മലയാളത്തിന്റെ ജ്ഞാന സൌഭഗത്തിനു സ്നേഹാദരം
വയലാര്‍,വള്ളത്തോള്‍ അവാര്‍ഡുകളോടൊപ്പം പത്മഭൂഷന്‍ , ജ്ഞാനപീഠവും ,മാതൃഭൂമി പുരസ്കാരവും, എല്ലാ ബഹുമതികള്‍ക്കും മകുടം ചാര്‍ത്തിക്കൊണ്ട് ഭാഷാ പിതാവായ എഴുത്തച്ഛന് പുരസ്കാരവും എം.ടി. വാസുദേവര് നായര്‍ എന്ന മഹാപ്രതിഭയെ തേടി എത്തിയിരിക്കുന്നൂ. കഴിഞ്ഞ ഞായറാഴ്ചത്തെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ശ്രീ.വി.രാജഗോപാല്‍ ‘കഥയുടെ എഴുത്തച്ഛന്’ എന്നപേരില്‍ നല്ലൊരു ലേഖനം എഴുതിയിട്ടുണ്ട്. എഴുത്തച്ഛന് പുരസ്കാരം എം.ടി.ക്ക് കിട്ടുമ്പോള്‍ നമ്മള് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. തിരൂരിലെ തുഞ്ചന്‍ സ്മാരകം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയ മലയാളിയാണു എം.ടി. അദ്ദേഹത്തിന്റെ ആത്മാവിന്റെ ഭാഗമായി ഈ സാംസ്കാരിക സ്ഥാപനം മാറി. തനിക്ക് ലഭിച്ച സമ്മാനത്തുക മുഴുവന്‍ തുഞ്ചന്‍സ്മാരകത്തിലെ കുട്ടികളുടെ ലൈബ്രറിക്കായി നല്കുമ്പോള് നമ്മുടെ പ്രീയങ്കരനായ കാഥികനെ വണങ്ങാതെ വയ്യ ........ അദ്ദേഹം പറയുന്നൂ “ വാഗ്ദേവതയോടുള്ള എന്റെ ചില പ്രാര്‍ത്ഥനകള്‍ ....സത്യത്തില്‍ വാക്ക് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടണേയെന്നുള്ള പ്രാര്‍ത്ഥന. അതിന്റെ ഫലമായി ഞാന്‍ ആഗ്രഹിക്കുന്ന ചില വാക്കുകള്‍ എന്റെ സവിധത്തിലേക്ക് എത്തിച്ചേരുന്നു.ഞാന്‍ വിനയപൂര്‍വ്വം ആ വാക്കുകള്‍ നിരത്തി വെക്കുന്നു. എഴുത്ത് തുടങ്ങിയിട്ട് അനേകം വര്‍ഷങ്ങളായി. പക്ഷേ,പരീക്ഷാ ഹാളില്‍ ഉത്തരക്കടലാസ്സിനു മുന്പിലിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ഉത്കണ്ഠയും ഭീതിയമുണ്ട് ഇപ്പോഴും എഴുതാനിരിക്കുമ്പോള്‍ . ഇളം പ്രായത്തില്‍ എഴുത്ത് ഒരു വിനോദമായിരുന്നു. ഇപ്പോള്‍ അത് സംഘര്‍ഷമാണു.” തന്റെ സിദ്ധികളെയും,പരിമിതികളേയും പറ്റി എം.ടി.ക്ക് തന്നെ നന്നായി അറിയാമെന്നുള്ളതാണു അദ്ദേഹത്തിന്റെ ശക്തിയും ചൈതന്യവും......
പെരുന്തച്ചന് എന്ന സിനിമയില്‍ തച്ചന് മകനോട് പറയുന്ന ഒരു രംഗമുണ്ട്.
“സിദ്ധികള്‍ ദൈവാനുഗ്രഹമാണു...ആലോചിച്ചിട്ടുണ്ടോ കണ്ണാ?
കണ്ണൻ ‘അതെ’ എന്ന് തലയാട്ടുന്നു.
പെരുന്തച്ചന് വീണ്ടും:- “അദ്ധ്വാനം കൊണ്ട് അത് വളര്‍ത്താം. പക്ഷേ ആധാരം അനുഗ്രഹം കൊണ്ടേ കിട്ടൂ”.
കാലത്തിന്റെ കഥകള്‍
വൈല്‍ഡിന്റെ കുരുവിയും കുസുമത്തിന്റെ കാക്കയും
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഐറിഷ് എഴുത്തുകാരനായ ഓസ്കാര്‍ വൈല്‍ഡ് എഴുതിയ വിശ്വ പ്രസിദ്ധമായ ഒരു കഥയുണ്ട്. 'The Happy Prince'. ആസന്നമായ മഞ്ഞുകാലത്തെ അതിജീവിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം ഗ്രാമങ്ങളും നഗരങ്ങളും കടന്നു പറന്നു വന്ന ദേശാടനപ്പക്ഷിയായ ഒരു തൂക്കണാം കുരുവി മരിച്ചു പോയ ഒരു രാജകുമാരന്റെ സ്മാരകമായ പ്രതിമയ്ക്ക് കീഴെ രാത്രികാല വിശ്രമത്തിനായി എത്തിച്ചേരുന്നു .ദിവസങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാര്‍ക്കൊപ്പമാണ് ആ കൊടും യാത്ര അവന് ആരംഭിച്ചതെങ്കിലും ഒടുവില്‍ കൂട്ട് പിരിഞ്ഞ് ഏകനായിപ്പോയതാണ് ! വഴിയോര വിശ്രമത്തിനിടയില്‍ തടാകക്കരയില്‍ കണ്ട ഒരു മുളം തണ്ടിനോടു തോന്നിയ പ്രണയമാണ് അവനെ കഷ്ടത്തിലാക്കിയത് ! പ്രണയ പരവശനായ അവന് സ്ഥലകാല ബോധം വെടിഞ്ഞ് അവിടെ കൂടുതല്‍ നേരം ചുറ്റിത്തിരിഞ്ഞ് അവളോട് കിന്നരിക്കാന്‍ ശ്രമിച്ചു !
"നേരം ഒട്ടും കളയാനില്ല ; ഇരുട്ടും ഹിമപാതവും യാത്രയ്ക്ക് തടസമാകും മുന്‍പ് ലക്ഷ്യസ്ഥാനത്ത് പറന്നെത്തണം" കൂട്ടുകാരുടെ മുന്നറിയിപ്പുകള്‍ അവന് കേട്ടില്ലെന്നു നടിച്ചു . വളരെ വൈകിയാണ് ആ സത്യം ബോധ്യപ്പെട്ടത്.താന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു...! തനിക്ക് ഉള്ളത് പോലെ ദിവ്യമായ പ്രണയമൊന്നും അവള്‍ക്കിങ്ങോട്ട് ഇല്ല, ഉണ്ടായിരുന്നെങ്കില്‍ സദാ ചുറ്റും വീശിയടിക്കുന്ന ആ തണുത്ത കാറ്റിനോട് അവള് ഇത്ര അഭിനിവേശം കാണിക്കില്ലായിരുന്നു !
ബോധോദയം ഉണ്ടായി വന്നപ്പോള്‍ നേരം ഏറെ വൈകിയിരുന്നു. അപ്പോഴേയ്ക്കും കൂട്ട് കുരുവികള്‍ കാതങ്ങ ള്‍ക്കപ്പുറത്തെ സുരക്ഷിതത്വത്തിലേക്ക് പറന്നകന്നിരുന്നു! വൈകിപ്പോയി എന്നാലും ആഞ്ഞു പിടിച്ചു പിടിച്ചു പറന്നാല്‍ നഗരം കടന്ന കൂട്ടുകാര്‍ക്കൊപ്പം എത്താന്‍ കഴിയുമെന്ന് അവന് വ്യാമോഹിച്ചു .അങ്ങനെയാണ് രാത്രി വളരെ വൈകി പറന്നു തളര്‍ന്നു ഒരഭയ സ്ഥാനം തേടി അവന് ആ രാജകുമാര പ്രതിമയുടെ കാല്ച്ചുവട്ടില് എത്തിച്ചേര്‍ന്നത് !
രാജകുമാരന്റെ ആത്മാവ് കുടിയിരിക്കുന്ന ഒരു പ്രതിമ കൂടിയാണ് അത് ! രത്നങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും പതിച്ച പ്രതിമ .ശരിക്കും രാജകുമാരനെ പോലെ !നഗര മദ്ധ്യത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ആ പ്രതിമയ്ക്ക് രാവും പകലും ആ നഗരത്തില്‍ നടക്കുന്ന നല്ലതും ചീത്തയും ആയ എല്ലാ കാര്യങ്ങളും കാണാം .അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഒരിക്കലും കാണാതിരുന്ന ഞെട്ടിക്കുന്ന കാഴ്ചകള്‍ പോലും ! പക്ഷെ പ്രതിമ ആയതിനാല്‍ അദ്ദേഹത്തിനു ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായനായി ദുഃഖം പേറി കണ്ണീര് വാര്‍ത്തു നില്ക്കുന്ന അവസരത്തിലാണ് നമ്മുടെ തൂക്കണാം കുരുവി അവിടെ കുടും മഞ്ഞു പെയ്യുന്ന ആ രാത്രിയില്‍ അഭയം തേടി എത്തുന്നത് ...
തന്റെ നഗരത്തിലെ ഹീനമായ കാഴ്ചകള്‍ കുരുവിക്കു രാജകുമാരന് കാണിച്ചു കൊടുക്കുന്നു.ജീവിച്ചിരുന്നപ്പോള്‍ ചെയ്തുകൊടുക്കാന്‍ കഴിയാതിരുന്ന സഹായങ്ങള്‍ മരിച്ചു കഴിഞ്ഞപ്പോളെങ്കിലും തനിക്ക് വേണ്ടി അവര്‍ക്ക് ചെയ്തു കൊടുക്കണം എന്ന് അദ്ദേഹം കുരുവിയോടു അഭ്യര്‍ത്ഥിച്ചു. തന്റെ ശരീരത്തില്‍ പതിപ്പിച്ചിട്ടുള്ള വിലപിടിപ്പുള്ള രത്നങ്ങളും കല്ലുകളും ആഭരണങ്ങളും ദുരിതം പേറുന്ന പാവങ്ങള്‍ക്കായി കുരുവിയുടെ സഹായത്തോടെ അദ്ദേഹം വീതിച്ചു നല്കി .മരം പോലും കോച്ചുന്ന ആ കൊടും തണുപ്പില്‍ രാത്രി മുഴുവന്‍ അല്‍പ്പം പോലും വിശ്രമിക്കാതെ നിസ്സാരനായ തന്റെ ആരോഗ്യത്തെ മറന്ന് ആതുര ശുശ്രൂഷകളില്‍ മുഴുകിയ ആ പാവം കുരുവി തന്റെ ദൌത്യം പൂര്‍ത്തിയാക്കി തളര്‍ന്നു വിവശനായി പുലര്‍ച്ചയോടെ ആ രാജകുമാരന്റെ പാദത്തിനരികില്‍ വന്നണഞ്ഞു !
പിറ്റേന്ന് പ്രഭാതത്തില്‍ നഗരം ചുറ്റാന്‍ ഇറങ്ങിയ മേയറും മറ്റു പൌര പ്രമുഖരും ആ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടു . ഇന്നലെ വരെ നഗരത്തിന്റെ തിലകക്കുറിയായി പരിലസിച്ച ആ രാജ പ്രതിമ ഇന്നിതാ കണ്ണും കാതും കരളും ചൂഴ്ന്നെടുക്കപ്പെട്ടു വൃത്തിഹീനമായി ,നഗര പ്രൌഡിക്കപമാനപമാനമായി നിലകൊള്ളുന്നു .അവര്‍ ആ പ്രതിമ എത്രയും പെട്ടെന്ന് നീക്കം ചെയ്തു പുതിയതും മനോഹരവുമായ മറ്റൊരു പ്രതിമ (മേയറുടെ പ്രതിമ ആണെന്നാണ് ഓര്മ)സ്ഥാപിക്കാന്‍ നടപടിയെടുത്തു . ഭംഗിയും വൃത്തിയും നഷ്ടപ്പെട്ട ,രാജകുമാരന്റെ ആത്മാവ് കുടികൊള്ളുന്ന ആ പ്രതിമ വടം കെട്ടി വലിച്ചു മറിച്ചിടുന്നതിനിടയില്‍ അവര്‍ അവിടെ നിന്ന് ഒന്ന് കൂടി കണ്ടെടുത്തു .. ആ പാവം കുരുവിയുടെ വിറങ്ങലിച്ച മൃതശരീരം...! കൊടും തണുപ്പേറ്റ് ഒരു വിറകുകൊള്ളിപോലെയായിത്തീര്‍ന്നിരുന്നു അത് !
അവരതിനെ ചവറു കൂനയിലേക്ക് വലിച്ചെറിഞ്ഞു !
തുടര്‍ന്ന് രാജ കുമാരന്റെ പ്രതിമയുടെ ശേഷിപ്പുകള്‍ ഉരുക്കി സ്വന്തം പ്രതിമ പണിയണമെന്ന് ഓരോ കൌണ്‍സിലര്‍ മാരും മേയറും കലഹിക്കാന്‍ തുടങ്ങും . ആ കലഹം ഇനിയും അവസാനിച്ചിട്ടില്ലത്രേ .! തന്മൂലം അവിടെ മറ്റൊരു ശില്പം ഉയര്‍ന്നതുമില്ല !ലോഹപ്രതിമ ഉരുക്കിയപ്പോഴും ഉരുകാതെ കിടന്ന രാജ കുമാരന്റെ ഹൃദയം അവര്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു .
തുടര്‍ന്ന് രാജ കുമാരന്റെ പ്രതിമയുടെ ശേഷിപ്പുകള്‍ ഉരുക്കി സ്വന്തം പ്രതിമ പണിയണമെന്ന് ഓരോ കൌണ്‍സിലര്‍ മാരും മേയറും കലഹിക്കാന്‍ തുടങ്ങും . ആ കലഹം ഇനിയും അവസാനിച്ചിട്ടില്ലത്രേ .! തന്മൂലം അവിടെ മറ്റൊരു ശില്പം ഉയര്‍ന്നതുമില്ല !ലോഹപ്രതിമ ഉരുക്കിയപ്പോഴും ഉരുകാതെ കിടന്ന രാജ കുമാരന്റെ ഹൃദയം അവര്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു .
ഋതുക്കള്‍ മാറി വന്നു . ഇതിനിടയില്‍ ആ നഗരത്തിലെ മികച്ച രണ്ട് വസ്തുക്കളെ തിരഞ്ഞെടുക്കാന്‍ ദൈവം തന്റെ മാലാഖമാരോടാവശ്യപ്പെടുന്നു.
അവര്‍ തെരഞ്ഞെടുത്തതോ - ആ ഹൃദയവും ,പാവം കിളിയുടെ മൃത ശരീരവും !
അവര്‍ തെരഞ്ഞെടുത്തതോ - ആ ഹൃദയവും ,പാവം കിളിയുടെ മൃത ശരീരവും !
മനസിനെ ദ്രവീകരിക്കുന്ന കാലാതിവര്‍ത്തിയായ ആ കഥ വായിക്കുമ്പോളൊക്കെ അറിയാതെ കരഞ്ഞു പോയിട്ടുണ്ട് .ലോകം മുഴുവനുമുള്ള ആസ്വാദക വൃന്ദം മിഴിനീരോഴുക്കിയിട്ടുണ്ട് .
ജീവിച്ചിരിക്കുന്ന നമുക്കാര്‍ക്കും കാണാന്‍ കഴിയാത്ത അഥവാ കാണാന്‍ കൂട്ടാക്കാത്ത പലതും ആ പ്രതിമയുടെ കണ്ണിലൂടെ ഓസ്കാര്‍ വൈല്‍ഡ് എന്ന മഹാനായ എഴുത്തുകാരന് ലോകത്തിനു കാണിച്ചു കൊടുക്കുന്നു . ഒരു കുഞ്ഞു കുരുവി ചെയ്യുന്ന നിസ്വാര്‍ഥമായ നന്മകള് പോലും കൊലകൊമ്പന്മാര് എന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ സ്വന്തം സമൂഹത്തിനു വേണ്ടി ചെയ്യാന്‍ കൂട്ടാക്കുന്നില്ല എന്ന് അദ്ദേഹം നന്ദികെട്ട മനുഷ്യകുലത്തെ ലജ്ജിപ്പിക്കും വിധം ഉറക്കെ വിളിച്ചു പറയുന്നു !
പി .കെ .കുസുമ കുമാരിയുടെ കാക്കപ്പുരാണം എന്ന കഥ വായിക്കുമ്പോള്‍ നല്ലവനായ ആ രാജകുമാരനെയും അതിലേറെ നല്ലവനായ ആ പാവം കുരുവിയേയും ഒരിക്കല്‍ക്കൂടി ഓര്‍ത്തു പോയി ..അത്രയൊന്നും ഇല്ലെങ്കിലും അത് പോലൊരു സന്ദര്‍ഭവും അത്തരം ഒരു ഫീലും തന്നത് കൊണ്ട് ഈ കഥ എന്റെ മനസിലും ചെറു തിരയിളക്കം സൃഷ്ടിച്ചു
സാധാരണ മനുഷ്യര്‍ ജീവിതപ്പാച്ചിലിനിടയില്‍ കാണാതെ പോകുന്ന ഒരു പാടുകാര്യങ്ങള്‍ ദീര്‍ഘ ജ്ഞാനികളായ എഴുത്തുകാര്‍ നമുക്ക് കാണിച്ചു തരുന്നു .അവര്‍ പൂച്ചയെയും ,കാക്കയെയും പട്ടിയെയും പ്രതിമയെ യും ഒക്കെ കഥാ പാത്രങ്ങളാക്കി ,അവര്‍ക്കു ഭാഷയും വികാരങ്ങളും അനുഭവങ്ങളും നല്കി സഹൃദയ സമക്ഷം എത്തിക്കുമ്പോള്‍ ഉദാത്തമായ കണ്ടെത്തലുകളും ,ജീവിതത്തിനും സംസ്കാരത്തിനും അത്യന്താപേക്ഷിതമായ തിരിച്ചറിവുകളും വായനക്കാരന് ലഭിക്കുന്നു .ആ അര്‍ത്ഥത്തില്‍ ആസ്വാദകരെ ചിന്തിപ്പിക്കാന്‍ ഈ കൊച്ചു കഥയ്ക്ക് കഴിയുന്നുണ്ട്. ഇത് വായിക്കുമ്പോള്‍ ഇങ്ങനെയോ ഇതിലേറെയോ തിരിച്ചറിവുകളും തോന്നലുകളും നിങ്ങള്‍ക്കും ഉണ്ടായേക്കാം .ഹാപ്പി പ്രിന്‍സ് എന്ന കഥയും തേടിപ്പിടിച്ചു വായിക്കാന്‍ മറക്കേണ്ട .
ബ്ലോഗില്‍ കഥയുടെ പുതുവസന്തങ്ങള് വിരിയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിലെ ബൂലോകസവാരിയ്ക്കിടയില്‍ കാണാന്‍ കഴിഞ്ഞത്. കഥകളില്‍ പുതിയ സങ്കേതങ്ങള്‍ കൊണ്ടുവരാനും ഭാഷാപരമായ പരീക്ഷണങ്ങള്‍ കൊണ്ടുവരാനും നമ്മുടെ ബ്ലോഗ് കഥാകൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ. നിലവിലുള്ള ബ്ലോഗ് എഴുത്ത് രീതികളെ മാറ്റി മറിക്കുന്ന പുത്തന്‍ ഊര്‍ജ്ജം ഈ രചനകളില്‍ കാണുന്നത് കഥാസ്നേഹികളെ സംബന്ധിച്ചിടത്തോളം ആശാവഹമാണ്.
മടുപ്പിക്കുന്ന നഗരജീവിതത്തില്‍ നിന്നും ഗ്രാമത്തിന്റെ പച്ചപ്പിലേക്ക് സ്വന്തം വേരുകള്‍ തിരഞ്ഞുള്ള യാത്രയാണ് ഗ്രാമത്തിലെ എന്റെ വീട് എന്ന കഥയിലൂടെ അബ്ദുല്‍ നിസാര്‍ ,അദ്ദേഹത്തിന്റെ മുഖക്കണ്ണട എന്ന ബ്ലോഗിലൂടെ പറഞ്ഞത്.... അപരിചിതമായ കഥാമേഖലയിലൂടെ കഥാപാത്രങ്ങള്‍ക്കൊപ്പം നമ്മളും യാത്ര ചെയ്യുന്ന ഒരു അനുഭവമാണ് ഈ കഥ നമുക്ക് തരുന്നത്..
ബ്ലോഗര്‍ എന്ന നിലയില്‍ പുതുമുഖമെങ്കിലും "മാനസി" എന്ന കഥാകാരി ബ്ലോഗിനപ്പുറം സാഹിത്യലോകത്ത് സുപരിചിതയാണ്...ലോകത്തിന്റെ കപടതകള് കണക്കിലെടുക്കാതെ സ്വയം ഒരു പ്രണയത്തിന്റെ ലോകം തീര്‍ത്ത് അതില്‍ ജീവിക്കുന്ന ലീന വര്‍ഗീസ് എന്ന പെണ്‍കുട്ടിയുടെ നിസ്സംഗമായ ആത്മഗതങ്ങളില്‍ ഇതള്‍ വിരിയുന്ന മയില്‍പ്പീലിയും വാഷിംഗ് മെഷീനും എന്ന കഥ ശക്തമായ ഭാഷ കൊണ്ടും പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. സ്ത്രീപക്ഷ എഴുത്തുകളില്‍ നിന്നും വേറിട്ടൊരു തലമിതിനുണ്ട് എന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. പുതിയ കാലത്തിന്റെ കഥാരീതികളെ ബൂലോകത്തിനു പരിചയപ്പെടുത്താന്‍ മാനസിയുടെ നിറസാന്നിധ്യം ബ്ലോഗ് സാഹിത്യത്തിന് ആവശ്യമെന്നു തോന്നുന്നു. സ്വാഗതം ചെയ്യാം നമുക്കവരെ ബൂലോകത്തിലേക്ക്.
സൈബര്‍ ലോകത്തിന്റെ കെട്ടുകാഴ്ച്ചകള്‍ക്ക് നേരെ വാഗ്ശരങ്ങളെയ്യുന്ന നബീസുവിന്റെ അബ്ഡേറ്റ്കള്‍ എന്ന കഥയിലൂടെ ആറങ്ങോട്ടുകര മുഹമ്മദ് വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.. ജീവിതഗന്ധിയായ കഥ, ഒട്ടേറെ നൊമ്പരപ്പെടുത്തുന്ന സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന കഥാഗതിയും ശക്തമായ എഴുത്തിലൂടെ കഥാകാരന് വരയ്ക്കുന്നത് കപടമായ ഒരു ലോകത്തിന്റെ നേര്‍ചിത്രമാണ്.
മനസ്സിനെ വല്ലാതെ മഥിച്ച ഒരു കഥ. ഉസ്മാന് ഇരിങ്ങാട്ടിരി യുടെ ബ്ലോഗില്‍ . ഒരു ചുവന്ന നദി ഒഴുകി വരുന്നു കഥ തുടങ്ങുന്നത് ഇങ്ങനെയാണു.... ‘നൂറുജ ഹോസ്പി റ്റലിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന്റെ തണുത്തുറഞ്ഞ കട്ടിലില്‍ കിടന്ന് അയാള്‍ കണ്ണ് തുറക്കുമ്പോള്‍ ജീവിതത്തിലെ നാലു ദിനരാത്രങ്ങള്‍ അയാളറിയാതെ നഷ്ടപ്പെട്ടിരുന്നൂ.’ ഇത് ഞാനിവിടെ എടുത്തെഴുതാന്‍ ഒരു കാരണമുണ്ട്. നമ്മള് ഒരു കഥ എഴുതുമ്പോള്‍ അതിനുള്ളിലെ ആശയം (കഥാസാരം ) എന്താണു എന്ന് തുടക്കത്തിലെ രണ്ട് മൂന്ന് വരികളില്‍ നിന്നും വായനക്കാ ര്‍ക്ക് മനസ്സിലാകണം എന്നൊരു അലിഖിത നിയമമുണ്ട്. എം.കൃഷ്ണന് സാര്‍ ‘സാഹിത്യ വാരഫലത്തിലൂടെ പലതവണ ഇത് പറഞ്ഞിട്ടുമുണ്ട്. ഇതു എല്ലാവരും അനുസരിക്കണം എന്ന് ഞാന്‍ പറയുന്നില്ലാ അത് എഴുത്തുകാരുടെ സ്വാതന്ത്ര്യം.....
ഇനി ഈ കഥയെപ്പറ്റിയാണെങ്കില്‍ മനോഹരം എന്ന ഒറ്റവാക്കില്‍ ഞാന്ൻ ഒതുക്കുന്നു.കാരണം ഇതിലെ അവസ്ഥ ഞാന്‍ ഒരിക്കല്‍ അനുഭവിച്ചതാണു...ജീവന് തിരികെ കിട്ടിയെങ്കിലും സമാനമായ ഒന്നാണ് എന്റെ ജീവിതത്തിലും ഉണ്ടായത്....
ഇങ്ങനെ മുറുക്കരുത് plss…ഇങ്ങനെയൊരു തല വാചകം ‘അരുണകിരണങ്ങള്’ എന്ന ബ്ളോഗില്‍ ശ്രീ.അരുണ്‍ എഴുതിയപ്പോള്‍ . വിചാരിച്ചു അത് വെറ്റില ചവയ്ക്കുന്നവരെ ഉദ്ദേശിച്ചാകുമെന്ന് . വായിച്ച് തുടങ്ങിയപ്പോഴാണു അത്,ശ്രീ അരുണിനു തന്നെ പറ്റിയ ഒരു ‘പറ്റാ’ണു എന്ന് മനസ്സിലായത്. അരുണ കിരണങ്ങള്‍ ഹാസ്യം ഈ സഹോദരനു വഴങ്ങും എന്ന് മനസ്സിലായി എങ്കിലും വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കുറച്ചുകൂടെ വ്യത്യസ്തത വേണം എന്നൊരു അഭ്യര്‍ത്ഥനയുണ്ട്...
പിന്നെ വെറ്റില മുറുക്കുന്നവര്‍ക്ക് ഒരു അറിയിപ്പ്... വെറ്റില ഒൌഷധ ഗുണമുള്ള ഒരു സസ്യപത്രമാണ്...എന്നാല്‍ ഇതില്‍ അഞ്ച് അമ്പുകള്‍ അടങ്ങിയിരിക്കുന്നു.1.കാമ്പ്, 2,നാമ്പ്, 3.തുമ്പ്, 4ഞരമ്പ്, 5,പാമ്പ്...ഇതില്‍ പാമ്പ് എന്നു അറിയപ്പെടുന്ന ‘സംഭവം’ അടങ്ങിയിരിക്കുന്നത് വെറ്റിലയുടെ അടിഭാഗത്താണു.അതിന്റെ വീര്യം കെടുത്താനാണു ചുണ്ണാമ്പ്’ (നൂറു) തേക്കുന്നത്...
മദ്യപിക്കുന്നവര്‍ക്കും അഞ്ച് നിര്‍ദ്ദേശം ‘പഞ്ചപകാരം’ എന്നപേരില്‍ ‘അഷ്ടാംഗഹൃദയ’ ത്തില്‍ പറയുന്നുണ്ട്..... പകലരുത്,പലരരുത്,പറയരുത്.പാലരുത്,പഴമരുത്.. 1, പകലരുത് = രാത്രി സേവമതി, വെള്ളമടിച്ചാല്‍ ഉടനെ കിടന്ന് ഉറങ്ങിക്കോളുക..പകലായാല്‍ വല്ല വേണ്ടാതീനവും തോന്നും,നാട്ടുകാര്‍ പെരുമാറും.2, പലരരുത് = കൂട്ടം കൂടിയിരുന്ന് മദ്യപിച്ചാല്‍ കുംഭ നിറയുന്നതറിയില്ലാ...അവസാനം ഇഴഞ്ഞേ പോകാന്‍ പറ്റൂ. 3, പറയരുത് = ‘ഞാന്‍ വെള്ളമടിച്ചു പിമ്പി രിയാണേഎന്ന് കൂകിക്കോണ്ട് നടന്നാല്‍ ഉള്ള മാന്യതയും പോകും. 4 പാലരുത് = മദ്യപിച്ചിട്ട് പാലുകുടിക്കരുതെന്ന് ആയൂര്‍ വേദം രണ്ടും വിഭിന്ന സ്വഭാവക്കാരാണു. ഛര്‍ദ്ദിക്കും എന്ന് ഉറപ്പാ...കരളിനെ രക്ഷിക്കാന്‍ കാമലാരിക്ക് പോലും പറ്റില്ലാ. 5..പഴമരുത് = കിക്ക് കൂടും അറിയാതെ കിടപ്പ് ഓടയിലാകും
കവിതകള്‍ ആധുനികമാകും'പോള്‍ ' മൂന്നാം പക്കം കാലൊച്ചകേള്‍ക്കാം
സാഹിത്യ ഭാഷയില്‍ നൂതനത്വം കടന്നു വരുന്നത്തിന്റെ ലക്ഷണങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത് കവിതയിലാണ് എന്ന് പറയാം . പുതിയ ബിംബങ്ങളും പ്രയോഗങ്ങളും ഇന്നും കൂടുതലായി പരീക്ഷിക്കപ്പെടുന്നതും കവിതയില്‍ തന്നെ . ചൊല്‍കാഴ്ചയില്‍ നിന്നും ചിന്താധാരകളിലേക്ക് വഴി മാറിയിരിക്കുന്നു പുതുകവിതകള്‍ . ദൈവത്തെക്കുറിച്ചുള്ള കിനാവുകളാണ് കവിതകള്‍ എന്ന കാവ്യാത്മകസങ്കല്‍പ്പത്തോടെ ഹരി എന്ന യുവകവി മാദകസൗന്ദര്യമുള്ള ഭാഷയില്‍ വിശുദ്ധ പോണ് ചൊല്ലി മുഴുമിപ്പിക്കുന്നു. കവിതയിലെ ലാവണ്യനിയമങ്ങളെ കാല്‍മടമ്പിനാല്‍ തട്ടിയെറിഞ്ഞു കൊണ്ട് കോളിംഗ് ബെല്ലടിക്കാതെ കടന്ന് വന്ന കാമനയാണ് കവിത എന്ന് നമ്മോട് സംവദിക്കുന്നു ഈ വിശുദ്ധ പോണ്
എന്റെ മരണത്തിനു ഉത്തരവാദിയായ പ്രണയത്തെ നാട് കടത്തുക എന്നും പറഞ്ഞു കൊണ്ട്, മൂന്നാംപക്കത്തില്‍ കരയ്ക്കടിഞ്ഞ വീങ്ങിയ, ശവഷിഷ്ടമായ പ്രണയത്തെ വരച്ചു കാട്ടുന്നു "മൂന്നാം പക്കം" ബ്ലോഗ് : അക്ഷരഭൂമിക /മൂന്നാം പക്കം എന്ന കവിതയിലൂടെ ഫെമിനാ ഫറൂക്ക്. പ്രണയവും ആത്മഹത്യയും സാമ്പ്രദായിക സങ്കേതങ്ങളിലും നിന്നും കുതറി മാറുന്ന കാവ്യബോധം ഈ കവിതയില്‍ നമുക്ക് കാണാം.
ശ്രീ.ജെയിംസ് സണ്ണി പാറ്റൂരിന്റെ രണ്ട് കവിതകള്‍ കാലൊച്ചകളില് കവിതയുടെ കാല്‍ച്ചിലമ്പൊലിയുണ്ട്. ലളിതമായ രചനാ രീതി കൊണ്ട് ഈ ബ്ലോഗു കവി വായനക്കാരെ ആകര്‍ഷിക്കുന്നു .
ബൂലോക കൂട്ടായ്മയില്‍ നിന്ന് ചലച്ചിത്രവും
ബൂലോകത്തെ കുറച്ചു സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ നിന്നൊരു ലഘു ചിത്രം - ക്രോസ് . ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നന്ദപര്‍വ്വത്തില്‍ പോയാല്‍ അറിയാം .
സമ്പ്രതി വാര്‍ത്താഹ സൂയന്താം ചിരാമുളകിന്റെ മനോഹരമായ ഒരു യാത്രാ വിവരണം : നമ്മള് ആല്‍പ്സ് പര്‍വ്വത നിരകളിലൂടെ സഞ്ചരിക്കുന്ന് ഒരു പ്രതീതി ഉളവാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു എന്നുള്ളതാണു ഇതിന്റെ പ്രത്യേകത. കൂടാതെ നമ്മുടേതായ സ്വന്തം സ്ഥാവരജംഗമങ്ങള്‍ നമ്മള് പോലും കൈ വിട്ടപ്പോള്‍ അത് പഠിക്കാൻ അമിത താല്പര്യം കാണിക്കുന്ന വിദേശികള്‍ നമ്മളെത്തന്നെ പാഠംപഠിപ്പിക്കുന്നൂ, എന്നൊരു ഉപദേശവും ലേഖകന്‍ പറയാതെ പറയുന്നു. രസകരമായ അവതരണം.മനോഹരങ്ങളായ ചിത്രങ്ങള്‍ ഈ കുറിപ്പുകള്‍ വായനക്ക് സുഖം നല്കുന്നൂ.
ആപേക്ഷികം എന്ന ബ്ളോഗിന്റെ ഉടമസ്ഥന് ശ്രീ.രഞ്ജിത്ത് എഴുതിയ ഒഷോയെ വായിക്കുമ്പോള്‍ എന്ന നല്ലൊരു ലേഖനം കണ്ടു . ഒഷോയെ അദ്ദേഹം സ്വന്തം കാഴ്ച്ചപ്പാടിലൂടെ നോക്കിക്കാണുകയാണു. ഓഷോയെ വായിക്കുമ്പോള്‍ ഇതിന്റെ ഒന്നാം ഭാഗം ഇവിടെയുണ്ട് രണ്ട് ഭാഗങ്ങളും നന്നായിട്ടുണ്ട്. ഭഗവാന് രജനീഷ് എന്ന ഒഷോയെ ഒരിക്കല്‍ ഈ ലേഖകനും കൂട്ടുകാരും വളരെ ശക്തമായി എതിര്‍ത്തിരുന്നു.പിന്നെയെപ്പോഴോ, രഞ്ജിത്ത് പറയുന്നപോലെ അദ്ദേഹത്തെ വായിച്ചപ്പോള്‍ ....ആ വ്യക്തിയുടെ ചിന്താധാര മനസ്സിലാക്കാൻ കഴിഞ്ഞു.ആ ചിന്തകളെക്കുറിച്ച് ലേഖകന്‍ ഇവിടെ എടുത്തെഴുതുന്നു.ഒട്ടും മുഷിപ്പില്ലാതെ,നല്ല വായനാ സുഖം തരുന്ന,ചിന്തോദ്ദീപകമായ മനോഹരമായ രചനാ ശൈലി.
ശ്രീമതി.ജുവൈരിയ സലാമിന്റെ പോസ്റ്റ് , ഒരു പതിമൂന്നുകാരന്റെ സര്‍ഗവാസന ഇന്നത്തെ തലമുറയുടെ നേര് ചിത്രമാണ്. തൊടിയിലും ആറ്റിറമ്പിലും കളിച്ചു നടന്ന, തുമ്പിയുടെയും അപ്പൂപ്പന്‍താടിയുടെയും പിന്നാലെ ഓടിയിരുന്ന ഒരു തലമുറയ്ക്ക് ആശ്ചര്യമായി കമ്പ്യൂട്ടര്‍ ഗെയിംസിന്റെ വെര്‍ച്വല്‍ ലോകം. വെട്ടിയും കുത്തിയും വെടിവെച്ചും തിമിര്‍ക്കുന്ന ബാല്യ കൌമാരങ്ങള്‍ ... അവരുടെ ചിന്തകള്‍ ... ലോകം ചുരുങ്ങി ചുരുങ്ങി സ്ക്രീനിന്റെ ഇത്തിരി ചതുരത്തില്‍ എത്തുമ്പോള്‍ , കുട്ടികളുടെ ചിന്തകളും സ്വപ്നങ്ങളും ചുരുങ്ങി തന്നിലേക്ക് മാത്രം ഒതുങ്ങുന്നു. എല്ലാത്തിനെയും നശിപ്പിച്ച്, താന്‍ മാത്രം എന്ന ചിന്തയിലേക്ക്...
ഭക്ഷണം, വെള്ളം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെ നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായി സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്നു. ഇവ ഏവര്‍ക്കും അറിവുള്ള കാര്യങ്ങളുമാണ്. ഇവ പോലും ഇല്ലാത്ത മനുഷ്യര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നതും മറ്റൊരു അറിവാണ്. എന്നാല്‍ അറിവുകള്‍ നമ്മെ പലപ്പോഴും സ്പര്‍ശിക്കാറില്ല. ഇവ മറ്റൊരു അചഞ്ചല വസ്തുവായി നിലകൊള്ളുന്നു. നമ്മുടെ ചിന്തകള്‍ ഉപരിപ്ലവമാകുന്നതും ഇതിനൊരു കാരണമാകാം. അറിവുകളിലേക്ക് ഇറങ്ങിച്ചെന്നു അതിനെ അനുഭവിക്കാന്‍ നാമാരും തയാറാകുന്നുമില്ല. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ നേരിട്ടുള്ള അനുഭവങ്ങള്‍ മാത്രമേ നമ്മെ സ്പര്‍ശിക്കൂ. അത്തരം ഒരു അനുഭവം, പണ്ട് മുതല്‍ അറിവുള്ള ഒരു കാര്യം.... സമൂഹത്തിനെ പറ്റിയുള്ള പച്ചയായ അറിവുകള്‍, അവയെ ശരിയായി അപഗ്രഥിക്കുന്നവര്‍ക്ക് പ്രവര്‍ത്തിയുടെയും, നിശബ്ദതയുടെയും വാതായനങ്ങളാണെന്നും അഭിപ്രായമുണ്ട്. ഡാനിഷ് കെ ദാനിയലിന്റെ വിശപ്പിന്റെ ലോകം ഈ സത്യം വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നു.
എല്ലാ മാന്യ വായനക്കാര്‍ക്കും സമ്പന്നമായ ഒരു വായനാ വാരം ആശംസിക്കുന്നു .
കുറിപ്പുകള്‍ തയ്യാറാക്കിയത് :
കുറിപ്പുകള്‍ തയ്യാറാക്കിയത് :
ഞാന്‍ ഓസ്ക്കാര്‍ വൈല്‍ഡിന്റ കഥ വായിച്ചിട്ടില്ല. എനിയ്ക്ക് ആ കഥ പരിചയപ്പെടുത്തി തന്നതിന് ആദ്യം നന്ദി പറയട്ടെ. അത്രയും വലിയ ഒരെഴുത്തുകാരന്റ കഥയോട് ചെറിയ ഒരു സാമ്യം എന്റ കഥയ്ക്കു തോന്നിയതില്‍ സന്തോഷം കൊണ്ട് എന്റ ഹൃദയം വിങ്ങിപ്പൊട്ടുന്നു. ഞാനെത്ര നിസ്സാര. ശരിയ്ക്കും പറഞ്ഞാല്‍ 30 വര്‍ഷത്തിനു ശേഷം വായനാ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നിട്ടേയുള്ളു.
ReplyDeleteപണ്ട് വായിച്ചു കൂട്ടിയ പുസ്തകങ്ങളുടേയും പിന്നെ ജീവിതത്തില്‍
കണ്ടും കേട്ടും അനുഭവിച്ചും ഉള്ള ആത്മാംശത്തില്‍ നിന്നും ഉരുത്തിരിഞ്ഞ കഥകള്‍. അതു പബ്ലിഷ് ചെയ്യാനൊരിടം മോന്
പതിച്ചു തന്നതാണീ ബ്ലോഗ്. ഒരു വലിയ എഴുത്തുകാരിയുടെ
മീറ്റിംഗിനിടയില്‍ വെച്ച് ബ്ലോഗെഴുത്തുകാര്‍ക്ക് അക്ഷരത്തെറ്റുകളാണെന്ന് നിശിതമായി വിമര്‍ശിച്ചപ്പോള്‍
എത്രമാത്രം നല്ല എഴുത്തുകാര്‍ ബ്ലോഗിലുണ്ടെന്ന സത്യം മനസ്സിലാക്കാതെയാണല്ലോ അവരീ പറയുന്നതെന്ന് തോന്നി. ശരിക്കും ബ്ലോഗിലെ കഥകളും കവിതകളും ലിങ്കു കിട്ടുന്നതിനെ
എല്ലാം ഞാന്‍ വായിക്കാതെ വിടില്ല. കാരണം ഒരു പരിധിവരെ എന്റ എഴുത്തിനെ നല്ലതാക്കാന്‍ അതു സഹായിച്ചിട്ടുണ്ടെന്ന്
ഞാന്‍ തുറന്നു പറയട്ടെ.വിനുവേട്ടന് എന്ന എഴുത്തുകാരന്റ
ദി ഈഗിള്‍ ഹാസ് ലാന്റഡ് ..അതിന്റ ലിങ്കു കിട്ടിയപ്പോള്‍ അതിന്റ പതിമൂന്നു ഭാഗങ്ങളായി. ആ കഥയെന്താണെന്നറിയുവാന്
ഞാന്‍ ഒറ്റയിരുപ്പിനാണ് അതൊരുമിച്ചു വായിച്ചത്. ശരിക്കും
വായനക്കാരുടെ പ്രോത്സാഹനമാണ് എന്റ എഴുത്ത് മെച്ചപ്പെടാനും കാരണം. ഇപ്പോള്‍ ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കുന്നതുകൊണ്ട് പുറത്തുള്ള കുറെ വായനക്കാരുടേയും സപ്പോര്‍ട്ട് കിട്ടുന്നുണ്ട്. ഇതു കൂടാതെ ഞാനൊരു ഷോര്‍ട്ട് ഫിലിമും ചെയ്തു. ജോലിക്കു പോകുന്നതു കൊണ്ടുള്ള സമയ പരിമിതി ഉണ്ട്.
നല്ല അവലോകനം. വായനയുടെ കുറച്ചൂടെ വിശാലമായ തലത്തിലേക്ക് ഇത്തവണ ശനിദോഷം കടന്നു ചെന്നിരിക്കുന്നു. ബ്ലോഗിന് പുറത്തുള്ള വായനയുമായി ബ്ലോഗെഴുത്തിനെ താരതമ്മ്യം ചെയ്യുന്നത് എഴുത്തുകാര്‍ക്ക് സ്വയം വിലയിരുത്തുവാനും അവരിലെ ആത്മവിശ്വാസം വളര്‍ത്താനും ഉപകരിക്കും. ആ അര്‍ത്ഥത്തില്‍ ശനിദോഷം അതിന്റെ ഏറ്റവും ഉന്നതമായ ദൌത്യം നിര്‍വഹിക്കുന്നതില്‍ സന്തോഷമുണ്ട്. ആശംസകളോടെ.
ReplyDeleteവളരെ സമഗ്രവും വസ്തു നിഷ്ഠവുമായ നിരൂപണം. രമേശ് അഭിനന്ദനം അര്‍ഹിക്കുന്നു. വിശാലമായ ബ്ലോഗുലോകത്തില് നിന്ന് നല്ലത് മാത്രം തിരഞ്ഞെടുക്കാന്‍ ഈ രചന എത്ര മാത്രം പ്രയോജനപ്പെട്ടു എന്നറിയിക്കുന്നു. സന്തോഷപൂര്‍വ്വം..
ReplyDeleteഈ ലക്കം ഇരിപ്പിടം മികച്ച നിലവാരം പുലര്‍ത്തി എന്ന് പറയാതിരിക്കാന്‍ വയ്യ..
ReplyDelete( ഇതിനു മുന്പത്തേത് നിലവാരമില്ലെന്നല് പറഞ്ഞത്)
തുടരട്ടെ.. ആശംസകള്‍
ഇത്തവണ ഇരിപ്പിടം കൂടുതൽ ആകർഷകമായിത്തോന്നി.. നല്ല നല്ല പരിചയപ്പെടുത്തലുകൾ ചെറിയ അവലോകനത്തോടു കൂടി... നന്നായിരിക്കുന്നു...ആശംസകൾ...
ReplyDeleteഇത് കൊള്ളാം.............. ഒരു വിശാല പോസ്റ്റ്
ReplyDeleteനന്നായിരിക്കുന്നു
ആശംസകള്‍
ഇത്തവണത്തെ ഇരിപ്പിടം നന്നായിട്ടുണ്ട്..ബ്ലോഗിലെ രചനകളെ മലയാള സാഹിത്യത്തിലേയും ലോക സാഹിത്യത്തിലേയും സമാന സൃഷ്ടികളുമായി താരതമ്യം ചെയ്യുന്ന രെമേശേട്ടന്റെ അവലോകനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു..ഇനി പതിവ് പോലെ എല്ലാ ബ്ലോഗുകളും വായിക്കണം..
ReplyDeletenice
ReplyDeleteഇരിപ്പിടത്തിലെ രചനകള്‍ പ്രിയപ്പെട്ട ബ്ലോഗു സുഹൃത്തുക്കള്‍ക്കും മറ്റു വായനക്കാര്‍ക്കും എന്തെങ്കിലും പ്രയോജനം ചെയ്യുന്നുണ്ട് എങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ മറ്റുള്ളവര്‍ക്കായി മടി കൂടാതെ സമയം ചിലവഴിക്കാനായി സന്മനോഭാവവും അര്‍പ്പണ ബുദ്ധിയും ഉള്ള ഇരിപ്പിടത്തിലെ മുഴുവന്‍ എഴുത്തുകാര്‍ക്കും അവകാശപ്പെട്ടതാണ് . ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ ഇരിക്കുന്ന സഹ പ്രവര്‍ത്തകരുടെയും സര്‍വ്വോപരി വായനക്കാരായ ബ്ലോഗുസുഹൃത്തുക്കളുടെയും സമയോചിതവും ഊര്‍ജ്ജ ദായകവുമായ ഇടപെടലുകളും നിര്‍ദ്ദേശങ്ങളും മാത്രമാണ് ഈ സംരംഭത്തെ മുന്നോട്ടു നയിക്കാനുള്ള പ്രേരക ശക്തിയാകുന്നത് . അതിനു പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നു ,മുന്‍ ലക്കങ്ങള്‍ക്ക് നല്കിയ സ്വീകരണം പുതിയ ലക്കത്തിനും ലഭിക്കുന്നതില്‍ സന്തോഷം ..നന്ദി ,,:)
ReplyDeleteThe Happy Prince എന്ന കഥ ഇങ്ങനെ തുടരുന്നു
ReplyDeleteരാജ കുമാരന്റെ പ്രതിമയുടെ ശേഷിപ്പുകള്‍ ഉരുക്കി സ്വന്തം പ്രതിമ പണിയണമെന്ന് ഓരോ കൌണ്‍സിലര്‍ മാരും മേയറും കലഹിക്കാന്‍ തുടങ്ങും . ആ കലഹം ഇനിയും അവസാനിചിട്ടില്ലത്രേ ...!
പ്രതിമ ഉരുക്കിയപ്പോഴും ഉരുകാതെ കിടന്ന രാജ കുമാരന്റെ ഹൃദയം കുപ്പത്തൊട്ടിയില്‍ വലിച്ചെറിയപ്പെടുന്നു..
ആ നഗരത്തിലെ മികച്ച രണ്ട് വസ്തുക്കളെ തിരഞ്ഞെടുക്കാന്‍ ദൈവം തന്റെ മാലാഖമാരോടാവശ്യപ്പെടുന്നു.
അവര്‍ തെരഞ്ഞെടുത്തതോ _ ആ ഹൃദയവും കിളിയുടെ മൃത ശരീരവും
പ്രീയ സഹോദരങ്ങളെ...ഇരിപ്പിടത്തെ സ്നേഹത്തോടെ വരവേൽക്കുന്ന എല്ലാവർക്കുംഅദ്യമേ തന്നെ ഒരു വലിയ നമസ്കാരം..പുതിയ എഴുത്തുകാരെ പരിചയപ്പെടുത്താൻ ബൂലോകം മുഴുവൻ പരതേണ്ടി വന്നു.പിന്നെ ശ്രീമതി.ലിപിയാണു കുറേപുതിയ എഴുത്തുകാരുടെ ലിങ്ക് എനിക്കയച്ച് തന്നത്...അവയിൽ നിന്നും തിരഞ്ഞെടുത്ത ചിലതൊക്കെ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്...ഒരപേക്ഷ മറ്റ്വയനക്കാരുടെമുമ്പിൽ എത്തപ്പെടുന്ന ഇത്തരം പുതിയ ആൾക്കാരുടെയേയും, മറ്റുള്ളവരുടേയും രചനയുടെ ലിങ്കുകൾ ദയവായി ഇരിപ്പിടത്തിൽ എഴുതുന്നവരുടേയോ,ശ്രീ രമേശിന്റേയോ മെയിലിൽ അയച്ച് കൊടുക്കാൻ അഭ്യർത്ഥിക്കുന്നൂ... മൂന്ന് പേർ എഴുതിയ അവലോകനങ്ങൾ വളരെ സമർത്ഥമായ് എഡിറ്റ് ചെയ്തു അവതരിപ്പിച്ച ശ്രീ,രമേശീന്റെ രചനാ ചാതുര്യത്തെ വാഴ്താതെ വയ്യ.. എല്ലവർക്കും നന്മകൾ നേരുന്നൂ...
ReplyDeleteമാനസി ചേച്ചിയുടെ ബ്ലോഗിനെ കുറിച്ച് അറിഞ്ഞത് ഇരിപ്പിടത്തില്‍ നിന്നുമാണ്
ReplyDeleteഇത് അറിയിച്ചതിനു നന്ദി ചേച്ചി അമേരിക്കക്ക് പോകുന്നതിനു മുന്‍പ് ബ്ലോഗ് തുടങ്ങണം എന്ന് പറയുന്നുണ്ടായിരുന്നു
മുംബൈ സാഹിത്യ വേദിയിലുടെ ആണ് ചേച്ചിയെ പരിചയപ്പെട്ടത്തു
നന്ദി ഇരിപ്പിടത്തിനു ഇങ്ങിനെ ഉള്ള നല്ല കാര്യങ്ങള്‍ക്കു
പുതിയ പരിച്ചയപെടുതളുകള്ക്ക് നന്ദി...
ReplyDeleteസമയം പോലെ നോക്കിയെക്കാം...
പുതിയ ബ്ലോഗുകൾ കണ്ടെത്താൻ സഹായിക്കുന്ന ഇരിപ്പിടത്തിന്റെ രചനകൾ നന്നായി.
ReplyDeleteഇത്തവണത്തെ അവലോകനം അട്ദ്വാനത്തിന് ഫലം കൊണ്ട് വളരെ മികച്ചതായി ഇനിയും തുടരട്ടെ ഇരിപ്പിടും
ReplyDeleteഇരിപ്പിടത്തെ തെറിയും വിളിച്ചു നടന്ന വേറൊരു എട്ടുകാലി ഉണ്ടായിരുന്നില്ലേ അത് ചത്തോ
@വിഷ്ണു :കോളേജു പഠനകാലത്ത് വായിച്ച ഹാപ്പി പ്രിന്‍സ് എന്ന കഥ ഓര്‍മയില്‍ നിന്ന് തപ്പിയെടുത്താണ് ഇവിടെ കുറിച്ചത് .കഥ യുടെ അവസാന ഭാഗം വിഷ്ണു പൂരിപ്പിച്ചത് നന്നായി .നന്ദി .
ReplyDeleteഇരിപ്പിടം കുറച്ചു കൂടെ ഗൌരവത്തിലേക്ക് കടന്നതുപോലെ ഈ ലക്കം. ആശംസകൾ...
ReplyDeleteഇതുകൊണ്ട് ഒരുപാട് പുതിയ ബ്ലോഗുകള്‍ പരിജയപ്പെടാന്‍ സാതിച്ചു
ReplyDeleteമൂന്നുപേരുടെ രചനകള്‍ ഒന്നായി കോര്‍ത്തിണക്കി വളരെ വിദഗ്ദമായിത്തന്നെ നല്ലൊരു അവലോകനം തയ്യാറാക്കിയത് എന്തുകൊണ്ടും ഏറെ ശ്രദ്ധേയമായി. എംടിയില്‍ നിന്ന് തുടങ്ങുന്ന തുടക്കം തന്നെ ഗംഭീരമായി.
ReplyDeleteഎല്ലാ ആശംസകളും.
ഇരിപ്പിടം ഓരോ ലക്കവും കൂടുതല്‍ മെച്ചപ്പെട്ടു വരുന്നത് കാണുന്ന ഏറെ സന്തോഷകരം.സൈബര്‍ എഴുത്തുകളെ വിലയിരുത്തുവാന്‍ അവലംബിച്ച രീതിയും നല്ല നിലവാരം പുലര്‍ത്തി.ലേഖകര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍..
ReplyDeleteനന്നായിരിയ്ക്കുന്നു ട്ടൊ..
ReplyDeleteകുറിപ്പുകള്‍ തയ്യാറാക്കിയവര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിയ്ക്കുന്നൂ...സന്തോഷം.
ഈ ലക്കത്തിനു പിന്നിലെ അദ്ധ്വാനത്തിന് ഹാറ്റ്സ് ഓഫ്..
ReplyDeleteകൊള്ളാം, നല്ല നിറഞ്ഞുനിന്ന അവലോകനം. വിവിധ വീക്ഷണങ്ങളിൽ പര്യടനം നടത്തി, സൂക്ഷ്മതയോടെ തെരഞ്ഞെടുത്ത് ഭംഗിയായും സ്ഫുടമായും അവതരിപ്പിച്ചിരിക്കുന്നു. എല്ലാം ശ്രദ്ധിക്കപ്പെടേണ്ടവതന്നെ. അഭിനന്ദനാർഹവും പ്രചോദനപ്രദവുമായ ഈ ‘കണ്ടെത്തലുകൾക്കും വിലയിരുത്തലുകൾക്കും, ശ്രീ. രമേശ്, ശ്രീ. ചന്തു നായർ, ശ്രീ. കുഞ്ഞൂസ്, അതിഥിതാരം ശ്രീ.സന്ദീപ് ...എല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ....
ReplyDeleteപലര് ചേര്‍ന്നെഴുതിയ ഈ ലക്കം, ഒരു മാലയില്‍ പൂക്കള്‍ കൊരുക്കും പോലെ മനോഹരമായി എഡിറ്റ് ചെയ്യുകയും, വേണ്ട കൂട്ടി ചേര്ക്കലുകള് അവസരോചിതമായി ചെയ്ത എഡിറ്റര്‍ രമേശേട്ടന് വലിയ അഭിനന്ദനങ്ങള്‍ ...
ReplyDeleteThe happy prince എന്ന കഥ ചെറുപ്പത്തിലെ bed time story എന്ന പോലെ ചേച്ചി പറഞ്ഞു കേട്ടതാണ് ഞാന്‍.. ഇപ്പോള്‍ ആ ഓര്‍മ്മ പുതുക്കാന്‍ സാധിച്ചു.. നന്ദി...
ഇങ്ങെനെ കൂട്ടായ പ്രവത്തനങ്ങള്‍ കൊണ്ട് ഈ പംക്തി ഇനിയുമിനിയും ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.. എല്ലാര്ക്കും ചേര്‍ന്ന് ബൂലോകത്തില്‍ നിന്നും സാഹിത്യത്തിന്റെ മുത്തും പവിഴവും രത്നങ്ങളും കണ്ടെടുക്കാം.. അത് മറ്റുള്ളവര്‍ക്കായി പകര്‍ന്നു കൊടുക്കാം. ഇരിപ്പിടത്തില്‍ എന്റെ എല്ലാ സഹായ സഹകരണങ്ങളും ഇനിയും ഉണ്ടാവുമെന്ന് സന്തോഷപൂര്‍വ്വം വാക്ക് തരുന്നു..
അത് പോലെ നമ്മള് ഒരു നല്ല പോസ്റ്റ് വായിച്ചാല്‍ നമ്മുടെ മറ്റു കൂട്ടുകാരിലേക്ക് ആ പോസ്റ്റ് എത്തിക്കാനുള്ള ഹൃദയ വിശാലത എല്ലാരും കാണിക്കണം എന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..
സ്നേഹപൂര്‍വ്വം
സന്ദീപ്
വളരെ ഉപകാരപ്രദമായ പരിചയപെടുത്തലുകൾ.. അണിയറക്കാർക്ക് ആശംസകൾ..!!
ReplyDeleteകൊള്ളാം..
ReplyDeleteനന്നായിരിക്കുന്നു
ആശംസകള്‍
ഈ ലക്കം വളരെ വ്യതസ്തമായിരിക്കുന്നു. വളരെ നല്ല കുറെ രചനകള്‍. എല്ലാം വായിച്ചു. ഒന്നും നിരാശപ്പെടുത്തിയില്ല. രമേശിനും, ചന്തു നായര്‍ക്കും കുഞ്ഞൂസിനും സന്ദീപിനും പിന്നെ ചന്തുനായര്‍ പറഞ്ഞപോലെ നല്ല ലിങ്കുകള്‍ അയച്ച ലിപിക്കും ഒരുപാടു നന്ദി.
ReplyDeleteഅവതരണം വളരെ നന്നായിരിക്കുന്നു.
പുതിയ രചനകള്‍ ഫ്ലാഷ് ന്യൂസുപോലെ മിന്നി മറയുന്ന ഈ ബൂലോകത്ത് ഇത്രയും നല്ല രചനകള്‍ തേടിയെടുത്തു അവതരിപ്പിക്കുന്നതിനു പിന്നിലുള്ള പ്രയത്നം നമുക്ക് മനസ്സിലാക്കി തരുന്നത് കൂടിയാണ് ഈ ആഴ്ചത്തെ കുറിപ്പുകള്‍.
നിങ്ങള്‍ പരിചയപ്പെടുത്തുന്ന രചനകളെ വായിച്ച ശേഷം അഭിപ്രായം പറയാന്‍ വന്നതിനാലാണ് ഈ അഭിനന്ദനം രേഖപ്പെടുത്താന്‍ വൈകിയത്.
ഇരിപ്പിടത്ത്തിന്റെ ശില്പികളായ വി.എ , രമേശ്, അക്ബര്‍,ലിപി, കുഞ്ഞൂസ്, ചന്തു നായര്‍ എന്നിവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇരിപ്പിടത്ത്തിന്റെ ശില്പികള് ദയവായി ക്ഷമിക്കുക. ഇപ്പോഴാണ് മറ്റുള്ളവരുടെ അഭിപ്രായവും ഞാന്‍ വായിക്കുന്നത്. ഇരിപ്പിടത്തെ കഴിഞ്ഞ കഴിഞ്ഞ ലക്കത്തില്‍ ഒരാളെ തെറി(?? കൊമ്പന്റെ ഭാഷ കടമെടുക്കുകയാണ്.) പറഞ്ഞുള്ളൂ. ആ എട്ടുകാലി ജീവനോടെ ഉണ്ട്.
ReplyDeleteഇതിന്റെ ശില്പികളുടെ രചനയെ അല്ല ഞാന്‍ വിമര്‍ശിച്ചത്. അവര്‍ പരിച്ചയപ്പെടുത്തിയവയോടുള്ള വിയോജിപ്പ് ഞാന്‍ പ്രകടിപ്പിച്ചു.
എല്ലാ രചനയും എല്ലാ വ്യക്തികളിലും ഒരേ ആസ്വാദന സുഖമല്ല സൃഷിടിക്കുന്നത്. ബുധിവ്യാപരത, അനുഭവങ്ങള്‍, ആര്‍ജ്ജിച്ച അറിവുകള്‍ എന്നിവ വ്യക്തി വ്യതാസങ്ങള്‍ ഉണ്ടാക്കുന്നു. സംവേദനതിലും സ്വാംശീകരണത്തിലും അവ സ്വാധീനം ചെലുത്തുന്നു.
നന്നായി എന്ന് തോന്നിയാല്‍ നന്നായി എന്നും വളരെ നന്നായാല്‍ വളരെ നന്നായി എന്നും നിരാശ തോന്നിയാല്‍ അതും രേഖപ്പെടുത്തുകയാണ് വേണ്ടത്.വ്യക്തിത്വമുള്ളവര്‍ അങ്ങനെയാ ചെയ്യുക.അത് തിരുത്തലുകള്‍ക്കും പ്രചോദനമേകലിനും കാരണമാകും.
ഈ അവലോകനം നടത്തുന്നവര്‍ക്ക് മുന്നില്‍ ചിലപ്പോള്‍ അഴുകിത്തുടങ്ങിയ പഴക്കൊട്ട ആയിരിക്കും കിട്ടുക. അതില്‍ നിന്ന് സാമാന്യം നല്ലത് തെരെഞ്ഞെടുക്കണം. ചിലപ്പോള്‍ പഴുത്തുലഞ്ഞ മരവും. എല്ലാ നല്ല പഴങ്ങളും പറിച്ചെടുക്കാന്‍ പറ്റില്ല.
ഈ ലക്കം വളരെ മനോഹരമായി. അത് ഞാന്‍ രേഖപ്പെടുത്തി. ഇനിയും ഞാന്‍ വായിച്ചു ശരിക്കുള്ള അഭിപ്രായമേ രേഖപ്പെടുത്തൂ.
ഒരിക്കല്‍ കൂടി ഇരിപ്പിടത്തിനു അഭിനന്ദനങ്ങള്‍!!!
കൊമ്പനും പൊട്ടനും തുടങ്ങിവച്ച അനഭിലഷണീയമായ ചര്‍ച്ച ,മറുപടിയും പ്രതികരണവും ഒക്കെയായി ദയവു ചെയ്തു അവരും മറ്റുള്ളവരും ഏറ്റെടുക്കരുത് എന്നപേക്ഷ. ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കുന്ന ഫലങ്ങള്‍ ആര്‍ക്കും പ്രയോജനം ചെയ്യില്ല എന്നതിനാലാണ് ഈ അഭ്യര്‍ത്ഥന. ഈ വിഷയം സംബന്ധിച്ചു വരുന്ന തുടര്‍ കമന്റുകള്‍ മുന്നറിയിപ്പ് ഇല്ലാതെ നീക്കം ചെയ്യുന്നതായിരിക്കും .
ReplyDelete--------എഡിറ്റര്‍
ഇരിപ്പിടത്തിന്റെ ഈ ലക്കവും ഉപകാരപ്രദം തന്നെ. അണിയറ ശില്പികല്ക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.. ഇരിപ്പിടം ബൂലോകത്ത് അതിന്റെ കയ്യൊപ്പ് പതിപ്പിച്ചു കൊണ്ടിരിക്കുന്നു ഓരോ ലക്കത്തിലും..
ReplyDeleteരമേശ് പറഞ്ഞത്....ആവർത്തിക്കട്ടെ...ഇരിപ്പിടം അങ്കക്കളരിയല്ലാ...എല്ലാവരും ഒത്തുചേർന്ന് മലയാള ഭാഷയേയും,ബ്ലോഗ്ഗിലെ എഴുത്തുകാരുടെ ചിന്തകളേയും വളർത്താനാണു ഇങ്ങനെ ഒരെണ്ണം ഉണ്ടാക്കിയെടുത്തത്...അതിനു മുന്നിട്ട് നിൽക്കുന്ന രമേശീന്റെ അഭ്യർത്ഥന ദയവായി അനുസരിക്കുക..ഞാൻ ഇതിന്റെ തുടക്കത്തിൽ ശ്രീ.എം.ടി.യെക്കുറിച്ച് പറഞ്ഞാണ്...ബൂലോകത്തിലെ കുറച്ച് പേരെങ്കിലും നാളെ ഇതുപോലുള്ള എഴുത്തുകാരായി മാറണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നൂ.....
ReplyDeleteSandeep.A.K പറഞ്ഞു...
ReplyDeleteഅത് പോലെ നമ്മള് ഒരു നല്ല പോസ്റ്റ് വായിച്ചാല്‍ നമ്മുടെ മറ്റു കൂട്ടുകാരിലേക്ക് ആ പോസ്റ്റ് എത്തിക്കാനുള്ള ഹൃദയ വിശാലത എല്ലാരും കാണിക്കണം എന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..
പൊട്ടന് പറഞ്ഞു...
പുതിയ രചനകള്‍ ഫ്ലാഷ് ന്യൂസുപോലെ മിന്നി മറയുന്ന ഈ ബൂലോകത്ത് ഇത്രയും നല്ല രചനകള്‍ തേടിയെടുത്തു അവതരിപ്പിക്കുന്നതിനു പിന്നിലുള്ള പ്രയത്നം നമുക്ക് മനസ്സിലാക്കി തരുന്നത് കൂടിയാണ് ഈ ആഴ്ചത്തെ കുറിപ്പുകള്‍.
രണ്ടു കോപ്പി പേസ്റ്റ് അതിനടിയില്‍ ഒപ്പിട്ടു നാരദന് പിന്‍വാങ്ങുന്നു.
ഇരിപ്പിടത്തിന്റെ അണിയറ ശില്‍പ്പികള്‍ക്ക്,
ReplyDeleteഇതെന്റെ രണ്ടാം സന്ദര്‍ശനം.
വളരെ നന്നായ്രിരിക്കുന്നു, ഒപ്പം
വളരെ അദ്ധ്വാനവും ഇതിന്റെ പിന്നില്‍
ഉണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ അഭിനന്ദിക്കാതിരിക്കാന്‍
പറ്റില്ലല്ലോ.
തുടരുക യാത്ര,
അനേകര്‍ക്ക് വഴികാട്ടിയായും
ഉപദേശകരായും.
വീണ്ടും വരാം
നന്മകള് നേരുന്നു
പി വി ഏരിയല്‍
വളരെയധികം ഉപകാരപ്രദം.. ഇതിനുപിന്നിലുള്ള അധ്വാനം, അണിയറശിൽപ്പികള്‍ ശരിക്കും അഭിനന്ദനമര്‍ഹിക്കുന്നു.. കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ഓരോന്നായി വായിച്ചുവരുന്നതേ ഉള്ളൂ.. നന്ദി.
ReplyDeletegood work, informative.. keep going!
ReplyDeleteഈ ലക്കത്തില്‍ മികച്ച അവലോകനം നടത്തിയ രമേശേട്ടനും, ചന്തുവേട്ടനും കുഞ്ഞേച്ചിക്കും സന്ദീപിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ...
ReplyDeleteഉപകാരപ്രദം
ReplyDeleteഈ ഇരിപ്പിടത്തില്‍ ഇരിപ്പുറപ്പിക്കുമ്പോളതാ...
ReplyDeleteവിത്യസ്തങ്ങളായ സൃഷ്ടികളിലേക്കുള്ള വഴികള്‍ അത് ചൂണ്ടിക്കാണിച്ചു തരുന്നു..
തികച്ചും അഭിനന്ദനാര്‍ഹമായ ഒരു സേവനം തന്നെയാണിത്.എല്ലാ ആശംസകളും നേരുന്നു.
ആദ്യമായാണ് ഇങ്ങനെ ഒരു ബ്ലോഗു കാണുന്നത്..അല്ലെങ്കിലും ബുലോകത്തില്‍ ഞാന്‍ വളരെ പിന്നിലാണ് വായനയില്‍....ഇടയ്ക്കു ഉള്ള കുതികുറിക്കലുകള്ക്ക് പോലും ഇത് പോലുള്ളവയില്‍ ഇടം നല്കുനത് ആവേശകരം...നന്ദി...കൂടാതെ ഇത് വരെ കാണാത്ത കുറച്ചു വായനകളെ പരിചയപ്പെടുത്തിയതിനും നന്ദി..തീര്‍ച്ചയായും നല്ല വായനകള്‍ക്കായി സമയം കണ്ടെത്താന്‍ ഇതെല്ലം പ്രേരിപ്പിക്കുന്നു...എല്ലവര്‍ക്കും അഭിവാദ്യങ്ങള്‍...
ReplyDeleteബ്ലോഗ് നിരൂപണത്തില്‍ ഇരിപ്പിടം തന്നെ മുന്നിട്ടു നില്ക്കുന്നു...നല്ല പോസ്റ്റുകളെ മാത്രം വിലയിരുതുന്നതിന്റെ കൂടെ ചില മോശം പോസ്റ്റുകളും നിരൂപിച്ചു കൂടെ..അങ്ങനെയെങ്കില്‍ പരപ്പനാടനും ഇരിപ്പിടത്തില്‍ ഇടം നേടാമായിരുന്നു..
ReplyDeleteതികച്ചും അഭിനന്ദനപരമായ കാര്യങ്ങളാണ് ഈ ബ്ലോഗിലൂടെ ചെയ്തത് .ബ്ലോഗെഴുത്തിലെ ഗൌരവും ,നേരംപോക്കും തിരിച്ചറിഞ്ഞ ഈ വിവരണം നല്ലാനുഭവമായി.
ReplyDeleteപ്രീയ പരപ്പനാടൻ....നല്ല പോസ്റ്റുകൾ,മോശം പോസ്റ്റുകൾ... അങ്ങനെ ഒരു വേർതിരിവില്ലാ ഇരിപ്പിടത്തിനു...ഞങ്ങൾക്ക് കിട്ടുന്ന ലിങ്കുകളലുള്ളവയെ വിശകലനം ചെയ്യുന്നൂ..എന്ന് മാത്രം..ഇനി താങ്കൾ പോസ്റ്റിടുമ്പോൾ ദയവായി ലിങ്കു ഞങ്ങൾക്കാർക്കെങ്കിലുമോ,ഇരിപ്പിടത്തിനോ,അയച്ച് തരിക...ഭാവുകങ്ങൾ...
ReplyDeleteInteresting and different
ReplyDeleteമൂവ്വർ സംഘത്തിന്റെ ബൂലോഗസഞ്ചാരത്തിന് ശേഷമുള്ള ; ഈ സൂപ്പർ വിലയിരിത്തലുകളെ അഭിനന്ദിച്ചേ മതിയാകൂ...
ReplyDeleteരമേശിന്റെ യത്നം അഭിനന്ദനാർഹം!പലർക്കുമിത് തിരിച്ചറിവുകൾ ൻൽകും
ReplyDelete