![]() |
തീ തിന്നുന്ന കനി : പവിത്രന് തിക്കുനി മത്സ്യ വില്പനക്കിടയില് (ഫയല്‍ ചിത്രം ) |
മീന്‍ നാറ്റമുള്ള കവിത
വാക്കകം തീപിടിച്ച ജീവിത സമസ്യകളിലൂടെ കാലും തലയും കരളും ആത്മാവും വെന്തുരുകി ജീവിക്കുന്നവര്‍ നമുക്കിടയിലുണ്ട്. അവരില്‍ കവികളുണ്ട്, ഭ്രാന്തന്മാരുണ്ട്, താന്തന്മാരുണ്ട്, കാല്പനികതയില് ജീവിക്കുന്ന കാമുകരുണ്ട്. സ്വയം തീക്കനലില്‍ ഉരുകുമ്പോഴും അവര്‍ മറ്റുള്ളവര്‍ക്കായി ചന്ദനത്തിന്റെ തണുപ്പും പൂനിലാവിന്റെ തെളിമയുമുള്ള വാക്കുകള്‍ കൊണ്ട് ആരാമങ്ങള്‍ ഒരുക്കുന്നു . കവി അയ്യപ്പന് അങ്ങിനെ ഒരാള്‍ ആയിരുന്നു . അതുപോലെ നമുക്കിടയില്‍ ജീവിക്കുന്ന ഒരു കവിയാണ് ശ്രീ പവിത്രന് തിക്കുനി . മാര്‍ക്കറ്റില്‍ മീന്‍ കുട്ട ചുമന്നും ,ചായക്കടയില്‍ പൊറോട്ട അടിച്ചും , എച്ചില് പാത്രങ്ങള്‍ കഴുകിയും ജീവിക്കുന്ന ഒരു കവി .ആരാധകരുടെ ആരവങ്ങളില്ലാതെ നെടുങ്കന്‍ സാഹിത്യ വേദികളുടെ പൊലിമകളില്ലാതെ പുകഞ്ഞു കത്തുന്ന ജീവിതം അക്ഷരങ്ങളില്‍ ആവാഹിക്കുന്ന ഒരു കവി.
കവിത വായിക്കുന്ന വര്‍ക്കിടയില്‍ ഒരു പക്ഷെ പവിത്രന് തിക്കുനിയുടെ കവിതയും കവിതയില്‍ കിടന്നു മുങ്ങി പൊങ്ങുന്ന ജീവിതവും കാണാന്‍ കഴിഞ്ഞെന്നു വരാം .മുന്‍പ് മാധ്യമം ആഴ്ചപ്പതിപ്പില്‍ തിക്കുനിയുടെ കഥ ഞെട്ടലോടെ വായിച്ചിട്ടുണ്ട് .ഇപ്പോളിതാ അദ്ദേഹത്തെ പരിചയമില്ലാത്തവര്‍ക്കായി ശ്രീ മുഹമ്മദു കുട്ടി ഇരിമ്പിളിയം എഴുതിയ ബ്ലോഗ് പോസ്റ്റ് .: വാക്കകം
പവിത്രന് തിക്കുനി എന്ന കവിയെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെ കുറിച്ചും കൂടുതല്‍ അറിയാന്‍ ഇവിടെയും പിന്നെ നമ്മുടെ പ്രവാസി എഴുത്തുകാരനായ ശ്രീ ബന്യാമിന്റെ ബ്ലോഗായ പിന്നാമ്പുറ വായനകളിലും പോയി നോക്കാം .
കവികള്‍ ദീര്‍ഘ ദര്‍ശനം നല്കുന്ന വെളിപാടുകള്‍ പ്രവചിക്കുന്നവര്‍ ആണെന്ന് പറയാറുണ്ട് . ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത കല്പ്പനകളും ആരും തിരിച്ചറിയാത്ത വെളിപാടുകളും അവര്‍ ലോകത്തിനു നല്‍കും .ശാസ്ത്രം സത്യങ്ങളില്‍ അധിഷ്ഠിതം ആണെങ്കില്‍ കവിത കാല്പനിക സൌന്ദര്യത്തില്‍ നിന്ന് ഉരുവം കൊള്ളുന്നതാണ് .അത്തരം ഒരു കണ്ടെത്തലാണ് മിന്നല്‍ ഉണ്ടാകുന്നതിനെക്കുറിച്ച് ഒരു കവിയുടെ കണ്ടെത്തല്‍ ...
"മേഘങ്ങള്‍ തന്നുടെ അധരങ്ങളാല്‍ അമര്‍ത്തി ചുംബിക്കുമ്പോഴാണ്
മിന്നലുകള്‍ ഉണ്ടാകുന്നത്."
രാശി പറഞ്ഞത് നാമൂസിന്റെ തൌദാരം ബ്ളോഗില്‍ ഇത് വരെ വന്നതില്‍ വച്ച് ഏറെ ഇഷ്ടപ്പെട്ട സൌന്ദര്യമുള്ള ഒരു കവിത .
വെന്റിലേറ്റര്‍ ഹാരിസ് എടവനയുടെ മന്ദസ്മിതം ബ്ളോഗിലെ കവിത. ആശുപത്രിയിലെ മരണ ക്കിടക്കയില് നിന്ന് ഒരു കാഴ്ച .ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ നേര്‍ത്ത കാറ്റിന്റെ പിടച്ചില്‍ ..ദൈവത്തിനു മാത്രം മനസിലാകുന്ന സ്പന്ദനങ്ങള്‍ ..പ്രജ്ഞയില്‍ വലിയൊരു ഞടുക്കം സൃഷ്ടിക്കുകയാണ് ഹാരിസ് ഈ കവിതയിലൂടെ ...
അഞ്ചു സ്നേഹക്കവിതകള് അമീന് വി ചുനൂരിന്റെ കുഞ്ഞു കവിതകള്‍ . ഹൃദ്യമായ സത്യങ്ങള്‍ കുഞ്ഞു ചിമിഴില്‍ ഒതുക്കി വച്ചിരിക്കുന്നത് പോലെ ...നിഗൂഡതകള്‍ ഒന്നുമില്ലാതെ എളുപ്പത്തില്‍ സംവദിക്കാന്‍ പറ്റുന്നത് .ഒന്ന് വായിച്ചു നോക്കാം .
വിവിധങ്ങളായ വേഷങ്ങള്‍ കെട്ടി ആടിത്തീര്‍ക്കേണ്ടി വരുന്ന സ്ത്രീജന്മത്തെ പെണ്‍തെയ്യം എന്ന കവിതയിലൂടെ വല്സന് അഞ്ചാം പീടിക കാണിച്ചു തരുന്നു.
ആദ്യാനുരാഗത്തിന്റെ തിരുശേഷിപ്പായി കാത്തു സൂക്ഷിക്കുന്ന ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി നിലാവെട്ടം പകരാന്‍ അപ്രതീക്ഷിതമായി വരുന്ന കൂട്ടുകാരന് അല്ലെങ്കില്‍ കൂട്ടുകാരി .പണ്ട് ഹൃദയം പകുത്തു നല്കി പ്രണയിച്ച മധുരാനുഭൂതികള്‍ പകര്‍ന്ന ആ തോഴനെ അല്ലെങ്കില്‍ തോഴിയെ കാണുമ്പോള്‍ എന്തായിരിക്കും അതി വേഗത്തില്‍ മിടിക്കുന്ന ഹൃദയം മന്ത്രിക്കുക ?
"എന്റെ പ്രണയമേ...നിനക്ക് ഒരായിരം നന്ദി
വീണ്ടും കണ്ടുമുട്ടാന്‍ സാധിച്ചതില്‍ ... "
നിനക്കൊരു കത്ത് എന്ന പോസ്റ്റില്‍ വനിത വിനോദ് ....ആ ഹൃദയമിടിപ്പ് നമ്മളിലും സൃഷ്ടിക്കുന്നു . വെറുതെ കൊതിച്ചു പോകുന്നു പ്രണയാനുഭൂതി ആദ്യമായി പകര്‍ന്നു നല്കിയ ആ കളിക്കൂട്ടുകാരിയെ
ഒന്ന് കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് !!
ബൂലോകം ഓണ്‍ലൈന്‍ സൂപ്പര്‍ ബ്ളോഗര്‍ മത്സരം അതിന്റെ ഫൈനല്‍ റൌണ്ടിലേക്ക് കടന്നിരിക്കുകയാണ് . വിജയിക്ക് പതിമൂവായിരം രൂപയോളം സമ്മാനമായി ലഭിക്കുന്ന ഈ മത്സരത്തിന്റെ അവസാന റൌണ്ടിലേക്ക് പത്തു പേരാണ് തെരഞ്ഞെടുക്കപ്പെട്ടത് . ഇവരില്‍ ഒരാള്‍ സൂപ്പര്‍ ബ്ളോഗറും രണ്ടാമന് ഫസ്റ്റ് റണ്ണര്‍ അപ്പും ആയി മാറും എന്നതില്‍ തര്‍ക്കമില്ല . ആരായാലും സന്തോഷം ... അനുമോദനങ്ങള്‍ മുന്‍കൂറായി ആശംസിക്കുന്നു . സൂപ്പര്‍ ബ്ളോഗര്‍ ആയി മാറുന്ന ബ്ളോഗറോട് ഇരിപ്പിടത്തിന് ഒരഭ്യര്‍ത്ഥനയുണ്ട് . അവാര്‍ഡുകള്‍ വലിയ പ്രോത്സാഹനങ്ങള്‍ തന്നെയാണ് . അത് തുകയായി കിട്ടുമ്പോള്‍ അത് അതിലും വലിയ പ്രോല്‍സാഹനം ആകുന്നു... പലര്‍ക്കും അറിയാവുന്നത് പോലെ അശരണരുടെ കണ്ണീരൊപ്പാന്‍ നിരവധി ആതുര രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം ബൂലോകത്തെ ചെറിയ ചെറിയ കൂട്ടായ്മകളും തങ്ങളാല്‍ ആവുന്ന സഹായങ്ങള്‍ നല്‍കാറുണ്ട് . സൂപ്പര്‍ ബ്ളോഗര്‍ ആയി മാറുന്ന ആള് തനിക്ക് അവാര്‍ഡായി കിട്ടുന്ന തുകയില്‍ നിന്ന് ഒരു വിഹിതം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കാന്‍ തയ്യാറാവുമെങ്കില്‍ മറ്റുള്ളവരുടെ ദയയ്ക്കും കാരുണ്യത്തിനും വേണ്ടി പ്രാര്‍ഥനകളോടെ കാത്തിരിക്കുന്ന ഒന്നോ രണ്ടോ പേര്‍ക്ക് അത് വലിയൊരാശ്വാസമാകും . നിങ്ങളും ഇങ്ങനെ ചിന്തിക്കുമെന്നുറപ്പാണ്. വിജയാശംസകള്‍ ...!
കാലം ആരോടും ഒരു ദയയും കാണിക്കാതെ ഒരു തീവണ്ടി പോലെ അലറിപ്പാഞ്ഞു പോവുകയാണ് . പച്ചയ്ക്ക് കത്തി നില്ക്കുന്ന ജീവിതങ്ങളെ കുത്തി നിറച്ചുള്ള അതിവേഗ പ്രയാണം .ജീവിതത്തിന്റെ വിശ്രമം നിറഞ്ഞ ഇടവേളകളില്‍ ആനന്ദം ചൊരിയുന്നതിനു വേണ്ടിയാണ് കലകളും സാഹിത്യവും ഒക്കെ സൃഷ്ടിക്കപ്പെട്ടത് . പക്ഷെ ഇങ്ങനെ സൃഷ്ടിക്കപ്പെട്ടതില്‍ അധികവും മനുഷ്യന്റെ കണ്ണീരും ദുരന്തവും അനന്തര തത്വ ചിന്തകളും നിറഞ്ഞ വിങ്ങലുകള്‍ ആയിരുന്നു എന്നത് കൌതുകം പകരുന്ന വൈപരീത്യവും .
വിഡ്ഢിമാന്റെ വെഡിക്കഥകള്‍ (അതോ വെടിയോ ?) എന്ന ബ്ളോഗില്‍ , ആദ്യ മഴ ഈ കഥ തുടങ്ങുന്നത് മാത്യൂസ് ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് .. മരണ സര്‍ട്ടിഫിക്കറ്റ് ,ബാങ്ക് രേഖകള്‍ വാങ്ങാന്‍ അദ്ദേഹം കഥാ നായകനെ എല്പിച്ചിരുന്നത്രേ ! ആത്മഹത്യ ആയിരുന്നോ മാത്യൂസ് ചേട്ടന്റെത് എന്ന് തോന്നും. അതോര്‍ക്കുമ്പോള്‍ കഥാ നായകന് വല്ലാത്ത വിങ്ങലും കുറ്റബോധവും തോന്നുന്നുണ്ടെന്നും പറയുന്നു... അപ്പോള്‍ മാത്യൂസ് ചേട്ടന് മരിക്കുന്ന വിവരം കഥാ നായകന് അറിയാമായിരുന്നു എന്നൂഹിക്കാം .
വായനക്കാരന് സ്വാഭാവികമായും പ്രതീക്ഷിക്കുന്നത് തുടക്കത്തിലെ ഈ സംഭവങ്ങളില്‍ നിന്ന് വികസിച്ചു വരുന്ന ഒരു കഥയാണ്. പക്ഷേ, അതെല്ലാം പെട്ടെന്ന് ഉപേക്ഷിച്ചു നായകന് ഓര്‍മകളിലേക്ക് സഞ്ചരിച്ചു ജനിച്ച ഗ്രാമത്തില്‍ നിന്നുള്ള തന്റെ ഒളിച്ചോട്ടത്തിനു പിന്നിലുള്ള സംഭവത്തെ ഓര്‍ത്തെടുത്തു മറ്റൊരു കഥയാക്കി പറഞ്ഞവസാനിപ്പിക്കുകയാണ് .
ഇത് ഒരു കഥയോ ഒരു സംഭവമോ മാത്രമല്ല എന്നാണു കഥാകൃത്തായ ശ്രീ മനോജ് പറയുന്നത്. പല കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും മുന്‍പുള്ള രചനകളില്‍ ഉണ്ട് ,അവര്‍ തുടര്‍ന്നുള്ള കഥകളിലും വരാം .വെഡിക്കഥകളുടെ തുടക്കം മുതലുള്ള എല്ലാ പോസ്റ്റുകളും വായിച്ചാല്‍ ഇതിലെ എല്ലാ കഥാപാത്രങ്ങളെയും നമുക്ക് കണ്ടുമുട്ടാനും പരസ്പരബന്ധത്തോടെ കഥയില്‍ അവര്‍ക്കുള്ള സ്ഥാനം കണ്ടെത്താനും കഴിയും . കഥ ഇങ്ങനെ പോയി അതൊരു നോവല്‍ ആയി പരിണമിക്കുമെങ്കില്‍ അതും നന്ന് .
വായനക്കാരന് ഒന്നാം കഥയുടെ പരിണാമത്തെക്കുറിച്ചു അത്ര പെട്ടെന്ന് ഓര്‍ക്കാന്‍ സാധ്യമല്ലാത്ത, കാണാതെയുള്ള കഥാ കഥനം .. ഇങ്ങനെയുമൊക്കെ എഴുതാം എന്ന് വിഡ്ഢിമാന് ഈ കഥയിലൂടെ സൂചിപ്പിക്കുന്നു . എന്തായാലും കഥ നന്നായി പറയാനുള്ള കഴിവ് സമ്മതിച്ചു കൊടുക്കാതെ വയ്യ.
ആദ്യ മഴയ്ക്ക് ശേഷം കണ്ട ഏറ്റവും പുതിയ കഥയാണ് ശരീരങ്ങളുടെ തെരുവില്‍ ,ജീവിക്കാനായി ശരീരം വില്ക്കുന്നവരുടെയും ജീവിക്കാന്‍ വേണ്ടി ശരീരം തേടി പോകുന്നവരുടെയും ഇവര്‍ക്കിടയില്‍ പെട്ട് ധര്മ്മസങ്കടക്കടലില് നിലയില്ലാതെ നീന്തുന്ന നിസ്സഹായ ജന്മങ്ങളുടെയും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ഇവിടെ വായിക്കാനാവുക.
കഥകളെയും കഥയ്ക്ക് പുറത്തെ ജീവിതങ്ങളെയും നന്നായി നിരീക്ഷിച്ച് ജീവനുള്ള കഥാപാത്രങ്ങളെയും അനുഭവസ്പര്‍ശമുള്ള സന്ദര്‍ഭങ്ങളെയും സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട് .
കഥകളെയും കഥയ്ക്ക് പുറത്തെ ജീവിതങ്ങളെയും നന്നായി നിരീക്ഷിച്ച് ജീവനുള്ള കഥാപാത്രങ്ങളെയും അനുഭവസ്പര്‍ശമുള്ള സന്ദര്‍ഭങ്ങളെയും സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട് .
ആണിനു പെണ്ണും പെണ്ണിന് ആണും തുണയായി ജീവിക്കണം എന്നത് പ്രകൃതി നിയമം. ആദി കാവ്യത്തില്‍ വാത്മീകിയും പാടിയത് ക്രൌഞ്ച മിഥുനങ്ങളെ ക്കുറിച്ചും വേടന്റെ കൂരമ്പ് ഏറ്റ് ഇണയെ നഷ്ടപ്പെട്ട പെണ് പക്ഷിയെക്കുറിച്ചും ആയിരുന്നു .
ഉസ്മാന് ഇരിങ്ങാട്ടിരി എഴുതിയ ചിദ്രം എന്ന നൊമ്പരപ്പെടുത്തുന്ന കഥ വായിക്കുമ്പോള്‍ ഇണയെ നഷ്ടപ്പെട്ട ആ പെണ് കിളിയെ ഓര്‍മവന്നു .വിധിയെന്ന വേടന്റെ കൂരമ്പേറ്റു ഇണയും തുണയും ആയി നിന്ന ആണ് പക്ഷി കാലയവനികയ്ക്കുള്ളിലേക്ക് ചോര വാര്‍ന്നു വീണപ്പോള്‍ തകര്‍ന്നു പോയ ഒരു പെണ് പക്ഷി . വൈയക്തികമായ മോഹങ്ങള്‍ ഉപേക്ഷിച്ചു പിന്നീട് മക്കള്‍ക്ക് വേണ്ടി ഒറ്റയ്ക്ക് കഷ്ടപ്പെട്ട ഒരു സാധു സ്ത്രീയുടെ കഥ .പറക്ക മുറ്റാറാകുമ്പോള് അമ്മക്കിളിയെ വിട്ടു കാമനകളുടെ മറു ചില്ലകള്‍ തേടി പറന്നു പോകുന്ന കുഞ്ഞിക്കിളികളെ നോക്കി നിസ്സഹായതയോടെ വിതുമ്പുന്ന ഒരമ്മക്കിളി ...കഥയിലെ ചില വാചകങ്ങള്‍ വായനക്കാരന്റെ ഉള്ളില്‍ വീണു പൊള്ളും ...
ഷീലാ ടോമിയുടെ കാടോടിക്കാറ്റ് ബ്ളോഗില്‍ മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം .
ഒരു ഡാമിന്റെ, അതുയര്‍ത്തുന്ന സുരക്ഷിതത്വ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ കഥ എഴുതപ്പെട്ടതും വായിക്കപ്പെടുന്നതും. സമകാലിന യാഥാര്‍ത്ഥ്യങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന കഥ ഫാന്റസിയുടെ അതി നിഗൂഡത നിറഞ്ഞ അത്ഭുതങ്ങളിലേക്ക് സന്നിവേശിപ്പിച്ച്
വിഭ്രമാത്മകമായ ഒരു തലത്തില്‍ വായനക്കാരനെ കൊണ്ട് ചെന്നെത്തിക്കുന്നതിനൊപ്പം മൂന്നാം ലോക രാജ്യങ്ങില്‍ വേരൂന്നിയ മുതലാളിത്ത സങ്കല്പ്പങ്ങളില് അധിഷ്ടിതമായ വികസന തന്ത്രങ്ങള്‍ക്കടിപ്പെട്ട് തട്ടകങ്ങളും ആവാസ വ്യവസ്ഥകളും തകര്‍ന്നു തരിപ്പണമാകുന്ന മണ്ണിന്റെ /കാടിന്റെ മക്കളുടെ ചിത്രം കൂടിയാകുന്നു ഷീല യുടെ തൂലിക വരച്ചിടുന്നത് .
ജലമെത്തിയ ഇടങ്ങളില്‍ തോട്ടങ്ങള്‍ തഴച്ചു വളര്‍ന്നു. കാടുകള്‍ വിട്ട് ചേരികളില്‍ കുടിയേറിയ കുട്ടികള്‍ ദാഹിച്ചു മരിച്ചുകൊണ്ടിരുന്നു. കഥകളും കവിതകളും പിറന്നു അവരെക്കുറിച്ച്... മുങ്ങിപ്പോയ മണ്ണിനേയും മനസ്സിനെയും മറന്ന് ആളുകള്‍ പിന്നെയും വോട്ടു ചെയ്തുകൊണ്ടുമിരുന്നു...
മനോഹരമായ പ്രയോഗങ്ങള്‍ കൊണ്ട് ജീവസ്സുറ്റതാണ് ഈ കഥ. ചില ഉദാഹരണങ്ങള്‍ :
(1) കീഴ്ക്കാംതൂക്കായ പാറകളില്‍ പിടിച്ചു കയറി വള്ളിക്കുടിലില്‍ ഒളിച്ചു അവളും മഞ്ഞും
(2) തുലാമാസം പോയതറിയാതെ മേഘങ്ങള്‍ വിങ്ങി നിന്നു മാനത്ത്. ..
(3) കിതക്കുകയാണ് അയാളും ഇരുട്ടും.
ഒരു കവിത വായിക്കുന്നത് പോലെയാണ് ഈ കഥയിലൂടെ സഞ്ചരിച്ചത് .അല്ല ഇതിലെ വാചകങ്ങള്‍ പലതും കവിതയുടെ സുന്ദര സ്പര്‍ശം ഉള്ളത് തന്നെയാണ് .
സാഹിത്യ സദസ്സ് എന്ന ബ്ളോഗില്‍ ശ്രീജിത്ത് മൂത്തേടത്തിന്റെ ജാലകങ്ങള്‍ എന്ന കഥ പ്രദീപ് മാഷ് അഭിപ്രായപ്പെട്ടത് പോലെ നമ്മുടെ കാലത്തിന്റെ മൂല്യങ്ങളും ജീവിതചര്യകളും - അവ ഉയര്‍ത്തുന്ന വെല്ലുവിളികളും ചൂണ്ടിക്കാട്ടുന്നതാണ് . ചുരുങ്ങിയ വാചകങ്ങള്‍ കൊണ്ട് ദീര്ഘശ്രദ്ധ തേടുന്ന ഈ കഥ നല്ല വായന നല്‍കും . ശ്രീജിത്തിന്റെ ആദ്യ കഥാസമാഹാരമായ "ജാലകങ്ങള്‍ " ഇന്നലെ (03/02/2012 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ) ശ്രീ. ബാലചന്ദ്രന് വടക്കേടത്ത് പ്രകാശനം ചെയ്തു . സി.എന്‍.എന്‍ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര് .
നന്മയുടെ രൂപകങ്ങള്‍ ഒരു പഴയ പോസ്റ്റാണ്. വാല്യക്കാരന്‍ കഴിഞ്ഞ സെപ്തംബറില്‍ എഴുതിയത്. നാട്ടില്‍ നിന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന ഗ്രാമീണ കാഴ്ച്ചകളുടെയും കാര്‍ഷിക സംസ്കൃതിയുടെയും മിഴിവാര്‍ന്ന ചിത്രങ്ങളുമായി നില്ക്കുന്ന നന്മ നിറഞ്ഞ ഒരു പോസ്റ്റ് . പ്രവാസ ലോകത്ത് മാത്രമല്ല ജന്മ നാട്ടില്‍ കഴിയുന്നവര്‍ പോലും മറന്നു തുടങ്ങിയ കാര്യങ്ങള്‍ . മനസ് ഒന്ന് തണുക്കും , പോയ് വരൂ .
നാട് വിടലും നാലുകൂട്ടം സാമ്പാര്‍ കഷണവും ഹാസ്യരസത്തോടെ വിവരിക്കുന്ന ഒരു നാട് വിടല്‍ കഥ . മറക്കാന്‍ മറന്നത് എന്ന ബ്ളോഗില്‍ വായിക്കാം . ഷാരു (അന്‍ഷാ മുനീര്‍ ) ആണ് രചയിതാവ്. സാമ്പാര്‍ പോലെ രസിപ്പിക്കുന്ന എഴുത്ത് ...
ലേഖനം
കല ജീവിതത്തെ തൊടുന്നത് കുറച്ചു പഴയ ഒരു പോസ്റ്റാണ് നാവ് എന്ന ബ്ളോഗില്‍ . മുഹമ്മദ് ഷമീമിന്റെ ബ്ലോഗാണിത് . കലയെയെപ്പറ്റി ഒന്ന് ചിന്തിക്കാനോ കല സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉണ്ടാക്കുന്ന അല്ലെങ്കില്‍ ഉണ്ടാക്കാതിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഒരിക്കല്‍ക്കൂടി ഒന്നാലോചിക്കാനോ പ്രേരകമാവുന്ന ഒരു പോസ്റ്റ് .
കല എന്തിനു വേണ്ടിയാണ് ? ആര്‍ക്കു വേണ്ടിയാണ് ? എന്നത് ഇരിപ്പിടം ലക്കം 20 ല്‍ ചര്‍ച്ചയ്ക്ക് വച്ച വിഷയം ആണെങ്കിലും എന്തുകൊണ്ടോ ബ്ലോഗെഴുത്തുകാരായ വായനക്കാരില്‍ ഭൂരിപക്ഷം പേരും ഉപരിപ്ലവങ്ങളായ മറ്റു വിഷയങ്ങളിലാണ് താല്പര്യമെടുത്തു പലതും പറഞ്ഞു പോയത് ! ഷമീമിന്റെ പോസ്റ്റു വായനയിലൂടെ ആ വിഷയം ഒരിക്കല്‍ കൂടി സജീവമാക്കാന്‍ ശ്രമിക്കുകയാണു ഇരിപ്പിടം .
ഗള്‍ഫ് പ്രവാസ ജീവിതത്തിന്റെ ദുരിതങ്ങള്‍ ഏറെ ഹൃദയ സ്പര്‍ശിയായി പകര്‍ത്തിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് ശ്രീ ബന്യാമന്റെ ആട് ജീവിതം .വായനകൊണ്ടും പുരസ്കാരങ്ങള്‍ കൊണ്ടും ധന്യമായ കൃതി .ഇതിലെ കഥയും സന്ദര്‍ഭങ്ങളെയും മുന്‍ നിര്‍ത്തി ശ്രീ ഷുക്കൂര്‍ കിളിയാന്തിരിക്കാല് എഴുതിയ ആട് ജീവിതം :മനുഷ്യ ജന്തുക്കള്‍ എന്ന ബ്ലോഗു പോസ്റ്റ് ഇതിനകം പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുള്ളതാണ്. മൂല കൃതിയും അതിനെ അധികരിച്ച് വായനക്കാരുടെ ഇടപെടലും ഒക്കെ ചേരുമ്പോള്‍ മാത്രമാണ് ഒരു രചന അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത് .അത്തരം ഒരിടപെടല്‍ ആയത് കൊണ്ടാണ് ഈ ബ്ലോഗു വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
ഗൗരവമുള്ള വായന ഇഷ്ടപ്പെടുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരു ബ്ലോഗാണ് കേരള സമോവര്‍ . 2010 സെപ്തംബറില്‍ എഴുതിയ ഒരു പോസ്റ്റ് കണ്ടു ,പഴക്കമുണ്ടെങ്കിലും പ്രസക്ത വിഷയം എന്നതിനാല്‍ ചേര്‍ക്കുന്നു .
ഗള്‍ഫ് പ്രവാസ ജീവിതത്തിന്റെ ദുരിതങ്ങള്‍ ഏറെ ഹൃദയ സ്പര്‍ശിയായി പകര്‍ത്തിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് ശ്രീ ബന്യാമന്റെ ആട് ജീവിതം .വായനകൊണ്ടും പുരസ്കാരങ്ങള്‍ കൊണ്ടും ധന്യമായ കൃതി .ഇതിലെ കഥയും സന്ദര്‍ഭങ്ങളെയും മുന്‍ നിര്‍ത്തി ശ്രീ ഷുക്കൂര്‍ കിളിയാന്തിരിക്കാല് എഴുതിയ ആട് ജീവിതം :മനുഷ്യ ജന്തുക്കള്‍ എന്ന ബ്ലോഗു പോസ്റ്റ് ഇതിനകം പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുള്ളതാണ്. മൂല കൃതിയും അതിനെ അധികരിച്ച് വായനക്കാരുടെ ഇടപെടലും ഒക്കെ ചേരുമ്പോള്‍ മാത്രമാണ് ഒരു രചന അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത് .അത്തരം ഒരിടപെടല്‍ ആയത് കൊണ്ടാണ് ഈ ബ്ലോഗു വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
ഗൗരവമുള്ള വായന ഇഷ്ടപ്പെടുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരു ബ്ലോഗാണ് കേരള സമോവര്‍ . 2010 സെപ്തംബറില്‍ എഴുതിയ ഒരു പോസ്റ്റ് കണ്ടു ,പഴക്കമുണ്ടെങ്കിലും പ്രസക്ത വിഷയം എന്നതിനാല്‍ ചേര്‍ക്കുന്നു .
പുട്ടിനു പൊടി കുഴച്ചപ്പോള്‍ വെള്ളം കൂടി അപ്പമായി പോയതും കക്കൂസില്‍ പോയപ്പോള്‍ കൂട്ടുകാര്‍ വാതിലില്‍ മുട്ടി ശല്യപ്പെടുത്തിയതും എല്ലാം ബ്ലോഗ് പോസ്റ്റ് ആവുകയും അതിന്മേല് അമേദ്യം കിട്ടിയ ഈച്ചകളെ പോലെ ആര്‍ത്തു വീണു കമന്റുകള്‍ വര്‍ഷിക്കുകയും ചെയ്യുന്നവര്‍ ബ്ലോഗെഴുത്തിന്റെ ഭാവി ഓര്‍ത്തെങ്കിലും ഉടയ്ക്കപ്പെടുന്ന ചെമ്പോലകള്‍ പോലുള്ള രചനകള്‍ കൂടി പരിഗണിക്കണം .' ഗൗരവമുള്ള വിഷയങ്ങള്‍ പറയുന്ന ഒരു പാട് ബ്ളോഗുകള് വായിക്കപ്പെടാതെ പോകുന്നത് വളര്‍ന്നു വരുന്ന ശക്തമായ ഒരു മാധ്യമ മേഖല എന്നനിലയില്‍ ബ്ലോഗിങ് രംഗത്തെ ഒരു പോരായ്മ തന്നെയാണ്.
വിഷയത്തിന്റെ ഗൌരവം അര്‍ഹിക്കുന്ന ഭാഷ ആവശ്യമായതിനാല്‍ ആവണം അല്പം ബുദ്ധിമുട്ട് ചിലര്‍ക്കെങ്കിലും തോന്നാം . ഒ .വി. വിജയനെയും ആനന്ദിനെയും ഒക്കെ വാശിയോടെ വായിക്കാന്‍ നമുക്കാകുമെങ്കില്‍ എന്ത് കൊണ്ട് ബ്ളോഗിലെ ഗൌരവ രചനകള്‍ മാറ്റി വയ്ക്കണം ?
കുഞ്ഞുണ്ണിയുടെ സങ്കടവും മമ്മൂട്ടിയുടെ ജാമ്യവും ഈ വാരം ഇറങ്ങിയ സൂപ്പര്‍ തമാശ പോസ്റ്റുകളില്‍ ഒന്നാണ് ശ്രീ കൊമ്പന് മൂസയുടെ കൊമ്പന്റെ വമ്പത്തരങ്ങള് എന്ന ബ്ലോഗില്‍ ഉള്ളത് . ദാരിദ്ര്യത്തില്‍ നിന്നും നിഷ്കളങ്കമായ ജീവിതാവസ്ഥകളില്‍ നിന്നും ഉണ്ടാകുന്ന വേദന നിറഞ്ഞ തമാശാനുഭവങ്ങള് വളരെ കാലത്തിനു ശേഷം സ്വാഭാവിക നര്‍മ്മം കൊണ്ട് പൊതിഞ്ഞു നുകരാന്‍ തന്നിരിക്കുകയാണ് ശ്രീ കൊമ്പന് . അക്ഷരത്തെറ്റുകള്‍ ഭാഗ്യ മുദ്രകളായി വിലസുന്ന കൊമ്പന്റെ ബ്ലോഗിലെ മനപൂര്‍വ്വമല്ലാത്ത തല തിരിഞ്ഞ വാചകങ്ങളും വാക്കുകളും വരെ ചിലപ്പോള്‍ വായനക്കാരില്‍ ചിരിയുണ്ടാക്കുന്നു ..
നാടിനെ കുറിച്ച് പറയുമ്പോളും എഴുതുമ്പോളും നൂറു നാവാണ് പലര്‍ക്കും . ബ്ളോഗിലും അത്തരം ദേശസ്നേഹികള്‍ ധാരാളം... അമൃത വാഹിനിയായ ചാലിയാറിന്റെ തീരത്തെ ഊര്‍ക്കടവ് ഗ്രാമത്തെക്കുറിച്ച് പറയുമ്പോള്‍ ഊര്ക്കടവ്കാരനായ ഫൈസല്‍ ബാബുവിനും ആവേശം വരും . ഇക്കുറി ഗ്രാമത്തിന്റെ പൊതു തീന് മുറിയായ ന്റെ ചായക്കടയുടെയും അതിന്റെ അധിപനായ അബൂക്കയുടെയും ചിത്രമാണ് ഫൈസല്‍ വരച്ചിട്ടത് . അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ അബൂക്കയുടെ കട കണ്ടതുമുതല്‍ അതുമായി ബന്ധപ്പെട്ട ബാല്യകാല സ്മരണകള്‍ ഒന്നൊന്നായി വിവരിച്ചതും അബൂക്കാന്റെ കടയില്‍ സിനിമാ ഷൂട്ടിങ്ങിനായി മമ്മൂട്ടി വന്ന വിശേഷങ്ങളും കൂടി പറഞ്ഞാണ് ഫൈസല്‍ തന്റെ ഗ്രാമീണ സ്മരണകളില്‍ ആത്മ നിര്‍വൃതി കൊള്ളുന്നത് ..ഇതൊക്കെ വായിക്കുമ്പോള്‍ ആരായാലും നാളികേരത്തിന്റെ നാട്ടിലെ നമ്മുടെ പ്രിയ ജന്മ നാടിനെ ഓര്‍ത്ത് പോകും .
ഉത്സവങ്ങള്‍ തുടങ്ങുന്നു കലിയുടെ എന്റെ തോന്ന്യാക്ഷരങ്ങള്‍ ബ്ളോഗില്‍ ... നാട്ടില്‍ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും പെരുന്നാളുകളുടെയും കാലമാണ് . വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടിലെ ജനങ്ങള്‍ക്കെല്ലാം ഒത്തു കൂടാനും പരസ്പര സഹവര്‍ത്തിത്വം ഉറപ്പാക്കാനുമുള്ള വേദികളാണ് ഉത്സവ പ്പറമ്പുകള്‍ . ഉത്സവങ്ങള്‍ ഓരോ പ്രായക്കാര്‍ക്കും ഓരോ ദേശക്കാര്‍ക്കും ഓരോ മതസ്ഥര്‍ക്കും വ്യത്യസ്തമായ തരത്തിലുള്ള ആഘോഷങ്ങള്‍ക്കാണ് അവസരമൊരുക്കുന്നത് . ആഘോഷങ്ങളില്‍ മദ്യം അവിഭാജ്യ ഘടകമാകുന്നു ,ഇങ്ങനെ ഓരോന്നും വിശകലനം ചെയ്യുന്ന ഒരു പോസ്റ്റ് .
ഖത്തര്‍ ബ്ലോഗ് മീറ്റ് -വിന്റര്‍ -2012
പുതുവര്‍ഷത്തെ ആദ്യത്തെ ബ്ലോഗു മീറ്റിംഗ് വിന്റര്‍ -2012 ഫെബ്രുവരി പത്തിന് ഖത്തറില്‍ നടക്കും. നൂറോളം ബ്ലോഗര്‍മാരും മറ്റു ഓണ്‍ ലൈന്‍ എഴുത്തുകാരും പങ്കെടുക്കുന്ന വിപുലമായ സമ്മേളനത്തിന്റെ അവസാന വട്ട ഒരുക്കങ്ങളിലാണ് ശ്രീ ഇസ്മയില്‍ കുറുമ്പടിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി . മീറ്റിനു ഇരിപ്പിടത്തിന്റെ ഭാവുകങ്ങള്‍ ...!
പുതുവര്‍ഷത്തെ ആദ്യത്തെ ബ്ലോഗു മീറ്റിംഗ് വിന്റര്‍ -2012 ഫെബ്രുവരി പത്തിന് ഖത്തറില്‍ നടക്കും. നൂറോളം ബ്ലോഗര്‍മാരും മറ്റു ഓണ്‍ ലൈന്‍ എഴുത്തുകാരും പങ്കെടുക്കുന്ന വിപുലമായ സമ്മേളനത്തിന്റെ അവസാന വട്ട ഒരുക്കങ്ങളിലാണ് ശ്രീ ഇസ്മയില്‍ കുറുമ്പടിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി . മീറ്റിനു ഇരിപ്പിടത്തിന്റെ ഭാവുകങ്ങള്‍ ...!
ഈ ലേഖനം ബൂലോകം ഓണ്‍ ലൈനിലും വായിക്കാം
ബ്ളോഗര്‍മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് : ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ലിങ്കുകള്‍ അതിനായി ആരംഭിച്ചിട്ടുള്ള ഫേസ് ബുക്ക് പേജില്‍ നല്‍കണം .ഈ പേജില്‍ വലതു വശത്തുള്ള ഫേസ് ബുക്ക് ബാഡ്ജില് ക്ലിക്കിയാല്‍ അവിടെ എത്താം .കൂടുതല്‍ ആളുകള്‍ വായിച്ച ലിങ്കുകള്‍ ദയവു ചെയ്തു ഒഴിവാക്കി പുതിയ പോസ്റ്റിനോ വായന കുറഞ്ഞ സവിശേഷതയുള്ള പോസ്റ്റിനൊ പ്രാധാന്യം കൊടുക്കണം .
നന്നായി.
ReplyDeleteവായിച്ചു, ഇനിയും വായിക്കാൻ വരുന്നുണ്ട്.
ഒരു വിഷയം ചർച്ചയ്ക്ക് വെയ്ക്കാൻ, 'സാഹിത്യ കളരി' എന്നോ മറ്റോ പേരുള്ള ഒരു ബ്ലോഗ് ആയിക്കൂടെ?
അവിടെ ഒരു പോസ്റ്റിടാം, എല്ലാപേർക്കും ചർച്ച ചെയ്യാം, അഭിപ്രായം രേഖപ്പെടുത്താം.
ഏതു ചർച്ചയുടെ അവസാനവും ചില തീരുമാനങ്ങൾ, നിഗമനങ്ങൾ, പൊതു അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞു വരും. അതും എഴുതി വെയ്ക്കാം.
പുതിയ ബ്ലോഗർമാർക്കും അതു സഹായകമാവും. എന്തു തോന്നുന്നു?
നല്ല ഒരാശയമാണ് ശ്രീ സാബു മുന്നോട്ടു വച്ചത്.അതിനു നിര്‍ദ്ദേശിച്ച പേരും കൊള്ളാം.ഇനി ഇക്കാര്യത്തില്‍ മാന്യ വായനക്കാരുടെയും ബ്ലോഗര്‍മാരുടെയും താല്പര്യവും അഭിപ്രായവും കൂടി അറിഞ്ഞാല്‍ കൊള്ളാം. അവ സ്വരൂപിച്ചാവാം അനന്തര നടപടികള്‍ .നന്ദി .
DeleteThat's a great idea,
DeleteWarm Welcome
Keep coming
Best Wishes
ഇപ്രാവശ്യം എനിയ്ക്ക് വേഗം വായിയ്ക്കാൻ കഴിഞ്ഞു. പരാമർശിച്ച ചില ബ്ലോഗുകൾ കണ്ടിട്ടുണ്ട്. വായിയ്ക്കാത്തവയിൽ വേഗം എത്തുകയുമാവാം.
ReplyDeleteജീവിതത്തിന്റെ തീച്ചൂളയിൽ ആറ്റിക്കുറുക്കി എഴുതുന്ന കവിയെ പരിചയപ്പെടുത്തിയതിനു നന്ദി.
ReplyDeleteഇരിപ്പിടം കൂടുതൽ കൂടുതൽ തിളങ്ങുന്നു.
ആശം സകൾ
കൂടുതൽ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ആശംസകൾ.
ReplyDeleteമികവുറ്റ ഒരു ലക്കം കൂടി , തിക്കുന്നി കവിതകളെ കുറിച്ച് കൂടുതല്‍ അറിയാനായി അദ്ദേഹത്തിന്റെ കവിത ഒരു സുഹൃത്ത് വഴി ഒരിക്കല്‍ വായിക്കനിടവന്നു അപ്പോഴേ വല്ലാതെ ആകര്‍ശിച്ചു ആ പ്രതിഭയെ .........ആശംസകള്‍
ReplyDeleteബൂ.ലോകത്തില്‍ പിച്ച വെക്കുന്ന എന്നെ പോലുള്ളവര്‍ക്ക് ഇരിപിടം ഒരു അനുഗ്രഹമാണ്...
ReplyDeleteഇരിപ്പിടത്തിലൂടെയാണ് ഞാന്‍ പലരിലേക്കും എത്തുന്നത്..,,
പവിത്രന് തീ..ക്കുനിയെ മുന്‍പ് വായിച്ചിട്ടുണ്ടങ്കിലും,അദ്ദേഹത്തിന്റെ കരിയും,പുകയും,പിടിച്ച ജീവിതത്തെ കുറിച്ചറിയുന്നത്..ഇപ്പോഴാണ്...
ഇരിപ്പിടത്തിനു അഭിവാദ്യങ്ങള്‍..........
അവലോകനം വളരെ മെച്ചപെട്ടത് എന്നത് സന്തോഷത്തോടെ അറിയിക്കട്ടെ, തീക്കുനിയുടെ കവിതകള്‍ ജീവിതത്തോട് വളരെ ചെറ്ന്ന് നില്ക്കുന്നതാണു, തീയിന്റെ തിളക്കം.
ReplyDeleteഇവിടെ പറഞ്ഞ പല ബ്ലോഗുകളും അറിയാത്തതാണു, നന്ദി വഴികാണിച്ചതിനു..
തീക്കുനിയെ അടുത്തു കാണാനും സംസാരിക്കാനും ,ആത്മഹതയുടെ പാളങ്ങളില്‍ നിന്നും കവിതയിലേക്ക് നടന്നു കേറിയ ജീവിത അനുഭവ കവിത കേള്‍ക്കുവാനും ഉള്ള ഭാഗ്യമെനിക്ക് 2008 ഇല് ബാങ്ക്ലൂരില്‍ വച്ച് സര്‍ഗധാര നടത്തിയ സെമിനാറില്‍ വച്ച് കഴിഞ്ഞു .എരിപ്പിടത്തു നന്ദി ഇങ്ങിനെ ഒരു പോസ്റ്റ് വായിക്കുവാന്‍ അവസരം തന്നതിലും ഈ പോസ്റ്റ് എഴുതിയ മോഹമ്മേദ് കുട്ടി ഇരിമ്പിളിയത്തിന് ആശംസകള്‍
ReplyDeleteഇക്കുറിയും ഇരിപ്പിടം ഹൃദ്യമായി.
ReplyDeleteവിഡ്ഡിമാനെയും, ഷീലയെയും പരിചയപ്പെടുത്തിയതിൽ സന്തോഷം! ഇത്തവണ കൂടുതൽ ബ്ളോഗുകൾ ഉൾപ്പെടുത്താൻ ശ്രമിച്ചത്, താങ്കളുടെ പരന്ന വായനയും, ഇരിപ്പിടത്തിനായി ചെലവഴിയ്ക്കുന്ന വിലപ്പെട്ട സമയത്തെയും കുറിച്ചും വായനക്കാർക്ക് സൂചന നല്കുന്നു.
ReplyDeleteലാഭേഛ കൂടാതെ ചെയ്യുന്ന ഈ സത്കർമ്മത്തിനു, നല്ല മനസ്സിനു അഭിനന്ദനങ്ങൾ!
പവിത്രൻ തീക്കുനിയെക്കുറിച്ച് മുമ്പ് മാധ്യമത്തിലും മറ്റും വായിച്ചറിഞ്ഞിരുന്നു. ശ്രീ.മുഹമ്മദ് കുട്ടി ഇരുമ്പിളിയത്തിന്റെ പോസ്റ്റ് കണ്ടിരുന്നില്ല. ശ്രദ്ധ ക്ഷണിച്ചതിനു നന്ദി.
ReplyDeleteഇരിപ്പിടത്തിന്റെ പ്രയാണം തുടരട്ടെ. ആശംസകൾ !
ബൂലോകം വിശാലമാണ്. അതിന്റെ ഊടു വഴികളിലൂടെ ഇരിപ്പിടം നടത്തുന്ന സഞ്ചാരം വായനക്കും എഴുത്തിനും ഉണര്‍വും ഉത്സാഹവും നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അധിക പേരും കാണാത്ത എത്രയോ നല്ല ബ്ലോഗുകള്‍ ബൂലോത്ത് വായനക്കാര്‍ എത്താതെ പൊടി പിടിച്ചു കിടക്കുന്നു. ഇരിപ്പിടം അവിടേക്ക് കൂടി വെളിച്ചം വീശാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്.
ReplyDeleteഇരിപ്പിടം ഇനിയും ശക്തിയാർജിക്കട്ടെ......
ReplyDeleteThis comment has been removed by the author.
ReplyDelete'ഷമീം' എഴുതിയ ലേഖന പരമ്പര കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടുന്ന ഒന്നാണ്. അതിനൊരു പിന്തുണയുമായി വന്ന ഇരിപ്പിടത്തിനു നന്ദി. അക്കൂടെ, ഹാരിസ് എഴുതുന്ന കവിതകളും നല്ല വായനാനുഭവം നല്‍കുന്നതാണ്. ഹാരിസിനെയും.. സി രാധാകൃഷ്ണന്, ബെന്യാമിന്, കെ ആര് മീര എന്നിവര്‍ അടങ്ങിയ ജൂറികളാല്‍ തിരഞ്ഞെടുക്കപ്പെട്ടു 'സമന്വയ സാഹിതീ പുരസ്കാര'ത്തിനര്ഹമായ ശ്രീമതി ഷീല ടോമിയുടെ 'മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം' എന്ന കഥയെ പരിചയപ്പെടുത്തിയതിനും പ്രത്യേകം നന്ദി അറിയിക്കുന്നു.
ReplyDeleteപോയ വര്‍ഷം ബ്ലോഗ് മീറ്റുകളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമായിരുന്നു.
ഇക്കൊല്ലം ആദ്യത്തെ ബ്ലോഗ് മീറ്റ് നടക്കുന്നത് ഖത്തറിലാണ്. ചിത്ര രചന, ഫോട്ടോ പ്രദര്‍ശനം തുടങ്ങിയ പരിപാടികളോടെ ... ഈ മാസം പത്തിന് വിന്റെര്‍ 2012 നടക്കുകയാണ്.
ഇക്കാര്യം കൂടെ ഇരിപ്പിടത്തിന്റെയും മാന്യ വായനക്കാരുടെയും ശ്രദ്ധയില്‍ പെടുത്തുന്നു,.
ഇരിപ്പിടത്തില്‍ പരിഗണിക്കപ്പെടാന്‍ കാരണമായ കവിതക്കും എന്റെ സന്തോഷം അറിയിക്കട്ടെ..!
ഒരിക്കല്‍ കൂടെ നന്ദി.
ശ്രീ നാമൂസ് :ഖത്തര്‍ ബ്ലോഗു മീറ്റിനെക്കുറിച്ച് ഈ ലക്കം ഇരിപ്പിടത്തില്‍ എഴുതണം എന്ന് ആലോചിചിരുന്നതാണ് ,,സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു എന്ന് പറഞ്ഞത് പോലെ എഴുത്തിന്റെയും ബ്ലോഗു പരിശോധനയുടെയും തിരക്കില്‍ വിട്ടു പോയതാണ്. അങ്ങനെ ഒരു മിസ്സിംഗ് സംഭവിച്ചതില്‍ ഖേദിക്കുന്നു ,,അത് കൂടി ഉള്‍പ്പെടുത്തി ഇരിപ്പിടം കുറവ് പരിഹരിക്കുന്നു .നന്ദി :)
Deleteഇതാ മൂന്നു ദിവസം മുന്‍പാണ് ബ്ലോഗ് ലോകത്തെത്തിയത്... അതിനിടയില്‍ എന്റെ പോസ്റ്റ് വായിച്ച് ഇവിടെ അടയാളപ്പെടുത്തി കണ്ടപ്പോള്‍ അദ്ഭുതം തോന്നുന്നു...
ReplyDeleteഒരുപാട് നല്ല ബ്ലോഗുകളെ ഇവിടെ പരിചയപ്പെടാനും ആയി.
പരിമിതമായ സമയത്തില്‍ ഏതെല്ലാം വായിക്കണം എന്ന് സന്ദേഹിച്ചു നില്ക്കുമ്പോള് ഒരു വഴികാട്ടി ഇതാ...!
ഇരിപ്പിടത്തിനു നന്ദിയും ഭാവുകങ്ങളും... ഹൃദയപൂര്‍വം..
ഈ മനസ്സറിഞ്ഞ പ്രവര്‍ത്തനത്തിന് നന്ദി പറയാതെ വയ്യ ..... താങ്കളുടെ വിലപ്പെട്ട സമയത്തിന്റെ ഒരു ഭാഗം ഇതിനു ചിലവഴിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു .. അസൂയയും !:) .....
ReplyDeleteഅഭിനന്ദനങ്ങൾ.........
അതെ.എന്നെയും ഉൾപ്പെടുത്തിയതിൽ പെരുത്ത് സന്തോഷം..
ReplyDeleteവെടിക്കഥകൾ ഒരു കീഴടങ്ങലിന്റെ പുറത്താണ് വെഡിക്കഥകൾ ആയത്. ഒരു വിഡ്ഡിയെ ഏത് പേരിട്ട് വിളിച്ചാലും തന്റെ വിഡ്ഡിത്തം വിളമ്പിക്കൊണ്ടേയിരിക്കും എന്നാണല്ലോ...
ഷീലയുടെ കഥ അതിഗംഭീരം..
ഉടയ്ക്കപ്പെടുന്ന ചെമ്പോലകൾ -എന്റമ്മോ..ഇത്രയും ദുർഗ്രഹമായി എഴുതുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല. അഥവാ ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്റെ അല്പത്തരം എന്നു കരുതുന്നതിൽ വിരോധമില്ല.
ബ്ലോഗുകളിലെ അക്ഷരതെറ്റുകളും വ്യാകരണപിശകുകളും ചൂണ്ടിക്കാണിക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നുന്നു..
കവിതകൾ വായിച്ച് പിന്നീട് അഭിപ്രായം പറയാം..
അക്ഷരതെറ്റ് അല്ല അക്ഷരത്തെറ്റ്..ഹ ഹ അതു തന്നെ തെറ്റി.
Deleteകാല് വെന്ത കുറുക്കനെ പോലെ വ്യഥിതമനസ്സോടെ
ReplyDeleteകാലത്തിനു കുറുകെ പായുന്ന കവി മനസ്സ്...
തീകുനിജീവിതം ഓര്മ്മപ്പെടുത്തിയതില് സന്തോഷം...
സൂപ്പര്‍ ബ്ലോഗ്ഗറോടുള്ള നിര്‍ദ്ദേശവും ഉചിതമായി..
പതിവുപോലെ ഈ ലക്കവും ഭംഗിയായി...
ഷീലാ ടോമിയെ സൈബര്‍ ഇടത്തില്‍ എവിടെ വെച്ചോക്കെയോ കണ്ടതായി ഓര്‍ക്കുന്നു.. ഈ കഥയുടെ വിചിത്രമായ പേരും കണ്ടിരുന്നെങ്കിലും വായിക്കുവാന്‍ കഴിഞ്ഞില്ലായിരുന്നു. പിന്നീട് വായിക്കാന്‍ തിരഞ്ഞപ്പോള്‍ ലിങ്ക് കണ്ടെത്താനുമായില്ല. ഇരിപ്പിടത്തിനു പ്രത്യേകം നന്ദി പറയുന്നു.. ഈ പ്രളയപുസ്തകത്തെ പരിചയപ്പെടുത്തിയതിനു..
ഒരു നിര്‍ദ്ദേശം : ഒരു പോസ്റ്റിനെ / വിഷയത്തെ പറ്റിയെഴുതുമ്പോള്‍ അത് ഒറ്റ പാരഗ്രാഫില്‍ കൊള്ളിച്ചു എഴുതാന്‍ ശ്രദ്ധിക്കുമല്ലോ. കൊച്ചു കൊച്ചു പാരഗ്രാഫിലേക്ക് ഒരു പോസ്റ്റിനെ കുറിച്ചുള്ള വിവരണം നീളുന്നത് അഭംഗിയാണ്... ഒരു വിഷയം പറഞ്ഞവസാനിപ്പിച്ചു അടുത്ത പാരഗ്രാഫില്‍ മറ്റൊരു വിഷയം തുടങ്ങുന്ന വ്യവസ്ഥ പിന്തുടരാം. അത് പോലെ ലിങ്കുകളുടെ നിറം അല്‍പ്പം കൂടി ഹൈലൈറ്റഡ് ആക്കിയാല്‍ നന്ന്. ഈ പോസ്റ്റില്‍ തന്നെ ചിലയിടത്ത് മങ്ങിയ നിറത്തിലാണ് കാണുന്നത്...
പിന്നൊരു വിയോജിപ്പ് : "നമ്മുടെ പ്രവാസി എഴുത്തുകാരനായ ശ്രീ ബന്യാമിന്റെ ബ്ലോഗായ പിന്നാമ്പുറ വായനകളിലും പോയി നോക്കാം ." - ഒരു ആടു ജീവിതം എഴുതിപ്പോയത് കൊണ്ട് നല്ലൊരു എഴുത്തുകാരനെ പ്രവാസി സാഹിത്യകാരനെന്നു label ഒട്ടിച്ചു നിര്‍ത്തുന്നത് കഷ്ടമാണ്.. അദ്ദേഹത്തിന്റെ പുതിയ നോവലായ "മഞ്ഞവെയില്‍ മരണങ്ങള് " പ്രവാസസാഹിത്യമായി എണ്ണാന്‍ കഴിയാത്തൊരു കൃതിയാണെന്നാ എന്റെ അറിവ്... ആടു ജീവിതത്തിനു മുന്‍പുള്ള രചനകളും വേറിട്ട വിഷയങ്ങളായിരുന്നു എന്നും കേട്ടിട്ടുണ്ട്... (എന്റെ പരിമിതമായ അറിവില്‍ നിന്നും) അപ്പോള്‍ ആ പ്രവാസി എഴുത്തുകാരനെന്ന വിശേഷണം ഒഴിവാക്കിയാല്‍ നന്നായിരുന്നു.
ശ്രീ സന്ദീപ് : ഒന്നിനെ കുറിച്ച് തന്നെ അധികം കാര്യങ്ങള്‍ പറയേണ്ടി വരുമ്പോള്‍ കൊച്ചു പാരഗ്രാഫുകള്‍ ആക്കുന്നത് വായനക്കാരന് മുഷിപ്പ് ഉണ്ടാകാതിരിക്കാന്‍ ഉപകരിക്കും..ഒരു വലിയ മല കാണുമ്പോള്‍ ആദ്യം തോന്നുക "എന്റമ്മോ ഇതില്‍ ഞാന്‍ എങ്ങനെ കയറിപ്പറ്റും എന്ന സന്ദേഹം ആയിരിക്കുമല്ലോ ..അത് കുഞ്ഞു കുഞ്ഞു കുന്നുകള്‍ ആകുമ്പോള്‍ ഉത്സാഹത്തോടെ മറികടക്കാന്‍ തോന്നുകയും ചെയ്യും..അമ്മ കുഞ്ഞുരുളകള്‍ കുഞ്ഞിനു നല്‍കും പോലെ ..വായിപ്പിക്കാനുള്ള ഒരു സൂത്രം എന്നും കൂട്ടിക്കോളൂ ..
Deleteനമ്മുടെ പ്രവാസി എഴുത്തുകാരന് എന്ന് ബന്യാമനെ കുറിച്ച് പറഞ്ഞത് അങ്ങനെ ഒരു ലേബല്‍ ഒട്ടിക്കണം എന്ന ദുരുദ്ദേശത്തോടെ അല്ല .അദ്ദേഹം എന്നെ പോലെ മറ്റു പലരെ പോലെ ഒരു പ്രവാസി ആയത് കൊണ്ടാണ് .അദ്ദേഹത്തിന്റെ സാഹിത്യ ശാഖയെ അല്ല അദ്ദേഹത്തിന്റെ ജീവിതാവസ്ഥയെ ആണ് ഞാന്‍ പ്രാവാസി എന്ന പ്രയോഗം കൊണ്ട് വിവക്ഷിച്ചത് .നന്ദി :)
നല്ല ന്യായം രമേശേട്ടാ...
Deleteഎനിക്കിഷ്ട്ടപ്പെട്ടു...
ബോധിച്ചു...
തൃപ്തിയായി....
ഹ ഹ ഹ
(ഇനിയൊന്നും പറയേണ്ടല്ലോ ല്ലേ...?? )
സന്ദീപ് :സത്യമായും പറഞ്ഞു ജയിക്കാന്‍ വേണ്ടി കെട്ടി ഉണ്ടാക്കിയ ന്യായം അല്ല .ചെറിയ വാചകങ്ങള്‍ എഴുതുക എന്റെ ഒരു രീതിയാണ്.ഓരോരുത്തര്‍ക്കും ഓരോ ശൈലി ഉണ്ടല്ലോ.ബന്യാമനെ കുറിച്ച് പറഞ്ഞതും അദ്ദേഹത്തെ ഒരു കളത്തില്‍ ഒതുക്കണം എന്ന ഉദ്ദേശത്തോടെയല്ല ..എന്ത് കൊണ്ട് ഇനി ഒന്നും പറയാതിരിക്കണം ? പറഞ്ഞു കൊണ്ടേ ഇരിക്കുക..അങ്ങിനെയാണ് ലോകത്തെ മാറ്റി മറിക്കുന്നത് ..:)
Deleteഇരിപ്പിടം പതിന്മടങ്ങ് ശക്തിയോടെ മുന്നോട്ടു പോകട്ടെ ...
ReplyDeleteഈ സംരംഭത്തിന് എല്ലാ വിധ സഹകരണവും ഉറപ്പു നല്കുന്നു
ആശംസകള്‍!
ReplyDeleteആശംസകളോടെ,
സി.വി.തങ്കപ്പന്
പവിത്രന് തീക്കുനിയെക്കുറിച്ച് ഈയിടെയും ബ്ലോഗിന് പുറത്തു വായിച്ചിരുന്നു. ഇത്തവണയും ഇരിപ്പിടം നന്നായിട്ടുണ്ട്.
ReplyDeleteഈ ലക്കവും പതിവുപോലെ ഗംഭീരമായി.അഭിനന്ദനങ്ങള്‍
ReplyDeleteപതിവുപോലെ തന്നെ ഗംഭീരമായിട്ടുണ്ട്..സാബു പറഞ്ഞതുപോലെ ലിങ്കുകള്‍ നല്കുമ്പോള് അല്‍പ്പം ബോള്‍ഡാക്കി കടൂത്ത കളറില്‍ നല്‍കുന്നത് നനായിരിക്കും..എല്ലാവിധാശംസകളും...
ReplyDeleteശ്രീക്കുട്ടാ :ചില ലിങ്കുകള്‍ ആവര്‍ത്തിച്ചു ശ്രമിച്ചിട്ടും നിറം മാറുന്നില്ല ..ഗൂഗിള്‍ ചിലപ്പോള്‍ ഭയങ്കരമായി കളിപ്പിക്കുന്നു ..അതാണ് പ്രശ്നം..
Deleteപോസ്റ്റിലെ ഓരോ ലിങ്കിലും പോയി നിറം കൊടുക്കേണ്ടതില്ല... templete designerല്‍ പോയി ലിങ്ക് കളര്‍ മാറ്റിയാല്‍ ശരിയാവും രമേശേട്ടാ... അപ്പൊ എല്ലാ ലിങ്കുകള്‍ക്കും ഒരു uniformity കിട്ടേം ചെയ്യും... try it at once.. പ്രിവ്യു നോക്കി ചേരുന്ന നിറം തെരഞ്ഞെടുക്കാം.. മറ്റു വാക്കുകളില്‍ നിന്നും അല്‍പ്പം മുന്നില്‍ നില്ക്കുന്ന നിറം ആകുന്നതു ഉചിതം. (കണ്ണില്‍ കുത്തുന്ന നിറം ചേര്‍ക്കല്ലേ... ) :-)
Deleteപ്രിയ ഇരിപ്പിടം എഡിറ്റര്‍,,
ReplyDeleteശനിയാഴ്ചയാവുമ്പോള് ആവേശപൂര്‍വ്വം വായിക്കുന്ന ഇരിപ്പിടത്തില്‍ ഇത്തവണ അവലോകനത്തില്‍ ഈ എളിയവന്റെയ് ബ്ലോഗും പരിചയപ്പെടുത്തിയത് ഒരു വലിയ അംഗീകാരമായി കാണുന്നു ..പുതിയ ബ്ലോഗേര്‍സിനെ പരിചയപ്പെടുത്തി പ്രോലസാഹിപ്പിക്കുനത് തികച്ചും സന്തോഷം നല്കുന്നു .നന്ദി .
ആശംസകള്‍....!
ReplyDeleteകുറെയധികം പരിചയപ്പെടുത്തലുകള്‍ . വായനയുടെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ആയി ഇരിപ്പിടം മാറുന്നു. കുറെ നല്ല ഉല്‍പ്പന്നങ്ങള്‍ ...എല്ലാം ഒരു കുടക്കീഴില് .. പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ഇത്രയധികം സമയം ഇതിനായി കണ്ടെത്തുന്നതില്‍ അത്ഭുതം തോന്നുന്നു.
ReplyDeleteമുന്‍ ലക്കങ്ങളെ പോലെ ഈ ലക്കവും ഒന്നിനൊന്നു മികവുറ്റതായി ..ആശംസകള്‍
ReplyDeleteതിരക്കുകൾക്കിടയിൽ എല്ലാ ബ്ലോഗുകളും സന്ദർശിക്കാനൊക്കില്ല, എന്നാൽ ഇടക്ക് 'ഇരിപ്പിട'ത്തിലെത്തി കാര്യപ്രസക്തമായ പോസ്റ്റുകളിലേക്കെത്തിനോക്കാൻ കഴിയുന്നു. ബൂലോകചലനങ്ങളറിയാൻ സഹായകമാണ് ഇത്തരം പ്രവർത്തനങ്ങൾ..
ReplyDeleteഅഭിനന്ദനങ്ങൾ.
ഈ ശനിയാഴ്ചയും നല്ല വിഭവങ്ങള്‍ രുചിച്ച തൃപ്തി.
ReplyDeleteപവിത്രന് തീക്കുനിയെ ക്കുറിച്ച് എന്റെ ടീച്ചര്‍ എനിക്കൊരുപാട് പറഞ്ഞു തന്നിട്ടുണ്ട്..
ReplyDeleteഇങ്ങനെ ഒരു പോസ്റ്റ് കണ്ടതില്‍ സന്തോഷമുണ്ട്..
തീക്കവിതകളാണ് അദ്ദേഹത്തിന്റേത്...
ഈ ആഴ്ചയില്‍ എന്നെയും ഉള്‍പ്പെടുത്തിയതില്‍ ഒരുപാട് സന്തോഷം..
ReplyDeleteമലയാള ഭാഷയ്ക്ക് മുതല്കൂട്ടാവുന്ന ഏതു സംരംത്തിന്നും എന്റെ ഐക്യദാര്ട്യം ഇവിടെ കുറിക്കുന്നു.
ReplyDeleteമലയാളം ബ്ലോഗുകള്‍ ഭാഷക്ക് കരുത്തേകുന്നു,വായന മരിക്കുന്നില്ല എന്ന അറിവ് ഏതു മലയാളിയും പോലെ എന്നെയും
പുളകിതനാക്കുന്നു.അണിയറ ശില്പികള്ക്ക് ഭാവുകങ്ങള്‍.!!!
ആശംസകളോടെ ,ഒരു സ്ഥിരം വായനക്കാരന്
ReplyDeleteഓരോ ലക്കത്തിലും കൂടുതല്‍ ആധികാരികത കൈവരുന്നു, ആശംസകള്‍ .
ReplyDeleteഫിബ്രു.4ന്റെ വിശകലനത്തിലും, ദിവംഗതനായ, മലയാളഭാഷയുടെ സാഗരഗർജ്ജനം മുഴക്കി ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ച, ഡോ.സുകുമാർ അഴീക്കോടിനെ ‘ഇരിപ്പടം’സ്മരിക്കാൻ വിട്ടതെന്തേ? ഭാഷയുടെ അഭിമാനമായ അദ്ദേഹത്തിന് അന്ത്യാജ്ഞലികൾ!
ReplyDelete@@ശ്രീ വല്സന് അഞ്ചാം പീടിക : കഴിഞ്ഞ ലക്കം ഇരിപ്പിടം അവലോകനം ആരംഭിച്ചത് തന്നെ ദിവംഗതനായ സുകുമാര്‍ അഴീക്കോട് മാസ്റ്റര്‍ അനുസ്മരണവുമായാണ് . ,അദ്ദേഹത്തിന്റെ വേര്‍പാടുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ ബ്ലോഗു രചനകളെപ്പറ്റിയുള്ള സൂചനകളും ശ്രീ ചന്തു നായര്‍ എഴുതിയ ആ ലക്കത്തില്‍ നല്‍കിയിരുന്നു ,ദയവു ചെയ്തു 21ആം ലക്കം പരിശോധിക്കുമല്ലോ ..
Deleteശ്രദ്ധയിൽ പെടാത് പോയി. വായിച്ചു. ആലോചനാമ്ര്തം. നന്ദി.
Deleteഇരിപ്പിടം പതിവ് നിലവാരം പുലര്‍ത്തി അതിനപ്പുരത്തെക്ക് ആദ്യമായി ഇരിപ്പിടം കൊമ്പന്റെ ബ്ലോഗ് പരിഗണിച്ചതിലും ഫൈസല്‍ ബാബു ഊര്കടവ് നമൂസ് തുടങ്ങി കൊമ്പന്റെ സുഹ്ര്ത്തുക്കളുടെ ബ്ലോഗ് പരിഗണിച്ചതിലും പെരുത്ത് സന്തോഷം നന്ദി
ReplyDeleteഈ ലക്കവും പൂർവ്വാധികം ഭംഗിയായി എന്നു പറയാം...
ReplyDeleteപിന്നെ ലിങ്കുകൾ കുറച്ചു കടുത്ത കളറിൽ കൊടുത്താൽ നന്നായിരിക്കുമെന്ന് ഒരഭിപ്രായം എനിക്കുമുണ്ട്.
എല്ലാ അനുമോദനങ്ങളും...
വളരെ പ്രസക്തമായ വിലയിരുത്തലുകളും, ആധികാരികമായ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയ ഈ ലക്കത്തിലെ ‘അവലോകനം’ ഏറ്റവും മികച്ചതാക്കി. എല്ലാ ലക്കങ്ങളിലും പല എഴുത്തുകാരും സന്മനസ്സോടെ കുറിക്കാറുണ്ട്, ‘ഈ ലക്കം അവലോകനം വളരെ നന്നായി, ലിങ്കുകളൊക്കെ വായിച്ചിട്ട് ഞാൻ വീണ്ടും വരാ’മെന്ന്. (ശ്രീ.എച്മുക്കുട്ടി സൂചിപ്പിച്ചതുപോലെ.) ‘ലിങ്കു’കളിലൊക്കെ കയറിച്ചെന്ന് സുഖവിവരങ്ങളന്വേഷിച്ച്, ദാഹവും ക്ഷീണവും മൂലം അതുവഴിയങ്ങ് പോകുകയാണ് പതിവ്. എന്റെ അഭിപ്രായത്തിൽ, നമ്മൾ ഒരു ലക്കത്തിൽ സൂചിപ്പിക്കുന്ന പല പോസ്റ്റുകളും വായിച്ചശേഷം ‘നല്ലതിനെ’പ്പറ്റി നാലുവാചകം പറയാൻ, ഇവിടെ ഒന്നുകൂടി വന്നിട്ടുപോയാൽ വളരെ മഹത്തരമാകും - അത് പലരിലും പ്രചോദനമേറുകയും ചെയ്യും. അങ്ങനെയായാൽ, കഥാ-കവിതാരചയിതാക്കൾക്ക് ‘ഏത് എഴുത്തിലാണ് കൂടുതൽ താല്പര്യമുണ്ടായത്’ എന്ന് മറ്റുള്ള എഴുത്തുകാർ മനസ്സിലാക്കുകയും, ആ തലത്തിൽകൂടിയും സഞ്ചരിക്കാനുള്ള പ്രാഗൽഭ്യം ഉണ്ടാക്കുകയും ചെയ്യും. (അതാത് കമെന്റ് ബോക്സിലെ വാക്കുകൾ കണ്ടതുകൊണ്ടുമാത്രം ‘ഇന്ന രചന കൂടുതൽ ശ്രദ്ധേയമായി’ എന്നു തോന്നണമെന്നില്ല.) ശ്രീ.സാബു പറഞ്ഞതും നല്ല ആശയമാണ്. ‘നല്ല ഒരു വിഷയം’,അതിനെപ്പറ്റി ചുരുക്കത്തിലുള്ള ചർച്ചകൾ, അഭിപ്രായങ്ങൾ...അതും ഈ നല്ല സംരംഭത്തിനൊപ്പം സന്നിവേശിപ്പിക്കുന്നത് ഉചിതംതന്നെ. തദ്വാരാ, പല വിഭവങ്ങൾ പലപ്പോഴായി വിളമ്പി ആവോളമാസ്വദിക്കാനാകട്ടെ ‘ഇരിപ്പിട’ത്തിൽ....
ReplyDeleteഇരിപ്പിടം പുതിയ ലക്കം കണ്ടു
ReplyDeleteഗംഭീരം/ഉജ്ജ്വലം! പിന്നെന്തു
ചേര്‍ത്ത് വിളിക്കണോ പിടി കിട്ടുന്നില്ല
തീക്കുനിയുടെ തീയാളും കവിതകളെ
പരിചയപ്പെടുത്തിയതില്‍ നന്ദി
തീക്കുനിയെപ്പറ്റി ഏതോ മാധ്യമത്തില്‍
കുറേക്കാലം വായിച്ചിരുന്നു, അര്ത്ഥഗാഭീര്യം
നിറഞ്ഞ വരികള്‍. ഭാവുകങ്ങള്‍ നേരുന്നു
ഇരിപ്പിടം മേല്ക്കുമേല് ഉയരങ്ങളിലേക്ക്
കുതിക്കുന്നു കുതിക്കട്ടെ!
സാരഥികളുടെ പ്രയ്ഗ്നം വിഫലമാകില്ല
യാത്ര തുടരട്ടെ, ആശംസകള്‍
ഏരിയല്‍ ഫിലി
വീണ്ടും ഒരു തിരുത്ത്:
ReplyDelete1 ഏതോ മാധ്യമത്തില്‍
കുറേക്കാലം വായിച്ചിരുന്നു എന്നത്
കുറേക്കാലം മുന്‍പ് വായിച്ചിരുന്നു
എന്ന് വായിക്കുക :-)
2 ഫിലി അല്ല ഫിലിപ്പാണേ!
പിന്നൊരു കാര്യം പറയാന്‍ വിട്ടു പോയി
അത് പറയാന്‍ വീണ്ടും കയറിയപ്പോള്‍
ഒന്നും, രണ്ടും പറഞ്ഞു പോയതാ.
ഈ പേജുകളില്‍ ഒരു ഷെയര്‍ ബട്ടണ്‍
കൂടി ചേര്‍ത്താല്‍ നന്നായിരിക്കും
വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും
അവരുടെ സോഷ്യല്‍ വെബ് സൈറ്റുകളില്‍
അവിടെ നിന്നും ഷെയര്‍ ചെയ്യാന്‍ അത്
എളുപ്പമാകും. Addon button ഈ കാര്യത്തില്‍
വളരെ ഉപകരിക്കും അതിന്റെ ലിങ്ക് ഇവിടെ
ചേര്‍ക്കുന്നു. .lockerz
നന്ദി, വീണ്ടും കാണാം
ഏരിയല്‍ ഫിലിപ്പ്
ഇരിപ്പിടത്തിനു വീണ്ടും ആശംസകള്‍ നേരുന്നു .....:)
ReplyDeleteഈ ലിങ്ക് Lokerz പോസ്റ്റിന്റെ ഒടുവിലോ പോസ്റ്റിന്റെ മുകളിലോ ചേര്‍ക്കുക ഇതു എങ്ങനെ എംബെഡ് ചെയാം എന്നതിനെപ്പറ്റി ഇംഗ്ലീഷില്‍ ഞാന്‍ ഒരു ബ്ലോഗ് ചേര്‍ത്തിട്ടുണ്ട് കാണുക ente ബ്ലോഗില്‍ ഈ ലിങ്കില്‍ Philipscom
ReplyDeleteമതിലിനെക്കുറിച്ച് തീക്കുനി എഴുതിയ ഒരു കവിത എന്നെ വല്ലാതെ സ്പർശിച്ചിരുന്നു. ഇതുവരെ ഈ കവിയെ ഒന്നു നേരിൽ കാണാനോ പരിചയപ്പെടാനോ കഴിയാത്തതിൽ ദു:ഖമുണ്ട്.
ReplyDeleteഈ ശനിയും ഇരിപ്പിടത്തിലെ വിഭവങ്ങള്‍ മികച്ചതായി. ഇത് വരെ കാണാത്ത പല ബ്ലോഗുകളും വിസിറ്റ് ചെയ്യാന്‍ ഇരിപ്പിടം സഹായകമാവുന്നു.
ReplyDeleteഅണിയറ ശില്‍പ്പികള്‍ക്ക് ആശംസകള്‍.
ആശംസകള്‍
ReplyDeleteപല കാണാത്ത ബ്ലോഗുകളും കാണാനായി , കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു ഈ ലക്കം .
ReplyDeleteഇ എഴുത്തിന്റെയും വായനയുടെയും 'ഏറ്റവും മികച്ച ശരി'കളിലേക്ക് വഴി തെളിക്കുന്നു എന്നതാണ് ഈ ലക്കം ഇരിപ്പിടത്തെ പ്രസക്തമാക്കുന്നത്. അഭിപ്രായകോളങ്ങളിലെ അപഥനീക്കങ്ങള്ക്കെതിരെയുള്ള ഇരിപ്പിടത്തിന്റെ നിലപാടിലെ കാര്‍ക്കശ്യം പ്രത്യേകം പ്രശംസയര്‍ഹിയ്ക്കുന്നു.
ReplyDeleteഇരിപ്പിടം സഘത്തിന് അഭിവാദ്യങ്ങള്‍
വായിച്ചു,അണിയറ ശില്‍പ്പികള്‍ക്ക് ആശംസകള്‍.
ReplyDeleteപരിചയപ്പെടുത്തിയവ പലതും വായിച്ചവ. വായിക്കാവന്‍ വിട്ടുപോയവയില് ഇവിടെ നിന്നും ലഭിച്ച ലിങ്കു വഴി പോയി വായിക്കാനും സാധിച്ചു. ശ്രദ്ധേയമാവേണ്ട രചനകള്‍ തന്നെ എല്ലാം.
ReplyDeleteഓരോ ലക്കവും മികവുറ്റതാവുന്ന ഇരിപ്പിടത്തിന് ഭാവുകങ്ങള്‍.
എല്ലാം വായിച്ചു വരുമ്പോഴെക്കു ഇത്തിരി വൈകി...
ReplyDeleteപതിവ് പോലെ ഉപകാരപ്രദമായ ഒരു ലക്കം കൂടി...
ഈ പ്രയത്നത്തിനു അഭിനന്ദനങ്ങള്‍..
വായിച്ചതിനേക്കാൾ കൂടുതൽ വായിക്കാനുള്ളവയുമായി ഓരൊ വാരവും ഇരിപ്പിടത്തിൽ വന്നാൽ ഇരുന്നുതന്നെ വായിക്കേണ്ടിവരും...!
ReplyDeleteസത്യത്തില്‍ ആദ്യമായിട്ടാണ് ഈ വഴി, കൂട്ടുക്കാരനും നല്ലൊരു ബ്ലോഗ് എഴുത്തുക്കരനുമായ സിയാഫ് പറഞ്ഞു താങ്കളുടെ ആട് ജീവിതം: മനുഷ്യ ജന്തുക്കള്‍ "ഇരിപ്പിടത്തില്‍" വന്നിട്ടുണ്ടെന്ന്.. ഈ ചെറിയ എഴുത്തുക്കാരന്റെ ലേഖനം ഇവിടം പ്രസ്സിദ്ധീകരിച്ചത്തിനു നന്ദി പറയട്ടെ.. ഇതിന്റെ അണിയറ ശില്പികള്ക്ക് ഈ സുമനസ്സിന്റെ ആശംസകള്‍..
ReplyDeleteആശംസകൾ.... ആശംസകൾ....
ReplyDelete