സമര്‍പ്പണം
മലയാള ഭാഷയുടെയും വാഗ്മിത്ത്വത്തിന്റെയും സാഗര ഗര്‍ജ്ജനം ഡോ: സുകുമാര്‍ അഴീക്കോട് നമ്മെ വിട്ട് പോയി. ആശുപത്രിയിലായിരുന്നപ്പോഴും, രോഗം ഗുരുതരാവസ്ഥയില്‍ ആയിരുന്നപ്പോഴും അങ്ങനെ ഒരാള്‍ ജീവിച്ചിരിക്കുന്നൂ എന്ന ആശ്വാസമായിരുന്നൂ. എന്നാല്‍ ആ ദേഹത്തിൽ നിന്നും ദേഹി വിട്ടകന്നപ്പോൾ... വല്ലാത്തൊരു വേദന. ഈ ലക്കം ഇരിപ്പിടം ആ ദീപ്ത സ്മരണകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു .അദ്ദേഹത്തെക്കുറിച്ച് പലരും പറഞ്ഞ് കഴിഞ്ഞിട്ടുണ്ടാകും .
അദ്ദേഹത്തിന്റെ മരണ വാര്‍ത്ത യറിഞ്ഞു ബൂലോകവും ഉചിതമായ അനുസ്മരണമാണ് സംഘടിപ്പിച്ചത് .അവയില്‍ ചിലത്.. വീശി മറഞ്ഞതു വാക്കിന്റെ കൊടുങ്കാറ്റ് , വാക്കുകള്‍ കൊടുങ്കാറ്റ് ആണെങ്കില്‍ അതിന്റെ പ്രഭവസ്ഥാനമായിരുന്നു ഡോ: സുകുമാര്‍ അഴീക്കോട്.. ദിഗന്തങ്ങള്‍ വിറകൊള്ളിച്ച് അര നൂറ്റാണ്ടിലധികം കേരളീയ പൊതു ജീവിതത്തില്‍ പുത്തന്‍ ചിന്തകളുടെ വിത്തുകള്‍ വിതറിയ ആ കൊടുങ്കാറ്റാണ് പൊടുന്നനെ നിലച്ചു പോയത് ! ഇനി മലയാളിയുടെ സാംസ്കാരിക ചേതനയില്‍ ഭന്ജിക്കപ്പെടാത്ത മൌനം അനന്തമായി പെയ്യും .
ശ്രീ ബഷീര്‍ വള്ളിക്കുന്നിന്റെ പോസ്റ്റ്. മാഷേ, നിങ്ങള്‍ മരിക്കുന്നില്ല , ഒരു വടി പോലെ മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍ നിന്നാണ് കേരളക്കരയുടെ സാമൂഹ്യ ചലനങ്ങളില്‍ പലപ്പോഴും കൊടുങ്കാറ്റുകള്‍ രൂപപ്പെട്ടത്. ആരു യോജിച്ചാലും വിയോജിച്ചാലും മാഷ് പറയാനുള്ളത് പറയും. ആ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്ക്കും. സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും വിദ്യാഭ്യാസവും സിനിമയും കലയും... അഴീക്കോട് മാഷ് ഇടപെടാത്ത മേഖലകള്‍ ഇല്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ചലനങ്ങളുയര്‍ത്താത്ത പൊതുവിഷയങ്ങള്‍ ഇല്ല. ഇനി ഇതുപോലൊരു മാഷ് നമുക്കുണ്ടാവുകയില്ല. ഒരു സാഹിത്യകാരനോ രാഷ്ട്രീയക്കാരനോ സിനിമാക്കാരനോ മരിച്ചാല്‍ പകരം നില്ക്കാന് പലരുമുണ്ടായി എന്ന് വരും. പക്ഷെ ഒരഴീക്കോട് മാഷിനു പകരം നില്ക്കാന് ഇനി ഈ നൂറ്റാണ്ടില്‍ മറ്റൊരു മാഷുണ്ടാവില്ല എന്നതുറപ്പ്.................. ഇവർ രണ്ട് പേരും പറഞ്ഞതിൽ കൂടുതൽ ഈയുള്ളവന് പറയാനില്ലാ...എന്നാല്ലാ , പറയാനേറെയുണ്ടന്നാകിലും പറയാനെളുതല്ലതൊന്നും...
ശ്രീ. ജി .ആര് .കവിയൂര്‍ ഗുരു സ്മരണാര്‍ത്ഥം എഴുതിയ കവിത, ശ്രീ. മുഖ്താറിന്റെ വരപ്രണാമം എന്നിവയും അഴീക്കോട് മാഷിനുള്ള അന്ത്യാഞ്ജലിയാണ്. മറ്റനവധി പ്രതികരണങ്ങളും ബ്ലോഗുകളും അഴീക്കോട് മാഷ് അനുസ്മരണാര്‍ത്ഥം ഉണ്ടായി . അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്ക് മുന്നില്‍ അഞ്ജലികള്‍ ....
റിപ്പബ്ലിക് ദിനം
റിപ്പബ്ലിക് ദിനം പ്രമാണിച്ചു വായിച്ച ഒരു പഴയ പോസ്റ്റ് വളരെ ആഴത്തില്‍ സ്പര്‍ശിച്ചു .ഇന്ത്യ - പാക് വിഭജനം അതിര്‍ത്തി വ്യത്യാസങ്ങള്‍ മറന്നു ജീവിച്ച നല്ല മനുഷ്യരുടെ മനസ്സില്‍ എത്ര മാത്രം ആഴമുള്ള മുറിവുകളാണ് ഉണ്ടാക്കിയത് ? ബ്രിട്ടീഷ് നുകത്തിന് കീഴില്‍ നിന്ന് അവിഭക്ത ഹിന്ദു സ്ഥാന് സ്വാതന്ത്ര്യം നേടിയിട്ട് എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടു ..എന്നിട്ടും മുറിഞ്ഞു നൊന്ത ആത്മാവുകളില്‍ നിന്ന് ഇപ്പോളും ചോര വാര്‍ന്നു കൊണ്ടേയിരിക്കുന്നു .ആരിഫ് സെയ്നിന്റെ സൈനോക്കുലര്‍ നല്കിയ നല്ല വായാനുഭവം മനസ്സില്‍ തൊട്ടു . ഇത് പോലുള്ള പോസ്റ്റുകള്‍ ബ്ലോഗെഴുത്തിന്റെ ശക്തിയും നിലപാടും വിളിച്ചു പറയുന്നു .
ഹാസ്യം
ഒരു പഴയ പ്രഹസനത്തിൽ നിന്നാവാം ഇത്തവണ ഇരിപ്പിടത്തിന്റെ തുടക്കം. പ്രഹസനം, രൂപകങ്ങളിൽപെട്ടതാണ് , വിശദമായി പറഞ്ഞാൽ രൂപകം പത്ത് തരത്തിലുണ്ട്. ‘ദശരൂപകം’ എന്ന് ഒറ്റവാക്കിൽ പറയുന്ന ഇതിൽപ്പെടുന്നവയെ ഒരോന്നായി പറയാം. ബ്രാക്കറ്റിൽ നമുക്കറിയുന്ന കൃതികളും
- നാടകം( ഉദാ:ശാകുന്തളം)
- പ്രകരണം(മാലതീമാധവം)
- ഭാണം(ലീലാമധുകരം)
- പ്രഹസനം(കന്
ദർപ്പകേളി ) - ഡിമം(ത്രിപുരദാഹം)
- വ്യായോഗം(ധനഞ്ജയവിജയം)
- സമവകാരം
( സമുദ്രമഥനം) - വീഥി(മാളവികം)
- അങ്കം- ഇതിനു നാടിക എന്നും വിളിക്കും(ശർമ്മിഷ്ഠായയാതി)
- ഈഹാംമൃഗം (കുസുമശേഖര വിജയം)
ഇവയെ പലതിനേയും നമ്മൾ നാടകം എന്നാണൂ വിളിക്കാറുള്ളത് അതല്ലാ എന്ന് മനസ്സിലാക്കാനാണ് ഇത്രയും എഴുതിയത്... ഇതിൽ ഭാസന്റേയും ,കാളിദാസന്റേയും കാലത്ത് ജീവി ച്ചിരുന്ന ഒരു എഴുത്തുകാരനുണ്ട്. ‘ബോധായനൻ’ അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു പ്രഹസനമുണ്ട് ‘ഭഗവതജ്ജുകം’(സംസ്കൃതനാടകം) അത് ശ്രീ.കാവാലം നാരായണപ്പണിക്കർ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. കഥയിങ്ങനെ...’ഭഗവാൻ’ എന്നുപറഞ്ഞിരിക്കുന്നഒരു ഋഷിവര്യനും,അദ്ദേഹത്തിന്റെ ശിഷ്യനും സസുഖം വാഴും കാലം യമരാജന്റെ കിങ്കരൻ ആളുമാറി സന്യാസിയുടെ ജീവൻ അപഹരിച്ച് കൊണ്ട് പോയി. അതേ സമയത്ത് തന്നെ ആ നാട്ടിലെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു അജ്ജുകയുടെ ( വേശ്യ) ജീവനും കൂടെ കൊണ്ട് പോയി. യമലോകത്ത് എത്തിയപ്പോഴാണ് ഇരുവർക്കും മരിക്കാൻ സമയമായില്ലെന്ന് കാലന്റെ കണക്ക് പുസ്തകത്തിൽ കണ്ടത്... യമരാജൻ കിങ്കരനെ ശാസിച്ചു. ഉടനേ തന്നെ രണ്ട് ആത്മാക്കളേയും തിരിച്ച് അവരുടെ ശരീരത്തിൽ പുനർജ്ജീവിപ്പിക്കാൻ യമരാജൻ കൽപ്പിച്ചു. വീണ്ടും കിങ്കരനു പിഴച്ചു. അജ്ജുകയുടെ ആത്മാവിനെ സന്യാസിയുടെ ശരീരത്തിലും, സന്യാസിയുടെ ആത്മാവിനെ അജ്ജുകയുടെ ശരീരത്തിലും കയറ്റി വിട്ട് കിങ്കരൻ പോയി. തുടർന്ന് ശിഷ്യനെ കടക്കണ്ണെറിഞ്ഞ് നടക്കുന്ന സന്യാസിയുടേയും, തന്റെ അടുത്തെത്തുന്ന കാമ മോഹിതരെ ആത്മീയതയിലേക്കു നയിക്കുന്ന വേശ്യയുടെ ചലന സംഭാഷണങ്ങളുമൊക്കെ നമ്മിൽ ചിരിയുടെ പാരാവാരം തിരയടിപ്പിക്കുന്നൂ....
ഹാസ്യ രസത്തിന് മറ്റേത് രസത്തേക്കാളും മനുഷ്യ മനസ്സിനെ പെട്ടെന്ന് പിടിച്ചെടുക്കാൻ കഴിയും. അത് ബ്ലോഗിലായാലും, വാരികയിലായാലും വായനക്കാർ കൂടും എന്നതിനും സംശയം ഇല്ലാ... കല്ലി വല്ലി –കണ്ണൂരാന്റെ ഹാസ്യകഥകൾക്ക് ഇപ്പോൾ കൂടുതൽ മികവേറുന്നുണ്ട് .
'ഐ സി ബിയും ചട്ടിക്കരിയും ബ്ലോഗില്‍ ഒരു ഹാസ്യവിരുന്ന് ലുങ്കികമ്മീഷണര് കഴിഞ്ഞ വാരത്തിൽ വായിച്ചു. നാമറിയാതെ ചിരിച്ച് പോകുന്ന കുറേയേറെ വാക്യങ്ങൾ… ഉപമകള്‍ കൊണ്ട് സമ്പന്നമായ നല്ല രചന , ചില ഉദാഹരണങ്ങള്‍ :
"രമണന്റെ മോന്തമ്മല് വിളയാടുന്ന കൂസലില്ലായ്മ കണ്ടിട്ട് ഒരു സിമ്പിള്‍ ഉപ്പ പോര എന്ന് മനസ്സിലായി.."
"രമണന്റെ മോന്തമ്മല് വിളയാടുന്ന കൂസലില്ലായ്മ കണ്ടിട്ട് ഒരു സിമ്പിള്‍ ഉപ്പ പോര എന്ന് മനസ്സിലായി.."
"ഇബിലീസേ" എന്ന് ഗ്രൗണ്ടില്‍ നിന്നും ഒരു അശരീരി ...പ്രക്ഷേപണം വന്ന ടവറിലേക്ക് നോക്കിയപ്പം; ഉപ്പാപ്പ!!! (വന്‍ ആന്‍ഡ് ഒണ്‍ലി പൂക്കാക്ക)....
"ഈറ്റ പുലിന്റെ ഷഡി തന്നെ കൂറക്ക് ഇടണം എന്ന് വാശി പിടിച്ചാല്‍ ഇങ്ങനെയിരിക്കും! "…..
ഹാസ്യം ഈ കൈകളിൽ ഭദ്രമാണെന്ന് തോന്നി.
ചിത്ത രോഗി ശ്രീ. പി.വി ഏരിയല്‍ എഴുതിയ നര്‍മ കഥ, ഒരു കഥ എങ്ങിനെ ഒഴുക്കി പറയാം എന്നതിന് ഒരു ഉദാഹരണമാണ്. പ്രത്യക്ഷത്തില്‍ എഴുത്തില്‍ പ്രത്യേകതയൊന്നും തോന്നുകയില്ലെങ്കിലും അതിശക്തമായ ഒരാശയം ഈ കഥയില്‍ ഉണ്ട്.
"ഈറ്റ പുലിന്റെ ഷഡി തന്നെ കൂറക്ക് ഇടണം എന്ന് വാശി പിടിച്ചാല്‍ ഇങ്ങനെയിരിക്കും! "…..
ഹാസ്യം ഈ കൈകളിൽ ഭദ്രമാണെന്ന് തോന്നി.
ചിത്ത രോഗി ശ്രീ. പി.വി ഏരിയല്‍ എഴുതിയ നര്‍മ കഥ, ഒരു കഥ എങ്ങിനെ ഒഴുക്കി പറയാം എന്നതിന് ഒരു ഉദാഹരണമാണ്. പ്രത്യക്ഷത്തില്‍ എഴുത്തില്‍ പ്രത്യേകതയൊന്നും തോന്നുകയില്ലെങ്കിലും അതിശക്തമായ ഒരാശയം ഈ കഥയില്‍ ഉണ്ട്.
നീതു നാരായണന്റെ എന്റെ പൊട്ടത്തരങ്ങള്‍ ബ്ലോഗില്‍ ഉപദേശികളോട് ഒരുപദേശമുണ്ട് ... പഠിപ്പൊക്കെ കഴിഞ്ഞു വീട്ടില്‍ നില്ക്കുന്ന എല്ലാ ചെറുപ്പക്കാരും നേരിടുന്ന ഒരാഗോള പ്രശ്നം . ഉത്തരം പറയാന്‍ വിഷമിക്കുന്ന മുട്ടന്‍ ചോദ്യം " ജോലി ഒന്നും ആയില്ല അല്ലെ ? " ഈ വിഷമ സന്ധിയെക്കുറിച്ച് അക്ഷര തെറ്റുകള്‍ ഉണ്ടെങ്കിലും രസകരമായ ശൈലിയില്‍ നീതുവിന്റെ എഴുത്ത് , വായിക്കാം .
വിരഹം
എനിക്ക് എന്റെ മരണം ഇഷ്ടമാണ് .പക്ഷേ മറ്റൊരാളൂടെ മരണം എന്നെ വിവശനാക്കും,ആ ദിനങ്ങളിൽ വായനക്കാരെപ്പോലെ തന്നെ ഞാനും മൌനത്തിന്റെ മുറിയിൽ തളർന്നിരിക്കും . ചിലർക്ക് മരണം ഒരു വിനോദമാണ് . മരണം കണ്ട് രസിച്ചിരുന്ന ഒരു വിദേശ പോരാളിയെപ്പറ്റി നമ്മൾക്കറിയാം, സാക്ഷാൽ ഹിറ്റ്ലർ... ഒരിക്കൽ ഇദ്ദേഹം ഒരു രാജ്യം പിടിച്ചടക്കി. അവരുടെ പട്ടാളക്കാരില്‍ പ്രാധാനികളായ അൻപത്തി ഒന്നുപേരെ.. തന്റെ മുമ്പിൽ നിരത്തി നിർത്താൻ ആഞ്ജാപിച്ചു. തന്റെ അനുചരന്മാർ അവരുടെ മുഖം മൂടിക്കെട്ടാതെ,ആ മുഖങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുമ്പോൾ, അവരുടെ വദനത്തിൽ പ്രകടമാകുന്ന ഭീതി കണ്ട് ഹിറ്റ്ലർ പൊട്ടിച്ചിരിച്ചു. അൻപത്പേരേയും അവർ വെടി വച്ച് കൊന്നു. അൻപത്തിയൊന്നാമത്തെ ആളിന്റെ അടുത്തെത്തിയപ്പോൾ ഹിറ്റ്ലർ പറഞ്ഞു ‘അയ്യാളെ വിട്ടേക്കൂ’ മരണം പ്രതീക്ഷിച്ച് അതിനടുത്തെത്തി നിൽക്കുന്ന അവസ്ഥയില്‍ ഹിറ്റ്ലറിൽ നിന്നും അത്തരം ഒരു വാക്ക് കേട്ടപ്പോൾ ആ നിരപരാധി ഞട്ടിത്തരിച്ചുപോയി. അയാളുടെ ശരീരം സർവാംഗം വിറച്ചു. കറുത്ത തലമുടി പെട്ടെന്ന് വെളുത്തു. മരണത്തിൽ നിന്നും രക്ഷപ്പെടുന്നവരുടെ വികാരങ്ങൾ അളക്കുവാന്‍ ആർക്കാണ് കഴിയുക...?ഹിറ്റ്ലറെപ്പോലെ മരണം കണ്ട് രസിക്കുന്നവരുടെ എണ്ണം കേരളത്തിൽ വളരെയേറെ കൂടിവരുന്നുണ്ട്. നടുറോഡിലിട്ട് നിരപരാധികളെ അടിച്ചു കൊല്ലുക, മദ്യപിച്ചെത്തുന്ന പോലീസ് ഏമാന്മാർ പ്രതികളെ ഇടിച്ച് കൊല്ലുക, ഇവ വിനോദമായിക്കണ്ട് ചാനലുകള്‍ ലൈവ് ടെലിക്കാസ്റ്റ് നടത്തുക... കേരളത്തിന്റെ മനസാക്ഷി മരവിച്ച് തുടങ്ങിയിരിക്കുന്നു. മരണം കരിനിഴൽ വീഴ്തിയ തന്റെ മനോവിചാരങ്ങൾ ഹൃദയത്തിൽ തട്ടും വിധം ആവിഷ്കരിച്ചിരിക്കുകയാണ് , മയില്‍ പ്പീലി പൊഴിച്ച് മറഞ്ഞ ഹൃദയം എന്ന കവിതയിലൂടെ റിനി ശബരി . നമുക്കുംഅനുഭവപ്പെടുന്നൂ ആ വേദന....
എല്ലാദിവസവും നമ്മൾ കാണുന്ന ചില കാഴ്ചകൾ നമുക്ക് പുതുമയ്ണ്ടാക്കില്ലാ... വല്ലപോഴും കാണുന്ന ഏത് കാഴ്ചയും നമ്മെ ചിന്തിപ്പിക്കും, ചിലപ്പോൾ ചിരിപ്പിക്കും... ഇത് സ്ർവ്വസാധാരണമായ നാട്ട് നടപ്പ്. എന്നാൽ എന്നും കാണുന്നതിനെ വ്യത്യസ്ഥമായ കാഴ്ചപ്പാടിൽ നോക്കികാണുന്നവനാണ് കവി അല്ലെങ്കിൽ കഥാകാരൻ . കഴിഞ്ഞവാരം അത്തരത്തിലുള്ള ഒരു നോട്ടം ഞാൻ കണ്ടു. മൈഡ്രീംസ് തന്റെ തട്ടകമായ മനസ്സിലെന്നും പൂക്കാലത്തിൽ എഴുതിയ ‘കലണ്ടർ’ എന്ന കവിത, ഇന്നിന്റെ പ്രതലത്തിൽ നിന്നും( ഇന്നത്തെ ദിനത്തിൽ നിന്ന് കൊണ്ട്) ഇന്നലകളെ ഉപേക്ഷിച്ചതും,നാളെയുടെ ഈടുവയ്പുകളെ നോക്കിക്കാണുകയും ചെയ്യുന്ന കവിയുടെ വിഹ്വലമായ മനസഞ്ചാരം ഈ കവിതയെ വേറിട്ടതാക്കുന്നൂ... കലണ്ടര്‍ , അതിന്റെ കമന്റിലൊരിടത്ത് കവി പറയുന്നു. ‘നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി കാലം കൊഴിയുമ്പോള്‍, കലണ്ടറില്‍ നിന്നെന്ന പോലെ മനസ്സുകളില്‍ നിന്നും മാഞ്ഞു പോകുന്ന ചില ചരിത്രങ്ങള്‍ , മുഖങ്ങള്‍ മാഞ്ഞു പോവില്ല’ ... ഇത്തരം കവിതകളാണ് നമുക്കാവശ്യം. ഒരു സത്യം പറഞ്ഞ് കൊള്ളട്ടെ സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളീക്കാടിനും മാധവിക്കുട്ടിക്കും കടമ്മനിട്ടക്കും ശേഷം ഇനി ആര് എന്ന് മുറവിളി കൂട്ടുന്ന മലയാളികൾക്ക് കുറെ നല്ല കവികളൂം കവിയത്രികളും ബൂലോകത്തിൽ നിന്നും മുഖ്യധാരയല്ലേക്കെത്തും എന്ന് നിസംശയം പറയാം.
പ്രണയമൊരു പൂച്ചയാണ്
നനുത്ത കാലടികളോടെ വന്ന്
തൊട്ടുരുമ്മി നിന്ന്
എന്നെയൊന്നോമനിക്കൂ
എന്ന് കെഞ്ചുന്നവന്‍ ....
എല്ലാദിവസവും നമ്മൾ കാണുന്ന ചില കാഴ്ചകൾ നമുക്ക് പുതുമയ്ണ്ടാക്കില്ലാ... വല്ലപോഴും കാണുന്ന ഏത് കാഴ്ചയും നമ്മെ ചിന്തിപ്പിക്കും, ചിലപ്പോൾ ചിരിപ്പിക്കും... ഇത് സ്ർവ്വസാധാരണമായ നാട്ട് നടപ്പ്. എന്നാൽ എന്നും കാണുന്നതിനെ വ്യത്യസ്ഥമായ കാഴ്ചപ്പാടിൽ നോക്കികാണുന്നവനാണ് കവി അല്ലെങ്കിൽ കഥാകാരൻ . കഴിഞ്ഞവാരം അത്തരത്തിലുള്ള ഒരു നോട്ടം ഞാൻ കണ്ടു. മൈഡ്രീംസ് തന്റെ തട്ടകമായ മനസ്സിലെന്നും പൂക്കാലത്തിൽ എഴുതിയ ‘കലണ്ടർ’ എന്ന കവിത, ഇന്നിന്റെ പ്രതലത്തിൽ നിന്നും( ഇന്നത്തെ ദിനത്തിൽ നിന്ന് കൊണ്ട്) ഇന്നലകളെ ഉപേക്ഷിച്ചതും,നാളെയുടെ ഈടുവയ്പുകളെ നോക്കിക്കാണുകയും ചെയ്യുന്ന കവിയുടെ വിഹ്വലമായ മനസഞ്ചാരം ഈ കവിതയെ വേറിട്ടതാക്കുന്നൂ... കലണ്ടര്‍ , അതിന്റെ കമന്റിലൊരിടത്ത് കവി പറയുന്നു. ‘നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി കാലം കൊഴിയുമ്പോള്‍, കലണ്ടറില്‍ നിന്നെന്ന പോലെ മനസ്സുകളില്‍ നിന്നും മാഞ്ഞു പോകുന്ന ചില ചരിത്രങ്ങള്‍ , മുഖങ്ങള്‍ മാഞ്ഞു പോവില്ല’ ... ഇത്തരം കവിതകളാണ് നമുക്കാവശ്യം. ഒരു സത്യം പറഞ്ഞ് കൊള്ളട്ടെ സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളീക്കാടിനും മാധവിക്കുട്ടിക്കും കടമ്മനിട്
പ്രണയമൊരു പൂച്ചയാണ്
നനുത്ത കാലടികളോടെ വന്ന്
തൊട്ടുരുമ്മി നിന്ന്
എന്നെയൊന്നോമനിക്കൂ
എന്ന് കെഞ്ചുന്നവന്‍ ....
ഇത് മറ്റൊരു കവിതയുടെ തുടക്കമാണ്, പ്രിയംവദ എന്ന ബ്ലോഗില്‍ സാബിറ മുഹമ്മദിന്റെ രു കവിത മാര്‍ജ്ജാരം! പൂച്ചയൊരു മാംസഭുക്കാണ്..... പ്രണയത്തെ പൂച്ചയോട് ഉപമിച്ചിരിക്കുന്ന നല്ലൊരു കവിത.പ്രണയം പൂച്ചയെപ്പോലെ ആണെന്ന് പറയുന്നു ഈ കവിത... വായിച്ചു ശരിയാണോ എന്ന് നോക്കാം .
വാക്കുകളിൽ വിരുന്നു വന്ന ചിത്രശലഭങ്ങളെ ആട്ടിപ്പായിച്ചു വർണ്ണങ്ങളൊരുമിച്ച് കോരിയൊഴിച്ച് വെള്ളയാക്കിയ ചിന്തകളാവാം ഇനി... അല്പം വിഷം പുരട്ടിയാൽ വാക്കിന്റെ ശരം ലക്ഷ്യം കാണും....വരികൾ ഓരോന്നായെടുത്ത് വിശകലനം ചെയ്യുന്നില്ലാ... ഇതിനെ ഗദ്യ കവിത എന്ന് പറയണ്ടാ...കവിത എന്ന് തന്നെ പറഞ്ഞാൽ മതി... അയ്യപ്പണിക്കരും ഇത്തരത്തിലായിരുന്നല്ലോ എഴുതിയിരുന്നത്...അതിനേയും കവിത എന്ന് തന്നെ നമ്മൾവിളിച്ചൂ... ഇതിൽ ഞാൻ കുറേ ചിന്തകൾകണ്ടു... ഹൃദ്യമായ സദ്യ........... വേരില്‍ നിന്ന് ... സീതായാനത്തിലെ ഗദ്യ കവിത.
മുജീബിന്റെ ഇടവപ്പാതി ബാക്കിവച്ചത് എന്ന ബ്ലോഗില്‍ ചെറിയൊരു കവിതയുണ്ട് .മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരും എന്ന ആകുലതകള്‍ക്കിടയില്‍ "ഏയ് അത് തകരില്ല ..ആരും മരിക്കില്ല "എന്ന് സ്വയം ആശ്വസിപ്പിക്കാന്‍ വെമ്പുന്ന ഇരകളുടെ ഒരു മനോവിചാരം പോലെ ...
എസ്.എന്‍ . ചാലക്കോടന്‍, ബുദ്ധശാപങ്ങള്‍ എന്നൊരു കവിത അദ്ദേഹത്തിന്റെ പാവപ്പെട്ടവൻ എന്ന ബ്ലോഗിൽ എഴുതിയിരിക്കുന്നു. അക്ഷരത്തെറ്റുകൾ മാറ്റിയാൽ നല്ല ചിന്തകളും ബിംബങ്ങളുമാണ് ആ വരികളിൽ പ്രകാശിക്കുന്നത്... ഇനിയും നല്ല കവിതകൾ ഇദ്ദേഹത്തിനെഴുതാനാവും എന്ന് ഉറപ്പ് പറയാം.....
അഹം , എന്ന തലവാചകത്തില്‍ നതാലിയ അനിയന്‍കുഞ്ഞ് അറക്കല്‍ ഇന്ദുകാന്തം എന്ന ബ്ലോഗിൽ എഴുതിയ ഒരു കവിത . നല്ല പദ പ്രയോഗങ്ങള്‍ വരികളിൽ കാണുന്നു.എങ്കിലും ഒരു കവിതയുടെ പൂർണ്ണത എനിക്ക് ദർശിക്കാനായില്ലാ..
അനശ്വര ‘കണ്ണാടിയിൽ’ എഴുതിയ വ്യത്യസ്ഥമായ ഒരു കഥ സ്വപ്നങ്ങളിലൂടെ.. വായിക്കാൻ കഴിഞ്ഞതും കഴിഞ്ഞവാരത്തിലായിരുന്നു. കഥാകാരിയുടെ ഈ മാറ്റച്ചോട് നന്നായി. ഏത് കഥയായാലും എഴുത്തിൽ പുതുമയുണ്ടങ്കിൽ വായനക്കാര്‍ കൂടും.നന്നായി പറഞ്ഞിരിക്കുന്നൂ ഈ കഥ...
വേനൽ പൂവുകൾ എന്നപേരിൽ ശ്രീ.വേണുഗോപാൽ തുഞ്ചാണി എന്ന ബ്ലോഗിൽ എഴുതിയ അനുഭവം ഒരു കുറേയേറെ എന്നെ ചിന്തിപ്പിച്ചു. എന്തെല്ലാം കഷ്ടപ്പാടുകളും ദുരിതങ്ങളും പേറിയാണു ഈ ലോകത്തിൽ ഓരോരുത്തരും ജീവിക്കുന്നത്. വിശപ്പ് എന്തെന്ന് ഇതുവരെ ഞാൻ അറിഞ്ഞിട്ടില്ലാ, പൂർവ്വികർക്ക് നന്ദി. ഒരു നേരം വിശന്നിരിക്കുക എന്നതും സഹിക്കാൻ പറ്റാത്ത കാര്യം. ഇവിടെ വിശപ്പിന്റേയും ജീവിത ക്ളേശങ്ങളുടേയും അനുഭവം അദ്ദേഹം വിവരിക്കുമ്പോൾ, ഒരു നേരത്തെ അന്നത്തിനും, അന്തിയുറങ്ങാനൊരു കൂരയുമില്ലാത്ത ആയിരക്കണക്കിനു ഭാരതീയരെ വേദനയോടെ ഓർത്ത് പോകുന്നു. ഇത്തരം അനുഭവങ്ങൾ മറ്റള്ളവരുടെ കണ്ണുകള്‍ തുറക്കും എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നൂ.
ചോർത്തൽ പുരാണം എന്നപേരിൽ എം. അഷറഫ് അദ്ദേഹത്തിന്റെ ബ്ലോഗിൽ എഴുതിയ ശക്തമായ ഒരു ലേഖനം കണ്ടു . ഇ-മെയിൽ ചോർത്തലും, രാഷ്ട്രീയവും കൂടിക്കലർന്ന ഈ ലേഖനത്തിന്റെ അവലോകനം അതിൽ തന്നെ വന്ന ഒരു കമന്റിൽ ഒതുക്കുന്നു.......SHANAVAS said...എല്ലാവരും അടിവസ്ത്രം മുറുകെ പിടിച്ചോളൂ...ഇനി ചോര്‍ത്താന്‍ അത് മാത്രമേ ബാക്കിയുള്ളൂ..അല്ല അത് ചോര്‍ന്നോ??? ...
ഷുക്കുറിന്റെ മൂന്ന് മിനിക്കഥകൾ ‘ആത്മഗതം’ എന്ന ബ്ളോഗിൽ വായിച്ചു . ‘മരണം’ ‘പ്രണയവും ദാമ്പത്യവും’ ‘സെല്‍ഫ് ഗോൾ’ മൂന്നും നല്ല നിലവാരം പുലർത്തുന്നു.
അതുപോലെ വൈവിദ്ധ്യം കണ്ട മറ്റൊരു രചനയാണ് , നീഹാരബിന്ദുക്കളിൽ സാബു എം എച്ച്. എഴുതിയ ‘അഞ്ചു ഫോണ്‍ കോളുകള്‍ എന്ന കഥ , അഞ്ച് ഫോണ്‍ വിളികളിലൂടെ അദ്ദേഹം ഒരു കഥ പറയുന്നു. ഈ ശൈലീ വളരെ ഇഷ്ടപ്പെട്ടു.
പെയ്തൊഴിയാൻ എന്ന വര്‍ഷിണി വിനോദിനിയുടെ ബ്ലോഗില്‍ ‘മൌനനൊമ്പരങ്ങൾ’ എന്ന കഥ, ഒരമ്മയുടേയും മകളുടേയും വ്യാകുലതകളും, നൊമ്പരങ്ങളും മനസ്സിൽ തട്ടും വിധത്തിൽ പറഞ്ഞിരിക്കുന്നു.പശ്ചാത്തലമായി നിൽക്കുന്ന മഴ നല്ലൊരു ബിംബമാക്കാൻ കഥാകാരി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അക്ഷരത്തെറ്റുകള്‍ ധാരാളം, അവ എഡിറ്റ് ചെയ്താല്‍ ശരിയാക്കാവുന്നതേയുള്ളൂ.
മാധ്യമധര്‍മ്മം - ഒരു വഴിത്തിരിവ് , ചീരാമുളകെഴുതിയ ശക്തമായ ഒരു ലേഖനം - പത്രങ്ങളുടെയും ചാനലുകളുടെയും ബാഹുല്യം ഒരു സമൂഹത്തെ എത്രകണ്ട് മലീമസമാക്കുന്നുവെന്നതിന്റെ ചീഞ്ഞു നാറുന്ന തെളിവാണ് മമകേരളത്തിലെ ഇന്നത്തെ അവസ്ഥ. പീഡനങ്ങളും കുറ്റകൃത്യങ്ങളും നമുക്ക് ആഘോഷങ്ങളാണ്. അവക്കായി പ്രത്യേക ന്യൂസ് ബുള്ളറ്റിനുകളും പേജുകളും വരെ !! ...എന്ന് ലേഖകൻ പറയുമ്പോൾ നമ്മൾ അതിനോട് നൂറുശതമാനവും യോജിക്കും. കാരണം നാം എന്നും രാവിലെ കണി കാണുന്നത് ഇത്തരം കാര്യങ്ങളാണല്ലോ. ഒരു കട്ടന്‍ചായയും കൈയ്യിൽ ഒരു പത്രവുമില്ലാതെ മലയാളിക്ക് എന്ത് പ്രഭാതം....ശീലിച്ച് പോയി, മാറ്റിയെടുക്കാനുമാവില്ലാ...ഇത് മിക്ക പത്രമുതലാളിമാർക്കും അറിയാം.
ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞു തുടങ്ങിയത് ബോധായനൻ എന്ന നാടാകാചാര്യനെപ്പറ്റിയാണ്. അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒരു രൂപകത്തിൽ സൂത്രധാരൻ , വിദൂഷകനോട് പറയുന്ന ഒരു പദ്യമുണ്ട് “നന്നല്ല കാവ്യമഖിലം പഴതെന്ന് നിനച്ചിട്ടൊന്നോടെ നിന്ദിതവുമല്ല നവത്വമൂലം, വിദ്വാന്മാർ വിലയറിഞ്ഞ് രസിച്ചിടുന്നു അല്പനു വല്ലാവരുമോതുന്നതാം പ്രമാണം”.... നമ്മൾ ഏതു രചനകളും സ്വയം വായിച്ച് രസിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാത്രം മുഖവിലക്കെടുക്കാതിരിക്കുക. ഇതിനോടോപ്പം എനിക്ക് ഒരു കാര്യവും കൂടി പറയാനുണ്ട്. ഏതെങ്കിലും രചനകളുടെ മുക്കും മൂലയും വായിച്ചിട്ട് അതിനെ മാത്രം പൊക്കിപ്പിടിച്ച് സംസാരിച്ച് നടക്കരുത്...വായിക്കേണ്ടത് മുഴുവൻ വായിക്കുക. ഒരു ഉദാഹരണം, മനുസ്മൃതിയിൽ പറയുന്ന നാലു വരികളിൽ രണ്ട്ണ്ണത്തെ മാത്രം ഉദ്ധരിച്ച് സ്ത്രീ വർഗ്ഗത്തെ തളച്ചിട്ടിരുന്ന കാലമുണ്ടായിരുന്നൂ. മനപ്പൂര്‍വം മറ്റു രണ്ട് വരികളെ പുരുഷന്മാർ മറന്നതായി നടിച്ചു.........
“പിതാ രക്ഷതി കൌമാരേ ഭർത്ത്രോരക്ഷതി യൌവ്വനേ
പുത്രോരക്ഷതി വാർദ്ധ്യക്യേ ന: സ്ത്രീ സ്വാതന്ത്ര്യമർഹതി
നാര്യസ്തു പൂജന്തേ രമന്തേ തത്ര ദേവതാ യത്രൈ താസ്തുന-
പൂജ്യന്തേ സർവാസ്തത്രാ ഫലം ക്രിയാ........."
( നാരികളെ ദേവതകളെപ്പോലെ പൂജിക്കണം അല്ലെങ്കിൽ ജീവിതത്തിനു യാതൊരു ഫലം കിട്ടുകയില്ലാന്ന് മാത്രമല്ലാ ജീവിതം അർത്ഥശൂന്യവുമാകും എന്ന് സാരം)
ചോദ്യം ഉത്തരം
ബ്ലോഗു സംബന്ധമായി പുതു ബ്ലോഗര്‍മാര്‍ക്ക് പ്രയോജനപ്പെടും വിധം ഇരിപ്പിടം ഉന്നയിച്ച അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടിയായി സീനിയര്‍ ബ്ലോഗര്‍ നിരക്ഷരന് എന്ന ശ്രീ മനോജ് രവീന്ദ്രന് ഇത് സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുന്നു .
- നിങ്ങളുടെ ബ്ലോഗിംഗ് കുറ്റമറ്റതും രസകരവും വായനായോഗ്യവുമാക്കാന്‍ എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട് ?
ഉത്തരം : പോസ്റ്റ് രസകരവും വായനായോഗ്യവും ആക്കാൻ ആവുന്നതൊക്കെ ചെയ്യാറുണ്ട്. പത്തായത്തിലുള്ളതേ ചൊരിയാനാകൂ എന്നൊരു സത്യം സ്വയം മനസ്സിലാക്കുന്നുണ്ട് എന്ന് എടുത്ത് പറയട്ടെ. കൂടുതൽ രസകരമായിട്ടില്ലെങ്കിൽ അത് പത്തായത്തിൽ അങ്ങനൊന്ന് ഇല്ല എന്നുള്ളത് കൊണ്ട് തന്നെയാണ്. തയ്യാറെടുപ്പുകളുടെ കാര്യം പറഞ്ഞാൽ, ഒരു പോസ്റ്റ് എഴുതി ഉണ്ടാക്കിയാൽ ഉടനെ തന്നെ പോസ്റ്റ് ചെയ്യാറില്ല. (ഉണ്ടെങ്കിൽ അത് അത്രയ്ക്ക് അത്യാവശ്യം ഉള്ള കാര്യമാണെങ്കിൽ മാത്രം.) കഴിഞ്ഞ 6 കൊല്ലത്തിനിടയിൽ അങ്ങനെ തിരക്കിട്ട് പോസ്റ്റ് ചെയ്തത് രണ്ടോ മൂന്നോ ലേഖനങ്ങൾ മാത്രം. ഒരു എഴുത്തുകാരൻ അല്ല കുറിപ്പെഴുത്തുകാരൻ മാത്രമാണ് എന്ന പൂർണ്ണ ബോദ്ധ്യം ഉള്ളതുകൊണ്ട് എഴുതി പൂർത്തിയാക്കിയ ലേഖനം 3 ദിവസമെങ്കിലും കാത്തുവെച്ച് പല പല മാനസ്സിലാവസ്ഥയിൽ വീണ്ടും വീണ്ടും വായിച്ച് തിരുത്തി, ഘടനയിലും മറ്റും മാറ്റം വരുത്തിയശേഷം അക്ഷരപ്പിശകുകൾക്കായി മാത്രം വീണ്ടും ഒരു പ്രൂഫ് റീഡിങ്ങ് നടത്തിയശേഷമാണ് പോസ്റ്റ് ചെയ്യാറ്. പോസ്റ്റ് ചെയ്ത ഉടനെ വീണ്ടും രണ്ടുവട്ടം വായിച്ചു നോക്കും. കമ്പോസ് സ്ക്രീനിൽ കാണുന്നത് പോലല്ല പോസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം വായിക്കുമ്പോൾ. പോസ്റ്റ് ചെയ്ത ഉടനെ, കുറഞ്ഞത് 3 തിരുത്തെങ്കിലും കിട്ടാറുണ്ട്. ഇതെല്ലാം ചെയ്തിട്ടും കണ്ടുപിടിക്കാനാവാത്ത പിശകുകൾ കണ്ടുപിടിച്ച് തരാൻ സ്ഥിരമായി എന്റെ പോസ്റ്റുകൾ വായിക്കുന്ന വളരെ അടുത്ത രണ്ട് ബ്ലോഗ് സുഹൃത്തുക്കളെ ശട്ടം കെട്ടിയിട്ടുണ്ട്. അവർ പരസ്യമായിത്തന്നെ പിശകുകൾ പറയണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി ഒരാൾ നമ്മെ തിരുത്തുന്നത് മറ്റൊരാൾ കണ്ടാൽ, അത് നമ്മൾ നല്ല മനസ്സോടെ എടുക്കുന്നു എന്ന് മനസ്സിലാക്കിയാൽ തിരുത്താനുള്ള പ്രവണത മറ്റുള്ളവർക്കും ഉണ്ടാകും എന്നതുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. ‘എഡിറ്ററില്ലാത്ത മാദ്ധ്യമമല്ല ബ്ലോഗ്, എന്റെ ബ്ലോഗിൽ എഡിറ്ററുടെ സ്ഥാനം വായനക്കാർക്ക് ആണ് ‘ എന്ന് കമന്റുറയുടെ മുകളിൽ എഴുതി ഇട്ടിട്ടുമുണ്ട്.
- നിങ്ങളുടെ ബ്ലോഗുവായിച്ച് അഭിപ്രായം പറയുന്നവരുടെയും ഒരിക്കല്‍ പോലും അഭിപ്രായം പറയാന്‍ കൂട്ടാക്കാത്തവരുടെയും ബ്ലോഗുകള്‍ നിങ്ങള്‍ സന്ദര്‍ശിച്ചു വായിക്കുകയും അവയില്‍ സത്യ സന്ധമായ അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ടോ ?
കമന്റായി ഞാൻ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ ഒക്കെയും സത്യസന്ധമാണ്, വിശദമായിട്ടുള്ളതാണ്. ഒറ്റവരിക്കമന്റുകൾ വളരെ ചുരുക്കമായിരിക്കും. ഈ - മെയിൽ വഴി ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് അയച്ചുതരുന്നവരുടെ മെയിലുകൾ കൈയ്യോടെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്. അത്തരം മെയിലുകൾ ഒരു ദിവസം 20 എണ്ണമെങ്കിലും കിട്ടാറുണ്ട് എന്നതുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. ഇക്കാര്യം അവരോട് തുറന്ന് പറഞ്ഞ് അവരെ വിഷമിപ്പിക്കാറില്ലെങ്കിലും ഫലത്തിൽ സംഭവിക്കുന്നത് ഇതാണ്. ഇതാ ഒരു നല്ല പോസ്റ്റ് നോക്കൂ എന്ന് പറഞ്ഞ് രണ്ടാമതൊരാളുടെ പോസ്റ്റിന്റെ ലിങ്ക് ആരെങ്കിലും അയച്ച് തന്നാൽ അത് തീർച്ചയായും വായിക്കാറുണ്ട്.
(കൂടുതൽ കമന്റുകൾ കിട്ടിയാൽ ആസ്വദിച്ചിരുന്ന/സന്തോഷം തോന്നിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ബ്ലോഗിൽ വന്ന കാലത്താണ് അത്. പിന്നീട് കമന്റുകളുടെ രാഷ്ടീയം, അതിലെ കള്ളത്തരം, സുഖിപ്പിക്കൽ, അങ്ങോട്ട് കമന്റിട്ടാൽ ഇങ്ങോട്ടും കമന്റ് ഇടും എന്നീ കാര്യങ്ങളൊക്കെ മനസ്സിലാക്കാനായതുകൊണ്ട് കമന്റുകളുടെ എണ്ണം വ്യാകുലപ്പെടുത്തുന്നില്ല. കമന്റിടൽ, ബ്ലോഗ് ഫോളോ ചെയ്യൽ എന്നിവയൊന്നും ഇല്ലെങ്കിലും നമ്മുടെ ബ്ലോഗ് പോസ്റ്റുകൾ എപ്പോഴെങ്കിലുമൊക്കെയായി വായിക്കാൻ വരുന്ന കുറേയധികം അൾക്കാർ ഉണ്ടെന്നുള്ളത് എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ കമന്റ് കൂടിയാലും ഇല്ലെങ്കിലും പ്രത്യേകിച്ച് ഒരു വിശേഷവും ഈയിടെയായി തോന്നാറില്ല. 50 കമന്റുകൾ വരെ കിട്ടിയിട്ടുണ്ടെങ്കിലും, ഇപ്പോൾ 15 കമന്റാണ് ആവറേജ്. അത് വായന കുറഞ്ഞതുകൊണ്ടാണെന്ന് കരുതുന്നില്ല. )
- എന്തിനാണ് നിങ്ങള്‍ മറ്റു ബ്ലോഗുകള്‍ വായിക്കുന്നതും സ്വയം ബ്ലോഗ് എഴുതുന്നതും ഓണ്‍ ലൈന്‍ സൈറ്റുകളില്‍ സമയം ചിലവഴിക്കുന്നതും ?സാഹിത്യത്തോടുള്ള താല്പര്യം? നേരംപോക്ക്? എഴുതുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ വായിച്ച് അഭിപ്രായം എഴുതുന്നത് കണ്ടു സന്തോഷിക്കാന്‍ ? അറിവ് നേടാനും പകര്‍ന്നു കൊടുക്കാനും ?
ഉത്തരം : മറ്റ് ബ്ലോഗുകൾ വായിക്കുന്നത് അതിൽ പലതിന്റേയും വിഷയം താൽപ്പര്യം ഉള്ളതുകൊണ്ട്. സ്വയം ബ്ലോഗ് എഴുതുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഞാൻ കൂടുതലായും എഴുതുന്നത് യാത്രാവിവരണങ്ങളാണ്. ഒരുപാട് പണം ചിലവഴിച്ച് നടത്തുന്ന യാത്രകൾ കുറെക്കാലം കഴിയുമ്പോൾ മറന്ന് പോകുന്നത് ഒരു സ്ഥിരം സംഭവമായി മാറാൻ തുടങ്ങി. ഡിജിറ്റൽ ക്യാമറകൾ വന്നതോടെ അതിന് ഒരു പരിഹാരമെന്ന നിലയ്ക്ക് പോകുന്ന വഴിക്കുള്ള പടങ്ങളൊക്കെ തുരുതുരാ എടുത്ത് വെക്കാൻ തുടങ്ങി. അത് തുടർച്ചയായി നോക്കുമ്പോൾ കുറേ കാര്യങ്ങൾ ഓറ്മ്മയിൽ തെളിഞ്ഞ് വരും. അന്നേ തോന്നിയിട്ടുള്ളതാണ് എല്ലാം കുറിച്ച് വെക്കണം എന്നത്. അത്യാവശ്യം ഡയറിയിൽ കുത്തികുറിക്കൽ അന്നും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. പക്ഷെ അത് പോരാ, വിശദമായിത്തന്നെ എഴുതിവെക്കണം, മറന്നുപോകുന്ന കാലത്ത് എനിക്ക് തന്നെ വീണ്ടും വായിച്ച് ഓർമ്മ പുതുക്കണം എന്ന ഒരാഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ ബ്ലോഗുകളെപ്പറ്റി കേൾക്കാനിടയായി. ബ്ലോഗിൽ എഴുതി ഇടാൻ തുടങ്ങി.
സാഹിത്യത്തോടുള്ള താൽപ്പര്യം കാരണം വായിക്കുന്നു എങ്കിലും ഞാൻ എഴുതുന്നത് സാഹിത്യമാണെന്ന് കരുതുന്നില്ല. നേരം പോക്ക് ഒരു പരിധി വരെയുണ്ട്. പക്ഷെ അതിനായി ഉപയോഗിക്കുന്നത് ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകൾ ആണ്. ബ്ലോഗിൽ നേരമ്പോക്കുകൾക്കായി സമയം ചിലവഴിക്കാറ് പതിവില്ല. എഴുതുന്ന കാര്യങ്ങൾ മറ്റുള്ളവർ കണ്ട് അഭിപ്രായം പറയുമ്പോൾ തീർച്ചയായും സന്തോഷിക്കുന്നുണ്ട്. പക്ഷെ അതിന് മാത്രമായിട്ടല്ല എഴുതുന്നത് എന്ന് മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറിവ് നേടാനും പകര് ന്ന് കൊടുക്കാനുമായി എഴുതാറും വായിക്കാറുമുണ്ട്.
സാഹിത്യത്തോടുള്ള താൽപ്പര്യം കാരണം വായിക്കുന്നു എങ്കിലും ഞാൻ എഴുതുന്നത് സാഹിത്യമാണെന്ന് കരുതുന്നില്ല. നേരം പോക്ക് ഒരു പരിധി വരെയുണ്ട്. പക്ഷെ അതിനായി ഉപയോഗിക്കുന്നത് ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകൾ ആണ്. ബ്ലോഗിൽ നേരമ്പോക്കുകൾക്കായി സമയം ചിലവഴിക്കാറ് പതിവില്ല. എഴുതുന്ന കാര്യങ്ങൾ മറ്റുള്ളവർ കണ്ട് അഭിപ്രായം പറയുമ്പോൾ തീർച്ചയായും സന്തോഷിക്കുന്നുണ്ട്. പക്ഷെ അതിന് മാത്രമായിട്ടല്ല എഴുതുന്നത് എന്ന് മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറിവ് നേടാനും പകര് ന്ന് കൊടുക്കാനുമായി എഴുതാറും വായിക്കാറുമുണ്ട്.
- ബ്ലോഗിങ്ങില്‍ ഏതു തരത്തിലുള്ള പ്രോത്സാഹനവും സഹായവുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ? അതേ തരത്തിലുള്ള സഹായവും പ്രോത്സാഹനവും മറ്റുള്ളവര്‍ക്കായി നല്കാന് നിങ്ങള്‍ ശ്രമിക്കാറുണ്ടോ?
ഉത്തരം : ബ്ലോഗിങ്ങ് തുടങ്ങിയ ആദ്യകാലങ്ങളിൽ അഭിപ്രായം കമന്റു രൂപത്തിൽ വരുന്നത് ഒരു പ്രോത്സാഹനം തന്നെ ആയിരുന്നു. അതേപ്പറ്റി ഉത്തരം 2ൽ വിശദമാക്കിയിട്ടുണ്ട്. ഇനിയിപ്പോൾ കൂടുതൽ പ്രോത്സാഹനങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല. സ്കൂളിലോ കോളേജിലോ പഠിക്കുന്ന കാലത്ത് ഒരു ലേഖനം പോലും എഴുതാത്ത എന്നെപ്പോലൊരാൾക്ക് കിട്ടാവുന്നതിലും അധികം പ്രോത്സാഹനം ബൂലോകത്തുനിന്ന് കിട്ടിക്കഴിഞ്ഞു. സഹായങ്ങൾ ആവശ്യമായി വന്നിരുന്ന കാലത്ത് നിർലോഭം കിട്ടിയിട്ടുണ്ട്. ഇപ്പോൾ ബ്ലോഗിങ്ങിൽ കാര്യമായ സഹായങ്ങൾ ഒന്നും ആവശ്യമായി വരാറില്ല. വന്നാലും ആരൊടൊക്കെ ചോദിച്ചാൽ എന്തൊക്കെ സഹായങ്ങൾ കിട്ടും എന്ന് കൃത്യമായി അറിയാം.
എന്തെങ്കിലും സഹായം ആരെങ്കിലും ഇങ്ങോട്ട് ചോദിച്ച് വന്നപ്പോഴൊക്കെ അത് തീര്‍പ്പാക്കി കൊടുക്കുന്നത് വരെ കൂടെ നിന്നിട്ടുണ്ട്. ഇനിയും അത്തരം സഹകരണം ഉണ്ടാകുന്നതാണ്.
- കൊള്ളാം ,നന്നായിട്ടുണ്ട് ,കിടിലന്‍ ,അതിക്രമം , അപാര കയ്യടക്കം ,തകര്‍ത്ത് വാരി... തുടങ്ങിയ പുകഴ്ത്തല്‍ കമന്റുകള്‍ നിങ്ങളുടെ എഴുത്തിന് എന്തെങ്കിലും ഗുണം /സഹായം ചെയ്യുന്നു എന്ന് തോന്നാറുണ്ടോ ?
ഉത്തരം : ഇല്ല, കരുതുന്നില്ല. അത്തരം കമന്റുകളുടെ കാര്യം രണ്ടാമത്തെ ഉത്തരത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അവലോകനം തയ്യാറാക്കിയത് : ശ്രീ ചന്തു നായര്‍ (ആരഭി )
ഈ ലേഖനം ബൂലോകം ഓണ്‍ ലൈനിലും വായിക്കാം ______________________________
ഈ ലേഖനം ബൂലോകം ഓണ്‍ ലൈനിലും വായിക്കാം ______________________________
ഇരിപ്പിടം കഥാ മത്സരം രചനകള്‍ അയയ്ക്കാനുള്ള അവസാന തീയതി ജനുവരി 31 നു അവസാനിക്കുകയാണ് . പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഉടന്‍ അയയ്ക്കുക .