കഥയെന്നാല്‍ ഭാവനയുടെ അതിരുകള്‍ക്കകത്തു നിന്നു ചുറ്റിത്തിരിയുന്ന സാഹിത്യസഞ്ചാരമാണെന്ന ഒരു കാലഘട്ടത്തിന്‍റെ ധാരണയെ തിരുത്തിക്കുറിക്കുകയാണ് ഇന്നത്തെ ബ്ലോഗ് കഥകൾ. കഥ പറയുന്നവന് സംതൃപ്തിയുണ്ടാവണം, കഥ കേള്‍ക്കുന്നവനും. ആശയവിനിമയത്തിന്റെ പൂര്‍ണ്ണതയാണത്. ഭാവന ഉപയോഗിച്ച് ഇന്നിന്റെ സത്യങ്ങളെ ഊട്ടിയുറപ്പിക്കുകയാണ് കഥാകൃത്തിന്റെ കടമ. വായനയ്ക്കൊടുവില്‍ കഥ പറയുന്ന മാന്ത്രികശൈലിയെ അവന്‍ തിരിച്ചറിയാന്‍ തുടങ്ങുകയും, ഇതു തന്റെ കഥയാണെന്നും തന്നോട് അടുപ്പമുള്ളവരുടെ കഥയാണെന്നും ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നിടത്താണ് കഥാകൃത്തിന്റെ വിജയം. കവിതയുടെ കാര്യവും വിഭിന്നമല്ല. അത്തരത്തിലുള്ള കുറച്ചു ബ്ലോഗുകള്‍ ആണ് ഈ ലക്കം ഇരിപ്പിടം പരിചയപ്പെടുത്തുന്നത്.









“പുരാതനമായ തുറമുഖം
ഏകാകിയായ മനുഷ്യനെപ്പോലെ
ഭൂമിയിലേക്ക് കുനിഞ്ഞിരിക്കുന്നു...” എന്ന് തുടങ്ങുന്ന ‘പുരാതനമായ തുറമുഖം’ എന്ന കവിത ഭാനു കളരിക്കലിന്‍റെ പതിവുകവിതകള്‍ പോലെ വായനക്കാരനെ പിടിച്ചിരുത്തുന്ന പ്രയോഗങ്ങളാല്‍ സമൃദ്ധമാണ്. കറുത്ത കമ്പളത്താല്‍ വലിച്ചുമൂടപ്പെട്ട വസന്തവും കാഴ്ചകളെ മറയ്ക്കുന്ന യാഥാര്‍ത്ഥ്യവും ജീവിതത്തെ വൈകി മനസ്സിലാക്കുന്ന നാളെകളും തിരിച്ചറിവുകളുടെ അപൂര്‍ണ്ണതകളിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ ഇതുപോലെ തലകുനിച്ചിരിക്കേണ്ടിവരുന്ന മനുഷ്യതുറമുഖങ്ങള്‍ ഏറെയാണ് നമുക്ക് ചുറ്റും. കവി പറഞ്ഞതുപോലെ, നാളത്തെ ഖനനത്തില്‍ നിങ്ങള്‍ കണ്ടെത്തിയേക്കാവുന്ന എന്‍റെ ഫോസിലിന് നിങ്ങളോട് ജീവിതത്തിന് പറയാമായിരുന്നതൊന്നും പറയാനാവില്ല. എഴുതിത്തെളിഞ്ഞവന്‍റെ അക്ഷരവഴക്കം നിഴലിക്കുന്ന കവിത.


കുറച്ചു ഫോട്ടോബ്ലോഗുകള്‍ കൂടി നമുക്ക് പരിചയപ്പെടാം -
1. സ്നേഹജാലകം
2.Kiran’s World of Photography
3. അനശ്വരം ( Anaswaram )
4. | NATURE |
5. Mobile photography
6. Kaleidoscope
7. 4 my amigos..........
നല്ല വായനാനുഭവങ്ങള്‍ തന്നവയാണീ ബ്ലോഗുകളെല്ലാം തന്നെ. ഇരിപ്പിടം ടീമിന്റെ വായനയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത നല്ല ബ്ലോഗുകള്‍ ഇനിയും ഉണ്ടാവാം. അത് കണ്ടെത്താന്‍ പ്രിയപ്പെട്ട വായനക്കാര്‍ ഞങ്ങളെ സഹായിക്കുമല്ലോ.
എല്ലാ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകളോടെ,
ഇരിപ്പിടം ടീം
വായനക്കാരുടെ നിർദേശങ്ങളുംഅഭിപ്രായങ്ങളും
irippidamweekly@gmail.com
എന്ന ഇ-മെയിൽ വിലാസത്തില്‍അറിയിക്കുക.
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വളരെയേറെ വിലപ്പെട്ടവയാണ്.