പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, April 28, 2012

പ്രതിഭ പാഴാക്കുന്നവര്‍ പഴയത് മറക്കാത്തവര്‍ മേല്‍വിലാസം നഷ്ടപ്പെട്ടവര്‍

പേര്‍ഷ്യന്‍ രാജാവായിരുന്ന ഹാറൂണ്‍ റഷീദിന്‍റെ ഭരണകാലം, മറ്റാര്‍ക്കും ചെയ്യാനാവാത്ത ഒരു കാര്യം തനിക്ക് ചെയ്യാനാവുമെന്ന അവകാശവാദവുമായി ഒരാള്‍ കൊട്ടാരത്തിലെത്തി, ഹാറൂണ്‍ റഷീദ്‌ അത് കാണിക്കാന്‍ ആവശ്യപ്പെട്ടത്‌ പ്രകാരം ആഗതന്‍ തന്‍റെ കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ നിന്നും ഒരു സൂചിയെടുത്ത് നിലത്ത് തറച്ചു, ശേഷം സഞ്ചിയിലുണ്ടായിരുന്ന മറ്റ് കുറെ സൂചികള്‍ ഓരോന്നായി എടുത്ത് ശ്രദ്ധാപൂര്‍വം നിലത്തു തറച്ച സൂചിയുടെ നേര്‍ക്ക്‌ എറിഞ്ഞു,  എറിഞ്ഞ സൂചികളെല്ലാം ഒന്നും പോലും പിഴക്കാതെ തറച്ചു നിറുത്തിയ സൂചിയുടെ ദ്വാരത്തിലൂടെ കടന്നു മറുപുറം പോയി, അയാള്‍ ഒരു മഹാ കൃത്യം നിര്‍വ്വഹിച്ച അഭിമാനത്തോടും അമൂല്യമായ എന്തെങ്കിലും സമ്മാനം തനിക്ക് ലഭിക്കുമെന്നവിശ്വാസത്തോടും കൂടി  ഭരണാധികാരിയുടെ മുന്നില്‍ ചെന്നുനിന്നു. 

അദ്ധേഹത്തിന്‍റെ ധൈഷണിക പ്രഭാവവും സാമര്‍ഥ്യവും പരിഗണിച്ച് നൂറു ദീനാര്‍ പാരിതോഷികം നല്‍കാന്‍ ഹാറൂണ്‍  റഷീദ്‌  ഉത്തരവ് നല്‍കി അതോടൊപ്പം തന്‍റെ ബുദ്ധിവൈഭവം ഫലപ്രദമായ കാര്യങ്ങള്‍ക്ക് പ്രയോഗിക്കാതെ പ്രയോജനരഹിതമായ ഒരു കാര്യത്തിനായി വിനിയോഗിച്ചതിനു നൂറ് അടി ശിക്ഷയായും വിധിച്ചു.

ഈ ചരിത്രകഥ ഇവിടെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം നമ്മുടെ ബൂലോകത്തെ ചില ദുഷ് പ്ര വണതകള്‍ കണ്ടത് കൊണ്ടാണ്, നല്ല പ്രതിഭാശാലികളായ എഴുത്തുകാരെ ബൂലോകത്ത്‌ ഈയ്യിടെ കൂടുതലായി കാണാനാവുന്നുണ്ട് എന്നാല്‍ തങ്ങളുടെ രചനാ വൈഭവം ഏതുതരത്തില്‍ വിനിയോഗിക്കണമെന്നകാര്യത്തില്‍ പലരും  ബോധവാന്മാരല്ല എന്നാണു തോന്നുന്നത്.

 കുറെ കമന്റുകള്‍ എങ്ങിനെയെങ്കിലും നേടിയെടുക്കുക എന്ന ഒരു ലക്‌ഷ്യത്തനപ്പുറം ഇവര്‍ക്ക് മറ്റു മാനദണ്ഡങ്ങള്‍ ഒന്നും ഉള്ളതായി തോന്നുന്നില്ല,മേല്‍ പറഞ്ഞ കഥയിലെ ധൈഷണികനെപ്പോലെയാണ് പലരും, എന്തെങ്കിലും പേരിലൊരു ബ്ലോഗ്‌ തല്ലിക്കൂട്ടി അത് വഴി   എത്രയും പെട്ടെന്ന് പേരും ചൂരുമുണ്ടാക്കണമെന്ന ആക്രാന്തത്താല്‍  വായില്‍ വന്നത് കോതയ്ക്ക്  പാട്ട് എന്ന്  പറഞ്ഞതു പോലെ ഇക്കിളിയോ മസാലയോ ചേര്‍ത്ത് എന്തെങ്കിലുമൊക്കെ വാരിവലിച്ചെഴുതി ആരെങ്കിലും എന്തെങ്കിലും തൃപ്തമാവാത്ത അഭിപ്രായം പറഞ്ഞാല്‍ പിന്നെ തമ്മില്‍ തല്ലും അസഭ്യവര്‍ഷങ്ങളും ചെളിവാരിയേറും പേക്കൂത്തുകളുമായി...ആകെ മനം മടുപ്പിക്കുന്ന ഒരവസ്ഥാവിശേഷമാണ് ഇപ്പോള്‍ സംജാതമായിക്കാണുന്നത്. വ്യക്തിപരമായ വിഷയങ്ങള്‍ ഈ ബൂലോകത്തിട്ടു മലീമസമാക്കാതെ അതിനെ കുറിച്ച് അറിയാവുന്നവര്‍  ഇടപെട്ടു ഒതുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതല്ലേ കൂടുതല്‍ ഉചിതം? വ്യക്തിഹത്യകള്‍ കുത്തിനിറച്ച പോസ്റ്റുകള്‍ പരസ്പരമുള്ള വൈരം വളര്‍ത്താനും കൂടുതല്‍ അകലം സൃഷ്ടിക്കാനുമല്ലാതെ എന്തെങ്കിലും ഗുണമോ നേട്ടമോ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല. ഓരോ വ്യക്തിക്കും  അവന്റെതായ ഓരോ വ്യക്തിത്വമുണ്ടല്ലോ !

സമൂഹത്തില്‍ ശരാശരിയില്‍ ഉള്‍പ്പെടുന്നവരാണ് ഭൂരിപക്ഷം,  ആയിരങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ക്കാവും പ്രത്യേക സിദ്ധികള്‍ ഉണ്ടാവുന്നത്. എല്ലാവരും ചെയ്യുന്നപോലെ ചെയ്യുന്നവന്‍ ശരാശരി മനുഷ്യന്‍ മാത്രമാണ്, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നവനാണല്ലോ ലോകത്ത്‌ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാനാവുന്നത്, തനിക്കു വരസിദ്ധിയായി ലഭിച്ച കഴിവ് സ്വയം കണ്ടെത്തി പരിപോഷിപ്പിക്കുക  എന്നതാണ്  ഓരോ അപൂര്‍വ്വ വ്യക്തിത്വത്തിന്റെയും കര്‍ത്തവ്യം. 
പലരുടെയും ഉയര്‍ച്ചകള്‍ക്കും  താഴ്ച്ചകള്‍ക്കും  വിടവാങ്ങലുകള്‍ക്കും  അരങ്ങേറ്റങ്ങകള്‍ക്കും സാക്ഷിയായി കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളായി ഈ ബൂലോകത്ത്‌ ഞാനുമുണ്ട്, 
വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഈ ബൂലോകത്തിലൂടെ ചുവടുവെച്ച് തുടങ്ങിയ സമയത്ത് പ്രോത്സാഹനങ്ങളും  നിര്‍ദേശങ്ങളുമായി സുമനസ്സുകളുടെ ഒരു കൂട്ടായ്മ ഇവിടെ സജീവമായുണ്ടായിരുന്നു, അക്കൂട്ടത്തിലെ നല്ലൊരു കാര്‍ന്നോരായിരുന്നു മുഹമ്മദുകുട്ടി കോട്ടക്കല്‍  (ഓര്‍മ്മച്ചെപ്പ്) തന്നെക്കൊണ്ടാവുന്ന നിലക്ക് എന്തെങ്കിലും ഉപകാരപ്രദമായകാര്യങ്ങള്‍ കുത്തിക്കുറിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ പോസ്റ്റുകള്‍ കൂടുതല്‍ എഴുതാറില്ലെങ്കിലും, കൊള്ളാവുന്ന രചനകളില്‍ തന്‍റേതായ അഭിപ്രായങ്ങളുമായി രംഗത്തുണ്ട്, മറ്റൊരു കാര്‍ന്നോര്‍ ശ്രീ :അപ്പച്ചന്‍ ഒഴാക്കല്‍ അഖിലേന്ത്യാ വയസ്സന്‍സ്‌ ക്ലബ്ബില്‍ ഇടയ്ക്കിടെ നര്‍മ്മത്തിന്റെ പൂത്തിരികളുമായി എത്തിയിരുന്നെങ്കിലും കുറെ നാളായി അദ്ദേഹവും  മൌന വ്രതത്തിലാണ്, മൂന്നാമതൊരു കാര്‍ന്നോര്‍ പ്രകാശേട്ടന്‍ എന്ന ജെ.പി.വെട്ടിയാട്ടില്‍ .

ബൂലോകത്തുനിന്നും തീര്‍ത്തും ഒഴിവായിപ്പോയ ഒരാളാണ്   കൂട്ടുകാരന്‍ എന്ന ബ്ലോഗിന്‍റെ ഉടമയായ   മനസ്സില്‍ നനുത്ത നൊമ്പരമായി ഉറഞ്ഞുകൂടുന്ന ജീവിതഗന്ധിയായ കുറെ അനുഭവകഥകള്‍ അദ്ദേഹം എഴുതിയിരുന്നു,ബ്ലോഗിന്റെ പേര് പോലെതന്നെ അദ്ദേഹം നന്മ നിറഞ്ഞൊരു കൂട്ടുകാരനായിരുന്നു ബൂലോകത്തില്‍ , സൌദിയിലായിരുന്ന അദ്ദേഹം പ്രവാസം അവസാനിപ്പിച്ചതോടെ ബൂലോകത്തോടും വിടപറഞ്ഞു. കൂടാതെ അന്ന് സജീവമായി രംഗത്തുണ്ടായിരുന്ന  ഇടയ്ക്കിടെ നല്ല ചില കഥകളും,കവിതകളും ലേഖനങ്ങളുമായി  എഴുത്തുകാര്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന അഭിപ്രായങ്ങളും നല്‍കി എത്തിക്കൊണ്ടിരുന്ന എന്‍.ബി.സുരേഷ് (കിളിത്തൂവല്‍) അഷ്‌റഫ്‌ മ്പലത്തു(മിഴിയോരം), ഇസ്മയില്‍ കുറുമ്പടി (തണല്‍), ജീവി കരിവെള്ളൂര്‍ (ആത്മവ്യഥകള്‍)ബഷീര്‍ പി.ബി.വെള്ളറക്കാട്‌  (ബഷീറിയന്‍നുറുങ്ങുകള്‍ ) മുസ്തഫ  (അഗ്രജന്‍)  ഫൈസു മദീന (ഫൈസുവിന്‍റെ ബ്ലോഗ്‌)  സ്സിലേക്ക് ചാട്ടുളിപോലെ തുളച്ചുകയറുന്ന കൊച്ചു കൊച്ചു  ചിന്തകളുമായി എത്തിയിരുന്ന കൊലുസ് കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ കുറിച്ചിരുന്ന   ലിപി രഞ്ചു  (ചെറിയ ലിപികള്‍ നര്‍മ്മം പുരണ്ട   അനുഭവ രസങ്ങള്‍  തന്നിരുന്ന ചാണ്ടിച്ചായന്‍ (ചാണ്ടിത്തരങ്ങള്‍ ) കൂതറ എന്ന് സ്വയം വിശേഷിപ്പിച്ചു ബൂലോകത്തെ മാനറിസങ്ങള്‍ക്കെതിരെ തുറന്ന വിമര്‍ശനങ്ങള്‍ നടത്തിയിരുന്ന ഹാഷിം ( കൂതറ/കുക്കൂതറ) കഥകളും കവിതകളുമായി വന്നിരുന്ന യൂസഫ്‌പ (ശിലാലിഖിതങ്ങള്‍) അരീക്കോടന്‍ മാഷ്‌ (തോന്ന്യാക്ഷരങ്ങള്‍) ഷംസ്ഭായ് (തെച്ചിക്കോടന്‍). അലി (പ്രവാസഭൂമി) ജാസ്മിക്കുട്ടി (മുല്ലമൊട്ടുകള്‍ ) പള്ളിക്കരയില്‍  (കിനാവുപാടംതുടങ്ങിയ ഒരു പാട് ബൂലോക വാസികളെ കാണുന്നത് അപൂര്‍വ്വമായിരിക്കുന്നു , തിരക്കയിരിക്കാം എല്ലാവര്‍ക്കും ...

മേലെയുള്ള രണ്ടു ഖണ്ഡികകള്‍ തികച്ചും അപൂര്‍ണ്ണമാണ്, ഓര്‍മ്മയിലുള്ളവരെ ഒന്നു സ്മരിച്ചു എന്നുമാത്രം  ഇതിവിടെ അപ്രസക്തമാണെന്നും തോന്നുന്നു ,എങ്കിലും ബൂലോകത്തെത്തുമ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്ന ഇവരെ ഓര്‍ക്കുന്നത് ഇവരെ അറിയാത്ത ആര്‍ക്കെങ്കിലും ഉപകാരമായെങ്കില്‍ ..

കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ ക്കുറിച്ച് രണ്ടുപേര്‍ എഴുതിയ ലേഖനങ്ങള്‍ ഈ വാരം ആദ്യം ശ്രദ്ധയില്‍ പെട്ടു ശിഥില ചിന്തകളില്‍ കെ.പി.എസ്‌  കമല്‍ ഹാസന്‍ ഖമല്‍ ഹസന്‍ ആവരുതെന്നു പറയുന്നതും ,  തന്‍റെ ചവറ്റുകുട്ടയില്‍ ചിരിക്കൂ 'ഖമാല്‍ ഹസ്സന്‍' ചിരിക്കൂ എന്ന് പറയുന്നതും അവരവരുടെ ഭാഗത്തുള്ള ന്യായീകരണങ്ങള്‍ എടുത്തു കാട്ടിയാണ്.

തീഷ്ണത ഏറിയവയും കാലത്തോട് കലഹിക്കുന്നവയുമായ സമകാലീക ചിന്തകളും അവക്കുള്ള പരിഹാരങ്ങളുമായി ഈ ആഴ്ചയും രണ്ടുപേര്‍ ബൂലോകത്തുണ്ട് നാമൂസിന്റെ  തൌദാരത്തില്‍     പൊതുനിരത്തുകള്‍ വില്‍പ്പനയ്ക്ക് വെക്കുമ്പോള്‍ വളരെ ഉത്കണ്ഠതയോടുകൂടിയാണ് ഈ ചിന്ത   നമുക്ക് പകര്‍ന്നു തരുന്നത്  പൂര്‍വ്വകാലത്ത് വഴി നടക്കാനുള്ള സ്വാതത്ര്യം നിഷേധിക്കപ്പെട്ടിടത്തുനിന്ന് 'പൊതു നിരത്തെന്ന' യാഥാര്‍ത്ഥ്യത്തിലേക്ക് കേരള ജനത അവകാശം സ്ഥാപിക്കുമ്പോള്‍ അതിന് ബഹുമുഖമാനങ്ങള്‍ ഉണ്ടായിരുന്നു"  "ഏറ്റെടുത്തു നല്‍കുന്ന ഭൂമിയും, ആ ഭൂമിയില്‍ പണിയുന്ന റോഡും ആ റോഡിനു ഇരുവശവുമുള്ള വ്യാപാരങ്ങളും ജീവിതങ്ങളുമെല്ലാം മുതലാളിയുടെ സ്വന്തം. അഥവാ, ദേശീയപാത എന്നത് മാറി സ്വകാര്യ മുതലാളിയുടെ സ്വത്ത് എന്ന അര്‍ത്ഥത്തിലേക്ക് നമ്മുടെ പൊതുനിരത്തുകള്‍ മാറുന്നുവെന്ന്. ഇതാണ് ബി ഒ ടി." കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും പൊതു നിരത്തുകളില്ലാതെ നമുക്ക് പുരോഗതി യുണ്ടാക്കാന്‍ കഴിയുമോ എന്നൊരു ചിന്ത ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എന്നില്‍ ബാക്കി കിടക്കുന്നു ,ഇത് എന്റെ മാത്രം ചിന്തയായിരിക്കാം .
മറ്റൊന്ന് എച്ചുമുവോട് ഉലകത്തില്‍ കുട്ടികളോട് വയറുനിറയെ സംസാരിക്കണമെന്ന് എച്ചുമു കാര്യഗൌരവത്തോടെ പറയുന്നതിന്നു കാര്യ കാരണങ്ങള്‍ സഹിതം വിശദീകരണവും അവിടെ ഉണ്ട് .എല്ലാറ്റിനെക്കുറിച്ചും സംസാരിയ്ക്കാനും പഠിയ്ക്കാനും ചിന്തിയ്ക്കാനും തയാറാവുന്ന, മുൻ വിധികളില്ലാത്ത തുറന്ന മനസ്സും പക്വതയുമുള്ള, ഉത്തരവാദിത്തവും ചുമതലകളും ഏറ്റെടുത്ത് ഭംഗിയായി നടപ്പിലാക്കുന്ന ജനതയായി  കുട്ടികൾക്കു മുൻപിൽ മുതിർന്നവർ പ്രത്യക്ഷപ്പെടേണ്ടതുണ്ട് എന്നതാണ് അതിലെ പ്രധാനപ്പെട്ട ഒരു പോയന്‍റ്.

ഒരു കോടിയുടെ ഒത്തുതീര്‍പ്പ് ടോംസിന്റെ തട്ടകത്തിലും ഉണ്ട് സമകാലീകമായൊരു ചിന്ത.
ഒത്തു തീര്‍പ്പ് ഫോര്‍മുലയുമായി ഇറ്റലിക്കാരും അവരുടെ കൊടികുത്തിയ വക്കിലന്‍മ്മാരും കുറെ നാളായി മസില്‍ പിടിത്തം തുടങ്ങിയിട്ട്. ഇറ്റാലിയന്‍ നാവികര്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയ്ക്ക് പുറത്ത്. അവസാനം അത് സംഭവിച്ചു. സംഭവം കടല്‍ വെടിവെപ്പ് തന്നെ.

 " കടലിലെ കൊല സമവായത്തില്‍ എത്തുമ്പോള്‍ " എന്ന പോസ്റ്റും മേല്‍പ്പറഞ്ഞ വിഷയം ആസ്പദമാക്കിയാണ്. "യുടെ പടാര്‍ ബ്ലോഗില്‍  "സല്യൂട്ട് ഇൻഡ്യ."എന്ന പോസ്റ്റുണ്ട്.



ശ്രദ്ധേയന്‍ ഷഫീക്ക്‌ തന്‍റെ കരിനാക്കില്‍ വിവാദ വിഷയങ്ങളുമായി മുമ്പോട്ടു തന്നെ . ദി പോണി ബോയ്‌ ബ്ലോഗില്‍  ലേഖന പരമ്പര തുടരുന്നു , ഗൌരവമായ വായനക്ക്  അജ്ഞാതരായ ദൈവങ്ങൾ -10 അതിനൂതന സാങ്കേതികവിദ്യ പൌരാണിക കാലത്തും ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്..ഇസ്രായേലുകാരും ജെറിക്കോ എന്ന സിറ്റിയും തമ്മിൽ നടന്ന യുദ്ധത്തിൽ ജെറിക്കോയുടെ അതിശക്തമായ കോട്ടമതിലുകൾ തകർത്തത് ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്ന കുഴലുകൾ കൊണ്ടാണെന്ന് പറയപ്പെടുന്നു...ആ യുദ്ധത്തിന്റെ പൌരാണിക  വിവരണങ്ങളിൽ നിന്ന് അതിശക്തമായ തരംഗങ്ങളെ നിയന്ത്രിക്കാനാകാവുന്ന ഉപകരണങ്ങൾ അവർ  ഉപയോഗിച്ചിരുന്നു എന്ന് മനസ്സിലാക്കാം.


ബൂലോകത്ത് പുതുതായി കണ്ടു മുട്ടിയ ചില യുവപ്രതിഭകളില്‍ ചിരിമരുന്നുമായി രംഗത്തെത്തിയ ലിന്റെ ജാഡലോ(ട)കമെന്ന   ബ്ലോഗിലേക്ക് കടന്നു ചെല്ലുമ്പോള്‍ തന്നെ സ്വാഭാവികമായി  ചുണ്ടില്‍ ഒരു ചിരി വിടരുമെന്നു പറയാം അവിടെ  പുതിയ പോസ്റ്റ് തനതായ ശൈലിയില്‍ നടത്തിയിരിക്കുന്ന ഒരു പുസ്തക പരിചയമാണ് "ഇത്തിരി കണ്ണീരും കിനാവും..." പക്ഷെ ഇതിലെ മുന്‍കാല പോസ്റ്റുകളാണ് വായനക്ക് രസാവഹങ്ങള്‍ എന്നു തോന്നി.

ഹാസ്യരസപ്രധാനമായ മറ്റൊരു ബ്ലോഗാണ് എന്ന പ്രേമാനന്ദന്‍റെ വട്ടുകേസുകള്‍ ഇവിടെയും പുതിയതായി കാണുന്നത്  കുറച്ചു കാര്യമുള്ള വിഷയമാണ്  "ജീവിതം നല്ലതാണല്ലോ മരണം ചീത്തയാകയാല്‍ "എന്ന് ചിന്തിച്ചിരുന്ന;  സത്യമേ ചൊല്ലാവൂ ധര്‍മ്മമേ ചെയ്യാവൂ നല്ലതേ നല്‍കാവൂ  വേണ്ടതേ വാങ്ങാവൂ എന്ന് പറഞ്ഞു തന്ന ; ആശകൊണ്ടേ മൂസ തെങ്ങുമേ കേറി മടലടര്‍ന്നു വീണു മൂസ മലര്‍ന്നു വീണു മടലടുപ്പിലായി മൂസ കിടപ്പിലായി എന്ന് പ്രാസവും ഹാസ്യവും ഒത്തിണക്കി പാടി ചെറിയ വരികളില്‍ വലിയ ആകാശം തീര്‍ത്തു കാലയവനികക്കുള്ളില്‍ മറഞ്ഞ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണി മാഷിന്‍റെ  ആറാം ചരമ വാര്‍ഷികത്തില്‍ ഒരോര്‍മ്മ പുതുക്കല്‍ കുഞ്ഞുണ്ണി മാഷ്‌.ആ  കൊച്ചു വലിയ മനുഷ്യന്‍റെ ഓര്‍മ്മകള്‍ക്ക്  മുന്നില്‍ സ്മരണാഞ്ജലികള്‍ .
കുഞ്ഞുണ്ണിക്കവിതകള്‍ കാണുമ്പോള്‍ കണ്മുന്നില്‍ തെളിയുന്ന ഒരു ബ്ലോഗറുണ്ട് ഉസ്മാന്‍ ഇരിങ്ങാട്ടിരി മനനത്തിലേക്കുള്ള 
നല്ല അയനമാണ് വായന  
മഴക്കില്ല മരുന്ന്; 
മയക്കാനുണ്ട്  മരുന്ന്.
യു ട്യൂബ് കൊള്ളാം, പക്ഷെ  
'യു'-ട്യൂബ് ആവരുത്.
മസിലില്ലാത്തവര്ക്കും  
മസില് പിടിക്കാം 
വേണമെങ്കില് നിക്ഷേപിക്കാം , 
വേണ്ടെങ്കിലും " 
ഇങ്ങനെകുറിക്കു കൊള്ളുന്ന വരികള്‍ പലതും കാണാം ഇരിങ്ങാട്ടിരിത്തരങ്ങളില്‍ .
കവിതകളെക്കുറിച്ച് ഒരു വിശകലനത്തിന് ഞാന്‍ പ്രാപ്തനല്ല എങ്കിലും ഈ വാരം കണ്ട ആചാര്യനെന്ന ഇംതിയാസിന്‍റെ "ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ കരാള ഹസ്തങ്ങള്‍" എന്ന ഒന്നിനെക്കുറിച്ചു പറയാതെ വയ്യ,  ഇന്നത്തെ ചിന്താവിഷയമായി മാറിക്കഴിഞ്ഞ ഒരു വിഷയം കവിതാരൂപത്തില്‍ ആക്കിയതു നന്നായെന്നു പറയാം, എന്നെ ആദ്യമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ചേര്‍ത്തത് ഇംതിയാണെന്ന സന്തോഷവും ഇവിടെ പങ്കുവെക്കട്ടെ.
ട്രാഫിക്കില്‍ തെളിയുന്നത്  കാണാന്‍ മനുസ്മൃതിയില്‍ പോവാം, ചുവപ്പ് മഞ്ഞ പച്ച;  പിറവി.. ജീവിതം..  മരണം..സ്വപ്ന വസന്തത്തിന്റെ പച്ചപ്പില്‍ ദിനരാത്രങ്ങളുടെ തുടര്‍ച്ചകള്‍  നെയ്യുന്നു..അങ്ങിനെ തുടരുന്നു അര്‍ത്ഥവത്തായ വരികള്‍ . "എവിടെയുമിടം കിട്ടാതെയീ  ഓര്‍മച്ചിത്രങ്ങള്‍ കലഹിച്ചും തമ്മില്‍ തല്ലിയും കീറിപ്പറിഞ്ഞും ചിതലരിച്ചും ദ്രവിച്ചും നാശമാകവേ.."
വായനാ സുഖമുള്ള ഒരു കവിത "ഓര്‍മച്ചിത്രങ്ങള്‍" മജീദ്‌ അല്ലൂരിന്റെ സഹയാത്രികന്‍ എന്ന ബ്ലോഗില്‍ . ലീല എം ചന്ദ്രന്റെ വയല്‍പ്പൂക്കളില്‍  "ചന്ദ്രിക തെളിയുമീ രാവില്‍ " എന്നൊരു ഗാനമുണ്ട്, സിനിമാ ഗാന പ്രേമികള്‍ക്ക് ഇഷ്ടമാവും .
ഇന്നലെ  ആകാശത്തിലൂടെ പറന്നു പോയ പറവകള്‍ക്ക്  പിന്നീട് എന്ത് സംഭവിച്ചു എന്ന് അധികമാരും ചിന്തിക്കാറില്ല . അവ ഇന്നും ജീവിച്ചിരിക്കുന്നുവോ അതോ മരിച്ചു മണ്ണടിഞ്ഞോ ?
  ചില മനുഷ്യരും അങ്ങനെയാണ് ..അവര്‍ ജീവിചിരിക്കുന്നതിന്റെ അടയാളങ്ങള്‍ ഒന്നും ബാക്കിവയ്ക്കാതെ എവിടെയൊക്കെയോ പോയ്‌ മറയുന്നു ..അത്തരം ഒരു ചിന്ത .മേല്‍വിലാസം ഇല്ലാതെ ഉറങ്ങുന്നവര്‍  പ്രവീണ്‍ ശേഖര്‍ എഴുതിയ  ഹൃദയ സ്പര്‍ശിയായ  ഒരു കുറിപ്പ്  .മരുഭൂമിയില്‍ എവിടെയോ നടന്ന  ഒരു സംഭവം ചൂണ്ടിക്കാട്ടി  എഴുതപ്പെട്ടതാണ് .
  യാത്രകള്‍ ഇഷ്ടമായത് കൊണ്ടാവാം യാത്രാസംബന്ധിയായ പോസ്റ്റുകളോടുള്ള താല്‍പ്പര്യം ഇത്തിരി കൂടുന്നത്, യാത്രാക്കുറിപ്പുകള്‍ എഴുതാനും ഒരു പ്രത്യേക  കഴിവ്  വേണം . ചെറുവാടിയുടെ സെന്റര്‍കോര്‍ട്ടില്‍ "കാളവണ്ടിക്കാലംനല്ലൊരു വായനാനുഭവമാണ്. 


ബ്ലോഗു സഹായികള്‍ 
ബ്ലോഗിലേക്ക് കടന്നുവരുന്ന പുതു മുഖങ്ങള്‍ക്ക്  എന്നും മാര്ഗ്ഗദീപം കാണിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ കലാശാലയാണ് ശ്രീ അപ്പു എഴുതുന്ന   ആദ്യാക്ഷരി  .മലയാളം ബ്ലോഗിങ്ങിനും കമ്പ്യൂട്ടിങ്ങിനും ശ്രീ അപ്പു നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന  സേവനങ്ങള്‍  നിസ്തുലമാണ് . 
പുതു ബ്ലോഗര്‍ മാര്‍ക്കും നെറ്റ് വര്‍ക്ക്‌ ഉപഭോക്താക്കള്‍ക്കും വഴികാട്ടിയായ  നൗഷാദ്‌ വടക്കേല്‍ കൈകാര്യം ചെയ്യുന്ന  മലയാളം ബ്ലോഗ്‌ ഹെല്‍പ്‌  ഇവിടെ ഗൂഗിള്‍ ഡ്രൈവ് എത്തിയ വിശേഷങ്ങള്‍ കാണാം , ഫസലുല്‍ എന്ന കുഞ്ഞാക്കാടെ  ഫോട്ടോഷോപ്പി എന്ന ബ്ലോഗും ഉപകാരപ്രദമാണ് , ഇത്തരത്തില്‍ മറ്റൊരെണ്ണം ടി.എം സിയാദ്‌.കോം ഇവിടെയും പല പാഠങ്ങളുണ്ട് പഠിക്കാന്‍ . 
ശ്രദ്ധിക്കപ്പെടേണ്ടതായ ഒരു ബ്ലോഗാണ് ഷാജിയുടെ ബഹിരാകാശവാര്‍ത്തകള്‍ സൂര്യനിൽ 
മഴപെയ്യുന്നുവോ എന്നൊരു പോസ്റ്റ് പുതിയതായി അവിടെയുണ്ട് ,അത്തരം വിഷയങ്ങളില്‍ 

താല്പര്യമുള്ളവര്‍ക്ക് പ്രയോജനപ്രദം.


* ജീവിതത്തിലെ ചെറുസംഭവങ്ങൾ ഓർമ്മപ്പൊട്ടുകളായി ഒതുക്കിയെഴുതുകയാണ്  ശ്രീ.സുമേഷ് വാസു  ‘ഇരുണ്ട മഴയുടെ തെളിഞ്ഞ ഓർമ്മകളിൽ’ക്കൂടി.  ഈയാഴ്ച റിയാദിൽ വീശിയടിച്ച പൊടിക്കാറ്റിനൊപ്പം പെയ്ത മഴ, പണ്ടത്തെ അനുഭവരംഗങ്ങളുടെ ഓർമ്മക്കുറിപ്പായി മാറുന്നു.  ‘അഛനും അമ്മയും പുഴയും മീനും കൂട്ടുകാരുമൊക്കെയായി, കഴിഞ്ഞ നാളുകളിൽ നടന്നതൊക്കെ ഇന്നത്തെ തലമുറയ്ക്കും അനുഭവവേദ്യമാവേണ്ടിയിരുന്നു’ എന്നും അദ്ദേഹം പറയുന്നു.  കൂടെയുള്ള പോസ്റ്റുകളായ ‘ഏപ്രിൽ ഫൂൾ’പ്രവാസൻ’ എന്നിവയും നല്ല ചെറിയ രസാനുഭവങ്ങളാണ്.
* നിറഗർഭങ്ങൾപോലും നീറിയൊഴിയാൻ ഭയക്കുന്ന, കണ്ണീരുവറ്റാത്ത ഒരു വാഗ്ദത്തഭൂമിയെ ശ്രീ. ഷലീർ അലി നല്ല വരികളിൽ പകർത്തി  ‘ദുരിതഭൂമി’യിൽ..  നിറതോക്കിനുമുന്നിൽ മാനത്തിന്റെ മറനീക്കുന്ന പിടയുടെ അവസാനനിശ്വാസമുണ്ട്,  കാട്ടാളരുടെ വെടിപ്പുകയാൽ പിഞ്ചുകരളുകൾ വെന്തുചിന്തിയ കറുത്ത രക്തമുണ്ട്, കൊലവിളിക്കുന്ന ചെകുത്താന്മാരുടെ പടയോട്ടമുണ്ട്....നല്ല ആശയാവിഷ്കരണം.  മറ്റുചില അവസ്ഥാദൃശ്യങ്ങളും  ‘രേഖകളില്ലാത്തവർ’ എന്ന കവിതയിലുണ്ട്.  സ്ഫുടതയാർന്ന വാക്കുകളാൽ ശക്തമാക്കിയ രചന.
* നമ്മളെവിടെയായിരുന്നാലും, ചില ചിത്രങ്ങൾ കാണുമ്പോൾ നാടും നഗരവും പാടവും പറമ്പും വീടുമൊക്കെ നമ്മുടെ മുന്നിൽത്തന്നെയുണ്ടെന്ന തോന്നലുണ്ടാവും.  ഇവിടെ,  ‘അക്കരെ’യെന്ന അതിസുന്ദരവും ചിരപരിചിതവുമായ ഒരു രംഗപടം കാണുമ്പോൾ, നമ്മളറിയാതെ ഒഴുകിനീങ്ങുന്ന വഞ്ചിയിലിരിക്കും.  ‘ഓർമ്മയ്ക്കായി’,  ‘ജീവിതം’,  ‘ഇരുമെയ്യാണെങ്കിലും..’ മുതലായ നല്ല ചിത്രങ്ങളും കാട്ടിത്തരുന്നു, ‘മാണിക്കത്താർ’ എന്ന ബ്ലോഗിൽ..

ഇത്രയും എന്റെ പരിമിതമായ വായനയില്‍ നിന്നും കണ്ടെത്തിയതാണ് ,കണ്ടതിനേക്കാള്‍ കേമമായി പലതും കാണാത്തതായി ഉണ്ടെന്ന വിശ്വാസക്കാരനാണ് ഞാന്‍ . എല്ലാവര്‍ക്കും നന്ദി.
ഇരിപ്പിടത്തില്‍ അവലോകനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്ലോഗു ലിങ്കുകളും വായനക്കാരില്‍ എത്തിക്കാനുള്ള നിങ്ങളുടെ ബ്ലോഗുകളും ഇനി മുതല്‍ ഈ ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്യാം .ബ്ലോഗു വായനയും ചര്‍ച്ചയും നടത്താനും ഈ ഗ്രൂപ്പ്‌ ഉപയോഗിക്കാം .
....................................................................................................................................................................

128 comments:

  1. Replies
    1. വളരെ സന്തോഷം അംജത്‌ ജീ

      Delete
  2. സുപ്രഭാതം..!
    ബൂലോകത്തെ കാര്‍ന്നവന്മാരെ മാനിച്ചുള്ള തുടക്കം സന്തോഷം നല്‍കുന്നു..
    അതു പോലെ തന്നെ ബൂലോകത്ത് വളരെ സജീവമായിരുന്ന പല നല്ല ബ്ലോഗര്‍മാരെ കുറിച്ചുള്ള ഓര്‍മ്മ പുതുക്കലും...
    ആശംസകള്‍ ട്ടൊ...നന്നായിരിയ്ക്കുന്നു...!

    ReplyDelete
    Replies
    1. സന്തോഷം തന്നെ വര്ഷിണീ..

      Delete
  3. ഇരിപ്പിടത്തിന് ആശംസകള്‍ നേര്ന്നുകൊള്ളുന്നു,

    ReplyDelete
    Replies
    1. സന്തോഷം ജോസലെറ്റ്‌

      Delete
  4. സിദ്ധീഖാ..നല്ല വിശകലനം..
    ഹാറൂണ്‍ റഷീദിന്റെ ഗുണപാഠകഥ പറഞ്ഞുകൊണ്ടുള്ള തുടക്കവും ഗംഭീരമായി..
    ചെറുവാടിയുടെ കാളവണ്ടിക്കാലം എനിക്ക്് വല്ലാതെ ഇഷ്ടപ്പെട്ട ഒരു പോസ്റ്റ്് ആയിരുന്നു.
    പഴയകാലങ്ങളില്‍ സജീവമായി നിന്ന ബ്ലോഗേഴ്‌സിനെപറ്റിയുള്ള വിചാരപ്പെടലുകളും ഇഷ്ടപ്പെട്ടു.

    രമേശ് അരൂരിന്റെ നിലപാട്കളാണ് വിഷയത്തില്‍ എനിക്ക് നല്ലതായി തോന്നിയത്...

    പിന്നെ ഇവിടെ പരിചയപ്പെടുത്തിയ ചില പോസ്റ്റുകളില്‍ എത്തിപ്പെടാന്‍ പറ്റിയിട്ടില്ല..അതേ പറ്റിയുള്ള അഭിപ്രായം ശേഷം....
    _NB:അടിയന്റെ ബ്ലോഗിനെ കൂടി പരിഗണനക്കെടുത്തതിന് ഒരു ഗമണ്ടന്‍ താങ്ക്‌സ്‌

    ReplyDelete
    Replies
    1. ഞാന്‍ ഇപ്പോഴും നോക്കി , ലിങ്കുകള്‍ എല്ലാം ശെരിയാണല്ലോ മഖ്‌ബൂല്‍ ,ഏതാണ് പ്രശ്നമായി തോന്നിയതെന്ന് എടുത്തു പറഞ്ഞാല്‍ ഒന്നൂടെ നോക്കാമായിരുന്നു , അഭിപ്രായത്തില്‍ സന്തോഷം.

      Delete
  5. അവലോകനം മികച്ചതായിരിക്കുന്നു.. സിദ്ദിഖ് സൂചിപ്പിച്ചത് പോലെ എന്തെഴുതണമെന്നത് നമ്മുടെ ഇഷ്ടമാണെന്നിരിക്കലും എന്തിനെഴുതണം എന്നതിനെ കുറിച്ച് നമ്മള്‍ പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. കാരണം മേല്പോസ്റ്റില്‍ സിദ്ദിഖ് സൂചിപ്പിച്ച ചെളിവാരിയെരിയലുകള്‍ക്കും കമന്റ് ബാര്‍ട്ടറിനും വേണ്ടി മാത്രമാവുന്നു പലപ്പോഴും പല എഴുത്തുകളും എന്നത് തന്നെ. മോശമായ പോസ്റ്റാണെങ്കില്‍ സൌഹൃദത്തിന്റെ അതിര്‍വര്‍മ്പുകള്‍ നോക്കാതെ തന്നെ അത് മോശമാണെന്ന് പറയുവാനുള്ള കറേജ് നമ്മള്‍ ഉണ്ടാക്കിയെടുക്കണം. സത്യത്തില്‍ അപ്പോഴാണ് സൌഹൃദം അതിന്റെ പരമകോടിയില്‍ എത്തുന്നത്. പിന്നെ ഒരു തമാശ എന്ന രീതിയില്‍ ബ്ലോഗിങിനെ കാണുന്നവരുടെ പോസ്റ്റുകളില്‍ എന്തുമാവാം.. പക്ഷെ, അത്തരക്കാര്‍ക്ക് പരിഗണന നല്‍കുമ്പോള്‍ തന്നെ ഈ മേഖലയെ സീരിയസ്സായി കാണുന്നവരോട് നീതിപുലര്‍ത്തുകയും വേണം എന്നതാണ് എന്റെ അഭിപ്രായം. മുകളില്‍ സൂചിപ്പിച്ച പല തിരോധാനപ്പെട്ട ബ്ലോഗര്‍മാരും പലപ്പോഴും വായനക്കാരുടെ അപര്യാപ്തതയില്‍ മനസ്സ് മടുത്ത് ഇട്ടിട്ട് പോയവരുമുണ്ട്. അതായത് ഒരു ബാര്‍ട്ടര്‍ കമന്റ് സിസ്റ്റത്തില്‍ വിശ്വസിക്കുവാനുള്ള താല്പര്യക്കുറവ്.. പിന്നെ സിദ്ദിഖ് സൂചിപ്പിച്ച തിരക്കുകളും സമയക്കുറവും.. യൂസഫ്പയും മറ്റും അങ്ങിനെ വിട്ടുനില്‍ക്കുന്നവരാണ്. ഇപ്പോഴും സാന്നിദ്ധ്യമറിയിക്കുവാനും സ്വയം മുരടിച്ചിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുവാനും വേണ്ടി നമ്മളില്‍ ചിലരൊക്കെ ഇവിടെ ചുറ്റിത്തിരിയുന്നു എന്ന് മാത്രം.. പക്ഷെ ബ്ലോഗിങിനോടുള്ള കാഴ്ചപ്പാടില്‍ ഇന്നത്തെ ബ്ലോഗേര്‍സ് (സജീവമായി നിലകൊള്ളൂന്നവര്‍) മാറ്റം വരുത്തിയില്ലെങ്കില്‍ കാലം ഇനിയും ഒട്ടേറെ പേരെ ഇവിടെനിന്നും നാടുകടത്തുമെന്നത് നൂറ് തരം..

    ReplyDelete
    Replies
    1. പക്ഷെ ബ്ലോഗിങിനോടുള്ള കാഴ്ചപ്പാടില്‍ ഇന്നത്തെ ബ്ലോഗേര്‍സ് (സജീവമായി നിലകൊള്ളൂന്നവര്‍) മാറ്റം വരുത്തിയില്ലെങ്കില്‍ കാലം ഇനിയും ഒട്ടേറെ പേരെ ഇവിടെനിന്നും നാടുകടത്തുമെന്നത് നൂറ് തരം.. ഇത്തരം തുറന്നെഴുത്ത് പലരുടേയും കണ്ണ് തുറപ്പിക്കട്ടെ.....

      Delete
    2. "സ്വയം മുരടിച്ചിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുവാനും വേണ്ടി നമ്മളില്‍ ചിലരൊക്കെ ഇവിടെ ചുറ്റിത്തിരിയുന്നു എന്ന് മാത്രം."വളരെ ശെരിയാണ് മനോരാജ് , സജീവമാല്ലാത്തവരുടെ ലിസ്റ്റില്‍ ഞാന്‍ മനോരാജിന്റെ പേരും തുടക്കത്തില്‍ ചേര്‍ത്തിരുന്നു ,പിന്നീട് ലിങ്ക് തപ്പി തേജസില്‍ എത്തിയപ്പോഴാണ് പുതിയ പോസ്റ്റ് കണ്ടത് , അഗ്രിഗേട്റ്റ്റുകളില്‍ കേറിയിറങ്ങാന്‍ നേരമില്ലാതതിനാല്‍ പലതും കാണാറില്ല എന്നതാണ് സത്യം , കഴിയുമെങ്കില്‍ പോസ്റ്റിടുമ്പോള്‍ ഒരു ലിങ്ക് ഫെസ്ബുക്ക്‌ വാളിലോ മെയിലിലോ ഇട്ടു അറിയിച്ചാല്‍ നന്നായിരുന്നു എന്ന് എല്ലാവരോടും കൂടി പറയട്ടെ .

      Delete
  6. നല്ല അവലോകനം. പുറകിലെ കഷ്ടപ്പാട് വെറുതെ ആയില്ല. അത് നന്നായി പ്രതിഫലിക്കുന്നു. ആശംസകള്‍.

    ReplyDelete
    Replies
    1. വളരെ സന്തോഷം പൊട്ടന്‍ജീ

      Delete
  7. ഈ ലക്കവും പതിവുപോലെ നിലവാരമുള്ളതായി... ഇനിയും തുടരട്ടെ ഈ ജൈത്രയാത്ര.ആശംസകള്‍.....

    ReplyDelete
    Replies
    1. വളരെ സന്തോഷം തന്നെ പ്രദീപ്ജീ.

      Delete
  8. അവലോകനം ബാപ്പയുടെതായിട്ടെന്താ കാര്യം ? ബൂലോകത്ത് ഓടിച്ചാടി നടക്കുന്ന മോളെക്കുറിച്ചു ഒരു വരിയെങ്കിലും! മോശായിപ്പോയി.

    ReplyDelete
    Replies
    1. അതെയതെ ഭൂലോകത്ത് ഒരു ഭൂമി കുലുക്കം തന്നെ ശ്രിഷ്ടിക്കാന്‍ പോന്ന ശൈലിയുള്ള മകളെ ബാപ്പ വിട്ടു കളയരുതായിരുന്നു ....:)


      ഇത്തരമൊരു പോസ്റ്റ്‌ തയ്യാറാക്കുന്നത് ശ്രമകരം തന്നെ ..ദിവസവും ഒരു പത്ത് ബ്ലോഗെങ്കിലും വായിക്കാറുണ്ട് ... ഒരു ബ്ലോഗ്‌ അവലോകന ബ്ലോഗ്‌ തുടങ്ങി ഒരു പോസ്റ്റ്‌ പോലും എഴുതി പൂര്‍ത്തിയാക്കാന്‍ കഴിയാതെ സുല്ലിട്ടു പിന്മാറിയിട്ടുണ്ട്‌ . പൂര്‍ണ്ണത അവകാശപ്പെടാതെ ' ഇരിപ്പിടം ' ഈ ശ്രമം ഒരു ദൌത്യമാക്കിയത് ഓരോ ലക്കത്തെയും ആകാംക്ഷയോടെ കാത്തിരിക്കുന്ന വായനക്കാര്‍ക്ക് സന്തോഷകരമാണ് ..പിന്തുണകള്‍ ..നന്ദി ..:)

      Delete
    2. നേനാസ് ബാപ്പാനോട് മുണ്ടണ്ടാ ട്ടോ ...:)

      നല്ല അവലോകനം ഇക്കാ..!!

      Delete
    3. നേനമോളെ ആൾ ബാപ്പയാണെങ്കിലും ..അവലോകനത്തിനെത്തിയപ്പോൾ മോളുടെ കാര്യം മറന്ന് പോയി...ഇതാ ഇന്നത്തെലോകം...എന്നാൽ കഴിഞ്ഞ വാരങ്ങളിൽ മോളെക്കുറിച്ച് ചന്തുവങ്കിൾ എഴുതിയത് മോൾ കണ്ട്മില്ലാ കമന്റുമിട്ടില്ലാ....( തമാശയാണേ) ഇനി സിദ്ധിക്കിനോട് അവലോകനം നന്നായി തൂടർന്നും ഇവിടെ എത്തുമെന്ന്പ്രതീക്ഷിക്കട്ടെ....ആശംസകൾ

      Delete
    4. അതേതായാലും വല്യ കഷ്ടായിപ്പോയല്ലോ റഷീദ് ഇക്കാ
      പാവം നെനൂട്ടി ചിരിയോ ചിരി.

      Delete
    5. മോളെക്കുരിച്ചു എഴുതിയാല്‍ ചിലര്‍ പറയും ബാപ്പ മോളെക്കുരിച്ചു എഴുതാന്‍ ആണോ അവലോകനം തയ്യാറാക്കിയത് എന്ന് ....ബാപ്പയ്ക്ക് എല്ലാം അറിയാം കേട്ടാ അതെന്നെ ....

      Delete
    6. നീ ഉമ്മാനെക്കുരിച്ചു കവിതയെഴുതി പോസ്റ്റിയപ്പോഴും ഉമ്മമാരെക്കുറിച്ച് കാണുന്ന എല്ലാ ആര്ട്ടിക്കുകളും എഫ് ബിയില്‍ കേറ്റിയപ്പോഴും ഞാന്‍ പറഞ്ഞതല്ലേ ബാപ്പാനെ ക്കുറിച്ച് നന്നായി എഴുതി ഒരു പോസ്റ്റിടാന്‍ ,നീ കേട്ടില്ലല്ലോ ,അതോണ്ടാ ..

      Delete
    7. എന്നാലിനി ബാപ്പാനെക്കുറിച്ചൊരു പോസ്റ്റിട്ടിട്ട്തന്നെ കാര്യം.ഹല്ല പിന്നെ.

      Delete
    8. ചന്തുജീ : സമയം കിട്ടുമ്പോലെ ശ്രമിചോളാം..സന്തോഷം .
      സന്തോഷം കൊച്ചുമോള്‍ ; നൌഷാദ് ഭായ് , ഇംതിയാസ് ഭായ്.

      Delete
  9. നല്ല അവലോകനം..ഒരു പാട് ബ്ലോഗുകള്‍ പരിചയപ്പെടുത്തിയ നല്ലൊരു ബൂലോകയാത.

    ReplyDelete
    Replies
    1. സന്തോഷം ഇലഞ്ഞിപ്പൂകള്‍

      Delete
  10. അവലോകനം നന്നായി..പഴയ ആളുകളേയൊന്നും ഇപ്പോള്‍ കാണാനേ ഇല്ലല്ലോ എന്ന് ഇടക്കിടക്ക് ഓര്‍ക്കും..എഴുതിയത് തീര്‍ത്തും വാസ്തവം.തുടക്കത്തിലേ ആ കഥയും ഒന്നന്തരം ഗുണപാഠവും സന്ദേശവും നല്‍കുന്നുണ്ട്.

    മുഹമ്മ്ദ് കുട്ടിക്കയെ പോലുള്ളവര്‍ എഴുത്തില്‍ സജീവമല്ലെങ്കിലും നിരന്തരം ഇടപെടലുകള്‍ നടത്തുന്നുണ്ട്.എന്നാല്‍ ഹംസയെപ്പോലുള്ളവര്‍ ബ്ലോഗ്ഗിനെ തീര്‍ത്തും മറന്ന മട്ടാണ് .
    ഗള്‍ഫ് കഴിയുന്നതോടെ കൊഴിഞ്ഞ് പോകാവുന്ന ഒന്നാണോ ബ്ലോഗ്ഗ് സാഹിത്യം?

    അറിയില്ല..പക്ഷേ ഹംസയെപ്പോലുള്ളവര്‍ എഴുത്തിന്റെ വഴിയേ മുമ്പ് നടന്നവരല്ലെങ്കില്‍ കൂടിയും ഹൃദയ സ്പര്‍ശിയായ രചനാ പാടവം കരഗതമായവരായിരുന്നു.
    അത്തരക്കാര്‍ നഷ്ടമാവുമ്പോള്‍ അത് നമുക്ക് വിഷമമാവുക സ്വാഭാവികം.

    ഓ.ടോ.
    നേന മോള്‍ പറഞ്ഞതിലും കാര്യമുണ്ട്...ബാപ്പക്ക് രണ്ടു വരി മോളെക്കുറിച്ചും പറയാര്‍ന്നു.
    നേനയുടെ കാര്യമായതിനാല്‍ പക്ഷപാതം കാട്ടി എന്നൊന്നും ഞങ്ങള്‍ ആരും ഉറപ്പായും പരാതി പറയില്ല...

    ReplyDelete
    Replies
    1. നൗഷാദ്‌ ഭായ് അഭിപ്രായത്തിനു നന്ദി , ഓര്‍മ്മയില്‍ തങ്ങിനിന്നവരെ എടുത്തെഴുതിയെന്നെയുള്ളൂ , ഒരു പാടുപേര്‍ ഇനിയും ഇവിടെ സജീവമാല്ലാത്തവരുണ്ട്, നല്ല മനസ്സുള്ള ചിലര്‍ ഒഴിഞ്ഞു പോകുമ്പോള്‍ താന്കള്‍ സൂചിപ്പിച്ചപോലെ ഒരു വിഷമം..നേനയെക്കുറിച്ച് ഇരിപ്പിടത്തില്‍ മൂന്നുനാല് തവണ കണ്ടിരുന്നു , പിന്നെ പുതുതായി അവളുടെ ബ്ലോഗില്‍ ഒന്നും ചൂണ്ടിക്കാട്ടാനും ഇല്ല,അത്രേയുള്ളൂ .

      Delete
  11. എത്രയും പെട്ടെന്ന് പേരും ചൂരുമുണ്ടാക്കണമെന്ന ആക്രാന്തത്താല്‍ വായില്‍ വന്നത് കോതയ്ക്ക് പാട്ട് എന്ന് പറഞ്ഞതു പോലെ ഇക്കിളിയോ മസാലയോ ചേര്‍ത്ത് എന്തെങ്കിലുമൊക്കെ വാരിവലിച്ചെഴുതി...............
    നല്ല അവലോകനം .

    ReplyDelete
  12. പറഞ്ഞത് വാസ്തവം. ആള്‍ക്കൂട്ടത്തെ ഇടിച്ചു കയറ്റാനായി എന്തുമേതും എഴുതിപ്പിടിപ്പിച്ച് മഞ്ഞപ്പത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളാകാതെ ബ്ലോഗുകള്‍ രക്ഷപ്പെടട്ടെ. കൂട്ടത്തില്‍ വ്യത്യസ്തപുലര്‍ത്തുന്ന ഒട്ടേറെ പേരുകള്‍ വിട്ടു പോയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രോത്സാഹനമേകിക്കൊണ്ട് കുറേപ്പേരുടെ പേരുകള്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. സന്തോഷം. ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി സന്തോഷം ഹരിമാഷേ.

      Delete
  13. മികച്ച അവലോകനം. പഴയ ആളുകളെ കാണാനാവാത്തതിന്റെ ദുഃഖം പങ്കുവയ്ക്കുന്നു. ആ നല്ല ദിനങ്ങള്‍ വീണ്ടും വന്നെങ്കില്‍ !

    ReplyDelete
    Replies
    1. അതെ നമുക്ക് പ്രതീക്ഷിക്കാം കാര്‍ന്നോരെ.

      Delete
  14. മികച്ച അവലോകനം ...
    ആശംസകള്‍

    ReplyDelete
  15. മികച്ച അവലോകനം, വിട്ട് പോയ ചില പോസ്റ്റുകള്‍ പരിചയപ്പെടുത്തിയതിനും നന്ദി

    ReplyDelete
    Replies
    1. വളരെ കുറച്ചുപേരെ മാത്രമേ ഇവിടെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞുള്ളു. അഭിപ്രായത്തിനു നന്ദി.

      Delete
  16. വായനക്കാര്‍ക്ക് ഇനിയും കൂടുതല്‍ ബ്ലോഗുകള്‍ വായിക്കാന്‍ ഊര്‍ജം തരുന്ന അവലോകനം.

    ReplyDelete
  17. ഇതിന്‍റെ പിന്നിലെ ശ്രമത്തിന് നന്ദി

    ReplyDelete
  18. നല്ല അവലോകനം.അടുത്ത കാലത്താണ് ഞാന്‍ ബ്ലോഗ്‌ വായന തുടങ്ങിയത്. കമന്റുകളുടെ കാര്യം പലപ്പോഴും മഹാ കഷ്ടമാണ്. പലതും സുഖിപ്പിക്കല്‍ പരിപാടി. ഒരു മാല അങ്ങോട്ടിട്ടു പകരം മറ്റൊന്ന് നേടിയെടുക്കുന്ന രീതി. നല്ല വിമര്‍ശനം ഇല്ല എന്ന് തന്നെ പറയാം. ആശംസകള്‍.

    ReplyDelete
    Replies
    1. പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി മൂന്നാറീന്നും വരുമെന്ന് കേട്ടിട്ടില്ലേ! പോസ്റ്റ് നന്നായാല്‍ നല്ല വായനക്കാരെത്തും തീര്‍ച്ച. അഭിപ്രായത്തില്‍ സന്തോഷം.

      Delete
  19. This comment has been removed by the author.

    ReplyDelete
  20. ഈ ലക്കം ഇരിപ്പിടം അവലോകനവും വ്യത്യസ്ത പുലര്‍ത്തി
    നല്ല ചിന്തകള്‍, വിട്ടുപോയവര്‍ അല്ല മാറി നില്‍ക്കുന്നവര്‍ വീണ്ടും
    ഇവിടെ എത്താന്‍ ഇതൊരു പ്രചോദനം ആയെങ്കില്‍
    നന്ദി റഷീദ് ഒപ്പം ഇരിപ്പിടം അണിയറ ശില്‍പ്പികള്‍ക്കും
    ഈയുള്ളവന്റെ ആശംസകള്‍
    വളഞ്ഞവട്ടം പി വി ഏരിയല്‍ ഫിലിപ്പ്
    PS : റഷീദ്, ഏതായാലും നെനൂട്ടിയെക്കുറിച്ചൊരു വാക്ക് പോലും
    പറയാത് വിട്ടുകളഞ്ഞതും കഷ്ട്ടായി ട്ടോ!

    ReplyDelete
    Replies
    1. പീ വീ ..,ഞാന്‍ സിദ്ധീക്ക് ആണേ ..അഭിപ്രായത്തിനു നന്ദി. നേനൂട്ടിയെക്കുറിച്ച് പറയാത്തതിന്റെ കാരണം ഞാന്‍ മേലെ നൗഷാദ്‌ ഭായിക്ക് മറുപടിയായി എഴുതിയിട്ടുണ്ട്.

      Delete
    2. അയ്യോ സോറീട്ടോ !!!
      ആള് മാറിപ്പോയി,
      കുറെ മുന്‍പേ റഷീതു
      ലൈനില്‍ വന്നു ഈ കാര്യം
      ഞാന്‍ പറഞ്ഞു, എന്ത്
      ചെയ്യാനാ മാഷേ
      പ്രായത്തിന്റെയും ധൃതിയുടെയും
      കാരണം സംഭവിച്ചത!
      തിരുത്തിയതില്‍ നന്ദി
      നേനുട്ടിയുടെ കാര്യം
      നൌഷാദി നുള്ള മറുപടിയില്‍
      വായിച്ചു. നന്ദി

      Delete
  21. വളരെ വിശദമായി എഴുതിയ അവലോകനം...പല പോസ്റ്റുകളും നല്ലത് തന്നെ ആണ്..എന്നാലും എന്‍റെ സിദ്ദിക്ക...അപ്പോള്‍ ആദ്യമായി "മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ " ആണ് താങ്കളെ ചേര്‍ത്തത് അല്ലെ ഹഹ നല്ല കൈ പുണ്യം തന്നെ ..ഇപ്പോള്‍ പലരെയും കാണാറില്ല എന്നത് വിഷമം ഉണ്ടാക്കുന്നത്‌ ബൂലോകത്തിന്റെ കാഴ്ചപ്പാടില്‍ വരുന്ന മാറ്റങ്ങള്‍ ബ്ലോഗ്‌ എഴുത്തിന്റെ ഭാവിയെ ബാധിക്കുക തന്നെ ചെയ്യും...

    ReplyDelete
    Replies
    1. കൈപുണ്യത്തിന്റെ കാര്യം പറയണ്ട ,ഇപ്പോള്‍ ഒരു ഗ്രൂപ്പ് കാര്‍ക്കും എന്നെ ചേര്‍ക്കാന്‍ പറ്റില്ല ,കാരണം ഓവര്‍ തന്നെ.അത്രയ്ക്കാണ് ഐശ്വര്യം.

      Delete
  22. പഴയ മുഖങ്ങളെ ഒര്മിചെടുത്തത് നന്നായി.
    വീണ്ടും നല്ലൊരു ലക്കവുമായി ഇറങ്ങിയ ഇരിപിടത്തിനു ആശംസകള്‍ ..!

    ReplyDelete
    Replies
    1. നന്ദി സന്തോഷം ഇസ്മൂ ..

      Delete
  23. സിദ്ദിക്ക് ഗൃഹപാഠം നന്നായി തന്നെ ചെയ്തു... നിലവാരമുള്ള അവലോകനം.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി അനില്‍ ജീ

      Delete
  24. നന്നായിരിക്കുന്നു.

    ReplyDelete
  25. സിദ്ധിക്ക പറഞ്ഞതൊക്കെ കാര്യങ്ങള്‍ തന്നെ. പുതിയത് തേടിപ്പോകുന്ന ഒരു ശീലം കൂടുതല്‍ ആണല്ലോ. എല്ലായിടത്തും കറങ്ങിത്തിരിഞ്ഞ് എല്ലാവരും തിരിച്ചെത്തും എന്ന് കരുതാം.
    ഓര്‍മ്മപ്പെടുത്തല്‍ നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. അതെ റാംജീസാബ്..നമുക്ക് കാത്തിരിക്കാം. സന്തോഷം.

      Delete
  26. Replies
    1. സന്തോഷം വിഡ്ഢിമാന്‍

      Delete
  27. വളരെ നല്ല അവലോകനം ,,ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സന്തോഷം സിയാഫ്‌

      Delete
  28. അവലോകനം വായിച്ചു. ഈ ശ്രമത്തിനു പിന്നിലെ അദ്വാനത്തെ അഭിനന്ദിക്കുന്നു സിദ്ദിക്ക് ഭായി.

    ReplyDelete
    Replies
    1. രണ്ടു ദിവസത്തെ പ്രയത്നം തന്നെ എന്നാലും രമേശ്‌ജീ ശെരിക്കും സഹായിച്ചു,
      കണ്ടതില്‍ സന്തോഷം.

      Delete
  29. അവലോകനം ഗംഭീരമായി .. ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം തന്നെ ഉസ്മാന്‍ഭായ് .

      Delete
  30. ആശംസകൾ.. മികച്ച അവലോകനം.. തുടക്കത്തിലെ ഗുണപാഠകഥ മനോഹരം..

    ReplyDelete
    Replies
    1. സന്തോഷം ജെഫു, ഇപ്പോഴത്തെ സന്ദര്‍ഭത്തിനു അനുയോജ്യമെന്നു തോന്നി ആ കഥ.

      Delete
  31. നല്ല അവലോകനം ... മനോഹരം ..
    നന്ദി സിധീക്‌ ബായി .....................

    ReplyDelete
    Replies
    1. സന്തോഷം ജബ്ബാര്‍ജീ

      Delete
  32. അവലോകനം നന്നായി സിദ്ദിക്ക

    ReplyDelete
    Replies
    1. രാജീവ്‌ ഭായ് ഇവിടെ കണ്ടത്തില്‍ സന്തോഷം

      Delete
  33. ഈ ആഴ്ച്ചയിലെ ഇരിപ്പിടം അവലോകനം എന്‍റെ നാട്ടുക്കരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു .ഇപ്പോള്‍ ബ്ലോഗുകള്‍ വേണ്ടു വോളം പിറവി കൊള്ളുന്നുണ്ട്.ഞാനും ഒരു പുതിയ എഴുത്തു കാരനാണ് ഇപ്പോള്‍ എഴുതുവാനുള്ള എന്‍റെ പ്രചോദനം ശ്രീ sidheek Thozhiyoor ആണ് എന്ന് ഞാന്‍ അഭിമാനപൂര്‍വ്വം പറയുന്നു. എഴുത്ത് ബുദ്ധിജീവികളുടെ മാത്രം കുത്തകയായിരുന്ന ഒരു കാലം ഉണ്ടായിരുന്നു പക്ഷെ ഇപ്പോള്‍ ബ്ലോഗ്‌ നിലവില്‍ വന്നതിനു ശേഷം ഒരു പാട് മാറ്റം വന്നിട്ടുണ്ട് എഴുതുവാന്‍ ഇഷ്ട മുള്ളവര്‍ അവരാല്‍ കഴിയുന്നത് പോലെ എഴുതട്ടെ നല്ല എഴുത്ത് വായിക്കാനേ വായനകാര്‍ ഉണ്ടാകുകയുള്ളൂ വായനക്കാര്‍ നല്ലതിനെ മാത്രം പ്രോത്സഹിപ്പിക്കട്ടെ എഴുത്തിലെ തെറ്റുകളെ ചൂണ്ടി കാണിക്കുവാന്‍ മുതിര്‍ന്ന എഴുത്തുക്കാര്‍ സന്മനസ് കാണിക്കുന്നുണ്ട് എന്നത് വളരെ നല്ല കാര്യം കുറെ കമന്റുകള്‍ എങ്ങിനെയെങ്കിലും നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ രചന നിര്‍വഹിക്കുന്നവര്‍ക്ക് നല്ല ഗുണപാഠമാണ് താങ്കളുടെ ഈ ആഴ്ചയിലെ അവലോകനം എഴുത്തില്‍ വളരെയധികം ഉന്നതിയില്‍ എത്തട്ടേ എന്ന് ആശംസിക്കുന്നു.ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. നന്ദി നല്ല വാക്കുകള്‍ക്കു റഷീദ്.

      Delete
  34. സിദ്ദീഖ അവലോകനം നന്നായി, കൂട്ടുകാരൻ ഹംസ എന്റെ അയൽ വാസിയും കൂട്ടുകാരനുമാണ്. (അവൻ ബൂലോകത്ത് സജീവമായിരിക്കുമ്പോൾ എന്നേയും ക്ഷണിച്ചിരുന്നു. അന്ന് ഇങ്ങോട്ട് വരാൻ കഴിഞ്ഞില്ല) ഹംസ ഇപ്പോൾ നാട്ടിലാണ്. കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മാസത്തിലോ മറ്റോ ആണ് ഇവിടം വിട്ടത്. ആദ്യം ഒരു ജ്വല്ലറിയിൽ ഷെയർ എടുത്തു, അത് വിട്ട് ഇപ്പോൾ കരിങ്കൽ ഖനന മാഫിയ അംഗമാണ് :)

    നിങ്ങളെ പോലുള്ള സജീവ മെമ്പർമാർ ഇട്ടിട്ട് പോയിടത്തേക്കാണ് എന്നെ പോലുള്ള നവാഗതർ കാലു കുത്തിയത്. ഓൾഡ് ഈസ് ഗോൾഡ് എന്ന പഴമൊഴിയിൽ എത്രത്തോളം സത്യമുണ്ട് എന്നത് ഈ അവലോകനം വായിച്ചാൽ മനസ്സിലാകും. കുറച്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ നവാഗതർ ഈ ബ്ലോഗിട്ടിട്ട് പോയി ഈ കാലഘട്ടത്തെ മഹത് വത്ക്കരിക്കുകയും അന്നത്തെ നവാഗതരുടെ ശൈലികളെ പ്രത്യേക രീതിയിൽ നോക്കിക്കാണുകയും ചെയ്യുമെന്ന കാര്യത്തിൽ ഇത് വായിക്കുന്നവർക്ക് പോലും തർക്കമില്ല.

    അന്ന് ഞാനും, ജോസും, റാഷിദും, വേണുചേട്ടനും, ശലീറും, റഷീദും, പ്രദീപ് മാഷും, മനെഫും, നീതുവും, മേരിപ്പെണ്ണും, ആരിഫ്ക്കയും, റാഷിദും, ഷബീറും, അംജത്തും, വിഡ്ഢിമാനും, സന്ദീപും, അരുണും, ഷാജിമാരും, അജിത്തും, സുമേഷും മറ്റും ഇതേ പദങ്ങൾ ആവർത്തിക്കും. തികച്ചും തനിയാവർത്തനം !!!

    ഇങ്ങോട്ട് കമെന്റ് കിട്ടിയാലേ അങ്ങോട്ടും കമെന്റിടാവൂ എന്ന് ബൂലോക സിദ്ധാന്തം എന്നെ പഠിപ്പിച്ചത് അല്ലെങ്കിൽ നവാഗതരെ പഠിപ്പിച്ചത് നിങ്ങൾ പൂർവ്വീകർ വിട്ട് പോകുമ്പോൾ ഇവിടെ പോകാതെ തങ്ങി നിന്ന ചിലരാണ്. അവരുടെ മാർക്കറ്റിംഗ് രീതികളും പോസ്റ്റിലെ ആൾക്കൂട്ടവും ഒരു പ്രലോഭനമെന്ന പോലെ എന്നേ പോലുള്ളവരെ ആകർഷിപ്പിച്ചു. ഇത് എന്നെ എന്നല്ല മറിച്ച് ഒരുപാട് പുതിയ ബ്ലോഗേർസിനെ സ്വാധീനിച്ചു. (ഏകദേശം) ഈ വിഷയത്തിൽ 400ൽ അധികം കമെന്റുകളുമായി ഒരു സജീവ ചർച്ച തന്നെ ഈയിടെ ഉണ്ടായി.

    വഴി കാട്ടേണ്ടത് പൂർവ്വീകരാണ്. അല്ലെങ്കിൽ അവർക്ക് ശേഷം വന്നവരാണ്.. ഇവരിൽ പലരും അഹങ്കാരത്തിന്റെ മൂർത്തി രൂപമായി / അല്ലെങ്കിൽ കയറി വരുന്നവരെ സ്വീകരിക്കുന്ന സാ‍മാന്യ മര്യാദ പോലും ഇല്ലാത്തവരായി കാണപ്പെട്ടു. പുച്ഛവും അയിത്തം കല്പിക്കലും നിരവധി തവണ നേരിട്ടവരുണ്ട്. അവരെങ്ങനെ ഈ മഹാന്മാരുടെ ബ്ലോഗിലേക്ക് ചെല്ലും. ഗുരുസ്ഥാനീയരായി കാണും..

    പഴമയുടെ പ്രൌഢി പറഞ്ഞിരിക്കാതെ നവാഗതർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നിർലോഭം നൽകിയാലും. ആരും അത്രക്ക് തികഞ്ഞവരല്ല എന്നാണ് എനിക്ക് ഈ 5-6 മാസത്തിനുള്ളിൽ മനസ്സിലായ സംഗതി.

    കുട്ടിക്ക മാത്രമാ‍ണ് അല്പമെങ്കിലും തിരുത്തലുകളും പ്രോത്സാഹനവുമായി രംഗത്ത് സജീവമായുള്ളത്. ഹംസയുടെ ഒരു പഴയ പോസ്റ്റിൽ (ഞാൻ ഹംസയുടെ പോസ്റ്റുകൾ വായിക്കാറുണ്ടായിരുന്നു, ഈയുള്ളവൻ ബ്ലോഗ് തുടങ്ങിയത് പോലും അവന്റെ പോസ്റ്റിൽ കമെന്റിടാനാണ്) കുട്ടിക്ക ഒരു കമെന്റിട്ടത് എനിക്കോർമ്മയുണ്ട്. ഹംസേ നമ്മൾ ബ്ലോഗേർസിന് സൊറ പറഞ്ഞിരിക്കാൻ ഒരു വേദി വേണം, അതിനെ കുറിച്ച് നമുക്ക് ആലോചിച്ചാലെന്താ. ഇത്തരത്തിലുള്ള ഒരു കൂട്ടായ്മയുടെ പ്രസക്തി ആദ്യമായി വന്നത് അദ്ധേഹത്തിന്റെ നാവിൽ നിന്നാണ്.

    മ്യാവൂ : ഇത്രയൊക്കെ പറഞ്ഞെന്ന് കരുതി ഇനി എന്നെ തല്ലാൻ വരേണ്ട. :) എനിക്ക് ഈ അവലോകനം വായിച്ചപ്പോൾ ഇവയാണ് തോന്നിയത്. പിന്നെ ഇവിടെയുള്ള ചില തമ്പുരാക്കന്മാരുടെ വിലപിക്കലും എന്നെ ഇവയെഴുതാൻ പ്രേരിപ്പിച്ചു. നല്ലത് ഏത് കുപ്പയിലാണെങ്കിലും പൊന്തിപ്പുറത്തേക്ക് വരും. ആരും ബൂലോകത്ത് ഖിയാമത്ത് നാൾ നടക്കാൻ പൊകുന്നേ എന്ന് ആകുലപ്പേടേണ്ട. തങ്ങൾക്ക് ശേഷം പ്രളയമെന്നും കരുതേണ്ട. പ്രതിഭ വറ്റാത്തവർ ബൂലോകത്ത് ധാരാളമുണ്ട്. പ്രതിഭയുള്ളവർ ബൂലോകത്തേക്ക് ദിനം പ്രതി കടന്ന് വരുന്നു. അവരെ കേടു വരുത്തിയതിൽ എല്ലാവർക്കും പങ്കുണ്ട്. പ്രത്യേകിച്ചും ബൂലോകത്തെ താങ്ങി നിറുത്തുന്നവർക്ക്.

    സിദ്ധീഖ നിങ്ങൾ എന്നോട് പിണങ്ങരുത് കെട്ടോ... :))))

    ReplyDelete
    Replies
    1. അപ്പോ മുഹിയുദ്ദീന്‍ എന്നെ നന്നായി നിരീക്ഷിക്കുന്നുണ്ടല്ലെ?...

      Delete
    2. ആരെയും വ്യക്തിപരമയി കുറ്റപ്പെടുത്തി ഒന്നും ഞാന്‍ എഴുതിയിട്ടില്ല മൊഹീ , ഇപ്പോഴത്തെ ബ്ലോഗു രംഗത്തെ ചില കയ്പ്പുള്ള സംഭവവികാസങ്ങളില്‍ങ്ങള്‍ മനം നൊന്തപ്പോള്‍ അത്തരം പ്രവണതകള്‍ ആര്‍ക്കും നന്നല്ലെന്നു ചൂണ്ടിക്കാണിച്ചെന്നുമാത്രം ,പിന്നെ ചുമ്മാ ഒരു കമ്മന്റിന്റെ പേരില്‍ പിണങ്ങാന്‍ ഞാനൊരു കൊച്ചുകുട്ടിയൊ വിവേകമില്ലാത്തവനോ ആണോ? അഹങ്കാരവും സ്വാര്‍ഥതയും ,അസൂയയും കുശുമ്പും കുന്നായ്മയും പരമാവധി എന്നില്‍ നിന്നും തുടച്ചു നീക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഞാന്‍ ,ഈ വക വികാരങ്ങള്‍ കൊണ്ട് ഒരാള്‍ക്കും ഒരു നേട്ടവും ഉണ്ടാക്കാനാവില്ലെന്നും മറിച്ചു കോട്ടങ്ങളെ അതുകൊണ്ടുണ്ടാവൂ എന്നുമുള്ള കാര്യങ്ങള്‍ പലരുടെയും ജീവിതങ്ങളും നിലപാടുകളും കണ്ടു പഠിച്ച പാഠങ്ങളാണ്. കാമ ക്രോധ മോഹാതികളെ നിയത്രിക്കാനായാല്‍ ഒരു മനുഷ്യന് പിന്നെ മേല്‍ പറഞ്ഞവികാരങ്ങള്‍ ബാധിക്കുകയില്ല എന്നത് വിശുദ്ധ ഗ്രന്ഥങ്ങളില്‍ നാം കണ്ടിട്ടുല്ലതല്ലേ അതുകൊണ്ടുതന്നെ ആരുടേയും മനസ്സ് നോവിക്കുന്ന വിധം എന്തെങ്കിലും കരുതിക്കൂട്ടി ചെയ്യരുതെന്ന നിര്‍ബന്ധമുണ്ടെനിക്ക്, പ്രഷര്‍ എന്ന അസുഖം പെട്ടെന്ന് ബാധിക്കുന്നത് ക്രോധവും ധാര്‍ഷ്ട്യവും കൂടുതലുള്ളവരെയാണെന്നു മനസ്സിലാക്കിയിരികുമേല്ലോ!
      "ആരും അത്രക്ക് തികഞ്ഞവരല്ല എന്നാണ് എനിക്ക് ഈ 5-6 മാസത്തിനുള്ളിൽ മനസ്സിലായ സംഗതി."
      ഇങ്ങനെ ഒരുവരി മൊഹി എഴുതിക്കണ്ടു ,എന്തിന്റെ തികവാണ് ഉദ്ദേശിച്ചതെന്നുകൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു.
      എല്ലാം തികഞ്ഞവനാനെന്ന വിശ്വാസം ഇവിടെ ആര്‍ക്കെങ്കിലും കണ്ടിരുന്നോ? കുറച്ചു സുഹൃത്തുക്കളെ ഓര്‍ക്കുന്നതും അവരെ കുറിച്ച് എഴുതുന്നതും ഒരു തെറ്റായി എനിക്കിപ്പോഴും തോന്നുന്നില്ല, ഉള്ളില്‍ നിന്നും പെട്ടെന്നുണ്ടാവുന്ന വൈകാരികമായ ചിന്തകളുടെ മേല്‍ കടിഞ്ഞാണിട്ട് ഒരു പുനര്‍ചിന്തനത്തിലൂടെ കാര്യങ്ങള്‍ വിലയിരുത്താന്‍ ശ്രമിച്ചാല്‍ ഒരിക്കലും പരാജയമുണ്ടാകില്ല, തീര്‍ച്ച.
      1)"മേലെയുള്ള രണ്ടു ഖണ്ഡികകള്‍ തികച്ചും അപൂര്‍ണ്ണമാണ്, ഓര്‍മ്മയിലുള്ളവരെ ഒന്നു സ്മരിച്ചു എന്നുമാത്രം ഇതിവിടെ അപ്രസക്തമാണെന്നും തോന്നുന്നു ,എങ്കിലും ബൂലോകത്തെത്തുമ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്ന ഇവരെ ഓര്‍ക്കുന്നത് ഇവരെ അറിയാത്ത ആര്‍ക്കെങ്കിലും ഉപകാരമായെങ്കില്‍ .."
      2) "ഇത്രയും എന്റെ പരിമിതമായ വായനയില്‍ നിന്നും കണ്ടെത്തിയതാണ് ,കണ്ടതിനേക്കാള്‍ കേമമായി പലതും കാണാത്തതായി ഉണ്ടെന്ന വിശ്വാസക്കാരനാണ് ഞാന്‍ . "
      ഇങ്ങനെ രണ്ടു ഖണ്ഡികകള്‍ ഞാന്‍ ആ അവലോകനത്തില്‍ എഴുതിചെര്ത്തിരുന്നത് മോഹിനുദ്ധീന്‍ കണ്ടില്ലെന്നുണ്ടോ? വരികള്‍ക്കിടയില്‍ ശ്രദ്ധിച്ചാല്‍ ഞാന്‍ ഉദ്ദേശിച്ചത് മനസ്സിലാക്കാനാവും. ഇത്രയും എഴുതിയത് മൊഹിക്കു കാര്യങ്ങള്‍ മനസ്സിലാക്കാനാവുമെന്ന വിശ്വാസത്തിന്റെ ബലത്തിലാണ്. എന്റെ ഉള്ളില്‍ എന്റെ ഒരു അനുജനോടുള്ള സ്നേഹമല്ലാതെ ഒരു തരിമ്പുപോലും മറ്റൊരു വികാരവും ഇല്ലെന്ന കാര്യവും കൂടി ഇവിടെ അറിയിക്കട്ടെ.പിന്നെ ജോലിതിരക്കുകള്‍ക്കിടയില്‍ ഇങ്ങിനെ ചിലതിനുതന്നെ സമയം കണ്ടെത്തുന്നത് ഈ ഒരു ഫീല്‍ഡിനോടുള്ള ഇഷ്ടം ഒന്നുകൊണ്ടു മാത്രമാണ്.
      കൂടുതല്‍ നീട്ടുന്നില്ല, നല്ലത് ചിന്തിച്ചു നല്ലത് പ്രവര്‍ത്തിക്കാന്‍ നമ്മെ സര്‍വ്വശക്തന്‍ തുണക്കട്ടെ എന്ന പ്രാര്‍ഥനയോടെ. സ്നേഹത്തോടെ -സിദ്ധീക്ക്.

      Delete
    3. പ്രിയ കുട്ടിക്ക, ഹംസയുടെ പോസ്റ്റുകൾ വായിക്കുമ്പോൾ അവരിട്ട കമെന്റും ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു... അന്നേ എനിക്ക് നിങ്ങലേയും, സിദ്ധീഖയേയും, ഒ എ ബിയേയും, ബഷീറിനേയും, കൊച്ചുമോളേയും, മറ്റും കമെന്റുകളിൽ നിന്നും പരിചിതമാണ്.

      Delete
    4. പ്രിയ സിദ്ധീഖ... താങ്കളുടെ മറുപടിക്ക് നന്ദി. ഞാൻ നിങ്ങളുടെ ലേഖനത്തെ അവമതിക്കുന്നില്ല. ആരും എല്ലാം തികഞ്ഞവരല്ലെന്ന് പറയാൻ കാരണം, അത് സർഗ്ഗവാസനയെ ആസ്പദമാക്കിയല്ല കെട്ടോ :), മറിച്ച് ഉപദേശത്തിന്റെ കാര്യത്തിലാണ്. നിങ്ങൾ ആർക്കു വേണ്ടിയാണോ സംസാരിച്ചത് അതിനെ ഖണ്ഡിക്കാൻ ഞാൻ നവാഗതരുടെ ഭാഗത്ത് നിന്ന് നടത്തിയ ഒരു ശ്രമം. പുതുതായി വന്നവരൊന്നും പഴയ പുലികളൂടെ കൂട്ടിലേക്ക് പോകാതിരിക്കാനുള്ള കാ‍രണം ആതിഥ്യ മര്യാദ ഇല്ലാത്തതിനാലാവും. ഇവ എന്റെ പരിമിതമായ വീക്ഷണത്തിൽ നിന്നും ഇടപെടലിൽ നിന്നും മനസ്സിലാക്കിയത്. മറ്റു ബ്ലോഗേഴ്സിൽ നിന്നും പല തവണ കേട്ട് ബോധ്യം വന്നത്. എന്ന് കരുതി ഞാൻ പറയുന്നവയെല്ലാം 100 ശതമാനം യാഥാർത്ഥ്യമാണെന്ന തോന്നലൊന്നും എനിക്കില്ല. പക്ഷെ ലേഖനവും കമെന്റ്സുകളും വായിച്ചപ്പോൾ മുകളിലെഴുതിയത് എഴുതാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി. ആരംഭ ശൂരത്വം എല്ലാവർക്കുമുണ്ടാകാം... ഞാനുൾപ്പെടെ ഒട്ടുമിക്ക എല്ലാ നവാ‍ഗതർക്കുമതുണ്ടാവാം.

      വിവേചനം അവസാനിപ്പിച്ച് ആരാണോ ബൂലോകത്ത് വർത്തമാന കാലത്ത് സജീവമായി നില കൊള്ളുന്നത് അവരാ‍ായിരിക്കട്ടെ ഇനി ബൂലോകത്തിന്റെ പുതിയ ശില്പികൾ!!!

      ഞാൻ വലിച്ച് നീട്ടുന്നില്ല... ഒരു പറ നെല്ല് പാറ്റിയാൽ കൂടുതൽ പതിരും ഒരു നാഴി പാറ്റിയാൽ കുറച്ചും ലഭിക്കും. പ്രസക്തമായവ പറഞ്ഞ് ഞാൻ നിറുത്തുന്നു...

      എന്തായാ‍ാലും എല്ലാം നല്ലതിനാവട്ടെ എന്ന പ്രാർത്ഥനയോടെ സലാം പ്രിയ സിദ്ധീഖക്ക്...

      (പിണങ്ങല്ലേ എന്നെഴുതാൻ കാരണം മറ്റു ചിലരിൽ നിന്നുള്ള മുൻ അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ്.) ഒരിക്കൽ കൂടി നന്ദി..സലാം

      Delete
  35. "വഴി കാട്ടേണ്ടത് പൂർവ്വീകരാണ്. അല്ലെങ്കിൽ അവർക്ക് ശേഷം വന്നവരാണ്.. ഇവരിൽ പലരും അഹങ്കാരത്തിന്റെ മൂർത്തി രൂപമായി"
    ----------------------------

    "പഴമയുടെ പ്രൌഢി പറഞ്ഞിരിക്കാതെ നവാഗതർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നിർലോഭം നൽകിയാലും. ആരും അത്രക്ക് തികഞ്ഞവരല്ല എന്നാണ് എനിക്ക് ഈ 5-6 മാസത്തിനുള്ളിൽ മനസ്സിലായ സംഗതി."
    -----------------നാവു പിഴക്കില്ല ----
    ഈ വരികള്‍ വായിച്ചാല്‍ മനസിലാകും ആര്‍ക്കാണ് അഹങ്കാരം പെരുത്തിരിക്കുന്നതെന്ന് ...

    ReplyDelete
  36. അത് ഞാൻ വരവ് വെച്ചു.. മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ? അനോണികൾ അനുവദനീയമല്ലാത്തത് മൂലം ഇത് പറയാൻ മാത്രമായി അവ്താരമെടുത്തതാവും. ഇനി ഇത് ചർച്ചിച്ച് മൂപ്പിക്കാൻ ഞാനില്ല. എനിക്ക് പറയാനുള്ളത് പറഞ്ഞു, അതിലെ നെല്ലും പതിരും വായനക്കാർ വേർതിരിച്ചോളും. ഇവിടെ പറയാനുള്ളത് പറയുക എന്നതാണ് ധർമ്മം. പിന്നെ ഞാൻ കുറച്ച് അഹങ്കാരിയുമാണ്, അത് മനസ്സിലാക്കിയ താങ്കൾ മഹാനാണ്...

    ReplyDelete
  37. ഒരു കാരനവരായി എന്നെ കാണുന്നതില്‍ അധിയായ സന്തോഷമുണ്ട്. ഇടക്കാലത്ത് ഞാനൊന്നു വിട്ടു നിന്നെങ്കിലും വീണ്ടും സജീവമായി. പിന്നെ ഈയിടെ പോസ്റ്റുകളൊന്നുമിടാത്തത് അതിനുള്ള മരുന്നില്ലാത്തതു കൊണ്ടാണ്. വല്ലതും വീണു കിട്ടിയാല്‍ ഉടനെ തന്നെ പോസ്റ്റുന്നതാണ്. പിന്നെ സിദ്ധീക്ക് പറഞ്ഞ പോലെ പഴയ കുറെ സുഹൃത്തുക്കള്‍ ഇപ്പോള്‍ വിട്ടു നില്‍ക്കുന്നുണ്ട്. പലര്‍ക്കും പല കാരണങ്ങള്‍ കാണും.പക്ഷെ ബ്ലോഗിലൂടെ നമ്മള്‍ തുടങ്ങി വെച്ച ഈ കൂട്ടായ്മ ഇപ്പോള്‍ ഫേസ് ബുക്കിലൂടെ നിരന്തരം ബന്ധപ്പെടാന്‍ നമ്മെ സഹായിക്കുന്നുണ്ട്. അങ്ങിനെ ഈ ആഗോള വലയിലൂടെ നിത്യവും നമ്മള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, എന്നു കവലയില്‍ വെച്ചു കാണുന്നവരെപ്പോലെ. സിദ്ധീക്കിലൂടെ മോളെ പരിചയപ്പെട്ട് ഇപ്പോള്‍ അവളുടെ കൂടെ രക്ഷിതാവാകാനുള്ള അവ്സരമാണെനിക്ക് കിട്ടിയത്. ഫേസ് ബുക്കിലെ അവളുടെ ചെപ്പിലൂടെ ഞങ്ങള്‍ നിരന്തരം അടി കൂടാറുണ്ട്.ബ്ലോഗിലൂടെ പരിചയപ്പെട്ട പല വീട്ടമ്മമാരും ഇപ്പോള്‍ ഒതുങ്ങിക്കഴിയുന്നു. ചിലര്‍ തീരെ സ്ഥലം കാലിയാക്കി.അതില്‍ എടുത്തു പറയാവുന്നവരാണ് “എക്സ് പ്രവാസിനി” എന്ന സഹീല നാലകത്ത്.പിന്നെ ചട്ടിക്കരിയുമായി വന്നിരുന്ന ഐഷാബി. സാബി ബാവ ഇടയ്ക്കൊന്നു കടന്നു വരും പക്ഷെ മറ്റു ബ്ലോഗുകള്‍ വായിക്കറില്ല(തിരക്കാണെന്നു പറയും).നര്‍മ്മവുമായി മിനി ടീച്ചര്‍ എപ്പോഴും മുന്നില്‍ തന്നെയുണ്ട്. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കുറെ കഴിയുമ്പോള്‍ ഒരു മടുപ്പ് ആര്‍ക്കായാലും വരും. ഇനി കുറച്ചു പുതിയ ആള്‍ക്കാര്‍ കടന്നു വരട്ടെ. സൌകര്യം പോലെ നമുക്ക് അകന്നു നിന്നു നിരീക്ഷിക്കാം...

    ReplyDelete
    Replies
    1. കാരണവരെ സുഖം തന്നെയല്ലേ? അതെ പുതിയവര്‍ വരട്ടെ , നമുക്ക് നിരീക്ഷിക്കാം പ്രോത്സാഹിപ്പിക്കാം.

      Delete
    2. This comment has been removed by the author.

      Delete
  38. നല്ല അവലോകനം.
    നേനക്കുട്ടിയുടെ ഡയലോഗും ബാപ്പയുടെ മറുപടിയും കെങ്കേമം.
    സജീവമല്ലാത്തതിനാല്‍ പഴയവരായിപ്പോയവരെ ഓര്‍ത്തത് നന്നായി.
    ഒരു പരിജയവും ഇല്ലാതെ എന്റെ ഒരു കഥയ്ക്ക് ഫൈസു മദീന കൊടുത്ത
    പ്രചാരമാണ്‌ പലരേയും പരിചയത്തിലാക്കിയത്.
    വലിയവിധിപ്രഖ്യാപനങ്ങള്‍ ഇല്ലാത്ത അവലോകനം എന്നത് ശ്രദ്ധേയം.
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം ഫൌസി. വിധിപ്രഖ്യാപനങ്ങള്‍ നടത്താന്‍ മാത്രം വായനയോ വിവരമോ ഒന്നുമെനിക്കില്ല. മനസ്സിനിഷ്ടപ്പെട്ട ചിലത് ചൂണ്ടിക്കാട്ടിയെന്നു മാത്രം.

      Delete
  39. എന്റള്ളോ!!! ഇത്തരമൊരു വിശകലം തയ്യാറാക്കാന്‍ സിദ്ധീഖാക്കെ കഴിയൂ... ചരിത്രവും വര്‍ത്തമാനവും നന്മയും പോരായ്മയും ഒക്കെ മനോഹരമായി ചേര്‍ത്തുവെച്ച ഈ വിശകല വൈഭവത്തിന് ഉള്ളറിഞ്ഞൊരു സല്യൂട്ട്!

    ReplyDelete
    Replies
    1. രണ്ടുദിവസത്തെ മിനക്കേട്‌ തന്നെ ഷഫീക്ക്..നമ്മുടെ രമേശ്‌ജീയും കൂടെതന്നെയുണ്ടായിരുന്നു, മുപ്പതിന്റെ ഹല കാര്‍ഡ്‌ മൂന്നെണ്ണം തീര്‍ന്നു ഈ ഒരൊറ്റ അവലോകനം കൊണ്ട്.

      Delete
  40. കൊള്ളാം................ സിദ്ധീക്ക് ഇക്കാക്കാക്ക് ഒരു ബിഗ് സല്യൂട്ട്...!!!!

    ReplyDelete
    Replies
    1. സല്യുട്ട് വരവ് വെച്ചു ജേപീജീ.. തിരിച്ചു വരുമ്പോള്‍ നേരിട്ട് മറു സെല്യുട്ട് തരാം.

      Delete
  41. വളരെ നല്ലൊരു ലേഖനം.ചരിത്രം പണ്ടേ ഇഷ്ടം ഇല്ലാതിരുന്ന ഞാന്‍ (മണ്ടനായിരുന്ന ഞാന്‍ ) ലേഖനത്തിന്റെ തുടക്കം വായിച്ചപ്പോള്‍ നിര്‍ത്താം എന്ന് കരുതി .അല്പം പിന്നിട്ടപ്പോള്‍ ആണ് കാര്യത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്.ആശംസകള്‍...ഞാനും ഒരു ലേഖനം ഇട്ടിട്ടുണ്ട്.തരം കിട്ടിയാല്‍ ഒന്ന് കേറി നോക്കൂ ..

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. സന്തോഷം ഡിയര്‍ , ലേഖനം കണ്ടു അഭിപ്രായം അവിടെ പോസ്റ്റാന്‍ പറ്റുന്നില്ലനെറ്റ്വര്‍ക്ക് എന്തോ പ്രശ്നമുണ്ട്.
      നാളെ ഒന്നൂടെ നോക്കട്ടെ, താങ്കളുടെ കാല്‍പ്പാടുകള്‍ എന്ന ബ്ലോഗിലെ ലേഖനത്തില്‍ "അഭിപ്രായങ്ങള്‍ പറയാന്‍ ആവശ്യപ്പെടുകയും മോഡറേറ്റ് ചെയ്യുന്നതിലെ വിരോധാഭാസവും ഒട്ടും ആത്മാഭിമാനം ഉള്ള ഒരാള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല.(വിരുന്നുകാരന്‍ വീട്ടില്‍ വരുമ്പോള്‍ വാതില്‍ അടച്ചിടുന്നത് പോലെ ആണിത്.)"അഭിപ്രായം ഇടുന്നവരോട് കാട്ടുന്ന അപമര്യാദ ആണ് അത് ,എന്ത് ന്യായീകരണങ്ങള്‍ നിരത്തിയാലും.വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാട്ടേണ്ടതില്ല.വഴിതെറ്റിക്കുന്ന പുകഴ്ത്തലുകളേക്കാള്‍ ക്രീയാത്മകവും ശക്തമായ വിമര്‍ശനങ്ങള്‍ ആണ് ഗുണകരം എന്ന ബോധവും ഉണ്ടാകേണ്ടതാണ്.ഒരു കൂട്ടായ്മ എന്നത് അഡ്മിന്റെ ധാര്‍ഷ്ട്യവും ഒരംഗത്തിന്റെ തെമ്മാടിത്തവും കാട്ടാനുള്ള വേദിയല്ല.പ്രതിപക്ഷ ബഹുമാനത്തില്‍ പരസ്പരം ശക്തവും വ്യക്തവുമായ ഭാഷയില്‍ സംവദിക്കാവുന്നതാണ്‌"
      ഈ വരികള്‍എനിക്ക് ഇഷ്ടമായി. കാണാം വീണ്ടും.

      Delete
  42. ആഴ്ച്ചയിൽ ഇറങ്ങുന്ന കൊള്ളവുന്ന പോസ്റ്റുകളെ ഇവ്വിതം വിലയിരുത്തി മറ്റുള്ളവരിൽ എത്തിക്കുന്നതു ഉപകാരപ്രദം. വളരെ നന്നായി ഇരിപ്പിടം മുന്നോട്ട് പോകുന്നതിൽ സന്തോഷം. ഇരിപ്പിടം റ്റീമിന്റെ ഈ പ്രയത്നത്തിനെന്റെ ബിഗ് സല്യൂട്ട്.

    ഒട്ടുമിക്ക ബ്ലോഗർമാരും അവരുടെ പൊസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുമ്പോ മെയിലിലൂടെ തനിക്കറിയുന്നവർക്കെല്ലാം അയക്കുന്ന രീതി അവയിലേക്ക് എത്തിപ്പെടാനുള്ള എളുപ്പമാർഗമായിരുന്നു. എന്തു കൊണ്ടോ അവ നന്നായി ചെയ്തിരുന്ന മിക്കവരും ഇപ്പോ മെയിലായി അയക്കുന്നതു കാണുന്നില്ലാ.
    'ഞാൻ അത്യവശ്യം എഴുതുന്നവാനാണ് വേണമെങ്കിൽ വന്നു വായിച്ചോട്ടെ' എന്ന ജാഡയായേ എനിക്കീ മാറ്റം ഫീൽ ചെയുന്നുള്ളൂ. കമന്റുകൾക്കായി മെയിൽ വിടുന്നു എന്ന തോന്നൽ ഇല്ലായ്മക്കാണ് മെയിൽ വിടാത്തെ എന്നു പറയുന്നവർ തന്നെ ആവർത്തിക്കുന്നു വായനക്ക് ആളെ കുറയുന്നു എന്നു.
    വീട്ടിലെ ഫുഡ്ഡ് തേടിപ്പിടിച്ചു കഴിക്കാൻ എത്തുന്നവനു കൊടുക്കുന്നതിൽ കിട്ടുന്ന സന്തോഷത്തിൽ ഉപരിയാണ് അവനെ വിളിച്ചു വരുത്തി നൽകുന്നതെന്നു തോനുന്നു. താൻ അത്യവശ്യം എഴുതുന്നു എന്ന ജാഡയാവാം മെയിലുകൾ അയക്കാതെ തന്നെ വെണമെങ്കിൽ വായിക്കട്ടെ എന്ന ചിന്തക്ക് പിന്നിൽ

    പിന്നെ നേനയുടെ കമന്റ് ഒരു കുട്ടിത്തത്തിൽ വന്ന ഒരു പറച്ചിൽ ആയി മനസ്സിലാക്കുന്നു. ബട്ട് ആ കമന്റിനെ മാത്രം എടുത്തു കാട്ടി കമന്റിയവർക്ക് പോസ്റ്റിനേക്കാൾ വാപ്പാ മകൾ കൊച്ചു വർത്താനത്തിൽ ആണ് താല്പര്യമെന്നു തോന്നിപോകുന്നു.

    ആരു എന്തെഴുതിയാലും കൂട്ടുകാരനോ അറിയുന്നവൻ ആവുമ്പോ വിമർശ്നനം, വിലയിരുത്തൽ എന്നിവയിലെ ഒരു തരം മലക്കം മറിച്ചിൽ...!!!
    അല്ലെങ്കിൽ വെണ്ടപ്പെട്ടവനാവുമ്പോ ഒരു തരം ഒലിപ്പീർ ഇതൊക്കെയാ ബ്ലോഗിന്റെ ശാപം
    ബ്ലോഗിലെ ആന മണ്ടത്തരം മാത്രേ ആവൂ പോസ്റ്റുകളിലെ പിൻ സൗഹൃദ കമന്റുകൾ

    (എന്റെ ബെഡ് റെസ്റ്റ് തീർന്നു. കിടക്കയിൽ ആയിരുന്നപ്പോ ദിവസവും 14 മണിക്കൂർ വരെ ജാലകത്തിൽ മാത്രമായിരുന്നു. ബെഡ് റെസ്റ്റിലെ മൂനു കൊല്ലം പറ്റാവുന്ന രീതിയിൽ അവ വിനിയോഗിക്കാനും കഴിഞ്ഞിട്ടുണ്ട്, സമയം പോലെ ഇപ്പോഴും മെയിലായി കിട്ടുന്നവ വായിക്കാൻ ശ്രമിക്കുന്നുണ്ട്)

    ReplyDelete
    Replies
    1. >>പിന്നെ നേനയുടെ കമന്റ് ഒരു കുട്ടിത്തത്തിൽ വന്ന ഒരു പറച്ചിൽ ആയി മനസ്സിലാക്കുന്നു. ബട്ട് ആ കമന്റിനെ മാത്രം എടുത്തു കാട്ടി കമന്റിയവർക്ക് പോസ്റ്റിനേക്കാൾ വാപ്പാ മകൾ കൊച്ചു വർത്താനത്തിൽ ആണ് താല്പര്യമെന്നു തോന്നിപോകുന്നു. <<<


      എന്താടോ കൂ ...അല്ലേല്‍ വേണ്ട ശേഖരാ താന്‍ നന്നാവാത്തേ ;)

      ഹാഷിം.... വിട്ടു കള, കുറെ നാളായി കേള്‍ക്കുന്നു ....ഒലിപ്പീരു ഒലിപ്പീരു ..കേട്ട് മടുത്തു :)

      Delete
    2. "ഒട്ടുമിക്ക ബ്ലോഗർമാരും അവരുടെ പൊസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുമ്പോ മെയിലിലൂടെ തനിക്കറിയുന്നവർക്കെല്ലാം അയക്കുന്ന രീതി അവയിലേക്ക് എത്തിപ്പെടാനുള്ള എളുപ്പമാർഗമായിരുന്നു. എന്തു കൊണ്ടോ അവ നന്നായി ചെയ്തിരുന്ന മിക്കവരും ഇപ്പോ മെയിലായി അയക്കുന്നതു കാണുന്നില്ല"
      ഈ ഒരു രീതി അവലംബിച്ചിരുന്ന ഒരാളാണ് ഞാന്‍ , ചില തിക്താനുഭവങ്ങളാല്‍ അത് താങ്കളെപ്പോലുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു എന്നാല്‍ ഇപ്പോള്‍ ന്യൂസ്‌ ലെറ്റര്‍ അയക്കാനുള്ള സൌകര്യം ഗൂഗിളില്‍ ഇല്ലെന്നുള്ള കാര്യം ഹാഷിം ശ്രദ്ധിച്ചില്ലേ? ജാഡക്കാര്‍ അതുമായി നീങ്ങട്ടെ,
      പിന്നെ നേനാടെ കമ്മന്റിനു മറുപടി പറഞ്ഞവര്‍ അതിലൂടെ അവളോടുള്ള വാത്സല്യവും ഇഷ്ടവും കാണിച്ചതാണെന്ന് വളരെ ലളിതമായി മനസ്സിലാക്കാമെല്ലോ! അതൊരു ഒലിപ്പീരായി കണ്ടതിനോട് ഞാന്‍ തീര്‍ത്തും വിയോജിക്കുന്നു അതില്‍ ഇത്ര അസഹിഷ്ണുത കാട്ടേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നല്ലതിന്നായി പ്രാര്‍ത്ഥനകളോടെ ആശംസകളോടെ..

      Delete
    3. Noushad Vadakkel : നൗഷാദ്‌ഭായ് കണ്ടതില്‍ വളരെ സന്തോഷം.

      Delete
  43. എനിക്ക് ഒരു ചെറിയ നിര്‍ദേശം കൂടിയുണ്ട്,
    ബ്ലോഗ്‌ ലിങ്കുകള്‍ കൊടുക്കുമ്പോള്‍ "ഓപ്പണ്‍ ഇന്‍ എ ന്യൂ പേജ്‌" എന്ന ഓപ്ഷന്‍ കൊടുത്താല്‍ കൂടുതല്‍ സൌകര്യപ്രദമാണ്. കാരണം വായനയ്ക്കിടെ ആ ബ്ലോഗുകള്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്തു അവസാനം വായിക്കാനായി തുറന്നിടാം ഒപ്പം തന്നെ ഇരിപ്പിടത്തിലെ വായന ഇടയ്ക്ക് മുറിയാതെ തുടരുകയും ചെയ്യാം.

    ReplyDelete
    Replies
    1. yes ..pls use target='_blank' after link

      Delete
    2. നമ്മളെക്കൊണ്ട് എളുപ്പമല്ല ,രമേശ്‌ജീ അടുത്ത പോസ്റ്റുകളില്‍ ശ്രദ്ധിക്കുമെന്ന് കരുതാം.

      Delete
  44. വളരെ മികച്ച വിലയിരുത്തലുകള്‍ ,പലരും ബ്ലോഗിങ്ങില്‍ സജീവമല്ല എന്നറിയുന്നത് തന്നെ ഇത് വായിച്ചപ്പോഴാണ് ..ഒരു തരം മടുപ്പും പിന്നെ സമയം കിട്ടായ്മയും ഒക്കെയായി ബ്ലോഗിനോട് വിട പറഞ്ഞിട്ട് കുറച്ചു കാലമായി ...ഇടയ്ക്കു ഒരു ഗ്യാപ്പ് വന്നാല്‍ പിന്നെ പഴയ ഒഴുക്ക് കിട്ടണമെങ്കില്‍ വലിയ ബുദ്ധിമുട്ടാണ്..ഏതായാലും വലിയ ബ്ലോഗേര്‍സിന്റെ കൂടെ എന്‍റെ പേരും സ്മരിച്ചതിനു നന്ദി..ഇരിപ്പിടം വാരിക കലക്കുന്നുണ്ട്......ബെസ്റ്റ്‌ ഓഫ് ലക്ക്‌

    ReplyDelete
    Replies
    1. ഫൈസൂ - ഫൈസുവിന്റെ എഴുത്തിന്റെ ശൈലി എനിക്ക് വളരെ ഇഷ്ടമായിരുന്നു ,അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്, ഇടക്കൊക്കെ ഒന്ന് ശ്രമിക്കണം കേട്ടോ.

      Delete
  45. നന്നായി ഈ അവലോകനം.. ഇത്രയും വിശദമായി എഴുതാന്‍ സമയം കണ്ടെത്തിയതില്‍ അഭിനന്ദനങ്ങള്‍, ആരെയെങ്കിലും എന്തെങ്കിലും പറയുക അതിനു കമന്റുകളായി ചില ഏറാന്‍ മൂളികളും ആയാല്‍ വല്യ കാര്യമായി എന്ന് കരുതുന്ന വിവാദക്കാരെ കൊണ്ട് ഓക്കാനം വരുകയാണ്‌ ബ്ലോഗുകള്‍ തുറക്കുമ്പോള്‍.. ..

    ReplyDelete
    Replies
    1. മേലെ ഫൈസുവിനോട് പറഞ്ഞത് നിന്നോടും കൂടി പറയേണ്ടതാണ് ബച്ചൂ, കൂടുതല്‍ വൈകിക്കണ്ട.

      Delete
  46. സിദ്ദീക്കയെ അഭിനന്ദിച്ചു കൊണ്ട് ഒരു കമന്റ്‌ ഇട്ടിരുന്നു ഞാന്‍
    അതിപ്പോ കാണാനില്ലാ ലോ..
    സാരൂല്യാ... ഒന്നൂടെ അഭിനന്ദനങ്ങള്‍ പറഞ്ഞിട്ട് പോവുന്നു....

    ReplyDelete
    Replies
    1. അത് സ്പാമില്‍ കേറിയോ രമേശ്‌ജീ നോക്കി പുറത്തേക്കിറക്കും എന്നുകരുതാം.
      അഭിനന്ദനങ്ങള്‍ക്ക് നന്ദി ,കാണാം.

      Delete
    2. സ്പാമില്‍ പ്രസിദ്ധീകരണ യോഗ്യമായ കമന്റുകള്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ല ..സന്ദീപിന്റെ കമന്റ് ചിലപ്പോള്‍ സേവ് ആയിക്കാണില്ല:)

      Delete
  47. ഭൂലോകത്ത് ഈയിടയായി ഉണ്ടായിരിക്കുന്ന ഇടര്‍ച്ചകളില്‍ വിട്ടു പോയവര്‍ അല്ലേ ഇവരില്‍ ചിലര്‍ .? അവിടെ കുഴപ്പം ഭൂലോഗ ബ്ലോഗര്‍മ്മാരുടെതാണ്..? പഴയ പ്രതിഭകള്‍ തിരിച്ചുവരും എന്ന് പ്രതീക്ഷിക്കാം.

    ReplyDelete
    Replies
    1. അങ്ങിനെ ആയിരിക്കാം ചിലപ്പോള്‍ ,പുതിയ പ്രതിഭകള്‍ക്കൊപ്പം പഴയവരും രംഗത്തെത്തുമായിരിക്കും !

      Delete
  48. നന്നായി സിദ്ധീക്കാ അവലോകനം

    ReplyDelete
  49. ഇരിപ്പിടത്തിന് ആശംസകള്‍

    ReplyDelete
  50. നമ്മുടെ ബൂലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആദ്യം പറഞ്ഞ ആ ചരിത്രകഥ വളരെ ചിന്തനീയമാണ്. ബ്ലോഗേര്‍സ് എല്ലാം വിവരവും വിവേകവും ഉള്ളവരാണെന്ന തെറ്റിദ്ധാരണ കുറച്ചുനാള്‍ ബൂലോകത്ത്സജീവമായതോടെ മാറികിട്ടി.. :(

    ബൂലോകത്തെത്തുമ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നവരുടെ കൂട്ടത്തില്‍ എന്നെയും ഓര്‍ത്തതിനു ഒത്തിരി നന്ദി സിദ്ധീക്ക. കുറച്ചുനാള്‍ അകന്നു നിന്നത് നന്നായെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതുമൂലം ബൂലോകത്തെ കമന്റ്റുകള്‍ക്കു വേണ്ടിയുള്ള പ്രഹസന സൌഹൃദങ്ങള്‍ക്കിടയിലെ വളരെ ചുരുക്കം ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍ ഏതെന്ന് തിരിച്ചറിയാനായി.

    ReplyDelete
    Replies
    1. സന്തോഷം ലിപീ ,
      "ബ്ലോഗേര്‍സ് എല്ലാം വിവരവും വിവേകവും ഉള്ളവരാണെന്ന തെറ്റിദ്ധാരണ കുറച്ചുനാള്‍ ബൂലോകത്ത്സജീവമായതോടെ മാറികിട്ടി."
      അത് നന്നായി.

      Delete
  51. ആമുഖം ഒരു കഥയിലൂടെ ... വളരെ നന്നായിരിക്കുന്നു. ഒട്ടുമുക്കാല്‍ ബ്ലോഗു കുലപതിമാരെയെല്ലാം ഉള്‍ക്കൊള്ളിച്ചു. നമ്മളെപ്പോലെ എഴുത്ത് തീരെവശമില്ലാത്ത വരെയും ഉള്‍പ്പെടുത്തി. വായിച്ചു കഴിഞ്ഞപ്പോള്‍ കമന്റുകളും ശ്രദ്ദിക്കുമല്ലോ... മോള് കലിതുള്ളിയകാര്യം അപ്പോഴാ മനസ്സിലായെ. നേനയെ പരിചയപ്പെടുന്നത് ബ്ലോഗിലൂടെയാണ്. നന്നായി എഴുത്തും അവള്‍. പിന്നീട് facebook വരെയെത്തി. അവിടെയും ഒരുകൂട്ടം സുഹൃത്തുക്കള്‍. പരിഭവവും പിണക്കങ്ങളും ദേഷ്യങ്ങളും ഒക്കെയായി ........നല്ല അവലോകനം ... മനോഹരം .. നന്ദി.

    ReplyDelete
    Replies
    1. പ്രേംജീ നേന വഴിയാണ് താങ്കളുടെ ബ്ലോഗില്‍ എത്തിയത് ..അഭിപ്രായത്തിനു നന്ദി .

      Delete
  52. ഇങ്ങനെയൊക്കെയാണല്ലേ ബ്ലോഗു വിശേഷങ്ങള്‍.
    എന്നാ പിന്നെ ഞാന്‍ വീണ്ടും എഴുതിത്തുടങ്ങി.

    ReplyDelete
    Replies
    1. എന്നാപിന്നെ വൈകണ്ട, പെട്ടെന്നായിക്കോട്ടേ.

      Delete
  53. വായിയ്ക്കാൻ വൈകിപ്പോയി. ക്ഷമിക്കുമല്ലോ. അവലോകനം നന്നായി, പ്രത്യേകിച്ചും ആദ്യം എഴുതിയ കഥ.
    ശരിയാണ്, അതി പ്രഗൽഭരായ പലരും പോസ്റ്റുകളിടാതെ മൌനമായിരിയ്ക്കുന്നു, അത് സങ്കടം തന്നെ....

    എന്നെ പരാമർശിച്ചതിനും നന്ദി.

    ReplyDelete
    Replies
    1. വൈകിയാലും എത്തിയല്ലോ സന്തോഷം.

      Delete
  54. എല്ലാം കണ്ടു,വായിച്ചു.
    എത്തിക്കാന്‍ സഹായിച്ച ശ്രീ.സിദ്ദീക്ക് തൊഴിയൂരിനും,
    ഇരിപ്പിടം സാരഥികള്‍ക്കും നന്ദി.
    ആശംസകളോടെ

    ReplyDelete
    Replies
    1. വളരെ സന്തോഷം തങ്കപ്പെട്ടാ..

      Delete
  55. അവലോകനവും കമന്റും വായിച്ചപ്പോള്‍ ഒന്ന് മനസ്സിലായി... അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ ഇന്നുമുണ്ട്....ആശംസകള്‍

    ReplyDelete
    Replies
    1. തീര്‍ച്ചയായും ദീപാ..നന്ദി.

      Delete
  56. നാട്ടിലായത് കാരണം പലതും ശ്രദ്ധിക്കാന്‍ വിട്ടുപോകുന്നു.
    ക്ഷമിക്കണം സിദ്ധീഖ് ഭായ് ഇതുകാണാന്‍ ഒത്തിരി വൈകിപ്പോയി.
    പലരും പറഞ്ഞ പോലെ, നന്നായി അധ്വാനം ചെയ്തിട്ടുണ്ട് ഇത് ഒരുക്കാന്‍ എന്ന് പോസ്റ്റിലൂടെ പോകുമ്പോള്‍ മനസ്സിലാവുന്നു.
    എന്‍റെ ചെറിയ ഉദ്യമത്തെയും പരാമര്‍ശിച്ചതില്‍ ഹൃദയംനിറഞ്ഞ നന്ദി .
    വായന വൈകിയതില്‍ ഒരിക്കല്‍ കൂടെ ക്ഷമ ചോദിക്കുന്നു

    ReplyDelete
    Replies
    1. നാട്ടില്‍ നിന്നും തിരിച്ചെത്തിയോ? കണ്ടതില്‍ സന്തോഷം.

      Delete
  57. ഗംഭീര അവലോകനം. പലരുടെയും പേരുകൾ കണ്ടപ്പോൾ കണ്ണുനിറഞ്ഞു, നല്ല സൗഹൃദത്തിന്റെ, സ്നേഹത്തോടെയുള്ള വിമർശനങ്ങളുടെ , ബാർട്ടർകമന്റ്സിസ്റ്റം ഇല്ലാതിരുന്ന ഒരു ബൂലോക കാലം. എല്ലാം മനസ്സിൽ ഓടിയെത്തി.ആ പഴയ ബൂലോക കൂട്ടുകുടുംബത്തിന്റെ ഭാഗമായിക്കഴിയാൻ എനിക്കും ഒരു ഭാഗ്യമുണ്ടായിരുന്നു.
    ഗീതഗീതികൾ എന്നൊരു ബ്ലോഗ്ഗർ ഞങ്ങളൂടെയൊക്കെ ബൂലോക റ്റീച്ചർ ആയിരുന്നു.പോസ്റ്റിൽ അക്ഷരതെറ്റ് ആരുവരുത്തിയാലും റ്റീച്ചറുടേ ഒരു മെയിൽ ഉടനെ അവർക്കെത്തും(കമന്റിൽ തെറ്റുകൾ ചൂണ്ടിക്കാട്ടി ചേച്ചി തുടക്കകാരെ വിഷമിപ്പിക്കില്ല എന്ന ഒരു മഹത്വം പലരും കണ്ടു പഠിക്കേണ്ടതാണ്).

    വളരെ വളരെ നല്ല ഈ അവലോകനത്തിനു നന്ദി സഹോദരാ....

    ReplyDelete
    Replies
    1. സന്തോഷം ടീച്ചറെ .വൈകിയാണെങ്കിലും കണ്ടല്ലോ!

      Delete