കാലം മാറുന്നതിനനുസരിച്ച് സമൂഹവും അതിന്റെ മൂല്യബോധവും, സംസ്കാരവും, നാഗരികതയും മാറിക്കൊണ്ടിരിക്കും. അത് അനിവാര്യമായ പ്രകൃതിനിയമമാണ്. ഓലയും എഴുത്താണിയും ഉപയോഗിച്ചുള്ള എഴുത്തിന്റെ കാലം കഴിഞ്ഞു. വെളുത്ത കടലാസിൽ ബോൾപേന ഉപയോഗിച്ചുള്ള എഴുത്തും ഇതുപോലെ അവസാനിച്ചേക്കാം. അച്ചടിമാധ്യമങ്ങളിലൂടെയുള്ള എഴുത്തിന്റെയും, വായനയുടെയും പ്രാധാന്യവും കുറഞ്ഞു വരുന്നു.
പുതിയ തലമുറയ്ക്ക് താൽപ്പര്യം ടാബ്ലറ്റുകളിലെ വായനയാണ്. ലാപ്‌ടോപ്പില്‍ ടൈപ്പുചെയ്ത് കോപ്പി-പേസ്റ്റ് ചെയ്ത് പ്രിന്റ് എടുക്കുന്നതാണ് മുഷിഞ്ഞിരുന്ന് എഴുതുന്നതിനേക്കാൾ നല്ലത് എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. എഴുത്തിലും വായനയിലും പേപ്പറിന്റേയും മഷിയുടേയും യുഗം അവസാനിച്ച് സൈബർ സ്പെയിസിന്റേതായ ഒരു കാലം വരുന്നു എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. ഇതോടൊപ്പം ബ്ലോഗെഴുത്തിന്റെ പ്രസക്തിയും വർദ്ധിച്ചുവരികയാണ്. പ്രശസ്തരായ എഴുത്തുകാരടക്കം നിരവധി ആളുകൾ ആശയപ്രചാരണത്തിനുള്ള ഫലപ്രദമായ ഉപാധി എന്ന നിലയിൽ ബ്ലോഗെഴുത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് ഈ രംഗത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. തുടക്കത്തിൽ ഉണ്ടായിരുന്ന അവസ്ഥയിൽനിന്നു വിഭിന്നമായി ബ്ലോഗെഴുത്തിന്റെ നിലവാരവും ഇതോടൊപ്പം അനുദിനം ഉയരുന്നു എന്നതും ശ്രദ്ധേയമാണ്.
വിമർശകർ സാധാരണയായി ബ്ലോഗുകളുടെ നിലവാരമില്ലായ്മയും, ലാഘവത്തോടെയുള്ള സമീപനവും ചൂണ്ടിക്കാട്ടിയാണ് തങ്ങളുടെ വിമർശനശരങ്ങൾ ഉതിർക്കാറുള്ളത്. എന്നാൽ അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന ബ്ലോഗെഴുത്തിന്റെ നിലവാരം മുഖ്യധാരയെ പിന്തള്ളുന്നതായാണ് പോയ രണ്ടുവാരങ്ങളിലെ ബ്ലോഗ് വായനകൾ തരുന്ന സൂചനകൾ. അത്തരത്തിൽ മുഖ്യധാരയിലെ പ്രമുഖരുടെ എഴുത്തിനെപ്പോലും പിന്തള്ളുന്ന വായനകൾ സമ്മാനിച്ച നിരവധി ബ്ലോഗുകൾക്കിടയിൽ നിന്ന് ഏതാനും ഉദാഹരണങ്ങളാണ് ഇത്തവണ ഇരിപ്പിടം ചർച്ച ചെയ്യുന്നത്.
കഥകളുടെ പൂക്കാലം
മുഖ്യധാരാ മാധ്യമങ്ങളിൽ വരുന്നവയെ വെല്ലുന്ന
ഉന്നത നിലവാരം പുലർത്തിയ മികച്ച കഥകൾ
ബ്ലോഗുകളിൽ വന്ന രണ്ടുവാരമാണ് കടന്നുപോയത്.
കഥ വായിക്കുമ്പോൾ, കഥ പറയുന്നതിനോ, കഥാതന്തുവിനോ മുൻതൂക്കം എന്ന് പറയാനാവാതെ വായനക്കാരൻ കഥയിൽ ലയിച്ചുപോവുന്ന അവസ്ഥ ഉണ്ടാവുന്നത് കഥയുടെ വിജയമാണ്. ജാനകിയുടെ ബ്ലോഗ് 'അമ്മൂന്റെ കുട്ടി'യിലെ 'അദ്ധ്യായം' എന്ന കഥ വായനക്കാർക്ക് ഇത്തരമൊരു
അനുഭവം പകരുന്നുണ്ട്.
മനുഷ്യന്‍ വിതയ്ക്കുന്ന മാരകവിപത്തുകളില്‍ ഒന്നാണ് പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെടുത്തുംവിധം അവന്‍ നടത്തുന്ന കടന്നു കയറ്റങ്ങൾ. കാലക്രമത്തിൽ തലമുറകള്‍ ഒന്നൊന്നായി അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നത് ഇന്നിന്റെ നേര്‍ക്കാഴ്ചയാണ്. രണ്ടു ദേശാടനപ്പക്ഷികളിലൂടെ തുടങ്ങി, കഥ പറയും പോലെ നിസാര്‍ നമ്മോട് പങ്കുവെക്കുന്നത് അത്തരം ദുരന്തങ്ങളില്‍ ചിലതാണ്. വരും നാളുകളിലെ വന്‍വിപത്തുകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ കഥ ഒട്ടും മുഷിപ്പ് നല്‍കാത്തതുമാണ്. നിസര്‍ഗ്ഗത്തില്‍ വായിക്കുക.
ഒ.ഹെൻറിയുടെ കഥകളെ അനുസ്മരിപ്പിക്കുന്ന.,
വിർച്വൽ ലോകത്തുനിന്നും ജീവിത
യാഥാർത്ഥ്യങ്ങളിലേക്കുള്ള ദൂരമെന്തെന്ന്
അറിയിക്കുന്ന ഒരു രചന ഈ ലക്കം കേളികൊട്ടിൽ വന്നു. ചിരപരിചിതരായ
ആളുകൾ കഥാപാത്രങ്ങളായി മുന്നില്‍ വന്നെത്തിയ വായനാനുഭവം.
ചെറുചിരിയോടെ തുടങ്ങി ഒരു നെടുവീർപ്പിൽ അവസാനിപ്പിക്കുമ്പോൾ നല്ല ഒരു ചെറുകഥ വായിച്ച സംതൃപ്തിയാണ് കേളികൊട്ട് മാഗസിനിൽ രവിവർമ്മതമ്പുരാൻ എഴുതിയ ഫെയ്സ്ബുക്ക് എന്ന
കഥ സമ്മാനിക്കുന്നത്
കൂടംകുളത്ത്
ഇന്ന് നടക്കുന്ന അതിജീവനപ്പോരാട്ടത്തിന്റെ സൂചനകൾ തരുന്നുണ്ട് അഞ്ജലികം ബ്ലോഗിൽ നാസർ അമ്പഴീക്കൽ എഴുതിയ കഥ ബോധിച്ചുവട്ടിലെ കൂൺ എന്ന കഥ. മനുഷ്യനെയും
അവന്റെ വെല്ലുവിളികളേയും അറിയാതെ സ്വസ്ഥമായ വിദ്യാഭ്യാസകാലവും,
നിറപ്പകിട്ടുള്ള തൊഴിൽ-കുടുംബ പശ്ചാത്തലങ്ങളും ആർജ്ജിച്ചെടുത്ത ഗൗതമൻ
ഇന്നത്തെ യുവതയുടെ പ്രതീകമാണ്. ബുദ്ധന് ബോധോദയമുണ്ടായതുപോലെ
കടലോരഗ്രാമത്തിലെ കാഴ്ചകൾ അയാളിൽ പരിവർത്തനമുണ്ടാക്കുന്നു. നാസറിന്റേതായ
ഒരു ഭാഷ എഴുത്തിലുടനീളം അടയാളപ്പെടുത്താനായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ബ്ലോഗെഴുത്തിലെ സ്ഥിരം ഫോർമുലകളിൽ നിന്ന് ഒരുപാട് മാറി സഞ്ചരിക്കുന്ന
നല്ലൊരു കഥ.
ചെടികളും പൂക്കളും ശലഭങ്ങളും മാത്രമല്ല, ശ്രദ്ധിക്കപ്പെടേണ്ട കഥാപാത്രമായി ഒരു പൂച്ചയും കടന്നുവരുന്ന വിഡ്ഢിമാന്റെ കഥ, എം.ടി യുടെ 'ഷെർലക്ക്' എന്ന കഥയെ ഓർമ്മിപ്പിക്കുന്നു. ഹൃദ്രോഗിയായ നായകനൊപ്പം സഞ്ചരിക്കുന്ന മൃത്യുവിനെ പൂച്ചയുടെ പതിഞ്ഞ ചലനങ്ങളിലൂടെ നമുക്ക് അറിയാനാവുന്നു. വ്യത്യസ്തമായ ഒരു വായനാനുഭവം തരുന്ന ശലഭങ്ങള്‍ പറഞ്ഞ കഥ വിഡ്ഢിമാന്റെ തണൽമരങ്ങൾ എന്ന ബ്ലോഗിൽ.
പ്രശസ്ത കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത് തന്റെ 'സുസ്മേഷ് ചന്ദ്രോത്ത് ' എന്ന ബ്ലോഗിലൂടെ ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച പുതിയ കഥ - സമൂഹവാഴ്ചക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം പങ്കവെക്കുന്നു. സെൽഫോണിനെ ആചാരപൂർവ്വം സംസ്കരിക്കുന്ന കഥ പറയുന്ന ഈ സുസ്മേഷ് രചനക്ക് ഒരുപാട് മാനങ്ങളുണ്ട്. നല്ല വായനാനുഭവം തരുന്ന കഥ
അവിശ്വസനീയമായ നുണകളെ ഏറ്റവും വിശ്വസനീയമായും
മനോഹരമായും വിതാനിക്കുന്ന പെരുംനുണയനാണ് നല്ല കഥാകാരൻ. ആ അര്‍ത്ഥത്തില്‍ താനൊരു നല്ല നുണയനാണെന്ന് കഥവണ്ടിയിലെ ഓരോ കഥയിലൂടെയും സിയാഫ് അബ്ദുൾഖാദർ സ്ഥാപിക്കുന്നുണ്ട്. അതിനുള്ള ഒരുത്തമസാക്ഷ്യം കൂടെയാണ് 'ദൈവത്തിന്റെ അമ്മ' എന്ന കഥ. ഒരു കഥപറയുമ്പോള്‍ അതിന്റെ പശ്ചാത്തല രൂപീകരണവും അത് പറയാനുപയോഗിക്കുന്ന ഭാഷാസങ്കേതവും പറയിപ്പിക്കാനുപയോഗിക്കുന്ന പാത്രസൃഷ്ടിയും വലിയ ഘടകങ്ങളാണ്, ഇതെല്ലാം ഒത്തിണങ്ങുമ്പോഴാണ് അതില്‍ രസനീയത രുചിക്കാനാവുന്നത്. ആ രസനീയത ഇവിടെ അനുഭവിച്ചറിയുക.
അമ്മയുടെ ചിറകിനുള്ളില്‍ അടക്കിയൊതുക്കി വളര്‍ത്തപ്പെടുന്ന കുട്ടികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍ കുട്ടികള്‍ക്ക്, വഴിതെറ്റാന്‍ ഒരു നിമിഷനേരത്തെ സ്വാതന്ത്ര്യം മതി. പഴയ പ്രീഡിഗ്രി കാലഘട്ടത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇങ്ങനെയുള്ള പ്രവണത കുട്ടികളില്‍ കൂടുതലായിരുന്നു. എന്നാല്‍ കാലത്തിനൊത്ത് സഞ്ചരിക്കാന്‍ കഴിയുന്നവര്‍ സ്വയം 'ബോള്ഡ് ' ആവുകയും ഏതു സാഹചര്യത്തില്‍ എങ്ങനെ പെരുമാറണം എന്നുള്ള കാര്യത്തില്‍ സ്വയം അവബോധമുള്ളവരാവുകയും ചെയ്യും. ഈ സന്ദേശമാണ് അനാമികയുടെ 'ഗന്ധര്‍വ്വന്റെ കുഞ്ഞ്' എന്ന കഥ നല്‍കുന്നത്.
വിദ്യാലയാനുഭവങ്ങളിൽ നിന്നും വിഷയീഭവിച്ച കാര്യങ്ങൾ, വാക്കുകളുടെ അനാവശ്യമായ കസര്‍ത്തുകളില്ലാതെ മനോഹരമാക്കി അവതരിപ്പിക്കുന്നു മിനിയുടെ ഉൾപ്രേരകങ്ങൾ എന്ന ബ്ലോഗിലെ കഥകൾ. നിഷ്കളങ്ക ബാല്യങ്ങളോടൊപ്പം പങ്കുവെച്ച നിമിഷങ്ങളുടെ അനുഭവസമ്പത്ത് നിറഞ്ഞതാണ് ഈ കഥകൾ. പാത്രം നഷ്ടപ്പെട്ട കുട്ടി എന്ന ശീർഷകത്തിലുള്ള മിനിക്കഥ ശ്രദ്ധേയമായി.
കവിതകൾ - ഓർമ്മക്കുറിപ്പുകൾ - യാത്രകൾ - നിരീക്ഷണങ്ങൾ
അനുവാചകനെ അമ്പരപ്പിക്കുന്ന കാവ്യബിംബങ്ങള്‍ കൊണ്ട് സമ്പന്നമാണ് സോണി ഡിത്തിന്‍റെ, മോണാലിസ സ്മൈല്‍സിലെ കവിതകള്‍. അനിവാര്യമായ ഒന്നിലേയ്ക്കുള്ള കാലത്തിന്റെ നിശ്ചിതവും നിസ്സംഗവുമായ യാത്രാവഴികളെ പ്രതിബിംബമാക്കി രചിച്ച അത്തരം ശ്രദ്ധേയമായ ഒരു കവിതയാണ് 'ഘടികാരസൂചികള്‍പറയുന്നത്'.
"പരവതാനിയിഴകളിലെ
നിറങ്ങള്‍ക്കിടയിലെ കറുപ്പ് പോല്‍
വേര്‍തിരിച്ചറിയുവാനാകാതെ
മരണം കമിഴ്ന്നുകിടക്കുന്നു."
അവിശുദ്ധസഞ്ചാരങ്ങള്‍ക്കെതിരെ സദാ ഉണര്‍ന്നിരിക്കേണ്ട കണ്ണുകള്‍ക്കിന്ന് അന്ധത ഒരു അലങ്കാരമത്രേ. നദികള്‍ക്ക് ദാഹമേറുന്നു, സമയം പാഴ്വസ്തുവാകുന്നു, നമ്മള്‍ വിത്തെടുത്തു കുത്തുന്ന സ്വയംഭരണ രാജ്യക്കാരാവുന്നു. നിഷ്ഠയുടെയും നിയന്ത്രണത്തിന്റെയും വീണ്ടെടുപ്പിന് ആഹ്വാനം ചെയ്യുകയാണ് മനോഹരമായ ഈ കവിതയിലൂടെ സോണി ഡിത്ത്.
"പരവതാനിയിഴകളിലെ
നിറങ്ങള്‍ക്കിടയിലെ കറുപ്പ് പോല്‍
വേര്‍തിരിച്ചറിയുവാനാകാതെ
മരണം കമിഴ്ന്നുകിടക്കുന്നു."
അവിശുദ്ധസഞ്ചാരങ്ങള്‍ക്കെതിരെ സദാ ഉണര്‍ന്നിരിക്കേണ്ട കണ്ണുകള്‍ക്കിന്ന് അന്ധത ഒരു അലങ്കാരമത്രേ. നദികള്‍ക്ക് ദാഹമേറുന്നു, സമയം പാഴ്വസ്തുവാകുന്നു, നമ്മള്‍ വിത്തെടുത്തു കുത്തുന്ന സ്വയംഭരണ രാജ്യക്കാരാവുന്നു. നിഷ്ഠയുടെയും നിയന്ത്രണത്തിന്റെയും വീണ്ടെടുപ്പിന് ആഹ്വാനം ചെയ്യുകയാണ് മനോഹരമായ ഈ കവിതയിലൂടെ സോണി ഡിത്ത്.
പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോന്റെ - ഇന്ദുമേനോൻ - എന്ന ബ്ലോഗിൽ ചെറുകഥകളുടെ ക്രാഫ്റ്റിനോട് അടുത്തു നിൽക്കുന്ന ഹൃദ്യമായൊരു ഓർമ്മക്കുറിപ്പ് വായിക്കാം. പാറകൾക്കും കുന്നുകൾക്കും
ജൈവപ്രകൃതിക്കുമൊക്കെ
ദേശവൃത്താന്തവുമായി
ചേർത്തുവെച്ച
പലതരം
കഥകൾ മനുഷ്യർ
നൽകാറുണ്ട്.
എഴുത്തുകാരിയുടെ
കൈപ്പുണ്യം ഇവിടെ ശരിക്കും അറിയുന്നു. അനുഭവവൃത്താന്തം
നല്ല ഭാഷയിലേക്ക് അവർ പരിഭാഷപ്പെടുത്തിയിരിക്കുന്നു.
പ്രമോദ് കുമാർ കൃഷ്ണപുരം എഴുതിയ എന്റെഅച്ഛൻ എന്ന ലളിതമായ കുറിപ്പ് ശ്രദ്ധേയമാണ്. പലതരം സ്ഥാപിതതാൽപ്പര്യക്കാരാണ് പരസ്പരസ്പർദ്ധയുടെ വിത്തുവിതയ്ക്കുന്നത് എന്ന അറിവ് പകരുന്ന ഈ കുറിപ്പിൽ നല്ലൊരു സന്ദേശമുണ്ട്.
ഒരിക്കൽ വായിച്ചാൽ ആർക്കും അവിടേയ്ക്ക് യാത്ര ചെയ്യാന്‍ കൊതി തോന്നിപ്പോവുക എന്നതാണ് യാത്രാവിവരണങ്ങളുടെ വിജയമായി കരുതപ്പെടുന്നത്. ഈയടുത്ത് ബ്ലോഗുകളിൽ കണ്ടതിൽ ഏറ്റവും വിശദവും രസകരവുമായ യാത്രാവിവരണമായിരുന്നു ഷൈന ഷാജന്റെ, മാന്ത്രികമരുഭൂമി - വഹൈബ. പ്രാചീന അറബ് ഗോത്രക്കാരായ 'വാഹിബ' ഗോത്രക്കാർ വസിച്ചിരുന്ന ഇടം എന്ന് എഴുത്തുകാരി വിശേഷിപ്പിക്കുന്ന വഹൈബ. ചിത്രങ്ങളുടെ സഹായത്തോടെ, നമ്മില്‍ മിക്കവരും കാണാത്ത ഒരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ഷൈന. 'മദ്ധ്യാഹ്നം, ഗാഫ് വൃക്ഷത്തിനടിയിലേക്ക് ഒരൊട്ടകത്തെ പായിച്ചു..!' ഒരു യാത്രാവിവരണത്തിൽ എങ്ങനെ കവിതയും ഉള്‍ക്കൊള്ളിക്കാം എന്ന് ഷൈന കാണിച്ചുതരുന്നു.
വികസനത്തിന്റെ അർത്ഥതലങ്ങളും പരിപ്രേക്ഷ്യങ്ങളും വിവാദ ഡസ്ക്കുകളെ സജീവമാക്കിക്കൊണ്ടിരിക്കെ, ക്രമം തെറ്റിയോടുന്ന കാലത്തിന്റെ മുയൽവേഗത്തെ ഗുണകാംക്ഷയോടെ അഭിസംബോധന ചെയ്യുകയാണ് 'ജീവനൊഴുകുന്നവീഥികൾ' എന്ന ജോസെലെറ്റ് എം.ജോസഫിന്റെ ലേഖനം. സാമൂഹ്യവിഷയങ്ങൾ എഴുതുമ്പോൾ ഉള്ളടക്കത്തിന്റെ അനിവാര്യതയായി പൊതുവെ കരുതിപ്പോരുന്ന 'വ്യവസ്ഥിതിയെ പുലഭ്യം പറയുക' എന്ന വൃഥാവ്യായാമത്തെ ലേഖകൻ പാടെ നിരാകരിക്കുന്നു. അതേസമയം നാലായിരത്തിലധികം മനുഷ്യ ജീവനുകൾ നിത്യേന നിരത്തിലെ ചോരപ്പൂക്കളിലൊടുങ്ങുന്ന ഭീതിദമായ അവസ്ഥയെ ഉച്ചാടനം ചെയ്യുന്നതിനും, നാടിന്റെ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒട്ടേറെ പരിഹാരനിർദ്ദേശങ്ങൾ ജോസെലെറ്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്. പങ്കാളിത്തവികസനത്തിന്റെ സാധ്യതകൾ ആരായുന്ന പ്രായോഗികവീക്ഷണവും ഉന്നതമായ പൗരബോധവും തന്നെയാണ് പുഞ്ചപ്പാടം ബ്ലോഗിലെ ഈ ലേഖനത്തെ ശ്രദ്ധേയമാക്കുന്നത്.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആടുജീവിതം പോലെ ഒട്ടകജീവിതങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം ഒരു യാത്രാനുഭവത്തിലൂടെ പങ്കുവയ്ക്കുകയാണ് ഫൈസല്‍, തന്റെ ഒട്ടക ജീവിതം - 'ഹാറൂണിന്‍റെയും അലിയുടെയും
കഥ !!' യിലൂടെ. വിധിവൈപരീത്യം കൊണ്ട് മരുഭൂമിയില്‍ എത്തിപ്പെടുന്ന അസംഖ്യം ജന്മങ്ങളില്‍ നിന്ന് രണ്ടുമനസ്സുകളെ തൊട്ടറിയുമ്പോള്‍ എവിടെയോ നമ്മുടെയും മനസ്സൊന്നു പതറുന്നുണ്ട്.
വെട്ടത്താൻ ബ്ലോഗിലെ കരിയുമ്മഎന്ന ലേഖനം ശ്രദ്ധേയമാണ്. അത്യധ്വാനം ചെയ്ത്
കരിയുണ്ടാക്കി
നിലമ്പൂരിൽ കൊണ്ടുപോയി ചായക്കടക്കാർക്ക്
വിറ്റിരുന്ന, ഉണങ്ങി വരണ്ട് ഒരു
വിറകുകൊള്ളി പോലെയായിരുന്ന കരിയുമ്മയെപ്പറ്റി മാത്രമല്ല ഇവിടെ
ഓർമ്മകളിലൂടെ പങ്കുവെക്കുന്നത്.
പഴയ ആളുകൾ പലരും
മറന്നു തുടങ്ങിയതും, പുതുതലമുറക്ക് തികച്ചും അന്യവുമായ ഒരു
കാലഘട്ടം കൂടിയാണ് വെട്ടത്താൻ ഇവിടെ വരച്ചുവയ്ക്കുന്നത്. നിലവാരമുള്ള കടലാസ്സിൽ നാമമാത്രമായ വിലയ്ക്ക് പ്രഭാത് ബുക്സ്
നല്കിയിരുന്ന റഷ്യൻ ബുക്കുകളെപ്പറ്റി പുതുതലമുറക്ക് അത്രയൊന്നും അറിയില്ല. ചായ
തിളപ്പിക്കുന്ന
സമോവറുകൾ, ചുടുചായ മൊത്തിയുള്ള നാട്ടിൻപുറത്തിന്റെ നന്മകൾ, ഭയത്തിന്റെ തോണിയാത്രകൾ, ഭാരം
ചുമന്നുള്ള കാൽനടകൾ, വനഭൂമിയും, വനപാലകരും അവർക്കിടയിലെ അഴിമതിയും വരെ വിഷയമാക്കിയ നല്ലൊരു പോസ്റ്റ്.
ഷെറിൻ എന്ന എഴുത്തുകാരിയുടെ ദ ഗോസ്പൽ എക്കോർഡിങ്ങ് റ്റു ഈവ് എന്ന അധികം ശ്രദ്ധിക്കപ്പെടാത്തതും, എന്നാൽ ശ്രദ്ധിക്കപ്പെടേണ്ടതുമായ ബ്ലോഗിൽ അതിമനോഹരമായ പദാവലികളാലും, ബിംബകൽപ്പനകളാലും സമ്പന്നമാക്കിയ ഒരു കവിത എന്റെ പച്ച കൊണ്ടാണ് ഞാന്‍ അവനെ കുത്തിയത് വായിക്കാം.
മലയാളസാഹിത്യത്തിലെ ജീനിയസ് എന്ന് വിളിക്കാവുന്ന ശ്രീ. മേതില്‍ രാധാകൃഷ്ണൻ ഓൺലൈൻ എഴുത്തുകാരെ യാഥാസ്ഥിതിക മലയാളിവായനക്കാർക്ക് മുമ്പിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുംവിധം അവതരിപ്പിക്കുവാൻ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. പദ്ധതിയ്ക്ക് രണ്ട് ഭാഗങ്ങളാണുള്ളത് – ഓൺലൈനും, ഓഫ് ലൈനും. ഓൺലൈൻ എന്നത്; മേതിൽ ബ്ലോഗർമാർക്കായി ഒരു വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നു. എഴുത്തുകാർ അവിടെ രജിസ്റ്റർ ചെയ്ത് തങ്ങളുടെ സൃഷ്ടികൾ സൈറ്റിൽ പോസ്റ്റ് ചെയ്യുക. പിന്നെയുള്ള ഓഫ് ലൈൻ പദ്ധതി മേതിലിന്റെ വകുപ്പാണ്. സൈറ്റിൽ വരുന്ന നല്ല സൃഷ്ടികളെ ഭാഷാപോഷിണി എന്ന മുഖ്യധാരാ സാഹിത്യ പ്രസിദ്ധീകരണത്തിലെ തന്റെ കോളത്തിൽക്കൂടി മേതിൽ വിശാലമായ മലയാളി വായനാസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കും. അങ്ങനെ, അച്ചടിമാധ്യമത്തിന് പുറത്തുനില്‍ക്കുന്ന, പ്രതിഭയുള്ള പുതിയ എഴുത്തുകാർക്ക് മുൻപന്തിയിലേയ്ക്ക് നീങ്ങുവാനുള്ള പ്രോത്സാഹനം അദ്ദേഹം നൽകും. മേതിൽ നിങ്ങൾക്കായി ഒരുക്കിയ സൈറ്റിൽ ചേർന്ന് സ്വയം പ്രകാശിപ്പിക്കുവാന്‍ ഇനിയും വൈകേണ്ടതില്ല.
ഇ-ലോകം ഓണ്ലൈന്‍ ഡോട്ട്കോം സാഹിത്യ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.
ഫെബ്രുവരി
9,10 തീയതികളില്‍ പെരുമ്പാവൂരില്‍ ആയിരിയ്ക്കും ക്യാമ്പ്. ക്യാമ്പില്‍ പ്രശസ്ത സാഹിത്യകാരന്മാര്‍ പങ്കെടുക്കും. സാഹിത്യാഭിരുചിയുള്ളവര്‍ക്ക് പ്രവേശനം. കൂടുതൽ വിവരങ്ങൾ
ഈ
ലിങ്കിൽ നിന്നു മനസ്സിലാക്കുക.
പ്രിയപ്പെട്ട വായനക്കാരെ.,
ഇവിടെ പരാമർശിക്കപ്പെട്ടവയേക്കാള്‍ മികച്ച പല രചനകളും ബ്ലോഗുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടാവാം. ബ്ലോഗെഴുത്ത് എന്ന സാംസ്കാരിക പ്രവർത്തനം എവിടെ എത്തി നിൽക്കുന്നു എന്നതിന് ഏതാനും ഉദാഹരണങ്ങൾ മുന്നോട്ടു വെക്കുക എന്നതു മാത്രമാണ് ഇരിപ്പിടം ഈ ദ്വൈവാര അവലോകനത്തിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതല്‍ വിശദമായ വായനയുമായി വീണ്ടും കാണാം.സസ്നേഹം,
ഇരിപ്പിടം ടീം.
വായനക്കാരുടെ നിര്‍ദേശങ്ങളും
അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക് ഐഡിയിലോ അറിയിക്കുക. ഒപ്പം http://www.facebook.com/groups/410725972280484/ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളാവാനും ചര്‍ച്ചകളില്‍ പങ്കുചേരാനും
എല്ലാവരെയും ക്ഷണിക്കുന്നു.
Very good attempt...congrats.....!
ReplyDeleteഈ സംരഭത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു
ReplyDeleteവളരെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു വിലയിരുത്തല്‍
ReplyDeleteഇരിപ്പിടം ടീമിന് അഭിനന്ദനം
ഇരിപ്പിടം ഇതിന്റെ പഴയ കാല പ്രതാപത്തിലെക്കുള്ള അതിനെക്കാളും മുന്നിലെക്കുള്ള പ്രയാണം ആരംഭിച്ചതിന്റെ സൂചനകള്‍ കാണുന്നുണ്ട് ..നല്ല അവലോകനം ടീമിന് ആശംസകള്‍...,,,
ReplyDeleteThis comment has been removed by the author.
ReplyDeleteപുതിയ അവലോകനം നന്നായി
ReplyDeleteചിലത് വായിച്ചവ കൂടുതലും വായിക്കാത്തവ, ഈ പരിചയപ്പെടുത്തലിനു നന്ദി. അടുത്തിട ഞാന്‍ വായിച്ച ചില ബ്ലോഗുകളേക്കുറീച്ചെഴുതിയ പോസ്റ്റില്‍ ഇരിപ്പിടത്തെയും പരാമര്‍ശിച്ചിരിക്കുന്നു അതിവിടെ കാണുക നന്ദി നമസ്കാരം. കണ്ണീരില്‍ കുതിര്‍ന്ന ഒരു വര്‍ഷാരംഭക്കുറിപ്പ് - A New Yer Jottings Soaked In Tears...../<
രണ്ടാംവരവിലെ ഒരു സുപ്പര്‍ ഡ്യുപ്പര്‍ വിലയിരുത്തല്‍ ആണിത്... നല്ല പ്രോല്‍സാഹനം . ഇരിപ്പിടം ടീമിന് ആശംസകള്‍.
ReplyDeleteഇരിപ്പിടം കൂട്ടായ്മയുടെ മനോഹര ദൃശ്യം...അഭിനന്ദനങ്ങൾ
ReplyDeleteസുപ്രഭാതം....!
നല്ല ടീം വര്‍ക്ക് ......... വായിക്കപ്പെടേണ്ട പോസ്റ്റുകള്‍
ReplyDeleteഎല്ലാം ഞാന്‍ വായിച്ചിട്ടുള്ള രചനകള്‍...,.. സത്യസന്ധമായ അവലോകനം...
ReplyDeleteആശംസകള്‍...,.. വളരെ നന്ദി....
മികച്ച അവലോകനങ്ങള്‍ ... ഇരിപ്പിടം ഇനിയും മുന്നേറട്ടെ ...
ReplyDeleteഅവലോകനം മികച്ചത്
ReplyDeleteഇനിയും ..തുടരട്ടെ ഈ യാത്ര
ഇനിയും വായിക്കാത്ത പോസ്റ്റുകള്‍ ചിലതൊക്കെയുണ്ട്. കൃത്യമായ ഇടവേളകളില്‍ ഇതുപോലെതന്നെ തുടരുകയാണെങ്കില്‍ ശ്രദ്ധിക്കപ്പെടേണ്ട രചനകള്‍ വായിക്കാതെ വിട്ടുപോവുകയില്ല. ഇരിപ്പിടം ടീമിന് അത് സാധ്യമാവട്ടെ എന്ന് ആശംസിക്കുന്നു. ഇത്തവണ അവലോകനം കൂടുതല്‍ നിലവാരം പുലര്‍ത്തിയിരിക്കുന്നു.
ReplyDeleteഇത്രയും നല്ല ഒരു അവലോകനം തയ്യാറാക്കിയ ഇരിപ്പിടം ടീമിന് അഭിനന്ദനങ്ങള്‍ !
ReplyDeleteCongrats, good attempt.
ReplyDeleteയാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു വിലയിരുത്തല്‍
ReplyDeleteഇരിപ്പിടം ടീമിന് അഭിനന്ദനം
കൂടുതൽ ആകർഷകമാവുന്നു.
ReplyDeleteനല്ല എഴുത്തിനും കൂടുതൽ വായനക്കും പ്രചോദനമാവട്ടെ ഈ ശ്രമങ്ങൾ...
verygood review.. really interesting
ReplyDeleteഈ പ്രോത്സാഹനത്തിന് എന്റെ കൃതജ്ഞത.
ReplyDeleteമാറ്റത്തിനനുസരിച്ച് മാറിവരുന്ന സാഹചര്യങ്ങള്‍ കണ്ടുകൊണ്ടുള്ള നല്ലൊരു അവലോകനം. ഒന്നൊഴികെ എല്ലാ കഥകളും വായിച്ചതാണ്. എതിരായി ഒന്നും പറയാന്‍ ഇല്ല.
ReplyDeleteമികച്ച അവലോകനം. സോണി പറഞ്ഞതുപോലെ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ വായിക്കാന്‍ കൂടി സാധിക്കുന്നു എന്നതും പ്രധാനമാണ്.
മികച്ച അവലോകനം.
congratulations
ReplyDeleteതണൽമരങ്ങളിൽ വന്നതിൽ സന്തോഷം..
ReplyDeleteആശംസകളോടെ
മികച്ച അവലോകനം ,കഴിഞ്ഞ തവണത്തേക്കാളും കൂടുതല്‍ പോസ്റ്റുകള്‍ ഇത്തവണ വന്നു .ഒന്ന് രണ്ടു കാണാത്ത ബ്ലോഗിലേക്ക് ലിങ്കും കിട്ടി ഇപ്രാവശ്യം .അഭിനന്ദനങ്ങള്‍
ReplyDeleteബ്ലോഗ് എഴുത്തുകാരേ നിലവാരത്തില്‍ ഊന്നിയുള്ള സൃഷ്ടികളില്‍ ശ്രദ്ധയൂന്നാന്‍ പ്രേരിപ്പിക്കുകയും അതോടൊപ്പം നല്ല വായന ഇഷ്ടപ്പെടുന്നവര്‍ക് ഇരിപ്പിടം ഒരു ചൂണ്ടുപലകയായി മാറുകയും ചെയ്യുന്നു.
ReplyDeleteപുഞ്ചപ്പാടത്തെ ലേഖനം പ്രതിപാദിക്കപ്പെട്ടതിലുള്ള സന്തോഷംകൂടി ഒപ്പം പങ്കുവയ്ക്കുന്നു.
നന്നായിരിക്കുന്നു, ആശംസകള്‍
ReplyDeleteമികച്ച അവലോകനം .ഇരിപ്പിടം ടീമിന് ആശംസകള്‍..
ReplyDeleteകാണാതെ പോയ ചില കഥകള്‍ വായിക്കാനും കൂടി അവസരം കിട്ടി.
ഇപ്പിടം ടീമിന് അഭിനന്ദനങള്‍
ReplyDeleteമികച്ച അവലോകനം. തുടരുക ഈ ഉദ്യമം
ReplyDeleteഇന്നാണ് ഈ ലിങ്കുകളിലൂടെ ഒരു ജൈത്ര യാത്ര നടത്തിയത്...
ReplyDeleteഇരിപ്പിടം ഇന്നാണ് കണ്ടെത്തിയത്. നല്ല ഉദ്യമം. വീണ്ടും വരാം.
ReplyDeleteഈയിടത്തില്‍ എന്നെയും ശ്രദ്ധിച്ചു എന്ന് ഇപ്പോഴാണ് കാണുന്നത് .ഇരിപ്പിടം ടീമിനോടും സഹയാത്രികരോടും നന്ദി അറിയിക്കുന്നു ..
ReplyDeleteThis comment has been removed by the author.
ReplyDeleteഇരിപ്പിടം കൊള്ളാമല്ലോ. പൊടി പിടിക്കാതെ സൂക്ഷിക്കുക.
ReplyDelete