'ഞാൻ ബ്ലോഗെഴുതുന്നത് നേരംപോക്കിനുവേണ്ടിയാണ് ! ഇവിടെനിന്ന് വലിയ സാഹിത്യമൊന്നും പ്രതീക്ഷിക്കരുത് !!' – പലപ്പോഴും വിമർശനങ്ങൾക്കു നേരെയുള്ള ബ്ലോഗെഴുത്തുകാരുടെ സ്ഥിരം പ്രതിരോധകവചമാണ് ഈ വരികൾ...
ആത്മപ്രകാശനത്തിനുള്ള ഉപാധി എന്ന നിലയിൽ ബ്ലോഗെഴുതുമ്പോൾ ഈ വാദഗതി ഒരു പരിധിവരെ ശരിയാണ്. എന്നാൽ ബ്ലോഗെഴുതുന്നത് 'മറ്റുള്ളവർക്ക് വായിക്കാൻ കൂടിയാണ്' എന്നതും പരമപ്രധാനമായ വസ്തുതയാണ്. തന്റെ ബ്ലോഗ് വായിക്കാനെത്തുന്നവർക്ക് കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഏറ്റവും നല്ലത് നൽകുക എന്നത് ബ്ലോഗറുടെ ഉത്തരവാദിത്വമാണ്.
ചില ബ്ലോഗുകളിലൂടെ കടന്നുപോയപ്പോൾ ഇരിപ്പിടം ടീമിന് തോന്നിയത് ആമുഖമായി പറഞ്ഞതാണ്. എത്രയും വേഗം പോസ്റ്റുകൾ എഴുതി നിറയ്ക്കുക എന്ന ലാഘവത്വത്തോടെയുള്ള രീതി പല ബ്ലോഗുകളിലും കാണാനാവുന്നു. എഴുതിയും, വായിച്ചും, പലതവണ തിരുത്തിയും തന്റെ ഓരോ പോസ്റ്റും മികവുള്ളതാക്കാൻ ബ്ലോഗെഴുത്തുകാർ പരമാവധി ശ്രമിക്കേണ്ടതുണ്ട്. എണ്ണമല്ല, ഗുണമാണ് പ്രധാനം എന്ന തിരിച്ചറിവിലേക്ക് അവർ വളരേണ്ടിയിരിക്കുന്നു.
വിർശനവിധേയമാവേണ്ട പോസ്റ്റുകൾ പലതും ശ്രദ്ധയിൽപ്പെട്ടെങ്കിലും അവ അക്കമിട്ട് ഇവിടെ പറയുന്നില്ല. അവയ്ക്കിടയിൽ 'മാതൃകാപരം' എന്നു തോന്നിയ ഏതാനും പോസ്റ്റുകളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.



നമ്മുടെ ചുറ്റുപാടും നടക്കുന്നത് ഇതൊക്കെത്തന്നെയല്ലേ എന്ന് വായനക്കാരെക്കൊണ്ട് തോന്നിപ്പിക്കുന്ന ഒരു കഥയാണ് റഷീദ് തൊഴിയൂരിന്റെ ഇന്ദ്രധനുസ്സിലെ 'പെയ്തൊഴിയാതെ'. നേർരേഖയിൽ പറഞ്ഞതുകൊണ്ട് ഒട്ടും ദുർഗ്രാഹ്യമാവാതെ നല്ല വായന പ്രദാനം ചെയ്യുന്നുണ്ട് ഈ കഥ.
എകാന്തതയെപ്പറ്റി അതനുഭവിക്കുന്നവര്‍ക്കേ മനസ്സിലാവൂ. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യർ സഹജീവികളുമായി ഇടപഴകുവാന്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്ന കഥയാണ് റോസിലി ജോയിയുടെ 'റോസാപ്പൂക്കളി' ലെ പുതിയ കഥയായ ഗോപാലകൃഷ്ണൻ പത്ത് ബി. വായനയിലൂടെ ഒഴുകിനീങ്ങുവാന്‍ പ്രേരിപ്പിക്കുന്ന എഴുതിത്തെളിഞ്ഞ എഴുത്തുകാരിയുടെ കൈയ്യടക്കം ഇവിടെ അനുഭവിക്കാം.
അധികമാരും ശ്രദ്ധിക്കാത്ത ഒരു ബ്ലോഗാണ് അനിത കാപ്പാടന്‍ ഗോവിന്ദന്റെ ഓളങ്ങള്‍. കണ്ണൂരിന്റെ തനതായ നാട്ടുഭാഷയിൽ ഒരു കുഞ്ഞുമനസ്സിന്റെ കുതൂഹലങ്ങളും, മതിയായ കാരണങ്ങൾക്കായാലും കുഞ്ഞുങ്ങളെ ശിക്ഷിക്കേണ്ടിവരുമ്പോൾ അവരുടെ കണ്ണുകളോടൊപ്പം മാതാപിതാക്കളുടെ മനസ്സിലുണ്ടാവുന്ന നനവും ഹൃദ്യമായി ആവിഷ്കരിക്കുന്നു.
പല കവിതകളും വായിക്കുമ്പോൾ ആശയം മനസ്സിലാവാതെ വായനക്കാർ അന്തംവിട്ടു നിൽക്കാറുണ്ട്. ചില കവികൾ അത് വിശദീകരിച്ച് വായനക്കാരന്റെ ആസ്വാദനതലത്തെ ചോദ്യം ചെയ്യാറുമുണ്ട്. എന്നാൽ ഇവിടെ മനോഹരമായി ഒരു കവിത എഴുതി അതിൽ താൻ എന്തർത്ഥമാക്കുന്നു എന്ന് കവയിത്രി വിശദീകരിക്കുമ്പോൾ അത് കവിതയുടെ ഭംഗി വർദ്ധിപ്പിക്കുന്നു. ആശാചന്ദ്രന്റെ മൺചിരാതുകള്‍ എന്ന ബ്ലോഗിലെ ദിവ്യസ്നേഹത്തിനു സമർപ്പണം എന്ന കവിത, പരസ്പരം കണ്ടിട്ടില്ലാത്ത, അക്ഷരങ്ങളിൽക്കൂടി മാത്രം പരിചയപ്പെട്ടവരുടെ നിഷ്കളങ്കപ്രണയത്തെക്കുറിച്ച് പറയുന്നു.
മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ. കലാലയജീവിതം കഴിഞ്ഞ്, ജീവിതത്തിന്റെ തിരക്കുകളിൽ നാം എല്ലാം മറക്കും, ഇവിടെ ജീവിതവിജയത്തിലെ വഴികാട്ടികളായ ഗുരുനാഥൻമാരെ മറവിയുടെ ചവറ്റുകൊട്ടയിലേയ്ക്ക് തള്ളാതെ എന്നും മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഡോക്ടർ മനോജ് കുമാറിന്റെ ഹൃദയവിശുദ്ധി തൊട്ടറിയാനാവുന്നു. ഇതും ഒരു ഗുരുദക്ഷിണ തന്നെ. വെള്ളനാടന്‍ ഡയറിയിലെ ഒരു നല്ല പോസ്റ്റ്- ഗുരുദക്ഷിണ
മലയാള കവിതകൾക്കായുള്ള ഒരു റഫറന്‍സ് പേജാണ് പുലർകാലകവിതകൾ
എന്ന ബ്ലോഗ്. ഓർമ്മകൾക്ക് പഴക്കവും മരണവുമില്ലെന്ന് നാവിൽ തൊട്ടറിയിക്കുന്ന തേനൂറും കവിതകൾക്ക് മികച്ച ആലാപനങ്ങളിലൂടെ ആസ്വാദനം നൽകുകയാണ് ഇവിടെ. മുന്നൂറിന്റെ നിറവിൽ നിൽക്കുന്ന പുലർക്കാലത്തിലേയ്ക്കൊരു സന്ദർശനം ഒട്ടും നിരാശപ്പെടുത്തുകയില്ല. മലയാള കവിതാസ്നേഹികളെ തൃപ്തിപ്പെടുത്തുന്ന ഈ ഉദ്യമത്തിന് അനിൽകുമാറിനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു...
യാത്രപ്പാട്ടിൽ കല്ലടയാറിന്റെ തീരഗ്രാമം വിട്ടുപോയ വിനയചന്ദ്രൻ വിശ്വഗ്രാമങ്ങളിൽ സഞ്ചരിക്കുകയായിരുന്നു. വിനയചന്ദ്രൻ ഒറ്റയ്ക്കായിരുന്നോ? അങ്ങനെയെങ്കില്‍ സ്വയം തെരഞ്ഞെടുത്ത ഒറ്റപ്പെടലിൽ നിന്നു പഠിച്ച് ലോകത്തിനു തന്ന സന്ദേശം 'ഒറ്റയ്ക്കിരിക്കാതെ കൂട്ടുകാരാ, തിരവറ്റിയാലും തീരുകില്ലാ ദുരിതങ്ങൾ' എന്നായിരുന്നല്ലോ. നമ്മെ വിട്ടുപിരിഞ്ഞ പ്രിയകവി ഡി.വിനയചന്ദ്രനെക്കുറിച്ച് ലഘുവായ ഒരു അനുസ്മരണം, മലയാളകവിതയിലെ വിനയചന്ദ്രിക എൻ.ബി.സുരേഷിന്റെ കിളിത്തൂവൽ എന്ന
ബ്ലോഗിൽ.
'അടിയൻ ലച്ചിപ്പോം' എന്ന മട്ടിൽ നിരൂപക-സഹൃദയ ലോകം അന്ധമായി പിന്താങ്ങുന്നതുകൊണ്ടാവാം ചില വിഗ്രഹങ്ങൾ വാനോളം വളരുന്നത് എന്ന് വായനക്കാർക്ക് തോന്നുന്നവിധം എം.ടി.യുടെ രണ്ടാമൂഴത്തെ വിമർശനവിധേയമാക്കുന്ന നല്ലൊരു പഠനം യുഗാവസാനത്തിന്റെ രണ്ടാമൂഴം എന്ന പേരിൽ കേളികൊട്ടിൽ വായിക്കാം. ഇരാവതി കാർവേയുടെ 'യുഗാന്ത'യിലെ ആശയങ്ങളോട് രണ്ടാമൂഴത്തിലെ ചിത്രീകരണങ്ങൾക്കുള്ള സാമ്യം ഇവിടെ ആർ.എസ്. കുറുപ്പ് തുറന്നുകാണിക്കുന്നു.

ഓസോൺപാളികളുടെ അപ്പുറത്തുനിന്ന് മരണദൂതുമായി വരുന്ന മാലാഖയോടൊപ്പം നാം യാത്ര പോവുമ്പോൾ നമുക്കേറെ പ്രിയതരമായിരുന്ന ഈ ഭൂമിയെ അത്രവേഗം നിഷേധിക്കാനാവുമോ... മരണശേഷം പുതിയൊരു ലോകവും കാലവും നമ്മെ കാത്തിരിക്കുന്നുവോ... തുടങ്ങി ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് എഴുത്തുകാരന്റെ ഭാവന നൽകുന്ന ഉത്തരങ്ങളാണ് കൽപ്പകഞ്ചേരി ക്രോണിക്കിൾസിലെ നീലവെളിച്ചം എന്ന പോസ്റ്റ്.

സർഗാത്മകവും, നർമ്മപ്രധാനവും, ഗൗരവമുള്ളതുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബൂലോകത്തെ
എഴുത്തുകാര്‍ പ്രാഗല്‍ഭ്യം തെളിയിച്ചുവരികയാണ്. എന്നാല്‍
മുകളില്‍ പ്രതിപാദിച്ചതുപോലെ, തനിക്കുമുന്നില്‍ ഒരു വായനാസമൂഹമുണ്ടെന്ന
പരിഗണന തുലോം കുറവായിപ്പോകുന്നു എന്നതാണ് പ്രധാനമായി കണ്ടുവരുന്ന
ഒരു ന്യൂനത. വരുംനാളുകളില്‍ പ്രസിദ്ധീകരിക്കുന്ന രചനകളില്‍ ഈ കുറവ്
പരിഹരിക്കാന്‍ എഴുത്തുകാര്‍ ശ്രദ്ധിക്കുമെന്ന വിശ്വാസത്തോടെ,
ഇരിപ്പിടം
ടീം.
വായനക്കാരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയിൽ വിലാസത്തില്‍ അറിയിക്കുക. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വളരെയേറെ വിലപ്പെട്ടവയാണ്.
ഇരിപ്പിടത്തില്‍ പരിചയപ്പെടുത്തിയതില്‍ വളരെ സന്തോഷം.ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്ന്.
ReplyDeleteപുതിയ നല്ല ചില ബ്ലോഗുകളെ വായിക്കാനുമായി.
അതിന് അഭിനന്ദനങ്ങളും അറിയിക്കുന്നു.
This comment has been removed by the author.
ReplyDeleteഈ ലക്കംഅ വലോകനം നല്ല കുറെ
ReplyDeleteകഥാ പേജുകള്‍ പരിചയപ്പെടുത്തിയതില്‍ നന്ദി .
ഒപ്പം കവിതകളും ലേഖനങ്ങളും
പല പേജുകളിലും പോയിട്ടുണ്ടെങ്കിലും
കൂടുതലും കാണാത്തവ സാവകാശം സന്ദര്‍ശിക്കാം എന്ന് കരുതുന്നു.
അതെ, ഇരിപ്പിടത്തിന്റെ ആമുഖത്തോട് പൂര്‍ണ്ണമായും യൊജിക്കുന്നു.
എണ്ണത്തിലല്ല കാര്യം ഗുണത്തിലാണ് കാര്യം.
ചുമ്മാതങ്ങു വാരിവലിച്ചു എഴുതുന്ന ഒരു കൂട്ടരേ
ബ്ലോഗുലകത്തില്‍ കാണാറുണ്ട് ബ്ലോഗ് പേജുകള്‍
നിറയ്ക്കാനായി എഴുതാതിരിക്കുക!
ഇവിടെപ്പറഞ്ഞതുപോലെ വായിക്കാന്‍ വരുന്നവര്‍ക്ക്
എന്തെങ്കിലും നല്ലത് നല്‍ക്കകുക.
അവലോകനം ടീമിന് അഭിനന്ദനം
ഒപ്പം പരാമര്‍ശിക്കപ്പെട്ട കഥ എഴുത്തുകാര്‍ക്കും
നേരത്തെ ഇരിപ്പിടത്തില്‍ വന്നിരുന്നതു പോലെ എഴുത്തുകാരുടെ പേരും അവരുടെ ബ്ലോഗ് പെരിനോടോ സൃഷ്ടികള്‍ക്ക് ഒപ്പമോ വ്യത്യസ്തമായ നിറത്തില്‍ കൊടുത്താല്‍ നന്നായിരിക്കും ഒറ്റ നോട്ടത്തില്‍ ആരെപ്പറ്റി പരാമര്‍ശിക്കുന്നു എന്ന് മനസ്സിലാക്കാന്‍ അത് സഹായിക്കും എന്ന് തോന്നുന്നു. ആശംസകള്‍, സോറി ഇതെന്റെ ഒരു സജഷന്‍ മാത്രം!
ReplyDeleteകൊള്ളാം, പറഞ്ഞവയില്‍ ചിലതെല്ലാം വായിക്കാതതാണ്. വായിക്കട്ടെ, വളരെ നന്ദി..
ReplyDeleteഎന്റെ വരികളുടെ ഈ പരാമര്‍ശത്തിന് നന്ദീ .. ഒരുപാട് ..
ReplyDeleteശരിയാണ് , എന്റെ ചില തൊന്നലുകളാണ് തലകെട്ടായി കണ്ടത് ..
എഴുതിയത് പാളി പൊയെന്ന് കണ്ടാല്‍ രക്ഷപെടാന്‍ ഉപയോഗിക്കുന്ന
മാരഗമാകാം എനിക്കത് , എന്നാലും എഴുതിയതിന് ശേഷം അതു നമ്മുക്ക്
സ്വന്തമല്ല എന്നറിവുണ്ട് .. ശ്രമിക്കാം എന്നേ പറയാന്‍ കഴിയൂ ..
കാരണം അതു തന്നെ , എഴുത്തിന്റെ കാര്യമായ തലങ്ങളിലേക്ക്
ചേക്കേറുവാന്‍ ഉള്ള പ്രാപ്തി ഉണ്ടായിട്ടില്ല എന്നതാകാം ..
നന്ദീ ..
നന്ദി സര്‍ ,
ReplyDeleteഎന്‍റെ ബ്ലോഗിലെ കവിതയെ കുറിച്ചു അഭിപ്രായം എഴുതിയതിനു നന്ദി ..
സര്‍ പറഞ്ഞപോലെ ആ കവിതയ്ക്ക് അങ്ങനെ ഒരു പരിചയപ്പെടുത്തല്‍ ആവിശ്യം ആണ് ... കാണാത്ത രണ്ടു പേരുടെ പവിത്ര സ്നേഹത്തെ മറ്റുള്ളവരുടെ മുന്നില്‍ വിവരിക്കുമ്പോള്‍ ആ പരിചയപ്പെടുത്തല്‍ ആവിശ്യംമെന്നു തോന്നി. ..
ഇനിയും നന്നായി എഴുതാന്‍ കഴിവിന്‍റെ പരമാവധി ശ്രമിക്കാം സര്‍.
This comment has been removed by the author.
ReplyDeleteവളരെ നന്നായി പണി എടുത്തു ഇത് ചെയ്ത ടീമിന് അഭിനന്ദനങ്ങള്‍...,,,ബ്ലോഗുകള്‍ക്കും ബ്ലോഗ് എഴുത്തുകാര്‍ക്കും നല്ല പ്രോത്സാഹനം നല്‍കാനും മറ്റും ആയി തന്‍ താങ്കളുടെ സമയം ചിലവഴിച്ചു ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുന്ന സുഹുര്‍ത്തുക്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലാ...ചില ബ്ലോഗു പോസ്റ്റുകള്‍ വായിക്കാത്തവയാണ് വായിച്ചു നോക്കട്ടെ....ഇനിയും ഒരുപാട് ഇരിപ്പിടങ്ങള്‍ ആളുകളിലേക്ക് എത്തട്ടെ എല്ലാവരും അതിനു സഹായിക്കുക..
ReplyDeleteബ്ലോഗെഴുത്തിലെ വഴികാട്ടിയായി ഇരിപ്പിടം കൂടുതൽ സജീവമാകട്ടെ...... ആശംസകൾ...
ReplyDeleteകുറേ നല്ല പേജുകള്‍ പരിചയപ്പെടാന്‍ കഴിഞ്ഞു നന്ദി....
ReplyDeleteഇരിപ്പിടം ഇനിയും ഉന്നതിയില്‍ എത്തട്ടെ...
എല്ലാ... ഭാവുകങ്ങളും നേരുന്നു....
ഈ ശ്രമത്തിനു അഭിനന്ദനം അറിയിക്കുന്നു, ഒപ്പം എന്റെ 'കുറിഞ്ഞി'യെ ഇവിടെ പരിഗണിച്ചതില്‍ നിറഞ്ഞ നന്ദിയും..
ReplyDeleteകണ്ടു
ReplyDeleteവായിച്ചു...
നല്ല അവലോകനം - കൂടുതല്‍ ഉന്നതങ്ങളില്‍ ഈ ശ്രമം എത്തിപ്പെടട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
ReplyDeleteഇരിപ്പിടം വാരികയിൽ പുലർക്കാലത്തെ കുറിച്ച് പരാമർശിച്ചതിൽ നന്ദി അറിയിയ്ക്കുന്നു..
ReplyDeleteമലയാളം ബ്ലോഗ് ഹെല്പ് വീണ്ടും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി .. :)
ReplyDeleteവളരെ നല്ല അവലോകനം ..ബ്ലോഗുകളെ കൂടുതല്‍ ഗൌരവമായി കാണുന്നവര്‍ പെരുകട്ടെ !
ReplyDeleteഎത്രയും വേഗം പോസ്റ്റുകൾ എഴുതി നിറയ്ക്കുക എന്ന ലാഘവത്വത്തോടെയുള്ള രീതി പല ബ്ലോഗുകളിലും കാണാനാവുന്നു. എഴുതിയും, വായിച്ചും, പലതവണ തിരുത്തിയും തന്റെ ഓരോ പോസ്റ്റും മികവുള്ളതാക്കാൻ ബ്ലോഗെഴുത്തുകാർ പരമാവധി ശ്രമിക്കേണ്ടതുണ്ട്. എണ്ണമല്ല, ഗുണമാണ് പ്രധാനം എന്ന തിരിച്ചറിവിലേക്ക് അവർ വളരേണ്ടിയിരിക്കുന്നു.
ReplyDeleteതികച്ചും സത്യം... വളരെ മികച്ച അവലോകനം..
ഇതില്‍ എന്റെ എളിയ ശ്രുഷ്ടിയും തെരഞ്ഞെടുതതിനും നന്ദി...
പുതിയ ബ്ലോഗ്ഗര്‍മാരെ കൂടുതല്‍ ഉള്‍പെടുത്തിയാല്‍ അത് അവര്‍ക്ക് ഒരു പ്രോത്സാഹനം ആകും എന്നും തോന്നുന്നു...
ആശംസകൾ...
ReplyDeleteന്റേം ആശംസകൾ..
ReplyDeleteഏറെപേരെ പ്രോത്സാഹിപ്പികുവാൻ ഇരിപ്പിടം ഒരു വേദിയാകട്ടെ..!
ന്റേം ആശംസകൾ..
ReplyDeleteഏറെപേരെ പ്രോത്സാഹിപ്പികുവാൻ ഇരിപ്പിടം ഒരു വേദിയാകട്ടെ..!
എന്‍റെ കഥയെക്കുറിച്ച് ഉള്ള നിരീക്ഷണം വായിച്ചു ,ഉള്‍പ്പെടുത്തിയതിന് ഒരു പാട് നന്ദി . കഥക്കും ഇടയില്‍ മറ്റാരും പാടില്ല എന്നാ നിരീക്ഷണത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു ,ഗുരു അത്ര തന്നെ ലഘു എന്ന കഥ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയ ഒരു കഥയാണ് ,അതിനോട് അത് കൊണ്ട് മാത്രം എനിക്ക് സ്നേഹം കൂടും ,ഏതായാലും ഇരിപ്പിടത്തിന്റെയും മറ്റു പല വായനക്കാരുടെയും അഭിപ്രായങ്ങള്‍ മാനിക്കുന്നു ..ഈ ലക്കം ഇരിപ്പിടം വളരെ ആസ്വാദ്യമായി .വിമര്‍ശനങ്ങള്‍ക്ക് സര്‍വ്വാത്മനാ സ്വാഗതം ...
ReplyDeleteഇത്തവണത്തേതില്‍ ചില ബോഗുകള്‍ കാണാത്തതാണ്. അങ്ങോട്ടെത്താന്‍ എളുപ്പമായി.
ReplyDeleteശ്രമകരമായ പരിശ്രമത്തിന് അഭിനന്ദനങ്ങള്‍
ആത്മാർത്ഥമായ വിലയിരുത്തലിന് ആശംസകൾ...
ReplyDeleteഈ ലക്കത്തില്‍ ഏതാനും പുതിയ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ കഴിഞ്ഞു. കഴിവുള്ള എഴുത്തിനെ പുതുമുഖ എഴുത്തുകാരായാലും പ്രോത്സാഹിപ്പിക്കുകതന്നെ വേണം. ഇരിപ്പിടത്തിന്റെ ഈ സംരംഭത്തിന് എല്ലാ ആശംസകളും.
ReplyDeleteസാഹിത്യം എന്നത് ഞങ്ങള്‍ കുറച്ച് പേര്‍ക്കാണ് എന്ന് വിലയിരുത്തുന്ന ചിലര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ ബ്ലോഗ് . വരേണ്യത ബ്ലോഗിലും കടത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിനു പ്രയോഗിക്കുന്നത് ഇതിലെ അക്ഷര പ്രയോഗത്തിലെ വിത്യാസങ്ങള്‍ ചൂണ്ടികാട്ടിയാണ് .എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ബ്രൌസറിന്റെ വിത്യാസവും ഫോണ്ടിന്റെ അഭാവവും ചിലപ്പോള്‍ വായന അരോചകമാകും . ഇത് മനസ്സിലാക്കി നമ്മുടെ കംബ്യുട്ടറിലെ കുറവ് പരിഹരിച്ചു ബ്ലോഗു വായിക്കുന്നതിനു പകരം ബ്ലോഗറിനെ കുറ്റപ്പെടുത്താനാണ് ഏവര്‍ക്കും താല്പര്യം .അതില്‍ നിന്നും വ്യത്യസ്തമായി ഒരു കുറിപ്പ് അതും ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്നത് അഭിനന്തനാര്‍ഹമാണ് .
ReplyDeleteഇരിപ്പിടത്തിന്റെ ധന്യമായ മറ്റൊരു ലക്കം വായിച്ചു മനസ്സു നിറഞ്ഞു. കൂട്ടത്തില്‍ എന്റെ പുതിയ പോസ്റ്റ് ഉള്പെടുത്തിയത്തിനും നന്ദി. ഇരിപ്പിടം കൂടുതല്‍ ഉയരങ്ങള്‍ തേടട്ടെ.
ReplyDeleteരണ്ടാമൂഴത്തെ കുറിച്ച് ശ്രീ.ആർ.എസ്.കുറുപ്പ് എഴുതിയ നിരൂപണത്തെ അതിന്റേതായ പ്രാധാന്യത്തോടെ കാണുകയും ഇവിടെ പരാമർശിക്കുകയും ചെയ്തതിൽ നന്ദി. ഇരിപ്പിടം, വളരെ വസ്തുനിഷ്ഠമായും കാര്യക്ഷമമായും ബ്ലോഗുകളെ വിശകലനം ചെയ്യുന്നുണ്ട്. ആശംസകൾ
ReplyDeleteഇത്തവണത്തെ അവലോകനം വളരെയേറെ സൂക്ഷ്മമായ നിരീക്ഷണത്തോടെയാണ് എഴുതിയിട്ടുള്ളത് .ഇരിപ്പിടത്തില്‍ ബ്ലോഗിനെക്കുറിച്ച് പരമാര്‍ശിച്ചാല്‍ ആ ബ്ലോഗ് ഒരുപാട് പേര്‍ വായിക്കും എന്നതില്‍ ആര്‍ക്കുംതന്നെ സംശയമില്ല.അനേകം ബ്ലോഗുകള്‍ സന്ദര്‍ശിച്ച് അവയില്‍ വായനക്കാരിലേക്ക് എത്തിക്കേണ്ടുന്ന എഴുത്തുകളെ മാത്രം എത്തിക്കുക എന്നത് വളരെയധികം പ്രയാസകരമാണ്.ഇത്തവണത്തെ അവലോകനത്തില്‍ എന്‍റെ ബ്ലോഗിലെ പെയ്തൊഴിയാതെ http://rasheedthozhiyoor.blogspot.com/2013/02/blog-post_15.html എന്ന കഥയെക്കുറിച്ച് പരമാര്‍ശിച്ചതില്‍ എന്‍റെ നന്ദിയും കടപ്പാടും ഞാന്‍ ഇവിടെ രേഖപെടുത്തുന്നു.പെയ്തൊഴിയാതെ എന്ന കഥ വാസ്തവത്തില്‍ മലബാറിലെ ഒരു ഗ്രാമത്തില്‍ ഉണ്ടായ പരമാര്‍ത്ഥമാണ്.ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ .ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പുതിയ സൌഹൃദം തേടി പോകുന്ന അനേകായിരം സഹോദരിമാര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കുക എന്നത് മാത്രമായിരുന്നു ഈ കഥ രചിക്കുവാനുണ്ടായ പ്രചോദനം.കഥയോട് സമാനമായ വേറേയും സംഭവങ്ങള്‍ കേള്‍ക്കുവാനും കാണുവാനും ഈയുള്ളവന്‍ ഇടയായി .വിരലിലെണ്ണാവുന്നവ മാത്രമേ പുറംലോകം അറിയുന്നുള്ളൂ .മാനഹാനി ഓര്‍ത്ത് അധികവും പുറംലോകം അറിയുന്നില്ലാ എന്നതാണ് വാസ്തവം.ഇരിപ്പിടത്തിന്‍റെ തുടര്‍ന്നുളള യാത്രയ്ക്ക് എന്‍റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു .
ReplyDeleteവളരെ മെച്ചപ്പെട്ട അവലോകനം.
ReplyDeleteഈ നല്ല സംരംഭത്തിന് ആശംസകള്‍ .
:)
ReplyDeleteനല്ല അവലോകനം. ആശംസകൾ.
ReplyDeleteഇരിപ്പിടത്തില്‍ എന്റെ ബ്ലോഗിനെക്കുറിച്ച് പരാമര്‍ശിച്ചതില്‍ വളരെയധികം സന്തോഷിക്കുന്നു. ബ്ലോഗില്‍ ഗൗരവമായ രചനകള്‍ പോസ്റ്റ്ചെയ്യുന്നതിനെക്കുറിച്ച് ചിന്തിപ്പിക്കുന്നതിനും, ബ്ലോഗെഴുത്തിനെ വെറും നേരമ്പോക്ക് എന്നതിലുപരി ഗൗരവമായി കാണാന്‍ പ്രേരിപ്പിക്കുന്നതിനും ഇരിപ്പിടം വാരികയിലെ ഈ അവലോകനം സഹായകരമാവുന്നു. സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ആശംസകള്‍.
ReplyDeleteഇരിപ്പിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും ഒപ്പം നന്ദിയും..
ReplyDeleteഇരിപ്പിടത്തിലൂടെ, ശ്രദ്ധിക്കപ്പെടാതെപോയ ചില പോസ്റ്റുകള്‍കൂടി വായിക്കാനായി. നന്ദി എന്‍റെ കഥയേയും പരിചയപ്പെടുത്തിയതിന്.
ReplyDeleteഇരിപ്പിടം മുന്നോട്ട്.
ReplyDeleteആശംസകള്‍ ...
ആശംസകള്‍
ReplyDeleteഇത് നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
ആശംസകള്‍. കൂടെ എന്റെ ബ്ലോഗിനെ പ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കണ്ടതില്‍ വളരെ സന്തോഷം
ReplyDeleteസ്നേഹപൂര്‍വ്വം അനിത
ബ്ലോഗെഴുത്തിലെ മഹാരഥന്മാരുടെ കൂടെ എന്‍റെ കുഞ്ഞു ബ്ലോഗ്( അപ്പൂപ്പന്‍ താടികള്‍ ) കൂടെ പരമാര്‍ശിക്കപെട്ടതില്‍ ഒത്തിരി നന്ദിയുണ്ട്. ഇരിപ്പിടത്തില്‍ വന്നതിനു ശേഷം , എനിക്ക് ഇന്നോളം അറിവില്ലാത്ത ചില വായനക്കാര്‍ ബന്ധപ്പെടുകയും, ഗൃഹാതുരതം ഉണ്ടാക്കുന്ന ഇത്പോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു എന്ന്പറയുകയും ചെയ്തപ്പോള്‍ , ബ്ലോഗെഴുത്തില്‍ എനിക്ക് ഇന്നോളം കിട്ടിയിട്ടില്ലാത്ത അംഗീകാരം ആയി അത്. ഇനിയും അപ്പൂപ്പന്‍ താടികള്‍ പറക്കട്ടെ വലിയവരെ നിങ്ങടെ ചിറകിന്‍റെ താഴെ ........ഒരിക്കല്‍ കൂടി നന്ദി !!....രഞ്ജിത് ഗുരുവായൂര്‍
ReplyDeleteഇവിടെ നിന്നു ചില ബ്ലോഗുകള്‍ ഞാന്‍ വിരുന്നുപോകാന്‍ തിരഞ്ഞെടുത്തു .
ReplyDeleteമറ്റുള്ളവർക്ക് വായിക്കാൻ കൂടിയാണ്
ReplyDeleteഎന്നതും പരമപ്രധാനമായ വസ്തുതയാണ്.
തന്റെ ബ്ലോഗ് വായിക്കാനെത്തുന്നവർക്ക് കഴിവിന്റെ
പരമാവധി ഉപയോഗിച്ച് ഏറ്റവും നല്ലത് നൽകുക
എന്നത് ബ്ലോഗറുടെ ഉത്തരവാദിത്വമാണ്....തീർച്ചയായും..!
best
ReplyDeleteനല്ല പരിശ്രമം ചിലബ്ലോഗുകള്‍ പരിചയപ്പെടാന്‍ അവസരം ലഭിച്ചതില്‍ നന്ദി അറിയിക്കുന്നു
ReplyDeleteആശംസകള്‍