പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Friday, December 16, 2011

ആ... പ്രതികരിക്കും; ഞങ്ങള്‍ക്കാരെയും പേടിയില്ല! പീട്ടിഉഷയോ, അതാരപ്പാ ?

സൈബര്‍ ഇടങ്ങളില്‍ മാനുഷികത്വം ഇല്ലെന്നു പറയുമ്പോഴും ഭൂലോകത്തെ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വൈകാരികമായി പ്രതികരിക്കുന്നവരും ഈ സൈബര്‍ ലോകത്ത് അഥവാ 'ബൂലോകത്ത്' ഉള്ളവര്‍ തന്നെയാണ് എന്ന്‌ നിസ്സംശയം പറയാം. മുല്ലപ്പെരിയാര്‍ വിഷയത്തിലായാലും നേഴ്സുമാരുടെ പ്രശ്നത്തിലായാലും എന്‍ഡോ സള്‍ഫാന്‍ പ്രശ്നമാണെങ്കിലും വളരെ ശക്തമായി തന്നെ നാം പ്രതികരിക്കുന്നുണ്ട്. അത് ബ്ലോഗ്‌ പോസ്റ്റുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല എന്നതും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കാന്‍ , അവരെ ഉത്ബുദ്ധരാക്കാന്‍ ഒക്കെ കഴിയുന്നതും നമ്മളും അവരില്‍ ഒരാളാണ് എന്ന ചിന്ത തന്നെയാണ്. മറ്റു മാധ്യമങ്ങളെ പോലെ ഭയന്നും കക്ഷി രാഷ്ട്രീയത്തിന് വഴങ്ങിയും പ്രവര്‍ത്തിക്കാത്ത ഒരു മാധ്യമം എന്ന്‌ കൂടി നമുക്ക് അഭിമാനിക്കാം ....

മരണം കണ്മുന്നില്‍ വന്നു നില്‍ക്കുമ്പോഴും അതിനെ തൃണവല്‍ഗണിച്ച് അവശരായി കിടക്കുന്ന രോഗികളെ രക്ഷിച്ചു, തങ്ങളുടെ ജോലിയോട് നൂറു ശതമാനവും ആത്മാര്‍ഥത കാട്ടിയ ആ കൊച്ചു മിടുക്കികള്‍ തീ നാളങ്ങളില്‍ പെട്ട് വീരമൃത്യു വരിച്ചു. തീപിടിത്തമുണ്ടായപ്പോള്‍ ഡോക്ടര്‍മാര്‍ വരെ ഓടി രക്ഷപ്പെട്ടു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് രമ്യയും വിനീതയും ചെയ്ത കാരുണ്യ പ്രവര്‍ത്തിയുടെ മഹത്വമറിയുന്നത് .സേവനത്തിന്റെ മാലാഖമാരായി, ജീവന്‍ ത്യജിച്ചും രോഗികളെ രക്ഷപ്പെടുത്തിയ നമ്മടെ സഹോദരിമാര്‍ , രമ്യയുടെയും വിനീതയുടെയും ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികളോടെ .... സുനില്‍ കൃഷ്ണന്റെ കാണാമറയത്തിലെ പോസ്റ്റ്....

ഇരുളിനെ പിളര്‍ത്തി ഒരു വജ്ര രേഖ , അതാണ്‌ ചതുര്‍ഭുജസ്ഥാനിലെ നസീമ..... പഠനകാലത്ത്‌ സ്കൂളില്‍ നിന്ന് അവള്‍ക്ക് കിട്ടിയിരുന്ന നിര്‍ദേശം സ്വന്തം വീടെവിടെയാണെന്ന് ഒരിക്കലുമാരോടും പറയരുത് എന്നായിരുന്നു..... ജുഗ്നു (മിന്നാമിനുങ്ങ്) എന്ന പേരില്‍ 32 പുറങ്ങളോടെ ഹിന്ദിയിലുള്ള ഒരു മാഗസിന്‍ ഉണ്ട്.പുറംചട്ട മുതല്‍ കൈപ്പടയില്‍ തയ്യാറാക്കപ്പെടുന്ന ഇന്ത്യയിലെ ഒരേയൊരു പ്രസിദ്ധീകരണമാണത്. എഡിറ്റര്‍ നിക്ഹത്തും കുറേ പെണ്‍കുട്ടികളും കുത്തിയിരുന്ന് എഴുതുകയാണ് ചെയ്യുക. പിന്നീട് ആവശ്യമുള്ളത്ര കോപ്പിയെടുത്ത് വരിക്കാര്‍ക്കയക്കുന്നു. ഇന്ത്യയുലുടനീളം മാസികയ്ക്ക് വായനക്കാരുണ്ട്, സ്റ്റാമ്പൊട്ടിച്ച് അവര്‍ക്കൊക്കെ അയച്ചു കൊടുക്കുന്നതും ഈ സ്ത്രീകള്‍ തന്നെ. അമ്പതിലധികം മുന്‍കാല ലൈംഗികത്തൊഴിലാളികള്‍ നസീമയോടൊപ്പം പ്രവര്‍ത്തിക്കുന്നു. അവരെ എഴുതാനും വായിക്കാനും പഠിപ്പിച്ചതും നസീമ തന്നെ. റിപ്പോര്‍ട്ടുകളൊക്കെ അവര്‍ തന്നെ തയ്യാറാക്കുന്നു.ആ സഹോദരിമാര്‍ ,അവരുടെ ജീവിത വഴികള്‍ , അതാണ്‌ Daughters of the Brothel വീഡിയോ പിറന്ന വഴികളിലൂടെ വായനക്കാരനെ കൈ പിടിച്ചു കൊണ്ട് പോകുന്നു ആരിഫ് സൈന്‍...

പി.ടി.ഉഷയോ, അതാരാ....? കൊട്ടോട്ടിക്കാരന്‍ പ്രതികരിക്കുന്നു: ഇന്ത്യയുടെ അഭിമാനമെന്നും കേരളത്തിന്റെ മാണിക്യമെന്നും വിവരണങ്ങള്‍ക്കതീതമായ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ നെഞ്ചോടു ചേര്‍ത്ത് വാഴ്ത്തിയതു നമ്മളൊക്കെത്തന്നെയാണ്. പി. ടി. ഉഷയെന്ന ആ മാണിക്യത്തിനു മുമ്പോ ശേഷമോ ലോകറാങ്കിങ്ങിലെ ആദ്യ പത്തില്‍ മറ്റൊരാള്‍ക്ക് അത്ലറ്റിക്സില്‍ ഇന്ത്യയില്‍ നിന്ന് കടന്നുകൂടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഒരു കാരണവശാലും ആരും മറക്കാന്‍ പാടില്ലാത്തതാണ്. ഇന്ത്യന്‍ കായികലോകത്തില്‍ ഇതുവരെ ആ സ്ഥാനത്തിരിയ്ക്കാന്‍ മറ്റൊരാള്‍ കടന്നു വന്നിട്ടില്ലെന്നിരിക്കെ ഇത്രയും മോശമായ തരത്തില്‍ അവരെ അപമാനിയ്ക്കാന്‍ തക്ക കാരണം എന്താണെന്ന് അറിയേണ്ടതുണ്ട്. ഉഷയെ അവര്‍ തിരിച്ചറിഞ്ഞില്ലെന്നാണോ അതോ മറ്റെന്തെങ്കിലും കാരണം? ഏതായാലും കേവലം ഒരു പ്രവേശന സ്ലിപ്പിന്റെ പേരില്‍ സംസ്ഥാന സ്കൂള്‍ കായിക മേള നടക്കുന്ന എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ പ്രവേശനം നിഷേധിയ്ക്കപ്പെട്ടു എന്നത് മഹാ മോശമായിപ്പോയി. പ്രവേശന പാസ് നിര്‍ബന്ധമാണെങ്കില്‍ത്തന്നെ അവര്‍ക്ക് സ്നേഹപൂര്‍വ്വം ഒരു ബാഡ്ജ് സമ്മാനിച്ചാല്‍ ഇങ്ങനെ ഒരു അവസ്ഥ സംജാതമാകുന്നതു തടയാമായിരുന്നു. അതുകൊണ്ട് ആകാശമിടിഞ്ഞു വീഴുകയൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ.

അരിഗാത്തോ ഗോസായിമസ് - ജപ്പാനില്‍ നിന്നും മര്യാദയുടെ പാഠങ്ങള്‍ ലളിതമായി പറഞ്ഞു തരുന്നു, മഞ്ജു മനോജ്‌... നമ്മള്‍ മലയാളികള്‍ക്കില്ലാത്ത ആ മര്യാദകള്‍ കാണൂ,അറിയൂ... അതില്‍ രാവിലെ ഉള്ള "സുപ്രഭാതം" മുതല്‍ ഓരോ മിനുട്ടിലും പല പ്രാവശ്യം ഉള്ള "നന്ദി","നമസ്ക്കാരം" ,"ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം" അങ്ങനെ പലതും പെടും.ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ നിന്നും കൊടുത്തയക്കുന്ന ചോദ്യാവലിയില്‍ പ്രത്യേകം ചോദിക്കുന്ന ഒരു കാര്യം "കുട്ടികള്‍ രാവിലെ എഴുന്നേറ്റു ഗ്രീറ്റിങ്ങ്സ് പറയാറുണ്ടോ?കുട്ടികള്‍ ആണോ അതോ മാതാപിതാക്കള്‍ ആണോ ആദ്യം പറയുന്നത്?"എന്നൊക്കെയാണ്.ഇതില്‍ നിന്നും തന്നെ മനസ്സിലാകും ഗ്രീറ്റിങ്ങ്സിന് ജപ്പാനില്‍ ഉള്ള പ്രാധാന്യം. വര്‍ത്തമാനം പറയാന്‍ തുടങ്ങുന്ന കൊച്ചു കുട്ടികളെ ആദ്യം പഠിപ്പിക്കുന്നത്‌ "കോണിച്ചിവ" എന്ന് പറയാന്‍ ആണ്.അതായതു നമ്മള്‍ (മലയാളികള്‍ അല്ല ഇന്ത്യക്കാര്‍ )ആരെയെങ്കിലും കാണുമ്പോള്‍ പറയുന്ന "നമസ്തേ".പിന്നെ സുപ്രഭാതം,നന്ദി ഇതൊക്കെ ആണ് കുഞ്ഞിനെ ആദ്യം പഠിപ്പിക്കുന്ന വാക്കുകള്‍ .അത്ഭുതം തോന്നുന്നു അല്ലേ .....

പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ ജീവനാഡിയായ രാധേടത്തിയെപ്പറ്റിയും തൃശൂരിലെ ക്ലിനിക്കിനെപ്പറ്റിയും ജെ.പി.വെട്ടിയാട്ടിലിന്റെ സ്മൃതിയില്‍

പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ച സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ മനുഷ്യന് ഇനിയും പിടിതരാത്ത ഒരേയൊരു കണമാണ് ഹിഗ്സ് ബോസോണ്‍ , ഇവയെ പ്രപഞ്ച നിര്‍മ്മിതിയുടെ അടിസ്ഥാന കണമായി പൊതുവെ കണക്കാക്കിവരുന്നു. ദൈവകണം പിടി തരുമോ....? - ചിപ്പിക്കുണ്ടൊരു കഥ പറയാന്‍ എന്ന ബ്ലോഗില്‍ നിന്നും വിഞ്ജാനപ്രദമായ ഒരു ലേഖനം .

വെള്ള വസ്ത്രത്തിന്റെ കാഹളം മുഴങ്ങുന്നു; വര്‍ക്കേഴ്സ് ഫോറത്തില്‍ - ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല...മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം... നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല... പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം... നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിയുന്നു.

കൊല്ലേരിയുടെ വെളിപാടുകള്‍ - അമ്മയുടെ വാത്സല്യത്തിന്റെയും കരുതലിന്റേയും തണലില്‍ , മാളുവിന്റെ സ്നേഹനിശ്വാസത്തിന്റെ ചൂടില്‍ , ആഘോഷങ്ങളി ല്‍ നിന്നും ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളി ല്‍ നിന്നുമെല്ലാം അകന്ന്‌ തികച്ചും ഒരജ്ഞാതനായി ഒതുങ്ങി ജീവിയ്ക്കാനാണ്‌ എനിയ്ക്കിഷ്ടം എന്ന്‌ പറയുന്ന പ്രവാസിയായ ബ്ലോഗ്ഗര്‍ തറവാടിയുടെ അവധിക്കാല വിശേഷങ്ങള്‍ ...

ഈ സംസ്കാരത്തോടെയുള്ള പെരുമാറ്റം എന്ന് പറഞ്ഞാല്‍ എന്താണ് ? നമ്മള്‍ ഒരു കംഫര്‍ട്ട് സോണില്‍ എത്തിയാല്‍ മാത്രം കാണിക്കുന്ന ചില നാട്യങ്ങളല്ലേ എല്ലാം ? പട്ടിണി കിടന്നിരുന്ന ഒരാളെ നമ്മള്‍ വിളിച്ചു കൊണ്ട് പോയി ആഹാരം വാങ്ങി കൊടുത്തു നോക്കിയാലറിയാം. അയാള്‍ ഒരു തീന്മേശ മര്യാദകളും നോക്കാതെ വലിച്ചു വാരി ആര്‍ത്തിയോടെ ആഹാരം കഴിക്കുന്നത്‌.... ഒരു രൂപയിലെ സംസ്കാരത്തിലൂടെ ദുശ്ശാസനന്‍ നമ്മോടു ചോദിക്കുന്നതിനു എന്താണ് നമുക്കുള്ള ഉത്തരം....? ചിന്തിപ്പിക്കുന്ന ഈ പോസ്റ്റ് ഇവിടെ ഈ വരാന്തയില്‍ ഉണ്ട്....

കഥകള്‍

രാത്രി വൈകുന്നതോടെ ഇരുണ്ട മൂലകളിലെ വളകിലുക്കങ്ങളില്‍ നിന്നും, സല്ലാപങ്ങളില്‍ നിന്നും., തോളോടു തോളുരുമ്മി അവസാനത്തെ ഇണകളും യാത്രയാവുന്നു....ജീവിതാഹ്ലാദത്തിന്റെ കാഴ്ചകള്‍ അവസാനിച്ചതിന്റെ നഷ്ടബോധത്തോടെ അയാള്‍ നഗരാതിര്‍ത്തിയിലെ ചേരിപ്രദേശത്തുള്ള തന്റെ മാളത്തിലേക്ക് തിരിച്ചു പോവുന്നു.... നിയോണ്‍ വിളക്കുകള്‍ മഞ്ഞളിപ്പു പടര്‍ത്തിയ വഴി അപ്പോഴേക്കും വിജനമായിരിക്കും....! തുടര്‍ന്നു വായിക്കുക..... പ്രദീപ്കുമാറിന്റെ വിശുദ്ധരുടെ യാത്രകള്‍ ....

അവളൊരു പെണ്‍കുട്ടി,താരുണ്യം, അയിത്തം കല്പിച്ച ശരീരം.നൂറുവാട്ട് ബള്‍ബിനെ ഓര്‍മിപ്പിച്ച കണ്ണുകള്‍. അവള്‍ പറയുന്നു അവളുടെ ജീവിതം അവള്‍ക്കു വേണ്ടെന്നു,കാരണമുണ്ട്.... ഒരു കുറ്റബോധത്തിന്റെ കഥയിലൂടെ മാനസി

ദേവലോകത്തെ പൂജാദികര്‍മ്മങ്ങള്‍ക്കായി പാത്രവും, കലവുമൊക്കെ ഉണ്ടാക്കാനായാണ് പരമശിവന്‍ കുലാല ബ്രാഹ്മണനെ സൃഷ്ടിക്കുന്നത്. പണിയാനുള്ള ഉപകരണങ്ങളും, മണ്ണുമൊക്കെ ദേവന്മാരു തന്നെയാണ് പങ്കിട്ടു കൊടുത്തത്. പരമശിവന്റെ ശരീരത്തിലെ ചളിയും, വിയര്‍പ്പുമാണ് കലം പണിയാനുള്ള മണ്ണും വെള്ളവുമായി തീര്‍ന്നത്. അതു വച്ചു തിരിക്കാനുള്ള കറങ്ങുന്ന ചക്രമായത് മഹാവിഷ്ണൂന്റെ സുദര്‍ശചക്രം. അതിനെ തട്ടിയും കറക്കിയും നിയന്ത്രിക്കാന്‍ സാക്ഷാല്‍ തൃശൂലം. അങ്ങനെ പണിക്കുള്ള എല്ലാ സാമഗ്രികളും ഒത്ത കുലാല ബ്രാഹ്മണന്‍ തന്റെ പണി തുടങ്ങി. ചെളിയും വിയര്‍പ്പും കൂട്ടിക്കുഴച്ച് സുദര്‍ശനത്തിന്റെ നടുക്കില്‍ വെച്ചു. തൃശൂലമെടുത്ത് സുദര്‍ശനത്തെ തട്ടിക്കൊണ്ട്‌ വേഗത്തില്‍ കറക്കി. കുഴഞ്ഞ മണ്‍കൂനയില്‍ കൈപ്പത്തികള്‍ ചേര്‍ത്തു വെച്ച് ആകൃതി കൊടുത്തു. മിനുസം വരുത്താനായി ഇടയ്ക്കിടയ്ക്ക് നനച്ചു കൊണ്ടിരുന്നു. അങ്ങനെ ആദ്യത്തെ കുടത്തിന്റെ ആകൃതിയിലേയ്ക്ക് മണ്‍കൂന രൂപാന്തരപ്പെട്ടു. അപ്പോഴാണ് മറ്റൊരു പ്രശ്നം വരുന്നത്. സുദര്‍ശന ചക്രത്തിന്റെ മേലെ ഒട്ടി നില്‍ക്കുന്ന ഉറയ്ക്കാത്ത പശിമയുള്ള കുടത്തിനെ എങ്ങനെ വേര്‍പ്പെടുത്തും? സ്വന്തം ശരീരത്തില്‍ അധികപ്പറ്റായി കിടക്കുന്ന പൂണൂലെന്ന നൂല്‍ച്ചരടില്‍ കുലാലന്റെ കണ്ണുടക്കി. അത് ശരീരത്തില്‍ നിന്നൂരിയെടുത്ത് കുടത്തിനടിയിലൂടെ വലിച്ച് ചക്രത്തില്‍ നിന്നതിനെ വേര്‍പ്പെടുത്തി. പക്ഷേ കുടത്തിന്റെ അടിഭാഗം കൂടിയിട്ടുണ്ടായിരുന്നില്ല. വിയര്‍പ്പു തീര്‍ന്നതിനാല്‍ പരമശിവന്റെ ഉമിനീരെടുത്തു നനച്ച് അടിഭാഗവും മൂടിയതോടെ കുടത്തിന്റെ പണി പൂര്‍ത്തിയായി. പൂജയ്‌‌ക്ക് ഉപയോഗിക്കുന്നതിനു മുന്നെ കുടത്തിനെ അഗ്നിശുദ്ധി വരുത്താന്‍ ചൂളയ്ക്കു വെച്ചു. അങ്ങനെയാണ് കുലാല ബ്രാഹ്മണന്‍ ആദ്യത്തെ കുടമുണ്ടാക്കിയത്. പണി തീര്‍ക്കാന്‍ വേണ്ടി പൂണൂല്‍ ഊരിയതോടെ അവന് ബ്രാഹ്മണത്വം നഷ്ടമായി. അതൊന്നും കാര്യമാക്കാതെ അവന്‍ തന്റെ പണി തുടര്‍ന്നു. അവന്റെ കരവിരുതില്‍ വിവിധതരം ആകൃതിയിലും വലിപ്പത്തിലും കുടങ്ങളും, കലങ്ങളുമുണ്ടാക്കി. കുംഭങ്ങള്‍ ഉണ്ടാക്കുന്നവന്‍ കുംഭാരനായി മാറി.” ക്ലാസ് വാര്‍ ദേവദാസിന്റെ തൂലികയില്‍ നിന്നും .....


നോവല്‍ പരിഭാഷ

ദി ഈഗിള്‍ ഹാസ് ലാന്‍ഡഡ്‌ - വിനുവേട്ടന്റെ മലയാളം വിവര്‍ത്തനം : 1943 നവംബര്‍ 6 പുലര്‍ച്ചെ കൃത്യം ഒരു മണി ... ജര്‍മ്മന്‍ പ്രൊട്ടക്ഷന്‍ സ്ക്വാഡ്രണ്‍ മേധാവിയും സ്റ്റേറ്റ്‌ പോലീസ്‌ ചീഫുമായ ഹെന്‍ട്രിച്ച്‌ ഹിംലറിന്‌ ഒരു സന്ദേശം ലഭിച്ചു. "ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌..." അതിന്റെ അര്‍ത്ഥം ഇതായിരുന്നു - ജര്‍മ്മന്‍ പാരാട്രൂപ്പേഴ്‌സിന്റെ ഒരു ചെറുസംഘം ആ സമയം സുരക്ഷിതമായി ഇംഗ്ലണ്ടില്‍ ഇറങ്ങിയിരിക്കുന്നു... നോര്‍ഫോക്ക്‌ ഗ്രാമത്തിലെ കോട്ടേജില്‍ വാരാന്ത്യം ചെലവഴിക്കാനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ റാഞ്ചിക്കൊണ്ടുപോയി ജര്‍മ്മനിയില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ സമക്ഷം എത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഉദ്വേഗഭരിതമായ ആ സന്ദര്‍ഭത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ പുനരാവിഷ്കരിക്കുവാനുള്ള ഒരു പരിശ്രമമാണ്‌ നോവലിസ്റ്റ്‌ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ ഈ ഗ്രന്ഥത്തിലൂടെ നടത്തുന്നത്‌. ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളില്‍ പകുതിയും ചരിത്രം രേഖപ്പെടുത്തിയ വസ്തുതകളാണ്‌. അവശേഷിക്കുന്നവയില്‍ എത്രമാത്രം ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്നിരിക്കുന്നുവെന്ന് തീരുമാനിക്കേണ്ടത്‌ വായനക്കാരാണ്‌....

കവിതകള്‍

ഫെമിനാ ഫറൂഖിന്റെ നീയെന്ന വാക്കും ഞാനെന്ന മൌനവുംഎന്ന കവിതയില്‍ നിന്നും....

ഒരു കവിതയാണ് ഞാനെന്നു നുണ പറഞ്ഞിരുന്നു നിന്നോട്..

ഒരു പാട്ടിന്റെയീണം വെറുതെ മൂളി , അത് സാരമില്ലെന്നു

നീയും നുണ പറഞ്ഞു...

സങ്കടല്‍ എന്ന കുഞ്ഞുകവിത ,ഇസ്മയിലിന്റെ അത്തോളിക്കഥകളില്‍ ....

ഹാന്‍ല്ലലത്തിന്റെ മുറിവുകള്‍ എന്ന ബ്ലോഗിലെ കവിതകള്‍ ഹൃദയത്തെ കീറിമുറിക്കുന്നവയാണ്, ആഴത്തില്‍ മുറിവുകള്‍ ഉണ്ടാക്കുന്നവയാണ്.... ‌

മുകിലിന്റെ കൂടക്കാരന്‍കുഞ്ഞ് , വടക്കേ ഇന്ത്യയില്‍ വീടുകളില്‍ നിന്നു വേസ്റ്റ് എടുക്കാന്‍ ദിവസേന ആളു വരും. അവരെ ‘കൂടവാല’കള്‍ എന്നാണു വിളിക്കുന്നത്. വേസ്റ്റ് ഉന്തുവണ്ടിയിലാക്കി അവര്‍ ദൂരെ എവിടെയോ കൊണ്ടുപോയി കളയുന്നു. തോട്ടിവര്‍ഗ്ഗത്തില്‍ പെട്ടവരാണു പൊതുവെ ഈ തൊഴിലിനിറങ്ങുന്നത്. എല്ലാവരില്‍ നിന്നും പൊതുവെ നിന്ദ നിറഞ്ഞ വാക്കുകള്‍ സമൃദ്ധമായി രുചിക്കുന്നവര്‍ ....

ഈ ആഴ്ചയിലെ ബൂലോകയാത്രയിലെ ചില വഴിയമ്പലങ്ങള്‍ ... വായനാദാഹം അല്പമെങ്കിലും ശമിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും മനസ്സിനെ അസ്വസ്ഥമാക്കുന്ന, നൊമ്പരപ്പെടുത്തുന്ന കാഴ്ചകള്‍ ചുറ്റിലും നിറയുമ്പോള്‍ വിശ്രമം വിദൂര സ്വപ്നമായി അവശേഷിക്കുന്നു.... അങ്ങിങ്ങായി കാണുന്ന ചില മിന്നാമിന്നികള്‍ വഴികാട്ടികള്‍ ആകുന്നതാണ് ഒരാശ്വാസം.... എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലൊരു വായനാവാരം ആശംസിക്കുന്നു.

അവലോകനം തയ്യാറാക്കിയത് : ശ്രീമതി കുഞ്ഞൂസ്
*
ഇരിപ്പിടം കഥാ മത്സരം

ബ്ലോഗിലെ കഥയെഴുത്തുകാർക്ക് പ്രോത്സാഹനത്തിനും, പ്രചോദനത്തിനും, വേണ്ടി സംഘടിപ്പിക്കുന്ന കഥാമത്സരത്തില്‍ പങ്കെടുക്കാം ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക് ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും രണ്ടാം സമ്മാനാർഹമായതിന് ആയിരം രൂപയും നല്‍കുന്നതാണ്. ഡിസംബര്‍ പത്തു മുതല്‍ ജനുവരി 15 വരെ അയയ്ക്കുന്ന കഥകളില്‍ നിന്നും ‘ഇരിപ്പിട’ത്തിലെ അവലോകനസമിതി തെരഞ്ഞെടുക്കുന്ന ‘കഥ’യ്ക്കാണ് സമ്മാനങ്ങള്‍ . കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്‍ക്കണം. മികച്ച രചനകള്‍ ‘ഇരിപ്പിട’ത്തില്‍ പ്രസിദ്ധീകരിക്കും...

രചനകള്‍ അയക്കേണ്ട വിലാസം
irippidamweekly@gmail.com
വിശദവിവരങ്ങള്‍ ഇവിടെ അമര്‍ത്തിയാല്‍ ലഭിക്കും.

29 comments:

  1. ചിലതിലെക്കൊക്കെ ഒന്ന് കണ്ണോടിച്ചു , അതൊകെ മികച്ചത് തന്നെ
    ആഭിനന്ദനങ്ങള്‍ ആശംസകള്‍ .... @ പുണ്യവാളന്‍

    ReplyDelete
  2. പ്രദീപ്കുമാറിന്റെ " വിശുദ്ധരുടെ യാത്രകള്‍"""" """"""""' വായിക്കാന്‍ അവസരമുണ്ടാക്കിത്തന്നതിനു നന്ദി.

    ReplyDelete
  3. ഇത്തവണയും മികച്ച അവലോകനങ്ങള്‍ .വിജ്ഞാനപ്രദവും .ആശംസകള്‍

    ReplyDelete
  4. ചിലതെല്ലാം വായിച്ചു. സമയം പോലെ ബാക്കി വായിക്കണം. അവലോകനം നന്നായിട്ടുണ്ട് കൂഞ്ഞൂസെ.

    ReplyDelete
  5. രമേശേട്ടാ നന്ദി...
    എന്റെ ചിപ്പിയെ പ്രതിപാദിച്ചതിന്...
    എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് ഇതൊരു വലിയ അംഗീകാരമാണ്....
    നന്ദി...നന്ദി...നന്ദി...
    ---------------------------------------------
    സ്വന്തം
    ചിപ്പി

    ReplyDelete
  6. പതിവ് പോലെ വ്യത്യസ്തം -ചിലതൊക്കെ വായിച്ചു.. പലതും പുതിയവ - നന്ദി

    ReplyDelete
  7. നന്നായി,കുഞ്ഞൂസ്, വായിക്കാൻ വിട്ടു പോയ നല്ല രചനകൾ ഇതിലൂടെ കണ്ടെത്താനായി.

    ഒരു കാര്യം. കുറ്റബൊധത്തിന്റെ കഥ എഴുതിയ മനു അഥവാ മാനസിയെ അതേ പേരിൽ പരിചയപ്പെടുത്തണം. മാനസി എന്ന ബ്ലോഗ് നാമം പ്രശസ്ത എഴുത്തുകാരി മാനസിയുടേതാണ്.

    ReplyDelete
  8. മിക്ക പോസ്റ്റുകളും വായിച്ചതാണ്.. നന്നായി അവതരിപ്പിച്ചു.. തുടരട്ടെ..

    ReplyDelete
  9. അവലോകനം നന്നായി ..
    ആശംസകള്‍

    ReplyDelete
  10. നല്ല അവലോകനം ഇനിയും തുടരട്ടെ ആശംസകള്‍

    ReplyDelete
  11. കുഴപ്പമില്ല..... ചിലതൊക്കെ വായിച്ചതാണ്...ബാക്കി നോക്കട്ടെ...

    നന്ദി... :)

    ReplyDelete
  12. അരിഗാത്തോ ഗോസായിമസ്.....

    ReplyDelete
  13. വായിച്ചു. രണ്ടെണ്ണമൊഴിച്ച്‌ ബാക്കിയെല്ലാം വായിച്ചിരുന്നു :)

    ReplyDelete
  14. നന്ദി കുഞ്ഞൂസേ....:))

    ReplyDelete
  15. വിശദമായ ഇത്തവണത്തെ അവലോകനത്തില്‍ പറഞ്ഞിരിക്കുന്ന അധികം പോസ്റ്റുകളും വായിച്ചിരുന്നു.

    ReplyDelete
  16. മികച്ച അവലോകനങ്ങള്‍

    ReplyDelete
  17. അഭിനന്ദനമർഹിക്കുന്നു ഈ ലക്കവും..

    ReplyDelete
  18. അവലോകനം നന്നായി, കുഞ്ഞൂസിനും രമേഷ്ജിയ്ക്കും ആശംസകള്‍..000 ...

    ReplyDelete
  19. ഉള്ളടക്കത്തില്‍ മികവ് പുലര്‍ത്തി ഈ ലക്കവും...
    കുഞ്ഞുചേച്ചിയ്ക്ക് അഭിനന്ദനങ്ങള്‍ ....

    എന്നാല്‍ ഒരു കാര്യം സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു... പോസ്റ്റിലെ വരികള്‍ 'കോപ്പി' 'പേസ്റ്റ്' ചെയ്തു അവതരിപ്പിക്കുന്നതില്‍ എന്തോ ഒരു സുഖക്കുറവ് തോന്നുന്നുണ്ട്... അതൊരു എളുപ്പപണികഴിക്കല്‍ അല്ലെ..?? ഒരു പോസ്റ്റ്‌ അവതരിപ്പിക്കുമ്പോള്‍ ചുരുങ്ങിയ വാക്കില്‍ ആ പോസ്റ്റിനെ കുറിച്ച് ഇരിപ്പിടത്തിലെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതാവും അഭിലഷണീയം... (കഥയുടെ രത്നചുരുക്കം എന്നോ synopsis എന്നോ പറയാവുന്ന കൊച്ചു വിവരണം ആണ് ഉദ്ദേശിച്ചത്.. അത് വായിച്ചാല്‍ തന്നെ പോസ്റ്റ്‌ ബാക്കി കൂടി വായിക്കാന്‍ പ്രേരകമാവണം..)
    വെറുമൊരു അഭിപ്രായം ആയി കണക്കിലെടുക്കുക.. വിരോധമരുത് കുഞ്ഞൂസ് ചേച്ചി...

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  20. ചിലതൊക്കെ വായിയ്ക്കാറുള്ള ബ്ലോഗുകൾ തന്നെ.....ബാക്കി വായിയ്ക്കാത്തവയെല്ലാം പോയി വായിയ്ക്കട്ടെ. ഈ ലക്കവും ഭംഗിയായി. അഭിനന്ദനങ്ങൾ.

    ReplyDelete
  21. മികച്ച...അവലോകനം...
    മിക്കതും നന്നായിരിക്കുന്നു...അഭിവാദ്യങ്ങള്‍...

    ReplyDelete
  22. ബ്ലോഗിടങ്ങളിലെ വായന കുറഞ്ഞുപോയ ഒരാഴ്ച ആയതുകൊണ്ട് ഇവിടെ കൊടുത്ത ലിങ്കുകളില്‍ നിന്നാണ് മിസ്സായ പോസ്റ്റുകള്‍ വായിക്കാന്‍ കഴിഞ്ഞത്.. ആ രീതിയിലുള്ള ഒരു സഹായം കൂടി ഇരിപ്പിടം ചെയ്യുന്നു എന്നത് വലിയ കാര്യമാണ്..എന്റെ കഥയും പരിചയപ്പെടുത്തിയതിന് നന്ദി പറയുന്നു.

    ReplyDelete
  23. ഈ ലക്കവും വളരെ നല്ലത്,അവലോകനം തയ്യാര്‍ ആക്കിയ
    ശ്രീമതി കുഞ്ഞൂസിനും ഇരിപ്പിടത്തിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി

    ReplyDelete
  24. ഇരിപ്പിടത്തിന്റെ സാരഥികൾക്ക് അഭിനന്ദനങ്ങൾ... സന്ദീപ് സൂചിപ്പിച്ച കാര്യം പരിഗണനാർഹമാണെന്ന് തോന്നുന്നു... കൂടുതൽ ബ്ലോഗുകളെ വായനക്കാരിലേക്കെത്തിക്കുവാൻ ഉപകരിക്കുന്ന ഈ സംരഭത്തിന് എല്ലാ വിധ ആശംസകളും...

    ReplyDelete
  25. എപ്പോഴത്തെയും പോലെ ഈ ലക്കം അവലോകനവും ഉപകാരപ്രദം.. കുഞ്ഞൂസിന് അഭിനന്ദനങ്ങൾ..!!

    ReplyDelete
  26. വളരെ നല്ല അവലോകനം സന്ദീപിന്റെ അഭിപ്രായത്തോട് എനിക്കത്ർ യോജിപ്പില്ലാ..ഒരു കഥയുടെ synopsis എഴുതിയാൽ ആ കഥ വായിക്കുന്നതിനു തുല്യമാകില്ലേ? പിന്നെ കഥ വായിക്കാൻ ആരെങ്കിലും മിനക്കെടുമോ? അവലോകനമാകാം..പക്ർത്തിവക്കലാകരുത്... കുഞ്ഞൂസ്സും അവലോകനമാണു നടത്തിയിരിക്കുന്നത്..എക്കാ ഭാവുകങ്ങളും...

    ReplyDelete
  27. @ ചന്തു നായർ ...

    ചന്തുമാഷേ... ഈ വിഷയത്തില്‍ എനിക്ക് കുഞ്ഞൂസ് ചേച്ചി തന്നെ മെയില്‍ വഴി മറുപടി തന്നതാണ്... കൂടുതല്‍ ഒന്നും ഇതില്‍ ഇല്ല... ഞാന്‍ വെറുതെ പറഞ്ഞ ഒരു അഭിപ്രായം ആയി കൂട്ടിയാല്‍ മതി ട്ടോ...

    പിന്നെ ഒരു കഥയുടെ synopsis / summery എങ്ങനെയാവണം എന്ന് ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ ചന്തുമാഷിനു.. എനിക്ക് ഇഷ്ടപെട്ട ഒരു film story summary വേണമെങ്കില്‍ ഇവിടെ വായിക്കാം..

    ഞാന്‍ ഉദ്ദേശിച്ച രീതി അതായിരുന്നു. അങ്ങ് ഒരു തിരകഥാകൃത്ത് കൂടിയായതിനാല്‍ കാര്യം എളുപ്പം മനസ്സിലാവും..
    ഓര്‍ക്കുന്നില്ലേ പണ്ടത്തെ സിനിമാ പരസ്യങ്ങള്‍ ..
    "ശേഷം ഭാഗം സ്ക്രീനില്‍ " എന്ന് പറഞ്ഞു കഥ പാതിയില്‍ പറഞ്ഞു നിര്‍ത്തുന്ന രീതി.. അതാണ്‌,.. :)

    ReplyDelete