പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, December 31, 2011

സംഭവ ബഹുലം..നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ബ്ലോഗര്‍ ആയെന്ന്...!!

പുതുവര്‍ഷം പ്രമാണിച്ച് ഇരിപ്പിടം പ്രത്യേക പതിപ്പ്
തയ്യാറാക്കിയത്: രമേശ്‌ അരൂര്‍ 



ഡിസംബര്‍ 31 ശനിയാഴ്ച : സംഭവ ബഹുലമായ ഒരു വര്‍ഷം കൂടി അറബിക്കടലില്‍ മുങ്ങി മറഞ്ഞു .ഇത് പോലൊരു ശനിയാഴ്ചയാണ് കഴിഞ്ഞ ജനുവരി ഒന്നിന് പുതുവര്‍ഷം തുടങ്ങിയത് .ശനിയാഴ്ചയില്‍ നിന്ന് ശനിയാഴ്ചയിലേക്കുള്ള അല്‍പ ദൂരം മാത്രമായിരുന്നു മറയാനിരിക്കുന്ന വര്‍ഷം എന്ന് കൂടി വേണമെങ്കില്‍ പറയാം .


ബ്ലോഗര്‍ മാരും ഓണ്‍ ലൈന്‍ എഴുത്തുകാരും സൈബര്‍ കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്നവരും നിറഞ്ഞാടിയ ഒരു വര്‍ഷമായിരുന്നു 2011 .ഓണ്‍ ലൈന്‍ എഴുത്തുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കിയ ഒട്ടനവധി സംഭവങ്ങളാണ് വിടപറയുന്ന വര്ഷം സമ്മാനിച്ചത് .അറേബ്യന്‍ വസന്തം മുതല്‍ സന്തോഷ്‌ പണ്ഡിറ്റ് വരെ ...സൌമ്യ കേസും ഗോവിന്ദ ച്ചാമിയും മുതല്‍ അണ്ണാ ഹസാരെയും മുല്ലപ്പെരിയാറും വരെ ബ്ലോഗിലും ബസ്സിലും ഫെയ്സ് ബുക്കിലും ചര്‍വ്വിത ചര്‍വ്വണങ്ങള്‍ ആയി . ബ്ലോഗുകള്‍ക്കും ഓണ്‍ ലൈന്‍ ചര്‍ച്ചകള്‍ക്കും വിഷയങ്ങളായ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിച്ചെടുക്കുകയാണ് ഇരിപ്പിടം ഈ പ്രത്യേക പതിപ്പില്‍ .

* 2011* ലോക വാര്‍ത്തകള്‍
അറബ് വസന്തം അഥവാ മുല്ലപ്പൂ വിപ്ലവം : മധ്യ പൂര്‍ വേഷ്യയിലെയും ആഫ്രിക്കന്‍ മേഖലയിലെയും അറബ് രാജ്യങ്ങളില്‍ ജനാധിപത്യത്തിനു വേണ്ടി ആരഭിച്ച പ്രക്ഷോഭങ്ങള്‍ ക്ക് 2011 അതി ശക്തമായ വേദിയായി .2011 ജനുവരി 14 നു ടുണീഷ്യയില്‍ ആഞ്ഞടിച്ച ജനകീയ പ്രതിരോധത്തില്‍ പെട്ട് 23 വര്ഷം നീണ്ടുനിന്ന അവിടുത്തെ ഏകാധിപത്യ ഭരണം അവസാനിച്ചു .ടുണീഷ്യന്‍ പ്രസിഡന്‍റ് ആയ സൈന്‍ അല്‍ ആബിദീന്‍ ബിന്‍ അലി പ്രാണരക്ഷാര്‍ത്ഥം സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു . ജനാധിപത്യത്തിനുള്ള ഈ പോരാട്ടം ബ്ലോഗ്‌ അടക്കമുള്ള ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ആഘോഷ പൂര്‍വ്വം കൊണ്ടാടി .


ഫെബ്രുവരി 11: ഈജിപ്തില്‍ പടര്‍ന്നു പിടിച്ച സ്വാതന്ത്ര്യ പ്പോരാട്ടത്തിന്റെ ഫലമായി പ്രസിഡന്‍റ് ഹോസ്നി മുബാറക്‌ രാജി വച്ചു. അതോടെ പട്ടാള ഭരണത്തിന് അറുതിയായി .രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് ..


ലിബിയയില്‍ ശക്തമായ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ഫലമായി ഫെബ്രുവരി 22 മുതല്‍ ക്രൂഡ്‌ ഓയില്‍ വില 20% ത്തോളം കുത്തനെ ഉയര്‍ന്നു ,ഇത് 2011 നെ ഒരു ഊര്‍ജ്ജ പ്രതി സന്ധിയിലേക്ക് നയിച്ചു. ഇന്ത്യയില്‍ അടക്കം ലോക വ്യാപകമായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടായി ..അടിപ്പോഴും തുടരുന്നു ...ഈ വിലക്കയറ്റം ബ്ലോഗിലും മറ്റു സൈബര്‍ ഇടങ്ങളിലും വലിയ ചര്‍ച്ചകളും കോലാഹലങ്ങളും ആണ് ഉണ്ടാക്കിയത് .




ബഹറിനിലേക്ക് പടര്‍ന്നു പിടിച്ച അറബ് വിപ്ലവത്തിന്റെ ഫലമായി മാര്‍ച്ച് 15 ന് കിംഗ്‌ ഹമദ്‌ ബിന്‍ ഈസാ രാജ്യത്ത് മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു . ലോകം മുഴുവന്‍ ഭീകരതയുടെ വിത്ത്‌ പാകിയ അല്‍ - ഖ്വയിദാ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍ മെയ്‌ 1 ന് പാകിസ്ഥാനില്‍ വച്ചു അമേരിക്കന്‍ സൈനിക നടപടിയെ തുടര്‍ന്ന് കൊല്ലപ്പെട്ടു . തുടര്‍ന്ന് ബ്ലോഗിടങ്ങളില്‍ വച്ചു അദ്ദേഹത്തെ ഓണ്‍ ലൈന്‍ എഴുത്തുകാര്‍ വീണ്ടും വീണ്ടും കൊന്നു കൊലവിളിച്ചു .


ജൂണ്‍ 5: വീണ്ടും അറബ് വസന്തം :വിപ്ലവകാരികള്‍ കൊട്ടാരത്തില്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ പ്രസിഡന്‍റ് അലി അബ്ദുള്ള സാലിഹ് അധികാരം വൈസ്‌ പ്രസിഡന്‍റ് അബ്ദുല്‍ റബ്‌ മന്‍സൂര്‍ അല്‍ ഖ്വാദിക്ക് നല്‍കി ചികിത്സയ്ക്കെന്ന പേരില്‍ സൗദി അറേബ്യ യിലെക്ക് കടന്നു .

ജൂണ്‍ 12 :സിറിയയില്‍ നടന്ന പോരാട്ടങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സിറിയക്കാര്‍ തുര്‍ക്കിയിലേക്കു പലായനം ചെയ്തു .

ആഗസ്റ്റ്‌ 5 : ചൊവ്വയില്‍ ജലം ഉണ്ടെന്നു അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ NASA യുടെ വെളിപ്പെടുത്തല്‍ .
ആഗസ്റ്റ്‌ 6- 10 :പൌരാവകാശങ്ങളെ സംബന്ധിച്ച ഒരു പ്രതിഷേധമാരിചിനെ തുടര്‍ന്ന് ലണ്ടനില്‍ ലഹളയും കൊള്ളയും നടന്നു .മലയാളിയായ ബ്ലോഗര്‍ മുരളി മുകുന്ദന്‍ അടക്കം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചാര സംഘടന ഈ ലഹള ശമിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ പങ്കാളികളായി .
ആഗസ്റ്റ്‌ 20-28 :ലിബിയയില്‍ അഭ്യന്തര യുദ്ധം അതിരൂക്ഷമായി .വിമത സേനയായ നാഷണല്‍ ട്രാന്സിഷനല്‍ കൌണ്‍സില്‍ ഫോര്സേസ് രാജ്യ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുത്തതോടെ ഗദ്ദാഫി ഭരണം പൂര്‍ണ്ണമായും നിഷ്കാസിതമായി .
തുടര്‍ന്ന് ഒളിവില്‍ പോയ ജനറല്‍ ഗദ്ദാഫി ഒക്ടോബര്‍ 20 ന് വിമത സേനയുടെ കൈകളാല്‍ അതി ക്രൂരമായി കൊലചെയ്യപ്പെടുന്നു . 'വാളെടുത്തവന്‍ വാളാല്‍ !' എന്ന പഴമൊഴി അന്വര്‍ത്ഥമാക്കി ക്കൊണ്ട് അങ്ങനെ കിരാതത്വത്തിന്റെ ഒരു യുഗം അസ്തമിച്ചു .
സെപ്തംബര്‍ 17 : വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക ഉച്ചനീച്ചത്വത്തിനെതിരെ അമേരിക്കന്‍ സാമ്പത്തിക തലസ്ഥാനമായ വാള്‍ സ്ട്രീറ്റില്‍ നടന്ന ബഹുജന മുന്നേറ്റം ലോക ശ്രദ്ധ പിടിച്ചു പറ്റി.ഒരു വേള അറബ് വസന്തത്തിന്റെ അലയൊലികള്‍ അമേരിക്കന്‍ ജനതയിലേക്ക് വ്യാപിക്കുകയാണോ എന്ന് സംശയിക്കുന്ന ഒരു പ്രക്ഷോഭമായിരുന്നു അത് .
ഡിസംബര്‍ 15 ഇറാക്കില്‍ തുടങ്ങിവച്ച എല്ലാ സൈനിക നടപടികളും പിന്‍ വലിച്ചു കൊണ്ട് ഇറാക്ക് യുദ്ധം അവസാനിപ്പിച്ചതായി അമേരിക്ക ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചു .
വിക്കി ലീക്സ്‌ :ലോക രാഷ്ട്രങ്ങളുടെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കിയ സ്വകാര്യ വാര്‍ത്താ ഭീമന്‍ വിക്കി ലീക്സ്‌ വെളിപ്പെടുത്തലുകള്‍ കൊണ്ട് ശ്രദ്ധേയമായ വര്‍ഷമായിരുന്നു ഇത് .അമേരിക്കന്‍ ചാര സംഘടനായ സി ഐ എ യുടെയും ഇന്ത്യന്‍ നേതാക്കളുടെയും ഒക്കെ തലവേദനയായി ചുരുങ്ങിയ സമയം കൊണ്ട് വിക്കീ ലീക്സ്‌ മാറി .
എന്‍ഡോസള്‍ഫാന്‍ കീട നാശിനി ക്കെതിരെയുള്ള ലോക ശ്രദ്ധ പിടിച്ചു പറ്റിയ പ്രക്ഷോഭങ്ങള്‍ കൊണ്ട് പ്രക്ഷുബ്ധമായിരുന്നു 2011.ഈ സമരങ്ങളെ അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ സൈബര്‍ ലോകം കൊണ്ടാടി .

ലോകത്തെ നടുക്കിയ വന്‍ ഭൂകമ്പവും സുനാമിയും മാര്‍ച്ച് 11 ന് ജപ്പാനില്‍ .15840 പേര്‍ മരിച്ചു. 3926 പേരെ കാണാതായി .ദുരന്തത്തെ തുടര്‍ന്ന് നാല് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളില്‍ തകര്‍ച്ചയും ചോര്‍ച്ചയും ഉണ്ടായി എന്ന ആശങ്കയാല്‍ ലോകം ഭയാക്രാന്തരായി .

2011 ഇന്ത്യ
ഓണ്‍ ലൈന്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവച്ച ഇന്ത്യന്‍ സംഭവങ്ങള്‍ ചുരുക്കത്തില്‍ : രാഷ്ട്രീയ ഭരണ സാമൂഹിക രംഗത്തെ അഴിമതികള്‍ ചെറുക്കാന്‍ പര്യാപ്തമായ ലോക് പാല്‍ ബില്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഗാന്ധിയന്‍ സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ നടത്തിവരുന്ന സമരങ്ങളാണ് 2011 ല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ ഏറ്റവും വലിയ സംഭവം .അഴിമതിക്കെതിരെ അകത്തും പുറത്തും മുന്നേറ്റം ഉണ്ടാക്കാന്‍ ഈ സമരങ്ങള്‍ക്ക് കഴിഞ്ഞു .സ്വാഭാവികമായും ബ്ലോഗില്‍ നിറഞ്ഞു നിന്ന ഇന്ത്യന്‍ വ്യക്തിത്വം ആയി 2011 ല്‍ അണ്ണ ഹസാരെ മാറി .

ഏപ്രില്‍ 2 : ഇന്ത്യ ക്രിക്കറ്റ് വേള്‍ഡ്‌ കപ്പ് നേടി .
ഏപ്രില്‍ 30 : അരുണാചല്‍ മുഖ്യമന്ത്രി യായ ദോര്‍ജി ബാബു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു
മെയ്‌ 20 : പശ്ചിമ ബംഗാളില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ട ഇടതു ഭരണം തകര്‍ന്നു .സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയായി തൃണമൂല്‍ നേതാവും മുഖ്യ ഭരണ കക്ഷി നേതാവുമായ ബാനര്‍ജി അധികാരമേറ്റു .

ജൂണ്‍ 11: സീനിയര്‍ അന്വേഷണാത്മക പത്ര പ്രവര്‍ത്തകനും മിഡ്-ഡേ പത്രത്തിന്റെ പ്രതി നിധിയുമായ ജെ .ഡേ മുംബെയില്‍ കൊല്ലപ്പെട്ടു .മാഫിയാ സംഘങ്ങള്‍ക്ക് എതിരെ അദ്ദേഹം എഴുതിയ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പ്രതികാരം എന്ന നിലയിലായിരുന്നു കൊലപാതകം
ജൂണ്‍ 13: രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഒരിക്കല്‍ കൂടി മുംബെയില്‍ ബോംബ്‌ സ്ഫോടനങ്ങള്‍ .

പതിനായിരക്കണക്കിനു കോടികളുടെ വിനിമയം നടന്ന ത്രീ ജി സ്പെക്ട്രം അഴിമതികള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് രാഷ്ട്രീയ -ഭരണ -മാധ്യമ -കോര്‍പ്പരേറ്റ് -ഇടനിലക്കാര്‍ ഉള്‍പ്പെട്ട ഗൂഡാലോചന ഒരു മലയാളി പത്ര പ്രവര്‍ത്തകന്റെ ഇടപെടലിനെത്തുടര്‍ന്ന് അനാവരണം ചെയ്യപ്പെട്ടതും 2011 ലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവങ്ങളാണ് . മുന്‍ കേന്ദ്ര ടെലികോം മന്ത്രി ആയിരുന്ന എ .രാജയുടെ അറസ്റ്റിന് ( ഫെബ്രുവരി 2 )ഇത് വഴിവച്ചു ,തമിഴ്നാട് എംപിയും കരുണാ നിധിയുടെ മകളുമായ കനിമൊഴിക്കും മെയ്‌ 21 ന് ഈ അഴിമതി തീഹാര്‍ ജയിലിലേക്കുള്ള വഴി തുറന്നു കൊടുത്തു.
ഇടമലയാര്‍ കേസില്‍ പ്രതിയായ മുന്‍ മന്ത്രി ആര്‍ .ബാലകൃഷ്ണപിള്ളയെയും മറ്റു രണ്ടു പേരെയും സുപ്രീം കോടതി ഒരു വര്ഷം തടവ്‌ ശിക്ഷയ്ക്ക് വിധിച്ചത് ഫെബ്രുവരി 10 നായിരുന്നു .ജയിലില്‍ അദ്ദേഹത്തിനു പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നു .
കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിന് ഒരു സിഖ്‌ യുവാവില്‍ നിന്ന് പരസ്യമായി അടി കിട്ടിയ സംഭവവും 2011ല്‍ ഏറെ ആഘോഷിക്കപ്പെട്ടു . നവംബര്‍ 24 നായിരുന്നു ഇത് .

2011 നഷ്ടങ്ങള്‍ വേര്‍പാടുകള്‍
രാഷ്രീയ സാംസ്കാരിക സാമൂഹിക സിനിമാ മേഖലകളില്‍ സജീവമായ സംഭാവനകള്‍ ചെയ്ത ഒരു പിടി ധന്യാത്മാക്കള്‍ 2011 ല്‍ നമ്മളോട് വിടപറഞ്ഞു , അവര്‍ക്കായി ഓര്‍മകളുടെ ശ്രദ്ധാഞ്ജലി .
ജനുവരി 2 : മുന്‍ ലോക സഭാ സ്പീക്കര്‍ ആയിരുന്ന ബാലറാം ഭഗത് നിര്യാതനായി .
ജനുവരി 17 :മുന്‍ ചലചിത്ര താരം ഗീത ഡേയ് വിടപറഞ്ഞു .
ജനുവരി 21 :ചലച്ചിത്ര സംവിധായകനായിരുന്ന ഇ .വി .വി .സത്യനാരായണ
ജനുവരി 24: സംഗീതജ്ഞന്‍ ആയിരുന്ന ഭീം സെന്‍ ജോഷി
ഫെബ്രുവരി 3 : മലയാള സിനിമയുടെ പ്രിയങ്കരനായ മച്ചാന്‍ വര്‍ഗീസ്‌
ഫെബ്രുവരി 12 :ചലച്ചിത്ര ച്ഛായാഗ്രാഹകന്‍ ആയിരുന്ന വിപിന്‍ ദാസ്‌
ഫെബ്രുവരി 19: കായിക താരം ആയിരുന്ന സുരേഷ് ബാബു
ഫെബ്രുവരി 20 :നടനും ഗായകനുമായ മലേഷ്യാ വാസുദേവന്‍
ഫെബ്രുവരി 21 : അമ്മ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ചിരഞ്ജീവിയായ ആറന്മുള പൊന്നമ്മ .
മാര്‍ച്ച് 4 : കേന്ദ്ര മന്ത്രി യായിരുന്ന അര്‍ജ്ജുന്‍ സിംഗ് .
മാര്‍ച്ച് 23 :ബ്രിട്ടീഷ്‌ -അമേരിക്കന്‍ നടി എലിസബത്ത്‌ ടൈലര്‍ .
ഏപ്രില്‍ 1 :സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു .
ഏപ്രില്‍ 5 : മുന്‍കാല നടി സുജാത .
ഏപ്രില്‍ 24 :സത്യ സായി ബാബ
ജൂണ്‍ 9 : ചിത്ര കാരനായ എം .എഫ്.ഹുസൈന്‍ .
ആഗസ്റ്റ്‌ 18 : ചലച്ചിത്ര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ്‌ .
ഒക്ടോബര്‍ 05:കമ്പ്യൂട്ടര്‍ വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച ആപ്പിള്‍ ബിസിനസ് ഗ്രൂപ്‌ തലവന്‍ സ്റ്റീവ് ജോബ്സ് .
ഒക്ടോബര്‍ 10 : ഗസല്‍ സിനിമാ ഗായകനായ ജഗജീത്‌ സിംഗ് .
ഒക്ടോബര്‍ 12:ഡിജിറ്റല്‍ യുഗത്തിന് രൂപം കൊടുത്ത അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രഞ്ജന്‍ ഡനീസ് മാക് അലിസ്ടയര്‍ രിച്ചീ .
ഒക്ടോബര്‍ 19 :മലയാള സാഹിത്യകാരന്‍ കാക്കനാടന്‍ .
ഒക്ടോബര്‍ 22: കവിയും ഗാന രചയിതാവുമായ മുല്ലനേഴി
ഒക്ടോബര്‍ 30 :മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി .എം .ജേക്കബ്‌ .
നവംബര്‍ 9 :ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ നോബല്‍ ബയോ കെമിസ്റ്റ് ഹര്‍ഗോവിന്ദ്‌ ഖുരാന .
നവംബര്‍ 11 : കവിയും സംഗീതജ്ഞനുമായിരുന്ന ഭൂപന്‍ ഹസാരിക .
നവംബര്‍ 21 :പ്രശസ്ത സാഹിത്യകാരന്‍ ഏറ്റുമാനൂര്‍ സോമാദാസന്‍ .
ഡിസംബര്‍ 4 : ഹിന്ദി സിനിമാ സീനിയര്‍ താരം ആയിരുന്ന ദേവാനന്ദ്‌
ഡിസംബര്‍ 26 : കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന ബംഗാരപ്പ ,

കണ്ണീര്‍ പ്രണാമം

മലയാളം ബ്ലോഗിങ്ങിലെ സജീവ സാന്നിദ്ധ്യങ്ങള്‍ ആയിരുന്ന ബ്ലോഗര്‍ അങ്കിള്‍ എന്ന ചന്ദ്ര കുമാര്‍ (ജനുവരി -10) തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം സര്‍ക്കാര്‍ ആഫീസുകളില്‍ നടമാടുന്ന അഴിമതികള്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ കാര്യം എന്ന ബ്ലോഗിലൂടെ നിരന്തരം പോരാട്ടം നടത്തിക്കൊണ്ടിരുന്നു.


സുന്ദര്‍ രാജ് മാഷ്‌ (മാര്‍ച്ച്-26) ധിഷണാ ശക്തികൊണ്ട് സൈബര്‍ ഇടങ്ങളെ സജീവമാക്കിയ ബ്ലോഗര്‍ ഫെയിസ് ബുക്കിലും ബ്ലോഗിലുംനിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.


രുഗ്മിണി ചേച്ചി കവിതകളെ പ്രണയിച്ച പ്രകൃതി സ്നേഹി .
ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരം
ബംഗ്ലൂരിലെ ചികിത്സയ്ക്കിടയില്‍ ഇഹലോക വാസം വെടിഞ്ഞു .ബ്ലോഗിലെ കവിതകള്‍ സമാഹരിച്ച്‌ തുമ്പപ്പൂവ് എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് .

.മലയാളം ബ്ലോഗിങ്ങിനെ സചേതനമാക്കി നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ
ധന്യ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം ,കണ്ണീര്‍പ്പൂക്കള്‍


കേരളം : തരംഗവും താരവുമായ്‌ സന്തോഷ്‌ പണ്ഡിറ്റ്‌
യൂ ട്യൂബിലൂടെ തരംഗം ഉന്നര്‍ത്തി മലയാള സിനിമയിലും സൈബര്‍ സ്പേയ്സിലും സജീവ സാന്നിധ്യമായി മാറി താര പദവി നേടിയ വ്യക്തിയാണു സന്തോഷ്‌ പണ്ഡിറ്റ്‌ .2011 ല്‍ വാര്‍ത്തയില്‍ ഇടം നേടിയ പ്രധാന വ്യക്തിയും ഇദ്ദേഹം ആയിരുന്നു .ഓണ്‍ ലൈന്‍ കൂട്ടായ്മകളിലെ ചര്ച്ചക്കാര്‍ നിരന്തരമായി ആക്രമിച്ച മറ്റൊരു പ്രധാന വ്യക്തിയായിരുന്നു സിനിമാ താരം പൃഥ്വി രാജ്. അദ്ദേഹത്തെ കുറിച്ച് ഒരു പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ അന്നത്തെ ദിവസം ധന്യമാകില്ല എന്ന മട്ടിലായിരുന്നു ഓണ്‍ ലൈന്‍ കളിക്കാരുടെ പോക്ക് ..

.സൌമ്യ - ഒരു ദുരന്ത കഥ
ട്രെയിനിലെ പീഡന ശ്രമത്തിനിടയില്‍ ഗോവിന്ദച്ചാമി എന്ന നരാധമനാല്‍ കൊലചെയ്യപ്പെട്ട സൌമ്യ എന്ന പെണ്‍കുട്ടി ബ്ലോഗില്‍ ഏറെ കൊണ്ടാടപ്പെട്ട ഹത ഭാഗ്യയായിരുന്നു .ഫെബ്രുവരി 1 ന് ആയിരുന്നു ഈ ദുരന്തം .6 ന് ചികിത്സയിലിരിക്കെ സൌമ്യ മരിച്ചു തൃശൂര്‍ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതിയില്‍ നടന്ന കുറ്റ വിചാരണയില്‍ ഗോവിന്ദച്ചാമിയുടെ ഭാഗം വാദിക്കാന്‍ മലയാളിയായ അണ്ടൂര്‍ വക്കീല്‍ എത്തിയത് വിവാദമായിരുന്നു .നവംബര്‍ 10 ന് കോടതി ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ വിധിച്ചു .

.തസ്നി ബാനുവും സദാചാര പോലീസും : എറണാകുളം കാക്കനാട്ടെ ജോലി സ്ഥലത്തുനിന്നു രാത്രി സമയം പുരുഷ സുഹൃത്തിനൊപ്പം താമസ സ്ഥലത്തേക്ക് സഞ്ചരിക്കവേ സദാചാര വാദികള്‍ എന്നവകാശപ്പെട്ട ഒരു കൂട്ടം ആളുകള്‍ I T പ്രൊഫഷണല്‍ ആയ തസ്നിയെ തടഞ്ഞു വച്ചു ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം വലിയ ഒച്ചപ്പാടിനിടയാക്കിയിരുന്നു .ജൂണ്‍ 22 നായിരുന്നു ഇത് .അനുകൂലമായും പ്രതികൂലമായും അക്കാലത്ത് ഇറങ്ങിയ ബ്ലോഗുകള്‍ക്കും ചര്‍ച്ചകള്‍ക്കും കയ്യും കണക്കുമില്ല .
.പറവൂരിലെ പെണ്‍കുട്ടി :സ്വന്തം പിതാവു തന്നെ മാംസ ദാഹികള്‍ക്ക് എറിഞ്ഞുകൊടുത്ത പറവൂരിലെ പെണ്‍കുട്ടി പോയ്‌ മറയുന്ന വര്‍ഷത്തെ കണ്ണീരണിഞ്ഞ വാര്‍ത്തയും ചര്‍ച്ചയും ആയിരുന്നു .ഇരുനൂറില്‍ പരം ചേര്‍ന്നാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ട് പോയി പ്രായ പൂര്‍ത്തി യാകാത്ത ആ പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയത് !
ഇടുക്കിയിലെ പിഞ്ചു ബാലിക :ജൂണ്‍ ഒന്നിനായിരുന്നു ഇടുക്കി നെടുംകണ്ടത്ത് മന:സാക്ഷിയെ നടുക്കിയ ആ സംഭവം .നാലുവയസുകാരിയെ പതിമ്മൂന്നു കാരന്‍ പീഡിപ്പിച്ചു കൊന്നു മരപ്പൊത്തില്‍ ഒളിപ്പിച്ചു. ആ അരും കൊലയിലേക്ക് നയിക്കപ്പെട്ട സാഹചര്യങ്ങളും മറ്റും പിന്നീട് ബ്ലോഗില്‍ നിറഞ്ഞത് ചരിത്രം .
ഉരുക്ക് വനിതയുടെ ധര്‍മ്മ സമരം
മണിപ്പൂരിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ ആഹാരം ഉപേക്ഷിച്ചു നടത്തുന്ന ഇറോം ശര്‍മിള എന്ന ഉരുക്ക് വനിതയുടെ പോരാട്ടം സമാനതകളില്ലാത്ത ത്യാഗമാണ് . അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ നീതി അര്‍ഹിക്കുന്നതും . ദീര്‍ഘ കാലമായി തുടരുന്ന ആ ധര്‍മ്മ സമരത്തിനു ലോകം മുഴുവനായുള്ള മനുഷ്യാവകാശപ്പോരാളികളുടെ ധാര്‍മിക പിന്തുണയുണ്ട് .ആ കൂട്ടായ്മയുടെ കരുത്തിലാണ് ഇറോം ശര്‍മിള യ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആഗസ്റ്റ്‌ 26 നു കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ ഏക ദിന ഉപവാസം നടന്നത് .ഫെയിസ് ബുക്കിലെ
സപ്പോര്‍ട്ട് ഇറോം ശര്‍മിള എന്ന മലയാളി കൂട്ടായ്മ യായിരുന്നു സംഘാടകര്‍ .
മലയാളത്തിന് അഭിമാനം ആദരം



മലയാളസിനിമയിലെ പ്രിയ ഹാസ്യ താരം ശ്രീ സലിംകുമാറിന് ദേശീയ പുരസ്കാരവും ഓസ്കാര്‍ നാമ നിര്‍ദ്ദേശവും ലഭിച്ചത് 2011 ലെ ധന്യ വേളകളില്‍ ഒന്നായി .ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിനു പുരസ്കാരം നേടിക്കൊടുത്തത് .ആ സിനിമയും ഒട്ടേറെ
പുരസ്കാരങ്ങള്‍ നേടി . വിവാദങ്ങള്‍ക്കും ഈ അവാര്‍ഡുകള്‍ വഴിയോരുക്കി .മലയാളി സംവിധായകനായ സോഹന്‍ റോയ്‌ ഒരുക്കിയ ഹോളിവുഡ് ചിത്രമായ DAM 999 എന്ന ചിത്രത്തിനും ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചു .ഇതില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഔസേപ്പച്ചന്‍ സംഗീത മേഖലയില്‍ ആദ്യം ഓസ്കാര്‍ നാമനിര്‍ദ്ദേശം നേടുന്ന മലയാളി എന്ന ബഹുമതിക്കും അര്‍ഹനായി .
പ്രതിഷേധം അണ പൊട്ടുന്ന മുല്ലപ്പെരിയാര്‍
മുപ്പതു ലക്ഷം മലയാളികളുടെ ജീവനും സ്വത്തിനും ഭീഷണിയായി ജല ബോംബ്‌ പോലെ ഇടുക്കിയില്‍ നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ ഡാം .അവിടെ പുതിയ ഡാം പണിയണം എന്നും നിലവിലെ ജലനിരപ്പ്‌ താഴ്ത്തണം എന്നും ആവശ്യപ്പെട്ടു നടക്കുന്ന സമരങ്ങളും കോടതി വ്യവഹാരങ്ങളും വാര്‍ത്തകളിലും ഓണ്‍ ലൈന്‍ ഇടങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ് .പരിഹാരം എന്തെന്നറിയാത്ത ഈ പ്രക്ഷോഭങ്ങള്‍ സുഖ പര്യവസായിയോ ദുഃഖ പര്യവസായിയോ എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് .
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇടുക്കിയിലെ ചപ്പാത്തില്‍ തദ്ദേശവാസികള്‍ ഉള്‍പ്പെട്ട സമര സമിതി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്
എറണാകുളത്ത് ഓണ്‍ ലൈന്‍ കൂട്ടായ്മകളിലെ പ്രവര്‍ത്തകര്‍ രണ്ടു കേന്ദ്രങ്ങളില്‍ ഒത്തു ചേര്‍ന്നു.
ജസ്റ്റീസ്‌ .വി .ആര്‍ .കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു .സിനിമ ,രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു .
അദ്ധ്യാപകന് പാര
കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ ഒരദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവവും ഒട്ടേറെ കോലാഹലമുണ്ടാക്കി .മന്ത്രി ഗണേഷ്‌ കുമാര്‍ പ്രതിപക്ഷ നേതാവ് വി .എസ്.അച്യുതാന്ദന് നേരെ നടത്തിയ വിവാദ പ്രസംഗവും പിന്നീട് നടത്തിയ മാപ്പ് ചോദിക്കലും ഒക്കെ ചേര്‍ന്ന് 2011 ജഗ പോകയായി .
ബന്ധുക്കള്‍ ശത്രുക്കള്‍
ഇരു മെയ്യും ഒറ്റ ശരീരവും ആയിരുന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്‍റെ ബന്ധു അബ്ദുല്‍ റവുഫും തമ്മില്‍ തെറ്റിയതും പരസ്യ വിവാദങ്ങളും കേസും എല്ലാം ചേര്‍ന്ന് രാഷ്ട്രീയ രംഗം കലുഷിതമായി .കോടതി മടക്കി കെട്ടിയ ഐസ് ക്രീം കേസ് അങ്ങനെ വീണ്ടും 2011 ലെ ചര്‍ച്ചകളിലേക്ക് കയറി .
ശ്രീ പത്മനാഭന്റെ നിധി
പ്രസിദ്ധമായ ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ നിന്ന് അത്ഭുതപ്പെടുത്തുന്ന അളവിലുള്ള വന്‍ നിധി ശേഖരം കണ്ടെടുത്ത വാര്‍ത്ത വളരെ ആകാംക്ഷാ ഭരിതമായിരുന്നു .ജൂലൈ ആദ്യവാരത്തില്‍ ആയിരുന്നു ഈ അത്ഭുതങ്ങള്‍ പുറത്തു വന്നത് .അയ്യായിരം കോടിയില്‍ പരം രൂപ വിലമതിക്കുന്ന രത്ന ശേഖരങ്ങളും സ്വര്‍ണ്ണവും മറ്റു വിലപ്പെട്ട വസ്തുക്കളും തിരുവനന്ത പുറത്തുള്ള ശ്രീ പദ്മനാഭന്റെ അറകളില്‍ ഉണ്ടെന്നുള്ളത് ചില്ലറ ചര്‍ച്ചകള്‍ക്കും അസൂയയ്ക്കും കുശുമ്പിനും ഒന്നുമല്ല വഴിവച്ചത് .നിധി എന്ത് ചെയ്യണം എന്ന് സര്‍ക്കാരിനും കോടതിക്കും ദേവസ്വത്തിനും രാജ കുടുംബത്തിനും ഒന്നും തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓണ്‍ ലൈന്‍ ചര്‍ച്ചക്കാര്‍ക്ക് കൃത്യമായ പദ്ധതിയും ആസൂത്രണവും ഒക്കെയുണ്ടായിരുന്നു .
സ്വര്‍ണ്ണ വില കുതിക്കുന്നു
ശ്രീ പത്മനാഭ സ്വാമിക്ക് വിലമതിക്കാനാവാത്ത നിധി ശേഖരം സ്വന്തമായുണ്ടെങ്കിലും പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ഒരു ഗ്രാം സ്വര്‍ണ്ണം വാങ്ങാന്‍ കിടപ്പാടം വില്‍ക്കേണ്ട അവസ്ഥയിലേക്കാണ് 2011 ലെ സ്വര്‍ണ്ണ വില കുതിച്ചു കയറിയത് .മണിക്കൂര്‍ വച്ച് വിലക്കയറ്റം ഉണ്ടായി റിക്കോര്‍ഡില്‍ എത്തിയതും
പെണ്മക്കള്‍ ഉള്ള മാതാപിതാക്കള്‍ ഏറ്റവുമധികം ആധിപിടിച്ച വര്‍ഷവും ഇത് തന്നെ .വരും നാളുകളില്‍ ആശ്വാസകരമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന ഒരു സൂചനയും ഇല്ലതാനും .
ബ്ലോഗു മീറ്റുകള്‍ : ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബ്ലോഗു മീറ്റ്‌ കളുടെ വേദിയായി 2011. ജനുവരിയില്‍ മറൈന്‍ ഡ്രൈവിലും കൊച്ചി ക്കായലില്‍ ബോട്ട് യാത്രയും ഒക്കെയായി ആദ്യ മീറ്റ്. പിന്നീട് മലപ്പുറം തുഞ്ചന്‍ പറമ്പില്‍ അതി വിപുലമായ ബ്ലോഗു മീറ്റും സ്മരണികാ പ്രകാശനവും . തുടര്‍ന്ന് എറണാകുളത്തും .തൊടുപുഴയിലും മീറ്റുകള്‍ . തൃശൂരും മീറ്റ്‌ നടന്നു കേരളത്തിലെ അവസാന മീറ്റ്‌ കണ്ണൂരില്‍ കൊടിയിറങ്ങി .
ഗള്‍ഫ്‌ മേഖലയില്‍ റിയാദിലും ,ഖത്തറിലും ,ജിദ്ദയിലും, ദുബായിലും മീറ്റുകള്‍ നടന്നു .ചെറുതും വലുതുമായ മറ്റു ഒട്ടനവധി കൂട്ട് ചേരലുകളും നടന്നു .
രോഗ ബാധിതനായ ജിത്തു എന്ന യുവ ബ്ലോഗര്‍ക്ക് ഉപജീവന മാര്‍ഗ്ഗവും സഞ്ചാര സൌകര്യവും ഒരുക്കി കൊടുക്കാന്‍ ബൂലോകത്തെ സുമനസ്സുകളുടെ പ്രവര്‍ത്തനം മൂലം സാധിച്ചു .ചെറുതും വലുതുമായ ഒട്ടനവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത് ഏവര്‍ക്കും സന്തോഷകരമായ വാര്‍ത്തയാണ്.ഓണ്‍ ലൈന്‍ എഴുത്തുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ബൂലോകം ഓണ്‍ ലൈന്‍ എന്ന മാധ്യമത്തിന് കോവളത്ത് ഒരു ആസ്ഥാന മന്ദിരം തുടങ്ങി.
പുതുവര്‍ഷം ഭാവിയിലേക്കുള്ള ചൂണ്ടു പലകയുമായി ജീവിത വഴിയില്‍ കാത്തു നില്‍ക്കുന്നു .
നന്മയും മനുഷ്യത്വവും അനീതികള്‍ക്കെതിരെ പ്രതികരണ ശേഷിയും ഉള്ള ഒരു സമൂഹം ഇവിടെ നിലനില്‍ക്കേണ്ടത്തിന്റെ ഉത്തര വാദിത്ത്വം കാലം നമ്മളെ ഏല്‍പ്പിച്ച് അതിന്റെ പ്രയാണം തുടരുകയാണ് .
വിശുദ്ധമായ ഒരു മാര്‍ഗ്ഗത്തിലൂടെ ഭാവിയിലേക്ക് പ്രതീക്ഷയോടെ നടക്കാം ...വൈകരുത് ..ഒരു പാട് ദൂരം താണ്ടാനുള്ളതാണ് .
വിവരങ്ങള്‍ക്ക് കടപ്പാട് : ഇമ്ത്യാസ്‌ ,ശ്രീജിത്ത്‌ കൊണ്ടോട്ടി ,നാമൂസ്‌ ,ഇ. എം .സജിം തട്ടത്തുമല .
ചിത്രങ്ങള്‍ :എന്റെ വര ബ്ലോഗ് ,ഗൂഗിള്‍ .
ഏവര്‍ക്കും ഐശ്വര്യം നിറഞ്ഞ പുതുവത്സര ആശംസകള്‍ ..

89 comments:

  1. പുതുവത്സരാശംസകൾ. സംഭവ ബഹുലമായ ഒരു വർഷത്തെ എല്ലാ സംഗതികളും ഓർമ്മിച്ചെടുത്തു. പ്രത്യേക പതിപ്പിനു അഭിനന്ദനങ്ങൾ ..

    ReplyDelete
  2. വിട്ടുപോകാൻ പാടില്ലാത്ത ഒന്നു കൂടിയുണ്ട്‌.
    Dennis Richie 1941 – 2011
    The Godfather of C and Unix died.

    ReplyDelete
  3. 2011ലെ ഓർമ്മകൾ ഉണർത്തുന്ന പോസ്റ്റ് നന്നായി, ഇരിപ്പിടത്തിന് നവവത്സരാശംസകൾ

    ReplyDelete
  4. 2011 വര്‍ഷത്തില്‍ ഭൂലോകത്തും, ബൂലോകത്തും ചര്‍ച്ചയായ പ്രധാന വിഷയങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഈ വര്‍ഷത്തെ അവസാന പോസ്റ്റ്‌ മികച്ച ഒന്നായി. അടുത്ത വര്‍ഷവും ബ്ലോഗിനെയും, ബ്ലോഗ്‌ എഴുത്തുകാരെയും പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങളുമായി ഇരിപ്പിടം മുന്നേറട്ടെ.. രമേശേട്ടനും, ഇരിപ്പിടത്തിന്റെ മറ്റെല്ലാ സാരഥികള്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു...!

    ReplyDelete
  5. നല്ല ഒരു തിരിഞ്ഞു നോട്ടം ആയിരുന്നു. ഇരിപ്പിടത്തിലെ അംഗങ്ങള്‍ക്കും സാരഥിമാര്‍ക്കും പുതുവത്സരാശംസകള്‍

    ReplyDelete
  6. പുതുവത്സര ആശംസകള്‍

    ReplyDelete
  7. നല്ല വിശകലനം...അഭിനന്ദനങ്ങള്‍..

    ReplyDelete
  8. ഇത്രയൊക്കെ വിശേഷങ്ങള്‍ ഈ വര്ഷം നടന്നിരിക്കുന്നോ പുണ്യാളന്‍ പലതും മറന്നു ,അതുകൊണ്ട് മറ്റേതു പോസ്ടിനെകാളും എനിക്കിത് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു അഭിനന്ദനങ്ങള്‍ , പുതു വര്‍ഷത്തിലും ഈ മികവ് പുലര്‍ത്താന്‍ സാധികട്ടെ സ്നേഹാശംസകളോടെ പുണ്യാളന്‍ !!

    ReplyDelete
  9. എല്ലാം ഓര്‍ത്തെടുത്ത അവലോകനം...പുതുവത്സര ആശംസകള്‍

    ReplyDelete
  10. ഈ റീ വ്യ്ണ്ടിംഗ് നന്നായി ....
    പുതുവത്സരാശംസകള്‍

    ReplyDelete
  11. പിന്നിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ പലതും
    ചികഞ്ഞെടുക്കാന്‍ കഴിയുന്നു!പോസ്റ്റ് നന്നായി.
    ഇരിപ്പിടം അംഗങ്ങള്‍ക്കും സാരഥികള്‍ക്കും
    ഐശ്വര്യവും,സമൃദ്ധിയും,ശാന്തിയും,സന്തോഷവും
    നിറഞ്ഞ പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട്,
    സി.വി.തങ്കപ്പന്‍

    ReplyDelete
  12. പുതുവത്സരാശംസകള്‍

    ReplyDelete
  13. പഴയ ജേര്‍ണലിസ്റ്റ് വീണ്ടും മറ നീക്കി പുറത്തു വന്നല്ലോ....
    നവവത്സരാശംസകള്‍.....

    ReplyDelete
  14. "സംഭവ ബഹുലം"
    നല്ല ഓര്‍മ്മപെടുത്തലായി . നന്ദി
    മനസ്സിനെ വ്രണപ്പെടുത്തുന്ന ഒരു സംഭവവും ആവര്‍ത്തിക്കാതിരിക്കട്ടെ .............
    ആശംസകള്‍

    ReplyDelete
  15. ഒരു വർഷത്തെ ഓർമ്മകൾ ഉണർത്തുന്ന പോസ്റ്റ് നന്നായി...രമേശേട്ടനും, ഇരിപ്പിടത്തിന്റെ മറ്റെല്ലാ സാരഥികള്‍ക്കും പുതുവത്സരാശംസകള്‍ ..

    ReplyDelete
  16. ഈ തിരിഞ്ഞുനോട്ടം “സംഭവ ബഹുല”മാക്കിയ ഇരിപ്പിടത്തിന്
    ആശംസകള്‍..!

    പുതുവത്സരാശംസകളോടെ..പുലരി

    ReplyDelete
  17. Wow..എല്ലാമുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പതിപ്പ് ഉഗ്രന്‍..ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഭാവുകങ്ങള്‍..കൂടുതല്‍ ഉയരങ്ങളിലേക്ക് ബ്ലോഗ്ഗ്ലോകം പാറിപ്പറക്കട്ടെ..

    ReplyDelete
  18. നല്ല അവലോകനം. ഇരിപ്പിടത്തിന് അഭിനന്ദനങ്ങൾ ..

    ReplyDelete
  19. "ഇന്നലെയുടെ നിനവൂർന്നിലകൊഴിഞ്ഞ തരുവൊന്നാടി മറിഞ്ഞു,ഇന്നിന്റെ കുരുന്നുകൾ ചോട്ടീന്നിലപൊട്ടി വിരിഞ്ഞു...പുലരി പുതുവർഷപൊൻ പുലരി.."എല്ലാവര്ക്കും എന്റെ നവ വത്സരാശംസകൾ..

    ReplyDelete
  20. രമേശ്‌ അരൂരിലെ പ്രഫഷണല്‍ ജേര്‍ണലിസ്റ്റിനെ ഈ പോസ്റ്റില്‍ ശരിക്കും ബോധ്യമാകും. കഴിഞ്ഞ വര്‍ഷത്തെ ലോകചലനങ്ങളെ നിരീക്ഷിച്ചു ഒരു ചരടില്‍ കോര്‍ത്തു വായനക്കാര്‍ക്ക് നല്‍കിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ രമേശ്‌ ജി.

    ReplyDelete
  21. 2011 എന്തെല്ലാമാണെന്ന് ഇതില്‍ നിന്നും അറിയാം. ഒരു വര്‍ഷത്തെ ഒരു പോസ്റ്റില്‍ ചിട്ടയായി വായിക്കാന്‍ തന്നതില്‍ സന്തോഷം.

    ReplyDelete
  22. നന്‍മകള്‍ നേരുന്നു..
    പുതുവത്സരാശംസകളും..

    ReplyDelete
  23. ഐശ്വര്യം നിറഞ്ഞ പുതുവത്സര ആശംസകള്‍ ..

    ReplyDelete
  24. 2011 നെ മനോഹരമായി പ്രദര്‍ശിപ്പിച്ച ഹൃദ്യമായ അവലോകനം.
    പുതുവല്‍സരാശംസകള്‍ .

    ReplyDelete
  25. ഈ പ്രത്യേക പതിപ്പ് വായിച്ച് ആദ്യ പ്രതികരണങ്ങള്‍ അറിയിച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി ,,പുതുവത്സരാശംസകള്‍ :)

    ReplyDelete
  26. നമ്മെ വിട്ടുപോയ പ്രമുഖരിൽ ഒരാൾ കൂടിയുണ്ട്. കവിയും സാഹിത്യകാരനുമായിരുന്ന ഏറ്റുമാനൂർ സോമദാസൻ. ഡിസംബർ ആദ്യവാരമാണെന്നു തോന്നുന്നു.

    ശാസ്ത്രരംഗത്തെ കാര്യങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു. ന്യൂട്രിനോകളുടെ പ്രകാശത്തെ കവച്ചു വക്കുന്ന വേഗം, ഹിഗ്സ് ബോസോൺസിന്റെ എക്സിസ്റ്റൻസിനെ കുറിച്ചുള്ള സൂചന, അന്താരാഷ്ട്ര രസതന്ത്ര വർഷം - ഇങ്ങനെയുള്ള പ്രധാന കാര്യങ്ങളും കൂടി.

    ReplyDelete
  27. എഴുത്ത്, വായന, പുസ്തകം, സാഹിത്യം-സർവതലസ്പർശിയാകണമായിരുന്നു. നന്നയി.
    http://valsananchampeedika.blogspot.com

    ReplyDelete
  28. ഗീതാജി :ചൂണ്ടിക്കാണിച്ചത് പോലെ പോയ വര്ഷം ഒട്ടനവധി പ്രധാന സംഭവങ്ങള്‍ നടന്നിട്ടുണ്ട്.ചിലത് ബോധപൂര്‍വ്വം അല്ലാതെ വിട്ടുപോയിട്ടുമുണ്ട് ,ഇത് പറഞ്ഞപ്പോള്‍ ഇപ്പോളാണ് പ്രശസ്തകവി മുല്ലനേഴിയുടെ വേര്‍പാടിനെക്കുറിച്ച് ഓര്‍മ്മവന്നത് .എല്ലാ സംഭവങ്ങളും ഒറ്റ പോസ്റ്റില്‍ വിരസതയില്ലാതെ വായിക്കാന്‍ തക്ക രീതിയില്‍ ഒരുക്കുക എന്നത് ദുഷ്കരമാണ്. അത് കൊണ്ടാണ് ഓണ്‍ ലൈനുകളിലും ബ്ലോഗുകളിലും ചര്‍ച്ചചെയ്ത വിഷയങ്ങള്‍ ഉള്‍പ്പെടുത്തി യുള്ള പോസ്റ്റ് എന്ന് ആമുഖമായി പറഞ്ഞത് ,.എന്നാലും വിട്ടുപോയവ കമന്റില്‍ സൂചിപ്പിക്കുന്ന മുറയ്ക്ക് നമുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ് .വായനയ്ക്കും നിര്‍ദ്ദേ ശങ്ങള്‍ക്കും നന്ദി ..:)

    ReplyDelete
  29. ഇതൊരു കലണ്ടര്‍ തന്നെ..
    ഓരോ അക്കങ്ങളേയും കൃത്യമായി വരയുമ്പോള്‍.. ഹരിതാഭമായ ചില അരികുകളും, വക്കുരഞ്ഞുപോയ കാലത്തിന്‍ വാക്കിനേയും കോറി വെക്കാന്‍ ഉത്സാഹിക്കുകയും ചെയ്തിരിക്കുന്നു. നന്ദി.. ഇരിപ്പിടത്തിന്.

    ReplyDelete
  30. പുതുവത്സര ആശംസകള്‍ !

    ReplyDelete
  31. ഈ ഓർമ്മപ്പെടുത്തൽ നന്നായി. “നന്മ നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു.

    ReplyDelete
  32. വളരെ നന്നായി ഈ സ്പെഷ്യല്‍ പതിപ്പ്. പുതുവത്സരാശംസകള്‍ .

    ReplyDelete
  33. ഇതിനുവേണ്ടിയെടുത്ത പ്രയത്നത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല.
    സംഭവ ബഹുലം ഈ ഓര്‍മ്മപ്പെടുത്തലുകള്‍.
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  34. നല്ല പരിശ്രമം ....
    തീര്‍ച്ചയായും അഭിനന്ദനങള്‍ അര്‍ഹിക്കുന്നു....

    പുതുവല്‍സരാശംസകള്‍ ...

    ReplyDelete
  35. പുതുവത്സരാശംസകൾ

    ReplyDelete
  36. നല്ലൊരു ഓര്‍മ്മപുതുക്കല്‍ . എല്ലാ ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്കും പുതു വല്‍സര ആശംസകള്‍ .
    http://surumah.blogspot.com

    ReplyDelete
  37. ഓരോ പോസ്റ്റിന്റെ പുറകിലും നടത്തുന്ന അദ്ധ്വാനം ഒരിക്കലും കുറച്ചു കാണാന്‍ കഴിയില്ല.
    അഭിനന്ദനങ്ങള്‍.
    പുതുവത്സരാശംസകള്‍.

    ReplyDelete
  38. സംഭവ ബഹുലം.. എല്ലാ അര്‍ത്ഥത്തിലും ..

    ReplyDelete
  39. പ്രയത്നത്തിന്റെ വിജയം നല്ല പോസ്റ്റ്‌ പുതുവല്‍സരാശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  40. നന്നായി.
    പുതുവർഷം എല്ലാവർക്കും നല്ലതു വരുത്തട്ടെ!

    ReplyDelete
  41. നന്മകള്‍ നേരുന്നു
    ആശംസകള്‍

    ReplyDelete
  42. നല്ല പുതുവര്‍ഷം ആശംസിക്കുന്നു...

    ReplyDelete
  43. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

    ReplyDelete
  44. പുതുവര്‍ഷാശംസകള്‍ .....

    ReplyDelete
  45. നന്നായിട്ടുണ്ട് രമേഷേട്ടാ..
    പുതുവത്സരാശംസകള്‍

    ReplyDelete
  46. എല്ലാവര്ക്കും നന്ദി ..പുതുവത്സരാശംസകള്‍ :)

    ReplyDelete
  47. വീണ്ടും ഒരു ഓര്‍മ്മക്കുറിപ്പ്‌ അവസരോചിതമായി , പുതു വര്ഷം വര്ഷം കൂടുതല്‍ വേദനകളും വേര്‍പ്പാടുകളും ഇല്ലാതെ സന്തോഷവും ഐശര്യവും നിരഞ്ഞതാവാന്‍ പ്രാര്തനകളോടെ.

    ReplyDelete
  48. 2011ലെ ഓൺലൈൻ-ബ്ലോഗ് സംഭവങ്ങൾ ഒരുക്കിയൊതുക്കിയടുക്കി ‘ഇരിപ്പിട’ത്താലത്തിൽ വച്ച് സമ്മാനിച്ചിരിക്കുന്നു. ഏതെങ്കിലും ക്ലാസ്സിൽ കഴിഞ്ഞ വർഷത്തിലെ വിശേഷങ്ങൾ ചുരുക്കിപ്പറയേണ്ടിവന്നാൽ, ഈ ലക്കം കാണാതെ പഠിച്ച് അവതരിപ്പിക്കുകയേ വേണ്ടൂ. തികച്ചും ഒരു ‘ജേർണ്ണലിസ്റ്റി’ന്റെ യത്നഫലം വിജ്ഞാനപ്രദമാക്കി. അനുമോദനങ്ങൾ......

    ReplyDelete
  49. ഹാറ്റ്സ് ഓഫ് രമേശ്ജി... ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് എളുപ്പമല്ല... അഭിനന്ദനങ്ങൾ ...

    ReplyDelete
  50. മറ്റു പലരും പറഞ്ഞതുപോലെ താങ്കളിലെ പത്രപ്രവര്‍ത്തകന്റെ വൈദഗ്ദ്യം ഈ പോസ്റ്റില്‍ തെളിഞ്ഞു കാണുന്നുണ്ട്....

    ഓര്‍മയില്‍ ഉണ്ടായിരിക്കേണ്ട പലതും അടിവരയിടുന്നു ഈ പോസ്റ്റ്...
    പുതുവത്സരാശംസകള്‍

    ReplyDelete
  51. ഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.

    ReplyDelete
  52. പുതു വര്‍ഷത്തില്‍ തികച്ചും വ്യത്യസ്തമായൊരു വിഭവവുമായി പടി കടന്നു വന്ന രേമഷന് നമോവാകം
    കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങള്‍ നുറുങ്ങുകളായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചു എന്ന് പറഞ്ഞാല്‍ മതിയെല്ലോ
    വീണ്ടും വരിക പുതു വിഭവ ങ്ങളുമായി
    ഇരിപ്പിടത്തിലെ എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും
    എന്റെ വക പുതുവത്സരദിന ആശംസകള്‍
    വളഞ്ഞ വട്ടം പി വി ഏരിയല്‍
    സിക്കന്ത്രാബാദ്

    ReplyDelete
  53. ഓര്‍മ്മകളെ പുതുക്കാനുതുകുന്ന പോസ്റ്റ്‌, ലോകത്തും, ഇന്ത്യയിലും ബ്ലോഗിലും ഒരു വര്‍ഷത്തെ ചലനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ ഇരിപ്പിടത്തില്‍,
    പുതുവത്സര ആശംസകളോടെ..

    ReplyDelete
  54. നന്നായി. ഒരു തിരിഞ്ഞുനോട്ടം ആവശ്യമായിരുന്നു..

    അങ്കിളിന്റെയും സുന്ദര്‍‌രാജ് മാഷിന്റെയും രുഗ്മിണിചേച്ചിയുടെയും കാക്കനാടന്റെയും മുല്ലനേഴിയുടേയും ഭുപന്‍ ഹസാരികയുടേയും ആത്മാവിന് മുന്‍പില്‍ കോടി നമസ്മാരം. ഒപ്പം പേടിയില്‍ വിറങ്ങലിച്ച് ജീവിക്കുന്ന 35 ലക്ഷം ജനങ്ങളോട് ആദരം.

    ReplyDelete
  55. ശ്രമകരമായ ഈ തിരിഞ്ഞു നോട്ടത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.പുതുവത്സരാശംസകളോടെ ...

    ReplyDelete
  56. എല്ലാം സ്പർശിച്ച ഓർമ്മകുറിപ്പ്

    ReplyDelete
  57. സമഗ്രമായ ഒരു റിപ്പോര്‍ട്ട്‌, തീര്‍ച്ചയായും എല്ലാവരും വായിച്ചിരിക്കേണ്‌ടത്‌; മനസ്സിലാക്കി വെക്കേണ്‌ടത്‌. അഭിനന്ദങ്ങള്‍ !

    ReplyDelete
  58. സമഗ്രം... സമ്പൂര്‍ണം... പുതുവര്‍ഷാശംസകള്‍!

    ReplyDelete
  59. പുതുവത്സരാശംസകള്‍. 2011നെ വിലയിരുത്തിയതിനും.ആശംസകള്‍

    ReplyDelete
  60. സ്പെഷല്‍ പതിപ്പ് ഹൃദ്യമായി. പുതുവത്സരാശംസകള്‍

    ReplyDelete
  61. അതേ! നമുക്ക് സൂക്ഷിക്കാനൊരു ചരിത്ര രേഖ.

    ReplyDelete
  62. പുതുവത്സര പോസ്റ്റിനെ സഹര്‍ഷം സ്വീകരിച്ച പ്രിയ വായനക്കാര്‍ക്ക്
    നന്ദി ;നമസ്കാരം ..മികച്ച വായനാനുഭവങ്ങള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു ,:)

    ReplyDelete
  63. ഒരു പക്ഷേ,ഇരിപ്പിടത്തിനു ഇത്രയും കമന്റുകൾ കിട്ടുന്നത് ഇതാദ്യമായിരിക്കാം...ഇരിപ്പിടം ബ്ലോഗെഴുത്തുകാരുടെ സമ്മേളന സ്ഥലമാകട്ടെ... ഈ ലക്കത്തിന്റെ എല്ലാ ക്രെഡിറ്റും ശ്രീ രമേശ് അരൂരിനാണു...അദ്ദേഹത്തിന്റെ പത്രപ്രവർത്തന മേഖലയിലെ പ്രാഗത്ഭ്യം പ്രശംസനീയം തന്നെ...എല്ലാവർക്കും പുതുവത്സരാശംസകൾ.....

    ReplyDelete
  64. "സംഭവ ബഹുലം"

    പുതുവത്സരാശംസകള്‍.....................

    ReplyDelete
  65. ഹോ.. സംഭവ ബഹുലം ഈ 'ഇരിപ്പിടം'...

    ReplyDelete
  66. പുതുവത്സരാശംസകള്‍

    ReplyDelete
  67. ഈ ലക്കം 'സൂക്ഷിച്ച് വെയ്ക്കേണ്ട'
    ഒന്ന് ആക്കിയതിന് രമേശ്‌ ചേട്ടനും
    ഇരിപ്പിടം സാരഥികള്‍ക്കും
    അഭിനന്ദനം .....

    പുതു വര്‍ഷ ആശംസകളും...

    ReplyDelete
  68. @റാണി പ്രിയ :ഈ വര്‍ഷാവസാനം പ്രധാന സംഭവങ്ങളുടെ കൂട്ടത്തില്‍ ഒരു ബ്ലോഗറുടെ വിവാഹ വാര്‍ത്തയും ഉള്‍പ്പെടുത്താം അല്ലെ ? ജനുവരി യിലെ ആദ്യ സംഭവം ഇപ്പോളെ ബുക്ക്‌ ചെയ്യുന്നു ,വിവാഹ മംഗളാശംസകള്‍ .:)

    ReplyDelete
  69. 'ബ്ലോഗ്‌ എന്തിന്' എന്നതിന് ചൂണ്ടിക്കാണിക്കാവുന്ന നല്ല ഉത്തരങ്ങളില്‍ ഒന്നാണ് ഈ ബ്ലോഗ്‌ പോസ്റ്റ്‌..

    അഭിനന്ദനങ്ങള്‍ രമേശ്‌.

    ReplyDelete
  70. എവിടെ ക്ലിക്ക്‌ ചെയ്താലും ഒരു പരസ്യം കാണുന്നുണ്ടല്ലോ. ഭയങ്കര ബോറാണ്‌. മെനക്കേടും. എന്താ സംഭവം? അതൊഴിവാക്കിക്കൂടെ? ശല്യമായിരിക്കുന്നു.

    ReplyDelete
  71. @സാബു:ഞാന്‍ അറിഞ്ഞുകൊണ്ട് ഒരു പരസ്യവും കൊടുത്തിട്ടില്ല ,മുന്‍പും ഒരു സുഹൃത്ത് ഇങ്ങനെ പരാതിപ്പെടുകയുണ്ടായി.എന്താണ് സംഭവം എന്നറിയില്ല.പുറമേ നിന്ന് ഡൌണ്‍ ലോഡ്‌ ചെയ്തുബ്ലോഗില്‍ ചേര്‍ത്തിട്ടുള്ള traffic widget ആണോ പ്രശ്നമുണ്ടാക്കുന്നത് എന്ന് സംശയമുണ്ട്‌. ഇത് പക്ഷെ വായനക്കാരുടെ വിവരങ്ങള്‍ അറിയുന്നതിന് അത്യന്താപേ ക്ഷിതവും ആണ് .എന്താ ചെയ്ക ?

    ReplyDelete
  72. സേവ് ചെയ്ത് വെക്കേണ്ട പോസ്റ്റ്..നന്നായി മാഷേ..ഒരല്പം മെനക്കെട്ട് തയ്യാറാക്കിയതിന്റെ പോരിശ കാണുന്നുണ്ട്..നന്ദി.
    (ഇവിടെ ഈ ബ്ലോഗ്ഗില്‍ പരസ്യശല്ല്യം ഇല്ല കെട്ടോ....)

    ReplyDelete
  73. പുതുവത്സരാശംസകള്‍

    ReplyDelete
  74. പിന്നിട്ട വഴികള്‍ ,പിന്നിടാനുള്ള ദൂരങ്ങളിലെക്കുള്ള വഴികാട്ടിയാണ്..
    ഓര്‍മ്മ-പ്പെടുത്തലിനു നന്ദി...

    ReplyDelete
  75. ഇരിപ്പിടം പുതുവര്‍ഷപ്പതിപ്പിനെ സഹര്‍ഷം എതിരേറ്റ മുഴുവന്‍ വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇരിപ്പിടം അവലോകന സമിതിയുടെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു .തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  76. ഞാൻ നേരത്തെ വായിച്ചു. എന്നാലും കമന്റെഴുതാൻ സാധിച്ചില്ല. സാരമില്ല. ഞാനും ഉണ്ടേ ഈ കൂട്ടത്തിൽ .........

    ഇത് ഒരു ഗംഭീര അവതരണമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  77. അവലോകനം മനോഹരമായിരിക്കുന്നു... അണിയറക്കാർക്ക് അനുമോദനങ്ങൾ... ഒപ്പം പുതു വൽസരാശംസകളും..!!

    ReplyDelete
  78. വളരെ വിശാലമായ ഒരു വാര്‍ഷിക അവലോകനം ആശംസകള്‍

    ReplyDelete
  79. ഇത്രയും പോയ വര്‍ഷത്തെ വിശേഷങ്ങള്‍ നല്ല പോലെ എഡിറ്റ്‌ ചെയ്തു അവതരിപ്പിച്ചതിന് വലിയ അഭിവാദ്യങ്ങള്‍ രമേശേട്ടാ.....

    ReplyDelete
  80. വളരെ നല്ല ശ്രമം ..ആശംസകള്‍

    ReplyDelete
  81. ബൂലോകത്തെ ഒരു കൊല്ലത്തെ എല്ലാ നല്ല സംഭവങ്ങളും നുള്ളിപ്പറുക്കിയെടുത്ത് ഇവിടെ സമർപ്പിച്ചിരിക്കുന്നൂ‍ൂ.....

    ReplyDelete