പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Monday, November 15, 2010

ഫോളോവര്‍ ഗാഡ്ജെറ്റ് കീറാമുട്ടി അല്ല

സത്യത്തില്‍ മറ്റു ചില ദൌത്യങ്ങളുമായാണ് ഇരിപ്പിടം എന്ന ഈ ബ്ലോഗിന് തുടക്കം കുറിച്ചത് .അതിനിടയില്‍ യാദൃശ്ചികമായി ബ്ലോഗര്‍ മാര്‍ക്കു ചില ഞുണ്ക്കു വിദ്യകള്‍ പകര്‍ന്നു നല്‍കാനുള്ള അവസരവും  ഈ ബ്ലോഗുലകത്തില്‍
നിന്നു വീണു കിട്ടി .അതിനു ബ്ലോഗനാര്‍ കാവില്‍ അമ്മയോടും ബ്ലോഗുല മാതാവിനോടും നന്ദി പറയുന്നു .
ചില സുഹൃത്തുക്കള്‍ ആറ്റു നോറ്റു ണ്ടാക്കുന്ന ബ്ലോഗുകളില്‍ അനുയായികളെ (followers =ആരാധകര്‍ എന്ന് സ്വയം പുകഴ്ത്തി പറയാം )  ചേര്‍ക്കാന്‍ പാടു പെടുന്നത് കണ്ടു ഉണ്ടായ മന:ക്ലേശം കൊണ്ടാണ് ഈ പോസ്റ്റിനു തുനിയുന്നത്.തുടക്കത്തില്‍ ഞാനും ഈ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.ബ്ലോഗിങ് സഹായിയായ ആദ്യാക്ഷരിയൊക്കെ
കാണാതെ പഠിച്ചിട്ടും പരിഹരിക്കാതെ കിടന്നു എന്‍റെ അനുയായി പ്രശ്നം .ബ്ലോഗറില്‍ അനുയായി ഗാഡ്ജെറ്റ് തപ്പുമ്പോ ളൊക്കെ പരീക്ഷണാത്മകം    എന്നോ experimental  എന്നോ പറഞ്ഞു ബ്ലോഗര്‍ ആശാന്‍ നമ്മളെ വട്ടം ചുറ്റിക്കുകയാവും.
അങ്ങനെ വിഷമിച്ചിരിക്കുന്നവരെ നിങ്ങള്‍ ഉണര്ന്നെനീക്കുവിന്‍ ഇതാ GOOGLE FRIEND CONNECT നിങ്ങളുടെ സഹായത്തിനു എത്തിയിരിക്കുന്നു .
എങ്ങനെയെന്നല്ലെ ? വളരെ എളുപ്പം .  ആദ്യം ഗൂഗിള്‍ സേര്‍ച്ച്‌ എഞ്ചിനില്‍ google friend connect തിരഞ്ഞു തുറന്നു വരുന്ന   പേജില്‍ നിങ്ങളുടെ G mail അക്കൌണ്ട് ഉപയോഗിച്ച് പ്രവേശിക്കുക .അപ്പോള്‍ ഇടതു വശത്ത്‌ നിങ്ങളുടെ ബ്ലോഗുകളുടെ പേരും അതിനു വലതു ഭാഗത്തായി ആദ്യം തന്നെ അംഗങ്ങള്‍ ഗാഡ് ജെറ്റ് ചേര്‍ക്കുക  എന്ന് മലയാളത്തിലോ
ADD FOLLOWER GADJET എന്ന് ഇന്ഗ്ലിഷിലോ കാണാം .അവിടെ ക്ലിക്ക് ചെയ്‌താല്‍ ബ്ലോഗില്‍ ഫോളോവര്‍ ഗാഡ് ജെറ്റ് ചേര്‍ക്കാന്‍ വേണ്ട ചില നിര്‍ദേശങ്ങള്‍   നിങ്ങള്ക്കു ലഭിക്കും.അവിടെ പൂര്‍ത്തീകരിക്കേണ്ട ചുമതലകള്‍ ഭംഗി യാക്കിയാല്‍ ഉടന്‍ അവിടെ നിന്നു തന്നെ ഗാഡ്ജെറ്റിനുള്ള കോഡു ലഭിക്കും.അത് കോപ്പി ചെയ്തു നേരെ ബ്ലോഗിലെ ഡാഷ് ബോര്‍ഡില്‍ വന്നു ഡിസൈന്‍ പേജു ക്ലിക്ക് ചെയ്യുക.അത് തുറന്നാല്‍ Add  a gadjet (ഒരു ഗാഡ്ജെറ്റ് ചേര്‍ക്കുക )  എന്ന ഓപ്ഷന്‍ വരും .അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ ജാവ ഹോട്ട് മെയില്‍ (+HTML /JAWASCRIPT +) ഭാഗത്ത് വീണ്ടും ക്ലിക്കുക .അപ്പോള്‍ വീണ്ടും ഒരു ബോക്സ് തുറന്നു വരും .അവിടെ വിസ്താരം കൂടിയ ഭാഗത്ത് നേരത്തെ കോപ്പി ചെയ്ത ഗാഡ് ജെറ്റ് കോഡു പേസ്റ്റ് ചെയ്യുക .ബോക്സിനു മുകളില്‍ ഉള്ള നീണ്ട കോളത്തില്‍ ഫോളോവര്‍ എന്നോ ,അനുയായികള്‍ എന്നോ ,കൂട്ടുകാര്‍ എന്നോ തലക്കെട്ടും കൊടുക്കാം .ഇനി ഇത് സേവ് ചെയ്തതിനു ശേഷം ബ്ലോഗു
ഒന്ന് ഓപ്പന്‍ ചെയ്തു നോക്ക് ..ഒരു പോലീസ് കാരനെ സഹായത്തിനു വിളിക്കാന്‍ മറക്കണ്ട .ക്യു നില്‍ക്കുന്ന ആരാധകര്‍ ബഹളമുണ്ടാക്കാതിരിക്കാന്‍  ഒരു മുന്കരുതലിനാ...::))
remeshjournalist@gmail.com

34 comments:

  1. ബ്ലോഗനാര്‍ കാവിലമ്മയും ബ്ലോഗുല മാതാവും എവിടെയാണുള്ളത് മാഷേ? എനിക്ക് കുറച്ച് ആരാധകരെയാണ് വേണ്ടത്, ഗാഡ്ജറ്റ് നല്ല ഭംഗിയായി ഓടുന്നുണ്ട്. ഒന്നുപോയി പ്രാര്‍ത്ഥിച്ചു നോക്കുന്നതില്‍ തെറ്റില്ലല്ലോ.

    ReplyDelete
  2. താങ്കളുടെ ഇരിപ്പിടം ബ്ലോഗുലകത്തില്‍ വഴിതെറ്റിയലയുന്നവര്‍ക്ക്
    വഴിവിളക്കാകട്ടെ.ഞാന്‍ ഗാഡ്ജറ്റ് അന്വേഷിച്ചു പോയെങ്കിലും
    എത്തിയില്ല.അടുത്ത തവണ താങ്കള്‍ പറഞ്ഞവഴി കുറിച്ചു വച്ച്
    അതില്‍ നോക്കികൊണ്ടു പോയിനോക്കാം.
    ബ്ലോഗനാര്‍കാവിലമ്മ ശരണം.

    ReplyDelete
  3. രമേഷേട്ടാ വന്നതിനും വായിച്ചതിനും ഫോല്ലോവര്‍ ക്രിയേറ്റ് ചെയ്യാന്‍ തന്ന ഉപദേശത്തിനും നന്ദി...
    ഞാനതില്‍ കുറെ ഏറെ ബുദ്ധിമുട്ടി ഇരിക്കുകയാണ്..

    ReplyDelete
  4. ഹാവൂ ആ പ്രശ്നം അങ്ങനെ സോൾവായി. ഞാൻ ബ്ലോഗുഭാഷ മലയാളമാക്കിയപ്പോൾ മുതൽ ഇവൻ എന്നെ വട്ടം ചുറ്റിക്കുന്നതാ. റ്റേങ്ക്സ്

    ReplyDelete
  5. രമേശ് ഈ നന്നേ ഉപകരിച്ചു. ഒരു അക്കിടിപറ്റി.സേവ് ചെയ്ത് വെച്ചപ്പോൾ language ഹിന്ദി ആയിപ്പോയി.എന്താ ഒരു പോം വഴി..?
    follow ക്രിയേറ്റ് ചെയ്തത് വലത് വശത്താക്കാൻ എന്താണു മാർഗ്ഗം? ഇപ്പോൾ ഏറ്റവും കീഴിലായിപ്പോയി..

    ReplyDelete
  6. എന്റെ സ്വപ്നാടനത്തില്‍ വന്നു കണ്ടു അഭിപ്രായം പറഞ്ഞതിനു നന്ദി.ഒരു പരീക്ഷണ പരാജയം ആയിരുന്നു അത്, പിക്കാസയില്‍ നിന്നു നേരിട്ടി ചിത്രങ്ങള്‍ പോസ്റ്റു ചെയ്യാം എന്ന വാചകത്തിനു പുറകേപോയപ്പോള്‍ പറ്റിപ്പോയി. പിന്നെ എന്റെ 5 ബ്ലോഗുകളില്‍ ആരും തന്നെ വായിക്കാന്‍ വരാറില്ലല്ലോ എന്ന സങ്കടം, മറുമൊഴികളില്‍ എന്റെ പോസ്റ്റുകള്‍ ആരും കാണുന്നില്ലെ? എല്ലാം നഷ്ടങ്ങള്‍ തന്നെ

    ReplyDelete
  7. അറിവ് പങ്കുവെച്ചതിന് നന്ദി-വളരെ ഉപകാരപ്രദം.

    ReplyDelete
  8. ഞാനും ഒരു ബ്ലോഗിൽ ഒരു ഗവേഷണ വിദ്യാർത്ഥിയാണ്. ഡോക്ടറേറ്റ് എനിക്ക് ഞാൻ തന്നെ നൽകും. ആവസ്യത്തിനൊക്കെ പഠിച്ചു കഴിഞ്ഞിട്ടും ആദ്യാക്ഷരിയും, ഇന്ദ്രധനുസ്സും, ഇൻഫ്യൂഷനുംഎല്ലാം ഇന്നും എന്റെ വിഹാര ഭൂമിയാണ്. ഇനി ഇങ്ങോട്ടും വന്നു വിഹരിക്കും.

    അക്ഷരങ്ങൾ പറക്കിയെടുത്ത് വട്ടം കറക്കലാണെന്റെ കളി;അല്ലപിന്നെ!

    ReplyDelete
  9. ഈ ഫോളോവര്‍ ഗാഡ്ജെറ്റ് ഇല്ലെങ്കില്‍ തന്നെ ഇപ്പോ എന്താ പ്രശ്നം എന്നാണ് ഞാനാലോചിയ്ക്കുന്നത് :)

    ഇതു വരെ അതൊരു അത്യാവശ്യമാണെന്ന് എനിയ്ക്ക് തോന്നിയിട്ടില്ല

    ReplyDelete
  10. @ ശ്രീ
    if we r following one blog, we can see the new post by looking to our dashboard. otherwise we have to visit that blog each time to check whether new post is there or not.

    hope i am correct

    ReplyDelete
  11. ഹഫീസ്...
    പറഞ്ഞതു ശരി തന്നെ ആണ്. അതില്ലാതെയും നമുക്കിഷ്ടപ്പെട്ട ബ്ലോഗുകള്‍ സന്ദര്‍ശിയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്തിടത്തോളം അതത്ര പ്രശ്നമല്ല എന്നാണ് ഞാനുദ്ദേശ്ശിച്ചത് :)

    ReplyDelete
  12. മൊയ്തീന്‍ താങ്കളുടെ ചോദ്യം നിര്‍ഭാഗ്യ വശാല്‍ ഞാന്‍ നേരത്തെ കണ്ടിരുന്നില്ല .ഹിന്ദി പ്രശ്നം പരിഹരിക്കാന്‍ ഫ്രണ്ട് കണക്റ്റ് വഴി ഒരിക്കല്‍ കൂടി പുതിയ ഗാട്ജെറ്റ് കോഡു സംഘടിപ്പിച്ചു
    ബ്ലോഗില്‍ ഇട്ടാല്‍ മതി ..ഇപ്പോള്‍ ഉള്ളത് മാറ്റാനും കഴിയും .അംഗങ്ങള്‍ പോകില്ല .
    ശ്രമിക്കു ..മറുപടി വൈകിയതിനു ക്ഷമ ചോദിക്കുന്നു .
    ഇത് മെയില്‍ വഴിയും അയച്ചിട്ടുണ്ട് :)

    ReplyDelete
  13. മൊയ്തീന്‍ ..
    ടേംമ്പ്ലെട്ട് ഡിസൈനില്‍ പോയി
    ലേ -ഔട്ട്‌ മാറ്റുക ..ഇടതു വശത്തോ .വലതു വശത്തോ ,,താഴെയോ ആയി ഡിസൈന്‍ ചെയ്ത ലെ ഔടുകള്‍ ബ്ലോഗറില്‍ ഉണ്ട് ..ഇഷ്ടമുള്ള ഗാട്ജെറ്റ് ഇടത്തെക്കോ വലത്തെക്കോ വലിച്ചു കൊണ്ട് പോയി സ്ഥാപിക്കാം

    ReplyDelete
  14. വന്നു കണ്ടു ബോധിച്ചു.

    ReplyDelete
  15. വളരെ സന്തോഷം...ഇതേ പ്രശ്നവുമായി ഏറെ നാളായി ബ്ലോഗനാര്‍ക്കാവില്‍ പോകുവാന്‍ തുടങ്ങിയിട്ട് ...ഇപ്പോഴാണ് ഫലം കണ്ടത്...നന്ദി....

    ReplyDelete
  16. “ബ്ലോഗനാർ കാവിലമ്മ” എന്നതു വരെ മാത്രം വായിച്ച് എത്തിയതേയുള്ളു . ആ ഒരു പ്രയോഗത്തിന് അഭിനന്ദനമറിയിക്കാതെ ബാക്കി വായിക്കുന്നതെങ്ങൻന! അഭിഒനന്ദനങ്ങൾ !! (ഇനി ബാക്കി വായിക്കട്ടെ ഞാൻ)

    ReplyDelete
  17. രമേഷ്ജി, ആശംസകള്‍, ഞാന്‍ ഈ ഇരിപ്പിടത്തില്‍ ഇരുന്നു കഴിഞ്ഞു.. ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ബുദ്ധിമുട്ടിയാതാ.. ഫോല്ലോവാര്‍ ലിങ്ക് എനിക്ക് ശരിയായിട്ടുണ്ട്. ഇതിലെ മറ്റുള്ള പോസ്റ്റുകള്‍ കൂടി നോക്കട്ടെ..

    ReplyDelete
  18. രമേഷ് ഭയ്യാ... ഞാന്‍ എത്ര ശ്രമിച്ചിട്ടും ഫോളോവര്‍ എനിക്ക് ശെരിയാകുന്നില്ല. ഒന്ന് സഹായിക്കാമോ?

    ReplyDelete
  19. ഈ പുതിയ അറിവിന്‌ നന്ദി..

    ReplyDelete
  20. തീര്‍ച്ചയായും.......

    ഇത് എനിക്കും ഒരു പുതിയ അറിവായിരുന്നു..

    വളരെ നന്ദി..............

    ReplyDelete
  21. വളരേ ഉപകാരം, ഞാന്‍ ഈ മേഖലയില്‍ പുതുമുഖ്മാണ്, കുറച്ചു ദിവസമായി ഫൊളോ ബട്ടണ്‍ തേടി അലയുന്നു. യാദൃശ്ചികമായാണ് താങ്കളെ കണ്ട്മുട്ടുന്നത്. വളരെ നന്ദി ഒരായിരം

    ReplyDelete
  22. രമേഷേട്ടാ.. വളരെ നന്ദി... ഫോളൊവര്‍ ലിങ്ക് ഞാനും ശരിയാക്കി. ഇതുപോലുള്ള ഞ്ഞുരുങ്ങ് വിദ്യകള്‍ ഇനിയും പോരട്ടെ.

    ReplyDelete
  23. മലയാളത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ @ ടെക്നോളജി ഇന്ഫോര്‍മേഷന്‍ വെബ്സൈറ്റ്..www.computric.net,www.computric.co.cc

    ReplyDelete
  24. ഹ ഹ ഹഹാആആഅ....... തേടിയ വള്ളി ......

    അനുയായികളെ പിടിക്കാനുള്ള കെണി എന്‍‍റെ ടെംബ്ലേറ്റിന്‍‍റെ പ്രശ്നം ആണെന്ന് കരുതി അത് മാറ്റി മാറ്റി വട്ടായി. ഒടുവില്‍ വാളും പരിചേം വച്ച് കീഴടങ്ങിയപ്പഴാണ്‍ അവ്ടെ വന്നിട്ട് ഈ ലിങ്ക് തന്നത്. ഹോ........ഒറ്റ കീറ് വച്ച് തരാന്‍ തോന്നണു. സന്തോഷം കൊണ്ടാണേ :)

    നന്ദിയുണ്ടണ്ണാ നന്ദി.

    ഓഫീസീന്ന് റൂമിലെത്തീട്ട് ഈ പറഞ്ഞ സംഭവം നടന്നില്ലെങ്കി.....പൊന്നു മോനേ......ചെറുതിന്‍‍റെ സ്വവാവം മാറുവേ ;)

    ReplyDelete
  25. പ്രയോഗിക്കാന്‍ അവസരം കിട്ടിയില്ല.(കുറച്ചു നാള്‍ മുന്‍പ്‌ ഇത് കാണാതിരുന്നത് കഷ്ടായി)എങ്കിലും അറിവിന്‌ നന്ദി........

    ഒരു പോലീസുകാരനെ പോയിട്ട് ആരെയെങ്കിലും കണ്ടിരുന്നെങ്കില്‍....

    എന്റെ ബ്ലോഗിന്റെ പരിസരത്തൊന്നും ആരെയും കാണാനില്ല.
    എനിക്ക് പേടിയാവുന്നു.ഒരു കൂട്ടായാലോ എന്ന് കരുതി പറഞ്ഞതാണ്
    സഹതാപം തോന്നി ആരും വരാതിരിക്കട്ടെ.വിളിച്ചു വരുത്തി ഒന്നുമില്ലെന്ന് പറയുന്നത് മോശമല്ലെ?
    താങ്കളുടെ വിവരണം നന്നായിട്ടുണ്ട്.പോസ്റ്റിനും നന്ദി.....

    ReplyDelete
  26. നിങ്ങളുടെ ബ്ലോഗ്‌ ഈ ഫോറം ഉപയോഗിച്ച് കൂടുതല്‍ ജനപ്രിയമാക്കാന്‍ ശ്രമിക്കൂ
    മലയാളത്തിലെ മികച്ച ബ്ലോഗ്‌ ചര്‍ച്ച ഫോറം
    http://bloggersworld.forumotion.in/

    ReplyDelete
  27. എനിക്കിപ്പോഴും കീറാമുട്ടി തന്നെ..!!സഹായിക്കൂല്ലേ...?

    ReplyDelete
  28. പ്രഭാന്‍ സംഗതി ശരിയായല്ലോ ...:) സന്തോഷായില്ലേ?

    ReplyDelete
  29. all are wishing you not i. i also try this.everything ok, at last save not working. i don't

    ReplyDelete