പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, April 6, 2013

ന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവൂലാ...




മരുമക്കത്തായം നിലനിന്നുപോന്ന ഒരു കാലഘട്ടമുണ്ടായിരുന്നല്ലോ പഴയ തറവാടുകളിൽ.  അച്ഛനേക്കാള്‍ അമ്മാവന്‍ കാരണവരാകുന്ന, മക്കളെക്കാള്‍ മരുമക്കളെ ശ്രദ്ധിക്കുന്ന ഒരു കാലം. അമ്മാവന്‍റെ മുഖത്തുനോക്കിയാല്‍ മരുമക്കള്‍ നിക്കര്‍ നനയ്ക്കുന്ന ആ കാലത്തും, മുരിക്കിന്‍കമ്പുകൊണ്ട് മേലാസകലം പൂശുവാങ്ങിയ ഒരു വിദ്വാനാണത്രേ ഉറക്കെക്കരഞ്ഞത് - ന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവൂലാ...ന്ന്.  ഇതുപോലെതന്നെ, എത്ര ഗുണദോഷിച്ചാലും ചൂരലോങ്ങിയാലും ഇനി തല്ലിയാലും നന്നാവാത്ത ചിലരുണ്ട് നമുക്കിടയിൽ. ഇനി വേറെ ചിലരുണ്ട്, ഒന്ന് നോക്കിയാല്‍ മതി, നന്നായിക്കൊള്ളും. അവരെപ്പറ്റിയാണ് ആദ്യം പറയാന്‍ പോകുന്നത്.  എല്ലാ പോസ്റ്റിലും ഒപ്പം ലിങ്ക് കാണണം എന്നില്ല. ചിലതെല്ലാം വായനക്കാരുടെ ഊഹങ്ങള്‍ക്ക്‌ വിട്ടുതന്നുകൊണ്ട്...

 ഇടവേളയ്ക്ക് ശേഷം..


മുത്തശ്ശിക്കഥകള്‍ കുഞ്ഞുമനസ്സുകളിലേക്ക് അനുഭവേദ്യമാക്കുന്നത് സ്വരഭേദങ്ങളിലൂടെ, ഭാവമാറ്റങ്ങളിലൂടെ, അംഗവിക്ഷേപങ്ങളിലൂടെ, ഉപാഖ്യാനങ്ങളിലൂടെ ആ കഥയെ ചാരുതയോടെ അവതരിപ്പിച്ചാണ്. ഒരു മുത്തശ്ശിക്കഥയുടെ വാമൊഴിപോലെ കഥാകൃത്തിന് കഥാപശ്ചാത്തലം വായനക്കാരനുള്ളില്‍ ദൃശ്യവത്ക്കരിക്കുക എളുപ്പമല്ല, പ്രത്യേകിച്ചും അതിനുള്ള ഉപാധി, വാക്കുകള്‍ മാത്രമെന്നിരിക്കേ. ഇവിടെ കൃത്യതയാര്‍ന്ന പദവിന്യാസത്താല്‍ മനോഹരമായൊരു കഥ അനുവാചകഹൃദയങ്ങളില്‍ ദൃശ്യാവിഷ്ക്കരിക്കാന്‍ കഴിഞ്ഞിരിക്കുന്നു തുഞ്ചാണിയിലെ 'പ്രയാണം' എന്ന കഥയിലൂടെ വേണുഗോപാലെന്ന കഥാകൃത്തിന്. ഏറെ പരിചയസമ്പന്നനായ എഴുത്തുകാരനെന്ന അളവുകോലില്‍ കഥയുടെ ആഴമളക്കുമ്പോള്‍ പൂര്‍ണ്ണതയുടെ മാപകം ഇത്തിരി താഴ്ന്നിരിക്കുന്നത് സ്വച്ഛമനോഹരമായി   ഒഴുകിയിരുന്ന കഥയെ ഇടയ്ക്കുവച്ച് കീഴടക്കിയ കഥനവേഗതയില്‍ മാത്രമാണെന്ന് പറയാം. ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടുപോലെ മനുഷ്യഗന്ധമുള്ള ഒരു കഥ.  എന്നാല്‍ അവസാനഭാഗത്ത്‌ കഥാകാരന്‍ അല്പം ധൃതി കാണിച്ചുവോ എന്നൊരു സംശയമില്ലാതില്ല. കഥാന്ത്യത്തെക്കുറിച്ച് മാത്രമാണ് വായനക്കാര്‍ക്ക് വിരുദ്ധാഭിപ്രായങ്ങള്‍ കണ്ടുവന്നത്, കഥ ട്രാജഡി ആക്കേണ്ടിയിരുന്നോ എന്ന്.  എങ്കിലും ആ ഭാഗത്തെയും അവതരണമികവില്‍ രണ്ടുപക്ഷമുണ്ടാവാനിടയില്ല. 

അനുഭവങ്ങള്‍, പാളാതെയും...


വായ്ക്ക് രുചികരമായ വിഭവങ്ങള്‍ വച്ചുണ്ടാക്കാന്‍ കൈപ്പുണ്യം മാത്രം മതിയെന്നാണ്. അതുപോലെ വായനയ്ക്കും രുചികരമാവുന്ന വിഭവങ്ങളുണ്ടാക്കാന്‍ അസാമാന്യമായ അറിവും അനുഭവവും അധികം പദസമ്പത്തും ഒന്നും വേണ്ട. അഹമദ്‌ എല്‍ റേ ഷിബിലി എന്ന പൊന്‍ ആണിക്കാരന്‍റെ 'അല്‍ - സ്റ്റീല്‍ അഥവാ ഞാന്‍ ടെര്‍മിനേറ്റര്‍ ആയ കഥ' ഇത്തരത്തിലൊന്നാണ്. കുട്ടിക്കാലത്ത്‌ പാടത്ത് മറിഞ്ഞുവീണ് കയ്യൊടിഞ്ഞതാണ് ഈ പോസ്റ്റിനാധാരം. നമ്മില്‍ പലരുടെയും കയ്യോ കാലോ ഒക്കെ ഒടിയുകയോ പൊട്ടുകയോ ചെയ്തിട്ടുണ്ടാവുംകളികള്‍ക്കിടയിലും മറ്റും. എന്നാല്‍ അതിനെ ഇത്രത്തോളം രസകരമായി എഴുതി ഫലിപ്പിക്കാന്‍ എത്രപേര്‍ക്ക് കഴിയും? ഇവിടെയാണ്‌ എഴുത്തിലെ കൈപ്പുണ്യം. ഒരു കുട്ടിയുടെ നിഷ്കളങ്കചിന്തകളില്‍നിന്ന് വായനയ്ക്ക് രുചികരമായി ഉണ്ടാക്കിയെടുത്ത ഒരു വിഭവം. കഥ എന്ന് വിളിക്കാവുന്നിടത്തോളം എത്തിനില്‍ക്കുന്ന ഒരനുഭവവിവരണം.


ഞാനിങ്ങനാണ്  ഭായ്‌...

തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പങ്കുവയ്ക്കുക എന്നതാണ് ഇരിപ്പിടം ലക്ഷ്യം വയ്ക്കുന്നത്. കണ്ണുടക്കിയാല്‍ ഒന്നുകൂടി നോക്കാന്‍ തോന്നാത്ത പല പോസ്റ്റുകളും ദിനംപ്രതി പിറവി കൊള്ളുന്ന ബൂലോകത്ത് ഏറ്റവും നല്ലതെന്നും ശ്രദ്ധിക്കപ്പെടേണ്ടതെന്നും തോന്നുന്നവയാണ് മിക്കപ്പോഴും ഇരിപ്പിടത്തിന്‍റെ പരാമര്‍ശത്തിന് വിധേയമായിക്കൊണ്ടിരുന്ന രചനകൾ.  അതുകൊണ്ടുതന്നെ അത്തരം പോസ്റ്റുകളോട് എപ്പോഴും ഉദാരമായ സമീപനമാണ് ഇരിപ്പിടം പുലര്‍ത്തിപ്പോരുന്നത്.  വിമര്‍ശനവിധേയമാവുന്നവയുടെ കാര്യവും അങ്ങനെതന്നെ.

 

എഴുതുന്ന  രീതിയിലെ പോരായ്മ കൊണ്ട് വായനാസുഖം നഷ്ടപ്പെടുന്ന നല്ല ചില പോസ്റ്റുകള്‍ ഉണ്ട്. പുതുതായി എഴുതി തുടങ്ങുന്നവരാണെങ്കില്‍ നമുക്ക് അവരോടു പൂര്‍ണ്ണമായും പൊറുക്കാം. എന്നാല്‍ തഴക്കവും പഴക്കവും വന്ന എഴുത്തുകാരാവുമ്പോഴോവായനക്കാരനെ തീരെ ഗൗനിക്കാതെ, ഇങ്ങളെക്കൊണ്ട് സൗകര്യമുണ്ടേല്‍ വായിച്ചിട്ടുപോ ചങ്ങായീ... എന്ന് പറയാതെ പറയുന്ന ചിലരുണ്ട്. എന്തെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാല്‍ 'ഞാനിങ്ങനാണ് ഭായ്‌, അതിനെന്താണ് ഭായ്‌...' എന്ന മട്ടില്‍ ചിരിച്ചുവിട്ടുകളയും ഇവർ. പിന്നെയും സ്വാഹാ...
 
തമ്പ്രാനും സാമ്രാജ്യവും എന്നോ ഓർമ്മയായിട്ടും കുഞ്ഞയ്യൻ എന്ന ദളിതൻ വിനീതവിധേയനാവുന്നത് തലമുറകളായി ഡി എൻ എ യിൽ പതിഞ്ഞ അധമബോധം കൊണ്ടാണ്. വ്യക്തമായ രാഷ്ട്രീയമാനങ്ങളുള്ള ഒന്നാന്തരം ഒരു കഥ. മുഖ്യധാരാ ബ്ലോഗെഴുത്തിന്റെ മഴ, തുമ്പി, പ്രണയം തുടങ്ങിയ ഗൃഹാതുരാഘോഷങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോവുന്ന ഇത്തരം രചനകൾ ഗൗരവമാർന്ന വായന തേടുന്നു. എന്നാല്‍ കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത ചെറിയ അക്ഷരങ്ങളിലെ, ലൈന്‍ സ്പേസിംഗ് കുറഞ്ഞ എഴുത്ത് കാണുമ്പോള്‍ പൂര്‍ണ്ണമായി വായിച്ചിട്ട് തന്നെയാണോ മിക്കവരും അവിടെ അഭിപ്രായം കുറിച്ചിരിക്കുന്നത് എന്ന് സംശയം. സി.വി. തങ്കപ്പന്‍റെ വെളുത്ത പുകയായ് കുഞ്ഞയ്യൻ... വായിക്കുമ്പോള്‍ ഇത്തരത്തില്‍ ചിന്തിച്ചുപോയാല്‍ തെറ്റ് പറയാനാവില്ല.


ജനപ്രിയനാവാന്‍ കുറുക്കുവഴികള്‍

ഒരു ബ്ലോഗ്‌പോസ്റ്റിലെ ഭാഷ എങ്ങിനെ വേണം, പറഞ്ഞുവരുന്ന കാര്യങ്ങൾ ഏകാഗ്രമായി വായിക്കപ്പെടാൻ പ്രാദേശികഭാഷയും, നർമ്മരസവും എങ്ങിനെ ഉപയോഗപ്പെടുത്തണം, ചിത്രങ്ങൾ എങ്ങിനെ വിന്യസിക്കണം, അതിന്റെ ശീർഷകം എപ്രകാരം ആകർഷണീയമാക്കാം... എന്നതിനെല്ലാം നല്ല ഉദാഹരണമാണ് ബിലാത്തിപ്പട്ടണം മുരളീമുകുന്ദന്‍റെ ലേഖനം -  ഉണ്ടയ് ഉണ്ടയ് ഏഴ് - ഫിഫ്റ്റി - സ്റ്റിൽ നോട്ട് ഔട്ട് ... ! 007 - Fifty - Still Not Out ... !   ലേ ഔട്ടിലെ ചില്ലറ പിഴവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു ജനപ്രിയ പോസ്റ്റ്‌ എങ്ങനെയാവണം എന്നതിന് ഉദാഹരണമായി എടുത്തുകാണിക്കാന്‍ കഴിയുന്ന ഒന്ന്.


'മുമ്പേ ഗമിച്ചീടിന ഗോവുതന്‍റെ ...

....പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം' എന്ന പ്രമാണം ബ്ലോഗെഴുത്തിലെ കമന്റുകളുടെ കാര്യത്തിലാണ് ഏറ്റവും അനുയോജ്യമാവുന്നത് എന്നു തോന്നുന്നു. 

'തീര്‍ത്തും തെളിഞ്ഞ പ്രഭാതമാണ് അന്ന്. തെരുവില്‍ ആളുകള്‍ വന്നു തുടങ്ങുന്നേ ഉള്ളൂ.. അത്രയും നേരത്തെ തന്നെ റസ്റ്റോറന്റില്‍ പോകുന്ന പതിവില്ല ഹിസോകക്ക്.. പക്ഷെ അന്നത്തെ ദിനം വ്യത്യസ്തമാണ്...' എന്ന രീതിയില്‍ ആരംഭിക്കുന്ന, കഥയോ ലേഖനമോ എന്ന് വ്യക്തമാക്കാത്ത, നിസാരന്‍ എന്ന നിസാറിന്റെ നിസർഗം ബ്ലോഗിലെ 'തളിരിലവര്‍ണ്ണങ്ങള്‍ ' എന്ന രചനയുടെ തുടക്കത്തില്‍ നാം കാണുന്ന സൂക്ഷ്മ നിരീക്ഷണപാടവവും എഴുത്തിലെ ഏകാഗ്രതയും ഭാഷയുടെ മികവും പിന്നീട് നഷ്ടമാവുന്നു. രണ്ടാം ലോകമഹായുദ്ധരംഗവും, കട്ടന്‍ ചായയും പട്ടാളക്യാമ്പുകളും ഉത്തരേന്ത്യയിലെ വര്‍ണവെറിയുമൊക്കെ ഒന്നിനുപിറകെ ഒന്നായി, അവ്യക്തങ്ങളായ ചെറുരംഗങ്ങളായി വായനക്കാര്‍ക്കു മുന്നിലെത്തുമ്പോള്‍ ഏകാഗ്രത നഷ്ടമാവുന്ന വായന എങ്ങുമെത്താതെ പോവുന്നു. എന്നാല്‍ 'ഈ എഴുത്തിലെ ദൃശ്യ ഭാഷക്ക് സ്നേഹ സലാം....' എന്നും 'ഹോ അപാരമായ എഴുത്ത്.....' എന്നും മറ്റും പല വായനക്കാരും ഈ പോസ്റ്റ് ചൂണ്ടിക്കാട്ടി കൈയ്യടിക്കുമ്പോള്‍ മുമ്പെ ഗമിച്ചീടിന ഗോവു തന്റെ പിമ്പെ ഗമിക്കും ബഹുഗോക്കളെല്ലാം എന്ന പ്രമാണം ബ്ലോഗെഴുത്തിലെ കമന്റുകളുടെ കാര്യത്തിലാണ് ഏറ്റവും അനുയോജ്യമാവുക എന്നു തോന്നിപ്പോവും. 'ഒരു ചായയുണ്ടാക്കിയ കഥ' എന്ന് ഒറ്റവരിയില്‍ വിളിക്കാവുന്ന ഈ പോസ്റ്റ് വായിച്ച ചിലർക്കെങ്കിലും അവരുടെ വായനയുടെ പരിമിതികളെക്കുറിച്ച് ആശങ്കയും തോന്നാം.


നിതാഖാത്തും  വേവലാതികളും

കേരളത്തിന്റെ സാമ്പത്തികമേഖലയെ താങ്ങി നിര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്ക് ചെറുതല്ല. സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കിയത് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത് കേരളത്തെയായിരിക്കും, പ്രത്യേകിച്ച് മലബാര്‍ മേഖലയിൽ. മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്ന വാര്‍ത്തകളില്‍ നിന്നും വ്യത്യസ്തമാണ് സൗദിയിലെ അവസ്ഥപ്രവാസികള്‍ക്കിടയില്‍ ഈയടുത്ത് ആധി പടര്‍ത്തിയസത്യങ്ങളെക്കാള്‍ സാധ്യതകളെ വിവരിച്ചു മാധ്യമങ്ങള്‍ പേടിപ്പെടുത്തിയ നിതാഖാത്‌ ഒരുപിടി പോസ്റ്റുകള്‍ക്ക് വിഷയമായി. അതില്‍വസ്തുതകളെ കൂടുതല്‍ വ്യക്തമായും യാഥാര്‍ത്ഥ്യബോധത്തോടെയും വിശകലനം ചെയ്ത ബ്ലോഗന്റെ സൌദിയിലെ നിതാഖാത്ത് അഥവാ വീണ്ടും മുല്ലപ്പെരിയാര്‍ !!  ശ്രദ്ധേയമായി.  

യഥാര്‍ത്ഥ വാര്‍ത്തകളോട് ഏറെക്കുറെ നീതി പുലര്‍ത്തുന്ന മറ്റൊരു ലേഖനമാണ് 20 മൈൽ.കോമില്‍ സഹീര്‍ മജ്ദാല്‍ എഴുതിയ 'അനിശ്ചിതത്വത്തിന്റെ ദിനരാത്രങ്ങൾ'. എത്ര തിക്താനുഭവങ്ങള്‍ ഉണ്ടായാലും പിന്നെയും പിന്നെയും അറിഞ്ഞോ അറിയാതെയോ ബാധ്യതകള്‍ തലയിലേറ്റുന്നവരായി പ്രവാസികള്‍ മാറിയോ എന്ന് ആശങ്കപ്പെടുകയാണ് ലേഖകൻ. പലസ്ഥലങ്ങളിലും അക്ഷരത്തെറ്റുകളും വാക്കുകള്‍ മുറിച്ചെഴുതിയതും വായനയില്‍ കല്ലുകടിയായി അനുഭവപ്പെടുന്നുവെങ്കിലും വിഷയത്തിന്റെ പ്രസക്തികൊണ്ട് മുന്നിട്ടുനില്‍ക്കുന്നു ഈ ലേഖനം.

നര്‍മകുതുകികള്‍ക്കും നിതാഖാത്‌ വിഷയമായി. അവയില്‍ ഫേസ്‌ബുക്കും സ്റ്റാറ്റസും പച്ചക്കറിയും കൂട്ടിയുരുട്ടി മല്‍ബു എന്ന മലയാളി മലബാറിയുടെ പേടിയും 'തടി കയിച്ചിലാക്കുന്ന' ഓട്ടവും സരസമായി വിവരിച്ചിരിക്കുന്നു എം. അഷ്‌റഫ്‌ 'മല്‍ബു'വിലെ നോര്‍ക്ക സൂപ്പര്‍ മാര്‍ക്കറ്റില്‍.  മല്‍ബു തന്നെ പറയുന്നതുപോലെ, 'പ്രവാസത്തില്‍ മധുരവും കയ്പ്പുമുണ്ട്.' ഏതുകയ്പ്പിനുള്ളിലും മധുരം കണ്ടെത്താനുള്ള മലയാളിയുടെ കഴിവ് ഒന്ന് വേറെതന്നെയാണ്.  പുര കത്തിനശിച്ചാല്‍, ഇനി തടസ്സമിലാതെ ചന്ദ്രനെ കാണാമല്ലോ എന്ന് ഒരു നല്ല മലയാളി ചിന്തിക്കുമെന്നാണ് പറയാറുള്ളത്. പലരുടെയും ജീവിതം തുലാസില്‍ നിര്‍ത്തിയിരിക്കുന്ന നിതാഖാത്തിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു പോസ്റ്റ്‌ പുര കത്തുന്നതിനിടയില്‍ വാഴ വെട്ടുന്ന പണിയാണ് എന്ന് മൂക്കത്ത് വിരല്‍ വയ്ക്കുന്നവര്‍ ആദ്യഭാഗം വായിക്കുമ്പോഴേ അതെടുത്തുമാറ്റി മൗസിന്റെ സ്ക്രോള്‍ ബട്ടണില്‍ വയ്ക്കും എന്നുറപ്പ്.


നന്നാവൂലാ....

ഇനി, ആദ്യഭാഗത്ത്  പറഞ്ഞ ആ മരുമകന്‍റെ അനന്തരാവകാശികളായി ചിലരുണ്ട് ഇവിടെ.  അശ്രദ്ധ കൊണ്ടുള്ള തെറ്റുകള്‍ വരുത്തുന്ന പോസ്റ്റുകള്‍ നല്ലതാണെങ്കില്‍ക്കൂടി ഇരിപ്പിടം പരിഗണിക്കില്ല എന്ന് മുന്‍പൊരിക്കല്‍ ഇവിടെ പറഞ്ഞിരുന്നു, എഴുത്തുകാരന് വായനക്കാരനോടുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വത്തെപ്പറ്റിയും.  എന്നാല്‍ ചിലതൊക്കെ കാണുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല. ലിപിയും ചില്ലും കൃത്യമായി പ്രിന്റ്‌ ചെയ്യാന്‍ പറ്റാതിരുന്ന പഴയകാല പുസ്തകം വായിക്കുന്നതുപോലെ തോന്നും ചില പോസ്റ്റുകള്‍ കാണുമ്പോൾ. അതും, ബ്ലോഗ്‌ രംഗത്ത്‌ സീനിയറായ ചിലരെഴുതുമ്പോള്‍, 'കാര്‍ന്നോരല്ലേ, അടുപ്പിലും ആവാം...' എന്ന ചിന്ത ഒരു ശരാശരി വായനക്കാരന് വന്നുപോയാല്‍ തെറ്റുപറയാനാവില്ല.

തികച്ചും രസകരമായി വായിച്ചുപോകാവുന്ന നര്‍മ്മമാണ് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ വില്ലേജ്‌മാന്‍ എഴുതിയ റിട്ടേണ്‍ ഓഫ്  ഓമനക്കുട്ടന്‍ : സീസണ്‍ കഷ്ടകാലംഇവിടെയും പശ്ചാത്തലം നിതാഖാത്‌ തന്നെ.  ബിവറേജസിനു മുന്നില്‍ ബസ്‌ കാത്തുനില്‍ക്കുന്നവനെയും സംശയിക്കും എന്ന് പറയുന്നതുപോലെ, നിതാഖാത്‌ യുഗത്തില്‍ മാന്യമായി ലീവിന് വരുന്നവനും രക്ഷയില്ല എന്ന ത്രെഡില്‍ വളരെ മനോഹരമായി എഴുതിപ്പോയിരിക്കുന്ന ഈ പോസ്റ്റ്‌ അശ്രദ്ധമായി പബ്ലിഷ് ചെയ്തതുകൊണ്ടുമാത്രം കല്ലുകടി അനുഭവപ്പെടുന്ന ഒന്നാണ്.  കുത്തിനും കോമയ്ക്കും ശേഷം സ്പേസ് കൊടുക്കാത്തതുകൊണ്ടുമാത്രം ഒരു വരിയില്‍ രണ്ടു വാക്കുകള്‍ മാത്രം വരുന്നുണ്ട് ഇതില്‍.  അതുപോലെ, അക്ഷരങ്ങളും തെറ്റില്ലാതെ എഴുതാന്‍ ഇനി എന്നാണ് നമ്മുടെ ബൂലോകര്‍ പലരും പഠിക്കുന്നത്... ചിലതൊക്കെ കാണുമ്പോള്‍ തോന്നുന്ന വിഷമം കൊണ്ടാണ് ഇത്രയും പറഞ്ഞുപോകുന്നത്.


കവികള്‍ക്ക്‌ നല്ലകാലം വരുമോ?

കഥകളേക്കാള്‍ കവിതകള്‍ക്ക്‌ വായനക്കാരും ആസ്വാദകരും കുറവാണ്, ബൂലോകത്ത് എന്നല്ല, എവിടെയും.  ആര്‍ക്കും എങ്ങനെയും എഴുതാവുന്ന ഒന്നാണ് കവിതകള്‍ എന്നാണ് പൊതുധാരണ.  വരി മുറിക്കാന്‍ അറിയാതെ, കവിത്വം തൊട്ടുതീണ്ടാതെ, ഗദ്യം എഴുതി, ആശയം പോയാലും ഇനി അതില്ലെങ്കില്‍ത്തന്നെയും വേണ്ടില്ല, കണക്കൊപ്പിച്ചു മുറിച്ചു കവിതയാക്കുന്ന രീതി പലയിടത്തും കണ്ടുവരുമ്പോള്‍ ആ ധാരണ പൂര്‍ണ്ണമായും തെറ്റാണെന്നും പറയാനാവില്ല. അതിനിടെ ശ്രദ്ധേയമായി തോന്നിയ ഏതാനും കവിതാബ്ലോഗുകള്‍ -

പ്രതികരണങ്ങളും തീക്ഷ്ണവിമര്‍ശനങ്ങളും ഉള്ളടങ്ങിയവയാണ് പള്ളപ്രം കവിതകൾ. വിഷയവൈവിധ്യമാണ് ഈ കവിതകളുടെ എടുത്തുപറയാവുന്ന ഒരു സവിശേഷത. സോനാഗാച്ചിയും ഇറോമും പോലെതന്നെ കുബ്ബൂസും പച്ചക്കറിയുമെല്ലാം വിഷയവിധേയമാവുന്നുണ്ട് ഈ കവിതകളിൽ. പ്രകൃതിയെ അതിരുവിട്ടുചൂഷണം ചെയ്യുന്നതിനെതിരെ പലപ്പോഴും എഴുതിക്കാണുന്ന വരികളില്‍ വേറിട്ടുനില്‍ക്കുന്നു ഹരീഷ് പള്ളപ്രത്തിന്റെ യാത്ര എന്ന കവിത.

"
ഇന്നലെയൊരു
കുന്നിനെ
കൂട്ടബലാൽസംഗം ചെയ്തു
കൊന്നൊടുക്കുമ്പോൾ
കണ്ണടച്ചു കരഞ്ഞ കാറ്റിനെ
കളിയാക്കിയവർ"

കുന്നും കാറ്റും തമ്മിലുള്ള ബന്ധമെന്താണ് എന്ന് പറയാതെ പറഞ്ഞുപോകുന്ന വരികൾ.

എം.ആർ. അനിലന്‍റെ 'നിഴല്‍നായ'യുടെ കണ്ണില്‍ പെടാത്തതായി ഒന്നുമില്ല.  എന്നാല്‍ ചുറ്റും കാണുന്ന കാഴ്ചകളുടെ നിസ്സഹായതയില്‍ അവനു ചെയ്യാന്‍ ഒന്നുമുണ്ടാവുന്നുമില്ല.  ഇരുട്ടിലും വെളിച്ചത്തും ഒന്നുപോലെ അവന്‍ കാണുകയും അറിയുകയും ചെയ്യുന്നു. ഇന്നത്തെ സാമൂഹ്യജീവിത കാഴ്ചകളോട് പ്രതികരിക്കാനാവാതെ പോകുന്നവന്‍റെ മുരളല്‍, അല്ലെങ്കില്‍ അലോസരം മാത്രമായി ഉയരുന്ന ഏകാന്തപ്രതിഷേധങ്ങൾ... ആഴത്തിലിറങ്ങുമ്പോള്‍ അര്‍ത്ഥതലങ്ങളുടെ വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ നീന്തിപ്പോകാനാവും ഈ വരികളിലൂടെ.  

"അടുപ്പൊരു കടലാണ്.... ഇവിടെയാണ് വീട്ടിലെ മർദ്ദവ്യതിയാനക്കാറ്റും, ചടുല മർദ്ദനക്കാറ്റും ആഞ്ഞു വീശുന്നത്." അടുപ്പും  കടലും തമ്മില്‍ മുന്‍പെങ്ങും കാണാത്ത ഒരു സാമ്യവത്കരണം രഞ്ജിത്ത് കണ്ണന്‍കാട്ടിലിന്‍റെ കടലടുപ്പ്‌ എന്ന കവിതയില്‍. സൂര്യനും കടലും തമ്മിലും, അടുപ്പും കനലും തമ്മിലുമുള്ള ബന്ധം - ബിംബകല്‍പ്പനകള്‍ ശക്തവും സുന്ദരവുമാവുന്നുണ്ട് ഈ വരികളിൽ.  എന്നാല്‍ അവസാനരണ്ടുവരികള്‍ ചേരാതെ നില്‍ക്കുന്നതായി തോന്നി. അടുപ്പിനുപകരം അടുക്കള ആയിരുന്നു എങ്കില്‍ ആ വരികള്‍ തികച്ചും ഇഴചേര്‍ന്നുപോകുമായിരുന്നു. 

വരികളില്‍ തന്നെ വിന്യാസം അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകാറുണ്ട് ചിലതൊക്കെ വായിക്കുമ്പോൾ. മുകളില്‍ പറഞ്ഞ വരികള്‍ തന്നെ, 'അടുപ്പൊരു കടലാണ്.... വീട്ടകത്തെ മർദ്ദവ്യതിയാനക്കാറ്റും, ചടുല മർദ്ദനക്കാറ്റും ആഞ്ഞു വീശുന്നത് ഇവിടെയാണ്...' എന്നെഴുതിയിരുന്നെങ്കില്‍ അതൊരു ഗദ്യത്തിനപ്പുറം കവിതയുടെ രൂപത്തിലേയ്ക്ക് എത്തിനില്‍ക്കുമായിരുന്നു, നമ്മുടെ കവികള്‍ പലപ്പോഴും പരാജയപ്പെടുന്നതും ഇവിടെയാണ്‌.

"ഇതില്‍ കവിതയില്ല, കഥയില്ല... എന്റെ ചിന്തകളും അഭിപ്രായങ്ങളും മാത്രം... എന്റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ മാത്രമിത്... അതെ.. ഇതെന്റെ FACEBOOK BLOG" എന്ന് മുഖവുരയെഴുതിയ സന്ദീപ് അയ്യരിൽ കൃഷണന്റെ ബ്ലോഗിൽ വന്ന രാഗസാന്ദ്രമായൊരു ബ്ലും !!! എന്ന രചന വായിക്കുമ്പോൾ പുതുമയുള്ള ബിംബാത്മക കൽപ്പനകൾ കാണാം. ആകർഷകമായി അവ കോർത്തുവച്ചത് കണ്ടറിയാം. വാക്കുകളും പദങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ഭാവലോകം അനുഭവിക്കാം. ഉത്തമകവിതയുടെ ലക്ഷണങ്ങൾ ഇതൊക്കെത്തന്നെയല്ലേ? അതെ.  എങ്കിലും വരികളില്‍ ആശയം മുറിഞ്ഞുപോകുന്നു എന്ന പ്രശ്നം ഇവിടെയും കാണുന്നു. ഉദാഹരണമായി,

"വല്യോരുരുളൻ കല്ലെടുത്തെന്റെ
നെറുകിലേക്കിട്ടെന്നെ വിസ്മൃതിയുടെ
അന്തംകെട്ട ആഴങ്ങളിലേക്ക്‌ മുക്കിക്കളയുക."   - ഈ വരികള്‍,

"വല്യോരുരുളൻ കല്ലെടുത്തെന്റെ
നെറുകിലേക്കിട്ടെന്നെ
വിസ്മൃതിയുടെ അന്തംകെട്ട ആഴങ്ങളിലേക്ക്‌
മുക്കിക്കളയുക."   ഇങ്ങനെ ആയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകും വായനയ്ക്കിടയിൽ.


നിരൂപണംലേഖനം...


സിനിമ എന്നത് സകല കലാരൂപങ്ങളുടെയും സംഗമവേദിയാണ്. അത് സസൂക്ഷ്മം നിരീക്ഷിച്ച്, ഒരു സിനിമാനിരൂപണം എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് പ്രവീണ്‍ ശേഖര്‍ 'സെല്ലുലോയിഡ് ' എന്ന സിനിമയുടെ അവലോകനത്തിലൂടെ നിരൂപണത്തിലൂടെ കാട്ടിത്തരുന്നത്. "സാധാരണ ബ്ലോഗ് പോസ്റ്റുകളുടെ ശൈലിയിൽ നിന്നും ഏറെ ഉയരത്തിൽ നിൽക്കുന്ന ഈ ലേഖനം മുഖ്യധാരാമാധ്യമങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ള സിനിമാനിരീക്ഷണങ്ങളേക്കാൾ ഏറെ നിലവാരം പുലർത്തുന്നു. സൈബർ സ്പേസിലെ വായനയും കടന്ന് വിപുലമായ ഒരു വായനാസമൂഹത്തിനുമുമ്പിൽ അവതരിപ്പിക്കേണ്ടതാണ് ഈ ലേഖനം" എന്ന ഒരു വായക്കാരന്റെ കമന്റില്‍ ഈ ലേഖനത്തിന്‍റെ നിലവാരത്തെ സംബന്ധിക്കുന്ന നല്ലൊരു നിരീക്ഷണമുണ്ട്. സെല്ലുലോയിഡ് എന്ന സിനിമ മലയാള സിനിമാ രംഗത്ത് സൃഷ്ടിച്ച തരംഗം പോലെതന്നെ ബൂലോകത്തിനകത്തും പുറത്തും ഈ സിനിമയെക്കുറിച്ച് വായിച്ചിട്ടുള്ള അനേകം നിരൂപണങ്ങളില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു സിനിമാവിചാരണയിലെ 'സെല്ലുലോയിഡ് ചരിത്രം'.

ഉള്‍ക്കാഴ്ചയേകുന്ന ഒരു ബ്ലോഗാണ് ഇന്‍സൈറ്റ്’. കൃഷിയുടെ വിവിധപാഠങ്ങള്‍, അവബോധം , അനിവാര്യത എല്ലാം വായനക്കാരനിലേക്ക് നട്ടുനനയ്ക്കാന്‍ ബ്ലോഗുടമ കാണിക്കുന്ന ഉത്സാഹം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്. അന്യം നിന്നു പോകുന്ന കൃഷിരീതികളെക്കുറിച്ചും ജീവിതശൈലി പ്രകൃതിയോട് സൗഹാര്‍ദ്ദപരമാക്കേണ്ടതിന്‍റെ ആവശ്യകതയെയും മാര്‍ഗ്ഗങ്ങളേയും കുറിച്ചുമുള്ള വിജ്ഞാനപ്രദമായ പല പോസ്റ്റുകളുടേയും കൂട്ടത്തില്‍ കൂടുതല്‍ ആകര്‍ഷകമായി തോന്നിയത്‌ നെല്‍കൃഷിയുടെ പാഠങ്ങളാണ്. സ്വന്തം വീട്ടില്‍ കുട്ടികളെ പരിചയപ്പെടുത്താന്‍ നടത്തിയ പരീക്ഷണ നെല്‍കൃഷിയുടെ ചിത്രങ്ങളടക്കമുള്ള വിവരണങ്ങള്‍ ആദ്യംതുടങ്ങി വിവിധപോസ്റ്റുകളിലൂടെ കൗതുകത്തോടെ, അതിലേറെ സന്തോഷത്തോടെ നോക്കിക്കാണുകയായിരുന്നു. കതിരുകള്‍ സ്വര്‍ണ്ണമായി, നെല്ല് കൊയ്യുവാന്‍ സമയമായി എന്ന പുതിയ പോസ്റ്റിലൂടെ നെല്‍ക്കതിരുകള്‍ സ്വര്‍ണ്ണവര്‍ണ്ണമായി വിളവെടുപ്പിന് തയ്യാറെടുക്കുന്നതറിയിച്ചിരിക്കുന്നു. ആ പ്രയത്നം കാണിച്ചുതരുന്നൊരു പ്രത്യാശാകിരണമുണ്ട്, സ്വയംപര്യാപ്തമാവാന്‍ കഴിവുള്ള ഒരു പുതുതലമുറ! വാക്കുകളേക്കാള്‍ വിളവ് പ്രവൃത്തികള്‍ക്കാണെന്ന ഓര്‍മ്മപ്പെടുത്തലാണ് വായനയ്ക്കുപരി ഇവിടുത്തെ മിക്ക പോസ്റ്റുകളും.


ചിത്രങ്ങള്‍, ടിപ്സ്...

ഇരുളും  വെളിച്ചവും നിഴല്‍ പിണയുന്ന, എന്നാല്‍ അതിസാധാരണം എന്ന് തോന്നാവുന്ന ജീവിത മുഹൂര്‍ത്തങ്ങളില്‍ നിന്ന് ഒപ്പിയെടുത്ത വിശിഷ്ടമായ ദൃശ്യങ്ങളാണ് സുനില്‍ വാര്യരുടെ 'ഫേഡ് ഇന്‍' എന്ന ഫോട്ടോബ്ലോഗ്‌. തികച്ചും അപ്രധാനം എന്ന് നമുക്ക് തോന്നുന്നിടങ്ങളിലും ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണ് പതിയുന്നത് എങ്ങനെയെന്ന് അസാമാന്യമിഴിവുള്ള ഈ ചിത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു.

അറിവുകള്‍ മൂടിവയ്ക്കാനുള്ളതല്ല, പകര്‍ന്നുനല്‍കുന്തോറും അതിനു മാറ്റ് കൂടുന്നു. "ഒരു മലയാളിയും കമ്പ്യൂട്ടര്‍ അറിയില്ല എന്ന് പറയരുത്" എന്ന് തലക്കെട്ടിലൂടെ ചുമ്മാ വീരവാദം മുഴക്കാതെ അതിനുള്ള ആത്മാര്‍ത്ഥശ്രമം നടത്തുന്ന ഒരു ബ്ലോഗറാണ് ഷാഹിദ് ഇബ്രാഹിം. കമ്പ്യൂട്ടര്‍ ടിപ്സ് എന്ന ബ്ലോഗിലെ ടിപ്സുകളെല്ലാം പരസഹായമില്ലാതെ ഏതൊരാള്‍ക്കും സ്വയം കമ്പ്യൂട്ടറിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ലളിതമായും സ്ക്രീന്‍ഷോട്ടുകളുടെ സഹായത്തോടെയും ഷാഹിദ് പഠിപ്പിച്ചു തരുന്നു. ഇതിലെ ഒട്ടുമിക്ക വിവരങ്ങളും ഏറെ പ്രയോജനകരമാണ്.  E മെയിലുകള്‍ എങ്ങിനെ U S B യില്‍ സൂക്ഷിക്കാം എന്ന് പറഞ്ഞു തരുന്നു പലര്‍ക്കും ഏറെ പ്രയോജനകരമായ ഒരു പോസ്റ്റ്‌. ഷാഹിദിന്റെ ബ്ലോഗിലെ സോഫ്റ്റ്‌വെയറുകള്‍ കൂടുതല്‍ പേര്‍ പ്രയോജനപ്പെടുത്തുന്നു എങ്കിലും കമന്റുകളില്‍ക്കൂടി ഒരു നന്ദി പറയാന്‍ പലരും മടികാണിക്കുന്നു എന്ന് തോന്നുന്നു.


പുതുമുഖങ്ങള്‍ക്ക് സ്വാഗതം

"ഇന്തോനേഷ്യയില്‍ നിന്നും ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എനിക്ക്. ഒരിക്കല്‍ അവളോട്‌ വീഡിയോ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആണ് അവിടെ രണ്ടാമതും സുനാമി ഉണ്ടായത്. ഞാന്‍ കണ്ടു അവളുടെ റൂമിലേക്ക്‌ കയറി വരുന്ന ഒരു സുനാമി തിരമാലയെ. ഇന്തോനേഷ്യന്‍ ഭാഷയില്‍ അബ്ബാസിക്കാ രക്ഷിക്കൂ എന്നും വിളിച്ചു കരയുന്ന അവള്‍ തിരമാലയില്‍ ഒലിച്ചു പോകുന്നത് കാണാന്‍ വയ്യാതെ ഞാന്‍ ഫിലിപൈന്‍സ് ചാറ്റ് റൂമിലേക്ക്‌ കടന്നു. പിന്നീട് അവളുടെ ഓര്‍മ നിലനിര്‍ത്താനായി ഞാന്‍ എന്‍റെ ചാറ്റ് ഐഡിയുടെ പാസ് വേര്‍ഡ്‌ കുറെ കാലം "tsunami" എന്നാക്കി മാറ്റി." 

ഫേസ്‌ബുക്കില്‍ വല്ലപ്പോഴുമെങ്കിലും കയറിയിറങ്ങി പരിചയമുള്ള എല്ലാവര്‍ക്കും ആളെ മനസിലായിട്ടുണ്ടാവും - 'അബ്ബാസ്‌ കുബ്ബൂസിനെ പ്രണയിക്കേണ്ടിവന്നവന്‍.' ധാരാളം ആരാധകരുള്ള തന്റെ സ്റ്റാറ്റസുകള്‍ സൂക്ഷിക്കുന്നതിനായി അബ്ബാസ്‌ ഒരു ബ്ലോഗ്‌ തുടങ്ങിയത് ഇപ്പോഴാണ്, ഖുബ്ബൂസിനു പറയാനുള്ളത്‌. ബൂലോകത്ത് നല്ല നര്‍മത്തിനും ആക്ഷേപഹാസ്യത്തിനും, ഒപ്പം ചിന്തയുടെ നുറുങ്ങുകള്‍ക്കും എന്തെങ്കിലും ഒരു പോരായ്മ ഉണ്ടായിരുന്നെങ്കില്‍ അതിനി ഉണ്ടാവില്ലെന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്... നമുക്കിടയിലേയ്ക്ക് കടന്നുവന്ന് നല്ലൊരു വായനാനുഭവം സമ്മാനിക്കുന്ന അബ്ബാസിന് ഇരിപ്പിടം എല്ലാവിധ ആശംസകളും നേരുന്നു.
 

കഴമ്പുള്ള എഴുത്തുമായി സമീപകാലത്ത് ബ്ലോഗ്‌ തുടങ്ങിയവരില്‍ ശ്രദ്ധേയയായ ഒരാളാണ് തോന്നിവാസിപ്പെണ്ണ്.  ഒരു  ബ്ലോഗര്‍ കൂടിയായ ക്രിസ്പിന്‍ ജോസഫിന്‍റെ കവിതാസമാഹാരം 'ഷറപോവ' ഫേബിയന്‍ ബുക്സ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു.  ഈ പുസ്തകത്തിന്‍റെ ഒരു ആസ്വാദനം ലിഷ വി.എൻ.ന്‍റെ തോന്നിവാസിപ്പെണ്ണില്‍ - 'തെമ്മാടിച്ചെറുക്കന്‍റെ ഷറപോവ'.  

"മഴയും മഞ്ഞും വെയിലും നിലാവും കൊണ്ട് വരട്ടുചൊറിപിടിച്ച് പകുതിയില്‍വെച്ച് ഉണങ്ങിപ്പോയ ഒരു ആല്‍മരച്ചോട്ടില്‍, കയ്യിലൊരു കാലന്‍കുടയും പിടിച്ച് കുന്തിച്ചിരിക്കുകയായിരുന്നു കവിത. ഒരു തെമ്മാടിച്ചെറുക്കന്‍റെ കയ്യിലെ കവണയിലെ അപാരസാധ്യതകളില്‍ മനംമയങ്ങിയ കവിത അവനു വലിച്ചുവിടാന്‍ പാകത്തില്‍ അറ്റം കൂര്‍ത്ത ഒരു കല്ലായി പരിണമിക്കുന്നത് എത്ര വേഗമാണ്...!!!" 

ക്രിസ്പിന്‍ ജോസഫിന്റെ കവിതകള്‍ വായിച്ചിട്ടുള്ള ഒരാള്‍ക്ക്‌ ഈ നിരീക്ഷണം എത്ര കൃത്യമാണെന്ന് പറയുവാനാവും. ആസ്വാദനം വായിച്ചാല്‍ ആ പുസ്തകം തേടിപ്പിടിച്ചുവായിക്കാന്‍ തോന്നണം, അവിടെയാണ് ആസ്വാദകന്‍റെ കഴിവ് അളക്കപ്പെടുന്നത്. ഇവിടെ എഴുത്തുകാരി വിജയിച്ചിരിക്കുന്നു എന്ന് പറയാം. ഭാഷയുടെ സാധ്യതകള്‍ നന്നായി വിനിയോഗിക്കാന്‍ അറിയുന്ന ഒരു എഴുത്തുകാരിയാണ് ലിഷ എന്ന ഈ തോന്നിവാസിപ്പെണ്ണ്.  സ്വാഗതം, ആശംസകൾ.


വിശദമായ  വായന

ചില എഴുത്തുകളില്‍ ഒരു വൃത്തമുണ്ട്. കാലഗതിക്കനുസരിച്ച് സാമൂഹ്യജീവിതത്തില്‍ സംഭവിക്കുന്ന നന്മയുടെ ഏറ്റക്കുറച്ചിലുകള്‍ ജീവിതതാളം ക്രമം തെറ്റിക്കുന്നതിന്‍റെ ഒരു വ്യത്യസ്തചിത്രം നമുക്ക് കാട്ടിത്തരികയാണ് അഷറഫ്‌ സല്‍വയുടെ 'ഞങ്ങളും മാറി' എന്ന കഥ. ഏറെ സ്നേഹത്തോടും ഒത്തൊരുമയോടും കൂടി കഴിയുന്ന ഒരു ഏറനാടന്‍ ഗ്രാമത്തില്‍ കഥ തുടങ്ങുമ്പോള്‍ സ്നേഹച്ചരടില്‍ കോര്‍ത്തിട്ട ഒരു ജനതതിയെ നമുക്ക് കാണാം. കാലപ്രയാണത്തിനനുസരിച്ച് ഗ്രാമജനതയില്‍ വരുന്ന നന്മയുടെ ശോഷണം മൂലം തെറ്റിദ്ധാരണകള്‍ നല്‍കുന്ന ശിക്ഷകള്‍ എറ്റുവാങ്ങുന്ന ചിലരിലൂടെ വേദനയില്‍ പൊതിഞ്ഞ ചില അറിയാക്കഥകളിലേക്കാണ് എഴുത്തുകാരന്‍ നമ്മെ നയിക്കുന്നത്.   

ഏറനാടന്‍ ഗ്രാമത്തിന്റെ നിഷ്കളങ്കസൗന്ദര്യം ലളിതമായ ഭാഷയിലൂടെ വായനക്കാരനിലേക്ക് പടരുന്നുണ്ട് മനോഹരമായ ഈ കഥയിലൂടെ. പരസ്പര സ്നേഹത്തിന്‍റെ, ഒത്തൊരുമയുടെ നാട്ടുവിശേഷങ്ങള്‍ മരണാസന്നയായ വ്യക്തിയുടെ വീട്ടുമുറ്റത്തിന്‍റെ പശ്ചാത്തലത്തിലൂടെ കഥാകൃത്ത് പറഞ്ഞുതുടങ്ങുമ്പോള്‍ വായനക്കാരന്‍ മനസ്സില്‍ നെയ്തെടുക്കുന്ന കഥാഗതികള്‍ക്ക് തികച്ചും വിഭിന്നമാണ് കഥാന്ത്യം എന്നത് നല്ലൊരു എഴുത്തുകാരന്‍റെ കയ്യടക്കമായി കാണാതെ വയ്യ. കൂടെപ്പിറപ്പുകള്‍ക്കായി ഉഴിഞ്ഞുവെച്ച ജീവിതത്തില്‍ മൈമൂന ഒളിപ്പിച്ചുവച്ച സ്വകാര്യദുഃഖവും കാലത്തിനുമാത്രം മുക്തിയേകാനായ അകാരണ ശാപഭാരം പേറി ജീവിച്ചുതീര്‍ക്കേണ്ടിവന്ന ബാപ്പുട്ടിഹാജിയും, എല്ലാം അവസാനിപ്പിക്കാന്‍, വെളിപ്പെടുത്താന്‍ കാലം അയയ്ക്കുന്ന ദൂതനായി വന്നെത്തുന്ന അന്നാമ സിസ്റ്ററും എല്ലാം നിറഞ്ഞാടുമ്പോള്‍ വായനക്കാരനും ഈ കഥ ഏറെ ഇഷ്ടമാവുന്നു. ബാപ്പുട്ടിഹാജിയ്ക്ക് നിരപരാധിത്വം തെളിയിക്കാന്‍ ഒന്ന് ഉറക്കെ വിളിച്ച് പറയുകയെങ്കിലുമാവാമായിരുന്നു എന്നതും ഒരു കഥയെന്ന നിലയില്‍ ഒരുപാട് മുന്നേറാനിനിയും സാധ്യതകള്‍ ഉണ്ടെന്നതും എല്ലാം കഥയുടെ പോരായ്മകളായി ചൂണ്ടിക്കാണിക്കാമെങ്കിലും വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കുന്ന ആവിഷ്കാരചാതുരിയില്‍ അതെല്ലാം മറന്നുപോവുന്നു എന്നതാണ് നേര്.

ഒന്നിച്ചു ചേര്‍ത്തെഴുതുന്നതിനുപകരം കൊച്ചുഖണ്ഡികകളാക്കി സംഭാഷണങ്ങള്‍ വേര്‍തിരിച്ചു നല്‍കിയിരുന്നെങ്കില്‍ ഈ നല്ല കഥയുടെ വായനാ സുഖം ഒന്ന് കൂടി വര്‍ദ്ധിക്കുമായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.  അതാണ്‌ ആദ്യം പറഞ്ഞത്‌, ചില എഴുത്തുകളില്‍ വൃത്തമുണ്ടെന്ന്. '....നിരന്നുവരുമെങ്കിലോ കുസുമമഞ്ജരി...'


ദോഷൈകദൃക്ക്

ഇരിപ്പിടം വിമര്‍ശനാത്മകമാവുന്നില്ല എന്നൊരു പരാതി ഉന്നയിച്ചുകണ്ടു, വായനക്കാരില്‍ പലരും. ഇരിപ്പിടത്തിന്റെ പ്രധാനലക്ഷ്യം ഇവിടെ മുന്‍പൊരിക്കല്‍ പറഞ്ഞതുപോലെ, നല്ല പോസ്റ്റുകള്‍ വായനക്കാരില്‍ എത്താതെ പോവരുത് എന്നതാണ്.  എങ്കിലും ചിലതൊക്കെ കാണുമ്പോള്‍ പറയാതിരിക്കാന്‍ കഴിയുന്നില്ല.

നാമൊക്കെ ബ്ലോഗിൽ എഴുതുമ്പോൾ 'ഇതു ഞാൻ സ്വന്തമായി എഴുതിയതാണ്' എന്ന് ബോര്‍ഡോ ലേബലോ വയ്ക്കാറില്ല. പ്രത്യേകമായി ഒന്നും പറയാതിരിക്കുന്നത് അത് തന്‍റെ സ്വന്തം സൃഷ്ടി ആയതുകൊണ്ടാണ്. അതുപോലെതന്നെ ഇവിടെ ചിലര്‍ ഒന്നും പറയുന്നില്ല. അതവരുടെ സ്വന്തമാണെന്ന് പാവം വായനക്കാർ ധരിക്കണം എന്നുള്ളതുകൊണ്ടാവുമല്ലോ ഒന്നും പറയാതിരിക്കുന്നത്. ഇതിനെ മോഷണം എന്ന് പറയാമോ? പറയാം, എന്നാല്‍ പറയാമോ? ചില 'കഥപ്പെട്ടി'കള്‍ ഇങ്ങനെയാണ്. കുട്ടിക്കഥകള്‍ എന്ന നിലയ്ക്ക് എല്ലാവരും ഇഷ്ടപ്പെടും. എന്നാല്‍ ഈസോപ്പ്‌ കഥകളുടെയും മറ്റും മൊഴിമാറ്റ-മൊഴിഭേദ രൂപങ്ങളാണ് ഇതെല്ലാം. കടപ്പാടോ, ആസ്പദമാക്കിയ പുസ്തകത്തിന്‍റെ പേരോ വയ്ക്കാത്തതിനാല്‍ ഇവയെല്ലാം സ്വന്തമെന്ന ലേബലില്‍ പോകുന്നു.


ഇഷ്ടവായനയ്ക്ക് 




(രസകരമായി  വായിച്ചുപോകാവുന്ന ഏതാനും പോസ്റ്റുകൾ)


ഇരിപ്പിടത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന  
അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും 
വായനക്കാര്‍ക്ക് നന്ദി പറയുന്നു.


വായനക്കാരുടെ നിർദേശങ്ങളുംഅഭിപ്രായങ്ങളും 
irippidamweekly@gmail.com  
എന്ന -മെയിൽ വിലാസത്തില്‍ അറിയിക്കുക
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വളരെയേറെ വിലപ്പെട്ടവയാണ്.

99 comments:

  1. നിസർഗത്തിലെ പുതിയ കഥക്ക് 'സ്നേഹ സലാം' അറിയിച്ചത് ഞാനാണ്. എന്റെ വായനാനുഭവത്തെ അരുതെന്ന് വിലക്കാൻ ഒരു ഇരിപ്പിടത്തിനും അനുവാദമില്ലെന്ന് ഏറ്റം വിനീതമായി അറിയിക്കുന്നു.

    വായിക്കാനുള്ള എന്റെ ശ്രമത്തെയും അതിന് ഞാൻ സ്വീകരിക്കുന്ന ഇടത്തെയും {അളവുകോൽ} നിർണ്ണയിക്കാനുള്ള അവകാശം എനിക്ക്തന്നെ {വായനക്കാരന്} വിട്ടുനല്കുക. "ദേ... തിത് പോലെ" എന്ന് പറഞ്ഞ് വായനയുടെ 'ജനകീയാസ്വാദന രീതി'യെ തടുക്കാതിരിക്കുക.

    ReplyDelete
    Replies
    1. " രണ്ടാം ലോകമഹായുദ്ധരംഗവും, കട്ടന്‍ ചായയും പട്ടാളക്യാമ്പുകളും ഉത്തരേന്ത്യയിലെ വര്‍ണവെറിയുമൊക്കെ ഒന്നിനുപിറകെ ഒന്നായി, അവ്യക്തങ്ങളായ ചെറുരംഗങ്ങളായി വായനക്കാര്‍ക്കു മുന്നിലെത്തുമ്പോള് " എന്ന് ഇരിപ്പിടം തന്നെ നിരൂപിക്കുമ്പോൾ അതിലെ ' ദൃശ്യ ഭാഷ'ക്ക് സലാം പറഞ്ഞ എന്റെ വായന മാത്രം തെറ്റാകുന്ന വൈരുദ്ധ്യം എനിക്ക് മനസ്സിലാകുന്നില്ല.

      Delete
    2. 'രണ്ടാം ലോകമഹായുദ്ധരംഗവും, കട്ടന്‍ ചായയും പട്ടാളക്യാമ്പുകളും ഉത്തരേന്ത്യയിലെ വര്‍ണവെറിയുമൊക്കെ ഒന്നിനുപിറകെ ഒന്നായി, അവ്യക്തങ്ങളായ ചെറുരംഗങ്ങളായി വായനക്കാര്‍ക്കു മുന്നിലെത്തുമ്പോള്‍ ഏകാഗ്രത നഷ്ടമാവുന്ന വായന എങ്ങുമെത്താതെ പോവുന്നു' - എന്നാണ് ഇരിപ്പിടം പറഞ്ഞത് .

      'അവ്യക്തങ്ങളായ ചെറുരംഗങ്ങളായി വായനക്കാര്‍ക്കു മുന്നിലെത്തുമ്പോള്‍ ഏകാഗ്രത നഷ്ടമാവുന്ന വായന എങ്ങുമെത്താതെ പോവുന്നു' എന്ന ഭാഗം ഒരിക്കല്‍ക്കൂടി അടിവരയിടുന്നു.... - ഇത് ദൃശ്യഭാഷയെ പുകഴ്ത്താനയി ഉപയോഗിച്ച വരികള്‍ അല്ല എന്ന് വ്യക്തമാണല്ലോ...

      സംശയമുണ്ടെങ്കില്‍ വീണ്ടും വായിച്ചു നോക്കുക. 'അവ്യക്തങ്ങളായ ചെറുരംഗങ്ങള്‍', 'ഏകാഗ്രത നഷ്ടമാവുന്ന വായന എങ്ങുമെത്താതെ പോവുന്നു' - ഇതൊക്കെ മലയാള ഭാഷയില്‍ ദൃശ്യഭാഷയെ സലാം പറഞ്ഞ് പുകഴ്ത്താനായി ഉപയോഗിക്കുന്ന പദങ്ങളല്ല എന്നത് താങ്കള്‍ക്കും അറിവുള്ളതാണല്ലോ...

      Delete
    3. ചുരുക്കത്തിൽ ദൃശ്യഭാഷ ഇല്ലെന്ന്.! അപ്പോൾ, എനിക്ക് മാത്രമായി അങ്ങനെ തോന്നിയതെന്താണാവോ..? അത് ചിലപ്പോൾ എന്റെ കുഴപ്പമാവാം. അല്ലേ..? എന്തായാലും, 'പോത്താമ്പി' പേടിപ്പിക്കാത്ത ഒരു രാത്രി ആശംസിക്കുന്നു. ശുഭരാത്രി..!!

      Delete
  2. പൊതുവില്‍ നല്ലൊരു വിഹഗവീക്ഷണം എന്ന് പറയാം ഈ ലക്കം
    ഇരിപ്പിടം വായിയ്ക്കാനെത്തുമ്പോള്‍ വായനക്കാര്‍ക്ക് ചില പ്രതീക്ഷകളുണ്ട്. വെറുമൊരു പരിചയപ്പെടുത്തല്‍ മാത്രമല്ല ആ പ്രതീക്ഷയുടെ കേന്ദ്രബിന്ദു. വിലയിരുത്തലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നുണ്ട്. പ്രയോജനപ്രദമായ ശാസനകളും തിരുത്തലുകളുമൊക്കെ പ്രതീക്ഷിയ്ക്കുന്നുണ്ട്.

    വെറും പരിചയപ്പെടുത്തല്‍ മാത്രമായാല്‍ ഈയൊരു സംരംഭത്തിന്റെ ആവശ്യം വളരെ ലഘുവായിപ്പോകും.

    ആശംസകള്‍

    (ദോഷൈകദൃക്‌കിന്റെ വാക്കുകള്‍ വായിച്ച് തലയില്‍ പൂടയുണ്ടോ എന്ന് തപ്പിനോക്കുന്നവര്‍ ആരായിരിയ്ക്കും? സസ്പെന്‍സ്...സസ്പെന്‍സ്)

    ReplyDelete
  3. ഇരിപ്പിടം വായിച്ചു , വ്യത്യസ്തമായ വിലയിരുത്തൽ ആശംസകൾ .....

    ReplyDelete
  4. കഴിഞ്ഞ തവണ തല്ലിയപ്പോള്‍ ഇത്തവണ അമ്മാവന്‍ നന്നായി ,ഇപ്പോഴാണ് ഇരിപ്പിടം ഇരിപ്പിടമായത് ,അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ ..

    ReplyDelete
  5. തികച്ചും സമതുലിതമായ അവലോകനം.

    ReplyDelete
  6. ആദ്യമായി ഇരിപ്പിടത്തിന്‍റെ പുതിയ ലക്കത്തിന് ആശംസകള്‍.

    പരിചയപ്പെടുത്തിയവയില്‍ എല്ലാം നോക്കിയിട്ടുള്ളതുതന്നെ..
    ആസ്വദിച്ചു വായിച്ചവയും കൂട്ടത്തിലുണ്ട്.
    ഷാഹിദ് ഇബ്രാഹിമിന്‍റെ കമ്പ്യൂട്ടര്‍ടിപ്സ് ഏറെ ഉപകാരപ്രദമായ ഒന്നാണ്
    എന്നതില്‍ എതിരഭിപ്രായമില്ല.
    അഷ്‌റഫ്‌ സല്‍വയുടെ 'ഞങ്ങളും മാറി' നല്ല നിലവാരം പുലര്‍ത്തി.
    ഇതിലെ മിക്ക കഥാപാത്രങ്ങളും ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്.
    പ്രവീണ്‍ഭാസ്കര്‍ ന്‍റെ സിനിമാനിരൂപണങ്ങളെ ക്കുറിച്ച് പിന്നെ പറയേണ്ടല്ലോ?.. എന്‍റെ ലിസ്റ്റില്‍ ആദ്യമേ കയറിക്കൂടിയ ഒരു നല്ല എഴുത്തുകാരനാണ് അദ്ദേഹം.
    പിന്നെ അബ്ബാസ്.. എന്‍റെ പ്രിയസ്നേഹിതന്‍, ഒന്നുംപറയാനില്ല.
    അജിത്തേട്ടന്‍റെ (ദോഷൈകദൃക്കി)ചില വിലയിരുത്തലുകള്‍ എം-കൃഷ്ണന്‍നായരെപ്പോലെ കുറിക്കുകൊള്ളുന്നില്ലേ... എന്ന സംശയവും
    എനിക്കില്ലാതില്ല. ഞാനിപ്പോ പുള്ളിയുടെ ഫാനായിമാറിക്കൊണ്ടിരിക്കുകയാ...!!!
    പിന്നെ സൃഷ്ടികള്‍ വായിച്ച് ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടു എന്ന്പറയാനുള്ള
    സ്വാതന്ത്ര്യംപോലെത്തന്നെ വായിച്ചിട്ട് ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ട്ടപ്പെട്ടില്ല
    എന്ന് പറയാനുള്ള സ്വാതന്ത്ര്യവും വായനക്കാര്‍ക്ക് ഉണ്ട് എന്ന്കൂടിയുള്ള
    ഒരു ഓര്‍മ്മപ്പെടുത്തലിലൂടെ..
    എല്ലാആശംസകളും ഒരിക്കല്‍ക്കൂടി ഇരിപ്പിടത്തിനു നേര്ന്നുകോണ്ട് വിട.

    (ഒന്നുകൂടി ബ്ലോഗന്‍റെ സൗദിയിലെ നിതാഖാത് ഇഷ്ടായി)

    ReplyDelete
    Replies
    1. അയ്യോ....
      ഇ ദോഷൈകദൃക്ക് ഞാനല്ല
      സത്യമായും ഞാനല്ല

      Delete
  7. ഒരു നിലവാരമുള്ള ലക്കം കൂടി

    ReplyDelete
  8. ഇത്തവണത്തെ അവലോകനം വളരെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ വളരെയധികം ബ്ലോഗുകള്‍ വായനക്കാരിലേക്ക് എത്തിക്കുവാന്‍ ഇരിപ്പിടത്തിന് കഴിഞ്ഞിട്ടുണ്ട് .ഇരിപ്പിടത്തിന്‍റെ ഉയര്‍ച്ചയ്ക്കായി വായനക്കാര്‍ അവലോകനങ്ങളിലെ പോരായ്‌മകള്‍ മകള്‍ ചൂണ്ടി കാണിക്കുമ്പോള്‍. ആ പോരായ്‌മകള്‍ നികത്തുവാന്‍ അവലോകനം തയ്യാറാക്കുന്നവര്‍ ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  9. ഇല്ലത്ത് നിന്ന് വിട്ടെങ്കിലും അമ്മാത്ത് എത്താന്‍ കഴിയാതെ പോയ ഒരു സാഹസം. ഇതിപ്പോള്‍ "അവന്മാര്‍ക്ക് ചെയ്ഞ്ച് വേണമത്രേ ചെയ്ഞ്ച്" എന്ന സലിംകുമാര്‍ ഡയലോഗ് പോലെയായി. വാചകങ്ങളുടെ ഘടനാപരമായ വൈരൂപ്യം വായനയുടെ ഒഴുക്കിനെ വല്ലാതെ ബാധിച്ചു. പഴയ പരിചയപ്പെടുത്തല്‍ ആയിരുന്നു ഇതിനേക്കാള്‍ ഉചിതം. ആസ്വാദനം പോലെ അത്ര നിരുത്തരവാദപരമായി ചെയ്യേണ്ടതല്ല നിരൂപണം. അല്പം ശ്രദ്ധയും അവധാനതയും ആവശ്യപ്പെടുന്നുണ്ട് അത്.
    ശുഭാശംസകള്‍ !

    ReplyDelete
  10. എന്നെ തല്ലണ്ട മാഷേ...
    ഞാന്‍ നന്നായിക്കൊള്ളാം... !!! :-)

    ഇരിപ്പിടത്തിന്റെ നിര്‍ദേശങ്ങള്‍
    ഞാനെന്റെ ഇനിയുള്ള എഴുത്തുകളില്‍ ശ്രദ്ധിക്കുന്നതായിരിക്കും....
    ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും
    അളവറ്റ സ്നേഹം.... സന്തോഷം....

    ReplyDelete
  11. തീർച്ചയായും ശ്രദ്ധേയമായ ഒന്നാണ് ഈ ലക്കം ഇരിപ്പിടത്തിന്റെത് .
    ഇരിപ്പിടം . ഇരിപ്പിടം വിമർശനങ്ങൾ മാറ്റി വെക്കുന്നു എന്ന് പറഞ്ഞതിൽ ഞാനുമുണ്ട് . പക്ഷെ ഇത്തവണ ആ പതിവ് മാറ്റി വളരെ ശക്തമായി തന്നെ ഇടപെടാൻ കഴിഞ്ഞിട്ടുണ്ട് . തീർച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ട സമീപനം . ഇതിൽ പരിചയപ്പെടുത്തിയതിൽ ഏറ്റവും മികച്ചു നിൽക്കുന്നത് അഷ്‌റഫ്‌ സാൽവയുടെ കഥ തന്നെ . കൂടുതൽ ഏകാഗ്രതയോടെ വളരേണ്ടിയിരിക്കുന്നുഎന്റെ വായനയും .

    ReplyDelete
  12. ഇരിപ്പിടം അതിന്റെ പ്രതാപം വീണ്ടെടുത്തു.
    ആശംസകള്‍ .

    ReplyDelete
  13. വൈയ്യക്തീകമായ വായനാനുഭവങ്ങളെ നിഷേധിക്കാൻ ഒരു ഇരിപ്പിടത്തിനും നിൽപ്പിടത്തിനും അവകാശമില്ലെന്നു സ്നേഹത്തോടെ പറയട്ടെ.

    പിന്നെ എന്റെ കവിത കൂടി വിമർശന വിധേയമാക്കിയതിനു ഒരുപാടു നന്ദിയുണ്ട് .

    സമയമെടുത്തെഴുതലും സംശുദ്ധീകരിക്കലും നമ്മളു ബ്ലോഗന്മാരുടെ പണിയാണോ എന്നൊരു അഴകൊഴമ്പൻ വികാരം എപ്പോഴും ഉള്ളിൽ ഉള്ളതുകൊണ്ടാവണം ഇങ്ങനെ സംഭവിച്ചത്.അതു തിരുത്താൻ തീർച്ചയായും ശ്രമിയ്ക്കുന്നതായിരിക്കും ഇനി.

    പിന്നെ അവസാന രണ്ട് വരികൾ.

    അടുപ്പ് എന്ന കേന്ദ്രബിംബത്തെ ആധാരമാക്കി ആണ് കവിത(?) കൊണ്ടു വന്നത്.
    അപ്പോ അടുപ്പിനെ ചുറ്റുന്ന വികാരവും വ്യക്തിത്വവും അവിടെ വരേണ്ടതല്ലേ എന്ന ചിന്തയാണ് അവസാന രണ്ടു വരികളെഴുതാൻ പ്രേരിപ്പിച്ചത്...
    അടുപ്പിലെ ചടുല മർദ്ദനക്കാറ്റിന്റെ അവസാന ദോഷഭോക്താക്കൾ അമ്മമാരല്ലേ...
    അതിലേയ്ക്കു നയിക്കുന്ന കള്ളും കഞ്ചാവും ലഹരിയും...

    അത്രേ ഉദ്ദേശിച്ചുള്ളൂ.

    പിന്നെ ബ്ലോഗ് രചനകൾ ഒരിക്കലും സ്റ്റിഫ് ആയി നിൽക്കുന്ന സാധനമല്ലല്ലോ...
    ഇരിപ്പിടത്തിലെ നിർദ്ദേശം വായിച്ചപ്പോൾ തീർത്തും സ്വീകാര്യമായി തോന്നിയതിനാൽ ആ നാലു വരികളുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മോഡിഫൈ ചെയ്തിരിക്കുന്നു.

    സമയമില്ലാത്ത ഓൺ ലൈൻ കവികളുടെ എഡിറ്റിംഗ് സഹായമൊന്നും നമുക്കു ലഭിയ്ക്കാതിരുന്നതിന്റെ ശേഷിപ്പുകളാകണം ഇത്...

    എഴുതി തുടങ്ങിയ കാലത്ത് കിട്ടേണ്ട രണ്ട് ചന്തിക്കടിയുടെ കുറവ് തന്നെ... അല്ലാണ്ടെന്താ...

    ReplyDelete
  14. വിശദമായ കുറിപ്പുകളോടെ പുറത്തിറങ്ങിയ ഈ ലക്കം ഏറെ മനോഹരമായി . പല പുതിയ ബ്ലോഗുകളും പരിചയപ്പെടാന്‍ കഴിഞ്ഞു . ഇനിയും ഒരുപാട് മുന്നേറാന്‍ ആശംസകള്‍ .

    ReplyDelete
  15. എന്നത്തെയും പോലെ ഇരിപ്പിടം താന്‍റെ ജോലി ഭംഗിയായി ചെയ്തു .ഇത്തിരി നേരം ഇരുന്നിട്ട് പോകാന്‍ പറ്റിയ ചിലയിടങ്ങള്‍ കൂടി .നണ്ട്രി .

    ReplyDelete
  16. ഇരിപ്പിടത്തിന്റെ ഇടം ഇങ്ങിനെയൊക്കെ ഉയർന്നു വരട്ടെ.

    ReplyDelete
  17. രണ്ടുവരി പരിചയപ്പെടുത്തലില്‍നിന്ന് നാലുവരി നിരൂപണത്തിലേയ്ക്ക്‌ ഇരിപ്പിടം വളര്‍ന്നത് എന്തായാലും നല്ലതുതന്നെ. കൂടുതല്‍ പോസ്റ്റുകളുടെ കൃത്യതയാര്‍ന്ന അവലോകനം വരുംലക്കങ്ങളില്‍ പ്രതീക്ഷിക്കട്ടെ. ആശംസകള്‍.

    ReplyDelete
  18. @ നാമൂസ്‌ & രഞ്ജിത്ത് കണ്ണന്‍കാട്ടില്‍

    വായനാനുഭവം എന്നത് ഓരോ ആളുടെയും സ്വന്തമാണ്. അത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. അതുപോലെതന്നെ നിരൂപണം എന്നതും ഒരവകാശം തന്നെയാണ്. അതിനോട് ആര്‍ക്കും യോജിക്കാം, യോജിക്കാതിരിക്കാം. നിരൂപിച്ചു എന്നതുകൊണ്ട് വായനാനുഭവം നിഷേധിക്കപ്പെടുന്നുമില്ല. ഒരു വായന കഴിഞ്ഞ് എത്രയോ സമയത്തിനു ശേഷമാണ്‌ ഇവിടെ നിരൂപണം വരുന്നത്. അത് വായനക്കാരന്‍റെ അനുഭൂതിയെ എങ്ങനെ ബാധിക്കാനാണ്?

    ReplyDelete
    Replies
    1. അതംഗീകരിക്കുന്നു,
      എന്നാൽ, ഇരിപ്പിടം അതിന്റെ നിരൂപണത്തിൽ സൂചിപ്പിച്ച 'ദൃശ്യ ഭാഷ' എന്ന സംഗതി തന്നെയാണ് ദിവസങ്ങള്ക്ക് മുന്പ് ഞാനും ആ പോസ്റ്റിൽ അഭിപ്രായപ്പെട്ടത്. നേരത്തെ പറഞ്ഞ ഞാൻ തെറ്റാവുകയും എന്നാൽ അതേ കാര്യം തന്നെ ആവര്ത്തിച്ച ഇരിപ്പിടം ശരിയാവുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം, അതാണ്‌ എനിക്ക് മനസ്സിലാകാത്തതും എന്നെ അത്ഭുതപ്പെടുത്തുന്നതും.!

      Delete
    2. മേൽ സൂചിപ്പിച്ച കാര്യത്തിൽ ഇരിപ്പിടം ടീമിൽ നിന്നും ഞാനൊരു വിശദീകരണം പ്രതീക്ഷിക്കുന്നുണ്ട്. അല്ലാത്തപക്ഷം, ആ ഭാഗത്തെ പിഴവ് തിരുത്തേണ്ടതുണ്ട്.

      Delete
  19. അവലോകനം കൊള്ളാം.

    എന്റെ ബ്ലോഗ്ഗിനെയും പരാമര്‍ശിച്ചു കണ്ടതില്‍ സന്തോഷമുണ്ട്. പോരായ്മകള്‍ ചൂണ്ടികാണിച്ചത് അര്‍ഹിക്കുന്ന ഗൌരവത്തോടെ ഉള്‍കൊള്ളുന്നു. ബ്ലോഗ്ഗിലും വായനക്കാര്‍ ഇതേ അഭിപ്രായം പങ്കു വെക്കുകയുണ്ടായി. തെറ്റ് തിരുത്തി വരും കാലങ്ങളില്‍ എഴുത്ത് മികച്ചതാക്കാന്‍ ശ്രമിക്കുമെന്നുള്ള ഉറപ്പു നല്‍കുന്നതോടൊപ്പം മുടങ്ങി കിടന്ന ഈ സംരംഭം പുനരുജ്ജീവിപ്പിച്ചു നല്ല രീതിയില്‍ മുന്നോട്ടു നയിക്കുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ കൂടി നേരുന്നു.

    ReplyDelete
  20. വിത്യസ്തതകളോടെ അവതരിപ്പിച്ച ഈ ലക്കത്തിലെ ഇരിപ്പിടം വൈവിധ്യങ്ങളുടെ വിഷുക്കണിയായി.ആശംസകള്‍ അഭിനന്ദനങ്ങള്‍

    ReplyDelete
  21. ആദ്യമായാണ്‌ ഇവിടെ. നന്നായിരിക്കുന്നു - അവതരണ ശൈലി. വീണ്ടും വരാം. നന്ദി.

    ReplyDelete
  22. എന്‍റെ പോസ്റ്റിനെയും അവലോകനം ചെയ്തതില്‍ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു . ഒരുപാട് നല്ല പോസ്ട്ടുകളിലെക്ക് വഴികാട്ടിയുമായി . ചെറിയൊരു ഉദ്യമം അല്ലിത് . അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ .

    ReplyDelete
  23. അഷ്‌റഫ്‌ സൽവയുടെ 'ഞങ്ങളും മാറി' എന്ന കഥ ഇരിപ്പിടം വിലയിരുത്തിയത് കണ്ടു. അതിനോട് ചേർത്ത് വായിക്കാൻ ഇത് കൂടി:

    ഏറനാടിന്റെ നാട്ടുസൗന്ദര്യം പശ്ചാത്തലമാക്കി വരച്ച ലളിതമായ പ്ലോട്ട്,
    എന്നാൽ വരികൾക്കിടയിലൂടെ ഗഹനമായ പാഠങ്ങൾ പറയുന്നുണ്ടീ കഥ. ഗ്രാമ്യതയുടെ വിശുദ്ധി പേറുന്ന ജനങ്ങൾക്കിടയിലേക്കു അധിനിവേശം എങ്ങനെയാണ്
    സാംസ്കാരികമായി ഇടപെട്ടു മാറ്റങ്ങളുണ്ടാക്കുന്നതെന്ന് കൊണ്ടോട്ടിക്കാരനായ ഒരു വരത്തൻ ടി വി മെക്കാനിക് മഞ്ചേരിയുടെ ഏതോ ഉൾഗ്രാമത്തിന്റെ വിശുദ്ധിയിൽ വന്ന് നിർദോഷമെന്നു പ്രയോഗത്തിൽ തോന്നിക്കാവുന്ന ഒരു കമന്റിലൂടെ ഫലത്തിൽ ഒരു നിരപരാധിയെ ഊരുവിലക്കുന്നതിലേക്ക് എത്തിക്കുന്നത് കാണിച്ച് തരുന്നുണ്ട്. ഒരു സാംസ്കാരിക ബുദ്ധിജീവിയുടെ മണിക്കൂറുകളെടുത്തുള്ള സ്റ്റഡിക്ലാസിനേക്കാൾ എത്രയോ അനായാസമായി സാംസ്കാരികാധിനിവേശം എന്നത് എന്താണെന്ന് അഷ്‌റഫ്‌ നമ്മെ പഠിപ്പിക്കുന്നു.

    ഒപ്പം മെഴുകുതിരി പോലെ വട്ടമിട്ടിരിക്കുന്നവർക്കു വെളിച്ചമേകാൻ സ്വയമുരുകിത്തീരുന്ന അനേകം പെണ്ണുടലുകളെ ഓർമപ്പെടുത്തുന്നു ഈ കഥ.

    ഗോസിപ്പുകൾ എങ്ങനെയാണ് സമൂഹജീവിതങ്ങളെ ദുസ്സഹമാക്കുന്നതെന്നും ഇവിടെ കാണാം.

    നന്ദി അഷ്‌റഫ്‌ സൽവ ഈ വിരുന്നിന്......ഒപ്പം ഇരിപ്പിടത്തിനും

    ReplyDelete
  24. അക്ഷരത്തെറ്റ് വരുത്തിയതിനെ കുറിച്ച് പ്രതിപാദിച്ചപ്പോൾ എങ്കിലും "ഇരിപ്പിടത്തിൽ " വരാൻ ആയതിന്റെ ആശ്വാസം മറച്ചു വെക്കുന്നില്ല !

    നല്ല വിമർശനം . അശ്രദ്ധ എഴുത്തിൽ മാത്രമല്ല എല്ലാത്തിലും കൂടപ്പിറപ്പാണ് എന്നതാണ് സത്യം! എഴുത്തിൽ കുറെ കൂടി സീരിയസ് ആവണം എന്ന് എല്ലാ പോസ്റ്റ്‌ ഇടുമ്പോഴും ഓര്ക്കാറുണ്ട്, സുഹൃത്തുക്കൾ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ മാറ്റാൻ ചിലപ്പോഴൊക്കെ ശ്രമിക്കാറുമുണ്ട് .

    വിമര്ശനങ്ങളെ പോസിറ്റീവ് ആയി തന്നെ എടുക്കുന്നു. . തല്ലു കിട്ടിയതുകൊണ്ട് നന്നാവാൻ ഒരു ശ്രമം നടത്തി നോക്കാം .. ശ്രമം ഫലവത്താകും എന്ന് തന്നെയാണ് വിശ്വാസവും.

    എന്നെ ഇരിപ്പിടത്തിന്റെ താളുകളിൽ എത്തിച്ചതിനു ഒരിക്കൽ കൂടി നന്ദി..

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. ആദ്യമായി ഇരിപ്പിടത്തിനു നന്ദി പറയട്ടെ,
    ഏറെ നാളുകൾക്കു ശേഷം കവിതകളുടെ ലഹരി പകർന്ന് മയക്കി വീഴ്ത്തിയ ഏതാനും കവി/കവിതകളെ പരിചയപ്പെടുത്തിയതിന്. ഉജ്ജ്വലമായ കവിതകൾ. സന്ദീപിന്റെ പ്രണയനൊമ്പരം മാത്രം പ്രമേയത്തിൽ ചെറിയൊരു ആവർത്തനവിരസത അനുഭവിപ്പിച്ചു എന്നതൊഴിപ്പിച്ചാൽ..

    ഈ ലക്കം ഇരിപ്പിടത്തെ കുറിച്ച് ഉസ്മാൻ കിളിയമണ്ണിൽ എഴുതിയതു തന്നെയാണ് എനിക്കും തോന്നിയത്.നിരൂപണത്തിൽ കുറച്ചു കൂടി അവധാനത ആവശ്യമുണ്ട്. ചിലയിടത്ത് നിരൂപകന്റേത് ഒരു സാധാരണവായനക്കാരന്റെ അഭിപ്രായം മാത്രമാകുന്നു.

    കമന്റുകളെ സംബന്ധിച്ചിടത്തോളം, മുമ്പേ കമന്റിയ 'ഗോവിന്റെ' പിമ്പേ ഗമിച്ചീടുകയാണ് ബഹുഗോക്കളെല്ലാം എന്നൊരു അവസ്ഥ നില നിൽക്കുന്നുണ്ട് എന്നു തോന്നാറുണ്ട്. അതേ സമയം, മറ്റൊരാളുടെ വായനയിൽ ഇടപെടാമോ എന്നുള്ള ഒരു വലിയ ചോദ്യവുമുണ്ട്. ഒരു ദുഷ്പ്രവണതയെ ചൂണ്ടികാട്ടുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ അതിലൊരു വ്യക്തിയെ ചൂണ്ടി കാട്ടുന്നത് ശരിയായ നടപടിയല്ല.പൊതുവെ മനുഷ്യരെല്ലാവരും മറ്റുള്ളവരുടെ ആസ്വാദനങ്ങളിൽ ഇടപെടാറുണ്ട്, വിമർശിക്കാറുണ്ട്. പക്ഷെ അവിടെ ആ രണ്ടുപേർ തമ്മിൽ പരസ്പരം അതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടായിരിക്കണം. അത് സൗഹൃദത്തിന്റെ പേരിലോ ബന്ധത്തിന്റെ പേരിലോ ഒക്കെയാകാം. അത് പരസ്യമായി വേണോ രഹസ്യമായി വേണോ എന്നൊക്കെ തീരുമാനിക്കുന്നതും ആ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം ഇല്ലാത്തിടത്ത് അതൊരു അടിച്ചേല്പിക്കൽ ആണ്. 'വെറുമൊരു ചായയുണ്ടാക്കിയ കഥ' എന്ന് നിരൂപകൻ വായിക്കുകയും, അങ്ങനെ വായിക്കാത്തവരെ പഴിക്കുകയും ചെയ്യുമ്പോൾ, നിരൂപകൻ തന്റെ പിന്നാലെ വരുന്ന ഗോക്കളെ നിർബന്ധപൂർവ്വം തന്റെ വഴിയേ നടത്താൻ ശ്രമിക്കുന്ന മറ്റൊരു ഗോവായി മാറുകയാണ്. പഴയൊരു അലക്കുകാരി ഉണ്ടാക്കിയ വിവാദമാണ് ഈ സന്ദർഭത്തിൽ ഓർമ്മയിൽ വരുന്നത്. തനിക്കു ചിരി വരുന്ന സന്ദർഭങ്ങളിൽ മാത്രം മറ്റു വായനക്കാരും ചിരിച്ചാൽ മതി എന്നാണ് അന്നു അലക്കുകാരി വായനക്കാരെ ഉപദേശിച്ചത്.അതിൽ നിന്നേറെ വ്യത്യസ്തമല്ല ഈ അഭിപ്രായവും. അതിനോടു യോജിക്കാൻ വയ്യ.

    ReplyDelete
  27. പ്രീയപ്പെട്ട ഇരിപ്പിടം സാരഥികൾക്കു.
    അച്ചായാൻ അൽപ്പം തിരക്കിലായതിനാൽ ഈ പണി ഇന്നത്തേക്ക് എന്നേ ഏൽപ്പിച്ചു
    അതാണീ കുറിയുമായി പതിവില്ലാതെ ഇവിടെ,
    അച്ചായാൻ മാസങ്ങൾക്കു മുൻപ്‌ ഇരിപ്പിടത്തെ അറിയിച്ച ചില നിർദ്ദേശങ്ങൾ വൈകിയെങ്കിലും
    പ്രാവർത്തികമായി കണ്ടതിൽ പെരുത്ത സന്തോഷം ഉണ്ടെന്നു പറയാൻ പറഞ്ഞു, അങ്ങനെ ഒടുവി അൽപ്പം വൈകിയെങ്കിലും ബിജു കൊട്ടില (ബ്ലോഗര്‍ നാടകക്കാരന്‍) ന്റെ ലിങ്ക് ചേർത്ത് കണ്ടത്തിലും സന്തോഷം, ഇവിടെ പരാമർശിച്ചവ പലതും കാണാത്തവ. ഈ ചൂണ്ടിക്കാണിക്കലിനു പ്രത്യേകം നന്ദി വീണ്ടും കാണാം
    വിഷു ആശംസകൾ എല്ലാവർക്കും നേരുന്നു
    ഏരിയൽ അച്ചായനു വേണ്ടി
    അന്നമ്മ ഫിലിപ്പ്
    PS:
    പിന്നെ കഷ്ടപ്പെട്ട് പോസ്റ്റു വായിച്ചു വാരിവലിച്ചു എഴുതുന്ന കമറെഴുതുകാരെ നിർദ്ദയം തള്ളി ചവറ്റു കുട്ടയിൽ കളയല്ലേ യെന്നൊരപെക്ഷയും ഒപ്പമുണ്ട്
    എല്ലാവരും തിരക്കിൽ നട്ടം തിരിയുന്നവർ തന്നെ! ചിരിയോ ചിരി :-)

    ReplyDelete
  28. ബ്ലോഗിലൊന്നും സജീവമല്ലാത്തതിനാൽ ഈ വഴി എത്താൻ വൈകി. നല്ല ഉദ്യമത്തിന് അഭിനന്ദനങ്ങൾ. പണ്ടത്തെ പോലെ സ്വജന പക്ഷപാതവും താൻ പോരിമയും കാണിക്കുന്ന ചിലർ ഇപ്പോഴില്ല എന്ന് കരുതട്ടെ. ആശംസകൾ.


    പിന്നെ ഇരിപ്പിടത്തിൽ പോസ്റ്റ് വന്നാൽ എന്തോ മഹാസംഭവമായി എന്ന് കാണിക്കാതിരിക്കാൻ ഓരോരുത്തരും ശ്രമിക്കുക എന്നും ഈ വേളയിൽ എന്റെ എളിയ അഭിപ്രായം...

    ReplyDelete
    Replies
    1. (ഇരിപ്പിടത്തിൽ പോസ്റ്റ് വന്നാൽ എന്തോ മഹാസംഭവമായി എന്ന് കാണിക്കാതിരിക്കാൻ ഓരോരുത്തരും ശ്രമിക്കുക)

      ഇരിപ്പിടത്തിൽ വന്നാൽ മഹാസംഭവം ആയി തോന്നുന്നവര്ക്ക് അങ്ങനെയും ഇനി അത് ഒരു സംഭവമേ അല്ല എന്ന് തോന്നുന്നവര്ക്ക് അങ്ങനെയും ചിന്തിക്കാനുള്ള സ്വാത്രന്ത്ര്യം ഇല്ലേ സുഹൃത്തേ ?അങ്ങനെ വരുമ്പോൾ ഈ തരം ഒരു ആഹ്വാനത്തിന് എന്താണ് പ്രസക്തി ?

      എന്നെപ്പോലെയുള്ള ചെറിയ ബ്ലോഗര്മാര്ക്ക് തങ്ങളുടെ ബ്ലോഗ്‌ മറ്റൊരു സ്ഥലത്ത് പ്രദിപാദിക്കുന്നു എന്നറിയുന്നത് തന്നെ ഒരു വലിയ കാര്യമാണ് . ആ സന്തോഷം മറച്ചു പിടിക്കുന്നുമില്ല.

      Delete
    2. ആഹ്വാനങ്ങളൊക്കെ ചിലർക്ക് മനസ്സിലാവും ഭായ്,

      പണ്ടത്തെ പോലെ അനാവശ്യമായി ചിലവഴിക്കാൻ ധാരാളം സമയമില്ലാത്തതിനാൽ നന്മ ആശംസിക്കുന്നു. . എല്ലാം നല്ലതിനാവട്ടെ.

      Delete
  29. ഈ ലക്കം ഇരിപ്പിടം കൊമ്പനെ കൊന്നു കൊല വിളിച്ചല്ലോ

    ReplyDelete
  30. വായിച്ചു, ആശംസകൾ... പഴയതിൽ നിന്നും വ്യത്യസ്ഥമായി ഈ ലക്കത്തെ വിശകലനം...

    ReplyDelete
  31. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ചിരിക്കുന്നു എന്നതു നേരുതന്നു അതിൽ വ്യത്യസ്തതയും കാണുന്നു പക്ഷെ വായിക്കാനുള്ള സുഖമോ, പോസ്റ്റിലേക്ക്‌ വായനക്കാരനെ ആകർഷിക്കുവാനോ ഇരിപ്പിടത്തിന്റെ ഈ ലക്കത്തിനു സാധിച്ചില്ല. എങ്കിലും ഈ ദൗത്യത്തിനു മുതിർന്ന ഇരിപ്പിടത്തിന്‌ എല്ലാവിധ ആശംസകളും..

    ReplyDelete
  32. ഇരിപ്പിടത്തിന്റെ വ്യത്യസ്തമായ മറ്റൊരു മുഖം കൂടി ,പല പോസ്റ്റുകളും വായനക്കാരിലേക്ക് എത്തെണ്ടവകള്‍ തന്നെ ,നല്ല രീതിയില്‍ തച്ചും തലോടിയും കൊണ്ട് പോയ വായന ,
    പണ്ടെല്ലാം ബ്ലോഗ്‌ ഉലകത്തിലെ ഏക ബ്ലോഗ്‌ അവലോകന പരിപാടി ആയ ഇരിപ്പിടത്തില്‍ ഇടം കിട്ടാന്‍ ഞാന്‍ അടക്കം പല പുതുമുഖങ്ങളും കാത്തു നില്‍ക്കുമായിരുന്നു ആഘോഷം ആക്കിയിരുന്നു ,എന്തിനു ഒരു പ്രസിദ്ധനായ ബ്ലോഗര്‍ എന്റെ ബ്ലോഗില്‍ കമന്റിയാല്‍ പോലും ,അത് പറഞ്ഞു ഷെയര്‍ ചെയ്തു കളിക്കുമായിരുന്നു , ഇപ്പോള്‍ ഞാന്‍ ഇമ്മിണി ബല്യ ഒരു ബ്ലോഗ്‌ സാഹിത്യ കാരന്‍ ആയി എന്ന വിചാരം എനിക്കുള്ളത് കൊണ്ട് ഇതില്‍ ഒന്നും ഒരു കാര്യമില്ല ഇതൊക്കെ എന്ത്...എന്നാണു അതെന്നെ ...

    ReplyDelete
  33. വായിച്ചു. ഇത്തവണ അല്പം കൂടി നന്നായി എന്ന് തന്നെ അഭിപ്രായം. ഇരിപ്പിടത്തിന്റെ ഈ അവലോകനം എന്തായാലും ബ്ലോഗർമാർക്ക് കൂടുതൽ പ്രോത്സാഹനം തന്നെ എന്ന കാര്യത്തിൽ തെല്ലും സംശയമില്ല.ആശംസകള്

    ReplyDelete
  34. കുറച്ച്‌ ദിവസമായി തിരക്ക് കാരണം വൈകിയാണ് ഇരിപ്പിടത്തിന്റെ ഈ ലക്കം കാണുന്നത് .തീർത്തും നീതിയുക്തമായ അവലോകനങ്ങളിലൂടെ ശ്രദ്ധേയമായ ഇരിപ്പിടത്തിൽ ഈയുള്ളവന്റെ പോസ്റ്റിനെയും പരാമർശിച്ചു കണ്ടതിലുള്ള സന്തോഷം തുറന്നു പറയട്ടെ .

    അക്ഷര തെറ്റിനെ കുറിച്ചുള്ള വിമർശനങ്ങളെ സന്തോഷപൂർവ്വം സ്വീകരിക്കുന്നു . ആലസ്യവും,മടിയും,ജന്മനാ കൂടെയുള്ളതാണ്‌. ബ്ലോഗിലും,അത് കാരണം ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് .

    തല്ലേണ്ടമ്മാവാ.... ഞാൻ നന്നാവൂല എന്ന് ഞാൻ പറയില്ല .
    നന്നാവാൻ ശ്രമിക്കാം...

    പുതിയ ഒരു പാട് പോസ്റ്റുകളിലേക്കും, ബ്ലോഗുകളിലേക്കും ഉള്ള വഴി കാട്ടിയായ ഇരിപ്പിടത്തിനും,സാരഥികൾക്കും അഭിവാദ്യങ്ങൾ.

    ReplyDelete
  35. ഇരിപ്പിടം അവലോകനം നന്നായിരിക്കുന്നു ..
    തലക്കെട്ടിൽ ഒരു പക്വത കൊണ്ടു വരാമായിരുന്നു എന്ന് തോന്നി ..
    എല്ലാ നന്മകളും ..

    ReplyDelete
  36. ചില തിരക്കുകൾ കാരണം ഇരിപ്പിടം ഇന്നാണ് വായിക്കാൻ കഴിഞ്ഞത്. പിറവി മുതൽ ഇരിപ്പിടത്തിന്റെ ഭാഗമായും അല്ലാതെയും അടുപ്പം കാണിച്ച ഒരാളെന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും, ഇത്തവണ ഇരിപ്പിടം അതിന്റെ ചരിത്രത്തിലെ മികച്ച അധ്യായങ്ങളിൽ ഒന്ന് പൂർത്തിയാക്കിയിരിക്കുന്നു.

    എന്തായിരിക്കണം, എങ്ങിനെ ആയിരിക്കണം ഇരിപ്പിടം എന്നതിന്റെ ഉത്തരമാണ് ഇത്തവണത്തെ അവലോകനം. ഇടക്കാലത്ത് ഇരിപ്പിടം കുറെ ലിങ്കുകൾ നല്കി പോസ്റ്റിൽ ചെയ്ത കമന്റുകൾ അതിനു താഴെ കോപ്പി പേസ്റ്റ് ചെയ്തു കേവലം ഒരു അഗ്രിഗേറ്ററിന്റെ ധർമ്മത്തിലേക്ക് താഴ്ന്നു പോകുന്നത് കണ്ടു നിരാശ തോന്നിയിരുന്നു.

    എന്നാൽ ഇത്തവണ ഇരിപ്പിടം തങ്ങളുടെ വായന മുഖം നോക്കാതെ പറയാനുള്ള ആര്ജ്ജവം കാണിച്ചിരിക്കുന്നു. ഈ രീതിയിൽ തന്നെ സധൈര്യം മുന്നോട്ടു പോകാൻ ഇരിപ്പിടത്തിനാവണം. പുകഴ്ത്താൻ മാത്രമല്ല വസ്തു നിഷ്ടമായ വിലയിരുത്താൻ കൂടി ഇരിപ്പിടത്തിനു കഴിയുമെന്നു കാണിച്ചു തന്ന ഇരിപ്പിടത്തിന്റെ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.

    ReplyDelete
  37. പുതിയ കാലത്തെ ഫലപ്രദമായ ആശയവിനിമയ ഉപാധിയായ ബ്ലോഗുകള്‍ നിലവാരത്തിന്റെ കാര്യത്തില്‍ മുഖ്യധാരാമാധ്യമങ്ങളെ പിന്‍തള്ളുന്ന കാലം വിദൂരമല്ല. ഒരു കാലത്ത് സര്‍ഗാത്മകരചനകളുടെ ദിശ തീരുമാനിച്ചിരുന്ന ചില പ്രസിദ്ധീകരണങ്ങളില്‍ വരുന്നതിനേക്കാളും നിലവാരമുള്ള രചനകള്‍ ഇപ്പോള്‍ ബ്ലോഗുകളില്‍ വായിക്കാനാവുന്നു.എന്നാല്‍ ബ്ലോഗെഴുത്തിനെ ഒട്ടും ഗൗരവമായിക്കാണാത്ത ചില ശീലങ്ങള്‍ ഈ പ്രസ്ഥാനത്തെ നശിപ്പിക്കും എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

    ഒട്ടും നിലവാരമില്ലാത്ത നിരവധി ബ്ലോഗുകള്‍ പ്രചാരത്തിലുണ്ട്. ഇരിപ്പിടത്തിന്റെ പരിഗണനയില്‍ അത്തരം ബ്ലോഗുകളൊന്നും വരുന്നതായി കാണുന്നില്ല. അവയെ അവഗണിച്ചുകൊണ്ട് പരിഗണനക്ക് അര്‍ഹമായ ചില ബ്ലോഗുകളിലേക്ക് വിമര്‍ശനവുമായി എത്തിയ ഇരിപ്പിടത്തിനെ അനുമോദിക്കുന്നു... ഇവിടെ വിമര്‍ശനവിധേയരായ പല എഴുത്തുകാരും വിമര്‍ശനത്തിലെ നല്ല ഉദ്ദേശത്തെ ഉള്‍ക്കൊണ്ടുകൊണ്ട് പക്വതയോടെ പ്രതികരിച്ചത് ബ്ലോഗെഴുത്തുകാര്‍ തങ്ങളുടെ മാധ്യമത്തെ അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നു എന്നതിന് തെളിവാണ്. ഇരിപ്പിടം നീങ്ങിക്കൊണ്ടിരിക്കുന്നത് കൃത്യമായ ദിശയിലാണെന്നും ഇത് സൂചിപ്പിക്കുന്നു.വായനാസമൂഹവും എഴുത്തുകാരനും തമ്മില്‍ കമന്റുകളിലൂടെ നടത്തുന്ന ആശയവിനിമയങ്ങള്‍ മറ്റു വ്യവസ്ഥാപിത മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗെഴുത്തിലെ ഏറ്റവും ഗുണപരമായ വശമാണ്.ആ രീതിയില്‍ നോക്കുമ്പോള്‍ ബ്ലോഗെഴുത്തിന്റെ ഭാഗംതന്നെയാണ് അതില്‍ വരുന്ന കമന്റുകളും. ഇരിപ്പിടം ഈ വസ്തുത വളരെ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് ബ്ലോഗെഴുത്തിനോടൊപ്പം അതില്‍ രേഖപ്പെടുത്തുന്ന കമന്റുകളെയും വിശകലനം ചെയ്യാന്‍ ശ്രമിച്ചത് അങ്ങേയറ്റം അഭിനന്ദനീയമാണ്.... ബ്ലോഗെഴുത്തും അതോടൊപ്പം ബ്ലോഗ് വായനയും കൂടുതല്‍ ഗൗരവതരമാവേണ്ടിയിരിക്കുന്നു എന്ന സന്ദേശമാണ് ഇവിടെ ഇരിപ്പിടം നല്‍കിയത്.....

    ബ്ലോഗെഴുത്തിലേയും, വായനയിലേയും ശക്തമായ സാന്നിധ്യമായി ഇരിപ്പിടം തുടരുക. രണ്ടാം വരവിലെ ആദ്യത്തെ ചില ലക്കങ്ങലില്‍ നല്ല പോസ്റ്റുകളുടെ നല്ല വശങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ച ഇരിപ്പിടം , ഇത്തവണ നല്ല പോസ്റ്റുകളുടെ വിമര്‍ശനാത്മകമായ വശങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചതോടെ കൂടുതല്‍ ഫലവത്തായി മാറിയിരിക്കുന്നു.....

    ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍......

    ReplyDelete
  38. ഇരിപ്പിടം കേവലം പോസ്റ്റുകളുടെ ലിങ്കുകൾ നല്കുന്ന ഒരു അഗ്രിഗേറ്റർ അല്ലല്ലോ. ആ നിലക്ക് ഇരിപ്പിടം ഇത്തവണ അതിന്റെ ധർമ്മം എന്ന നിലയിൽ സൂക്ഷ്മമായ വായന നടത്തിയതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

    പോരായ്മകൾ ആരുടെ എഴുത്തിലാ ഇല്ലാത്തത്. ഞാൻ എഴുതിയ പോസ്റ്റുകളിൽ ഒന്ന് പോലും കുറ്റമറ്റതാണ് എന്ന് പറയാൻ എനിക്കാവില്ല. നമ്മളൊക്കെ എഴുതി പഠിക്കുന്നവർ അല്ലെ. ഞാൻ അതാണ്‌.. ,

    ഞാനടക്കം വായനക്കാർ പൊതുവെ പോസ്റ്റുകൾ വായിച്ചാൽ വല്ലാതെ കല്ല്‌ കടി ഇല്ലെങ്കിൽ അതിലെ നല്ലതിനെ മാത്രം പറഞ്ഞു പോരും. എന്ന് വെച്ച് അതിൽ പോരായ്മകൾ ഇല്ല എന്ന് അതിനു അർഥം ഇല്ല.

    നമുക്ക് എഴുത്തും വായനയുമൊക്കെ പലപ്പോഴും തെറ്റും. മറ്റൊരാൾ അതിനെ ദൂരെ നിന്ന് നിരീക്ഷിച്ചു അങ്ങിനെ അല്ല ഇങ്ങിനെ എന്ന് പറയുമ്പോൾ അതിനോട് അസഹിഷ്ണത കാണിക്കേണ്ടതില്ല. അവർക്ക് പറയാനുള്ളത് അവർ പറയട്ടെ.

    ReplyDelete

  39. ഇത്തവണത്തെ ഇരിപ്പിടത്തിന്‍റെ വസ്തുനിഷ്ഠമായ വിലയിരുത്തല്‍ ഇഷ്ടപ്പെട്ടു.
    കാണാത്തത് കണ്ടെത്തി വായിക്കാനും കഴിഞ്ഞു.
    സദുദ്ദേശ്യത്തോടെയുള്ള ഇരിപ്പിടത്തിന്‍റെ ചൂണ്ടിക്കാട്ടലുകള്‍ തീര്‍ച്ചയായും
    നേരാംവഴിയിലേക്ക് നയിക്കാനും മാര്‍ഗ്ഗം സുഗമമാക്കാനും കഴിയുമെന്നുള്ളത് ഉറപ്പാണ്.
    എന്‍റെ ബ്ലോഗില്‍ വന്ന തെറ്റുകുറ്റങ്ങള്‍ മനപൂര്‍വ്വമല്ല.പ്രായംകൊണ്ടും,
    എഴുത്തുകൊണ്ടും പഴക്കമുണ്ടെങ്കിലും കംപ്യൂട്ടര്‍ വിദ്യയില്‍ ബാലപാഠം
    പഠിക്കുന്ന ശിശുവാണ്.പുരോഗമിച്ചുവരുന്നു.
    നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദിയുണ്ട്.ഇരിപ്പിടത്തിന്‍റെ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍
    ഏവര്‍ക്കും ഉപകാരപ്രദമായിരിക്കും എന്നാണ് എന്‍റെ വിശ്വാസം.
    ഇരിപ്പിടം ടീമിന്‌ ആശംസകള്‍

    ReplyDelete

  40. ഇത്തവണ എന്റെ ബ്ലോഗ് പോസ്റ്റിനേയും
    വിലയിരുത്തിയതിൽ, ഇരിപ്പിടം ടീമിന് ആദ്യമായി നന്ദി ചൊല്ലിടട്ടേ...
    പിന്നെ
    ബൂലോഗത്തിലെ പുതിയതായി പുറത്തുവരുന്ന
    രചനകളിൽ നിന്നും നിലവാരം പുലർത്തുന്ന , ആലേഖനങ്ങളെ
    പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ , ആയതിലെയൊക്കെ ഗുണദോഷങ്ങളടക്കമുള്ള
    ഉള്ളടക്കങ്ങളെ വിലയിരുത്തികൊണ്ടുള്ള ,ഇരിപ്പിടത്തിന്റെ ഈയിടെയുള്ള അവലോകനങ്ങൾ തീർച്ചയായും ബൂലോഗർക്കെല്ലാം നല്ലോരു വഴികാട്ടിയകും..

    ഒപ്പം വായനക്കാർക്ക് അവരവരുടെ തുറന്ന
    അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ,നിർദ്ദേശങ്ങൾ
    ആരായാനും/ചൂണ്ടി കാണിക്കാ‍നും ഇതുപോൾ ഇടയാക്കുമെങ്കിൽ അതും വളരെ നല്ല കാര്യം..

    ReplyDelete
  41. വിമര്ശനങ്ങളെ പ്രോത്സാഹനമായി കണ്ടാല്‍ പ്രശ്നമില്ലല്ലോ. കുറെ പേര്‍ എന്താണ് എന്ന് നോക്കാന്‍ ആ ബ്ലോഗില്‍ പോകാതിരിക്കുമോ?പേജ് വ്യൂസ് കൂടീട്ടുണ്ടാവും.
    വിമര്ശനങ്ങള്‍ സത്യസന്ധമയാല്‍ അത് എന്നെ പ്പോലുള്ളവര്‍ക്ക് നന്നാവാന്‍ സഹായിക്കുമെന്ന് കരുതുന്നു. പ്രത്യേകിച്ചും ബ്ലോഗില്‍ കമന്റ് ഇടുന്നവര്‍ പൊതുവേ നല്ലതല്ലേ പറയൂ.

    ReplyDelete
  42. എഴുതുക എന്നതില്‍ കവിഞ്ഞു മറ്റൊന്നും എഴുത്തുകാരന് ചെയ്യാനില്ല.. അതിനു ലഭിക്കുന്ന വായനകളില്‍ നിന്നും പഠിക്കുക.. വളരുക.. എഴുത്തിന്റെ വഴികളിലെ തിരുത്തലുകളേയും പ്രോല്‍സാഹനങ്ങളെയും ഒരേ മനസ്സോടെ കാണുന്നു.. ഇരിപ്പിടത്തില്‍ വീണ്ടും നിസര്‍ഗ്ഗം പരിഗണിക്കപ്പെട്ടതില്‍ സന്തോഷം

    ReplyDelete
  43. ഞാനും ഏകദേശം ഒരുവര്‍ഷത്തോളമായി ബ്ലോഗ്ഗും പരിസരങ്ങളിലും ആയി ചുറ്റി ത്തിരിയുന്നു.മറ്റുള്ളവരുടെ ബ്ലോഗ്ഗുകള്‍ അറിയാനും വായിക്കാനും അവസരമൊരുക്കുന്ന ഇരിപ്പിടത്തിനു നന്ദി. ഇരിപ്പിടത്തില്‍ ഒരു സീറ്റ്‌ കിട്ടാന്‍ എന്താണ് മാര്‍ഗ്ഗം? എന്റെ ബ്ലോഗ്‌ ഒന്ന് സന്ദര്‍ശിച്ചു നോക്കുക.കൊള്ളില്ലെന്കില്‍ വിട്ടേക്കുക

    ReplyDelete
  44. മേശപ്പുറത്തെ പ്രോത്സാഹനങ്ങൾക്കൊപ്പം പരിഭവങ്ങളുടേയും വിദ്വേഷങ്ങളുടേയും കടലാസ്സുകളും കാണുന്നുണ്ടല്ലൊ..
    ഉഷ്ണസഞ്ച്ചാരങ്ങൾ പൊറുതികേടുണ്ടാക്കില്ലേ..?
    ഇത്രപെട്ടെന്ന് നാട്ടാരെല്ലാം മാറിയൊ :(
    എപ്പഴും മധുരം വായിലിട്ടാൽ എരിവിന്റേം പുളീടേം രുചി അറിയുന്നതെങ്ങനെ..?
    ഇടയ്ക്കു കയ്പ്പും ചവർപ്പും അറിയണം..എങ്കിലല്ലേ നേരിന്റെ സ്വാദ്‌ ആസ്വാദിക്കാനാവു..?
    പിന്നേം മധുര മിഠായി വേണമെന്ന് ശഠിച്ചാൽ ചൂരൽ ചുഴറ്റുക തന്നെ..
    ദുർമ്മന്ത്രവാദങ്ങളും പക്ഷപാതങ്ങളും ഇല്ലെന്ന പൂർണ്ണ ഉത്തരവാദിത്വത്തിന്മേൽ..
    അമ്മാവനു തല്ലാൻ അധികാരമുണ്ട്‌..കൊല്ലാൻ അതില്ലത്രെ.. :)
    നന്നായി ഈ തീരുമാനം..ആശംസകൾ..!

    ReplyDelete
  45. ഇരിപ്പിടം വിമര്‍ശനം എന്ന ദൌത്യം ഭംഗിയായി നിറവേറ്റിയോ എന്ന് സംശയമുണ്ട് .എന്തായാലും അക്ഷരത്തെറ്റുകള്‍ പോലെയുള്ള ബ്ലോഗില്‍ സാങ്കേതികമായ കാരണങ്ങളാല്‍ വന്നു ഭവിക്കുന്ന പിഴവുകളെ ഇങ്ങനെ കൊന്നുകൊലവിളിക്കെണ്ടിയിരുന്നില്ല .പലരും ജോലിത്തിരക്കുകല്‍ക്കിടക്ക് ആണ് ബ്ലോഗ്‌ എഴുതുന്നത്‌ എന്ന് മറക്കരുത് .മുഖ്യധാരയിലേതു പോലെ എഡിറ്ററുടെയോ പ്രൂഫ്‌ റീഡറുടെയോ സഹായം ഒന്നും അവര്‍ക്ക് ലഭിക്കുന്നുമില്ല .
    വായനക്കാര്‍ പോസ്റ്റുകള്‍ക്ക്‌ കീഴെ കുറിക്കുന്ന അഭിപ്രായങ്ങളെ നിരൂപിക്കുന്നതും നല്ല രീതിയല്ല ,അത് എഴുത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്ന കാര്യമല്ലലോ .എഴുത്തുകാരന്‍ ആ കമന്റുകളില്‍ നിരപരാധിയാണ് താനും .അഭിപ്രായം കുറിക്കുന്നത് ഒരു സാഹിത്യരൂപം അല്ലാത്തതിനാല്‍ അത് എന്തായാലും നിരൂപണം നടത്തെണ്ടതുമില്ല.മുഖ്യധാരയില്‍ വരുന്ന വായനക്കാരുടെ കത്തുകള്‍ സാഹിത്യഗുണമില്ലാത്തത് ആണെന്ന് ആരും പരാതിപ്പെടാറില്ല ,ഇരിപ്പിടം കുറേക്കൂടി പക്വമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കും എന്ന ഉറച്ച പ്രതീക്ഷയോടെ എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  46. തല്ലും തലോടലും നല്‍കിയ ഈ ലക്കം നന്നായി.

    ReplyDelete
  47. //വിമര്‍ശിക്കാന്‍ എളുപ്പമാണ് ..അത് സഹിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നവരെ അപേക്ഷിച്ച്...// ഇരിപ്പിടം മുന്നോട്ടു പോകട്ടെ ...എല്ലാവിധ ഭാവുകങ്ങളും ..

    ReplyDelete

  48. പുതിയ ലക്കത്തിലെത്താൻ വളരെ വൈകി
    അവലോകനത്തിന്റെ പുതിയ രീതി കൊള്ളാം
    ഇത് തുടരുക, വെറും പുകഴ്ത്തലും പരാമർശവും
    മാത്രം ആകാതിരിക്കട്ടെ, സൃഷ്ടികള വിമർശന
    ബുദ്ധിയോടു തന്നെ നോക്കിക്കാണുക
    അതായിരിക്കും എഴുത്തുകാർക്ക് പ്രയോജനപ്പെടുക
    ചിലരെങ്കിലും അത് അതിന്റേതായ രീതിയിൽ
    തന്നെ ഉൾക്കൊള്ളാൻ ശ്രമിക്കും മറ്റു ചിലർ
    മറിച്ചും,അതിന്റെ കേടു അവർക്ക് തന്നെ!
    ചുരുക്കത്തിൽ ഒരു കൃഷ്ണൻ നായർ സ്റ്റൈൽ!
    പക്ഷെ, ഒരു കൃഷ്ണൻ നായർ മാത്രം ആകാതിരിക്കാനും ശ്രദ്ധിക്കുക!
    ഈ ലക്കത്തിലെ പലതും ശ്രദ്ധിക്കാഞ്ഞവ, സമയ സൗകര്യം പോലെ
    ഓരോന്നും നോക്കാം എന്ന് വിചാരിക്കുന്നു.

    കുറേക്കാലം മുൻപ് ഞാൻ നിർദ്ദേശിച്ച ചില കാര്യങ്ങൾ
    ഈ ലക്കത്തിൽ പ്രാവർത്തികമായി കണ്ടത്തിൽ അതിയായ സന്തോഷം ഉണ്ട്.

    പിന്നേയും ഒരു കാര്യം കൂടി പറയാനുണ്ട്.
    ഗൂഗിൾ പ്ലസ്സിൽ ഇരിപ്പിടം പോസ്റ്റ്‌ notification നിൽ പോസ്റ്റിന്റെ ബട്ടനു താഴെ ഒന്നും കാണാനില്ല
    പോസ്റ്റുകളുടെ ലിങ്ക് അവിടെ കൊടുക്കുക,ഒപ്പം about ബട്ടണിൽ ഫസ്ബൂക്കിൽ ചേര്തിരിക്കുന്നതുപോലെ ഒരു കുറിപ്പും കൊടുക്കുക, ഗൂഗിൾ പ്ലസ്സിനെ അവഗനിക്കണ്ട, ഒരു പക്ഷെ facebook നെ കടത്തി വെട്ടാനും മതി! അവിടെ വരുന്ന സന്ദർശകർക്ക് ഇരിപ്പിടതിലെത്താൻ അത് വേഗമാകും
    ഈ സ്പീട് യുഗത്തിൽ ഇതാക്കെ, വളരെ അനിർവാര്യം.
    കൂടാതെ ഒരു പ്രൈവറ്റ് മെയിൽ അയച്ചത് ശ്രദ്ധിക്കുമല്ലോ!
    എല്ലാവരും തിരക്കിന്റെ കെണിയിൽ അകപ്പെട്ടിരിക്കുന്നവർ തന്നെ, അപ്പോൾ ഇവിടെയും അവിടെയും ഒക്കെ എത്തി അഭിപ്രായങ്ങൾ കുറിക്കുന്നവരെ, അതിന്റേതായ മുഖവിലക്ക് എടുക്കാൻ പരമാവധി ശ്രമിക്കുമല്ലോ. കൊട്ടിലയുടെ ലിങ്ക്
    വളരെ വൈകിയെങ്കിലും ചേർത്ത് കണ്ടത്തിൽ സന്തോഷം.
    വീണ്ടും കാണാം
    ആശംസകൾ

    A Word about the illustration
    Well Done! Whose creation is this?
    Please mention it. Thanks.

    ReplyDelete
  49. തലോടലിനൊപ്പം തല്ലാനുമുള്ള ഇരിപ്പിടത്തിന്റെ ശ്രമം നല്ലതുതന്നെ. മുഖം നോക്കാതെ വിമർശിക്കാനും വിലയിരുത്താനും ഇരിപ്പിടത്തിനു വരും കാലങ്ങളിലും കഴിയട്ടെ. നല്ല വായന ഉണ്ടാകുമ്പോഴേ നല്ല എഴുത്ത് ഉണ്ടാകൂ.

    ReplyDelete
  50. ഇരിപ്പിടം ഇത്തവണ അതിന്റെ പ്രതാപം വീണ്ടെടുത്തു. ഈ രീതിയിൽ തന്നെ മുന്നോട്ടു പോകണം. ഇവിടെ ആരും കുറ്റമറ്റ എഴുത്തുകാരോ വായനക്കാരോ അല്ല. ചാലിയാർ ബ്ലോഗിൽ ഞാൻ എഴുതിയ ഒരു പോസ്റ്റു പോലും കുറ്റമറ്റതാണ് എന്നു പറയാൻ എനിക്കാവില്ല. എന്നാൽ പോരായ്മകൾ ധാരാളം ഉണ്ട് എന്ന് എനിക്ക് ഉറപ്പിച്ചു പറയാനും കഴിയും.

    ഒരു പോസ്റ്റു അറുപതു ശതമാനം പോസിറ്റീവ് ആയാൽ അവിടെ കമന്റു ചെയ്യുന്നവർ എല്ലാം നല്ല വാക്കുകൾ മാത്രം പറഞ്ഞു പോരും. അത് പ്രോത്സാഹനം എന്ന നിലയിൽ വായനക്കാർ നല്കുന്ന ഒരു ഔദാര്യമാണ്‌.. ,. അല്ലാതെ അതിൽ കുറവുകൾ ഇല്ലാ എന്ന് അതിനർത്ഥമില്ല

    എന്നാൽ എഴുതി തിളങ്ങി നിൽക്കുന്ന നമ്മുടെ സുഹൃത്തുക്കൾ എന്നും ഈ അറുപതിൽ തന്നെ നിന്നാൽ മതിയോ. അപ്പോൾ ബാക്കി ഉള്ള നാല്പതു ശതമാനം പോരായ്മകൾ കൂടി ചൂണ്ടിക്കാണിക്കാൻ ആരെങ്കിലും ഉണ്ടായാൽ നല്ലതല്ലേ. ഇരിപ്പിടത്തിന്റെ സാരഥികൾ ആ ദൌത്യവുമായി മുന്നോട്ടു വന്നതിൽ സന്തോഷം. ഇരിപ്പിടം അത്തരം ഒരു വായന എന്റെ ബ്ലോഗിൽ നടത്തുന്നുവെങ്കിൽ രണ്ടു കയ്യും നീട്ടി സ്വാഗതം.

    ഇനി എന്റെ "എഴുത്തുകൾ" മാത്രമാണോ പിഴക്കുന്നത്‌., എന്റെ "വായനയും" പലപ്പോഴും പിഴക്കാറുണ്ട്. ചിലപ്പോൾ ഞാൻ വായിച്ചത് പറഞ്ഞു പോന്ന ശേഷം അവിടെ ഗൗരവമായ വായന നടത്തിയ മറ്റു ആളുകളുടെ കമന്റ് കണ്ടു ഒന്നൂടെ വായിക്കുമ്പോഴാണ് പോസ്റ്റിലെ എന്റെ പരാമാശം തെറ്റായിരുന്നു എന്ന് ബോധ്യമാവുക.

    അക്ബർ വായിച്ചത് തെറ്റായിപ്പോയി എന്ന് ആരെങ്കിലും പറഞ്ഞാൽ ഒന്നുകിൽ ഞാൻ എന്റെ വായനയുടെ വീക്ഷണം അവിടെ പറയുകയോ അല്ലെങ്കിൽ സംഗതി തെറ്റിപ്പോയെന്നു ബോധ്യമായാൽ അതിനെ അംഗീകരിക്കുകയോ ചെയ്തു ഞാൻ എന്റെ വഴിക്ക് പോകും

    അല്ലാതെ അതിനൊക്കെ അസഹിഷ്ണതയോടെ കിട്ടാവുന്ന വേദികളിലൊക്കെ വിളിച്ചു കൂവി നില വിളിക്കണമെങ്കിൽ ഒന്നുകിൽ എന്റെ കയ്യിൽ ഉള്ളത് വിമർശകന്റെ മുമ്പിൽ ആത്മഹത്യ ചെയ്യുന്ന ഭീരുവിന്റെ തൂലിക ആവണം. അല്ലെങ്കിൽ ഞാൻ ഒരിക്കലും വിമർശിക്കപ്പെടാൻ പാടില്ലാത്ത വിശ്വ സാഹിത്യകാരാൻ ആണെന്ന മൂഡ വിശ്വാസം വെച്ചു പുലർത്തുന്ന വിഡ്ഢിയാവണം. (പണ്ട് നെയ്ത്തുകാരാൽ പറ്റിക്കപ്പെട്ടു വിവസ്ത്രനായി തെരുവിലൂടെ സഞ്ചരിച്ച രാജാവിനെ പോലെ )

    എപ്പോഴെങ്കിലും ഞാൻ അങ്ങിനെ ആകുന്നുവെങ്കിൽ എന്റെ പരാധികളെ, വിമർശനത്തെ, കരച്ചിലിനെ അവഗണിച്ചു മുന്നോട്ടു പോകുക എന്നത് മാത്രമാണ് ഇരിപ്പിടത്തിനു ചെയ്യാനുള്ളത്. വിമർശനത്തിനു എതിരെ അസഹിഷ്ണതയുടെ നിലവിളികൾ ഉയർന്നേക്കാം. അവഗണിക്കുക, മുന്നോട്ടു പോകുക. വിജയാശംസകളോടെ

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. മിസ്റ്റര്‍ ചന്തുനായര്‍, കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞുകൊണ്ട് പൊട്ടനാട്ടം കളിക്കരുത്. ഇരിപ്പിടം ഇപ്പോള്‍ ചെയ്യുന്നത് ഒരു ടീം ആണെന്നു വ്യക്തമായി അറിയുന്ന ഒരാളാണ് താങ്കള്‍. താങ്കള്‍ അടക്കം ആ ടീമില്‍ ഉണ്ടായിരുന്നതുമാണ്. പോസ്റ്റുകള്‍ കണ്ടെത്തുന്നതും കുറിപ്പുകളും അവലോകനങ്ങളും തയ്യാറാക്കുന്നതും ടീം അംഗങ്ങള്‍ എല്ലാവരും ചേര്‍ന്നാണ് എന്നതും താങ്കള്‍ക്കു വ്യക്തമായി അറിയുന്ന വസ്തുതയാണ്. എന്നിട്ട് എന്തിനാണ് എന്നെ പ്രകോപിപ്പിക്കാന്‍ വേണ്ടി ഇങ്ങനെ ഒരു ഡയലോഗ്? ഈ പറഞ്ഞത് ഒന്നും ശരിയല്ലെങ്കില്‍ താങ്കളുടെ പോസ്റ്റില്‍ അക്ഷരത്തെറ്റുകള്‍ ധാരാളം ഉണ്ടെന്നു ഞാന്‍ പറഞ്ഞത് താങ്കള്‍ എങ്ങനെ അറിഞ്ഞു? താങ്കള്‍ നോക്കുമ്പോള്‍ കണ്ടില്ല എന്ന് കരുതി ഉള്ളത് ഇല്ലാതാവുമോ? (ഇപ്പോള്‍ ഈ മുകളില്‍ എഴുതിയതുതന്നെ വായിക്കുന്നവര്‍ക്ക് സത്യം മനസിലാവും.) ഇരിപ്പിടം ടീമിന് ഒരു ഗുണവും ചെയ്യാത്ത ചിലര്‍ പുറത്തുപോയ ഒരു സാഹചര്യത്തില്‍ ആയിരിക്കണം താങ്കളും പോവേണ്ടിവന്നത്. അതിന്‍റെ ചൊരുക്ക് ഇവിടെ കാണിക്കുന്നു അല്ലെ? മുന്‍പ്‌ ഇരിപ്പിടത്തിലെ എഴുത്തുകാര്‍ ആയിരുന്ന മിക്കവരും നിലവില്‍ ഇരിപ്പിടം ടീമിലില്ല. വലതുവശത്ത്‌ നന്ദി പറഞ്ഞതില്‍ മൂന്നുപേരുടെ പേരില്‍ താങ്കള്‍ ഇല്ല എന്നതും താങ്കളുടെ പ്രതികരണത്തിന് ഒരു കാരണമാവാം. മുന്‍കാല സാരഥികള്‍ എന്ന നിലയിലാവണം അവരുടെ പേരുകള്‍ ഇപ്പോഴും ഇരിപ്പിടം പേജില്‍ കൊടുത്തിരിക്കുന്നത്. ഇതിനൊക്കെ ഞാന്‍ എന്ത് പിഴച്ചു? ഇരിപ്പിടം വാരികയുടെ പേരില്‍ത്തന്നെ മുന്‍ലക്കങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നും ആരാണ് ചെയ്തത് എന്നറിയാന്‍ ആര്‍ക്കും ഈ ആര്‍ജ്ജവം ഉണ്ടായിരുന്നില്ലല്ലോ. കുറിപ്പുകള്‍ പോസ്റ്റ്‌ രൂപത്തില്‍ ആക്കി, ചിത്രങ്ങളും ലിങ്കുകളും സെറ്റ്‌ ചെയ്യുന്ന പണി മാത്രമാണ് എഡിറ്റര്‍ ചെയ്യുന്നത് എന്ന് വ്യക്തമായി അറിവുണ്ട് താങ്കള്‍ക്ക്. അത് ചെയ്യുന്ന ആളുടെ പേരാണ് താഴെ വരുന്നതെന്നും, ഇരിപ്പിടം ചെയ്യുന്നത് ഡസ്കില്‍ ഉള്ളതും ഇല്ലാത്തതുമായ മുപ്പതോളം അംഗങ്ങള്‍ ഉള്ള ഒരു ടീം ആണ് എന്നും. പിന്നെ ആരെ ബോധിപ്പിക്കാനാണ് ഈയൊരു നാടകം?

      Delete
    3. എന്റെ അഭിപ്രായം ഞാൻ ഡിലീറ്റ് ചെയ്യുന്നൂ...കാരണം അതിൽ മുഴുവനും അക്ഷരത്തെറ്റുകളാണ്....ക്ഷമിക്കുക....

      Delete
    4. അപ്പോഴും സോണിയുടെ കമന്റ് അവിടെ കാണും സര്‍ , അത് അവിടെ കിടക്കട്ടെ ,അക്ഷര തെറ്റ് തീര്‍ത്തു വീണ്ടും ഇടാലോ

      Delete
    5. ഹ ഹ.. കൊടുത്താല്‍ കൊല്ലത്തും കിട്ടും,
      ഒരു ഒന്നൊന്നര ഡോസ്...
      നന്നായി

      Delete
    6. ഫൈസൽ ബാബുജീ...പ്രായം ഏറിയത് കൊണ്ടാവാം ഇപ്പോൾ കീ ബോഡ് പറയുന്നത് പോലെ കേൾക്കുന്നില്ലാ...അക്ഷര പിശാച് വല്ലാതെ ശല്ല്യം ചെയ്യുന്നു.അതുകൊണ്ടാണ് എന്റെ കമന്റ് ഞാൻ നീക്കം ചെയ്തത്...”അപ്പോഴും സോണിയുടെ കമന്റ് അവിടെ കാണും സർ” എന്ന താങ്കളുടെ കമന്റ് കണ്ടാണ് ഞാൻ വീണ്ടൂം ഇവിടെ എഴുതുന്നത്.... @ സോണിയാജീ.....ഇവിടെയും അക്ഷരതെറ്റുകൾ കാണും ക്ഷമിക്കുക... മലയാളം ബ്ലോഗ്ഗേഴ്സിൽ ഞാൻ വായിച്ചതാണ്.... ഒരാൾ ചോദിച്ചൂ..ചന്തുവേട്ടന്റെ പോസ്റ്റ് എന്തു കൊണ്ടാണ് ഇരിപ്പിടത്തിൽ ചേർക്കാത്തതെന്നു അപ്പോൾ “എന്റെ ഒരു രചനയിൽ വല്ലാതെ അക്ഷരത്തെറ്റുകൾ ഉണ്ട് എന്നും...അക്ഷരതെറ്റുകൾ ഉള്ള പോസ്റ്റുകൾ ഇരിപ്പിട ത്തിൽ പരാമർശിക്കില്ലെന്നും താങ്കൾ എഴുതിയത് ഞാൻ വായിച്ചിരുന്നൂ...അതിനെ പറ്റിയാണ് ഞാനിവിടെ പറഞ്ഞത്...പക്ഷേ അക്ഷരത്തെറ്റുകൾ ഉള്ള പല പോസുകളും ഇരിപ്പിടത്തിൽ അവലോകനം ചെയ്യുന്നത് ഞാൻ കണ്ടു...അത് എടുത്തെഴുതിയെന്നു മാത്രം...അല്ലാതെ എനിക്ക് ഇരിപ്പിടത്തിൽ കയറിപ്പറ്റാൻ ഒരു താൽ‌പ്പര്യമില്ലാന്നു മാത്രമല്ലാ...പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തുകയും അവയെ പ്രോത്സാഹിക്കുകയും ചെയ്യണം എന്ന് തന്നെയാണ് എന്റെ വിനീതമായ അഭിപ്രായവും....പിന്നെ ഞാൻ പറഞ്ഞമറ്റൊരു കാര്യം...ആരായാലും അവലോകനം നടത്തുന്ന ആളിനെ പേർ ചുവടെ ചേർക്കണം എന്നു...ഞാനും രമേശും ഇത് നടത്തിപൂന്ന കാലത്തുള്ള പോസ്റ്റുകൾ താങ്കൾ ഒന്നുകൂടെ നോക്കുക..അതിന്റെ ചുവട്ടിൽ. ”ഇത് തയ്യാറാക്കിയത്.............. “ എന്നും രെഖപ്പെടുത്തിയിട്ടുണ്ടായിരുന്നൂ...“.ഇരിപ്പിടം ടീമിന് ഒരു ഗുണവും ചെയ്യാത്ത ചിലര്‍ പുറത്തുപോയ ഒരു സാഹചര്യത്തില്‍ ആയിരിക്കണം താങ്കളും പോവേണ്ടിവന്നത്. അതിന്‍റെ ചൊരുക്ക് ഇവിടെ കാണിക്കുന്നു എന്ന വൃത്തികെട്ട കമന്റ് താങ്കളുടെ പിതാവിനോളം പ്രായമുള്ള എന്നെപ്പറ്റി പറഞ്ഞത്...താങ്കളുടെ അറിവില്ലായ്മയായീ ഞാൻ ക്ഷമിക്കുന്നൂ....എന്റെ ചൊരുക്ക് തീർക്കാൻ താങ്കൾ എന്താ സുപ്രീം കോടത് ജഡ്ജിയോ?....“വലതുവശത്ത്‌ നന്ദി പറഞ്ഞതില്‍ മൂന്നുപേരുടെ പേരില്‍ താങ്കള്‍ ഇല്ല എന്നതും താങ്കളുടെ പ്രതികരണത്തിന് ഒരു കാരണമാവാം.“ എന്റെ പൊന്നു കുഞ്ഞേ...പേരിനു വേണ്ടി ഞാൻ ഇതുവരേക്കും അലഞ്ഞ് നടന്നിട്ടില്ലാ..ഇപ്പോൾ നടക്കുന്ന ഒരു പൈങ്കിളി സീരിയലിനും ഞാൻ തന്നെയാണ് തിരക്കഥ ചെയ്തിരിക്കുന്നത്...അതിലുമൊക്കെ എന്റെ പേർ എനിക്ക് വയ്ക്കാം...ഞനതു ചെയ്യാത്തത്...പ്രശസ്തിയും പേരും ഒട്ടും ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ എന്ന കാരണം കൊണ്ട് തന്നെയാണ്........... പിന്നെ സത്യ സന്ധമായി പറയ്ട്ടെ ഇപ്പോൾ ഇരിപ്പിടത്തിലെ സാരഥികൾ ആരൊക്കെയാണേന്ന് എനിക്ക് ഒരു നിശ്ചയവുമില്ലാ...താങ്കളും,നാമൂസ്സും ഒക്കെ ഉണ്ടെന്നു തോന്നുന്നൂ...ഈ പൊസ്റ്റിന്റെ അവസാനത്തിൽ ആദ്യം കമന്റിട്ട നാമൂസ് പറയുന്നൂ”നിസർഗത്തിലെ പുതിയ കഥക്ക് 'സ്നേഹ സലാം' അറിയിച്ചത് ഞാനാണ്. എന്റെ വായനാനുഭവത്തെ അരുതെന്ന് വിലക്കാൻ ഒരു ഇരിപ്പിടത്തിനും അനുവാദമില്ലെന്ന് ഏറ്റം വിനീതമായി അറിയിക്കുന്നു.“....എന്താ ഇതിന്റെയൊക്കെ പൊരുൾ...... ഒന്നുകൂടെ പറഞ്ഞ് നിർത്താം...ഇരിപ്പിടം എന്ന ആശയം രമേശ് ആദ്യം പങ്കു വച്ചത് എന്നോടാണ് പിന്നെ കുഞ്ഞൂസ്സുമായി ചേർന്ന് എത്ര രാത്രികളും പകലും...ഇതിന്റെ പ്രവർത്തനത്തിനായി ഉറക്കം ഒഴിഞ്ഞവനാണ് ഞാൻ...രമേശിനു തിരക്ക് പിടിച്ച ജോലിയിൽ മുഴുകേണ്ടി വന്നപ്പോൾ ഇരിപ്പിടം ഇടക്ക് നിലച്ചു...എനിക്കും സമയം ഒട്ടുമില്ലായിരിന്നൂ...പുതിയ ആൾക്കാർ അത് ഏറ്റെടുത്തപ്പോൾ വലിയ സന്തോഷവും തോന്നീ....എനിക്ക് ഇതിലെക്ക് തിരിച്ച് വരാൻ ഒട്ടും താല്പര്യവുമില്ല കുഞ്ഞേ....എന്നെ വിട്ടേക്കൂ...ഇനി ഇതിൽ അഭിപ്രായവും രേഖപ്പെടുത്തരുതെന്നാണെങ്കിൽ ഇല്ലാ...ഞാൻ ഈ വഴിക്കേ വരുന്നില്ലാ...എല്ലാ മംഗളങ്ങളും......(അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക)

      Delete
    7. അക്ബർ ഭായിയോട് വിയോജിക്കുന്നു.
      "അക്ബർ വായിച്ചത് തെറ്റായിപ്പോയി എന്ന് ആരെങ്കിലും പറഞ്ഞാൽ ഒന്നുകിൽ ഞാൻ എന്റെ വായനയുടെ വീക്ഷണം അവിടെ പറയുകയോ അല്ലെങ്കിൽ സംഗതി തെറ്റിപ്പോയെന്നു ബോധ്യമായാൽ അതിനെ അംഗീകരിക്കുകയോ ചെയ്തു ഞാൻ എന്റെ വഴിക്ക് പോകും" എന്ന് താങ്കൾ പറയുന്നു.

      പക്ഷെ ഇവിടെ അക്ബർ വായിച്ചത് തെറ്റായിപ്പോയി എന്നഭിപ്രായപ്പെടുന്ന ആൾ ചെയ്യേണ്ട ഒരു മര്യാദയുണ്ട്. അക്ബർ എന്തുകൊണ്ട് അങ്ങനെ വായിച്ചു എന്ന് അക്ബറിൽ നിന്നു തന്നെ കേൾക്കുകയും താനെന്തുകൊണ്ട് അക്ബറിന്റെ വായനയെ തെറ്റായി കണ്ടു എന്നും അക്ബറിനെ ബോധ്യപ്പെടുത്താനുള്ള സാമാന്യമര്യാദ. അല്ലാതെ, അക്ബർ അങ്ങനെ വായിച്ചു, ഞാൻ ഇങ്ങനെ വായിച്ചു, അക്ബറുടെ വായന തെറ്റാണെന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്ന നിലപാട് അങ്ങനെയൊരു പോസ്റ്റ് ഇടുന്നയാൾ സ്വീകരിച്ചാൽ അത് ജനാധിപത്യവിരുദ്ധമായേ കാണാൻ കഴിയൂ.

      അത്തരം നടപടികൾക്കെതിരെ കിട്ടാവുന്നയിടത്തെല്ലാം പ്രതികരിക്കുന്നത്, കിട്ടേണ്ടയിടത്തു നിന്നും മറുപടി ലഭിക്കാത്തതുകൊണ്ടാണ് എന്ന് സാമാന്യബുദ്ധിയും ജനാധിപത്യബോധവുമുള്ള ആർക്കും മനസ്സിലാകും. അത്,

      'എന്റെ കയ്യിൽ ഉള്ളത് വിമർശകന്റെ മുമ്പിൽ ആത്മഹത്യ ചെയ്യുന്ന ഭീരുവിന്റെ തൂലിക ആയതുകൊണ്ടോ അല്ലെങ്കിൽ ഞാൻ ഒരിക്കലും വിമർശിക്കപ്പെടാൻ പാടില്ലാത്ത വിശ്വ സാഹിത്യകാരാൻ ആണെന്ന മൂഡ വിശ്വാസം വെച്ചു പുലർത്തുന്ന വിഡ്ഢിയായതു' കൊണ്ടോ അല്ല; 'എനിക്കു' ചില ജനാധിപത്യമര്യാദകൾ അനുവദിച്ചു കിട്ടേണ്ടതുണ്ട് എന്നുള്ള ഉത്തമബോധ്യം കൊണ്ടാണ് എന്നുള്ളതും തിരിച്ചറിയും.

      ഇരിപ്പിടത്തിൽ അവലോകനമെഴുതുന്നത് ആരൊക്കെയാണ് എന്ന് രേഖപ്പെടുത്തണം എന്ന ചന്തുവേട്ടന്റെ അഭിപ്രായത്തെയും പിന്താങ്ങുന്നു. ജനാധിപത്യ അവകാശങ്ങളെ കുറിച്ച് തികഞ്ഞബോധ്യമുള്ള ഇരിപ്പിടത്തിന് ജനാധിപത്യത്തിലെ ഉത്തരവാദിത്തങ്ങളെകുറിച്ചും കടമകളെ കുറിച്ചും ഓർമ്മയുണ്ടായിരിക്കണം.

      Delete
    8. @ ചന്തു നായര്‍

      താങ്കള്‍ വായിച്ചത് മലയാളം ബ്ലോഗേഴ്സില്‍ മറ്റാരും വായിച്ചിട്ടുണ്ടാവില്ല. കാരണം അത് സംഭവിച്ചത് ഇരിപ്പിടം തയ്യാറാക്കാന്‍ വേണ്ടി ടീം അംഗങ്ങള്‍ ഒത്തുകൂടുന്ന ഒരിടത്താണ്. അന്ന് താങ്കളും അവിടെ അംഗമായിരുന്നു. അങ്ങനെയുള്ള ഒരു ഗ്രൂപ്പിനുള്ളില്‍ നടന്ന കാര്യം പബ്ലിക്കായി പുറത്തു പറയുന്നത് ശരിയാണോ എന്ന് ചിന്തിച്ചാല്‍ നന്നായിരിക്കും.

      നല്ല പോസ്റ്റുകള്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യവുമായി മുന്നോട്ടു പോയിരുന്ന കാലത്ത്‌ അക്ഷരത്തെറ്റുകള്‍ ഉള്ള പോസ്റ്റുകള്‍ ഇരിപ്പിടത്തില്‍ ചേര്‍ക്കേണ്ടതില്ല എന്നത് ഗ്രൂപ്പിന്റെ തീരുമാനമായിരുന്നു. ഇത്തവണ അതില്‍ നിന്ന് വ്യത്യസ്തമായി അവയെത്തന്നെ വിമര്‍ശിക്കാന്‍ എടുത്തതിനാലാണ് അങ്ങനെയുള്ള പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിയത്‌.

      അവലോകനം നടത്തുന്ന ആളുടെ പേര് 'ഇരിപ്പിടം ടീം' എന്ന് താഴെ കൊടുത്തിട്ടുണ്ട്. മുന്‍ കമന്റില്‍ പരാമര്‍ശിച്ചതുപോലെ മുപ്പതോളം ആളുകള്‍ അടങ്ങുന്ന ടീമിലെ എല്ലാ അംഗങ്ങളെയും പേരെടുത്ത് പറയുക എന്നത് പ്രയാസമാണ്. ഇരിപ്പിടം അതിന്‍റെ സ്ഥാപകന് ഏതുനിമിഷവും അടച്ചുപൂട്ടാനുള്ള സ്വാതന്ത്ര്യം ഇപ്പോഴുമുണ്ട്, അദ്ദേഹത്തിന്‍റെ പൂര്‍ണ്ണസമ്മതത്തോട് കൂടിത്തന്നെയാണ് നല്ലൊരു ഉദ്യമം എന്ന നിലയില്‍ ചിലര്‍ ചേര്‍ന്ന് ഇത് പുനരാരംഭിക്കാന്‍ ശ്രമമാരംഭിച്ചതും, തുടരുന്നതും. ഇരിപ്പിടം ഏതുരീതിയില്‍ തുടരണം എന്നതില്‍ പ്രത്യേകമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒന്നും അന്ന് ലഭിച്ചിരുന്നുമില്ല.

      "താങ്കളുടെ പിതാവിനോളം പ്രായമുള്ള എന്നെപ്പറ്റി പറഞ്ഞത്" – ബൂലോകത്ത് ആശയങ്ങളും അഭിപ്രായങ്ങളും പ്രതികരണങ്ങളുമാണ് സംവദിക്കുന്നത്. ഞാന്‍ കൂടി വായിക്കുന്ന ഒരിടത്ത്‌ താങ്കള്‍ ഒരു കാര്യം പറയുകയും അതിലെന്‍റെ പേര് പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. എന്നാല്‍ അതില്‍ താങ്കളോട് പറയാന്‍ പാടില്ലാത്ത രീതിയില്‍ എന്തെങ്കിലും ഫീല്‍ ചെയ്തുവെങ്കില്‍ മാപ്പ്. നാളെ മുതല്‍, അല്ല ഇന്നുമുതല്‍ തന്നെ, താങ്കള്‍ എന്നെ മകളായി മാത്രം കാണും എന്ന പ്രതീക്ഷയോടെ...

      Delete
    9. തീർച്ചയായും മകളായിട്ട് തന്നെയാ കണ്ടതും,കണ്ടീട്ടുള്ളതും,ഇനി കാണുന്നതും...പിന്നെ താങ്കൾ പറഞ്ഞപോലെ..“താങ്കള്‍ വായിച്ചത് മലയാളം ബ്ലോഗേഴ്സില്‍ മറ്റാരും വായിച്ചിട്ടുണ്ടാവില്ല. കാരണം അത് സംഭവിച്ചത് ഇരിപ്പിടം തയ്യാറാക്കാന്‍ വേണ്ടി ടീം അംഗങ്ങള്‍ ഒത്തുകൂടുന്ന ഒരിടത്താണ്.“ എന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല കുഞ്ഞേ...അതിലും,പിന്നെ താങ്കളെ വേദനിപ്പിക്കുന്ന തരത്തിൽ ഞാനും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ............മകളേ.....മാപ്പ്

      Delete
  51. മുകളിലത്തെ കമ്മട്ന്റുകള്‍ വായിച്ചതില്‍ നിന്ന് കിട്ടിയത്...........

    ഒന്ന്- ചിലര്‍ എപ്പോഴും പൊട്ടന്മാര്‍ ആണ്- പല കാര്യങ്ങളും അവര്‍ക്ക് വിശദമായി അറിയാമെന്കിലും അവര്‍ എന്തിനോക്കെയോ വേണ്ടി പൊട്ടന്‍ കളിക്കുന്നു.

    രണ്ട്‌- ചിലര്‍ ചിലര്‍ക്ക് വേണ്ടി വെറുതെ പൊട്ടന്‍ ആയി അഭിനയിക്കുന്നു. തന്റെ നിലയും വിലയും മറന്നു.

    മൂന്നു- ജനപക്ഷ ചിന്തകര്‍ എന്നും, പുരോഗമന വാദികള്‍ എന്നും സ്വയം അഹങ്കരികുന്നവര്‍ പലപ്പോഴും സ്വയം ചെറുതാവുന്നു..........

    വിമര്‍ശനങ്ങളും ,വിശദീകരങ്ങളും ഇരിപ്പടത്തിനു മുന്നോട്ടുള്ള പ്രയാണത്തില്‍ കൂടുതല്‍ കരുത്തേകട്ടെ .. എല്ലാ വിധ ആശംസകളും ..

    ReplyDelete
  52. ഇവിടെ അഭിപ്രായം കുറിച്ച ചിലരുടെ പ്രകടനങ്ങൾ തീർത്തും അപഹാസ്യമാകുന്നു..
    ഈ കടിപിടികൾ കൊണ്ട്‌ ആർക്കെന്തു നേട്ടം..?
    വിവരവും വിദ്ധ്യഭ്യാസവും പക്വതയുമുള്ള മനുഷ്യരാണത്രെ..ലജ്ജ തോന്നുന്നു..!

    ReplyDelete
  53. ഇരിപ്പിടത്തിനു എല്ലാവിധ ഭാവുകങ്ങളും.. പള്ളപ്രം കവിതകൾ കൂടി ഉൾപ്പെടുത്തിയ ഈ ലക്കം ഒരുപാടിഷ്ടമായി.. നന്ദി .!

    ReplyDelete
  54. @viddimanApril

    ഇവിടെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാവാൻ നമുക്ക് നാമൂസ് എന്ന സുഹൃത്തിന്റെ കമന്റ് തന്നെ എടുക്കാം.

    (അതു ജനാധിപത്യ വിരുദ്ധമാവില്ല എന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ പ്രധാന മന്ത്രിയെപ്പോലും വിമര്ശിച്ചു ലേഖനങ്ങളും കോമഡി ഷോയും നടത്താൻ സ്വാതന്ത്ര്യമുള്ള നമ്മുടെ നാട്ടിൽ ഒരാളുടെ അഭിപ്രായത്തെ പരാമർശിച്ചു പോയത് ഭയങ്കര ജനാതിപത്യധ്വംസനം ആണ് എന്ന് എനിക്ക് തോന്നുന്നില്ല. )

    നാമൂസിന്റെ കമന്റിനെ ഇരിപ്പിടം പരാമശിച്ചപ്പോൾ നാമൂസിന് പറയാനുള്ളത് അയാള് മുകളിൽ വെട്ടിത്തുറന്നു പറഞ്ഞു. അത് ഇരിപ്പിടം ശ്രദ്ധാ പൂർവ്വം കേട്ടു. ഇരിപ്പിടം അതിനു മറുപടി കൊടുത്ത്.

    നാമൂസ് പിന്നെയും ചോദിച്ചു. ഇരിപ്പിടത്തിന്റെ നിലപാട് അവർ വീണ്ടും വ്യക്തമാക്കി. അദ്ദേഹം പിന്നെയും അത് തന്നെ ചോദിച്ചു. ഒരേ ചോദ്യത്തിന് എത്ര തവണ മറുപടി പറയണം ?

    പിന്നെ ഈ വിഷയം ഫേസ് ബുക്കിൽ കൊണ്ട് പോയി ഇടാൻ ന്യായം പറഞ്ഞത് തൃകരമായ മറുപടി കിട്ടിയില്ല എന്നാണ്.

    അതായത് നാമൂസ് പറയുന്നത് മുഴുവൻ അത് പോലെ ഇരിപ്പിടം അംഗീകരിച്ചു കൊടുക്കുക എന്നതാണോ ഈ തൃപ്തികരമായ മറുപടി എന്നത് കൊണ്ട് ഉദ്ദേശി ക്കുന്നത്. എങ്കിൽ സോറി. അത് ഇവിടുന്നു കിട്ടില്ല. അങ്ങിനെ എങ്കിൽ പിന്നെ ഇവിടെ എന്ത് തര്ക്കം ???? അത്രയേ സംഭവിച്ചുള്ളൂ ഇവിടെ.

    ഇനി അക്ബറിന്റെ കാര്യത്തിൽ ആയാലും ഇതേ സംഭവിക്കൂ. അല്ലാതെ വീണ്ടും അക്ബർ പറയുന്നത് പോലെത്തന്നെ ഇരിപ്പിടം അംഗീകരിക്കുന്നത് വരെ കിട്ടാവുന്ന വേദികളിലൊക്കെ ആളുകളെ കൂട്ടാൻ നിലവിളിച്ചു നടക്കാൻ ഒരു ഇരിപ്പിടം പറഞ്ഞാൽ ചോർന്നു പോകുന്ന ആത്മ വിശ്വാസവുമായല്ല ഞാൻ ജീവിക്കുന്നത്.

    അക്ബര് ഒരിക്കലും വിമര്ശനത്തിന് അതീതനല്ല. എന്റെ മുകൾ കമന്റു അത് വ്യക്തമാക്കുന്നു. ഞാൻ എഴുതുന്നതും ആരും വിമർശിക്കാൻ പാടില്ല എന്ന് കരുതണമെങ്കിൽ ഒന്നുകിൽ ഞാൻ മഹാ അഹങ്കാരി ആവണം. അല്ലെങ്കിൽ സ്വന്തം എഴുത്തോ നിലപാടുകാളോ വിമര്ശനത്തിന് അനുവദിക്കാത്ത ജനാധിപത്യ വിരുദ്ധൻ ആവണം. അല്ലെങ്കിൽ സ്വന്തം സാഹിത്യം വിശ്വോത്തര നിലവാരമുള്ള താനെന്നു സ്വയം കരുതുന്ന വിഡ്ഢി ആവണം.

    തല്ക്കാലം അക്ബര് ചാലിയാർ എന്ന ഞാൻ ആണയിട്ടു പറയുന്നു. ഈ പറഞ്ഞ മൂന്നും അല്ല ഞാൻ. അത് കൊണ്ട് എന്റെ ഏതു എഴുത്തിനെയും വായനയെയും ആര്ക്കും വിമര്ശിക്കാം.

    ---------------------------------------------------------------------------
    ഇരിപ്പിടത്തിൽ അവലോകനം എഴുതുന്നത്‌ ആരൊക്കെ എന്ന് വ്യക്തമാക്കാണോ വേണ്ടയോ എന്നത് ഇരിപ്പിടത്തിന്റെ സ്വാതന്ത്ര്യമാണ്. അത് ചോദിക്കുന്നത് ജനാധിപത്യ വിരുദ്ധമായി ഇരിപ്പിടം കണക്കാക്കുന്നില്ല എങ്കിൽ പോലും തല്ക്കാലം വ്യക്തമാക്കാൻ അവർ ഉദ്ദേശി ക്കുന്നില്ല എന്നെ കരുതെണ്ടതുള്ളൂ

    ReplyDelete
    Replies
    1. ഇനിയും കുറേയധികം തർക്കിച്ച് കൊണ്ട് സ്ഥാപിച്ചെടുക്കേണ്ട ഒന്നല്ല അവകാശമെന്നും കൃത്യമായ അളവിലും തൂക്കത്തിലും തന്റെ അവകാശത്തെ കുറിച്ച് ബോധവും ബോദ്ധ്യവും ഉണ്ടാവുക മാത്രമേ വേണ്ടൂ എന്നും നല്ല നിശ്ചയമുള്ള ഒരാളെന്ന നിലക്ക് താങ്കളുമായെന്നല്ല ഒരാളുമായും യാതൊരുവിധ ഗുസ്തിക്കും ഞാനില്ലെന്ന് അറിയിക്കട്ടെ.

      എനിക്കൊരു നിലപാട് വെക്കാനുണ്ടായിരുന്നു. ആ നിലപാട് ഞാൻ തുറന്ന ഒരിടത്ത് ചർച്ചക്ക് വെച്ചു. കുറേ പേരുടെ പങ്കാളിത്തം കൊണ്ട് സജീവമായ ആ ചർച്ചയുടെ വിശദ രൂപം ഇപ്പോൾ കൂടുതൽ തുറന്ന മറ്റൊരിടത്ത് വീണ്ടും ചർച്ചക്ക് വെച്ചിരിക്കുന്നു. ഈയൊരു പ്രക്രിയയിലൂടെ ഞാനെന്റെ നിലപാട് ആവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കുകയായിരുന്നു. ഇപ്പോഴും അതെ..!

      വായന ഏതെങ്കിലും വിധത്തിൽ ഒരു സാഹിത്യ രൂപമോ ശാഖയോ അല്ലാത്ത വിധം അത് അതിന്റെ സ്വതന്ത്ര സ്വഭാവം ആവശ്യപ്പെടുന്നുണ്ടെന്ന് ഞാനുറച്ച് പറയുന്നു. അത് വിലക്കപ്പെടരുതെന്നും അതിന്മേൽ ഏതെങ്കിലും വിധത്തിലുള്ള അധിനിവേശം അനുവദിക്കരുതെന്നും ഞാൻ ശഠിക്കുന്നു. ഞാൻ മാത്രമല്ല, ഇവിടെ ചർച്ചയിൽ പങ്കുകൊണ്ട ഒട്ടനവധി പേരും ഇതേ നിലപാടുകാരാണ്. അതിനെയും അതിലംഘിച്ച് മുന്നോട്ട് പോകുന്നതേതും ഈ വിധത്തിൽ എതിർക്കപ്പെടേണ്ടതാണ്. അതിനിയും തുടരുകതന്നെ ചെയ്യും.

      ഇപ്രകാരം വ്യക്തിയുടെ സ്വതന്ത്രാവകാശത്തിന് മേൽ കടന്നു കയറാനുള്ള ശ്രമം ഒരുവിധത്തിൽ സാംസ്കാരിക ഗുണ്ടായിസമാണ്. അങ്ങനെ ഒരുപറ്റം തുനിഞ്ഞിറങ്ങിയാൽ ജനകീയാസ്വാദന തത്പരർ സ്വതന്ത്ര കാംക്ഷികൾ അതനുവദിച്ചു തരണമെന്നില്ല.

      ഈ വിഷയത്തിൽ ഏറ്റം സുവ്യക്തമായ രീതിയിൽ ആവോളം പറഞ്ഞ സ്ഥിതിക്ക് ഇനിയുള്ളതെല്ലാം അധികമെന്ന് കണ്ട് അവസാനിപ്പിക്കുന്നു. സ്നേഹ സലാം.

      Delete
    2. @NAAMOOS

      ഒരു പോസ്റ്റിന്റെ വായന താങ്കളുടെ സ്വാതന്ത്ര്യമാണ്. അവിടെ താങ്കൾക്കു അനുകൂലിച്ചോ വിമർശിച്ചോ കമന്റ് ചെയ്യാം.

      താങ്കളുടെ ആ കമന്റു വായിക്കുക എന്നുള്ളത് എന്റെ സ്വാതന്ത്ര്യമാണ്. അതിനെ അനുകൂലിച്ചോ വിമർശിച്ചോ എനിക്ക് മറ്റൊരു വായന നടത്താം. അതെ എന്റെ സ്വാതന്ത്ര്യമാണ്.

      ഇവിടെ ആര് ആരുടെ സ്വാതന്ത്ര്യത്തെ ആണ് സഹോദരാ നിരാകരിക്കുന്നത്. ആരാണ് ഇവിടെ അധിനിവേശം നടത്തിയത്. ഒക്കെ താങ്കളുടെ തോന്നലാണ്. സമാധാനിക്കൂ. നമ്മൾ ഇവിടെ തന്നെ എത്ര എത്ര അഭിപ്രായങ്ങളെ വിമർശിച്ചു കഴിഞ്ഞു. ആരെയെങ്കിലും സ്വാതന്ത്ര്യം നിഷേധിച്ചു ഇരുമ്പഴിക്കുള്ളിലാക്കിയോ.

      പ്രധാന മന്ത്രിയെ വരെ വിമർശിക്കുന്നു. വിമർശിച്ചവനെ മറ്റൊരാൾ പിന്നെയും വിമർശിക്കുന്നു. അവനെ വേറെ ഒരാള് വിമർശിക്കുന്നു. എന്നിട്ടാ ഒരു പന്ന ചാലിയാറിന്റെ കമന്റിനെ വിമർശിക്കാൻ പാടില്ല എന്ന് ഞാൻ പറയുന്നത്. ഛെ കഷ്ടം. എന്തൊരു ജനാധിപത്യ ബോധം. സമ്മതിച്ചു. അല്ലെങ്കിൽ താങ്കള് സമ്മതിക്കില്ലല്ലോ.

      ---------------------------------------------
      എന്തായാലും ഗുസ്തി പിടിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞ സ്ഥിതിക് ചെന്നാട്ടെ. ഇനി താല്പര്യം ഉണ്ടെങ്കിൽ വീണ്ടും വരാം. വിമർശിക്കാം. ആയിരം വട്ടം സ്വാഗതം

      Delete
    3. ഞാൻ വെച്ച നിലപാട് എന്നത് ഇതായിരുന്നു:

      " ഒരാളുടെ വായനയിൽ മറ്റൊരാൾ ഇടപെടുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം..?

      ഞാൻ പറയുന്നു: വായന എന്നത് ഓരോരുത്തരുടെയും വൈയക്തികമായ അനുഭവങ്ങളുടെയും അറിവിൻറെയും ഗ്രാഹ്യ ശേഷിയുടെയുമൊക്കെ ഭാഗമായി അടയാളപ്പെടുന്ന ഒന്നാണ്. ഇത് ഓരോരുത്തരിലും ഏറിയും കുറഞ്ഞുമിരിക്കും, അതിനനുസരിച്ച് സമീപന രീതിയിലും മാറ്റം കാണും.

      ഇവ്വിധം വ്യത്യസ്തമായ ആസ്വാദന നിലവാരം പുലര്ത്തുന്ന ആളുകളുടെ വായനയെ വിധിക്കുന്നതെങ്ങനെ..? അല്ലെങ്കിൽ, അതിനുള്ള അളവ്കോൽ എന്താണ്..? ഏതോ ഒരാളുടെ അല്ലെങ്കിൽ ഏതാനും പേരുടെ ആസ്വാദന നിലവാരം എങ്ങനെയാണ് എല്ലാവരെയും അളക്കാനുള്ള അളവുകോലാകുന്നത്.? അങ്ങനെ ഒരു അളവ്കോലൊക്കെ വെച്ച് നടത്തുന്ന 'വായന നിലവാര പരിശോധന' എങ്ങനെയാണ് ജനാധിപത്യമാകുന്നത്.?

      എങ്കിൽ, ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധവും വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും ജനകീയ ആസ്വാദനത്തെ തടുക്കുന്ന ഉത്തരവ് പാസാക്കലുകലുകളുമാണ്. ഇത് അംഗീകരിക്കാൻ സ്വന്തം നിലപാട് സൂക്ഷിക്കുന്ന ഒരു വായനക്കാരനും സാധ്യമല്ല എന്നാണ് എന്റെ അഭിപ്രായം.

      ഓർക്കുക; വായിക്കുന്നത് വേദ ഗ്രന്ഥമല്ല, സാഹിത്യമാണ്."

      ഇതിന്റെ മുകളിലാണ് ഇപ്പറയുന്ന ചർച്ച വികസിച്ചതും ആളുകൾ അഭിപ്രായം പറഞ്ഞതും. അത് വളരെ തുറന്നതും ആ അർത്ഥത്തിൽ എളുപ്പവുമായിരുന്നു. അവിടെ അഭിപ്രായം പറഞ്ഞ ഓരോരുത്തരും ഈ അർത്ഥത്തിൽ ഓരോരുത്തരുടെ നിലപാട് വെക്കുകയാണ് ഉണ്ടായത്. അത് സ്വതന്ത്രവും നീതി പൂർവ്വകമായ രീതിയിലുമാണ് കൈകാര്യം ചെയ്യപ്പെട്ടത്.

      ഈയൊരു ക്രിയാത്മകമായ ഇടപെടലിനെയാണ് ഈ പരുവത്തിൽ വികലമാക്കി താങ്കൾ അവതരിപ്പിക്കുന്നത്.{പരോക്ഷമായെങ്കിലും വിശ്വോത്തര സാഹിത്യകാരൻ, മഹാ വിഡ്ഢി തുടങ്ങിയ പ്രയോഗങ്ങൾ }ഇത്രയും വക്രബുദ്ധിയോട് കൂടി ഒരു ചർച്ചയിൽ ഇടപെടാൻ യാതൊരു ഉളുപ്പും തടസ്സമാകാത്ത താങ്കളുടെ സമീപനത്തെ ഞാനൊരു ഞെട്ടലോടെയാണ് കാണുന്നത്. നിയും വിനയ കുനിയന്റെ ഇണങ്ങാത്ത വസ്ത്രമുടുത്ത് പൊതുയിടങ്ങളിൽ താങ്കള് പ്രത്യക്ഷപ്പെടരുത്.ആരെങ്കിലും പ്രച്ഛന്ന വേഷത്തിന് പ്രോത്സാഹനമായി ഒരു മുഖം മൂടി കൂടി സമ്മാനിച്ചേക്കാം. ഏറ്റം വിഷമത്തോട് കൂടെ പിൻവാങ്ങുന്നു. ഇനിയും സർപ്പ ദംശനമേൽക്കാൻ ഞാനിത്തരം മാളങ്ങളിലേക്ക് ഇല്ല തന്നെ, തീർച്ച.!

      Delete
    4. നിയും എന്നതിന്റെ മുൻപിലെ 'ഇ' വിട്ടു പോയതാണ്. 'ഇനിയും' എന്ന് തിരുത്തി വായിക്കാൻ അപേക്ഷ.!

      Delete
    5. >>>ഇനിയും വിനയ കുനിയന്റെ ഇണങ്ങാത്ത വസ്ത്രമുടുത്ത് പൊതുയിടങ്ങളിൽ താങ്കള് പ്രത്യക്ഷപ്പെടരുത്<<<<.

      അങ്ങ് അടിയനോട്‌ ഇങ്ങിനെ ആത്ജ്ഞാപിക്കരുത്. ആ മാടമ്പി കളുടെ കാലം കഴിഞ്ഞു പോയി. അടിയനോട്‌ അങ്ങ് പൊറുക്കണം തംബ്രാ

      പിന്നെ ഞാൻ വിനായ കുനയനാണെന്ന് ആരാ താങ്കളോട് പറഞ്ഞത്. താങ്കള് എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. തന്നാൽ തിരിച്ചടിക്കും. തന്നതിന്റെ നൂറു പതിന്മടങ്ങ്‌ അളവിൽ. അശ്ലീലത്തിന്റെയും തെറി യുടെയും മുമ്പിൽ മാത്രമേ അക്ബർ പിന്മാറാറുള്ളൂ. അത് അങ്ങിനെ ആണ്.

      താങ്കളിലെ അസഹിഷ്ണത ഇങ്ങിനെ പുറത്തു ജന സമക്ഷം വെക്കുന്നതിൽ സന്തോഷം. രോഷം ഇനിയും പുറത്തേക്ക് വരട്ടെ. അങ്ങീൻ നാമൂസ് എന്ന അലമ്പൻ ആരാണെന്ന് വായനാ ലോകം കാണട്ടെ.

      പറയൂ പറയൂ നാമൂസ് ഇനിയും ഇനിയും. ഉത്തരം മുട്ടുമ്പോൾ ഇനിയും കോക്രി കാണിക്കൂ ഇങ്ങിനെ

      Delete
    6. എന്തായാലും താങ്കളുടെ ഉദ്ദേശം വിജയിച്ചതിൽ താങ്കള്ക്ക് സന്തോഷിക്കാം, അനുമോദനങ്ങൾ.! പിന്നെ, 'തന്നാൽ നൂർ മടങ്ങായി തിരിച്ചടിക്കും' എന്നത് അനവസരത്തിലുള്ള പ്രസ്താവനയാണ്. വിഷയ കേന്ദ്രീകൃതമായി സംസാരിക്കുന്നതിന് പകരം പൊതു സ്വഭാവത്തിൽ ചര്ച്ച ചെയ്യേണ്ടുന്ന ഒന്നിനെ വ്യക്തിപരതയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നത് താങ്കളാണ്. അതിനോട് ഒരു ജൈവ മനുഷ്യൻ എന്ന നിലയിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് എന്റെ മേൽ കമെന്റ്. അത് താങ്കളുടെ ആവശ്യമായിരുന്നു എന്നത് തൊട്ടുമുകളിലുള്ള താങ്കളുടെ തന്നെ ഹർഷോന്മാദത്തിൽ സ്പഷ്ടമാണ്. എന്തായാലും, 'ഔത്തെ പള്ളിയിലെ കുണ്ട് വലുതാകുന്തോറും പലതും അറിയാനാകുന്നു'. സന്തോഷം.!

      പിന്നെ, താങ്കൾ പറഞ്ഞ 'ഉത്തരം മുട്ടൽ' ജയപരാജയങ്ങളുടെ ബലാബല കണക്കെടുപ്പിൽ ഊറ്റം കൊള്ളുന്ന ഒരുവന് മാത്രമേ നിരാശ ഉണ്ടാക്കുന്നൊള്ളൂ... എന്നെ സംബന്ധിച്ചിടത്തോളം ഈ വിഷയം കൈകാര്യം ചെയ്യുമ്പോൾ ഒരു നിലപാടിനെ ചൊല്ലിയുള്ള സംവാദാത്മക ഇടപെടൽ മാത്രമായിരുന്നു ഉദ്ദേശം. എന്നാൽ, താങ്കള്ക്ക് എന്നെ ഉത്തരം മുട്ടിക്കാനുള്ള വെമ്പൽ ആയിരുന്നുവെന്നു ഞാനിപ്പോഴാണ് അറിയുന്നത്.

      എങ്കിൽ സുഹൃത്തേ... ഞാൻ തോറ്റിരുക്കുന്നു, എന്നുമിതുപോലെ തോറ്റവരുടെ കൂട്ടത്തിൽ ഒന്നാമനായിരിക്കാനാണു എനിക്കാശ.! മനുഷ്യരെ കൊന്ന കുറ്റത്തിനു ഒരു നാളിലും വിചാരണ ചെയ്യപ്പെടരുതെന്ന് എനിക്ക്‌ നിർബന്ധമുണ്ട്‌. അതുകൊണ്ട്‌, നിങ്ങളും ആശംസിക്കുക... പരാജയം കൊണ്ട്‌.

      Delete
    7. >>>എന്നുമിതുപോലെ തോറ്റവരുടെ കൂട്ടത്തിൽ ഒന്നാമനായിരിക്കാനാണു എനിക്കാശ.<<<

      ആഗ്രഹം സഫലമാവട്ടെ. ഞാൻ താങ്കളുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടം

      >>>മനുഷ്യരെ കൊന്ന കുറ്റത്തിനു ഒരു നാളിലും വിചാരണ ചെയ്യപ്പെടരുതെന്ന് എനിക്ക്‌ നിർബന്ധമുണ്ട്‌. അതുകൊണ്ട്‌, >>>

      ഹ ഹ ഹ അപ്പൊ എന്നെ കൊല്ലുന്നത് പോലും ചിന്തിച്ചു തുടങ്ങിയോ. വേണ്ടാ ട്ടോ. അക്ഷരം കൊണ്ട് കളിച്ചാൽ മതി ട്ടോ

      Delete
    8. >>ഇനിയും സർപ്പ ദംശനമേൽക്കാൻ ഞാനിത്തരം മാളങ്ങളിലേക്ക് ഇല്ല തന്നെ, തീർച്ച.!<<<

      പല സർപ്പങ്ങളെയും പ്രതീക്ഷിച്ചു തന്നെയാണ് ഈ മാളം തുറന്നു വെച്ചത്. എല്ലാ വിഷ സര്പ്പത്തിനും സ്വാഗതം.

      Delete
  55. "തൃകരമായ മറുപടി കിട്ടിയില്ല" എന്നു മുകളിൽ തെറ്റായി എഴുതിയത് "തൃപ്തികരമായ മറുപടി കിട്ടിയില്ല" എന്നു തിരുത്തി വായിക്കാനപേക്ഷ.

    ReplyDelete
  56. ഒരാൾ/ഒരാൾക്കൂട്ടം അക്ബർഭായ്ക്കെതിരെ വിമർശനമുന്നയിക്കുന്നു. അക്ബർ ഭായ് തന്റെ നിലപാട് വ്യക്തമാക്കുന്നു; അവർ അവരുടേതും. ആ മറുപടി അക്ബർ ഭായിക്ക് തൃപ്തിപ്പെടുകയോ ബോധ്യപ്പെടുകയോ ചെയ്യുന്നില്ലെങ്കിൽ എന്താണു ചെയ്യുക ? 'ഇതാ, ഇങ്ങനെയൊരു പ്രശ്നമുണ്ട്' എന്ന് ബഹുജനസമക്ഷം മുമ്പാകെ വിഷയം അവതരിപ്പിക്കുകയും അവിടെ നിന്നുയരുന്ന ഭൂരിപക്ഷാഭിപ്രായം എന്താണെന്ന് ശ്രദ്ധിക്കുകയും ചെയ്യും. തന്റെ നിലപാടാണ് ശരി എന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിൽ തന്നെ വിമർശിച്ച ആളുടെ ശ്രദ്ധയിൽ അത് വീണ്ടും കൊണ്ടുവരാം.



    മറ്റൊരാളുടെ അഭിപ്രായത്തിൽ ഇടപെടാനും വിമർശിക്കാനും സ്വാതന്ത്ര്യമുണ്ടെങ്കിൽ ഇത്തരം പ്രവർത്തനങ്ങളും ജനാധിപത്യത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ളതാണ് എന്ന് ഉൾകൊള്ളൂക. അഭിപ്രായത്തെ വിമർശിക്കുന്നത് ജനാധിപത്യാവകാശമാണെങ്കിൽ, ആ വിമർശനത്തെ വിമർശിക്കുന്നതും ജനാധിപത്യാവകാശത്തിൽ പെടും എന്ന് ഓർക്കുക.അല്ലെങ്കിൽ വിമർശകൻ ജനാധിപത്യത്തിനു മേലെയാകുമല്ലൊ. 'കിട്ടാവുന്നിടത്തെല്ലാം കൂവി വിളിച്ചു നടക്കുന്നു' എന്ന് അവഹേളിക്കാൻ ഈയൊരു ബോധ്യമുണ്ടെങ്കിൽ തോന്നില്ല.

    അക്ബർ ഭായ് എഴുതിയത് ഞാനൊന്നു മാറ്റി എഴുതുകയാണ് :)

    ഞാൻ എഴുതുന്ന നിരൂപണം ആരും വിമർശിക്കാൻ പാടില്ല എന്ന് കരുതണമെങ്കിൽ ഒന്നുകിൽ ഞാൻ മഹാ അഹങ്കാരി ആവണം. അല്ലെങ്കിൽ സ്വന്തം നിരൂപണം വിമര്ശനത്തിന് അനുവദിക്കാത്ത ജനാധിപത്യ വിരുദ്ധൻ ആവണം. അല്ലെങ്കിൽ സ്വന്തം നിരൂപണം വിശ്വോത്തര നിലവാരമുള്ളതാണെന്നു സ്വയം കരുതുന്ന വിഡ്ഢി ആവണം.
    ------------------------------------------

    'ഇരിപ്പിടത്തിൽ അവലോകനം എഴുതുന്നത്‌ ആരൊക്കെ എന്ന് വ്യക്തമാക്കാണോ വേണ്ടയോ എന്നത് ഇരിപ്പിടത്തിന്റെ സ്വാതന്ത്ര്യമാണ്.' വിയോജിക്കുന്നില്ല. പക്ഷെ മറഞ്ഞിരുന്ന് അവലോകനം വിളിച്ചു പറയുന്നത് നല്ല ജനാധിപത്യത്തിനു യോജിച്ചതല്ല എന്നതുമാത്രമാണ് ഉദ്ദേശിച്ചത്.

    ReplyDelete
    Replies
    1. തൃപ്തി കരമായ മറുപടി
      --------------------------------
      തൃപ്തി കരമായ മറുപടി എന്നതിനെ സംബന്ധിച്ച് നമ്മൾ മുന് "അദ്ധ്യായങ്ങളിൽ" ചർച്ച ചെയ്തു കഴിഞ്ഞു. താങ്കൾക്കു അത് ബോധ്യപ്പെട്ടില്ല എന്ന് മനസ്സിലാക്കുന്നു. അത് തന്നെയാണ് നാമൂസിനും സംഭവിച്ചത്. അതിനാൽ അവിടെ നമുക്കുള്ള വിയോജിപ്പ് അങ്ങിനെ തന്നെ നിൽക്കട്ടെ. :)

      സ്വാതന്ത്ര്യം. ജനാധിപത്യം
      ---------------------------------
      എന്താണ് സ്വാതന്ത്ര്യം. എന്താണ് ജനാധിപത്യം. നാമൂസിന്റെ അഭിപ്രായത്തെ ഇരിപ്പിടം വിമർശിച്ചു. ഇരിപ്പിടത്തിന്റെ നിലപാടിനെ നാമൂസ് വിമർശിച്ചു. നാമൂസിന്റെ നിലപാടിനെ വീണ്ടും ഇരിപ്പിടവും ഇരിപ്പിടത്തിന്റെ നിലപാടിനെ നാമൂസും വിമർശിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ എന്താ കുഴപ്പം.

      ഇതൊക്കെ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇനിയും എതിർപ്പുകൾ പറയാം. വിമര്ശിക്കാം. അതാണ്‌ ജനാധിപത്യം. ആരെങ്കിലും പാടില്ലെന്ന് പറഞ്ഞോ വിഡ്ഢിമാനെ. ഇനിയും വിമർശിച്ചോളൂ. സ്വാഗതം.

      വിശ്വോത്തര സാഹിത്യ പ്രയോഗം തിരിച്ചിട്ടത്
      -------------------------------------------
      വിഡ്ഢി മാന് പറയുന്നു >>>>മറ്റൊരാളുടെ അഭിപ്രായത്തിൽ ഇടപെടാനും വിമർശിക്കാനും സ്വാതന്ത്ര്യമുണ്ടെങ്കിൽ ഇത്തരം പ്രവർത്തനങ്ങളും ജനാധിപത്യത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ളതാണ് എന്ന് ഉൾകൊള്ളൂക <<<< ഈ ഉപദേശത്തിനു നന്ദി വിഡ്ഢിമാനെ

      ഇനി താങ്കളുടെ അറിവിലേക്കായി അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് ഞാൻ നാമൂസിനു കൊടുത്ത ആദ്യ കമന്റു ഇവിടെ
      ----------------------------------------------
      >>>>അഭിപ്രായം വായനക്കാരന്റെ സ്വാതത്ര്യമാണ്. എന്നാൽ പോസ്റ്റും അഭിപ്രായങ്ങളും കൂട്ടി വായിച്ചു അഭിപ്രായം പറയുന്നതു മറ്റു വായനക്കാരുടെ സ്വാതന്ത്ര്യമാണ്. അപ്പോഴല്ലേ എഴുത്തിലെ ജനാതിപത്യം പൂർണമാകൂ.

      ഞാൻ പറഞ്ഞ അഭിപ്രായത്തെ പറ്റി താങ്കള് മിണ്ടാൻ പാടില്ല എന്ന് പറഞ്ഞാൽ പിന്നെ എന്തോന്ന് ജനാധിപത്യം ?

      അതിനെതിരിൽ താങ്കൾക്കു വീണ്ടും ഇതുപോലെ പോസ്റ്റ്‌ എഴുതിയോ ഫേസ് ബുക്കിൽ ഇട്ടോ അഭിപ്രായം പറയാം. അങ്ങിനെ സമത്വ സുന്ദര ജനാധിപത്ത്യ സോഷ്യലിസ്റ്റ് ബ്ലോഗ്‌ ലോകമാണ് നമ്മുടെ സ്വപ്നം. <<<<<<<

      ഇവിടെ എവിടെയാണ് ഇരിപ്പിടത്തെയോ എന്നെയോ വിമർശിക്കാൻ പാടില്ല എന്നോ വിമർശനത്തെ ഉൾക്കൊള്ളില്ല എന്നോ ഒരു സൂചന ഉള്ളത് ??? വിമർശനത്തെ ഇരിപ്പിടം എന്ന് സ്വാഗതം ചെയ്യുന്നു.
      ----------------------------------------------------

      കരഞ്ഞു വിളിച്ചു
      ------------------------
      പിന്നെ കരഞ്ഞു വിളിച്ചു എന്ന് പറഞ്ഞത്. അത് നാമൂസിനെ കുറിച്ചാണ്. പറയാൻ കാരണം അയാൾ "ഗുസ്തി പിടിക്കാനില്ല" എന്ന പ്രയോഗം നടത്തി പുതിയ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ആലങ്കാരിക പ്രയോഗത്തിനുള്ള ഒരു മറുപടിയാണ്. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി ചെല്ലുമ്പോൾ അത് ഗുസ്തി പിടുത്തം ആയി പറയുന്ന അയാളുടേ നിലപാട് വെറും കരച്ചിൽ മാത്രമായേ എനിക്ക് കാണാൻ സാധിക്കൂ. ക്ഷമിക്കുക.

      ഒരു വിഷയം ചർച്ചക്ക് വെക്കുമ്പോൾ അനുകൂലമല്ലാത്ത അഭിപ്രായം പറയുന്നവരെ ഗുസ്തി പിടിക്കാൻ ചെല്ലുന്നവരായി കണ്ടു ഭയപ്പെടുന്നവരുടെ വാക്കുകളെ വെറും കരച്ചിലായല്ലാതെ പിന്നെ എങ്ങിനെ കാണണം. ഈ കരച്ചിൽ പ്രയോഗവും ഗുസ്തി പിടുത്തം പോലെ ഒരു ആലങ്കാരിക പ്രയോഗമായി കാണാം. അത്തരം വില കുറഞ്ഞ വിജയ തന്ത്രവും പയറ്റി ആളുകളുടെ സപ്പോര്ട്ട് നേടാനാണ് ഉദ്ദേശം എങ്കിൽ പിന്നെ ഞാൻ എന്ത് പറയാൻ.


      മറഞ്ഞിരുന്ന് അവലോകനം
      ------------------------------------
      >>>>പക്ഷെ മറഞ്ഞിരുന്ന് അവലോകനം വിളിച്ചു പറയുന്നത് നല്ല ജനാധിപത്യത്തിനു യോജിച്ചതല്ല എന്നതുമാത്രമാണ് ഉദ്ദേശിച്ചത്. <<<<<

      ബാക്കി ഒക്കെ ജനാധിപത്യത്തിന് യോജിച്ചതാകയാൽ ഒന്നെങ്കിലും ജനാധിപത്യ വിരുദ്ധമായി കിടക്കട്ടെന്നേ. വിട്ടു കള.

      Delete
  57. ഇരിപ്പിടത്തെ ഇനിയും ഇനിയും വിമർശിക്കാം. എല്ലാ ക്രിയാത്മകമായ വിമർശങ്ങൾക്കും വീണ്ടും വീണ്ടും സ്വാഗതം.

    ReplyDelete
  58. This comment has been removed by the author.

    ReplyDelete
  59. നാമൂസ് എന്നോട് പറയുന്നു

    >>>ഇനിയും വിനയ കുനിയന്റെ ഇണങ്ങാത്ത വസ്ത്രമുടുത്ത് പൊതുയിടങ്ങളിൽ താങ്കള് പ്രത്യക്ഷപ്പെടരുത്<<<<.

    അങ്ങ് അടിയനോട്‌ ഇങ്ങിനെ ആത്ജ്ഞാപിക്കരുത്. ആ മാടമ്പി കളുടെ കാലം കഴിഞ്ഞു പോയി. അടിയനോട്‌ അങ്ങ് പൊറുക്കണം തംബ്രാ

    പിന്നെ ഞാൻ വിനയകുനയനാണെന്ന് ആരാ താങ്കളോട് പറഞ്ഞത്. താങ്കള് എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. തന്നാൽ തിരിച്ചടിക്കും. തന്നതിന്റെ നൂറു പതിന്മടങ്ങ്‌ അളവിൽ. അശ്ലീലത്തിന്റെയും തെറിയുടെയും മുമ്പിൽ മാത്രമേ അക്ബർ പിന്മാറാറുള്ളൂ. അത് അങ്ങിനെ ആണ്.

    താങ്കളിലെ അസഹിഷ്ണത ഇങ്ങിനെ പുറത്തു ജന സമക്ഷം വെക്കുന്നതിൽ സന്തോഷം. രോഷം ഇനിയും പുറത്തേക്ക് വരട്ടെ. അങ്ങിനെ നാമൂസ് എന്ന അലമ്പൻ ആരാണെന്ന് വായനാ ലോകം കാണട്ടെ.

    പറയൂ പറയൂ നാമൂസ് ഇനിയും ഇനിയും. ഉത്തരം മുട്ടുമ്പോൾ ഇനിയും കോക്രി കാണിക്കൂ ഇങ്ങിനെ

    ReplyDelete
  60. @Naamoos Said {പരോക്ഷമായെങ്കിലും വിശ്വോത്തര സാഹിത്യകാരൻ, മഹാ വിഡ്ഢി തുടങ്ങിയ പ്രയോഗങ്ങൾ }ഇത്രയും വക്രബുദ്ധിയോട് കൂടി ഒരു ചർച്ചയിൽ ഇടപെടാൻ യാതൊരു ഉളുപ്പും തടസ്സമാകാത്ത താങ്കളുടെ സമീപനത്തെ ഞാനൊരു ഞെട്ടലോടെയാണ് കാണുന്നത്.
    -----------------------------
    ഞെട്ടണ്ടാ - അതൊക്കെ ഞാൻ എന്നെ പറ്റി തന്നെ ആണ് പറഞ്ഞത്. ഇനി അത് താങ്കള്ക്കും യോജിക്കും എന്ന് തോന്നുന്നു വെങ്കിൽ അത് നമുക്ക് പങ്കിട്ടെടുക്കാം. എനിക്ക് സമ്മതം

    ReplyDelete
  61. യുദ്ധം കഴിഞ്ഞു കബന്ധങ്ങളുന്മാദനൃത്തം ചവുട്ടി കുഴച്ചൂ രണാങ്കണം....എന്ന് വയലാർ പണ്ട് പാടിയിട്ടുണ്ട് അല്ലേ.... ??

    ReplyDelete
  62. "ബ്ലോഗെഴുത്തിനും, വായനക്കും ശക്തിപകരുക എന്ന പൊതുനന്മക്കുവേണ്ടി ഈ രംഗത്തുള്ള മുപ്പതോളം പേര്‍ അടങ്ങുന്ന ഒരു സമിതിയാണ് ഇരിപ്പിടം. ഇവിടെ ആര്‍ക്കും ആരോടും പക്ഷപാതമോ, വിദ്വേഷമോ ഇല്ല. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ബ്ലോഗ് പോസ്റ്റുകളെ വിശകലനം ചെയ്ത് ഇരിപ്പിടത്തിലൂടെ പൊതുവായ വിലയിരുത്തലിന് സമര്‍പ്പിക്കുക എന്നതാണ് ഇരിപ്പിടം ചെയ്തുവരുന്നത്. ബ്ലോഗെഴുത്തിനോടൊപ്പം അതില്‍ രേഖപ്പെടുത്തപ്പെട്ട വായനകള്‍, ഒരു പൊതു ഇടത്തില്‍ ചര്‍ച്ചയ്ക്കുവച്ചത് എന്ന നിലയില്‍ ഇരിപ്പിടം പരിഗണിക്കുന്നു. ബ്ലോഗെഴുത്തും ബ്ലോഗ് വായനയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ എന്ന നിലയിലാണ് ഇരിപ്പിടം കാണുന്നത്. എഴുത്തിനോടൊപ്പം വികസ്വരമാവുന്ന വായനയും ചേര്‍ന്നാലേ മാധ്യമരംഗത്തെ പുതിയ ശക്തിയായി ബ്ലോഗെഴുത്ത് വളര്‍ന്ന് വികസിക്കൂ എന്ന് ഇരിപ്പിടം വിലയിരുത്തുന്നു.

    ഇരിപ്പിടം മുന്നോട്ടുവയ്ക്കുന്ന ആശയഗതികളില്‍ ക്രിയാത്മകമായ ചര്‍ച്ചകളും, യോജിപ്പുകളും, വിയോജിപ്പുകളും ഇരിപ്പിടം സ്വാഗതം ചെയ്യുന്നു. ഉന്നയിക്കപ്പെടുന്ന കാതലായ പ്രശ്നങ്ങളില്‍ വസ്തുനിഷ്ഠമായ സംവാദത്തിനും ഇരിപ്പിടം തയ്യാറാണ്. ഉദാഹരണമായി ഇവിടെയുള്ള ബ്ലോഗ് പോസ്റ്റില്‍ ഇരിപ്പിടം മുന്നോട്ടുവച്ച ആശയങ്ങള്‍ക്കുമേല്‍ ഒരു വായനക്കാരന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് വസ്തുനിഷ്ഠമായി ഇരിപ്പിടം മറുപടി നല്‍കിയത് കാണുക. ആ മറുപടി അദ്ദേഹത്തെ തൃപ്തനാക്കി എന്നതിന്റെ തെളിവ് ആ കമന്റിനടിയിലുള്ള അദ്ദേഹത്തിന്റെ മറുപടിയിലും വ്യക്തമാണ്.

    ഇരിപ്പിടത്തിന്റെ പിന്നിലുള്ള വ്യക്തികള്‍ക്ക് യാതൊരു പ്രാധാന്യവും ഇല്ല എന്നതും, ടീം എന്ന നിലയില്‍ അത് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്കാണ് പ്രാധാന്യം എന്നതും മാന്യവായനക്കാര്‍ തിരിച്ചറിയുക. വ്യക്തികളെ അന്വേഷിക്കുന്നതില്‍ നിന്നും പിന്മാറി കുറേക്കൂടി ക്രിയാപരവും ജനാധിപത്യപരവുമായ ആശയസംവാദത്തിന്റെ വഴികളിലൂടെ നാളത്തെ ബ്ലോഗെഴുത്തിന് ശക്തി പകരാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  63. ഇരിപ്പിടത്തിന്റെ പിന്നിലുള്ള വ്യക്തികള്‍ക്ക് യാതൊരു പ്രാധാന്യവും ഇല്ല എന്നതും, ടീം എന്ന നിലയില്‍ അത് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്കാണ് പ്രാധാന്യം എന്നതും മാന്യവായനക്കാര്‍ തിരിച്ചറിയുക. വ്യക്തികളെ അന്വേഷിക്കുന്നതില്‍ നിന്നും പിന്മാറി കുറേക്കൂടി ക്രിയാപരവും ജനാധിപത്യപരവുമായ ആശയസംവാദത്തിന്റെ വഴികളിലൂടെ നാളത്തെ ബ്ലോഗെഴുത്തിന് ശക്തി പകരാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു. >>

    "...ഇരിപ്പിടം മുന്നോട്ടു വയ്ക്കുന്ന ഈ അഭിപ്രായത്തോട് വിയോജിപ്പുണ്ട്. അതൊരു അഭിനയത്തിന് ആ ഗ്രൂപ്പിലുള്ള മുപ്പതു പേർക്കും അവസരം നൽകുന്നു എന്നതു തന്നെ കാരണം.
    നിസാരന്‍ എന്ന നിസാറിന്റെ നിസർഗം ബ്ലോഗിലെ 'തളിരിലവര്‍ണ്ണങ്ങള്‍ ' എന്ന രചനയുടെ തുടക്കത്തില്‍ നാം കാണുന്ന സൂക്ഷ്മ നിരീക്ഷണപാടവവും എഴുത്തിലെ ഏകാഗ്രതയും ഭാഷയുടെ മികവും പിന്നീട് നഷ്ടമാവുന്നു. രണ്ടാം ലോകമഹായുദ്ധരംഗവും, കട്ടന്‍ ചായയും പട്ടാളക്യാമ്പുകളും ഉത്തരേന്ത്യയിലെ വര്‍ണവെറിയുമൊക്കെ ഒന്നിനുപിറകെ ഒന്നായി, അവ്യക്തങ്ങളായ ചെറുരംഗങ്ങളായി വായനക്കാര്‍ക്കു മുന്നിലെത്തുമ്പോള്‍ ഏകാഗ്രത നഷ്ടമാവുന്ന വായന എങ്ങുമെത്താതെ പോവുന്നു. എന്നാല്‍ 'ഈ എഴുത്തിലെ ദൃശ്യ ഭാഷക്ക് സ്നേഹ സലാം....' എന്നും 'ഹോ അപാരമായ എഴുത്ത്.....' എന്നും മറ്റും പല വായനക്കാരും ഈ പോസ്റ്റ് ചൂണ്ടിക്കാട്ടി കൈയ്യടിക്കുമ്പോള്‍ മുമ്പെ ഗമിച്ചീടിന ഗോവു തന്റെ പിമ്പെ ഗമിക്കും ബഹുഗോക്കളെല്ലാം എന്ന പ്രമാണം ബ്ലോഗെഴുത്തിലെ കമന്റുകളുടെ കാര്യത്തിലാണ് ഏറ്റവും അനുയോജ്യമാവുക എന്നു തോന്നിപ്പോവും. 'ഒരു ചായയുണ്ടാക്കിയ കഥ' എന്ന് ഒറ്റവരിയില്‍ വിളിക്കാവുന്ന ഈ പോസ്റ്റ് വായിച്ച ചിലർക്കെങ്കിലും അവരുടെ വായനയുടെ പരിമിതികളെക്കുറിച്ച് ആശങ്കയും തോന്നാം." എന്ന് ഇരിപ്പിടം 'ടീം' അഭിപ്രായപ്പെട്ട നിസാരന്റെ ബ്ലോഗ് തന്നെ പരിശോധിക്കാം.

    അതിൽ ഇരിപ്പിടം ഈ നിരൂപണം നടത്തുന്നതിനു മുമ്പും ശേഷവുമായി 79 കമന്റുകൾ ഇന്നു വരെ കാണാനുണ്ട്. അതിൽ വിമർശനം എന്നൊക്കെ പറയാവുന്നത് ( മനസ്സിലായില്ല എന്നതുൾപ്പെടെ ) പത്തോളം കമന്റുകൾ. ബാക്കിയുള്ള 69 എണ്ണവും അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ചുള്ളവ. ഇങ്ങനെ അഭിനന്ദിക്കുകയും ആശംസിക്കുകയും ഒക്കെ ചെയ്ത 69 പേരിൽ ഈ 'ഇരിപ്പിടം ടീം'ഇൽ നിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ലെന്ന് ഇരിപ്പിടത്തിനു ഉറപ്പ് തരാനാവുമോ ? ഇരിപ്പിടം ടീം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന പലരും അങ്ങനെ അഭിനന്ദിക്കുകയോ ആശംസിക്കുകയോ ചെയ്തവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നു.( ഇരിപ്പിടം ലക്കങ്ങളും നിസാരനു കിട്ടിയ കമന്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ചില വ്യക്തികളെയെങ്കിലും തിരിച്ചറിയാനാവും ) സ്വന്തം മുഖത്തിൽ വന്ന് ഒരഭിപ്രായവും , ഒരു കൂട്ടമായി മറഞ്ഞു നിന്ന് അതിൽ നിന്ന് മറ്റൊരു അഭിപ്രായവും ഒരാൾ പ്രകടിപ്പിക്കുമ്പോൾ അയാൾ ഒരിടത്ത് നാടകം കളിക്കുകയാണ് എന്ന് വ്യക്തം. അത്തരം നാടകക്കാരെ കൊണ്ട് സമൂഹത്തിനു എന്ത് പ്രയോജനം ?

    ReplyDelete
  64. കഴിഞ്ഞ ലക്കം ഇരിപ്പിടം നിർദ്ദേശിച്ച ചില ബ്ലോഗുകളിൽ പ്രതീക്ഷിച്ച നിലവാരം കാണാനാകാതെ പോയതിൽ പ്രതിഷേധം അറിയിക്കുന്നു .
    ഇത്തവണ കുറേക്കൂടി നന്നായി ബ്ലോഗുകൾ ഉൾപ്പെടുത്തിയിട്ടുണ്ട് ...........

    ReplyDelete
  65. ലക്ഷ്യമില്ലാതെ വലിച്ചെറിഞ്ഞ കല്ലാണെങ്കിലും രസമുണ്ട് ... ഇനിയും ഇനിയും പോരട്ടെ ..!

    ReplyDelete
  66. നല്ല അവലോകനം
    ആശംസകള്‍

    ReplyDelete
  67. 'നല്ല' സാഹിത്യം വെച്ച് കാച്ചിയാലെ ഇരിപ്പിടത്തില്‍ ഇരിപ്പുറപ്പിക്കാന്‍ പറ്റൂ എന്നുണ്ടോ...? സാഹിത്യം എന്ന് പറഞ്ഞാല്‍ അമൂര്‍ത്തമായ വരികള്‍ അങ്ങുമിങ്ങും കോറിയിടുക എന്നാണോ? സംഭവങ്ങളെ കണ്ണില്‍ കണ്ട വിധം കഥയാക്കി എഴുതിയാല്‍ അതിലെ സാഹിത്യം മോശമായിരിക്കുമോ? സാഹിത്യത്തിനു പറ്റിയ പദങ്ങള്‍ക്ക് ശബ്ദതാരാവലിയില്‍ മുങ്ങി തപ്പേണ്ടി വരുമോ! സുന്ദര പദങ്ങളും വിരൂപ പദങ്ങളും എന്ന വേര്‍തിരിവ് സാഹിത്യത്തിനു ഉചിതമാണോ? അക്ഷരതെറ്റ് മാത്രമാണോ എഴുത്തിലെ വില്ലനായി വരുന്നത്?
    അങ്ങനെ അങ്ങനെ ഒത്തിരി പുളുന്‍ഗൂസ് ചോദ്യങ്ങള്‍ ഇനിയുമുണ്ട്... പക്ഷെ, ആരോട് ചോദിക്കാന്‍..!, ഉത്തരങ്ങള്‍ പ്രതീക്ഷിക്കാതെ ഒരു പാവം ബ്ലോഗ്ഗര്‍!! ):

    NB: ഇരിപ്പിടത്തിലെ ഈ പ്രാവിശ്യത്തെ അവലോകാനം ഉഷാറായിട്ടുണ്ട് എന്ന് പറയാതെ വയ്യ... എല്ലാ വിധ ഭാവുകങ്ങളും...

    ReplyDelete