സമര്‍പ്പണം
മലയാള ഭാഷയുടെയും വാഗ്മിത്ത്വത്തിന്റെയും സാഗര ഗര്‍ജ്ജനം ഡോ: സുകുമാര്‍ അഴീക്കോട് നമ്മെ വിട്ട് പോയി. ആശുപത്രിയിലായിരുന്നപ്പോഴും, രോഗം ഗുരുതരാവസ്ഥയില്‍ ആയിരുന്നപ്പോഴും അങ്ങനെ ഒരാള്‍ ജീവിച്ചിരിക്കുന്നൂ എന്ന ആശ്വാസമായിരുന്നൂ. എന്നാല്‍ ആ ദേഹത്തിൽ നിന്നും ദേഹി വിട്ടകന്നപ്പോൾ... വല്ലാത്തൊരു വേദന. ഈ ലക്കം ഇരിപ്പിടം ആ ദീപ്ത സ്മരണകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു .അദ്ദേഹത്തെക്കുറിച്ച് പലരും പറഞ്ഞ് കഴിഞ്ഞിട്ടുണ്ടാകും .
അദ്ദേഹത്തിന്റെ മരണ വാര്‍ത്ത യറിഞ്ഞു ബൂലോകവും ഉചിതമായ അനുസ്മരണമാണ് സംഘടിപ്പിച്ചത് .അവയില്‍ ചിലത്.. വീശി മറഞ്ഞതു വാക്കിന്റെ കൊടുങ്കാറ്റ് , വാക്കുകള്‍ കൊടുങ്കാറ്റ് ആണെങ്കില്‍ അതിന്റെ പ്രഭവസ്ഥാനമായിരുന്നു ഡോ: സുകുമാര്‍ അഴീക്കോട്.. ദിഗന്തങ്ങള്‍ വിറകൊള്ളിച്ച് അര നൂറ്റാണ്ടിലധികം കേരളീയ പൊതു ജീവിതത്തില്‍ പുത്തന്‍ ചിന്തകളുടെ വിത്തുകള്‍ വിതറിയ ആ കൊടുങ്കാറ്റാണ് പൊടുന്നനെ നിലച്ചു പോയത് ! ഇനി മലയാളിയുടെ സാംസ്കാരിക ചേതനയില്‍ ഭന്‍ജിക്കപ്പെടാത്ത മൌനം അനന്തമായി പെയ്യും .
ശ്രീ ബഷീര്‍ വള്ളിക്കുന്നിന്റെ പോസ്റ്റ്. മാഷേ, നിങ്ങള്‍ മരിക്കുന്നില്ല , ഒരു വടി പോലെ മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍ നിന്നാണ് കേരളക്കരയുടെ സാമൂഹ്യ ചലനങ്ങളില്‍ പലപ്പോഴും കൊടുങ്കാറ്റുകള്‍ രൂപപ്പെട്ടത്. ആരു യോജിച്ചാലും വിയോജിച്ചാലും മാഷ് പറയാനുള്ളത് പറയും. ആ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കും. സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും വിദ്യാഭ്യാസവും സിനിമയും കലയും... അഴീക്കോട് മാഷ് ഇടപെടാത്ത മേഖലകള്‍ ഇല്ല. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ചലനങ്ങളുയര്‍ത്താത്ത പൊതുവിഷയങ്ങള്‍ ഇല്ല. ഇനി ഇതുപോലൊരു മാഷ് നമുക്കുണ്ടാവുകയില്ല. ഒരു സാഹിത്യകാരനോ രാഷ്ട്രീയക്കാരനോ സിനിമാക്കാരനോ മരിച്ചാല്‍ പകരം നില്‍ക്കാന്‍ പലരുമുണ്ടായി എന്ന് വരും. പക്ഷെ ഒരഴീക്കോട് മാഷിനു പകരം നില്‍ക്കാന്‍ ഇനി ഈ നൂറ്റാണ്ടില്‍ മറ്റൊരു മാഷുണ്ടാവില്ല എന്നതുറപ്പ്.................. ഇവർ രണ്ട് പേരും പറഞ്ഞതിൽ കൂടുതൽ ഈയുള്ളവന് പറയാനില്ലാ...എന്നാല്ലാ , പറയാനേറെയുണ്ടന്നാകിലും പറയാനെളുതല്ലതൊന്നും...
ശ്രീ. ജി .ആര്‍ .കവിയൂര്‍ ഗുരു സ്മരണാര്‍ത്ഥം എഴുതിയ കവിത, ശ്രീ. മുഖ്താറിന്റെ വരപ്രണാമം എന്നിവയും അഴീക്കോട് മാഷിനുള്ള അന്ത്യാഞ്ജലിയാണ്. മറ്റനവധി പ്രതികരണങ്ങളും ബ്ലോഗുകളും അഴീക്കോട് മാഷ് അനുസ്മരണാര്‍ത്ഥം ഉണ്ടായി . അദ്ദേഹത്തിന്‍റെ പാവന സ്മരണയ്ക്ക് മുന്നില്‍ അഞ്ജലികള്‍ ....
റിപ്പബ്ലിക് ദിനം
റിപ്പബ്ലിക് ദിനം പ്രമാണിച്ചു വായിച്ച ഒരു പഴയ പോസ്റ്റ് വളരെ ആഴത്തില്‍ സ്പര്‍ശിച്ചു .ഇന്ത്യ - പാക് വിഭജനം അതിര്‍ത്തി വ്യത്യാസങ്ങള്‍ മറന്നു ജീവിച്ച നല്ല മനുഷ്യരുടെ മനസ്സില്‍ എത്ര മാത്രം ആഴമുള്ള മുറിവുകളാണ് ഉണ്ടാക്കിയത് ? ബ്രിട്ടീഷ് നുകത്തിന്‍ കീഴില്‍ നിന്ന് അവിഭക്ത ഹിന്ദു സ്ഥാന്‍ സ്വാതന്ത്ര്യം നേടിയിട്ട് എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടു ..എന്നിട്ടും മുറിഞ്ഞു നൊന്ത ആത്മാവുകളില്‍ നിന്ന് ഇപ്പോളും ചോര വാര്‍ന്നു കൊണ്ടേയിരിക്കുന്നു .ആരിഫ് സെയ്നിന്റെ സൈനോക്കുലര്‍ നല്‍കിയ നല്ല വായാനുഭവം മനസ്സില്‍ തൊട്ടു . ഇത് പോലുള്ള പോസ്റ്റുകള്‍ ബ്ലോഗെഴുത്തിന്റെ ശക്തിയും നിലപാടും വിളിച്ചു പറയുന്നു .
ഹാസ്യം
ഒരു പഴയ പ്രഹസനത്തിൽ നിന്നാവാം ഇത്തവണ ഇരിപ്പിടത്തിന്റെ തുടക്കം. പ്രഹസനം, രൂപകങ്ങളിൽപെട്ടതാണ് , വിശദമായി പറഞ്ഞാൽ രൂപകം പത്ത് തരത്തിലുണ്ട്. ‘ദശരൂപകം’ എന്ന് ഒറ്റവാക്കിൽ പറയുന്ന ഇതിൽപ്പെടുന്നവയെ ഒരോന്നായി പറയാം. ബ്രാക്കറ്റിൽ നമുക്കറിയുന്ന കൃതികളും
- നാടകം( ഉദാ:ശാകുന്തളം)
- പ്രകരണം(മാലതീമാധവം)
- ഭാണം(ലീലാമധുകരം)
- പ്രഹസനം(കന്
ദർപ്പകേളി) - ഡിമം(ത്രിപുരദാഹം)
- വ്യായോഗം(ധനഞ്ജയവിജയം)
- സമവകാരം
(സമുദ്രമഥനം) - വീഥി(മാളവികം)
- അങ്കം- ഇതിനു നാടിക എന്നും വിളിക്കും(ശർമ്മിഷ്ഠായയാതി)
- ഈഹാംമൃഗം (കുസുമശേഖര വിജയം)
ഇവയെ പലതിനേയും നമ്മൾ നാടകം എന്നാണൂ വിളിക്കാറുള്ളത് അതല്ലാ എന്ന് മനസ്സിലാക്കാനാണ് ഇത്രയും എഴുതിയത്... ഇതിൽ ഭാസന്റേയും ,കാളിദാസന്റേയും കാലത്ത് ജീവി ച്ചിരുന്ന ഒരു എഴുത്തുകാരനുണ്ട്. ‘ബോധായനൻ’ അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു പ്രഹസനമുണ്ട് ‘ഭഗവതജ്ജുകം’(സംസ്കൃതനാടകം) അത് ശ്രീ.കാവാലം നാരായണപ്പണിക്കർ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. കഥയിങ്ങനെ...’ ഭഗവാൻ’ എന്നുപറഞ്ഞിരിക്കുന്നഒരു ഋഷിവര്യനും,അദ്ദേഹത്തിന്റെ ശിഷ്യനും സസുഖം വാഴും കാലം യമരാജന്റെ കിങ്കരൻ ആളുമാറി സന്യാസിയുടെ ജീവൻ അപഹരിച്ച് കൊണ്ട് പോയി. അതേ സമയത്ത് തന്നെ ആ നാട്ടിലെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു അജ്ജുകയുടെ ( വേശ്യ) ജീവനും കൂടെ കൊണ്ട് പോയി. യമലോകത്ത് എത്തിയപ്പോഴാണ് ഇരുവർക്കും മരിക്കാൻ സമയമായില്ലെന്ന് കാലന്റെ കണക്ക് പുസ്തകത്തിൽ കണ്ടത്... യമരാജൻ കിങ്കരനെ ശാസിച്ചു. ഉടനേ തന്നെ രണ്ട് ആത്മാക്കളേയും തിരിച്ച് അവരുടെ ശരീരത്തിൽ പുനർജ്ജീവിപ്പിക്കാൻ യമരാജൻ കൽപ്പിച്ചു. വീണ്ടും കിങ്കരനു പിഴച്ചു. അജ്ജുകയുടെ ആത്മാവിനെ സന്യാസിയുടെ ശരീരത്തിലും, സന്യാസിയുടെ ആത്മാവിനെ അജ്ജുകയുടെ ശരീരത്തിലും കയറ്റി വിട്ട് കിങ്കരൻ പോയി. തുടർന്ന് ശിഷ്യനെ കടക്കണ്ണെറിഞ്ഞ് നടക്കുന്ന സന്യാസിയുടേയും, തന്റെ അടുത്തെത്തുന്ന കാമ മോഹിതരെ ആത്മീയതയിലേക്കു നയിക്കുന്ന വേശ്യയുടെ ചലന സംഭാഷണങ്ങളുമൊക്കെ നമ്മിൽ ചിരിയുടെ പാരാവാരം തിരയടിപ്പിക്കുന്നൂ....
ഹാസ്യ രസത്തിന് മറ്റേത് രസത്തേക്കാളും മനുഷ്യ മനസ്സിനെ പെട്ടെന്ന് പിടിച്ചെടുക്കാൻ കഴിയും. അത് ബ്ലോഗിലായാലും, വാരികയിലായാലും വായനക്കാർ കൂടും എന്നതിനും സംശയം ഇല്ലാ... കല്ലി വല്ലി –കണ്ണൂരാന്റെ ഹാസ്യകഥകൾക്ക് ഇപ്പോൾ കൂടുതൽ മികവേറുന്നുണ്ട് .
'ഐ സി ബിയും ചട്ടിക്കരിയും ബ്ലോഗില്‍ ഒരു ഹാസ്യവിരുന്ന് ലുങ്കികമ്മീഷണര്‍ കഴിഞ്ഞ വാരത്തിൽ വായിച്ചു. നാമറിയാതെ ചിരിച്ച് പോകുന്ന കുറേയേറെ വാക്യങ്ങൾ… ഉപമകള്‍ കൊണ്ട് സമ്പന്നമായ നല്ല രചന , ചില ഉദാഹരണങ്ങള്‍ :
"രമണന്റെ മോന്തമ്മല് വിളയാടുന്ന കൂസലില്ലായ്മ കണ്ടിട്ട് ഒരു സിമ്പിള്‍ ഉപ്പ പോര എന്ന് മനസ്സിലായി.."
"രമണന്റെ മോന്തമ്മല് വിളയാടുന്ന കൂസലില്ലായ്മ കണ്ടിട്ട് ഒരു സിമ്പിള്‍ ഉപ്പ പോര എന്ന് മനസ്സിലായി.."
"ഇബിലീസേ" എന്ന് ഗ്രൗണ്ടില്‍ നിന്നും ഒരു അശരീരി ...പ്രക്ഷേപണം വന്ന ടവറിലേക്ക് നോക്കിയപ്പം; ഉപ്പാപ്പ!!! (വന്‍ ആന്‍ഡ് ഒണ്ലി പൂക്കാക്ക)....
"ഈറ്റ പുലിന്റെ ഷഡി തന്നെ കൂറക്ക് ഇടണം എന്ന് വാശി പിടിച്ചാല്‍ ഇങ്ങനെയിരിക്കും! "…..
ഹാസ്യം ഈ കൈകളിൽ ഭദ്രമാണെന്ന് തോന്നി.
ചിത്ത രോഗി ശ്രീ. പി.വി ഏരിയല്‍ എഴുതിയ നര്‍മ കഥ, ഒരു കഥ എങ്ങിനെ ഒഴുക്കി പറയാം എന്നതിന് ഒരു ഉദാഹരണമാണ്. പ്രത്യക്ഷത്തില്‍ എഴുത്തില്‍ പ്രത്യേകതയൊന്നും തോന്നുകയില്ലെങ്കിലും അതിശക്തമായ ഒരാശയം ഈ കഥയില്‍ ഉണ്ട്.
"ഈറ്റ പുലിന്റെ ഷഡി തന്നെ കൂറക്ക് ഇടണം എന്ന് വാശി പിടിച്ചാല്‍ ഇങ്ങനെയിരിക്കും! "…..
ഹാസ്യം ഈ കൈകളിൽ ഭദ്രമാണെന്ന് തോന്നി.
ചിത്ത രോഗി ശ്രീ. പി.വി ഏരിയല്‍ എഴുതിയ നര്‍മ കഥ, ഒരു കഥ എങ്ങിനെ ഒഴുക്കി പറയാം എന്നതിന് ഒരു ഉദാഹരണമാണ്. പ്രത്യക്ഷത്തില്‍ എഴുത്തില്‍ പ്രത്യേകതയൊന്നും തോന്നുകയില്ലെങ്കിലും അതിശക്തമായ ഒരാശയം ഈ കഥയില്‍ ഉണ്ട്.
നീതു നാരായണന്റെ എന്റെ പൊട്ടത്തരങ്ങള്‍ ബ്ലോഗില്‍ ഉപദേശികളോട് ഒരുപദേശമുണ്ട് ... പഠിപ്പൊക്കെ കഴിഞ്ഞു വീട്ടില്‍ നില്‍ക്കുന്ന എല്ലാ ചെറുപ്പക്കാരും നേരിടുന്ന ഒരാഗോള പ്രശ്നം . ഉത്തരം പറയാന്‍ വിഷമിക്കുന്ന മുട്ടന്‍ ചോദ്യം " ജോലി ഒന്നും ആയില്ല അല്ലെ ? " ഈ വിഷമ സന്ധിയെക്കുറിച്ച് അക്ഷര തെറ്റുകള്‍ ഉണ്ടെങ്കിലും രസകരമായ ശൈലിയില്‍ നീതുവിന്റെ എഴുത്ത് , വായിക്കാം .
വിരഹം
എനിക്ക് എന്റെ മരണം ഇഷ്ടമാണ് .പക്ഷേ മറ്റൊരാളൂടെ മരണം എന്നെ വിവശനാക്കും,ആ ദിനങ്ങളിൽ വായനക്കാരെപ്പോലെ തന്നെ ഞാനും മൌനത്തിന്റെ മുറിയിൽ തളർന്നിരിക്കും . ചിലർക്ക് മരണം ഒരു വിനോദമാണ് . മരണം കണ്ട് രസിച്ചിരുന്ന ഒരു വിദേശ പോരാളിയെപ്പറ്റി നമ്മൾക്കറിയാം, സാക്ഷാൽ ഹിറ്റ്ലർ... ഒരിക്കൽ ഇദ്ദേഹം ഒരു രാജ്യം പിടിച്ചടക്കി. അവരുടെ പട്ടാളക്കാരില്‍ പ്രാധാനികളായ അൻപത്തി ഒന്നുപേരെ.. തന്റെ മുമ്പിൽ നിരത്തി നിർത്താൻ ആഞ്ജാപിച്ചു. തന്റെ അനുചരന്മാർ അവരുടെ മുഖം മൂടിക്കെട്ടാതെ,ആ മുഖങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുമ്പോൾ, അവരുടെ വദനത്തിൽ പ്രകടമാകുന്ന ഭീതി കണ്ട് ഹിറ്റ്ലർ പൊട്ടിച്ചിരിച്ചു. അൻപത്പേരേയും അവർ വെടി വച്ച് കൊന്നു. അൻപത്തിയൊന്നാമത്തെ ആളിന്റെ അടുത്തെത്തിയപ്പോൾ ഹിറ്റ്ലർ പറഞ്ഞു ‘അയ്യാളെ വിട്ടേക്കൂ’ മരണം പ്രതീക്ഷിച്ച് അതിനടുത്തെത്തി നിൽക്കുന്ന അവസ്ഥയില്‍ ഹിറ്റ്ലറിൽ നിന്നും അത്തരം ഒരു വാക്ക് കേട്ടപ്പോൾ ആ നിരപരാധി ഞട്ടിത്തരിച്ചുപോയി. അയാളുടെ ശരീരം സർവാംഗം വിറച്ചു. കറുത്ത തലമുടി പെട്ടെന്ന് വെളുത്തു. മരണത്തിൽ നിന്നും രക്ഷപ്പെടുന്നവരുടെ വികാരങ്ങൾ അളക്കുവാന്‍ ആർക്കാണ് കഴിയുക...?ഹിറ്റ്ലറെപ്പോലെ മരണം കണ്ട് രസിക്കുന്നവരുടെ എണ്ണം കേരളത്തിൽ വളരെയേറെ കൂടിവരുന്നുണ്ട്. നടുറോഡിലിട്ട് നിരപരാധികളെ അടിച്ചു കൊല്ലുക, മദ്യപിച്ചെത്തുന്ന പോലീസ് ഏമാന്മാർ പ്രതികളെ ഇടിച്ച് കൊല്ലുക, ഇവ വിനോദമായിക്കണ്ട് ചാനലുകള്‍ ലൈവ് ടെലിക്കാസ്റ്റ് നടത്തുക... കേരളത്തിന്റെ മനസാക്ഷി മരവിച്ച് തുടങ്ങിയിരിക്കുന്നു. മരണം കരിനിഴൽ വീഴ്തിയ തന്റെ മനോവിചാരങ്ങൾ ഹൃദയത്തിൽ തട്ടും വിധം ആവിഷ്കരിച്ചിരിക്കുകയാണ് , മയില്‍ പ്പീലി പൊഴിച്ച് മറഞ്ഞ ഹൃദയം എന്ന കവിതയിലൂടെ റിനി ശബരി . നമുക്കുംഅനുഭവപ്പെടുന്നൂ ആ വേദന....
എല്ലാദിവസവും നമ്മൾ കാണുന്ന ചില കാഴ്ചകൾ നമുക്ക് പുതുമയ്ണ്ടാക്കില്ലാ... വല്ലപോഴും കാണുന്ന ഏത് കാഴ്ചയും നമ്മെ ചിന്തിപ്പിക്കും, ചിലപ്പോൾ ചിരിപ്പിക്കും... ഇത് സ്ർവ്വസാധാരണമായ നാട്ട് നടപ്പ്. എന്നാൽ എന്നും കാണുന്നതിനെ വ്യത്യസ്ഥമായ കാഴ്ചപ്പാടിൽ നോക്കികാണുന്നവനാണ് കവി അല്ലെങ്കിൽ കഥാകാരൻ . കഴിഞ്ഞവാരം അത്തരത്തിലുള്ള ഒരു നോട്ടം ഞാൻ കണ്ടു. മൈഡ്രീംസ് തന്റെ തട്ടകമായ മനസ്സിലെന്നും പൂക്കാലത്തിൽ എഴുതിയ ‘കലണ്ടർ’ എന്ന കവിത, ഇന്നിന്റെ പ്രതലത്തിൽ നിന്നും( ഇന്നത്തെ ദിനത്തിൽ നിന്ന് കൊണ്ട്) ഇന്നലകളെ ഉപേക്ഷിച്ചതും,നാളെയുടെ ഈടുവയ്പുകളെ നോക്കിക്കാണുകയും ചെയ്യുന്ന കവിയുടെ വിഹ്വലമായ മനസഞ്ചാരം ഈ കവിതയെ വേറിട്ടതാക്കുന്നൂ... കലണ്ടര്‍ , അതിന്റെ കമന്റിലൊരിടത്ത് കവി പറയുന്നു. ‘നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി കാലം കൊഴിയുമ്പോള്‍, കലണ്ടറില്‍ നിന്നെന്ന പോലെ മനസ്സുകളില്‍ നിന്നും മാഞ്ഞു പോകുന്ന ചില ചരിത്രങ്ങള്‍ , മുഖങ്ങള്‍ മാഞ്ഞു പോവില്ല’ ... ഇത്തരം കവിതകളാണ് നമുക്കാവശ്യം. ഒരു സത്യം പറഞ്ഞ് കൊള്ളട്ടെ സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളീക്കാടിനും മാധവിക്കുട്ടിക്കും കടമ്മനിട് ടക്കും ശേഷം ഇനി ആര് എന്ന് മുറവിളി കൂട്ടുന്ന മലയാളികൾക്ക് കുറെ നല്ല കവികളൂം കവിയത്രികളും ബൂലോകത്തിൽ നിന്നും മുഖ്യധാരയല്ലേക്കെത്തും എന്ന് നിസംശയം പറയാം.
പ്രണയമൊരു പൂച്ചയാണ്
നനുത്ത കാലടികളോടെ വന്ന്
തൊട്ടുരുമ്മി നിന്ന്
എന്നെയൊന്നോമനിക്കൂ
എന്ന് കെഞ്ചുന്നവന്‍ ....
എല്ലാദിവസവും നമ്മൾ കാണുന്ന ചില കാഴ്ചകൾ നമുക്ക് പുതുമയ്ണ്ടാക്കില്ലാ... വല്ലപോഴും കാണുന്ന ഏത് കാഴ്ചയും നമ്മെ ചിന്തിപ്പിക്കും, ചിലപ്പോൾ ചിരിപ്പിക്കും... ഇത് സ്ർവ്വസാധാരണമായ നാട്ട് നടപ്പ്. എന്നാൽ എന്നും കാണുന്നതിനെ വ്യത്യസ്ഥമായ കാഴ്ചപ്പാടിൽ നോക്കികാണുന്നവനാണ് കവി അല്ലെങ്കിൽ കഥാകാരൻ . കഴിഞ്ഞവാരം അത്തരത്തിലുള്ള ഒരു നോട്ടം ഞാൻ കണ്ടു. മൈഡ്രീംസ് തന്റെ തട്ടകമായ മനസ്സിലെന്നും പൂക്കാലത്തിൽ എഴുതിയ ‘കലണ്ടർ’ എന്ന കവിത, ഇന്നിന്റെ പ്രതലത്തിൽ നിന്നും( ഇന്നത്തെ ദിനത്തിൽ നിന്ന് കൊണ്ട്) ഇന്നലകളെ ഉപേക്ഷിച്ചതും,നാളെയുടെ ഈടുവയ്പുകളെ നോക്കിക്കാണുകയും ചെയ്യുന്ന കവിയുടെ വിഹ്വലമായ മനസഞ്ചാരം ഈ കവിതയെ വേറിട്ടതാക്കുന്നൂ... കലണ്ടര്‍ , അതിന്റെ കമന്റിലൊരിടത്ത് കവി പറയുന്നു. ‘നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി കാലം കൊഴിയുമ്പോള്‍, കലണ്ടറില്‍ നിന്നെന്ന പോലെ മനസ്സുകളില്‍ നിന്നും മാഞ്ഞു പോകുന്ന ചില ചരിത്രങ്ങള്‍ , മുഖങ്ങള്‍ മാഞ്ഞു പോവില്ല’ ... ഇത്തരം കവിതകളാണ് നമുക്കാവശ്യം. ഒരു സത്യം പറഞ്ഞ് കൊള്ളട്ടെ സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളീക്കാടിനും മാധവിക്കുട്ടിക്കും കടമ്മനിട്
പ്രണയമൊരു പൂച്ചയാണ്
നനുത്ത കാലടികളോടെ വന്ന്
തൊട്ടുരുമ്മി നിന്ന്
എന്നെയൊന്നോമനിക്കൂ
എന്ന് കെഞ്ചുന്നവന്‍ ....
ഇത് മറ്റൊരു കവിതയുടെ തുടക്കമാണ്, പ്രിയംവദ എന്ന ബ്ലോഗില്‍ സാബിറ മുഹമ്മദിന്റെ രു കവിത മാര്‍ജ്ജാരം! പൂച്ചയൊരു മാംസഭുക്കാണ്..... പ്രണയത്തെ പൂച്ചയോട് ഉപമിച്ചിരിക്കുന്ന നല്ലൊരു കവിത.പ്രണയം പൂച്ചയെപ്പോലെ ആണെന്ന് പറയുന്നു ഈ കവിത... വായിച്ചു ശരിയാണോ എന്ന് നോക്കാം .
വാക്കുകളിൽ വിരുന്നു വന്ന ചിത്രശലഭങ്ങളെ ആട്ടിപ്പായിച്ചു വർണ്ണങ്ങളൊരുമിച്ച് കോരിയൊഴിച്ച് വെള്ളയാക്കിയ ചിന്തകളാവാം ഇനി... അല്പം വിഷം പുരട്ടിയാൽ വാക്കിന്റെ ശരം ലക്ഷ്യം കാണും....വരികൾ ഓരോന്നായെടുത്ത് വിശകലനം ചെയ്യുന്നില്ലാ... ഇതിനെ ഗദ്യ കവിത എന്ന് പറയണ്ടാ...കവിത എന്ന് തന്നെ പറഞ്ഞാൽ മതി... അയ്യപ്പണിക്കരും ഇത്തരത്തിലായിരുന്നല്ലോ എഴുതിയിരുന്നത്...അതിനേയും കവിത എന്ന് തന്നെ നമ്മൾവിളിച്ചൂ... ഇതിൽ ഞാൻ കുറേ ചിന്തകൾകണ്ടു... ഹൃദ്യമായ സദ്യ........... വേരില്‍ നിന്ന് ... സീതായാനത്തിലെ ഗദ്യ കവിത.
മുജീബിന്റെ ഇടവപ്പാതി ബാക്കിവച്ചത് എന്ന ബ്ലോഗില്‍ ചെറിയൊരു കവിതയുണ്ട് .മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരും എന്ന ആകുലതകള്‍ക്കിടയില്‍ "ഏയ് അത് തകരില്ല ..ആരും മരിക്കില്ല "എന്ന് സ്വയം ആശ്വസിപ്പിക്കാന്‍ വെമ്പുന്ന ഇരകളുടെ ഒരു മനോവിചാരം പോലെ ...
എസ്.എന്‍ . ചാലക്കോടന്‍, ബുദ്ധശാപങ്ങള്‍ എന്നൊരു കവിത അദ്ദേഹത്തിന്റെ പാവപ്പെട്ടവൻ എന്ന ബ്ലോഗിൽ എഴുതിയിരിക്കുന്നു. അക്ഷരത്തെറ്റുകൾ മാറ്റിയാൽ നല്ല ചിന്തകളും ബിംബങ്ങളുമാണ് ആ വരികളിൽ പ്രകാശിക്കുന്നത്... ഇനിയും നല്ല കവിതകൾ ഇദ്ദേഹത്തിനെഴുതാനാവും എന്ന് ഉറപ്പ് പറയാം.....
അഹം , എന്ന തലവാചകത്തില്‍ നതാലിയ അനിയന്കുഞ്ഞ് അറക്കല്‍ ഇന്ദുകാന്തം എന്ന ബ്ലോഗിൽ എഴുതിയ ഒരു കവിത . നല്ല പദ പ്രയോഗങ്ങള്‍ വരികളിൽ കാണുന്നു.എങ്കിലും ഒരു കവിതയുടെ പൂർണ്ണത എനിക്ക് ദർശിക്കാനായില്ലാ..
അനശ്വര ‘കണ്ണാടിയിൽ’ എഴുതിയ വ്യത്യസ്ഥമായ ഒരു കഥ സ്വപ്നങ്ങളിലൂടെ.. വായിക്കാൻ കഴിഞ്ഞതും കഴിഞ്ഞവാരത്തിലായിരുന്നു. കഥാകാരിയുടെ ഈ മാറ്റച്ചോട് നന്നായി. ഏത് കഥയായാലും എഴുത്തിൽ പുതുമയുണ്ടങ്കിൽ വായനക്കാര്‍ കൂടും.നന്നായി പറഞ്ഞിരിക്കുന്നൂ ഈ കഥ...
വേനൽ പൂവുകൾ എന്നപേരിൽ ശ്രീ.വേണുഗോപാൽ തുഞ്ചാണി എന്ന ബ്ലോഗിൽ എഴുതിയ അനുഭവം ഒരു കുറേയേറെ എന്നെ ചിന്തിപ്പിച്ചു. എന്തെല്ലാം കഷ്ടപ്പാടുകളും ദുരിതങ്ങളും പേറിയാണു ഈ ലോകത്തിൽ ഓരോരുത്തരും ജീവിക്കുന്നത്. വിശപ്പ് എന്തെന്ന് ഇതുവരെ ഞാൻ അറിഞ്ഞിട്ടില്ലാ, പൂർവ്വികർക്ക് നന്ദി. ഒരു നേരം വിശന്നിരിക്കുക എന്നതും സഹിക്കാൻ പറ്റാത്ത കാര്യം. ഇവിടെ വിശപ്പിന്റേയും ജീവിത ക്ളേശങ്ങളുടേയും അനുഭവം അദ്ദേഹം വിവരിക്കുമ്പോൾ, ഒരു നേരത്തെ അന്നത്തിനും, അന്തിയുറങ്ങാനൊരു കൂരയുമില്ലാത്ത ആയിരക്കണക്കിനു ഭാരതീയരെ വേദനയോടെ ഓർത്ത് പോകുന്നു. ഇത്തരം അനുഭവങ്ങൾ മറ്റള്ളവരുടെ കണ്ണുകള്‍ തുറക്കും എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നൂ.
ചോർത്തൽ പുരാണം എന്നപേരിൽ എം. അഷറഫ് അദ്ദേഹത്തിന്റെ ബ്ലോഗിൽ എഴുതിയ ശക്തമായ ഒരു ലേഖനം കണ്ടു . ഇ-മെയിൽ ചോർത്തലും, രാഷ്ട്രീയവും കൂടിക്കലർന്ന ഈ ലേഖനത്തിന്റെ അവലോകനം അതിൽ തന്നെ വന്ന ഒരു കമന്റിൽ ഒതുക്കുന്നു.......SHANAVAS said...എല്ലാവരും അടിവസ്ത്രം മുറുകെ പിടിച്ചോളൂ...ഇനി ചോര്‍ത്താന്‍ അത് മാത്രമേ ബാക്കിയുള്ളൂ..അല്ല അത് ചോര്‍ന്നോ??? ...
ഷുക്കുറിന്റെ മൂന്ന് മിനിക്കഥകൾ ‘ആത്മഗതം’ എന്ന ബ്ളോഗിൽ വായിച്ചു . ‘മരണം’ ‘പ്രണയവും ദാമ്പത്യവും’ ‘സെല്‍ഫ് ഗോൾ’ മൂന്നും നല്ല നിലവാരം പുലർത്തുന്നു.
അതുപോലെ വൈവിദ്ധ്യം കണ്ട മറ്റൊരു രചനയാണ് , നീഹാരബിന്ദുക്കളിൽ സാബു എം എച്ച്. എഴുതിയ ‘അഞ്ചു ഫോണ്‍ കോളുകള്‍ എന്ന കഥ , അഞ്ച് ഫോണ്‍ വിളികളിലൂടെ അദ്ദേഹം ഒരു കഥ പറയുന്നു. ഈ ശൈലീ വളരെ ഇഷ്ടപ്പെട്ടു.
പെയ്തൊഴിയാൻ എന്ന വര്‍ഷിണി വിനോദിനിയുടെ ബ്ലോഗില്‍ ‘മൌനനൊമ്പരങ്ങൾ’ എന്ന കഥ, ഒരമ്മയുടേയും മകളുടേയും വ്യാകുലതകളും, നൊമ്പരങ്ങളും മനസ്സിൽ തട്ടും വിധത്തിൽ പറഞ്ഞിരിക്കുന്നു.പശ്ചാത്തലമായി നിൽക്കുന്ന മഴ നല്ലൊരു ബിംബമാക്കാൻ കഥാകാരി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അക്ഷരത്തെറ്റുകള്‍ ധാരാളം, അവ എഡിറ്റ് ചെയ്‌താല്‍ ശരിയാക്കാവുന്നതേയുള്ളൂ.
മാധ്യമധര്‍മ്മം - ഒരു വഴിത്തിരിവ് , ചീരാമുളകെഴുതിയ ശക്തമായ ഒരു ലേഖനം - പത്രങ്ങളുടെയും ചാനലുകളുടെയും ബാഹുല്യം ഒരു സമൂഹത്തെ എത്രകണ്ട് മലീമസമാക്കുന്നുവെന്നതിന്റെ ചീഞ്ഞു നാറുന്ന തെളിവാണ് മമകേരളത്തിലെ ഇന്നത്തെ അവസ്ഥ. പീഡനങ്ങളും കുറ്റകൃത്യങ്ങളും നമുക്ക് ആഘോഷങ്ങളാണ്. അവക്കായി പ്രത്യേക ന്യൂസ് ബുള്ളറ്റിനുകളും പേജുകളും വരെ !! ...എന്ന് ലേഖകൻ പറയുമ്പോൾ നമ്മൾ അതിനോട് നൂറുശതമാനവും യോജിക്കും. കാരണം നാം എന്നും രാവിലെ കണി കാണുന്നത് ഇത്തരം കാര്യങ്ങളാണല്ലോ. ഒരു കട്ടന്‍ചായയും കൈയ്യിൽ ഒരു പത്രവുമില്ലാതെ മലയാളിക്ക് എന്ത് പ്രഭാതം....ശീലിച്ച് പോയി, മാറ്റിയെടുക്കാനുമാവില് ലാ...ഇത് മിക്ക പത്രമുതലാളിമാർക്കും അറിയാം.
ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞു തുടങ്ങിയത് ബോധായനൻ എന്ന നാടാകാചാര്യനെപ്പറ്റിയാണ്. അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒരു രൂപകത്തിൽ സൂത്രധാരൻ , വിദൂഷകനോട് പറയുന്ന ഒരു പദ്യമുണ്ട് “നന്നല്ല കാവ്യമഖിലം പഴതെന്ന് നിനച്ചിട്ടൊന്നോടെ നിന്ദിതവുമല്ല നവത്വമൂലം, വിദ്വാന്മാർ വിലയറിഞ്ഞ് രസിച്ചിടുന്നു അല്പനു വല്ലാവരുമോതുന്നതാം പ്രമാണം”.... നമ്മൾ ഏതു രചനകളും സ്വയം വായിച്ച് രസിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാത്രം മുഖവിലക്കെടുക്കാതിരിക്കുക. ഇതിനോടോപ്പം എനിക്ക് ഒരു കാര്യവും കൂടി പറയാനുണ്ട്. ഏതെങ്കിലും രചനകളുടെ മുക്കും മൂലയും വായിച്ചിട്ട് അതിനെ മാത്രം പൊക്കിപ്പിടിച്ച് സംസാരിച്ച് നടക്കരുത്...വായിക്കേണ്ടത് മുഴുവൻ വായിക്കുക. ഒരു ഉദാഹരണം, മനുസ്മൃതിയിൽ പറയുന്ന നാലു വരികളിൽ രണ്ട്ണ്ണത്തെ മാത്രം ഉദ്ധരിച്ച് സ്ത്രീ വർഗ്ഗത്തെ തളച്ചിട്ടിരുന്ന കാലമുണ്ടായിരുന്നൂ. മനപ്പൂര്‍വം മറ്റു രണ്ട് വരികളെ പുരുഷന്മാർ മറന്നതായി നടിച്ചു.........
“പിതാ രക്ഷതി കൌമാരേ ഭർത്ത്രോരക്ഷതി യൌവ്വനേ
പുത്രോരക്ഷതി വാർദ്ധ്യക്യേ ന: സ്ത്രീ സ്വാതന്ത്ര്യമർഹതി
നാര്യസ്തു പൂജന്തേ രമന്തേ തത്ര ദേവതാ യത്രൈ താസ്തുന-
പൂജ്യന്തേ സർവാസ്തത്രാ ഫലം ക്രിയാ........."
( നാരികളെ ദേവതകളെപ്പോലെ പൂജിക്കണം അല്ലെങ്കിൽ ജീവിതത്തിനു യാതൊരു ഫലം കിട്ടുകയില്ലാന്ന് മാത്രമല്ലാ ജീവിതം അർത്ഥശൂന്യവുമാകും എന്ന് സാരം)
ചോദ്യം ഉത്തരം
ബ്ലോഗു സംബന്ധമായി പുതു ബ്ലോഗര്‍മാര്‍ക്ക് പ്രയോജനപ്പെടും വിധം ഇരിപ്പിടം ഉന്നയിച്ച അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടിയായി സീനിയര്‍ ബ്ലോഗര്‍ നിരക്ഷരന്‍ എന്ന ശ്രീ മനോജ് രവീന്ദ്രന്‍ ഇത് സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുന്നു .
- നിങ്ങളുടെ ബ്ലോഗിംഗ് കുറ്റമറ്റതും രസകരവും വായനായോഗ്യവുമാക്കാന്‍ എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട് ?
ഉത്തരം : പോസ്റ്റ് രസകരവും വായനായോഗ്യവും ആക്കാൻ ആവുന്നതൊക്കെ ചെയ്യാറുണ്ട്. പത്തായത്തിലുള്ളതേ ചൊരിയാനാകൂ എന്നൊരു സത്യം സ്വയം മനസ്സിലാക്കുന്നുണ്ട് എന്ന് എടുത്ത് പറയട്ടെ. കൂടുതൽ രസകരമായിട്ടില്ലെങ്കിൽ അത് പത്തായത്തിൽ അങ്ങനൊന്ന് ഇല്ല എന്നുള്ളത് കൊണ്ട് തന്നെയാണ്. തയ്യാറെടുപ്പുകളുടെ കാര്യം പറഞ്ഞാൽ, ഒരു പോസ്റ്റ് എഴുതി ഉണ്ടാക്കിയാൽ ഉടനെ തന്നെ പോസ്റ്റ് ചെയ്യാറില്ല. (ഉണ്ടെങ്കിൽ അത് അത്രയ്ക്ക് അത്യാവശ്യം ഉള്ള കാര്യമാണെങ്കിൽ മാത്രം.) കഴിഞ്ഞ 6 കൊല്ലത്തിനിടയിൽ അങ്ങനെ തിരക്കിട്ട് പോസ്റ്റ് ചെയ്തത് രണ്ടോ മൂന്നോ ലേഖനങ്ങൾ മാത്രം. ഒരു എഴുത്തുകാരൻ അല്ല കുറിപ്പെഴുത്തുകാരൻ മാത്രമാണ് എന്ന പൂർണ്ണ ബോദ്ധ്യം ഉള്ളതുകൊണ്ട് എഴുതി പൂർത്തിയാക്കിയ ലേഖനം 3 ദിവസമെങ്കിലും കാത്തുവെച്ച് പല പല മാനസ്സിലാവസ്ഥയിൽ വീണ്ടും വീണ്ടും വായിച്ച് തിരുത്തി, ഘടനയിലും മറ്റും മാറ്റം വരുത്തിയശേഷം അക്ഷരപ്പിശകുകൾക്കായി മാത്രം വീണ്ടും ഒരു പ്രൂഫ് റീഡിങ്ങ് നടത്തിയശേഷമാണ് പോസ്റ്റ് ചെയ്യാറ്. പോസ്റ്റ് ചെയ്ത ഉടനെ വീണ്ടും രണ്ടുവട്ടം വായിച്ചു നോക്കും. കമ്പോസ് സ്ക്രീനിൽ കാണുന്നത് പോലല്ല പോസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം വായിക്കുമ്പോൾ. പോസ്റ്റ് ചെയ്ത ഉടനെ, കുറഞ്ഞത് 3 തിരുത്തെങ്കിലും കിട്ടാറുണ്ട്. ഇതെല്ലാം ചെയ്തിട്ടും കണ്ടുപിടിക്കാനാവാത്ത പിശകുകൾ കണ്ടുപിടിച്ച് തരാൻ സ്ഥിരമായി എന്റെ പോസ്റ്റുകൾ വായിക്കുന്ന വളരെ അടുത്ത രണ്ട് ബ്ലോഗ് സുഹൃത്തുക്കളെ ശട്ടം കെട്ടിയിട്ടുണ്ട്. അവർ പരസ്യമായിത്തന്നെ പിശകുകൾ പറയണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി ഒരാൾ നമ്മെ തിരുത്തുന്നത് മറ്റൊരാൾ കണ്ടാൽ, അത് നമ്മൾ നല്ല മനസ്സോടെ എടുക്കുന്നു എന്ന് മനസ്സിലാക്കിയാൽ തിരുത്താനുള്ള പ്രവണത മറ്റുള്ളവർക്കും ഉണ്ടാകും എന്നതുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. ‘എഡിറ്ററില്ലാത്ത മാദ്ധ്യമമല്ല ബ്ലോഗ്, എന്റെ ബ്ലോഗിൽ എഡിറ്ററുടെ സ്ഥാനം വായനക്കാർക്ക് ആണ് ‘ എന്ന് കമന്റുറയുടെ മുകളിൽ എഴുതി ഇട്ടിട്ടുമുണ്ട്.
- നിങ്ങളുടെ ബ്ലോഗുവായിച്ച് അഭിപ്രായം പറയുന്നവരുടെയും ഒരിക്കല്‍ പോലും അഭിപ്രായം പറയാന്‍ കൂട്ടാക്കാത്തവരുടെയും ബ്ലോഗുകള്‍ നിങ്ങള്‍ സന്ദര്‍ശിച്ചു വായിക്കുകയും അവയില്‍ സത്യ സന്ധമായ അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ടോ ?
കമന്റായി ഞാൻ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ ഒക്കെയും സത്യസന്ധമാണ്, വിശദമായിട്ടുള്ളതാണ്. ഒറ്റവരിക്കമന്റുകൾ വളരെ ചുരുക്കമായിരിക്കും. ഈ - മെയിൽ വഴി ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് അയച്ചുതരുന്നവരുടെ മെയിലുകൾ കൈയ്യോടെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്. അത്തരം മെയിലുകൾ ഒരു ദിവസം 20 എണ്ണമെങ്കിലും കിട്ടാറുണ്ട് എന്നതുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. ഇക്കാര്യം അവരോട് തുറന്ന് പറഞ്ഞ് അവരെ വിഷമിപ്പിക്കാറില്ലെങ്കിലും ഫലത്തിൽ സംഭവിക്കുന്നത് ഇതാണ്. ഇതാ ഒരു നല്ല പോസ്റ്റ് നോക്കൂ എന്ന് പറഞ്ഞ് രണ്ടാമതൊരാളുടെ പോസ്റ്റിന്റെ ലിങ്ക് ആരെങ്കിലും അയച്ച് തന്നാൽ അത് തീർച്ചയായും വായിക്കാറുണ്ട്.
(കൂടുതൽ കമന്റുകൾ കിട്ടിയാൽ ആസ്വദിച്ചിരുന്ന/സന്തോഷം തോന്നിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ബ്ലോഗിൽ വന്ന കാലത്താണ് അത്. പിന്നീട് കമന്റുകളുടെ രാഷ്ടീയം, അതിലെ കള്ളത്തരം, സുഖിപ്പിക്കൽ, അങ്ങോട്ട് കമന്റിട്ടാൽ ഇങ്ങോട്ടും കമന്റ് ഇടും എന്നീ കാര്യങ്ങളൊക്കെ മനസ്സിലാക്കാനായതുകൊണ്ട് കമന്റുകളുടെ എണ്ണം വ്യാകുലപ്പെടുത്തുന്നില്ല. കമന്റിടൽ, ബ്ലോഗ് ഫോളോ ചെയ്യൽ എന്നിവയൊന്നും ഇല്ലെങ്കിലും നമ്മുടെ ബ്ലോഗ് പോസ്റ്റുകൾ എപ്പോഴെങ്കിലുമൊക്കെയായി വായിക്കാൻ വരുന്ന കുറേയധികം അൾക്കാർ ഉണ്ടെന്നുള്ളത് എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ കമന്റ് കൂടിയാലും ഇല്ലെങ്കിലും പ്രത്യേകിച്ച് ഒരു വിശേഷവും ഈയിടെയായി തോന്നാറില്ല. 50 കമന്റുകൾ വരെ കിട്ടിയിട്ടുണ്ടെങ്കിലും, ഇപ്പോൾ 15 കമന്റാണ് ആവറേജ്. അത് വായന കുറഞ്ഞതുകൊണ്ടാണെന്ന് കരുതുന്നില്ല. )
- എന്തിനാണ് നിങ്ങള്‍ മറ്റു ബ്ലോഗുകള്‍ വായിക്കുന്നതും സ്വയം ബ്ലോഗ് എഴുതുന്നതും ഓണ്‍ ലൈന്‍ സൈറ്റുകളില്‍ സമയം ചിലവഴിക്കുന്നതും ?സാഹിത്യത്തോടുള്ള താല്പര്യം? നേരംപോക്ക്? എഴുതുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ വായിച്ച് അഭിപ്രായം എഴുതുന്നത് കണ്ടു സന്തോഷിക്കാന്‍ ? അറിവ് നേടാനും പകര്‍ന്നു കൊടുക്കാനും ?
ഉത്തരം : മറ്റ് ബ്ലോഗുകൾ വായിക്കുന്നത് അതിൽ പലതിന്റേയും വിഷയം താൽപ്പര്യം ഉള്ളതുകൊണ്ട്. സ്വയം ബ്ലോഗ് എഴുതുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഞാൻ കൂടുതലായും എഴുതുന്നത് യാത്രാവിവരണങ്ങളാണ്. ഒരുപാട് പണം ചിലവഴിച്ച് നടത്തുന്ന യാത്രകൾ കുറെക്കാലം കഴിയുമ്പോൾ മറന്ന് പോകുന്നത് ഒരു സ്ഥിരം സംഭവമായി മാറാൻ തുടങ്ങി. ഡിജിറ്റൽ ക്യാമറകൾ വന്നതോടെ അതിന് ഒരു പരിഹാരമെന്ന നിലയ്ക്ക് പോകുന്ന വഴിക്കുള്ള പടങ്ങളൊക്കെ തുരുതുരാ എടുത്ത് വെക്കാൻ തുടങ്ങി. അത് തുടർച്ചയായി നോക്കുമ്പോൾ കുറേ കാര്യങ്ങൾ ഓറ്മ്മയിൽ തെളിഞ്ഞ് വരും. അന്നേ തോന്നിയിട്ടുള്ളതാണ് എല്ലാം കുറിച്ച് വെക്കണം എന്നത്. അത്യാവശ്യം ഡയറിയിൽ കുത്തികുറിക്കൽ അന്നും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. പക്ഷെ അത് പോരാ, വിശദമായിത്തന്നെ എഴുതിവെക്കണം, മറന്നുപോകുന്ന കാലത്ത് എനിക്ക് തന്നെ വീണ്ടും വായിച്ച് ഓർമ്മ പുതുക്കണം എന്ന ഒരാഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ ബ്ലോഗുകളെപ്പറ്റി കേൾക്കാനിടയായി. ബ്ലോഗിൽ എഴുതി ഇടാൻ തുടങ്ങി.
സാഹിത്യത്തോടുള്ള താൽപ്പര്യം കാരണം വായിക്കുന്നു എങ്കിലും ഞാൻ എഴുതുന്നത് സാഹിത്യമാണെന്ന് കരുതുന്നില്ല. നേരം പോക്ക് ഒരു പരിധി വരെയുണ്ട്. പക്ഷെ അതിനായി ഉപയോഗിക്കുന്നത് ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ ആണ്. ബ്ലോഗിൽ നേരമ്പോക്കുകൾക്കായി സമയം ചിലവഴിക്കാറ് പതിവില്ല. എഴുതുന്ന കാര്യങ്ങൾ മറ്റുള്ളവർ കണ്ട് അഭിപ്രായം പറയുമ്പോൾ തീർച്ചയായും സന്തോഷിക്കുന്നുണ്ട്. പക്ഷെ അതിന് മാത്രമായിട്ടല്ല എഴുതുന്നത് എന്ന് മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറിവ് നേടാനും പകര്‍ ന്ന് കൊടുക്കാനുമായി എഴുതാറും വായിക്കാറുമുണ്ട്.
സാഹിത്യത്തോടുള്ള താൽപ്പര്യം കാരണം വായിക്കുന്നു എങ്കിലും ഞാൻ എഴുതുന്നത് സാഹിത്യമാണെന്ന് കരുതുന്നില്ല. നേരം പോക്ക് ഒരു പരിധി വരെയുണ്ട്. പക്ഷെ അതിനായി ഉപയോഗിക്കുന്നത് ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ ആണ്. ബ്ലോഗിൽ നേരമ്പോക്കുകൾക്കായി സമയം ചിലവഴിക്കാറ് പതിവില്ല. എഴുതുന്ന കാര്യങ്ങൾ മറ്റുള്ളവർ കണ്ട് അഭിപ്രായം പറയുമ്പോൾ തീർച്ചയായും സന്തോഷിക്കുന്നുണ്ട്. പക്ഷെ അതിന് മാത്രമായിട്ടല്ല എഴുതുന്നത് എന്ന് മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറിവ് നേടാനും പകര്‍ ന്ന് കൊടുക്കാനുമായി എഴുതാറും വായിക്കാറുമുണ്ട്.
- ബ്ലോഗിങ്ങില്‍ ഏതു തരത്തിലുള്ള പ്രോത്സാഹനവും സഹായവുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ? അതേ തരത്തിലുള്ള സഹായവും പ്രോത്സാഹനവും മറ്റുള്ളവര്‍ക്കായി നല്‍കാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ?
ഉത്തരം : ബ്ലോഗിങ്ങ് തുടങ്ങിയ ആദ്യകാലങ്ങളിൽ അഭിപ്രായം കമന്റു രൂപത്തിൽ വരുന്നത് ഒരു പ്രോത്സാഹനം തന്നെ ആയിരുന്നു. അതേപ്പറ്റി ഉത്തരം 2ൽ വിശദമാക്കിയിട്ടുണ്ട്. ഇനിയിപ്പോൾ കൂടുതൽ പ്രോത്സാഹനങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല. സ്കൂളിലോ കോളേജിലോ പഠിക്കുന്ന കാലത്ത് ഒരു ലേഖനം പോലും എഴുതാത്ത എന്നെപ്പോലൊരാൾക്ക് കിട്ടാവുന്നതിലും അധികം പ്രോത്സാഹനം ബൂലോകത്തുനിന്ന് കിട്ടിക്കഴിഞ്ഞു. സഹായങ്ങൾ ആവശ്യമായി വന്നിരുന്ന കാലത്ത് നിർലോഭം കിട്ടിയിട്ടുണ്ട്. ഇപ്പോൾ ബ്ലോഗിങ്ങിൽ കാര്യമായ സഹായങ്ങൾ ഒന്നും ആവശ്യമായി വരാറില്ല. വന്നാലും ആരൊടൊക്കെ ചോദിച്ചാൽ എന്തൊക്കെ സഹായങ്ങൾ കിട്ടും എന്ന് കൃത്യമായി അറിയാം.
എന്തെങ്കിലും സഹായം ആരെങ്കിലും ഇങ്ങോട്ട് ചോദിച്ച് വന്നപ്പോഴൊക്കെ അത് തീര്‍പ്പാക്കി കൊടുക്കുന്നത് വരെ കൂടെ നിന്നിട്ടുണ്ട്. ഇനിയും അത്തരം സഹകരണം ഉണ്ടാകുന്നതാണ്.
- കൊള്ളാം ,നന്നായിട്ടുണ്ട് ,കിടിലന്‍ ,അതിക്രമം , അപാര കയ്യടക്കം ,തകര്‍ത്ത് വാരി... തുടങ്ങിയ പുകഴ്ത്തല്‍ കമന്റുകള്‍ നിങ്ങളുടെ എഴുത്തിന് എന്തെങ്കിലും ഗുണം /സഹായം ചെയ്യുന്നു എന്ന് തോന്നാറുണ്ടോ ?
ഉത്തരം : ഇല്ല, കരുതുന്നില്ല. അത്തരം കമന്റുകളുടെ കാര്യം രണ്ടാമത്തെ ഉത്തരത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അവലോകനം തയ്യാറാക്കിയത് : ശ്രീ ചന്തു നായര്‍ (ആരഭി )
ഈ ലേഖനം ബൂലോകം ഓണ്‍ ലൈനിലും വായിക്കാം ______________________________
ഈ ലേഖനം ബൂലോകം ഓണ്‍ ലൈനിലും വായിക്കാം ______________________________
ഇരിപ്പിടം കഥാ മത്സരം രചനകള്‍ അയയ്ക്കാനുള്ള അവസാന തീയതി ജനുവരി 31 നു അവസാനിക്കുകയാണ് . പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ അയയ്ക്കുക .
ഒരു നല്ല പോസ്റ്റ് കൂടി.
ReplyDeleteഈ പോസ്റ്റിലെ കാര്യങ്ങൾ ഇനിയും വായിക്കാനുണ്ട്.
എന്റെ കഥ പരാമർശിച്ചതിൽ സന്തോഷം. ഒരു കാര്യം ചൂണ്ടി കാണിച്ചോട്ടെ.
എന്റെ 'അഞ്ചു ഫോൺകോളുകൾ' എന്ന കഥയിലേക്കുള്ള ലിങ്ക് കൊടുത്തിരിക്കുന്നത് ശരിയല്ല.. അതു പോകുന്നത് 'ആത്മഗതം' എന്ന ബ്ലോഗിലേക്കാണ്..
എന്റെ ബ്ലോഗിലേക്കുള്ള ലിങ്ക്:
http://www.neehaarabindhukkal.blogspot.com/
സാബുവിന്റെ ബ്ലോഗിലേക്കുള്ള വഴി ശരിയാക്കിയിട്ടുണ്ട്..പിശക് സംഭവിച്ചതില്‍ ഖേദിക്കുന്നു ...
Deleteസമഗ്രം.. സമ്പൂര്‍ണ്ണം ഈ വിലയിരുത്തല്‍...ഇരിപ്പിടം പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍...
ReplyDeleteസമ്പൂര്‍ണം .. ഈ അവലോകനം
ReplyDeleteലിങ്കുകള്‍ ഏറെക്കുറെ വായിച്ചതാണ് ..
ബാക്കിയുള്ളവ കൂടി നോക്കട്ടെ ....
ഈ എളിയവന്റെ ബ്ലോഗു കൂടി പരാമര്‍ശിക്കപെട്ടതില്‍
സന്തോഷമുണ്ട് ....
ലിങ്കുകൾ തേടിപ്പിടിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്,ഇരിപ്പിടത്തിന്റെ വായനക്കാർ അവർക്ക് കിട്ടുന്ന ലിങ്കുകൾ ഇരിപ്പിടത്തിനു അയച്ച് തന്നാൽ വളരെ ഉപകാരമായിരിക്കും.പരാമർശിക്കപ്പെടേണ്ട രചനകൾ ഒരിക്കലും ഇരിപ്പിടം കണ്ടില്ലെന്ന് നടിക്കില്ല.ഈ കൂട്ടായ്മക്ക് താങ്കളൂടെ സഹായവും പ്രതീക്ഷിക്കുന്നൂ..ചന്തു നായർ
Deleteഎന്റെ ബ്ലോഗും പരാമര്‍ശിച്ചതില്‍ നന്ദി
ReplyDeleteഅക്ഷരതെറ്റുകള്‍ കുറെ ഒക്കെ ഞാന്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട് ട്ടോ.. ഇനിയും ഉണ്ടേല്‍ ഒന്ന് ക്ഷമിചെക്കു.. ഒന്നുമില്ലേലും ജോലി ഇല്ലാത്ത ഒരു കുട്ടി അല്ലെ
ജോലിയില്ലാത്തകുട്ടിയല്ലേ...അക്ഷരത്തെറ്റുകൾ തീർച്ചയായും മാറ്റണം ക്ഷമിക്കുന്ന പരിപാടിയില്ലാ....
Deleteബൂലോകത്തെ വളരെ ശ്രദ്ധേയമായ സാന്നിധ്യവും ഇടപെടലും ആയി ഇരിപ്പിടം മാറിക്കഴിഞ്ഞു എന്ന് നിസ്സംശയം പറയാം. മികച്ച അവലോകനങ്ങളും മറ്റുമായി ഇനിയും മുന്നോട്ട് പോകാട്ടെ എന്നാശംസിക്കുന്നു
ReplyDeleteനന്ദി... ഈ കൂട്ടായ്മയെ അംഗീകരിക്കുന്നതിൽ
Deleteഓരോ അവലോകനവും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു. ബ്ലോഗുകളിലെ ചലനാത്മകതക്കുള്ള ചൂണ്ടു പലകയായി ഇരിപ്പിടം മാറി കഴിഞ്ഞു..
ReplyDeleteആശംസകളോടെ
കൊള്ളാം നന്നായിട്ടുണ്ട് സൂപ്പെര്‍
ReplyDeleteനല്ല ശ്രമം ..എന്നാണോ ഇവിടൊന്നു കയറാന്‍ സാധിക്കാ ..
ReplyDeleteഉടനെ....ലിങ്ക് അയച്ച് തരിക
Deleteഇരിപ്പിടത്തില്‍ ബ്ലോഗ് ലിങ്കുകള്‍ മാത്രമല്ല ബ്ലോഗര്‍മാരുടെ ആശയങ്ങള്‍ (നിരക്ഷരന്റെ ഉത്തരങ്ങള്‍ )കൂടി പരിചയപ്പെടുത്തിയതിനെ കയ്യടിച്ചന്ഗീകരിക്കുന്നു .ഓരോ ലക്കവും ഇരിപ്പിടം പുതുമയുള്ളതാകുന്നു,എല്ലാ ആശംസകളും ,ലിങ്കുകള്‍ എല്ലാം മികച്ചത് തന്നെ ,അതെഴുതിയ ബ്ലോഗറിനു അഭിനന്ദനങ്ങള്‍
ReplyDeleteശ്രീ ചന്തുനായരുടെ അവലോകനം ഇഷ്ടപ്പെട്ടു.
ReplyDeleteനിരക്ഷരന്‍ ചേട്ടന്‍റെ മറുപടികളും ഇഷ്ടപ്പെട്ടു. ചില കാര്യങ്ങള്‍ എന്നെപ്പോലുള്ളവര്‍ക്കൊന്നും പിന്തുടരാന്‍ കഴിയാത്തതാണെങ്കിലും.
പിന്നെ എന്‍റെ ബ്ലോഗിലെ മിനിക്കഥകളെക്കുറിച്ച് പരാമര്‍ശിച്ച് എനിക്ക് തന്ന പ്രോത്സാഹനത്തെ വളരെ വലിയ ഒരു ഉപഹാരമായി കാണുന്നു. ഇരിപ്പിടത്തിനും ലേഖകനും ഹൃദയം നിറഞ്ഞ നന്ദി.
സാഗരഗര്‍ജ്ജനം എന്നഅനുസ്മരണം,പ്രഹസനത്തോടെയുള്ള ഹാസ്യത്തിന്റെ വിശകലനം ഒക്കെ വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteകൂടുതല്‍ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതും ഉചിതമായി.
ചോദ്യവും ഉത്തരവും വളരെ നന്നായി.ഉത്തരങ്ങള്‍ പലതും ബ്ലോഗര്‍മ്മാര്‍ പാലിക്കേണ്ട ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പ്രതിഫലനങ്ങളായി തോന്നി.
ഇതിനുപിന്നില്‍ പണിയെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
വായിച്ച ബ്ലോഗുകളെ വിലയിരുത്തുന്നത് വായിക്കുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള മിക്ക രചനകളും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും
ReplyDeleteതോന്നുന്നു. ഇരിപ്പിടത്തിലൂടെ ഇനിയും ധാരാളം എഴുത്തുകാരേയും രചനകളേയും
വായനക്കാരില്‍ എത്തിക്കുക.
ഈ സദുദ്ദേശപരമായ ഉദ്യമത്തിന് എന്‍റെ അഭിനന്ദനങ്ങള്‍,.
ReplyDeleteഇരിപ്പിടം വഴി വിവിധ ബ്ലോഗുകളില്‍ എത്തിചേരാന്‍
കഴിയുന്നു എന്നതുതന്നെ വലിയ കാര്യമായാണ് ഞാന്‍
കണക്കാക്കുന്നത്.നന്ദി.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
നന്ദി സർ
Deleteഎന്റെ ഗൂഗിളമ്മച്ചിയെ കമന്റിടാൻ എന്തൊരു പാടാണ്,
Deleteഇതുവരെ വായിച്ചതിൽ ഏറ്റവും നല്ല അവലോകനം എന്നാണ് എനിക്ക് തോന്നിയത്.
നന്ദി മിനിടീച്ചറേ...ഒരു വാരം.....ഒരു അവലോകനം ഇരിപ്പിടത്തിൽ എഴുതിക്കൂടെ?
Deleteഎന്റെ ശനിയാഴ്ചകള്‍ ഇരിപ്പിടത്തിനും കൂടിയുള്ളതാകുന്നു.
ReplyDeleteവളരെ നന്നായി എന്ന് പറയുന്നതില്‍ ഇത് പുകഴ്ത്തല്‍ കമന്റ്റ് ആണ് എന്ന് മാത്രം കരുതരുത്..... ...ആ നിരക്ഷരന്റെ അഭിമുഖം അത് ഇവിടെ വായിച്ചു നന്നായി ..ഇനിയുള്ള ശനിയാഴ്ചയും ഒരു ഇരിപ്പിടം തയ്യാറാക്കി വരാം ...
ReplyDeleteഎല്ലാ ബ്ലോഗ്ഗിലും പോയി വായിച്ചു കമ്മന്റിയിട്ടുണ്ട്.. നന്ദി ഈ പരിചയപെടുതലിനു. കുറെയൊക്കെ വായിച്ചതായിരുന്നു... എങ്കിലും അവലോകനം നന്നായിട്ടുണ്ട്. ഒന്ന് രണ്ടു ബ്ലോഗ്ഗുകള്‍ ഇതില്‍ വരാന്‍ അര്‍ഹത ഇല്ലാത്തതാണെന്നും തോന്നി എന്നത് സത്യം.. അവസാനത്തെ അഭിമുഖം ചേര്‍ത്തതും ഏറെ നന്നായി... പ്രത്യേകിച്ച് കമ്മന്റ്സിനെ കുറിച്ചുള്ള അഭിപ്രായം.. അത് എല്ലാവരും മാതൃകയാക്കിയെങ്കില്‍ എത്ര നന്നായിരുന്നു...
ReplyDeleteഅഭിനന്ദനങ്ങള്‍...
വായിച്ചു. നന്നായിട്ടുണ്ട്.
ReplyDeleteഖാദു പറഞ്ഞതിനോട് ഞാനും യോജിക്കുന്നു....
ReplyDeleteആശംസകള്‍....
നിരക്ഷരന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചതും, ബോധായനൻ പ്രഹസനമായ ഭഗവതജ്ജുകം പരിചയപ്പെടുത്തിയതുമൊക്കെ ഈ പ്രാവശ്യത്തെ ഇരിപ്പിടത്തെ വ്യത്യസ്ഥമാക്കുന്നു. ഇത്തവണ പരിചയപ്പെടുത്തിയ ലിങ്കുകള്‍ പലതും വായിച്ചവയാണ്. വിട്ടുപോയ ഒന്നു രണ്ടെണ്ണം ഇതു വായിച്ചതുകൊണ്ട് ശ്രദ്ധയില്‍ പെട്ടു.
ReplyDeleteവാരാന്ത്യവിശകലനത്തിന്റെ നിലവാരം കാത്തു സൂക്ഷിച്ചു.
കൂടുതൽ കമന്റുകൾ കിട്ടിയാൽ ആസ്വദിച്ചിരുന്ന/സന്തോഷം തോന്നിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ബ്ലോഗിൽ വന്ന കാലത്താണ് അത്. പിന്നീട് കമന്റുകളുടെ രാഷ്ടീയം, അതിലെ കള്ളത്തരം, സുഖിപ്പിക്കൽ, അങ്ങോട്ട് കമന്റിട്ടാൽ ഇങ്ങോട്ടും കമന്റ് ഇടും എന്നീ കാര്യങ്ങളൊക്കെ മനസ്സിലാക്കാനായതുകൊണ്ട് കമന്റുകളുടെ എണ്ണം വ്യാകുലപ്പെടുത്തുന്നില്ല. കമന്റിടൽ, ബ്ലോഗ് ഫോളോ ചെയ്യൽ എന്നിവയൊന്നും ഇല്ലെങ്കിലും നമ്മുടെ ബ്ലോഗ് പോസ്റ്റുകൾ എപ്പോഴെങ്കിലുമൊക്കെയായി വായിക്കാൻ വരുന്ന കുറേയധികം അൾക്കാർ ഉണ്ടെന്നുള്ളത് എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ കമന്റ് കൂടിയാലും ഇല്ലെങ്കിലും പ്രത്യേകിച്ച് ഒരു വിശേഷവും ഈയിടെയായി തോന്നാറില്ല. 50 കമന്റുകൾ വരെ കിട്ടിയിട്ടുണ്ടെങ്കിലും, ഇപ്പോൾ 15 കമന്റാണ് ആവറേജ്. അത് വായന കുറഞ്ഞതുകൊണ്ടാണെന്ന് കരുതുന്നില്ല.
ReplyDelete*****
മുകളിലെ വരികൾ ഹൈലൈറ്റ് ചെയ്ത് കൊണ്ട് തന്നെ ഞാൻ പറഞ്ഞ് തുടങ്ങട്ടെ
ചന്തുവേട്ടാ ഈ വഴി വരാൻ അല്പം വൈകിയെന്ന് തോന്നുന്നു. ഇനി സ്ഥിരമായി വരുന്നതാണ്,അതിനായ് ഫോളോ ചെയ്ത് കഴിഞ്ഞു. ബ്ലോഗ് അവലോകനം താങ്കളുടെ ശ്രദ്ധയിൽ പെടുന്നതിന്മേലാണെന്നത് കൊണ്ട് തന്നെ വിട്ടു പോയവയെ കുറിച്ച് പരിഭവിക്കുന്നില്ല.. (എനിക്കൊന്നും അതിനുള്ള യോഗ്യതയില്ല എന്നും കൂടെ പറയട്ടെ)
ഈ ശ്രമത്തിന് നൂറായിരം ആശംസകൾ, ഇതാണ് യഥാർത്ഥ പ്രോത്സാഹനം. ഇവിടെ പരാമർശിച്ച ഒന്ന് രണ്ട് പോസ്റ്റുകളോട് ചില വിയോജിപ്പുണ്ടെന്നും പറഞ്ഞ് കൊള്ളട്ടെ..
നിരക്ഷരൻ നീണാൾ വാഴട്ടെ... :)
Mohiyudheen MP.....ഇരിപ്പിടം ടീമിന്റെ ശ്രദ്ധയിൽ പെടുന്നതാണൂ ഞങ്ങൾ അവലോകനത്തി തിരഞ്ഞെടുക്കുന്നത് താങ്കൾക്ക് അതിനുള്ള യോഗ്യതയില്ലാ എന്നൊന്നും പറയല്ലേ...ശരിറ്റും തെറ്റുകളും ചൂണ്ടിക്കാണിക്കുക എന്നുള്ളതാണ് ഞങ്ങളൂടെ ദൌത്യം. താങ്ങൾ ഇരിപ്പിടത്തിനോ,ഞങ്ങളൂടെ ആരുടേയെങ്കിലും മെയിലിൽ തങ്കളൂടെ രചനകളുടെ ലിങ്ക് അയക്കുക...
Delete@@മൊഹിയുദ്ദീന്‍ :പ്രശ്നങ്ങളെ മുന്‍ വിധിയോടെ സമീപിക്കുന്നതിനാല്‍ താങ്കള്‍ക്കു തെറ്റുകള്‍ സംഭവിക്കുന്നുണ്ട് ,,ഇരിപ്പിടം മുന്‍പുള്ള രണ്ടു ലക്കങ്ങളില്‍ താങ്കളുടെ ബ്ലോഗ് പോസ്റ്റുകള്‍ പരാമര്‍ശിക്കുകയും അര്‍ഹമായ പരിഗണന നല്‍കുകയും ചെയ്തിട്ടുണ്ട് ,താങ്കള്‍ക്കു അതിനുള്ള അര്‍ഹത ഉള്ളത് കൊണ്ടുമാത്രമാണ് അല്ലാതെ ഞങ്ങളുടെ ഔദാര്യം അല്ല എന്ന് മനസിലാക്കുക ,ഇരിപ്പിടം ലക്കം 19 ഇവിടെ വായിക്കാന്‍ കിട്ടും ,അതിനു മുന്‍പ് adv:ലിപി രന്‍ജൂ എഴുതിയ പോസ്റ്റിലും താങ്കളുടെ ബ്ലോഗു പരാമര്‍ശിച്ചിട്ടുണ്ട് ..വായിച്ചു നോക്കിയോ സ്വയം ബോദ്ധ്യപ്പെടാതെയോ ഉത്തരവാദിത്ത രഹിതമായി ആരോപണങ്ങള്‍ ഉന്നയിക്കരുത് എന്ന് അപേക്ഷ. ബ്ലോഗര്‍മാരെ തമ്മില്‍ അടിപ്പിക്കാനോ മത്സരിപ്പിക്കാനോ അല്ല ഇരിപ്പിടത്തിന്റെ ശ്രമം എന്ന്നു കൂടി മനസിലാക്കുക.നന്ദി
Deleteഓ മൈ ഗോഡ് , ഇവിടെ ഇത്തിന്ന്യാദി വിഷയങ്ങള്‍ പറയാന്‍ ഞാന്‍ ഒന്നും അങ്ങോട്ട് പറഞ്ഞില്ലല്ലോ എഡിറ്ററേ... ആരോപണവും ഉന്നയിച്ചിട്ടില്ല. എഡിറ്റര്‍ രമേഷ അരൂരാണല്ലോ ? ഹഹഹ അപ്പോള്‍ ചില മുന്‍ വിധികള്‍ എനിക്കെതിരെ ഉണ്‌ടാവാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. :) വിഘടന വാദികളുടെ നേതാവാണല്ലോ ഞാന്‍ ? ഹ ഹ ഹ...
Deleteസത്യസന്ധമായി പറയുന്ന കാര്യങ്ങളെ ആ നിലയിലെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ ആദ്യമായാണ് ഈ വഴി വരുന്നത്, വന്നപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു ഈ സംരഭവും ബ്ളോഗും. അത് മാത്രമാണ് ഞാന്‍ ഇവിടെ കുറിച്ചത്. നിരക്ഷരന്‍ പറഞ്ഞത് എനിക്ക് പെരുത്ത് ഇഷ്ടപ്പെടുകയും ചെയ്തു. നിങ്ങള്‍ ഇവിടെ ചെയ്ത് കൊണ്‌ടിരിക്കുന്ന അവലോകനമാണ് യഥാര്‍ത്ഥ പ്രോത്സാഹനമെന്നും, ഞാന്‍ പറഞ്ഞിട്ടുണ്‌ടായിരുന്നു. ഒന്ന് രണ്‌ട് പോസ്റ്റുകള്‍ പരാമര്‍ശിക്കത്തക്ക വിധം മേന്‍മയില്ല എന്ന് തോന്നിയതിനാല്‍ അതും കുറിച്ചിരുന്നു. എന്നെ മുമ്പ് ഇവിടെ പരാമര്‍ശിച്ചിരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഞാന്‍ ലക്കം ൧൯ഉം ലിപി ചേച്ചിയെഴുതിയ ലക്കവും ശ്രദ്ധിച്ചു, ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് കാരണം ഞാന്‍ ഇപ്പോളാണല്ലോ ഈ വഴി വരുന്നത്. എന്‌റെ തോന്നലുകള്‍ എന്ന കഥയും, അപരിചിതര്‍ എന്ന കഥയും പരാമര്‍ശിച്ചതില്‍ നന്ദി അറിയിച്ച് കൊള്ളുന്നു. നന്ദി നമസ്കാരം. എല്ലാവിധ ഭാവുകങ്ങളും. കൂടുതല്‍ വായനക്കാരെ ഇങ്ങോട്ട് ആകര്‍ഷിപ്പിക്കാന്‍ ഞാനും ശ്രമിക്കുന്നതാണ് കാരണം ഇതാണ് പ്രോത്സാഹനം.
ഇപ്പോള്‍ ഇരിപ്പിടം മെയില്‍ കിട്ടുന്ന സമയത്ത് തന്നെ തുറന്നുനോക്കാന്‍ തുടങ്ങി, വളരെ ആകര്‍ഷകമായി വരുന്നുണ്ട് ഉള്ളടക്കം, നിരക്ഷരന്റെ ഉത്തരങ്ങള്‍ ഇഷ്ടമായി.
ReplyDeleteശനിയാഴ്ച വായന വളരെ നാന്നായി.
ReplyDeleteഇരിപ്പടം മെയിലിൽ കിട്ടുന്നതിനാൽ ശ്രദ്ധയിൽ വന്നു. ഇതിലൂടെ ഒർ സെലക്ഷൻ സാധിക്കുന്നു. നന്ദി.
ReplyDeletehttp://valsananchampeedika.blogspot.com
http://sadvartha.blogspot.com
ഞാനും ഇതിന്‍റെ സ്ഥിരം വായനക്കാരിയായി.. വളരെ ഉപകാരപ്രദമായൊരു ബ്ലോഗ്... നന്ദി, ആശംസകള്‍.
ReplyDeleteബ്ലോഗ് എഴുത്തിന് ശക്തിയും ഊര്‍ജവും പകരുന്ന ഇരിപ്പിടത്തിനു
ReplyDeleteഎല്ലാവിധ ആശംസകളും നേരുന്നു
ഇക്കുറി ഇവിടെ കുറിച്ച ഒട്ടേറെ കാര്യങ്ങള്‍ വളരെ അറിവ് പകര്‍ന്നു തരുന്നവയായിരുന്നു. പ്രഹസനം മുതലായവ. അത്തരം നല്ല അറിവുകള്‍ക്ക് ആദ്യമെ നന്ദി. ഇരിപ്പിടം പുത്തന്‍ വഴികളിലേക്ക് പോകുമ്പോള്‍ ഒരിക്കലും വായിക്കാതിരിക്കാന്‍ ആവുന്നില്ല. നിരക്ഷരനുമായുള്ള ചോദ്യോത്തരങ്ങള്‍ ഒട്ടേറെ പുതിയ ബ്ലോഗര്‍മാര്‍ക്ക് ഗുണകരമാവുമെന്ന് കരുതുന്നു..
ReplyDeleteപിതാ രക്ഷതി കൌമാരേ ഭർത്താരക്ഷതിധൌവ്വനേ.. ഇവിടെ
ഭര്‍ത്തോരക്ഷതിയൌവനേ എന്നല്ലേ? ധൌവ്വനേ എന്ന് തെറ്റി ടൈപ്പ് ചെയ്തതാണെന്ന് കരുതുന്നു.
ശ്രീ മനോരാജ് :"ഭര്‍ത്ത്രോ രക്ഷതി യൌവ്വനെ" എന്നതാണു ശരി ..ടൈപ്പിംഗ് തകരാര്‍ സംഭവിച്ചതാണ് ,,ഓര്‍മ്മപ്പെടുത്തിയത്തിനു നന്ദി ..:)
Deleteപുതിയ എഴുത്ത്കാര്‍ക്ക് വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അര്‍ഹമായവര്‍ നെല്‍കിയാല്‍ അത് വലിയ ഉപകാരപ്രദമാകും
ReplyDeleteശ്രീ രതീഷ് :താന്കള്‍ ഉദ്ദേശിച്ചത് എന്താണ് എന്ന് വ്യക്തമായില്ല.ഇവിടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവര്‍ അതിനു അര്‍ഹരായവര്‍ അല്ലാ എന്നാണോ ഉദ്ദേശിച്ചത് ?
ReplyDeleteആര് പറയുന്നു എന്നതല്ല..എന്ത് പറയുന്നു എന്നതാണ് പ്രധാനം..പ്രയോജന പ്രദമായ അറിവുകള്‍ ആണ് നല്‍കുന്നതെങ്കില്‍ അത് സ്വീകരിക്കാം ,ഇല്ലെങ്കില്‍ തള്ളിക്കളയാം..അതല്ല പുതിയ അറിവുകള്‍ പങ്കുവയ്ക്കാന്‍ ഉണ്ടെങ്കില്‍ അതുമാവാം...:)
ഞാന്‍ രതീഷ് അല്ല. റഷീദ് തൊഴിയൂര്‍ ആണ് .പുതിയ എഴുത്തുകാര്‍ക്ക് .മാര്‍ഗനിര്‍ദേശങ്ങള്‍ നെല്‍കണം എന്നാണ് ഉദേശിച്ചത്.., ഇരിപ്പിടത്തില്‍ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ എന്താണ് ചെയേണ്ടത്
Deleteതീര്‍ച്ചയായും എല്ലാത്തരം ബ്ലോഗര്‍മാര്‍ക്കും ഉപകാരപ്പെടുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇരിപ്പിടത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കാം റഷീദ് ..
Deleteവീണ്ടും മേന്മയെരിയ പുത്തന്‍ പതിപ്പ്. ഇരിപ്പിടത്തിനു ആശംസകള്‍
ReplyDeleteചന്തുവേട്ടനും നന്മകള്‍ നേരുന്നു .
വളരെ ഗുണപ്രദമായ ഒരു കാര്യമാണ് ഇരിപ്പടം ചെയ്യുന്നത്.ഒരു എഡിറ്ററുടെ റോള്‍ കൈകാര്യം ചെയ്യുന്ന ഇരിപ്പടത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.
Deleteവളരെ ശ്രദ്ധേയമായ അവലോകനം. ഒപ്പം ഏറെ വിജ്ഞാനപ്രദവും.
ReplyDeleteഎല്ലാ ആശംസകളും.
ഈ ലക്കം
ReplyDeleteഇരിപ്പിടം
മനോഹരം!
കേരളത്തിന്റെ വാഗ്മിയായി പല പതിറ്റാണ്ടുകള്‍ ഒരു കൊടുംകാറ്റു പോലെ വീശിയടിച്ചു നിന്ന ആ പ്രതിഭാധനനുള്ള ആധാരാജ്ജലികളോടെ ആരംഭിച്ച ഈ ലക്കം അവലോകനം
മികവുറ്റത് തന്നെ,
ഇരിപ്പിടത്തില്‍ ഈയുള്ളവനൊരിപ്പിടം തന്നതില്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി
ചിത്തരോഗി എന്ന എന്റെ നര്‍മ്മ കഥ വായിപ്പാന്‍ പലരും ഇവിടെനിന്നെത്തി,എന്ന് നന്ദി യോട് സ്മരിക്കട്ടെ. അത് പല പുതിയ സൌഹൃധതിനു വഴി വെച്ച്. എന്റെ സുഹൃദ് വലയം century അടിച്ചു :-)എന്ന് പറയട്ടെ.
എന്റെ കഥയെപ്പറ്റി വിശകലനം നടത്തിയ ശ്രീ ചന്തു നായര്‍ക്കു അതിനു സഹായകമായ ശ്രീ രെമേഷിനും നന്ദി
വീണ്ടും ഇരിപ്പിടം കൂടുതല്‍ മനോഹരമാകട്ടെ എന്ന ആശംസയോടെ
PS:
നിരക്ഷരന്‍ മനോജിന്റെ ബ്ലോഗനുഭവങ്ങള്‍ തുടക്കക്കാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന ഒന്ന് തന്നെ, പക്ഷെ, താനിപ്പോള്‍ കമന്റു ലഭിക്കുന്നതില്‍ വലിയ താല്‍പ്പര്യം കാണിക്കുന്നില്ല യെന്നെഴുതിക്കണ്ട്. എഴുത്തുകാരന്‍ എത്ര ഉന്നതങ്ങളില്‍ എത്തിയാലും തന്റെ വായനക്കാരില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ക്കായി കാതോര്തിരിക്കുന്നവന്‍ ആയിരിക്കണം എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം, തുടക്കത്തില്‍ കിട്ടിയ കമന്റുകള്‍ തനിക്കുത്തെജനം നല്‍കിയെന്ന്, എന്നാല്‍ ഇപ്പോള്‍ അതിനോട് അത്ര താല്‍പ്പര്യം ഇല്ല എന്നുമുള്ള നിഗമനത്തില്‍ എത്താന്‍ എന്താണ് കാരണം?
അതൊരു നിരുല്സാഹജനകമായ ഒരു അഭിപ്രായമായി തോന്നി
നിരക്ഷരന്‍ വീക്ഷിക്കുന്നുന്ന്ടാകുമെന്നു കരുതട്ടെ!
എല്ലാവര്‍ക്കും ആശംസകള്‍ വിശേഷിച്ചും ഇരിപ്പിടത്തിന്റെ എല്ലാ അണിയറ ശില്പികള്‍ക്കും.
ഫിലിപ്പ് ഏരിയല്‍.സിക്കന്ത്രാബാദ്
താനിപ്പോള്‍ കമന്റു ലഭിക്കുന്നതില്‍ വലിയ താല്‍പ്പര്യം കാണിക്കുന്നില്ല യെന്നെഴുതിക്കണ്ട്. തുടക്കത്തില്‍ കിട്ടിയ കമന്റുകള്‍ തനിക്കുത്തെജനം നല്‍കിയെന്ന്, എന്നാല്‍ ഇപ്പോള്‍ അതിനോട് അത്ര താല്‍പ്പര്യം ഇല്ല എന്നുമുള്ള നിഗമനത്തില്‍ എത്താന്‍ എന്താണ് കാരണം? അതൊരു നിരുല്സാഹജനകമായ ഒരു അഭിപ്രായമായി തോന്നി.
DeleteP V Ariel ന്റെ ഈ ചോദ്യത്തിന് കൂടെ മറുപടി പറയാൻ എന്തുകൊണ്ടും ബാദ്ധ്യസ്ഥനാണ് :)
കമന്റുകൾ ലഭിക്കുന്നതിൽ വലിയ താൽപ്പര്യം കാണിക്കുന്നില്ല എന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല.
“ ബ്ലോഗിങ്ങ് തുടങ്ങിയ ആദ്യകാലങ്ങളിൽ അഭിപ്രായം കമന്റു രൂപത്തിൽ വരുന്നത് ഒരു പ്രോത്സാഹനം തന്നെ ആയിരുന്നു. ഇനിയിപ്പോൾ കൂടുതൽ പ്രോത്സാഹനങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല. “ എന്ന് പറഞ്ഞതിനെ താങ്കൾ തെറ്റിദ്ധരിച്ചിരിക്കുന്നു.
പ്രോത്സാഹനം ആവശ്യം ഉണ്ടായിരുന്ന തുടക്ക കാലത്ത് അത് വേണ്ടുവോളം ബൂലോകർ തന്നിട്ടുണ്ട്. എക്കാലത്തും ഒരാൾക്ക് അല്ലെങ്കിൽ കുറേപ്പേർക്ക് മാത്രം പ്രോത്സാഹനം ചൊരിഞ്ഞുകൊണ്ടിക്കേണ്ട കാര്യമില്ലല്ലോ ? പ്രോത്സാഹനം കൂടുതൽ ആവശ്യമുള്ളത് പുതുതായി വരുന്നവർക്കല്ലേ ? 2007 മുതൽ ബൂലോകത്തുള്ള എനിക്കിനി പ്രോത്സാഹനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്ന് മാത്രമായിരുന്നു ഉദ്ദേശിച്ചത്.
എന്നെ സംബന്ധിച്ചിടത്തോളം കമന്റുകൾ, പല സമയത്ത് പല തരത്തിലാണ് വർത്തിക്കുന്നത്. ഒരു ബ്ലോഗറുടെ തുടക്കകാലത്ത് അതിന്റെ പങ്ക് കൂടുതലും പ്രോത്സാഹനം എന്ന നിലയ്ക്കാണ്. കാലം ചെല്ലുന്നതോടെ കമന്റുകൾ പ്രോത്സാഹനം എന്ന തലത്തിൽ നിന്ന് മാറി, ലേഖനങ്ങളെപ്പറ്റിയുള്ള ആത്മാർത്ഥമായ വിലയിരുത്തലുകളും വിമർശനങ്ങളുമായി വായിക്കപ്പെടാൻ എഴുത്തുകാരന് കഴിയണം. കമന്റിന്റെ എണ്ണത്തിലുള്ള വലിപ്പം അപ്പോഴും വലിയ കാര്യമായി ബ്ലോഗർ കാണുന്നെങ്കിൽ എഴുത്തുകാരനെന്ന നിലയ്ക്ക് വലിയ വളർച്ച ഉണ്ടായിട്ടില്ലെന്ന് ഞാൻ പറയും. നാല് കമന്റ് മാത്രം കിട്ടിയാലും അതിലൊരെണ്ണം എന്തെങ്കിലും കാര്യമായി പറയുന്നുണ്ടെങ്കിൽ അത് മതിയാകും ലേഖനം നല്ല രീതിയിൽ വായിക്കപ്പെട്ടു എന്ന് സന്തോഷിക്കാൻ. 100 കമന്റ് കിട്ടിയാലും മേൽപ്പറഞ്ഞ രീതിയിൽ വിരലിൽ എണ്ണാവുന്ന കമന്റുകളേ അക്കൂട്ടത്തിൽ ഉണ്ടായെന്ന് വരൂ.
അഭിപ്രായങ്ങളും വിമർശനങ്ങളും ഏതൊരു എഴുത്തുകാരനും ആവശ്യമുള്ളത് തന്നെ. ഞാൻ അതിനൊരു അപവാദമല്ല. കമന്റുകളെല്ലാം ഇപ്പോഴും ഉത്തേജനം നൽകുന്നുണ്ട്. കിട്ടുന്ന കമന്റുകൾ എല്ലാം വിലയിരുത്തുകയും കഴമ്പുള്ളതാണെങ്കിൽ അതിനനുസരീച്ച് ആവശ്യമുള്ളതൊക്കെ ചെയ്യുകയും അതിനൊക്കെയും മറുപടി കൊടുക്കുകയുമൊക്കെ ഇന്നും പതിവുണ്ട്. കിട്ടാത്ത കമന്റുകളുടെ കാരണങ്ങൾ സൂചിപ്പിക്കാൻ (ചോദ്യോത്തരത്തിൽ) ശ്രമിച്ചിട്ടുണ്ട്.
ഇതൊക്കെ എഴുതി വന്നപ്പോൾ ഞാൻ ഉദ്ദേശിച്ച രീതിയിൽ വായിക്കപ്പെട്ടില്ല എന്ന് മനസ്സിലാക്കുന്നു. അതെന്റെ നിരക്ഷരത്വം തന്നെ. തർക്കമില്ല. :)
പ്രീയപ്പെട്ട നിരക്ഷരന്‍ മാഷേ.
Deleteഎന്റെ കമന്റിനു നല്‍കിയ മറുപടിക്ക് നന്ദി
ഒറ്റവായനയില്‍ അങ്ങനെ തോന്നിപ്പോയതാണ്
ഏതായാലും കുറേക്കൂടി അറിയാന്‍ എന്റെ കമന്റു
സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു
എത്ര കമന്റു കിട്ടി യെന്നതിലല്ല എന്ത്, ആര്‍ പറഞ്ഞു
എന്നതില്‍ തന്നെ കാര്യം
നമ്മള്‍ ആദ്യം കണ്ടുമുട്ടിയത് ഗൂഗിളിന്റെ buzzil ആണ്
ഏതായാലും ഇവിടെ വന്നൊരു സംവാദം നടത്താന്‍
കഴിഞ്ഞതില്‍ പെരുത്ത സന്തോഷം buzz service
മുടങ്ങിയതിനാല്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടുമായി പ്പിരിഞ്ഞു
ഇതേ ഗതി തന്നെ വന്നു ഞങ്ങള്‍ കുറെ Google Knol എഴുത്തുകാര്‍ക്കും
അവരും കട്ടേം പടോം മടക്കി/ ഇല്ല മടക്കാന്‍ പോകുന്നു പക്ഷെ
അവര്‍ ഒരു കരുണ കാട്ടി നോളുകള്‍ worpressilekku മാറ്റുവാന്‍
ഒരു provision ഒരുക്കി അതുകൊണ്ട് എന്റെ നോളുകള്‍ എല്ലാ
ഒറ്റയടിക്ക് അങ്ങോട്ട് മാറ്റി, <a href ='http://peeveesknols.wordpress.com/article/philip-verghese-ariel-p-v-ariel-12c8mwhnhltu7-222/ "peeveesknola</a></>പക്ഷെ അതൊരു പുതിയ സംരംഭമായതിനാല്‍
പലതും പഠി ചെടുക്കെണ്ടിയിരിക്കുന്നു. പക്ഷെ ബ്ലോഗ്ഗര്‍ പരിചയമായതിനാല്‍
കൂടുതല്‍ ഇവിടെ തുടരുന്നു,
കൂട്ടത്തില്‍ എന്തെല്ലാമോ പറഞ്ഞുപോയി
ബോറടിചില്ലന്നു കരുതട്ടെ
തെറ്റിധാരണ മാറി കേട്ടോ? അല്ല, തെറ്റിദ്ധാരണെന്ന്
പറയാന്‍ പറ്റുമോ? എന്തായാലും കുറിപ്പിന്/പ്രതികരണത്തിന് നന്ദി.
എഴുതുക അറിയിക്കുക. വീണ്ടും ഇവിടെ കാണാം
നന്ദി നമസ്കാരം
link break aayi <a href="http://peeveesknols.wordpress.com/article/philip-verghese-ariel-p-v-ariel-12c8mwhnhltu7-222/>peeveesknols</a></>
DeleteP V Ariel - ബസ്സ് പൂട്ടിയതുകൊണ്ട് ഞാൻ ഓൺലൈൻ കമ്മ്യൂണിറ്റി / നേരമ്പോക്ക് ആൿറ്റിവിറ്റികൾ ഫേസ്ബുക്കിലെക്ക് മാറ്റി. അത്തരം ഒന്നിലധികം സംഭവങ്ങൾ ഒരുപാട് സമയം കൊല്ലുമെന്നതുകൊണ്ട് ഗൂഗിൾ പ്ലസ് ഉപയോഗിക്കാനും പോയില്ല. എന്തായാലും പ്രധാനം തട്ടകം ബ്ലോഗ് തന്നെ. അത് വിട്ട് ഒരു കളിയില്ല :) എവിടന്നെങ്കിലുമൊക്കെ ഇനിയും കാണാം. നന്ദി.
Deleteirippidathinte oru link side baril cherthaal html code athu blogersnu avarude blogil embed cheyyuvaan saadhikkumallo.
ReplyDeleteyethrayum vegam oru link html code kodukkuka
nanni namaskaaram
philip ariel
നന്ദി ഈ പാവപ്പെട്ടവനെയും വിലയിരുത്തിയതിൽ ...അക്ഷതെറ്റുകളൊന്നുമില്ല നിങ്ങൾ വെറുതെ പറയുന്നാതാണു..എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞ് തെറ്റുകൾ തിരുത്തി വായനക്കാർ സൌകര്യമുണ്ടങ്കിൽ വായിച്ചോളും...
ReplyDeleteനന്നായിട്ടുണ്ട് അവലോകനം ..മിക്ക പോസ്റ്റുകളും വായിച്ചവയും, മികച്ചതും, ഉന്നത നിലവാരം പുലര്‍ത്തുന്നതുമായിരുന്നു..ആശംസകള്‍ ...
ReplyDeleteഇരിപ്പിടത്തിലെ ഏറ്റവും സുദീര്‍ഘമായ അവലോകനമായിരിക്കാം ഇത്. ചില ബ്ലോഗ് ലിങ്കുകള്‍ കിട്ടി, ഒരു അഗ്രിഗേറ്ററിനെക്കാള്‍ ഉപകാരം ചെയ്യുന്നവ.
ReplyDeleteഎന്റെ പോസ്റ്റ് (മാധ്യമധര്‍മ്മം- ഒരു വഴിത്തിരിവ്), പരാമര്‍ശിച്ചതില്‍ വളരേ നന്ദി. ഇത്തരം വേദികളില്‍ പരാമര്‍ശിക്കപ്പെടുന്നത്, എഴുത്തില്‍ കുറച്ചുകൂടി ശ്രദ്ധചെലുത്താന്‍ കാരണമാവും എന്നു തോന്നുന്നു. നിരക്ഷരന്‍ മനോജേട്ടന്‍ ബ്ലോഗ് വായനയില്‍ എന്നെ പിടിച്ചു നിര്‍ത്താനും എന്റേതായ ഒരു ബ്ലോഗ് തുടങ്ങാനും അദ്ദേഹമറിയാതെ കാരണമായ ആളാണ്. ആശംസകള്‍
ഇപ്രാവശ്യത്തെ ചോദ്യോത്തര പക്തി നന്നായിരിക്കുന്നു. ഒപ്പം അവലോകനങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. ഉപകാരപ്രദമാണ് ഈ ലക്കവും. പല പുതിയ ബ്ലോഗും കാണാന്‍ കഴിഞ്ഞു. ആശംസകള്‍..
ReplyDeleteഇരിപ്പിടത്തിന്റെ അവലോകനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി...
ReplyDeleteവായന നടത്തി അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും നന്ദി ..ഇരിപ്പിടം ആരംഭിച്ച ഫെയ്സ് ബുക്ക് വാളില്‍ നിങ്ങളുടെ ബ്ലോഗു ലിങ്കുകള്‍ നല്‍കിയാല്‍ തിരഞ്ഞെടുക്കാനും അവ ഇരിപ്പിടം വാരാന്ത്യ അവലോകനത്തില്‍ ഉള്‍പ്പെടുത്താനും കൂടുതല്‍ സൗകര്യപ്രദമാകും..വലതു വശത്തുള്ള ഫേസ് ബുക്ക് ബാനറില്‍ ക്ലിക്ക് ചെയ്‌താല്‍ ആ പേജില്‍ എത്താം..മുകളില്‍ വലതു ഭാഗത്തുള്ള ലോഗോ സ്വന്തം ബ്ലോഗില്‍ ഒരു ഗാട്ജെറ്റ് ആയി ചേര്‍ത്താല്‍ ആ ലോഗോയില്‍ ക്ലിക്ക് ചെയ്തു എളുപ്പത്തില്‍ ഇരിപ്പിടത്തില്‍ എത്താന്‍ കഴിയും ,,നന്ദി
ReplyDeleteഇരിപ്പിടം ലോഗോ ഞാന്‍ എപ്പോഴെ ചേര്‍ത്ത് കഴിഞ്ഞു :-)
ReplyDeleteഒരു മേ ഐ കമിംഗ് സാര്‍ ഉണ്ട്.
ReplyDeleteഎന്താണ് ഇരിപ്പിടം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസിലാവുന്നില്ല.
ഇതില്ലെങ്കില്‍ 'ബൂ'ഗോളം ഉണ്ടാവില്ലേ?
ഇനി നിങ്ങള്‍ വിചാരിച്ചില്ലേല്‍ ബ്ലോഗര്‍ക്ക് ബൂഗോളത്തില്‍ ഇരിപ്പിടം കിട്ടില്ലേ?
പറഞ്ഞുതന്നാല്‍ വല്യ ഉപകാരമായിരുന്നു.
ചുമ്മാ മനുഷ്യന്റെ സമയംകെടുത്താന്‍! !
!!
കണ്ണൂരാനെപ്പോലൊരു അവിലവലാതിയുടെ ബ്ലോഗിനെ പരിചയപ്പെടുത്തിയതിനു നിങ്ങളോട് ദൈവം ചോദിച്ചോളും.
ഓര്‍ക്കുക! കല്ലിവല്ലിയില്‍ വരുന്നത് "ഹാസ്യകഥ"യല്ല.
ഒന്നുകില്‍ മാറ്റുക. അല്ലെങ്കില്‍ ഇത് പൂട്ടി സീല്‍വെക്കുക.
ജയ് കണ്ണൂരാന്‍ - ജയ് ജയ് കല്ലിവല്ലി!
കല്ലിവല്ലിയിൽ വരുന്നത് ഹാസ്യകഥയല്ലേ? അനുഭവമാണോ? എങ്കിൽ 'എന്റെ ഹാസ്യാനുഭവങ്ങൾ' എന്നോ മറ്റോ ശീർഷകം കൊടുക്കുക...പിന്ന കണ്ണൂരാൻ തന്നെ 'താനൊരു അലവലാതി' എന്ന് പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇപ്പോൾ എന്താ പറയുക...കണ്ണൂർകാരനെന്നോ,കന്യാകുമാരിക്കാരനോ എന്ന് നോക്കിയല്ല ഇരിപ്പിടത്തിൽ അവലോകനം നടത്തുന്നത്.. പിന്നെ താങ്കളൂടെ രചന ഇവിടെ പരിചയപ്പെടുത്തിയത്കൊണ്ട്..ഞങ്ങൾക്ക് ഒരു കോടി രൂപയൊന്നും കിട്ടാൻ പോകുന്നില്ലാ..നല്ലതിനെ നന്നെന്ന് പറഞ്ഞെന്ന് മാത്രം...
ReplyDeleteK@nn(())raan*خلي ولي said...
ReplyDeleteചന്തുവേട്ടനാ ഇങ്ങോട്ടേക്ക് പറഞ്ഞുവിട്ടത്.
ടാക്സിക്കൂലി നഷ്ട്ടായില്ല.
ഇനിയും വരും. ദര്‍ശനം തന്നാല്‍ മതി.
January 28, 2012 5:51 AM
-----------------------------------------
ഇരിപ്പിടം ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയ ശ്രീ പി വി എരിയലിന്റെ ബ്ലോഗില്‍ ഇരിപ്പിടത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു സന്ദര്‍ശിച്ച ബൂലോകത്തെ "ഏറ്റവും വലിയ ബ്ലോഗര്‍ " ശ്രീ കണ്ണൂരാന്‍ അവര്‍കള്‍ എഴുതിയ അഭിപ്രായം ആണ് മുകളില്‍ കോപ്പി ചെയ്തു ചേര്‍ത്തിട്ടുള്ളത് ..ഇരിപ്പിടം ഈ ലക്കം എഴുതിയ ചന്തു നായര്‍ക്ക് നന്ദി പറയുന്ന ആ കമന്റില്‍ അത് നന്നായി എന്നും ഇവിടെ വന്നു ചുമ്മാ മനുഷ്യന്റെ സമയം കളയുന്നു എന്നും പറയുന്ന ശ്രീ കണ്ണൂരാന്റെ ആത്മാര്തതയില്‍ സംശയം ഉണ്ട് ..ഇരിപ്പിടം ഇല്ലെങ്കിലും ബൂലോകം നിലനില്‍ക്കും കണ്ണൂരാന്‍ ഇല്ലെങ്കിലും ബൂലോകം ഇങ്ങനെയൊക്കെ തന്നെ നില്‍ക്കും ..അത് ഇരിപ്പിടം പ്രവര്‍ത്തകര്‍ക്ക് ഉത്തമ ബോധ്യമുണ്ട്..ബോധ്യപ്പെടേന്ടവര്‍ ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് നല്ലത്....
അവലോകനം കൊള്ളാം. എല്ലാത്തിലും പോകാന്‍ പറ്റിയില്ല പോകണം
ReplyDeleteഈ പരിചയപ്പെടുത്തലിനു നന്ദി, മിക്കവാറും മേല്‍പ്പറഞ്ഞവയില്‍ കയറി, വായന തുടങ്ങി..
ReplyDelete@@
ReplyDeleteഒന്ന് ആക്കിയതാണെങ്കിലും ബൂലോകത്തെ "ഏറ്റവും വലിയ ബ്ലോഗര്‍ " എന്ന് വിശേഷിപ്പിച്ചത് ഇച്ചി പിടിച്ചു. സോറി, ഇശ്ശി പിടിച്ചു. കണ്ണൂരാന്റെ "ആത്മാര്തത"യില്‍ (വാദ്യാരെ, ആശാന് അക്ഷരത്തെറ്റ് ആവാമോ? ഇരിപ്പിടം പോലുള്ള മഹത്തായ സ്ക്കൂളില്‍ കാലുപൊട്ടിയ ബെഞ്ച് ആവാമോയെന്ന്! ആത്മാര്‍ത്ഥത എന്നല്ലേ ശരി. ഹയ്യേ.. ഇങ്ങനെയാണോ കുട്ട്യോളെ പറ്റിക്കുന്നത്. സോറി. പഠിപ്പിക്കുന്നത്.?)
പറഞ്ഞുവന്നത്: കണ്ണൂരാന്റെ "ആത്മാര്തത"യില്‍ ഒരുത്തനും സംശയിക്കേണ്ട. ഉറപ്പിച്ചോളൂ. കണ്ണൂരാന് ആ സാധനം, എന്തോന്നാ.. ങാ അത് തന്നെ. "ആത്മാര്തത" ഒട്ടും ഇല്ല. എന്താ, അതില്ലാത്തതിന്റെ പേരില്‍ ഫൂലോകത്തു നിന്നും പുറത്താക്കുമോ.?
മേല്‍കമന്റില്‍ പീവിക്കു മുന്‍പിലും കണ്ണൂരാന് മുന്‍പിലും 'ശ്രീ' കാണുന്നു. അതെന്താ ചന്തുനായര്‍ക്കു മുന്‍പിലെ 'ശ്രീ' ഒഴുകിപ്പോയോ? അതോ ഇരിപ്പിടത്തിനു അത് 'ബോധ്യമായി'ല്ലേ? ഹഹഹാ..!!
>> "ബോധ്യപ്പെടേന്ടവര്‍ ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് നല്ലത്.." <
<
അതുതന്ന്യാ ഇങ്ങളോടും ഞമ്മള് പറീന്നത്.
ഇങ്ങക്ക് പെട്ടില്ലേല്‍ ഞങ്ങക്ക് പൊട്ടും!
(ബോധ്യപ്പെട്ടില്ലേല്‍ നല്ലതല്ല എന്നല്ലേ ഭീഷണി? എങ്കില്‍ ആ നല്ലതല്ലാത്തത് ഒരു നാല് നാലര അഞ്ച് അഞ്ചേകാല്‍ അഞ്ചര ലിറ്റര്‍ ഇങ്ങോട്ട് പോരട്ടെ) കാണാലോ.
**
@
ReplyDeleteചന്തുവേട്ടന്‍: said:
>> കല്ലിവല്ലിയിൽ വരുന്നത് ഹാസ്യകഥയല്ലേ? അനുഭവമാണോ? എങ്കിൽ 'എന്റെ ഹാസ്യാനുഭവങ്ങൾ' എന്നോ മറ്റോ ശീർഷകം കൊടുക്കുക..<<
ന്റെ ചന്തുവേട്ടാ, കല്ലിവല്ലി മൊത്തം തിരഞ്ഞിട്ടും കണ്ണൂരാന്‍ എവിടേന്നു ചോദിച്ചു ചിരിപ്പിക്കല്ലേ, പ്ലീസ്.
കല്ലിവല്ലിയില്‍ എഴുതുന്നത് ഹാസ്യകഥകള്‍ അല്ല. അനുഭവങ്ങള്‍ തന്നെയാണ്. പ്രൊഫൈല്‍ വായിക്കുന്നവര്‍ക്ക് അത് ബോധ്യമാകും. (അതോ പലതും "ബോധ്യപ്പെട്ട" ഇരിപ്പിടം വാരികക്ക് അതുമാത്രം ബോധ്യപ്പെട്ടില്ലേ?- ശിവശിവ)
ആയതിനാല്‍ "കണ്ണൂരാന്റെ ഹാസ്യകഥകൾ " എന്ന അങ്ങയുടെ പരാമര്‍ശം മാറ്റണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
(ഇല്ലേല്‍ ഞാന്‍ ചേച്ചിയോട് പറയും, ഈ മോനെ പരിഹസിച്ചെന്ന്. വേഗം മാറ്റിക്കോ. അല്ലെങ്കില്‍ നാളെ വൈകിട്ടത്തെ ചായക്ക് ചേച്ചി ബിസ്ക്കറ്റ് തരില്ല. ഹമ്പടാ. എന്നോടാ കളി!)
@@
ReplyDeleteവാദ്യാരും വാരികയും അച്ഛനും പള്ളീലച്ഛനും അറിയാന്‍,
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ബൂഗോളത്ത് അത്യാവശ്യം പോസ്റ്റുകളും കമന്റുകളും അഹങ്കാരവും ജാഡയും കണ്ണൂരാന്‍ സമ്പാദിച്ചിട്ടുണ്ട്. ഇതൊക്കെ നിക്ഷേപമായി ബാങ്കില്‍ ഉള്ളതിനാല്‍ ഇനിയങ്ങോട്ട് ബ്ലോഗില്‍ 'ജീവിക്കാന്‍' പ്രയാസമുണ്ടാകില്ല എന്ന വിശ്വാസവുമുണ്ട്. ആയതിനാല്‍ നിങ്ങളുടെ കാളകൂടം വാരികയില്‍ കല്ലിവല്ലിയെ കുറിച്ചോ കണ്ണൂരാനെ കുറിച്ചോ ദയവായി പരാമര്ശിക്കേണ്ട. കണ്ണൂരാന്‍ അത് അര്‍ഹിക്കുന്നില്ല. അര്‍ഹിക്കുന്നവര്‍ വേറെയുണ്ട്.
ഇത്തരം പോസ്റ്റിലെ 'ഹാസ്യ'പരാമര്‍ശം കൊണ്ട് കണ്ണൂരാനെ ഇരുത്താന്‍ നോക്കാതെ പുതിയ ബ്ലോഗര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ ശ്രമിക്കൂ. എങ്ങനെ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു മാറ്റാം, എങ്ങനെ നല്ലൊരു ടെമ്പ്ലേറ്റ് ഉണ്ടാക്കാം, എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം, എഴുതിയത് എങ്ങനെ കൂടുതല്‍ പേരിലേക്ക് എത്തിക്കാം എന്നൊക്കെ പഠിപ്പിച്ചു കൊട്.
അല്ലാതെ അവരുടെ ബ്ലോഗില്‍ നിന്നും ഒന്നൊന്നര പാര കോപ്പി ചെയ്ത് ഇവിടെ പേസ്റ്റി ചുമ്മാ സമയം കളയല്ല സാറേ.
എന്നെപ്പോലുള്ള പട്ടിണി ബ്ലോഗര്‍മാരെ പൊക്കാതെ, മാസങ്ങളായി ഒരു പോസ്റ്റു പോലും ഇടാതെ മടിപിടിച്ചിരിക്കുന്ന എത്രയോ കഴിവുള്ള എഴുത്തുകാര്‍ ബൂഗോളത്തുണ്ട്. അവരെ എഴുന്നേല്‍പ്പിച്ച് നേര്‍ക്ക് നിര്‍ത്ത്. എന്നിട്ടാവാം ബാക്കിയുള്ളവരെ 'ഇരുത്താ'ന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കിടിലന്‍ പോസ്റ്റുകള്‍ ഇട്ട ഭൂഗോള പുലികളെ പരിചയപ്പെടുത്തൂ. അവരുടെ പഴയകാല കിടിലന്‍ പോസ്ട്ടുകളിലേക്കുള്ള ലിങ്കും കൊടുക്കൂ.
ആശംസകളോടെ,
പത്മശ്രീ ഭരത് ബ്ലോഗര്‍ കണ്ണൂരാന്‍!
**
ഈ ലിങ്കുകളിൽ കാണാത്തവ പോയി വായിച്ച് മിടുക്കിയാവട്ടെ....തുടക്കത്തിലേ സമർപ്പണം ഉചിതമായി.
ReplyDeleteഇരിപ്പിടം എഞ്ചിനും വീലുമൊക്കെ ഫിറ്റ് ചെയ്ത് ഗിയറും മാറി ഗൗരവം വിടാതെ പായുമ്പോൾ കാണാൻ നല്ല ചേല്.
ReplyDeleteപിന്നെ ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, എനിക്ക് പോസ്റ്റ് വായിക്കുനതുപോലെ ഇഷ്ടമാണ് കമന്റ് വായിക്കുന്നതും.
പോസ്റ്റ് വായിക്കുന്നത് പോലെ ഉപകാരപ്രദമാണു കമന്റുകൾ വായിക്കുന്നത്.പുതിയ അറിവുകൾ കിട്ടും എന്ന് മാത്രമല്ലാ.എഴുത്തുകാരൻ ചിന്തിക്കുന്നതിൽ നീന്നും വേറിട്ടുള്ള അർത്ഥതലങ്ങൾ, അവയിൽ വായനക്കാർ കണ്ടെത്തുന്നു.അത് കമന്റുകളായി പരിണമിക്കുന്നു.ചില പോസ്റ്റിനേക്കാൾ നല്ല കമന്റുകൾ ഞാൻ ബൂലോകത്തെകൃതികളിൽ വായിച്ചിട്ടുണ്ട്.നമ്മൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് .നമ്മേക്കാൾ വളരെ മുന്ന്ഇട്ട് നിക്കുകയും,ചിന്തിക്കുകയും ചെയ്യുന്നവരാണു മറ്റുള്ളവർ എന്ന് വ്യക്തമായി മനസ്സിലാക്കിയാൽ നമ്മുടെ രചനകൾ നമ്മൾ തന്നെ മികവുറ്റതാക്കാൻ ശ്രമിക്കും..
Deleteവിശദമായി കാര്യങ്ങൾ പറഞ്ഞ ലേഖനം. ഞാൻ ഇവിടെ വരുന്നത് ആരുടേയും നല്ല സർട്ടിഫിക്കറ്റ് വാങ്ങാനോ, ഒരു നല്ല ബ്ലോഗ്ഗർ എന്ന പേരെടുക്കാനോ, വീട്ടിലേക്ക് എന്തേലും അരി വാങ്ങിക്കാൻ ഇതുകൊണ്ട് കിട്ടും എന്ന് വിചാരിച്ചിട്ടോ അല്ല. ആക്സിഡന്റ് കഴിഞ്ഞ റെസ്റ്റ് വേളയിൽ എനിക്ക് സന്തോഷിക്കാനും നേരം പോവാനും കുറച്ച് വിഷയങ്ങൾ കിട്ടുമല്ലോ എന്നും വിചാരിച്ച് എന്റെ സുഹൃത്ത് എനിക്ക് സമ്മാനിച്ച കമ്പ്യൂട്ടർ കൊണ്ടാണ്. ഇവിടെ എന്റെ അനുഭവങ്ങളും അതിന്റെ ഭീകരമായ വിവരണങ്ങളും പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കാൻ എനിക്ക് തീരെ താല്പര്യമില്ല. അതുകൊണ്ടാണ് ഞാൻ എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ചില ഹാസ്യാനുഭവങ്ങൾ പോസ്റ്റുകളായി പകർത്തുന്നത്. അത് വായിച്ച് ഇഷ്ടമുള്ളവർ മറുപടി തന്നാൽ മതി. എല്ലാവർക്കും അവരുടേതായ പ്രശ്നങ്ങളും സങ്കടങ്ങളും ഉണ്ടാകും. എല്ലാം അവർ ഹാസ്യാത്മകമായി ഇവിടെ പറയുന്നന്നേ ഉള്ളൂ. ആശംസകൾ ഈ നല്ല ശ്രമത്തിന്.
ReplyDeleteആദണീയനായ അഴീക്കോട് മാഷിന്റെ പടം വെച്ച് തുടങ്ങിയ ഒരു ലേഖനത്തിന്റെ കീഴെ, ഈയുള്ളവന്റെ ഉത്തരങ്ങൾ കണ്ടപ്പോൾ അതിയായ സന്തോഷം.
ReplyDeleteഇരിപ്പിടത്തിനും അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി.
നല്ല വായന നൽകിക്കൊണ്ട് കൂടുതൽ ഭംഗിയായി മുന്നോട്ട് പോകുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
ധിഷണയിലും എഴുത്തിലും സഹജീവി സ്നേഹത്തിലും(ബൂലോക കാരുണ്യം) ഔന്നത്യങ്ങളില്‍ നില്‍ക്കുംപോളും ശ്രീ നിരക്ഷരന്‍ പ്രകടിപ്പിക്കുന്ന അനാദൃശമായ എളിമയും വിനയവും ഔചിത്യ ബോധവും സര്‍വ്വര്‍ക്കും മാതൃകയായി മാറുന്നു എന്ന് പറയാന്‍ സന്തോഷമുണ്ട് .അദ്ദേഹത്തിനു നന്മയുണ്ടാകട്ടെ.
ReplyDeleteഇരിപ്പിടത്തിലെ ഈ അവലോകനവും മികവു പുലര്‍ത്തി. തീര്‍ത്തും നിസ്വാര്‍ത്ഥമായ നല്ല ഉദ്ധേശത്തോടെ രമേശ് അരൂര്‍ ആരംഭിച്ച ഈ പ്രസ്ഥാനം എന്നും നന്മയുടെ വഴികളിലൂടെ മാത്രമേ സഞ്ചരിചിട്ടുള്ളൂ എന്നത് അതിന്‍റെ നാള്‍വഴികളിലൂടെ പിറകോട്ടു പോയാല്‍ ആര്‍ക്കും ബോധ്യമാകുന്നതാണ്. എഴുത്തിനെയും വായനയേയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം സാമ്പത്തിക ലാഭമോ സ്ഥാനമോഹങ്ങളോ ഒന്നും ഇതിനു പിറകിലില്ലല്ലോ. അക്ഷര സ്നേഹം മാത്രമാണ് ഇതിന്‍റെ പ്രചോദനം.
ReplyDeleteഇവിടെ താന്‍ എഴുതിയതിനെ വായിപ്പിക്കുക എന്നതിന് പകരം മറ്റുള്ളവരുടെ രചനകളെ ആദരിക്കുകയും അവയെ കൂടുതല്‍ വായനക്കാര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുക എന്ന ഏറ്റവും ഉദാത്തമായ ധര്‍മ്മമാണ് ഇരിപ്പിടം നിര്‍വഹിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു അതിന്‍റെ നിയോഗവുമായി മുന്നോട്ടു പോകാന്‍ ഇരിപ്പിടത്തിനു കരുത്തുണ്ടാവട്ടെ.
അവലോകനം തയാറാക്കാന്‍ താല്പര്യമുള്ള ആര്‍ക്കും ഇരിപ്പിടത്തില്‍ അവലോകനം എഴുതാം എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇരിപ്പിടം അതിനായി പലരെയും ക്ഷണിച്ചതായി അറിയാം. ഭാഗ്യവശാല്‍ വിനീതനായ എനിക്കും അങ്ങിനെ ഇരിപ്പിടത്തില്‍ ഒരു അവസരം കിട്ടിയിട്ടുണ്ട്. വരും ലക്കങ്ങളിലെ കൂടുതല്‍ നല്ല അവലോകനങ്ങള്‍ക്കായി, പരിചയപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കുന്നു. ഇരിപ്പിടത്തിനു എല്ലാ വിധ ആശംസകളും നേരുന്നു.
നല്ലൊരു സംരംഭം. ആശസകള്‍..
ReplyDeleteഇരുത്തി കളഞ്ഞു
ReplyDeleteഇത്തവണത്തെ ബൂലോഗാവലോകനങ്ങളും,പിന്നീട് ഇതിൽ വന്ന അഭിപ്രായാവലോകനങ്ങളും കണ്ടിഷ്ട്ടപ്പെട്ടു കേട്ടൊ ചന്തുമാഷെ.
ReplyDeleteബൂലോകത്തിൽ എല്ലാവാരവും നന്നായൊന്ന് ഇരുന്നുവായിക്കാനുള്ള സ്ഥലം തന്നെയാണ് ഈ ഇരിപ്പിടമെന്ന് പ്രതികരനങ്ങളിൽ നിന്നും തന്നെ നമുക്ക് മനസ്സിലാക്കമല്ലൊ അല്ലേ
OMG!!! dayavaayi repeated comment delete chaithaalum,aadyathe comment pl. delete.
ReplyDeleteSorry for the inconveniences caused.
PV
ഇരിപ്പിടം സാരഥികള്‍ക്ക് നന്ദി
ReplyDeleteഎന്റെ അപേക്ഷ മാനിച്ചു ഇരിപ്പിടം ബ്ലോഗു ലോഗോയുടെ code
ചേര്‍ത്തതില്‍ സന്തോഷം. എന്റെ ബ്ലോഗില്‍ ചേര്‍ക്കുന്നു.
പിന്നൊരു സംശയം ബ്ലോഗില്‍ കമന്റു ഇട്ടശേഷം പെട്ടന്നത്
delete ചെയ്യാനുള്ള provision ഏര്പ്പടാക്കണം
ഞാന്‍ ഉദ്ദേശിച്ചത് തെറ്റ് സംഭവിച്ചത് തിരുത്താന്‍ i mean edit ചെയ്യാന്‍
Deleteശ്രീ ഏരിയല്‍ സര്‍ :മറ്റുള്ള ബ്ലോഗില്‍ എഴുതി പോസ്റ്റു ചെയ്ത കമന്റുകള്‍ എഡിറ്റ് ചെയ്യാനോ എഴുതുന്ന ആളുടെ പേര് സഹിതം പൂര്‍ണ്ണമായി ഇല്ലാതാക്കാനോ നിലവില്‍ ബ്ലോഗറില്‍ സംവിധാനം ഇല്ല. അഭ്യര്‍ത്ഥന മാനിച്ചു ബ്ലോഗുടമ ചെയ്‌താല്‍ മാത്രമേ അടയാളം ഇല്ലാത്ത വിധത്തില്‍ കമന്റുകള്‍ നീക്കം ചെയ്യാന്‍ പറ്റൂ . സ്വന്തം ബ്ലോഗില്‍ എഴുതുന്ന കമന്റുകള്‍ മാത്രമേ സ്വന്തം താല്പര്യ പ്രകാരം ഇല്ലാതാക്കാന്‍ പറ്റൂ എന്നര്‍ത്ഥം .അതെ സമയം പോസ്ടിങ്ങിനു മുന്‍പ് കമന്റ് എഡിറ്റ് ചെയ്യാന്‍ സംവിധാനം ഉണ്ട് താനും.അല്പം ശ്രദ്ധ കാണിച്ചാല്‍ തെറ്റുകൂടാതെ അഭിപ്രായങ്ങള്‍ എഴുതാനും ആവര്‍ത്തന ഇല്ലാതെ പോസ്റ്റു ചെയ്യാനും കഴിയും.ചില ബ്ലോഗുകളില്‍ സെര്‍വര്‍ പ്രോബ്ലം മൂലം ആവര്‍ത്തിച്ചു കമന്റുകള്‍ വരാറുണ്ട് ,ചിലര്‍ ഇത് കമന്റ് എണ്ണം കൂട്ടാനായി നിലനിര്‍ത്തും:) ചിലര്‍ ആവശ്യ മുള്ളത് മാത്രം നിലനിര്‍ത്തി മറ്റുള്ളവ വേരോടെ പിഴുതു കളയും..നന്ദി .
Deleteഇരിപ്പിടത്തിൽ കമന്റ് ഡിലീറ്റ് എന്ന ഓപ്ഷൻ തന്നെ എനിക്ക് കിട്ടുന്നില്ലല്ലോ ? റിപ്ലെ മാത്രമാണ് കാണാൻ സാധിക്കുന്നത്. മുകളിൽ സ്ഥാനം തെറ്റി ഒരു കമന്റ് ഞാൻ ഇട്ടത് ഡിലീറ്റ് ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല.
Delete@ശ്രീ നിരക്ഷരന്‍ :സ്ഥാനം തെറ്റി ഇട്ട കമന്റ് നീക്കം ചെയ്തിട്ട്ടുണ്ട് ,,ഡിലീറ്റ് ഓപ്ഷന്‍ ലഭിക്കാത്തത് ഗൂഗിളില്‍ സാധാരണ സംഭവിക്കാറുള്ള താല്ക്കാലിക പ്രതിഭാസം ആണെന്ന് കരുതാം :)
Deleteഇരിപ്പിടം വാരികക്കു
ReplyDeleteഎന്റെ കമന്റുകളില്‍ വന്ന പിഴകള്‍ക്കു (ഡബിള്‍ എന്‍ട്രി etc)ക്ഷമ
ഈ വിവരങ്ങള്‍ അറിയിച്ചതിനും നന്ദി
വീണ്ടും കാണാം
ഏരിയല്‍ ഫിലിപ്പ്.....പിഴവുകൾ ആർക്കും സംഭവിക്കാം അതു തിരുത്തുന്നിടത്താണു അവർ വിജയിക്കുന്നത്. താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി.ഇരിപ്പിടം ഒരു വഴികാട്ടി മാത്രമാണു.ആരേയും ഇകഴ്ത്താൻ ഉദ്ദേശിക്കുന്നുമില്ലാ..ചില ആവശ്യമില്ലാത്ത കമന്റുകൾ താങ്കൾ ഇതിൽ കണ്ടുകാണും.പക്ഷേ അതു ചർച്ചാവിഷയമാക്കൻ മറ്റു ബ്ലോഗ് സഹോദരന്മാർ ഇറങ്ങിത്തിരിച്ചുമില്ലാ....അവിടെയാണു ഈ കൂട്ടായ്മയുടെ വിജയം...ആർക്കും ഇവിടെ അവലോകനം നടത്താം എന്ന് അക്ബർ പറഞ്ഞത് ശരിയാണു. താങ്കൾക്ക് പരിചയമുള്ള കൂട്ടുകാർക്ക് ഇതിന്റെ ലിങ്ക് അയച്ച് കൊടുക്കുക...എല്ലാ നന്മകളും.
ReplyDeleteനായര്‍ സാറേ, നന്ദി
ReplyDeleteഇരിപ്പിടത്തിന്റെ നിലപാട് തികച്ചും അഭിനന്ദനാര്‍ഹം തന്നെ.
ഇത്തരം ചിലര്‍ അവിടെയും ഇവിടെയും പ്രത്യക്ഷപ്പെടാം
പക്ഷെ അത്തരക്കാരെ അങ്ങനെ തന്നെ അവഗണിക്കുന്നത്രേ
നല്ലത്.
ഇത് വായിച്ചപ്പോള്‍ ഞാന്‍ എന്റെ പഴയ ഗൂഗിള്‍ നോള്‍
അനുഭവത്തിലെക്കാണോടിപ്പോയത്
ആ അനുഭവം കൈമുതലായുള്ളത് ഇവിടെ ഉപകരിക്കുന്നു
ഇരിപ്പിടത്തെ ഞാന്‍ എന്റെ social websitukalil എല്ലാം പരാമര്‍ശിക്കാറുണ്ട്
ഇന്ന് എന്റെ facebook g+ തുടങ്ങിയവയില്‍ ചേര്‍ത്ത് ലിങ്ക് കാണുക
p v ariel facebook
“പിഴവുകൾ ആർക്കും സംഭവിക്കാം അതു തിരുത്തുന്നിടത്താണു അവർ വിജയിക്കുന്നത്. താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി”
ReplyDelete----
:))