ഈയിടെ അന്തരിച്ച പ്രശസ്ത ബ്ലോഗറും ,ചാനല്‍ വാര്‍ത്താ അവതാരകനുംആയിരുന്ന ശ്രീ കെ .വി. ഷൈന്‍ -നു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഈ ലക്കം ആരംഭിക്കാം..
അദ്ദേഹത്തിന്റെ " വിചിത്ര കേരളം" എന്ന ബ്ലോഗ് ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സമൂഹത്തിലെ ദുഷിച്ചു നാറിയ പ്രവണതകള്‍ ക്കെതിരെ ബ്ലോഗിലൂടെ ശബ്ദിച്ചതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റു ചെയ്യപ്പെടുകയും ,സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്റു ചെയ്യപ്പെടു കയും ചെയ്തു.
കോടതിയുടെ സഹായത്തോടെ ഭരണകൂടം അദ്ദേഹത്തിന്റെ ബ്ലോഗ് ഡിലീറ്റു ചെയ്തു . നാമെല്ലാം ദിനം പ്രതി നൂറുകണക്കിന് ബ്ലോഗുകള്‍ എഴുതി വിട്ടു കമന്റുകള്‍ എന്ന പിച്ചക്കാശുകള്‍ നേടി സായൂജ്യം അടയുംപോഴും അദ്ദേഹം എതിര്‍ത്തിരുന്ന തിന്മകള്‍ ഇന്നും നൂറു മടങ്ങ് ശക്തിയോടെ സമൂഹത്തില്‍ നടമാടുന്നു !! .
ഒരു ബ്ലോഗറുടെ ശക്തി എന്താണെന്ന് സഹപ്രവര്‍ത്തകരെ ബോദ്ധ്യപ്പെടുത്തിത്തന്നയാള്‍ ആയിരുന്നു ശ്രീ .കെ .വി .ഷൈന്‍ .
ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലെങ്കില്‍ പോലും ശത്രുരാജ്യത്തെ പട്ടാളക്കാരെ കൊന്നൊടുക്കുന്ന വന്യ ഭാവത്തോടെ നിസ്സാര പിണക്കങ്ങളുടെ പേരില്‍ പരസ്പരം കടിച്ചുകീറുന്ന ചില ബ്ലോഗു സുഹൃത്തുക്കള്‍ എങ്കിലും കെ.വി .ഷൈനിനെ പോലുള്ളവര്‍ പിന്തുടര്‍ന്ന മാതൃക മനസിലാക്കിയിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു ..
ഒരു ജനകീയ മാധ്യമം എന്ന അംഗീകാരം ഇന്നും ബ്ലോഗ് ലോകത്തിനു ലഭിച്ചിട്ടില്ല എന്നതിന്റെ തെളിവുകളാണ് അദ്ദേഹത്തിനുണ്ടായ അനുഭവം . ആരൊക്കെ ,എങ്ങനെയെല്ലാം നശിപ്പിക്കാന്‍ ശ്രമിച്ചാലും കെ.വി. ഷൈന്‍ - ന്റെ പേര് ബ്ലോഗ് ലോകം ഓര്‍ക്കും . കേരള ബ്ലോഗ് അക്കാദമി എന്ന ബ്ലോഗില്‍ ശ്രീ ഡി .പ്രദീപ് കുമാര്‍ എഴുതിയ അനുസ്മരണം കെ.വി .ഷൈന് വിട .
എന്റെ പുലരി . എന്ന ബ്ലോഗില്‍ ശ്രീ മന്‍സൂര്‍ എഴുതിയ കഥ വീട് ഒരു സ്വപ്നം പൊലിഞ്ഞു പോയ ഒരു സ്വപ്നത്തെക്കുറിച്ച് പറയുന്നു. വീട് എല്ലാവരുടെയും സ്വപ്നമാണ്. സമൂഹത്തിന്റെ അടിത്തറയാണ് കുടുംബവും, അതുള്‍ക്കൊള്ളുന്ന വീടും .സ്നേഹം എന്നാണു വീടിനു പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ , വാസ്തു ശാസ്ത്രകാരന്‍ 'ഈ ഭൂമി വീട് നിര്‍മ്മാണത്തിനു കൊള്ളില്ല 'എന്ന് പറയുന്നതോടെ തന്റെ സ്വപ്നം പൊലിയുകയാണ് .മനുഷ്യന് അതിര് വിട്ടു സ്വപ്നം കാണാം. അതിനു പാരമ്പര്യത്തിന്റെ ചായം പുരട്ടുമ്പോള്‍ പലതും ഉപേക്ഷിക്കേണ്ടി വരുന്നു. ഇത് ഏത് ലോകത്തും ഏത് സമൂഹത്തിനും സംഭവിക്കുന്നതാണ്. ഒരിക്കല്‍ ചെമ്മീന്‍ സിനിമ വിദേശത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒരു സിനിമാ നിരൂപകന്‍ ചോദിച്ചത്രേ. കറുത്തമ്മയ്ക്ക് , പരീക്കുട്ടിയെ വിവാഹം കഴിച്ചാല്‍ എന്താ തെറ്റ് ....? നമ്മുടെ നാടിന്റെ വിശ്വാസങ്ങള്‍ അറിയാത്തത് കൊണ്ടാണ് അങ്ങനെ ചോദിച്ചത്. ബ്ലോഗുകളില്‍ കഥ പറയുമ്പോള്‍ സംഭവിക്കുന്ന ഒരു ന്യൂനത, കഥാ കഥന രീതിയുടെ വളര്‍ച്ച ഇല്ലായ്മയാണ്. അത് ലഭിക്കണം എങ്കില്‍ മഹത്തരമായ കഥകള്‍ ധാരാളം വായിക്കണം.
വക്ക് പൊട്ടിയ കവിതകളുടെ ഈ കാലത്ത് വാക്കുകളോട്, മര്യാദ പാലിച്ച ഒരു കൊച്ചു കവിത.സ്നേഹത്തിനു (ഏതു തരത്തിലുള്ളതും ആകട്ടെ) കൊതിക്കുന്ന ഒരു മനസ്സിന്റെ അന്വേഷണം ആണ് ഈ കവിത.
'പ്രണയമൊരു കാളിന്ദിയരുതു നീ ചൊല്ലുവാന്‍
മണ്‍കുടം ദൂരെക്കളഞ്ഞു പോകൂ..'
ഈ വരികള്‍ ഈ കാലഘട്ടത്തിന്റെതാണ്. പതിയിരിക്കുന്ന കുടലത യെ ക്കുറിച്ച് മുന്നറിയിപ്പാണ്. പക്ഷെ ,സ്നേഹപൂര്‍വമായ ഒരു വേണു ഗാനം കേട്ടാല്‍ എനിക്ക് പോകാതെ വയ്യ എന്ന ഒരു ഹൃദയം ഈ കവിതയ്ക്കുണ്ട്.
തകഴിയുടെ നൂറാം ജന്മ ദിന വേളയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരു കടന്നു പോക്കാണ് മഞ്ഞുതുള്ളി എന്ന ബ്ലോഗില്‍ സഖാവ് ഉണ്ണി നിര്‍വഹിച്ചിരിക്കുന്നത്.കുട്ടനാടിന്റെ ഇതിഹാസകാരന്‍ ഒരു അനുസ്മരണം ആണെങ്കിലും ബ്ലോഗ് ലോകത്തെ ഇത് സാഹിത്യ ലോകവുമായി ബന്ധിപ്പിക്കുന്നു.
ഒരു ദുര്‍ബല നിമിഷത്തില്‍ വ്യഭിച രിക്കേണ്ടി വന്ന വീട്ടമ്മയുടെ കുറ്റ ബോധത്തിന്റെ കഥയാണ് സാക്ഷി ' ഉദയപ്രഭന്‍ എന്ന ബ്ലോഗില്‍. അദേഹത്തിന്റെ പേര് തന്നെയാണ് ബ്ലോഗിനും നല്‍കിയിരിക്കുന്നത്.
ഭര്‍ത്താവില്ലാതിരുന്ന ഒരു സമയത്ത് വീട്ടുടമയുമായി വേഴ്ച യില്‍ ഏര്‍പ്പെടുന്ന ഗ്രേസി ടീച്ചര്‍ . അതിനു ദൃക്സാക്ഷിയാകുന്ന ഒരു കള്ളന്‍. മോഷണം നടത്തി മടങ്ങുമ്പോള്‍ പണത്തോടൊപ്പം, ടീച്ചറിന്റെ വിവാഹ ഫോട്ടോയും കൊണ്ടുപോകുന്നു. ഇനീ ഇതിനു അര്‍ത്ഥമില്ല എന്ന് കുറിപ്പും(?) വച്ചിട്ടാണ് കള്ളന്‍ പോകുന്നത്.
ഒരിക്കല്‍ ടീച്ചര്‍ ആ കള്ളനെ ട്രെയിനില്‍ കണ്ടു മുട്ടുന്നു . അയാള്‍ പഴയ കഥ ഓര്‍മിപ്പിക്കുന്നു ടീച്ചര്‍ കുറ്റ ബോധം കൊണ്ട് നീറുന്നു. കഥയ്ക്ക് വിശ്വസനീയ ത കുറഞ്ഞു പോയി. എങ്കിലും ട്രെയിനില്‍ ടീച്ചര്‍ക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം വളരെ ഭംഗി യായി ചിത്രീകരിച്ചു. പരീക്ഷ പേപ്പറിലെ ഉത്തരങ്ങള്‍ ശരിയോ, തെറ്റോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം അവര്‍ തകരുന്നു. പിഴവുകള്‍ നീക്കിയാല്‍ ഇത് ഒന്നാം തരം കഥയാവും.
പ്രവാസി കള്‍ അഭിമുഖീ കരിക്കേണ്ടി വരുന്ന ദുരന്തങ്ങളെ ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ ശ്രീ മുനീര്‍ പങ്കു വയ്ക്കുന്നു. തൂതപ്പുഴ എന്ന ബ്ലോഗില്‍. "സാല്‍മിയ ടൂ മേഹ്ബുല -കുവൈറ്റ് എക്സ്പ്രസ് . വെറും പുറം കാഴ്ചയില്‍ തീരുന്ന തല്ല ഈ യാത്ര. കാഴ്ചകള്‍, അനുഭവങ്ങളുടെ നെരിപ്പോടില്‍ പാകപ്പെടുത്തിയാണ് വായനക്കാര്‍ക്ക് നല്‍കുന്നത്.
ഭൂത കാല സ്മരണകള്‍ ധാരാളം പ്രത്യക്ഷപ്പെടാറുണ്ട് ബ്ലോഗുകളില്‍ . മിക്കതും ഉപരിപ്ളവമായ
ഓര്‍മ ക്കുറിപ്പുകളായിരിക്കും. അനുഭവങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് വായനക്കാരനെ കൊണ്ട് പോകുന്ന കുറെ സ്മരണകളാണ് ബൈജൂസ് - ന്റേത് . ഒരു മാടപ്രാവിന്റെ രക്തം , എഴുത്തുകാരന്‍ ചിര പരിചിതങ്ങള്‍ അല്ലാത്ത ഒരുലോകമാണ് അവതരിപ്പിക്കുന്നത്. സഹജീവി ബോധം പക്വത എത്തിയിട്ടില്ലാത്ത ബാല്യ കാല കുസൃതികള്‍ ഉണ്ടാക്കി വയ്ക്കുന്നവേദനകള്‍ ജീവിതത്തെ പിന്‍ തുടരുന്നത് സ്വാഭാവികം
പുനര്‍ വായനകളെ കൂടുതല്‍ മധുര തരമാക്കുന്നതാവണം നല്ല കവിത. ഓരോ വായനയിലും പുത്തന്‍ അനുഭൂതി പകരണം. ഇതാ മനോഹരമായ ഒരു കവിത. കലാധരന്‍ ടി.പി. എഴുതിയ 'പര്‍ദ്ദ -2012 കടല്‍ സന്ധ്യ എന്ന ബ്ലോഗില്‍ വര്‍ത്തമാന കാല സത്യങ്ങളുടെ ഇരുണ്ട നേര്‍ ക്കാഴ്ച്ചകളാണ്. അപ ശകുനങ്ങളുടെ നീണ്ട നിരയാണ് കവിതയില്‍ ഉടനീളം.സൂര്യന്‍ നഷ്ടപ്പെട്ട ആകാശം പോലെ അത് ഭീതി ഉളവാക്കുന്നു. മുറി ക്കവിതകള്‍ എഴുതുന്നവര്‍ ഇത്തരം സൃഷ്ടികള്‍ വായിച്ചു പഠിക്കണം .
കാലമാപിനി എന്ന ബ്ലോഗിലെ മൂന്നു കവിതകള്‍ ' കള്ളി ' ദാര്‍ശനിക സ്വഭാവം ഉള്ളതാണ്. സാഹിത്യത്തിന്റെ കളി തൊട്ടില്‍ കവിതകള്‍ ആയിരുന്നു. അതിനും എത്രയോ ശേഷമാണ് ഗദ്യ സാഹിത്യം വളര്‍ന്നത്. ഇന്ന് കവിത നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം അത് കവിയില്‍ മാത്രം ഒടുങ്ങുന്നു എന്നതാണ്. കാരണം എഴുതുന്ന കവിതയുടെ ധ്വനി കവിക്ക് മാത്രമേ ഗ്രഹിക്കൂ. മനസ്സില്‍ കവിത മുളച്ചാല്‍ അത് വായനക്കാരനു മായി സംവേദിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്താന്‍ ഇന്നത്തെ കവികള്‍ക്ക് അറിഞ്ഞു കൂടാ.ഇന്നത്തെ രീതിയില്‍ ആയിരുന്നു എഴുത്തച്ഛന്‍ രാമായണം എഴുതിയിരുന്നതെങ്കില്‍ അതൊരു തികഞ്ഞ പരാജയം ആകുമായിരുന്നു. ഈ ബ്ലോഗിലെ ' പാല്‍ ' എന്ന കവിതയ്ക്ക് ഈ ദോഷം ഉണ്ട്.
ചില ബ്ലോഗറന്മാര്‍ ആനുകാലികങ്ങളില്‍ വരുന്ന ലേഖനങ്ങള്‍ സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നു. ഒരു ലിങ്ക് കൊടുത്തു അനര്‍ഹമായ പബ്ലിസിറ്റി കൊടുക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ട് ഞാനതിവിടെ പ്രദര്‍ശിപ്പിക്കുന്നില്ല . സ്വന്തമായി ഒന്നും പറയാനില്ലെങ്കില്‍ ജീവിതത്തില്‍ വേറെ എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്.
എത്ര വിദ്യാഭാസ പുരോഗതി കൈവരിച്ചാലും , മാനസികമായി നമ്മള്‍ കാടത്തത്തില്‍ നിന്ന് വിമുക്തരായിട്ടില്ലെന്നു വെളിപ്പെടുത്തുന്ന അനുഭവങ്ങള്‍ പങ്കു വയ്ക്കുകയാണ് ശ്രീമതി ,കെ .എ .ബീന സ്വന്തം പേരിലുള്ള ബ്ലോഗില്‍പെണ്‍ യാത്രകള്‍ പെണ്‍ യാത്രകളുടെ അപകട കരമായ അവസ്ഥകള്‍ , സ്ത്രീകളുടെ നിസ്സഹായത, സ്ത്രീകള്‍ക്ക് നേരെയുള്ള പുരുഷ മനോഭാവം , ഇതൊക്കെ വായിക്കുമ്പോള്‍ നമുക്ക് ലജ്ജ തോന്നണം.
അക്ഷര തൃതീയ പോലുള്ള വിശേഷ ദിവസങ്ങളുടെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്ന പരസ്യക്കമ്പനീ കളോ ടുള്ള ആത്മ രോഷമാണ് കാക്കപ്പൊന്നില്‍ ശ്രീ റഈസ് നടത്തുന്നത്.ഐശ്വര്യം വില്‍പ്പനയ്ക്ക് വിവേകമതികള്‍ എന്ന് വീമ്പു പറയുന്ന കേരളീയര്‍ ഈ കാര്യത്തില്‍ മറ്റു സംസ്ഥാനത്തെ പലപ്പോഴും കടത്തി വെട്ടാറുണ്ട് .
ചെളിയും, നീര്‍ വാര്‍ച്ചയുമുള്ള നട വഴിയിലൂടെ കുട്ടനാടിന്‍റെ പഴയ കാല സമൃദ്ധിയിലേക്കാണ് ശ്രീ ജോസെലെറ്റ് എം.ജോസഫ് വായനക്കാരെ കൂട്ടി കൊണ്ട് പോകുന്നത്. പുഞ്ചപ്പാടം എന്ന ബ്ലോഗിലൂടെ.
ജീവിച്ചിരിക്കുന്ന കാലത്തിന്‍റെ അര്‍ത്ഥ ശൂന്യതയില്‍ നിന്നുള്ള രക്ഷ പെടലാണ് പൂര്‍വ സ്മരണകള്‍. അത് കരുത്താര്‍ജിച്ചത് എഴുത്തു കാരുടെ തപസ്യയിലൂടെയും. കുട്ടനാടിന്റെ പുറം ചട്ട നീക്കുമ്പോള്‍ കാണുന്നത് മണ്ണിനു വേണ്ടി ജീവന്‍ പോലും കൊടുത്ത കുറെ പാവങ്ങളെയാണ് . അവരുടെ ജീവ ചരിത്രമാണ് കുട്ടനാടിന്റെ ചരിത്രം.അവരെ മാറ്റി നിര്‍ത്തിയാല്‍ പിന്നവിടെ കാഴ്ചകള്‍ ഒന്നുമില്ല. മണ്ണിന്റെ മക്കള്‍ എന്ന ഈ പോസ്റ്റ് ഒരു ദളിത്‌സ്മരണ എന്ന് വിളിച്ചു ബഹുമാനിക്കാനാണ് എനിക്കിഷ്ടം.
ബ്ലോഗ് ലോകത്തിനു എതിരെ രൂപപ്പെടുന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കുന്ന ധര്‍മ്മം നിര്‍ വഹിച്ചു കൊണ്ട് ബ്ലോഗിന്റെ കഥ പറയുന്നു ,ആര്‍ട്ട് ഓഫ് വേവ് എന്ന ബ്ലോഗില്‍ ശ്രീ മജീദ് .സാമൂഹിക തിന്മകള്‍ക്കെതിരെ നിലനില്‍ക്കണം എന്നൊരു ആഹ്വാനത്തോടെയാണ് ബ്ലോഗ് ആരംഭിക്കുന്നത്. സാമൂഹിക അനീതികള്‍ ഇവിടെ ചര്‍ച്ച ചെയ്യ പ്പെടുന്നുണ്ട്. മറ്റേതു മാധ്യമങ്ങളെയും പോലെ ബ്ലോഗുകള്‍ ജന പഥത്തിന്റെ മുഖ്യ ധാരയിലുണ്ട്. ടോയ്ലെറ്റ് സാഹിത്യം ബ്ലോഗില്‍ മാത്രമല്ല, അച്ചടിയിലും ഉണ്ട്. ഇതിനു മറുപടിയായി സുസ്മേഷ് ചന്ദ്രോത്ത് , കെ. പി .രാമനുണ്ണി , കെ എ ബീന തുടങ്ങിയ പ്രശസ്തരായ എഴുത്തുകാരെ കൊണ്ട് ബ്ലോഗ് ലോകവും കരുത്താര്‍ജിച്ചു കഴിഞ്ഞു. ശ്രീ മജീദ് വിശദമായ് തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട് .
ജീവിതത്തിന്റെ നൈമിഷികതയിലും ചിരിക്കുന്ന കുറും കവിതകള്‍ -ഉം കൊണ്ട് ശ്രീ ജി . ആര്‍ കവിയൂര്‍ ബ്ലോഗ് ലോകത്ത് ഈ ആഴ്ചയുണ്ട്. ബ്ലോഗ് ആത്മാവിഷ്ക്കാരങ്ങള്‍ .
വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന ആശയം തിരുത്തപ്പെടുന്നതിലെ പ്രതിഷേധമാണ് ' ഒരിറ്റ് ' ബ്ലോഗിലെ 'വിദ്യാധനം ' എന്ന കവിത.മുഹമ്മദ് കുട്ടി ഇരുമ്പി ളിയം ഇന്നത്തെ വിദ്യാഭാസ കച്ചവടത്തെ കവിതയിലൂടെ വിമര്‍ശിക്കുന്നു. ഇദ്ദേഹത്തിന്റെ കവിതകള്‍ തരിമ്പും ദുരൂഹമല്ല എന്നത് വലിയ ആശ്വാസമാണ്. അവിടെയാണ് കവിയുടെ വിജയവും.
ജീവിതത്തില്‍ നല്ല കുറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നവരെ നാം അകമഴിഞ്ഞു സ്നേഹിച്ചു പോകും . കഥയുടെ കാര്യത്തിലും അതുപോലെ യാണ്. നല്ല കഥകള്‍ വായിക്കുമ്പോള്‍ കഥയും , കഥാപാത്രങ്ങളും , കഥാകാരനും നമുക്ക് പ്രിയപ്പെട്ടതാകും. ഇത്രയും എന്നെക്കൊണ്ട് പറയിച്ചത് മുളക് പാപ്പിയും പ്രണയവും .... 'എന്ന കഥയിലൂടെ 'ചില്ലുജാലകങ്ങള്‍ ' എന്ന ബ്ലോഗുകാരനാണ്.
വളരെ സരസമായ ശൈലിയില്‍ ഒരു പ്രണയ കഥയിലൂടെ ജന സഞ്ചയത്തെ ഇവിടെ നിരത്തി നിരത്തുന്നു. എവിടെ നിന്നോ വന്ന പാപ്പി ,ജാതിയില്ലാത്തവന്‍ . അവന്റെ കറുമ്പി ക്കോഴി യോടൊപ്പം പതിവായി അന്തിയുറങ്ങാന്‍ എത്തുന്ന അയല്‍വക്കത്തെ നബീസയുടെ ചുമല പ്പൂവന്‍ .ഈ കഥാ പശ്ചാത്തലത്തിലൂടെ പാപ്പിയും അയല്‍ക്കാരിയാല നസ്രത്തിന്റെയും പ്രണയം ഇതളിടുന്നു. നാട്ടുകാര്‍ അറിയുന്നു. അവര്‍ രണ്ടു ചേരികളില് . പാപ്പിയ്ക്ക് ജാതി യുണ്ടാവുന്നു. ഒരു സമൂഹത്തിന്റെ കഥ ചെറിയ ഒരു കഥാ തന്തുവില്‍ നിന്ന് വളരുന്നു. ലളിതമായ ശൈലി .
ഒരിക്കല്‍ ഞങ്ങള്‍ ഓച്ചിറ ക്ഷേത്രത്തില്‍ പോയി.ഒരു കൌതുകം.ആല്‍ത്തറയില്‍ വാഴുന്ന ശിവനെ ഒന്ന് കാണാമല്ലോ. ആരൊക്കെയോ ഞങ്ങളെ സമീപിച്ചു . കാവടി പോലുള്ള ചിലതിലൊക്കെ തൊടാന്‍ പറഞ്ഞു .തൊട്ടു. പിന്നെ അവര്‍ക്ക് പണം വേണം.തൊട്ടു പോയാല്‍ പണം വേണം .ഒരു തരത്തില്‍ അവിടെ നിന്ന് രക്ഷ പെട്ടു. പണമാണ് ജീവിതവും ,അതിന്റെ വിവിധ ഭാവങ്ങളും തീരുമാനിക്കുന്നത്. ഈ കവിത ഒന്ന് വായിച്ചു നോക്കൂ..കൌണ്‍സലിംഗ് തണല്‍മരങ്ങള്‍ എന്ന ബ്ലോഗില്‍
ഒരു ദാരുണമായ അവസ്ഥയില്‍ സഹായത്തിനെത്തുന്നവരും പണം ,അല്ലെങ്കില്‍ പ്രതിഫലം ആവശ്യപ്പെടുന്ന അര്‍ത്ഥ രഹിതമായ ജീവിതത്തെ ക്കുറിച്ച് മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ ഒരു നല്ല കവിത. വിഡ്ഢിമാന്‍ ആണ് എഴുതിയിരിക്കുന്നത്.
നര്‍മ്മ കഥകള്‍ക്കും ഒരു ബ്ലോഗ് ഉണ്ട്. ' തുമ്പപ്പൂ ' . 'കഥ പറയുമ്പോള്‍ , അപകടം എന്ന രണ്ടു കഥകള്‍ വെറുതെ ഒന്ന് വായിച്ചു പോകാം. ബ്ലോഗ് എഴുതുമ്പോള്‍ അതില്‍ ആവിഷ്ക്കരിക്കുന്നത് നമ്മുടെ സത്തയാണ്. അതിനു ഒരു മേല്‍ വിലാസം വേണം. എല്ലാവരും ഇത് ശ്രദ്ധിക്കണം
കൊടൈക്കനാലിലെ ഒരു തെരുവില്‍ വച്ച് ആതിഥേയന്‍ എനിക്കൊരു പ്രത്യേക തരം പഴം വാങ്ങി തന്നു. ഞാന്‍ ആദ്യം കാണുകയാണ് അത്തരമൊരു പഴം. മടിച്ചു മടിച്ചു ഞാന്‍ അതിന്റെ രുചി പരിശോധിച്ച്. അത്ഭുതപ്പെട്ടു പോയി. വെണ്ണയില്‍ പഞ്ചസാര ചാലിച്ച മധുരം.
'ആരഭിയില്‍ ' ' ശ്രീ ചന്തു നായര്‍ എഴുതിയ അവിശ്വാസികളുടെ ആള്‍ക്കൂട്ടം രണ്ടു അനുഭവ കഥകളുടെ ഭാഷാ മധുരം എന്റെ നാവില്‍ പഴയ ആ രുചിയെ ഓര്‍മിപ്പിക്കുന്നു. ഇനി വസ്തുതയിലേക്ക്. രണ്ടു വ്യത്യസ്ത പശ്ചാത്തലത്തില്‍ കണ്ടു മുട്ടുന്ന രണ്ടു തരം സ്ത്രീകള്‍. ഒരാള്‍ ആര്‍ഭാട ജീവിതത്തിനു വേണ്ടി ശരീരം വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നു. മറ്റൊന്ന് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ശരീരം വച്ച് നീട്ടുന്നു. രണ്ടുപേരും ഒരേ ക്രിയയുടെ രണ്ടു വശങ്ങള്‍ ആണ്. അതിന്റെ വില നിശ്ചയിക്കേണ്ടത് അവരവരുടെ മനസ്സാക്ഷിയാണ് .
ജീവിതത്തെക്കാള്‍ മധുരതരമായി മരണത്തെ, അതിന്റെ അവസ്ഥാന്തരങ്ങളെ വര്‍ണ്ണിക്കുന്ന ഒരു മനോഹരവും, ഗഹനവുമായ കവിത , മരണ മുഖത്ത് നിന്നും
നാമൂസിന്റെ തൌദാരത്തില്. മരണമെന്ന് നമ്മള്‍ അതിഭാവുകത്വം കല്‍പ്പിക്കുന്ന ജീവിത സമാപ്തിയില്‍ എത്തുന്നതിനു മുമ്പ് ഏറ്റു വാങ്ങുന്ന നിരവധി മരണങ്ങളുടെ കാരണങ്ങള്‍ ,ഇതാ മൃതിയുടെ ലോകത്ത് അമര്‍ത്യത ആഘോഷിക്കുന്നു. ഇത് വായിച്ചില്ലെങ്കില്‍ ബ്ലോഗ് ലോകത്തെ നല്ല ഒരു കവിത നിങ്ങള്‍ക്ക് നഷ്ടമാകും.
നമ്മുടെ കാഴ്ചകള്‍ ബോധ മണ്ഡലത്തില്‍ ഏതു രീതിയില്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരാളുടെ മനോ മൂല്യം വിലയിരുത്തപ്പെടുന്നത്. രാജാവും,യാചകനും കാണുന്ന കടല്‍ രണ്ടാണ്. ഉയര്‍ന്ന മാനസിക വ്യാപാരങ്ങളുടെ രേഖപ്പെടുത്തലാണ് ' എച്ചുക്കുട്ടി '(കല .സി ) യുടെ ' എച്ചുമുവോട് ഉലകം' . .നന്മയുടെ ഉയിര്‍ത്തെഴുഴുന്നേല്‍പ്പാവണം വിഷുക്കണി.എന്ന ലേഖനം സത്യത്തിനു മേല്‍ ചരിത്രം ഏല്‍പ്പിച്ച ചാട്ടവാറടി വര്‍ത്തമാന കാലത്തിനു മേല്‍ പകര്‍ത്തി എഴുതുകയാണ് ഇവിടെ. എല്ലാക്കാലത്തും പാര്‍ശ്വ വല്ക്കരിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ അപ്പോസ്തല ചിന്തകളാണ് എച്ചുക്കുട്ടി നിവര്ത്തനം ചെയ്യപ്പെടുന്നത്.
കേരളത്തിന്റെ സ്വന്തം ആയോധന കലയായ കളരിപ്പയറ്റ് പുതിയ തലമുറയ്ക്ക് അജ്ഞാതമാണ്.വടക്കെ മലബാറില്‍ ഇന്നും അപൂര്‍വമായി കളരി കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വടക്കന്‍ പാട്ട് സാഹിത്യത്തിലെ ഒരു പ്രധാന വിഷയം ഇത്തരം കളരികളും, അനുബന്ധ ജീവിത വൃത്തങ്ങളും ആയിരുന്നു. കളരിപ്പയറ്റിലെ മലക്കങ്ങള്‍ സമ്പ്രദായത്തെ ക്കുറിച്ച് ശ്രീ പ്രേമന്‍ മാഷ് " "വട്ടേ ന്‍ തിരിപ്പ് " എന്ന ബ്ലോഗില്‍ എഴുതുന്നു. കളരി അഭ്യാസങ്ങളുടെ തരം തിരിവുകളെ ക്കുറിച്ചും, കളരി നിര്‍മ്മാണത്തിലെ വാസ്തു നിയമങ്ങളെ ക്കുറിച്ചും ആധികാരികമായി വിവരിക്കുന്നുണ്ട് ഈ ബ്ലോഗില്‍. ബ്ലോഗു ലോകം ആശയ ദാരിദ്ര്യം അനുഭവിക്കുന്നു എന്നു മുറവിളി കൂട്ടുന്നവര്‍ക്കുള്ള മറുപടിയാണ് ഇത്തരം ബ്ലോഗുകള്‍ .
കാട്ടു നീതിയ്ക്കു ബലി കൊടുക്കേണ്ടി വരുന്നത് പലപ്പോഴും ,ജീവനും , മാനവുമായിരിക്കും .ഇന്ന് ലോകത്തു മുഴങ്ങുന്ന ആര്‍ത്ത നാദം ,വിശപ്പിന്റെത് മാത്രമല്ല.സ്വന്തം മണ്ണില്‍ അന്യരാക്കപ്പെട്ടവരുടെ രോദനം, അവരുടെ സഹോദരിമാരുടെ മാനം കാക്കാന്‍ കഴിയാതെ വരുന്ന നിസ്സഹായത, വെടിയേറ്റ് മരിക്കുന്ന ബാല്യങ്ങളുടെ ശിഥില ശരീരങ്ങള്‍ ,ഇതെല്ലാം കവിതകള്‍ക്ക് വിഷയമാണ്. ശ്രീ , ഷലീര്‍ അലി യുടെ കവിതയും അധിനിവേശത്തിനെതിരെ യാണ്. "ദുരിത ഭൂമി കനല്‍ചിന്തുകള്‍ എന്ന ബ്ലോഗില്‍
"അടയ്ച്ചിട്ട മുറിയ്ക്കുള്ളില്‍ അടക്കി പിടിച്ചത് മാനത്തിന്റെ മറ നീക്കാന്‍ നിറ തോക്കു ചൂണ്ടപ്പെട്ട പിടയുടെ അവസാന നിശ്വാസം " - ഈ ഒറ്റ വരിയില്‍ പാലസ്തീന്‍ സ്ത്രീകളുടെ ചിത്രം തെളിയുന്നുണ്ട്.
നാട്ടിന്‍ പുറത്തിന്റെ സ്വച്ഛന്ദതയില്‍ ജീവിച്ചു മരിക്കാന്‍ കൊതിച്ച മുത്തശ്ശിയെ നഗരജീവിതത്തിലേക്ക് വലിച്ചിഴയ്ക്കുന്ന മക്കളുടെ കഥ പറയുന്ന ' രാമശതധാര ' ബ്ലോഗ്. ശ്രീ ഇ . ആര്‍ സി യുടേത് ആണ് . . കഥയുടെ പേര് " പ്രളയം . ജീവിതത്തെക്കുറിച്ചും , ആരോഗ്യത്തെ ക്കുറിച്ചും അമിത ഉത്കണ്ട പുലര്‍ത്തുന്ന നഗര ജീവിതത്തിന്റെ പൊള്ളത്തരം ഈ കഥയില്‍ വായിച്ചെടുക്കാം. ഇതിനെ ഒരു നല്ല അവതരണം എന്നു പറയുക വയ്യ. ചെറു കഥയ്ക്കും , വസ്തുതാ കഥനത്തിനും ഇടയിലുള്ള രചന. ഇത് ചെറു കഥയിലെത്താന്‍ വളരെ ദൂരം സഞ്ചരിക്കണം.
'മലപ്പുറത്തിന്റെ വായനയില്‍ ഒരു സ്ത്രീയുടെ ഇടപെടലുകള്‍ എന്ന ജേര്‍ണല്‍ ആര്‍ട്ടിക്കിള്‍ പരിചയപ്പെടുത്തുന്നത് ശ്രീ , മുക്താര്‍ , മുഖ്താറിയനിസം ബ്ലോഗില്‍ ഇരുപതു വര്‍ഷമായി മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന 'പുസ്തക സരസ്' എന്ന ബുക്ക് സ്റ്റാള്‍ നെ ക്കുറിച്ചാണ് ലേഖനം. വായനയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളും സ്വഭാവവും വ്യക്തമായി രേഖപ്പെടുത്തുന്നു. മലയാളി ജീവിതം കൂടുതല്‍ യാന്ത്രികമാക്കാന്‍ ശ്രമിച്ചതോടെയാണ് "പോസിറ്റീവ് തിങ്കിംഗ് " ടെസ്റ്റുകളുടെ വില്‍പ്പന വര്‍ദ്ധിച്ചത്. ഈ സത്യം ഡി സി ബുക്ക്സ് തുറന്നു പറഞ്ഞിട്ടുള്ളതാണ്. പിന്നീടത് ഇക്കിളി വായനയിലേക്ക് വ്യാപിച്ചു. നളിനി ജമീലയുടെ ആത്മകഥ യായിരുന്നു ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റു പോയ പുസ്തകം.
ആരും ഭര്‍ത്താവിനെ ' എടാ ' എന്നു വിളിച്ചു കേട്ടിട്ടില്ല. മറിച്ചു ഭര്‍ത്താക്കന്മാരും എടീ എന്നു തന്നെ സംബോധന ചെയ്യുന്നുസ്ത്രീകളെ . ശ്രീമതി റീമാ അജോയ് 'ആലിപ്പഴം' എന്ന ബ്ലോഗില്‍
അവതരിപ്പിച്ചിരിക്കുന്ന കവിതയുടെ ഉള്ളടക്കം ഇതാണ് . കവിത -" എങ്കിലും കഷ്ടം . എടീ എന്ന വിളിയില്‍ തളച്ചിടുന്ന സ്ത്രീത്വത്തെ ക്കുറിച്ച് നിരാശയാണ് കവയിത്രിയ്ക്ക്. ഒരു ഓമന പ്പെരില്ലാതെ പോയല്ലോ എന്നു നിരാശ പ്പെടുന്നുണ്ട് . ഈ നിരാശ സ്ത്രീ വര്‍ഗം ഒന്നടങ്കം ഉള്‍ക്കൊള്ളണം .
കൃഷ്ണ പ്രിയയുടെ ' എഴുത്ത് കൊട്ടക എന്ന ബ്ലോഗിലെ ഒരു കുഞ്ഞു കവിതയാണ് "ഐറിസ് ഗന്ധം
ഗ്രീക്ക് ഇതിഹാസത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കവിത എഴുതിയിരിക്കുന്നത്. സ്വര്‍ഗസ്തയാകാന്‍ കൊതിക്കുന്ന കവി കാറ്റിനോട് ഇത്തിരി ഐറിസ് മണം ചോദിക്കുന്നു. ആ ഗന്ധമാണ് സ്വര്‍ഗത്തിലേക്കുള്ള പാതയൊരുക്കുന്നത്.! ദുരൂഹമാണ് ഈ കവിത. സൃഷ്ടികള്‍ മറ്റുള്ളവരുമായി സംവേദിക്കാന്‍ കഴിയണം. അല്ലെങ്കില്‍ അത് പൂജിക്കപ്പെടാത്ത വെറും കരിങ്കല്ല് പോലെയാണ്.
ഈയടുത്ത കാലത്ത് ഒരു പ്രവാസി മലയാളി കുടുംബം ആത്മഹത്യ ചെയ്ത വാര്‍ത്ത പ്രവാസികളെ മൊത്തത്തില്‍ ഞെട്ടിച്ചിരുന്നു. ജീവിതത്തില്‍ താങ്ങാനാവാത്ത ബാധ്യതകള്‍ ഉണ്ടാക്കി വയ്ക്കുന്നതും ,പിന്നീട് അതിന്റെ ചിതയില്‍ ചാടേണ്ടി വരുന്നതുമൊക്കെ പരാമര്‍ശിക്കുന്നു ശ്രീ പ്രദീപ് കുറ്റിയാട്ടൂര്‍ .വായിക്കാം. "ആത്മഹത്യയെ ആത്മ മിത്രങ്ങളാക്കുന്നവര്‍ എന്റെ തോന്ന്യാക്ഷരങ്ങള്‍ എന്ന ബ്ലോഗില്‍ പ്രവാസം വൈകാരിക തലത്തില്‍ ഒരു ആത്മഹത്യ തന്നെയാണ്. ജീവിതത്തിന്റെ നല്ല നാളുകള്‍ മരുഭൂമിയില്‍ ഹോമിച്ചു ഒടുവില്‍ ബാധ്യതകള്‍ മാത്രം ആയി ജീവിതം ഒടുങ്ങാ തിരിക്കാന്‍ ഇത്തരം ലേഖനങ്ങള്‍ ബോധവല്ക്കരിക്കട്ടെ എന്നു പ്രത്യാശിക്കാം
ഒരു കാലത്ത് മാതൃഭൂമിയില്‍ സിനിമാ നിരൂപണം എഴുതിക്കൊണ്ടിരുന്നത് കോഴിക്കോടന്‍ ആയിരുന്നു. തീരെ വില കുറഞ്ഞ കാഴ്ചപ്പാടോടെ ആയിരുന്നു അദ്ദേഹം രചന നിര്‍വഹിച്ചു കൊണ്ടിരുന്നത്. ഇതിലുള്ള പ്രതിഷേധം പലപ്പോഴും ഒരു പോസ്റ്റ് കാര്‍ഡില്‍ എഴുതി അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് വിജയ കൃഷ്ണന്‍ ,രാജ് മോഹന്‍ തുടങ്ങിയവര്‍ എഴുതി തുടങ്ങിയപ്പോള്‍ വായന കൂടുതല്‍ ആധികാരികമായി . അത്തരം സിനിമാ നിരൂപണങ്ങള്‍ ഞാന്‍ ഇടയ്ക്ക് ബ്ലോഗില്‍ വായിക്കാറുണ്ട്. അതില്‍ ഒരാളാണ് വിനീത് നായര്‍ . ബ്ലോഗ് " മൂന്നാമിടം ". ഈ ബ്ലോഗ് വായിക്കാതെ പോകുന്നത് ഒരു നഷ്ടം ആയിരിക്കും. "വെളിച്ചം കടക്കാന്‍ മടിക്കുന്ന ചില്ലുജാലകത്തില്‍ ഒരു ഹംഗേറിയന്‍ ചിത്രമായ ടുറിന്‍ ഹോഴ്സ് - നെ ക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഈ ഒറ്റ വായന മതി അദ്ദേഹത്തിന്റെ നിരീക്ഷണ പാടവം മനസ്സിലാക്കാന്‍ .
ബ്ലോഗ് ലോകം കടലു പോലെ വിശാലമാണ്. ഒരു തവണ പോലും പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ ആരെ കൊണ്ടും സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ,നിമിഷം പ്രതി പോസ്റ്റിങ്ങ് നടന്നു കൊണ്ടിരിക്കുന്നു. എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കഴിയുന്നത്ര ബ്ലോഗുകളില്‍ എത്താന്‍ ശ്രമിച്ചിട്ടുണ്ട്. ബ്ലോഗിനെ സംബന്ധിച്ച് ചില ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുമ്പോഴും സ്ത്രീ ബ്ലോഗര്‍ മാരുടെ ശക്തമായ സാന്നിധ്യം ഭൂലോകത്തുണ്ട്. എന്നു മാത്രമല്ല പുരുഷന്മാരെക്കാള്‍ നല്ല രചനകള്‍ അവര്‍ നിര്‍വഹിക്കുന്നുമുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്.മൂന്നു തരം ബ്ലോഗുകളാണ് എനിക്ക് പരിചയപ്പെടാന്‍ സാധിച്ചത്, വിഷയ സ്വീകാര്യത്തെയും, അവതരണ രീതിയും മുന്‍ നിര്‍ത്തി അവയെ, മോശം , നല്ലത് , വളരെ നല്ലത് എന്നു തിരിക്കാം. അതില്‍ തീരെ മോശം എന്നു തോന്നിയത് ഞാന്‍ സ്വീകരിച്ചിട്ടില്ല. എന്നു കരുതി എവിടെ ഇല്ലാത്തത് എല്ലാം മോശം എന്നര്‍ത്ഥമില്ല.
അദ്ദേഹത്തിന്റെ ബ്ലോഗ് : മുഖക്കണ്ണട
മഹാനായ എഴുത്തുകാരന്‍ തകഴിയുടെ നൂറാം ജമ്നദിനം അനുസ്മരിച്ചുതന്നെയാണ് ഞാന്‍ ഈ കഥ എഴുതിയത്, "രണ്ടിടങ്ങഴിയിലൂടെ" പകര്‍ന്നുതന്ന മായാത്ത ഓര്‍മ്മകള്‍എന്നെ ഒരുപാട് സ്വാധീനിചിട്ടുമുണ്ട്, "മണ്ണിന്റെ മക്കള്‍" എന്ന എന്‍റെ ഈ ചെറു കഥ നിരൂപണം നടത്തിയ ഇരിപ്പിടത്തിനും ഒരുപാട് നന്ദി അറിയിക്കിന്നു,
ReplyDeleteമറ്റെല്ലാ ബ്ലോഗേര്‍മ്മാരെയും ആശംസ അറിയിച്ചുകൊണ്ട്,
സ്നേഹപൂര്‍വ്വം,
ജോസെലെറ്റ്
This comment has been removed by the author.
ReplyDeleteഷൈൻ കള്ളപ്പേര് ഉപയോഗിച്ചതു ശരിയായില്ല.പക്ഷെ ഷൈൻ കമന്റു ബോക്സ് അടച്ചതു കോണ്ട് മറുപടി പറയാൻ അവസരമുണ്ടായില്ല എന്നുള്ളത് അംഗീകരിക്കാനാവില്ല.ഷൈൻ പറഞ്ഞതിനെ വസ്തുതകൾ നിരത്തി എതിർക്കാൻ സ്വന്തം ബ്ലോഗിൽ അവസരം ഒരുക്കാമായിരുന്നല്ലോ. ഇനിയുമാണെങ്കിലും അതിനു കഴിയുമല്ലോ.
Deleteഇരിപ്പിടത്തിന്റെ ഈ സംരഭത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സ്റ്റേജില്‍ പരസ്പരം കടിച്ചുകീറുന്ന രാഷ്ട്രീയക്കാര്‍ പോലും മരണപ്പെട്ടു കഴിഞ്ഞാല്‍ എതിരാളിയെ ഇങ്ങനെ ആക്ഷേപിക്കാറില്ല..
Deleteമതത്തിന്‍റെയും ജാതിയുടെയും പേരില്‍ രാഷ്ട്രീയക്കാരെക്കാളും തരം താഴേണ്ടതുണ്ടോ??
ഞങ്ങടെ ചിപ്പികുട്ടി
ReplyDeleteആദ്യത്തെ കമന്റ് എന്റെ വക കിടക്കട്ടെ
കെ.വി ഷൈനിനു ആദരാഞ്ജലികള്‍
ഇനി എല്ലാ ബ്ലോഗുകളിലും ഒന്ന് പോയി വരട്ടെ
thanks & wishes
ReplyDeleteശ്രീ നിസാര്‍ തന്റെ കര്‍ത്തവ്യം ഭംഗിയായി തന്നെ നിര്‍വഹിച്ചിരിക്കുന്നു.
ReplyDeleteവളരെ സന്തോഷത്തോടെയാണു ഞാൻ ഈ ലക്കം നോക്കിക്കാണുന്നത്...പുതിയ ഒരാൾ കൂടി അവലോകനത്തിനായി ഇവിടെ എത്തീച്ചെർന്നിരിക്കുന്നൂ..ശ്രീ അബ്ദുല്‍ നിസാര്‍ കാട്ടില്‍ ...അദ്ദേഹത്തിനു എന്റെ നമസ്കാരം..ഒപ്പം അദ്ദേഹത്തെ തേടിപ്പിടിച്ച രമേശനിയനും.ഇനിയും ഇത്തരക്കാർ ഇവിടെ അതിഥികളായി എത്തണം എന്ന് തന്നെയാണു എന്റെ പക്ഷം.. സാധാരണ ഇരിപ്പിടത്തിലെ എഴുത്തുകാരായ രമേശ് അരൂരിന്റേയും,കുഞ്ഞൂസ്സിന്റേയും,ലിപിയുടേയും,വി.എ.അക്ബർ പിന്നെ എന്റേയും രചനകളുടെ അവലോകനങ്ങൾ ഇരിപ്പിടത്തിൽ വരാറില്ലാ കാരണം ഞങ്ങൾ ഞ്ഞങ്ങളെക്കുറിച്ചെന്തു പറയാൻ ഇവിടെ ശ്രീ അബ്ദുല്‍ നിസാര്‍ കാട്ടില്‍ എന്റെ "അവിശ്വാസികളുടെ ആള്‍ക്കൂട്ടം" എന്ന പോസ്റ്റിനെക്കുറിച്ച് പരാമർശിച്ചതിൽ നന്ദി...വളരെ നല്ല രീതിയിലാണു അദ്ദേഹം ഈ ലക്കം അവതരിപ്പിച്ചിരിക്കുന്നത്...വളരെ സന്തോഷം...
ReplyDeleteനന്നായി.
ReplyDeleteനന്ദി.
>> ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലെങ്കില്‍ പോലും ശത്രുരാജ്യത്തെ പട്ടാളക്കാരെ കൊന്നൊടുക്കുന്ന വന്യ ഭാവത്തോടെ നിസ്സാര പിണക്കങ്ങളുടെ പേരില്‍ പരസ്പരം കടിച്ചുകീറുന്ന ചില ബ്ലോഗു സുഹൃത്തുക്കള്‍ <<
ReplyDeleteഈ വരികള്‍ ചിന്തനീയമാണ്. എന്നിട്ടും മരിച്ചവരെപ്പോലും വെറുതെ വിടുന്നില്ല ഇതില്‍ രണ്ടാമതായി കമന്റിട്ട ഒരു ഫ്ലോഗര്‍ !
നീയൊക്കെ എവിടുത്തെ എഴുതുകാരനാണഡാ കോപ്പേ.
ജീവിച്ചിരിക്കുമ്പോള്‍ പറയേണ്ടത് മരിച്ചുകഴിഞ്ഞു പറയുന്ന നീയൊക്കെയാ മലയാളം ഫ്ലോഗിനെ 'ഉദ്ധരി'ക്കാന്‍ ഒരുങ്ങിയിരിക്കുന്ന സദാചാര ഏമ്പോക്കി!
ഫ്ഫൂ..!!
@] ഇരിപ്പിടം:
ക്ഷമിക്കുക. ക്ഷമിക്കാന്‍ മനസില്ലെങ്കില്‍ ഡിലീറ്റ് ചെയ്യുക.
@ നാസിര്‍ഭായ്:
ഇതുവരെ വായിച്ചതിനേക്കാള്‍ ശ്രദ്ധേയമാണ് ഈ ലക്കം.
ആശംസകള്‍
കുറെ പുതിയ ബ്ലോഗുകള്‍ വായീക്കാന്‍ സാധിച്ചു, നല്ല ശ്രമം..
ReplyDeleteആശംസകള്‍..
ReplyDeleteവായിക്കാത്ത പോസ്റ്റുകൾ ചിലതുണ്ട്... ഇപ്രാവശ്യം വിശദമായ അവലോകനം ..ആശംസകൾ
ReplyDelete@ശ്രീകുട്ടന്‍ - മരിച്ചു പോയവരെ പോലും വെറുതെ വിടാത്ത ചേട്ടന്റെ മനസ് അപാരം
ReplyDelete<<..ചെയ്ത ചെറ്റത്തരത്തിനു അര്‍ഹിക്കുന്ന ശിക്ഷ അയാള്‍ക്ക് കിട്ടിയെന്നേയുള്ളൂ.>>
മരിച്ചു പോയ ഒരു സഹ ബ്ലോഗറെ പറ്റി ഇങ്ങനെ എഴുതാന്‍ ഒരു നികൃഷ്ട മനസിന്റെ ഉടമക്കെ കഴിയൂ.
NB : അപ്പൊ ചേട്ടന്‍ ആണ് ലെ സൈബര്‍ ഗുണ്ട..
@ഇരിപ്പിടം : ആശംസകള്‍, നല്ലൊരു അവലോകനം ആയിരുന്നു. പുതിയ ബ്ലോഗുകളെ പരിചയപ്പെടുത്തിയതില്‍ നന്ദി.
നന്നായി..ഇരിപ്പിടത്തിനു നന്ദി...വായിക്കാത്തവ കണ്ടു...
ReplyDelete@ ഇരിപ്പിടം:
ReplyDelete>>വടക്കന്‍ പാട്ട് സാഹിത്യത്തിലെ ഒരു പ്രധാന വിഷയം ഇത്തരം കളരികളും, അനുബന്ധ ജീവിത വൃത്തങ്ങളും ആയിരുന്നു. കളരിപ്പയറ്റിലെ മലക്കം സമ്പ്രദായത്തെ ക്കുറിച്ച് ശ്രീ പ്രേമന്‍ മാഷ് " "വട്റെന്‍ തിരിപ്പ് " എന്ന ബ്ലോഗില്‍ എഴുതുന്നു. <<
ഇതില്‍ കൊടുത്തിരിക്കുന്ന ലിങ്ക് തെറ്റാണ്.
ശരിയായ ലിങ്ക് താഴെ.
http://premanmash.blogspot.com/2012/04/blog-post_11.html
**
തെറ്റ് തിരുത്തിയിട്ടുണ്ട് .ചൂണ്ടിക്കാണിച്ചതിന് നന്ദി ....
Deleteശ്രീക്കുട്ടന്‍,തികഞ ബഹുമാനത്തൊടെ...താങ്ങള്‍ കൊടുത്ത കമന്റ് തികച്ചും പൈശാചികം എന്നെ പറയാന്‍ പറ്റൂ...!!കേരളം ഭ്രാന്താലയം എന്നു സ്വാമി വിവേകാനന്ദന്‍ പറഞത് എത്ര സത്യം!!
ReplyDeleteഅവലോകനം നന്നായി, കൂടുതല്‍ വായനകള്‍ സമ്മാനിച്ചു ആശംസകള്‍ ...@ശ്രീകുട്ടന്‍ : അക്ഷരങ്ങള്‍ ആയുധമാണ് എങ്കില്‍, അക്ഷരങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു എങ്കില്‍ ഈ ഒരു നിലപാട് ഒഴിവാക്കൂ ഈ വരികളേക്കാള്‍ നല്ലത് മൗനമല്ലെ ...
ReplyDeleteനല്ല അവലോകനം. വായനയിലേക്കുള്ള ചൂണ്ടു പലക.. പക്ഷെ രണ്ടാമത്തെ ആ കമന്റ് ഹൃദയം നുറുക്കിക്കളഞ്ഞു.. എന്താ ആളുകള്‍ അഭിപ്രായങ്ങള്‍ക്ക് മേല്‍ ഇത്ര അസഹിഷ്ണുത പുലര്‍ത്തുന്നത്..? ദയനീയം...
ReplyDeleteഅവലോകനങ്ങള്‍ തുടരട്ടെ..പലപ്പോഴും എല്ലായിടത്തും എത്താന്‍ കഴിഞ്ഞെന്നു വരില്ല.. എങ്കിലും വത്യസ്ഥരായ വായനക്കാര്‍ ചെയ്യുന്ന അവലോകനങ്ങള്‍ ഒരു പിടി വ്യത്യസ്ഥരായ എഴുത്തുകാരുടെ രചനകളിലേക്ക് എത്താനുള്ള അവസരമൊരുക്കുന്നുണ്ട്.
ReplyDeleteഏല്ലാ ആശംസകളും
ഈ ലക്കം "ഇരിപ്പിടം" നാട്ടില്‍ ബന്ധുവിന്‍റെ ഭവനത്തില്‍ ഇരുന്നു
ReplyDeleteഒന്ന് ഓടിച്ചു നോക്കി. വളരെ നന്നായിട്ടുണ്ട്, സാവകാശം എല്ലാം
വായിക്കാം എന്ന് കരുതുന്നു . ഒരാഴ അവധി, ഒരു മിന്നല്‍ പര്യടനം.
ഒരാഴ്ചക്കുള്ളില്‍ കെട്ടു കണക്കിന് കത്തുകള്‍ക്കും കമന്റുകള്‍ക്കും
ഉത്തരം കൊടുക്കേനട്തുണ്ട്,
പരേതനായ ശ്രീ കെ .വി. ഷൈന്‍ -നു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട്
നിര്‍ത്തുന്നു.
നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയല്‍
നല്ലൊരു അവലോകനം!
ReplyDeleteഇരിപ്പിടത്തിന് ആശംസകള്‍..!
കെ. വി. ഷൈനിന് ആദരന്ജലികള്‍.
ReplyDeleteവായിക്കാത്ത കുറെ ബ്ലോഗുകള്‍ ഇത്തവണ പരിചയപ്പെടുത്തിയിരിക്കുന്നു.
എല്ലാം ഒന്ന് നോക്കട്ടെ.
സഹിഷ്ണുത നഷ്ടപ്പെട്ട അഭിപ്രായം കണ്ടതില്‍ വിഷമം തോന്നുന്നു.
(ബ്ലോഗര്‍) ഷൈനിന് ആദരാഞ്ജലികള്‍..
ReplyDelete"വിചിത്രകേരളം" എന്ന ബ്ലോഗ് സ്ഥിരമായി വായിച്ചിരുന്നു. വ്യക്തിഹത്യാപരവും, അധിക്ഷേപകരവുമായ ഭാഷയില്‍ ആയിരുന്നു എങ്കിലും ജാതിയുടെ പേരില്‍ കേരളത്തില്‍ ഒരു കാലത്ത് നടമാടിയ ദുഷിച്ച അനാചാരങ്ങളെ തുറന്നുകാട്ടിയ ബ്ലോഗ് തന്നെ ആയിരുന്നു അത്. ആ നിലയില്‍ പ്രസ്തുത ബ്ലോഗ് അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ ഒരു "ബ്ലോഗര്‍" എന്ന നിലയില്‍ ശ്രീ. ഷൈന്‍ അകറ്റിനിര്‍ത്തേണ്ട തീര്‍ത്തും തെറ്റായ മാതൃക ആയിരുന്നു. അനോണി ആയി ബ്ലോഗ് എഴുതുന്നവര്‍ നിരവധി ഉണ്ട്. അതില്‍ തെറ്റ് കാണാന്‍ സാധിക്കില്ല. എന്നാല്‍ അദ്ദേഹം ഒരു അന്യസമുദായ നാമം അധിക്ഷേപകരമായ രീതിയില്‍ തന്നെ ഉപയോഗിച്ചത് സദുദ്ദേശത്തോടെ ആയിരുന്നു എന്ന് ആരും കരുതില്ല. അങ്ങനെയൊരു പേര് ഉപയോഗിച്ചത് തന്നെ സാമുദായികമായ വിദ്വേഷം വളര്‍ത്താന്‍ ആണെന്ന് സ്വാഭാവികമായും സംശയിച്ചെക്കും. വിമര്‍ശങ്ങള്‍ക്ക് ബ്ലോഗില്‍ മറുപടി നല്‍കാന്‍ ശ്രമിക്കാതെ കമന്റ് ബോക്സ് പൂട്ടിവെക്കുക എന്നതും ബ്ലോഗ് പോലുള്ള മാധ്യമത്തെ സംബന്ധിച്ച് തെറ്റായ സമീപനം ആണ്.
മരണപ്പെട്ടവരെ വിമര്‍ശിക്കുന്നതും, അധിക്ഷേപിക്കുന്നതും ശരിയല്ല. ശ്രീ. ഷൈനിന് ആദരാഞ്ജലികള്‍..
ഈ വിഷയത്തില്‍ പ്രശസ്ത ബ്ലോഗര്‍മാര്‍ ആയ സുകുമാരന്‍ സാറും, ചിത്രകാരനും ഇട്ട പോസ്റ്റുകള്‍...
http://www.kpsukumaran.com/2010/05/blog-post_16.html
http://chithrakarans.blogspot.com/2010/05/blog-post_15.html
ഞാനിട്ട കമന്റ് പലരേയും അസ്വസ്ഥതപ്പെടുത്തി എന്നതില്‍ ഞാന്‍ ഖേദിക്കുന്നു.ഇരിപ്പിടത്തില്‍ ഇപ്രകാരം എഴുതേണ്ടി വന്നതില്‍ ദുഃഖമുണ്ട്. ഇവിടെ ആരുടെയെങ്കിലും വികാരം വ്രണപ്പെടുന്ന രീതിയില്‍ ഞാന്‍ എഴുതിയെങ്കില്‍, ആര്‍ക്കെങ്കിലും അങ്ങിനെ തോന്നുന്നുവെങ്കില്‍ മരിച്ചുപോയ ഒരാളിനെക്കുറിച്ച് മോശമായ ഒന്നും പറഞ്ഞുകൂടാ എന്ന സാമാന്യതത്വം ഉല്‍ക്കൊണ്ടുതന്നെ ഞാന്‍ ക്ഷമ ചോദിക്കുന്നു. അതൊരിക്കലും പുലയാട്ടുകള്‍ കേട്ട് പേടിച്ചിട്ടോ ചെത്തിക്കളയുമെന്നുള്ള ഭീഷണി കേട്ടിട്ടോ ഒന്നുമല്ല.
ReplyDelete"ചാവിന്ന് ബന്ധുത്തമേറുമല്ലോ,ചാവാതിരിക്കുമ്പോൾ എന്തുമാട്ടെ..." കടമ്മനിട്ട യുടെ വരികൽ ഓർമ്മിക്കുക...
Deleteനന്നാവുന്നുണ്ട് ഇരിപ്പിടം... :) എല്ലോര്‍ക്കും നന്മകള്‍ നേരുന്നു...
ReplyDeleteഇരിപ്പിടത്തിന്റെ നല്ലൊരു ലക്കം കൂടി..നല്ല അവലോകനം ..കുറെ നല്ല ബ്ലോഗുകള്‍ കൂടി കാണാനായ്തിനു നിസ്സാര്‍ ഭായിക്ക് നന്ദി
ReplyDelete..ശ്രീ.കെ.വി.ഷൈനിന് ആദരാഞ്ജലികൾ...... ശ്രീ.അബ്ദുൽ നിസാർ കാട്ടിൽ, വളരെ സുവ്യക്തമായ അവലോകനം കാഴ്ചവച്ചത് അഭിനന്ദനാർഹംതന്നെ. വ്യത്യസ്തങ്ങളായ നല്ലനല്ല പോസ്റ്റുകൾ അടുക്കിനിരത്തി, നല്ല വിവരണത്തോടെ അവതരിപ്പിച്ചതിന് എന്റെ അനുമോദനങ്ങൾ......
ReplyDeleteനല്ല അവലോകനം ..കുറെ നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിനു ഇരിപ്പിടത്തിനു നന്ദി.
ReplyDeleteശ്രീ കെ.വി. ഷൈന്‍ നു ആദരാഞ്ജലികള്‍.
നിസാര്‍ നല്ല പഠനമാണ് നടത്തിയത്. ശ്രദ്ധിക്കേണ്ട ബ്ലോഗുകളിലൂടെയും, രചനകളിലൂടെയും കടന്നു പോയി. പരിചയപ്പെടുത്തി.
ReplyDeleteകെ.വി. ഷൈന്‍ നു ആദരാഞ്ജലികള്‍.....
ശ്രീ. കെ.വി.ഷൈന് ആദരാഞ്ജലികൾ....
ReplyDeleteഒരു ശൈലി വ്യത്യാസം പോലെ തോന്നിയിരുന്നു അവലോകനം വായിച്ചപ്പോൾ.
പുതിയ അവലോകന കർത്താവിനു ഭാവുകങ്ങൾ....
“മൂന്നു തരം ബ്ലോഗുകളാണ് എനിക്ക് പരിചയപ്പെടാന്‍ സാധിച്ചത്, വിഷയ സ്വീകാര്യത്തെയും, അവതരണ രീതിയും മുന്‍ നിര്‍ത്തി അവയെ, മോശം , നല്ലത് , വളരെ നല്ലത് എന്നു തിരിക്കാം. അതില്‍ തീരെ മോശം എന്നു തോന്നിയത് ഞാന്‍ സ്വീകരിച്ചിട്ടില്ല.”
ബ്ലോഗുകളെ ഇങ്ങനെ തിരിക്കുന്നതിനോട് യോചിപ്പില്ല. ഒരു പ്രാവശ്യം നല്ലൊരു മാറ്റർ എഴുതിയതുകൊണ്ട് ആ ബ്ലോഗ് എന്നന്നത്തേക്കും നല്ലതിന്റെ പട്ടികയിൽ വരുന്നതും ചിലത് എന്നും മോശം പട്ടികയിൽ കിടക്കേണ്ടിവരുന്നതും നല്ലതല്ല. അഭിനന്ദനത്തോടൊപ്പം പ്രോത്സാഹനവും നിർദ്ദേശവും കൂടിയാവുമ്പോൾ താഴെയുള്ളവർക്ക് ഉയർന്നു വരാൻ പ്രചോദനമാകട്ടെ ഓരോ അവലോകനങ്ങളൂം.
ആശംസകൾ
ഒരു ബ്ലോഗിന്റെ വിലയിരുത്തുന്നത് ഒരിക്കലും , അതിലെ ഒരു രചന കണ്ടിട്ടല്ല. മൊത്തം രചനകളുടെ പൊതു സ്വഭാവം , വിഷയ സ്വീകാര്യത ഇതെല്ലാം കണക്കിലെടുക്കും .
Deleteആശംസകള്‍
ReplyDeleteഅവലോകനം പുതുമയുള്ളതായി. അഭിനന്ദനങ്ങൾ. ശ്രീ കെ വി ഷൈനിന് ആദരാഞ്ജലികൾ.
ReplyDeleteഎന്നെ പരാമർശിച്ചതിന് നന്ദി പറയട്ടെ.
ചൂണ്ടിക്കാണിച്ച എല്ലാ ബ്ലോഗുകളും വായിയ്ക്കാൻ പരിശ്രമിയ്ക്കുന്നു..
നല്ലൊരു അവലോകനം ..പല ബ്ലോഗുകളും കാണാത്തതും ആണ്...ആശംസകള്‍
ReplyDeleteHello Lipi! My first visit, will visit you again. Seriously, I thoroughly enjoyed your posts( really interesting blog). Would be great if you could visit also mine...Thanks for sharing! Keep up the fantastic work!
ReplyDeleteഅബ്ദുല്‍ നിസ്സാര്‍ തയ്യാറാക്കിയ ഈ ലക്കം ഇരിപ്പിടം തികച്ചും അഭിനന്ദനാര്‍ഹം...
ReplyDeleteനാട്ടില്‍ ആയതിനാല്‍ പുതിയ പോസ്റ്റുകള്‍ മിക്കവയും വായിക്കാന്‍ കഴിഞ്ഞില്ല .. വായിക്കട്ടെ ...
ആശംസകള്‍ നിസ്സാര്‍
നല്ല ലക്കം.
ReplyDeleteആശംസകള്‍!
ആശംസകള്‍
ReplyDelete"ഇന്ന് കവിത നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം അത് കവിയില്‍ മാത്രം ഒടുങ്ങുന്നു എന്നതാണ്. കാരണം എഴുതുന്ന കവിതയുടെ ധ്വനി കവിക്ക് മാത്രമേ ഗ്രഹിക്കൂ. മനസ്സില്‍ കവിത മുളച്ചാല്‍ അത് വായനക്കാരനു മായി സംവേദിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്താന്‍ ഇന്നത്തെ കവികള്‍ക്ക് അറിഞ്ഞു കൂടാ.ഇന്നത്തെ രീതിയില്‍ ആയിരുന്നു എഴുത്തച്ഛന്‍ രാമായണം എഴുതിയിരുന്നതെങ്കില്‍ അതൊരു തികഞ്ഞ പരാജയം ആകുമായിരുന്നു."
ReplyDeleteഇങ്ങനെ ഒരു വിലയിരുത്തലിനു ധൈര്യം കാട്ടുന്നവർ ചുരുക്കം.
ആശംസകൾ
കുറെ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിനു ഇരിപ്പിടത്തിന് നന്ദി!
ReplyDelete"ഇന്ന് കവിത നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം അത് കവിയില്‍ മാത്രം ഒടുങ്ങുന്നു എന്നതാണ്. കാരണം എഴുതുന്ന കവിതയുടെ ധ്വനി കവിക്ക് മാത്രമേ ഗ്രഹിക്കൂ. മനസ്സില്‍ കവിത മുളച്ചാല്‍ അത് വായനക്കാരനു മായി സംവേദിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്താന്‍ ഇന്നത്തെ കവികള്‍ക്ക് അറിഞ്ഞു കൂടാ.ഇന്നത്തെ രീതിയില്‍ ആയിരുന്നു എഴുത്തച്ഛന്‍ രാമായണം എഴുതിയിരുന്നതെങ്കില്‍ അതൊരു തികഞ്ഞ പരാജയം ആകുമായിരുന്നു." "വരിഷ്ഠമാം തങ്കമുരച്ച് രേഖപോല്‍"
ReplyDeleteഇരുട്ടുകീറുന്നൊരു വജ്രസൂചിപോല്‍..."
മിന്നമിനുങ്ങിനെക്കുറിച്ച് നമ്മുടെ ഒരു മഹാകവി (കവി ആരാണെന്നും ബാക്കി വരികളും ഞാന്‍ മറന്നു പോയി. പണ്ട് ഒമ്പതാം ക്ലാസ്സില്‍ പഠിച്ചതാണ്)
എഴുതിയിട്ടുണ്ട്. മിന്നമിനുങ്ങ് എന്ന ഈ കവിത കുട്ടിക്കവിതയാണെന്ന് ആരൊക്കെയോ പറഞ്ഞ് കേട്ടിരുന്നു.
മേല്പറഞ്ഞ കവിത കുട്ടികളോട് വേണ്ടാ വായനക്കരനോട് സംവദിക്കും എന്നാണോ?
"ആരണ്യാന്തര ഗഹ്വരോതരതപസ്ഥാനങ്ങളില്‍
സൈന്ധവോദാരശ്യാമമനോഭിരാമ
പുളിനോപാന്ത പ്രദേശങ്ങളില്‍
ആരന്തര്‍മുഖമിപ്രപഞ്ചപരിണാമോത്ഭിന്ന
സര്‍ഗ്ഗക്രീയാസാരം തേടിയലഞ്ഞു-
പണ്ടവരിലെ ചൈതന്യമെന്‍ ദര്‍ശനം." സര്‍ഗ്ഗസംഗീതം എന്ന ഈ പഴയ കവിത വായനക്കാരണോട് സംവദിക്കുമായിരിക്കും!
"ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം "-എന്നത് മലയാളമാണോ എന്ന് ചോദിച്ചത് എ.എന്‍.വിജയനാണ്.
അതുകൊണ്ട് പുതിയ കവിത സംവദിക്കുന്നത് പഴയ വായനക്കാരനോടല്ല എന്നു മാത്രം പറയുന്നു. സാമാന്യവല്‍ക്കരണങ്ങള്‍ക്ക് മുതിരുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കണം എന്നും.
നിരന്തരം പരിഗണിക്കപ്പെടുന്നത് ഒരെഴുത്തുകാരനെന്ന നിലയിൽ ആഹ്ലാദം പകരുന്നു..എങ്കിലും, ഒപ്പം ഒരു ചെറിയ അസ്വസ്ഥത... :)
ReplyDeleteനല്ല അവലോകനം.. ആശംസകള്‍
ReplyDeleteവളരെ നല്ല ഒരു സംരംഭമാണിത്. വളരെ ഇഷ്ടമായി. ആശംസകൾ.
ReplyDeleteദീഘ കാലമായി മലയാളം ബ്ലോഗിങ് രംഗത്തുള്ളവര്‍ക്ക് ആദ്യാക്ഷരി പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന അപ്പു വിന്റെ ഈ അഭിപ്രായം ഇരിപ്പിടം ടീം നെഞ്ചോട് ചേര്‍ക്കുന്നു..
Deleteശ്രീ കെ. വി. ഷൈനിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ആദ്യ പാരാഗ്രാഫുകള്‍ വളരെ നന്നായി..
ReplyDeleteബ്ലോഗ് രചനാ പരിചയവും വായിച്ചു. മിക്കതും ഞാന്‍ വായിക്കാത്തവയാണ്. ഷൈനിനു ആദരാഞ്ജലികളോടെ..
അബ്ദുള്‍ നിസ്സാര്‍ തയ്യാറാക്കിയ ഈ ലക്കത്തിലെ ബ്ലോഗിലെല്ലാം
ReplyDeleteഎത്തിച്ചേരാന്‍ കഴിഞ്ഞു.വളരെ സന്തോഷമുണ്ട്.
എല്ലാ ബ്ലോഗിലും എന്‍റെതായ അഭിപ്രായമെഴുതിയശേഷമാണ്
ഇരിപ്പിടത്തില്‍ ഈ കുറിപ്പെഴുതുന്നത്.
നല്ല അവലോകനം.
ആശംസകള്‍
നിസ്സാറിക്കയുടെ നല്ല ഒരു അവലോകനത്തിന് നന്ദി. അതിലെ വിവാദ വിഷയങ്ങൾ എന്തുകൊണ്ടോ എന്റെ കണ്ണിൽ ഇതുവരെ പെട്ടില്ല. അതെന്തായാലും നല്ലതായി ഇപ്പോഴെനിക്ക് തോന്നുന്നു. കാരണം എനിക്കീ ചെളിവാരിയെറിയലുകളിൽ ഒരു താൽപ്പര്യവുമില്ല. വളരെ നല്ല,ഒരുപാട് പോസ്റ്റുകൾ പരിചയപ്പെടുത്തിയ ലേഖനം. അന്തരിച്ച ആൾക്ക് ആദരാഞ്ജലികൾ,ഇരിപ്പിടത്തിന് ആശംസകൾ.
ReplyDeleteഅവലോകനത്തില്‍ തുമ്പപ്പൂവിനെ (www.malayalam-thumbappoo.com) ഉള്‍പ്പെടുത്തിയതില്‍ നന്ദി. നര്‍മ്മത്തിനേക്കാള്‍ കവിതക്കും കഥയ്ക്കും ആണ് ഞാന്‍ മുന്ഗണന കൊടുത്തിട്ടുള്ളത് ... ധാരാളം കവിതകള്‍ ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.... നന്ദി... വിനോദ്
ReplyDelete