പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, May 19, 2012

വാസ്തുപുരുഷന്റെ കിടപ്പും, ഒരു കന്നി സെഞ്ച്വറിയും

            ഈ ലക്കം അവലോകനം നടത്തുന്നത് : ശ്രീ  ബിജു ഡേവിസ്‌    ബ്ലോഗ്‌ : ഉഗ്രന്മാര്‍        

നന്തരം ജോസൂട്ടി ഒരു പഴയ ജുബ്ബ തപ്പിയെടുത്ത് ധരിച്ച് ബൂലോഗത്തേയ്ക്കിറങ്ങി. വഴിയിൽ കാണുന്ന വലുതും ചെറുതുമായ എല്ലാം അവലോകനം ചെയ്ത്, കുപ്പയിലെ മാണിക്യങ്ങൾ ചികഞ്ഞെടുക്കുമെന്ന് മനസ്സിലുറപ്പിച്ചു. ‘എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ നൂറു, കൊള്ളുമ്പോൾ ആയിരം’ എന്ന തോതിൽ വായിക്കും തോറും സങ്കീണ്ണമായി അനുഭവപ്പെടുന്ന രചനകൾ തിരിഞ്ഞുനോക്കില്ലെന്ന് ചിന്തിച്ചതുകൊണ്ടാകണം ആ മുഖത്ത് പതിവില്ലാത്ത ഒരു ഗൗരവം നിഴലിച്ചിരുന്നു. അല്ലെങ്കിലും, ഒരു പ്രമേയം വളച്ചുകെട്ടില്ലാതെ വായനക്കാരനിലെത്തിക്കാൻ പ്രാപ്തിയുള്ളവരായിരുന്നല്ലോ എന്നും ജോസൂട്ടിയുടെ പ്രിയപ്പെട്ടവർ....

ഏഴാം വാരവും തകർത്തോടുന്ന IPL (Indian Professional League) മത്സരങ്ങൾ നഷ്ടപ്പെടുത്തികൊണ്ടാണല്ലോ ഈ സവാരി എന്ന കുറ്റബോധം മനസ്സിനെ മഥിച്ചിരുന്നത് കൊണ്ടാകണം, ജോസൂട്ടി നേരെ ചെന്നു കയറിയത് ‘സചിൻ ടെണ്ടുല്ക്കറും പതിനാറു പന്തുകളും’ എന്ന ജയേഷിന്റെ കഥയിലേയ്ക്കാണു. ക്രിക്കറ്റ് മുതൽ നമ്മുടെ ജീവിതത്തെ ഒരു തരത്തിലും ബാധിയ്ക്കാത്ത നൂറായിരം കാര്യങ്ങളിൽ വൃഥാ അഭിരമിയ്ക്കുന്ന മനസ്സിന്റെ ദയനീയാവസ്ഥ ജോസൂട്ടി നേരിട്ട് കണ്ടു. നിരർത്ഥകമെങ്കിലും, അത്തരം കാര്യങ്ങൾ ജീവിയ്ക്കുന്നതിനു തന്നെ ഒരു പ്രേരണയാകുന്നു എന്നായിരിയ്ക്കാം ജയേഷ് ഉദ്ദേശിച്ചിരിയ്ക്കുന്നതെന്ന് ഊഹിച്ച്, ജോസൂട്ടി ഊറിചിരിച്ചു. ‘ലസി’യിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് മുഖത്ത് ഒരു കൃത്രിമഗൗരവം വരുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കടുത്ത വെയിലിനെ അവഗണിച്ച് അധികം നടക്കേണ്ടി വന്നില്ല ജോസൂട്ടിയ്ക്ക്, ഹരിതകത്തിന്റെ പച്ചപ്പിലെത്താൻ. ഗിരിജ പാതേക്കരയുടെ അടിവരകൾ എന്ന കവിത അദ്ദേഹത്തിനു ഒരു ആത്മപരിശോധനയ്ക്ക് സാഹചര്യമൊരുക്കി. ജീവിതത്തിൽ നമുക്ക് ഇഷ്ടം തോന്നുന്ന വ്യക്തികൾക്ക് പ്രത്യേക പ്രാധാന്യവും, പരിഗണനയും നല്കുന്നത് സാധാരണമല്ലേ? എന്നാൽ, ഈ പരിഗണനയുടെ നൂറിലൊരംശം നമുക്ക് തിരിച്ച് കിട്ടാറുണ്ടോ? അത്തരം ഘട്ടങ്ങളിൽ നാം നിരാശരാവാറുണ്ടോ? നിരാശ അങ്ങനെയുള്ള ബന്ധങ്ങൾ തകർന്നുപോകാൻ വഴിയൊരുക്കാറുണ്ടോ? ഉണ്ടെങ്കിൽ, അത്തരം പ്രത്യേക പരിഗണനകൾ ഒഴിവാക്കുകയല്ലേ ബുദ്ധി?വായനയിൽ കടന്നു വരുന്ന പ്രധാനപ്പെട്ടതെന്ന് തോന്നുന്ന വരികൾക്ക് അടിവരയിടുന്ന ശീലം നിറുത്താൻ കവയിത്രി തീരുമാനിയ്ക്കുന്നത് ജോസൂട്ടിയ്ക്ക് നന്നേ ബോധിച്ചു.

ഇനിയെന്ത്? എന്നാലോചിച്ച് ബൂലോഗവീഥികളിലൂടെ നടന്നുനീങ്ങുമ്പോഴാണു ‘മദേഴ്സ് ഡെ’ പ്രമാണിച്ചുള്ള കൊടിത്തോരണങ്ങൾ ജോസൂട്ടിയുടെ ശ്രദ്ധയില്പ്പെട്ടത്. ആഘോഷാരവങ്ങൾക്കിടയിൽ ഉയർന്നുകേട്ട കരച്ചിൽ പിന്തുടർന്ന് ജോസൂട്ടി എത്തിപ്പെട്ടത് റജിയയുടെ കാട്ടുകുറിഞ്ഞിയിലാണു. അവിടെ പെൺകുരുന്നുകളെ സംരക്ഷിയ്ക്കാനാകാതെ വലയുന്ന ആദിമാതാവായ ഹവ്വ ഒരു ഒഴിഞ്ഞ മൂലയിൽ ഇരുന്ന് കേഴുന്നുണ്ടായിരുന്നു .

ഒരു മതിലിനപ്പുറത്ത്, നിഷ ജറ്റീന്റെ സ്രാഞ്ജിതത്തിലും സമാനവികാരം അണപൊട്ടിയൊഴുകുന്നത് ജോസൂട്ടിയ്ക്ക് കണ്ടില്ലെന്ന് നടിയ്ക്കാനായില്ല. മാതൃരാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ മേജർ സന്ദീപിനെ കുറിച്ചുള്ള ഓർമ്മകളായിരുന്നു, ‘സന്ദീപ് എന്ന കുറിപ്പിൽ. “... മേജർ എന്നതോ, ഇന്ത്യൻ എന്നതോ, മലയാളി എന്നതോ ഒന്നുമായിരുന്നില്ല എന്റെ മനസ്സിൽ, എന്നെപ്പോലെ ഒരു അമ്മയുടെ മകൻ...ഏകമകൻ. ധീരനായിട്ടാണു അവൻ തന്റെ ജീവൻ നാടിനു വേണ്ടി അർപ്പിച്ചതെങ്കിലും, ആ അമ്മയ്ക്ക് അവരുടെ മകനെ നഷ്ടമായിരിക്കുന്നു ..” അമ്മമാരുടെ കണ്ണുകൾ നിറയാനിടവരാത്ത മാതൃദിനങ്ങൾ കാണാനിട വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ജോസൂട്ടി യാത്ര തുടർന്നു.

ഒരു സ്ത്രീയും, രണ്ട് പുരുഷന്മാരും’ എന്ന നെയിം ബോർഡ് കണ്ടപ്പോൾ, അമ്മമനസ്സിന്റെ നീറ്റൽ അനുഭവിച്ചതിന്റെ ക്ഷീണം തീർക്കാനുള്ള വകുപ്പ് ഇവിടെ നിന്ന് തരപ്പെടുത്താമെന്ന് ജോസൂട്ടി ആശിച്ചു. വളരെ ശ്രദ്ധയോടെ മുൻ വാതിൽ ഒഴിവാക്കി, ഏകദേശം മാസ്റ്റർ ബെഡ് റൂമിന്റെ സ്ഥാനം ഗണിച്ച്, ആ ജനലിലൂടെ എത്തിനോക്കി. എക്സ്-പട്ടാളം രഘുനാഥന്റെ ഉണ്ടയില്ലാത്ത വെടികളിലൊന്നായിരുന്നു പട്ടാളക്കഥകളിൽ ഇക്കുറിയെന്ന് മനസ്സിലാക്കിയതോടെ നിരാശനായി.

അനുദിനജീവിതത്തിലെ നിസ്സാരപ്രശ്നങ്ങൾ പോലും, ആത്മധൈര്യത്തോടെ നേരിടാൻ മടിച്ച്, മറ്റുള്ളവരിൽ പഴി ചാരാനുള്ള സാധാരണാക്കാരന്റെ വ്യഗ്രത രഘുനാഥൻ രസകരമായി വിവരിച്ചിട്ടുണ്ട്. വടക്കുകിഴക്ക് ദിശയിൽ തലയും, തെക്കുപടിഞ്ഞാറു ദിശയിൽ കാലുകളുമായി കിടക്കുന്ന വാസ്തുപുരുഷനും, അദ്ദേഹത്തിന്റെ നെഞ്ചത്ത് പണിതുയർത്തിയ കക്കൂസും, കുടുംബനാഥന്റെ ദയനീയാവസ്ഥയും അക്ഷരമറിയാവുന്ന ആരിലും ചിരിയുണർത്തും. ജോസൂട്ടിയും ചിരിച്ചു. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ക്ഷീണം മാറിയല്ലോ എന്നാശ്വസിച്ചു.

വീണ്ടും ബാക് ഒൺ ട്രാക്ക്...... ബൂലോഗവീഥികളിലെ 'കണ്ണഞ്ചിപ്പിക്കുന്ന' കാഴ്ചകളിലൂടെ.....  
അക്ഷരാർത്ഥത്തിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ തന്നെയായിരുന്നു, മഴ നനഞ്ഞ്, മഞ്ഞിനെ ചുംബിച്ച്....(ബിജുകുമാർ ആലക്കോട്) എന്ന യാത്രാവിവരണത്തിൽ കണ്ടത്. കണ്ണൂരിലെ ‘തിരുമേനി’ എന്ന കൊച്ചുഗ്രാമത്തിലെ കൊട്ടത്തലച്ചി മലയിലേയ്ക്ക്, കുടുംബവുമൊത്ത് ഒരു യാത്ര! മഴയ്ക്കും, മഞ്ഞിനും, മല കയറ്റത്തിനും ഇടയിൽ പ്രകൃതിഭംഗി ക്യാമറയിൽ പകർത്താൻ ലേഖകൻ കാണിച്ച മിടുക്കാണു ജോസൂട്ടിയെ ഏറെ ആകർഷിച്ചത്. ‘ഒട്ടകമായും, ആടായും, മനുഷ്യനായും’ എന്ന പുസ്തകത്തിന്റെ എഴുത്തുകാരന്റെ ഭാഷാപ്രാവീണ്യം വായനക്കാർ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണല്ലോ?

കുമാരസംഭവങ്ങളിലെ സെഞ്ച്വറി പോസ്റ്റ് വൈശികം ഒരു സാദാ നർമ്മം എന്നു കരുതി, കട്ടൻ ചായയ്ക്കൊപ്പം വായിച്ചുതള്ളാൻ തുടങ്ങിയ ജോസൂട്ടിയ്ക്ക് തെറ്റി. തൃശ്ശൂർ പൂരത്തിനു വിരിയമിട്ടുകൾക്കിടയിൽ പൊട്ടിയ ഒരു ഗർഭംകലക്കി പോലെ തകർപ്പൻ! വൈശികശാസ്ത്രത്തിന്റെ സംജ്ഞകൾ നിരനിരയായി വിന്യസിച്ചലങ്കരിച്ച മനോഹരമായ കഥ! നൂറ്റാണ്ടുകൾ പിന്നിട്ട ദേവദാസീചരിത്രത്തിന്റെ പശ്ചാത്തലത്തിൽ അതിനനുയോജ്യമായ ഭാഷയിൽ തന്നെ. 'ബൂലോഗം തളരുന്നുവെന്ന് ആരാടാ പറഞ്ഞത്?' ജോസൂട്ടി ആരോടെന്നില്ലാതെ ഉറക്കെ ചോദിച്ചു. കട്ടൻ പകുതിയ്ക്ക് നിറുത്തി, മുണ്ടു മുറുക്കി കുത്തി വീണ്ടും ബൂലോഗനിരത്തിലേയ്ക്ക്....

വല്ലപ്പോഴും ഒരു ബിരിയാണി വിളമ്പിയിരുന്ന നാടൻ കാഴ്ചകളിലും (ഹാഷിഖ്), അവിയലിലും (ഡോ. ജയൻ ഏവൂർ), മാനത്തുകണ്ണിയിലും, കൊലുസിലും, നാടകക്കാരനിലും (ബിജു കൊട്ടില) ജോസൂട്ടി പ്രതീക്ഷയോടെ വലതുകാൽ വെച്ച് കയറി. അവിടെയെല്ലാം അടുപ്പിൽ തീ പുകഞ്ഞിട്ട് നാളുകളായെന്ന് കണ്ട് നെടുവീർപ്പിട്ടു., നിരാശയോടെ പുറത്തിറങ്ങുമ്പോൾ, മുന്നിൽ അതാ 'പുകയുടെ ഹോൾസെയിൽ ഡീലറാ'യ സോണി !.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കനലെരിഞ്ഞു തുടങ്ങിയ   പുകയുന്ന കൊള്ളിയിൽ കയറി പെങ്ങളെയും, പുകയുന്ന കഥകളിൽ  തല്പുരുഷനേയും പരിചയപ്പെട്ട് യാത്ര തുടർന്നു. ആർക്കും ധൈര്യമായി പരിചയപ്പെടുത്താവുന്ന രണ്ട് പോസ്റ്റുകൾ കണ്ടെത്തിയ സന്തോഷം കൊണ്ടോ എന്തോ ജോസൂട്ടിയുടെ കണ്ണുകൾ കണ്ണാടിയില്‍ നന്നായി തിളങ്ങുന്നുണ്ടായിരുന്നു.

മുബിയുടെ ഉപ്പും, മുളകും (Daily Scribbles) വലം വെച്ചതുകൊണ്ട് ജോസൂട്ടി ഒന്ന് പഠിച്ചു, ‘അറ്റ കൈയ്ക്ക് ആരും അന്ധവിശ്വാസിയാകും’. നീമാ രാജൻ എഴുതിയ  കൊഞ്ച്മാങ്ങ് ഏകദിന മാമാങ്കം (Intensity of Color) നാവിനോ, കണ്ണിനോ കൂടുതൽ രസകരമാവുകയെന്ന് ജോസൂട്ടിയ്ക്ക് തീരുമാനത്തിലെത്താൻ ആയില്ല. അതുകൊണ്ട്, അത് വായനക്കാരന്റെ അഭിരുചിയ്ക്ക് വിടുന്നു. എന്തായാലും, ഈ വായന ജോസൂട്ടിയുടെ  വീട്ടുകാരിയുടെ ശാസന ഓർമ്മിയ്ക്കാൻ സഹായകമായി... "വൈകിട്ട് തിരിച്ചു വരുമ്പോൾ, ഒരു കിലോ കൊള്ളികിഴങ്ങ് വാങ്ങിവരാൻ മറക്കരുത്.....ഇല്ലെങ്കില്‍ ...."

വെയിൽ ആറിത്തുടങ്ങിയത് ജോസൂട്ടി അറിഞ്ഞു. അധികം വൈകാതെ മടങ്ങുന്നതാണു ബുദ്ധി. എങ്കിലും പച്ചപ്പുള്ള ‘ബൂ’പ്രദേശങ്ങൾ മുന്നിൽ നീണ്ടുപരന്ന് കിടക്കുമ്പോൾ.... ഒരു അരകിലോമീറ്റർ കൂടി  നടന്നിട്ടു തന്നെ കാര്യം!

പ്രശസ്തമായ ഒരു കൂട്ടം ഫ്രെഞ്ച്, ജെർമൻ കവിതകളുടെ പരിഭാഷയാണു, രവികുമാറിന്റെ പരിഭാഷ എന്ന ബ്ളോഗിൽ കണ്ടത്. വേറിട്ട ചിന്തകൾ, സ്വന്തം ഭാഷയിൽ വായിച്ചറിഞ്ഞത് ജോസൂട്ടിയ്ക്ക് വ്യത്യസ്തമായ ഒരു അനുഭവമായി. ആൻഡ്രെ എന്ന് പോളണ്ടുകാരന്റെ POSTMAN എന്ന ബ്ലോഗ്  Philately-യുടെ ഒരു വകഭേദമാണെങ്കിലും, അതിന്റെ അനന്തസാധ്യതകൾ പരീക്ഷിയ്ക്കുന്നവർക്ക് ഇഷ്ടമായേക്കും.

എം.ആർ അനിലന്റെ ദ ഗോഡ് ദാറ്റ് ഫെയിൽഡ് (ആകാശത്തേയ്ക്കുള്ള ഗോവണി) ജോസൂട്ടി കൊച്ചുനാളിൽ പഠിച്ച ‘സർവ്വശക്തനായ ദൈവത്തി’ന്റെ ഇമേജുമായി ചേർന്നുപോകുന്നില്ലെങ്കിലും, മനുഷ്യന്റെ ബുദ്ധിശക്തിയുടെയും, പരിശ്രമത്തിന്റെയും, പുരോഗതിയുടെയും വീരഗാഥയാകാമെന്ന് ആശ്വസിച്ച് മടക്കയാത്ര തുടങ്ങി.

പതിവ് പതിയാത്ത കുഞ്ഞുമനസ്സിൽ  (കഥകൾ) ഉടനീളം ഒരു റാംജി ടച്ച് പ്രകടമായിരുന്നു. ബസ് യാത്രയ്ക്കിടയിൽ കാലുവേദന അസഹ്യമായപ്പോൾ, സ്ത്രീകളുടെ സീറ്റിൽ ഇരിയ്ക്കാനൊരുങ്ങുന്ന കഥാനായകന്റെ ദുരനുഭവമാണു പ്രമേയം. സഹയാത്രക്കാരുടെ സദാചാരബോധം അതിരു കടക്കുമ്പോഴും, ഒരു കൊച്ചുകുട്ടി കാണിയ്ക്കുന്ന ഔചിത്യബോധം ആരെയും അമ്പരപ്പിയ്ക്കും....

എന്തിന് ..?   ഈ ഞാൻ പോലും അമ്പരന്നില്ലേ?  എന്ന് സ്വയം ചോദിച്ച് കൊണ്ട്, ജോസൂട്ടി വീട്ടിലേയ്ക്ക് മുറുകി നടന്നു. മിനിമം ഗ്യാരന്റി ബ്ളോഗുകളായ  ചേരുന്നിടവും, പുകകണ്ണടയും  സന്ദർശിയ്ക്കാനാത്തതിന്റെ വിഷമം ഉള്ളിലൊതുക്കികൊണ്ട്......


പൂമുഖത്തേയ്ക്ക് കയറുമ്പോൾ, നിലാവെളിച്ചത്തിൽ ജുബ്ബയിൽ പറ്റിയ ചേറും, ചെളിവെള്ളവും നോക്കി അദ്ദേഹം ഒരു നെടുവീർപ്പു കൂടെ ഇട്ടു. നേരം വൈകിയതിനു പുറമെ, ഈ ചെളി കൂടെ.... Dirt is Good എന്ന് വീട്ടുകാരിയ്ക്ക് അറിയില്ലല്ലോ? ഒരു ചിരവപ്രയോഗത്തിനു തല വെച്ച് കൊടുക്കാൻ മാനസികമായി തയ്യാറെടുത്തു.

53 comments:

  1. ആദ്യത്തെ ചിരവക്കടി ഞാന്‍ തന്നെയാകാം ,,ജോസൂട്ടീ കലക്കീട്ടാ ,,മ്ബടെ തൃശൂര്‍ പൂരം കഴ്ഞ്ഞാ ജോസൂട്ടി എന്നായിട്ടുണ്ട് ,,അപ്പൊ മ്മള് ഒന്ന് പോയി നോക്കി വരാട്ടാ എല്ലോടത്തും

    ReplyDelete
  2. ആശംസകൾ ബിജുവേ.... അവലോകനം കലക്കീട്ടാ ഗഡിയേ

    ReplyDelete
  3. ശ്രീ ബിജു ഡേവിസ്‌ ന് ഈ ലക്കം അവലോകനം തയ്യാറാക്കിയതിന് അനുമോദനങ്ങള്‍

    ReplyDelete
  4. വായിച്ചു.
    കുറേയേറെ ബ്ലോഗുകളുടെ പേരും കണ്ടു!

    ReplyDelete
  5. ജോസൂട്ടീ, അവലോകനം കലക്കി. എന്നാല്‍ രഘുനാഥന്‍റെ ബ്ലോഗിന്‍റെ ലിങ്കെവിടെ? ഈ പൂഴ്ത്തിവെപ്പ് മാത്രം ഇഷ്ടപ്പെട്ടില്ല.

    ReplyDelete
    Replies
    1. ആരിഫ് ഭായ്, അത് ഇന്നലെ മുതൽ ബ്ലോഗിൽ നിന്ന് രഘുനാഥ് തന്നെ എഡിറ്റ് ചെയ്യാൻ നീക്കിയതായിരിയ്ക്കണം. ബിലീവ് മി, ഒന്നാന്തരമാണു.... തിരിച്ച് വരുമായിരിയ്ക്കും. :)

      Delete
    2. ആരിഫ് ഭായ് വിടരുത്. അടുത്ത പള്ളിപ്പെരുന്നാളിനു ഇരട്ടി വിലയ്ക്ക് തട്ടാനുള്ള പരിപാടിയാണ്. ജോസൂട്ടി ഇതൊക്കെ എത്ര കണ്ടതാ.

      Delete
  6. ഇച്ചായന്റെ പരിചയപ്പെടുത്തൽ കുറഞ്ഞുപോയില്ലേ എന്നൊരു സംശയം ഉണ്ട്. നന്നായിരുന്നു. ആശംസകൾ.

    ReplyDelete
  7. ജോസൂട്ടി പൊളിച്ചൂട്ടോ. :)

    ReplyDelete
  8. ശ്രീ ബിജു ഡേവിസ്‌.... അനുമോദനങ്ങൾ...ഞാനും,രമേശും,ലിപിയും ,കുഞ്ഞൂസും,വി.എ യുമൊക്കെ ഒന്ന് കാലുടക്കിക്കിടന്നാലും ഇരിപ്പിടംത്തിന്റെ തേരിലെ കുതിരകളാകാൻ പറ്റിയ പുത്തൻ നിരൂപകരെ കാണുമ്പോൾ അമിതമായ സന്തോഷം.കുറേക്കൂടെ ലിങ്കുകൾ ഉൾപ്പെടുത്താമായിരുന്നൂ.. ഭാവുകങ്ങൾ

    ReplyDelete
    Replies
    1. നന്ദി, ചന്തു സർ!

      ഈ വാക്കുകൾ തീർച്ചയായും പ്രോത്സാഹജനകമാണു.

      ഇനിയും അവസരം കിട്ടിയാൽ, ആ 'ജുബ്ബ' ധരിയ്ക്കാൻ ഇപ്പോൾ ധൈര്യം തോന്നുന്നു. :)

      Delete
    2. ആ 'ജുബ്ബ' ധരിക്കാൻ താങ്കൾ വളരെ യോഗ്യനാണു എന്ന് തെളിയിച്ച് കഴിഞ്ഞു .....അവസരങ്ങൾ ഇനിയും ഉണ്ടാകും.... തീർച്ചയായും...കാത്തിരിക്കുക

      Delete
  9. ജോസൂട്ടിയുടെ അവലോകനം നന്നായിട്ടുണ്ട്.
    പുതിയ പുതിയ ആളുകള്‍ അവലോകനം ചെയ്യാന്‍ വരുന്നത് ഇരിപ്പിടത്തിനു ഗുണം ചെയ്യും. തീര്‍ച്ച .

    ReplyDelete
  10. അനന്തരം ജോസുട്ടി ഒരു പഴംജുബ്ബ തപ്പിയെടുത്ത് ധരിച്ച്
    ബൂലോഗത്തിലേയ്ക്കിറങ്ങി.....................................................
    പൂമുഖത്തേക്ക് കയറുമ്പോള്‍ നിലാവെളിച്ചത്തില്‍ ജുബ്ബയില്‍
    പറ്റിയ ചേറും ചെളിവെള്ളവും നോക്കി നെടുവീര്‍പ്പു കൂടെ വിട്ടു....
    ശ്രീ.ബിജു ഡേവിസിന്‍റെ ഈ അവലോകനം നല്ലൊരു യാത്രാവിവരണം
    വായിക്കുന്ന താല്പര്യത്തോടെ വായിച്ചു. കണ്ടതും,കാണാത്തതുമായ ഇടങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള പ്രേരണയും,താല്പര്യവും ഉണര്‍ത്താന്‍ ഇടയാക്കി വിവരണം.
    ശ്രീ.ബിജു ഡേവിസിനും ഇരിപ്പിടം ടീമിനും നന്ദി.
    ആശംസകളോടെ

    ReplyDelete
    Replies
    1. ഇഷ്ടമായെന്നറിയുന്നതി വളരെ സന്തോഷം, തങ്കപ്പൻ ചേട്ടാ! അല്പം റിസ്ക് ഉള്ള ഒരു രീതി തന്നെയായിരുനൂ.

      നന്ദി!

      Delete
  11. തനത് ശൈലിയില്‍ ബൂലോക കാഴ്ചകള്‍ വിവരിച്ച ജോസുകുട്ടിക്ക് അഭിനന്ദനങ്ങള്‍!ഒപ്പം ഇരിപ്പിടത്തിനും!!

    ReplyDelete
  12. എന്നാലും ജോസൂട്ടി....കുറെ ഇടങ്ങളില്‍ കൂടി കയറി ഇറങ്ങാമായിരുന്നു.....

    ReplyDelete
  13. ജോസൂട്ടീ മ്മളെ സ്റ്റൈല്‍ നമ്മക്കങ്ങിഷടായിട്ടാ.....

    ReplyDelete
  14. ജോസുട്ടി കസറി ..

    ആശംസകള്‍ ബിജു

    ReplyDelete
  15. മാറ്റം സംഭവിക്കുമ്പോള്‍ വായനയുടെ സുഖവും വര്‍ദ്ധിക്കുന്നു. എല്ലാരും ഇഷ്ടപ്പെടുന്ന നല്ല ശൈലി തന്നെ ഒരു നിരൂപണം എന്ന് തോന്നാതെ വായിക്കാന്‍ കഴിയുന്നു.
    നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. പട്ടേപ്പാടം റാംജി താങ്കളുടെ രജനകളും എനിക്കിഷ്ടമാണ്

      Delete
  16. This comment has been removed by the author.

    ReplyDelete
  17. ഈ ലക്കം അവലോകനവും നന്നായിരിക്കുന്നു
    പലതും വിട്ടു കളഞ്ഞതുപോലെ,തോന്നി.
    ഒരാഴ്ചത്തെ വായനക്കുള്ള വിഭവങ്ങള്‍
    ഒരുക്കാന്‍ ശ്രദ്ധിക്കുക.
    ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ വീണ്ടും ശ്രദ്ധിക്കുക.
    കടല്‍ക്കാഴ്ചകള്‍ കണ്ടിരിക്കുന്ന മനുഷ്യന്റെ
    ചിത്രം മാറ്റുക അത് royalty-free photo അല്ല,
    പണം കൊടുത്തു വാങ്ങണം അതിലെ x മാര്‍ക്ക് ശ്രദ്ധിക്കുക
    അതിന്റെ വില കൊടുത്താല്‍ ആ മാര്‍ക്ക് മാറ്റിക്കിട്ടും
    ചിത്രങ്ങള്‍ കടമെടുക്കുന്ന എല്ല ബ്ലോഗു എഴുത്തുകാരും
    ഈ കാര്യം ശ്രദ്ധിക്കുക, അല്ലെങ്കില്‍ പിന്നെ അത്
    പുലിവാല് പിടിച്ചത് പോലെ ആകും ജാഗ്രത!

    ഇതേ സംഗതി ഒരിക്കല്‍ ഞാന്‍ ഇരിപ്പിടത്തില്‍
    പരാമര്‍ശിച്ചതാണ്, ഇരിപ്പിടം ഭാരവാഹികള്‍ ശ്രദ്ധിച്ചാലും!
    ജോസൂട്ടിക്കും ഇരിപ്പിടത്തിനും നന്ദി നമസ്കാരം

    PS:
    പിന്നെ ചിത്രങ്ങളുടെ source, Credit, ലേഖനത്തിന്
    താഴെ കൊടുക്കാനും ശ്രദ്ധിക്കുക, അനുഭവത്തിന്റെ
    വെളിച്ചത്തില്‍ ചിത്രങ്ങളോടുള്ള ബന്ധത്തില്‍ ഇത്രയും
    സൂചിപ്പിച്ചെന്നു മാത്രം. നന്ദി.

    ഫിലിപ്പ് ഏരിയല്‍, സിക്കന്ത്രാബാദ്

    ReplyDelete
    Replies
    1. Dear PV

      ഈ ഓര്‍മ്മപ്പെടുത്തലിന് വളരെ നന്ദി. താങ്കള്‍ സൂചിപ്പിച്ച ആ ചിത്രം മാറ്റിയിട്ടുണ്ട്.

      Delete
  18. വളരെയധികം നന്നായി ഇതിന്റെ അവതരണശൈലി മികച്ചത് ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു

    ReplyDelete
  19. അല്ലെങ്കിലും ജോസൂട്ടി ജഗല്‌ സാധാ.. ഇങ്ങനെയും അവലോകിക്കാം അല്ലെ.. അഭിനന്ദനങ്ങൾ.. ഒപ്പം നന്ദിയും..

    ReplyDelete
  20. ബിജു ഭായ്..അവലോകനത്തിന് ആശംസകള്‍..ഇത് വരെ വായിച്ച അവലോകനങ്ങളില്‍ നിന്നും വ്യത്യസ്തമായ ശൈലിയില്‍ അവലോകനം അവതരിപ്പിച്ചതിന് പ്രത്യേക അഭിനന്ദനങ്ങള്‍..അതെ സമയം ഇത്തവണ ഒരുപാട് നല്ല ബ്ലോഗുകളില്‍ നല്ല പോസ്റ്റുകള്‍ ഞാന്‍ അടക്കമുള്ള എല്ലാവരും വായിച്ചിരുന്നു. അതൊന്നും ഇവിടെ ഒന്ന് പോലും പരാമര്‍ശിച്ചു കാണുന്നില്ല. കഴിഞ്ഞ ആഴ്ച പല പുതുമുഖ ബ്ലോഗര്‍മാരെയും സുമേഷ് , മോഹി , അടക്കമുള്ള മറ്റ് പലരും പരിചയപ്പെടുത്തിയിരുന്നു.

    വരകളുടെയും ചിത്രങ്ങളുടെയും ബ്ലോഗുകളാല്‍ ശ്രദ്ധേയമായിരുന്നു കഴിഞ്ഞ വാരത്തിലെ ബൂലോകം. പലരും അറിയാതെ കിടക്കുന്ന കഴിവുള്ള കുറെ നല്ല ബ്ലോഗര്‍മാരെ പരിചയപ്പെടുത്തുന്നതില്‍ ബൂലോകത്തുള്ളവര്‍ പലരും നന്നായി ശ്രമിക്കുന്നു എന്നത് അഭിനന്ദനീയം തന്നെയാണ്, അതെ സമയം അവരുടെ പോസ്റ്റുകള്‍ വേണ്ട തരത്തില്‍ നല്ല രീതിയില്‍ അവലോകനം ചെയ്തു കൊണ്ട് അഭിപ്രായം പറയുന്ന രീതി പ്രോത്സാഹിപ്പിക്കെണ്ടാതുണ്ട് എന്നത് കൂടി ഞാന്‍ ഇവിടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.

    കവിഭാഷ, കാര്‍ട്ടൂണ്‍ വിസ്മയം സൃഷ്ടിച്ച നൌഷാദ് ഭായിയുടെ ബ്ലോഗ്‌, ശ്രദ്ധേയമായ സാമൂഹിക വിഷയങ്ങള്‍ അവതരിപ്പിച്ച ചവറ്റുകൊട്ട , പുഞ്ചപ്പാടം , ചിരിയും ചിന്തയും ഒരേ സമയം ഉണര്‍ത്തിയ മഖ്‌ബൂലിന്റെ കൂലങ്കഷ്ക്കം , കുട്ടികള്‍ക്ക് വേണ്ടി ഉഷാമ്മ എഴുതുന്ന കഥകള്‍ അടങ്ങിയ കഥപ്പെട്ടി, വിഷ്ണു പ്രസാദിന്റെ ലോക്കല്‍ പോയട്രി യിലെ മധ്യേയിങ്ങനെ , ശരത് പ്രസാദിന്റെ തീപ്പക്ഷി , അങ്ങനെ ഒരുപാട് ബ്ലോഗുകള്‍ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു അവലോകനം വരേണ്ടതായിരുന്നു.

    ആശംസകള്‍..

    ReplyDelete
    Replies
    1. @@പ്രവീണ്‍: ഈ ലക്കത്തില്‍ ലിങ്കുകള്‍ അടക്കം പതിനെട്ടോളം ബ്ലോഗുകള്‍ ഇരിപ്പിടത്തില്‍ നല്‍കിയിട്ടുണ്ട്. ബ്ലോഗ് എഴുതുന്ന ആളോട് അദ്ദേഹത്തിന്റെയും വായനക്കാരുടെയും സമയവും സൌകര്യവും കണക്കില്‍ എടുത്തു കുറഞ്ഞത് പതിനഞ്ചു ബ്ലോഗുകള്‍ എങ്കിലും അവലോകനത്തില്‍ ഉള്‍പ്പെടുത്തണം എന്നാണു നിര്‍ദ്ദേശിച്ചിട്ടുള്ളത് .തീര്‍ച്ചയായും ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്താനും ഉള്പ്പെടുത്താതിരിക്കാനും പാകത്തില്‍ ഒരാഴ്ചക്കുള്ളില്‍ ഒട്ടേറെ ബ്ലോഗുകള്‍ ഇറങ്ങുന്നുണ്ട്. എണ്ണം കൂടിയാല്‍ വായന പൂര്‍ത്തിയാകില്ല എന്ന പരാതികളും ഇടയ്ക്ക് ചിലര്‍ പറഞ്ഞതായി ഇരിപ്പിടം ഓര്‍മ്മിക്കുന്നു .മുന്‍പ് പലതവണ ഇരിപ്പിടത്തില്‍ സ്ഥാനം പിടിച്ച ബ്ലോഗര്‍മാരെ വീണ്ടും പരിഗണിക്കുന്നത് ഒഴിവാക്കുക എന്നതും പല ബ്ലോഗ് രചനകളും ഇവിടെ പ്രതിപാദിക്കാതിരിക്കാന്‍ കാരണമാണ് .താങ്കള്‍
      എടുത്തു പറഞ്ഞ ചില ബ്ലോഗുകള്‍ അങ്ങിനെയാണ് ഒഴിവാക്കപ്പെട്ടത് . പുതിയ ബ്ലോഗര്‍മാരെ കൂടുതലായി പ്രോത്സാഹിപ്പിക്കണം എന്നതാണ് ഇരിപ്പിടത്തിന്റെ മുഖ്യമായ അജണ്ട. ഇതിനായി പുതിയ ബ്ലോഗര്‍മാര്‍ അവരുടെ ബ്ലോഗു ലിങ്കുകള്‍ ഇരിപ്പിടം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയോ ഇരിപ്പിടം മെയില്‍ അഡ്രസില്‍ അയച്ചു തരുകയോ ചെയ്യണം .ഇക്കാര്യവും മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതാണ് ..

      Delete
  21. നന്നായി ബിജു ചേട്ടാ ...ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  22. അവലോകനം നന്നായിട്ടൊ.. കുറച്ചുകൂടി ബ്ലോഗ് ലിങ്കുകള്‍ ആവായിരുന്നു എന്ന് തോന്നി. ആശംസകള്‍ ബിജൂ, ഇരിപ്പിടം.

    ReplyDelete
  23. ബിജു ഏട്ടാ ങ്ങള്‍ ഇതും ചെയ്യാന്‍ തുടങ്ങിയോ?, നന്നായി. . ജോസ്സൂട്ടി ഇപോ ഇതും തുടങ്ങി അല്ലെ സന്തോഷം ആയി. .

    ആ കമന്റ്‌ മത്സരത്തെ പറ്റി ഒന്നും കണ്ടില്ലല്ലോ എന്താ അങ്ങനെ?

    ReplyDelete
    Replies
    1. @@ ശ്രീജിത്ത്: ബ്ലോഗെഴുത്തിനെയാണ് ഇരിപ്പിടം പ്രോത്സാഹിപ്പിക്കുന്നത്.

      Delete
  24. ബ്ലോഗ് എഴുതലും വായനയും ചര്‍ച്ചയും അവലോകനവും എല്ലാം ആരോഗ്യകരമായ ഒരു സംസ്കാരത്തെയാണ് വളര്‍ത്തുന്നത് .ഇരിപ്പിടം ആ വഴിയെ നീങ്ങുന്നതില്‍ സന്തോഷം. ബ്ലോഗുകള്‍ സമയം പോലെ നോക്കാം..ബിജു ഡേവിസിനും ആശംസകള്‍

    ReplyDelete
  25. ഈ ലക്കം ജോസൂട്ടി കസറീണ്ട്...
    എന്നാലും ന്റെ പുകക്കണ്ണട വരെ വരാന്‍ നേരം കിട്ടീലാ ലോ ജോസൂട്ട്യെ... :)

    ReplyDelete
  26. ജോസൂട്ടി സ്റ്റൈലില്‍ ഉള്ള അവലോകനം ഇഷ്ടായി. മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് ആണ് ബൂലോകം എന്ന് പല പുതുമുഖ ബ്ലോഗര്‍മാരും തെറ്റിദ്ധരിക്കുന്നെന്ടെന്നു ചില കമന്റുകള്‍ കണ്ടപ്പോള്‍ തോന്നി. മ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാത്ത അനേകം ബ്ലോഗുകള്‍ ദിവസവും ഇറങ്ങുന്നുണ്ട്. അങ്ങനെയുള്ള ബ്ലോഗുകള്‍ ആണ് ഇരിപ്പിടത്തില്‍ വരേണ്ടതും. ആ ഒരു കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഈ അവലോകനതിലൂടെ പല പുതിയ ബ്ലോഗുകളും പരിചയപ്പെടാന്‍ പറ്റി. അഭിനന്ദനം ബിജുവേട്ടാ.

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. അഭിപ്രായം പ്രകടിപ്പിച്ച എല്ലാ ബ്ലോഗർമാർക്കും നന്ദി!

    അവലോകനത്തിന്റെ പോരായ്മകൾ, ഇനിയും അവസരങ്ങൾ ലഭിയ്ക്കുകയാണെങ്കിൽ പരമാവധി തിരുത്താൻ ശ്രമിയ്ക്കും. :)

    ReplyDelete
  29. ഇത്തവണ വട്ടാണത്ര യുടെ വായനയുടെ നല്ല ഫീല്‍ കിട്ടി. ജോസൂട്ടി സ്റ്റൈലിലുള്ള പരീക്ഷണം നല്ല പുതുമയായി....

    അഭിനന്ദനങ്ങള്‍ ......

    ReplyDelete
  30. ബിജുവേട്ടാ, സ്നേഹത്തിന് നന്ദി... ഇരിപ്പിടത്തിനും.. സ്വന്തം അടുപ്പില്‍ തീ പുകക്കാനുള്ള ഓട്ടത്തിനിടയില്‍ ബ്ലോഗില്‍ തീ കൂട്ടാന്‍ വിട്ടുപോകുന്നു.
    ഈ ഓര്‍മ്മപ്പെടുത്തല്‍ ഊര്‍ജ്ജം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

    നര്‍മ്മത്തിന്റെ ആശാന് ഇങ്ങനെയൊരു വിശകലനം നടത്താനും സാധിക്കുമെന്ന് തെളിയിച്ചു.

    ReplyDelete
  31. അല്പം കാലിടറിയാല്‍ "വളിപ്പ്" ആയേക്കാവുന്ന ഒരു ശൈലി ആണ് ഡേവിസ്‌ തിരഞ്ഞെടുത്തത്. പക്ഷെ, സ്വന്തം കഴിവുകൊണ്ട് സംഗതി ഭദ്രമാക്കി. പരിചയപ്പെടുത്തിയത് വായിച്ചിട്ട് കമന്ടുന്നതിനാല്‍ അല്പം വൈകി. അഭിപ്രായങ്ങള്‍ക്ക് ഞാന്‍ അടിവര ഇടുന്നു.

    ReplyDelete
  32. ...ഒരു സാദാ നർമ്മം എന്നു കരുതി, കട്ടൻ ചായയ്ക്കൊപ്പം വായിച്ചുതള്ളാൻ തുടങ്ങിയ ജോസൂട്ടിയ്ക്ക് ... ന്നാലും ജോസൂറ്റീ,,, അത് വേണ്ടാരുന്നു..

    ReplyDelete
    Replies
    1. ksahmiykkoo, Kumarjee ..... oru punch-nu vendi.... :)

      Delete
  33. ഇങ്ങനെ എല്ലാരും പുതിയ ഓരോ രീതികളില്‍ അവലോകനം ചെയ്യാന്‍ തുടങ്ങിയപ്പൊ ആഴ്ചയില്‍ ഒരിക്കല്‍ ഇരിപ്പിടത്തില്‍ കയറാതെ പറ്റില്ല എന്നായിരിക്കുന്നു.. എന്തായാലും സാധാരണ സാമ്പ്രദായിക അവലോകന രീതികളിലെ മുഷിപ്പ് പേടിച്ചു ആരും ഇവിടെ വരാതിരിക്കേണ്ട.. അല്ലെ

    ReplyDelete
  34. ഓരോ ആഴ്ചയിലും വ്യതസ്ത ശൈലിയില്‍ ഉള്ള അവലോകനങ്ങള്‍. നിലവാരത്തില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ട് എങ്കിലും എല്ലാം മികച്ച വായനാനുഭവങ്ങള്‍. ഒരു നിരൂപണം വായിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന മടുപ്പ് ഒരു ആഴ്ചയും തോന്നിയില്ല. ഇരിപ്പിടത്തിനു അഭിനന്ദനങ്ങള്‍ ഒപ്പം ബിജു ഡേവിസ്‌ ചേട്ടനും.

    ReplyDelete
  35. അപ്പ്യ്യോ ഈ ജോസൂട്ടി നല്ലൊരു ബൂലോഗ സഞ്ചാരിയാണ് അല്ലേ

    ReplyDelete
  36. വ്യത്യസ്തമായ ശൈലി നന്നായിരിക്കുന്നു ബിജു .ആശംസകള്‍ .

    ReplyDelete
  37. ബിജുവേട്ടാ...ഈ അവലോകനത്തിനു ബിജുവേട്ടന്റെ ഒരു പോസ്റ്റിന്റെ ഗുമ്മിണ്ട്ട്ടാ....
    വായിയ്ക്കാൻ കൊതിയാവുന്നു.....

    അവിടെ എയ്ഞ്ചൽസ് ഓൺലൈനിൽ എന്നാ ഇനി ഒരു എലയിട്ട് സദ്യ തരിക??????

    ReplyDelete
    Replies
    1. Thanks, Renju!Ugranmaar udan thurann pravarththiykkum. :)

      Delete