Saturday, January 12, 2013

നന്മകൾ നാടുനീങ്ങുംവിധം

വായന : ലക്കം 1


നന്മകൾ നാടുനീങ്ങുംവിധം


ണ്ടറുതിയുടെ ഘടികാരമെന്നപോലെ അതിശയിപ്പിക്കുന്ന കൃത്യതയോടെ പഞ്ചാംഗത്തിലെ പെയ്ത്തുകോളങ്ങള്‍ നനച്ചും തുവർത്തിയും കാലത്തിന്റെ ഋതുമാറ്റങ്ങളെ മാധവി നിരന്തരം അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. പരിഗണനയുടെ ലയഭംഗിയാർന്ന തോറ്റംപാട്ടുകൾക്കിടയിലേക്കാണ് ആയകാലത്ത് അവൾ ഉന്മാദാരവങ്ങളോടെ പെയ്തിറങ്ങിയത്. 

മാധവിയെന്ന നാട്ടുമണ്ണിന്റെ കാര്യക്കാരിയുടെ വിളിപ്പുറത്ത് ഗ്രാമം ഒന്നടങ്കം ചെവിയോർത്ത് നിന്നു. വിളിയെത്തുംമുമ്പെ തന്നെ അവരുടെ പ്രതീക്ഷകൾക്കുമേൽ അവൾ തണിയായ് പൊഴിഞ്ഞമർന്നു. മാധവിയുടെ സഞ്ചാരദിശ നിർണ്ണയിച്ചിരുന്ന താന്തോന്നിക്കാറ്റിനോളം സമയനിഷ്ഠയോ നിഷ്കളങ്കതയോ കാലത്തിന്റെ പുത്തൻരീതികൾക്കില്ലായിരുന്നു. മാറിയ ചുറ്റുപാടുകൾ അവൾക്കായി കരുതിവച്ച നിയോഗം മറ്റൊന്നായിരുന്നു. വർഷിണി വിനോദിനിയുടെ (പെയ്തൊഴിയാൻ) 'അതിശയപ്പൂവ്' പെണ്മയുടെയും പെയ്ത്തിന്റെയും വിചലിതകാലത്തിന്റെ കഥ പറയുകയാണ്.

മേഘങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് മേൽ മഴുവെറിഞ്ഞവരോട് കാലത്തിന്റെ കണക്കുപറച്ചിൽ ഒരു മഴമറയ്ക്കപ്പുറത്തെ ഗ്രാമ്യശീലങ്ങളിലൂടെ വിശദീകരിച്ച് തരികയാണ് വർഷിണി. മാധവിയെന്ന പ്രതീകത്തിലൂടെ 'അതിശയപ്പൂവ്'  പ്രകൃതിയുടെ നയം പ്രഖ്യാപിക്കുന്നു.  ചങ്കൂറ്റവും തന്റേടവും കത്തിപ്പടരുന്ന സൗന്ദര്യവും ഒത്തുചേർന്ന ഡിമാന്റ് ഉള്ള ചരക്കിനെ തേടി ദൂരദേശങ്ങളിൽ നിന്നും ആവശ്യക്കാർ ആറുകടന്നെത്തിയത് പുതിയ കാലത്തിന്റെ സ്വാഭാവികത തന്നെയെന്ന് നാട്ടുചന്ത അടക്കം പറഞ്ഞു. പുറംവരവുകാരുടെയും വരവിന്റെയും പളപ്പിൽ മയങ്ങി, അറിഞ്ഞോ അറിയാതെയോ അവർ ചായ്പ്പുകളിൽ വരത്തന്മാർക്ക് നിരയും നിലവാരവുമൊപ്പിച്ച് പായ് വിരിച്ചു.  

മലകൾക്കും മാവുകൾക്കും മറഞ്ഞുനിന്ന് ഇരയുടെ ബോധബലക്ഷയങ്ങളെ സവിസ്തരം പഠിച്ചൊരുങ്ങി മികച്ച അവസരത്തിനായി ആവശ്യക്കാര്‍ മുഷിവേതുമില്ലാതെ കാത്തിരുന്നു. ഇവ്വിധം എല്ലാ മുന്നൊരുക്കത്തോടെയും മാധവിയെ മെരുക്കാനെത്തിയ പവിത്രന്റെ കൈക്കരുത്തിനെ ചെറുക്കാനുള്ള ചങ്കൂറ്റം അവളുടെ തന്റേടത്തിനില്ലായിരുന്നു.  നാട്ടുവിളയുടെ ഭൂഞരമ്പുകളിൽ ജീവജലം പകർന്നുകൊണ്ടിരിക്കെ മാധവി പവിത്രന്റെ ചൂണ്ടുദിശയുടെ അനുഗാമിയായത്, അഥവാ ആയിപ്പോയത് അങ്ങനെയാണ്.

പിന്നെപ്പിന്നെ ധൃതിപിടിച്ചോടുന്ന ടിപ്പർ ലോറികളിലും ആയാസപ്പെട്ട് നീങ്ങുന്ന ട്രക്കുകളിലും നന്മകൾ പുഴകടന്ന് പോകുന്നത് അവളറിഞ്ഞു. അവൾക്കൊന്നിനുമാവില്ലായിരുന്നു. ഏച്ചുകെട്ടിയ ഒരു കയ്യൂക്കിനെ പിൻപറ്റി  ഉലയുന്നൊരു വഞ്ചിയായി  ഗതികേടിലൂടെ അവൾ ഒഴുകി നീങ്ങി.

ഒന്നിനുമാവാത്ത മാധവിയെ ഇനിയെന്തിന്...? കൂടുതൽ 'ഹൈജനിക്' ആവാൻ ചിലതൊക്കെ വലിച്ചെറിയണം. ചിലതൊക്കെ പൂട്ടി വെയ്ക്കണം, വയലുകൾ ഉപേക്ഷിക്കപ്പെട്ടു. പത്തായപ്പുരകൾക്ക് താഴ് വീണു. 

ശാപവചനങ്ങൾ, ആണൂക്കിന്റെ താക്കീതുകൾ,  'ശ്ശോ' എന്ന സഹതാപാർദ്രമായ ചിറികോട്ടലുകൾ, അവളൊന്നും ഉരിയാടിയില്ല. നിസ്സംഗതയുടെ നീളൻകുപ്പായമിട്ട് തീ ചൊരിയുന്ന സൂര്യനെ നോക്കി വെറുതെ ചിരിച്ചു. തിരിച്ചറിവിന്റെ ആത്മവിശ്വാസം സ്ഫുരിക്കുന്ന ചിരി. അരിക്കും നെല്ലിനും വില കുറയുന്നത് അവളുമറിഞ്ഞു. വലിച്ചെറിയാൻ അവൾക്കുമുണ്ടായിരുന്നു പലതും. സ്ഥാനത്തും അസ്ഥാനത്തും അവൾ  രീതികളും മാമൂലുകളും മെതിച്ചടുക്കിത്തുടങ്ങിയത് അവിടം മുതലാണ്. പകൽക്കിനാവിൽ മയക്കം പൂണ്ടതും നിലാവത്ത് നടക്കാൻ തുടങ്ങിയതും അന്നുതൊട്ടാണ്.

പരിലാളനയ്ക്ക് കാലപ്പഴക്കമായി എന്ന് തിരിച്ചറിഞ്ഞതിനാലാവണം പവിത്രന്റെ പെൺഗമനങ്ങൾ പോലും അവളിൽ ഞെട്ടലുണ്ടാക്കിയില്ല. അവന്റെ രാവരവുകൾക്ക് കുറുകെ ഉറക്കം നടിച്ചുകൊണ്ട് ഉല്‍പ്പത്തിയുടെ സാധ്യതകളെ പോലും അവൾ പാടെ നിരാകരിച്ചു.

മാറിയ മാധവിയുടെ പക്ഷം പിടിക്കാൻ, അവളെ അതിശയപ്പൂവെന്ന് വീണ്ടും വിളിക്കാൻ ബസ്സ് കയറിയെത്തിയവർ പോലും അറച്ച് നിന്നു. മഴയുടെ വിധിയാണത്. നെഞ്ചേറ്റി ഓമനിച്ചവർ തന്നെ തീക്കൊള്ളി കൊണ്ട് പൊള്ളിക്കുന്ന ദുർവ്വിധി.

മാധവി തീരുമാനിച്ചുഇങ്ങനെ ശരിയാവില്ല, ഒരു തീരുമാനം എടുത്തേ മതിയാവൂ. മാറാൻ കൂട്ടാക്കാത്തവർക്കുമേൽ മാറ്റത്തിന്റെ കൊടുങ്കാറ്റാവണം. തീക്കാറ്റ് പോലെ പെയ്ത്തുകൂലി പ്രഖ്യാപിച്ച് വരണ്ട മണ്മാടങ്ങളിൽ വിത്ത് പാകാനായി മാധവി ഒരുമ്പെട്ടിറങ്ങിയത് അങ്ങനെയാണ്.


പെയ്യണോ എന്ന് ചോദിച്ച് കൊണ്ട് മേഘരൂപിണിയായി നിലകൊള്ളുന്ന മാധവിയുടെ പൂർണ്ണകായചിത്രം വായനക്കാരനിൽ സന്നിവേശിപ്പിക്കാൻ കഥയ്ക്കായിട്ടുണ്ടെന്ന് വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നു. 'ഭാര്യാപദവിയ്ക്ക് ശമ്പളം കിട്ടണം' എന്ന പ്രസ്താവത്തിന്റെ ചുവട് പിടിച്ചാണ് അഭിപ്രായങ്ങൾ മിക്കതും പുരോഗമിച്ചതെങ്കിലും ചിലരെങ്കിലും കഥയിലെ സാങ്കേതിക പിഴവുകളെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തികഞ്ഞ ആത്മാർത്ഥതയോടെ വ്യക്തമായ സൂചകങ്ങൾ സഹിതം വന്ന വിമർശനങ്ങളിൽ പലതും കഥാകാരിയുടെ പ്രത്യേക ശ്രദ്ധയർഹിക്കുന്നതാണ്.  അവസാനമിനുക്കുപണിയിലൂടെ ഒഴിവാക്കാനാവുമായിരുന്ന ചില കൈയബദ്ധങ്ങൾ വായനയുടെ ഒഴുക്കിന് തടസ്സമാവുന്നുണ്ട്.

ശൈലീഭ്രമം ചിലയിടത്ത് വാഗ്ഘടനക്കും സന്ദർഭത്തിനും അഭംഗിയാവുന്നുണ്ടെങ്കിലും വർഷിണീശൈലിയുടെ വന്യമായ നിഷ്കളങ്കഭാവം തന്നെയാണ് പതിവുപോലെ ഈ കഥയുടെയും വായാനാസുഖത്തെ നയിക്കുന്നത്. സാധ്യതകളെ ഇഷ്ടംപോലെ ഉപയോഗിച്ചുകൊള്ളൂ എന്ന നിസ്സംഗഭാവത്തോടെ വർഷിണി 'അതിശയപ്പൂവി'ൽ ചില ജാലകങ്ങൾ തുറന്ന് വെച്ചിട്ടുണ്ട്. ഗൗരവമുള്ള വായന ആഗ്രഹിക്കുന്നവരെ ആഹ്ലാദചിത്തരാക്കുന്നതും ഈ പഴുതുകൾ തന്നെയാവും. ബോധപൂർവ്വമോ അല്ലാതെയോ സംഭവിച്ച കഥയിലെ ചില ചേരായ്കകൾ, അവിചാരിതമായി 'പുതിയ' കഥകളിലേക്കുള്ള കൈത്തോടുകളാവുന്നുമുണ്ട്. തുറന്നുവച്ച സാധ്യതകളെ ഏതുരീതിയിൽ ഉപയോഗപ്പെടുത്തുന്നു എന്നതിനനുസരിച്ചാവും ഈയിടെയിറങ്ങിയ മികച്ച കഥകളിൽ ഒന്നായ അതിശയപ്പൂവിന്റെ സ്ഥാനം നിശ്ചയിക്കപ്പെടുക.


=====================================================

ദ്വൈവാര അവലോകനത്തിന്റെ ഇടവേളകളില്‍, ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന, വ്യത്യസ്തവും ശ്രദ്ധേയവുമായ പോസ്റ്റുകളുടെ ആസ്വാദനവുമായി 'വായന' എന്ന പുതിയൊരു പംക്തി  ആരംഭിച്ചിരിക്കുകയാണ്.  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമല്ലോ.

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക. ഒപ്പം http://www.facebook.com/groups/410725972280484/ എന്ന ഫേസ്‌ബുക്ക്‌ ഗ്രൂപ്പില്‍ അംഗങ്ങളാവാനും ചര്‍ച്ചകളില്‍ പങ്കുചേരാനും എല്ലാവരെയും ക്ഷണിക്കുന്നു.

46 comments:

 1. കഥയെ ആഴത്തില്‍ വിലയിരുത്തിയ മനോഹരമായ അവലോകനം ഉസ്മാന്‍ ഭായ് .
  രണ്ടു പേര്‍ക്കും ആശംസകള്‍ .
  ഈ പുതിയ പംക്തിക്ക് ഇരിപ്പിടത്തിനും

  ReplyDelete
 2. ദ്വൈവാര അവലോകനത്തിന്റെ ഇടവേളകളില്‍, ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന, വ്യത്യസ്തവും ശ്രദ്ധേയവുമായ പോസ്റ്റുകളുടെ ആസ്വാദനവുമായി 'വായന' എന്ന പുതിയൊരു പംക്തി ആരംഭിച്ചിരിക്കുന്നത് എന്ത് ഒണ്ടും ൺല്ല് കാര്യമാണ്.എഡിറ്റർമാർ,ഒന്ന് കൂടെ ശ്രദ്ധിക്കുക...അഞലി ഓൾട് ലിപിയും,കാർത്തികയുമൊക്കെ മാറി മാറിവരികളിൽ വരുമ്പോൾ,വലിപ്പ വ്യത്യാസവും മറ്റും വായനക്ക് തടസ്സമാകുന്നൂ....മുൻലക്കങ്ങളിലുള്ള ശാനിദോഷം നോക്കുക കുഞ്ഞൂസ്സ് എത്രനന്നായിട്ടാണ ഓരോന്നും എഡിറ്റ് ചെയ്തിരിക്കുന്നത്...അവലോകനത്തിന് ആശംസകൾ

  ReplyDelete
 3. നല്ല പംക്തി. നേരത്തെ വായിക്കാതിരുന്ന ഈ കഥയിലേക്ക് കൂട്ടിക്കൊണ്ടു പോയത് ഈ അവലോകനം തന്നെ. നല്ല വായനയെ പോഷിപ്പിക്കാന്‍ ഇത്തരം സാര്‍ഥകമായ ഇടപെടലുകള്‍ക്കാവും. ശ്രീ ഉസ്മാന്‍ കിളിയമണ്ണിലിനും കഥാകാരിക്കും ഇരിപ്പിടം ടീമിനും ആശംസകള്‍.....

  ReplyDelete
 4. നല്ലൊരു അവലോകനം ,,,ഉസ്മാൻ കിളിയമണ്ണിൽ ജീ അഭിനന്ദനങ്ങള്‍........

  ReplyDelete
 5. അവലോകനം നന്നായിട്ടുണ്ട്...

  ReplyDelete
 6. 'കവിതാരസസാരസ്യം വ്യാഖ്യാതാവേത്തിനോ കവി...' എന്നൊരു പ്രമാണമുണ്ട് കാവ്യശാസ്ത്രത്തിൽ.....

  എഴുത്തുകരൻ ഉദ്ദേശിച്ചതിനും അപ്പുറത്തേക്കു വായനക്കാരന് യാത്ര ചെയ്യാനും, തന്റേതായ രീതിയിൽ വ്യാഖ്യാനിക്കാനും അവസരം നൽകുന്ന കലാസൃഷ്ടികളെയാണ് ഉദാത്തം എന്നു പേരിട്ടു വിളിക്കുന്നത്. വീക്ഷണകോണിന്റെ പ്രത്യേകതയനുസരിച്ച് ചതുരാകൃതിയിലും, വൃത്താകൃതിയിലും, സാമാന്തരികാകൃതിയിലുമൊക്കെ താൻ നിർമിച്ച കുളം കാണാൻ അവസരമൊരുക്കിയ പെരുന്തച്ചനെ നമ്മുടെ സംസ്കൃതി വാഴ്ത്തുന്നത് വൈയക്തികമായ വിഭിന്ന വ്യാഖ്യാനങ്ങൾക്ക് ഇത്തരം അവസരം ഒരുക്കുന്നതുകൊണ്ടാണ്. തന്റെ സൃഷ്ടി വായനക്കാരനിൽ പുതിയൊരു സർഗസൃഷ്ടിയായി വികസിക്കാൻ അവസരമൊരുക്കുക എന്നത് മൗലികപ്രതിഭയുള്ള എഴുത്തുകാർക്കു മാത്രം സാദ്ധ്യമാവുന്ന സിദ്ധിവിശേശമാണ്. വർഷിണി വിനോദിനി എന്ന എഴുത്തുകാരിയുടെ രചനകളെ താൽപ്പര്യപൂർവ്വം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് രചനകളിൽ തുറന്നിടുന്ന വിഭിന്ന തലങ്ങളിലുള്ള വായനകളുടെ സാദ്ധ്യതകളിലൂം, അതിന് ഉപയോഗിക്കുന്ന നൂതനവും സവിശേഷവുമായ ശൈലിയിലൂം തെളിയുന്ന പ്രതിഭയുടെ തിളക്കത്തിലൂടെയാണ്...

  ഏറ്റവും പുതിയ കഥയായ അതിശയപ്പൂവ് അടക്കം ടീച്ചറുടെ ഓരോ കഥയും സവിശേഷമായ വായനയും വിലയിരുത്തലും ആവശ്യപ്പെടുന്നുണ്ട്. ഇരിപ്പിടത്തിന്റെ വിശേഷ ലക്കത്തിലൂടെ ശ്രദ്ധേയമാവേണ്ട ഒരു രചനയെ വെളിപ്പെടുത്തിയ ഉസ്മാൻ കിളിയമണ്ണിലിന് അഭിനന്ദനങ്ങൾ....

  എത്രയോ നല്ല എഴുത്തുകാർ, എഴുത്തിന്റെ പുതുപുത്തൻ സാദ്ധ്യതകൾ, മികച്ച വിലയിരുത്തലുകൾ, അവലോകനങ്ങൾ, വായനകൾ....- സൈബർ സ്പേസിലൂടെ സർഗാത്മകസാഹിത്യം.,പരമ്പരാഗത പാതകൾ വെടിഞ്ഞ് പുതുവഴികളിലൂടെ ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു....

  ReplyDelete
 7. നല്ലൊരു രചനയുടെ മികച്ച വായന..
  ഉസ്മാനും , വര്‍ഷിണിക്കും ആശംസകള്‍...

  ReplyDelete
 8. കഥ വായിച്ചിരുന്നു.. അഭിപ്രായം അവിടെ കുറിച്ചിട്ടുണ്ടായിരുന്നു.. വിലയിരുത്തൽ നന്നായി..

  "വന്യമായ നിഷ്കളങ്കഭാവം" പിടികിട്ടിയില്ല ഉസ്മാൻ ഭായ്..

  ReplyDelete
  Replies
  1. പറയാം നൗഷാദ് ഭായ്...
   നിഷ്കളങ്കതയുടെ ഏറ്റവും ഉദാത്തവും സത്യസന്ധവും എന്നാൽ ചിലപ്പോഴെങ്കിലും അപനിർമ്മാണാത്മകവുമായ ഒരു അവസ്ഥയാണത്. ചുറ്റുപാടുകളിലും, പിന്നെ ചരിത്രത്തിലും പ്രതീകങ്ങൾ എമ്പാടുമുണ്ട്.

   Delete
 9. കഥയെ ആഴത്തില്‍ വിലയിരുത്തിയ മനോഹരമായ അവലോകനം

  ReplyDelete
 10. ഉസ്മാന്‍ ഭായ്.... ഇത് കിടിലന്‍ അവലോകനമായി...
  ഇനിയും പോരട്ടെ ഇതുപോലുള്ള മികച്ച കഥകളുടെ മികച്ച വായനാ സാധ്യതകള്‍ ....

  ReplyDelete
 11. ഈയിടെ ഞാന്‍ വായിച്ച നല്ല കഥകളില്‍ ഒന്നായിരുന്നു അതിശയപ്പൂവ്. എന്റെ അഭിപ്രായം അവിടെ ഉണ്ട്.

  ഉപരിപ്ലവ വായനയുടെ ഓളപ്പരപ്പില്‍ നിന്നും ഗതിമാറി 'അതിശയപ്പൂവ്' എന്ന പാത്രസൃഷ്ടിയുടെ ജന്മരഹസ്യങ്ങള്‍ കൂടി അനാവരണം ചെയ്യാന്‍ ഉസ്മാന്‍ കിളിയമണ്ണില്‍ ഇവിടെ ശ്രമിക്കുന്നു. അവലോകനം പുതിയ തലത്തിലേക്ക് കൂടി വായനയെ കൊണ്ട് പോകുന്നു. അഭിനന്ദനങ്ങള്‍.

  ReplyDelete
 12. വർഷിണിയുടെ ഭാഷയെ, ഭാവത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയായിരുന്നു.

  'വന്യമായ നിഷക്കളങ്കത' അതെ..അതു തന്നെയാണ് യോജിക്കുക എന്ന് തോന്നുന്നു.

  നന്ദി, ഉസ്മാൻ മാഷേ.

  ReplyDelete
 13. വളരെ നല്ല അവലോകനം...

  ReplyDelete
 14. മികച്ച അവലോകനം.

  ReplyDelete
 15. അവലോകനം നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 16. പുതുക്കിയ പംക്തി നന്നായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 17. അനുയോജ്യമായൊരു പഠനം

  ReplyDelete
 18. പുതിയ പംക്തിക്കും മികച്ച അവലോകനത്തിനും ആശംസകള്‍

  ReplyDelete
 19. ഞാനെന്ന വായനക്കാരന്റെ ചിന്തയിപോലും കടന്നു വന്നിട്ടില്ലാത്ത കഥയുടെ ഉള്കാമ്പ്.......

  ReplyDelete
 20. വളരെ നല്ലൊരു അവലോകനം . ഇത് പോലെ ഇനിയും വരട്ടെ . ഉസ്മാന്‍ ഭായിക്കും ഇരിപ്പിടത്തിനും ആശംസകള്‍ .

  ReplyDelete
 21. ഉസമാന്‍ ജി ,നിങ്ങളെപ്പോലെ ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധാവുമുള്ളവര്‍ ബ്ലോഗിലേക്ക് കടന്നു വരുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു വലിയ പ്രചോദനം തന്നെയാണ് ,,വര്‍ഷിണിയുടെ കഥ യെ ആഴത്തില്‍ പഠിച്ചു വിലയിരുത്തിയിരിക്കുന്നു. കഥയിലെ പോരയ്മകളിലേക്ക് ചില സൂചനകള്‍ നല്‍കുന്നു ,ഇത് തീര്‍ച്ചയായും അവര്‍ക്ക് അടുത്ത രചനയിലേക്ക് നല്ല വഴികാട്ടിയാവും . തുടര്‍ന്നും ഇത്തരം നല്ല ശ്രമങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ പിന്തുണയും ആശംസകളും

  ReplyDelete
 22. ബ്ലോഗ് പോസ്റ്റുകളെ കുറിച്ചുള്ള ഈ അവലോകനം നല്ല ആശയമാണ്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും തീര്‍ച്ചയായും ഉണര്‍വ്വേകും.

  അതിശയപ്പൂവിനെ കുറിച്ചുള്ള ഈ അവലോകനത്തിന് അഭിനന്ദനങ്ങള്‍ ഉസ്മാന്‍ ജീ. വളരെ ആഴങ്ങളിലേക്ക് വായിക്കാന്‍ താങ്കള്‍ക്ക് സാധിച്ചിരിക്കുന്നു.

  ReplyDelete
 23. പല പോസ്റ്റുകളെ നാലോ അഞ്ചോ വരിയില്‍ ഒതുക്കുന്ന അവലോകനത്തില്‍നിന്ന് വ്യത്യസ്തമായി, ഒരു വിശദമായ വായന. രചയിതാവ് പാകംചെയ്ത രുചികരമായ ആഹാരം അനുവാചകന്‍റെ പാത്രത്തില്‍ വിളമ്പിവച്ചുകൊടുക്കുന്നില്ലെങ്കില്‍ ചില രുചികളെങ്കിലും നാം അറിയാതെ പോകുന്നു.

  ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ആസ്വാദകന്‍റെ ഭാഷയാണ്. "തീക്കാറ്റ് പോലെ പെയ്ത്തുകൂലി പ്രഖ്യാപിച്ച് വരണ്ട മണ്മാടങ്ങളിൽ വിത്ത് പാകാനായി മാധവി ഒരുമ്പെട്ടിറങ്ങിയത് അങ്ങനെയാണ്." - ഭാഷയുടെ അനിതരസാധാരണമായ ശൈലീവിന്യാസങ്ങള്‍.

  ആസ്വാദനമെന്നാല്‍ ഇങ്ങനെയാവണം, അതിശയപ്പൂവിന് ഇപ്പോള്‍ കൂടുതല്‍ ഭംഗി തോന്നുന്നു.

  ReplyDelete
 24. നല്ല അവലോകനം. മികച്ച നിലവാരം പുലർത്തുന്ന ഭാഷയും ശൈലിയും. ആ കഥക്ക് ലഭിച്ച ഒരു ബഹുമതിയാണീ ആസ്വാദനം.

  ReplyDelete
 25. നല്ല അവലോകനം.. പുതിയ പംക്തിക്ക് ആശംസകള്‍..

  ReplyDelete
 26. നല്ല തുടക്കം..
  ഇത്തരം നല്ല അവലോകനങ്ങളിലൂടെ വായന പെരുകട്ടേ...!

  ReplyDelete
 27. ചുട്ടു പൊള്ളുന്ന വറുതിയുടെ വേനൽ പാടത്തിലേക്ക്‌ പെയ്യാൻ വിതുമ്പും മേഘ ശകലങ്ങളെ പെയ്യിച്ചു കൊണ്ടിരിക്കുകയാണു മേഘമൽഹാർ..
  പെയ്തു മടങ്ങാനുള്ള ലാഞ്ജനകളില്ലാതെ നനഞ്ഞ മണ്ണിനെ വീണ്ടും വീണ്ടും തൊട്ടുണർത്തി പുതു നാമ്പുകളെ പൊട്ടിമുളപ്പിക്കുന്ന ഈ അക്ഷര പ്രവാഹം നന്മയുടെ പ്രളയമായ്‌ ഭവിക്കുകയാണു..

  അൽപ നേരത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ പറഞ്ഞു തുടങ്ങട്ടെ..

  എനിക്ക്‌ നഷ്ടപ്പെട്ടു പോയെന്ന് ഞാൻ സ്വയം കൽപ്പിച്ച ചില വൈകാരിക വികാരങ്ങൾ കൂടിയാണു ഞാനിവിടെ അനുഭവിച്ചറിയുന്നത്‌..
  ന്റെ മാതപിതാക്കളിൽ നിന്നും ഗുരു ജനങ്ങളിൽ നിന്നും ലഭിക്കുന്ന സ്നേഹങ്ങളും, പ്രശംസകളും, പ്രോത്സാഹനങ്ങളും, അനുസരണക്കേടിനുള്ള ശാസനകളും, ലാളനകളും...എല്ലാമെല്ലാം നിയ്ക്കെന്റെ ' അതിശയപ്പൂവ്‌ ' നൽകിയ പ്രതീതി.

  ന്റെ പ്രിയ സുഹൃത്തിന്റെ ' വായന ' എന്നെയൊന്ന് മൗനത്തിലാഴ്ത്തി..
  കുതിച്ചുയരുന്ന ഓളങ്ങൾക്കിടയിൽ ഒരു കരിയില പോലെ സഞ്ചരിച്ചു കൊണ്ടിരുന്ന എന്നെ പിടിച്ചു നിർത്തി ഒഴുക്കിനനുസരിച്ച്‌ നീന്തുവാൻ
  നിർദ്ദേശിക്കുന്നൂ..ഗുണദോഷിക്കുന്നൂ..പിന്നേയും പറയാതെ പറഞ്ഞു തരുന്നൂ ഒത്തിരിയൊത്തിരി വിലപ്പെട്ട പാഠങ്ങൾ..
  തീർച്ചയായും എനിക്ക്‌ വിലമതിക്കുന്ന പ്രോത്സഹനം നൽകിയിരിക്കുന്നു അദ്ദേഹം..
  വാക്കുകളില്ലാ...പെയ്തൊഴിയാ സ്നേഹം..നന്ദി.

  ഈ പംക്തിക്ക്‌ തുടക്കം കുറിക്കാൻ ' അതിശയപ്പൂവിന്റെ വായനക്ക്‌ ' ഇടം നൽകിയ ഇരിപ്പിടമേ...ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ..!..

  ReplyDelete
 28. കഥ വായിച്ച് ഞാന്‍ വിസ്മയിച്ചിരുന്നു.......
  അവലോകനം ആ കഥയ്ക്ക് ചേരും വിധം കേമമായി.... അഭിനന്ദനങ്ങള്‍.

  ReplyDelete
 29. കഥ കേമം
  അവലോകനം കെങ്കേമം ..
  ഈ കിളിയമണ്ണിലിന് എന്താ കഥ എഴുതിയാല് ?

  ReplyDelete
  Replies
  1. ഹ ഹ... ഞങ്ങളുടെ ഒക്കെ വയറ്റത്തടിക്കണോ മാഷേ...?

   Delete
  2. ഞങ്ങളെ പോലുള്ള ചില പാവങ്ങള്‍ കഞ്ഞിയും കമെന്റും കുടിച്ചു ജീവിക്കുന്നത് സഹിക്കുന്നില്ലേ ഇരിങ്ങാട്ടിരി മാഷേ ?

   Delete
 30. അവലോകനവും കഥയും വളരെ നന്നായിട്ടുണ്ട് രണ്ടുപേര്‍ക്കും ആശംസകള്‍ .,,.,.

  ReplyDelete
 31. അതിശയപ്പൂവിനെ കുറിച്ചുള്ള മികച്ച അവലോകനം ...
  രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍

  ReplyDelete
 32. ഈ കിളിയ മണ്ണില്നു എന്തെ കഥ
  എഴുതിയാല്‍??
  അതാ ഞാനും ചോദിക്കുന്നെ.....

  ഇനി കഥയെപ്പറ്റി...

  കഥയെപ്പറ്റി എന്റെ അഭിപ്രായം വര്ഷിനിയുടെ ബ്ലോഗില്‍
  തന്നെ എഴുതിയിട്ടുണ്ട്...

  അവലോകനത്തെപ്പറ്റി...

  ഉസ്മാന്‍ വളാരെ നന്നായിത്തന്നെ വിവിധ വശങ്ങളെ വിശകലനം
  ചെയ്തിരിക്കുന്നു എങ്കിലും അക്കാര്യത്തില്‍ പ്രദീപ്‌ കുമാര്‍ പറഞ്ഞ
  ചതുരക്കുളം ടൈപ്പ് അഭിപ്രായം ആയി ഞാന്‍ അതിനെക്കാണുന്നു...

  ശ്രീ ഉസ്മാന്റെ തന്നെ വാക്കുകള്‍ കടം എടുത്താല്‍ വായനക്കാര്‍ക്കായി
  ചില ജാലകങ്ങള്‍ കഥാകാരി തുറന്നു കൊടുത്തിട്ടുണ്ട്‌..അല്പം പഴുതും
  ആയി..ആ വീക്ഷണ പഴുതിലൂടെ മാത്രം നോക്കിയാണ് കളിയമണ്ണിലിന്റെ ചില
  നിരീക്ഷണങ്ങള്‍ എന്ന് എനിക്ക് തോന്നുന്നു..കഥയില്‍ ഒരിടത്തും അങ്ങനെ ഒരു
  ഭാഗം എനിക്ക് വായനയില്‍ തോന്നിയില്ല..മാധവി എന്ന നായികയെ ഒരു സ്ത്രീ
  ആയി കണ്ടു കൊണ്ടേ തന്നെ ആണ് ആ കഥ എന്ന് എനിക്ക് തോന്നുന്നു...പിന്നെ മാധവിയെ
  വളക്കൂറള്ള മണ്ണും ഒക്കെ ആക്കുന്നത് വായനക്കാര്‍ക്ക് തീര്ച്ച ആയും ആവാം...
  ബാക്കി ചതുരക്കുളവും വട്ടക്കുളവും എങ്ങനെയും ആവട്ടെ അല്ലെ??!!

  ഇതിനു കഥാകാരിയുടെ ഒരു വിശദീകരണം ഞാന്‍ തേടുന്നില്ല...അത് ഒട്ടും ശരി ആയ കാര്യം
  അല്ല. ഒരു വായനക്കാരന്റെ സ്വാത്നത്ര്യവും എഴുത്കാരുടെ സ്വാത്നത്ര്യും രണ്ടും സംരക്ഷിക്കപ്പെടെന്ടവ
  ആയതു കൊണ്ട്..

  ഈ അവലോകനത്തിനും ഇരുപ്പിടത്തിനും അഭിനന്ദനങ്ങള്‍ ..

  ReplyDelete
 33. വായന അനായാസകരമായ ഒരു പ്രവര്‍ത്തിയല്ല. നല്ല ഒരു വായനക്കാരനാകുക എന്നത് എളുപ്പവുമല്ല. ഒരു സാഹിത്യ സൃഷ്ടിയെ അതിന്റെ സൂക്ഷ്മാംശങ്ങള്‍ പോലും ഉള്‍ക്കൊണ്ടു വായിച്ചെടുക്കുമ്പോഴാണ് ആ സൃഷ്ടി സാര്‍ത്ഥകമാകുന്നത്. ഉസ്മാന്‍ക്കയുടെ കമന്റുകള്‍ പല കഥകളിലും ഞാന്‍ കണ്ടുപിടിച്ചു വായിക്കാറുണ്ട്. വായിച്ചതിലപ്പുറം ആ കമന്റുകളില്‍ നിന്ന് എനിക്ക് ലഭിക്കാറുമുണ്ട്
  ഇവിടെയും വ്യത്യസ്ഥമല്ല. ഈ കഥ ഞാന്‍ മുന്‍പ് വായിച്ചതും എന്റെ അഭിപ്രായം രേഖപ്പെടുത്തിയതുമാണ്. പക്ഷെ ഈ വായന എന്നെ വീണ്ടും അത് വായിക്കാന്‍ പ്രേരിപ്പിക്കുന്നു.
  ഇരിപ്പിടം ഈ ഒരു കാരണത്താല്‍ തന്നെയാണ് ബൂലോകത്തില്‍ അത്യാവശ്യമായി മാറുന്നത്
  നന്ദി വര്‍ഷിണി
  നന്ദി ഉസ്മാന്‍ക്കാ

  ReplyDelete
 34. This comment has been removed by the author.

  ReplyDelete
 35. അറിഞ്ഞ കഥയെ ഒന്നുകൂടി നല്ല ആഴത്തില്‍ അറിഞ്ഞു ഈ വായനയില്‍.
  കഥ നന്നായി. അവലോകനം കഥക്കൊപ്പം നിലവാരം പുലര്‍ത്തി.

  ReplyDelete
 36. ശബരിമല യാത്രക്കായി നാട്ടില്‍ പോയ വേളയില്‍ ആണ് പ്രിയ കൂട്ടുകാരി വര്‍ഷിണി ഈ പോസ്റ്റ്‌ ഇട്ടത്. സത്യത്തില്‍ മുംബയില്‍ വന്നതിനു ശേഷവും ഞാനത് വായിച്ചില്ല. ഇപ്പോള്‍ ശ്രീ ഉസ്മാന്റെ അവലോകനത്തില്‍ നിന്നുമാണ് ഞാന്‍ ഈ കഥ വായിക്കുന്നത്. എന്റെ വലിയ പിഴ. ടീച്ചറെ മാപ്പ് നല്‍കൂ ...

  എന്ന് ഞാന്‍ ബ്ലോഗ്ഗില്‍ വന്നുവോ .. അന്ന് മുതല്‍ ഞാന്‍ അന്വേക്ഷിക്കുന്നതാണ് എന്തുകൊണ്ട് ഉസ്മാന്‍ എഴുതാന്‍ വിമുഖത കാണിക്കുന്നു എന്നത്. ഒരു രചന യഥാതഥമായി ഇത് പോലെ വിലയിരുത്തുക എന്നത് ആ സൃഷ്ട്ടിയുടെ രചയിതാവിന് എന്ത് മാത്രം സന്തോഷം നല്‍കുന്ന കാര്യമാണ് എന്നത് വിനു ടീച്ചറോട് ഇപ്പോള്‍ ചോദിച്ചാല്‍ അറിയാം. ടീച്ചറുടെ ഓരോ കഥയും ഒന്നും രണ്ടും വട്ടം വായിച്ചാണ് ഞാന്‍ സ്വായത്തമാക്കുന്നതും അഭിപ്രായം പറയുന്നതും. ഇവിടെ ശ്രീ ഉസ്മാന്റെഅവലോകനം വായിച്ചതിനു ശേഷം ഒരു തവണ കഥ വായിച്ചപ്പോഴേക്കും കഥയെന്തെന്ന് ഞാന്‍ ഗ്രഹിച്ചു !!

  ഓരോ കഥകളിലും വായനക്കാര്‍ക്കായി ഈ കഥാകാരി തുറന്നിടുന്ന വാതായനങ്ങള്‍. അതെന്നും എനിക്കൊരു വിസ്മയമാണ്, അത് ഇവിടെയും സംഭവിച്ചു. കാവ്യ ഭംഗി തുളുമ്പുന്ന എഴുത്തും സൃഷ്ട്ടികളിലെ സര്‍ഗ്ഗ ശേഷി വിന്യാസവും പെയ്തൊഴിയാന്‍ ബ്ലോഗ്ഗിനെ വ്യത്യസ്ത വായനയുടെ തലങ്ങളിലേക്ക് കൂട്ടി കൊണ്ട് പോവുന്നു.

  അഭിനന്ദനങ്ങള്‍ .. ശ്രീ വര്‍ഷിണി ... ശ്രീ ഉസ്മാന്‍ കിളിയമണ്ണില്‍

  ReplyDelete
 37. ബ്ലോഗില്‍ ഈയിടെയായി ഒരു മാന്ദ്യമുണ്ട് .പ്രധാനകാരണങ്ങളില്‍ ഒന്ന് ബ്ലോഗുകള്‍ക്ക്‌ നേരിടേണ്ടി വരുന്ന അവഗണനയാണ് .നല്ല വായനക്കാര്‍ നല്ല എഡിറ്റര്‍മാരായിരിക്കുകയും അതെ സമയം തന്നെ എഴുത്തുകാരന് ഊര്‍ജ്ജമായിരിക്കുകയും ചെയ്യും .ഉസ്മാന്‍ ജി ഒരു നല്ല വായനക്കാരനാണ് .നല്ല എഴുത്തുകാരനും .
  ഈ പോസ്റ്റില്‍ സൂക്ഷ്മ നിരീക്ഷണ പടുവായ ഒരു വിമര്‍ശകനെ ,നിഷ്പക്ഷനായ ഒരു വായനക്കാരനെ ,കൃതഹസ്തനായ ഒരു നിരൂപകനെ എല്ലാം നമുക്ക് ദര്‍ശിക്കാനാകും .വളരെ ആഴത്തില്‍ കഥയെ അപഗ്രഥിക്കുമ്പോഴും കഥയില്‍ കടന്നു കൂടിയ ചെറുതെങ്കിലും പ്രസക്തമായ പിഴവുകളെ ചൂണ്ടിക്കാണിക്കുവാനും മറക്കുന്നില്ല ഈ നിരൂപകന്‍ .
  വളരെ കാലികമായ ഒരു വിഷയം ആണ് അതിശയപ്പൂവിന്റെ ഇതിവൃത്തം ,അത് വളരെ വിശദമായിത്തന്നെ ഉസ്മാന്‍ജി പ്രതിപാദിച്ചു കഴിഞ്ഞിട്ടുണ്ട് .ഞാന്‍ ആ കഥ വായിക്കുകയും എന്‍റെ അഭിപ്രായം കുറിക്കുകയും ചെയ്തിരുന്നു .ആ കഥ ഉസ്മാന്‍ജിയുടെ വിശകലനത്തിന്‍റെ വെളിച്ചത്തില്‍ വായിച്ചപ്പോള്‍ കൂടുതല്‍ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു .കഥയുടെ ,കവിതയുടെ ഉള്ളിലേക്ക് കടന്നു ചെല്ലുന്ന ഉസ്മാന്‍ ജിയുടെ സമഗ്രമായ വിലയിരുത്തലുകള്‍ ഇനിയും പ്രതീക്ഷിച്ചു കൊണ്ട് കഥാകൃത്തിനും നിരൂപകനും എല്ലാ വിജയങ്ങളും നേരുന്നു .

  ReplyDelete
 38. എഴുത്തുകാരിയ്ക്കും ,നിരൂപകനും അഭിനന്ദനങ്ങള്‍

  ReplyDelete