തയ്യാറാക്കിയത് : ബിജു ഡേവിസ് , ഉബൈദ് കക്കത്ത് ,& രഞ്ജിത്ത് കണ്ണങ്കാട്ടില്‍
വായനാദിനം ആഘോഷിച്ച് കടന്നു പോയ വാരം! ലോകമെമ്പാടും വായനയുടെ പ്രാധാന്യം ഏറുകയാണ് ..എല്ലാ മേഖലയിലുമുള്ള അറിവുകള്‍ പരമാവധി വ്യാപനം ചെയ്യപ്പെടെണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്നു ..ഒപ്പം വായന മരിച്ചു എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുറവിളികള്‍ ഉയരുന്നുമുണ്ട് ..വായനയുടെയും എഴുത്തിന്റെയും മാധ്യമങ്ങള്‍ വ്യത്യസ്തതയോടെ വളര്‍ന്നു എന്നല്ലാതെ അവ മനുഷ്യ രാശിക്ക് നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകളെയും സര്‍വ്വ വ്യാപിയായ വികസനത്തെയും കുറിച്ച് തര്‍ക്കം കാണില്ല തന്നെ ..
വായനയെ പ്രേരിപ്പിയ്ക്കുന്ന ഒരു "പേസ്മേക്കറിന്റെ" ജോലി കൂടെ ബ്ലോഗർക്കുണ്ടെന്ന് കണ്ടറിഞ്ഞെഴുതിയ പോലെ ഒരു പോസ്റ്റാണു, ആദ്യമായി പരിചയപ്പെടുത്തുന്നത്. തേജസ് ബ്ലോഗില്‍ കെ. ആര് . മീരയുടെ ലേഖനസമാഹാരം ആയ "മഴയില്‍ പറക്കുന്ന പക്ഷികളെ" മനോരാജ് നടത്തിയ വായനയുടെ അടയാളപ്പെടുത്തല്‍ ആണത് . പുസ്തകത്തിന്റെ ആന്തരിക ചൈതന്യത്തെ തേജസ്സോടെ ജ്വലിപ്പിക്കുന്ന അവലോകനങ്ങളാണ് പുസ്തക വിചാരം എന്ന ബ്ലോഗില്‍ പതിവായി വരാറുള്ളത് . ഉടനെ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന ലളിത സുന്ദരമായ അവതരണം. തുടര്‍ ലക്കത്തില്‍ എന്‍ .എ .നസീറിന്റെ കാടും ഫോട്ടോ ഗ്രാഫറും എന്ന പുസ്തകം യുവ എഴുത്തുകാരനായ സുസ്മേഷ് ചന്ദ്രോത്ത് എങ്ങിനെയാണ് വായിച്ചതെന്നും ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട് .
എന്നാൽ വായനയെ സിരകളിലേക്ക് ഓടിച്ചു വിട്ട മറ്റൊരു ശൈലി ആ.... ആ എന്ന പോസ്റ്റിലൂടെ പി.വി. ഷാജികുമാർ ഓർക്കുന്നു. കാലിച്ചാംപൊതി ബ്ലോഗില്‍ പി വി ഷാജികുമാര്‍ പമ്മന്റെ പുസ്തകങ്ങളെ അനുസ്മരിക്കുന്നു. പുസ്തകത്തില്‍ നിന്നും നഷ്ടപ്പെട്ട പേജുകള്‍ ഒരു തലമുറയുടെ സ്വപ്നങ്ങളില്‍ കുടിയേറിയത് വിവരിക്കുന്നു.കുറുകവിതകളിൽ ആസ്വാദനപ്രപഞ്ചം സൃഷ്ടിയ്ക്കാൻ കഴിയുന്ന എഴുത്തുകാരുടെ കാലമാണിത്.ഓൺലൈൻ ലോകത്ത് പാറി നടക്കുന്ന കുറുകവിതകൾ സംവേദനം ചെയ്യുന്ന ആശയം ശക്തിയുറ്റതാകുന്നു എന്നതിനാൽ തന്നെ അവയുടെ പ്രസക്തിയും ഏറുന്നു.
ഋതുഭേദങ്ങളിൽ ഡോണ മയൂരയുടെ എഴുതിത്തെളിഞ്ഞ ബുദ്ധിയിൽ പിറന്ന നാലു വരികൾ
പളനിക്ക്
കടലമ്മ കൊടുത്ത
കൊമ്പൻസ്രാവ് പോലെയാണ്
പ്രവാസം!
(പ്രവാസം) സംവത്സരങ്ങളായി പ്രവാസികൾ അനുഭവിയ്ക്കുന്ന വ്യഥയുടെ പ്രതിഫലനമാണ്.
നാലു വരികൾ നാല്പത് ലക്ഷം ജനതയുടെ അവസ്ഥ അതിമനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു, മയൂര.
പേരു വെളിപ്പെടുത്താത്ത,ചിത്രം വെളിപ്പെടുത്തുന്ന 'ഫ്രം സീറോ' എന്ന സുഹൃത്തിന്റെ മഴയ്ക്ക് പൊതുവീഥിയിൽ നിന്നും വിട്ടകന്നു നിൽക്കുന്ന ഒരു കവിതയുടെ സ്വഭാവമുണ്ട്.ആശയങ്ങൾ കോർത്തുവയ്ക്കാൻ പാകത്തിലുള്ള 5 കുറുകവിതകൾ,മഴയിൽ നിന്നും മഴയിലെത്തുമ്പോൾ നല്ലൊരു രചന വായിച്ച സുഖം അനുവാചകനുണ്ടാകും, തീർച്ച.ശ്രീബലി പോലുള്ള മുൻ കവിതകൾ ശക്തമായ സാമൂഹികവികാരത്തെക്കൂടി പ്രതിഫലിപ്പിയ്ക്കുന്നുണ്ട്.
ആർക്കും അസൂയ തോന്നുന്ന ഒരു പോസ്റ്റുമായാണു, ഇത്തവണയും വിഷ്ണു എന്‍ വി ചോക്കുപൊടി ബ്ലോഗില്‍ വന്നെത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തനം വെറും കൂലിയെഴുത്തായി മാത്രമാണ് ഇന്ന് പൊതുവേ കണക്കാക്കപ്പെടുന്നത്. എന്നാൽ അജ്ഞതയുടെ കുന്നുകൾ ഛത്തീസ്ഗഢിലെ അബുജ് മാഡ്(Abujmarh) എന്ന നക്സൽ ഭീകര ഗ്രാമത്തിന്റെ സത്യാവസ്ഥ തേടിയിറങ്ങിയ തെഹെല്ക്ക ലേഖിക തുഷൽ മിത്തലിനെയും, ഫോട്ടോ ജേർണലിസ്റ്റ് തരുൺ സെഹ്രാവത്തിനെയും പരിചയപ്പെടുത്തുന്നു. കാമ്പുള്ള പോസ്റ്റുകളിൽ കാമ്പുള്ള പ്രതികരണങ്ങളുമുണ്ടാകുമെന്ന് അനുസ്മരിപ്പിയ്ക്കുന്ന ഒരു പോസ്റ്റ്!
നേര്‍മയുള്ള നര്‍മ്മത്തില്‍ മെനഞ്ഞെടുത്ത ഒരു പോസ്റ്റ് ആണ് പുഞ്ചപ്പാടം ബ്ലോഗിലെ മരം കൊത്തിയും വെള്ളത്തില്‍ പോയ കോടാലിയും എന്ന അനുഭവ കഥ.കയ്യില്‍ വന്നു ചേര്‍ന്ന ഒരു കോടാലി പ്രയോഗിക്കാന്‍ അവസരങ്ങള്‍ അന്വേഷിച്ചു നടക്കുന്ന ബാല്യത്തെ കുറിച്ച് വിവരിക്കുന്ന ജോസ്ലെറ്റ് സിനിമ, ബ്ലോഗ് എന്ന് വേണ്ട, മുന്നില്‍ കാണുന്ന എല്ലാത്തിനെയും നിര്‍ദാക്ഷിണ്യം കൊത്തിക്കീറുകയാണ്.

എന്റെ തോന്നലുകള്‍ ബ്ലോഗിലെ ബുദ്ധനും പ്രവാചകനും നിസ്സഹായരാകുമ്പോള്‍.. എന്ന പോസ്റ്റ് വളരെ ശ്ലാഘനീയമാണ്. 1978 മുതല്‍ മ്യാന്മര് ഭരണകൂടത്തില്‍ നിന്നും അടിച്ചമര്‍ത്തല്‍ ഭീകരത അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഹിങ്ക്യ മുസ്ലീങ്ങളെയാണ് പ്രവീണ്‍ ശേഖര്‍ ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്നത്.കൃത്യമായ ഒരു ശത്രുവിനെ എതിര്‍ചേരിയില്‍ നിര്‍ത്താന്‍ സാധിക്കാത്തത് കൊണ്ടാണോ ലോകമെമ്പാടും മുസ്ലീങ്ങള്‍ക്കെതിരെയുള്ള ക്രൂരതകളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ പോലും ഇവരെ കുറിച്ച് മൌനം ഭജിക്കുന്നത് എന്ന് തോന്നിപ്പോവും ഈ പോസ്റ്റ് വായിച്ചാല്‍ .
കരിക്കട്ടകൾ എന്ന പുതുബ്ലോഗ് പരിചയപ്പെടുത്താം. കണക്കെടുപ്പ്,
ക്ലീഷെ പ്രണയചിന്തകളല്ല,മരിച്ച പ്രണയക്കാറ്റ്
ഭയപ്പെടുത്തുന്നുണ്ട് കവയത്രിയെ.വഴിപാടു രസീതുകാരനോട് ഇറച്ചി ചോദിയ്ക്കുന്നതിലൂടെ
ആദ്യകവിതയിൽ തന്നെ വൈരുദ്ധ്യാത്മകതയുടെ തന്ത്രങ്ങളും പയറ്റിയിരിയ്ക്കുന്നു.തുടക്കത്തിന്റെ
ചെറുപതറൽ ഇല്ലാതെ ഇവ്വിധത്തിൽ മുന്നേറാൻ കഴിയട്ടെ.
വായനാദിനം ആഘോഷിച്ച് കടന്നു പോയ വാരം! ലോകമെമ്പാടും വായനയുടെ പ്രാധാന്യം ഏറുകയാണ് ..എല്ലാ മേഖലയിലുമുള്ള അറിവുകള്‍ പരമാവധി വ്യാപനം ചെയ്യപ്പെടെണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്നു ..ഒപ്പം വായന മരിച്ചു എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുറവിളികള്‍ ഉയരുന്നുമുണ്ട് ..വായനയുടെയും എഴുത്തിന്റെയും മാധ്യമങ്ങള്‍ വ്യത്യസ്തതയോടെ വളര്‍ന്നു എന്നല്ലാതെ അവ മനുഷ്യ രാശിക്ക് നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകളെയും സര്‍വ്വ വ്യാപിയായ വികസനത്തെയും കുറിച്ച് തര്‍ക്കം കാണില്ല തന്നെ ..

എന്നാൽ വായനയെ സിരകളിലേക്ക് ഓടിച്ചു വിട്ട മറ്റൊരു ശൈലി ആ.... ആ എന്ന പോസ്റ്റിലൂടെ പി.വി. ഷാജികുമാർ ഓർക്കുന്നു. കാലിച്ചാംപൊതി ബ്ലോഗില്‍ പി വി ഷാജികുമാര്‍ പമ്മന്റെ പുസ്തകങ്ങളെ അനുസ്മരിക്കുന്നു. പുസ്തകത്തില്‍ നിന്നും നഷ്ടപ്പെട്ട പേജുകള്‍ ഒരു തലമുറയുടെ സ്വപ്നങ്ങളില്‍ കുടിയേറിയത് വിവരിക്കുന്നു.കുറുകവിതകളിൽ ആസ്വാദനപ്രപഞ്ചം സൃഷ്ടിയ്ക്കാൻ കഴിയുന്ന എഴുത്തുകാരുടെ കാലമാണിത്.ഓൺലൈൻ ലോകത്ത് പാറി നടക്കുന്ന കുറുകവിതകൾ സംവേദനം ചെയ്യുന്ന ആശയം ശക്തിയുറ്റതാകുന്നു എന്നതിനാൽ തന്നെ അവയുടെ പ്രസക്തിയും ഏറുന്നു.
ഋതുഭേദങ്ങളിൽ ഡോണ മയൂരയുടെ എഴുതിത്തെളിഞ്ഞ ബുദ്ധിയിൽ പിറന്ന നാലു വരികൾ
പളനിക്ക്
കടലമ്മ കൊടുത്ത
കൊമ്പൻസ്രാവ് പോലെയാണ്
പ്രവാസം!
(പ്രവാസം) സംവത്സരങ്ങളായി പ്രവാസികൾ അനുഭവിയ്ക്കുന്ന വ്യഥയുടെ പ്രതിഫലനമാണ്.
നാലു വരികൾ നാല്പത് ലക്ഷം ജനതയുടെ അവസ്ഥ അതിമനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു, മയൂര.
പേരു വെളിപ്പെടുത്താത്ത,ചിത്രം വെളിപ്പെടുത്തുന്ന 'ഫ്രം സീറോ' എന്ന സുഹൃത്തിന്റെ മഴയ്ക്ക് പൊതുവീഥിയിൽ നിന്നും വിട്ടകന്നു നിൽക്കുന്ന ഒരു കവിതയുടെ സ്വഭാവമുണ്ട്.ആശയങ്ങൾ കോർത്തുവയ്ക്കാൻ പാകത്തിലുള്ള 5 കുറുകവിതകൾ,മഴയിൽ നിന്നും മഴയിലെത്തുമ്പോൾ നല്ലൊരു രചന വായിച്ച സുഖം അനുവാചകനുണ്ടാകും, തീർച്ച.ശ്രീബലി പോലുള്ള മുൻ കവിതകൾ ശക്തമായ സാമൂഹികവികാരത്തെക്കൂടി പ്രതിഫലിപ്പിയ്ക്കുന്നുണ്ട്.
ആർക്കും അസൂയ തോന്നുന്ന ഒരു പോസ്റ്റുമായാണു, ഇത്തവണയും വിഷ്ണു എന്‍ വി ചോക്കുപൊടി ബ്ലോഗില്‍ വന്നെത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തനം വെറും കൂലിയെഴുത്തായി മാത്രമാണ് ഇന്ന് പൊതുവേ കണക്കാക്കപ്പെടുന്നത്. എന്നാൽ അജ്ഞതയുടെ കുന്നുകൾ ഛത്തീസ്ഗഢിലെ അബുജ് മാഡ്(Abujmarh) എന്ന നക്സൽ ഭീകര ഗ്രാമത്തിന്റെ സത്യാവസ്ഥ തേടിയിറങ്ങിയ തെഹെല്ക്ക ലേഖിക തുഷൽ മിത്തലിനെയും, ഫോട്ടോ ജേർണലിസ്റ്റ് തരുൺ സെഹ്രാവത്തിനെയും പരിചയപ്പെടുത്തുന്നു. കാമ്പുള്ള പോസ്റ്റുകളിൽ കാമ്പുള്ള പ്രതികരണങ്ങളുമുണ്ടാകുമെന്ന് അനുസ്മരിപ്പിയ്ക്കുന്ന ഒരു പോസ്റ്റ്!
നേര്‍മയുള്ള നര്‍മ്മത്തില്‍ മെനഞ്ഞെടുത്ത ഒരു പോസ്റ്റ് ആണ് പുഞ്ചപ്പാടം ബ്ലോഗിലെ മരം കൊത്തിയും വെള്ളത്തില്‍ പോയ കോടാലിയും എന്ന അനുഭവ കഥ.കയ്യില്‍ വന്നു ചേര്‍ന്ന ഒരു കോടാലി പ്രയോഗിക്കാന്‍ അവസരങ്ങള്‍ അന്വേഷിച്ചു നടക്കുന്ന ബാല്യത്തെ കുറിച്ച് വിവരിക്കുന്ന ജോസ്ലെറ്റ് സിനിമ, ബ്ലോഗ് എന്ന് വേണ്ട, മുന്നില്‍ കാണുന്ന എല്ലാത്തിനെയും നിര്‍ദാക്ഷിണ്യം കൊത്തിക്കീറുകയാണ്.

എന്റെ തോന്നലുകള്‍ ബ്ലോഗിലെ ബുദ്ധനും പ്രവാചകനും നിസ്സഹായരാകുമ്പോള്‍.. എന്ന പോസ്റ്റ് വളരെ ശ്ലാഘനീയമാണ്. 1978 മുതല്‍ മ്യാന്മര് ഭരണകൂടത്തില്‍ നിന്നും അടിച്ചമര്‍ത്തല്‍ ഭീകരത അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഹിങ്ക്യ മുസ്ലീങ്ങളെയാണ് പ്രവീണ്‍ ശേഖര്‍ ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്നത്.കൃത്യമായ ഒരു ശത്രുവിനെ എതിര്‍ചേരിയില്‍ നിര്‍ത്താന്‍ സാധിക്കാത്തത് കൊണ്ടാണോ ലോകമെമ്പാടും മുസ്ലീങ്ങള്‍ക്കെതിരെയുള്ള ക്രൂരതകളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ പോലും ഇവരെ കുറിച്ച് മൌനം ഭജിക്കുന്നത് എന്ന് തോന്നിപ്പോവും ഈ പോസ്റ്റ് വായിച്ചാല്‍ .
കരിക്കട്ടകൾ എന്ന പുതുബ്ലോഗ് പരിചയപ്പെടുത്താം. കണക്കെടുപ്പ്,
ക്ലീഷെ പ്രണയചിന്തകളല്ല,മരിച്ച പ്രണയക്കാറ്റ്
ഭയപ്പെടുത്തുന്നുണ്ട് കവയത്രിയെ.വഴിപാടു രസീതുകാരനോട് ഇറച്ചി ചോദിയ്ക്കുന്നതിലൂടെ
ആദ്യകവിതയിൽ തന്നെ വൈരുദ്ധ്യാത്മകതയുടെ തന്ത്രങ്ങളും പയറ്റിയിരിയ്ക്കുന്നു.തുടക്കത്തിന്റെ
ചെറുപതറൽ ഇല്ലാതെ ഇവ്വിധത്തിൽ മുന്നേറാൻ കഴിയട്ടെ.
കേരള കഫെ സിനിമയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്തു, സലിം കുമാറും കോഴിക്കോട് ശാന്താദേവിയും അഭിനയിച്ചു മനോഹരമാക്കിയ ബ്രിഡ്ജ് എന്ന ഖണ്ഡത്തെ ഓര്‍മ്മിപ്പിക്കുന്ന കഥയാണ് മനോജ് വെങ്ങോല അതെ പേരിലുള്ള ബ്ലോഗില്‍ എഴുതിയ വൃത്തം എന്ന കഥ. ഒരു പൂച്ചയുടെ ചിതറിയ ചിന്തകളിലൂടെ കാമ്പുള്ള ചില സന്ദേഹങ്ങള്‍ മനോജ് പങ്കു വെക്കുന്നു
ചില യാദൃശ്ചീകതകള് വിസ്മയാവഹങ്ങള്‍ ആണ്. ഒരേ ദിവസം പോസ്റ്റ് ചെയ്ത രണ്ടു കഥകള്‍ ആണ് അനിമേഷ് സേവ്യര്‍ തോന്ന്യാക്ഷരങ്ങള്‍ ബ്ലോഗില്‍ എഴുതിയ "ദൈവത്തിന്റെ കൈ"യ്യും, രഘുനാഥന് പട്ടാളക്കഥകളില്‍ എഴുതിയ സൈനബ എന്ന ആണ് കുട്ടിയും.
ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ അര്‍ത്ഥവത്തായ ഒരു യാത്ര നടത്തിയിരിക്കുകയാണ് മുല്ല. പ്രചാരണങ്ങളുടെ കെട്ടുകാഴ്ചകള്‍ക്കപ്പുറം സത്യം എത്രയോ ദൂരെ?
ദേവപ്രിയയുടെ സനാഥത്വത്തില്‍ അനാഥത്വം പേറുന്നവര്‍ കൈകാര്യം ചെയ്യുന്ന വിഷയം കാലികപ്രസക്തിയുള്ളതും ഒട്ടേറെ ചർച്ച ചെയ്യപ്പെടുന്നതുമാണ്.പക്ഷേ ഉപയോഗിച്ചിരിയ്ക്കുന്ന രചനാസങ്കേതങ്ങൾ,കവിതയുടെ ചാരുത ആ എഴുത്തിന് നൽകുന്നുണ്ടോ എന്ന് ന്യായമായും സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ജയേഷിന്റെ ലസ്സി ബ്ലോഗ് തുടര്‍ച്ചയായി ഇരിപ്പിടത്തില്‍ പരാമര്‍ശിക്കപ്പെടാറുണ്ട്. "ഞങ്ങള്‍ പാവങ്ങളായത് കൊണ്ട്..." എന്ന ഒരു സ്പാനിഷ് കഥയുടെ വിവര്‍ത്തനം ആണ് ഇത്തവണ ബ്ലോഗില്‍. ശൈലീപരമായ പ്രത്യേകതകള്‍ പോലും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന മനോഹരമായ കാഴ്ച ഇവിടെ കാണാം.
കുറച്ചു വീഡിയോകളെ പരിചയപ്പെടുത്തുകയാണ് റോഷന് തന്റെ ടാങ്ക്മാന് എന്ന പോസ്റ്റില്‍. ഭരണകൂടം നാള്‍ക്കുനാള്‍ ഭീകരരൂപം പ്രാപിക്കുകയും, ജനക്കൂട്ടം നിസ്സഹായരും അപമാനിതരുമായി തീരുകയും ചെയ്യുമ്പോള്‍ ചില ഒറ്റപ്പെട്ട മനുഷ്യര്‍ തിരിഞ്ഞു നില്‍ക്കുകയും അവരുടെ ശബ്ദം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു
ആലിപ്പഴങ്ങളി ൽ റീമയുടെ പരസ്യപ്പെടുത്തലുകൾ ഒരു പുതുവായനാനുഭവമാണ് നൽകുന്നത്.തികച്ചും സ്വാഭാവികമായ സംഭാഷണങ്ങളിൽ കാഠിന്യമേതുമില്ലാതെ ആശയങ്ങൾ സംഭരിയ്ക്കപ്പെടുമ്പോഴാണ് ഈ കവിത പുത്തൻ വായനാവിരുന്നാകുന്നത്.
എം പി ഹാഷിമിന്റെ മരപ്പക എന്ന കവിത പേരു പോലെ തന്നെ ആർജ്ജവമുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്പ്രാതലിന് അടുക്കളയിലൊരു
മരത്തിന്റെ അസ്ഥികള്‍ കത്തുമ്പോള്‍" എന്നു പറയുമ്പോൾ തന്നെ വ്യക്തമാകുന്ന ആവിഷ്കാരചാതുരി കവിതയിലെങ്ങും തുളുമ്പി നിൽക്കുന്നു.കാവ്യാനുവാചകന്റെ മനസ്സിൽ കുടിയേറുന്ന വാക്കുകളുടെ പ്രയോഗവും കവിതയെ ഔന്നിത്യത്തിലെത്തിയ്ക്കുന്നതിൽ നല്ലൊരു പങ്കു വഹിയ്ക്കുന്നുണ്ട്.
വിസ്മയിപ്പിക്കുന്ന എഴുത്തുമായി ഒരിക്കല്‍ വന്നു മറഞ്ഞ മാനത്ത് കണ്ണി വീണ്ടും പഴം പുരാണം വിളമ്പുന്ന മുത്തശ്ശിയെ പോലെ അന്നമയ കോശം എന്ന രചനയുമായി വീണ്ടും പ്രത്യക്ഷപ്പെട്ടു ....
ജലാശയത്തിന്റെ ഉപരിതലത്തില്‍ സാന്നിധ്യമാവുകയും ഒപ്പം ആഴങ്ങളിലേക്ക് ഊളിയിടുകയും ചെയ്യുക എന്നതാണ് മാനത്ത് കണ്ണി എന്ന ചെറു മത്സ്യത്തിന്റെ സവിശേഷത ...ഏതാണ്ട് അത് പോലെ തന്നെയാണ് ഈ ബ്ലോഗിലെ കവിതകളും ഉപരിതലത്തിലെ നുരയും ചലനവും മാത്രമല്ല ആഴങ്ങളിലെ ആന്തരിക നിഗൂഢതയും ഇവിടെ കാണാം ...കൂടുതല്‍ വായനയും വിശകലങ്ങളും വിശേഷങ്ങളുമായി നിറഞ്ഞ ഒരു വായനാ വാരം ആശംസിച്ചു കൊണ്ട് വിട വാങ്ങുന്നു ..