പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, August 6, 2011

(ലക്കം രണ്ട് ) നാറാ ണത്തുഭ്രാന്തനും ചങ്ങമ്പുഴയും ബൂലോകത്തെ അപ്പനും മക്കളും

സാഹിത്യ വിമര്‍ശകനും അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ: എം.കെ.സാനു  വിഖ്യാത കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തെയും കാവ്യ രചനകളെയും ആസ്പദമാക്കി ഒരു ജീവചരിത്രം രചിച്ചിട്ടുണ്ട് . "ചങ്ങമ്പുഴ കൃഷ്ണപിള്ള ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം " എന്നാണ്  ആ കൃതിയുടെ നാമം. മലയാള സാഹിത്യ വിദ്യാര്‍ഥികള്‍ക്ക്  ചങ്ങമ്പുഴ എന്ന കവിയെക്കുറിച്ചും കാല്‍പനിക കവിതാ പ്രസ്ഥാനത്തെക്കുറിച്ചും സമഗ്രമായി മനസ്സിലാക്കാനുള്ള  ആധികാരിക പഠന ഗ്രന്ഥം കൂടിയാണ് ആ പുസ്തകം.

ഈ ഗ്രന്ഥത്തില്‍ ചങ്ങമ്പുഴയുടെ ജീവിതത്തില്‍ ഉണ്ടായ രസകരമായ ഒരു സംഭവം വായിച്ചതായി ഓര്‍ക്കുന്നു .വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാള കവിതാ സാമ്രാജ്യത്തില്‍ ചക്രവര്‍ത്തിമാരായി വിരാചിച്ച   പ്രതിഭാധനര്‍ക്കൊപ്പം സിംഹാസനസ്ഥനായ കവിയാണ്‌ ചങ്ങമ്പുഴ. മലയാള കവിതയിലെ എക്കാലത്തെയും ക്ലാസ്സിക്കായ രമണന്‍  ഒക്കെ കേരളക്കരയിലെ കാവ്യാസ്വാദകരുടെ ചുണ്ടില്‍ തത്തിക്കളിക്കുകയും മദ്രാസ് യൂണിവേഴ്സിറ്റിയില്‍ ബി.എ ഡിഗ്രിക്കോ യ്ക്കോ മറ്റോ  രമണന്‍  പഠന വിഷയം ആവുകയും ചെയ്ത കാലം രമണന്റെ ദുരന്ത കാവ്യം രചിച്ച കവി എറണാകുളം മഹാരാജാസ് കോളേജില്‍ മലയാള സാഹിത്യം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു എന്നത് ഓര്‍ക്കണം. ക്ലാസ്സില്‍ ഇരിക്കുന്നത്  ചങ്ങമ്പുഴ കൃഷ്ണ പിള്ള എന്ന മഹാ കവിയാണ്‌ എന്നൊന്നും കൂടുതല്‍ സഹാപാഠികള്‍ക്കോ അദ്ധ്യാപകര്‍ക്കോ അറിയില്ലായിരുന്നു .അദ്ദേഹം രമണന്‍ പഠിപ്പിക്കുന്ന ക്ലാസ്സുകളില്‍ ഇരിക്കില്ലായിരുന്നു എന്നതാണു സത്യം .      ചങ്ങമ്പുഴയുടെ  രമണന്‍  കവി തന്നെ പഠിക്കേണ്ടി വരുന്ന രസകരമായ അനുഭവം .  സംഭവത്തിലെ വിരോധാഭാസം അതൊന്നുമല്ല. രമണനെ ആസ്പദമാക്കി നടന്ന പരീക്ഷയില്‍ രമണനെ സൃഷ്ടിച്ച  കവി തോറ്റു!! മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ മാര്‍ക്കിന്റെ പകുതി പോലും ചങ്ങമ്പുഴയ്ക്ക് കിട്ടിയില്ലത്രെ !    

തമിഴ് ബ്രാഹ്മണനും കണിശക്കാരനുമായ  പ്രൊഫസര്‍ അദ്ദേഹത്തെ ഇക്കാര്യത്തില്‍ കഠിനമായി ശകാരിക്കുകയും  ക്ലാസ്സില്‍ കയറാതെ പരീക്ഷ എഴുതിയാല്‍ ചങ്ങമ്പുഴയെ പോലെ ഒരു വലിയ കവി ഈ കവിതയിലൂടെ പറയാന്‍ ശ്രമിച്ചത് എന്താണെന്ന് മനസിലാക്കാന്‍ കഴിയില്ല എന്നും പറഞ്ഞു വത്രേ ...താന്‍ എഴുതിയതൊന്നും അല്ല ചങ്ങമ്പുഴ ഉദ്ദേശിച്ചതെന്നും കൂടി പറഞ്ഞപ്പോള്‍ കവി ഉള്ളില്‍ ചിരിച്ചു എന്ന്  സാനുമാഷ് പറയുന്നു .

ഈ സംഭവത്തില്‍ നിന്ന് നമുക്ക് മനസിലാകുന്ന പാഠം എന്താണ് ? കവിത എഴുതിക്കഴിഞ്ഞാല്‍ പിന്നെ അത് ആസ്വാദകന്റെ സ്വന്തമാണ് ..വായനയുടെ വ്യത്യാസം അനുസരിച്ച് ,സന്ദര്‍ഭം പോലെ വ്യാഖ്യാനങ്ങളും മാറി മാറി വരും .കവിതയെ സംബന്ധിച്ചിടത്തോളം എത്ര മേല്‍ വ്യാഖ്യാനിച്ചാലും അര്‍ത്ഥ തലങ്ങള്‍ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. അമ്പതു കൊല്ലം പിന്നിട്ടിട്ടും രമണന്‍ ഇന്നും പഠന വിഷയമാണ് .എത്രയോ ആയിരങ്ങള്‍ രമണനെ വ്യാഖാനിച്ചിട്ടും പിടിതരാത്ത പ്രഹേളിക യായി ആ മനോഹര കാവ്യം  അകന്നകന്നു പോകുന്നു .
ഇത് പോലൊരു അനുഭവമാണ്  ഏതാണ്ട് കാലനൂറ്റാണ്ട്  മുന്‍പ്  പ്രൊഫ :വി .മധുസൂതനന്‍ നായര്‍ എഴുതിയ നാറാണത്തുഭ്രാന്തന്‍ എന്ന കവിത. 

ഈ കവിത കേള്‍ക്കാത്ത ,അതിലെ രണ്ടു വരിയെങ്കിലും ഉറക്കെ ചൊല്ലാത്ത മലയാളികള്‍ ഉണ്ടാവില്ല എന്ന് തന്നെ പറയാം .കവിത വായിക്കാന്‍ താല്പര്യമില്ലാത്തവര്‍ കൂടി ഇഷ്ടപ്പെടുന്ന കവിത; കവിതന്നെ ഈണത്തില്‍ ചൊല്ലി നമ്മുടെ മനസുകളില്‍ പതിപ്പിച്ച ആ വാഗ്മയ ചിത്രങ്ങള്‍    വല്ലാത്തൊരു ഗൃഹാതുരത്വ ബോധത്തിലെക്കാണ് ആസ്വാദകനെ കൂടിക്കൊണ്ടു പോവുക.
നാറാണത്തു ഭ്രാന്തനെ ആസ്പദമാക്കിയും നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട് . ഇപ്പോളും പഠനങ്ങള്‍ നടക്കുന്നു .അപരാജിത   (കിങ്ങിണിക്കുട്ടി വക ) എന്ന ബ്ലോഗില്‍ കഴിഞ്ഞ വാരം കണ്ട ഒരു പുതുമ നാറാണത്തു ഭ്രാന്തനെക്കുറിച്ചുള്ള ഒരു ആസ്വാദനം ആണ് . നിലവാരം പുലര്‍ത്തുന്ന ആ ആസ്വാദനത്തെ വളരെ ഉത്സാഹത്തോടെ വായനക്കാര്‍ ഏറ്റെടുത്തു ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ പൊലിപ്പിക്കുന്നതായി കാണാം . വെറും കേള്‍വിക്കാരായ കാവ്യാസ്വാദകര്‍ക്ക് നാറാണത്തു ഭ്രാന്തനെ ക്കുറിച്ചും പറയി പെറ്റ പന്തിരു കുലത്തെക്കുറിച്ചും ഒക്കെ മനസിലാക്കാന്‍ കിങ്ങിണിക്കുട്ടി യുടെ ഈ രചനയും തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളും സഹായകമായിട്ടുണ്ട് . കിങ്ങിണി ക്കുട്ടിക്ക് (ആഴ്ച തോറും പേര് മാറുന്നത് കൊണ്ട് പഴയ പേര് തന്നെ വിളിക്കുന്നു ) പ്രതിബദ്ധതയുള്ള രചനകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. :)

 ബ്ലോഗുകള്‍ അച്ചടി മഷി പുരളാന്‍ എന്ത് ചെയ്യണം ?

ബ്ലോഗു സുഹൃത്തുക്കളില്‍ ചിലര്‍ എഴുതുന്ന കവിതയും കഥയും ലേഖനവും എല്ലാം ചില പ്രസിദ്ധീകരണങ്ങളില്‍ വരുന്നത് കാണുമ്പോളും അതൊക്കെ ഫോട്ടോ സഹിതം ബ്ലോഗു പോസ്റ്റ് ആയി വരുമ്പോളും അതുപോലെ ഒരു ഭാഗ്യം കിട്ടിയിരുന്നു എങ്കില്‍ എന്ന് പലരും ആഗ്രഹിക്കാറുണ്ട് .
കഴിഞ്ഞ ദിവസം നാമൂസിന്റെ ഒരു ലേഖനം ലോക് 'പാലിലെ' കറുപ്പ് 
വര്‍ത്തമാനം പത്രത്തില്‍ വന്നിരുന്നു .,നൌഷാദ് അകമ്പാടം  
ലിപി ,ഇങ്ങനെ ഒരു പാട് സുഹൃത്തുക്കളുടെ രചനകള്‍ പത്രത്തില്‍ നമ്മള്‍ വായിച്ചു .  .മാധ്യമം  .മാതൃഭൂമി ബ്ലോഗന തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ബ്ലോഗു രചനകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്  .
ഇതെങ്ങനെ എന്നറിയാല്‍ താല്പര്യം ഉള്ളവര്‍ക്കായി ചില വിവരങ്ങള്‍ നല്‍കാം. ആദ്യമേ പറയട്ടെ അഴകൊഴമ്പന്‍ രചനകളെ ഒരു പ്രസിദ്ധീകരണവും പരിഗണിക്കില്ല .എന്തെങ്കിലും കഴമ്പും കാര്യവും ഉണ്ടാകണം .യാത്രാ വിവരണങ്ങള്‍ ,പൊതുജനോപകാര പ്രദമായ വിവരങ്ങള്‍ ,വിജ്ഞാന പ്രദമായ ലേഖനങ്ങള്‍ എന്നിവയ്ക്ക്  സാധ്യത ഏറുന്നു. 
വര്‍ത്തമാനം ആണ് ബ്ലോഗര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത് .മുഖ്താര്‍ ഉദരംപൊയില്‍   എന്ന ബ്ലോഗ്ഗര്‍ വര്‍ത്തമാനം പത്രാധിപ സമിതിയില്‍ ഉള്ളതാണ് ഇതിനു കാരണം .അദ്ദേഹത്തിന്‍റെ പ്രത്യേക താല്പര്യം ഇക്കാര്യത്തില്‍ ഉണ്ടെന്നു മനസിലാക്കുന്നു .സന്തോഷം .
നിങ്ങളുടെ കൊള്ളാവുന്ന(തു മാത്രം) ബ്ലോഗു രചനകള്‍ ശ്രീ മുഖ്താറിനു അയച്ചു കൊടുക്കുക .വിലാസം
muktharuda@gmail.com /
 മാതൃഭൂമി ബ്ലോഗനയുടെ വിലാസം : mblogana@mail.com
  1. ബൂലോകത്തെ അപ്പനും മക്കളും അഥവാ അമ്മയും മക്കളും 

'മുന്‍ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മം മക്കള്‍  ആയി ജനിക്കു' മെന്ന് ഒരു പഴമൊഴിയുണ്ട് :) ഭൂരിപക്ഷം മനുഷ്യരുടെയും കാര്യത്തില്‍ ഇത് സത്യമായ ഒരനുഭവമായി കാണാറുണ്ട് .മാതാപിതാക്കള്‍ക്ക് പാരകളായി മാറുന്ന മക്കള്‍ ! പക്ഷെ ഇവിടെ സൂചിപ്പിക്കുന്നത് മാതാപിതാക്കള്‍ക്ക്  എന്നും അഭിമാനിക്കാനും സന്തോഷിക്കാനും മാത്രം അവസരം നല്‍കുന്ന മക്കളെ കുറിച്ചാണ് . ഏഷ്യ നെറ്റിലെ മഞ്ച്‌ സ്റ്റാര്‍ സിന്ഗറിലെ കുട്ടികളുടെ  പ്രകടനം കാണുമ്പോള്‍ അത് പോലുള്ള കുട്ടികളെ മക്കളായി ലഭിക്കാന്‍ കൊതിക്കുന്ന എത്രയോ മാതാപിതാക്കള്‍ ഉണ്ട് .ഈ ഞാനും അതിലുണ്ട് :)
മഞ്ച്‌ സ്റ്റാര്‍ സിന്ഗര്‍ അവിടെ നില്‍ക്കട്ടെ ! നമ്മുടെ സ്വന്തം ബൂലോകത്ത് ഇങ്ങനെ സന്തോഷിക്കാനും അഭിമാനിക്കാനും അസൂയപ്പെടാനും വക നല്‍കുന്ന മക്കളും മാതാപിതാക്കളും ഉണ്ട് .അവരെ കുറിച്ചും അവരുടെ  ബ്ലോഗുകളെക്കുറിച്ചും പറയാം .
ഖത്തറിലുള്ള ബ്ലോഗര്‍ ശ്രീ സിദ്ദിക്ക് തൊഴിയൂര്‍ വളരെ കാലമായി  എഴുതുന്ന മാലപ്പടക്കം  
ബ്ലോഗില്‍   മാലപ്പടക്കം പോലുള്ള രചനകള്‍ വരാറുണ്ട് .ഇക്കുറിയും ഉണ്ട് നര്‍മം വിതറുന്ന ഖോള്ളീന്ഗ് ഫൂല മജ്ജീനി 
എന്നൊരു അനുഭവ കഥ ."കലക്കന്‍ " എന്ന് നിസംശയം പറയാവുന്ന ഒന്ന് .അദ്ദേഹത്തിന്‍റെ മകളും ഏഴാം ക്ലാസ് വിദ്യാര്‍ഥി നിയും ആയ നേനക്കുട്ടിയും കുറച്ചു കാലമായി ബ്ലോഗിന്റെ വഴിയിലാണ് .പ്രായത്തെ അതിശയിപ്പിക്കുന്ന രസകരമായ കൃതികളാണ് നേനയുടെ ചിപ്പി എന്ന ബ്ലോഗില്‍ ഉള്ളത് .ഇക്കുറി  ആനമുട്ടകള്‍ ഉണ്ടാവുന്നത് ...എങ്ങനെ എന്നാണു വിവരണം. അതെങ്ങനെ !!! എന്ന്   അതിശയിക്കേണ്ട .നേരെ അങ്ങോട്ട്‌ ചെല്ലൂ . അച്ഛനെ പോലെ നന്നായി എഴുതുന്ന ഈ മകളെ നിങ്ങള്‍ വായിക്കണം..ഇഷ്ടപ്പെടും തീര്‍ച്ച .:)
മ്മളെ ചിരിപ്പിക്കാന്‍ പ്രതിജ്ഞ എടുത്ത ഒരപ്പനും മകനുമുണ്ട് അപ്പന്‍ അപ്പച്ചന്‍ ഒഴാക്കന്‍ 
വിവാഹത്തോടെ ബ്ലോഗില്‍  അല്പം വിശ്രമം എടുത്ത മകനും ചില്ലറക്കാരന്‍ അല്ല അതും ഒരു ഒഴാക്കന്‍  
തന്നെ.രണ്ടു പേരും  പരിചയപ്പെട്ടിരിക്കേണ്ട മഹാ സംഭവങ്ങള്‍ തന്നെ .

ചിത്രങ്ങളുടെ ലോകത്ത് അഭിരമിക്കുന്ന കൊച്ചു സഹോദരിമാരാണ്  ജുമാന യും ,ആരിഫ യും . റിയാദിലുള്ള ബ്ലോഗറും ചിത്രകാരനുമായ ശ്രീ ഇസഹാക്കിന്റെ  മക്കളാണ് സ്കൂള്‍ വിദ്യാര്‍ഥിനികളായ ഈ മിടുക്കികള്‍ .ചിത്ര രചനയില്‍ അഭൂത പൂര്‍വമായ മികവു കാണിക്കുന്ന ഇവര്‍ സൗദി സര്‍ക്കാരിന്റെതടക്കം നിരവധി  പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് . റിയാദില്‍ തന്നെ ചിത്ര പ്രടര്‍ശനങ്ങളിലൂടെ ഇവര്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുമുണ്ട്. ഈ കുഞ്ഞു മക്കളിലൂടെ ഇസഹാക്കും കുടുംബവും പങ്കിടുന്ന അഭിമാനത്തിലും സന്തോഷത്തിലും നമുക്കും ചേരാം.

മുന്‍പ് സൌദിയിലെ ജിദ്ദയില്‍ പ്രവാസ ജീവിതം നയിച്ച്‌  ഇപ്പോള്‍ വിരമിച്ചു നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന എക്സ് പ്രവാസിനി ബ്ലോഗ് എഴുതുന്നുണ്ട് .എനിക്കും ബ്ലോഗോ? എന്നാണു ബ്ലോഗിന്റെ പേര് . ഇക്കുറി റമദാന്‍ നോമ്പ് പ്രമാണിച്ച് കൊതിപ്പിക്കുന്ന ഒരു വിഭവമാണ് ബ്ലോഗില്‍ .   കുറിഞ്ഞി പൂച്ചയുടെ നോമ്പനുഭവം.
വ്രതാരംഭം വാരം  വായിച്ച മനോഹരമായ ഒരു കഥ. രസകരമായ ചിത്രങ്ങളും. അവിടെ തീര്‍ന്നില്ല എക്സ് പ്രവാസിനിയുടെ വിശേഷംസ് :) അവരുടെ രണ്ടു മക്കളും ബൂലോകത്ത് ഓടി നടക്കുന്നു .ആ ലിങ്കുകള്‍ ഇതാണ് ഒന്ന് nechusworld. രണ്ടാമന്‍ blogimon. 
ഇതൊക്കെ ഈ കുട്ടികളുടെ യഥാര്‍ത്ഥ പേരാണോ എന്നറിയില്ല .അതല്ലെങ്കില്‍ ബ്ലോഗെഴുതി ബ്ലോഗെഴുതി ബ്ലോഗി മോന്‍ എന്ന് പേരിട്ടതാണോ എന്നും അറിയില്ല. ഏതായാലും നിറയെ വിഭവങ്ങളുണ്ട് ഈ മൂന്നു ബ്ലോഗിലും .പോയി വായിക്കാം.:)

അര്‍ത്ഥം അനര്‍ത്ഥം

ഭേദം   =  സുഖം        (ഉദാ : അവന്റെ രോഗം ഭേദമായി ).
ഭേതം  =  വ്യത്യാസം  (ഉദാ : ഋതുഭേതം / തമ്മില്‍ ഭേതം തൊമ്മന്‍ .)
വാദം  =  പറച്ചില്‍ ,വാക്ക് (argument )
വാതം = വായു ,കാറ്റ്


അനുവിന് ഒരു വഴി തെളിയുമോ ? 

ഴിഞ്ഞയാഴ്ച വായിച്ച ബ്ലോഗു പോസ്റ്റുകളില്‍ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന ഒന്നാണ് ചോക്ക് പൊടി എന്ന ബ്ലോഗിലെ പരിസര പഠനം ദാരിദ്ര്യം കൂട് കൂട്ടിയ  ചുറ്റു പാടുകളിലും  ജീവിതത്തോടു പട വെട്ടി ഡിഗ്രീ പരീക്ഷയില്‍ റാങ്ക് നേടിയിട്ടും തുടര്‍ പഠനത്തിനു വഴിയെന്ത് എന്നറിയാതെ വിഷമിക്കുന്ന  അനു എന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ വിഷ്ണു എന്ന ബ്ലോഗര്‍ പങ്കു വയ്ക്കുന്നത് .അനുവിന് ഒരു വഴി തുറന്നു കിട്ടുമോ ? ഇക്കാര്യത്തില്‍ ആര്‍ക്കു എന്ത് ചെയ്യാനാകും ?

51 comments:

  1. വീണ്ടും ശനി ദോഷത്തിന് ഭാവുകങ്ങൾ...

    ReplyDelete
  2. ഈ പരിചയപ്പെടുതലുകള്‍ക്ക് നന്ദി .. വായനക്കിടയില്‍ തീര്‍ച്ചയായും അറിയപ്പെടേണ്ട ബ്ലോഗ്ഗുകള്‍ എന്ന് തോന്നിയവ തന്നെയാണ് ഇവ ..........

    ReplyDelete
  3. ചങ്ങമ്പുഴയുടെ ഈ കഥ നേരത്തെ കേട്ടിടുണ്ട് ..കിങ്ങിണി കുട്ടി എഴുതിയ ആസ്വാദനം വായിക്കുകേം ചെയ്തു ..ഞാന്‍ ഏറ്റവും കൂടുതല്‍ തവണ കേട്ടിരിക്കുന്ന കവിത അതായിരിക്കും പക്ഷെ ഇന്ന് വരെ അതിന്റെ അര്‍ത്ഥം അറിയാന്‍ ശ്രമിക്കാതെ പോയത് എന്താന്നാ ..??!! മധുസൂതനന്‍ നായരെ കുറിച്ച് കേട്ടിട്ടുള്ള വിമര്‍ശനങ്ങളില്‍ ഒന്നാണ് "ശബ്ദം കൊണ്ട് മാത്രം പിടിച്ചു നില്‍ക്കുന്ന ഒരാള്‍..മറ്റുള്ളവരുടെ കവിതകള്‍ ടൂണ്‍ ചെയ്തു പാടി പിടിച്ചു നില്‍ക്കുന്ന ഒരാള്‍ എന്നൊക്കെ" .കിങ്ങിണി കുട്ടിയുടെ ആ പോസ്റ്റിനു ആ കവിതയോട് മാത്രമല്ല കവിയെ കുറിച്ചുള്ള perspective ലും മാറ്റം വരുത്താന്‍ സഹായിച്ചു ."ബ്ലോഗും അച്ചടി മഷീം" അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യം അല്ല.. നിങ്ങളൊക്കെ കൂടെ എന്താച്ച ആയിക്കോ.. പിന്നെ മക്കള്‍ രാഷ്ട്രീയം : നേന കുട്ടി ഒരു സംഭവം തന്നാ..നേന ടെ ഓരോ പോസ്റ്റും വായിച്ചിട്ട് കമന്റ് ബോക്സില്‍ സീദ്ധിക്കാന്റെ കമാന്ടാ ഞാന്‍ ആദ്യം നോക്കണേ ...മോള്‍ടെ എഴുത്തും വാപ്പാന്റെ കമന്റും ഹി ഹി ..നേന പറഞ്ഞത് പോലെ " മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കുവോ"?? അനുവിനെ പറ്റി വായിച്ചിരുന്നു ..
    രമേഷേട്ട ഒരു സംശയം : മുമ്പ് ,മുന്‍പ്, ഈ വാക്കിന്റെ ശെരിയായ രൂപം ഏതാ?
    drishya

    ReplyDelete
  4. നമ്മൾ കാണാതെ പോകുന്ന എന്തോരം (ഈ വാക്ക് ശരിയാണോ?) ബ്ലോഗുകളാണ്! പരിചയപ്പെടുത്തിയതിനും ലിങ്കുകൾ തന്നതിനും നന്ദി. വായിക്കാനും ഒരു സുഖമുണ്ട്.

    ReplyDelete
  5. ചേട്ടന്‍ പരാമര്‍ശിച്ച ചില ബ്ലോഗുകള്‍ എനിക്ക് പുതിയതായിരുന്നു . നേനയുടെ ബ്ലോഗ്‌ വായിക്കാറുണ്ട് പക്ഷെ വാപ്പയെ കുറിച്ച് അറിയില്ലായിരുന്നു. പിന്നെ അപ്പച്ചനെയും മോനെയും അറിയില്ലായിരുന്നു. ഓരോന്നോരോന്നായി വായിക്കുകയാണ്.ഈ പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി.

    ReplyDelete
  6. അറിയാവുന്ന ബ്ലോഗുകളെല്ലാം വായിക്കാറുണ്ട്. പരിചയപ്പെടുത്തൽ നന്നായിരിക്കുന്നു.

    ReplyDelete
  7. @@ ആദ്യ പ്രതികരണങ്ങള്‍ക്ക് നന്ദി..
    @@ചീരാ മുളക് : എന്തോരം എന്നത് തെറ്റൊന്നുമല്ല .എത്ര ഭംഗിയുള്ള നാടന്‍ വാക്കാണത് ! കേള്‍ക്കുമ്പോള്‍ തന്നെ മനസ് നിറയും ..:)
    "തെക്കേ പറമ്പിലെ ആ മൂവാണ്ടന്‍ മാവില്‍ എന്തോ ..രം മാങ്ങയാ..കൊത്യാ..വണ് !! "

    ReplyDelete
  8. പരിചയപ്പെടുത്തല്‍ നന്നായി രമേഷേട്ടാ.. അഭിനന്ദനങ്ങള്‍...

    ReplyDelete
  9. രാവിലെ ഞാന്‍ ഇവിടെ ഒരു കമന്റ്‌ ഇട്ടാരുന്നു ..ഇപ്പ അത് കാണണില്ല...ആരാ എന്റെ കമന്റ് കട്ടെ??
    :-(

    ReplyDelete
  10. "ചങ്ങമ്പുഴയുടെ രമണന്‍ കവി തന്നെ പഠിക്കേണ്ടി വരുന്ന രസകരമായ അനുഭവം "
    ഇത് തെറ്റാണെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. എവിടെയാണെന്ന് പെട്ടെന്ന് ഓർത്തെടുക്കാനും കഴിയുന്നില്ല.
    അന്വേഷിക്കുക.

    ReplyDelete
  11. ഒരുപാടെണ്ണം ഒറ്റപോസ്റ്റില്‍....

    വളരെ നല്ല വിവരങ്ങള്‍....
    കൂട്ടത്തില്‍ ചങ്ങമ്പുഴയുടേത് വളരെ നന്നായി... :)

    "അനുവിന് ഒരു വഴി തുറന്നു കിട്ടുമോ ? ഇക്കാര്യത്തില്‍ ആര്‍ക്കു എന്ത് ചെയ്യാനാകും ? "

    ഇത് കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടല്ലേ.....

    ReplyDelete
  12. ശനി ദോഷം വളരെ നാന്നാകുന്നുണ്ട്
    പുതിയ ബ്ലോഗുകളെ പരിചയപ്പെടാനും സാധിക്കുന്നു

    ReplyDelete
  13. പുതിയ ബ്ലോഗുകൾ...കുഞ്ഞെഴുത്തുകൾ....പരിചയപ്പെടുത്തലുകൾക്ക് നന്ദി ഏട്ടാ

    ReplyDelete
  14. കവി ചങ്ങമ്പുഴ പഠിക്കുന്ന കാലത്തേ കോളേജില്‍ പ്രശസ്തനും ഒരു പാട് പെണ്‍കുട്ടികള്‍ ആരാധിച്ചിരുന്ന കവിയുമായിരുന്നു. തനിക്ക് കിട്ടിയ പ്രണയലേഖനങ്ങളുടെ കൂമ്പാരത്തെക്കുറിച്ച് കവി ഒരിക്കല്‍ അനുസ്മരിച്ചത് ഓര്‍ക്കുന്നു.
    ഒപ്പം ചങ്ങമ്പുഴയുടെ ഏത് കവിതയും നാലുവരി കേട്ടാല്‍ ആര്‍ക്കും ചങ്ങമ്പുഴ ടെച്ച് മനസ്സിലാക്കാന്‍ എളുപ്പം കഴിയുകയും ചെയ്യും.
    ഉറ്റതോഴന്‍ ഇടപ്പള്ളിയുടെ മരണാനന്തരം എഴുതിയതാകയാല്‍ രമണന്റെ കര്‍ത്താവിനെ കുറിച്ച് അജ്ഞരായ അധ്യാപകര്‍ എന്നത് അവിശ്വസനീയം കൂടിയാണ്‍.
    സാനുമാസ്റ്ററുടെ പുസ്തകം വായിക്കാനിതുവരെ കഴിഞ്ഞില്ല..
    പക്ഷേ രമണന്‍ തലക്കു പിടിച്ച് നടന്ന കാലത്ത് ശേഖരിച്ച ചങ്ങമ്പുഴ ലേഖനങ്ങളും ചിത്രങ്ങളും അനുസ്മരണക്കുറിപ്പുകളിലുമൊന്നും ഇക്കാര്യം കണ്ടതായ് ഓര്‍ക്കുന്നില്ല..
    എന്തായാലും ആവഴിക്ക് ഒന്ന് അന്വേഷിക്കാവുന്നതാണ്‍.

    ബാലചന്ദ്രന്‍ ചുള്ളിക്കാടിനു സ്വന്തം കവിത പാഠപുസ്തകമായി പഠിക്കാനുണ്ടായിരുന്ന അസുലഭമായ അനുഭവം എവിടേയോ വായിച്ചതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു.

    മാഷേ പരിചയപ്പെടുത്തല്‍ നന്നായി.
    അതാതു ബ്ലോഗ്ഗുകളുടെ സ്ക്രീന്‍ ഷോട്ട്, ബ്ലോഗ്ഗറുടെ ചിത്രം ഇവയൊക്കെ കുറിപ്പുകള്‍ക്കിടയില്‍ കൊടുത്താല്‍ കാണാന്‍ കുറച്ച് കൂടി ആധികാരികത തോന്നും.ചന്തവുമുണ്ടാകും.

    ആശംസകളോടെ.........

    ReplyDelete
  15. ശനി ദോഷത്തിന് ആശംസകള്‍....

    ReplyDelete
  16. ഒരു പോസ്റ്റും, അതില്‍ ഒരു ചാക്ക് കോപ്പും
    കൊള്ളാം ഒരു പലരസം കിട്ടി
    എഴുത്തും, പരിചയപെടുത്തലു, അറിവും...............
    ആശംസകള്‍

    ReplyDelete
  17. പുതിയ രണ്ടു വായിക്കേണ്ട ബ്ലോഗുകള്‍ കിട്ടി.
    നന്ദി

    ReplyDelete
  18. രമേശ്‌ സാറേ..
    എനിക്ക് വിശ്വാസം വരുന്നില്ല,
    സ്കൂളില്‍ ചേര്‍ന്നിട്ടെയൊള്ളല്ലൊ...!
    ഇത്ര പെട്ടെന്നുള്ള ഈ പരിചയപ്പെടുത്തലിന് ഒരുപാടൊരുപാട് സന്തോഷം.
    നന്ദി.

    ReplyDelete
  19. ഇരിപ്പിടം @ E സ്കൂള്‍ നന്നായ് മുന്നോട്ട് പോകുന്നു എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം..
    എല്ലാ ആശംസകളും..!

    ReplyDelete
  20. നല്ല പോസ്റ്റ്.. ചങ്ങപ്പുഴയുടെ കാര്യം(കോളേജിലെ) പുതിയ അറിവാണ്..

    ReplyDelete
  21. ചങ്ങമ്പുഴയെ സംബന്ധിച്ച സംഭവത്തില്‍ സാനുമാഷിന്റെ പുസ്തകമാണ് ഞാന്‍ ആധികാരിക രേഖയായി കണക്കാക്കിയത് .ഈ പുസ്തകം ഇറങ്ങിയിട്ട് ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം(15 വര്ഷം) ആയെന്നാണ്‌ ഓര്മ .ഇതുവരെ ഈ സംഭവത്തില്‍ സാഹിത്യ ചരിത്രകാരന്മാര്‍ എന്തെങ്കിലും വിരുദ്ധാഭിപ്രായം രേഖപ്പെടുത്തിയതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല..
    ഐക്യ കേരളപ്പിറവിക്ക് മുന്‍പ് എറണാകുളം മഹാരാജാസ് കോളേജ് മദ്രാസ് സര്‍വകലാശാലയുടെ ഭാഗമായിരുന്നത്രേ ,അതിനാല്‍ അദ്ധ്യാപകര്‍ പലരും സംസ്കൃത പണ്ഡിതരായ തമിഴ് ബ്രാഹ്മണര്‍ ആയിരുന്നു.ചങ്ങമ്പുഴ എഴുതിയ കൃതി യാണ് രമണന്‍ എന്നറിയാത്തവര്‍ അക്കാലത്ത് ഉണ്ടായിരുന്നില്ലാ എങ്കിലും കവിതന്നെയാണ്‌ വിദ്യാര്‍ഥി എന്നറിയാത്ത കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നു എന്നാണു പുസ്തകത്തില്‍ .

    ReplyDelete
  22. ആശംസകൾ...
    പരിചയപ്പെടുത്തിയതിൽ ഇനിയും ഞാൻ കാണാത്തത് കണ്ടിട്ടുവരട്ടെ..

    ReplyDelete
  23. രമേശ്‌ജീ : ഹോ! ഞാനിപ്പോഴാ കണ്ടത് , പരിചയപ്പെടുത്തലിന് ഒരു കൊട്ട ഫൂല മജ്ജീനി പുഴുങ്ങിയത് പാര്‍സല്‍ ചെയ്യാം.
    ഇതുവരെ കാണാത്ത ചില ബ്ലോഗുകളും കിട്ടി ,വളരെ വളരെ സന്തോഷം.

    ReplyDelete
  24. പുതിയ ബ്ലോഗുകൾ പരിചയപ്പെടുത്തിയതിനു ഒത്തിരി നന്ദി. ചങ്ങമ്പുഴയുടെ അനുഭവം വളരെ രസകരമായി തോന്നുന്നു..

    ReplyDelete
  25. പരാമര്‍ശിച്ച എല്ലാ ബ്ലോഗ്ഗിലും കറങ്ങി താങ്ക്സ്

    ReplyDelete
  26. ..
    ചങ്ങമ്പുഴക്കഥ മുമ്പേ കേട്ടറിയാമായിരുന്നു.

    പരിചയപ്പെടുത്തിയ ബ്ലോഗില്‍ പലതിലും ഒരിക്കലെങ്കിലും പോയിട്ടുണ്ട്..

    തെറ്റുകള്‍ തെറ്റ് തന്നെ, ആ ചൂണ്ടിക്കാണിക്കല്‍ നന്നായി.

    “ഋതു ഭേതം” എന്നത് “ഋതുഭേതം” എന്നും “ ആന മുട്ടകള്‍..” എന്നത് “ആനമുട്ടകള്‍” എന്നും അടുത്ത് നില്‍ക്കേണ്ട വാക്കുകളാണ്. ബെഞ്ചാലിയുടെ കമന്റിലെ (“ശനിദോഷത്തിന് ആശംസകള്‍....”) ശനിയും അടുത്ത് നില്‍ക്കേണ്ടവന്‍ തന്നെ! പല എഴുത്തിലും പതിവായ് കാണാറുള്ള ഒരു ദോഷം.

    അടുത്ത് നില്‍ക്കേണ്ടവര്‍ അടുത്ത് തന്നെ നില്‍ക്കട്ടെന്നെ, നിങ്ങളായെന്തിനാ പിരിക്കാന്‍ നോക്കുന്നത്, ങെ?
    ..

    ReplyDelete
  27. രമേഷ് ജീ, ശനിദോഷം നന്നാവുന്നുണ്ട്... വിഷ്ണുവിന്‍റെതൊഴികെ മറ്റുള്ളവയെല്ലാം പരിചിതമായ ബ്ലോഗുകള്‍ തന്നെ. ബ്ലോഗുകളുടെ ശനിദോഷം ഈ സ്കൂളിലൂടെ മാറട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  28. 'ചങ്ങമ്പുഴ' അത്ഭുതപ്പെടുത്തുന്നു.

    ReplyDelete
  29. ഈ ബ്ലോഗ് ആദ്യമായി കാണുന്നു. ഇതിലൂടെ എന്താ ഉദ്ദേശിക്കുന്നത് രമേശ്. ആഴ്ചാവലോകനമാണോ. അങ്ങിനെയെങ്കില്‍ അതൊരു നല്ല സംരംഭം തന്നെ.

    ReplyDelete
  30. @മനോരാജ് :ഈ സംരംഭത്തെപ്പറ്റി മുന്‍പ് ഇതേ ബ്ലോഗില്‍ സൂചനയുണ്ട് , അതില്‍ ഉള്ള വിശദീകരണം വായിക്കുമല്ലോ

    ReplyDelete
  31. പുതുവർഷകാലത്തെ ക്ലാസ്സുകൾ ആരംഭിച്ച ഘട്ടം. ഒരുദിവസം മലയാളം പ്രഫസർ ക്ലാസ്സിൽ വന്ന് വിദ്യാർത്ഥികളെ സൂക്ഷിച്ചുനോക്കി ഉറക്കെ ചോദിക്കുന്നു “ ആരാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള..?’ ‘ഞാനാണെ’ന്ന മറുപടിയോടെ കൃഷ്ണപിള്ള എഴുന്നേറ്റപ്പോൾ, പ്രഫസർ ഉത്സാഹത്തോടെ പറയുന്നു..” മിടുക്കൻ, നിങ്ങളെഴുതിയ രമണനിലെ ഭാഗമാണ് ഇന്നു ഞാൻ പഠിപ്പിക്കുന്നത്...” പിന്നെ വിനയം കൂടിക്കലർത്തി കൈകാണിച്ചു മൊഴിഞ്ഞു “ഇരുന്നോളൂ..” എന്റെ അറിവിൽ പറഞ്ഞുകേട്ട ഒരു സംഭവം ഇങ്ങനെയാണ്. ധാരാളം കണ്ടെത്തലുകൾക്ക് സഹായകമായ ഈ നിരൂപണോദ്യമത്തിന് എന്റെവക അനുമോദനങ്ങൾ......

    ReplyDelete
  32. രമേശേട്ടാ..
    വി.എ || V.A പറഞ്ഞ കഥ തന്നെയാ ചങ്ങമ്പുഴയുടെ കോളേജ് ജീവിതവുമായി ബന്ധപ്പെട്ടു ഞാനും കേട്ടിരിക്കുന്നത്.. അന്ന് ആ ക്ലാസ്സ്‌ മുന്‍പാകെ ചങ്ങമ്പുഴയെ അഭിമാനത്തോടെ പരിചയപ്പെടുത്തിയ ആ പ്രൊഫസര്‍ മലയാളത്തിലെ അക്കാലത്തെ അറിയപെടുന്ന ഒരു കവി കൂടിയായിരുന്നു.. (പേര് ഒര്മയില്ലാ ട്ടോ.. പ്രായമായി വരികയല്ലേ.. ;-) എന്തായാലും ഇതെകുറിച്ച് ഒന്ന് അന്വേഷിക്കേണ്ടതുണ്ട്.. ലൈബ്രറിയില്‍ തിരയണം എന്തായാലും.. എന്തേലും അറിവ് കിട്ടിയാല്‍ ഇവിടെ ചേര്‍ക്കാം..
    ശ്രദ്ധിക്കപെടെണ്ട ബ്ലോഗുകള്‍ ഇത് വഴി പരിചയപ്പെടുത്തുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ സമയനഷ്ടമില്ലാതെ നല്ല വായനകള്‍ തരപെടുന്നുണ്ട്.. വളരെ നന്ദി ഈ സേവനത്തിനു.. ഒരു നിര്‍ദേശം ഉണ്ട്.. ഓരോ ആഴ്ചയിലും ബൂലോകത്ത് രമേശേട്ടന്റെ കണ്ണില്‍ പെടുന്ന നല്ല ചെറുകഥകളെ കൂടി ഒന്ന് ലിങ്ക് കൊടുത്തു പരിചയപെടുത്തുമല്ലോ.. കഥ വായിക്കാന്‍ ഏറെ ഇഷ്ടമുള്ള എന്നെ പോലുള്ളവര്‍ക്ക് അത് ഒരു സന്തോഷമാണ്..

    ഈ ബൂലോകവലോകനത്തിനു എല്ലാ ആശംസകളും നേരുന്നു..

    ReplyDelete
  33. രമേഷ് ചേട്ടാ, ചങ്ങമ്പുഴയെക്കുറിച്ചുള്ള കാര്യം കേട്ടിരുന്നു. പക്ഷെ, പരീക്ഷയുടെ കാര്യം ഇപ്പോഴാണ് കേട്ടത്. വളരെ നന്ദി ആ വിവരം പങ്ക് വച്ചതിന് :-)

    ReplyDelete
  34. ഈ പരചയപ്പെടുത്തലുകള്‍ ഉപകാരപ്രദമായി.

    ReplyDelete
  35. ചങ്ങമ്പുഴയിൽ തുടങ്ങി, ഒഴാക്കാന്മാരെ തീണ്ടി,പ്രസിദ്ധീകരണ സഹായിയായി...
    നല്ല അവലോകനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
  36. ഇതുവരെ പോയിട്ടില്ലാത്ത, കണ്ടില്ലെങ്കില്‍ നഷ്ടായിപ്പോയേനെ എന്ന് തോന്നിയ രണ്ടു ബ്ലോഗുകള്‍ ഇവിടെ നിന്ന് കിട്ടി, വായിച്ചു. നന്ദി രമേഷേട്ടാ ...

    ReplyDelete
  37. ഹായ് രമേശേട്ടാ, ഇപ്പോഴാ കണ്ടത് ,എന്റെ ബ്ലോഗിനെക്കുറിച്ച് എഴുതിയതിനു എന്താ ഞാനിപ്പോ തരിക ? ആനമുട്ട പുഴുങ്ങിയത് മതിയോ? അതല്ലെങ്കില്‍ പിന്നെ!ഞാന്‍ ആലോചിച്ചിട്ടു പറയാം.

    ReplyDelete
  38. ങേ!!!!!!!!! എന്നെ ഈ സ്കൂളിൽ ചേർത്തോ!! ഞാനറിഞ്ഞില്ല കേട്ടോ.. എനിക്ക് മെമ്മോയും ഷുവർ കാർഡും ഒന്നും വന്നില്ലല്ലോ! ആരും എന്നോടും പറഞ്ഞുമില്ല.. എന്തായാലും നന്ദി, ഈ സംരംഭം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.. ആഴ്ചപ്പതിപ്പിനു കൂടുതൽ വരിക്കാർ ഉണ്ടാകട്ടെ

    ReplyDelete
  39. ചങ്ങമ്പുഴ സ്വന്തം കവിത പഠിച്ചെന്ന കഥ ഒരു കെട്ടുകഥയാണ്‌ എന്ന് എം.എന്‍.വിജയന്‍ പറഞ്ഞിട്ടുണ്ട്.
    എം.കെ.സാനുവിന്റെ പുസ്തകം ഇറങ്ങുന്നതിനുമുന്നാണ്‌ വിജയന്മാഷ് അത് പറഞ്ഞത്. ചങ്ങമ്പുഴ തോറ്റത് വ്യാകരണാത്തില്‍
    ആള്‍ അമ്പേ പരാജയമായതുകൊണ്ടാണെന്നും മാഷ് എഴുതീട്ടുണ്ട്.

    ReplyDelete
  40. @@അഞ്ജു:ഇതൊരു സ്വയം പര്യപ്തതാ സ്കൂള്‍ ആണ് .അനൌപചാരികം..ആര്‍ക്കും ചേരാം .ക്ലാസ് എടുക്കാം .അറിവുള്ളകാര്യങ്ങള്‍ പറഞ്ഞു തരാം .മാഷിനു വന്നുചേരാവുന്ന തെറ്റുകള്‍ തിരുത്താം ,,കളി പറയാം .മടുപ്പ് വരുമ്പോള്‍ കളിക്കാന്‍ പോകാം ..:)
    @@ഇഗ്ഗോയ് :ചങ്ങമ്പുഴക്കഥ ഇവിടെ വിവരിക്കാനുണ്ടായ സാഹചര്യം മനസിലാക്കുക .കഥയോ കെട്ടുകഥയോ ആവട്ടെ .എഴുതപ്പെട്ട ചരിത്രം മാത്രമല്ല ചരിത്രം ,അതുമാത്രമല്ല സത്യവും എന്നറിയാം .പക്ഷെ തല്‍ക്കാലം രേഖപ്പെടുത്തപ്പെട്ട ചരിത്രം പഠിക്കാനും വിശ്വസിക്കാനുമല്ലേ നമുക്കാവൂ ..അഭിപ്രായങ്ങള്‍ക്ക് സന്തോഷം .
    @@നേനക്കുട്ടീ:ആനമുട്ട തിന്നാനുള്ള അത്രയും വയര്‍ എനിക്കില്ല .തല്ക്കാലം ഒരു കോഴിമുട്ട അയച്ചാല്‍ മതി .അല്ലെങ്കില്‍ വാപ്പിച്ചി ഓഫര്‍ ചെയ്ത ഫൂല മജ്ജീനി ഒരു പാത്രം അയയ്ക്കു ..നോമ്പ് തുറക്കുന്ന സമയത്ത് മതിയേ ..:)

    ReplyDelete
  41. താങ്കളുടെ ഈ ഉദ്യമം കാരണം ഒരുപാട് നല്ല ബ്ലോഗുകളെ കുറിച്ചറിയാനും വായിക്കാനും കഴിഞ്ഞു....അഭിനന്ദനങ്ങള്‍.....കൂടെ നന്ദിയും ...

    ReplyDelete
  42. ഇനിയും ഇങ്ങനെയുള്ള നല്ല ഉദ്യമങ്ങൾ പ്രതീക്ഷിക്കുന്നു

    ReplyDelete
  43. അഭിനന്ദനാര്‍ഹം ..ഈ ശ്രമം ...

    ReplyDelete
  44. വളരെ നല്ല വിവരങ്ങള്‍.

    ReplyDelete
  45. ആഴ്ചപ്പതിപ്പും കാത്തിരിക്കുന്നത് പോലെ അടുത്ത പതിപ്പിനായി കാത്തിരിക്കുന്നു..

    ReplyDelete
  46. രമേശേട്ടാ,, ആ അപ്പനുംമോനും ഇഷ്ട്ടായി... ഒരല്പം തിരക്കിലാ.. തീര്‍ച്ചയായും ശക്തമായി തിരിച്ചു വരണം എന്നുള്ള അടങ്ങാത്ത ആഗ്രഹം ഉണ്ട്

    ReplyDelete
  47. അയ്യോ.. രമേശേട്ടാ.. മുന്‍പ് ഞാന്‍ പോസ്റ്റ്‌ ചെയ്ത എന്റൊരു കമന്റ്‌ കാണാനില്ലല്ലോ..
    ഒരു നെടുനീളന്‍ കമന്റ്‌ ആയിരുന്നെ.. :(
    ഹാ സാരുല്ല്യ.. ഇനി വീണ്ടും അതൊന്നും ടൈപ്പ് ചെയ്യാന്‍ വയ്യ.. അപ്പൊ ഒരു സാദാ ആശംസകള്‍ മാത്രം നേരുന്നു.. :)

    ReplyDelete
  48. നല്ല വിവരണം....
    ആശംസകള്‍

    ReplyDelete