പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Tuesday, January 1, 2013

'ഇരിപ്പിടം' വീണ്ടും നിങ്ങളിലേയ്ക്ക് .....


പ്രിയ സുഹൃത്തുക്കളേ,       
ഏവര്‍ക്കും പുതുവത്സരാശംസകള്‍.

ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കുക, നല്ല രചനകളിലേക്ക് ഒരു ചൂണ്ടുപലകയാവുക എന്നീ ലക്ഷ്യങ്ങളോടെ രണ്ടുവര്‍ഷം മുന്‍പ്‌ ആരംഭിക്കുകയും ബ്ലോഗവലോകനങ്ങളും  നിരൂപണങ്ങളുമായി മികവുറ്റ രീതിയില്‍ തുടരുകയും ചെയ്തിരുന്ന ഇരിപ്പിടം’ അവിചാരിതമായ ചില കാരണങ്ങളാല്‍ മുടങ്ങിപ്പോയിരുന്നു.  ഒരു സഹൃദയക്കൂട്ടായ്മയുടെ പ്രയത്നത്താല്‍ ഈ പുതുവത്സരത്തില്‍ ഇരിപ്പിടംവീണ്ടും സജീവമാവുകയാണ്. ഏവരുടേയും സ്നേഹസഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിച്ചോട്ടെ. ഇരിപ്പിടത്തിന്‍റെ പ്രിയവായനക്കാര്‍ക്ക് ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നതോടൊപ്പം ധാരാളം വായിക്കാനും അക്ഷരങ്ങളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താനും കഴിയുന്ന ഒരു വര്‍ഷമാവട്ടെ ഇതെന്ന് പ്രാര്‍ഥിക്കുന്നു.  

എഴുത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇരിപ്പിടത്തോട് പരിഭവിച്ച ചിലരുണ്ട് നമുക്ക് ചുറ്റുമെങ്കിലും വിമര്‍ശനങ്ങളേയും പ്രോത്സാഹനങ്ങളേയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും, നാൽപ്പത്തിരണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച  ‘ശനിദോഷം’ എന്ന ബൂലോക എഴുത്തുകളുടെ ഗുണദോഷചിന്തനവേദിയെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്ത ബഹുഭൂരിപക്ഷം ഇപ്പോഴും ഇവിടെയുണ്ടെന്ന തിരിച്ചറിവ് ഈ സംരംഭം പുനരുജ്ജീവിപ്പിക്കാനുള്ള ആലോചനയ്ക്ക് ആക്കം കൂട്ടി. നാളിതുവരെ ഇരിപ്പിടം മികച്ച  നിലയില്‍ കൊണ്ടുനടന്ന ചീഫ് എഡിറ്റര്‍ രമേശ് അരൂര്‍, എഡിറ്റര്‍മാരായ കുഞ്ഞൂസ്, അക്ബര്‍ ചാലിയാര്‍ എന്നിവരേയും ഇരിപ്പിടവുമായി സഹകരിച്ച മറ്റ് എഴുത്തുകാരേയും തുടര്‍ന്നുമുള്ള സഹകരണം  പ്രതീക്ഷിച്ചുകൊണ്ടുതന്നെ സ്നേഹത്തോടെയും നന്ദിയോടെയും സ്മരിക്കുന്നു.


പുതുവര്‍ഷാരംഭത്തോടെ, രണ്ടാഴ്ച കാലയളവില്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ ശ്രദ്ധേയമായ കൃതികള്‍ വിലയിരുത്തിക്കൊണ്ട് ദ്വൈവാരികമായ ഒരു അവലോകനമാണ് ഇരിപ്പിടം ഉദ്ദേശിക്കുന്നത്. സഹൃദയരായ
വായനക്കാരുടെ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കട്ടെ. ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്തുന്ന പോസ്റ്റുകളില്‍ പലതും നമ്മില്‍ പലരും ‍മുന്‍പ്‌ വായിച്ചതാവാം. മികച്ച രചനകള്‍ ആരും വായിക്കാതെ പോവരുത് എന്ന ആഗ്രഹത്തോടെ പരിചയപ്പെടുത്തുകയും, അത്തരം പോസ്റ്റുകളെ ഇരിപ്പിടത്തിന്‍റെ വീക്ഷണകോണിലൂടെ വിലയിരുത്തുകയുമാണ് ദ്വൈവാര അവലോകനത്തിലൂടെ  ഉദ്ദേശിക്കുന്നത്. 


ദിനംപ്രതി അനേകം പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ബ്ലോഗ് ലോകത്ത് ഇരിപ്പിടത്തിന് എത്തിപ്പെടാനാവുന്നവയ്ക്ക് പരിമിതികളുണ്ടെന്ന് വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നതിനൊപ്പം പരമാവധി ശ്രമം അതിനായി ഉണ്ടാവുമെന്ന് ഉറപ്പ് തരുന്നു.  മുന്‍പൊരിക്കല്‍ സൂചിപ്പിച്ചതുപോലെ, ഇരിപ്പിടം ഒന്നിന്‍റെയും അവസാനവാക്കല്ല. പോസ്റ്റുകളില്‍ നല്‍കുന്ന കമന്റുകള്‍ക്കപ്പുറം ഒരല്പംകൂടി വിശാലമായ തലത്തില്‍നിന്നുള്ള വായന, കണ്ടെത്തലുകള്‍, നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുക എന്നതുമാത്രമാണ് ഇരിപ്പിടം ടീം  ലക്‌ഷ്യം വയ്ക്കുന്നത്. വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കില്‍ വായനക്കാര്‍ക്കും അത് പങ്കുവയ്ക്കാം.

പോയവര്‍ഷം മലയാള ബ്ലോഗ് രംഗം ഏറെക്കുറെ സജീവമായിരുന്നു. നിരവധി പുതുമുഖ ബ്ലോഗര്‍മാര്‍ പിറവിയെടുത്തെങ്കിലും രചനാവൈഭവം കൈമുതലായുള്ളവരെ കാലപ്പഴമ ഗൗനിക്കാതെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രോത്സാഹിപ്പിക്കുന്ന ഒരു വായനക്കൂട്ടത്തെ കാണാനായത് ഏറെ ആശ്വാസകരമാണ്. പഴയതും പുതിയതുമായ ഏതാനും എഴുത്തുകാരുടെ കരുത്തുറ്റ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ട വര്‍ഷമായിരുന്നു കടന്നുപോയത്‌. അതോടൊപ്പം സം‌വാദങ്ങളും വിവാദങ്ങളുമായി നവമാധ്യമലോകം കൊണ്ടാടപ്പെടുകയായിരുന്നു. മുഖ്യധാരയില്‍ നിന്നും, ശ്രദ്ധിക്കപ്പെടുന്ന മറ്റുപല പ്രമുഖകോണുകളില്‍ നിന്നുമുള്ള ഇത്തരം പ്രതികരങ്ങള്‍ വിളിച്ചോതുന്നത് പടര്‍ന്നുപന്തലിക്കുന്ന ബൂലോകത്തിന്‍റെ പ്രാധാന്യം തന്നെയാണ് എന്നത് നമുക്കേറെ അഭിമാനകരമാണ്.
പോയ വര്‍ഷം ഏതാനും ബ്ലോഗര്‍മാരുടെ രചനകള്‍ പുസ്തകഷെല്‍ഫുകളില്‍ സ്ഥാനംപിടിച്ചു എന്നത് ഏറെ സന്തോഷകരമാണ്. പ്രസിദ്ധീകരിക്കപ്പെട്ട ഓരോ പുസ്തകവും അവയുടെ മൗലികതയാല്‍ സ്വയം സംസാരിക്കുന്നതും നിലനില്‍ക്കുന്നതുമാണെന്നതിനാല്‍ അവയെക്കുറിച്ച് പ്രത്യേകമായി ഒന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല. കൂടുതല്‍ വായിക്കപ്പെടുന്നതും ചര്‍ച്ചചെയ്യപ്പെടുന്നതുമായ പുസ്തകങ്ങളായി അവ മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടാവട്ടെ എന്നാശംസിച്ചുകൊണ്ട് പുസ്തകപരിചയത്തിലേക്ക്.

2012 ല്‍ പുറത്തിറങ്ങിയ പുസ്തകങ്ങള്‍

1.    വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും :  ജയ്നി (കവിതാസമാഹാരം)
2.   
പൂക്കളേക്കാള്‍ മണമുള്ള ഇ-ലകള്‍ :  കഥാസമാഹാരം
3.   
പാടി രസിക്കാം :  ലീല എം.ചന്ദ്രന്‍ (ബാലസാഹിത്യം)
4.   
അനന്തപത്മനാഭന്‍റെ മരക്കുതിരകള്‍ :  ഇ.കെ. ഷാഹിന (കഥാസമാഹാരം)
5.   
ഇരുള്‍ കൊഴിഞ്ഞൊരു നിശാഗന്ധി :  ജിലു ഏയ്‌ഞ്ചല (കവിതാസമാഹാരം)
6.   
ഡിബോറ :  സലിം അയ്യനേത്ത് (കഥാസമാഹാരം)
7.   
ഐസ് ക്യൂബുകള്‍ :  ഡോണ മയൂര (കവിതാസമാഹാരം)
8.   
ഋതുമര്‍മ്മരങ്ങള്‍ :  ഷീബ.ഇ.കെ (നോവലൈറ്റ് - ബോഗെഴുത്ത് അല്ല)
9.   
ഒരിടത്തൊരു ലൈന്‍‌മാന്‍ :  എസ്.ജയേഷ് (കഥാസമാഹാരം)
10. 
ക്ലാ :  എസ്.ജയേഷ് (കഥാസമാഹാരം)
11. 
കിടപ്പറ സമരം :  പി.വി.ഷാജികുമാര്‍ (കഥാസമാഹാരം- ബ്ലോഗെഴുത്തും ഉണ്ട്)
12. 
ഗൌരീനന്ദനം :  ശ്രീദേവി (കഥാസമാഹാരം)
13. 
മെല്‍ക്വിയാഡിസിന്‍റെ പ്രളയപുസ്തകം : ഷീല ടോമി (കഥാസമാഹാരം)
14. 
പവ്വര്‍ക്കട്ട് :  കുസുമം ആര്‍ പുന്നപ്ര (കഥാസമാഹാരം)
15. 
ഹൃദയാമ്പരത്തി :  ഹേമാംബിക (കവിതാസമാഹാരം)
16. 
കുഴൂരിന്‍റെ കവിതകള്‍ :  കുഴൂര്‍ വിത്സന്‍ (കവിതാസമാഹാരം)
17. 
മഴമേഘങ്ങൾ പറയാതിരുന്നത് :  ശ്രീദേവി (കവിതാസമാഹാരം)
18. 
ഒരു സഖാവിന്‍റെ വിപ്ലവാന്വേഷണങ്ങള്‍ :  ബിജുകുമാര്‍ ആലക്കോട് (നോവല്‍)
19. 
കൈക്കുടന്നയിലെ കടല്‍ :  (ഹൈക്കുസമാഹാരം) (മിക്കതും ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ചവ)
20. 
നൂറ്റൊന്നുകവികളും കവിതകളും  :  എ.ബി.വി. കാവില്‍പ്പാട്
(കവിതാസമാഹാരം)


ഓണ്‍ലൈന്‍ മാഗസിനുകള്‍


ഇന്റര്‍നെറ്റ് നമുക്ക് നല്‍കുന്നത് ആശയവിനിമയത്തിന്‍റെ അനന്തസാധ്യതകളാണ്. അത്തരത്തില്‍ ലഭിക്കുന്ന മികച്ച ഒരു വേദിയാണ് ബ്ലോഗിങ്ങ്. ഈ രംഗത്തെ കൂട്ടായ്മയുടെ ഫലമായി  മലയാളം ബ്ലോഗര്‍മാരുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള പൊതുവേദിയായി ഏതാനും മാഗസിനുകളും ഈ രംഗത്ത് സജീവമാണ്.  കഥ, കവിത, നര്‍മ്മം, രാഷ്ട്രീയം, സാമൂഹികം, ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളുമായി  ബന്ധപ്പെട്ട പോസ്റ്റുകള്‍ കൈകാര്യം ചെയ്തുകൊണ്ടും പുതുമുഖ ബ്ലോഗര്‍മാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയും പ്രവര്‍ത്തിക്കുന്ന മഴവില്ലും  (http://www.mazhavillumagazine.blogspot.in/) e-മഷിയും (http://emashi.blogspot.in/) ഈ രംഗത്തെ പുത്തന്‍ അനുഭവങ്ങളാണ്. ഇവയുടെ പിന്നണിയിലും മുന്നണിയിലും  പ്രവര്‍ത്തിക്കുന്ന എല്ലാവരും മലയാളം ബ്ലോഗര്‍മാരാണ് എന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. പോയ വര്‍ഷത്തെ പ്രധാന നേട്ടങ്ങളായി എടുത്തുപറയാവുന്നവയാണ് ഈ മാഗസിനുകള്‍.


അവലോകനം

രണ്ടാഴ്ച കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ബ്ലോഗ്‌ കൃതികളില്‍ മികച്ചുനില്‍ക്കുന്നവയുടെ  വിശദമായ അവലോകനം അടുത്ത ലക്കം മുതല്‍ ആരംഭിക്കുന്നു. പ്രിയ എഴുത്തുകാരോട് ഇരിപ്പിടത്തിന്‍റെ അഭ്യര്‍ത്ഥനയും ഓര്‍മ്മപ്പെടുത്തലും -  സുഹൃത്തുക്കളേ, എഴുത്തുകാരനും എഡിറ്ററും പബ്ലിഷറും ഒരാള്‍തന്നെയാവുന്ന ബ്ലോഗെഴുത്തില്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ വളരെക്കൂടുതലാണ്. അതുകൊണ്ടുതന്നെ പലവട്ടം വായിച്ച് അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും തിരുത്തിമാത്രം പ്രസിദ്ധീകരിക്കാന്‍ ശ്രദ്ധിക്കുക. എഴുതിപ്പഴകിയവര്‍ പോലും  ഇത്തരം തെറ്റുകള്‍ വരുത്തുന്നത് ഖേദകരമാണ്.  പുതുമയാര്‍ന്ന പ്രമേയവും ശ്രദ്ധേയമായ അവതരണവുമായി രുചികരമാവുന്ന മിക്ക വിഭവങ്ങളിലും വല്ലാത്തൊരു കല്ലുകടിയായി മാറുന്നു ഇങ്ങനെയുള്ള അശ്രദ്ധകള്‍.  ഇത്തരം തെറ്റുകളെ ചൂണ്ടിക്കാട്ടുന്ന രീതി ഇടക്കാലത്ത് ഇരിപ്പിടം പുലര്‍ത്തിയിരുന്നു.  വരുംനാളുകളില്‍ ഇത്തരം തിരുത്തലുകള്‍ ഇരിപ്പിടത്തില്‍ കുറവായിരിക്കുമെന്നറിയിക്കട്ടെ.  അക്ഷരത്തെറ്റുകളില്ലാതെ എഴുതാനാവാത്ത രചനകള്‍, സൃഷ്ടിപരമായി അതെത്ര മികച്ചതാണെങ്കിലും,  ഇരിപ്പിടത്തില്‍ പരാമര്‍ശിക്കപ്പെടുകയില്ല എന്ന വസ്തുതകൂടി  ഇവിടെ പറയേണ്ടിവരുന്നു.  എഴുത്ത് കേവലമൊരു നേരമ്പോക്കെന്നതിലുപരി അത് എഴുത്തുകാരനിലേൽപ്പിക്കുന്ന വലിയൊരു ഉത്തരവാദിത്വമുണ്ട്. അത് മറക്കാതിരിക്കാന്‍ നമുക്കോരോര്‍ത്തര്‍ക്കുമാവട്ടെ.    

വേദനാജനകമായ ചില വേര്‍പാടുകള്‍ നമുക്ക് സമ്മാനിച്ചുകൊണ്ടുകൂടിയാണ് രണ്ടായിരത്തിപ്പന്ത്രണ്ട് പടിയിറങ്ങുന്നത്. ബൂലോകത്ത് സജീവമായിരുന്നവരില്‍ ഇന്ന് നമുക്കൊപ്പമില്ലാത്ത  മുല്ലശ്ശേരി ബാലചന്ദ്രന്‍, ഹാരിസ് കൂടരഞ്ഞി, നിസ വെള്ളൂര്‍ എന്നീ പ്രിയകൂട്ടുകാരുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
എല്ലാവരുടേയും സഹായസഹകരണങ്ങള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചുകൊണ്ട്..

പ്രതീക്ഷയുടെ പുതുവത്സരാശംസകളോടെ,

സ്നേഹപൂര്‍വ്വം,ഇരിപ്പിടം ടീം
 
വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക. ഒപ്പം http://www.facebook.com/groups/410725972280484/ എന്ന ഫേസ്‌ബുക്ക്‌ ഗ്രൂപ്പില്‍ അംഗങ്ങളാവാനും ചര്‍ച്ചകളില്‍ പങ്കുചേരാനും എല്ലാവരെയും ക്ഷണിക്കുന്നു.






52 comments:

  1. ഇരിപ്പിടം പുനരാരംഭിച്ചതില്‍ സന്തോഷം . അഭിനന്ദനങ്ങള്‍ സാരഥികള്‍ക്ക് :)

    ReplyDelete
  2. വായനയുടെ പെരുമഴക്കാലത്തേക്ക്...

    ReplyDelete
  3. സന്തോഷം ..
    കാത്തിരിക്കുന്നൂ കൂടുതൽ പുതുമയോടെ..

    പുതുവത്സരാശംസകൾ..!

    ReplyDelete
  4. വളരെയേറെ സന്തോഷം ഇരിപ്പിടം വീണ്ടും കാണാന്‍ സാധിക്കുമെന്നറിയുതില്‍!,!
    കണ്ടുകണ്ടങ്ങിരിക്കും ഒരുത്തനെ പെട്ടെന്ന്
    കാണാതിരിക്കുമ്പോഴുണ്ടാകുന്ന വിഷമം
    ഉണ്ടായിരുന്നു മനസ്സിന്.
    ഇരിപ്പിടം സാരഥികള്‍ക്ക് അഭിനന്ദനങ്ങള്‍
    പുതുവത്സരാശംസകളോടെ:

    ReplyDelete
  5. പുതുവത്സരാശംസകൾ..!

    ReplyDelete
  6. പുതുവത്സരാശംസകൾ..! അഭിനന്ദനങ്ങള്‍ ..

    ReplyDelete
  7. വീണ്ടും ഇരിപ്പിടം സജീവമായതില്‍ വളരെ സന്തോഷം .

    പുതുവത്സരാശംസകള്‍

    ReplyDelete
  8. ആശംസകള്‍
    ഇരിപ്പിടം വീണ്ടും....കൂടുതല്‍ നന്നാവട്ടെ

    ReplyDelete
  9. ഇരിപ്പിടം വീണ്ടും ഇരുപ്പുറപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  10. സകലവിധ ആശംസകളും

    പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തുകൊള്ളുന്നു

    ReplyDelete
  11. വരട്ടെ... ആശംസകള്‍/..

    ReplyDelete
  12. ഇടക്കൊന്നു നിന്നപ്പോള്‍ വിഷമം തോന്നിയിരുന്നു.
    തുടരുന്നു എന്ന് അറിയുന്നതില്‍ കൂടുതല്‍ സന്തോഷം.

    ReplyDelete
  13. ഇരിപ്പിടം ആവേശത്തോടെ വായിച്ചിരുന്ന ഒരാള്‍ എന്ന നിലിയില്‍ ഈ ശ്രമത്തിനും ,അണിയറ പ്രവര്‍ത്തകര്‍ക്കും എല്ലാ ആശംസകളും പിന്തുണയും .

    ReplyDelete
  14. ബ്ലോഗെഴുത്തിനു പ്രോത്സാഹനവുമായി ഇരിപ്പിടം വീണ്ടും സജീവമാകുന്നതിൽ ഏറെ സന്തോഷം....

    ReplyDelete
  15. ആശംസകള്‍, കാത്തിരിക്കുന്നു........ഹാപ്പി ന്യൂ ഇയര്‍

    ReplyDelete
  16. മികച്ച അക്ഷരശീലങ്ങളിലേക്കുള്ള വഴികാട്ടിയാവാൻ സാധ്യമാവട്ടെ....

    ReplyDelete
  17. പുതിയ സംരംഭത്തിന് ആശംസകള്‍

    ReplyDelete
  18. പുതുവല്‍സരാശംസകള്‍ ... ഈ വരവിനും ആശംസകള്‍ ..!

    ReplyDelete
  19. വായിക്കാന്‍ വളരെ ആകാംഷയോടെ ആഴ്ച്തോറും കാത്തിരുന്ന ഒരു പേജായിരുന്നു ബൂലോകത്തിലെ 'ഇരിപ്പിടത്തിന്റെത്' പക്ഷെ വായനക്കാരെ നിരാശരാക്കിയുള്ള അതിന്റെ തിരോധാനം വേദനാജനകമായിരുന്നു, എങ്കിലും ഇപ്പോള്‍ അത് വീണ്ടും വരുന്നു എന്ന ശുഭവാര്‍ത്ത സത്യത്തില്‍ മനസ്സിന് കുളിരേകി. ബ്ലോഗ്‌ എഴുത്തിനെ നിക്ഷപക്ഷമായി വിലയിരുത്തുന്ന ഒരു സംരംഭം വെബ്‌ ഉലകത്തില്‍ വേറെ ഉണ്ടോ എന്നതിനു ഇല്ല എന്ന് തന്നെ ഉത്തരം പറയാം. പക്ഷെ ഇതിന്റെ വീണ്ടും വരവിനെപ്പറ്റി ഇന്നലെ മാത്രമാണ് അറിഞ്ഞത് അതും എന്റെ ബ്ലോഗ്‌ പേജില്‍ഒരു വര്‍ഷാന്ത്യ ക്കുറിപ്പ്‌/<
    ശ്രീ പ്രദീപ്‌ കുമാര്‍ നിഴലുകള്‍/< എഴുതിയ ഒരു കമന്റിലൂടെ. ഫെയിസ് ബുക്കില്‍ അത്ര സജീവം അല്ലാതിരുന്നതിനാല്‍ ആയിരിക്കാം ഈ വാര്‍ത്ത അറിയാന്‍ കഴിയാതെ പോയത്. ഇരിപ്പിടം ഭാരവാഹികളോട് ഒരു നിര്‍ദ്ദേശം: ഈ സന്തോഷ വാര്‍ത്ത എന്തുകൊണ്ട് ഇരിപ്പിടവുമായി ബന്ധമുള്ളവരെ അവരുടെ ഈമെയിലിലൂടെ അറിയിച്ചു കൂടാ. അതൊരു ശ്രമകരമായ പ്രവര്‍ത്തിയാണെങ്കിലും ഒരു one time job ആണല്ലോ. എല്ലാവരും ഫെയിസ് ബുക്കില്‍ സജീവമല്ലല്ലൊ!
    പുതിയ സംരഭത്തിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട്
    ഒരു പുതുവത്സരം എല്ലാവര്‍ക്കും ആശംസിച്ചു കൊണ്ട്
    സസ്നേഹം
    ബ്ലോഗര്‍ ഫിലിപ്പ് ഏരിയല്‍,സിക്കന്ത്രാബാദ്

    ReplyDelete
  20. എല്ലാ ആശംസകുളും നേരുന്നു..........

    ReplyDelete
  21. ഇരിപ്പിടത്തെ സ്നേഹിക്കുന്ന ബൂലോകത്തില്‍ അതിന്റെ ഒഴിഞ്ഞു കിടന്ന ഇടം പുന:സ്ഥാപിക്കാന്‍ ഇറങ്ങി തിരിച്ച പുതിയ ടീമിനും ഇരിപ്പിടത്തെ എല്ലാ ക്കാലത്തും താല്പര്യ പൂര്‍വ്വം സ്വീകരിച്ച അഭ്യുദയ കാക്ഷികള്‍ക്കും വായനക്കാര്‍ക്കും നന്ദി സ്നേഹം പുതുവത്സരാശംസകള്‍ ...എല്ലാ നന്മയും നേരുന്നു ..ഈ തിരിച്ചു വരവില്‍ ഞാനും സന്തോഷം പങ്കുവയ്ക്കുന്നു ..:)

    ReplyDelete
  22. തിരി വീണ്ടും തെളിയട്ടെ ...

    ReplyDelete
  23. സന്തോഷം... ആശംസകൾ

    ReplyDelete
  24. എല്ലാ ആശംസകുളും നേരുന്നു..........

    www.techbeatsindia.com

    ReplyDelete
  25. ആശംസകള്‍ നേരുന്നു!! “പക്ഷപാതിത്വമില്ലാതെ“ തുടരട്ടേ എന്ന് ആശിക്കുന്നു!!

    ReplyDelete
  26. വണ്ടര്‍ഫുള്‍ ... വണ്ടര്‍ഫുള്‍...

    ReplyDelete
  27. പുതുവര്‍ഷത്തില്‍ കൈക്കുടന്നയില്‍ നിറച്ച പൂക്കള്‍ പോലെ നന്മയുടെ നറുമണവുമായെത്തിയ ഇരിപ്പിടത്തിന് ആശംസകള്‍... ഞാനുമുണ്ട് ഒപ്പം...

    ReplyDelete
  28. മദിരാശിയില്‍ ആയതിനാല്‍ സന്തോഷം തരുന്ന ഈ വാര്‍ത്ത കാണാന്‍ വൈകി. ആശംസകള്‍ !!!

    ReplyDelete
  29. ഇരിപ്പിടം വീണ്ടും സജീവമാകുന്നതില്‍ വളരെ സന്തോഷം. മുനിവിധികളില്ലാതെ, മുഖം നോക്കാതെ എഴുത്തിനെ സമീപിച്ചു രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ കുട്ടിയുടെ നിഷ്കളങ്കതയോടെ മികവും പോരായ്മയും പറയാന്‍ ചങ്കുറപ്പുള്ള വായനക്കാരെ ലഭിക്കുമ്പോള്‍ മാത്രമേ തന്റെ രചന അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ വായിക്കപ്പെട്ടു എന്ന് എഴുത്തുകാരന് കരുതേണ്ടതുള്ളു..

    ഇരിപ്പിടം ആ ധര്‍മ്മം നിര്‍വഹിക്കുമ്പോള്‍ നിങ്ങളുടെ എഴുത്തിലെ പോരായ്മകള്‍ (ഉണ്ടെങ്കില്‍ മാത്രം) ചൂണ്ടിക്കാണിക്കേണ്ടി വന്നാല്‍ എഴുത്തുകാര്‍ മനസ്സിലാക്കുക "ഇരിപ്പിടം നിങ്ങളുടെ രചനയെ സൂക്ഷ്മതയോടെ വായിക്കുകയും ആത്മാര്‍ഥതയുയോടെ വിലയിരുത്തുകയും ചെയ്തിരിക്കുന്നു". ആ അര്‍ത്ഥത്തില്‍ എഴുത്തിന്റെ വഴിയില്‍ നിങ്ങളുടെ ഏറ്റവും നല്ല വഴികാട്ടി അല്ലെങ്കില്‍ സുഹൃത്ത് ആയിരിക്കും ഇരിപ്പിടം. അങ്ങിനെ ആവണം ഇരിപ്പിടം.

    ഇരിപ്പിടം ടീമിനോട് ഒരു അപേക്ഷ. ഏതൊരു പോസ്റ്റിലും പോസിടീവ് ആയ ചിലതുണ്ടാവും. അതിനെ പരാമര്‍ശിക്കാതെ നഗറ്റീവു ആയ കാര്യങ്ങള്‍ പറയരുത്. സര്‍ഗ ചേതനയുടെ പുതുനാമ്പുകളെ വെള്ളവും വളവും നല്‍കി പരിപാലിക്കാം. ഇവിടെ ഒരു ചെടിയും ഉണങ്ങിപ്പോകരുതെന്ന് ഇരിപ്പിടം ആഗ്രഹിക്കുന്നു.

    ഇരിപ്പിടത്തിന്റെ പുതിയ സാരഥികള്‍ക്കും എല്ലാ വായനക്കാര്‍ക്കും ആശംസകളോടെ.

    ReplyDelete
  30. ആശംസകൾ,അനുമോദനങ്ങൾ...എന്റെ എല്ലാ പിന്തുണകളും.....

    ReplyDelete
  31. ഇരിപ്പിടം പുനരാരംഭിച്ചതില്‍ വലിയ സന്തോഷം ഉണ്ട്...
    ഗമണ്ടനായി തന്നെ ഇത് മുന്നോട്ട് പോകണം..

    ReplyDelete
  32. എല്ലാ ലക്കവും മുടങ്ങാതെ വായിച്ചിരുന്ന ഒന്ന് ആയിരുന്നു ഇരിപ്പിടം വാരിക...അത് വീണ്ടും ഇടവേള കഴിഞ്ഞു പുതുമോടിയില്‍ വരുമ്പോള്‍ കൂടുതല്‍ മികവുറ്റ വിഭവങ്ങളുമായി വരട്ടെ എന്ന ആശംസയും...

    മലയാള ഒന്ലൈന്‍ എഴുത്തിലെ എഴുത്ത് മാത്രം നോക്കി {എഴുത്തുകാരനെ നോക്കിയല്ല } നല്ല വിലയിരുത്തലുകള്‍ നടത്തുന്ന മികച്ച അണിയറക്കാര്‍ ഉള്ള ഈ ഇരിപ്പിടം ദ്വൈവാരികക്ക് കൂടുതല്‍ മുന്നേറാന്‍ സാധിക്കട്ടെ ...

    ReplyDelete
  33. ഇടയ്ക്കിടെ വന്നു നോക്കിയിരുന്നു ..വന്നതിലും കണ്ടതിലും ഒത്തിരി സന്തോഷം ..ശനി ദോഷമില്ലാതെ പോരട്ടെ ...ആശംസകള്‍

    ReplyDelete
  34. ഭാവുകങ്ങള്‍!!! നേരുന്നു!

    ReplyDelete
  35. മികച്ച അവലോകനങ്ങളുമായി ഇരിപ്പിടം സജീവമാകുന്നതില്‍ നിറഞ്ഞ സന്തോഷം...

    ReplyDelete
  36. വായനക്കാര്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ മികച്ച അവലോകനങ്ങളുമായി ഇനിയും മുടങ്ങാതെ മുന്നോട്ടുപോകാന്‍ ഇരിപ്പിടത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  37. എന്റെ ബ്ലോഗില്‍ ഈ മടങ്ങി വരവിനെപ്പറ്റി ഒരു കുറിപ്പ് ചേര്‍ത്തിട്ടുണ്ട് അതിവിടെ വായിക്കുക ഏരിയലിന്റെ കുറിപ്പുകള്‍/<
    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  38. ബൂലോഗത്ത് നല്ലൊരദ്ധ്യാപകനായി
    ഈ ഇരിപ്പിടം നീണാൾ ഉണ്ടാകുമാറാകട്ടേ...!

    ReplyDelete
  39. ഭാവുകങ്ങള്‍!!! നേരുന്നു!

    ReplyDelete
  40. ഇരിപ്പിടം വീണ്ടുമെത്തുന്നു എന്നറിഞ്ഞതില്‍ സന്തോഷം; ആശംസകള്‍ .

    പിന്നെ, 'ജനറല്‍ എഡിറ്ററും എഡിറ്റെഴ്സും ശ്രദ്ധിക്കാതെപോയ,ഒരു ബ്ലോഗ്ഗറുടെ പുസ്തകം കൂടി 2012-ല്‍ ഇറങ്ങിയിരുന്നു ...

    മലയാളത്തിലെ അറിയപ്പെടുന്ന പ്രസാധകരില്‍ ഒന്നായ ഫേബിയന്‍ ബുക്സ് പ്രസിദ്ധീകരിച്ച, പെരുമ്പടവും പ്രൊഫ. വി എന്‍. മുരളിയും സൈമണ്‍ ബ്രിട്ടോയും ഒക്കെ ചേര്‍ന്ന്‍ പ്രകാശനം നടത്തിയ 'ഓര്‍മ്മകളുടെ ജാലകം' !

    ReplyDelete