മലയാള ബ്ലോഗു സാഹിത്യം അച്ചടി മാധ്യമ സാഹിത്യ ത്തിനു സമാന്തരമായി മത്സരിച്ചു സഞ്ചരിക്കുന്ന ഒരു പുഷ്കലകാലമാണിത്. ശ്രദ്ധിക്കപ്പെടുകയും വിലയിരുത്ത പ്പെടുകയും ചെയ്യാന് പ്രാപ്തമായ ഗൌരവ പൂര്ണ്ണമായ മികച്ച രചനകള് ഇന്റെര്നെറ്റ് മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുകയാണ് . എഴുത്തിലും ശൈലിയിലും ഉള്ള യോഗ്യതക്കുറവല്ല, മറിച്ച് സാങ്കേതികമായ മറ്റു പരിമിതികള് മാത്രമാണ് മുഖ്യ ധാരയിലെത്താന് ഇന്റര് നെറ്റിലെ പ്രതിഭയുള്ള എഴുത്തുകാര്ക്ക് തടസ്സമാകുന്നത് എന്ന് അനുദിനം ബ്ലോഗുകളിലും മറ്റും വരുന്ന ചില രചനകള് സാക്ഷ്യപ്പെടുത്തുന്നു .മുഖ്യധാരയില് അനുഭവപ്പെടുന്ന കാല വിളംബം എന്ന കടമ്പ കൂടാതെ തങ്ങളുടെ കൃതികള് ചൂടോടെ വായനക്കാരില് എത്തിക്കാന് കഴിയുന്നു എന്നതും ഇന്റര് നെറ്റിലെ എഴുത്തുകാര്ക്ക് പ്രചോദനം നല്കുന്നു .
ഇതോടൊപ്പം തന്നെ 'മുഖ്യ ധാരയോ അതോ ബ്ലോഗുകളിലെ സമാന്തര ധാരയോ മികച്ചത് ?' എന്ന തരത്തില് ഇരു മേഖലകളിലും ഉള്ളവര് നടത്തുന്ന ഹിത പരിശോധനകളും വാഗ്വാദങ്ങളും അതില് ചുറ്റിപ്പറ്റിയുള്ള ചര്ച്ചകളും കൂടിവരികയാണ്.ഈ തര്ക്കത്തില് പങ്കെടുക്കുന്ന ബ്ലോഗേഴുത്തിലെ ഏറ്റവും പുതിയ പ്രതികരണമാണ് ആലിഫ് കുമ്പിടിയുടെ സമാന്തര സാഹിത്യത്തെ ആരാണ് ഭയപ്പെടുന്നത് ? എന്ന പോസ്റ്റ് .ചര്ച്ച ചെയ്യപ്പെടേണ്ട ഒരുപാട് കാര്യങ്ങള് ആലിഫ് പങ്കുവയ്ക്കുന്നു
കോഴിയോ അതോ കോഴി മുട്ടയോ നല്ലത് ? എന്ന് ചോദിക്കുന്ന ലാഘവത്തോടെയല്ല ബ്ലോഗെഴുത്തിനെ ഗൌരവത്തോടെ സ്വീകരിച്ചിരിക്കുന്ന പലരും വീക്ഷിക്കുന്നത്. നേരം പോക്ക് മാത്രമായി ബ്ലോഗില് സാഹിത്യം എഴുതുന്നവര് കുറച്ചു കൂടി ജാഗരൂകരായി മാറണം . "വായില് വരുന്നത് കോതയ്ക്ക് പാട്ട് " എന്ന ശൈലി തുടര്ന്നാല് ....ശേഷം ചിന്ത്യം !
ബ്ലോഗില് എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതാണ് സാഹിത്യമെഴുതാന് അറിയാമെന്കിലും ഇല്ലെങ്കിലും ബ്ലോഗില് എഴുതുന്നവര്ക്ക് ഗൂഗിള് നല്കുന്ന ഏറ്റവും വലിയ ഔദാര്യം. പക്ഷെ എന്തൊക്കെ ന്യൂനതകള് ഉണ്ടായാലും എഴുത്തിനോടുള്ള ഇഷ്ടവും എഴുതാനുള്ള അദമ്യമായ ആഗ്രഹവും അതിലൂടെ കിട്ടുന്ന ചെറുതും വലുതുമായ അംഗീകാരങ്ങളും ഒക്കെയാണ് എല്ലാ മേഖലയിലെയും എഴുത്തുകാരെ ബ്ലോഗു തുടങ്ങാനും അതില് തുടരാനും പ്രേരിപ്പിക്കുന്നത്. ഈ ഗുണം നിലനിര്ത്തിയാല് തങ്ങളുടെ കഴിവുകള് കുറച്ചു കൂടി മെച്ചപ്പെടുത്താന് അവസരം ലഭിക്കും.
ബ്ലോഗെഴുത്ത് സാഹിത്യമല്ല എന്ന് ആരോപിക്കുന്ന മുഖ്യധാരക്കാരോട് തര്ക്കിച്ചും തലയിട്ടടിച്ചും വായിലെ വെള്ളം വറ്റിക്കുന്ന ബഹുഭൂരിപക്ഷം പേര്ക്കും തങ്ങള് പ്രതിനിധാനം ചെയ്യുന്ന മേഖലയിലെ എഴുത്തിന്റെ ഗുണനിലവാരം നിര്ണ്ണയിക്കാനോ അത് മെച്ചപ്പെടുത്താനോ ഫലപ്രദമായി തങ്ങള് എന്തെല്ലാം കാര്യങ്ങള് ചെയ്തു എന്ന് പ്രതിയോഗികളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത കൂടി ഉണ്ടെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു .
ബ്ലോഗെഴുത്തിനെ സ്നേഹിക്കുന്നവര് , അര്പ്പണ മനസ്ഥിതിയോടെ ഈ മാധ്യമത്തില് എഴുതുന്നവര് , സഹകരണവും വിമര്ശനവും തിരുത്തലുകളും ആയി ഒപ്പം സഞ്ചരിക്കുന്ന വായനക്കാര് ഇങ്ങനെ എല്ലാവരും കൂടിച്ചേര്ന്ന് നിര്വ്വഹിക്കുന്ന ഒരു സര്ഗ്ഗ പ്രക്രിയയാണ് ഇന്റെര്നെറ്റ് എഴുത്തില് സംഭവിക്കുന്നത്.
കഥകളും കവിതകളും ലേഖനങ്ങളും മറ്റിതര കാര്യങ്ങളും എഴുതുന്ന നിരവധിപേര്ക്ക് എഴുത്തിന്റെ കാര്യത്തില് തങ്ങള് സഞ്ചരിക്കുന്നത് കൃത്യമായ വഴികളിലൂടെയാണോ എന്ന കാര്യത്തില് ഒരു ബോദ്ധ്യം വന്നിട്ടില്ല എന്ന് പലരും സ്വയം വിമര്ശനപരമായി തുറന്നു സമ്മതിക്കാറുണ്ട് . തിരുത്തല് വരുത്താനുള്ള ആഗ്രഹം എത്രയോ അധികമായി നിലനില്ക്കുന്നുവോ അത്രയും എഴുത്തിന്റെ മേന്മയ്ക്ക് നല്ലത് എന്ന് കരുതാം .
എഴുതുന്നത് എന്തിനു വേണ്ടി ? ആര്ക്കു വേണ്ടി ?
ബ്ലോഗില് നൂറുകണക്കിന് എഴുത്തുകാര് ഉണ്ട് .യുക്തിഭദ്രമായി യാഥാര്ത്ഥ്യ ബോധത്തോടെ ഭംഗിയായി എഴുതുന്നവര് .ഒട്ടും കാമ്പില്ലാതെ കഥയെന്നും കവിതയെന്നും 'ഗവിത' യെന്നും (ഇതെന്താണ് എന്ന് അറിയില്ല ) പേരില് വല്ലതുമൊക്കെ എഴുതി നിറയ്ക്കുന്നവരും കുറവല്ല . നന്നായി എഴുതാന് കഴിയുന്നവരിലും അല്ലാത്തവരിലും പല തരം എഴുത്ത് പൊതുവേ കണ്ടു വരുന്നു . നല്ല ആശയവും നന്മ പകരുന്ന സന്ദേശവും എഴുതുന്നവര് ചീത്ത ആശയത്തെ പോലും വായനാ സ്വീകാര്യത ഉറപ്പാകും വിധം ഭംഗിയായി അവതരിപ്പിക്കുന്നവര് നല്ല ആശയങ്ങളെ നന്നായി അവതരിപ്പിക്കുന്നതില് പരാജയപ്പെടുന്നവര് ....
നാം എഴുതുന്നത് എന്തിനു വേണ്ടിയാണ് എന്ന് കണ്ടെത്തിയാല് ഇവയില് ഒന്നാമത്തെ പ്രശ്നം പരിഹരിക്കപ്പെടും . പാശ്ചാത്യം ആയാലും പൌരസ്ത്യം ആയാലും സാഹിത്യത്തില് പണ്ട് മുതലേ നടന്നു വരുന്ന ഒരു വലിയ തര്ക്കമാണ് കല അല്ലെങ്കില് സാഹിത്യം എങ്ങിനെ ഉപയോഗിക്കപ്പെടണം എന്നത് ."കല കലയ്ക്ക് വേണ്ടി " എന്ന് ഒരു വിഭാഗം വാദിക്കുമ്പോള് , "കല ജീവിതത്തിനു വേണ്ടി "(ലോക നന്മയ്ക്ക് വേണ്ടി ) എന്ന് മറുവാദം ഉന്നയിക്കപ്പെടുകയും അവയ്ക്ക് വേണ്ടി വലിയ പ്രസ്ഥാനങ്ങള് രൂപീകരിക്കപ്പെടുകയും ചെയ്തു.
1930 കളുടെ ഉത്തരാര്ദ്ധത്തില് ലോകമാകമാനം പടര്ന്നു പിടിച്ച ജീവല് സാഹിത്യ പ്രസ്ഥാനം സാമൂഹിക ഉച്ചനീചത്വങ്ങള് അനുഭവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മാനവരാശിയുടെ ജീവിത പഥങ്ങളില് പ്രകാശവും പ്രതീക്ഷയും നല്കിക്കൊണ്ട് അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്. ഒപ്പം ഇന്ത്യയിലെ പുരോഗമന സാഹിത്യ പ്രസ്ഥാനവും (1936 ഏപ്രില് -ലഖ്നോ ) ആഘോഷങ്ങള്ക്കുള്ള തയ്യാറെടുപ്പിലാണ് .കലയും സാഹിത്യവും ജനജീവിതത്തെ എത്ര കണ്ടു സ്വാധീനിച്ചു ? അവരുടെ ജീവിതങ്ങളില് എന്തെല്ലാം മാറ്റങ്ങള് വരുത്തി ? തൊഴിലാളി വര്ഗ്ഗ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തില് അതെത്ര കണ്ടു പ്രയോജനം ചെയ്തു ? തുടങ്ങിയ കാര്യങ്ങള് ലോകമാകമാനം ചര്ച്ച ചെയ്യപ്പെടുന്ന ഈ വേളയില് ബ്ലോഗിലും അതിന്റെ ചലനങ്ങള് ഉണ്ടാകും എന്ന് പ്രത്യാശിക്കാം .ജീവല് സാഹിത്യ ശാഖയ്ക്ക് ഇരിപ്പിടം എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു .
രണ്ടാം ലോക മഹായുദ്ധാനന്തരം സര്വ്വ മേഖലയിലും ഉണ്ടായ അനിശ്ചിതത്വത്തിലും അരാജക വാദത്തിനും ഇടയിലേക്ക് ലോകമാകമാനം പുരോഗമന സാഹിത്യ പ്രസ്ഥാനം ശക്തി പ്രാപിച്ചതോടു കൂടിയാണ് കല ജീവിതത്തിനു വേണ്ടി എന്ന സിദ്ധാന്തം ശക്തി പ്രാപിച്ചത് . മാക്സിം ഗോര്ക്കി ,ജോര്ജു ലൂക്കാച്ച്, ബര്തോള്ഡ് ബ്രഹ്ത്തു ,ക്രിസ്റ്റഫര് കാഡ്വല് , റാല്ഫ് ഫോക്സ് തുടങ്ങിയ എഴുത്തുകാര് ജനപക്ഷത്തു ഉറച്ചു നിന്ന് ഉച്ചനീചത്വങ്ങള് നിറഞ്ഞ ലോക വ്യവസ്ഥിതി ക്കെതിരെ ചോദ്യം ഉന്നയിക്കുന്ന ശക്തമായ രചനകള് നടത്തി . ദേശീയ തലത്തില് മുന്ഷി പ്രേം ചന്ദ് ,രബീന്ദ്ര നാഥ ടാഗോര് സജ്ജാദ് സാഹിര് ,മുല്ക്ക് രാജ് ആനന്ദ് എന്നിവരും മലയാളത്തില് കേശവദേവ് ,തകഴി ,കെ .ദാമോദരന് ,പൊന് കുന്നം വര്ക്കി , വി .ടി .ഭട്ടതിരിപ്പാട് തുടങ്ങിയവര് ആയിരുന്നു ജീവല് സാഹിത്യ ശാഖയുടെ പ്രചാരകര് .ജനപക്ഷത്തു നിന്ന് പ്രവര്ത്തിക്കുന്ന ജീവല് സാഹിത്യം ബഹുദൂരം മുന്നോട്ടു കുതിക്കട്ടെ .നവ ലിബറല് സിദ്ധാന്തങ്ങള് വെല്ലുവിളി ഉയര്ത്തുന്ന സമകാലിന ജീവിത സമസ്യകളില്പ്പെട്ടുഴലുന്ന ജനകോടികള്ക്ക് പ്രതീക്ഷയും പ്രത്യാശയും നല്കുന്ന പ്രവര്ത്തനങ്ങളുമായി ബ്ലോഗിലും നമ്മുടെ ഐക്യദാര്ഢ്യം തുടരാം . ഈ തത്വങ്ങളില് ഊന്നി മുന്നേറുന്ന ചില മാതൃകകള് ഇതാ :
കഥകള് /മാതൃകകള്
"യുക്തിബോധത്തിന് നിരക്കുന്ന ഇതിവൃത്തം, യഥാര്ത്ഥമനുഷ്യരുടെ ഛായയും പ്രകൃതിയുമുള്ള കഥാപാത്രങ്ങള് , വിശ്വസനീയമായ ജീവിതചിത്രണം, ഭാവസൂചകമായ അന്തരീക്ഷസൃഷ്ടി, ഏക സംഭവത്തെയോ കഥാപാത്രത്തെയോ കേന്ദ്രീകരിച്ചുള്ള ധ്വന്യാത്മകമായ ആഖ്യാനം, ജീവിതത്തിന്റെ ആന്തരിക സത്യത്തിലേക്ക് ഉൾക്കാഴ്ച നൽകാനുള്ള കഴിവ് തുടങ്ങിയ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ് ചെറുകഥ . ഇതിൽനിന്നു ചെറിയ കഥ ആയതുകൊണ്ട് ചെറുകഥ ആകുന്നില്ല എന്നുകാണാം. ഒരു കഥാരൂപം, ഒരു വികാരം, ഒരവസ്ഥ എന്ന തരത്തിൽ ഏകാഗ്രതാ ഗുണം പ്രകടമാക്കുന്നവയാണ് ചെറുകഥകൾ. മറ്റു കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ കേന്ദ്രസ്ഥാനത്തുള്ളതിനെ തിളക്കിക്കാട്ടുകയും പരിപോഷിപ്പിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. നോവലിലെന്നപോലെ സ്ഥലകാലങ്ങളുടെ മൂർത്തവും വിശാലവുമായ പശ്ചാത്തലത്തിൽ ജീവിതപരിണാമങ്ങളെ ആവിഷ്കരിക്കുന്നതിനുപകരം സംക്ഷിപ്തത ചെറുകഥയുടെ ഘടനാപരമായ സവിശേഷതകളിൽ ഒന്നാണ്. "
കഥ എഴുത്തിനെക്കുറിച്ച് സാമാന്യേന വിവക്ഷിക്കപ്പെടുന്നത് ഇങ്ങനെയൊക്കെയാണ് .ഈ സിദ്ധാന്തങ്ങളോട് ഏറെ ക്കുറെ നീതി പുലര്ത്തുകയാണ് എങ്കില് സംശയം വേണ്ട മികച്ച കഥകള്
പിറവികൊള്ളുകയായി . ഇതിനുദാഹരണങ്ങള് ഒത്തിരിയുണ്ട് ബ്ലോഗുകളിലും . നന്നായി കഥയും അനുഭവങ്ങളും ഓര്മകളും ഒക്കെ എഴുതണം എന്ന് ആഗ്രഹിക്കുന്നവര് ബ്ലോഗിലെ ഈ കഥയെഴുത്തുകാരെയും അവരുടെ കഥകളെയും കുറിപ്പുകളെയും ഒന്ന് നിരീക്ഷിക്കുക .
പി .വി .ഷാജികുമാര് (മുഖ്യ ധാരയിലും ബ്ലോഗിലും എഴുതുന്നു )
എച്മൂവോടെ ഉലകം (സി .കല .മുഖ്യ ധാരയിലും ബ്ലോഗിലും ഇടം നേടിയ എഴുത്തുകാരി )
എച്മൂവോടെ ഉലകം (സി .കല .മുഖ്യ ധാരയിലും ബ്ലോഗിലും ഇടം നേടിയ എഴുത്തുകാരി )
നിഴലുകള് (പ്രദീപ് കുമാര് .ബ്ലോഗിലെ കഥാ സാന്നിദ്ധ്യം/അദ്ധ്യാപകന് )
ശ്രീ മനോരാജ് .കെ .ആര് . (ബൂലോകം കഥാമത്സരത്തില് രണ്ടാം സമ്മാനം നേടിയ ബ്ലോഗര് / സംഘാടകന് )
ശ്രീ അനില്കുമാര് .സി .പി .( കഥാകൃത്ത് എന്ന നിലയില് നിരവധി അന്ഗീകാരങ്ങള് നേടി )
പി .കെ .കുസുമ കുമാരി .(വനമാല )
പി .കെ .കുസുമ കുമാരി .(വനമാല )
അമ്മൂന്റെ കുട്ടി (ജാനകി . കഥകളെഴുതി നിരവധി പുസ്കാരങ്ങള് നേടിയ ബ്ലോഗര് )
ശൂന്യതയിലെക്കൊരു തീവണ്ടി . സതീഷ് ഹരിപ്പാട് എഴുതിയ നീണ്ട കഥ .
കഥ വണ്ടി ( ബ്ലോഗില് പുതിയതെങ്കി ലും ഇരുത്തം വന്ന കഥാകഥന ശൈലി പുലര്ത്തുന്ന സിയാവുള് അബ്ദുല് ഖാദിര് .
റോസിലി ജോയ് (ഏറെ നാളായി ഓണ് ലൈനിലും മുഖ്യ ധാരയിലും മികച്ച കഥകള് എഴുതുന്നു .കഥകളുടെ സമാഹാരം ഈയിടെ പുറത്തിറക്കി )
മുഖ്യധാരയെ വെല്ലു വിളിക്കുന്ന കവിതകള്
ഈ അടുത്ത കാലത്ത് മലയാളത്തില് ഏറ്റവും മോശം കവിതകളെഴുതുന്ന നാലു കവികള് സച്ചിദാനന്ദനും ,ഓ.എന്.വി.യും ബാലചന്ദ്രന് ചുള്ളിക്കാക്കാടും ,ശങ്കരപ്പിളയുമാണ്. അവരുടേത് പരാജയപ്പെടുന്നകാവ്യമാതൃകകളും കൂടിയാണ് (സാബു ഷണ്മുഖം )
'എഴുതും തോറും മുറിയുകയും മുറിയും തോറും പൂക്കുകയും ചെയ്യുന്ന മുറിവ്.' കവിത എനിക്ക് അതാണ്.. എന്ന് കവി പറയുമ്പോള് ...ആത്മാവ് കീറി മുറിയുന്ന ഒരു ഒതുങ്ങല് ഉണ്ട് , (രോഷ്നീ സ്വപ്ന )
കാവ്യ ശിക്ഷണം ഒരു മോശം കാര്യമല്ല..ഏതുതൊഴിലിനും പ്രകാശനത്തിനും അഭ്യാസവും വ്യുല്പത്തിയുമൊക്കെ ആവശ്യമാണെന്നിരിക്കെകവിതയ്ക്കു മാത്രമെങ്ങനെയാണത് വര്ജ്ജ്യമാവുക. * എല് .തോമസ് കുട്ടി )
ബാലചന്ദ്രന് ചുള്ളിക്കാടിനെ വിമര്ശിക്കുക എന്നത് (കവിതയെ അല്ല) പുതിയ ചില കീഴ്വഴക്കമായി മലയാള കവിതാ എഴുത്തുകാരില് കടന്നു കൂടിയ കാന്സര് ആണ്.(രാജു ഇരിങ്ങല് )
സച്ചിദാനന്ദനും കെ.ജി. ശങ്കരപ്പിള്ളയും ഡി. വിനയചന്ദ്രനും അവരവരുടെ രീതിയില് എഴുതിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് നാലു പതിറ്റാണ്ടുകള് നീണ്ട അവരുടെ കാവ്യസപര്യകള് പലതരത്തിലുള്ള വ്യതിയാനങ്ങളിലൂടെ ആ കവിതകള് കടന്നുപോയിട്ടുണ്ട്. അവയെ വായിച്ച് മനസ്സിലാക്കി വിമര്ശിക്കുന്നതിനു പകരം "ഫാക്ടറി'' എന്ന യാന്ത്രികരൂപം ഉപയോഗിച്ച് അവയെ റദ്ദാക്കാം എന്നത് വ്യാമോഹമാണ്. ( പി .എന് .ഗോപീ കൃഷ്ണന് )
ബാലചന്ദ്രന് ചുള്ളിക്കാട് വിപുലീകരിക്കുന്ന അവനവന് മാഹാത്മ്യത്തെ അട്ടിമറിച്ചു കൊണ്ട് ആനന്ദിക്കുന്ന നാറാണത്ത് നേര് കെ .ആര് .ടോണിയുടെ കവിതയിലുണ്ട് ( പ്രസാദ് കാക്കശ്ശേരി )
ഇങ്ങനെ കാവ്യ ഗംഗയില് പുതു ത്തിരയിളക്കം സൃഷ്ടിക്കുന്ന ഇരുപത്തി അഞ്ചോളം കവിതകളും അപഗ്രഥനങ്ങളും വായിക്കുക ആനുകാലിക കവിത യില്
കൂടാതെ ബ്ലോഗുകളില് വിരിഞ്ഞ എല്ലാം അവള് - വാടാമാലരുകളിലെ കവിത
തെളിവ് ജീവിതം സനല് കുമാറിന്റെ "ക"യിലെ കവിത
ഇതെന്റെ ഹൃദയമായിരുന്നു കൈവെള്ള എന്ന ബ്ലോഗിലെ കവിത
യാത്രാ-വിദേശ വാസക്കുറിപ്പുകള്
നെതര്ലാന്ഡ് യാത്ര : നിരക്ഷരന്റെ യാത്രാക്കുറിപ്പുകള് ..
ബിലാത്തി വിശേഷങ്ങളുമായി മുരളി മുകുന്ദന് വീണ്ടും.... പന്ത്രണ്ടും ലണ്ടനും പിന്നെ കുറെ മണ്ടരും
പുസ്തക വിചാരം /വായനാമുറി
ഓരോ പുസ്തകത്തിന്റെയും വായന കഴിയുമ്പോള് ആ പുസ്തകത്തെക്കുറിച്ച്എന്തെങ്കിലും കുറിച്ചിടണമെന്ന് പ്രചോദനം നല്കാന്, മറുനാട്ടില് മലയാള പുസ്തകങ്ങള് ലഭിക്കാതെ പോകുന്ന പുസ്തക സ്നേഹികള്ക്ക് പുസ്തകങ്ങളെപ്പറ്റിയുള്ള ധാരണ ലഭിക്കാന് എന്താണ് പോം വഴിയെന്ന് ആലോചിക്കുന്നവര്ക്ക് ഒരു വഴി കാട്ടിയാണ് പുസ്തകവിചാരം. ഇതിന്റെ മുഖ്യ സംഘാടകന് ശ്രീ മനോരാജ് ആണ് .
അത് പോലെ തന്നെയാണു പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയണം എന്ന ആഗ്രഹം .ഈ ആഗ്രഹ പൂര്ത്തീകരണത്തിന് ശ്രീ മിനേഷ് ആര് മേനോന്റെ നേതൃത്വത്തില് ഉള്ള വായനാമുറി യില് അത്യാവശ്യം വേണ്ട സൌകര്യങ്ങള് ഉണ്ട് .
തയ്യാറാക്കിയത് : രമേശ് അരൂര് ,കുഞ്ഞൂസ് .
കടപ്പാട് : തര്ജ്ജനി മാസിക . വര്ക്കേഴ്സ് ഫോറം , വിക്കീപീഡിയ, ഗൂഗിള് വിവിധ ബ്ലോഗുകള് .
ഈ ലേഖനം ബൂലോകം ഓണ് ലൈനിലും വായിക്കാം