര പാത എന്നതൊരു വിദൂര സ്വപ്നം മാത്രമാണ് .ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങള്‍ ഉണ്ടാകാം , ഒരു പക്ഷെ ബ്ലൊഗേഴ്സ് ഒറ്റക്കെട്ടായി തന്നെ എതിര്‍ക്കുമായിരിക്കും :) .

    പക്ഷെ മുമ്പു എന്‍ എസ് മാധവനും സന്തോഷ് എച്ചിക്കാനവുമെല്ലാം ബ്ലോഗെഴുത്തിനെ കുറിച്ചു പറഞ്ഞ വിമര്‍ശനാത്മകമായ അഭിപ്രായങ്ങളെ കാക്കക്കൂട്ടത്തില്‍ കല്ലെറിഞ്ഞാലെന്ന പോലെ കടുത്ത എതിര്‍പ്പോടെയാണല്ലോ എതിരേറ്റത് . അതില്‍ വാസ്തവമെന്ത് അവാസ്തവമെന്തു എന്നു വിലയിരുത്തിയല്ല ഈ എതിര്‍പ്പു സൃഷ്ടിക്കപ്പെടുന്നത് , ബ്ലോഗേഴ്സിനെ വിമര്‍ശിക്കുന്നത് ബ്ലോഗര്‍ എന്ന ഐഡന്റിറ്റിയിലുള്ള ഒരാള്‍ക്കു സഹിക്കാന്‍ പറ്റില്ല - നമുക്കു നേരെയുള്ള കടന്നു കയറ്റമാണ് ഈ മുഖ്യധാരാ എഴുത്തുകാര്‍ നടത്തുന്നത് ,വിവര സാങ്കേതിക വിദ്യയുടെ വികാസമെന്തെന്നറിയാത്ത വിഡ്ഡികളാണിവര്‍ - ഇവരെ സംഘടിതമായി തന്നെ എതിര്‍ക്കേണ്ടതാണ് , അതാണ് ബ്ലോഗേഴ്സിന്റെ ധര്‍മ്മം എന്നതായിരുന്നു ഒരു ലൈന്‍. അന്നത്തെ ചില ചര്‍ച്ചകളില്‍ - ആരാണീ എന്‍ എസ് മാധവന്‍ ?, ഏതാണീ എച്ചിക്കാനം ? - അവനൊക്കെ എന്താ ഇതു പറയാന്‍ ഉള്ള അവകാശം എന്നൊക്കെയുള്ള രീതിയില്‍ സംഘടിതമായ എതിര്‍പ്പായിരുന്നു .സന്തൊഷ് എച്ചിക്കാനം പറഞ്ഞത് - “ബ്ലോഗെഴുത്തുകാര്‍ വാല്‍ നക്ഷത്രം പോലെയാണ് എന്നാണ് ” അതു വളരെ യുക്തിഭദ്രമായ ഒരഭിപ്രായമാണ് താനും .നാലോ അഞ്ചോ വര്‍ഷത്തില്‍ കൂടുതല്‍ ബ്ലോഗിങ്ങിനെ ഗൌരവതരമായ എഴുത്തെന്ന രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞവര്‍ ഇല്ലെന്നു തന്നെ പറയാം .ഒരു ജോലി മാറ്റം , അല്ലെങ്കില്‍ വൈയക്തികമായ നര്‍മ്മങ്ങളുടെ സ്റ്റോക്ക് തീരല്‍ , കമന്റുകളുടെ കുറവ് - ഇതോടെ മിക്കവാറും ബ്ലോഗറുടെ സര്‍ഗ്ഗാത്മകത ഒരു വാല്‍ നക്ഷത്രത്തെ പോലെ മിന്നിത്തെളിഞ്ഞു അവസാനിക്കുന്നു .ക്രിയാത്മകമായ വിമര്‍ശനങ്ങളെ യുക്തിപരമായി വിലയിരുത്താനിഷ്ടപ്പെടുന്നില്ല അതാണ് വാസ്തവം

    ReplyDelete
  49. ബ്ലോഗ് എഴുതി തുടങ്ങുമ്പോള്‍ എല്ലാവരെയും പോലെ തന്നെ എന്തെഴുതണം - എന്താണെഴുതേണ്ടത് ? എന്താണിതിന്റെ ഘടനാ പരമായ ചട്ടക്കൂട് എന്നൊക്കെയുള്ള സംശയങ്ങളുണ്ടായിരുന്നു . പിന്നീട് ഞാന്‍ മനസ്സിലാക്കിയത് ബ്ലോഗ് എഴുത്തു ഡയറിയെഴുത്തിന്റെ വകഭേദമാണ് എന്നാണ് അതായത് രഹസ്യമല്ലാത്ത ഡയറിയെഴുത്ത് , സ്വകാര്യുതകള്‍ സൂക്ഷിക്കാത്ത എന്നാലോ തികച്ചും വൈയക്തികമായ കുറിപ്പുകള്‍ - അതായിരിക്കണം എന്നെ സംബന്ധിച്ച് ബ്ലോഗെഴുത്ത് .വായിച്ച ഏതെങ്കിലും പുസ്തകത്തെപ്പറ്റിയോ എന്തെങ്കിലും അനുഭവത്തെ പറ്റിയോ എഴുതാനുള്ള ഇടം -ഒരു തരം ആത്മരതിയെന്നോ അല്ലെങ്കില്‍ ലളിതമായി പറഞ്ഞാല്‍ അവനവന് തോന്നുന്നത് എഴുതാനോ ഉള്ള ഒരു സംഗതിയാണെന്നാണ് ഞാന്‍ കരുതുന്നത് .അതു കൊണ്ട് തന്നെ എന്നെ ബ്ലോഗര്‍ എന്നതൊരു ഐഡന്റിറ്റിയല്ല , അങ്ങനെ അതു ഐഡന്റിയായി അവതരിപ്പിക്കപ്പെടണമെങ്കില്‍ ഡയറിയെഴുത്തുകാരന്‍ , ഫെയ്സ് ബുക്കിയന്‍ , ഓര്‍ക്കുട്ടിയന്‍ എന്നുള്ള വിശേഷണങ്ങളും ആകാമല്ലോ .

    ബ്ലോഗ് ഇങ്ങനെയൊക്കെ ആയിരിക്കണം എന്നു പറയാന്‍ കഴിയുമോ ? തീര്‍ച്ചയായും ഇല്ല ഓരോ ബ്ലോഗും ഓരോ വ്യക്തിയുടേതാണ് അത് അയാളുടെ ബൌദ്ധികസ്വത്താണ് അതു കൊണ്ടു തന്നെ മുന്‍ നിശ്ചയിക്കപ്പെട്ട ചട്ടക്കൂട് ബ്ലോഗിനു ആവശ്യമില്ല - വായനക്കാരുടെ അഭിപ്രായത്തിനു വില കൊടുക്കേണ്ടതുമില്ല . വ്യാകരണപിശക് , അക്ഷരതെറ്റ് , വസ്തുതാ പരമായ പിശകുകള്‍ എന്നതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത് ,അതായത് ഈ കവിത ഇങ്ങനെയായാല്‍ നന്നാകുമായിരുന്നു , ഈ കഥ ഇങ്ങനെയാകണമായിരുന്നു എന്നുള്ള അഭിപ്രായങ്ങള്‍ ബ്ലോഗെഴുത്തില്‍ പരിഗണിക്കേണ്ടതില്ല [ഒരെഴുത്തിലും പരിഗണിക്കേണ്ടതില്ല പക്ഷെ മുഖ്യധാരാ എഴുത്തില്‍ ഒരാളും എഴുത്തുകാരനോട് അങ്ങനെ പറയാനിടയില്ലല്ലോ .] .നമ്മുടെ വൈയക്തികമായ ആശയമോ വികാരങ്ങളോ ഒക്കെയാണ് ബ്ലോഗായി എഴുതി വരുന്നത് - ആ നിലയ്ക്ക് ചില ആസ്വാദനങ്ങളാകാമെന്നല്ലാതെ മറ്റൊരാള്‍ക്കെങ്ങനെ അതിലിടപെടാന്‍ കഴിയും ? .ബ്ലോഗ് സര്‍ഗ്ഗാത്മകതയുടെ വലിയ പരിമിതിയാണ് ഒരു അലിഖിത ചട്ടക്കൂട് അതിനുണ്ടാകുന്നത് - ഒരു കഥയോ ലേഖനമോ ഈ ചട്ടക്കൂടിനുള്ളിലൊതുക്കി എഴുതേണ്ടുന്ന ഒരു അവസ്ഥയിലാണ് മിക്കവാറുംബ്ലോഗര്‍മാര്‍ - ചിലപ്പോള്‍ ഈ ചട്ടക്കൂട് ഒരു പോസ്റ്റിന്റെ ദൈര്‍ഘ്യമാകാം [ഈ പോസ്റ്റ് അല്പം ലെങ്തി ആണല്ലോ എന്ന സന്ദേഹം ] , അല്ലെങ്കില്‍ സ്ഥിരം വായനക്കാ‍രുടെ ബ്ലോഗറുടെമേലുള്ള പ്രതീക്ഷയാകും [അയ്യോ ചേട്ടന്‍ നല്ല തമാശ എഴുതിയിരുന്ന ആളല്ലെ - പിന്നെന്തിനാ ഇങ്ങനെ കരയിപ്പിക്കാനൊരു കഥയെഴുതുന്നത് - എന്നാലും വായിച്ചൂട്ടോ ഇഷ്ടായി ] , അല്ലെങ്കില്‍ ഞാനിങ്ങനെയൊക്കെ എഴുതിയാല്‍ എന്തു കരുതുമെന്നുള്ള ഇന്‍ ഹിബിഷന്‍സാകാം - ഇതെല്ലാം സ്വതന്ത്രമായ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ ബ്ലോഗില്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട് .

    പക്ഷെ ചിലപ്പോള്‍ ഇടപെടലുകളും കൂട്ടിച്ചേര്‍ക്കലുകളും ആവശ്യമായി വരുന്നുണ്ട് - അത് ബ്ലോഗിങ്ങ് ഒരു സമാന്തര മാധ്യമമെന്ന നിലയിലേക്കു ഉയരുമ്പോഴാണ് .മുഖ്യധാരാ മാധ്യമങ്ങള്‍ ഒഴിവാക്കുന്ന അല്ലെങ്കില്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമാ‍യ വിഷയങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിക്കാനുള്ള വലിയൊരു സാധ്യത ബ്ലോഗ് തരുന്നുണ്ട് . രാഷ്ട്രീയമായ സെന്‍സറിങ്ങ് നില നില്‍ക്കുന്ന രാജ്യങ്ങളില്‍ ബ്ലോഗ് ചിലപ്പോള്‍ മുഖ്യധാരാ മാധ്യമത്തെക്കാള്‍ പ്രശസ്തമാകും . ചൈനീസ് ബ്ലോഗര്‍ ഹാന്‍ ഹാന്‍ തന്നെ ഉദാഹരണം ചൈനീസ് ഗവണ്മെന്റിന്റെ കണിശതയുള്ള സെന്‍സറിങ്ങുണ്ടായിട്ടും ഹാന്‍ ഹാനിന്റെ ഭരണ കൂട വിമര്‍ശനങ്ങള്‍ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാനും ലക്ഷക്കണക്കിനു വായനക്കാര്‍ അത് വായിക്കാനുമിടയായി .http://en.wikipedia.org/wiki/Han_Han സമാന്തര മാധ്യമമെന്ന നിലയില്‍ സമാന്തര സര്‍ഗ്ഗാത്മകതയെന്നതിനെക്കാള്‍ ബ്ലോഗില്‍ സാധ്യതയുണ്ട് .

    ReplyDelete
    Replies
    1. @ആല്‍ക്കെമിസ്റ്റ്, വായിച്ചു കീഴോപ്പ്‌ ചാര്‍ത്തുന്നു.

      Delete
    2. നല്ലൊരു നിരീക്ഷണം,അഭിപ്രായം.ആല്‍കെമിസ്റ്റ്.

      Delete
  50. നല്ല അവലോകനം ..പുതിയ ചില ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതില്‍ നന്ദി ..
    എന്റെ കവിത പരാമര്‍ശിച്ചതില്‍ സന്തോഷം ..ആശംസകള്‍ ...

    ReplyDelete
  51. ആറ്റിക്കുറുക്കി കാര്യമാത്രപ്രസക്തമായ ഈ അവലോകനം പ്രയോജനകരമായി. നന്ദി.

    ReplyDelete
  52. ഇരിപ്പിടത്തിന്റെ ആഴ്ച്ചവണ്ടി ഇത്തവണ വളരെ വ്യത്യസ്തമായ റൂട്ടില്‍ ആണ് ഓടിയിരിക്കുന്നത്. ആരിഫ്‌ ജി അഭിനന്ദനങ്ങള്‍.ഏല്പിച്ച ജോലി വളരെ വ്യത്യസ്തമായി തനത് ശൈലിയില്‍ അങ്ങ് അവതരിപ്പിച്ചു.നല്ല കുറെ പുതുമുഖ ബ്ലോഗുകളെയും സൃഷ്ടികളെയും പരിചയപ്പെടുത്തി.കമന്‍റുകളുടെ എണ്ണമല്ല സൃഷ്ടിയുടെ നിലവാരം എന്ന് ചൂണ്ടികാണിച്ചു കൊണ്ടുള്ള ഈ അവലോകനം എന്തുകൊണ്ടും പ്രശംസനീയം തന്നെ.മനം പിരട്ടും തമാശയും തെറിയെഴുത്തും മാത്രമല്ല ബ്ലോഗെഴുത്ത് എന്നുള്ള ആശയം ഊന്നിപറയുന്ന ഈ വിലയിരുത്തലിനു അഭിനന്ദനങ്ങള്‍, ഇരിപ്പിടത്തിനും സുഹൃത്ത് ആരിഫ്‌ ജിക്കും

    ReplyDelete
    Replies
    1. @പള്ളിഇക്കരായില്‍, അംജത്‌ ഇരുവര്‍ക്കും വളരെ നന്ദി

      Delete
  53. ആരിഫ്ക്കാ വളരെ നന്ദി... ഒരു പുതിയ ബ്ലോഗ്ഗറായ എന്റെ പേരും കൂടെ ഈ വലിയ സംരംഭത്തില്‍ വിശദമായി തന്നെ ഉള്‍പ്പെടുത്തിയത് കണ്ടപ്പോള്‍ ഒരു പാട് സന്തോഷം തോന്നുന്നു ..
    ഒട്ടേറെ നല്ല ബ്ലോഗ്ഗുകളെ പരിചയപ്പെടുത്തി നല്ല രചനകളെ ചൂണ്ടി കാണിച്ചു തന്നതിനും ഒത്തിരി നന്ദി ........ ആശംസകളോടെ ....:)

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം.

      Delete
  54. നന്നായിട്ടുണ്ട്. ഇത് മറ്റാര്‍ക്കും തോന്നാത്ത ഒരു കാര്യമാണ്. അവലോകനം ഗംഭീരമായിരിക്കുന്നു. ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തുന്നു? എഴുത്തിന്‍റെ ലോകത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  55. അവലോകനം നന്നായിട്ടുണ്ട്. ചിലപോസ്റ്റുകള്‍ വായിച്ചു. ബാക്കി സമയം പോലെ നോക്കണം.

    ReplyDelete
    Replies
    1. valare samagramayi paranju....aashamsakal..... blogil puthiya post.... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU...... vaayikkane..............

      Delete
    2. @നജീം, കുസുമം, ജയരാജ്‌ നന്ദികള്‍

      Delete
  56. വളരെ നല്ല അവലോകനം...
    ഇരിപ്പിടത്തിനു നല്ലൊരു ലക്കം സമ്മാനിച്ചതിന് നന്ദി മാഷേ..

    ReplyDelete
  57. ഈ അവലോകനം വളരെ നന്നായി. പരാമർശിക്കപ്പെട്ട ചില ബ്ലോഗുകളിൽ പോയി നോക്കി..എല്ലാം വായിക്കാൻ സമയക്കുറവു കൊണ്ട് പറ്റുന്നില്ല. എന്നാലും പരിശ്രമിക്കണമെന്നുണ്ട്.

    കന്യക ദ്വൈവാരികയിൽ നമ്മുടെ കാടോടിക്കാറ്റിനെക്കുറിച്ച് ഒരു ലേഖനം ഉണ്ട്. അതിൽ ഇരിപ്പിടത്തെയും പരാമർശിക്കുന്നുണ്ട്.

    ReplyDelete
  58. @Lipi, Echmukutty, വളരെ നന്ദി.

    ReplyDelete
  59. ഇരിപ്പിടം കണ്ടപ്പോള്‍ അല്‍പനേരം ചാരിയിരുന്നു.. ആരിഫിന്റെ കൂടെ..
    എന്റെ ബ്ളോഗിലേക്കും ഞാനും ഈ ഇരിപ്പിടം കൊണ്ടുപോവുകയാണ്..

    സ്നേഹപൂര്‍വം
    സഹയാത്രികന്‍
    http://sahayathrekan.blogspot.com/

    ReplyDelete
  60. നല്ല അവലോകനത്തിനു നന്ദി...

    ReplyDelete
  61. വണ്ടി വേറെ വഴിക്ക് വിട്ടതിനു ആരിഫ് ഇക്കക്ക് പ്രത്യേക അഭിനന്ദനം.
    അല്‍കെമിസ്റ്റ് പറഞ്ഞതില്‍ ഒരുപാട് കാര്യമുണ്ട്.

    ReplyDelete
  62. അതിമനോഹരമായ കാവ്യാതമാകമായ അവലോകനമായി ഈ ലക്കം.
    തുടരുക ഇനിയും

    ReplyDelete
  63. വളരെ നല്ല അവലോകനം, ഒരു പാട് പുതിയ എഴുത്തുകാരെ പരിചയപെട്ടു.
    ഇപ്പോള്‍ അഗ്രിഗേറ്ററില്‍ മുങ്ങിതപ്പുന്നതിനുപകരം, ഇരിപ്പിടത്തിലെ അവലോകനങ്ങള്‍ വായിക്കുകയാണ് ചെയ്യുന്നത്.
    Alchemist ന്റെ വീക്ഷണങ്ങളോട് യോജിക്കുന്നു. സ്ഥിരം വായനാലിസ്റ്റില്‍ ഉള്‍പെടുത്തേണ്ട ഒരു എഴുത്തുകാരനാണ്‌ അദ്ദേഹം. എഴുത്തിനെ ഗൌരവമായി കാണുന്ന, ബ്ലോഗിലെ പുതുതലമുറക്ക്‌ റോള്‍ മോഡല്‍ ആക്കാവുന്ന ബ്ലോഗര്‍.

    ReplyDelete
  64. നന്ദി,
    സഹയാത്രികന്‍
    ചന്തു നായര്‍
    ഇഗ്ഗോയ്‌
    സലാം
    പ്രദീപ്‌.
    വളരെ നന്ദി.

    ReplyDelete
  65. ആരിഫ്ക്കാ , സൂപ്പെര്‍ പോസ്റ്റ്‌. നാട്ടുകാരന്റെയും വീട്ടുകാരന്റെയും(അങ്ങിനെ കണക്കാക്കിയാല്‍!!) അഭിനന്ദനങള്‍. ഒരു കാര്യം സൂചിപ്പിച്ചോട്ടെ, ചില കുട്ടി ബ്ലോഗ്ഗെര്മാരുടെ ബ്ലോഗുകളില്‍ പലപ്പോഴും മുതിര്‍ന്നവരുടെതിനെക്കാള്‍ നല്ല പോസ്റ്റുകള്‍ ഉണ്ടാവാറുണ്ട് (ഞാനല്ല ഈ "കുട്ടി ബ്ലോഗ്ഗര്‍"). കുട്ടി ബ്ലോഗ്ഗെര്മാരെ പ്രോത്സാഹിപ്പിക്കേണ്ടത് നിങ്ങളെല്ലാമാണ്. എങ്കിലേ സാമൂഹ്യ പ്രസക്തമായ പോസ്റ്റുകളും മറ്റും ഇ-ലോകത്തുണ്ടാവൂ.

    ReplyDelete
  66. റഫീദ്‌, എന്താ ഒരു സംശയം? വീട്ടുകാരനല്ലേ? നിന്‍റെ ബ്ലോഗ്‌ ബ്ലോഗില്‍ പുതിയതൊന്ന് കടന്നു വന്നിട്ട് കാലം കുറെ ആയില്ലേ? അത് കൊണ്ടാണ്. ഇനി അടുത്ത തവണ നോക്കാം.

    ReplyDelete
  67. ഈ അവലോകനം വളരെ ഇഷ്ടപ്പെട്ടു

    അവതരിപ്പിച്ച രീതി തികച്ചും പ്രൊഫഷനല്‍ ആയിട്ടുണ്ട്‌

    താങ്കളില്‍ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  68. എല്ലായിടത്തും എത്തി വായിച്ചുകഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്താന്‍
    താമസിച്ചുപോയി..
    വളരെ നല്ല അവലോകനം.പരിചയപ്പെടുത്തിയ രചനകളും,ബ്ലോഗുകളും
    ഇഷ്ടപ്പെട്ടു.
    ആശംസകളോടെ

    ReplyDelete
  69. very good and informative article...Thanx a lot for showing the way into a lot of delicious readable dishes

    ReplyDelete